നിഴലായ്: ഭാഗം 42

nizhalay thasal

എഴുത്തുകാരി: THASAL

"പതുക്കെ തിന്നഡി... ആളുകൾ നോക്കുന്നു.... " മുന്നിൽ ഉള്ളവരെ നോക്കി ഒന്ന് ഇളിച്ചു ആരും കേൾക്കാത്ത മട്ടിൽ പാറുവിന് നേരെ തിരിഞ്ഞു കൊണ്ട് ഗൗതം പറഞ്ഞു... പാറു അവനെ ഒന്ന് നോക്കി ഇളിച്ചു കൊണ്ട് വീണ്ടും ഭക്ഷണത്തിലേക്ക് തന്നെ.... എല്ലാം വിളമ്പി കൊടുക്കാൻ നിൽക്കുന്ന നന്ദനും മണിയും പോലും അവനെ സഹതാപത്തോടെ നോക്കി.... "ഇതിനും വലുത് എന്തോ വരാൻ ഇരുന്നതാ ആ ചെക്കന്.... ഇതോടെ കഴിഞ്ഞാൽ മതിയായിരുന്നു.... " അമ്മ താടക്കും കൈ കൊടുത്തു കൊണ്ട് അച്ഛനെ നോക്കി കൊണ്ട് പറഞ്ഞു... പറയുന്നത് സ്വന്തം അമ്മയാണെ അപ്പൊ ചിന്തിച്ചാൽ മതി പാറുവിന്റെ റേഞ്ച്.... "ഡി... ക്യാമറ... " ഗൗതം മെല്ലെ അവളുടെ കയ്യിൽ തട്ടി കൊണ്ട് പറഞ്ഞതും... ഇത് വരെ വാസന്തി ലേറ്റ് ആയിരുന്ന പാറു പെട്ടെന്ന് ഞാൻ പ്രകാശൻ സിനിമയിൽ ഫഹദ് ഫാസിൽ ചെയ്യും പോലെ മാന്യയായി... ഒന്നും ഇല്ലേലും ആറ്റു നോറ്റു കിട്ടിയ ഒരേ ഒരു കല്യാണം... അല്ലേ... ഇനി കുറെ കാലങ്ങൾക്ക് ശേഷം പിള്ളേര് എങ്ങാനും ഈ ഫോട്ടോ ഒക്കെ കണ്ടാൽ പറയില്ലേ അമ്മക്ക് ആക്രാന്തമാണ് എന്ന്.... കുട്ടിക്ക് ഭാവിയെ പറ്റി നല്ല ചിന്തയുണ്ട്..... ക്യാമറ വീണ്ടും പോയതും പാറു പഴയ പാറു തന്നെ..... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "ഏട്ടാ.... " ഇറങ്ങാൻ നേരം പാറു നന്ദനെ ഒറ്റ കെട്ടിപിടുത്തം ആയിരുന്നു.... തീരേ പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ നന്ദൻ ഒന്ന് പിറകിലേക്ക് വേച്ചു എങ്കിലും അവന്റെ കണ്ണുകളും ചെറുതിലെ നനഞ്ഞു...

അവൻ ചുണ്ടിൽ ഒരു പുഞ്ചിരി നിറച്ചു കൊണ്ട് മെല്ലെ അവളുടെ മുടയിലൂടെ തലോടി.... "ഈ വയല് കടന്നാൽ കാണുന്നിടത്തേക്ക് അല്ലേഡി നീ പോകുന്നത്... പിന്നെ എന്തിനാ ഈ കരച്ചിൽ.... " ഉള്ളിൽ എന്തോ സങ്കടം നിറഞ്ഞു നിന്നു എങ്കിലും അത് മറച്ചു പിടിക്കാം എന്ന പോലെ നന്ദൻ ചോദിച്ചതും അവൾ അപ്പുറം തൂവാല കൊണ്ട് കണ്ണുനീർ ഒപ്പുകയായിരുന്നു... ഇത് കണ്ടു നിന്നവരിൽ എല്ലാവരിലും സങ്കടം നിറച്ചു എങ്കിലും ഗൗതമും മണിയും പുഞ്ചിരിയോടെ തന്നെ അവരുടെ അരികിൽ ഉണ്ടായിരുന്നു.... "ഡോ.... കരയഡോ... " പെട്ടെന്ന് അവന്റെ തോളിൽ മുഖം അമർത്തി കിടന്നു കൊണ്ട് ശബ്ദം താഴ്ത്തി പാറു പറഞ്ഞതും നന്ദൻ സംശയത്തോടെ ചുറ്റും നോക്കി... ഏയ്‌ ഇവൾ ആകാൻ ചാൻസ് ഇല്ല... "ഡോ... ഏട്ടാ... നല്ല ഒരു ഫ്രെയിം കിട്ടട്ടെ... എന്നെ കെട്ടിപിടിച്ചു കരയ്....അത് കിട്ടിയിട്ട് വേണം ഇൻസ്റ്റയിൽ ബ്രദർ ലവ് എന്നൊക്കെ പറഞ്ഞു പോസ്റ്റ്‌ ഇടാൻ.... കരയഡോ...." പാറുവിന്റെ ഇപ്രാവശ്യത്തേ സംസാരം കേട്ട് അവൻ മാത്രം അല്ല കൂടെ നിന്ന ഗൗതമും മണിയും വരെ ഞെട്ടി....ഇതിനൊരു സങ്കടവും ഇല്ലേ ദൈവമെ....എന്ന ചിന്ത ആയിരുന്നു നന്ദനിൽ.... "മതി....കരഞ്ഞത്... ഇറങ്ങാൻ ആയില്ലേ.... " കൂട്ടത്തിൽ തല നെരച്ച ആരോ ഇടപെട്ടപ്പോൾ ആണ് പാറു അവനിൽ നിന്നും വിട്ട് നിന്നത്... ഇങ്ങേരെ കൊണ്ട് കുട്ടി നല്ല നിലയിൽ അഭിനയിച്ചു വരുകയായിരുന്നു.... അതിന്റെ എല്ലാ തരം ദേഷ്യവും വെച്ച് അയാളെ നോക്കി ഒന്ന് പല്ലിറുമ്പാൻ പാറു മറന്നില്ല.... മണി ആണെങ്കിൽ ഇപ്പൊ ചിരി പൊട്ടും എന്ന നിലയിൽ നിൽക്കുകയാണ്... "പിന്നെ ഏട്ടാ... ഞാൻ പോയി എന്ന് കരുതി ഉഴപ്പാൻ ഒന്നും നിൽക്കരുത്....

നമ്മുടെ പത്തായ പുരയിൽ തൂക്കി ഇട്ടേക്കുന്ന കുലയിൽ ഒന്ന് കണ്ണ് വേണം.... പിന്നെ ആരും കാണാതെ ഞാൻ കുറച്ചു ബാക്കറി ഐറ്റംസ് അടുക്കളയിൽ റാക്കിന്റെ അടിയിൽ വെച്ചിട്ടുണ്ട്.... ഞാൻ വരും വരെ അത് അവിടെ തന്നെ വേണം... കേട്ടല്ലോ.... " ഉള്ളിലെ സങ്കടം മറച്ചു വെക്കാൻ ഉള്ള ഒരു ഉപാതിയായാണ് അവൾ അതിനെ എടുത്തത് എന്ന് അവളുടെ കണ്ണുകൾ തന്നെ വിളിച്ചോതുന്നുണ്ടായിരുന്നു....