നിഴലായ്: ഭാഗം 43

nizhalay thasal

എഴുത്തുകാരി: THASAL

"നീ ഇതുമായിട്ട് റൂമിലേക്ക്‌ പൊയ്ക്കോ.... " പാല് ഗ്ലാസിലേക്ക് പകർത്തി പാറുവിന് നേരെ നീട്ടി കൊണ്ട് മണി പറഞ്ഞു... പാറു യാതൊരു വിധ കൂസലും കൂടാതെ അതും വാങ്ങി പോകുന്നത് കണ്ട് മണിക്ക് പോലും അത്ഭുതം തോന്നി... ഒറു കൂസൽ എങ്കിലും... എവിടെ... മണി ചിരിയോടെ ദാവണി തലയിൽ കയ്യും തുവർത്തി കൊണ്ട് തന്റെ പണികളിലേക്ക് തിരിഞ്ഞു... കാലത്ത് ചുടാൻ ഉള്ള ദോശക്കുള്ള മാവ് അരച്ച് പാത്രത്തിലേക്ക് പകർന്നു വെക്കുമ്പോൾ ആണ് ഗൗതം പാത്തും പതുങ്ങിയും അങ്ങോട്ട്‌ കയറി വന്നത്... "എന്താ ഏട്ടാ.... " മണി കാണാതെ സ്റ്റോർ റൂമിലേക്ക് കടക്കാൻ നിന്ന ഗൗതമിനെ കയ്യോടെ പിടിച്ചു കൊണ്ട് മണി ചോദിച്ചതും ഗൗതം ഒരു ചമ്മിയ ഇളി ഇളിച്ചു കൊണ്ട് ഒന്ന് ചുമൽ പൊക്കി കാണിച്ചു..... "പാറു ആണോ... പാറു റൂമിലേക്ക് പോയിട്ടുണ്ട്... " മണി ഒരു ആക്കിയ ചിരിയോടെ പറഞ്ഞതും അവൻ വീണ്ടും ചുമൽ പൊക്കി... "പിന്നെ എന്താ.... !!??" മണി സംശയത്തോടെ അവനെ നോക്കി... "പറഞ്ഞാൽ നീ കളി ആക്കരുത്.... " ആദ്യമായി ആയിരുന്നു ഗൗതമിൽ നിന്നും അങ്ങനെ ഒരു സംസാരം... മണി അത്ഭുതത്തോടെ അവനെ നോക്കി... അവൻ ആണെങ്കിൽ ആകെ ചമ്മിയ പോലെ നിൽക്കുന്നു... "എന്താ ഏട്ടാ... " "നീ കയറ്റി വിട്ടവൾക്ക് പാലിൽ മുക്കി കഴിക്കാൻ ബിസ്കറ്റ് വേണമത്രെ... അതും കണ്ണും മൂക്കും ബിസ്കറ്റെ ഇറങ്ങുകയൊള്ളു.... മോളിൽ മോങ്ങി കൊണ്ടിരിക്കുന്നുണ്ട്... അതൊന്നു എടുത്തു കൊണ്ട് പോകാൻ വന്നതാ.. "

അവൻ പാതി ചമ്മലോടെയും പാതി ദേഷ്യത്തോടെയും പറയുന്നത് കേട്ട് മണിക്ക് ഉള്ളിൽ നിന്നും തീക്കട്ടിയായി വന്ന ചിരി എങ്ങനെയോ പിടിച്ചു നിർത്തി.... "കണ്ണും മൂക്കും ബിസ്കറ്റോ.... അതെന്തോന്നാ.... " "ഡി ഈ പല കോപ്രായങ്ങളും കാണിച്ചുള്ള മോന്തയും ഫിറ്റ്‌ ചെയ്തുള്ള