നിഴലായ്: ഭാഗം 41

nizhalay thasal

എഴുത്തുകാരി: THASAL

നന്ദന്റെ കണ്ണുകളിൽ ഒരു ഏട്ടന്റെ സ്നേഹം നിറഞ്ഞു നിന്നിരുന്നു.... കൂടെ അച്ഛന്റെയും അമ്മയുടെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞു.. ക്ഷേത്രത്തിലെ താലി കെട്ട് കഴിഞ്ഞു വീട്ടിൽ വെച്ചായിരുന്നു ബാക്കി പരിപാടികൾ ഒക്കെ... "ഡി.... കഴിക്കാൻ ആയില്ലേഡി... " സ്റ്റേജിൽ നിന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടയിൽ പാറു ചോദിച്ചതും മണി ക്യാമറയിലേക്ക് നോക്കി ഇളിച്ചു കൊണ്ട് പാറുവിന്റെ കയ്യിൽ അമർത്തി പിച്ചി... "പോന്നു മോളെ നാണം കെടുത്തിയാൽ വല്ല തോട്ടിലും കൊണ്ട് പോയി ഇടും എന്ന നിന്റെ ഏട്ടൻ പറഞ്ഞെക്കുന്നെ... ഇന്ന് നിന്റെ കല്യാണം ആടി... So please control... വീട്ടിലേക്ക് വന്ന ശേഷം എന്ത് വേണമെങ്കിലും ഉണ്ടാക്കി തരാം... " മണി ചിരിച്ചു കൊണ്ട് തന്നെ ആരും കേൾക്കാത്ത മട്ടിൽ പറഞ്ഞു... ഏട്ടന്റെ കൂടെ നിന്നും.... പാറുവിനെ കെട്ടിപിടിച്ചും ഉമ്മ വെച്ചും എല്ലാ പോസിലും ഫോട്ടോ എടുത്താണ് മഞ്ഞ സ്റ്റേജിൽ നിന്നും ഇറങ്ങിയത്...

സ്റ്റേജിൽ നിന്നും ഇറങ്ങും മുന്നേ ഗൗതമിനെ നോക്കി നോക്കിക്കോണെ എന്ന് കാണിക്കാനും മറന്നില്ല... അല്ലേൽ ഏതു നിമിഷവും സ്റ്റേജിൽ നിന്നും അപ്രത്യക്ഷമായി പന്തലിൽ പൊങ്ങാൻ ചാൻസ് ഉണ്ട്... ഉള്ള സമയം മുഴുവൻ ഗൗതം പാറുവിന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു... അവന് ബുദ്ധിയുണ്ട്....അല്ലേൽ പാറു എപ്പോ മുങ്ങി എന്ന് ചോദിച്ചാൽ പോരെ.... "നന്ദേട്ടാ....മുത്തശ്ശിയുടെ മരുന്ന് വീട്ടിൽ നിന്നും എടുക്കാൻ മറന്നു... ഒന്ന് കൂടെ വരാവോ.. ഒറ്റയ്ക്ക് പോകാൻ അപ്പച്ചി സമ്മതിക്കുന്നില്ല... " പന്തലിൽ സദ്യക്കുള്ള കറികൾ വിളമ്പുന്ന തിരക്കിൽ ആണ് നന്ദൻ... അപ്പോഴാണ് ഉടുത്ത സാരിയും പൊക്കി പിടിച്ചു കൊണ്ട് മണി പറഞ്ഞത്.. നന്ദൻ അവളെ ഒരു നിമിഷം ഒന്ന് നോക്കി...തിരക്കിനിടയിൽ ഒരു നിമിഷം പോലും അവളെ ശ്രദ്ധിക്കാൻ പറ്റിയിട്ടില്ല.... സാധാരണയിലും അധികം പക്വത തോന്നിച്ചിരുന്നു അവളെ... അവൻ ചെറുതിലെ ഒന്ന് പുഞ്ചിരിച്ചു...

