നിഴലായ്: ഭാഗം 8

nizhalay thasal

എഴുത്തുകാരി: THASAL

"അമ്മേ..... " വലിയ വായയിൽ ഉള്ള ഗൗതമിന്റെ നിലവിളി അവിടെ മുഴങ്ങി കേട്ടു,,,, ഞാൻ ഇപ്പൊ എവിടെയാ... മുഖത്ത് നിന്നും പുതപ്പ് മാറ്റി കൊണ്ട് ഗൗതം ഒന്ന് ചിന്തിച്ചു പോയി... നോക്കുമ്പോൾ ദേ കാണുന്നു കയ്യും കയറ്റി വരുന്ന ഗഡോൽഗജൻ,,,,, "നിനക്ക് ഭ്രാന്ത് ആണോടാ... " നിലത്തു നിന്നും എഴുന്നേറ്റു കൊണ്ട് ഗൗതം ചോദിച്ചു ,, "അവന്റെ ഒരു.... മനുഷ്യനെ പറ്റിക്കുന്നതിലും ഒരു അതിര് കാണും... " "കാണും കാണും... എല്ലാത്തിനും ഒരു അതിര്... പട്ടി....രാവിലെ തന്നെ ആ അതിര് കാണാൻ വേണ്ടി ആണോടാ നീ എന്നെ ചവിട്ടി താഴെ ഇട്ടത്... നിനക്കെ... ഭ്രാന്ത... മുഴുത്ത ഭ്രാന്ത്... ഉറങ്ങാനും സമ്മതിക്കാത്ത,,, ഒന്നും ഇല്ലേലും ഞാനും ഒരു മനുഷ്യൻ അല്ലേഡാ... " ഗൗതം സെന്റി അടിച്ചു... നന്ദൻ ദേഷ്യത്തോടെ അവന്റെ പുറത്ത് തന്നെ ഒന്ന് കൊടുത്തു... "ഡാ... നീ ഇന്നലെ എന്താടാ പറഞ്ഞത്,,,,, മണി ഉദ്ദേശിച്ചത് ശ്രുതിയെ പറ്റി ആകും എന്ന് അല്ലേ... " മുണ്ടും മടക്കി കുത്തി വരുന്ന നന്ദനെ കണ്ടതും ഗൗതം അപകടം മണത്തു,,,, മെല്ലെ നിന്നിടത്ത് നിന്നും അല്പം നീങ്ങി... "സത്യം പറയട്ടെ.... എനിക്ക് ഒന്നും ഓർമയില്ല... " "വേണ്ടടാ,,, ഞാൻ ഓർമിപ്പിക്കാം... " അതും പറഞ്ഞു കൊണ്ട് നന്ദൻ മുന്നോട്ട് നടന്നതും ഗൗതം പിന്നെ ഒന്നും നോക്കിയില്ല,,

കാട്ടിലും കടന്നു ഒറ്റ ചാട്ടം അപ്പുറത്തേക്ക്,,, "നിനക്ക് എന്താടാ ഭ്രാന്ത് ആണോഡാ... എന്തിനാടാ ദ്രോഹി വെറുതെ മനുഷ്യനെ കൊല്ലാൻ വരുന്നത്... " "നിന്റെ വാക്ക് കേട്ടു മനുഷ്യന്റെ പാതി ജീവനാ ഇന്നലെ രാത്രി പോയത്,, ഒരു പോള കണ്ണടച്ചിട്ടില്ല.... " "ഡാ... ഡാ.. ഡാ... ഞാൻ വെറുതെ അത് അനുമാനിച്ചതല്ലേ.... " "അവന്റെ ഒരു അനുമാനം.... നീ പറഞ്ഞത് വല്ലതും ശരി ആയിരുന്നെങ്കിൽ കള്ള @@%$%@% മോനെ,,, കൊന്നേനെഡാ പന്നി... " നല്ല വെറൈറ്റി തെറികൾ... ഗൗതം ചെവിയിൽ വിരലിട്ട് ഒന്ന് കുടഞ്ഞു... "ഉഫ്... എന്റെ മഹാദേവാ.... എവിടുന്നു പഠിക്കുന്നു ഇത്രയും ശുദ്ധമായ ഭാഷ....ഗംഗയിൽ രണ്ട് പ്രാവശ്യം മുങ്ങിയാലും ഇതിന്റെ നാറ്റം പോകില്ല,,,, എന്റെ പെങ്ങളെ....എത്ര എണ്ണം ഉണ്ട്.... എന്നിട്ട് ഇതിനെ മാത്രം.... Why... " ഗൗതം ഊരയും തടവി വല്ലാത്തൊരു എക്സ്പ്രഷനും ഇട്ടു കൊണ്ട് പുറത്തേക്ക് നടന്നു.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "തെണ്ടി...... " അലറി വിളിച്ചു കൊണ്ട് കയ്യിൽ ഒരു വടിയും പിടിച്ചു കൊണ്ട് ഓടുകയാണ് മണി... ഒറ്റക്കല്ല മുൻപിൽ കാറി കൊണ്ട് കയ്യിൽ കുറച്ചു വസ്ത്രങ്ങളും പിടിച്ചു കൊണ്ട് പാറുവും... "അയ്യോ അമ്മാ...രക്ഷിക്കണേ... ഈ മറുത എന്നെ കൊല്ലുന്നേ... " അവൾ ജീവനും കൊണ്ട് ഓടുകയാണ്... "നിൽക്കഡി പിശാശ്ശെ... "

