നിഴലായ്: ഭാഗം 46

nizhalay thasal

എഴുത്തുകാരി: THASAL

"ഞാൻ ഇപ്പോഴേ പുതിയ ചൂരൽ ഒക്കെ വാങ്ങി വെച്ചിട്ടുണ്ട്.... അടുത്ത ആഴ്ച കല്യാണം കഴിഞ്ഞാൽ വാങ്ങാൻ പറ്റിയില്ല എങ്കിലോ..... " അവന്റെ നെഞ്ചിൽ തന്നെ താട കുത്തി വെച്ചു ഒരു കുസൃതി ചിരിയോടെയായിരുന്നു അവൾ പറഞ്ഞത് അവനും അവളെ വട്ടം പിടിച്ചു കൊണ്ട് അത്ഭുതത്തോടെ അവളെ നോക്കി... "ചൂരലോ.... എന്തിന്... !!??" "ഈ കുടിയൻ മാഷിനെ തല്ലാൻ.... ന്നെ ഇനിയും പറ്റിച്ചാൽ ഞാനും തല്ലും... കണങ്കാൽ നോക്കി തന്നെ തല്ലും.... " അവൾ പിരികം പൊക്കി കൊണ്ട് പറഞ്ഞു... നന്ദൻ ചിരിയോടെ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു നിർത്തി... "തല്ലിക്കോടി... പക്ഷെ ഞാൻ തരുന്ന തല്ല് തിരികെ വാങ്ങാൻ കെൽപ്പ് ഉണ്ടാകണം.. തല്ലിയും തല്ലു കൊണ്ടും ചാവും വരെ അങ്ങ് കൂടാലോ...... " "ഇത് നാളെ തന്നെ ചാവുന്ന ലക്ഷണം ആണ് കാണുന്നത് എന്റെ ദേവ്യെ..... " അവൻ പറഞ്ഞു അവസാനിപ്പിക്കും മുന്നേ തന്നെ പാറുവിന്റെ ശബ്ദം കേട്ട് രണ്ട് പേരും ഞെട്ടി കൊണ്ട് അകന്നു മാറി... പകപ്പോടെ മുന്നോട്ട് നോക്കിയതും കാണുന്നത് ഫ്രിഡ്ജിൽ നിന്നും ബോട്ടിൽ എടുത്തു വായിലേക്ക് കമിഴ്ത്തുന്ന പാറുവിനെയാണ്.... ഇങ്ങനെ രണ്ടാളുകൾ ഇവിടെ ഉണ്ട് എന്ന ഭാവം പോലും ഇല്ല പാവത്തിന്.... അഭിനയം... വെറും അഭിനയം.... നന്ദൻ ആണെങ്കിൽ അവളെ പല്ല് കടിച്ചു കൊണ്ട് ഒരേ നോട്ടം... "ആഹാ... ഏട്ടനോ ഏട്ടൻ എപ്പോ വന്നു.... " ഒന്നും അറിയാത്ത രീതിയിൽ ഉള്ള അവളുടെ ചോദ്യം മണിക്ക് വലിയ ആശ്വാസം ആയിരുന്നു എങ്കിലും നന്ദൻ അവളെ നോക്കി കണ്ണുരുട്ടി...

