നിഴലായ്: ഭാഗം 9

nizhalay thasal

എഴുത്തുകാരി: THASAL

"എനിക്ക് അറിയില്ലായിരുന്നു,,,, നീ,,, എന്നെ.... നിന്റെ പ്രണയത്തിന്റെ അത്ര ആഴം ഇല്ല എങ്കിലും എനിക്കും പറയാൻ ഉണ്ടെടി മൂന്ന് വർഷത്തെ പ്രണയം....നിന്നോട് തല്ലു കൂടി തല്ലു കൂടി എന്നോ ഉള്ളിൽ കയറി പോയടി......ഇനിയും പറഞ്ഞില്ലേൽ ശ്വാസം മുട്ടി ചത്തു പോകും ഞാൻ..... " അവന്റെ വാക്കുകൾ അവളിൽ ഞെട്ടൽ ഉണ്ടാക്കി,, അവളുടെ കണ്ണുകൾ ഒന്ന് മിഴിഞ്ഞു,,, കൂടെ അവ നിറഞ്ഞു രക്തവർണമായി....അവളുടെ ചുണ്ടുകൾ വിതുമ്പി... അവനിൽ നിന്നും ഒരു മോചനം ആഗ്രഹിക്കാത്ത മട്ടെ അവളുടെ കൈകളും അവനെ വട്ടം പിടിച്ചു.... പെട്ടെന്ന് എന്തോ ആലോചിച്ച പോലെ അവളുടെ പിടി അവനിൽ നിന്നും വിട്ടു... അവൻ അതൊന്നും ശ്രദ്ധിക്കാതെ പുഞ്ചിരിയോടെ അവളെ ചേർത്ത് പിടിച്ചു നിൽക്കുകയായിരുന്നു,, അവൾ മുഷ്ടി ചുരുട്ടി അവന്റെ വയറ്റിൽ തന്നെ ഒന്ന് കൊടുത്തു,,, കിട്ടിയ ഇടിയിൽ അവൻ എരിവ് വലിച്ചു കൊണ്ട് അവളിൽ നിന്നും മാറി നിന്നതും കാണുന്നത് കണ്ണും വിടർത്തി ഭദ്രകാളി ലുക്കിൽ നിൽക്കുന്ന മണിയെയാണ്.... "നിനക്ക് എന്തോന്നാടി... മൂഡ് ചേഞ്ച്‌ ഡിസോർടറോ... കോപ്പ്... " അവൻ വയറ്റിൽ തിരുമ്മി കൊണ്ട് ചോദിച്ചു... "കോപ്പല്ല... കൊട്ടതേങ്ങ.... നിങ്ങൾക്ക് എന്നെ ഇഷ്ടം അല്ലല്ലേ... ഇയാള് തന്നെയല്ലെ പറഞ്ഞത്,,,,,

ഉമ്മ വെച്ചാലും.... കണ്ണിൽ നോക്കിയാലും അതൊന്നും ഇഷ്ടം ആകില്ല എന്ന്... പിന്നെ എന്തിനാ എന്നെ കെട്ടിപിടിച്ചെ... പറ... അത് ഇഷ്ടം അല്ലേ... പറ... അതും ഇഷ്ടത്തിന്റെ കൂട്ടത്തിൽ പെടുത്താൻ കഴിയില്ലേ.... " അവൾ ഓരോന്ന് എണ്ണി പെറുക്കി ചോദിക്കുന്നത് കേട്ടു അവൻ ചിരിയോടെ അവളുടെ അടുത്തേക്ക് നീങ്ങിയതും അവൾ ഒരു കൈ വെച്ച് അവനെ തടഞ്ഞു.... "വരണ്ട,,,ആദ്യം ചോദ്യത്തിന് ഉത്തരം താ... ഇഷ്ടം അല്ലേന്ന്....ഇതും എന്നെ പറ്റിക്കാൻ കാണിക്കുന്നതാണോ..... " അവളുടെ കണ്ണുകൾ ഒന്ന് നിറഞ്ഞുവോ...അവൻ യാതൊരു അവളെ ഒരു വേള നോക്കി... നിറഞ്ഞു വരുന്ന കണ്ണുകൾ പുറമെ കാണിക്കാതിരിക്കാൻ വാശിയോടെ തടഞ്ഞു വെച്ചിട്ടുണ്ട്... മൂക്കിൻ തുമ്പ് മുതൽ കവിളുകളിൽ പോലും ആ ചുവപ്പ് നിറഞ്ഞു നിൽക്കുന്നുണ്ട്.... അവൻ മെല്ലെ അവളുടെ മൂക്കിൻ തുമ്പിൽ ഒന്ന് വിരൽ വെച്ച് തട്ടി.... "പറയാതെ മനസ്സിലാക്കാൻ ഉള്ള കഴിവ് എന്റെ മണിക്കുട്ടിക്ക് ഉണ്ട് എന്നാണ് എന്റെ വിശ്വാസം....... എങ്കിലും നിന്റെ സമാധാനത്തിന് വേണ്ടി പറയാം....... * ഇഷ്ടം ആണെഡി.... ഈ ശീമകൊന്നയെ....*....കുറെ നാളുകൾ ആയി മനസ്സിൽ കൊണ്ട് നടക്കാനെ എനിക്ക് കഴിഞ്ഞൊള്ളൂ... കാരണം പേടിയായിരുന്നു നിന്നെ.... "

