നിഴലായ്: ഭാഗം 5

nizhalay thasal

എഴുത്തുകാരി: THASAL

"പെങ്ങളെ........ നമിച്ചു... " മണിയെ നോക്കി ഒന്ന് കൈ കൂപ്പി കൊണ്ട് പോകുന്ന ഗൗതമിനെ കണ്ട് മണിയും ഒന്ന് പകച്ചു നോക്കി,,,, എല്ലാം മനസ്സിലാക്കിയ മട്ടെ നടുമുറിയിൽ വെറ്റില ചെല്ലം പിടിച്ചു.... ചുവന്ന മോണയും കാട്ടി മുത്തശ്ശി പൊട്ടിച്ചിരിച്ചു.... ഗൗതം പോയതും നന്ദന്റെ ചുണ്ടിൽ ഒരു കള്ള ചിരി നിറഞ്ഞു,,, അവൻ മെല്ലെ തിരിഞ്ഞു മണികുട്ടിയെ നോക്കിയതും അവൾ മുഖം ഒന്ന് കോട്ടി കൊണ്ട് വീണ്ടും പണിയിൽ ഏർപ്പെട്ടു... "ഇത് ഒരു നടക്ക് പോകുന്ന ലക്ഷണം ഇല്ല... " അവൻ മെല്ലെ പിറുപിറുത്തു... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "ഇന്നെന്താ രണ്ടാളും സ്കൂളിലേക്കൊന്നും പോകുന്നില്ലായോ.... " പാടവരമ്പത്തു കൂടെ ഗൗതമിന്റെ കയ്യും പിടിച്ചു നടക്കുന്നതിനിടയിൽ മുത്തശ്ശി ചോദിച്ചു,,, "ഇന്ന് ശനി അല്ലേ മുത്തശ്ശി.... സ്കൂൾ ഉണ്ടാവില്ല... " ഗൗതം പറഞ്ഞു... "എന്തോന്ന്.... കേട്ടില്ല.... " അവർ ചെവിക്കടുത്ത് കൈ വെച്ച് കൊണ്ട് നെറ്റി ചുളിച്ചു കൊണ്ട് പറഞ്ഞു,,, "ശനി... ശനിയല്ലേ.... അപ്പൊ സ്കൂൾ ഉണ്ടാവില്ലാന്ന്... " അവൻ കുറച്ചു ഉറക്കെ ആയി തന്നെ പറഞ്ഞു,,, "പനിയോ... ആർക്കാഡാ മോനെ... " മുത്തശ്ശിയുടെ മറു ചോദ്യം കേട്ടു ഗൗതം ചുണ്ട് കടിച്ചു കൊണ്ട് അവരെ നോക്കി,,, "വെറുതെ,,, അല്ല.... മുത്തശിക്ക് ചെവിയിൽ വെക്കാൻ കൊണ്ട് വന്ന ആ കുന്ത്രാണ്ടം എവിടെ... "

അവൻ ഉറക്കെ ആയി തന്നെ ചോദിച്ചു.. "ചാവിയല്ലേഡാ മണിക്കുട്ടിയുടെ കയ്യിൽ ഉള്ളത്... " "ബെസ്റ്റ്.... ഞാൻ ആരോടാ ഈ പറയുന്നേ... " "നീ എന്തെങ്കിലും പറഞ്ഞോഡാ.... " "ഇല്ല എന്റെ മുത്തശ്ശി.... തമ്പ്രാട്ടി നടന്നാട്ടെ... " അവൻ അവരുടെ കയ്യും പിടിച്ചു മുന്നോട്ട് നടന്നു... അവർക്ക് പുറകിൽ ആയി തൂക്കപത്രവും പിടിച്ചു കൊണ്ട് മണികുട്ടി നടക്കുന്നുണ്ട്,, അതിന് പിറകെയായി ചെറു ചിരിയോടെ നന്ദനും.... *മഴ മണിമുകിലേ........ കള്ള പുള്ളി കുയിലേ.... മഴ മണിമുകിലേ.... കൊത്തി പാടല്ലേ..... മഴ മണിമുകിലേ............. * അവൾ പാടുകയാണ്...അതോടെ അവന്റെ ചുണ്ടിലെ ചിരിയും നിന്നു.... "ഇവൾക്ക് മാത്രം എവിടുന്നാ ഇത്രയും കുറെ മുകിലിനെ കിട്ടുന്നതെന്റെ ഈശ്വരാ... " ഗൗതം ഒരു തിരിഞ്ഞു നോട്ടം.... അനിയത്തി അവിടെ തന്നെ ഉണ്ടല്ലോല്ലേ.... *മഴ മണി മുകിലേ..... ട്ടുടും.... ട്ടുടും.... ആഹ്... * മ്യൂസികും ഇട്ടു പാടുമ്പോൾ പെട്ടെന്ന് മണിയുടെ വോയിസിന് ഒരു ചേഞ്ച്‌,,, ഗൗതമിന് കാര്യം മനസ്സിലായത് കൊണ്ട് തിരിഞ്ഞു നോക്കാനെ നിന്നില്ല,,,, മണി പുറത്തും കൈ വെച്ചു കൊണ്ട് മുഖം കൂർപ്പിച്ചു കൊണ്ട് തിരിഞ്ഞു നോക്കിയതും കയ്യിൽ പേര വടിയുമായി നന്ദൻ... "കാലമാടൻ ..... " അവൾ പതുക്കെ വിളിച്ചു കൊണ്ട് അവനെ നോക്കി കണ്ണുരുട്ടി കൊണ്ട് മുത്തശ്ശിക്ക് പിന്നാലെ ആയി തന്നെ ഓടി....

