നിഴലായ്: ഭാഗം 50

nizhalay thasal

എഴുത്തുകാരി: THASAL

"പാറുവേ.... ഏട്ടന് ഒരു ചായ.... " കണ്ണും തിരുമ്മി അടുക്കളയിലേക്ക് വരുന്നതിനിടയിൽ ഗൗതം വിളിച്ചു പറഞ്ഞു.... അടുക്കളയിൽ എത്തിയതും കാണുന്നത് അടുപ്പത്തു വെച്ച ചായ പത്രം ഇറക്കി വെക്കുന്ന പാറുവിനെയാണ്.... തൊട്ടടുത്ത് തന്നെ സ്ലാബിൽ താടക്കും കൈ കൊടുത്തു മണിയും ഉണ്ട്..... "ഗുഡ്മോർണിംഗ് മണിയെ.... നീ ഇന്ന് നേരത്തെ എണീറ്റോ... പാറു ചായ ഉമ്മറത്തേ..... " ഒരു ബോധവും കൂടാതെ എന്തൊക്കെയോ പറഞ്ഞു കൊണ്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയപ്പോൾ ആണ് ഗൗതം ആ നഗ്ന സത്യം ഓർമ വന്നത്.... ഇന്നലെയായിരുന്നു മണിയുടെ കല്യാണം... നേരം വെളുക്കും മുന്നേ പെങ്ങള് വീട്ടിൽ.... ദൈവമേ.... ഗൗതം ഞെട്ടലോടെ തല ചെരിച്ചു നോക്കി.... കണിയുടെ ചുണ്ട് കൂർത്തിരുന്നു... ഇടയ്ക്കിടെ ദേഷ്യം കൊണ്ട് പിറുപിറുക്കുന്നത് കേട്ടപ്പോൾ തന്നെ മനസ്സിലായി നന്ദനെയാണ്.... "നീ എന്താടി ഇവിടെ.... " "എന്തെ എനിക്ക് ഇങ്ങോട്ട് വന്നൂടെ ..... " ഒറ്റ അലർച്ചയായിരുന്നു മണി... അതോടെ ഗൗതം ഒന്ന് ഞെട്ടി കൊണ്ട് തലയാട്ടി.... ഗൗതം സംഭവം കത്താതെ അവിടെ തന്നെ പരുങ്ങി നിന്നു.... "എന്താ സംഭവം... " അവൻ മെല്ലെ സ്വകാര്യം പോലെ പാറുവിനോട് ചോദിച്ചു... പാറു ഇടം കണ്ണിട്ട് മണിയെ നോക്കി കൊണ്ട് ഒന്ന് ചുമല് കൂച്ചി.... "എന്താണെന്ന് അറിയില്ല.... രാവിലെ വന്നു കയറിയതാ... വന്നത് മുതൽ ഇതേ ഇരിപ്പാ... ചോദിച്ചപ്പോൾ എന്റെ നേർക്ക് രണ്ട് ചാട്ടം... അതോടെ ഞാൻ നിർത്തി.... " പാറു ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞു....

