നിഴലായ്: ഭാഗം 7

nizhalay thasal

എഴുത്തുകാരി: THASAL

"നമ്മളെ സമ്മതിക്കണം.... " പരസ്പരം കയ്യിൽ അടിച്ചു കൊണ്ട് സന്തോഷം പങ്കിട്ട് തിരിഞ്ഞതും രണ്ട് കയ്യും കെട്ടി വാതിൽ പടിക്കൽ ഗൗരവത്തോടെ നിൽക്കുന്ന ആളെ കണ്ട് ആ ചിരി മെല്ലെ മാഞ്ഞു പോയി.... "ഏ...ഏട്ടൻ എപ്പോ വന്നു.... " ആളെ കണ്ട് ഒന്ന് പതറി കൊണ്ട് പാറു ചോദിച്ചു,,,,, "ഞാൻ വന്നിട്ട് പത്തിരുപത്തിആറ് വർഷം ആയി.... " "ആണോ.... എന്ന ഏട്ടൻ അങ്ങട് സോറി... ഞങ്ങൾ അങ്ങട്..." പാറു ഇടം കണ്ണിട്ട് മണികുട്ടിയെ നോക്കി കണ്ണ് കാണിച്ചു അവളുടെ കയ്യും പിടിച്ചു മുന്നോട്ട് നടന്നു,,, "ഹു...രക്ഷപ്പെട്ടു.... " "നിക്കടി അവിടെ.... " പെട്ടെന്ന് നന്ദന്റെ അലർച്ച കേട്ടു കാല് രണ്ടും കൂട്ടി കെട്ടിയ മട്ടെ രണ്ട് പേരും നിന്നു.... "തിരിയഡി....രണ്ടും... " അവൻ പറഞ്ഞതും രണ്ട് പേരും മുഗാമുഖം ഒന്ന് നോക്കി,,, "തിരിഞ്ഞു നോക്കിയാൽ കണ്ണുരുട്ടൽ,,,, ചോദ്യം ചെയ്യൽ വേണ്ടി വന്നാൽ രണ്ടെണ്ണം കിട്ടും,,,, " പാറു മെല്ലെ പറഞ്ഞു... "ഓടിയാൽ,,,,,, " "രക്ഷപ്പെടാം.... " "ഓടിക്കോഡി...." പറഞ്ഞു തീരും മുന്നേ പാറു ഓടിയിരുന്നു... പിന്നാലെ തന്നെ ആയി ഓടാൻ നിന്ന മണിയെ അവൻ പൊക്കി എടുത്തു,,,,മണി വായുവിൽ ഉയർന്നതും ഒന്ന് ഞെട്ടി,,,,മരകോണി പാതി ഇറങ്ങി മുകളിലേക്ക് നോക്കിയതും പാറു കാണുന്നത് കോണിയുടെ മുകളിൽ ആയി ഉള്ള വാതിൽ കൊട്ടി അടക്കപ്പെടുന്നതാണ്....

*i am traped.... * മണി കുട്ടി മനസ്സിൽ പറഞ്ഞു പോയി.... "ഡോ.... ഗഡോൽഗജ.... താഴെ ഇറക്കഡോ.... ഇറക്കാൻ.... ഇറക്കിയില്ലേൽ ഞാൻ ബഹളം വെക്കും,,, അപ്പച്ചി..ഓടി വരണേ..." എന്തൊക്കെ പറഞ്ഞിട്ടും ആൾക്ക് ഒരു കൂസലും ഇല്ല.....ആള് അവളെയും പൊക്കി എടുത്തില്ല കൊണ്ട് റൂമിൽ കൊണ്ടിട്ടു.... "ഡോ... താൻ എന്ത് അനാവശ്യം ആണോഡോ കാണിക്കുന്നത്.... വാതിൽ തുറക്കഡോ.... പ്രായപൂർത്തി ആയ പെണ്ണിനോട് ആണോഡോ,,,, തന്റെ ഇമ്മാതിരി തോന്യാസം....തുറക്കഡോ... " വാതിലിന്റെ കൊളുത്ത് ഇട്ടു ഡോറും ചാരി നിൽക്കുന്ന നന്ദനെ കണ്ട് അവൾക്ക് ചൊടിച്ചു... പേടി കൊണ്ട് കാൽ മുട്ട് കൂട്ടി ഇടിക്കുമ്പോഴും അവൾ പതറാതിരിക്കാൻ ശ്രദ്ധിച്ചു...അവൻ യാതൊരു പ്രതികരണവും കൂടാതെ കുറച്ചു മുന്നിലേക്ക് വന്നു മേശക്കടുത്ത് ഇരുന്ന കസേര വലിച്ചു അവനെ ബലമായി അവിടെ ഇരുത്തി... ഞെരി പിരി കൊള്ളുന്ന അവളെ നോക്കി കൊണ്ട് തന്നെ അവൻ ഓപ്പോസിറ്റ് ബെഡിൽ കയറി ഇരുന്നു..... അവൾ പേടിയോടെ പിന്നിലേക്ക് കസേര വലിച്ചു,,, "ദേ.... ഇന്നേക്കുള്ള അടിയൊക്കെ ഞാൻ വാങ്ങിയതാണെ,,,,ഇനി തല്ലിയാൽ ഫൗളാ,,,, എന്നെ വിട്ടേ,,,, എനിക്ക് പോണം... " അവളുടെ സംസാരം അവന്റെ ചുണ്ടിൽ ചെറു പുഞ്ചിരി നിറച്ചു.... "മ്മ്മ്,,, പോകാം,,,

