നിഴലായ്: ഭാഗം 52 | അവസാനിച്ചു

nizhalay thasal

എഴുത്തുകാരി: THASAL

അവന്റെ കണ്ണുകൾ നിറഞ്ഞു.... അവൻ അവളുടെ കവിളിൽ തന്നെ ചുണ്ടമർത്തി.... അന്നത്തെ വാത്സല്യത്തോടെ തന്നെ.... അത്രമേൽ പ്രണയത്തോടെ.... ഇന്നും അവളുടെ ഉള്ളിൽ ആ പതിനാറു കാരൻ ആയിരുന്നു... "നമുക്ക് പോകണ്ടേ.... " തന്നിലെക്ക് മാത്രം ഒതുങ്ങി നിൽക്കുന്ന അവന്റെ കണ്ണുകൾ കണ്ട് അവൾ ഒരു പതർച്ചയോടെ ചോദിച്ചതും ആ ചൊടികളിലെ വിറയലിൽ ശ്രദ്ധ കൊടുത്തു കൊണ്ട് അവൻ ചിരിയോടെ തലയാട്ടി.... "നിനക്ക് പേടി ഉണ്ട്ട്ടൊ മണിക്കുട്ടി.... " അവന്റെ കുസൃതി നിറഞ്ഞ വാക്കുകൾ കേട്ടു അവൾ കള്ള പരിഭവത്തോടെ അവനെ തള്ളി മാറ്റി കൊണ്ട് ഏറുമാടത്തിൽ നിന്നും ചാടി ഇറങ്ങി... അവനും ചുണ്ടിലെ പുഞ്ചിരി മറച്ചു പിടിക്കാതെ അവളുടെ പിന്നാലെ ഇറങ്ങി മുണ്ടും മടക്കി കുത്തി അവൾക്ക് പിറകെ ആയി തന്നെ നടന്നു... അവളുടെ കളിചിരികൾ അവനെ പഠിപ്പിച്ച വലിയൊരു പാഠം ഉണ്ട്..... *വേദനിപ്പിച്ചവരെയും ഗാഡമായി പ്രണയിക്കാൻ കഴിയുന്ന ഒരു അത്ഭുതമാണ് പെണ്ണ് .. * എന്ന വലിയ പാഠം... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "ആഹാ വന്നല്ലോ...." കയറി വന്നതും മണിയെ എതിരെറ്റത് ഗൗതമിന്റെ വാക്കുകൾ ആണ്... അവൾ ആവേശത്തോടെ ഉള്ളിലേക്ക് ഓടിയതും കാണുന്നത് ഉമ്മറത്തു തന്നെ ഇരുന്നു ഫോണിൽ ലുഡോ കളിച്ചു കൊണ്ടിരിക്കുന്ന ഏട്ടനെയും പാറുവിനെയും മുത്തശ്ശിയെയും ആണ്.... ഇവർക്ക് ഇപ്പോഴും ഒരു മാറ്റവും ഇല്ലല്ലോ ദൈവമെ.... നന്ദൻ അറിയാതെ തന്നെ പറഞ്ഞു പോയി...

