നിഴലായ്: ഭാഗം 4

nizhalay thasal

എഴുത്തുകാരി: THASAL

തലയിൽ എന്തോ ഭാരം അനുഭവപ്പെട്ടപ്പോൾ ആണ് അവൻ കണ്ണ് തുറന്നത്,,, കണ്ണുകളിൽ പോലും വേദന,,, ഞാൻ എവിടെയാ,,,, അവൻ ഒന്നും മനസ്സിലാകാതെ ആദ്യം തന്നെ തല ഒന്ന് കുടഞ്ഞു,,,, നേരെ നോക്കിയതും കണ്ടത് മണികുട്ടിയുടെ ഫോട്ടോ,,, ആദ്യം അവനിൽ ഒരു പുഞ്ചിരി ഉണ്ടാക്കി എങ്കിലും പെട്ടെന്നു ഒന്ന് ഞെട്ടി കൊണ്ട് ചുറ്റും നോക്കി,,,, ആണ്,,, ഇവിടെ തന്നെയാണ്,,,, ഇന്നലെ സോറി പറയാൻ വന്നതാ,, അവളോട്‌ മുട്ടാനുള്ള ധൈര്യത്തിന് രണ്ടെണ്ണം അങ്ങ് കാച്ചി,,, പക്ഷെ പിന്നെ ഒന്നും ഓർമയില്ല,,,, "കള്ള് കുടിയാ.... " വിളിയെത്തി,,, അവൻ ഞെട്ടി കൊണ്ട് കേട്ട ഭാഗത്തേക്ക് നോക്കിയതും കയ്യിൽ ഒരു ഗ്ലാസും പിടിച്ചു വരുന്ന മണി,,, അവൻ അവളെ ഒന്ന് നോക്കി പേടിപ്പിച്ചു,,, "എന്താടോ കള്ള് കുടിയ,,,ഇങ്ങനെ നോക്കല്ലേ ഞാൻ പേടിച്ചു പോകും,,, " അവൾ പറയുന്നത് കേട്ടു അവൻ അല്പം ദേഷ്യത്തോടെ ബെഡിലേക്ക് ചാരി ഇരുന്നു,, തലക്ക് വേദന ഉള്ളത് കൊണ്ട് തന്നെ നെറ്റിയിൽ കൈ വെച്ച് കൊണ്ട് ഇരുന്നു,,, അടുത്ത് ഒരു ഗ്ലാസ്‌ കോണ്ട് വെച്ചത് കണ്ടാണ് അവൻ തല ഉയർത്തിയത്,,, നനഞ്ഞ കൈ തലം ദാവണി ശീലയിൽ തുടച്ചു കൊണ്ട് അവൾ ചുണ്ട് കോട്ടി,, "നല്ല കട്ട തൈരാ,,,, ഇന്നലത്തെ കെട്ട് അങ്ങ് ഇറങ്ങട്ടെ,,,,, കള്ള് കുടിയാ,,,, " "ഡി.... ഇനി അങ്ങനെ വിളിച്ചാൽ ഉണ്ടല്ലോ,,, "

"ഓ,,, പിന്നെ കള്ള് കുടിച്ചു വല്ലോരുടെയും വീട്ടിൽ വന്നു ബഹളം വെക്ക്ണോരെ പിന്നെ എന്താ വിളിക്കേണ്ടത്,,,,, ഹും വലിയ വാധ്യാർ വന്നിരിക്കുന്നു,,, വേണമെങ്കിൽ എടുത്തു കുടിക്കാൻ നോക്ക്,,, " അതും പറഞ്ഞു വെട്ടി തിരിഞ്ഞു പോകുന്ന മണികുട്ടിയെ കണ്ട് അവന് ചിരി വന്നു,,, ഇന്നലെ അത്രയും ഓവർ ആയിരുന്നൊ,,, ഏയ്‌,, കൂടി പോയാൽ രണ്ട് ചീത്ത അതിൽ കൂടുതൽ ആകാൻ ഒരിക്കലും ചാൻസ് ഇല്ല,,, പിന്നെ അവൾ ആകുമ്പോൾ ഇച്ചിരി കൂട്ടിയെ പറയൂ... അവൻ ഓരോന്ന് ചിന്തിച്ചു കൊണ്ട് ഗ്ലാസ്‌ എടുത്തു ഇച്ചിരി കുടിച്ചു,,,, പുളി കൊണ്ട് മുഖം ചുളിഞ്ഞു പോയി,,,, "ഡി...... കോപ്പേ... നീ ഇത് എന്താടി കൊണ്ട് തന്നത്.... " അവൻ അലറുകയായിരുന്നു,,, "അതെല്ലേഡോ പറന്നത് തൈര് ആണെന്ന്,,,, വേണേൽ എടുത്തു കുടിക്ക്,,, അല്ലേൽ എണീറ്റു പോടോ... " അകത്തളത്തിൽ നിന്നും അവളുടെ ശബ്ദം എത്തി,,, അവൻ ചിരിയോടെ അത് നുണഞ്ഞു കുടിച്ചു കൊണ്ടിരുന്നു,,,,തലയിൽ എല്ലാം എന്തോ ഭാരം പോലെ,,,,, കണ്ണുകൾ ഒന്ന് നിവർത്തി ചിമ്മി തുറന്നു കൊണ്ട് അവൻ എഴുന്നേൽക്കാൻ ഭാവിച്ചതും കണ്ടു തോർത്ത്‌ മുണ്ട് തോളിൽ ഇട്ടു ബ്രെഷും പിടിച്ചു വരുന്ന ഗൗതമിനെ..... "മണിയെ..... ഏട്ടന് ചായ ഇല്ലേഡി.... "