"കൃത്യ സമയത്ത് കയറി വന്നതും പോരാ... നിന്ന് അഭിനയിക്കുന്നത് കണ്ടില്ലേ... നിനക്ക് ഞാൻ പറഞ്ഞു തരാടി... " നന്ദൻ മനസ്സിൽ പറഞ്ഞു പോയി... "എന്താ ഏട്ടാ ആലോചന ആണല്ലോ... എന്തെങ്കിലും കളഞ്ഞു പോയോ... " പൊട്ടി വന്ന ചിരി കടിച്ചു കൊണ്ടുള്ള അവളുടെ ചോദ്യം കേട്ട് നന്ദൻ അവളെ കടുപ്പത്തിൽ ഒന്ന് നോക്കി.... "നിന്റെ കുഞ്ഞമ്മേടെ പതിനാറ്.... പോടീ എള്ളുണ്ടെ.... കൃത്യ സമയത്ത് കയറി വന്നോണം പാഷാണത്തിൽ കൃമി... പട്ടി.... " വായിൽ വന്നത് എല്ലാം വിളിച്ചു പറഞ്ഞു കൊണ്ട് മുണ്ടും മടക്കി കുത്തി ഇറങ്ങി പോകുന്ന നന്ദനെ കണ്ട് മണി വാ പൊത്തി ചിരിച്ചു പോയി... "താൻ പോടാ കള്ള് കുടിയാ.... " പാറുവും മുഖവും കയറ്റി കൊണ്ട് വിളിച്ചു പറഞ്ഞു... കുട്ടിക്ക് എള്ളുണ്ട എന്ന് വിളിച്ചത് അത്ര ഇഷ്ട്ടപ്പെട്ടിട്ടില്ല..... "കള്ള് കുടിയൻ.... നിന്റെ.... " പോകുന്ന വഴിയിൽ ടേബിളിൽ വെച്ച ഫ്ലവർ വേസ് എടുത്തു എറിയാൻ ഓങ്ങി കൊണ്ട് അവൻ പറഞ്ഞതും പാറു നെഞ്ചും വിരിച്ചു നിന്നു... എറിയാൻ മാത്രം ഉള്ള ധൈര്യം തന്റെ ഏട്ടന് ഇല്ല എന്ന് അവൾക്ക് നന്നായി എറിയാം... അത് കണ്ടതോടെ നന്ദൻ ഒന്ന് പരുങ്ങി... "എന്താ നിർത്തി കളഞ്ഞത് എറിയഡോ.... ഡോ.. എറിയാൻ.... " പാറു ഭയങ്കര ഫോമിൽ ആണ്.... നന്ദന്റെ നിർത്തം കണ്ടപ്പോൾ തന്നെ എന്തോ ഒരു അപകടം മണത്തു കൊണ്ട് മണി അവളുടെ അടുത്തേക്ക് നീങ്ങി... തോളിൽ ഒന്ന് തോണ്ടി... "പാറു വേണ്ടാ... അപകടമാ.... " "മാറി നില്ലടി... ആയാള് എന്താ ചെയ്യുക എന്ന് എനിക്കും ഒന്ന് കാണണം... എറിയഡോ..... "

പറഞ്ഞു തല ചെരിച്ചതും തന്റെ തൊട്ടടുത്ത് കൂടെ എന്തോ ഒന്ന് പോയത് പോലെ അവൾക്ക് തോന്നി... അവൾ ഒരു നിമിഷം സ്റ്റെക്ക് ആയി... അടുത്ത നിമിഷം പിറകിൽ നിന്നും എന്തോ പൊട്ടുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു ഫ്ലവർ വേസിന്റെ കൂടി പൊട്ടി കിടക്കുന്ന ചട്ടികൾ..... വണ്ടർഫുൾ.... പാറു ഒരു നിമിഷം ഒന്ന് തിരിഞ്ഞു നന്ദനെ നോക്കി... ഇത് എന്റെ ഏട്ടൻ അല്ല... എന്റെ ഏട്ടൻ ഇങ്ങനെയല്ല എന്നൊരു നോട്ടം.... ഇപ്പൊ കുറച്ചു പേടിയുണ്ട്.... "ഇനിയും വേണോടി നിനക്ക്.... " നന്ദൻ അലറി.... എന്തോ കേട്ട പോലെ റൂമിൽ നിന്നും ഗൗതം ഓടി വന്നതും കാണുന്നത് ദേഷ്യത്തോടെ കയ്യും കയറ്റി വെച്ചു ഉറഞ്ഞു തുള്ളുന്ന നന്ദനെയും പേടിച്ചു വിറച്ചു നിൽക്കുന്ന പെങ്ങളെയും ഭാര്യയെയും.... ഇതിൽ ഏതിനാണ് കിട്ടിയത് എന്റെ ഈശ്വരാ... ഗൗതം രണ്ടിനെയും സ്കാൻ ചെയ്യുകയാണ്... ആർക്കാണെങ്കിലും പരിക്ക് കാണും... കാണുന്നില്ല കാണുന്നില്ല... ഗൗതമിന്റെ കണ്ണുകൾ ചുറ്റും പരതി അവസാനം ചെന്ന് നിന്നത് പൊട്ടിയ ചട്ടിയിൽ..... You again.... ഗൗതം നന്ദനെ ദയനീയമായി നോക്കി... ഇവൻ ഒറ്റ ഒരുത്തൻ കാരണം മാസത്തിൽ വീട്ടു സാധനങ്ങൾ മാറ്റി വാങ്ങിക്കേണ്ട ഗതികേടാണ് പാവത്തിന്..... എന്തിനാണ് എന്നോട് ഇങ്ങനെ എന്നൊരു നോട്ടം.... "നിനക്ക് ഇനിയും വേണമോ എന്ന്... " നന്ദൻ ഒരിക്കൽ കൂടി അലറി... പാറു വേഗം ഒന്ന് ഉമിനീർ ഇറക്കി കൊണ്ട് ചുമലു കൂച്ചി.... "അല്ല... നിനക്ക് അല്ലേ എറിയെണ്ടത് ഞാൻ എറിഞ്ഞു തരാം.... " "വേണ്ടാ വേണ്ടാത്തോണ്ടാ... "

