നിഴലായ്: ഭാഗം 45

nizhalay thasal

എഴുത്തുകാരി: THASAL

"വല്ലാത്തൊരു ജീവിതം തന്നെ അല്ലേ....." ഗൗതമിന്റെ ചോദ്യത്തിൽ ഒരു ദയനീയത ഉണ്ടായിരുന്നു.... നന്ദൻ ഒന്നും മനസ്സിലാകാത്ത തരത്തിൽ ഗൗതമിനെ ഒന്ന് നോക്കി.... ഗൗതം അവന്റെ നോട്ടം കണ്ട് പല്ല് കടിച്ചു പോയി... "ഡാ മരഭൂതമേ.... പണ്ട് നീ തന്നെ പറഞ്ഞ ഒരു ഡയലോഗ് ഉണ്ട്... ഓർമ കാണില്ല എന്ന് അറിയാം... ഇന്നലെ നടന്നത് പോലും ഓർമ ഇല്ലാത്ത ആളല്ലേ... ഞാൻ തന്നെ ഓർമിപ്പിച്ചു തരാം.... " കള്ളും കുടിച്ചു ആടി പാടി വരുന്ന നടൻ... അതായത് രമണാ.... നന്ദൻ ഇല്ലേ... ദാ സാധനം... "ഡാ... നന്ദ... വേണ്ടടാ... അവള് വിവരം ഇല്ലാതെ എന്തെങ്കിലും പറഞ്ഞു എന്ന് വെച്ച്.... നീ വെറുതെ പ്രശ്നം ആക്കല്ലേ..." വീടിന്റെ പുറത്ത് വെച്ചു തന്നെ അവനെ തടയാൻ ശ്രമിച്ചു കൊണ്ട് ഗൗതം പറഞ്ഞതും നന്ദൻ അവന്റെ കൈ ഒന്ന് തട്ടി എറിഞ്ഞു.... "വേണ്ടാ... ഗൗതം... ഞാൻ വന്നത് അവളില്ലേ...ആ... ശൂർ...എന്തോന്നാ..." "ശൂർപ്പണക...." "അത് തന്നെ... ആ പെണ്ണും പിള്ളക്ക്... കാലകേയന് ജനിച്ച പോലുള്ള എരണം കെട്ട സ്വഭാവവും.... പാമ്പൻ പാലം പോലെ നാക്കുള്ള... എന്താ പേര്... ആ ജാൻ... ദത് വേണ്ടാ.... മണി... ക്കുട്ടി.... ആ.. അവളോട്‌ രണ്ട് വർത്തമാനം പറയാൻ ആണ്... പറയാതെ ഈ നന്ദൻ പോകില്ല... വിളിയെടാ... അവളെ... " നന്ദൻ ആടി കുഴഞ്ഞു മുണ്ടും മടക്കി കുത്തി പറയുന്നത് കേട്ട് ഗൗതം അവന്റെ വാ പൊത്തി പിടിച്ചു...