അതിന് മുന്നേ എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്.... ഇനിയും പറഞ്ഞില്ലേൽ ശരി ആകത്തില്ല.... അത് കേട്ടിട്ട് പൊയ്ക്കോ.... " അവന്റെ വാക്കുകൾ കേൾക്കുമ്പോഴും അവളുടെ കണ്ണുകൾ പിന്നിലെ വാതിലിൽ ആയിരുന്നു,,,, "സംസാരിക്കാൻ താൻ എന്തിനാടോ,,, വാതിൽ പൂട്ടിയത്... കല്യാണം ഒന്നും ആകാത്ത പെണ്ണാ ഞാൻ,,, ആരെങ്കിലും വന്നു കണ്ടാൽ എന്റെ ഈശ്വരാ... " അവൾ മുകളിലേക്ക് കണ്ണും നട്ട് കൊണ്ട് പറഞ്ഞതും അവന്റെ മുഖം ദേഷ്യം കൊണ്ട് വീർത്തു കെട്ടിയിരുന്നു,,,,, അവൻ ദേഷ്യത്തോടെ കസേര അടക്കം അവളെ വലിച്ചതും അവൾ ഞെട്ടി പോയി,,, തനിക്ക് മുന്നിൽ ഇരിക്കുന്ന ഗഡോൽഗജനെ കണ്ണുരുട്ടി കൊണ്ട് നോക്കി.... "താൻ എന്തൊക്കെയാഡോ,,, ഈ കാണിക്കുന്നത്..... വിട്ട് ഇരിക്കഡോ.... " അവൾ അവന്റെ കൈ എടുത്ത് മാറ്റി കൊണ്ട് പറഞ്ഞു,,,അവൻ കണ്ണടച്ചു സ്വയം ഒന്ന് നിയന്ത്രിച്ചു.... "മണി..... നീ ഇനിയും പൊട്ടൻ കളിക്കല്ലേ....എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്....." അവൻ സ്വയം നിയന്ത്രിച്ചു കൊണ്ട് പറഞ്ഞു,,,, അവൾ നെറ്റി ചുളിച്ചു കൊണ്ട് അവനെ നോക്കി,,,,, അവൻ അവളുടെ മൗനം ഒരു അവസരമായി എടുത്തു കൊണ്ട് അവളുടെ അരികിലേക്ക് ചാഞ്ഞു കൊണ്ട് അവളുടെ കൈകളിൽ കൈ കൊരുത്തു.....

അവളുടെ ഉള്ളിലൂടെ ഒരു തരിപ്പ് കടന്നു പോയി...അത് തലച്ചോറിൽ വല്ലാത്തൊരു സ്ഫോടനം ഉണ്ടാക്കി,,,,, അവൻ മെല്ലെ തല ഉയർത്തി അവളെ നോക്കിയപ്പോൾ അവൾ തറഞ്ഞു ഇരിക്കുകയാണ്,,,,, "എനിക്ക് പറയാൻ ഉള്ളത്..... എല്ലാം എന്റെ കണ്ണിൽ ഉണ്ട്..... " അവൻ മെല്ലെ പറഞ്ഞു,,,, അവളുടെ കണ്ണുകൾ ഒന്നൂടെ വിടർന്നു,,, അവന്റെ അധരങ്ങൾ അവളുടെ വിരലുകളെ പുൽകി കൊണ്ട് കടന്നു പോയതും അവളുടെ കുഞ്ഞ് രോമങ്ങളിൽ പോലും വിറയൽ അനുഭവപ്പെട്ടു..... അവന് മനസ്സിലായിരുന്നു അവൾ ആ ഷോക്കിൽ ആണ് എന്ന്......അവൻ കുസൃതി ചിരിയോടെ അവളെ നോക്കി,,,, അവളുടെ ഉള്ളിൽ ഇന്നേ വരെ ഇല്ലാത്ത പരിഭ്രമം ഉടലെടുത്തു.... കൂടെ അധരങ്ങൾക്ക് ചാരെ എല്ലാം മനസ്സിലാക്കിയവളെ പോലുള്ള കുഞ്ഞ് ചിരിയും.... "മനസ്സിലായോ നിനക്ക്..... " അവൻ ആർദ്രമായി ചോദിച്ചു.... അവളുടെ പുഞ്ചിരി മെല്ലെ പുറത്തേക്ക് വന്നു.....അവൻ പ്രതീക്ഷയോടെ അവളെ നോക്കി.... "കണ്ണിൽ കുരുവാണോ ചേട്ടാ..... " ഒരു പൊട്ടിച്ചിരിയോടെ ആയിരുന്നു അവൾ ചോദിച്ചത്....അത് വരെ പ്രതീക്ഷയോടെ അവളെ നോക്കിയ കണ്ണുകൾ മങ്ങി... അവൻ ദേഷ്യം നിറച്ചു കൊണ്ട് അവളെ നോക്കി,,, "കുരു അല്ലടി കൊഴുകട്ട.... നല്ല രീതിയിൽ അവളോട്‌ പറയാൻ പോയ എന്നെ പറഞ്ഞാൽ മതി....

ഗൗതം പറഞ്ഞ പോലെ നാട്ടിൽ എത്രയെണ്ണം ഉണ്ട്,,, എനിക്ക് കണ്ണിൽ പിടിച്ചത്,,,,,ബല്ലാൽ ദേവന് ഷൂർപ്പണകയിൽ പിറന്ന പോലെ ഒരു സാധനത്തിനെ...... എന്റെ തല വിധി.... " അവൻ ദേഷ്യം കൊണ്ട് പലതും പുലമ്പി.... "അതെന്ത്‌.... കോമ്പിനേഷൻ.." ചിന്തയിൽ ആണ് മണി.... "അവളുടെ ഒരു.... ഇനി എങ്ങനെയാടി ഞാൻ മനസ്സിലാക്കി തരേണ്ടത്.... " അവൻ അല്പം ശബ്ദം ഉയർത്തി... അവൻ ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവനെ നോക്കി,,, "എന്നെ ചീത്ത പറഞ്ഞാൽ ഉണ്ടല്ലോ,,, സത്യായിട്ടും ഞാൻ പാടും.... " "എന്ന പാടടി.... " "ആഹാ അത്രക്ക് ആയോ..... മണിമുകിലേ.... ഓ... ഓ..... * അവൾ പാടാൻ ആരംഭിച്ചപ്പോൾ തന്നെ അവൻ പല്ല് കടിച്ചു,,,, അവൾ അതൊന്നും കൂസാക്കാതെ പാട്ടിൽ ആണ്,,, അവൻ ദേഷ്യത്തോടെ അവളുടെ കൈ പിടിച്ചു വലിച്ചു പുറത്തേക്ക് ഇട്ടു കൊണ്ട് വാതിൽ കൊട്ടി അടച്ചു.... "ഡോ,,, കഴിഞ്ഞില്ല..... *മണിമുകിലാടകൾ ആടിയുലഞൊരു... മിന്നൽ..... മിഴികളിലായിരം പരിഭവമൊഴുകിയ... മേട തിങ്കൾ ചന്തം..... * അവൾ പാടി അവസാനിപ്പിച്ചതും അവന് ദേഷ്യം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.... അവൻ കുറ്റി തുറക്കുന്ന ശബ്ദം കേട്ടതും അവൾ ചിരിയോടെ ഓടി,,,, കോണിയുടെ വാതിൽ പൊക്കി കൊണ്ട് ഇറങ്ങി മുകളിലെക്ക് നോക്കിയതും തന്നെ കണ്ണുരുട്ടി നിൽക്കുന്ന നന്ദനെ കണ്ടു,,,,,,

അവൻ അല്പം സീരിയസ് ആയി തന്നെ ഉള്ളിലേക്ക് നടന്നു,,,, "ഡോ..... ഡോ.... താൻ പറഞ്ഞത് മനസ്സിലാകാതിരിക്കാൻ ഞാൻ തിന്നുന്നത് മണ്ണല്ല....മ്മ്മ്.... ഇച്ചിരി മൂശെട്ട് ആണേലും കൊള്ളാം......സാരല്യ ഞാൻ ശരി ആക്കി എടുത്തോളാം....നമുക്ക് ആലോചിക്കാന്നെ.... " ഒരു കള്ള ചിരിയോടെയുള്ള അവളുടെ വാക്കുകൾ കേട്ടു അവൻ ഒന്ന് തറഞ്ഞു നിന്നു,,, ഒരു നിമിഷം ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ അവൻ അവളുടെ അടുത്തേക്ക് ഓടി ചെല്ലാൻ നിന്നതും ഒരു കൈ കൊണ്ട് ഡോർ കൊട്ടി അടച്ചു കൊണ്ട് അവൾ ചിരിയോടെ പടികൾ ഇറങ്ങി ഓടി.... അവന് വിശ്വാസം വരുന്നുണ്ടായിരുന്നില്ല...... അവൻ രണ്ട് കയ്യും ഊരയിൽ ഊന്നി കൊണ്ട് ചിരിയോടെ ശ്വാസം വിട്ടു..... 🍂🍂🍂🍂🍂🍂🍂🍂🍂🍂 "പാറു....... " സന്തോഷം അടക്കാൻ കഴിയാതെ ബെഡിൽ കിടക്കുന്നുറങ്ങുന്ന പാറുവിന്റെ മേലേക്ക് അവൾ ചാടി കയറി....അതൊന്നും ശ്രദ്ധിക്കാൻ പോലും നിൽക്കാതെ പാറു ഉറക്കത്തിൽ തന്നെ,,,കുട്ടി കുമ്പകർണന് ഒരു ടൈറ്റ് കോമ്പിറ്റെഷൻ ആണെന്നാണ് കേട്ടത്..... "ടി.... പാറു..... എണീക്കടി.... ഒരു കാര്യം പറയാൻ ഉണ്ട്,,, കേൾക്കടി... "