മൂന്നും ഒരമ്മ പെറ്റ അളിയൻമാരെ പോലെയുണ്ട്..... "ഇത് കള്ളകളി..... ഏട്ടൻ എന്റേത് എന്തിനാ കളിച്ചത്... ഏട്ടന്റെത് കളിച്ചു കഴിഞ്ഞതല്ലേ..." പാറു ബഹളം വെച്ചു.... "നിനക്ക് എപ്പോഴാ പാറു എന്റേത് നിന്റേത് എന്നൊക്കെ ആയത്... നമ്മുടേതല്ലേ പാറുകുട്ട്യേ.... " അവളുടെ കവിളിൽ ഒന്ന് പിടിച്ചു കുലുക്കി കൊണ്ട് ഗൗതം ചോദിച്ചു... ഗൗതം സോപിങ്ങിൽ ആണ്.... പാറു അവന്റെ കൈ തട്ടി തെറിപ്പിച്ചു... "എനിക്ക് അങ്ങനെ ഉണ്ടെങ്കിലോ.... കള്ള കളി കളിച്ചതും പോരാ... ന്യായം പറയുന്നോ.... " പാറു മോന്ത അങ്ങ് കൂർപ്പിച്ചു വെച്ചു... അടുത്ത നീക്കം എന്താണന്ന് അറിയാവുന്നത് കൊണ്ട് തന്നെ ഗൗതം ആദ്യം തന്നെ ഫോൺ എടുത്തു പോക്കറ്റിൽ ഇട്ടു... "താൻ എന്താടോ ഈ കാണിച്ചത്... കളിച്ചു പകുതി ആയിട്ടുള്ളു....അപ്പോഴേക്കും എടുത്തു വെച്ചു... തന്നോടൊക്കേ ദൈവം ചോദിക്കും....വാ മുത്തശി ഈ മാക്കാന്റെ അടുത്ത് ഇരിക്കണ്ടാ... ഞാൻ മുത്തശിക്ക് കാന്റിക്രശ് പഠിപ്പിച്ചു തരാം.... " പെട്ടെന്നുള്ള അവളുടെ മാറ്റം കണ്ട് ഗൗതം അന്തം വിട്ടു കൊണ്ട് അവള് മുത്തശിയുടെ കയ്യും പിടിച്ചു പോകുന്നതും നോക്കി നിന്നു... നന്ദൻ ചിരി ഒതുക്കാൻ പാട് പെടുന്നുണ്ട്... മണിയും ചിരിച്ചു കൊണ്ട് ഗൗതമിന്റെ അടുത്ത് വന്നിരുന്നു.... "ശരിക്കും അവൾക്ക് എന്താ അസുഖം....

ഇടക്ക് ഇടക്ക് ഭാവം മാറുന്നുണ്ട്...." യാതൊരു ബോധവും കൂടാതെയുള്ള ഗൗതമിന്റെ ചോദ്യം കേട്ടു നന്ദൻ അവന്റെ തോളിൽ ഒന്ന് തട്ടി.... "നീ ആയിട്ട് എടുത്തു വെച്ചതല്ലേ.... പെങ്ങളായത് കൊണ്ട് പറയുകയല്ല നല്ല മൂത്ത ഇനം ഭ്രാന്ത അവൾക്ക്.... കഴിഞ്ഞ തവണ അവളുടെ പരിപ്പുവട എടുത്തു എന്നും പറഞ്ഞു അച്ഛനെ ഇട്ടു വീടിനു ചുറ്റും ഓടിച്ചവളാ.... ഞാൻ കരുതി കല്യാണം കഴിഞ്ഞപ്പോൾ ഇച്ചിരി പക്വത വന്നു എന്ന്...മ്മ്മ്... നിന്റെ വിധി... എന്തായാലും നീ ഒന്ന് സൂക്ഷിച്ചോ... ഉറക്കത്തിൽ ആണ് ബാധ കൂടുന്നത് എങ്കിൽ കഴുത്തിൽ പിടിക്കും.... " നന്ദൻ അവനെ നല്ലോണം അങ്ങ് പേടിപ്പിക്കുന്ന തിരക്കിൽ ആണ്... ഗൗതം വിശ്വസിക്കും... അനുഭവം ഗുരു എന്നാണല്ലോ.... "അവള് പിടിക്കും... പിടിക്കുന്നോട്ത്ത് ഉള്ളത് തന്നെയാ...." ഗൗതം അറിയാതെ തന്നെ പറഞ്ഞു സ്വന്തം കഴുത്തിൽ തൊട്ടു നോക്കി.... "ഈ മനുഷ്യൻ.... എന്റെ പോന്നു ഏട്ടാ... ഇങ്ങേര് ആ പാവത്തിനിട്ട് പാര വെക്കുന്നതാ.... " മണി ഇടപെട്ടു... നന്ദന്റെ കയ്യിൽ ഒന്ന് അടിച്ചു കണ്ണുരുട്ടി കാണിച്ചു കൊണ്ട് മണി പറഞ്ഞതും ഗൗതം ആണോ എന്നർത്ഥത്തിൽ ഒരു നോട്ടം... മണി ഒന്ന് തല കുലുക്കി.... "ആന്നേ.... അവൾക്ക് ഭ്രാന്ത് ഉണ്ടെന്ന് തോന്നുന്നുണ്ടൊ... നല്ല മുഴുവട്ടല്ലേ... അവള് കഴുത്തിൽ പിടിക്കാൻ ഒന്നും നിൽക്കില്ല...

