Oh my love 😱: ഭാഗം 1

oh my love

രചന: AJWA

ദേവ വിലാസം....! സമയം വെളുപ്പിന് ആറ് മണി.... മനോഹരമായ ഇരു നില വീട്.... മുറ്റത്തുള്ള റോസ് പൂവിൽ നിന്നും ചിത്രശലഭം അതിലെ തേൻ നുകർന്നു കൊണ്ട് പാറി പറന്നു പോയി....! മുകളിലെ മുറിയിൽ നിന്നുള്ള കട്ടിലിൽ ബ്ലാങ്കറ്റിനുള്ളിൽ ഒരു രൂപം കിടന്ന് കൂർക്കം വലിച്ചു ഉറക്കം ആണ്....! 'ഹേയ് ഐ ലവ് യൂ....'😍 'ഐ ഹേറ്റ് യൂ...'😬 പേടിക്കേണ്ട അലാറം ടോൺ ആണ്....! അത് കേട്ടതും നമ്മളെ കഥാ നായിക ബ്ലാങ്കറ്റ് വലിച്ചു മാറ്റി എണീറ്റു തന്റെ ഫോൺ കയ്യെത്തിച് എടുത്തു....!ആ ടോൺ ഒരുത്തന്റെ വോയ്‌സ് ആണ്.... ലവൻ ആണ് ആ ഫോണിൽ നിന്നും വാൾപേപ്പർ ആയി ചിരിക്കുന്നത്....എന്നും കലിപ്പ് ആണേലും ലവന്റെ വോയിസ്‌ കേട്ടാലേ പെണ്ണ് ഉണരൂ....പെണ്ണ് അവന്റെ വോയ്‌സ് റെക്കോർഡ് ചെയ്തു അലാറം ടോൺ ആക്കി.... അത് കേട്ടാൽ എങ്കിലും ആ തണുപ്പ് മറന്ന് ലവൾ എണീറ്റോളും എന്ന് ലവൾക്ക് തന്നെ അറിയാം....!🙄

കണ്ണടച്ച് ഫോൺ തന്റെ മുന്നിൽ വെച്ചു അതിലെ വാൾപേപ്പർ നോക്കി കൊണ്ടാണ് കണ്ണ് തുറന്നത്....സ്‌ക്രീനിൽ പുഞ്ചിരിച്ചു നിൽക്കുന്ന മുഖം നോക്കി അതിൽ ഒന്ന് ഉമ്മ വെച്ചു....നേരിട്ട് എന്നാണാവോ ഇത് പോലെ ഒന്ന് കൊടുക്കുന്നെ....! "ഹാ... ഹഹ.... ഹു ഹു....ഹു...." ലവൾ എണീറ്റ് ചെന്നു ശവറിന് കീഴിൽ നിന്നപ്പോ ഉള്ള സൗണ്ട് ആണ്..... അമ്മാതിരി തണുപ്പ് ആണ്.... മൂടി പുതച്ചു വീട്ടുകാർ പോലും ഉറക്കം ആണ്....പല്ലുകൾ തമ്മിൽ കൂട്ടി ഇടിക്കുന്ന സൗണ്ട് കേൾക്കാം.... വിറച്ചു കൊണ്ട് ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്നു റെഡി ആയി....! "ഇന്നെങ്കിലും എന്നെ നോക്കി ഒരേ ഒരു ചിരിയെങ്കിലും തന്നേക്കണേ ദൈവമേ...." കണ്ണാടിയിൽ നോക്കി അത്രയും പറഞ്ഞു സ്വയം ഒരു ഫ്ലയിങ് കിസ്സ് കൊടുത്ത് അവൾ മുറിയിൽ നിന്നും ഇറങ്ങി....! അമ്മ എണീറ്റ് കിച്ചണിലേക്ക് ചെല്ലുന്നേ ഉള്ളൂ....!🙄