"പോയി പല്ല് തേച്ചിട്ട് വാടോ.....സൂര്യൻ ഉച്ചിയിൽ ഉദിക്കാതെ എഴുന്നേൽക്കില്ല,,, എന്നിട്ട ചായ... " അവൾ ഉറക്കെ തന്നെ പറഞ്ഞു,,, ഗൗതം ആണെങ്കിൽ വേണ്ടായിരുന്നു എന്ന എക്സ്പ്രഷൻ ഇട്ടു കൊണ്ട് റൂമിലേക്ക്‌ കയറിയതും കണ്ടു ചിരി ഒതുക്കി പിടിച്ചു കൊണ്ട് ഗ്ലാസിലും തലയിട്ട് നിൽക്കുന്ന നന്ദനെ,,,ഗൗതം ചുണ്ട് കടിച്ചു... "ആ,, അത് ശരി.... എനിക്ക് ചായ ഇല്ലാന്ന് പറഞ്ഞിട്ട്..... ഡി.... മണി.... ഇവന് നീ ചായ കൊടുത്തല്ലോ.... " അവൻ ഉറക്കെ ആയി ചോദിച്ചു,,, "ആണോ,,, എന്ന നന്നായി പോയി,,, വേണേൽ അങ്ങേരെതിൽ നിന്ന് മുണുങ്ങ്.... " അവളുടെത് ദേഷ്യത്തോടെയുള്ള സംസാരം ആയിരുന്നു,,, അവൾ ദോശ ചുടുന്നതിനിടയിൽ എന്തൊക്കെയോ പെറുക്കി പറയുന്നത് കേട്ടു മുത്തശി ഒന്ന് ചിരിച്ചു,,, "ചിരിച്ചോ... ചിരിച്ചോ..." അവൾ ഒന്ന് തലയാട്ടി കൊണ്ട് പറഞ്ഞു,,, "ഇങ്ങ് താടാ...കോപ്പേ... " ചായ കുടിക്കും പോലെ മെല്ലെ ഊതി ഊതി അഭിനയിച്ചു കുടിക്കുന്ന നന്ദന്റെ കയ്യിൽ നിന്നും സ്റ്റീൽ ഗ്ലാസ്‌ പിടിച്ചു വാങ്ങി അണ്ണാക്കിലേക്ക് കമിഴ്ത്തുന്നതിനിടയിൽ ഗൗതം പറഞ്ഞു,,, അത് കുറച്ചു വായിൽ ആയതും ഗൗതം പുളി തിന്ന എക്സ്പ്രഷനും ഇട്ടു കൊണ്ട് അത് ഇറക്കി,,,, എന്നിട്ട് ഗ്ലാസിലേക്ക് ഒന്ന് നോക്കി,,, "അയ്യേ... ഇതെന്താടാ,,,, ആകെ പുളി.... അഏഈ.... ഈ കാടി വെള്ളത്തിൽ പുളി ഇട്ടു വെച്ചതാണോടാ നീ രാവിലെ തന്നെ വെച്ചു കയറ്റിയത്....