"ഇന്നേക്കുള്ളത് കിട്ടിയില്ലേ.... " ഗൗതം ചിരി കടിച്ചു പിടിച്ചു കൊണ്ട് ചോദിച്ചു,, അവൾ ആണേൽ ചമ്മിയ ഇളി അങ്ങ് ഇളിച്ചു... "ആയില്ല..... " അവളുടെ സംസാരം കേട്ടപ്പോൾ തന്നെ ഗൗതം അറിഞ്ഞു ഒന്നു തലയാട്ടി... "ഇച്ചിരി ഉളുപ്പ് വേണം... " "ആർക്കാഡാ മോനെ ഉപ്പ് വേണ്ടത്.... " മുത്തശ്ശിയുടെ ചോദ്യം എത്തി,,,, ഗൗതം അവരെ ഒന്നും ഇരുത്തി നോക്കി,,, മണി ചിരി കടിച്ചു പിടിച്ചു കൊണ്ട് അവരെ നോക്കി... "നമ്മുടെ തെക്കേലെ ശാന്ത ചേടത്തി പറയുകയായിരുന്നു,, ഇച്ചിരി ഉപ്പ് തരോന്ന്...." "തേക്കല്ലേ,,,, നല്ലതാ,,,, ഈ വാതിൽ ഒക്കെ ഉണ്ടാക്കുമ്പോൾ ഉറപ്പ് ഉണ്ടാകും.... " അതിനും മറുപടി വന്നു,,,, ഗൗതം അവരെ നോക്കി *അസ്സലായി.. *എന്ന കണക്കെ ഒന്നും തലയാട്ടി ചിരിച്ചു.... മണി ചിരി കടിച്ചു പിടിച്ചു കൊണ്ട് ഗൗതമിന്റെ പിറകിൽ ഒന്നും തട്ടി,,,, "കേൾക്കാത്തോണ്ടല്ലേ,,, സാരല്യ... " അവൾ പറഞ്ഞതും അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി നിറഞ്ഞു,,, എത്ര ഒക്കെ പറഞ്ഞാലും ചിരിച്ചാലും അവർ പറയുന്നത് ക്ഷമയോടെ കേൾക്കാനും,,, അനുസരിക്കാനും,,, ഓരോ സന്തോഷങ്ങളിൽ പങ്ക് ചേരാനും മണികുട്ടിക്കും ഗൗതമിനും വല്ലാത്തൊരു ആവേശം ആയിരുന്നു,,, മുത്തശ്ശിയുടെ സംസാരവും കേട്ടു ചിരിച്ചും കളിച്ചും നടക്കുന്ന അവരെ നന്ദൻ ഇളം പുഞ്ചിരിയോടെ നോക്കി,,,,,

നന്ദന്റെ വീടിനു ഉമ്മറത്തു എത്തിയതും ചാരു കസേരയിൽ ഇരുന്നിരുന്ന അച്ഛൻ വേഗം തന്നെ എഴുന്നേറ്റു.... പടിക്കെട്ടുകൾ കയറുന്ന അവരെ താങ്ങി പിടിച്ച നന്ദനെയും ഗൗതമിനെയും സഹായിച്ചു കൊണ്ട് മുത്തശ്ശിയെ ചാരുകസേരയിൽ ഒരുത്തി.... "അമ്മയെ കുറെ ആയല്ലോ ഇങ്ങോട്ട് കണ്ടിട്ട്... " "നേരം വെളുത്തതല്ലേ ഒള്ളൂ.... ഊണ് കഴിക്കാൻ സമയം ആയിട്ടില്ല.... " മുത്തശ്ശിയുടെ ഉത്തരം കേട്ടു അച്ഛൻ അന്തം വിട്ട് കൊണ്ട് ഗൗതമിനെ നോക്കി,,,, അവൻ ചെവിയിൽ വിരൽ ചൂണ്ടി കൊണ്ട് ഇല്ല എന്നർത്ഥത്തിൽ തലയാട്ടി,,, "മണി.... ഞാൻ പോയി മുത്തശ്ശിയുടെ ചെവിയിൽ വെക്കുന്നത് എടുത്ത് കൊണ്ട് വരാം,,,, " അവൾ അതിനൊന്ന് തലയാട്ടി കൊണ്ട് ഉള്ളിലേക്ക് നടന്നു,,,അവൻ പോയതും മുത്തശ്ശിയും അച്ഛനും സംസാരത്തിന് ഇരുന്നു,,, അച്ഛൻ എന്തൊക്കെ പറഞ്ഞാലും ഉത്തരം വരുന്നത് മുത്തശ്ശിക്ക് തോന്നിയത് പോലെ,, അവരുടെ സംസാരം കേട്ടു ഇളം പുഞ്ചിരിയോടെ നന്ദൻ ഉള്ളിലേക്ക് കയറി പോയി,,,,, "അപ്പച്ചി.... " ഒരു നീട്ടിയ വിളിയോടെ അടുക്കളയിലേക്ക് കയറി ചെന്ന അവളെ നോക്കി അപ്പച്ചി ഒന്നു ചിരിച്ചു പാചകത്തിലേക്ക് ശ്രദ്ധ നൽകി,,, അടുക്കളതിണ്ണയിൽ കാലും കയറ്റി വെച്ച് ഉണ്ണിയപ്പം കഴിക്കുന്ന പാറുവിൽ അവളുടെ ശ്രദ്ധ നീണ്ടു,, അവളും പാറുവിനോടൊപ്പം കയറി ഇരുന്നു പത്രത്തിൽ നിന്നും ഒന്ന് എടുത്തു കഴിച്ചു,,,,