"നിൽക്കൂലഡി പട്ടി..." പാറു ഉള്ള ജീവനും കൊണ്ട് ഓടി....ഓടി തളർന്നു രണ്ടും നിന്നത് തൊടിയിൽ.... പാറുവിനെ മണിയെ അല്പം പേടി ഉള്ളത് കൊണ്ട് തന്നെ അടുത്ത് പോലും വരാൻ നിന്നില്ല,,, കയ്യിൽ വടിയാണെ,,,മണി ആണേൽ തല്ലിയിരിക്കും.... "നീ എന്തിനാഡി പുല്ലേ എന്നെ ഇട്ടു ഇങ്ങനെ ഓടിച്ചെ..." കിതച്ചു കൊണ്ട് പാറു ചോദിച്ചു,,, അല്പം മാറി കാൽ മുട്ടിൽ കയ്യും കുത്തി നിന്ന് കിതപ്പ് മാറ്റാൻ കഷ്ടപ്പെടുന്ന മണി അതിനിടയിലൂടെ അവളെ ഒന്ന് കണ്ണുരുട്ടി നോക്കി,,, ശേഷം നെഞ്ചിൽ ഒന്ന് ഉഴിഞ്ഞു കിതപ്പ് മാറ്റി... "നീ എന്താടി പറഞ്ഞത് പുല്ലേ...നിന്റെ ഏട്ടന്റെ കണ്ണിൽ പൊടി പോയതാകും എന്നല്ലേ... " "ആ... അതിലെന്താ ഇത്ര സംശയം... " പാറു നിഷ്കളങ്കമായി ചോദിച്ചു,,, കുട്ടിക്ക് തെല്ലും പതർച്ചയില്ല.... "പൊടി അല്ലടി നാറി,,, ഇത്രയും പോന്ന കൊഴുക്കട്ട.... " കയ്യും ഉരുട്ടി കാണിച്ചു കൊണ്ട് മണി പറയുന്നത് കേട്ടു പാറു ആലോചനയിൽ ആണ്,, അതെങ്ങനെ.... "ഡി.... കോപ്പേ... നിന്റെ ഒരാളുടെ സംശയം കാരണം,,,, ഇന്നലെ രാത്രി എനിക്ക് അറ്റാക്ക് വന്നിരുന്നെങ്കിലോ....പട്ടി.... നിന്റെ ഏട്ടന് എന്നെ ഇഷ്ടം ഒക്കെയാണഡി.... " അവൾ വാശിയോടെ പറഞ്ഞു,,, "നിന്നോട് പറഞ്ഞോ... " പാറു വീണ്ടും ഇടംകോലിട്ടു... ഒരു നിമിഷം മണി ഒന്ന് ആലോചിച്ചു,,,

ഇല്ല അല്ലേ... അപ്പൊ എന്റെ കയ്യിൽ ഉള്ളത് കഴിച്ചതോ,,,അത് വിശന്നിട്ടാകില്ലേ... അങ്ങനെ ആണേൽ തിന്നത് മുഴുവൻ ഞാൻ പുറത്ത് എടുക്കും,,,, അവൾ ഒരു വാശിയോടെ മുഖം കയറ്റി... "അതാണ്‌ പറയുന്നത്....പറഞ്ഞത് മാത്രം വിശ്വസിക്കാൻ പാടൂ....." അതും പറഞ്ഞു കൊണ്ട് തലയിൽ നിന്നും വീഴാൻ ഒരുങ്ങിയ തോർത്ത്‌ മുണ്ട് ഒന്ന് കൂടെ തലയിൽ ചുറ്റി വെച്ചു,,, അലക്കി കൊണ്ട് വന്ന വസ്ത്രങ്ങൾ എല്ലാം നിലത്ത് വീണു കിടപ്പുണ്ട്,,,അതും കയ്യിൽ എടുത്തു കൊണ്ട് പാറു നടന്നു,,, "തെണ്ടി നെഗറ്റീവ്....പട്ടി.... " മണി ദേഷ്യം കൊണ്ട് നിലത്ത് കിടന്ന പൊന്തൻ തേങ്ങ എടുത്ത് അവളുടെ പുറത്ത് ആയി തന്നെ എറിഞ്ഞു,,, പാറു പുറത്തും കൈ വെച്ച് ഒന്ന് തിരിഞ്ഞു വന്നപ്പോഴേക്കും മണി ഓടി... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "ശോഭേ.... ശ്രുതി എഴുന്നേറ്റില്ലേ ഇത് വരെ... " ഒരുമിച്ച് ഇരുന്നു പ്രാതൽ കഴിക്കുന്നതിനിടെ അമ്മ ചോദിച്ചു,,, ശോഭ അപ്പച്ചിയുടെ മുഖം ഒന്ന് പതറി.... "അത്.... ആ.... അവൾ ബാംഗ്ളൂർ അല്ലേ... അവൾക്ക് എല്ലാം അവിടുത്തെ ശീലങ്ങൾ ആണല്ലോ... " "ബാംഗ്ലൂർ എല്ലാരും ഉച്ചക്കണോ എഴുന്നേൽക്കുന്നത് ആന്റി... "