"പോന്നു നന്ദ... വേണ്ടാ... അവള് ആകെ ടെറർ ആയി ഇരിക്കുന്ന സമയം ആണ്... രാവിലെ കാണിച്ച കത്തി കൊണ്ട് കുത്താനും മടിക്കില്ല... നീ ഒന്ന് പോടാ.... " ഗൗതം ദയനീയമായി പറഞ്ഞതും നന്ദൻ അതൊന്നും കേൾക്കാതെ ഉള്ളിലേക്ക് നടന്നു... "ഡാ....വേണ്ടാ... " ഗൗതം അവന്റെ പിന്നാലെ തന്നെ പോയി പിന്തിരിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു... "ആരാ ഏട്ടാ അവിടെ... " എത്തി നടിയെത്തി... രണ്ട് ഭാഗത്തും മുടിയൊക്കെ മെടഞ്ഞു ഇട്ട് കൊണ്ടാണ് അവളുടെ വരവ്... "ആഹ്...വന്നോ തമ്പുരാട്ടി... അടിയൻ ആണെ...ഒന്ന് തല കാണിക്കാൻ വന്നതാ... " രണ്ട് കയ്യും കൂപ്പി കൊണ്ടുള്ള അവന്റെ സംസാരം കേട്ട് മണി കണ്ണുരുട്ടി കൊണ്ട് ഗൗതമിനെ നോക്കി... ഗൗതം അവനെ തടയും പോലെ ഒന്ന് കയ്യിൽ പിടിച്ചതും നന്ദൻ ഇച്ചിരി ദേഷ്യത്തോടെ അവനെ പിടിച്ചു മാറ്റി കൊണ്ട് മണിക്ക് നേരെ തിരിഞ്ഞു.... "നീ എന്താടി.. കരുതിയത്... നീ രണ്ട് ഡയലോഗ് അടിച്ചാൽ നന്ദൻ മിണ്ടാതെ അങ്ങ് പോകും എന്നോ.... " "നന്ദേട്ടാാ... വേണ്ടാ... നല്ലതിനല്ല.... " "എല്ലാം നല്ലതിന് തന്നെയാഡി....ശരിയാ ഞാൻ തെറ്റ് ചെയ്തു...നിന്നെ ഒക്കെ ഒപ്പം നടത്തിയ ഞാൻ ചെയ്തത് തെറ്റാ.... " നന്ദൻ പറഞ്ഞതും അവൾ ദേഷ്യത്തോടെ ചുറ്റും ഒന്ന് നോക്കി.. ആരുടെയൊക്കെയോ തല വേലിക്കപ്പുറം ഉയർന്നു വരുന്നത് കണ്ട് അവൾ ഒന്നും മിണ്ടാതെ കയറി പോയി....

അവൾക്ക് അറിയാമായിരുന്നു നന്ദനും പിന്നാലെ ചെല്ലും എന്ന്..... ഉദ്ദേശിച്ചത് പോലെ തന്നെ അവൻ ഉള്ളിലേക്ക് കയറി...ആ നിമിഷം ഗൗതം വാതിൽ അടച്ചു.... "ഡി...എന്താടി നിന്റെ നാവ് ഇറങ്ങി പോയോ... " നന്ദൻ വീണ്ടും ചൊറിയലിൽ ആണ്... മണി അവനെ ഒന്ന് കൂർപ്പിച്ചു നോക്കി കൊണ്ട് കയ്യിലെ ഫോണിൽ അങ്ങ് പാട്ട് വെച്ചു... *ഈ മണിമുകിലാടകൾ ആടി ഉലഞൊരു... മിന്നൽ....... * ബാക്കി കേട്ടില്ല... അതിന് മുന്നേ ഫോൺ ചിന്നം ഭിന്നം...മണിക്ക് വലിയ കൂസൽ ഇല്ല... എറിഞ്ഞത് നന്ദൻ... ആരുടേ ഫോൺ.... ഗൗതമിന്റെ... പിന്നെ കുട്ടിക്ക് കൂസൽ വേണോ... "എന്തെങ്കിലും പറയുമ്പോഴേക്കും ആ മറ്റവളുടെ പേര് പറഞ്ഞാൽ ഉണ്ടല്ലോ..." "അതായിരുന്നില്ലേ... നിങ്ങളുടെ കാമുകി...നിങ്ങളെ തേച്ചു ഓടിയത് കൊണ്ട് അവള് രക്ഷപ്പെട്ടു... അല്ലേൽ ഏതു കാലവും ഈ കള്ളും മണത്തു കഴിയേണ്ടി വന്നേനെ.... " മണിയും വിട്ട് കൊടുത്തില്ല... ഗൗതം ഒന്ന് ചെവി പൊത്തി... ഒന്നുകിൽ കീർത്തനം.. അല്ലേൽ അനിയത്തിയുടെ കവിൾ പുകയുന്നത് കേൾക്കേണ്ടി വരും.... "നിന്നോട് ആരാടി പറഞ്ഞത് അവള് എന്നെയാണ് തേച്ചത് എന്ന്... സത്യത്തിൽ ഞാനാടി അവളെ തേച്ചത്.... "