എന്റെ നാക്ക് വരെ പോയി... " ആകെ വല്ലാത്ത അവസ്ഥയിൽ ഗൗതം പറയുന്നത് കേട്ടു നന്ദൻ ഒന്ന് പൊട്ടിച്ചിരിച്ചു,,, "അനുഭവിക്കടാ.... നിന്റെ പെങ്ങൾ തന്നെ കൊണ്ട് തന്നതാ,,,,എന്റെ കെട്ട് വിടാൻ,,, അത് എടുത്ത് അണ്ണാക്കിലേക്ക് കമിഴ്ത്തിയിട്ട്.... ആർത്തി പണ്ടാരം,,,, " "ഓഹോ,,, ഒരു ആർത്തിയും ഇല്ലാത്ത ഒരു പുണ്യാളൻ.... ഇന്നലെ ഞാൻ കണ്ടതാ നിന്റെ ആർത്തി....കള്ളും കുടിച്ചു വന്നതും പോരാ... എന്റെ പെങ്ങളെ.... പറയിപ്പിക്കാൻ നിൽക്കണ്ട... " ഗൗതം ഇച്ചിരി ദേഷ്യത്തോടെ പറയുന്നത് കേട്ടു നന്ദൻ ഒന്ന് ഞെട്ടി,,, നന്ദൻ തലക്ക് കൈ വെച്ച് എന്തോ ഓർത്തെടുക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു,,, ഗൗതം വെറുതെ ഒന്ന് ഇടം കണ്ണിട്ട് നോക്കി ചിരി കടിച്ചു പിടിച്ചു,,,, "ഡാാ.... ഞാൻ മോശം ആയി എന്തെങ്കിലും... " നന്ദന്റെ ശബ്ദം ഇടറി.... "മോശം ആയോ എന്നൊന്നും അറിയില്ല... നല്ലോണം കീർത്തനം പാടി കേൾപ്പിച്ചിട്ടുണ്ട്.... അവളുടെ മുഖം കണ്ടിട്ട് തോന്നുന്നത് ഇന്ന് നിനക്ക് അതിനും നല്ല ഒരു പാട്ട് അവള് പാടി തരും എന്നാ... " ഇളിച്ചു കൊണ്ട് ഗൗതം പറയുന്നത് കേട്ടു നന്ദൻ അവന്റെ പുറത്ത് തന്നെ ഒന്ന് കൊടുത്തു,,,

"അവന്റെ ഒരു,,, മനുഷ്യന്റെ പാതി ജീവൻ അങ്ങ് പോയി... " നന്ദൻ ഒന്ന് ശ്വാസം വലിച്ചു കൊണ്ട് പറയുന്നത് കേറ്ഗ് ഗൗതം ഒന്ന് ചിരിച്ചു,,, "മിക്കവാറും ഉള്ള ജീവൻ എന്റെ പെങ്ങൾ എടുത്തോളും,,,,, നീ വന്നേ,,,,, ഒരു നീണ്ട കുളിയും കുളിച്ചു,,,, ചൂടോടെ നിന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്,,,, വാ... " നന്ദന്റെ കയ്യും പിടിച്ചു വലിച്ചു പോകുന്നതിനിടയിൽ ഗൗതം പറഞ്ഞു,,, പുറത്തേക്ക് ഇറങ്ങുന്നതിനിടയിൽ അയയിൽ കിടന്ന തോർത്ത്‌ എടുത്ത് അവൻ ഗൗതമിന് പിന്നാലെയായി നടന്നു,,,, "ഡോ.... അത് എന്റേതാഡോ... " പുറകിൽ നിന്നും മണികുട്ടിയുടെ ശബ്ദം,,, "നീ പോടീ.... എനിക്കിഷ്ടമുള്ളത് ഞാൻ എടുക്കും,,, കയറി പോടീ അകത്ത്,,, " തിരിഞ്ഞു നിന്ന് കൊണ്ട് നന്ദൻ പറഞ്ഞു,, അവളുടെ മുഖം ചുവന്നു,,, "താൻ പോടോ,,, ഗഡോൽഗജ....തെണ്ടി,,, കുരങ്ങൻ... " ആദ്യം അല്പം ശബ്ദത്തിൽ ആണെങ്കിൽ അവസാനം പറഞ്ഞത് ശബ്ദം താഴ്ത്തി ആയിരുന്നു,,, അവളുടെ ചുണ്ടനക്കം നോക്കി കാര്യം മനസ്സിലായ നന്ദൻ ഇച്ചിരി ഗൗരവത്തോടെ മീശയൊന്നു പിരിച്ചു,,,