മണിയുടെ ചോദ്യം എത്തി... ഭക്ഷണം കഴിക്കുന്നതിനിടെ എല്ലാരും കൂട്ട ചിരിക്ക് തുടക്കം കുറിച്ചു.... മണിയെ കണ്ണുരുട്ടി നോക്കാൻ ആഗ്രഹം ഉണ്ടെങ്കിലും ശോഭ അതൊന്നു മാറ്റി വെച്ച് ഒന്ന് ചിരിച്ചു... "അത് ഓരോരുത്തരുടെ ശീലങ്ങൾ അല്ലേ.... മോളെ..... അല്ല... മോള് ഇപ്പൊ പഠിക്കാൻ ഒന്നും പോണില്ലേ.... " തേഞ്ഞു,,, മണി തേഞ്ഞു.... കൂടെ ഇരുന്നിരുന്ന പാറുവിന്റെ മണ്ടയിൽ തരിപ്പ് കയറി.... മണി പെട്ടു എന്ന അവസ്ഥയിലും... ഗൗതം വെറുതെ ചോദിച്ചു വാങ്ങി എന്ന കണക്കെ ഇരിക്കുകയാണ്,,, നന്ദൻ ഫുൾ കോൺഫിഡന്റ്സിലും,,, മണിയല്ലെ,,,, ഉത്തരം ഉണ്ടാകും..... കോടീശ്വരനിലെ ഗുരുജിക്ക് പോലും ഇല്ലാത്ത തലയാ..... കുരുട്ടു ബുദ്ധിയിൽ ഇവളെ കണ്ടാൽ ബാക്കിയുള്ളവർ അങ്ങ് മാറി നിൽക്കണം,,,,, "അയ്യോ ഒന്നും പറയേണ്ട ആന്റി.... ഒരു ദിവസം ഞാൻ കോളേജിൽ ചെന്നപ്പോൾ ചരിത്രം പഠിപ്പിക്കുന്ന സാറ് അന്ന് ലീവ്... പിന്നെ പഠിക്കാൻ ത്വര മൂത്ത് വന്ന പിള്ളേര് അല്ലേ എന്ന് കരുതി ഞാൻ അങ്ങ് ക്ലാസ്സ്‌ എടുത്ത് കൊടുത്തു... എന്റെ ദൈവമേ പിന്നെ പറയണ്ട,,, എല്ലാരും എന്റെ ഫാൻസ്‌ ആയി മാറി.... ഏത് സബ്ജെക്ടിൽ സംശയം ഉണ്ടെങ്കിലും എന്റെ അടുത്തേക്ക് വരും... ഇതൊന്നു പറഞ്ഞു താ മണി... അതൊന്നു പറഞ്ഞു താ...