അമ്മികല്ല് വെച്ചു തലക്ക് ഒറ്റ ഒന്ന്... അതോടെ കഴിഞ്ഞില്ലേ.... " മണിയുടെ ഡയലോഗ് കേട്ടു ഇപ്രാവശ്യം ഗൗതമിന്റെ കൈ തലയിൽ ആയിരുന്നു... നന്ദൻ നീ നിരാശപ്പെടുത്തിയില്ല എന്നൊരു നോട്ടം മണിയിലേക്ക്.... ഞാൻ തന്നെ എന്ന ഭാവം ആണ് മണിയിൽ.... "പോടീ അവിടുന്ന്... മനുഷ്യനെ വെറുതെ പേടിപ്പിക്കല്ലേ... അല്ലേൽ തന്നെ.... രണ്ടും എഴുന്നേറ്റു പോയിനെടാ... മനുഷ്യന്റെ സമാധാനം കളഞ്ഞപ്പോൾ നിങ്ങൾക്ക് എന്ത് സുഖമാടാ മഹാപാപികളെ കിട്ടുന്നത്.... " രണ്ടിനെയും ആട്ടി വിട്ട് കൊണ്ട് ഗൗതം ചോദിച്ചതും രണ്ടും മുഖത്തോട് മുഖം നോക്കി ഒന്ന് ഇളിച്ചു... "ഒരു മനസുഖം.... " രണ്ടും ഒരേ ഈണത്തിൽ പറഞ്ഞു... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "മണി..... " നഗ്നമായ തന്റെ നെഞ്ചിൽ വിയർപ്പോട് പറ്റി കിടക്കുന്ന അവളുടെ മുടി ഒന്ന് വകഞ്ഞു മാറ്റി കൊണ്ട് അവൻ വിളിച്ചതും അവൾ കുറുകി കൊണ്ട് അവന്റെ നെഞ്ചിൽ തന്നെ മുഖം ഒളിപ്പിച്ചു.... "മണിയെ..... " അവന്റെ വിരലുകൾ അവളുടെ നെറ്റിയിൽ തലോടി... "മ്മ്മ്... " ആ രോമകാടുകളിൽ മുഖം ചേർത്തു കൊണ്ട് തന്നെ അവൾ വിളി കെട്ടു... അവൻ ചിരിയോടെ അവളുടെ നെറുകയിൽ ഒന്ന് ചുണ്ട് ചേർത്തു അവനോട് ഒന്ന് കൂടെ ചേർത്ത് കിടത്തി.... "എനിക്ക് ഇഷ്ടമാണ് ട്ടൊ മണിയെ.... " അവളുടെ അതെ താളത്തിൽ തന്നെയുള്ള അവന്റെ സംസാരം കേട്ടു അവളുടെ കവിളുകൾ നാണത്താൽ ചുവന്നു....അവളുടെ ചുണ്ടുകൾ നെഞ്ചിൽ മുദ്രണം ചാർത്തി.... "ആണോ നന്ദേട്ടാ.... "

അവളുടെ സ്വരത്തിൽ ഒരു ആകാംഷ കൂടി കലർന്നിരുന്നു... അവൻ ചിരിയോടെ അവളുടെ നെറുകയിൽ മുത്തി.... "മ്മ്മ്.... ഈ ലോകത്ത് മറ്റേതിനേക്കാളും നിന്നെ പ്രണയിക്കാൻ സ്നേഹിക്കാൻ കൊതി തോന്നുന്നു... മണിക്കുട്ടി.... ആ സ്നേഹത്തിന്റെ പേരിൽ നിന്നോട് മത്സരിക്കാൻ വാശി തോന്നുന്നു... നിന്നേ പരാജയപ്പെടുത്താൻ ആഗ്രഹം തോന്നുന്നു.... " അവന്റെ വാക്കുകളിൽ വല്ലാത്തൊരു ആവേശം ഉണ്ടായിരുന്നു....അവൾ കൈ എത്തിച്ചു അവന്റെ താടി രോമങ്ങളിൽ തൊട്ടു.... "ഈ ലോകത്ത് ഏറ്റവും നന്നായി സ്നേഹിക്കുന്നത് നന്ദേട്ടനാ.....എല്ലാവർക്കും ഓരോ കാരണങ്ങൾ ഉണ്ട് സ്നേഹിക്കാൻ... പക്ഷെ... നന്ദേട്ടനോ.... ഒരു കാരണവും ഇല്ലാതെ തോന്നിയ ഒരു ഇഷ്ടത്തിന്റെ പേരിൽ എന്നെ ജീവിതത്തിലെക്ക് കൂട്ടിയില്ലേ.....