"അല്ല മണികുട്ട്യേ.... ഇന്നലെ പോയ പോക്ക് അല്ലേ,,,, പിന്നെ ഇങ്ങോട്ട് കണ്ടെ ഇല്ലല്ലോ... " അവിയൽ ഒന്ന് രുചിച്ചു നോക്കി കൊണ്ട് അവർ ചോദിച്ചു,,, "ഇച്ചിരി തിരക്കിൽ ആയിരുന്നന്നെ.... നമ്മുടെ തൊടിയിലേ മാവ് ഇല്ലേ,,,അതിൽ ഉണ്ണിമാങ്ങ ഉണ്ടായിട്ടുണ്ട്.... എന്റെ കണ്ണ് ഒന്ന് തെറ്റിയാൽ പിള്ളേര് എല്ലാം കൂടെ അത് എറിഞ്ഞു വീഴ്ത്തും,,, എത്ര പറഞ്ഞാലും കേൾക്കില്ലാന്നെ... അവരെ ഒക്കെ ഒടിച്ചു അവിടെ തന്നെ അങ്ങ് കൂടി... " പറയുന്നതിനോടൊപ്പം ഉണ്ണിയപ്പം നുള്ളി വായിലേക്ക് ആക്കി കൊണ്ട് അവൾ ചിരിച്ചു,, പാറു മത്സരിച്ചു തീറ്റ തന്നെ,,, മണി അവളെ ഒന്ന് തട്ടിയതും അവൾ തരിപ്പ് കയറി ചുമച്ചു,,, വായിൽ കുത്തി നിറച്ച ഉണ്ണിയപ്പം കണ്ടപ്പോൾ തന്നെ മണി അവൾക്ക് വെളളം എടുത്ത് നീട്ടിയതും അവൾ ധൃതിയിൽ അത് കുടിക്കാൻ തുടങ്ങി.... "മെല്ലെ കഴിക്കടി അസത്തേ.... ജോലിക്ക് സഹായം ഒന്നും ഇല്ലെങ്കിലും തിന്നാൻ മുൻപിലാ.... " അപ്പച്ചി പറഞ്ഞതും മണി അവളെ നോക്കി കളിയാക്കി ചിരിച്ചു,, അവൾ അതൊന്നും കൂസാക്കാതെ തീറ്റ ആരംഭിച്ചു,,, "തിന്നാൻ എങ്കിലും വരുന്നുണ്ടല്ലോ എന്ന് കരുതി അഭിമാനിക്ക് അമ്മാ....

അല്ലാതെ ഇവിടെ ചിലരുടെ പോലെ,,,, തൊണ്ടി തൊണ്ടി ഇരിക്കില്ല.... " ഉണ്ണിയപ്പത്തിൽ തൊണ്ടി ഇരിക്കുന്ന മണിക്കുട്ടിയെ നോക്കി അവൾ പറഞ്ഞതും മണി പല്ല് കടിച്ചു കൊണ്ട് കയ്യിൽ ഇരുന്നത് കൂടി അവളുടെ വായിൽ കുത്തികയറ്റി.... അതൊന്നും കൂസാക്കാതെ ഒരു ഇളിയും ഇളിച്ചു കൊണ്ട് അവൾ അതും അകത്താക്കി... "ശവം... " മണി ഒന്ന് മുഖം ചുളിച്ചു... "അല്ല മണികുട്ട്യേ.... നന്ദൻ ഇന്നലെ അവിടെ ആയിരുന്നല്ലേ.... " അപ്പച്ചിയുടെ ചോദ്യത്തിന് അവൾ ഒന്ന് ഇളിഞ്ഞ ചിരി നൽകി,,, "അത്,,, മുത്തശ്ശിയെ കാണാൻ... " അവൾ പരുങ്ങി കൊണ്ട് പറഞ്ഞു,,, "മ്മ്മ്... പറഞ്ഞായിരുന്നു.... പിന്നെ വിളിച്ചിട്ട് കിട്ടിയില്ല,,, അപ്പൊ ഇവള പറഞ്ഞെ തറവാട്ടിൽ കിടന്നിട്ടുണ്ടാകും എന്ന്... " അപ്പച്ചി പണിക്കിടെ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു,,, മണി പല്ല് കടിച്ചു കൊണ്ട് പാറുവിനെ നോക്കി,, പാറു അവളുടെ അടുത്തേക്ക് ഒന്ന് കൂടെ ചാരി ഇരുന്നു,,, "ഇന്നലെ എന്തായിരുന്നു,,,, മാവിൽ കയറിയതോ....അതോ പണ്ട് നീ കടിച്ചതിന്റെ പ്രതിഷേധമോ..." പാറു മെല്ലെ ചോദിച്ചു,,, മണി അവളുടെ കയ്യിൽ ഒന്ന് നുള്ളി,,, "അപ്പച്ചി ഉണ്ടായി പോയി.... പുല്ലേ...." "അല്ല മോളെ... അമ്മയെ ഇപ്പൊ ഈ വഴി ഒന്നും കാണാറില്ലല്ലോ... " പെട്ടെന്ന് അപ്പച്ചിയുടെ ചോദ്യം വന്നു,,, "വന്നിട്ടുണ്ട്,, അപ്പച്ചി... "