നിറഞ്ഞ കണ്ണുകളെ ഒരു പൊടിക്ക് പോലും മാറ്റാതെയുള്ള അവളുടെ സംസാരം നന്ദനെ വേദനിപ്പിച്ചു എങ്കിലും അവൻ കൂടി അങ്ങനെ ആയാൽ അവിടെ ഒരു കണ്ണീർ പുഴ ഒഴുകും എന്ന് തിരിച്ചറിഞ്ഞു കൊണ്ട് തന്നെ അവൻ അവളെ നോക്കി കണ്ണുരുട്ടി കൊണ്ട് തലയിൽ വിരൽ വെച്ച് ഒന്ന് തട്ടി... "പോടീ ആർത്തി പണ്ടാരമെ....ഏതു നേരവും തീറ്റ എന്നൊരു വിചാരം ഒള്ളൂ... പോയെ നീ... മനുഷ്യനെ മെനക്കെടുത്താൻ.... " പറഞ്ഞു പൂർത്തിയാക്കും മുന്നേ നന്ദന്റെ ശബ്ദം ഇടറിയിരുന്നു... അവൻ തിരിഞ്ഞു നിന്നതും പാറുവും ഉള്ളിലെ സങ്കടം പിടിച്ചു നിർത്തി കൊണ്ട് പുഞ്ചിരിയോടെ എല്ലാവരേം നോക്കി ഒന്ന് തല കുലുക്കി... ഒരു സമ്മതം ചോദിക്കൽ പോലെ.... അമ്മയുടെയും അച്ഛന്റെയും കണ്ണുകൾ നിറഞ്ഞു വന്നിരുന്നു... അച്ഛൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് നെറുകയിൽ ചുണ്ടമർത്തി.... അവളും കണ്ണീരിനിടയിലും പുഞ്ചിരിച്ചു.... "കാര്യം പറഞ്ഞാൽ അച്ഛൻ എന്റെ അച്ഛൻ ഒക്കെയാണ്...എന്ന് കരുതി എന്നെ കരയിക്കാൻ നോക്കിയാൽ ഉണ്ടല്ലോ..... "

അവളുടെ സംസാരം കേട്ട് അച്ഛൻ ചിരിയോടെ അവളുടെ കയ്യിൽ പിടിച്ചു ഗൗതമിന്റെ കയ്യിൽ ചേർത്ത് വെച്ചു.... "നീ എന്തിനാ കരയുന്നത് എന്റെ നുണച്ചി പാറു... എന്റെ മോനല്ലേ.. ഞാൻ നിന്നെ കെട്ടിച്ചു കൊടുത്തത്... അവൻ നോക്കിക്കോളും നിന്നെ പോന്നു പോലെ.... " അച്ഛന്റെ വാക്കുകളിൽ വല്ലാത്തൊരു ആത്മവിശ്വാസം ഉണ്ടായിരുന്നു.....പാറു പുഞ്ചിരിയോടെ ഗൗതമിനെ നോക്കിയപ്പോൾ അവന്റെ ചുണ്ടിലും ഉണ്ടായിരുന്നു അതെ പുഞ്ചിരി.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 മുത്തശ്ശി നീട്ടിയ നിലവിളക്കുമായി ആ വീട്ടിലേക്ക് വലതു കാൽ വെച്ചു കയറുമ്പോൾ പാറുവിന്റെ ഉള്ളിൽ മുഴുവൻ പ്രാർത്ഥന ആയിരുന്നു.... പ്രതീക്ഷകൾ ആയിരുന്നു.... "ഡി... നീ പോയി... ഇതെല്ലാം മാറ്റി ഇട്.... ഞാൻ അപ്പച്ചിയുടെ അടുത്തേക്ക് പോയി വരാവേ...." പാറുവിനെ നോക്കി പറഞ്ഞു കൊണ്ട് മണി പുറത്തേക്ക് ഓടി.... "മണി... നീ ഇത് എങ്ങോട്ടാ... " "അത് ഏട്ടാ.... ഞാൻ.... ഊണ് കഴിച്ചിട്ടില്ല... നന്ദേട്ടൻ കാത്തു നിൽക്കുന്നുണ്ടാകും.... ഞാൻ... പോയിട്ട് വരാവേ...." പുറത്തേക്ക് ഓടുന്നതിനിടയിൽ അവൾ പറഞ്ഞതും ഗൗതമിന്റെ ചുണ്ടിൽ തെളിഞ്ഞ കുഞ്ഞ് ചിരി മാഞ്ഞു പോയിരുന്നു... അവന് എന്തെന്നില്ലാത്ത കുറ്റബോധം തോന്നി... ഇന്ന് അവളെ ശരിക്ക് ഒന്ന് ശ്രദ്ധിക്കാൻ പോലും ആയില്ല...