മണി വീണ്ടും അവളെ കുലുക്കി വിളിച്ചു.... "എന്താടി ശവമെ.....ഒന്ന് ഉറങ്ങട്ടെടി.... " ഒന്ന് ചിണുങ്ങി കൊണ്ട് അവൾ തിരിഞ്ഞു കിടന്നു,,,, "കേൾക്കടി,,, നിന്നോടല്ലേതെ വേറെ ആരോടാ ഞാൻ പറയാ,,, ഒന്ന് കേൾക്ക്.... " അവൾ കെഞ്ചി... "മ്മ്മ്... പറ.... കേൾക്കുന്നുണ്ട്.... " ഉറക്കത്തിൽ തന്നെ അവൾ മൂളി സമ്മതം കൊടുത്തതും പാറു അവളുടെ തോളിൽ ആയി കിടന്നു,,, "ഡി... നിന്റെ ഏട്ടന് എന്നെ ഇഷ്ടാണത്രേ,,,,, " "നല്ല കോമഡി,,,, ഇത് ഇന്ന് രാവിലെ റിലീസ് ആയതാണോ... അവളുടെ ഒരു... പോയി കിടന്നു ഉറങ്ങ് കൊച്ചെ,,, ഉറക്കത്തിൽ ഓരോന്ന് കണ്ടിട്ട് വന്നോളും,,, നല്ലോണം പ്രാർത്ഥിച്ച് കിടന്നോ,,, അപ്പൊ ഈ വിധ ദുസ്വപ്നങ്ങൾ ഒന്നും കാണില്ല,,,, " ഉറക്കത്തിൽ പലതും പുലമ്പി കൊണ്ട് അവൾ തിരിഞ്ഞു കിടന്നു,, മണിയുടെ മുഖം കൂർത്തു,,,അവൾ പാറുവിന്റെ പുറത്ത് ഇട്ടു തന്നെ ഒന്ന് കൊടുത്തു,,, "എന്താടി... " പാറു അലറി... "ഇനിയും പറയുന്നത് കേട്ടില്ലാച്ചാൽ,, പണ്ട് അടി കിട്ടാണ്ടിരിക്കാൻ മാത്‍സ് സാറേ സെറ്റ് ആക്കാൻ നോക്കിയത് നീ ആണെന്ന് ഞാൻ നന്ദേട്ടനോട് പറയും.... " ആ ഭീഷണിയിൽ പാറു വീണു... അവൾ ചാടി എഴുന്നേറ്റു... അടഞ്ഞ കണ്ണുകൾ വിരല് കൊണ്ട് നിവർത്തി ഇരുന്നു,,, കുട്ടിക്ക് പേടി ഉണ്ട്,,, സംഭവം എന്താണെന്ന് വെച്ചാൽ അത് പണ്ടത്തെ കഥയാണ്,,, അതായത് രമണ,,,