"എനിക്ക് ഇപ്പൊ വരാൻ നിവർത്തി ഇല്ലല്ലോ മണികുട്ട്യേ.... നീ അച്ഛനെ വിളിച്ചോ... " "അച്ഛന് വരുന്നവരെ സ്വീകരിക്കേണ്ടെ... " "അമ്മയോ... !!??" "അമ്മയ്ക്കും ഉള്ളിൽ തിരക്കാ...." അവൾ അതും പറഞ്ഞു കൊണ്ട് അവന്റെ ഉത്തരത്തിനായി വെയിറ്റ് ചെയ്തു... "ഇനി ഇപ്പൊ എന്താ ചെയ്യാ...!!??" "ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം നന്ദേട്ടാ... എനിക്ക് പേടി ഒന്നും ഇല്ല... " അവൾ ചിരിയോടെ പറഞ്ഞതും അവന്റെ കണ്ണ് ചുറ്റു ഭാഗം എന്തിനോ വേണ്ടി അലഞ്ഞു... പെട്ടെന്ന് എന്തോ കണ്ട പോലെ ഒന്ന് വിടർന്നു... "അത് വേണ്ടാ... നിനക്ക് പറ്റിയ ഒരാളുണ്ട്.... ഡാ വിച്ചു... " കൈ രണ്ടും തട്ടി അല്പം മാറി നിന്ന് അച്ചാറ് വിളമ്പുന്ന വിച്ചുവിനെ അവൻ വിളിച്ചതും വിച്ചു ഒന്ന് തിരിഞ്ഞു നോക്കി... നന്ദൻ ചിരിയോടെ അവനെ കൈ മാടി വിളിച്ചതും അവൻ കയ്യിലെ പത്രം അടുത്തുള്ള ആളെ ഏൽപ്പിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് നടന്നു...

മണിയുടെ ഉള്ളിലെ ഒരു ആശ്വാസം ഉണ്ടായിരുന്നു... അവനോട് നന്ദന് ഒരു വിരോധവും ഇല്ല എന്ന് അറിഞ്ഞ ആശ്വാസം... "എന്താടാ... " "അതെ... മണിക്ക് വീട് വരെ ഒന്ന് പോകണം... എനിക്കാണെങ്കിൽ ഇവിടെ തിരക്കാ..നീ ഒന്ന് കൂട്ട് പോയെ... " നന്ദന്റെ പ്രതികരണം കേട്ടു വിച്ചു ഒന്ന് ഞെട്ടി കൊണ്ട് മണിയെ നോക്കി... ആ ചുണ്ടിലും പുഞ്ചിരി തന്നെ...അവൻ അസ്വസ്ഥതയോടെ നന്ദനിലേക്ക് തന്നെ നോട്ടം മാറ്റി... "അത്.. നന്ദ... ഞാൻ ഇത് നോക്കിക്കോളാം... നീ പൊയ്ക്കോ... " "അതെന്ത് ഏർപ്പാട് ആണെടാ....നിനക്ക് കഴിയില്ലേൽ അത് പറ..." നന്ദനും വിട്ട് കൊടുത്തില്ല... "ഞാൻ പോയാൽ... " "നീ പോയാൽ എന്താ... മണി നീ നടക്ക്... ഇവനും വരും... ഇന്ന് വരെ ഇല്ലാത്ത ജാഡയും... എന്ന് തുടങ്ങി നിനക്ക് ഞാൻ ഒരു കാര്യം പറയുമ്പോൾ മുടക്ക്.... ചെല്ല്... എനിക്ക് ഇവിടെ നിന്നും മാറാൻ പറ്റാത്തത് കൊണ്ട... " അവൻ വിച്ചുവിന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞതും മണി ചിരിച്ചു കൊണ്ട് മുന്നോട്ട് നടന്നു... "നന്ദ... " "എനിക്ക് നിന്നെയും അവളെയും അറിയാവുന്നതല്ലേ...