"ആണോ,,, എന്ന ഞാൻ പോയി കണ്ടിട്ട് വരാം,,, ടി,, പാറു,,, അടുപ്പത്ത് ഉള്ളത് ഒന്ന് നോക്കിയേക്കണം.... " "അത് ഞാൻ ഏറ്റു അമ്മ... " "ഉള്ളിലേക്ക് എടുക്കാൻ അല്ല,,,, അതിൽ നിന്നെങ്ങാനും ഒന്ന് തൊട്ടാൽ കൈ ഞാൻ വെട്ടും.... " ഒരു ഭീഷണിയോടെ തന്നെ ഉള്ളിലേക്ക് പോകുന്ന അപ്പച്ചിയെ നോക്കി പാറു മുഖം കോട്ടി,,,,അടുപ്പത്തുള്ള അച്ചപ്പം ഒന്ന് നോക്കി,,, "നിനക്ക് യോഗം ഇല്ല.... " സങ്കടഭാവത്തോടെ പറഞ്ഞു,, അത് കണ്ട് ചിരിയോടെ മണി അവളുടെ പുറകിൽ ഒന്ന് തട്ടി,,, "അല്ല... ഇന്നെന്താടി പ്രത്യേകത...അപ്പച്ചി ഫുൾ ഫോമിൽ ആണല്ലോ... " "അപ്പൊ നീ അറിഞ്ഞില്ലേ.... " "എന്ത് അറിയാൻ... " "ഇന്ന് കുറച്ചു വിരുന്നുകാർ ഉണ്ട്.... ആളെ നീ അറിയുമായിരിക്കും..... അച്ഛയുടെ ഒരേ ഒരു പെങ്ങളും മകളും.... " ചിരി കടിച്ചു പിടിച്ചു കൊണ്ടായിരുന്നു,, അവൾ പറഞ്ഞത്,,, അത് കേട്ടതും മണിയുടെ മുഖം ഒന്ന് കൂർത്തു.... "കഴിഞ്ഞ തവണ നീ മരത്തിൽ കയറിയത് നന്ദേട്ടനോട് പറഞ്ഞു കൊടുത്തു തല്ലു വാങ്ങി തന്ന അതെ സാധനം......കവലയിൽ വായ നോക്കിയത് ഫോട്ടോ സഹിതം കാണിച്ചു കൊടുത്തു നമ്മളെ രണ്ട് പേരെയും ഗേൾസ് കോളേജിൽ ഇട്ടു നരഗിപ്പിച്ച ശവം.. " പാറു പറഞ്ഞു നിർത്തി,,, മണി ദേഷ്യത്തോടെ അവളുടെ അടുത്ത് ഇരുന്ന പത്രത്തിൽ നിന്നും ഒരു ഉണ്ണിയപ്പം എടുത്ത് വായിൽ വെച്ചു,,,