"ഫ്രഷ്... ഫ്രഷേയ്...." "ഫ്രഷ്... നിന്റെ കുഞ്ഞമ്മ പറയുന്നത്... എന്തിനാണെന്ന് കൂടി പറയാടി... അവൾക്കേ... നിന്നെ പോലെ ഈ പൂച്ചവാല് പോലുള്ള മുടിയെ ഒള്ളൂ... എനിക്ക് ഒരുപാട് മുടിയുള്ള പെൺപിള്ളേരെയാണ് ഇഷ്ട്ടം... അല്ലാതെ ഈ രണ്ട് കൊടി തൂക്കി ഇട്ടോണ്ട് നടക്കുന്ന നിന്നെ പോലുള്ള ശീമകൊന്നകളെ അല്ല... അതോണ്ട് ആണെടി... ഞാൻ അവളെ തേച്ചത്.. മനസ്സിലായോടി... ഇനി മേലാൽ ഇങ്ങനെയുള്ള എന്തേലും പറഞ്ഞു എന്നെ കളിയാക്കിയാൽ ഉണ്ടല്ലോ... ഈ ബാക്കി വന്ന പൂച്ചവാല് കൂടി ഞാൻ മുറിച്ചു മാറ്റുമടി... ശീമകൊന്നക്ക് ദാവണി ചുറ്റിയോളെ.................. " """"ഇനി മേലാൽ ഇങ്ങനെയുള്ള എന്തേലും പറഞ്ഞു കളിയാക്കിയാൽ...ഈ ബാക്കി വന്ന പൂച്ചവാല് കൂടി മുറിച്ചു മാറ്റുമടി.... ശീമകൊന്നക്ക് ദാവണി ചുറ്റിയോളെ.... """ വീണ്ടും വീണ്ടും നന്ദന്റെ കാതുകളിൽ അത് മാത്രം മുഴങ്ങി കേട്ടു... നന്ദൻ താടക്കും കൊടുത്തു ദയനീയമായി ഗൗതമിനെ നോക്കി... "വല്ല ആവശ്യവും ഉണ്ടായിരുന്നോ...." "ഡേയ്... ഇതൊക്കെ ആവശ്യം ഉണ്ടായിട്ട് ചെയ്യുന്നതാണോ.... കള്ളിന്റെ പുറത്ത് അറിയാതെ പറ്റുന്നതല്ലേ.....അതിനെ എങ്ങനെ മെരുക്കി എടുക്കുമഡാ.... " "അനുഭവിക്ക്.... സ്വയം വരുത്തി വച്ചതല്ലേ... പല പ്രാവശ്യം പറഞ്ഞതല്ലേ വേണ്ടാ എന്ന്.. എവിടെ...നീ ഇപ്പൊ വണ്ടിയിൽ കയറ്... പോയി വന്നിട്ട് ആലോചിക്കാം...." അവന്റെ പുറത്ത് ഒന്ന് തട്ടി ഗൗതം പറഞ്ഞു കൊണ്ട് വണ്ടിയിൽ കയറിയതും നന്ദനും അവന് പിറകിൽ കയറി ഇരുന്നു....

വണ്ടി ടിപ്പുര കടക്കും മുന്നേ അവൻ വെറുതെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു അകത്തേ വാതിലിന് പിറകിൽ ഒളിഞ്ഞു നിൽക്കുന്ന തന്റെ ശീമകൊന്നയെ.... അവന്റെ ചുണ്ടിൽ കുഞ്ഞ് പുഞ്ചിരി നിറഞ്ഞു.... എത്രയൊക്കെ വേദനിപ്പിച്ചാലും ഒരു നോട്ടം കൊണ്ട് പോലും തിരികെ നൽകുന്ന സ്നേഹം ഇന്നും അവന് ഒരു അത്ഭുതമായിരുന്നു.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "മണീ...... " "എന്താ.... " പാലും വാങ്ങി വയലിലൂടെ വീട്ടിലേക്ക് നടക്കുന്ന മണിക്ക് പിറകെ കൂടിയതാണ് നന്ദൻ... ഇടയ്ക്കിടെ ഉള്ള വിളിയിൽ ഒരു മയവും ഇല്ലായിരുന്നു അവളുടെ മറുപടിക്ക്.... "അത്... ഞാൻ... സോറി... " "വരവ് വച്ചു....ഹും... " ഇച്ചിരി പിണക്കത്തോടെ തന്നെ അവൾ വീട്ടിലേക്ക് കയറി... നന്ദന് ശരിക്ക് ദേഷ്യം വന്നു തുടങ്ങിയിരുന്നു... ഒരു മനുഷ്യൻ താഴ്ന്നു കൊടുക്കുന്നതിനും പരിതി കാണും... അവൾ ഉള്ളിലേക്ക് കയറി പോകുന്നത് കണ്ട് അവൻ ഉമ്മറത്ത് മുത്തശ്ശിക്കൊപ്പം ഇരിപ്പുറപ്പിച്ചു....മൂത്തശ്ശി അവനെ നോക്കി കളിയാക്കലോടെ ചിരിക്കുന്നുണ്ട്.... "ദേ.. മുത്തശ്ശി... അല്ലേൽ തന്നെ എല്ലാം പോയി എന്ന അവസ്ഥയിൽ ആണ്... അതിനിടയിൽ ആസ്ഥാനത്തു കയറിയുള്ള ഇളി ഉണ്ടല്ലൊ... ശരിക്ക് ദേഷ്യം വരുന്നുണ്ട്.... അവള് ആരാണെന്ന വിചാരം.... ഇത്രക്ക് ജാഡയിടാൻ...ജാഡ തെണ്ടി... "

