നിഴലായ്: ഭാഗം 47

nizhalay thasal

എഴുത്തുകാരി: THASAL

 "ഡി.... " ആ സ്പോർട്ടിൽ തന്നെ നന്ദന്റെ വിളി വന്നതും രണ്ടും ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ഒറ്റ ഓട്ടമായിരുന്നു..... അവരുടെ രണ്ടിന്റെയും പോക്ക് കണ്ട് കൊണ്ടാണ് ആകെ ക്ഷീണിച്ചു കൊണ്ട് ഗൗതം കയറി വരുന്നത്... "ടാ കുഴപ്പം ഒന്നും ഇല്ലല്ലോ.... " നന്ദൻ സുഖാന്വേഷണത്തിൽ ആണ്... ആ ക്ഷീണത്തിലും ഗൗതം അവനെ ഒന്ന് കണ്ണുരുട്ടി നോക്കി... പട്ടി... കാല് വാരി തെണ്ടി... മനസ്സിൽ നന്ദനെ നന്നായി സ്മരിച്ചു... പുറമെ പറഞ്ഞാൽ ചിലപ്പോൾ ഈ അവസ്ഥയിൽ തടിക്ക് നല്ലോണം കേടു വരും.... "നന്ദ.... ഞാൻ ഒരു കാര്യം ആവശ്യപ്പെട്ടാൽ നീ ഒന്ന് നടത്തി തരോ...." ഗൗതം താഴ്മയായി ചോദിച്ചു... നന്ദൻ സംശയത്തോടെ അവനെ നോക്കി.... "എന്നെ ജീവനോടെ കാണണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ നീ കെട്ടാൻ പോകുന്ന മരണമണിയെയും...... പാർവതി തമ്പ്രാട്ടിയെയും ഈ നിമിഷം ഒന്ന് കൊണ്ട് പോയി തരാവോ.... ശിഷ്ട കാലം ഞാൻ ഒറ്റയ്ക്ക് ജീവിച്ചോളാം.... എന്നാലും ഇഞ്ചിഞ്ചായി ചാവാൻ എനിക്ക് വയ്യ.... " ഗൗതം പറഞ്ഞു തീരും മുന്നേ കസേരയിൽ ഇരുന്നു വയറ് ഒക്കെ തടവൽ തുടങ്ങി... ആ ചായ ശരിക്ക് ഏറ്റ മട്ടുണ്ട്.... നന്ദൻ താടിക്കും കൈ കൊടുത്തു അവന്റെ അടുത്ത് ഇരുന്നു പോയി.... ഗൗതമിനെ കുറ്റം പറയാനും പറ്റില്ല.... പടക്കകടക്കടുത്ത് തീപ്പെട്ടി ഇരിക്കും പോലെയുള്ള സാധനങ്ങളാ.... രണ്ടും ഒരുമിച്ചാൽ സാക്ഷാൽ ബാഹുബലി വരെ ഒന്ന് വിയർക്കും.....പോയ സാധനങ്ങൾ ഇനി ഏതാണാവോ തകർക്കുന്നത്.... നന്ദന്റെ ചുറ്റും ബട്ടർഫ്ലൈസ് ഒക്കെ പറക്കാൻ തുടങ്ങി.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