അവളും നിഷ്കുവായി... "നിനക്ക് വേണോ.... " നന്ദൻ മണിയെ നോക്കി മീശ പിരിച്ചു... "അയ്യോ ഞാൻ രണ്ട് മാസം മുന്നേ വേണ്ടാന്ന് പറഞ്ഞതല്ലേ... സത്യമായിട്ടും എനിക്ക് വേണ്ടാ... " മണി അടി താങ്ങും ഏറ് അതൽപം റിസ്കാ.... "മ്മ്മ്... മര്യാദക്ക് ആണെങ്കിൽ ഞാനും മര്യാദക്ക്.... ഇനി മേലാൽ രണ്ടും എന്നെ ദേഷ്യം പിടിപ്പിക്കരുത് കേട്ടല്ലോ.... " അവൻ അലറിയത് രണ്ടും ഒരേ പോലെ തലയാട്ടി... "മ്മ്മ്... എന്നാൽ കടുപ്പത്തിൽ ഒരു ചായയും ഇട്ടു പത്തു മിനിറ്റിനകം ഉമ്മറത്തു എത്തിയെക്കണം.... " വളരെ ഗൗരവത്തോടെ പറഞ്ഞു തിരിഞ്ഞു നടക്കുന്ന നന്ദനെ കണ്ട് ഗൗതമിന് രോമം എഴുന്നേറ്റു നിന്നു... തന്നെ കൊണ്ട് ആകാത്തത് വേറെ ആരെങ്കിലും ചെയ്യുമ്പോൾ ബഹുമാനിക്കണം എന്ന് ആരോ പറഞ്ഞു കേട്ട ഒരു ഓർമ... ഒന്ന് selute അടിച്ചാലോ... അല്ലേൽ വേണ്ടാ.... ഗൗതം രണ്ടിനെയും നോക്കി കണക്കിന് വാങ്ങിക്കോ എന്ന ഭാവവും വരുത്തി നന്ദന് പിറകെ തന്നെ വെച്ചു പിടിച്ചു.... ഉമ്മറത്തു എത്തിയതും നന്ദൻ അത് വരെ അടക്കി വെച്ച എയർ എല്ലാം വിട്ട് ഒറ്റ ശ്വാസം വലി ആയിരുന്നു.... ഗൗതം അവനെ അത്ഭുതത്തോടെ നോക്കി.... "എന്റെ പൊന്നോ... അവരുടെ മുന്നിൽ ഞാൻ പിടിച്ചു നിന്നത് എനിക്ക് തന്നെ അത്ഭുതം തോന്നുന്നു... പേടിച്ചിട്ടു കയ്യും കാലും കൂട്ടി ഇടിച്ചിട്ട്.... " നന്ദന്റെ സംസാരം കേട്ട് ഒറ്റ നിമിഷം കൊണ്ട് ഗൗതമിന് നന്ദനോടുള്ള സകല ഇമേജ് പോയി... "നാണമില്ലല്ലൊ അവരെ പേടിച്ചു എന്ന് പറയാൻ.... " ഗൗതം അവനെ ഒന്ന് പുച്ഛിച്ചു... "ആഹാ... ഇപ്പൊ നിനക്ക് അതൊക്കെ പറയാം...