പാറുവും മണിയും പത്തിൽ പഠിക്കുമ്പോൾ നടന്ന സംഭവം,,,,, കണക്കിൽ പണ്ടെ പുലികൾ ആയത് കൊണ്ട് എന്നും ക്ലാസിൽ അടി തന്നെ,,, കിട്ടി കിട്ടി മതിയായപ്പോൾ പാറു കണ്ടു പിടിച്ച മാർഗം ആണ് അങ്ങേരെ അങ്ങ് പ്രേമിക്കുക... അല്ല അഭിനയിക്കുക,,, ആള് അല്പം സുന്ദരൻ ആയത് കൊണ്ട് തന്നെ കണ്ടോണ്ട് ഇരിക്കുകയും ചെയ്യാം,,, വെറും ഒരു മനസുഗം,,,, കണക്ക് നോട്ട് കാണിച്ചു കൊടുക്കാൻ ചെന്നപ്പോൾ വരച്ച വൃത്തത്തിനുള്ളിൽ വൃത്തിയായി എഴുതിയ *i Love you *...മതീലെ പൂരം...ആളങ്ങ് ഉറഞ്ഞു തുള്ളിയതും അവള് കളം മാറ്റി ചവിട്ടി.... 10 C യിലേ ഒരു ചെക്കൻ എഴുതിയതാണ് എന്ന്,,, അതും എന്തിന് അവളോടുള്ള മൂത്ത പ്രണയം കാരണം,,, ആ ചെക്കന് കാര്യം മനസ്സിലാകാത്തത് കൊണ്ട് അവൾ രക്ഷപ്പെട്ടു,,, അന്നോടെ നിർത്തി കണക്ക് സാറും അങ്ങേരുടെ x ഉം y ഉം ഒക്കെ.... പിന്നെ ആകെ അറിയാവുന്നത് പാറുവിന് ആയത് കൊണ്ട് തന്നെ പ്രശ്നം ആയില്ല... പക്ഷെ ആ ഒന്നും അറിയാത്ത നിഷ്കളങ്കനെ രണ്ട് ഏട്ടൻമാരും ചേർന്ന് ഭീഷണിപ്പെടുത്തിയത് അത് രണ്ടാളിലും പേടി ഉണ്ടാക്കി,,, കാരണം എന്താ,,,അവൻ എന്തെങ്കിലും തിരികെ പറഞ്ഞാൽ കിട്ടാൻ പോകുന്നത് യമലോകത്തേക്കുള്ള ഫ്രീ ടിക്കറ്റ് ആണ്.... "പറയടി പുല്ലേ.....അവളുടെ ഒരു... " "സത്യായിട്ടും ഞാൻ സ്വപ്നം കണ്ടതല്ല പാറു.... അങ്ങേര് പറഞ്ഞതാ... " "ഇഷ്ടം ആണെന്നോ... " "അല്ലടി... കണ്ണിൽ നോക്കി മനസ്സിലാക്കാൻ പറഞ്ഞു,,, എന്നിട്ട് എന്നെ നോക്കി ചിരിച്ചു,,, സത്യം.... അങ്ങേർക്ക് എന്നെ ഇഷ്ടം ആണെഡി... "

മണി ഉള്ളിലെ സന്തോഷം കൊണ്ട് പറഞ്ഞു,,, "അതിനാണോഡി.... ഇങ്ങനെ തുള്ളി നടക്കുന്നെ.... ഡി... ഏട്ടന്റെ കണ്ണിൽ വല്ല പൊടിയും പോയിട്ടുണ്ടാകും,,, അതാകും കണ്ണിൽ നോക്കാൻ പറഞ്ഞത്....ഇതിനാണോഡി മനുഷ്യന്റെ ഉറക്കം കളഞ്ഞത് പുല്ലേ,,,, അവളുടെ ഒരു... " ഓരോന്ന് പെറുക്കി പറഞ്ഞു കൊണ്ട് അവൾ ബെഡിലേക്ക് മറിഞ്ഞു,,, മണി വീണ്ടും ആ ചിന്തയിൽ തന്നെ,,, ഇനി ഇവള് പറഞ്ഞ പോലെ,,, അപ്പൊ എന്നെ ഉമ്മ വെച്ചതോ...അന്ന് ദേഷ്യത്തിലും ഉമ്മ വെച്ചില്ലേ,,, ച്ചെ....എന്തെങ്കിലും പറഞ്ഞിരുന്നേൽ നാണക്കേട് ആയേനെ.... അവൾക്ക് സങ്കടവും ദേഷ്യവും ഒരുപോലെ വരുന്നുണ്ടായിരുന്നു,,നേരം പിന്നെയും കടന്നു പോയിട്ടും ഉറക്കം ലേശം പോലും വരുന്നില്ല,, അവൾ തല ചെരിച്ചു നോക്കിയപ്പോൾ കൂർക്കം വലിച്ചു ഉറങ്ങുന്ന പാറു,,, എന്റെ ഉറക്കം കളഞ്ഞിട്ട് അങ്ങനെ ഇപ്പൊ നീയും ഉറങ്ങണ്ടാ.... അവൾ ദേഷ്യത്തോടെ അവളുടെ ഊരക്കിട്ട് ഒരു ചവിട്ട് കൊടുത്തു,,, "എന്താടി പുല്ലേ... " "നിന്റെ കുഞ്ഞമ്മേടെ പതിനാറ്... മനുഷ്യനെ സന്തോഷത്തോടെ ഇരിക്കാനും സമ്മതിക്കില്ലല്ലേ... ശവം... ഹും... " ദേഷ്യത്തോടെ വെട്ടി തിരിഞ്ഞു കൊണ്ട് പുതപ്പും തല വഴി മൂടി കിടക്കുന്ന മണിയെ കണ്ട് തലയും ചൊറിഞ്ഞു കൊണ്ട് പാറു കിടന്നു,,, "മാടംപള്ളിയിലെ യഥാർത്ഥ മനോരോഗി ഇവളാണെന്ന തോന്നുന്നത്... ഞാൻ വളരെ അധികം സൂക്ഷിക്കേണ്ടി ഇരിക്കുന്നു..." പാറു മെല്ലെ തിരിഞ്ഞു നോക്കി,,, മണി എന്തൊക്കെയോ പദം പറയുന്നുണ്ട്,,,