"പാറു.... ഈ വെള്ളം നീ കയറി വരുന്നവർക്ക് കൊടുത്തേ.... " ഉടുത്ത സാരിയും ഒരു വിധത്തിൽ താങ്ങി പിടിച്ചു അട്ജെസ്റ്റ് ചെയ്തു നടക്കുന്നതിനിടയിൽ ആണ് ഒരു ട്രെയും പിടിച്ചു കൊണ്ട് അമ്മ പറഞ്ഞത്... പാറു അമ്മയെ ദയനീയമായി ഒന്ന് നോക്കി... പെങ്ങളുടെ കല്യാണ തലേന്ന് സാരി എടുക്കണം എന്ന് വാശി പിടിച്ച ഗൗതമിനെയും ഒന്ന് മനസ്സിൽ സ്മരിച്ചു... പട്ടി.... പാറു ട്രെയിൽ നിന്നും ഒരു കപ്പ്‌ വെള്ളം എടുത്തു കുടിച്ചു കൊണ്ട് ബാക്കിയുള്ളവയും കയ്യിൽ ഒതുക്കി കൊണ്ട് ഉമ്മറത്തേക്ക് നടന്നു... തലേന്ന് ആയത് കൊണ്ട് തന്നെ വളരെ ചെറിയ പരിപാടി മാത്രമേ ഉണ്ടായിരുന്നൊള്ളൂ... കുടുംബക്കാർ മാത്രം പങ്കെടുക്കുന്ന ചെറിയ ഒരു ഫങ്ക്ഷൻ.... നന്ദൻ പോലും നേരം വണ്ണം മാറ്റിയിട്ടില്ല... മണിയും സിമ്പിൾ ആയി ഒന്ന് ഒരുങ്ങി... പക്ഷെ പാറു... അത് ഒന്നൊന്നര ആനചന്തമായി മാറി.... ഗൗതം ഇടയ്ക്കിടെ അവളെ നോക്കുന്നുണ്ട്.... കണ്ണ് തെറ്റിയാൽ മുങ്ങുന്ന സൈസ് ആണ്... "നന്ദേട്ടാ ഒരു സെൽഫി.... " നന്ദൻ ആരോടോ സംസാരിച്ചു നിൽക്കുമ്പോൾ ആണ് കുറച്ചു പിള്ളേര് വന്നു ചോദിച്ചത്... നന്ദൻ ഒന്ന് നിന്ന് കൊടുത്തു...അത് പകർത്തുന്നതിനിടയിൽ ഒരു വിരുതന്റെ കണ്ണുകൾ മണിയിൽ എത്തിയിരുന്നു.... "അയ്യോ മണിയേച്ചിയെ വിളിച്ചില്ല..... ചേച്ചി... " പറയുന്നതിനോടൊപ്പം അവൻ വിളിച്ചു... ആരോടോ സംസാരിച്ചു നിൽക്കുന്നതിനിടയിൽ അവന്റെ വിളി കേട്ട് മണി തല ചെരിച്ചു നോക്കുമ്പോൾ കാണുന്നത് കുട്ടിപ്പട്ടാളങ്ങളുടെ ഇടയിൽ കുസൃതി ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന നന്ദനെയാണ്....

മണിയും ചുണ്ടിലെ പുഞ്ചിരി മായ്ക്കാതെ അവരുടെ അടുത്തേക്ക് നടന്നു.... "ചേച്ചി... ഒരു സെൽഫി എടുക്കാം... " ഒരു കുട്ടി ചോദിച്ചതും അവൾ ഒന്ന് തലയാട്ടി കൊണ്ട് കുട്ടികൾക്കടുത്തേക്ക് നിന്നതും നന്ദൻ ഒരു ചെറിയ ചിരിയോടെ അവളെ വലിച്ചു തന്നോട് ചേർത്ത് നിർത്തി..... മണി ഒന്ന് ഞെട്ടി കൊണ്ട് അവനെ നോക്കിയതും അവൻ ക്യാമറയിലേക്ക് കണ്ണുകൾ നട്ടു നിൽക്കുകയാണ്.. "അങ്ങോട്ട്‌ നോക്കടി ഉണ്ടകണ്ണി.... " അവൻ അവൾക്ക് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ കുറുമ്പോടെ പറഞ്ഞതും അവളുടെ ചൊടികളിൽ ആരെയും മായ്ക്കാൻ പാകത്തിന് ഒരു കുഞ്ഞ് പുഞ്ചിരി നിറഞ്ഞു.... മനസ്സിന്റെ സന്തോഷം മുഖത്ത് തെളിയും പോലെ ആ മുഖത്ത് ആയിരം പൂർണചന്ദ്രൻമാർ ഉദിച്ച തെളിച്ചം നിറഞ്ഞിരുന്നു.... കാലങ്ങളുടെ കാത്തിരിപ്പിന് വിരാമം കുറിക്കാൻ ഈ ഒരു രാവ് മാത്രം ബാക്കിയൊള്ളു... എന്ന തിരിച്ചറിവോടെ..... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "വിശക്കുന്നുണ്ടൊ.... " എല്ലാവരോടും സംസാരിച്ച് നടക്കുന്നതിനിടയിൽ ക്ഷീണത്തോടെ നന്ദന്റെ അടുത്തേക്ക് ചെന്ന് നിന്നതെ ഒള്ളൂ ചോദ്യം എത്തി.... "മ്മ്മ്.... ഈ ഇളിച്ചു നിൽക്കുക എന്ന് പറഞ്ഞാൽ ചെറിയ പരിപാടി ഒന്നും അല്ലാലെ.... ഉഫ്.. മടുത്തു... " അവൾ നെറ്റിയും തടവി കൊണ്ട് പറഞ്ഞതും നന്ദൻ ചിരിയോടെ അവളുടെ ഉള്ളം കയ്യോട് കൈ ചേർത്ത് വെച്ചു... "ഇന്ന് തന്നെ നീ ഇങ്ങനെ പറഞ്ഞാൽ നാളെ എന്താകും.... എത്ര മണിക്കൂർ സ്റ്റേജിൽ നിൽക്കേണ്ടി വരും... "

"എനിക്കെങ്ങും വയ്യ... നമുക്ക് ഒളിച്ചോടി കല്യാണം കഴിച്ചാലോ നന്ദേട്ടാ...." യക്ഷി പല്ലും പുറത്ത് കാട്ടി ഇളിച്ചു കൊണ്ട് അവൾ ചോദിക്കുന്നത് കേട്ട് നന്ദൻ ചിരിക്കാൻ തുടങ്ങി.... "നീ ഇത് രണ്ട് ദിവസം മുന്നേ പറയേണ്ടേ മണി... ഈ കല്യാണ തലേന്ന് ഒക്കെ പറഞ്ഞാൽ....കുഴപ്പമില്ല.... ഞാൻ ഈ സമയത്ത് ട്രെയിൻ വല്ലതും ഉണ്ടോ എന്നൊന്ന് നോക്കട്ടെ... എന്നിട്ട് നമുക്ക് ഒളിച്ചോടാം.... " അവൻ എങ്ങനെയുണ്ട് എന്ന രീതിയിൽ പിരികം ഉയർത്തിയതും അവൾ ചിരിയോടെ അവന്റെ കയ്യിൽ തൂങ്ങി....അവനും ചിരിയാലെ അവളെ ചേർത്ത് പിടിച്ചതും അതെല്ലാം കണ്ട് കൊണ്ട് കണ്ണുകൾ നിറയുമ്പോഴും ചുണ്ടിൽ പുഞ്ചിരിയോടെ നിൽക്കുകയായിരുന്നു ഗൗതം... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 രാത്രി ഏറെ വൈകിയിട്ടും മണിക്ക് എന്തോ ഉറക്കം വന്നിരുന്നില്ല..... നാളത്തെ ദിനത്തേ പറ്റി ഓർക്കുമ്പോൾ മനസ്സിൽ ഒരുപാട് സന്തോഷം തോന്നുന്നു എങ്കിലും ഏട്ടൻ എന്നൊരു വികാരം അവളെ വേദനിപ്പിച്ചു.... ഇത് വരെ ഏട്ടന്റെ കുഞ്ഞ് പെങ്ങളായി കയ്യിൽ തൂങ്ങി നടന്നിരുന്ന തനിക്ക് എന്തോ ഇതൊരു ബുദ്ധിമുട്ടുള്ള കാര്യമായി അവൾക്ക് തോന്നി.... ഏട്ടനെ ഒന്ന് കെട്ടിപിടിച്ചു കിടക്കാൻ മനസ്സ് ആഗ്രഹിച്ചു എങ്കിലും ഇന്ന് ഏട്ടന് വേറൊരു കുടുംബം ഉണ്ട് എന്ന യാഥാർഥ്യം അവളെ അതിന് പിന്നിലേക്ക് വലിച്ചു.... 🍂🍂🍂🍂🍂🍂🍂🍂🍂🍂

"എന്താ ഏട്ടാ ഉറങ്ങിയില്ലേ.... " അവന്റെ നെഞ്ചിൽ പറ്റി ചേർന്ന് കിടക്കുമ്പോൾ തന്നെ ഉറക്കചടവോടെ പാറു ചോദിച്ചതും ഗൗതം അസ്വസ്ഥത നിറഞ്ഞ മനസ്സോടെ കണ്ണുകൾ അടക്കാൻ ശ്രമിച്ചു... "എന്താ ഏട്ടാ... ഏട്ടൻ കരയുകയാണോ... " കണ്ണുകൾ അടച്ചപ്പോൾ ചെന്നിയിലൂടെ ഒഴുകി ഇറങ്ങിയ കണ്ണുനീർ ഒരു കയ്യാൽ തുടച്ചു കൊടുത്തു കൊണ്ട് പാറു ചോദിച്ചപ്പോൾ ആണ് അവനും താൻ കരയുകയായിരുന്നു എന്ന ബോധം വന്നത്.... അവൻ ഒന്നും മിണ്ടിയില്ല... പാറു ചിരിയോടെ അവന്റെ നെഞ്ചിൽ നിന്നും ഇറങ്ങി കിടന്നു.... "ഏട്ടാ... എനിക്ക് ഏട്ടന്റെ മനസ്സ് മനസ്സിലാക്കാൻ സാധിക്കും.... ഏട്ടൻ പൊയ്ക്കോ.... എന്നെ ഇഷ്ടപ്പെടും മുന്നേ ഏട്ടന്റെ നെഞ്ചിൽ കിടന്നു ഉറങ്ങിയ കുഞ്ഞ് പെങ്ങൾ അല്ലേ മണി... അവൾക്കും ഉറക്കം കിട്ടുന്നുണ്ടാകില്ല.... ഏട്ടൻ ചെല്ല്.... അവളുടെ സങ്കടങ്ങൾ എല്ലാം തീർത്തിട്ട് വന്നാൽ മതി.... " അവന്റെ വശത്തേക്ക് ചെരിഞ്ഞു കിടന്ന് പുഞ്ചിരി നിറച്ചു കൊണ്ട് പാറു പറയുന്നത് കേട്ട് ഗൗതമിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി പോയി.... തന്നെ മനസ്സിലാക്കാൻ കഴിയുന്ന നല്ല പാതിയെയാണ് തനിക്ക് കിട്ടിയത് എന്ന തിരിച്ചറിവോടെ.... അവൻ പുഞ്ചിരിയോടെ അവളുടെ നെറ്റിയിൽ ചുണ്ടമർത്തി.... "എനിക്കറിയാം നിന്റെ ആഗ്രഹം ഞാൻ എപ്പോഴും നിന്റെ കൂടെ വേണമെന്നാണ് എന്ന്.... സോറി.... പക്ഷെ എനിക്ക് അവളല്ലാതെ സ്വന്തം എന്ന് പറയാൻ വേറെ കൂടപിറപ്പ് ഒന്നും ഇല്ലല്ലോ....എന്റെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും ഒരുപോലെ കൂടെ നിൽക്കുന്നവൾ ആണ്...