ആകെ കൂടി ബഹളം... അതെല്ലാം കണ്ട് അസൂയ മൂത്ത സാറൻമാർക്ക് മനസ്സിലായി എന്നെ അധിക നാൾ അവിടെ നിർത്തിയാൽ ശരി ആകില്ലാന്ന്... കാരണം എന്താ.... " അവൾ പറഞ്ഞു നിർത്തി കൊണ്ട് എല്ലാവരുടെയും മുഖത്തേക്കും നോക്കി,,,,, എല്ലാരും കഴിപ്പ് ഒക്കെ നിർത്തി അവളുടെ മുഖത്തേക്ക് ഉറ്റു നോക്കുകയാണ്,,,,അവൾക്ക് ചിരി പൊട്ടി... അത് പല്ലിൽ കടിച്ചമർത്തി... "ചോദിക്ക് എന്താണെന്ന്... " അവൾ പറഞ്ഞു.... "എന്താ..." ഗൗതം ആകാംക്ഷയോടെ ചോദിച്ചു,, അടുത്തിരുന്ന നന്ദൻ അവന്റെ കയ്യിൽ ഒന്ന് പിടിച്ചു നെരുക്കി... മൊത്തം തള്ളാണ് എന്നറിഞ്ഞിട്ട അവന്റെ ഒരു ആകാംക്ഷ... "ആഹ് അങ്ങനെ ചോദിക്ക്.... വെറും അസൂയ... അവരെക്കാൾ നന്നായി ഞാൻ പഠിപ്പിച്ചാൽ അവരുടെ ജോലി എങ്ങാനും പോയാലോ... ഏത്.... അവസാനം ആ അസൂയ കാരണം എന്നോട് വീട്ടിൽ ഇരുന്നു പഠിച്ചോളാൻ പറഞ്ഞു.... മ്മ്മ്,,,,, എന്ത് ചെയ്യാൻ,,, അമ്മായിക്ക് മനസ്സിലാകുന്നുണ്ടല്ലോ അല്ലേ... " എല്ലാം പറഞ്ഞു അവസാനിപ്പിച്ചു അമ്മായിയെ നോക്കി ചോദിച്ചതും അവർ ഇതെന്തു ജീവി എന്ന കണക്കെ അവളെ നോക്കുകയാണ്,,, കേട്ടു നിന്നവർ എല്ലാരും ചിരി ഒതുക്കാൻ കഴിയാതെ ഭക്ഷണത്തിലേക്ക് ശ്രദ്ധ മാറ്റി,,,പിന്നെ അമ്മായി ഒന്നും ചോദിക്കാൻ പോയില്ല,,,

പിടിച്ചതിലും വലുതാണെങ്കിലോ മാളത്തിൽ....മണി അല്പം അഭിമാനത്തോടെ ഇരുന്നു.... "ഡി.... കഴിഞ്ഞ തവണ നിന്നോട് സെമിനാർ എടുക്കാൻ പറഞ്ഞതിന് നീ തന്നെ അല്ലേടി ആ മാഷിനെ ചീത്ത പറഞ്ഞു പ്രശ്നം ആക്കിയത്... അതിന്റെ പ്രശ്നം പോലും തീർന്നിട്ടില്ലല്ലോ,,, എന്നിട്ടാണോഡി കോപ്പേ നിന്നോട് അസൂയ... " പാറു ചുണ്ട് ഇളക്കി കൊണ്ട് പറഞ്ഞു,,, "മിണ്ടാതിരിയഡി നാറി...." മണി നൈസ് ആയി ഒന്ന് ഇളിച്ചു കൊണ്ട് പറഞ്ഞു,,,അവരുടെ കാട്ടിക്കൂട്ടൽ കണ്ട് ചിരിയോടെ നന്ദൻ ഭക്ഷണത്തിൽ ശ്രദ്ധ നൽകി..... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "നന്ദേട്ടൻ എവിടെ അമ്മാ...." ശ്രുതിയുടെ ശബ്ദം കേട്ടതും റൂമിൽ റൂഫും നോക്കി കിടന്നിരുന്ന മണി ചാടി എഴുന്നേറ്റു,,, ഫോളോ ചെയ്യേണ്ടതല്ലേ.... "അവൻ കുളപ്പുരയിലേക്ക് പോയതാ.... നീ ഇപ്പൊ അങ്ങോട്ട്‌ പോകണ്ട,,,അങ്ങനെ ചാടി തുള്ളി നടക്കുണോരെ ഇവിടുത്തെ അമ്മക്ക് ഇഷ്ടം അല്ല... അവൻ ഇങ്ങോട്ട് തന്നെ അല്ലേ വരുന്നേ,, വന്നിട്ട് സംസാരിക്കാം,,, ആദ്യം നീ പോയി,,,, കുളിയും നനയും എല്ലാം കഴിഞ്ഞിട്ട് വാ,, അവളുടെ ഒരു കുട്ടി ഉടുപ്പും,,, ചെല്ല്,,, എന്നിട്ട് വല്ല ചുരിദാറോ,,, പാവാടയോ ഇടാൻ നോക്ക്.... " പതിഞ്ഞ സ്വരത്തിൽ അമ്മായിയുടെ ശബ്ദം കേൾക്കുന്നുണ്ട്,, കൂടെ ചിണുങ്ങി കൊണ്ടുള്ള ശ്രുതിയുടെ ശബ്ദവും... അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ,,,,ശരിയാക്കി തരാം,,, പക്ഷെ ആദ്യം ശരിയാക്കേണ്ട ചീങ്കണ്ണി ഇപ്പോഴും വെള്ളത്തിലാ.... അവൾ എന്തോ ആലോചിച്ചു ഉറപ്പിച്ച പോലെ അവിടെ നിന്നും ഇറങ്ങി,,,