അവൾ ഭക്ഷണം കഴിച്ചോ എന്ന് പോലും അന്വേഷിച്ചില്ല.... "നന്ദേട്ടാാ.... " ഉള്ളിലേക്ക് കടക്കുന്ന സമയത്ത് തന്നെ അവൾ വിളിച്ചു കൂവി.... പെട്ടെന്ന് ആണ് ഉമ്മറത്ത് ഇരിക്കുന്ന കുറച്ചു തല നെരച്ച അമ്മൂമ്മമാരെ അവൾ ശ്രദ്ധിക്കുന്നത്.... എല്ലാവരും അവളെ എന്തോ വേണ്ടാത്തത് കേട്ട കണക്കെ നോക്കുന്നുണ്ട്... അവൾ അതിനൊന്നും മൈന്റ് കൊടുക്കാതെ ഒന്ന് ചിരിച്ചു കൊണ്ട് ഉള്ളിലേക്ക് നടന്നു.... "അതല്ലേ നന്ദൻ കെട്ടാൻ പോകുന്ന പെണ്ണ്... " "ആ... പാറുവിന്റെ ചെക്കൻ ഇല്ലേ ഗൗതം അവന്റെ പെങ്ങൾ തന്നെയാണ്... അതും കൂടാതെ നന്ദിനിയുടെ ഏട്ടന്റെ മോളാ.... കുറച്ചു തല തെറിച്ച സാധനം ആണെന്നാ ശോഭ വിളിച്ചപ്പോൾ പറഞ്ഞത്.... " "അത് ചോദിക്കാൻ ഉണ്ടോ.... ഇപ്പോൾ തന്നെ കണ്ടില്ലേ.... അടുത്ത ആഴ്ച കയറി വരേണ്ട വീട്ടിലേക്ക് ആണ് ഒരു കൂസലും കൂടാതെ ചാടി തുള്ളി വന്നേക്കുന്നെ.... എന്താ അഹങ്കാരം... അല്ലാതെന്താ.... എന്ത് ചെയ്തിട്ടാണോ എന്തോ ആ ചെക്കനെ വീഴ്ത്തിയത്....അച്ഛനും അമ്മയും ഒന്നും ഇല്ലാത്തത് അല്ലേ...അങ്ങനെയുള്ളവർക്ക് ഇതൊക്കെ സ്വപ്നം കാണാൻ കഴിയാത്ത ബന്ധങ്ങൾ അല്ലേ.... അവള് മിടുക്കിയാ... പിടിക്കേണ്ടിടത്ത് തന്നെ പിടിച്ചു... " അതിൽ ഒരാൾ താടിക്കും കൈ കൊടുത്തു കൊണ്ട് പറഞ്ഞു... അതെല്ലാം കേട്ടോ കൊണ്ട് വാതിൽ മറവിൽ നിൽക്കുന്ന ഒരാൾ ഉണ്ടായിരുന്നു... മണി... അവൾ എന്തോ അരുതാത്തത് കേട്ട പോലെ ഉള്ളിലെക്ക് സങ്കടം അരിച്ചു കയറി... എത്രയൊക്കെ ചെവി കൊടുക്കണ്ട എന്ന് പറഞ്ഞാലും ഓരോ വാക്കുകളും ഹൃദയത്തിൽ തറക്കാൻ ഉള്ള മൂർച്ച ഉണ്ടായിരുന്നു.... ശരിയാണ്... ഇന്ന് വന്നത് ശരിയായില്ല.... അവളുടെ ഉള്ളവും മന്ധ്രിച്ചു...