അവൻ കുസൃതിയോടെ പറഞ്ഞു നിർത്തി,, അവളുടെ മുടി ഇഴകളിൽ ഒന്ന് തലോടി... എന്നാദ്യമായി അവൾ അവന് വേണ്ടി മാത്രം മനോഹരമായി ചിരിച്ചു..... "ഇപ്പൊ വിശ്വാസം ആയോ.... " അവൻ മെല്ലെ ചോദിച്ചതും അവൾ എന്തോ ആലോചിച്ച പോലെ തലയാട്ടി,,,, "ഇഷ്ടാണെന്ന് പറഞ്ഞത് നിങ്ങടെ നല്ല കാലം കൊണ്ട... " "അല്ലാന്നു പറഞ്ഞിരുന്നെങ്കിലോ.... " അവന്റെ വാക്കുകളിൽ കുസൃതി നിറഞ്ഞു... "കുത്തി പിടിച്ചു വാങ്ങിച്ചേനെ... " "എന്തൂട്ട്... " അവൻ ഞെട്ടി കൊണ്ട് ചോദിച്ചു... "ഇന്ന് രാവിലെ എന്റെ കയ്യീന്ന് വാങ്ങി കഴിച്ച കപ്പ ഇല്ലേ അത് തന്നെ.... ഇഷ്ടം ആണെന്ന ഒറ്റ വിശ്വാസത്തിലാ തന്നത്.... അല്ലെങ്കിൽ കാണാമായിരുന്നു.... പിന്നെ എന്നും കിട്ടും എന്നൊന്നും കരുതണ്ട....ഞാൻ തരില്ല.... എനിക്ക് തരുന്നത് എനിക്ക് കഴിക്കാനാ...മേലാൽ അതും ചോദിച്ചു വന്നാൽ..... " അവൾ ഭീഷണി രൂപത്തിൽ ഒന്ന് വിരൽ ചൂണ്ടി.. അവൻ ആണെങ്കിൽ വേണ്ടായിരുന്നു എന്ന മട്ടെ പല്ലും കടിച്ചു കൊണ്ട് അവളെ നോക്കി... നൈസ് ആയിട്ട് അവൾ അപമാനിച്ചു വിട്ടത് അവന്റെ റൊമാൻസിനെയാണ്... അവന് റൊമാൻസ്.. അവൾക്ക് അത് ആർത്തി... "ഇതിനെ ഒക്കെ,,,,,,ഇതിന് ശരിക്കും ബുദ്ധി ഇല്ലേ ദൈവമെ..." അവൻ മനസ്സിൽ ഓർത്തു പോയി...