പാറു പേടിയോടെ തലയിലൂടെ പുതപ്പിട്ടു... കുറച്ചു അപ്പുറം ഇതേ പോലെ ചിന്തയിൽ ആണ്ടു പോയ ഒരു തല കൂടി ഉണ്ടായിരുന്നു,, "ഇനി ഇപ്പൊ ഗൗതം പറഞ്ഞ പോലെ ശ്രുതിയെ പറ്റിയാണോ അവൾ ഉദ്ദേശിച്ചത്.... അവൾ അത്ര വേഗം സമ്മതിച്ചു തരില്ല,,, എന്നാലും അവളും പറഞ്ഞതല്ലേ....പിന്നെ ഈ കോപ്പൻ എന്താ വിശ്വസിക്കാത്തത്.... " അവൻ പുതപ്പും കടിച്ചു കൊണ്ട് ആലോചിച്ചു,,, "എന്റെ പെങ്ങളെ.... അവനെ നമുക്ക് വേണ്ടടി... നല്ലൊരു ചെക്കനെ ഏട്ടൻ നിനക്ക് കണ്ട് പിടിച്ചു തരും... " ഉറക്കത്തിൽ ഗൗതമിന്റെ ശബ്ദം ഉയർന്നു വന്നു,,, ഒറ്റ ചവിട്ടിന് അവനെ താഴെ എത്തിച്ചു കൊണ്ടായിരുന്നു നന്ദൻ പ്രതികരിച്ചത്.... "അവളെ വേറെ ആർക്കെങ്കിലും കെട്ടിച്ചു കൊടുത്താൽ നിന്റെ അന്ത്യം എന്റെ കൈ കൊണ്ടാകും... %$$#@$!%മോനെ... " ഉറക്കത്തിൽ നിന്നും ഞെട്ടിയ ഗൗതം കാണുന്നത് ഉറഞ്ഞു തുള്ളി കൊണ്ട് പുറത്തേക്ക് പോകുന്ന നന്ദനെയാണ്,,, ഇവനെന്താ ഭ്രാന്തായോ.... ഗൗതം കണ്ണും മിഴിച്ചു കൊണ്ട് അവനെ നോക്കി പോയി,,, മുണ്ടും നേരെ എടുത്തു കൊണ്ട് നിലത്ത് നിന്നും എഴുന്നേറ്റു ബെഡിൽ കയറി കിടന്നു... "എന്റെ രശ്മിക പെങ്ങളുടെ കല്യാണം എവിടെ എത്തിയോ ആവോ... " പെറുക്കി പറഞ്ഞു കൊണ്ട് അവൻ കണ്ണും പൂട്ടി കിടന്നു,,, 🍂🍂🍂🍂🍂🍂🍂🍂🍂🍂

"തണുപ്പ് ഉണ്ടടി,,,, ഞാനെങ്ങും ഇല്ല,,,ഈ കാലത്ത് തന്നെ മുങ്ങി കുളിക്കാൻ,,, വേണേൽ നീ പൊയ്ക്കോ.... " പാറു പുതപ്പിനുള്ളിലേക്ക് നുഴഞ്ഞു കയറി കൊണ്ട് പറഞ്ഞു,,, ഭീഷണിപ്പെടുത്താൻ നോക്കിയിട്ടും പെണ്ണ് കുലുങ്ങിയില്ല,,, മടി കൊണ്ടാ,,മണി പിന്നെ ഒന്നും പറയാൻ നിൽക്കാതെ കിട്ടിയ ദാവണിയും എടുത്തു കൊണ്ട് പുറത്ത് ഇറങ്ങി,,, ഉമ്മറത്തു തന്നെ മുത്തശ്ശി എന്തൊക്കെയോ ജപിച്ചു കൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു,,,, അവൾ അവരെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി,,,, കുളത്തിൽ പോയി ഒരു കുളിയും കഴിഞ്ഞു,,,, അവൾ വീട്ടിലേക്ക് നടന്നു,,, ചെറുതായി വെളിച്ചം വന്നു തുടങ്ങിയിട്ടെ ഒള്ളൂ....ചെറു ചെറു കിളികളുടെ ശബ്ദങ്ങളും കോഴിയുടെ ശബ്ദവും ഇടയ്ക്കിടെ കേൾക്കുന്നിണ്ടായിരുന്നു,,,, പാടവരമ്പ് കടന്നു ചെറു കല്ലുകൾ അട്ടിയിട്ട ഒരു പടികൾ കടന്ന് അവൾ മുകളിലേക്ക് കയറിയാതെ കണ്ടു മുറ്റം തൂത്തു വാരുന്ന പാറുവിനെ,,,, ഉമ്മറത്തു തന്നെ ഒരു ഗ്ലാസ്‌ ചായയും പത്രവും പിടിച്ചു ഇരിപ്പുണ്ട് നന്ദൻ.... അവൾ ഒരു നിമിഷം അവനെ നോക്കി നിന്നു....പെട്ടെന്ന് നന്ദന്റെ നോട്ടം അവളിൽ എത്തിയതും നോട്ടം മാറ്റി.... ഉള്ളിലേക്ക് നടന്നു,,,, അവനും അവളെ ഫേസ് ചെയ്യാൻ ഒരു മടി... ഇനി അവള് പറഞ്ഞതും താൻ ഉദ്ദേശിച്ചതും രണ്ടാണെങ്കിലോ,,,,