അതല്ലേ യഥാർത്ഥ പ്രണയം.... എല്ലാ ഇടത്തും എനിക്ക് ഒരുപടി മുകളിലാ നന്ദേട്ടൻ... അത് അങ്ങനെയാണ്... അങ്ങനെ മതി.... ഈ മണികുട്ടി ജയിക്കുന്നത് അവിടെയാ..... " അവളുടെ ചുണ്ടുകൾ അവന്റെ കഴുത്തിനിടയിൽ പതിഞ്ഞു... അവളുടെ വാക്കുകൾ അവനിൽ വല്ലാത്തൊരു വികാരത്തെ നിറച്ചിരുന്നു... അവൻ അവളുടെ മുഖം മെല്ലെ ഉയർത്തി ആ ചൊടികൾ തന്റെ അധരങ്ങളുമായി ബന്ധിപ്പിക്കുമ്പോൾ രണ്ട് പേരിലും പ്രണയം ആയിരുന്നു.... പ്രണയം എന്ന വികാരം മാത്രം.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

"മണി...." ഉള്ളിൽ നിന്നും നന്ദന്റെ വിളി എത്തി... അടുക്കളയിൽ എന്തോ തിരക്കിട്ട പണിക്കിടെ അവൾ അമ്മയെ ഒന്ന് ദയനീയമായി നോക്കി... "നീ പോയിട്ട് വാ മോളെ... അവൻ എന്തെങ്കിലും അത്യാവശ്യത്തിന് വിളിക്കുന്നതാകും.... " അവളുടെ നോട്ടം കണ്ട് അമ്മ പറഞ്ഞതും അവൾ ഇരു കൈകളും ദാവണി ശാളിൽ അമർത്തി തുടച്ചു കൊണ്ട് മുകളിലേക്ക് കയറി... "എന്താ നന്ദേട്ടാ... മണി മണി എന്നും വിളിച്ചു കൂവുന്നത്....എല്ലാരും ചോദിക്കൽ തുടങ്ങി ഈ ചെക്കന് മാത്രമേ ഭാര്യയൊള്ളു എന്ന്...." മണിക്കുട്ടി അമ്മയുടെ മുന്നിൽ ചമ്മിയ ദേഷ്യത്തിൽ പറഞ്ഞതും അവൻ ചെറു ചിരിയോടെ അവളുടെ നെറുകയിൽ ചുവന്നു കിടക്കുന്ന സിന്ദൂരരേഖ വീണ്ടും ചുവപ്പിച്ചു... അവൾ അത്ഭുതത്തോടെ അവനെ നോക്കി കൊണ്ട് സിന്ദൂരത്തിലേക്ക് കൈകൾ ചേർത്തു... "ഞാൻ ഇട്ടായിരുന്നല്ലൊ...." "പക്ഷെ... അത് എന്റെ അവകാശം ആണ്....നിന്റെ സിന്ദൂര രേഖ ചുവക്കേണ്ടത്.... ഞാൻ ചാർത്തി തരുന്ന സിന്ദൂരം കൊണ്ടായിരിക്കണം... അത് എന്റെ ഒരു ആഗ്രഹം ആണെന്ന് കൂട്ടിക്കോ...." അവൻ പുഞ്ചിരിയോടെ പറയുന്നത് കേട്ടു അവൾ ചുണ്ടിൽ പുഞ്ചിരി തെളിച്ചു കൊണ്ട് അവനെ നോക്കി നിന്നു.... "ഇനി പൊക്കോ.... ഞാൻ ആയിട്ട് മോളുടെ സമയം കളഞ്ഞു എന്ന് അമ്മ പറയാൻ പാടില്ല... ചെല്ല്.... " അവൻ അവളുടെ നെറുകയിൽ ഒന്ന് തലോടി കൊണ്ട് പറഞ്ഞതും അവൻ ഉയർന്നു അവന്റെ താടി തുമ്പിൽ ചുണ്ടമർത്തിയതും ഒരുമിച്ചു ആയിരുന്നു.... അവൻ ആകെ ഒന്ന് ഞെട്ടി കൊണ്ട് നിന്നതും അവൾ ചിരിയോടെ അവന്റെ കയ്യിൽ കുഞ്ഞ് അടി വെച്ചു കൊടുത്തു... "ഈ അഞ്ച് ഇഞ്ച് കൊണ്ട് അവിടെയെ എത്തുട്ടൊ നന്ദേട്ടാ...