"എന്താടോ നോക്കി പേടിപ്പിക്കുന്നെ... " മണി സാധാരണ ഗൗരവത്തിൽ തന്നെ... "ഒന്നും ഇല്ല എന്റെ പൊന്നെ... മോള് സ്ഥലം കാലിയാക്കാൻ നോക്ക്... അല്ലെങ്കിൽ പിടിച്ചു വെള്ളത്തിൽ മുക്കി എന്നിരിക്കും.... " "ഓഹ്... അതൊക്കെ നമുക്ക് എക്സ്പീരിയൻസ....സേട്ടൻ ചെല്ല്,,,,ചേച്ചിക്ക് ഇച്ചിരി തിരക്ക് ഉണ്ട്... പോട്ടെ മോനെ... " അവനെ നോക്കി കള്ളചിരിയും ചിരിച്ചു കൊണ്ട് പടികൾ കയറുന്ന മണിയെ കണ്ട് അവൻ ഒന്ന് തിരിയാൻ നിന്നു... "നന്ദേട്ടാ.... " പെട്ടെന്ന് അവളുടെ വിളി കേട്ടു അവൻ അവിടെ തന്നെ നിന്നതും ദാവണി പാവാടയും പൊക്കി കൊണ്ട് അവൾ അതെ സ്പീഡിൽ തന്നെ താഴേക്ക് ഇറങ്ങി വന്നു,,, അവന്റെ മുന്നിൽ നിന്ന് ഒരു കള്ള ചിരി ചിരിച്ചു... അവളുടെ ഭാവം കണ്ട് അവൻ സംശയത്തോടെ മുഖം ചുളിച്ചു... "എന്താടി.... " "തന്നില്ല.... " കവിളും കാണിച്ചു കൊഞ്ചലോടെ നിൽക്കുന്ന മണിയെ കണ്ട് അവൻ ഒരു നിമിഷം ഞെട്ടി,,, ഇത് മണി തന്നെയാണോ... "താ നന്ദേട്ടാ പോയിട്ട് ഒരുപാട് ജോലി ഉള്ളതാ... " അവൾ കണ്ണും അടച്ചു തലയും ചെരിച്ചു പിടിച്ചു കൊണ്ട് പറയുന്നത് കേട്ടു അവന്റെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു.... ഈശ്വരാ കിസ്സ്....

അവൻ മെല്ലെ ചുണ്ടുകൾ അവളുടെ കവിളിൽ ആയി പതിപ്പിച്ചതും അവളുടെ കൈ അവന്റെ വയറ്റിൽ ആയി തന്നെ പതിഞ്ഞു,, അവൻ നോക്കുമ്പോൾ ചുണ്ടും കൂർപ്പിച്ചു അവനെ നോക്കി അവൻ ഉമ്മ വെച്ച ഭാഗം തുടച്ചു കളയുന്ന മണി.... "താൻ എന്താടോ ഈ കാണിച്ചേ...ആരോട് ചോദിച്ചിട്ടാഡോ എന്നെ ഉമ്മ വെച്ചത്.... " അവളുടെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ട് അവൻ പോലും ഞെട്ടി... നേരത്തെ റെമോ... ഇപ്പോൾ അന്യൻ... അവളെന്താ അന്യന്റെ ഫീമെയിൽ വേർഷനോ... "താ നന്ദേട്ടാ...താ നന്ദേട്ടാ....എന്നും പറഞ്ഞു കവിളും കാണിച്ചു നിന്നിട്ട്,,, ഉമ്മ തന്നപ്പോൾ നിനക്ക് അഹങ്കാരം,,,,, കോപ്പ്....എന്ത് ഇടി ആടി... " വയറും തടവി കൊണ്ട് നന്ദൻ പറഞ്ഞു,,, അപ്പോഴാണ് അവൾക്കും കത്തിയത്,,, കൈ വെച്ച് വീണ്ടും ഉമ്മ വെച്ച ഇടം നന്നായി തടവി... "അതിന് ആർക്ക് വേണമഡോ തന്നെ ഉമ്മ... എനിക്ക് വേണ്ടത്,,, ഈ കവിളിൽ... ട്ടെ... എന്ന് പൊട്ടുന്ന ഒരു അടിയാ.... ഇന്നക്കുള്ളത് കിട്ടിയില്ല... അതോണ്ടാണെന്ന് തോന്നുന്നു,,,ഒരു ഉഷാറ് പോരാ... വേഗം തന്നെ.... " അവളുടെ സംസാരം കേട്ടു അവന്റെ കണ്ണ് തള്ളി പോയി... ടൈം വെച്ച് അടി വാങ്ങുന്ന കുട്ടിയെ... തെറ്റ് പറ്റി പോയി....കുട്ടിയുടെ ആത്മാർത്ഥത ഇത് വരെ ആരും അറിയാതെ പോയി....