എന്തിനാ വെറുതെ കൺഫ്യൂഷൻ,,, അവളോട്‌ തന്നെ ചോദിച്ചു നോക്കാലോ.... അവൻ പത്രവും മടക്കി വെച്ച് ചായ ഗ്ലാസ്‌ കയ്യിലും പിടിച്ചു കൊണ്ട് അകത്തേക്ക് കയറി... "ഈ കാലത്തെ തന്നെ നീ എങ്ങോട്ട് പോയതാ മോളെ..." അപ്പച്ചി എന്തോ പാചകം ചെയ്യുന്നതിനിടയിൽ ചോദിച്ചു.... അവൾ തിണ്ണയിൽ കയറി ഇരുന്നു കൊണ്ട് അവരെ നോക്കി ഒന്ന് ചിരിച്ചു.... "കുളത്തിലേക്ക്.... രാവിലെ ഒരു മുങ്ങികുളി പതിവ് ഉള്ളതാ.... " "ഓഹോ.... ഇവിടെ ഒരുത്തി ഉണ്ട്... മുങ്ങി കുളിക്കാൻ പോയിട്ട് ഒന്ന് വെളളം കാണണമെങ്കിൽ പോലും സമയം പത്ത് കഴിയും.... ഡി... പാറുവേ....കുളിക്കാതെ ഇന്ന് നിനക്ക് കാപ്പി തരില്ല,," പറയുന്നതിനോടൊപ്പം അപ്പച്ചി വിളിച്ചു പറഞ്ഞു,,,,, അടുക്കള ഭാഗം തൂക്കുന്നതിനിടയിൽ പാറു ഒന്ന് ചുണ്ട് കോട്ടി കൊണ്ട് കയ്യിലെ ചൂലിന്റെ പിന്നിൽ ഒന്ന് തട്ടി... "പറയുന്നത് കേട്ടാൽ തോന്നും ഫൈവ് സ്റ്റാർ ഫുഡ്‌ ആണെന്ന്.... ഈ ദോശയും ഇഡലിയും അല്ലാതെ അമ്മക്ക് എന്തെങ്കിലും ഉണ്ടാക്കാൻ അറിയോ... അത് കഴിക്കാൻ കുളിക്കണം എങ്കിൽ ഈ പാറുവിന് അത് വേണ്ടാ.... " പാറു കണ്ണും പൂട്ടി പറഞ്ഞു,,, "ഉറപ്പ് ആണല്ലോല്ലേ... " അമ്മ കള്ള ചിരിയോടെ ചോദിച്ചു,,,, കുറച്ചു കടുകും വറ്റൽ മുളകും ചീന ചട്ടിയിലെ ചൂട് വെളിച്ചെണ്ണയിൽ ഇട്ടു പൊട്ടിച്ചു ചൂട് കപ്പയുടെ മുകളിലേക്ക് ഒഴിച്ച് കൊണ്ട് അമ്മയുടെ ചോദ്യത്തിനോടൊപ്പം പാറു മൂക്കും വിടർത്തി വെച്ച് അത് ആസ്വദിക്കുകയായിരുന്നു,,, "പൊന്നു അമ്മ ചതിക്കല്ലേ....