"ഗഡോൽഗജൻ അല്ലേ,,, ശരിയാക്കി തരാം... " മെല്ലെ പറഞ്ഞു കൊണ്ട് അവൻ ഗൗതമിന് കൂടെ തിരിഞ്ഞു നടന്നു,,, അത് വരെ ദേഷ്യത്തോടെ നോക്കിയിരുന്ന മണികുട്ടിയുടെ ചുണ്ടിൽ ഒരു ചിരി നിറഞ്ഞു,,, തിരികെ നടക്കുമ്പോൾ നന്ദന്റെ ചുണ്ടിൽ കണ്ട അതെ പുഞ്ചിരി.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "എന്നാലും..... എവിടുന്ന് കിട്ടിയഡാ ഇത് പോലൊരു മൂശേട്ട് സ്വഭാവം ഉള്ള ഒന്നിനെ... " കുളത്തിൽ ഒന്ന് മുങ്ങി നിവർന്നു ചിരിയോടെ നന്ദൻ ചോദിച്ചതും പടവിൽ ഇരുന്ന് പല്ല് തേക്കുന്ന ഗൗതം ഒന്ന് ചിരിച്ചു,,, "ഡാ,, ഡാ,,, വേണ്ടാ,,,, അത് പോലൊരു കുട്ടിയെ എവിടേലും കാണാൻ കഴിയോഡാ... " "അതും ശരിയാ,,,,,ഇത് പോലൊരു സാധനത്തിനെ ഈ ലോകത്ത് എവിടെയും കാണാൻ കഴിയില്ല,,,, സ്വഭാവം ഷൂർപ്പണകയുടെതല്ലേ... " ഒന്ന് ചുണ്ട് കോട്ടി പറഞ്ഞു കൊണ്ട് ഒന്ന് നീന്തി തുടിച്ചു പടവിലേക്ക് കയറി ഇരുന്നു കൊണ്ട് നന്ദൻ പറഞ്ഞു,,, ഗൗതം ഒരു ചിരിയോടെ അവന്റെ പുറത്ത് ഒന്ന് തട്ടി,,,, "അത് നിനക്ക് അവളെ ശരിക്കും അറിയാത്തതു കൊണ്ടാ....പുറമെ എത്ര ബഹളം വെച്ചാലും മനസ്സിൽ ഒന്നും ഇല്ല....അത് കൊണ്ടല്ലേ നിന്നോട് വഴക്ക് കൂടും എങ്കിലും പിന്നീട് നന്ദേട്ടാ എന്നും വിളിച്ചു നിന്റെ പിറകെ തന്നെ വന്നിരുന്നത്,,,,,,, "

ഗൗതമിന്റെ വാക്കുകൾ കേൾക്കും തോറും നന്ദേട്ടാ എന്നും വിളിച്ചു കൊഞ്ചി ഓടി വരുന്ന അഞ്ച് വയസ്സുകാരിയെ ഓർമയിൽ വന്നു,,, താൻ ഒന്ന് പിണങ്ങിയാൽ കരഞ്ഞു കൊണ്ട് തന്റെ കയ്യിൽ തന്നെ തൂങ്ങിയിരുന്ന ആ പഴയ മണികുട്ടിയെ..... പിന്നീട് എപ്പോഴോ തന്നിൽ നിന്നും അകന്ന അവൾ ഒരിക്കൽ പോലും തന്നോട് മര്യാദക്ക് ഒന്ന് മിണ്ടിയിട്ടില്ല,,,, എവിടെയാണ് തനിക്ക് പിഴച്ചത്,,,,,അവളെ മനസ്സിലാക്കുന്നതിലോ...... അതോ.... മനസ്സിൽ പല വട്ടം മിന്നി മറഞ്ഞ ചോദ്യത്തിന് ഒരു ഉത്തരമെ ഉണ്ടായിരുന്നൊള്ളൂ.... പ്രായത്തിന്റെ ചാപല്യത്തിൽ തന്റെ ഉള്ളിൽ കയറി കൂടിയ മുകിൽ...... അവന്റെ ചിന്തകൾ പല വഴി സഞ്ചരിച്ചു,,,, കുളത്തിലെക്ക് എടുത്ത് ചാടി ഒന്ന് മുങ്ങി നിവർന്നപ്പോഴും ഗൗതം കാണുന്നത് എന്തോ ആലോചിച്ചു ഇരിക്കുന്ന നന്ദനെയാണ്.... ഗൗതം ഒരു കള്ള ചിരിയോടെ അവനെ നോക്കി,,, "എന്താടാ..... ആരെയാഡാ ആലോചിക്കുന്നത് മുകിലിനെയോ... " ചിരിയോടെ ചോദിക്കുന്ന ഗൗതമിനെ അവൻ കടുപ്പത്തിൽ ഒന്ന് നോക്കി,,, "@%$&@'@&%മോനെ വെറുതെ വായിൽ ഇരിക്കുന്നത് കേൾക്കണ്ട... " അവന്റെ വായിൽ ഉള്ള തെറിയെല്ലാം കേട്ടതോടെ ഗൗതം ഒന്ന് മുഖം ചുളിച്ചു,,, "വെറുതെ അല്ലടാ മണി നിന്നെ ഇടയ്ക്കിടെ എടുത്ത് കുടയുന്നത്,,, ഒന്നും ഇല്ലേലും നീ ഒരു അധ്യാപകൻ അല്ലേടാ,,