ബിസ്കറ്റ് ഇല്ലേ..." "ആ... " "അത് തന്നെ... അതാണ്‌ അവളുടെ അമ്മൂമ്മേടെ തേങ്ങ പൊളിച്ച കണ്ണും മൂക്കും... വല്ലാത്തൊരു സാധനം തന്നെയാണ്.... " ഗൗതം ഉറക്കം പോയ ചടപ്പിൽ കണ്ണും ഉരസി കൊണ്ട് പറയുന്നത് കേട്ട് മണി ചെയ്യുന്ന ജോലി പാതി വഴിയിൽ നിർത്തി കൊണ്ട് സ്റ്റോർ റൂമിൽ പോയി ബേക്കറി പൊതിയുമായി വന്നു... അതിൽ ചിക്കി ചികഞ്ഞിട്ടും ഒരു കണ്ണും മൂക്കും എവിടെ..... ഗൗതം താഴെ തന്നെ ഇരുന്നു പോയി... റൂമിൽ പോയാൽ കേൾക്കുന്നത് *ബിസ്കറ്റ്... ബിസ്കറ്റ്.... *എന്നാണ്.... എന്റെ ദൈവമെ..... മണിയും ആകെ നിരാശയോടെ ഇരിക്കുകയാണ്.... ഇതിലും വലുത് എന്തോ വരാൻ നിന്നതാ.... കണ്ണിൽ കൊള്ളേണ്ടത് പിരികത്ത് കൊണ്ടൂന്ന് വെച്ചു സമാധാനപ്പെടാൻ എന്നാൽ നടക്കില്ല.... പാറുവാണ്.... ഫുഡ്‌ കിട്ടിയില്ലേൽ ലോകം തിരിച്ചു വെക്കും.... പെട്ടെന്ന് എന്തോ ഐഡിയ കിട്ടിയ മട്ടിൽ ഗൗതം ഒറ്റ എണീക്കൽ ആയിരുന്നു.... മണി ഒന്നും ഞെട്ടി കൊണ്ട് പിന്നിലേക്ക് നിന്നു... "മാറി നിൽക്കഡി....മണികുട്ട്യേ... നിന്റെ ഏട്ടന്റെ ബുദ്ധി കണ്ടോ നീ... "

ഗൗതം ആവേശത്തോടെ പറഞ്ഞു കൊണ്ട് ബേക്കറി പൊതിയിൽ നിന്നും കുറച്ചു ആരാറൂട്ട് ബിസ്കറ്റ് എടുത്തു.... സ്റ്റവ് കത്തിച്ചു.... പപ്പടം കാച്ചുന്ന കൊള്ളി ചൂടാക്കുന്നത് കണ്ട് മണി ഒന്നും മനസ്സിലാകാത്ത മട്ടിൽ അവന്റെ പ്രവർത്തി നോക്കി നിന്നു... ചൂടാക്കിയ കൊള്ളി വെച്ചു ആരാറൂട്ട് ബിസ്കറ്റിൽ മൂന്ന് തുളയും ഉണ്ടാക്കിയപ്പോൾ കിട്ടി നല്ല ചൂടുള്ള കണ്ണും മൂക്കും ബിസ്കറ്റ്... എല്ലാം കഴിഞ്ഞു ഗൗതം അഭിമാനപൂർവ്വം പിരികവും പൊക്കി കൊണ്ട് മണിയെ നോക്കി... മണിയും ഗംഭീരം എന്ന എക്സ്പ്രഷനും ഇട്ടു കൊണ്ട് അവനെ ഒരു നോട്ടവും.... "ചെല്ല്... കൊണ്ട് കൊടുക്ക്.... ഇനി അതിന്റെ പേരിൽ അത് കരഞ്ഞു അലമ്പാക്കണ്ടാ... എന്നിട്ട് അതിന്റെ ഏട്ടൻ ചോദിച്ചു വരും... ആരാടാ എന്റെ പെങ്ങളെ കരയിപ്പിച്ചത് എന്നും