അവൾ നിറഞ്ഞ കണ്ണുകളെ തുടച്ചു കൊണ്ട് പുറത്തേക്ക് തന്നെ നടക്കാൻ ഒരുങ്ങിയതും കയ്യിൽ ആരുടെയോ കൈ പതിഞ്ഞതും ഒരുമിച്ചു ആയിരുന്നു....അവൾ വെപ്രാളത്തോടെ തിരിഞ്ഞു നോക്കി.... മുന്നിൽ നിൽക്കുന്ന നന്ദനെ കണ്ടതും ഒരു തരം പേടി കൂടി കലർന്നിരുന്നു...അവൻ എന്തെങ്കിലും കേട്ടോ എന്ന പേടി...കാരണം മുന്നും പിന്നും ചിന്തിക്കാൻത്തവൻ ആണ്... അവൻ എന്തെങ്കിലും ചെയ്‌താൽ ആ ശാപം കൂടി തന്റെ തലയിലേക്ക് തന്നെ ആയിരിക്കും... "നീ ഇത് എവിടെ ആയിരുന്നഡി... ഞാൻ എത്ര നേരം ആയി എന്നറിയോ കാത്തു നിൽക്കുന്നു... വിശന്നിട്ടു വയ്യ... വന്നേ... " അവന്റെ ഒറ്റ വാക്കിൽ തന്നെ അവളുടെ പാതി ജീവൻ തിരികെ വന്നു... അവൾ ആശ്വാസത്തോടെ ഒന്ന് ശ്വാസം വലിച്ചു വിട്ടു... "വേണ്ടാ നന്ദേട്ടാ...എനിക്ക് വിശപ്പില്ല... ഞാൻ വീട്ടിലേക്ക് പോട്ടെ... നന്ദേട്ടൻ കഴിച്ചോ... " അവൾ ഇലക്കും മുള്ളിനും കേടില്ലാത്ത രീതിയിൽ ഇതൊന്നു തീർക്കാൻ ശ്രമിച്ചു.. അവൻ അവളെ കണ്ണുരുട്ടി നോക്കുന്നുണ്ട്... "നീ ഉച്ചക്ക് എന്തെങ്കിലും കഴിച്ചായിരുന്നൊ...." അതിന് അവൾ ഒരു മറുപടിയും നൽകിയില്ല... "പറയടി... " "മ്മ്മ്ഹും... " അവന്റെ അലർച്ച വന്നതും അവൾ വേഗം തന്നെ ഇല്ല എന്ന് തലയാട്ടി.... "പിന്നെ നീ ആ ആനയെ വിഴുങ്ങിയോ... ഇങ്ങ് വാടി... " അവളുടെ കയ്യും പിടിച്ചു വലിച്ചു അടുക്കളയിലേക്ക് നടക്കുന്നതിനിടയിൽ അവൻ അവളെ കണ്ണുരുട്ടി കൊണ്ട് പറഞ്ഞതും അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവനെ നോക്കി... അവൻ അതൊന്നും മൈന്റ് ചെയ്യാതെ അടുക്കളയിലെ ടേബിളിൽ അവളെ ഇരുത്തി ഒരു ഇലയിൽ കറികളും ചോറും വിളമ്പി കൊണ്ട് അവളുടെ അടുത്ത് തന്നെ ഇരുന്നു.... "ഇതെന്താ നന്ദേട്ടാ... നന്ദേട്ടൻ കഴിക്കുന്നില്ലേ... "

"ഉണ്ടല്ലോ... മണികുട്ട്യേ... " പറയുന്നതിനോടൊപ്പം അവൻ ചോറിൽ കറി ഒഴിച്ചു ഒന്ന് കുഴച്ചു... "അപ്പൊ ഞാനാണോ കഴിക്കാത്തേ... " അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവനെ നോക്കിയതും അവൻ പുഞ്ചിരിയോടെ ഒരു ചോറ്റുരുള അവളുടെ ചുണ്ടുകളിൽ തട്ടിച്ചു നിർത്തി.... "ഞാനും കഴിക്കുന്നുണ്ട്... നീയും കഴിക്കുന്നുണ്ട്... ഇന്ന് നിനക്ക് ചോറ് തരേണ്ട ഉത്തരവാദിത്തം എനിക്കാ.... നിന്റെ ഏട്ടൻ എന്റെ പെങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത.... അവളുടെ താലി കെട്ടിയ ആ നിമിഷം മനസ്സിൽ നിന്റെ കഴുത്തിൽ ഞാൻ താലി ചാർത്തി കഴിഞ്ഞു....