നിഴലായ്: ഭാഗം 40

nizhalay thasal

എഴുത്തുകാരി: THASAL

"ഡാ രാജീവേ..... അത് അങ്ങ് മുറുക്കി കെട്ട്..... " മൂന്ന് ദിവസം കഴിഞ്ഞാൽ ഉള്ള കല്യാണത്തിന്റെ പന്തൽ കെട്ടുന്നവരോട് നിർദ്ദേശങ്ങൾ നൽകുകയാണ് അച്ഛൻ.... മക്കളെ നല്ല പോലെ വിശ്വാസം ഉള്ളത് കൊണ്ടും അവരുടെ കയ്യിൽ ഇതിന്റെ ഏർപ്പാട് കൊടുത്താൽ പന്തൽ പൊളിച്ചു കയ്യിൽ തരും എന്നത് കൊണ്ടും അദ്ദേഹം തന്നെ എല്ലാം മേൽനോട്ടം വഹിച്ചു....ആണ്പിള്ളേര് പൊളിച്ചില്ല എങ്കിലും രണ്ട് ആറ്റം ബോംബുകൾ ഉണ്ടല്ലോ അവര് പൊളിക്കും എന്ന് അദ്ദേഹത്തിന് നന്നായി അറിയാം.... "പറഞ്ഞത് കേട്ടില്ലേ... കയറ്റി കെട്ടെന്റെ ചേട്ടാ.... " അച്ഛന്റെ അടുത്തായി നിന്ന് കൊണ്ട് മണി ഊരയിലും കയ്യൂന്നി ഉറക്കെ ആയി പറഞ്ഞു... "സദ്യ വിളമ്പുമ്പോൾ എങ്ങാനും പൊളിഞ്ഞു വീണാൽ ഉണ്ടല്ലോ... " അടുത്ത് നിന്ന് പാറുവിന്റെ മുന്നറിയിപ്പും...

രണ്ടിനെയും നല്ല പോലെ അറിയുന്നത് കൊണ്ട് പന്തൽ കെട്ടുന്ന ചേട്ടൻ നന്നായി ചിരിക്കുന്നുണ്ട്..... കുട്ടികൾ മറന്നു പോകുന്നു... കല്യാണം അവരുടെയാ.... പേരിനെങ്കിലും നാണം.. എവിടെ..... അച്ഛൻ രണ്ട് പേരെയും മാറി മാറി നോക്കി... ഒരച്ഛന് പറഞ്ഞു കൊടുക്കുന്നതിനും അതിര് കാണില്ലേ... "നിങ്ങളോട് ആരെങ്കിലും പറഞ്ഞോ ഇതെല്ലാം നോക്കാൻ... പോയെ പോയെ... രണ്ടും പിന്നിലേക്ക് പോയി അവിടെ ഒക്കെ അടുക്കി പെറുക്കി വെക്കാൻ സഹായിക്ക്.... " അച്ഛൻ രണ്ടിനെയും ആട്ടി വിട്ടു.... രണ്ടും എന്തോ ആലോചിച്ച പോലെ തോളിലും കയ്യിട്ട് അച്ഛനെ നോക്കി പുച്ഛിച്ചു തിരിഞ്ഞു നടന്നു... "പാവം അല്ലേ അച്ഛൻ അല്ലേ എന്ന് വെച്ച് സഹായം ചെയ്യാം എന്ന് കരുതിയപ്പോൾ ജാഡ...ഇനി ഇങ്ങേരു തന്നെ അങ്ങ് കെട്ടി കാണിക്ക്.... ഇനി സദ്യയുടെ നേരത്ത് എങ്ങനും പൊളിഞ്ഞു വീണു സദ്യ കുളമായാൽ ഉണ്ടല്ലോ... ഈ പാറുവിന്റെ സ്വഭാവം മാറും.... "