ചോദിച്ച്.... " മണി ചിരിയോടെ പറഞ്ഞതും ഗൗതമും ചിരിച്ചു കൊണ്ട് അവളുടെ തലയിൽ മേടി.... "ഈ വാശിയൊക്കെ ആദ്യമേ ഉണ്ടാകൂ... പറഞ്ഞാൽ പതിയെ മനസ്സിലാക്കി തുടങ്ങും അവൾ.... " ഗൗതം പ്രതീക്ഷയോടെ പറയുന്നത് കേട്ട് മണി അവന്റെ മുടി ഒന്ന് വിരൽ വെച്ചു തട്ടി കൊടുത്തു.... "അതിന് അവൾക്ക് എന്താ കുഴപ്പം... ഇതൊക്കെ സാധാരണയല്ലെ.... ഇതെല്ലാം കണ്ടിട്ട് തന്നെയല്ലേ... ഏട്ടൻ കെട്ടിയതും... ഇങ്ങോട്ട് കൊണ്ട് വന്നു എന്ന് കരുതി അവളുടെ സ്വഭാവം മാറ്റാൻ ആണ് ഉദ്ദേശം എങ്കിൽ ഈ മണിയുടെ വേറൊരു മുഖം ഏട്ടൻ കാണും... മനസ്സിലായോ..." മണി ദേഷ്യത്തോടെ പറയുന്നത് കേട്ട് ഗൗതം ചിരിയോടെ തലയാട്ടി....

"മ്മ്മ്... എന്നാൽ പൊയ്ക്കോ.... " വലിയ രാജാവ് ചമഞ്ഞു കൊണ്ട് അവൾ പറഞ്ഞു.... "ഓ.... ആയിക്കോട്ടെ രാജാവേ.... അങ്ങയുടെ ആജ്ഞ പോലെ ആകട്ടെ.... " അവളെ നോക്കി കളിയാക്കലോടെ പറഞ്ഞു കണ്ണിറുക്കി കൊണ്ട് പോകുന്ന ഗൗതമിനെ കണ്ട് അവളുടെ ചുണ്ടിലും പുഞ്ചിരി നിറഞ്ഞു... അവൾ ആ പുഞ്ചിരിയോടെ തന്നെ ബാക്കി പണികളിലേക്ക് കടന്നു.... "എന്താ മണിയെ ഇവിടെ ഒരു ശബ്ദം കേട്ടത്.... " അപ്പോൾ തന്നെ അടുക്കളയിലേക്ക് മുത്തശ്ശി കടന്നു വന്നിരുന്നു... ഉറക്കം പിടിച്ചു തുടങ്ങിയ കണ്ണുകൾ അലസതയോടെ തുറന്ന് കൊണ്ട് അവർ വരുന്നത് കണ്ട് മണി ഒന്ന് കണ്ണുരുട്ടി... "അത് ശരി... ഇത് വരെ ഉറങ്ങിയില്ലായിരുന്നോ മേഡം.... ഇങ്ങനെ കണ്ണും തുറന്ന് നടക്കാൻ ആണോ നേരത്തെ തന്നെ ഭക്ഷണവും തന്നു റൂമിലേക്ക്‌ അയച്ചത്.... " അവൾ കൈ രണ്ടും ഊരയിൽ കുത്തി നിർത്തി... എന്തോ കള്ളം പിടിക്കപ്പെട്ട കുട്ടികളെ പോലെ അവർ നിഷ്കളങ്കമായി ഒന്ന് ചിരിച്ചു.... "കിടന്നിട്ട് ഉറക്കം വന്നില്ല കുട്ട്യേ.... " "എങ്ങനെ വരാനാ ശ്രദ്ധ മുഴുവൻ ഇങ്ങോട്ടല്ലേ... കൃത്യ സമയത്ത് ഉറങ്ങിയില്ലേൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ പറ്റി അറിയാത്തതു കൊണ്ടൊന്നും അല്ലല്ലോ.... പോയെ... പോയി കിടന്ന് ഉറങ്ങ്.... " അവൾ അവരെ പറഞ്ഞു വിടാൻ ശ്രമിച്ചു എങ്കിലും അവർ അതൊന്നും കാര്യമാക്കാതെ അടുക്കളയിൽ വന്നിരുന്നു.... മണി അവരെ ഒന്ന് കടുപ്പത്തിൽ നോക്കി കൊണ്ട് വീണ്ടും ജോലിയിലേക്ക് ശ്രദ്ധ കൊടുത്തു..... "മുത്തശ്ശിയെ.... "

"എന്താടി കൊച്ചെ.... " "നാളെ പിറ്റേന്ന് ഞാൻ ഇവിടെ നിന്ന് പോകും... " "എങ്ങോട്ട്... " "എന്താ നിങ്ങടെ വിചാരം അടുത്ത ആഴ്ച എന്റെ കല്യാണം അല്ലേ.... അപ്പോൾ മുതൽ ഈ വീട്ടിൽ ആകെ ഉണ്ടാകുന്നത് ആരൊക്കെയാ.... " മണി ഒന്ന് തിരിഞ്ഞു നിന്ന് അവരെ നോക്കി പിരികം പൊക്കി... "ആരൊക്കെയാ... " "മുത്തശ്ശിയും ഏട്ടനും പാറുവും... അങ്ങനെ ഉള്ള സമയം അവളുടെ കയ്യിൽ നിന്നും എന്തെങ്കിലും അബദ്ധം പറ്റിയാൽ എന്താ ചെയ്യുക.. " "ചീത്ത പറയണോ മണിയെ... " "ച്ചും.... ചീത്ത പറയരുത്.... മുത്തശ്ശിക്ക് തന്നെ അറിയാവുന്നതല്ലേ... ഞാൻ വളർന്ന സാഹചര്യത്തിൽ അല്ല അവൾ വളർന്നത്... അവളുടെ കാര്യങ്ങൾ എല്ലാം നോക്കി കൊടുക്കാനും...ചെയ്തു കൊടുക്കാനും അവിടെ അപ്പച്ചിയുണ്ടായിരുന്നു.... അത് കൊണ്ട് തന്നെ അവൾക്ക് അധിക ജോലികൾ ഒന്നും അറിയുന്നുണ്ടാകില്ല... പക്ഷെ ഇവിടെ... അറിയാലോ.. അപ്പോൾ കുറച്ചു ഒക്കെ സമയം കൊടുക്കാം.... കേട്ടല്ലോ.... അല്ലാതെ ചാടി കയറി ചീത്ത പറഞ്ഞു എന്നെങ്ങാനും ഞാൻ അറിഞ്ഞാൽ... അറിയാലോ.... എന്നെ...." മണി ഒരു താക്കീത് എന്ന പോലെ പറയുന്നത് കേട്ട് മുത്തശ്ശി അവളെ നോക്കി ചുണ്ട് കോട്ടി.... "പിന്നെ എനിക്ക് അറിയാൻ വയ്യാത്തത് ആണല്ലോ അതൊക്കെ... നീ പോടീ പെണ്ണെ... നീ പോയാലേ ഞാനും എന്റെ പേരക്കുട്ടികളും കൂടി ഇവിടെ ആഘോഷിക്കും.... " മുത്തശ്ശി തമാശ രൂപത്തിൽ പറഞ്ഞത് ആണെങ്കിൽ കൂടി മണിയുടെ ഉള്ളിൽ കുഞ്ഞ് കുശുമ്പ് ഉടലെടുത്തു... അവൾ ചുണ്ട് ഒന്ന് കൂർപ്പിച്ചു....