"ഞാൻ ഉപദ്രവിച്ചു എന്ന് പറഞ്ഞു കരഞ്ഞു ആ കാലമാടന്റെ കയ്യീന്ന് ആകുന്നതും വാങ്ങി തന്ന വെള്ളി മൂങ്ങ.... വരട്ടെടി.... ഇപ്രാവശ്യം അവൾ വന്ന പോലെ തിരിച്ചു പോകില്ല,,,, ഒന്നുകിൽ ശവം ആയിട്ട്... അല്ലേൽ കയ്യും കാലും ഒടിഞ്ഞ്....." വാശി നിറഞ്ഞതായിരുന്നു അവളുടെ വാക്കുകൾ,,,, "കൊല്ലാനോ.... എനിക്ക് പേടിയാ... " ഫ്ലോയിൽ പോയിരുന്ന സാധനം കുളമാക്കി കയ്യിൽ കൊടുത്തപ്പോൾ പാറുവിന് സമാധാനം ആയി,,,പാറു അവളെ ഒന്ന് ദയനീയമായി നോക്കി... "ശവം.... ഒരു ഫ്ലോക്ക് വേണ്ടി പറഞ്ഞതാടി....എന്തായാലും ഇപ്രാവശ്യം നമുക്ക് കലക്കണം..,നോക്കിക്കോ ഈ മണികുട്ടി എന്താ ചെയ്യാൻ പോകുന്നത് എന്ന്....അവൾ ഇവിടെ നിന്ന് പേടിച്ച് ഓടണം... " "അവസാനം നമ്മൾ ഓടാതിരുന്നാൽ മതി... " അതിന് മണി അവളെ ഒന്ന് കടുപ്പത്തിൽ നോക്കി... "നീ നോക്കണ്ട.... പഴയ പോലെയല്ല,,, ഏട്ടൻ തലോടിയാൽ പോലും ഒടുക്കത്തെ വേദനയാ... അപ്പൊ അടിയുടെ കാര്യം... ഓർക്കാനെ വയ്യ.... " അവൾ മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു,,, "അല്ല എന്താടി,,, ഒരു കരിഞ്ഞ മണം... " മൂക്ക് കൂർപ്പിച്ചു വെച്ചു കൊണ്ട് മണി പറഞ്ഞതും പാറു ഞെട്ടി കൊണ്ട് അടുപ്പത്തേക്ക് നോക്കി,, എണ്ണയിൽ കിടന്നു കറുകറുത്ത അച്ചപ്പം കണ്ടതും അവൾ ഒന്ന് ഞെട്ടി,,,,ധൃതിപ്പെട്ടു കൊണ്ട് പത്രം ഇറക്കി വെച്ചു,,,, "നമ്മൾ ഒന്നും അറിഞ്ഞിട്ടും ഇല്ല,, കണ്ടിട്ടും ഇല്ല..... " പാറു ഒന്നും അറിയാത്തവളെ പോലെ മണികുട്ടിയുടെ കയ്യും പിടിച്ചു ഉള്ളിലേക്ക് നടന്നു... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

"പാറു.... മണികുട്ടി.... " റൂമിൽ ഇരുന്നു സംസാരിക്കുന്നതിനിടയിൽ ഡോറിൽ മുട്ടി കൊണ്ടുള്ള ഗൗതമിന്റെ വിളി വന്നു,,,, "എന്താ ഏട്ടാ.... " പാറു വിളി കേട്ടു കൊണ്ട് ഡോർ തുറന്നതും രണ്ട് കയ്യും കെട്ടി കൊണ്ട് വാതിൽ പടിക്കൽ തന്നെ നിൽക്കുന്ന ഗൗതമിനെയും നന്ദനെയും കണ്ട് അവൾ ആദ്യം ഒന്ന് ഞെട്ടി,,, പക്ഷെ മണി അവരെ വലിയ മൈന്റ് ഒന്നും കൊടുക്കാതെ ബെഡിൽ കിടന്ന പുസ്തകം കയ്യിൽ എടുത്തു ഒന്ന് മരിച്ചു കൊണ്ടിരുന്നു,,, അവളുടെ ഭാവം നന്ദനിൽ ചെറു ചിരി ഉടലെടുപ്പിച്ചിരുന്നു,,,അവർ രണ്ട് പേരും പാറുവിനെ മറി കടന്നു കൊണ്ട് ഉള്ളിലേക്ക് കടന്നു,, അവരുടെ പിന്നാലെ ആയി തന്നെ അല്പം പേടിയോടെ പാറുവും,,, അച്ചപ്പം കരിച്ചതല്ലേ... അതിന്റെ പേടി ഇല്ലാതിരിക്കുമോ.... ഇനി ഏട്ടന്റെ ഉണ്ണിയപ്പം കഴിച്ചത് കൊണ്ടാകൊ....പാറു കാര്യം പിടിച്ച ചിന്തയിൽ ആണ്,,, ഗൗതം മണിയോടൊപ്പം ബെഡിൽ ഇരുന്നു,,,, നന്ദൻ അരികിൽ ഇട്ടിരിക്കുന്ന മേശയിൽ ഒന്ന് ചാരി നിന്നു കൊണ്ട് മണിയെ നോക്കി,,, "മണികുട്ടി.... " ഗൗതമിന്റെ വിളി വന്നു,,, "മ്മ്മ്... " അവൾ അല്പം ഗൗരവത്തോടെ തന്നെ വിളി കേട്ടു,,,, എങ്കിലും പുസ്തകത്തിൽ നിന്നും കണ്ണ് മാറ്റിയില്ല,,, നന്ദൻ അല്പം ദേഷ്യത്തോടെ കയ്യിലെ പുസ്തകം ഒന്ന് പിടിച്ചു വാങ്ങി,, അവൾ എന്ത് കൊണ്ടോ ഒന്നും പ്രതികരിച്ചില്ല.... "മണി... "

"എന്താ ഏട്ടാ... " അവൾ അല്പം ദേഷ്യത്തോടെ വിളി കേട്ടു... "പാറു.... നീ അറിഞ്ഞു കാണും,,, ശ്രുതിയും അപ്പച്ചിയും വരുന്ന കാര്യം... " *അപ്പൊ മുറപ്പെണ്ണ് വരുന്ന സന്തോഷത്തിൽ എന്നല്ലേ,,, കാലമാടൻ,,, * മണി ദേഷ്യത്തോടെ പിറുപിറുത്തു,,, എല്ലാം അറിഞ്ഞു കൊണ്ട് നന്ദൻ അവളെ ഒന്ന് ഇടം കണ്ണിട്ട് നോക്കി,,, "കേൾക്കുന്നില്ലേ... " അവൻ ഗൗരവത്തോടെ ചോദിച്ചു,, അവൾ ഒന്നും മിണ്ടിയതെയില്ല... "കഴിഞ്ഞ തവണ നിങ്ങൾ അവളോട്‌ കാണിച്ചത് ഇപ്രാവശ്യം ആവർത്തിക്കരുത്.... മണി,,, പ്രത്യേകിച്ച് നിന്നോടാ,,,, നീയാണ് ഇവളെ വഷളാക്കുന്നത്... നിനക്ക് എന്തെങ്കിലും ദേഷ്യം ഉണ്ടെങ്കിൽ അത് ഉള്ളിൽ ഒതുക്കിയാൽ മതി,,, അത് എന്റെ മുറപ്പെണ്ണിനോട് എങ്ങാനും കാണിച്ചാൽ,,,, അറിയാലോ എന്നെ... " അവൾ ദേഷ്യത്തിൽ തന്നെ ആയിരുന്നു പറഞ്ഞത്,,, അവൾക്ക് അതിൽ നിന്നും ആകെ കേട്ടത് *എന്റെ മുറപ്പെണ്ണ് *എന്നൊരു പദം മാത്രം ആയിരുന്നു,,,, അവൾ പെട്ടെന്ന് തല ഉയർത്തി അവനെ നോക്കി,, ഉരുണ്ട കണ്ണുകൾക്ക് ഇന്ന് എന്തെന്നില്ലാത്ത ദേഷ്യം കൂടി കലർന്നിരുന്നു,,,ആ ഒരു നോട്ടം കൊണ്ട് തന്നെ അവൻ അല്പം പതറി... അവളുടെ കൈ പിടിച്ച ഗൗതമിന്റെ കൈ അവൾ അല്പം ദേഷ്യത്തോടെ തട്ടി എറിഞ്ഞു,,, ഉള്ളിൽ കൊണ്ട് നടന്ന ഇഷ്ടം അത് ദേഷ്യമായി മാറിയത് പോലെ,,,,

"ഞാൻ ഇവിടെ ഉണ്ടായാൽ അല്ലേ പ്രശ്നം,,,, ഞാനായിട്ട് ആരെയും കേടു വരുത്താനോ,,, ആരുടെ മുറപ്പെണ്ണിനേ വേദനിപ്പിക്കാനോ വരുന്നില്ല.... പോരെ.... " അതും പറഞ്ഞു കൊണ്ട് അവൾ എഴുന്നേറ്റു,,, ഉദ്ദേശിച്ചത് മാറി പോയ പോലെ നന്ദൻ അവളെ ദയനീയമായി ഒന്ന് നോക്കി,,, എന്ത് കൊണ്ടോ പാറുവിന്റെ മുഖവും മാറിയിരുന്നു,,, നന്ദനെ മറികടന്നു കൊണ്ട് അവൾ അധിവേഗം താഴേക്ക് നടന്നു,,, പിന്നിൽ നിന്നും പാറുവിന്റെ വിളി കേട്ടിട്ടും അവൾ നിന്നില്ല,,, എല്ലാത്തിനോടും ഒരു തരം വാശിയായിരുന്നു,,, പുറത്ത് എത്തിയതും അച്ഛനും അമ്മയും എന്തൊക്കെ പറയുന്നുണ്ട് എങ്കിലും അവളുടെ കാതുകളിൽ അത് സ്പർശിച്ചില്ല..... അവളുടെ അരികിലൂടെ ഒരു വണ്ടി പടിപ്പുര കടന്നു ഉള്ളിലേക്ക് പോയി,,,, അവൾ അധികം അകലും മുന്നേ,,, നന്ദേട്ടാ എന്ന ഒരു പെൺകുട്ടിയുടെ ശബ്ദം അവളുടെ കാതുകളിൽ പതിഞ്ഞു കിടന്നു,, ഇപ്രാവശ്യം എന്ത് കൊണ്ടോ അവളുടെ കണ്ണുകൾ നിറഞ്ഞു,,,, ഒന്ന് തിരിഞ്ഞു നോക്കാൻ പോലും ധൈര്യമില്ലാതെ വയലിലൂടെ അവൾ പരമാവധി വേഗത്തിൽ നടന്നു.... കയറി വന്ന പെൺകുട്ടി അവനെ കെട്ടിപിടിക്കുമ്പോഴും അവന്റെ കണ്ണുകൾ ദൂരെ ഓടി മറയുന്ന മണികുട്ടിയുടെ പിന്നാലെ ആയിരുന്നു,,,,, "നന്ദേട്ടാ,,, എത്ര കാലം ആയി കണ്ടിട്ട്.... "