ആര് എന്ത് പറഞ്ഞാലും എനിക്ക് അതൊരു വിഷയം അല്ല... നീ അവളുടെ കൂടെ ചെല്ല്... പിന്നെ ഇച്ചിരി വട്ടുള്ള കൂട്ടത്തിൽ ആണെന്ന് പറയേണ്ട ആവശ്യം ഇല്ലല്ലോ... എന്തെങ്കിലും കുരുത്തക്കേട് ഒപ്പിക്കും.. നിനക്ക് തല്ലും കിട്ടും... നോക്കിയും കണ്ടും കൊണ്ട് വരണം.... " നന്ദൻ ഒരു മുൻകരുതൽ എന്ന പോലെ പറഞ്ഞു... വിച്ചുവിന്റെ ഉള്ളിലെ ഒരു കനൽ കെട്ട പോലെ ആയിരുന്നു അവന്റെ പെരുമാറ്റം... ഉള്ളിലെ വിശ്വാസം നശിച്ചിട്ടില്ല എന്നതിന് തെളിവ്... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "ഒന്ന് മെല്ലെ പോ വിച്ചേട്ടാ.... ഞാനും കൂടെ ഉണ്ട് എന്ന കാര്യം മറക്കല്ലേ.... " മുന്നേ പോകുന്ന വിച്ചുവിന്റെ അടുത്ത് എത്താൻ പാട് പെടുകയാണ് മണി... അവന് പിന്നാലെ ഓടി കൊണ്ട് അവൾ പറഞ്ഞതും അവൻ നടത്തം ഒന്ന് സ്ലോ ആക്കി കൊണ്ട് അവൾക്ക് എത്താൻ പാകത്തിന് നിന്നതും അവൾ ഓടി വന്നു അവന്റെ ഒരു സൈഡിൽ ആയി നിന്നതും അവൻ മെല്ലെ നടത്തം ആരംഭിച്ചു....

അവന് എന്തൊക്കെയോ ചോദിക്കണം എന്നുണ്ട്... പക്ഷെ മരണം ഇല്ലാത്ത ആദ്യപ്രണയമാണ് അവന് അവൾ.... എത്രയൊക്കെ മറക്കാൻ ശ്രമിച്ചാലും കുഞ്ഞ് നോവ് ഉള്ളിലെ കിടക്കും... "വിച്ചേട്ടോയ് എന്താ ഒരു ആലോചന.... " അവൻ ഈ ലോകത്ത് ഒന്നും അല്ല എന്ന് തോന്നിയതും അവൾ തട്ടി വിളിച്ചതും അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി.... "നിനക്കും നന്ദനും ഒന്നും ഒരാളെയും വെറുക്കാനും അറിയില്ലേഡി.... " അവൻ തമാശ രൂപേണ ചോദിച്ചു കൊണ്ട് അവളെ നോക്കിയതും അവൾ കാര്യം മനസ്സിലാകാതെ അവനെ സംശയത്തോടെ നോക്കി.... "എന്താ.... " അവൾ വീണ്ടും ചോദിച്ചതും അവൻ വീണ്ടും ആ ചോദ്യം മുന്നോട്ട് ഇടാതെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് നിഷേധർത്ഥത്തിൽ തലയാട്ടി.... 🍂🍂🍂🍂🍂🍂🍂🍂🍂🍂

"ആഹ് വന്നോ..... എവിടെ ആയിരുന്നഡി ഇത്രയും നേരം... " വിച്ചുവിന്റെ കൂടെ തിരികെ വന്ന മണിയുടെ നെറ്റിയിൽ ഒന്ന് തട്ടി കൊണ്ട് നന്ദൻ ചോദിച്ചതും വിച്ചു ചിരി കടിച്ചു പിടിച്ചു കൊണ്ട് അവളെ നോക്കി.... "പൊന്നു നന്ദ... വരുന്ന വഴിക്ക് ആ വെളിച്ചപ്പാടിനെ കണ്ട് പിന്നാലെ പോയതാ.... ആ പാവത്തെ വെള്ളം കുടിപ്പിച്ചുള്ള വരവാ..." വിച്ചു തമാശ രൂപേണ പറഞ്ഞതും മണി ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവനെ നോക്കി... നന്ദനും ചിരിച്ചു വന്നു എങ്കിലും അത് മറച്ചു പിടിച്ചു കൊണ്ട് അവളെ ഒന്ന് നോക്കി പേടിപ്പിച്ചു കൊണ്ട് നെറ്റിയിൽ വിരൽ വെച്ച് തട്ടി.... "ഒരാളെയും വെറുതെ വിടരുത്....." അവൻ പറഞ്ഞതും അവൾ അവനെ നോക്കി ഒന്ന് പുച്ഛിച്ചു...അവരുടെ കളികൾ കണ്ട് വിച്ചുവിന്റെ ഉള്ളിൽ ചെറു നോവിലും സന്തോഷം നിറഞ്ഞു.... 🍂🍂🍂🍂🍂🍂🍂🍂🍂🍂