അവൻ പറഞ്ഞു അവസാനിപ്പിച്ചതും കാണുന്നത് ചായ ഗ്ലാസും പിടിച്ചു നിൽക്കുന്ന മണിയെ... അവൻ ഒന്ന് ഞെട്ടി... അവൾ അവനെ ഒന്ന് തറപ്പിച്ചു ഒന്ന് നോക്കി കൊണ്ട് കൊണ്ട് വന്ന ഗ്ലാസും പിടിച്ചു ഉള്ളിലേക്ക് കയറി പോയി..... അത് കൂടി കണ്ടതോടെ മുത്തശ്ശി വീണ്ടും പൊട്ടിച്ചിരിക്കാൻ തുടങ്ങി.... "ദേ.... ഇമ്മാതിരി ചെയ്ത്ത് ചെയ്യരുത്... അവള് വന്ന കാര്യം എന്നോട് ഒന്ന് പറഞ്ഞൂടായിരുന്നോ... കൊച്ച് മോന്റെ ജീവിതവും തകർത്തു ഇരിക്കുന്നത് കണ്ടില്ലേ...വെറുതെ അല്ല ചെറുപ്രായത്തിൽ തന്നെ പല്ല് പോയത്.... " അവൻ എഴുന്നേറ്റു ഉള്ളിലേക്ക് നടക്കുന്നതിനിടയിൽ വിളിച്ചു പറഞ്ഞു... "ഈ പിണക്കം ഒക്കെ മാറ്റാൻ നിനക്ക് പറ്റുമല്ലോഡാ.. കാരണം നീ നിന്റെ അച്ചാച്ചന്റെ പേരക്കുട്ടിയല്ലേ.... " ഒരു പൊട്ടിച്ചിരിയോടൊപ്പമുള്ള അവരുടെ വാക്കുകൾ കേട്ട് നന്ദന്റെ ചുണ്ടിൽ ചെറിയ രീതിയിൽ ഒരു പുഞ്ചിരി നിറഞ്ഞു.... "മണിയെ.... ഒരു ചായ താടി.... " അടുക്കളയിലേക്ക് കയറുന്നതിനിടയിൽ അവൻ ഒരു ടെസ്റ്റ്‌ എന്ന നിലയിൽ വിളിച്ചു പറഞ്ഞു... അവളിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല.. അവൾ തിരിഞ്ഞു നിന്ന് കൊണ്ട് എന്തോ ചെയ്യുകയാണ്.... അവൻ മെല്ലെ അവളുടെ അരികിലേക്ക് ചെന്ന് അവളുടെ പിറകിൽ നിന്നു..