വല്ല സൈക്കോയെയും പോലെ മുഖത്ത് പല ഭാവങ്ങളും വരുത്തി പറയുന്ന പാറുവിനെ കണ്ട് അച്ഛൻ തെല്ലൊന്ന് പേടിച്ചു... "എന്റെ ദൈവങ്ങളെ... ഇത് പോലെ ഒരു സാധനത്തിന്റെ പ്രൊഡ്യൂസർ ആയത് കൊണ്ട് എവിടെ നിന്നെല്ലാം തല്ലു ഇരന്നു വാങ്ങേണ്ടി വരും എന്ന് ഒരു പിടുത്തവും ഇല്ലല്ലോ.... " "മണിയെ അതിനെ അങ്ങ് ഉള്ളിലേക്ക് കൊണ്ട് പൊയ്ക്കേ അല്ലേൽ മറ്റന്നാൾ കെട്ടി കൊണ്ട് പോകാൻ നിന്റെ ചേട്ടന് പെണ്ണില്ലാതായി പോകും... " അച്ഛൻ മണിയെ നോക്കി കൊണ്ട് പറഞ്ഞതും മണിയുടെ മുഖത്ത് ഭയങ്കര ആകാംഷ... അച്ഛന് ഒരാളെ കൊല്ലാൻ ഒക്കെയുള്ള ധൈര്യം ഉണ്ടോ... "അതെന്താ അച്ഛാ.... " "ഇങ്ങനെ ദേഷ്യം കാണിച്ചാൽ ഞാൻ എന്തെങ്കിലും പറഞ്ഞു എന്ന് വരും.... അത് കേട്ടു ബുദ്ധി ഇല്ലാത്ത ഇവൾ എന്നെ കൊല്ലാനും മടിക്കില്ല.... ഇവള് ജയിലിൽ പോയാൽ പിന്നെ വേറെ ആര് കെട്ടും ഗൗതമിനെ.... "

അച്ഛൻ വലിയ കാര്യം പോലെ പറഞ്ഞതും മണിയുടെയും പാറുവിന്റെയും മുഖം ഒരുപോലെ ചുളിഞ്ഞു.... "അയ്യയ്യേ.... അയ്യേ.... ചളി... ഇമ്മാതിരി ചളി ഞാൻ എന്റെ കെരിയറിൽ കേട്ടിട്ടില്ല...പാടത്തെ ചളി എടുത്തു മുഖത്തേക്ക് എറിഞ്ഞ പോലെ ആയി.... അയ്യയ്യേ..." പാറു മൂക്കത്തും കൈ വെച്ച് കൊണ്ട് പറഞ്ഞു..മണി ആണേൽ എന്തൂട്ടാ അച്ഛാ എന്ന കണക്കെ ഒരു നോട്ടവും.... മുകളിൽ ഇരിക്കുന്ന ചേട്ടൻ വരെ ചിരിക്കുന്നു... അച്ഛൻ ആകെ നാണം കെട്ട പോലെയും.... "ദാ... വരുന്നു... ഡാ... രാജീവേ... നല്ലപോലെ കെട്ടട... ആരാ ഈ സ്റ്റേജിന്റെ ആൾക്കാർ... അവരെ ഒന്നും കാണാൻ ഇല്ലല്ലോ... എല്ലാത്തിനും എന്റെ കൈ തന്നെ എത്തണം എന്ന് വെച്ചാൽ... " അച്ഛൻ ചമ്മൽ മറക്കും വിധം എന്തൊക്കെയോ പറഞ്ഞു കൊണ്ട് പോകുന്നത് കണ്ട് മണിയും പാറുവും ഒരുപോലെ ചിരിച്ചു... ആ ചിരിയോടെ തന്നെ ഉള്ളിലേക്ക് പോകുന്ന അവരെ ഒരു നിമിഷം അച്ഛൻ ഒന്ന് തിരിഞ്ഞു നോക്കി...