ചെറിയൊരു വേദന വന്നാലും ഓടി വന്നു എന്റെ നെഞ്ചിൽ ചേരുന്നവൾ ആണ്.... ഇന്നൊരു രാത്രി ഒരിക്കലും അവൾക്ക് ഉറങ്ങാൻ സാധിക്കില്ല പാറു.... ഞാനെ ഒള്ളൂ... അവളെ.... " ബാക്കി പറയാൻ അവന് ആകുമായിരുന്നില്ല.... പാറു അവനെ ആശ്വസിപ്പിക്കും മട്ടെ മുടിയിലൂടെ തലോടി.... "മതി പറഞ്ഞത്.... ഏട്ടൻ പോകാൻ നോക്കിയെ....... ഇനി അവിടെ ചെന്ന് എങ്ങാനും കരഞ്ഞു അവളെ കൂടി കരയിച്ചാൽ ഉണ്ടല്ലോ... ചെല്ല്.... മ്മ്മ്... പോ.... " അവൾ അവനെ നിർബന്ധിച്ചു പറഞ്ഞയച്ചു.... അവൻ റൂമിൽ നിന്നും ഇറങ്ങിയതും പാറുവിന്റെ കണ്ണുകളും നിറഞ്ഞു വന്നു... അവൾ തലയണയിൽ മുഖം പൂഴ്ത്തി കിടന്നു.... ഈ ഒരു ആഴ്ച അവൾ നന്നേ ആസ്വദിച്ചിരുന്നു മണിയോടൊപ്പമുള്ള ഓരോ നിമിഷങ്ങളും.. രാത്രിയെന്നൊ പകലെന്നൊ ഇല്ലാത്ത സംസാരങ്ങളും കളിചിരികളും അവളുടെ കാതുകളിൽ മുഴങ്ങി കേട്ടു.... ഒരാഴ്ച ഒരുമിച്ചുള്ള ജീവിതം അവൾ അത്രമാത്രം സ്നേഹിച്ചു തുടങ്ങിയിരുന്നു.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "മണിയെ.... " കയറി ചെന്ന പാടെ കാണുന്നത് തിരിഞ്ഞു കിടക്കുന്ന മണിയെയാണ്... അവൾ ഉറങ്ങിയിട്ടില്ല എന്ന് അവന് വ്യക്തമായിരുന്നു.... മണിയുടെ കണ്ണുകൾ ഒന്ന് വിടർന്നു... എങ്കിലും അവൾ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അല്പം ഒന്ന് നീങ്ങി കിടന്നതും അവൻ അത് മനസ്സിലാക്കി അവളുടെ അരികിൽ കയറി കിടന്നു....

അവൾ മെല്ലെ തിരിഞ്ഞു അവന്റെ കൈക്കുഴിയിൽ ചേർന്ന് കിടന്നു.... അവന്റെ കൈ അവളുടെ മുടിയിൽ ഒന്ന് തലോടി... "മണിയെ.... " "മ്മ്മ്.... " "നീ അവിടെ പോയി കുരുത്തക്കേട് ഒന്നും കാണിക്കരുത്ട്ടോ.... നന്ദന്റെ ദേഷ്യം നിനക്ക് അറിയാവുന്നതല്ലേ..... " അവൻ അവളുടെ നെറുകയിൽ തലോടി കൊണ്ട് ചോദിച്ചു... അവൾ ഒന്നും മിണ്ടാതെ അവനെ പറ്റി ചേർന്ന് കിടന്നു.... "ഇവിടെ നിന്നും പോയാൽ നീ എന്നെ മറക്കുവോടി.... " അവൻ ഒരു തമാശ രൂപേണ ആയിരുന്നു ചോദിച്ചത്... അതിന് മറുപടി എന്നോണം അവൾ അവനെ മുറുകെ കെട്ടിപിടിച്ചു.... "നിക്ക് ഏട്ടൻ മാത്രമല്ലേ ഒള്ളൂ.... ഞാൻ മറക്കോ എന്റെ ഏട്ടനെ.... ന്നെ ഇനിയും സങ്കടപ്പെടുത്തല്ലേ ഏട്ടാ.... " അവളുടെ സ്വരം നന്നേ ഇടറിയിരുന്നു ഗൗതമിന്റെ കണ്ണുകളും നിറഞ്ഞു വന്നു... അവൻ അവളുടെ നെറുകയിൽ ഒന്ന് ചുംബിച്ചു... അങ്ങേ അറ്റം വാത്സല്യത്തോടെ.... ആ നേരം അവന്റെ ഉള്ളിൽ തെളിഞ്ഞു വന്ന മുഖം പ്രസവിച്ചു ആദ്യമായി തന്റെ കൈകളിലേക്ക് ഏൽപ്പിച്ച ആ കുഞ്ഞ് പെണ്ണിന്റെ മുഖം ആയിരുന്നു...... കുഞ്ഞ് ചുണ്ടുകൾ പിളർത്തി കരയുന്ന കുഞ്ഞ് പെണ്ണിന്റെ മുഖം.. അവൾ തന്റെ കയ്യും പിടിച്ചു നടക്കാൻ പഠിച്ചതും ആദ്യമായി ഏട്ടാ എന്ന് വിളിച്ചതും അവന് തന്റെ ഓർമ്മകളിലെ പൊൻതൂവൽ തന്നെ ആയിരുന്നു....