ആ പെൺകുട്ടി അവനെ നോക്കി മനോഹരമായി ഒന്ന് ചിരിച്ചു,, അവനും പ്രയാസപ്പെട്ടു കൊണ്ട് ചിരിച്ചു,,, "മോളെ പാറു... ശ്രുതിയെ ഉള്ളിലേക്ക് കൊണ്ട് പോ..." ഉമ്മറതിണ്ണയിൽ നിൽക്കുന്ന പാറുവിനെ നോക്കി അവൻ പറഞ്ഞു,, പാറു അവനെ നോക്കി ഒന്ന് പുച്ഛിച്ചു,,,, "അമ്മാ,,,ഞാൻ വായനശാല വരെ ഒന്ന് പോയിട്ട് വരാം... " അതും പറഞ്ഞു കൊണ്ട് അവൾ ഇറങ്ങി,,,, "പാറു നിന്നോടാ... " അല്പം ഗൗരവത്തോടെ നന്ദൻ പറഞ്ഞു,, പാറു അവനെ ഒന്ന് നോക്കാൻ പോലും തയ്യാറായില്ല... അവളുടെ പോക്ക് എല്ലാവർക്കും അത്ഭുതം ആയിരുന്നു,, കാരണം എത്ര വഴക്ക് കൂടിയാലും ഒരു നോട്ടം കൊണ്ട് പോലും അവഗണിക്കാത്ത രണ്ട് പേരാണ് അവിടെ നിന്നും ഒഴിഞ്ഞു പോയത്,,,, 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "ഏട്ടൻ അങ്ങനെ പറഞ്ഞപ്പോൾ നിനക്ക് വിഷമം ആയോടി... " വായനശാലയിൽ തെൻനെല്ലിക്കയും കഴിച്ചു മണികുട്ടിയുടെ തോളിൽ ചാരി കിടന്നു കൊണ്ട് പാറു ചോദിച്ചു,, മണി ഒന്ന് ഇളിച്ചു കൊടുത്തു,,, "എനിക്കോ.... എന്റെ പൊന്നോ... ചിരി വന്നിട്ട്... " "പിന്നെ എന്തിനാടി കോപ്പേ ഇറങ്ങി പോന്നത്..." "പിന്നെ അങ്ങേര് പറയുന്നതും കേട്ടു അവിടെ നിൽക്കണോ,,,, ഞാൻ ഇറങ്ങി പോന്നില്ലേൽ കാണായിരുന്നു,,, കഴിഞ്ഞ തവണ ചെയ്ത ഗുണ്ട് കേസ് മുതൽ എല്ലാം പെറുക്കി പറയാൻ,,,,രണ്ട് പേരെയും നിർത്തി പൊരിച്ചെനെ..

ഇന്നത്തോടെ കഴിയുമായിരുന്നു എല്ലാം... രക്ഷപ്പെട്ടതാ മോളെ..." മണി ഒരു കൂസലും കൂടാതെ പറഞ്ഞു കൊണ്ട് കയ്യിലെ പുസ്തകത്തിലേക്ക് തന്നെ ഊളി ഇട്ടു... "ഇനി എന്താ നിന്റെ പ്ലാൻ,,, അഞ്ച് മണിക്ക് ഇത് ക്ലോസ് ആകും,,, എന്നിട്ട് എവിടെയാ പോകാ,,,നീ വീട്ടിലേക്ക് വരുന്നോ..." "ഏയ്‌,,, ഇന്ന് വന്നാൽ ശരി ആകില്ല,,,,ഒന്നും ഇല്ലേലും വലിയ ഡയലോഗ് അടിച്ചു ഇറങ്ങിയത് അല്ലേ,,, ഞാൻ തറവാട്ടിലേക്ക് പോവാ,,,നീ തിരികെ പൊയ്ക്കോ...." "കോപ്പ്.... നീ വിഷമിച്ചു ഇറങ്ങിയതാ എന്ന് കരുതി ഏട്ടനെ നന്നായി അവോയ്ഡ് ചെയ്തിട്ടാ ഞാൻ പോന്നത്,,, ഇനി എങ്ങനെയാ വീട്ടിൽ കയറാ,,,വേണ്ടായിരുന്നു,,, " "ടി,, നിന്നോട് ആരെങ്കിലും പറഞ്ഞോടി ചാടി തുള്ളി വരാൻ,,, നീ ആയി കുഴിച്ചതല്ലേ നീ തന്നെ അനുഭവിച്ചോ... " കയ്യിലെ പുസ്തകം ഷെൽഫിൽ തന്നെ വെച്ച് മണി പറഞ്ഞു കൊണ്ട് പുറത്തേക്ക് നടന്നു,,, പാറു വേണ്ടായിരുന്നു എന്ന എക്സ്പ്രശനും ഇട്ടു നിൽക്കുകയായിരുന്നു,,, "പിന്നെ.... അവരുടെ മുന്നിൽ അല്പം ഗൗരവത്തിൽ നിന്നോണം,, പഴയ പോലെ ഇളിച്ചു പ്ലാൻ ഒക്കെ നശിപ്പിച്ചാൽ പിന്നെ ഇളിക്കാൻ ഈ പല്ല് കാണത്തില്ല,,, മനസ്സിലായോ..." മണി പറയുന്നതൊക്കെ പാവം കുട്ടിയെ പോലെ തലയാട്ടി കാണിക്കുകയാണ് പാറു,,, "പിന്നെ,,,, എന്നെ ചോദിച്ചാൽ ഒന്നും മിണ്ടണ്ട... ഇച്ചിരി സങ്കടവും വരുത്തിക്കോ....."