ഞാൻ ഇപ്പൊ നിന്റെ ഭർത്താവ് കൂടിയാ... ആ അധികാരം ആണെന്ന് കൂട്ടിക്കോ... കഴിച്ചേ... " അവന്റെ വാക്കുകൾ കേട്ട് അവളുടെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു... കൂടെ ചുണ്ടിൽ ചെറു പുഞ്ചിരിയും... "അന്നത്തിന് മുന്നിൽ ഇരുന്നു കണ്ണ് നിറക്കാൻ പാടില്ല.... കണ്ണ് തുടച്ചു ഇത് കഴിച്ചേ... " അവൻ ഒരു ശാസന കണക്കെ പറഞ്ഞതും അവളും കണ്ണുകൾ തുടച്ചു കൊണ്ട് അത് വാങ്ങി കഴിച്ചു... പല തവണ അവൾക്ക് നേരെ വരുന്ന ഉരുളകളെ അവൾ സന്തോഷത്തോടെ അതിലുപരി നിറഞ്ഞ മനസ്സുകളോടെ സ്വീകരിച്ചു... അത് കഴിച്ചു കഴിഞ്ഞപ്പോൾ അവളുടെ വയറും മനസ്സും ഒരുപോലെ നിറഞ്ഞു...... "മണി... " ആ ഇലയിൽ നിന്ന് തന്നെ ഭക്ഷണം കഴിക്കുമ്പോൾ ആണ് നന്ദന്റെ വിളി... അവൾ സംശയത്തോടെ അവനെ നോക്കി... "ഇനി മേലാൽ ആരുടെയെങ്കിലും വാക്കുകൾ കേട്ട് ഈ കണ്ണുകൾ നിറയാൻ പാടില്ല... "

അവന്റെ വാക്കുകളിൽ ശാസന ഉണ്ടായിരുന്നു... അവൾ ഒരു ഞെട്ടലോടെ അവനെ നോക്കി... "നിനക്ക് ആരും ഇല്ല എന്നൊരു ചിന്ത നിനക്ക് ആവോളം ഉണ്ട്... അത് നിന്റെ ഏട്ടനും അങ്ങനെ തന്നെയാ... ദുരഭിമാനം.... ഈ വീടും വീട്ടുകാരും നിനക്കും നിന്റെ ഏട്ടനും അവകാശപ്പെട്ടത് തന്നെയാണ്.... ഒരിക്കലും അത് എന്നിലൂടെയോ പാറുവിലൂടെയോ വന്നു ചേർന്നതല്ല.... അത് നിങ്ങളുടെ മാത്രം അവകാശം ആണ്... മനസ്സിലായോ.... ഇനി ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് മോങ്ങി കൊണ്ട് നിന്നാൽ എന്റെ സ്വഭാവം ഇതൊന്നും ആയിരിക്കില്ല... ഒന്നിന് രണ്ടായി മറുപടി പറയുന്ന മണിയെയാണ് എനിക്കിഷ്ടം... ആ മണിയെയാണ് ഞാൻ സ്നേഹിച്ചതും..... " അവൻ പറഞ്ഞു നിർത്തിയതും അവൾ അറിയാതെ തന്നെ തലയാട്ടി.... "കല്യാണം ആയി പോയി... അല്ലേൽ എല്ലാത്തിന്റെയും ചൊറിച്ചിൽ ഞാനായിട്ട് തന്നെ അവസാനിപ്പിച്ചു കൊടുത്തേനെ.... " ഇലയിലെ ചോറ് നുള്ളി പെറുക്കി കൊണ്ട് അവൻ പറയുന്നത് കേട്ട് അവൾ ചെറു ചിരിയോടെ അവന്റെ കൈ അകത്തി ആ കൈകുഴിയിൽ ചേർന്ന് ഇരുന്നു നെഞ്ചിൽ മുഖം ഉരസി ആ ഗന്ധം ആസ്വദിച്ചു.... "നന്ദേട്ടാ...