മാന്യമായ ഭാഷയിൽ സംസാരിച്ചൂടെ.... " "അല്ലഡാ,,, ഇതിലും നല്ല ഭാഷ ഞാൻ പറഞ്ഞു തരാം,,, അവന്റെ ഒരു.... ആങ്ങളക്കും പെങ്ങൾക്കും ഉള്ളതാണ് ആ ചോദ്യം,, കോപ്പ്... " "ഞാൻ നിന്റെ കൂടെ നടക്കുന്നത് കൊണ്ട് എനിക്ക് അറിയുന്നതിൽ അത്ഭുതം ഇല്ല,, പക്ഷെ അവൾ എങ്ങനെയാഡാ അറിഞ്ഞത്,,, അതും കൂടാതെ തേപ്പും കിട്ടിയത് കറക്റ്റ് ആയി അറിഞ്ഞിട്ടുണ്ട്... ആരാണാവോ അതൊക്കെ പറഞ്ഞു കൊടുക്കുന്നത്... " "അവൾക്ക് ആരേലും പറഞ്ഞു കൊടുക്കേണ്ട ആവശ്യം ഉണ്ടോ.... കള്ളത്തരം കണ്ട് പിടിക്കാൻ അവളെ കഴിഞെ ഈ നാട്ടിൽ വേറെ ആരും ഒള്ളൂ... നിന്റെ പെങ്ങൾ ഇല്ലേ,,, ആ സാധനം ആണ് എന്നെയും മുകിലിനെയും ആദ്യമായി പിടിച്ചത്,,,,അതും ഈ കുളി പടവിൽ വെച്ച്,,, അന്ന് എന്റെ കയ്യിലും കടിച്ചു കൊണ്ട ആ കോപ്പ് വീട്ടിലേക്ക് ഓടിയത്,,,, അത് എന്തിനാണ് എന്ന് ഇത് വരെ പിടി കിട്ടിയിട്ടില്ല,,,,വീട്ടിൽ പറയുവോ എന്ന് പേടി ഉണ്ടായിരുന്നു,,, പറഞ്ഞില്ല,,,, പക്ഷെ എന്നോട് മിണ്ടിയില്ല,,,,,ആ കോപ്പ് എന്നെ തേച്ചു എന്നറിഞ്ഞു പടക്കം പൊട്ടിച്ചു ആഘോശിച്ചവളാ,,,അതും പോരാഞ്ഞിട്ട് വീട്ടിലും പറഞ്ഞു,,,, കുമാരെട്ടന്റെ കടേന്നു പത്തിരുപത് ലഡ്ഡുവാ ഒരൊറ്റ ദിവസം കൊണ്ട് പോയത്,,, അതിന്റെ പൈസ ആണേൽ ഞാൻ തന്നെ കൊടുക്കേണ്ടിയും വന്നു,,,,,

ഇത്രയും വലിയ ഗതികേട് നിനക്ക് ഉണ്ടായിട്ടുണ്ടോഡാ,, ഉണ്ടാവില്ല,,,,,, " ഉറക്കെ പറഞ്ഞു കൊണ്ട് ഗൗതമിനോടൊപ്പം വെള്ളത്തിലെക്ക് ഇറങ്ങിയ നന്ദനെ കണ്ട് ഗൗതമിന് ചിരി ഒതുക്കാൻ പറ്റുന്നുണ്ടായിരുന്നില്ല,,,,, "ഇതെല്ലാം കണ്ടിട്ടും അതിനുള്ള കാരണം നിനക്ക് മനസ്സിലായില്ലേ.... " ഗൗതം ചിരിയോടെ തന്നെ ചോദിച്ചു,,,നന്ദൻ ഒന്ന് ആലോചിച്ചു കൊണ്ട് ഇല്ല എന്നർത്ഥത്തിൽ തലയാട്ടി,,, ഗൗതം അവനെ നോക്കി കഷ്ടം എന്ന രീതിയിൽ തലയാട്ടി കൊണ്ട് കുളത്തിൽ നിന്നും കയറി,,, പിന്നാലെ തന്നെ നന്ദനും നനഞ്ഞ തോർത്ത്‌ മാറ്റി പടവിൽ വെച്ച മുണ്ട് ഒന്ന് മുറുക്കി എടുത്ത് തോർത്ത്‌ ഒന്ന് കുടഞ്ഞു ശരീരത്തിന് മുകളിലൂടെ ഒന്ന് ഇട്ടു,,, "എന്നാൽ പിന്നെ നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല,,, ഇത്രയും പ്രായം ആയില്ലേ... ഇച്ചിരി എങ്കിലും കോമൺസെൻസ് ഉപയോഗിച്ച് നോക്ക്,,, അപ്പോൾ പിടി കിട്ടും...." ഗൗതം അതും പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നതും കാര്യം ഒന്നും പിടി കിട്ടിയില്ല എങ്കിലും എന്തൊക്കെയോ അറിയാവുന്ന പോലെ നന്ദനും പിന്നാലെ പോയി,,,, 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