അവൾ അത് അറിഞ്ഞു എങ്കിലും മുഖവും കയറ്റി അവളുടെ ജോലി തുടർന്നു... "മണിയെ.... " അവൻ അവളെ വട്ടം പിടിക്കാൻ നിന്നതും അവൾ മനഃപൂർവം അവന്റെ കൈ തട്ടി മാറ്റി... "മണിയല്ല... ജാഡതെണ്ടി.... അങ്ങനെ വിളിച്ചാൽ മതി.... " അവൾ വിട്ട് കൊടുക്കാതെ അവൾ അതും പറഞ്ഞു കൊണ്ട് അവനിൽ നിന്നും പിടഞ്ഞു മാറി പോകാൻ നിന്നതും അവൻ അവളെ ഒന്ന് ചേർത്ത് പിടിച്ചു കൊണ്ട് റാക്കിലേക്ക് ചേർത്ത് നിർത്തി... ആദ്യം അവൾ ഒന്ന് പിടഞ്ഞു എങ്കിലും അവനിൽ നിന്നും ഒരടി അനങ്ങാൻ കൂടി കഴിയില്ല എന്ന് മനസ്സിലാക്കി കൊണ്ട് അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ തല താഴ്ത്തി കൊണ്ട് നിന്നു... "മണിയെ...." "......" "ഡി... മണികുട്ട്യേ.... " "വേണ്ടാ... " അവളുടെ ശബ്ദത്തിൽ ഒരു സങ്കടം കൂടി കലർന്നിരുന്നു... അത് അറിഞ്ഞു എന്ന പോലെ അവൻ ചെറു ചിരിയോടെ അവളുടെ മുഖം താടിതുമ്പിൽ പിടിച്ചു ഉയർത്തിയതും ആ കണ്ണുകളിൽ ഒരു കുഞ്ഞ് സങ്കടം മൂടിയിരുന്നു... "എന്നതാടി.... " "ഒന്നുമില്ലാന്ന് പറഞ്ഞില്ലേ.... " "അതിന് നീ എന്തിനാ ദേഷ്യപ്പെടുന്നെ.... " "അപ്പൊ നിങ്ങൾക്ക് മാത്രം ദേഷ്യം കാണിക്കാൻ പാടൊള്ളു... ഞാനും കാണിക്കും.... " അവൾ വീറോടെ പറയുന്നത് കേട്ട് അവൻ അതിനൊരു പ്രതികരണം കൊടുക്കാതെ അവളുടെ മുഖം നെഞ്ചിൽ ചേർത്ത് വെച്ചു..

അവൾ പരമാവധി കുതറാൻ നോക്കി എങ്കിലും അവന്റെ ബലത്തിന് മുന്നിൽ അവൾ ഒന്നുമല്ലാതായി മാറുകയായിരുന്നു.... "ദേഷ്യം കാണിച്ചോ.... പക്ഷെ ആ നിമിഷം സങ്കങ്ങൾ എല്ലാം തീരണം.... എന്നോട് മിണ്ടണം..അങ്ങനെയാണേൽ എത്ര വേണമെങ്കിലും കാണിച്ചോ.... " അവൻ കുസൃതിയോടെ പറയുന്നത് കേട്ട് അവൾ അവളുടെ പല്ലുകൾ അവന്റെ നെഞ്ചിൽ തന്നെ അമർത്തി... സങ്കടവും ദേഷ്യവും എല്ലാം അടങ്ങിയിരുന്നു എന്ന് പോലും അവന് തോന്നി... "ഞാൻ ഇന്ന് വരെ പറഞ്ഞിട്ടുണ്ടോ നന്ദേട്ടാ നിങ്ങളോട് കുടിക്കരുത് എന്ന്.... " അവൾ സങ്കടത്തോടെ ചോദിക്കുന്നത് കേട്ട് അവൻ അവളുടെ മുഖം പിടിച്ചുയർത്തി.. അവളുടെ കണ്ണുകളിൽ സങ്കടം ഏറിയിരുന്നു... "ഇല്ല... ഞാൻ പറഞ്ഞിട്ടില്ല.. കാരണം എന്താണെന്ന് അറിയാവോ... നന്ദേട്ടൻ എന്നെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നത് അപ്പോഴാണ്... പക്ഷെ.....ഇനി വേണ്ടാ നന്ദേട്ടാ... എനിക്ക് നല്ലോണം പേടി തോന്നുന്നുണ്ട്.... മദ്യം ഉള്ളിൽ ചെല്ലുമ്പോൾ നന്ദേട്ടൻ എന്നെ മറക്കും പോലെ തോന്നുന്നു... വേണ്ടാ... ഇനി കുടിക്കരുത് പ്ലീസ്... " അവൾ ഒരു തേങ്ങലോടെ പറഞ്ഞു... അവന് ഒരു ഉത്തരം നൽകാൻ പോലും കഴിയാതെ പോയി... "ഞാൻ....." "എനിക്ക് കുടിക്കില്ല എന്നൊരു ഉത്തരമേ വേണ്ടൂ.... പ്ലീസ്... "