"നിനക്ക് ഉറക്കവും ഇല്ലേ.... ബാക്കി ഉള്ളവർക്കൊക്കെ കിടന്നുറങ്ങാൻ ടൈം ഇല്ല.... ഈ പ്രായത്തിൽ അല്ലെ അതിനൊക്കെ പറ്റൂ....കെട്ടി കഴിഞ്ഞു പിള്ളേർ ആയാൽ പിന്നെ അതിന് വല്ലതും പറ്റുമോ...." അമ്മ അവളെ നോക്കി പറഞ്ഞു....! "എന്റമ്മേ.... ഉറക്കം ഒക്കെ പിന്നെയും വേണെങ്കിൽ ഉറങ്ങാം...." ലവനെ ഒന്ന് കെട്ടിയിട്ട് വേണം സുഖം ആയി കിടന്നുറങ്ങാൻ....! അച്ഛൻ എണീറ്റ് വന്നു പേപ്പർ കയ്യിൽ എടുത്തു ചാരു കസേരയിൽ നീണ്ടു നിവർന്നു ഇരിക്കുമ്പോ ആണ് മോൾ കുളിച്ചൊരുങ്ങി ഇറങ്ങുന്നത് കണ്ടത്.... പതിവ് കാഴ്ചയാണെങ്കിലും അയാൾ അവളെ നോക്കി പുഞ്ചിരിച്ചു....! "അല്ലേലും കുടുംബത്തിൽ കെട്ടിക്കാൻ പ്രായം ആയ പെൺകുട്ടികൾ കാലത്ത് എണീറ്റ് അമ്പലത്തിൽ പോയി പ്രാർത്ഥിച്ചാൽ കുടുംബത്തിന് തന്നാ അതിന്റെ ഐശ്വര്യം...." 🙄അതിന് ലവൾ കുടുംബത്തിന് ഐശ്വര്യം ഉണ്ടാവാൻ പ്രാർത്ഥിക്കാൻ പോണത് ഒന്നും അല്ല....ഒരു കുടുംബം ഉണ്ടാക്കാൻ നടക്കാ....! "ഞങ്ങൾക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ മോളെ...." ഇങ്ങേര് ഒറ്റ ഒരാൾ കാരണാ ഞാൻ ഇങ്ങനെ നിക്കുന്നത്.... 😬

പെണ്ണ് അച്ഛനെ നോക്കി കലിപ്പിട്ടു....! കാരണം വേറൊന്നും അല്ല ലവളെ അച്ഛനും നേരത്തെ ഫോണിൽ ഇളിച്ചു നിന്ന ലവന്റെ അച്ഛനും പരസ്പരം അളിയന്മാർ ആണ്.... പെങ്ങളെ തിരിച്ചു കെട്ടിയതാ....ഒരുമിച്ച് ഒരേ ദിവസം ഒരേ പന്തലിൽ വെച്ച് വിവാഹം നടന്നത് ആണ്....അന്ന് തന്നെ പ്രശ്നത്തിന് തുടക്കം കുറിച്ച് വേണം എന്ന് പറയാൻ....ഒരു രണ്ട് പവൻ സ്വർണം ലവന്റെ അമ്മയ്ക്ക് എക്സ്ട്രാ ഉണ്ടായി.... അത് പിന്നീട് പരിഹരിച്ചു എങ്കിലും പിന്നെ ഉണ്ടായ കലഹം കെട്ടു കഴിഞ്ഞുള്ള സൽക്കാരത്തിനാണ്....! പിന്നെ ഉണ്ടായത് ലവളെ അച്ഛന് ആദ്യ കണ്മണിയായി ഒരു ആൺകുട്ടി പിറന്നപ്പോൾ.... അന്ന് ലവന്റെ അമ്മ പ്രെഗ്നന്റ് പോലും ആയില്ല....പിന്നെ സെക്കന്റ്‌ പ്രേഗ്നെന്സി രണ്ടാളും ഒരുമിച്ച് ആയോണ്ടും രണ്ട് സന്തതിയും ആൺമക്കൾ ആയോണ്ടും അത് കലഹം ഇല്ലാതെ കഴിഞ്ഞു....