"മണി.... കാപ്പി ആയില്ലേ..." ടേബിളിൽ ഇരുന്നു അടുക്കളയിലേക്ക് എത്തി നോക്കി കൊണ്ട് ഗൗതം വിളിച്ചു ചോദിച്ചു,,, അതിന് മറുപടി എന്നോണം ഉണ്ടകണ്ണും വിടർത്തി ഒരു നോട്ടം ആയിരുന്നു,,, "സാധാരണ ഇങ്ങനെ അല്ലല്ലോ... " അല്പം കടുപ്പത്തിൽ തന്നെ ചോദിച്ചതും ഗൗതം അടുത്ത് ഇരിക്കുന്ന നന്ദനെ ഒന്ന് തട്ടി കൊണ്ട് അവൻ കസേരയിൽ നിന്നും എഴുന്നേറ്റു,,,, തിണ്ണയിൽ ഭംഗിയായി അട്ടി വെച്ച പത്രങ്ങളിൽ നിന്നും രണ്ട് പ്ലേറ്റ് എടുത്തു കൊണ്ട് അടുക്കളയിൽ ഇട്ടിട്ടുള്ള ചെറിയ മേശയിൽ വന്നിരുന്നു,,, അപ്പോഴേക്കും ദാവണി തലപ്പും ഇടുപ്പിൽ തിരുകി കൊണ്ട് ദോശയും സാമ്പാറുമായി അവൾ എത്തിയിരുന്നു,,, അത് അവിടെ വെച്ച് പോകാൻ നിന്നതും ഗൗതം അവളുടെ കയ്യിൽ ഒന്ന് പിടിച്ചു,,, "വിളമ്പി താടി മണിയെ... " അവൻ ചിരിയോടെ പറഞ്ഞതും അത് വരെ ഗൗരവം നിറഞ്ഞ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തങ്ങി,,, അവനെ കള്ള ഗൗരവത്തോടെ അതോടൊപ്പം ഒരു ചെറു പുഞ്ചിരിയോടെ നോക്കി കൊണ്ട് രണ്ട് ദോശ എടുത്ത് അവന്റെ പ്ലേറ്റിലേക്ക് ഇട്ടു കൊടുത്തു,,, കുറച്ചു സാമ്പാറും ഒഴിച്ചു കൊണ്ട് മാറാൻ നിന്നതും കണ്ടു പ്രതീക്ഷയോടെ തന്നെ നോക്കുന്ന നന്ദനെ..... നന്ദേട്ടന് ഇഷ്ടപ്പെട്ടില്ലെങ്കിലോ..... ഒരു വേള തന്റെ കയ്യിൽ നിന്നും പ്രസാദം തട്ടി എറിഞ്ഞ നന്ദനെ ഓർമ വന്നു,,,,