"ഏട്ടന് ഉമ്മറത്തേക്ക് പൊയ്ക്കൂടേ.... എന്തിനാ ഇവിടെ ചുറ്റി തിരിയുന്നത് പോയെ പോയെ... " മണി അല്പം കടുപ്പത്തിൽ പറഞ്ഞതും ഗൗതം അവളെ ഇടയ്ക്കിടെ പാളി നോക്കി കൊണ്ട് ഉമ്മറത്തേക്ക് നടന്നു.... ഉമ്മറത്തു കാലും കയറ്റി വെച്ച് പത്രവും തുറന്ന് ഇരിക്കുമ്പോൾ ആണ് അടുത്ത അവതാരത്തിന്റെ വരവ്.... ആരാ... മുറ്റത്തൊരു ഗഡോൽഗജൻ..... അവൻ അതാ കയറി വരുന്നു.... "ഗുഡ്മോർണിംഗ്.... " ഉള്ളിലേക്ക് നടക്കുന്നതിനിടയിൽ നന്ദൻ പറഞ്ഞു... ഗൗതം പത്രത്തിൽ തലയിട്ട് കൊണ്ട് തന്നെ കൈ ഒന്ന് പൊക്കി കാണിച്ചു.... "ഗുഡ്മോ...." ബാക്കി പറയാൻ കഴിയാതെ ഗൗതം ആകെ അന്ധം വിട്ട് നിന്നു... പത്രവും തുറന്ന് ഉള്ളിലേക്ക് വായും പൊളിച്ചു നോക്കി നിൽക്കുമ്പോൾ ആണ് മുണ്ടും മടക്കി കുത്തി ഇറങ്ങി വരുന്ന നന്ദനെ കണ്ടത്.... തോളിൽ ഒരു മാറാപ്പ്.... സോറി.... മണികുട്ടി.... ശിവലിംഗവും തോളിൽ വെച്ച് വരുന്ന ബാഹുബലി കണക്കെ.... രാവിലെ തന്നെ ഇത്രയും കിളി പാറാൻ ഗതികേട് വേറെ ആർക്കെങ്കിലും വരുമോ.... എന്റെ ദൈവമെ.... മണി നന്ദന്റെ തോളിൽ കിടന്ന് കയ്യും കാലും ഇട്ടു അടിക്കുന്നുണ്ട് എങ്കിലും ജിമ്മിൽ പോയി പത്തൻപതു കിലോ ഒറ്റയ്ക്ക് പോകുന്നവന് ആണ് ഈ ഉണക്കചുള്ളി പോലുള്ള നാല്പതു കിലോ.... എവിടെ ഏശാൻ.... ഗൗതം ഒന്നും മനസ്സിലാകാതെ വായയും തുറന്ന് ഇരുന്നു പോയി.... "കൊണ്ട് പൊയ്ക്കോട്ടേ.... " നന്ദൻ വല്ലാത്തൊരു ശബ്ദത്തിൽ ചോദിച്ചതും ഗൗതം യാന്ത്രികമായി തന്നെ തലയാട്ടി പോയി...

"കാലമാട... ദുഷ്ട... നിങ്ങളെ ഒരൊറ്റ പെങ്ങളല്ലേ ഞാൻ.... കൊണ്ട് പോകല്ലേന്ന് പറയടോ.... പറയടോ മാങ്ങാതലയാ.... " നന്ദന്റെ തോളിൽ കിടന്ന് കൊണ്ടുള്ള മണിയുടെ രോദനം ഉയർന്നു കേൾക്കാം.... പക്ഷെ ഗൗതമിന്റെ ചെവിയിലൂടെ പോകുന്ന പുക കാരണം ഒന്നും അങ്ങ് കേൾക്കാൻ കൂടി വയ്യ.... "ഇപ്പൊ ഇവിടെ എന്താ നടന്നെ.... " താടക്കും കൈ കൊടുത്തു കൊണ്ട് ഗൗതം ചോദിച്ചു പോയി.... "ആ....നിങ്ങള് ഇത് കുടിക്കാൻ നോക്ക് മനുഷ്യ....അവര് തമ്മിൽ ഉള്ളത് അവർ തന്നെ തീർത്തോളും.... " ചായഗ്ലാസ്‌ അവന്റെ അരികിലേക്ക് വച്ചു കൊണ്ട് പാറു പറഞ്ഞു.... "ശരിയാ.... ഭൂമി ഉരുണ്ടതല്ലേ.... എവിടേലും എന്തെങ്കിലും ഒക്കെ കാണുമായിരിക്കും... അല്ലേ..... അയ്യേ..... " പറയുന്നതിനനുസരിച്ച് ചായ വായിലേക്ക് വെച്ച ഗൗതമിന്റെ ഒരു അലർച്ച ആയിരുന്നു.... "ഡി... ഇതെന്തോന്നഡി.... " അവൻ അലറി.... "ചായ.... " പാറു നല്ലോണം ഒന്ന് ഇളിച്ചു കൊണ്ട് പറഞ്ഞു... "കഷായത്തിൽ ഒരു ലോഡ് പഞ്ചസാര ഇട്ടാൽ അതെങ്ങനെയാണഡി ചായ ആകുന്നത്.... ഇതിനെ ഒക്കെ ഉണ്ടല്ലോ...." ഗൗതം പല്ല് കടിച്ചു... പാറു ഒന്ന് ഇളിച്ചു കൊണ്ട് അവന്റെ അടുത്ത് നിന്നും ചായ ഗ്ലാസ്‌ എടുത്തു കൊണ്ട് ഉള്ളിലേക്ക് നടന്നു... ഗൗതം അവൾ പോയ വഴിയേ ഒന്ന് നോക്കി കൊണ്ട് പത്രത്തിലേക്ക് നോക്കി.... "ഉണ്ടാക്കിയ ഭക്ഷണത്തേ കുറ്റം പറഞ്ഞു.... ഭാര്യ ഭർത്താവിനെ ചിരവക്കടിച്ചു കൊന്നു.... " സബാഷ്.... ഗൗതം ഒന്ന് ഞെട്ടി... പിന്നീട് ഉള്ളിലേക്കും നോക്കി...