"അമ്മാ...." ഉള്ളിൽ ആരോടൊക്കെയോ സംസാരത്തിൽ ആണ് അമ്മ... നന്ദൻ ഒന്ന് വിളിച്ചതും അവർ അവനിലേക്ക് ശ്രദ്ധ കൊടുത്തു... "എന്താടാ.... " "മണി എവിടെ.... " "അവള് ഉള്ളിൽ എങ്ങാനും കാണും.... എന്താ തല്ലുണ്ടാക്കാഞ്ഞിട്ട് സ്വസ്ഥത കിട്ടുന്നില്ലേ.... " അമ്മ ആരെയും കൂസാക്കാതെ ചോദിക്കുന്നത് കേട്ട് നന്ദൻ അവരെ നോക്കി ഒന്ന് കണ്ണുരുട്ടി കൊണ്ട് അവിടെ നിന്നും തിരിഞ്ഞു നടന്നു... വീട് നിറയെ പെണ്ണുങ്ങൾ ആയത് കൊണ്ട് തന്നെ അവന് എന്തോ വല്ലായ്മ തോന്നിയിരുന്നു.... ഓരോരുത്തർ ആയി പോയി വരുന്നേ ഒള്ളൂ...അവൻ നടക്കുമ്പോഴും കണ്ണുകൾ മണിയെ തിരഞ്ഞു.... "ആ നന്ദ.... അടുത്തത് നിന്റേത് അല്ലേ....താലി കെട്ടാൻ ഒക്കെ പഠിച്ചു വെച്ചോ.... " തമാശ രീതിയിൽ ആരോ ചോദിച്ചു.. നന്ദൻ ഉള്ളിൽ അവരെ നന്നായി സ്മരിക്കുമ്പോഴും പുറമെ ഒന്ന് ചിരിച്ചു.... "സദ്യ ഒക്കെ കഴിച്ചില്ലേ.... " അവൻ മറുചോദ്യം ഉന്നയിച്ചു....

അവർ വേറെ എന്തൊക്കെയോ പറയുന്നുണ്ട് എങ്കിലും അവൻ അവരെ ചെറു ചിരിയോടെ നോക്കി കൊണ്ട് മുകളിലേക്ക് കയറി.... മുകളിൽ കുട്ടികളും പത്ത് പതിനെട്ടു വയസ്സ് തോന്നിക്കുന്ന പെൺകുട്ടികളും ആണ്... എല്ലാവരും സെൽഫി എടുക്കലിലും ഫോണിൽ തൊണ്ടലിലും കളിയിലും ഒക്കെയാണ്.... "നന്ദേട്ടാ... വാ ഒരു സെൽഫി എടുക്കാം... " ഒരു പെൺകുട്ടി നന്ദന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു... അവൻ ഒരു കുഴപ്പവും ഇല്ലാതെ നിന്ന് കൊടുത്തു.... അത് കഴിഞ്ഞതും പിന്നെയും തിരച്ചിൽ ആരംഭിച്ചു.... നന്ദൻ അവസാനം അവന്റെ റൂമിലേക്ക് കയറിയതും കണ്ടു ബെഡിൽ ഒരു കൂസലും കൂടാതെ നീണ്ടു നിവർന്നു കിടക്കുന്ന മണിയെ.... തേടിയ വള്ളി ബെഡിൽ കിടക്കുന്നു....നന്ദന് ചിരിയാണ് വന്നത്.... കാരണം രണ്ട് ദിവസം മുന്നേ ഈ ഭൂമി തന്നെ തിരിച്ചു വെക്കും എന്ന് വീമ്പ് പറഞ്ഞു നടന്ന മുതലാ ഒരു കൂസലും കൂടാതെ കിടക്കുന്നത്...