മൂന്നാമതും രണ്ടാൾക്കും പെൺകുട്ടികൾ ആയോണ്ടും വലിയ കുഴപ്പം ഇല്ല....അങ്ങനെ എങ്ങനെ ഒക്കെയോ തട്ടിയും മുട്ടിയും ഇത് വരെ എത്തി....! പക്ഷെ അവസാനം വകയിൽ ഒരു കുടുംബത്തിൽ ഒരു കല്യാണത്തിന് പോയതാ രണ്ട് ഫാമിലിയും....ഫസ്റ്റ് പന്തിയിൽ തന്നെ സദ്യ കഴിക്കാൻ ഇരുന്നതാണ് പെണ്ണിന്റെ അച്ഛൻ.... അളിയൻ നോക്കുമ്പോഴോ തന്നെ വിളിക്കാതെ വലിച്ചു വാരി തിന്നുന്ന അളിയനെ കണ്ടതും അത് മറ്റൊരു കലഹത്തിന് തുടക്കം ആയി.... അത് കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞു.... ഇന്നേ വരെ അവറ്റകൾ പരസ്പരം ഒന്ന് കണ്ടിട്ടില്ല....! ആദ്യം ആരെങ്കിലും ഒരാൾ സോറി പറഞ്ഞാലേ പ്രശ്നം പരിഹരിക്കൂ.... ഇതിപ്പോ രണ്ട് പേരും വാശിയിലാ....! ഇനി മക്കളുടെ കാര്യം....കുടുംബം ഒന്നായാൽ അങ്ങോട്ടും ഇങ്ങോട്ടും പോക്ക് വരവ് ഒക്കെ ഉണ്ട്.... കലഹം ആയാൽ അതോടെ നിൽക്കും എല്ലാം....

പക്ഷെ രണ്ട് അളിയന്മാരുടെയും ഇളയ സന്തതികൾ ഒരിക്കലും പിരിയാത്ത കൂട്ടാണ്‌....അതിൽ മൂത്തവൻ ദേവ ദാസ്,,,,രണ്ടാമൻ ദേവ നന്ദൻ....മൂന്നാമത്തെ സന്തതിയാണ് ലവൾ.... പേര് ദേവ പ്രിയ.... ദേവൂട്ടി എന്ന് വിളിക്കും....! കക്ഷി അമ്പല നടയിൽ ചെന്നു കൃഷ്ണഭഗവാനെ ഒന്ന് നോക്കി....! "😒ഏഴു വർഷം ആയി ഞാൻ ഇവിടെ വന്നു അങ്ങേരെ മനസ്സിൽ കയറി കൂടാൻ പ്രാർത്ഥിക്കുന്നു....ദിവസവും വന്നു ഓരോ രൂപ ഈ ഭണ്ഡാരത്തിൽ ഇട്ടു ഇത് നിറയുന്നതല്ലാതെ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കുന്നില്ല കേട്ടോ....ഇങ്ങനെ ആണേൽ ഞാൻ ഈ വഴിക്ക് വരില്ല നോക്കിക്കോ...." ഇത് തന്നെയാ കഴിഞ്ഞ ഏഴു വർഷം ആയി അങ്ങേരും കേൾക്കുന്നത്.... അത് കൊണ്ടാവും വലിയ മൈൻഡ് ഒന്നും ഇല്ല....! "ദെ ഇന്ന് കൂടെ ഞാൻ നോക്കും.... എന്നിട്ടും ഒരു മാറ്റവും ഇല്ലെങ്കിൽ ഈ ഭണ്ഡാരം മുഴുവനും ഞാൻ കുത്തി പൊട്ടിക്കും...." ദേഷ്യത്തോടെ അതും പറഞ്ഞു തിരിച്ചു നടന്നതും ഒന്ന് നിന്നു ഭഗവാനെ നോക്കി ഒന്ന് ചിരിച്ചു....! "കുട്ടി ഇങ്ങനെ ഒരു രൂപയൊക്കെ ഇട്ടു പ്രാർത്ഥിക്കുന്നത് കൊണ്ടാ ഭഗവാൻ വിളി കേൾക്കാത്തത്...." "😒

കഴിഞ്ഞ ഏഴു വർഷം ആയി ഇത് ഇവിടെ കൊണ്ടിടുന്നു.... അതിപ്പോ പതിനായിരം എങ്കിലും ആയി കാണും.... അപ്പൊ എന്റെ പ്രാർത്ഥനയല്ലേ ആദ്യം കേൾക്കേണ്ടത്...." അത് കേട്ട് തിരുമേനി വായും പൊളിച്ചു നിന്നു....! "ഞാൻ ചുമ്മാ പറഞ്ഞതാട്ടോ.... ഇന്നെങ്കിലും കക്ഷി എന്നെ നോക്കി ഒന്ന് ചിരിച്ചാൽ മതി.... ലവ് ഒക്കെ ഞാൻ പിന്നെ പറയിപ്പിച്ചോളാം.... ഓക്കേ...." അതും പറഞ്ഞു പെണ്ണ് നടന്നു....! കുടുംബക്ഷേത്രം ആയത് കൊണ്ട് തന്നെ ലവന്റെ വീടും ക്ഷേത്രവും ഒരു മതില് വ്യത്യാസമേ ഉള്ളൂ....! "എന്റെ കൃഷ്ണ മിന്നിച്ചേക്കണേ...." എന്നും പറഞ്ഞു സ്ഥിരം കയറാറുള്ള നാലഞ്ച് കല്ലുകൾക്ക് മുകളിൽ കയറി നിന്ന് മതിലിനകത്തുള്ള വീട്ടു മുറ്റത്ത് തലയിട്ട് നോക്കി....! മാമൻ എങ്ങാനും കണ്ടാൽ അളിയനോടുള്ള ദേഷ്യം മുഴുവനും തീർക്കുന്നത് ഇങ്ങോട്ടാവും....!🙄 "😍