ആ കണ്ണുകളിൽ അവരോട് വല്ലാത്ത വാത്സല്യം കാണാൻ കഴിയുന്നുണ്ടായിരുന്നു.. 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "നല്ല തിരക്ക് ഉണ്ടല്ലോഡാ നന്ദ.... " പഠിപ്പുരകടന്നപ്പോഴേ ഉള്ളിലെ ആളും ബഹളവും കണ്ട് ഗൗതം ബൈക്കിൽ നിന്നും ഇറങ്ങി കൊണ്ട് പറഞ്ഞു... "കുടുംബക്കാർ എല്ലാം എത്തി കാണും.... നീ ഇന്ന് ഇവിടെയല്ലെ.... " "ഏയ്‌... അത് നടക്കില്ല...യമലോകത്ത് പോകാൻ കാലൻ വിളിച്ചിട്ടും ടിക്കറ്റ് എടുക്കാതെ നിൽക്കുന്ന ഒരുപാട് ഐശ്വര്യ റായികൾ ഉള്ള തറവാഡാ... ഞാൻ നിൽക്കുന്നത് അവർക്ക് അങ്ങ് പിടിച്ചില്ല എന്ന് വരും... മണിയെയും കൂട്ടി പോകണം.... " ഉള്ളിലേക്ക് നടക്കുന്നതിനിടയിൽ ഗൗതം പറയുന്നത് കെട്ടി നന്ദൻ ചിരിച്ചു കൊണ്ട് ബൈക്ക് ഒന്ന് നിർത്തി അവന് കൂടെ നടന്നു...മുറ്റത്ത്‌ തന്നെ കണ്ടു ഒരുപാട് മുറുക്കി തുപ്പിയ പാടുകൾ....എല്ലാം എത്തി കാണണം.... അവർ ഉള്ളിലേക്ക് നടക്കുന്നതിനിടയിൽ ആണ് കുറച്ചു കുട്ടികൾ പുറത്തേക്ക് ഓടി വന്നത്...

കണ്ണും മൂക്കും ഇല്ലാത്ത ഓട്ടം ആയത് കൊണ്ട് അതിൽ ഒരുത്തൻ നന്ദനെ തട്ടി പിന്നിലേക്ക് തന്നെ വീണു.... "അയ്യോ... " അവന്റെ അലർച്ച കേട്ടാണ് നന്ദനും അവനെ ശ്രദ്ധിക്കുന്നത്... അവൻ പിടഞ്ഞു എണീറ്റു കയ്യിൽ പറ്റിയ മണ്ണെല്ലാം തട്ടി കളയുകയാണ്... "വൻമതിൽ പോലെ മുന്നേ വന്നു നിൽക്കാതെ അങ്ങ് മാറി നിൽക്കഡോ... " അവൻ നന്ദനെ തള്ളി മാറ്റാൻ ശ്രമിച്ചു കൊണ്ട് പറയുന്നത് കേട്ടു നന്ദൻ പോലും പകച്ചു പോയി... കണ്ടാൽ പറയില്ല നാക്കിന് ഇത്രയും നീളം ഉണ്ടെന്ന്.... "ഡാ... വേഗം വാടാ...ചേച്ചിമാര് പോയാൽ മാങ്ങ കിട്ടില്ല.... " മുന്നേ ഓടിയ ഒരുത്തൻ വിളിച്ചു പറഞ്ഞതും അവൻ അവരെയും മറികടന്നു ഓടി... നന്ദൻ അവൻ പോകുന്നതും നോക്കി ഒന്ന് കണ്ണുരുട്ടി... "ഇപ്പോഴത്തെ പിള്ളേർക്ക് ഒന്നും മൂത്തവരെ ബഹുമാനിക്കാൻ അറിയില്ല....

വളർത്തു.... " "നന്ദ... വേണ്ടാ നമ്മുടെ വീട്ടിലും ഉണ്ട് രണ്ടെണ്ണം... " നന്ദൻ എന്തോ പറയാൻ ഒരുങ്ങിയതും ഗൗതം ഇടയിൽ കയറി പറഞ്ഞു... അപ്പോഴാണ് നന്ദനും അത് ഓർത്തത്... പിടിച്ചതിലും വലുതാണല്ലൊ മടയിൽ.... നന്ദൻ ഉള്ളിലേക്ക് കയറാൻ കാൽ എടുത്തു വെച്ചതും പിന്നെ എന്തോ ഓർത്ത കണക്കെ തിരിഞൊരു നോട്ടം... ഗൗതമും കണ്ണും തള്ളി നോക്കി നിൽക്കുകയാണ്... നന്ദൻ പിന്നെ ഒന്നും നോക്കിയില്ല ആ പിള്ളേര് പോയ വഴിയേ ഓടി.... *ഡാ വേഗം വാടാ... ആ ചേച്ചിമാര് പോയാൽ മാങ്ങ കിട്ടില്ല... * എന്താണ് നന്ദന്റെ ചെവിയിൽ കേട്ടത് എങ്കിൽ... *ഏട്ടാ... വീടിന്റെ ബാക്കിലെ മാവില്ലേ... അതില് ഒരുപാട് മാങ്ങ കായ്ച്ചിട്ടുണ്ട്.... * എന്ന മണിയുടെ ഡയലോഗ് ആണ് ഗൗതമിന്റെ ചെവിയിൽ വന്നത്... എന്റെ ദൈവമേ.... ഗൗതമും നന്ദന് പിന്നാലെ ഓടി... "ഡി......... "