വേണ്ടാട്ടോ.... അവരെ നമ്മളെക്കാൾ മൂത്തോരാ... അതും കൂടാതെ എന്നെങ്കിലും കാണേണ്ടവരും അല്ലേ... നമുക്ക് ആരുടേയും വെറുപ്പൊന്നും വേണ്ടാ... പറയുന്നോര് എന്താണെന്നു വെച്ചാൽ പറഞ്ഞോട്ടെ നന്ദേട്ടാ... നമ്മൾ മൈന്റ് ചെയ്യാതിരുന്നാൽ പോരെ.... പിന്നെ അവര് പറയുന്നതിലും കാര്യം ഇല്ലേ....

ഞാൻ എപ്പോഴും ഇങ്ങോട്ട് വന്നാൽ.....അത് പാടില്ലല്ലൊ..... അതോണ്ടല്ലേ.... " അവളുടെ സംസാരം കേട്ട് നന്ദൻ മെല്ലെ തല താഴ്ത്തി അവളെ ഒന്ന് നോക്കി.. ശേഷം അവളുടെ നെറ്റിയിൽ തന്നെ ഒരു മേട്ടം കൊടുത്തു... "അല്ലേൽ തന്നെ കാണുന്നതും മിണ്ടുന്നതും ഇങ്ങനെയുള്ള അപൂർവ നിമിഷങ്ങളിൽ ആണ്...അല്ലേൽ ഏതു നേരവും പാറുവിന്റെ കൂടെയല്ലെ....ഇനി അത് കൂടി നിർത്ത്... അപ്പൊ സമാധാനം ആകുമല്ലോ.... " അവന്റെ വാക്കുകളിൽ ഒരു പരിഭവം നിറഞ്ഞിരുന്നു... അത് കേട്ട് മണിക്ക് ചിരിയാണ് വന്നത്... അവൾ ആ ചിരിയോടെ തന്നെ അവന്റെ ഷർട്ടിൽ മൂക്ക് ഉരസി.... "ഇത്രയൊക്കെ സ്നേഹം ഉണ്ടായിട്ടാണോഡോ എന്നെ അഞ്ചാറ് വർഷം കൊല്ലാകൊല ചെയ്തത്.... എന്തൊക്കെ ആയിരുന്നു.... കാണുന്നിടത്ത് നിന്ന് തല്ലി ഓടിക്ക....വെറുതെ ഓരോന്ന് പറഞ്ഞു മെക്കട്ട് കയറാ....മിണ്ടാതെ നടക്ക...." "അതിന് നീയും കുറവ് ഒന്നും അല്ലായിരുന്നല്ലൊ....എന്നെ കാണുന്നത് പോലും വെറുപ്പ് ആണെന്ന് പറഞ്ഞിട്ടില്ലേ.... എന്നോട് വീട്ടിൽ നിന്നും ഇറങ്ങി പോകാൻ പറഞ്ഞിട്ടില്ലേ.... " അവന്റെ സ്വരത്തിൽ ഒരു സങ്കടം നിറഞ്ഞിരുന്നു... അവൻ സ്നേഹിച്ചു തുടങ്ങിയ അവസരത്തിൽ..അവൾ പ്ലസ്ടു ചെയ്യുന്ന അവസരത്തിൽ സ്കൂളിൽ നിന്നും വരുന്ന സമയം അവൾ കാണുന്നത് മുകിലും നന്ദനും സംസാരിച്ചു നിൽക്കുന്നതാണ്... സ്വാഭാവികം... കുട്ടിക്ക് തോന്നി പഴയ ലവ് പുതിയ മോഡലിൽ പൂത്തത് ആണെന്ന്.... അത് മതീലെ കുട്ടിയെ മനസ്സ് നീറാൻ.... മനസ്സ് കൈ വിട്ട് നടക്കുമ്പോൾ ചിന്ന ഒരു ആക്‌സിഡന്റും....അത് അറിഞ്ഞു മനസ്സ് നൊന്തു അവളുടെ അടുത്തേക്ക് ഓടി ചെന്ന നന്ദന് കിട്ടിയത് കവിള് പൊട്ടുന്ന ഒരു അടി ആയിരുന്നു....