അവൾ ഒരു ഭാവവും കാണിക്കാതെ പോകാൻ നിന്നപ്പോൾ ഗൗതം കൈ വിടാതെ അവനെ കാണിച്ചു കൊടുത്തു,,, അവൻ അവളെ നോക്കി ഇരിക്കുകയായിരുന്നു,,,, ഇച്ചിരി പുച്ഛം നൽകി കൊണ്ട് അവൾ അവനും വിളമ്പി,,,,, അവൻ കഴിക്കാൻ ആരംഭിച്ചതും അത് ഇടം കണ്ണോടെ ചുണ്ടിൽ ഒളിപ്പിച്ച പുഞ്ചിരിയുമായി കണ്ട് കൊണ്ട് തിരിഞ്ഞു നടന്നു,,, അടുപ്പത്തു എന്തോ പണിയിൽ ആയിരുന്നു അവൾ,,,, "പിന്നെ,,, ഏട്ടനുള്ള ചായ ആ കപ്പിൽ വെച്ചിട്ടുണ്ട്,,, ആ ഗ്ലാസിൽ ഉള്ളത് അയാൾക്ക... " മണി ഒന്ന് ഉറക്കെ ആയി തന്നെ പറഞ്ഞു,,, ഗൗതം അവളെ ഒന്ന് കൂർപ്പിച്ചു നോക്കി,,, "അതെന്താടി രണ്ട് ചായ..... സത്യം പറയടി അതിൽ നീ എന്ത് പാഷാണം ആടി കലക്കിയത്... " അവന്റെ ചോദ്യം കേട്ടു അവൾ ഒന്ന് പല്ല് കടിച്ചു,,, "മാടൻ,,,, പെങ്ങളെ വിശ്വാസം ഇല്ലാത്ത കാലമാടൻ,,,,, ദേ..... പാഷാണം കലക്കിയിട്ടുണ്ടേൽ അത് ആദ്യം തന്നെ പറയാൻ ഉള്ള മാന്യത ഈ മണി കാണിക്കും.... " കത്തി ഒന്ന് ഉയർത്തി കൊണ്ടുള്ള അവളുടെ വർത്തമാനം കേട്ടു നന്ദൻ തരിപ്പ് കയറി ചുമച്ചു,,, എന്നിട്ട് എന്തോന്നടെ ഇത് എന്നൊരു നോട്ടം ഗൗതമിലേക്ക്.... പറ്റി പോയടാ എന്നൊരു എക്പ്രഷൻ ഗൗതമിൽ നിന്നും,,,, "അയാൾക്കേ ചായയിൽ ഏലക്ക വേണം,,,, ഏട്ടന് അത് ഇഷ്ടം അല്ലല്ലോ,,,, അതാ വ്യത്യാസം... ഹും... "

അടുപ്പത്തു നിന്നും കറി പത്രം വാങ്ങി വെക്കുന്നതിനിടയിൽ അവൾ പറയുന്നത് കേട്ടു നന്ദന്റെ ചുണ്ടിൽ ഒരു ചെറു ചിരി തത്തി,, മെല്ലെ ഗ്ലാസ്‌ ചുണ്ടോട് ചേർത്ത് ചായ ഒന്ന് മുത്തി കുടിച്ചു.... എന്തോ അതിൽ സ്നേഹത്തിന്റെ രുചി കൂടി കലർന്നതായി അവന് തോന്നി... അവന്റെ കണ്ണുകൾ ഒരു വേള അവളെ തേടി പോയി,,,, അടുപ്പത്തേ പുകയിൽ കണ്ണ് ചുളിച്ചു കൊണ്ട് എന്തൊക്കെയോ ചെയ്തു കൂട്ടുകയായിരുന്നു അവൾ,,, അവന് എന്തെന്നില്ലാത്ത വാത്സല്യം ആണ് തോന്നിയത്,,,,,,അവൾ പത്തിൽ പഠിക്കുമ്പോൾ മുത്തശ്ശിയെ കാണാൻ വരുമ്പോൾ പല വട്ടം മണികുട്ടിയുടെ അമ്മയിൽ നിന്നും കേട്ടൊരു പരാതി.... കുട്ടിക്ക് ഒരു ജോലിയും അറിയില്ല.... ഇന്ന് ഈ വീട് മുഴുവൻ നോക്കി നടക്കുന്ന അവളെ കണ്ട് അവന് എന്തോ ഉള്ളിൽ ഒരു നീറ്റൽ കൂടി ഉണ്ടായി.... "അല്ല,,, മണികുട്ട്യേ.... നീ പുതിയ പുസ്തകം ഒന്നും എഴുതാൻ ആലോചിക്കുന്നില്ലേ,,, ഇന്നലെ വേണു മാഷിനെ കണ്ടപ്പോഴും ചോദിച്ചു... " കഴിപ്പിനിടയിൽ ഗൗതം ചോദിച്ചതും അവൾ അടുപ്പത്തു നിന്നും ചൂട് വെളളം ഫ്ലാസ്കിലേക്ക് കമിഴ്ത്തി....