സ്വന്തം തല മണ്ടക്കും കൈ വെച്ചു നോക്കി..... ഹമ്മേ.... ഗൗതം ഒന്ന് കിടുങ്ങി.... "പാറുവേ..... നിന്റെ ആ വെരി സ്വീറ്റ് ചായ എവിടെടി... ഏട്ടന് കുടിക്കാൻ കൊതി ആകുന്നു... " സോപിങ്ങ് എന്ന പോലെ കൊഞ്ചി പറഞ്ഞു കൊണ്ട് അവൾക്ക് പിന്നാലെ തന്നെയായി ഗൗതമും നടന്നു.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "അപ്പച്ചി.... ഇയാളോട് എന്നെ താഴെ ഇറക്കാൻ പറ.... അയ്യോ.... " വീട്ടിലേക്ക് കയറുമ്പോൾ തന്നെ മണി ഒരു അലർച്ചയായിരുന്നു.... റൂമിൽ കിടന്നിരുന്ന അച്ഛൻ വരെ ഇറങ്ങി വന്നു... അമ്മ ചട്ടുകവും പിടിച്ചു കൊണ്ട് അടുക്കളയിൽ നിന്നും പുറത്തേക്ക് വന്നു.... "എന്താടാ... എന്താ പ്രശ്നം... നീ എന്തിനാ മോളെ ഇങ്ങനെ തൂക്കി എടുത്തേക്കുന്നെ... പറയടാ... " അമ്മ അങ്കലാപ്പോടെ ചോദിച്ചു... നന്ദൻ ഒന്ന് പല്ല് കടിച്ചു കൊണ്ട് അവളെ താഴേക്ക് ഇറക്കി... മണി ചുണ്ടും കൂർപ്പിച്ചു കൊണ്ട് നന്ദനെ ഒന്ന് നോക്കി... "ഇവൾക്ക് ഭ്രാന്ത്... മനുഷ്യൻ ഒരു തമാശ പറയുമ്പോഴേക്കും പിണങ്ങി വീട്ടിൽ പോയേക്കുന്നു....എല്ലാത്തിനും ഞാൻ തരുന്നുണ്ട്.... ഇതിന് പിന്നിലെ മാസ്റ്റർ ബ്രെയിൻ ആരാണെന്ന് എനിക്ക് അറിയാം....മാറി നിൽക്ക് അങ്ങോട്ട്‌.... " മുന്നിൽ നിന്ന മണിയെ ഒന്ന് തള്ളി മാറ്റി കൊണ്ട് നന്ദൻ പോയതും മണി ഉണ്ടകണ്ണും ഉരുട്ടി കൊണ്ട് അച്ഛനെ നോക്കി.... "എന്താ മോളെ പ്രശ്നം.... " "ഞാനല്ല അപ്പച്ചി.... അച്ഛനാ.... ഞാൻ പറഞ്ഞതാ വേണ്ടാ വേണ്ടാന്ന്... അപ്പൊ എന്നോട് പറഞ്ഞു ഇപ്പോൾ തന്നെ അത് നിർത്തിയില്ലേൽ ശരിയാകത്തില്ല....