"അല്ലേലും എനിക്ക് അറിയായിരുന്നു എല്ലാ കെളവിമാരും ഒരുപോലെയാ.....ഇത്രയും കാലം മണിയെ എന്നും വിളിച്ചു നടന്നിട്ട് പറയുന്നത് കേട്ടോ.... പോ അവിടുന്ന്... ഞാൻ മിണ്ടൂല.... " മണി കേട്ട പാതി കേൾക്കാത്ത പാതി പരിഭവത്തോടെ പറഞ്ഞു കൊണ്ട് ഉള്ളിലേക്ക് നടന്നു.... "മണിയെ.... " "മണിയല്ല.... കാളിങ് ബെല്ല്...... ഹും... " അവൾ വിളിച്ചത് കേട്ടിട്ടും കുശുമ്പോടെ പോകുന്നത് കണ്ട് മുത്തശ്ശി പൊട്ടിച്ചിരിച്ചു.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "മണികുട്ട്യേ..... " ഫോൺ എടുത്തതും കേൾക്കുന്നത് നന്ദന്റെ കുഴഞ്ഞ ശബ്ദം ആണ്... പെട്ടെന്ന് തന്നെ കാര്യം മനസ്സിലാക്കിയത് കൊണ്ട് അവൾ അറിഞ്ഞു ഒന്ന് തലയാട്ടി.... "കുടിച്ചിട്ടുണ്ടല്ലേ..... " "ഞാനോ... ഏയ്‌.... " അവൻ അക്ഷരം പോലും ശരിക്ക് കിട്ടാതെ പറയുന്നത് കേട്ട് അവൾക്ക് ഇച്ചിരി ദേഷ്യം കയറി.... "ശബ്ദം കേട്ടാൽ മനസ്സിലാവില്ല എന്ന് കരുതിയോ... കണ്ണിൽ കണ്ട കള്ളും ചാരായവും വാറ്റും എല്ലാം അടിച്ചു കയറ്റി ഈ പ്രായത്തിൽ തന്നെ മോളിലേക്ക് പൊക്കോ... ആർക്കാ ചേതം....." അവൾ ഉള്ള ദേഷ്യം മുഴുവൻ വാക്കിൽ പ്രയോഗിച്ചപ്പോഴേക്കും ശബ്ദം ചെറുതിലെ ഇടറിയിരുന്നു... അവൻ അതെല്ലാം കേട്ട് എന്തോ ചിരിയോടെ ബെഡിലേക്ക് വീണു.... "കുഴപ്പം ഇല്ലെടി... ഞാൻ ചത്താൽ നിനക്ക് ഒരു കുഴപ്പവും ഇല്ലേ.... നീ കരയില്ലേ.... " "എനിക്ക് അതാ പണി.... ഞാനെങ്ങും കരയത്തില്ല.... ഈ കള്ള് കുടിയൻമാർ ചത്താൽ..... " "ഡി... പന്ന മോളെ... കരയും എന്ന് പറയടി.... " അടുത്ത നിമിഷം ഒരു അലർച്ച ആയിരുന്നു....

മണി ഞെട്ടി കൊണ്ട് ഒരു നിമിഷം ഫോൺ കയ്യിൽ നിന്നും പോയി....അത് എടുത്തു ചെവിയിൽ വെക്കുമ്പോൾ അവൾക്ക് ചെറുതിലെ പേടി ഉണ്ടായിരുന്നു... ചിലപ്പോൾ അങ്ങേ പുറത്ത് നിന്ന് കീർത്തനം കേൾക്കേണ്ടി വരും.... "പോയോഡി നീ.... " "എന്താ മനുഷ്യ ഇങ്ങനെ കിടന്ന് അലറുന്നത്.... " മണിയും വിട്ട് കൊടുക്കാതെ ചൂടായി... അതോടെ നന്ദൻ ഒന്ന് തണുത്തു.... "സങ്കടം കൊണ്ടാണ് മണി... ഈ ഉള്ള് നിറച്ച് സങ്കടം കൊണ്ടാ...." പാതി ബോധത്തിൽ ഉള്ള അവന്റെ സംസാരം അവളിൽ ചിരി പടർത്തി... അവൾ അത് പുറമെക്ക് വരത്തെ കടിച്ചു പിടിച്ചു കൊണ്ട് തലയണയിൽ മുഖം പൂഴ്ത്തി.... "എന്താണാവോ ഇത്രയും സങ്കടം.... " "ഒരുപാട് ഉണ്ടല്ലോ.... നീ ഉണ്ടല്ലോ...