കുറെ നാള് കഴിഞ്ഞു ഞാൻ വലുതായാൽ നെറ്റിയിൽ തരാട്ടോ.... ഇപ്പൊ അങ്ങോട്ട്‌ പറ്റുന്നില്ല.... " അവൾ കുസൃതിയോടെ പറയുന്നത് കേട്ടു അവൻ ചിരിയോടെ അവളെ എടുത്തുയർത്തി... പെട്ടെന്ന് ആയത് കൊണ്ട് തന്നെ ആദ്യം ഒന്ന് ഞെട്ടി എങ്കിലും അവൾ ആ ഞെട്ടൽ പുറമെ പ്രകടിപ്പിച്ചില്ല... "ഇനി തരാമല്ലോ...," അവൻ കുറുമ്പോടെ ചോദിച്ചു... അവളും പുഞ്ചിരിയോടെ അവന്റെ നെറ്റിയിൽ ഒന്ന് ചുണ്ട് ചേർത്തു... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "മണികുട്ടി..... " പാലും പിടിച്ചു വയല് കടക്കുമ്പോൾ നീട്ടിയുള്ള ഒരു വിളി അവളിലേക്ക് ചെന്നത്.... അവൾ സംശയത്തോടെ ഒന്ന് തിരിഞ്ഞു നോക്കിയതും കണ്ടു കയ്യിൽ ഒരു പുസ്തകവുമായി മുണ്ടും മടക്കി കുത്തി ചിരിയോടെ വരുന്ന വിച്ചുവിനെ..... അവളും പുഞ്ചിരിയോടെ അവന് വേണ്ടി കാത്തു നിന്നു.... "ആഹാ ഇന്ന് നീ നേരത്തെ ആണല്ലോ.... എന്തെങ്കിലും പുസ്തകം വരാൻ ഉണ്ടോ.... " അവളുടെ കൂടെ നടന്നു കൊണ്ട് വിച്ചു ചോദിച്ചതും അവൾ മെല്ലെ ഒന്ന് തല കുലുക്കി... "മ്മ്മ്ഹും... പാറുനെയും കൊണ്ട് ഏട്ടൻ ഒരിടം വരെ പോയേക്കുവാ.... അപ്പൊ വെറുതെ ഇരുന്നു മടുപ്പ് തോന്നി... അതോണ്ട് കുറച്ചു മുന്നേ അങ്ങ് ഇറങ്ങി..... " അവൾ കയ്യിലെ പുസ്തകം ഒന്ന് ചുരുട്ടി ഉള്ളം കയ്യിൽ മെല്ലെ തട്ടി കൊണ്ട് പറയുമ്പോഴും അവന്റെ കണ്ണുകൾ അവളുടെ പുസ്തകത്തിലേക്ക് ആയിരുന്നു....