അയ്യോ.... എന്റെ കൃഷ്ണാ....ഒരു ഷർട്ട്‌ ഇടായിരുന്നു.... വെറുതെ ആളെ കൺട്രോൾ കളയാൻ ആയിട്ട്..." പെണ്ണ് പരിസരം മറന്ന് അവനെ വായും നോക്കി നിന്നു....!എന്നാ ഒരു ബോഡിയാ.... പക്ഷെ അതിനുള്ളിലെ ഹൃദയം പോക്കാണെന്നാ തോന്നുന്നേ.... അല്ലെ എന്നെ നോക്കാതിരിക്കോ....!😒 കക്ഷി എന്നത്തേയും പോലെ അവന്റെ ബുള്ളറ്റ് തുടച്ചു മിനുക്കൽ ആണ്....! "ശൂ... ശൂ..." ലവൻ ഇത് എന്നും കേൾക്കാറുള്ളതാണ്.... എന്നാലും ഒന്ന് തിരിഞ്ഞു നോക്കി....! "എന്തായി എന്റെ കാര്യം...." "എന്ത് കാര്യം...?!!" "എന്നെ ഇഷ്ടായോ എന്ന്...." "അതാണോ.... അതില്ല...." അവൻ നിസാരമായി പറഞ്ഞു തന്റെ ജോലി തുടർന്നു....! "കഴിഞ്ഞ ഏഴു വർഷം ആയി ഞാൻ ഇങ്ങനെ വെളുപ്പിന് എണീറ്റ് ഈ മതിലും ചാരി നിക്കാൻ തുടങ്ങിയിട്ട്.... എന്നിട്ടും എന്നെ ഇഷ്ടം ആവാത്തത് എന്താ...." "നിന്നോട് ഞാൻ പറഞ്ഞോ ഇവിടെ വന്നു നിക്കാൻ.... ഇറങ്ങി പോടീ...." "ഇയാൾക്ക് വഴിയിൽ കാണുന്ന പെൺപിള്ളേരോട് മുഴുവനും ചിരിക്കാനും സംസാരിക്കാനും അറിയാം.... എന്നെ കാണുമ്പോ മാത്രല്ലേ ഉള്ളൂ ഈ കലിപ്പ്...."

"അവരൊക്കെ എന്നോട് ഏതു നേരം നോക്കിയാലും ഐ ലവ് യൂ എന്നും പറഞ്ഞു നടക്കാറില്ല...." "അത് എനിക്ക് ഇയാളെ ഇഷ്ടം ആയോണ്ട് അല്ലെ...." "പക്ഷെ എനിക്ക് നിന്നെ ഇഷ്ടം അല്ല.... നീ എന്റെ പിന്നാലെ ഇങ്ങനെ നടക്കുന്നത് നിന്റെ വീട്ടുകാർ അറിഞ്ഞാൽ അറിയാലോ.... പിന്നെ നീ വെളിയിൽ ഇറങ്ങില്ല...." "അങ്ങനെ ആണെങ്കിൽ ഞാനും പറയും.... അതോടെ അറിയാലോ നമ്മുടെ കുടുംബങ്ങൾ വീണ്ടും തമ്മിൽ തല്ലുന്നത്...." "നീ എന്ത് പറയും എന്നാ...."😬 "അത് ആലോചിച്ചു നോക്ക്.... അത് കൊണ്ടല്ലേ എനിക്ക് ഇങ്ങനെ പിന്നാലെ നടക്കേണ്ടി വന്നത്....എനിക്ക് വേറെ ചെക്കനെ കിട്ടാനിട്ട് ഒന്നും അല്ല.... ഇയാൾ അന്ന്...." "😬ഓഹ് എടീ ഒന്ന് പതുക്കെ പറയെടി.... നിന്റെ പറച്ചിൽ കേട്ടാൽ നിന്നെ ഞാൻ വല്ലതും ചെയ്ത പോലുണ്ടല്ലോ...." "അപ്പൊ പേടിയുണ്ട് അല്ലെ....അന്ന് ഞാൻ എട്ടിൽ ആണേലും എനിക്ക് ബുദ്ധിയുണ്ട്....