കാതടപ്പിക്കും വിധമുള്ള നന്ദന്റെ അലർച്ച കേട്ടതും മരത്തിന് ചുവട്ടിൽ നിന്നിരുന്ന പിള്ളേര് എല്ലാം ഓടി.... മാരത്തിന് മുകളിൽ നിന്നും താഴ്ന്നു നോക്കിയ മണി കാണുന്നത് കയ്യിൽ മടലും പിടിച്ചു മുണ്ടും മടക്കി കുത്തി ഓടി വരുന്ന നന്ദനെയാണ്.... "Oh my god....ഗഡോൽഗജൻ ഭീമന്റെ ഗദയുമായി വരുന്നുണ്ടെഡി....ഓടിക്കോ.... " മണി പറയലും കഴിഞ്ഞു ചാടലും കഴിഞ്ഞു...പാറുവിനെ നോക്കുമ്പോൾ മാങ്ങാ അണ്ടിയും പിടിച്ചു ആള് സംശയത്തോടെ നോക്കുകയാണ്... "ഡി... പുല്ലേ ഇറങ്ങഡി... " "അതിന് നമ്മൾ എന്തിനാ പേടിക്കുന്നെ... നമ്മള് കയറിയത് നമ്മുടെ പറമ്പിലെ മാവിൽ അല്ലേ... " പാറുവിന്റെ സംശയം.. ചവാൻ കിടക്കുമ്പോൾ തന്നെ വേണം... മണി പല്ല് കടിച്ചു.... നോക്കുമ്പോൾ അതാ അടുത്ത് എത്തിയിട്ടുണ്ട് നന്ദൻ.... "ഡി.. കോപ്പേ മറ്റന്നാൾ നിന്റെ കല്യാണം ആടി... ചാടി ഓടാൻ നോക്കടി അല്ലേൽ കല്യാണഫോട്ടോയിൽ കാണാം കണ്ണിന് മുകളിൽ വലിയ ഒരു മാർക്ക്‌.... വേണേൽ രക്ഷപ്പെട്ടൊ.... "

പറഞ്ഞു കഴിയും മുന്നേ മണി ഓടി... നന്ദൻ കൈ എത്തിക്കും മുന്നേ തന്നെ അവൾ അവനിൽ നിന്നും വെട്ടിച്ചു മാറി കഴിഞ്ഞിരുന്നു... "ഗൗതം മരത്തിന് മുകളിൽ ഉള്ളതിനെ പിടിക്ക്....അവളെ ഞാൻ നോക്കിക്കോളാം.... " മണിക്ക് പിന്നാലെ ഓടുമ്പോൾ തന്നെ നന്ദൻ പറഞ്ഞു... ഗൗതം ശാന്തനായി തന്നെ മെല്ലെ മരത്തിന് ചുവട്ടിലേക്ക് പോയി... കാരണം അവന് അറിയാം തിന്നാൻ കാണുന്നിടത്ത് നിന്ന് പാറു എങ്ങോട്ടും പോകില്ല...ഇനി മരത്തിലെ മാങ്ങ കഴിയും വരെ താഴേക്ക് വരുമോ എന്ന് പോലും സംശയം ആണ്... "അത് തിന്നു കഴിഞ്ഞാൽ എങ്കിലും നീ ഇറങ്ങി വരോ.... " ഗൗതം മാങ്ങയും തിന്നു ഇരിക്കുന്ന പാറുവിനെ നോക്കി ചോദിച്ചു.... "ആലോചിക്കട്ടെ.... " "നീ അവിടെ ആലോചിച്ചു ഇരുന്നോ.... ഞാൻ താഴെയും ഇരിക്കാം... നിന്നെ ഒന്നും തല്ലിയാൽ നന്നാവില്ല എന്ന ബോധം നിന്റെ ഏട്ടന് ഇനി എന്നാണാവോ വരുന്നത്.....