മണി കാര്യങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കി,,, "എടി കുരുട്ടെ,,, എവിടുന്നു വരുന്നടി ഇത് പോലുള്ള ബുദ്ധികൾ... " "ഓർമ വെച്ച കാലം മുതൽ മനസ്സിൽ ഇട്ടു നടന്നത് നിന്റെ ഏട്ടനെ അല്ലേടി,,, അപ്പൊ ഇതല്ല,, ഇതിനപ്പുറവും വരും... നീ ചെല്ലാൻ നോക്ക്,, പിന്നെ നിന്റെ ഏട്ടനെ പ്രത്യേകം ശ്രദ്ധിച്ചോ... ഇന്ന് പറഞ്ഞത് കേട്ടില്ലേ മുറപെണ്ണ് ആണെന്ന്,,,,ആ മുറപെണ്ണിന്റെ പുറം മുറം പോലെ ആക്കേണ്ട എങ്കിൽ അടങ്ങി ഒതുങ്ങി ഇരിക്കാൻ പറഞ്ഞേക്ക്... മിക്കവാറും അങ്ങേരുടെ അന്ത്യം എന്റെ കൈ കൊണ്ട് ആകും.... ചെല്ല്.... " അവളെ പറഞ്ഞയച്ചു കൊണ്ട് മണി മുന്നോട്ട് നടന്നു,,, 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "പാറു മണി എവിടെ... " കയറി ചെന്ന പാടെ ഗൗതമിന്റെ ചോദ്യം കേട്ടു അവളുടെ നോട്ടം നേരെ ചെന്ന് പതിഞ്ഞത് ഗൗതമിന് തൊട്ടടുത്തായി ഇരിക്കുന്ന നന്ദനിൽ ആണ്,, അവൾ ചുണ്ട് കോട്ടി ചിരിച്ചു,,, വെറും അഭിനയം,,,,ഒന്നും മിണ്ടാത്തെ ഉള്ളിലേക്ക് കയറി പോയതും നന്ദൻ നെറ്റിയിൽ വിരൽ മുട്ടിച്ചു ഇരുന്നു,,,, "ഡാ... " ഗൗതം ചിരിയോടെ അവനെ തട്ടി വിളിച്ചു,,,,

"പേടി കൊണ്ട് പറഞ്ഞു പോയതാ.... കഴിഞ്ഞ തവണത്തേത് തന്നെ അറിയില്ലേ....ഗുണ്ടാണ് രണ്ട് പേരും കൂടി ആ പെണ്ണിന്റെ റൂമിൽ വെച്ച് പൊട്ടിച്ചത്,,,ഒന്ന് മാറി അവൾക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ...ഈ കണ്ട കളി പോലെ ആകോ... കേസ് ആകില്ലേ.... പറഞ്ഞു വന്നപ്പോൾ ഇങ്ങനെയും ആയി.... ആകെ... " അവന് തലയിൽ പെരുപ്പം അനുഭവപ്പെട്ടിരുന്നു,,, ഗൗതം ചിരിയോടെ അവന്റെ തോളിൽ ഒന്ന് തട്ടി... "ഡാ... അവൾക്ക് നീ ചീത്ത പറഞ്ഞതിലല്ല പ്രശ്നം,,, അതിനിടയിൽ ഒരു വാക്ക് നീ പോലും അറിയാതെ വന്നു പോയി... മുറപെണ്ണ്....നിന്നോട് രാവിലെ തന്നെ എല്ലാം പറഞ്ഞതല്ലേ....നീ പോയി കൂട്ടിയിട്ട് വാ അവളെ.... പിന്നെ വരുന്നതിന് മുന്നേ എല്ലാം പറഞ്ഞു തീർത്തേക്കണം,,, എന്നത്തേയും പോലെ തല്ലും ഉണ്ടാക്കി നടക്കാൻ ആണ് ഭാവം എങ്കിൽ,,,, ദൈവത്തിനാണെ ഈ പരിപാടിക്ക് ഞാൻ ഇല്ല....ഇച്ചിരി വാശി ഉണ്ട് എന്നൊള്ളു.. പറഞ്ഞാൽ മനസ്സിലാകും...നീ ചെല്ല്.... പിന്നെ വിലപിടിപ്പുള്ള പലതും ഉള്ള വീടാ,,, തല്ലുണ്ടാക്കി നശിപ്പിക്കരുത്...." കൈ കൂപ്പി ചിരിച്ചു കൊണ്ട് ഗൗതം പറയുന്നത് കേട്ടു അവൻ ചിരിയോടെ എഴുന്നേറ്റു പുറത്തേക്ക് നടന്നു,,, ........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story