മോള് കുറച്ച് നേരം വീട്ടിൽ പോയി നിന്നോ എന്ന്.... എന്നിട്ട് ആകെ നാണക്കേട് ആക്കി.... " അവൻ പരിഭവത്തോടെ പറയുന്നത് കേട്ടു അമ്മ അച്ഛനെ ഒന്ന് കണ്ണുരുട്ടി നോക്കി.... "മോള് കാര്യം തെളിച്ചു പറ.... എന്തിനാ ഇങ്ങേരു നിന്നെ വീട്ടിലേക്ക് പറഞ്ഞയച്ചത്..." "അത്.... നന്ദേട്ടൻ ചായ കുടിക്കാൻ വന്നപ്പോൾ അച്ഛൻ ചോദിച്ചു വൈകീട്ട് പരിപാടി ഇല്ലേന്ന്... അപ്പൊ നന്ദേട്ടൻ പറഞ്ഞു ഒരു കുപ്പി കൊണ്ട് വന്നാൽ നമുക്ക് ആഘോശിക്കാം എന്ന്... അതാ.... അപ്പോഴേ ഞാൻ പറഞ്ഞതാ തമാശയാകും തമാശയാകും എന്ന്.... അച്ഛനാ എന്നോട് പറഞ്ഞത് തമാശയല്ല തമാശയല്ല എന്ന്.... " "ദുഷ്ടെ.... ഞാനോ.... ഞാൻ തമാശയല്ല എന്ന് തിന്നുന്നില്ല എന്നല്ലേ പറഞ്ഞത്...നന്ദിനി ഒറ്റ ഒന്നിനെയും വിശ്വസിക്കരുത്... എല്ലാം പാരയാ...." അച്ഛൻ വലിയ ഫോമിൽ പറഞ്ഞു തുടങ്ങിയത് അമ്മയുടെ ഒറ്റ കണ്ണുരുട്ടലിൽ തീർന്നു... "നന്ദിനി... " "നന്ദിനിയല്ല... ചാന്ദിനി....ഇങ്ങേരെ കൊണ്ട് വല്ലാത്ത പ്രശ്നം ആണല്ലോ എന്റെ ദൈവമേ.... ഏതു നേരത്ത് ആണാവോ... ഒരു തല്ലിന് തിരി കൊളുത്തിയപ്പോൾ സമാധാനം ആയല്ലോ.... പോയി പണി വല്ലതും ഉണ്ടെങ്കിൽ നോക്ക് മനുഷ്യ...മോളല്ലാതെ വേറെ ആരെങ്കിലും ഇങ്ങേരുടെ വാക്കും കേട്ടു പോകോ... നീ പോയി തല്ലു തീർക്കാൻ നോക്ക്.... അല്ലേൽ അത് മതി ചെക്കന് കുടിച്ചിട്ട് വരാൻ ചെല്ല്.... " അമ്മ സ്വയം ഒന്ന് തലക്ക് അടിച്ചു കൊണ്ട് എന്തൊക്കെയോ പറഞ്ഞു കൊണ്ട് ഉള്ളിലേക്ക് പോകുന്നത് കണ്ട് മണി അച്ഛനെ ഒന്ന് കൂർപ്പിച്ചു നോക്കി...

അച്ഛൻ ആണെങ്കിൽ റൂഫും നോക്കിയുള്ള നിൽപ്പ് ആണ്.... "ഇമ്മാതിരി ചെയ്ത്ത് എന്നോട് പ്രതീക്ഷിച്ചില്ല..... അച്ഛാ.... ഈ എന്നോട് തന്നെ....വെഷമം ഉണ്ട്.... " അവൾ ചുണ്ടും പുറത്തേക്ക് ഉന്തി ഒന്ന് മൂക്കും വലിച്ചു കൊണ്ട് പോകുന്നത് കണ്ട് അച്ഛൻ ആവലാതിയോടെ അവളെ നോക്കി നിന്നു... "ഒരു തമാശക്ക് ചെയ്തത് കാര്യമായോ എന്റെ ഈശ്വരാ.... " അച്ഛൻ അറിഞ്ഞൊന്ന് ഈശ്വരനെ വിളിച്ചു.... ഈ വിളി ഈശ്വരൻ കേട്ടില്ലേൽ അച്ഛൻ നേരെ യമലോകത്തേക്കുള്ള ടിക്കറ്റ ബുക്ക്‌ ചെയ്തത്... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "നന്ദേട്ടാ..... " പിന്നിൽ അവന് അടുത്തേക്ക് ചാരി നിന്ന് കൊണ്ട് മണി വിളിച്ചു... അവൻ ചുണ്ടിൽ വിരിഞ്ഞ കള്ള ചിരി അടക്കി കൊണ്ട് ഷിർട്ടിന്റെ ബട്ടൺ ഇടുന്ന തിരക്കിൽ ആണ്.... "നന്ദേട്ടാ.... " ഇപ്രാവശ്യം അവനോട് ഒന്നൂടെ ചേർന്ന് നിന്ന് പിറകിലൂടെ അവനെ ചുറ്റി പിടിച്ചു ബട്ടൺ ഇടുന്ന അവന്റെ കയ്യിൽ പിടിച്ചു കൊണ്ടായിരുന്നു അവളുടെ വിളി.... "മ്മ്മ്...." ഗൗരവം ഒട്ടും ചോരാതെ തന്നെ അവൻ വിളി കേട്ടതും മണിക്ക് എന്തോ ഉള്ളിൽ കുഞ്ഞ് സങ്കടം ഉടലെടുത്തു... അവളുടെ പരിഭവത്തോടെ ഉന്തിയ ചുണ്ടുകൾ ഒന്ന് വിറച്ചു... "എന്നോട് പിണങ്ങിയതാണോ.... " സങ്കടം കൊണ്ട് നിറഞ്ഞ കണ്ണുകൾ പുറമെ കാണിക്കാൻ മടിച്ചത് കൊണ്ട് തന്നെ തൊണ്ടകുഴിയിൽ ഒരു വേദന അവൾക്ക് അനുഭവപ്പെട്ടു.... അവന് മനസ്സിലായിരുന്നു അവൾ കരയാൻ വെമ്പി നിൽക്കുകയാണ് എന്ന്.... "എനിക്ക് ആരോടും പിണക്കം ഇല്ല... "

അവൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു കൊണ്ട് അവളുടെ കൈ തന്നിൽ നിന്നും വേർപ്പെടുത്തി കൊണ്ട് മേശക്കടുത്തേക്ക് നടന്നു വാച്ച് എടുത്തു കയ്യിൽ കെട്ടി.... "പിന്നെ എന്താ എന്നെ നോക്കാത്തേ.... " അവൾക്ക് ഉള്ളിൽ വേദന വന്നു തുടങ്ങിയിരുന്നു... "എനിക്ക് താല്പര്യം ഇല്ലാത്തത് കൊണ്ട്.... നീ ഒന്ന് പോയേ.....എന്നെ വിശ്വാസം ഇല്ലാത്തവരോട് എനിക്ക് സംസാരിക്കാൻ താല്പര്യം ഇല്ല..... " അത് വരെ അവളുടെ ഹൃദയം ശക്തിയിൽ മിഡിച്ചു എന്നൊള്ളായിരുന്നു... പക്ഷെ ആ നിമിഷം അത് നിലച്ച മട്ടെ ഒരു നിമിഷം നിശബ്ദത അവളെ ചുറ്റി.... അവൾക്ക് ഉള്ളിൽ ശക്തമായ ഒരു വേദന അനുഭവപ്പെട്ടു....മരിച്ചു പോകും പോലെ.... അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.... ചുണ്ടുകൾ വിറച്ചു... ഒരു തേങ്ങൽ ഉയരും എന്ന് തോന്നിയ നിമിഷം അവൾ അത് അവനെ കാണിക്കാതിരിക്കാൻ വേണ്ടി തിരിഞ്ഞു നിന്നു... ഉള്ളിൽ അവൾക്ക് ഉള്ള വേദനയിൽ സ്വയം ഒന്ന് മരിച്ചെങ്കിൽ എന്ന് പോലും തോന്നിയ നിമിഷം... വാതിൽ ശക്തിയായി വലിച്ചു അടച്ചപ്പോൾ തന്നെ അവൾക്ക് മനസ്സിലായി അവൻ പോയി എന്ന്... അത് വരെ അവൾ ഉള്ളിൽ നിറച്ച സങ്കടങ്ങൾ ഒക്കെ ആ നിമിഷം ഒരു തേങ്ങലോടെ പുറത്തേക്ക് വന്നു.... "ന്നെ... ഇഷ്ടല്ലാന്നല്ലേ പറഞ്ഞത്.... നിക്ക് വിഷമം ആകില്ലേ... ഞാൻ അറിയാതെ ചെയ്തതല്ലേ... ന്നിട്ടാ എന്നോട്.... " അവളുടെ സ്വരം നേർത്തു വന്നു... ഉള്ളിൽ തങ്ങിയ ഗദ്ഗദം ശബ്ദത്തെ മുറിച്ചു.. "മണികുട്ട്യേ..... " ആർദ്രമായ ശബ്ദം കാതുകളിൽ പതിഞ്ഞു... കൂടെ ചെറു നിശ്വാസം പിൻകഴുത്തിൽ തട്ടി.... ..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story