ഉമ്മറത്തു എത്തിയതും കണ്ടു തിണ്ണയിൽ രണ്ട് സൈഡിലേക്ക് ആയി കമിഴ്ന്നു കിടന്ന് നടുവിലെ ഫോണിൽ തൊണ്ടി കളിക്കുന്ന ഗൗതമിനെയും പാറുവിനെയും.... അവൾക്ക് തൊട്ടടുത്തായി തന്നെ കസേരയും വലിച്ചിട്ടു ഇരിക്കുന്ന മുത്തശ്ശിയും.... "അയ്യേ ഏട്ടൻ ചമ്മി പോയെ,,,, ഏട്ടനെ പാമ്പ് വിഴുങ്ങിയെ... അയ്യേ... " പാറു ഗൗതമിനെ കളിയാക്കി ചിരിക്കുന്നുണ്ട്... "പോടീ..... നോക്കിക്കോ,,, ഈ ഗൗതം കയറി വരുന്നത്,,,, ഏത് പണ്ടാരക്കാലൻ ആണാവോ 99 കാലമാടൻ പാമ്പിനെ കൊണ്ട് വെച്ചത്,,,, " എന്തൊക്കെയോ പിറു പിറുത്തു കൊണ്ട് കളിക്കുന്ന ഗൗതമിനെ കണ്ട് മണി മെല്ലെ ഒന്ന് എത്തി നോക്കി... പാമ്പും കോണിയും.... മണി വായയും തുറന്നു കൊണ്ട് അവരെ നോക്കി നിന്ന് പോയി... "ഡി... മണി ഉണ്ടേൽ പോര്... ഇങ്ങേര് ഇപ്പൊ തോക്കും പുതിയ കളി തുടങ്ങാം... " പാറു മണിയോടായി പറഞ്ഞു,,, മണിയുടെ നോട്ടം ചെന്ന് പതിഞ്ഞത് കുട്ടികളെ പോലെ തല്ലു കൂടുന്ന ചേട്ടനിൽ ആണ്... "ഇത് ഫൗളാ,,, ഞാൻ തോറ്റിട്ടില്ല,,, ഞാൻ സമ്മതിക്കില്ല,,,, " "പറ്റില്ല ഗൗതമേട്ടൻ തന്നെയാ തോറ്റത്,,തോറ്റോര്ക്ക് ഇനി കളിക്കാൻ പറ്റില്ല,,,," പാറുവും വിട്ട് കൊടുത്തില്ല.... "അങ്ങനെയാണോ,,, ഇത് എന്റെ ഫോണാ,,, എന്നെ കൂട്ടാതെ മുത്തശ്ശിയും പേരകുട്ടിയും കളിക്കുന്നത് എനിക്കും ഒന്ന് കാണണം...

" തോറ്റു കഴിഞ്ഞാൽ ഉള്ള ഗൗതമിന്റെ സ്ഥിരം നമ്പർ എടുത്തു,,, ഫോൺ എടുത്ത് വെക്കുക,, അവസാനം സമ്മതിക്കേണ്ടി വന്നു,,, എന്നിട്ട അതൊന്നു പുറത്തേക്ക് എടുത്തത്... "ഏട്ടൻ എന്തിനാ പഠിപ്പിക്കാൻ പോകുന്നത്... " മണി ദയനീയാമായി ചോദിച്ചു,,, "അത് നിനക്ക് അറിയില്ലേഡി.... ഹൈസ്കൂളിൽ കെമിസ്ട്രി.... " ഗൗതം അഭിമാനപുളകിതനായി... "ഞാൻ അതല്ല ചോദിച്ചത്,,,,, എന്തിനാാ പഠിപ്പിക്കാൻ പോകുന്നത്എന്ന്,,, കഷ്ടം തന്നെ,,,, മൂന്നും ചെറിയ കുട്ടികൾ ആണെന്ന വിചാരം... " അവൾ പറഞ്ഞതും പാറു അവളെ കണ്ണുരുട്ടി നോക്കി,,, "ആഹാ,, അപ്പൊ നീ ചെറിയ കുട്ടി ആയത് കൊണ്ടാണോ മിനിയാന്ന് കുട്ടിയും കോലും കളിക്കാൻ പോയത്,,, പാടത്തു പന്ത് കളിക്കാൻ പോകുന്നത്.... ഹും... എന്നിട്ട് പെണ്ണിന്റെ അഹങ്കാരം കണ്ടില്ലേ... " പാറു ഉറഞ്ഞു തുള്ളിയപ്പോൾ തന്നെ മണി ഒന്നും അറിയാത്ത എക്സ്പ്രഷനും ഇട്ടു കൊണ്ട് മെല്ലെ അവിടെ നിന്നും തടി ഊരി.... പാടവരമ്പത്ത് കൂടെ ആടി പാടി നടന്നു കൊണ്ട് അവൾ കുളിപടവിൽ എത്തി നിന്നു,,,, വാതിൽ പകുതി ചാരി വെച്ചിട്ടുണ്ട്.... വെളളം കലങ്ങി മറിയുന്ന ശബ്ദവും കൂടെ ചെറു രീതിയിൽ പാട്ടിന്റെ ശബ്ദവും കേൾക്കുന്നുമുണ്ട്...അവൾ യാതൊരു കൂസലും കൂടാതെ വാതിൽ ഒന്ന് തള്ളി തുറന്നു,,, ആഗ്രഹം...വെറും ആഗ്രഹം... വാതിലിന്റെ ശബ്ദം കേട്ടാൽ അവൻ തിരിഞ്ഞു നോക്കുന്നു,, അവന്റെ ഭാവം കണ്ടാൽ മനസ്സിലാക്കാലോ.... ഇഷ്ടം ഉണ്ടോ എന്ന്... എവിടെ ചങ്കരൻ തെങ്ങുമ്മേൽ തന്നെ,,,