ഞാനെ ജീവൻ കയ്യിൽ വെച്ചു കൊണ്ട നിന്നത്.. അവർക്ക് ബുദ്ധി ഇല്ലാത്തതാ ഞാൻ ആ പറഞ്ഞ ദേഷ്യത്തിൽ അവിടെ ഉള്ള കത്തി എങ്ങാനും വെച്ചു എന്നെ എറിഞ്ഞിരുന്നെങ്കിലോ.... അതൊന്ന് ആലോചിച്ചു നോക്കിയെ....അവരുടെ ഇടയിൽ ഇത്രയും തന്നെ പിടിച്ചു നിന്നത് ഈ ശരീരം കൊണ്ടാ...അങ്ങനേലും ചെറിയൊരു പേടി അവർക്ക് ഉണ്ട്.... " നന്ദൻ കാര്യമായി പറഞ്ഞപ്പോൾ ആണ് ഗൗതമും അത് ചിന്തിച്ചത്.... കൊന്നിട്ട് ബ്രീത്തിങ്ങ് പ്രോബ്ലം ആണെന്ന് പറയുന്ന റയർ ഐറ്റങ്ങളാ... പേടിക്കേണ്ടിയിരിക്കുന്നു... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "എടി കുറച്ചു സോപ് പൊടി കൂടി ഇട്ടാലോ.... " ചായ ഉണ്ടാക്കി രണ്ട് ഗ്ലാസിലേക്ക് പകർത്തുമ്പോൾ ആണ് പാറുവിന്റെ ചോദ്യം..മണി ഒരു നിമിഷം അവളെ ഒന്ന് നോക്കി.. അവൾക്ക് കിട്ടിയത് ഒന്നും പോരെ.... "ദുഷ്ടത്തരം പറയാതെടി.... ഒന്നും ഇല്ലേലും നിന്റെയും എന്റെയും ഏട്ടന്മാരല്ലേ.... " മണിയുടെ ഡയലോഗിൽ പാറു കണ്ണും തള്ളി ഒരേ നോട്ടം... ഇവള് നന്നായോ.... "നമുക്ക് കുറച്ചു ഉപ്പ് ഇട്ടു കൊടുക്കാം.... അതാകുമ്പോൾ കുടിക്കാൻ പറ്റിയ സാധനം അല്ലേ.... " മണിയുടെ സ്നേഹം തുളുമ്പുന്ന വാക്കുകൾ അത് കേട്ടതും പാറു അവളെ കെട്ടിപിടിച്ചു കവിളിൽ തുരുതുരെ മൂന്ന് മുത്തം.... "നിന്നെ എനിക്ക് നഷ്ടപ്പെട്ടു എന്നാ കരുതിയത്... " "ഞാൻ രക്ഷപ്പെട്ടു എന്നും... " ഈ ഡയലോഗ് കാലത്തിന് മുന്നേ സഞ്ചരിച്ചതാണ്... തീർച്ചയായും നന്ദൻ പറയേണ്ടി വരും.... "വിട്ടു നിക്കടി മരപോത്തേ... നിന്റെ ഏട്ടനെക്കാൾ വലിയ അട്ടയാണ് നീ... അയ്യേ... "

അവൾ ഉമ്മ വെച്ച കവിളിൽ കൈ വെച്ചു നന്നായി ഉരസി കൊണ്ട് മണി പറഞ്ഞു... ഷെൽഫിൽ നിന്നും ഉപ്പ് പത്രം എടുത്തു ഒരു സ്പൂൺ മുഴുവൻ എടുത്തു ഒരു ഗ്ലാസിൽ മാത്രം കമിഴ്ത്തി.... "നീ ഇത് എന്താടി കാണിക്കുന്നത് രണ്ടിലും ഇട്... " "അത് പിന്നെ എന്റെ ഏട്ടൻ പാവം അല്ലേടി... അങ്ങേര് നിന്നെ ഒന്നും ചെയ്തിട്ടില്ലല്ലൊ.... " "നിന്നോടാരാടി പറഞ്ഞത് എന്നെ ഒന്നും ചെയ്തില്ല എന്ന്... " പാറു അലറിയതും മണി ഒന്ന് ഞെട്ടി... എന്റെ ദേവി... "പാറു നോ.... " "ചെയ്തടി ചെയ്തു... പാലിൽ മുക്കി തിന്നാൻ കണ്ണും മൂക്കും ബിസ്കറ്റ് വേണം എന്ന് പറഞ്ഞപ്പോൾ മോംസ് മാജിക്‌ ബിസ്കറ്റിൽ തുളയിട്ട് കൊണ്ട് വന്നവൻ ആണ് നിന്റെ ഏട്ടൻ.... എന്നിട്ട് ആ ബിസ്കറ്റും കയറ്റി പോത്ത് പോലെ കിടന്നുറങ്ങിയവൻ.... മസാല ദോഷ ചോദിച്ചതിന് മുളക് അരച്ച് തേച്ചു ഉണക്കിയ ചൂരൽ വെച്ചു അടിച്ചു ഇനിയും മസാല വേണോ എന്ന് ചോദിച്ച തെണ്ടി.....എന്റെ പുളി മിട്ടായി കട്ടു തിന്ന കാലമാടൻ... ഇനി നീ പറ... ഇതിൽ പരം ഒരു പെണ്ണിന്റെ ജീവിതത്തിൽ ഇനി എന്താ നടക്കാൻ ഉള്ളത്... അയാൾ എന്നെ എന്താ ചെയ്യാൻ ഉള്ളത്... പറ.... " പാറു അൽ സൈക്കോ ആയി മാറി.... മണി കണ്ണും തള്ളി നിൽക്കുന്നു... പിന്നെ ഒന്നും നോക്കിയില്ല ഒരു സ്പൂൺ ഉപ്പ് ഗൗതമിന്റെ ചായയിലും ഇട്ടു... പാറുവിന്റെ പ്രതികാരം.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "ഏട്ടാ ചായ.... " പാറു ഇന്ന് രണ്ട് ഡബിൾ റോളിൽ ആണ് എത്തിയിരിക്കുന്നത്... ഉത്തമയായ ഭാര്യ.... ഒന്ന്........ ഏട്ടന്റെ ജീവനെ പോലെ സ്നേഹിക്കുന്ന സ്നേഹ നിധിയായ അനിയത്തി..... രണ്ട്.... അവൾക്ക് പിന്നിൽ തന്നെ ഡോറിന്റെ മറവിൽ മണിയും.... "ആഹാ.... ഇത്രയും പെട്ടെന്ന് വന്നോ... അപ്പൊ ചേട്ടനെ അനുസരിക്കാൻ ഒക്കെ അറിയാലെ... "