"അപ്പൊ നന്ദനോ.... " "നന്ദേട്ടന് സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ട്.... പരീക്ഷ ഒക്കെ ഇങ് അടുത്തില്ലേ.... ഇനി പിള്ളേർക്ക് റിവിഷനും കാര്യങ്ങളും ഒക്കെ ആയിട്ട് ആള് ബിസി ആയിരിക്കും.... ഭയങ്കര പഠിപ്പിക്കലിലാ... അല്ല വിച്ചേട്ടൻ ഇന്ന് പോയില്ലേ.... " പെട്ടെന്നായിരുന്നു അവളുടെ ചോദ്യം വിച്ചു ഇല്ല എന്നർത്ഥത്തിൽ ഒന്ന് തലയാട്ടി.... "നിന്റെ കെട്ടിയോനെ പോലെ പിള്ളേർക്ക് മനസ്സിലാകാത്ത വിഷയം ഒന്നും അല്ലല്ലോ ഞാൻ പഠിപ്പിക്കുന്നത്....മലയാളം അല്ലേ... എഴുതാനും വായിക്കാനും അറിയാവുന്ന എല്ലാരും പാസ് ആകും... അത് കൊണ്ട് സ്പെഷ്യൽ ഒന്നും വെച്ചില്ല...... പിന്നെ..... വൈശുവിന് ഒരു ആലോചന...അതൊന്നു അന്വേഷിക്കാനും പോയി..... നിന്നെക്കാൾ മൂത്തത് അല്ലേ അവൾ...ഒരു ജോലിയും ആയി... ഇനി അതങ്ങു മാറ്റി വെക്കേണ്ട എന്ന് കരുതി.... " "ആണോ..... അങ്ങനെ ആണേൽ ഉടനെ ഒരു കല്യാണം കൂടാലോ മാഷേ..... അല്ല... നിങ്ങളെ സദ്യ എന്ന ഞങ്ങൾക്ക് ഒക്കെ തരുന്നേ.... കൂട്ടുകാര് രണ്ടാളും പെണ്ണ് കെട്ടി ട്ടോ.... ഇനിയും താമസിച്ചാൽ മോശമാണെ...." അവൾ ഒരു കളിയിൽ പറയുമ്പോഴും അവളുടെ ഉള്ളിൽ ഭയം ഉണ്ടായിരുന്നു.... അവന്റെ റിയാക്ഷൻ എന്താകും എന്ന് ഓർത്ത്... പക്ഷെ പ്രതീക്ഷകൾക്ക് വിപരീതമായി അവൻ ചെറു ചിരിയോടെ അവളെ നോക്കി.... "ഒരു സദ്യക്കുള്ള വക ഈ സമയം ഞാൻ ആലോചിക്കുന്നില്ല..... അതിനേക്കാൾ വലുത് ആയി എനിക്കു ചെയ്തു തീർക്കാൻ ചില പരിപാടികൾ ഉണ്ട്.... നമ്മുടെ സ്കൂളിൽ ഒരു കുഞ്ഞ് ലൈബ്രറിയിൽ തുടങ്ങി....

ഈ നാട്ടിൽ തന്നെ ജനങ്ങൾക്ക്‌ സംസാരിക്കാനും ആശയങ്ങൾ കൈ മാറാനും വായിക്കാനും എല്ലാം തുണ നൽകുന്ന നമ്മുടെ വായനശാലയുടെ പുണർനിർമാണം വരെ.... അതെല്ലാം തീർന്നു മനസ്സിന് പിടിച്ച ഒരാളെ കണ്ടാൽ ഒഫ്കോസ് വിവാഹം കഴിക്കും... അത് വരെ സദ്യയും ചോദിച്ചങ്ങ് വന്നാൽ ഉണ്ടല്ലോ.... തല്ലി ഒടിക്കും ഞാൻ....," ,വളരെ ഗൗരവത്തിൽ തുടങ്ങിയ കാര്യങ്ങൾ തമാശകളിൽ ആയിരുന്നു അവസാനിച്ചത്....അവളുടെ ചൊടികളിലും ചെറു പുഞ്ചിരി ഉണ്ടായിരുന്നു... അവനോടൊപ്പം നടക്കുമ്പോൾ ഒരു ഏട്ടന്റെ തണലിൽ ആയിരുന്നു അവൾ... . 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "എന്താ നന്ദേട്ടാ.... എനിക്ക് ഉറങ്ങണം.... " നന്ദന്റെ തന്നെ നെഞ്ചിലേക്ക് മുഖം അമർത്തി കൊണ്ട് മണി ചിണുങ്ങി.... നന്ദൻ ചിരിയോടെ അവളുടെ തലയിൽ തലോടി.... "മടി കാണിക്കാതെ എണീക്ക് പെണ്ണെ.... വന്നിട്ട് നമുക്ക് ഉറങ്ങാന്നെ.... എണീക്കെന്റെ മണി...." അവൻ അവളെ ബലമായി പിടിച്ചു എഴുന്നേൽപ്പിച്ചതും അവൾ കണ്ണുകൾ ഒന്ന് തിരുമ്മി ചിണുങ്ങി കൊണ്ട് അവനോട് ചേർന്ന് ഇരുന്നു.... "എങ്ങോട്ടാ.... " അവന്റെ കൈകളിൽ ഒതുങ്ങി കൂടി നടക്കുമ്പോൾ അവൾ കൊഞ്ചലോടെ ചോദിച്ചതും അവൻ ചെറു പുഞ്ചിരിയോടെ അവളുടെ നെറുകയിൽ ആ സിന്ദൂര ചുവപ്പിൽ ഒന്ന് ചുംബിച്ചു....