അതും ഏട്ടന്റെ കല്യാണത്തിന് തന്നെ.... പക്ഷെ അവന് അറിയാം ഇന്ന് മണിക്ക് നല്ല ബോർ ആകും എന്ന്... ഏതു നേരവും ഒരുമിച്ചു ഉണ്ടായിരുന്ന പാറുവിനെ ഇന്ന് സ്റ്റേജിൽ ആണി തറച്ചു നിർത്തിയെക്കുവാ... പിന്നെ കുട്ടിക്ക് എങ്ങനെയാ ഉഷാറ് ഉണ്ടാകാ.... നന്ദൻ ചിരിയോടെ ഡോർ ഒന്ന് ലോക്ക് ചെയ്തു കൊണ്ട് അവളുടെ അടുത്തേക്ക് നടന്നു... വെറുതെ ഒരു തമാശക്ക് എന്ന പോലെ അവളുടെ അടുത്ത് കിടന്നതെ ഒള്ളൂ അവൾ അത് അറിഞ്ഞ പോലെ അവന്റെ കൈക്കുഴിയിലേക്ക് ചാഞ്ഞു കിടന്നു.... അവൻ അത് പ്രതീക്ഷിക്കാത്ത മട്ടെ മാറി നിൽക്കാൻ നോക്കി എങ്കിലും അവൾ അതൊന്നും കൂസാക്കാതെ അവന്റെ കൈക്ക് മുകളിൽ തല വെച്ച് വെച്ച് അവനെ പോകാൻ സമ്മതിക്കാത്ത മട്ടെ നെഞ്ചിലെ ഷിർട്ടിൽ തെരുത്ത് പിടിച്ചു.... "മണി... ആകെ വിയർപ്പാണ്... നാറ്റം കാണും... ഒന്ന് വിട്ട് കിടന്നേ.... " നന്ദൻ അവളെ മാറ്റാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു എങ്കിലും അവൾ ഒന്ന് കണ്ണ് പോലും തുറക്കാതെ അവനെ വട്ടം പിടിക്കുകയാണ് ചെയ്തത്....

"നിന്റെ ഡ്രസ്സിൽ ഒക്കെ ആകും ട്ടോ..." "അതിനെന്താ... വിയർപ്പ് അല്ലേ....." അവൾ ഒരു കുഴപ്പവും കൂടാതെ അവനിലേക്ക് ചുരുങ്ങി.... "അത് കൊണ്ട് തന്നെയാ പറഞ്ഞത്....ആ വെയിലത്ത്‌ നിന്നുള്ള പണി ആയത് കൊണ്ടേ നന്നായി വിയർത്തിട്ടുണ്ട്.... ഇനി അത് നിന്റെ മേലിൽ ആയി.... എനിക്ക് ആണെങ്കിൽ ഇവിടെ നിന്ന് എന്തെങ്കിലും മാറ്റി ഇടാം... നിനക്കോ..." അവൻ തല ഒന്ന് ചെരിച്ചു അവളെ നോക്കി കൊണ്ട് ചോദിച്ചതും അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവനെ നോക്കി.... "ഹമ്മോ....ഒന്ന് ചേർന്ന് കിടന്നതിനാണോ ഇത്രയും വലിയ ന്യായങ്ങൾ ഒക്കെ... ഞാൻ കിടന്നത് ഇഷ്ടമായില്ലേൽ അങ്ങ് പറഞ്ഞാൽ പോരെ... ഹും... " മണി പറയുന്നതിനോടൊപ്പം തന്നെ അവനോടുള്ള പരിഭവം എന്ന കണക്കെ അവനിൽ നിന്നും മാറി കിടക്കാൻ ഒരുങ്ങിയതും അവൻ ചിരിയോടെ അവളെ ചേർത്ത് പിടിച്ചു...

അവൾ ദേഷ്യത്തോടെ അവനെ തള്ളി മാറ്റി എഴുന്നേൽക്കാൻ നോക്കി എങ്കിലും അവൻ അതിനെ എല്ലാം തന്റെ കൈ കരുത്ത് കൊണ്ട് തടഞ്ഞു കൊണ്ട് അവളെ അവിടെ തന്നെ പിടിച്ചു കിടത്തി.... "വിട്ടേ... ഇയാൾക്ക് അല്ലേ വലിയ ജാഡ.... ഞാൻ എഴുന്നേറ്റു മാറിയെക്കാം... " അവൾ വാശിയോടെ തന്നെ പറഞ്ഞു... "മിണ്ടാതെ കിടക്ക് എന്റെ ശീമകൊന്നേ... ഇന്നലെ ഉറക്കം ശരിയാകാത്തത് കൊണ്ടാണ് എന്ന് തോന്നുന്നു... ആകെ ഒരു തല വേദന.... " അവൻ ഒരു കൈ കൊണ്ട് നെറ്റി തടവി കൊണ്ട് പറഞ്ഞു... അവളും പിന്നെ എതിർക്കാൻ ഒന്നും നിന്നില്ല... അവന്റെ മടക്കി വെച്ച കൈക്ക് മുകളിൽ നെഞ്ചിന് അരികിൽ ആയി കവിൾ ചേർത്ത് കിടന്നു...ഇടയ്ക്കിടെ കണ്ണടച്ച് കിടക്കുന്ന അവന്റെ നെറ്റിയിൽ വിരൽ വെച്ച് ഉഴിഞ്ഞു കൊണ്ടിരുന്നു.... "നന്ദേട്ടാ.... " "മ്മ്മ്... " "നന്ദേട്ടൻ ഉറങ്ങിയോ... " "ഇല്ലടി മണികുട്ട്യേ... നീ പറ.... " "ഞാനെ ഇങ്ങനെ കിടന്നത് എനിക്ക് ഇഷ്ടമായത് കൊണ്ടാണ് ട്ടോ.... "