ആദ്യമായി അവൾ വലിയ കുട്ടിയായി എന്ന് അറിഞ്ഞപ്പോൾ അച്ഛനോടൊപ്പം കണ്ണുകൾ നിറഞ്ഞത് തന്റെത് തന്നെ ആയിരുന്നു... അവളുടെ ഓരോ വളർച്ചയിലും അവൻ കൂടെ ഉണ്ടായിരുന്നു.... ഇന്നൊരു ദിവസം കഴിഞ്ഞാൽ അവൾ വേറൊരു പദവിയിലേക്ക് കൂടി കാൽ വെക്കുന്നു.... മകൾ എന്ന പദവിയും അനിയത്തി എന്നതും കഴിഞ്ഞു ഒരു ഭാര്യയായി.... അവളെ ഒരിക്കൽ കൂടി നോക്കി... കണ്ണുകൾ തന്നിലേക്ക് ആക്കി കിടക്കുന്നവളെ അവൻ വാത്സല്യത്തോടെ നോക്കി.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "മണി.... എഴുന്നേറ്റേ... മുത്തശ്ശി അമ്പലത്തിൽ പോകാൻ കാത്തു നിൽക്കുന്നടി.... ഡോ... മനുഷ്യ എഴുന്നേൽക്ക്.... " രാവിലെ നാല് മണിക്ക് തന്നെ രണ്ടിനെയും കുത്തി പോക്കാണ് ഉള്ള ശ്രമത്തിൽ ആണ് പാറു.... ആള് രാവിലേ തന്നെ കുളിച്ചിട്ടുണ്ട്... ആൾക്ക് ഇന്ന് ഉത്തരവാദിത്തം കൂടുതൽ ആണെ....ഒന്നാമതെ സ്വന്തം ഏട്ടന്റെ വിവാഹം... രണ്ടാമത് ഹൃദയവും കരളും ഒക്കെയായ അതിലുപരി നാത്തൂന്റെ കല്യാണം.... അപ്പൊ ഒരു ഉത്തരവാദിത്വം ഒക്കെ ആകാം ലെ.... "ഈ മനുഷ്യനെ കൊണ്ട്... ഡോ.... ഇന്ന് നിങ്ങളുടെ പെങ്ങളെ കല്യാണം ആണെടോ ഉത്തരവാദിത്തം ഇല്ലാത്ത ആങ്ങളേ... ഒന്ന് എണീക്ക്.... നിങ്ങളൊക്കെ എന്റെ ആങ്ങളയെ കണ്ട് പഠിക്കണം... രാത്രി പോലും ഒരു പോള കണ്ണടച്ചിട്ടില്ല.... "

പറഞ്ഞു പറഞ്ഞു പാറു ചീത്ത വരെ എത്തി നിൽക്കുന്ന സാഹചര്യത്തിൽ കണ്ണും തിരുമ്മി കൊണ്ട് ഗൗതം എഴുന്നേറ്റു... എഴുന്നേൽക്കുന്ന നേരത്ത് ആള് സൈലന്റ് ആയത് കൊണ്ട് പാറുവിന് പിന്നെ ഒന്നും കേൾക്കേണ്ടി വന്നില്ല.... ഇത് നന്ദൻ ആയി നോക്കണം... എന്റെ ഈശ്വരാ...... "എന്താടി... നിനക്ക് വെളിച്ചം പോലും വന്നിട്ടില്ല... എന്നിട്ടാണോടി ഈ രാവിലെ തന്നെ.. മനുഷ്യനെ മെനക്കെടുത്താൻ... " കണ്ണും തിരുമ്മി കട്ടിലിന്റെ ഹെഡ്ബോഡിൽ ചാരി ഇരുന്നു കൊണ്ട് ഗൗതം പറഞ്ഞു... പാറു അവനെ കണ്ണുരുട്ടി നോക്കി... "ഡോ... ഇന്ന് ഈ കിടക്കുന്ന മണിയുടെ കല്യാണം ആണ് മനുഷ്യ..." "അതിന്... " "അതിന് കുന്തം... അവളെ ഒന്ന് വിളിയഡോ... രാവിലെ കുളിച്ചു അമ്പലത്തിൽ പോയി വന്നിട്ട് വേണം ഒരുക്കാൻ.... നേരം വൈകിയാൽ മുഹൂർത്തം കഴിയില്ലേ... അവളെ വിളിച്ചു താഴേക്ക് വിട്.... ഞാൻ അപ്പോഴേക്കും കാപ്പി ഇടാം... " അവനെ തട്ടി കൊണ്ട് അവൾ പറഞ്ഞതും അവന്റെ മിഴികൾ അത്ഭുതത്തോടെ വിടർന്നു... ഇത് പാറു തന്നെയാണോ.... "നിനക്ക് എന്തെങ്കിലും ഉണ്ടാക്കാൻ അറിയോ..." "ഓംപ്ലേറ്റ് ഉണ്ടാക്കാൻ അറിയാം... ബ്രെഡ് ഉണ്ടല്ലോ... അപ്പൊ ബ്രേക്ക്‌ ഫാസ്റ്റ് ആയില്ലേ..." കട്ടപല്ലും പുറത്ത് കാണിച്ചു കൊണ്ടുള്ള അവളുടെ ഇളിയിൽ ഗൗതം ഒന്ന് കണ്ണുരുട്ടി നോക്കി....

അവൾ അതിനൊന്നു പുച്ഛിച്ചു താഴേക്ക് നടന്നു... അവള് നന്നാവേ..എത്ര നല്ല നടക്കാത്ത സ്വപ്നം.... "ഇനി ഇവളുടെ കെട്ട് കഴിഞ്ഞു എന്നും ഈ ഓംപ്ലേറ്റ് തന്നെ ആകുമല്ലോ എന്റെ ഈശ്വരാ... " ഗൗതം അറിയാതെ തന്നെ ഓർത്ത് പോയി.... "ഡി... മണി എണീക്കഡി... " ഗൗതം മണിയെ ഒന്ന് തട്ടി വിളിച്ചു.... "ഒരു മിനിറ്റ് ഏട്ടാ... ഉറക്കം കഴിഞ്ഞില്ല... " അവൾ ഒന്ന് കൂടെ ചെരിഞ്ഞു കിടന്നു... ഗൗതം ചിരിയോടെ അവളെ പിന്നെയും തനിക്ക് അഭിമുഗമായി തിരിച്ചു.... "മണിയെ....നീ ആയിട്ട് എണീക്കണോ അതോ നന്ദനെ വിളിക്കണോ.... " ആ ഒരു ചോദ്യത്തിൽ തന്നെ അവൾ ഞെട്ടി എഴുന്നേറ്റിരുന്നു... ഗൗതം ചിരിച്ചു കടിച്ചു പിടിച്ചു കൊണ്ട് അവളെ നോക്കി.... "എന്തിനാഡി അവനെ ഇങ്ങനെ പേടിക്കുന്നത്..." "എനിക്ക് അങ്ങേരെ അല്ല പേടി...അങ്ങേരുടെ വായിൽ നിന്നും വരുന്ന സുപ്രഭാതം ആണ്... സത്യം പറയട്ടെ അത് കേട്ടു ഉണർന്നാൽ അന്നത്തെ ദിവസം വെറും കൂറയായിരിക്കും.... ഒന്ന് മാറി നിന്നെ ഞാൻ ഒന്ന് എഴുന്നേൽക്കട്ടെ... " ഗൗതമിനെ ഒന്ന് തള്ളി മാറ്റി കൊണ്ട് എഴുന്നേറ്റു പോകുന്ന മണിയെ അവൻ പുഞ്ചിരിയോടെ നോക്കി...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story