ഒരു തിരിഞ്ഞു നോട്ടം...മ്മ്മ്ഹും... അവൾ ഇപ്രാവശ്യം വാതിൽ ഒന്ന് ഉറക്കെ അടച്ചു... നീന്തി തുടിക്കുന്ന അവന് എല്ലാം കേൾക്കാൻ പാകത്തിന് ആയിരുന്നു,,, അവന്റെ ചുണ്ടിൽ ചെറു പുഞ്ചിരി നിറഞ്ഞു എങ്കിലും അവൻ അത് ശ്രദ്ധിക്കാത്ത മട്ടെ നീന്തൽ തുടർന്നു,,,, അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവന്റെ വസ്ത്രങ്ങളും ഫോണും എല്ലാം ഇരിക്കുന്നിടത്തേക്ക് ചെന്നിരുന്നു,,,,, *താമര പൂവിൽ വാഴും ദേവിയല്ലോ നീ.... * ദാസേട്ടന്റെ ശബ്ദത്തിൽ മനോഹരമായി തീർന്ന ആ ഗാനം അവിടെ ഒഴുകി തുടങ്ങിയിരുന്നു,,,,അവൾ കൈകൾ തമ്മിൽ കൂട്ടി പിടിച്ചു കൊണ്ട് മുന്നോട്ട് നോക്കി ഇരുന്നു... കാണേണ്ട സാഹചര്യങ്ങളിൽ പോലും അവൻ അവളെ മനഃപൂർവം ഒഴിവാക്കി,,,, "മ്മ്മ്.... മ്മ്മ്... " അവൾ മെല്ലെ ഒന്ന് മൂളി വിളിച്ചു.... അവൻ കേൾക്കാത്ത മട്ടെ നീന്തി കൊണ്ടിരുന്നു,,, "അതെ.... " ഇപ്രാവശ്യം അവൾ ഒന്ന് നീട്ടി വിളിച്ചു,,, അവൻ പെട്ടെന്ന് തന്നെ ഒന്ന് നിന്നു,,,, മെല്ലെ നീന്തി കാലെത്തുന്നൊരടത്തേക്ക് നീങ്ങി കൊണ്ട് മെല്ലെ ചുറ്റിലും ഉള്ള വെളളം തെരുത്ത് മാറ്റി കൊണ്ട് മുഖം ഒന്ന് അമർത്തി തുടച്ചു... "എന്താ....നീ എന്താടി ഇവിടെ... " വല്ലാത്തൊരു ഗൗരവത്തോടെയായിരുന്നു അവൻ ചോദിച്ചത്,, അവളുടെ ചുണ്ടുകൾ കൂർത്തു,,, "നിക്ക് ഒരു കാര്യം അറിയണം,,,