കൂടെ തന്നെ എനിക്ക് വെറുപ്പാണ് എന്നൊരു അലർച്ചയും... ചെയ്തത് തെറ്റാണ് എങ്കിലും അത് അപ്പോഴത്തേ സാഹചര്യം ആയിരുന്നു... മനസ്സിൽ തോന്നുന്നത് ആരോടും പറയാൻ കഴിയാത്ത അവസ്ഥ...മനസ്സിൽ ഒന്നും പുറമെ മറ്റൊന്നും എന്നൊരു വേദന.... അതോടെ നന്ദനും ദേഷ്യം തോന്നി പോയി... പക്ഷെ ആ ദേഷ്യത്തിൽ പോലും ഒരു ഇഷ്ടം വളർന്നു കഴിഞ്ഞിരുന്നു.... "അത് അന്നൊരു... അബദ്ധം... പറ്റിയതാ... നന്ദേട്ടാ...മുകിൽ ചേച്ചിയെയും...." "വേണ്ടാ... എന്തോ ഒരു വേദന തോന്നി അത് പറഞ്ഞു എന്നൊള്ളൂ... ഇനി ഒരിക്കലും ആ പഴയ കാലം നമുക്ക് ഇടയിൽ വേണ്ടാ മണി... " "അത് പറ്റില്ല നന്ദേട്ടാാ.... കാരണം അതായിരുന്നു എന്റെ പ്രണയം.... എന്റെ മാത്രം പ്രണയം... നന്ദേട്ടൻ തിരികെ സ്നേഹിക്കുമോ എന്ന് പോലും അറിയില്ല എങ്കിലും ഞാൻ നിങ്ങളെ സ്നേഹിച്ചിരുന്നു നന്ദേട്ടാ....എന്നെ ഒന്ന് പരിഗണിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു..... ആ പ്രണയം മറക്കാൻ എന്നെ കൊണ്ട് സാധിക്കില്ല നന്ദേട്ടാ....ഇന്നും ഞാൻ സ്നേഹിക്കുന്നുണ്ട് ആ കാലഘട്ടത്തേ.... " അവൾ പറഞ്ഞു നിർത്തിയതും നന്ദന്റെ ഉള്ളിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു.....പെണ്ണ് എന്നും ഒരു അത്ഭുതമായി തോന്നി.... താൻ അവഗണിച്ചു കളഞ്ഞ ആ പ്രണയത്തോട് ഒരുപാട് ആരാധന തോന്നി.... ആ പെണ്ണിന്റെ ഉള്ളിലെ അടങ്ങാത്ത പ്രണയത്തോട് സ്നേഹം തോന്നി... പക്വത ലവലേശം പോലും ഇല്ല എന്ന് കരുതിയ ആ പെണ്ണിനോട് പ്രണയം തോന്നി..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story