നന്ദൻ അഭിമാനം കരകവിഞ്ഞു ഒഴുകി കൊണ്ട് പത്രവും മടക്കി വെച്ചു ഒരു ഗ്ലാസ്‌ എടുത്തു... ഗൗതമിന് നല്ല സംശയം ഉണ്ട്.. വല്ല വിഷവും കലക്കിയോ എന്ന്...എങ്കിലും രണ്ടിന്റെയും നിഷ്കു ഭാവം കണ്ട് അവനും വിശ്വസിച്ചു പോയി... അവനും എടുത്തു ഒരു കപ്പ്‌.... പാറു ചെറിയൊരു ചിരിയും.... "പിന്നെ ബഹുമാനം ഇല്ലാതിരിക്കുമോ ഏട്ടാ... ഒന്നും ഇല്ലേലും ഏട്ടൻ എന്റെ ഏട്ടനല്ലേ ഏട്ടാ... അല്ലാതെ വേറെ ഏട്ടന്മാരെ പോലെ ഏട്ടൻ ഏട്ടൻ അല്ലാതിരിക്കില്ലല്ലൊ ഏട്ടാ.... " പാറുവിന്റെ സംസാരം കേട്ട് ഒന്നും മനസ്സിലാകാതെ നന്ദൻ ഒരു നോട്ടം... പാറു കൊഞ്ചലോടെ ചിരിച്ചു.... "കുടിക്ക് ഏട്ടാ.... " നന്ദന് ചെറിയൊരു സംശയം... നന്ദൻ മെല്ലെ വാതിൽ പടിക്കൽ നിൽക്കുന്ന മണിയെ നോക്കി... ആൾക്ക് അല്പം ടെൻഷൻ ഉണ്ട്.... നന്ദൻ മെല്ലെ കപ്പ്‌ ചുണ്ടോട് ചേർത്ത് മെല്ലെ കുറച്ചു മാത്രം ചുണ്ട് നനച്ചപ്പോഴേ വന്നു ഉപ്പിന്റെ കട്ട ചുവ..... അതോടെ നന്ദൻ പണി നിർത്തി... എങ്കിലും വിളിച്ചു പറഞ്ഞില്ല... കാരണം ഒരുത്തൻ കൂടി ഉണ്ട്... അനുഭവിച്ചു അറിയേണ്ടത് അനുഭവിച്ചു തന്നെ അറിയണ്ടേ.... നന്ദൻ കണ്ണുരുട്ടി രണ്ടിനെയും നോക്കി... ആ നിമിഷം പാറു ഒന്ന് ഉള്ളിലേക്ക് വലിഞ്ഞു... "കൊക്കിന് വെച്ചത് കുളകോഴിക്ക് കൊണ്ടൂന്നാ തോന്നുന്നേ.... " പാറു ആരോടെന്നില്ലാതെ പറഞ്ഞപ്പോഴേക്കും കണ്ടു ചായ കപ്പും താഴെ ഇട്ടു വായയും പൊത്തി പിടിച്ചു വാള് വെക്കാൻ ഓടുന്ന പ്രിയതമനെ.... "ഡി.... " ആ സ്പോർട്ടിൽ തന്നെ നന്ദന്റെ വിളി വന്നതും രണ്ടും ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ഒറ്റ ഓട്ടമായിരുന്നു..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story