അവൻ വയലിന്റെ നടുവിൽ ഉള്ള ഏറുമാടത്തിൽ അവളെ കയറ്റി ഒരുത്തി അവനും കയറി ഇരുന്നു... മണിക്ക് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല.... "എന്താ നന്ദേട്ടാ ഇത്... ഇതിനാണോ ഉറങ്ങി കിടന്ന എന്നെ വിളിച്ചോണ്ട് വന്നത്.... ഇത് കഷ്ടമാണ് ട്ടോ.... " അവൻ ഒന്ന് പരിഭവത്തോടെ പറയുന്നത് കേട്ടു അവൻ ചെറു ചിരിയോടെ അവളെ ഒന്ന് ചേർത്ത് പിടിച്ചു.... അവൾ അത്ഭുതത്തോടെ അവനെ നോക്കുകയായിരുന്നു... ഇന്ന് വരെ അവന്റെ കണ്ണുകളിൽ അങ്ങനെ ഒരു ഭാവം അവൾക്ക് കാണാൻ സാധിച്ചിട്ടില്ല.... "എന്താ മോനെ.... എന്താ ഉദ്ദേശം...." "കാര്യം നിസാരം....." പറഞ്ഞു തീരും മുന്നേ ഒരു എൻവലപ്പ് അവൾക്ക് നേരെ നീട്ടിയിരുന്നു... അവൾ ഒന്നും മനസ്സിലാകാതെ അവനെ നോക്കിയതും അവൻ ചിരിയോടെ അതിലേക്കു കണ്ണ് കാണിച്ചു... അവൾ അറിയാതെ തന്നെ അത് വാങ്ങി... "ഒന്ന് പൊട്ടിച്ചു നോക്കടി മണിയെ.... " അവൻ കുസൃതിയോടെ പറഞ്ഞു... അവൾക്ക് എന്തോ ഉള്ളിൽ ഒരു പേടി....അവൾ മെല്ലെ അതിന്റെ മുകൾ ഭാഗം കീറി എടുത്തതും ഉള്ളിലെ പുസ്തകം കണ്ട് അവളുടെ കണ്ണുകൾ താനേ നിറഞ്ഞു വന്നു.....അവൾ ഒരു ഞെട്ടലോടെ അവന്റെ മുഖത്തെക്ക് നോക്കി.... *നിഴലായ്...... *🌸 - ജാൻവി വിശ്വനാഥൻ.... അവൾക്ക് അവളുടെ കണ്ണുകളെ വിശ്വസിക്കാൻ പ്രയാസം തോന്നി... ഒരാളും കാണാതെ ഒളിപ്പിച്ചു വെച്ച രചന.... അവൾക്ക് അവനോട് എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു... പക്ഷെ ചുണ്ടുകളുടെ വിറയലിൽ എല്ലാം ഒതുങ്ങി....