ഞാൻ രണ്ട് വട്ടം കുളിച്ചോളാം,,, " പാറു പെട്ടെന്ന് തന്നെ മുറ്റം തൂക്കുന്നത് കണ്ട് മണികുട്ടി വായ പൊത്തി ചിരിച്ചു,,, അമ്മ ഒരു ഗ്ലാസ്‌ ചായയും ഒരു പത്രത്തിൽ കുറച്ചു കപ്പയും എടുത്തു അവൾക്ക് മുന്നിലേക്ക് വെച്ച് കൊടുത്തു,,,, കുറച്ചു കട്ടൻ ഉള്ളിലേക്ക് ആക്കി കൊണ്ട് അവൾ ചൂടോടെ കപ്പയുടെ കഷ്ണം എടുത്തു ഉള്ളിലേക്ക് ആക്കുമ്പോൾ അത് ആസ്വദിക്കും മട്ടെ അവൾ കണ്ണ് ചിമ്മി പിടിച്ചു,,, "ഇഷ്ടപ്പെട്ടൊ.... " "മ്മ്മ്,, എന്റെ അപ്പച്ചി... എന്ത് രുചി ആണെന്നോ... " അവൾ അതും പറഞ്ഞു കൊണ്ട് വീണ്ടും കഴിക്കാൻ ആരംഭിച്ചു,,, "അമ്മാ....നമ്മുടെ പൂവാലിയെ ചോദിച്ചു ഒരു കൂട്ടര് വന്നിരുന്നില്ലേ,,, അവർ എത്രയാ വില പറഞ്ഞത് എന്ന് അച്ഛൻ ചോദിച്ചു.... " നന്ദൻ ഉള്ളിലേക്ക് കയറി വരുന്നതിനിടയിൽ വെറുതെ ഒരു ചോദ്യം എടുത്തിട്ടു... അവന്റെ ശബ്ദം കേട്ടതും കഴിപ്പിനിടയിലും മണി ഒന്ന് തല ഉയർത്തി നോക്കി,,, അവന്റെ ചുണ്ടിൽ അവൾക്കായി മാത്രം ചെറു ചിരി ഉണ്ടായിരുന്നു,, അവളുടെ ചുണ്ടിലും അത് വ്യാപിച്ചു,,,, അപ്പൊ വെറുതെ പറഞ്ഞത് അല്ല.... അവൾ മെല്ലെ ഭക്ഷണത്തിലേക്ക് തന്നെ നോട്ടം മാറ്റി,,, അവൻ വന്നു കൊണ്ട് അവളുടെ സൈഡിൽ ആയി അമ്മക്ക് അരികിൽ ആയി വന്നു നിന്നു,,,,, "അത്,,,,, എനിക്ക് അത്ര തീർച്ചയില്ല.... അച്ഛനോട് തന്നെ ചോദിച്ചു നോക്ക്,,, അങ്ങേരല്ലേ അതൊക്കെ നോക്കിയത്,,, എന്നിട്ട് എന്നോട് ചോദിക്കേ..." അവർ അതും പറഞ്ഞു കൊണ്ട് എന്തോ ജോലിയിൽ ഏർപ്പെട്ടു.... "ആഹാ,,, ഇന്ന് കപ്പയാണോ.... "

വലിയ പത്രത്തിൽ ഇരിക്കുന്ന പുഴുങ്ങിയ കപ്പയിലേക്ക് നോട്ടം മാറ്റി കൊണ്ട് അവൻ ചോദിച്ചു,,, അവർ ഒന്ന് തല ഉയർത്തി അവനെ നോക്കി പുഞ്ചിരിച്ചതെയൊള്ളു,,,, "നിനക്കൊക്കെ ഇഷ്ടം അല്ലേ.... ഗൗതമിനാ ആരെക്കാളും പ്രിയം... പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ കപ്പയാണ് എന്ന് അറിഞ്ഞാൽ അവൻ വീട്ടിൽ തല്ലും കൂടി ഇങ്ങോട്ട് വരും,,,അതൊരു പാവം... " അമ്മ ചിരിയോടെ ഓർത്തു,,,, മണി കയ്യിലെ കപ്പയും പിടിച്ചു കൊണ്ട് എന്തോ ഓർത്ത് ഇരിക്കുകയായിരുന്നു,,അമ്മ എന്തോ എടുക്കാൻ ആയി സ്റ്റോർ റൂമിലേക്ക്‌ നടന്നു... അമ്മയുടെ ശ്രദ്ധ മാറി എന്ന് കണ്ടതും നന്ദൻ വേഗം തന്നെ അവളുടെ കൈ പിടിച്ചുയർത്തി കൊണ്ട് കയ്യിലെ കപ്പ അവന്റെ വായ്ക്കുള്ളിൽ ആക്കി,,, ചെറു വിരലിൽ പല്ലിനാൽ ചെറു നോവ് കൂടി നൽകി കൊണ്ട് അവൻ കയ്യിൽ നിന്നും പിടി വിട്ടതും അവൾ കണ്ണും തള്ളി കൊണ്ട് അവനെ നോക്കി നിൽക്കുകയായിരുന്നു,,,,, അവൻ ഒരു കള്ള ചിരിയോടെ അവളെ നോക്കി കൊണ്ട് ചുണ്ട് ഒന്ന് നുണഞ്ഞു കൊണ്ട് പുറത്തേക്ക് നടന്നു,,,, അവൾ ധൃതിയിൽ കണ്ണ് മാറ്റി അപ്പച്ചിയെ നോക്കി,,, അവർ ശ്രദ്ധിച്ചിട്ടില്ല എന്ന് കണ്ടതും ഒരു ആശ്വാസമായിരുന്നു... അവളിൽ വല്ലാത്തൊരു പരാവേഷം രൂപപ്പെട്ടു,,, പിന്നെ എന്തോ ഓർത്ത പോലെ ഒരു ചിരിയും,,,, അത് കണ്ട് കൊണ്ട് പുറത്ത് നിന്നിരുന്ന നന്ദൻ ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു... "അപ്പൊ എനിക്ക് തെറ്റ് പറ്റിയതല്ല.... ഡാ,,, നാറി,,,, ഗൗതമെ...." .........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story