ഹും.. അവന്റെ ഒക്കെ വിധി.... ഡി... ഒരു മാങ്ങ പറിച്ചു ഇങ്ങ് ഇട്ടേ....നീ ഇറങ്ങും വരെ ഇവിടെ തന്നെ ഇരിക്കണ്ടേ... " മരത്തിന് ചുവട്ടിൽ കൂട്ടി ഇട്ട കല്ലിൽ ഇരുന്നു കൊണ്ട് ഗൗതം പറഞ്ഞതും പാറു അതൊന്നും കാര്യമാക്കാതെ കയ്യെത്തിച്ച് ഒരു മാങ്ങ പൊട്ടിച്ചു അവന് ഇട്ടു കൊടുത്തു... അവൻ അതിന്റെ ചുണങ്ങും പൊട്ടിച്ചു കഴിക്കാൻ തുടങി... വിശേഷം പറയലും കാര്യങ്ങളും ആയി രണ്ട് പേരും അവിടെ തന്നെ അങ്ങ് കൂടി... അടുക്കളയിലെ വേസ്റ്റ് വെള്ളം തെങ്ങിൻ തൊടിയിൽ ഒഴിക്കാൻ വന്ന അമ്മ കാണുന്നത് വിശേഷം പറയുന്ന വധൂവരൻമാരെ.... വരൻ ഭൂമിയിലും വധു മാവിൻ കൊമ്പിലും.... ബ്യൂട്ടിഫുൾ... ഒരു സേഫ് ദ ഡേറ്റ് സാധ്യത ഞാൻ കാണുന്നു.... അമ്മ താടക്കും കൈ കൊടുത്തു ഒരു നിമിഷം നിന്ന് പോയി.... "ഈ പിള്ളേരുടെ ഒരു കാര്യം.....പണ്ടൊക്കെ ആണുങ്ങൾ ആയിരുന്നു മാങ്ങ പറിച്ചിരുന്നത്...

ഇപ്പോൾ പെണ്ണുങ്ങളും കയറാൻ തുടങ്ങി... ഇപ്പൊ ഇതൊക്കെയല്ലേ പ്രേമം....ആയിക്കോട്ടെ.... കെട്ടുന്നതും അനുഭവിക്കുന്നതും അവരല്ലേ.... എന്റെ കണ്ണാ ആ പെണ്ണ് വീണു ചെക്കന് ഒന്നും വരുത്തല്ലേ.... " അമ്മ കൃഷ്ണനെ അറിഞ്ഞൊന്ന് വിളിച്ചു... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "സത്യായിട്ടും ഇനി കയറില്ല... നന്ദേട്ടാ... ആഹ്... ന...നന്ദേട്ടാ... വേദനിക്കുന്നു.... " നന്ദൻ ചെവിക്ക് പിടിച്ച കൈ എടുത്തു മാറ്റാൻ നോക്കി കൊണ്ട് മണി കിടന്നു തുള്ളുമ്പോഴും നന്ദൻ അവളുടെ ചെവിയിൽ നിന്നും വിടാതെ തന്നെ അവളെ വലിച്ചു പാടത്ത് കൂടി നടന്നു.... "പ്ലീസ്... വേദനിക്കുന്നുണ്ട്... നന്ദേട്ടാ... ഒന്ന് വിടാവോ..." ഇടയ്ക്കിടെ ഒരു അപേക്ഷയുടെ സ്വരം അവളിൽ നിന്നും ഉയർന്നതും അവൻ ദേഷ്യത്തോടെ അവളെ ഒരു നോക്കെ നോക്കിയൊള്ളു... മണി പേടിച്ചു എന്ന് പറയുന്നതിനേക്കാൾ ഒന്ന് വിറച്ചു....