എന്താ പേര് മണി.... മണികുട്ടി.... നീ എന്നെ മനസിലാക്കുന്നുണ്ടൊ.... " അവന്റെ പെട്ടെന്നുള്ള ചോദ്യത്തിൽ അവൾ ആകെ തരിച്ചു പോയി.... "നന്ദേട്ടൻ എന്താ..... " "പറ..... ഞാൻ പല പ്രാവശ്യം ഫോൺ വിളിച്ചിട്ടും നീ എടുത്തോ... എടുത്തപ്പോൾ നന്ദേട്ടാാ എന്ന് വിളിക്കുന്നതിന് പകരം ചോദിച്ചത് എന്താ.... കുടിച്ചിട്ടുണ്ടൊ എന്ന്.... ഈ ഇടെയായി നിനക്ക് എന്നോട് ഒരു സ്നേഹവും ഇല്ല മണി.... " അവൻ പാതി ബോധത്തിലും പരിഭവം പറയുന്നത് കേട്ടപ്പോൾ അവൾക്ക് ശരിക്കും ചിരി പൊട്ടി.... അവൾ എല്ലാം ആസ്വദിച്ചു കൊണ്ട് തിരിഞ്ഞു കിടന്നു...

"ആണോ.... ആ പറഞ്ഞ സ്നേഹം നിങ്ങൾക്ക് ഉണ്ടോ മനുഷ്യ..." "പിന്നെ ഇല്ലാതെ......എനിക്ക് ഇല്ലേ.... എനിക്ക്... " "നന്ദേട്ടന്..... " അവൾ ആകാംഷയോടെ ചോദിച്ചു.... "പൂച്ചവാല് പോലുള്ള മുടിയും.... ശീമകൊന്നക്ക് ദാവണി ചുറ്റിയ പോലുള്ള കൊലവും.... പിന്നെ.......... ബ്രേക്ക്‌ പോയ വണ്ടി പോലുള്ള നാക്കും..... എല്ലാം.... എല്ലാം ഇഷ്ടമാ..... " അവൾ പറഞ്ഞു അവസാനിപ്പിച്ചതും മണി സങ്കടത്തോടെ അവളെ തന്നെ ഒന്ന് നോക്കി.... പൂച്ച വാല് പോലുള്ള മുടിയോ.... അവൾ ചുണ്ടും കൂർപ്പിച്ചു കൊണ്ട് മുടിയിൽ പിടിച്ചു നോക്കി... പനങ്കുല പോലുള്ള മുടിയെ പറ്റിയാ.... അനാവശ്യം പറഞ്ഞത്.... "മണിയെ.... സന്തോഷമായൊ.... " "പോടോ കാട്ടുമാക്കാനെ... കള്ള് കുടിയാ..... പൂച്ചവാല് നിങ്ങടെ.... അല്ല... ആരുടേയോ മുകിലിന്.... കാലമാഡാ.... ഗഡോൽഗജ.... ചന്ദന മുകിലെ...... ചന്ദന മുകിലേ.... " "ഡീീ.... " രണ്ട് വരി പാട്ടും പാടി അവൻ എന്തെങ്കിലും തിരികെ പറയും മുന്നേ കുട്ടി ഫോൺ ഓഫ് ചെയ്തു ബെഡിലേക്ക് വീണു.... കുട്ടിക്ക് സങ്കടം മാറുന്നില്ല..... പൂച്ചവാല് പോലത്തെ മുടി.... ഇങ്ങ് വാ മണിയെ എന്നും വിളിച്ചു.... കാണിച്ചു തരുന്നുണ്ട്.... അവൾ പിറുപിറുത്തു.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story