അവളുടെ പ്രതികരണം അവൻ ഒരിക്കലും പ്രതീക്ഷിച്ചത് അല്ലാത്തത് കൊണ്ട് തന്നെ അവൻ കണ്ണുകൾ തുറന്നു ഒരു സംശയത്തോടെ തല താഴ്ത്തി മണിയെ നോക്കിയതും നിഷ്കു ഭാവത്തോടെ അവനെ നോക്കി കിടക്കുകയായിരുന്നു അവൾ.... "എന്ത്... " അവൻ കണ്ണുകൾ കുറുക്കി കൊണ്ട് ചോദിച്ചു... "ഇയാളെ...... എനിക്ക് ഇഷ്ടാട്ടോ.... അത് പോലെ വിയപ്പിനും നല്ല സ്മെല്ലാ... നന്ദേട്ടന്റെ പെർഫ്യൂം കലർന്ന ആ സ്മെൽ എനിക്ക് ഭയങ്കര ഇഷ്ടവാ.... എനിക്ക് അങ്ങനെ നന്ദേട്ടന്റെ എല്ലാം ഇഷ്ടവാ... അതോണ്ടാ ഞാൻ കയറി കിടന്നേ.... " അവളുടെ വാക്കുകളിൽ നിന്ന് തന്നെ അവന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു തന്നോടുള്ള അവളുടെ സ്നേഹം... അവൻ മെല്ലെ അവളുടെ മുടിയിലൂടെ തലോടി കൊണ്ട് നെറുകയിൽ ചുണ്ട് ചേർത്തു.... "നീ ഊണ് കഴിച്ചായിരുന്നൊ...." തന്നോട് പറ്റി ചേർന്ന് കിടക്കുന്നവളെ വാത്സല്യത്തോടെ നോക്കി കൊണ്ട് ചോദിച്ചു... "നന്ദേട്ടൻ കഴിച്ചില്ലല്ലൊ.... ഞാൻ കണ്ടായിരുന്നു പുറകിൽ നിൽക്കുന്നത്.. അതോണ്ട് ഞാനും കഴിച്ചില്ല....

കുറച്ച് കഴിഞ്ഞാൽ ഇവരെല്ലാം അങ്ങ് പോകും അപ്പൊ നമുക്ക് ഒരുമിച്ചു കഴിക്കാം.... " അവൾ സന്തോഷത്തോടെ തന്നെ അവന്റെ കണ്ണുകളിൽ നോക്കി പറഞ്ഞതും അവനും വല്ലാത്ത അസൂയ തോന്നിയിരുന്നു അവളുടെ പ്രണയത്തോട്....താൻ പറഞ്ഞില്ല എങ്കിൽ കൂടിയും തന്റെ കാര്യങ്ങൾ എല്ലാം മനസ്സിലാക്കുന്ന തന്നെ ഭ്രാന്തമായി സ്നേഹിക്കുന്ന ആ പെണ്ണിനോട് ഒരു വാത്സല്യത്തിൽ കുതിർന്ന ഒരു സ്നേഹം ഉടലെടുത്തു... ആ പ്രണയം അനുഭവിക്കാൻ താൻ യോഗ്യനാണോ എന്ന് അറിയില്ല എങ്കിലും അത് ആർക്കും വിട്ടു കൊടുക്കാനും അവൻ തയ്യാറല്ലായിരുന്നു .. "ഡി.... നിനക്ക് ദേഷ്യം ഒന്നും തോന്നുന്നില്ലേ.... വർഷങ്ങളോളം നിന്റെ സ്നേഹം ഞാൻ കാണാതെ പോയതിന്... നിന്നെ ഒന്ന് പരിഗണിക്കുക പോലും...... " പറഞ്ഞു തീരും മുന്നേ മണിയുടെ കൈകൾ അവന്റെ ചുണ്ടിനിന് മീതെ തടസം സൃഷ്ടിച്ചു.... "വേണ്ടാ.... എനിക്ക് ഓർക്കാനോ കേൾക്കാനോ ആഗ്രഹം ഇല്ല നന്ദേട്ടാ.... അന്ന് എന്നെ അവഗണിച്ചതിന് ഇരട്ടിയായി ഇന്ന് സ്നേഹിക്കുന്നില്ലേ അത് മതി.... " അവൾ അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി കൊണ്ടായിരുന്നു പറഞ്ഞത്...