കവിളും കാണിച്ചു നിൽക്കുന്ന അവളെ അടിമുടി നോക്കി കൊണ്ട് നന്ദൻ അവളുടെ കവിളിൽ ഒന്ന് തട്ടി... "അങ്ങനെ അല്ല നന്ദേട്ടാ.... ട്ടോ... എന്ന് ശബ്ദം കേൾക്കുമ്പോൾ രണ്ട് മിനിറ്റ് ചെവിയിൽ പുക കയറിയത് പോലെ ആകണം,,, " വിശദീകരിച്ചു കൊടുത്തു കൊണ്ട് അവൾ വീണ്ടും കവിൾ കാണിച്ചു കൊടുത്തതും അവൻ അവിടെ ഒന്ന് ഉഴിഞ്ഞു... "നിനക്ക് ഒന്നും ഇല്ല... പേടിക്കണ്ട.... " അവൻ പറഞ്ഞതും അവൾ മെല്ലെ തല ഉയർത്തി അവനെ നോക്കി... ഒരു അടിയല്ലേ ഞാൻ ചോദിച്ചോള്ളൂ.... "ഒരു അടി... പ്ലീസ്... " "ഡി... കയറി പോടീ...." അവൻ നെറ്റിയിൽ വിരൽ വെച്ച് ഉഴിഞ്ഞു കൊണ്ട് പറഞ്ഞു,,,, "നന്ദേട്ടാ... പ്ലീസ്,,, എന്നെ ഇഷ്ടം ആണേൽ.... " "ഇനി ഈ ഭാഗത്ത്‌ നിന്നെ കണ്ടാൽ എടുത്ത് കുളത്തിൽ എറിയും,,, ഓടഡി.... " അവൻ അലറിയതും അവൾ കയറി ഓടി,,, വെറും പേടി കൊണ്ട്,, അവന്റെ അടി പേടിയില്ല...അടുത്തത് വരുന്നത് നല്ല സുപ്രഭാത കീർത്തനം ആകും എന്ന് അവൾക്ക് നന്നായി അറിയാം.... "ഭ്രാന്ത്... " അവൾ പോയ വഴിയേ നോക്കി ചിരിയോടെ അവൻ മെല്ലെ പറഞ്ഞു,,,, 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

*അക്കര ഇക്കരെ നിന്നാൽ എങ്ങനെ ആശ തീരും.... ആശ തീരും... ഒന്നെങ്കിൽ ആൺകിളി അക്കരെക്ക്... അല്ലെങ്കിൽ പെൺകിളി ഇക്കരെക്ക്... * വയൽ കടന്നു മുകളിലേക്കുള്ള ചെങ്കൽ പടവിൽ ഇരുന്നു സിപപ്പും മോന്തി പാടുകയാണ് പാറു.... വയൽ കടന്നു വരുന്ന ഒരു ചെറുപ്പക്കാരനെ കണ്ട് അവൾ ഒന്ന് ഇളിച്ചു... "വിച്ചേട്ടോയ്..........." വരുന്നത് ഇങ്ങോട്ടാണ് എന്നറിഞ്ഞിട്ടും വെറുതെ ഒന്ന് കൂവി വിളിച്ചു.... അവൻ ചിരിയോടെ ചളിയിലേക്ക് കാൽ തെന്നാതെ നടന്നു.... "അല്ല....എവിടെ നിന്റെ വേദാളം.... അല്ലെങ്കിൽ രണ്ടിനെയും ഒരുമിച്ച് അല്ലേ കാണാൻ കഴിയുക..... " വന്നപ്പോൾ തന്നെ ചോദ്യം ദഹിക്കാത്ത മട്ടെ സിപപ്പും നുണഞ്ഞു കൊണ്ട് അവൾ അവനെ നോക്കി,,,, "ഓ... അവള് ഉള്ളിൽ ഉണ്ട്.... അടുക്കളയിൽ ആണ്... അതോണ്ട് ഞാൻ അങ്ങോട്ട്‌ പോയില്ല... " അവൾ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞതും ആ കട്ടി മീശ ഒന്ന് പിരിച്ചു കൊണ്ട് അവൻ ഒന്ന് ചിരിച്ചു... "അതെങ്ങനെയാ.... തിന്നണം,,, ആരേലും മെക്കട്ട് കയറണം,,, രണ്ട് വാങ്ങണം,,, ഉറങ്ങണം,, അത് മാത്രം അല്ലേ ചിന്തയിൽ ഒള്ളൂ,,,," അവൻ ആ ചിരിയോടെ തന്നെ പറഞ്ഞതും അവളുടെ മുഖം കൂർത്തു... "താൻ പോഡോ.... വീട്ടിൽ കയറി വന്നു അപമാനിക്കുന്നോ... പോയെ,, പോയെ...