"മ്മ്മ്... ഒന്ന് ആലോചനയിൽ ഉണ്ട്...പക്ഷെ പഴയ പോലെ ഒന്നും മനസ്സിലേക്ക് വരുന്നില്ല... " "അതെന്താഡി..... നിന്റെ ആ അജ്ഞാത കാമുകൻ ചത്തോ.... " ഗൗതം ചിരിയോടെ ഇടം കണ്ണ് കൊണ്ട് നന്ദനെ നോക്കി കൊണ്ടാണ് ചോദിച്ചതും എങ്കിലും എന്തോ ഒരു ഞെട്ടൽ അവളിൽ ഉണ്ടായി,,,,ഒരു നിമിഷം എന്തോ ഒരു വേദന ഉള്ളിൽ നിറഞ്ഞു,, കണ്ണുകൾ അനുസരണയില്ലാതെ നന്ദനെ തേടി പോയി.... പിന്നെ എന്തോ ഓർത്ത പോലെ ചിരിച്ചു,,,, "ചത്തിട്ടില്ല,,,, പക്ഷെ,,,, എന്നെ കൊന്നോണ്ട് ഇരിക്കുവാ..." അവളുടെ വാക്കുകൾ കേട്ടു ഒരു നിമിഷം നന്ദൻ തിരിഞ്ഞു നോക്കി,,, അവന്റെ നോട്ടം വരും മുന്നേ ധൃതിപ്പെട്ടു കണ്ണിലെ കണ്ണുനീർ തുടച്ചു കളഞ്ഞു കൊണ്ട് അവൾ തിരിഞ്ഞു നിന്ന് ഓരോന്ന് അടുക്കി വെക്കാൻ തുടങ്ങി,,, ഗൗതമിന്റെ ചുണ്ടിലും ഒരു ചിരി നിറഞ്ഞു,, അവൻ നന്ദനെ ഒന്ന് തട്ടി വിളിച്ചു.... "ഇപ്പോഴെങ്കിലും എന്തെങ്കിലും മനസ്സിലായോട...." ഗൗതമിന്റെ ചോദ്യം വന്നതും നന്ദൻ ആദ്യം ഒന്ന് മണികുട്ടിയെ നോക്കി,,,ഗൗതം ആകാംക്ഷയോടെ അവനെ നോക്കി നിൽക്കുകയായിരുന്നു,,, എന്തോ പറയാൻ ഭാവിക്കും പോലെ അവന്റെ നോട്ടം ഗൗതമിൽ പതിഞ്ഞു,,,,

"ആ... പറ... പറ... ഉള്ളീന്ന് വരട്ടെ.... " ഗൗതം നന്നായി തന്നെ പ്രോത്സാഹിപ്പിച്ചു,,, നന്ദൻ ഒരു നിമിഷം കൈ രണ്ടും മലർത്തി അവനെ നോക്കി,,, "എനിക്കൊന്നും മനസ്സിലായില്ല.... " ആ പറച്ചിലോടെ കഴിഞ്ഞു എല്ലാം,,, ഗൗതം കാറ്റഴിച്ചു വിട്ട ബലൂൺ പോലെ ആയി,,അവൻ നന്ദനെ കൊല്ലും വിധം ഒന്ന് നോക്കി,,,, "പോയി തൂമ്പാ എടുത്ത് രണ്ട് തെങ്ങിന് തടം എടുക്കട,,,, നിന്നെ കൊണ്ടാക്കേ അതെ പറ്റൂ...." "നീ വ്യക്തമായി പറഞ്ഞാൽ അല്ലേ മനസ്സിലാകൂ..." നന്ദൻ കൈ മലർത്തി.... "ഉണ്ടാക്കി തരും.... അണ്ണാക്കിൽ ഒഴിച്ചു തരാൻ പറയരുത്.... ഇങ്ങനെ പോയാൽ സ്ത്രീധനം എന്നും പറഞ്ഞു എന്റെ കയ്യീന്ന് ഒരുപാട് അങ്ങ് പോകും,,,, " ഗൗതം അല്പം ദേഷ്യത്തോടെ അവിടെ നിന്നും എഴുന്നേറ്റു,,,, നന്ദൻ ഇതെന്താ സംഭവം എന്നറിയാതെ നിൽക്കുകയാണ്,,, "പെങ്ങളെ........ നമിച്ചു... " മണിയെ നോക്കി ഒന്ന് കൈ കൂപ്പി കൊണ്ട് പോകുന്ന ഗൗതമിനെ കണ്ട് മണിയും ഒന്ന് പകച്ചു നോക്കി,,,, എല്ലാം മനസ്സിലാക്കിയ മട്ടെ നടുമുറിയിൽ വെറ്റില ചെല്ലം പിടിച്ചു.... ചുവന്ന മോണയും കാട്ടി മുത്തശ്ശി പൊട്ടിച്ചിരിച്ചു...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story