.അവൻ എല്ലാം അറിയാവുന്നവനെ പോലെ അവളെ ചേർത്ത് പിടിച്ചു നെറ്റിയുടെ സൈഡിൽ ചുണ്ടുകൾ ചേർത്തു.... "നീ നഷ്ടപ്രണയത്തിന്റെ രക്തസാക്ഷിയല്ല മണികുട്ടി.... എന്നിലെ പ്രണയത്തിന്റെ ഒരേ ഒരു അവകാശിയാണ്..... " അവന്റെ സ്വരം അത്രമേൽ ആർദ്രമായിരുന്നു.... അവൻ അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു വെച്ചു.... "നന്ദേട്ടൻ ആണോ ഇതൊക്കെ.... എന്താ... എന്താ എന്നോട് പറയാതിരുന്നത്... " അവളുടെ സ്വരത്തിൽ ഇടർച്ച ഉണ്ടായിരുന്നു.... അവൻ പതിയെ പുഞ്ചിരി തൂകി... "എന്നൊ ഒരു തമാശക്ക് തുടങ്ങിയ മോഷണമാ നീ എഴുതി വെക്കുന്ന ഓരോന്നും..... അത് മെല്ലെ പ്രസിദ്ധീകരിക്കാൻ തുടങ്ങിയപ്പോൾ ആണ് ഞാൻ പോലും അറിയുന്നത് നീ എത്ര നല്ല എഴുത്തുകാരി ആണെന്ന്... നിന്നോട് പറഞ്ഞാൽ എന്നോടുള്ള വാശിക്ക് ഇതൊക്കെ വേണ്ടാന്നു വെച്ചാലോ... അത് കൊണ്ട ഒന്നും പറയാതിരുന്നത്..... " അവൻ അവളുടെ ചെവിക്കരികിൽ ചുണ്ട് ചേർത്തു കൊണ്ട് പറഞ്ഞു... അവൾ ഒന്ന് വിതുമ്പി കൊണ്ട് അവനെ വട്ടം പിടിച്ചു.... "എനിക്ക് അറിയില്ലായിരുന്നു നന്ദേട്ടാ..... നിഴലായ്....എന്നും ഇയാൾ എന്റെ കൂട്ടിന് ഉണ്ടായിരുന്നു എന്ന്.... ഇയാളുടെ നിഴൽ പറ്റിയാണ് ഞാൻ നടന്നിരുന്നത് എന്ന്.... സോറി....ഇത്രമേൽ പ്രണയിക്കാൻ ഞാൻ എന്ത് പുണ്യമാ ചെയ്തത് എന്റെ ഈശ്വരാ.... "

അവൾക്ക് പറയാൻ വാക്കുകൾ ഇല്ലായിരുന്നു... അവൻ അവളെ തന്നോട് ചേർത്തി അണച്ചു... "പുണ്യം... അത് ഞാനല്ലേടി ചെയ്തത്.... ഇങ്ങനെ ഒരു പെണ്ണിനേ പാതിയായി ലഭിക്കാൻ..എന്റെ മണികുട്ടി ഇനിയും ഉയരങ്ങളിൽ എത്തും..... എന്നേക്കാൾ ഏറെ.... ഈ ലോകത്ത് വേറെ ആരെക്കാളും ഏറെ....അത് വരെ ഒരു നിഴലായ് ഞാൻ നിന്റെ കൂടെ തന്നെ ഉണ്ടാകും.. എന്റെ ശീമകൊന്നേടെ ഗഡോൽഗജനായി... " അവനിൽ പ്രണയം ആയിരുന്നു... ഇനി ഒരിക്കലും ഒരു മടക്കം ഇല്ലാത്ത അവളോടുള്ള പ്രണയം.... അവൾ കരഞ്ഞു ചിരിച്ചു കൊണ്ട് അവന്റെ നെറ്റിയിൽ പ്രണയത്തോടെ ചുംബിച്ചു.....രാകാറ്റിൻ പ്രണയമേറ്റ് നെൽകതിരുകൾ നാണത്താൽ തല കുനിച്ച രാത്രിയിൽ അവന്റെ പ്രണയത്താൽ മനസ്സ് നിറഞ്ഞ ഒരു പെണ്ണായിരുന്നു അവൾ.... പ്രണയം.....ഒരിക്കലും ഒരു മടക്കമില്ലാത്ത ഒരു ലോകത്തേക്ക് മനുഷ്യൻ എടുത്തു ചാടുന്നു.... ഈ ലോകത്ത് ഏറ്റവും മനോഹരമായ ലോകം പണിയുന്നു.... പ്രണയം... ഒരേ ഒരു വികാരം മാത്രം.... ....അവസാനിച്ചു.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story