"മണി... ശ്രമിക്കാം എന്ന് പറയാനേ എന്നെ കൊണ്ട് ഇപ്പൊ കഴിയൂ.... അല്ലാതെ... എപ്പോഴും ഇല്ലല്ലോടി.... " അവന്റെ സംസാരത്തിൽ എന്തോ ഒരു കെഞ്ചൽ കൂടി കലർന്നു... അവൾ കയ്യെത്തിച്ച് അവന്റെ കവിളിൽ ചെറുതിലെ ഒന്ന് അടിച്ചു... അവൻ ഞെട്ടി കൊണ്ട് അവളെ നോക്കിയ ആ നിമിഷം അവളുടെ ചുണ്ടുകൾ അവന്റെ കവിളിൽ പതിഞ്ഞു... അവന് ഒന്നും മനസ്സിലായില്ല... പക്ഷെ അടുത്ത നിമിഷം അവളുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞ ഒരു ചിരിച്ചു തെളിഞ്ഞു... "ഈ നിമിഷം നന്ദേട്ടന് തോന്നുന്ന അതെ ഫീൽ ആണ് എനിക്കും തോന്നിയത്.... ശ്രമം എന്നൊരു വാക്ക് കേട്ടപ്പോൾ സന്തോഷം തോന്നി എങ്കിലും അടുത്ത നിമിഷം സങ്കടം തോന്നി നന്ദേട്ടാ.... ഞാൻ നിർബന്ധിക്കുന്നില്ല.... പക്ഷെ.... ഇനി കള്ളും കുടിച്ചു എന്റെ മുന്നിലേക്ക് വന്നാൽ... ഒരു ഫോൺ എങ്കിലും ചെയ്‌താൽ എന്റെ സ്വഭാവം ഇതായിരിക്കില്ല...അതിന് സമ്മതമാണോ.... " അവളുടെ ചോദ്യം കേട്ട് അവൻ ഒന്ന് ഞെട്ടി... അങ്ങനെയാണെങ്കിൽ ഇനി ഈ ജന്മം രാത്രി അവളുടെ അടുത്തേക്ക് ചെല്ലാൻ കഴിയില്ല... പക പൊക്കുകയാണല്ലേടി.... നന്ദൻ പല്ല് കടിച്ചു കൊണ്ട് അവളെ നോക്കി... "അതാ പറഞ്ഞത് നിങ്ങളെ കൊണ്ട് പറ്റില്ല... അത് കൊണ്ട് തന്നെ എന്നോട് മിണ്ടാനും വരണ്ട.... " അവൾ തിരിയാൻ നിന്നതും അവൻ വീണ്ടും അവളെ തിരിച്ചു നിർത്തി....ഒന്ന് കണ്ണടച്ചു നിശ്വസിച്ചു...