നന്ദൻ ആ ദേഷ്യത്തോടെ തന്നെ അവളുടെ ചെവിയിൽ നിന്നും കൈ എടുത്തു അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ വീർപ്പിച്ചു കെട്ടിയ മുഖവുമായി പാടത്ത് നിന്നും കയറിയതും ഒരു പൊട്ടൽ എങ്കിലും പ്രതീക്ഷിച്ച മണിക്ക് അതൊരു സങ്കടം തന്നെ ആയിരുന്നു അവന്റെ മൗനം.... "നന്ദേട്ടാ.... " അവന് പിന്നാലെ തന്നെ വെച്ച് പിടിച്ചു കൊണ്ട് അവൾ ചിണുങ്ങി വിളിച്ചു.. നന്ദൻ പിന്നാലെ വരുന്ന അവളുടെ സാനിധ്യം അറിഞ്ഞു കൊണ്ട് തന്നെ ഒന്ന് തിരികെ പോലും നോക്കാതെ മുന്നോട്ട് നടന്നു... മണി വളരെ കഷ്ടപ്പെട്ടു അവന്റെ അടുത്തേക്ക് ഓടി... അവന്റെ കയ്യിൽ തൂങ്ങാൻ നിന്നു എങ്കിലും അവൻ അത് തട്ടി എറിഞ്ഞു പോകുന്നത് കണ്ട് അവൾ ഒരു കുസൃതി ചിരിയും ചിരിച്ചു കൊണ്ട് വീണ്ടും അവന്റെ കയ്യിൽ തൂങ്ങി നടന്നു... അവൻ അവളെ ഒന്ന് കലിപ്പിച്ച് നോക്കി എങ്കിലും അവൾ അതിനൊരു മറുപടി എന്നോണം ചിരിക്കുകയാണ് ചെയ്തത്....

"നന്ദേട്ടാ.... " "മണി... എനിക്ക് ദേഷ്യം വരുന്നുണ്ട്... നീ വീട്ടിലേക്ക് പൊയ്ക്കേ.... " "അത് നല്ല കൂത്ത് എന്റെ പിന്നാലെ വന്നത് ഇയാൾ അല്ലേ.... " അവൾ ചുണ്ട് ഒന്ന് കൂർപ്പിച്ചു വെച്ചു.... "മണി... " അല്പം ഗൗരവത്തോടെ തന്നെ ആയിരുന്നു അവന്റെ വിളി... അവൾ അവനെ ഒന്ന് നോക്കി കൊണ്ട് പെട്ടെന്ന് ഉയർന്നു അവന്റെ കവിളിൽ ആയി ചുണ്ടമർത്തി... "പിണക്കമാണോ നന്ദേട്ടാ.... " "നീ എന്നെ സോപിടാൻ ഒന്നും നിൽക്കണ്ട.... ഏതു നേരം നിന്നെ കണ്ടാലും എന്തെങ്കിലും ഒരു കുരുത്തകേടും കാണിച്ചു നിൽക്കുകയാകും... കൂട്ടത്തിൽ പാറുവും... അവൾക്ക് ഏതായാലും ബോധം ഇല്ല... നിനക്ക് എങ്കിലും ചിന്തിച്ചൂടെ നാളെ കഴിഞ്ഞാൽ അവളുടെ വിവാഹം ആണെന്നും... ഈ വക കുരുത്തകേടു കാണിച്ചാൽ ഉണ്ടാകാവുന്ന പ്രശ്നത്തേ പറ്റിയും....