അതിന് വേണ്ടി വന്നതാ.... " അവൾ പറഞ്ഞതും അവൻ സംശയത്തോടെ അവളെ നോക്കി,,, അവൾക്ക് എന്തോ പതർച്ച തോന്നിയില്ല.... "ഇയാൾക്ക് എന്നെ ഇഷ്ടമാണോ.... " ഒരു കൂസലും കൂടാതെയായിരുന്നു അവളുടെ ചോദ്യം,,,കേട്ടു നിന്ന അവൻ പോലും ഞെട്ടി,,, എന്നിട്ടും അവള് കുലുങ്ങുന്നില്ല,,,,പ്രതീക്ഷയോടെ തന്റെ ഉത്തരത്തിനായി കാത്തു നിൽക്കുന്നവളെ കണ്ട് അവന് കുസൃതി തോന്നി,,,, അവൾ അല്പം ഗൗരവം എടുത്തണിഞ്ഞു,,,, "ഏത് ഇയാൾക്ക്... " അവൻ പുറകിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി കൊണ്ട് ചോദിച്ചു... അവൾ ഒന്ന് ചുണ്ട് കൂർപ്പിച്ചു.... "ഇയാൾക്ക് തന്നെ... നന്ദേട്ടന്..." അവൾ ചിണുങ്ങി കൊണ്ട് ചോദിച്ചു... "അല്ലല്ലോ.... " അവന്റെ ആ ഉത്തരം തന്നെ അവളുടെ കണ്ണുകൾ നിറച്ചു,,,ഒരു നിമിഷം തറഞ്ഞു ഇരുന്നു പോയി,, പെട്ടെന്ന് സങ്കടത്തോടെ വിതുമ്പുന്ന ചുണ്ടുകളും അതിനേക്കാൾ അവളിൽ പരിഭവം നിറഞ്ഞു.... "എന്നിട്ട് എന്തിനാ എന്നെ ഉമ്മ വെച്ചേ.... എന്നോട് കണ്ണിൽ നോക്കാൻ പറഞ്ഞെ... എന്തിനാ എന്റെ കയ്യീന്ന് കപ്പ വാങ്ങി കഴിച്ചേ... അതൊന്നും ഇഷ്ടം ഇല്ലാത്തോണ്ടാണോ,,,, പറ.." അവൾ വാശിയോടെ ചോദിക്കുന്നത് കേട്ടു അവനും ചിരി പൊട്ടിയിരുന്നു,,, അവൻ അത് മെല്ലെ മറച്ചു വെച്ചു.... "അതൊക്കെയാണോ ഇഷ്ടം... "

അവൻ അല്പം ഗൗരവത്തിൽ തന്നെ ചോദിച്ചതും പിന്നെയും ആ പെണ്ണിന് സഹിക്കാൻ കഴിഞ്ഞില്ല,,,കരച്ചിലോടെ പടിയിൽ നിന്നും എഴുന്നേറ്റു,,,, "ദുഷ്ടൻ,,, ന്നെ പറ്റിക്കുകയായിരുന്നല്ലേ.... ന്തിനാ ന്നോട് ഇത് ചെയ്തേ.... ന്തിനാ ഒരു നിമിഷം എങ്കിൽ ഒരു നിമിഷം മോഹിപ്പിച്ചെ,,,ഓർമ വെച്ച കാലം മുതൽ മനസ്സിൽ കൊണ്ട് നടന്നതിന്റെ കൂലി ആണോ ഈ തന്നത്..." അവൾക്ക് സ്വയം നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല,,, നന്ദൻ ഒരു നിമിഷം തറഞ്ഞു നിന്ന് പോയി,,, ഓർമ വെച്ച കാലം മുതൽ.... "നീ ഇപ്പൊ എന്താ പറഞ്ഞെ...." അവൻ പടവിലേക്ക് കയറി വന്നു കൊണ്ട് ചോദിച്ചു,,, അവൾ ഒരു നിമിഷം ഞെട്ടി,,, അവൾ അവനെ ഒന്ന് നോക്കാൻ പോലും തയ്യാറാകാതെ പുറത്തേക്ക് ഓടാൻ നിന്നതും അവൻ അവളെ പിടിച്ചു വലിച്ചതും ഒത്തായിരുന്നു,,,അവൾ അവന്റെ നെഞ്ചിൽ ആയി തന്നെ ഇടിച്ചു നിന്നു,,, "വിട്.... എനിക്ക് പോണം,,, " അവൾ അവന്റെ കയ്യിൽ കിടന്ന് ഒന്ന് കുതറി,,, "മണി... നീ എന്താ പറഞ്ഞെ.... " അവൻ വീണ്ടും ചോദിച്ചു എങ്കിലും ചുവന്ന കണ്ണുകൾ അവനിലേക്ക് ഒരിക്കൽ പോലും പാറി വീണില്ല,, അവൾ ദേഷ്യത്തോടെ നോട്ടം മാറ്റി,,,, "മണി,,, പറ,,, ഓർമ്മ വെച്ച നാള് മുതൽ മനസ്സിൽ കൊണ്ട് നടന്നു എന്ന് പറഞ്ഞില്ലേ..."