അവന്റെ ഉള്ളിൽ അപ്പോഴും ഒരു കുറ്റബോധം നിറഞ്ഞു നിന്നിരുന്നു... അവൻ അവളെ തന്നോട് ചേർത്ത് കിടത്തി...അവൾ കണ്ണുകൾ അടച്ചു കൊണ്ട് തന്നെ കിടന്നു.... പെട്ടെന്ന് അവന്റെ ഫോൺ റിങ് ചെയ്തതും അവൻ ഒരു ചടവോടെ കണ്ണുകൾ വലിച്ചു തുറന്നു.... മെല്ലെ ടേബിളിൽ നിന്നും ഫോൺ എടുത്തു നോക്കിയതും ഫോണിൽ തെളിഞ്ഞു നിൽക്കുന്ന ഗൗതം എന്ന പേര് കണ്ടപ്പോൾ ആണ് അവന് ബോധം വന്നത്... അവൻ ഫോൺ എടുത്തു ചെവിയോട് അടുപ്പിച്ചു.... "ഡാ കോപ്പ... നീ എവിടെ പോയി കിടക്കുകയാട.....കുപ്പി പൊട്ടിക്കാൻ പോയതാണോഡാ.... എല്ലാവരും നിന്നെയും മണിയെയും അന്വേഷിച്ചു തുടങ്ങി.... അവളെ എങ്കിലും കണ്ടായിരുന്നൊ..." എടുത്ത പാടെ കേട്ടത് തന്നെ ഗൗതമിന്റെ അലർച്ച ആയിരുന്നു... അവനെ തെറ്റ് പറയാനും പറ്റില്ല....സ്വന്തം ഏട്ടന്റെ കല്യാണത്തിന് കിടന്നുറങ്ങുന്ന പെങ്ങളും അനിയത്തിയുടെ കല്യാണത്തിന് ഉറങ്ങുന്ന ഏട്ടനും എവിടെയും കാണാൻ കഴിയില്ല....thats my offer.....

ആഹ്.... ഞാൻ റൂമിൽ ഉണ്ടട... ഞാൻ വരാം... " "വരുമ്പോൾ മണിയെയും വിളിച്ചോ.... ആരും കാണണ്ട... എനിക്ക് മനസിലാകും നീയും മണിയും ഏതു സാഹചര്യത്തിലും എങ്ങനെയാണ് പെരുമാറുക എന്നും നിങ്ങൾക്കിടയിൽ എന്താണ് സംഭവിക്കുക എന്നും... പക്ഷെ നമ്മുടെ കുടുംബക്കാർക്ക് അത് മനസ്സിലായിക്കൊള്ളണം എന്നില്ല.... അവരൊന്നും കാണേണ്ട... നീ അവളെയും കൂട്ടി വാ.... " ഗൗതം അത് പറഞ്ഞു കൊണ്ട് ഫോൺ ഓഫ് ചെയ്തു... നന്ദനും അറിയാമായിരുന്നു അത് സത്യമായ വാക്കുകൾ ആണ്...എങ്കിലും അവന്റെ ആ വിശ്വാസത്തേ നന്ദന്റെ ഉള്ളിൽ ഒരു മതിപ്പ് തോന്നി....അവൻ പുഞ്ചിരിയോടെ തന്നെ തനിക്ക് അടുത്ത് കിടക്കുന്ന മണിയെ നോക്കി.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story