"മ്മ്മ്.... ഓക്കേ... ഞാൻ സമ്മതിച്ചു....ഇനി അതിന്റെ പേരിൽ പിണങ്ങണ്ടാ..." അവൻ പലതും തീരുമാനിച്ചു ഉറപ്പിച്ച മട്ടെ പറയുന്നത് കേട്ടപ്പോൾ ആണ് അവൾക്കും ഒരു സമാധാനം വന്നത്....അവൻ അവളെ ഒന്ന് ചേർത്ത് നിർത്താൻ ഒരുങ്ങിയതും അവൾ പെട്ടെന്ന് എന്തോ ഓർത്ത മട്ടെ അവന്റെ നെഞ്ചിൽ കൈ വെച്ചു തടഞ്ഞു.... "ആദ്യം എന്റെ മുടി എങ്ങനെയാണെന്ന് എന്നിട്ട് മതി കെട്ടിപിടുത്തം ഒക്കെ.... " അവൾ കുറുമ്പോടെ പറയുന്നത് കേട്ട് അവൻ പൊട്ടി വന്ന ചിരി കടിച്ചു പിടിച്ചു.... "നീ ഇത് വരെ അത് വിട്ടില്ലേ.... " "ഇല്ല... വിട്ടില്ല... നോക്ക് എന്റെ മുടിക്ക് ഇത്രയും കട്ടിയില്ലേ.... ഭംഗിയില്ലേ.... പിന്നെ എന്തിനാ പൂച്ച വാല് എന്നൊക്കെ പറഞ്ഞത്... പറ... എന്റെ മുടി പൂച്ചവാല് ആണോ... പറ... " അവൾ അവനെ ഇടിച്ചു കൊണ്ട് ചോദിച്ചതും അവൻ ഒരു പൊട്ടിച്ചിരിയോടെ അവളെ പിടിച്ചു വെച്ചു.... "ചിരിക്കാതെ പറയാൻ.... എന്നെ കാണാൻ ഭംഗിയില്ലേ.... ശീമകൊന്നയേ പോലെയാണോ.... ആ പഴയ മുകിലിനേക്കാഴും ഭംഗിയില്ലേ...അവളുടെ മുടി പോലെയാണോ എന്റേത്.... പറഞ്ഞില്ലേൽ ഇനിയും കിട്ടും.... പറ.... "

അവൾ വീണ്ടും അലറി കൊണ്ട് അവനെ അടിക്കാൻ ഒരുങ്ങിയതും അവൻ അവളുടെ കൈ തടഞ്ഞു വെച്ചു കൊണ്ട് അവളുടെ മുഖം നെഞ്ചിലേക്ക് അമർത്തി.... "മെല്ലെ പറയടി.... ആ പാറുകുട്ടി തിന്നാൻ വരുന്ന സമയം ആണ്...അതിനിടയിൽ ഇങ്ങനെ അലറല്ലേ...." അവൻ ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞു.... "എന്നാൽ ഞാൻ ചോദിച്ചതിന് ഉത്തരം താ.... " അവൾ കുറുമ്പോടെ അവന്റെ നെഞ്ചിൽ മൂക്ക് ഉരസി.... "മുടി നമുക്ക് തീരുമാനം ആക്കാം.... പൂച്ച വാല് കോഴി വാല് ആക്കിയാൽ മതിയോ.... " "നന്ദേട്ടാ.... " അവൾ ചിണുങ്ങി കൊണ്ട് വിളിച്ചതും അവൻ ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ നെറുകയിൽ ഒന്ന് ചുണ്ട് ചേർത്തു.... "ഞാൻ വെറുതെ പറഞ്ഞതാടി കുരുട്ടടക്കെ..... നീ ഉണ്ടല്ലോ..... സുന്ദരി എന്നെന്നും പറയാൻ കഴിയില്ല എങ്കിലും എന്നെ സംബന്ധിച്ച് ഐശ്വര്യ റായിയാ.... നിന്റെ ഈ മുടി ഉണ്ടല്ലോ.... എന്താ പറയാ.... ആ നീ പറയും പോലെ പനങ്കുല പോലെ തന്നെയാ......പക്ഷെ ശീമകൊന്ന... അതിൽ ഒരു മാറ്റവും ഇല്ല..... നീ എന്റെ ശീമകൊന്ന അല്ലേടി......" അവൻ ചിരിയോടെ അവളുടെ മുഖം പിടിച്ചുയർത്തി അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു... അവളുടെ ചുണ്ടുകൾക്ക് കോണിൽ ഒരു കുഞ്ഞ് പുഞ്ചിരി ഉടലെടുത്തു.... "ഞാൻ ഇപ്പോഴേ പുതിയ ചൂരൽ ഒക്കെ വാങ്ങി വെച്ചിട്ടുണ്ട്.... അടുത്ത ആഴ്ച കല്യാണം കഴിഞ്ഞാൽ വാങ്ങാൻ പറ്റിയില്ല എങ്കിലോ..... " ......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story