"ഇല്ല... ഞാൻ പറഞ്ഞില്ല.... " അവൾ കൈ വിടിവിക്കാൻ നോക്കി കൊണ്ട് പറഞ്ഞു,, അവൾക്ക് വയ്യായിരുന്നു അവന്റെ മുൻപിൽ പിന്നെയും ഒരു കോമാളിയായി മാറാൻ,,, അവൻ അവളുടെ കയ്യിൽ ഒന്നൂടെ മുറുകെ പിടിച്ചു കൊണ്ട് തന്നോട് ചേർത്തു,,, "ആപ്പോ ഞാൻ കേട്ടതോ...." അവൻ ഗൗരവത്തോടെ മുഖം അവൾക്ക് നേരെ താഴ്ത്തി കൊണ്ട് ചോദിച്ചതും അവളുടെ കണ്ണുകൾ അവന് നേരെ ഉരുണ്ടു.... ആ കണ്ണുകളിലെ ചുവപ്പ് രാശി സങ്കടത്തേക്കാൾ ഉപരി അവളുടെ ദേഷ്യത്തിന്റെ തെളിവ് കൂടി ആയിരുന്നു,,, "ആ പറഞ്ഞു.... പറഞ്ഞത് സത്യവാ....എന്റെ ഓർമയിൽ ഉള്ള മുഖങ്ങളിൽ ആരെക്കാളും എനിക്ക് പ്രിയപ്പെട്ടത് നിങ്ങളെ തന്നെ ആയിരുന്നു,,, എപ്പോഴോഇഷ്ടപ്പെട്ടു പോയി,,, അത് ഇന്നോ ഇന്നലെയോ അല്ല,,, നിങ്ങളുടെ മനസ്സിൽ മുകിൽ കയറി കൂടുന്നതിലും എത്രയോ മുന്നേ,,,,എന്റെ പ്രണയത്തിന് പത്ത് വർഷത്തെ കഥകൾ പറയാൻ ഉണ്ട്,,,, അന്നും എന്നെ തോൽപ്പിച്ചു,,, ഇന്നും,,, എനിക്ക് വയ്യ ഇനിയും,,, എന്നെ വിട്ടേക്ക്,,,, ഒരു തമാശക്കും ഇനി വരുന്നില്ല.... " അവളുടെ വാക്കുകൾ അവന്റെ ഹൃദയത്തിൽ തന്നെ കൊണ്ടു....അവന്റെ കണ്ണുകൾ ഒന്ന് വിടർന്നു,,, പത്തു വർഷം.... അവന്റെ കണ്ണുകളിൽ കണ്ണുനീർ ഉരുണ്ടു കൂടി,, ഒരിക്കൽ പോലും.... തനിക്ക് മനസ്സിലായില്ലല്ലോ...

അവന്റെ കൈ ബലമായി എടുത്തു മാറ്റാൻ ശ്രമിക്കുകയായിരുന്നു മണി,,, പൊടുന്നനെ അവൻ അവളെ ഇറുകെ പുണർന്നു,,, അവൾ ഒന്ന് ഞെട്ടി,, കണ്ണുകൾ മിഴിഞ്ഞു വന്നു,, അവളുടെ കൈകൾക്ക് ശക്തി കുറഞ്ഞു,,,, അവന്റെ ശരീരത്തിൽ ഉള്ള നനവ് അവളുടെ ശരീരത്തിലെക്ക് പടർന്നു,,, അവൾക്ക് ശ്വാസം പോലും വിടാൻ കഴിയുന്നുണ്ടായിരുന്നില്ല,,, അവന്റെ നെഞ്ചിലെ രോമകാടുകളിൽ മുഖം അമർന്നു,,, അവന്റെ താടി രോമങ്ങൾ പിൻകഴുത്തിൽ ഇക്കിളി കൂട്ടി.... അവന്റെ അധരങ്ങൾ അവളുടെ നെറുകയിൽ പല തവണ പതിഞ്ഞു.... "എനിക്ക് അറിയില്ലായിരുന്നു,,,, നീ,,, എന്നെ.... നിന്റെ പ്രണയത്തിന്റെ അത്ര ആഴം ഇല്ല എങ്കിലും എനിക്കും പറയാൻ ഉണ്ടെടി മൂന്ന് വർഷത്തെ പ്രണയം....നിന്നോട് തല്ലു കൂടി തല്ലു കൂടി എന്നോ ഉള്ളിൽ കയറി പോയടി......ഇനിയും പറഞ്ഞില്ലേൽ ശ്വാസം മുട്ടി ചത്തു പോകും ഞാൻ..... " അവന്റെ വാക്കുകൾ അവളിൽ ഞെട്ടൽ ഉണ്ടാക്കി,, അവളുടെ കണ്ണുകൾ ഒന്ന് മിഴിഞ്ഞു,,, കൂടെ അവ നിറഞ്ഞു രക്തവർണമായി....അവളുടെ ചുണ്ടുകൾ വിതുമ്പി... അവനിൽ നിന്നും ഒരു മോചനം ആഗ്രഹിക്കാത്ത മട്ടെ അവളുടെ കൈകളും അവനെ വട്ടം പിടിച്ചു............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story