. അന്വേഷിച്ചു വന്നവർ മുറ്റത്ത്‌ ഉണ്ട്.... ഞാൻ ഇതൊന്നു ഫിനിഷ് ചെയ്തോട്ടെ.... " കയ്യിലെ സിപപ്പ് ഒന്നൂടെ നുണഞ്ഞു കൊണ്ട് കല്ലിനോട് ചേർന്ന് ഇരുന്നതും അവൻ ചിരിയോടെ അവളെ നോക്കി കൊണ്ട് മുകളിലേക്ക് നടന്നു,,,,, മുറ്റത്ത്‌ തന്നെ എന്തൊക്കെയോ സംസാരിച്ചു കൊണ്ട് നന്ദനും ഗൗതമും നിൽക്കുന്നുണ്ട്... "ആ വന്നോ മാവേലി.... രണ്ട് ദിവസം ആയിട്ട് ഇങ്ങോട്ട് ഒരു വരവ് പോലും ഇല്ല... ഇപ്പോൾ തെണ്ടി തിരിഞ്ഞു വന്നത് കണ്ടില്ലേ..." വിച്ചുവിനെ കണ്ടതും നന്ദൻ പറഞ്ഞു,,, വിച്ചു സൗമ്യവും അങ്ങേ അറ്റം ആകർഷണിയവുമായ ആ പുഞ്ചിരി തിരികെ നൽകി.... "പെണ്ണ് കാണലും കൂട്ടങ്ങളും ആയി തിരക്കിൽ ആയിരുന്നടാ... " തല ചൊറിഞ്ഞു കൊണ്ട് വിച്ചു പറഞ്ഞു,,, പെട്ടെന്ന് രണ്ട് കണ്ണുകൾ അവനെ ഉറ്റു നോക്കി,, പെണ്ണ് കാണലോ... ശരിയാക്കി തരാഡോ... "എന്നിട്ട് എന്തായി... ഉടനെ കിട്ടോ ഒരു സദ്യ.... " "സദ്യ.... അമ്മ കെട്ടുവാണേൽ ഒരു സദ്യ കിട്ടും,,, ഞാൻ കെട്ടിയിട്ട് അത് ഉണ്ടാകും എന്ന് കരുതണ്ട.... " "അതെന്താടാ ഇഷ്ടപ്പെട്ടില്ലേ.... " "നീ അതിനെ ഒന്ന് കാണണം,,,,,രണ്ട് ടിന്ന് പെയിന്റ് മുഖത്ത് പൂശിയിട്ടുള്ളത്.....അതിന്റെ കല്യാണം കഴിക്കണം എങ്കിൽ ആദ്യം ഒരു പെയിന്റ് കട തുടങ്ങണം,,,, നമുക്ക് വല്ല നാടൻ....ഒരു നാണം കുണുങ്ങി....