അല്ലേൽ തന്നെ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് നോക്കി നടക്കുന്ന സാധനങ്ങളാ ചുറ്റും... അതിനിടയിൽ ആണ് അവളുടെ ഒക്കെ ഒരു കുട്ടിക്കളി.... " നന്ദൻ ദേഷ്യത്തോടെ അവളെ നോക്കി കൊണ്ട് അവളുടെ കൈ എടുത്തു മാറ്റാൻ ഒരുങ്ങിയതും അവൾ ഇളിച്ചു കൊണ്ട് വീണ്ടും അവന്റെ കയ്യിൽ മുറുകെ പിടിച്ചു.... "സോറി.... ആരെയും പുറത്ത് കണ്ടില്ല... അതോണ്ട് കയറിയതാ... ഇനി കയറില്ല... സത്യം..... പ്ലീസ് പിണങ്ങല്ലേ.. " "നീ ഇത് പറയാൻ തുടങ്ങിയിട്ട് കാലം ഒരുപാട് ആയി...." "എന്റെ നാഗത്താൻമാരാണെ സത്യം കയറില്ല... ഇനി ഞാൻ കയറിയാൽ നന്ദേട്ടൻ എന്നെ തല്ലിക്കോ... നോ പ്രോബ്ലം... " മണി നിഷ്കുവായി പറഞ്ഞതും നന്ദനും ചിരി പൊട്ടിയിരുന്നു... അവൻ അവളുടെ നെറ്റിയിൽ വിരൽ വെച്ച് മെല്ലെ തട്ടി.... "തല്ലിയാൽ നന്നാവും എന്ന വിശ്വാസം പണ്ടേക്ക് പണ്ടേ പോയതാ.... എന്നാലും ഞാൻ ഒന്ന് ശ്രമിക്കട്ടെ നിന്നെ നന്നാക്കാൻ പറ്റോ എന്ന്... "

അവളെ നോക്കി ഒരു കള്ളചിരിയോടെ നന്ദൻ പറഞ്ഞതും അവൾ ചിരിയോടെ തന്നെ അവന്റെ കയ്യിൽ ഒന്ന് പിച്ചി എടുത്തു.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "ഇനി താലി ചാർത്തിക്കോളാ.... " പൂജിച്ച താലി താമര ഇതളുകൾ നിറഞ്ഞ താലത്തിൽ വെച്ച് ഗൗതമിന് നേരെ നീട്ടി കൊണ്ട് പൂജാരി പറഞ്ഞതും ഗൗതം പതിവ് പുഞ്ചിരിയോടെ താലത്തിൽ നിന്നും താലി കയ്യിൽ എടുത്തു..... ചെറുതിലെ അടുത്ത് നിൽക്കുന്ന പാറുവിനെ നോക്കിയതും പതിവ് കുസൃതി ഇല്ലായിരുന്നു അവളിൽ... എന്തോ വിറയലോടെ അവനെ നോക്കാൻ പോലും കഴിയാതെ നിൽക്കുകയായിരുന്നു... ഗൗതം ഒരു കുസൃതി ചിരിയോടെ അവളിൽ നിന്നും നോട്ടം നന്ദനിൽ എത്തി നിന്നു... കണ്ണുകൾ സന്തോഷം കൊണ്ട് നിറച്ചു കൊണ്ട് നന്ദൻ അവനെ നോക്കി പുഞ്ചിരി തൂകി തലയാട്ടിയതും അതൊരു സമ്മതം എന്ന കണക്കെ എടുത്തു കൊണ്ട് അവൻ പാറുവിന്റെ കഴുത്തിൽ താലി ചാർത്തി...

പാറു ഉള്ളിലൂടെ കടന്നു പോയ വിറയലിൽ കണ്ണുകൾ ഇറുകെ അടച്ചു താലിയിൽ പിടിച്ചു ഒരു നിമിഷം പ്രാർത്ഥിച്ചു നിന്നു.... അവളുടെ നെറുകയിൽ തന്റെ സിന്ദൂര ചുവപ്പ് കൂടി പകർന്നു നൽകി കൊണ്ട് ഗൗതം അവന്റെ നോട്ടം മണിയിൽ എത്തിച്ചു നിർത്തി... മണി നന്ദനോട് ചേർന്ന് നിന്ന് അവരെ കാണിച്ചു എന്തോ പറഞ്ഞു ചിരിക്കുകയായിരുന്നു... ഗൗതമിന്റെ ചുണ്ടിലും ചെറു പുഞ്ചിരി നിറഞ്ഞു...ആരും കാണാതെ തന്റെ സിന്ദൂര ചുവപ്പ് പടർന്ന പാറുവിന്റെ നെറുകയിൽ അരുമയായി ഒന്ന് ചുംബിച്ചു.... നന്ദന്റെ കണ്ണുകളിൽ ഒരു ഏട്ടന്റെ സ്നേഹം നിറഞ്ഞു നിന്നിരുന്നു.... കൂടെ അച്ഛന്റെയും അമ്മയുടെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞു............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story