അച്ചടക്കം ഉള്ള പെണ്ണിനേ മതിയെ...." "എന്തിനാ ഷോക്കയിസിൽ വെക്കാനാ...." പെട്ടെന്ന് ആരുടെയോ ചോദ്യം കേട്ടു എല്ലാവരും ഒരുപോലെ തിരിഞ്ഞു നോക്കിയപ്പോൾ കയ്യിലെ സിപപ്പും നുണഞ്ഞു,,, ഉമ്മറത്തേക്ക് കയറാൻ നിൽക്കുന്ന പാറു.. നന്ദൻ അവളെ ഒന്ന് തുറിച്ചു നോക്കി,,, എന്നാൽ വൈഷ്ണവിന്റെ ചുണ്ടിൽ പതിവ് പുഞ്ചിരി തന്നെ,,,, അവൾ മുഖം ഒന്ന് വെട്ടി തിരിച്ചു കൊണ്ട് ഉള്ളിലേക്ക് നടന്നു,,,, "ആ നാക്ക് ഉണ്ടെന്നേ ഒള്ളൂ...." ഗൗതം സൗമ്യമായി പറഞ്ഞു.... "അറിയാം.... " "എന്ത് അറിയാം എന്ന്,,,, അറിയാതെ പോലും രണ്ടിന്റെയും അടുത്തേക്ക് പോലും പോകരുത്,,, ബുദ്ധി ഇല്ലാത്ത ഇനങ്ങളാ,,, കൊന്നിട്ട് പറയും,,, ബ്രീത്തിങ്ങ് പ്രോബ്ലം ആണെന്ന്,,,, " ഗൗതം ചിരിയോടെ പറഞ്ഞു,,, വിച്ചുവും ചിരിക്കുകയായിരുന്നു.... 🍂🍂🍂🍂🍂🍂🍂🍂🍂🍂 "ആന്റി... ചായ ഉണ്ടോ.... " "ചൂട് വെളളം മതിയോ... " ശ്രുതിയുടെ ചോദ്യത്തിന് അടുപ്പത്തു എന്തോ സഹായിച്ചു കൊണ്ടിരുന്ന മണിയാണ് മറു ചോദ്യം ഉന്നയിച്ചത്,,,,ശ്രുതി അവളെ ഒന്ന് തുറിച്ചു നോക്കി,,

എവിടെ കുലുക്കം ഇല്ല,, അമ്മ ഒരു ചിരിയോടെ രണ്ട് പേരെയും നോക്കി... "ഈ കുട്ടിയുടെ ഒരു തമാശ.... മോളെ... അടുപ്പത്തു ഉണ്ട്,,, അതൊന്നു എടുത്തു കുടിക്കോ.... " "കൈ പൊള്ളുമോ ആന്റി..." അവൾ അല്പം പേടിയോടെ ചോദിച്ചു... "ഏയ്‌... ചൂടിൽ തൊട്ടാൽ പൊള്ളുകയെ ഇല്ല.... നല്ല സുഖം ആയിരിക്കും... ഒന്ന് ട്രൈ ചെയ്ത് നോക്ക്... " മണി ഇച്ചിരി ഉറക്കെ തന്നെ അതും പറഞ്ഞു കൊണ്ട് ഞൊഡി ഇടയിൽ അവിടെ നിന്നും മാറി... അവൾ പോയ വഴിയെ നോക്കി അമ്മ ഒന്ന് ചിരിച്ചു,,, തല ഒന്ന് ചെരിച്ചപ്പോൾ കാണുന്നത് ചായ പത്രത്തിലെക്ക് തലയും ഇട്ടു നോക്കി നിൽക്കുന്ന ശ്രുതിയെ... അമ്മയ്ക്കും ചിരി വന്നു,, 🍂🍂🍂🍂🍂🍂🍂🍂🍂 "പൊള്ളുമോ ആന്റി....എന്താ ഒലിപ്പ്....അവളെ ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്റെ ദൈവമേ... " ഹാളിലേക്ക് നടക്കുന്നതിനിടയിൽ മണി ഒന്ന് ആത്മഗതിച്ചു... "എന്താടി,,,, ആലോചിച്ചു കൂട്ടുന്നത്.... " പാറുവിന്റെ ചോദ്യം കേട്ടതും മണി ഒന്ന് തിരിഞ്ഞു നോക്കിയതും ഡോറും ചാരി നിൽക്കുന്ന പാറു,, കയ്യിൽ തെൻനെല്ലിക്കയും ഉണ്ട്.... "നിനക്ക് ഏത് നേരവും ഈ തീറ്റ തന്നെ ഒള്ളൂ... ശവം...ഒരു നേരം എങ്കിലും ആ വായ്ക്ക് ഒന്ന് റസ്റ്റ്‌ കൊടുക്ക്...." മണി അവളെ തള്ളി മാറ്റി കൊണ്ട് റൂമിൽ കയറി കൊണ്ട് പറഞ്ഞു,,, "അത് മാത്രം പറയരുത്....

ഈ തീറ്റ എന്ന് പറഞ്ഞാൽ ഒരു കലയാണ്....." "ഈ നിൽക്ക് നിന്റെ കല തുടർന്നാൽ ഈ വീട്ടിൽ ഒരു കൊല നടക്കും,,,, പിറ്റേ ദിവസത്തെ പത്രത്തിൽ ഒരു ഹെഡ് ലൈനും.... തിന്നു കുടുംബം വെളുപ്പിച്ച പെൺകുട്ടിയെ വീട്ടുകാർ കുത്തി കൊന്നു.... അവരുടെ ഭക്ഷണം കൂടി എടുത്ത് കഴിച്ചതാണ് കൊലയിലേക്ക് പ്രേരിപ്പിച്ചത് എന്ന് കുടുംബം തുറന്ന് പറഞ്ഞു.." വാർത്ത വായിക്കും പോലുള്ള അവളുടെ ഡയലോഗ് കേട്ടു പാറു ദേഷ്യത്തോടെ അവളുടെ പിറകിൽ ഒന്ന് തട്ടി....മണി ഒന്ന് പുറകിലേക്ക് ചാഞ്ഞു ഇരുന്നു.... "എന്താടി ഒരു മൂഡ് ഇല്ലല്ലോ... " "ആന്നേ..... ആ ശ്രുതി വന്നതിൽ പിന്നെ ഒരു സമാധാനം പോരാ... ഇന്ന് ഞാൻ കൂടെ തറവാട്ടിലെക്ക് അങ്ങ് പോയാൽ..... ശ്ശെ.... ആകെ കൂടി... " മുഖവും കയറ്റി കൊണ്ടുള്ള മണിയുടെ സംസാരം കേട്ടു പാറുവിന് പോലും ചിരി വന്നു... "അതിനാണോ... ഈ മോന്ത ഇങ്ങനെ... അതിന് പരിഹാരങ്ങൾ രണ്ടാ...ഒന്നുകിൽ നീ പോകാതിരിക്കുക,,,, അല്ലേൽ ആ സാധനത്തിനെ അങ്ങ് ഓടിക്കുക.... അതിനെ ഓടിക്കുക എന്ന് പറഞ്ഞാൽ ചില്ലറ പരിപാടി ഒന്നും അല്ല...

കൂടാതെ അത് നമ്മുടെ തടിക്ക് കുറച്ചു പരിക്ക് പറ്റാൻ സാധ്യതയുണ്ട്... പിന്നെ ഉള്ളത് നീ പോണ്ട... അതെ നടക്കൂ... " തെൻനെല്ലിക്ക വായിൽ ഇട്ടു നുണഞ്ഞു കൊണ്ട് പാറു പറയുന്നത് കേട്ടു മണി ഇരുത്തി ചിന്തിക്കുകയാണ്.... "അത് നടക്കില്ല.... പോയില്ലേൽ ശരി ആകത്തില്ല ..... പിന്നെ ആകെ ഒരു ആശ്വാസം നീ ഇവിടെ ഉണ്ടല്ലോ.... അവൾ നന്ദേട്ടാ എന്ന് വിളിച്ചു പോയാൽ തന്നെ നീ ആദ്യം നന്ദേട്ടന്റെ അടുത്ത് എത്തണം... എനിക്കെന്തോ ആ വെള്ളി മൂങ്ങയെ കണ്ണ് എടുത്താൽ കണ്ടൂടാ..... " ചുണ്ട് ഒന്ന് വളച്ചു കൊണ്ട് മണി പറഞ്ഞതും പാറു ഒന്ന് പൊട്ടിച്ചിരിച്ചു.... "നിനക്ക് ഭ്രാന്ത.... " അവൾ മെല്ലെ മണിയുടെ തലയിൽ ഒന്ന് മേടി............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story