നാളെയും കൂടെ ഞാൻ നോക്കും.... എന്നിട്ടും ഇയാൾ എന്നോട് ഐ ലവ് യൂ എന്ന് പറഞ്ഞില്ലെങ്കിൽ ഞാൻ ഇത് എല്ലാരോടും പറയും....നോക്കിക്കോ...." "നീ ആരോടാ സംസാരിക്കുന്നത്...." "അയ്യോ മാമൻ...." അതും പറഞ്ഞു പിന്നെ ഒരു സൗണ്ട് മാത്രമേ കേട്ടുള്ളൂ.... 🙄വീണോ.... ലവൻ ഒന്ന് തല പൊക്കി നോക്കി.... പെണ്ണ് എണീറ്റ് ഓടുന്നത് കണ്ടപ്പോൾ ആണ് ആശ്വാസം ആയത്....!! ലവനാണ് കക്ഷി.... കാണാൻ സുന്ദരൻ....സുമുഖൻ....പേര് ശ്രീ ദേവ്.....കക്ഷിയാണ് അച്ഛന്റെ ബിസിനസ് സ്ഥാപനങ്ങൾ മുഴുവനും നോക്കി നടത്തുന്നത്....നാട്ടിൽ തന്നെ നല്ലൊരു ടെക്സ്റ്റൈൽ ഷോപ്പ് കൂടി നോക്കി നടത്തുന്നുണ്ട്....!അത് നല്ല പച്ച പിടിച്ച ഒന്നാണ്....!! അകത്തു കേറിയതും ഒരേ ഒരു പെങ്ങളും ദേവൂട്ടിയുടെ മനസാക്ഷി സൂക്ഷിപ്പ്കാരി കൂടിയായ ശ്രീകുട്ടി കോട്ട് വായും ഇട്ടു സ്റ്റെയർ ഇറങ്ങി വരുന്നത് കണ്ടത്....!രണ്ടും കുടുംബ വഴക്കിൽ ഒന്നും തെറ്റാറില്ല....ഇന്നർവെയർ വരെ അവറ്റകൾ എക്സ്ചേഞ്ച് ചെയ്തു ഇടും....അത്രയും നല്ല കൂട്ടാ....!!❤️

പക്ഷെ ഒരു കാര്യം മാത്രം ദേവൂട്ടി ഇത് വരെ ശ്രീ കുട്ടിയോട് പറഞ്ഞിട്ടില്ല....ലവളെ ഏട്ടന്റെ പിന്നാലെ ഇങ്ങനെ നടക്കുന്നത് എന്തിനാണെന്ന്.... ആ ഒരു രഹസ്യം മാത്രമേ രണ്ടിന്റെയും ഇടയിൽ അറിയാത്തതായി ഉള്ളൂ....!! "നിനക്കെന്താടി കാലത്ത് എണീറ്റ് കുളിച്ചു ക്ഷേത്രത്തിൽ പോയാൽ...." "ആ കണി എന്നും ഏട്ടൻ കാണാറുണ്ടല്ലോ...." ലവൾ പറഞ്ഞു വെച്ചുള്ള ലവന്റെ വീക്നെസ്സിൽ കയറി പിടിച്ചതാ മറ്റവൾ.... മടി ആണേലും അവന്റെ മനസ്സിൽ കയറി കൂടാൻ വേണ്ടി മാത്രം പെണ്ണ് ആ ശീലവും തുടങ്ങി....! "എന്നാലും എനിക്ക് മനസ്സിൽ ആവാത്തത് അതല്ല.... ഈ നാട്ടിൽ തന്നെ കാണാൻ കൊള്ളാവുന്ന എത്രയോ ചെക്കന്മാർ അവളെ പിന്നാലെ നടക്കുന്നുണ്ട്.... എന്നിട്ടും അവൾക്ക് ഏട്ടനോട് മാത്രം അ എന്താ ഈ പ്രേമം...." "അവൾക്ക് മുഴു വട്ട് അല്ലാതെന്താ...." അപ്പൊ കാരണം ഇങ്ങേരെ വായിൽ നിന്നും കേൾക്കില്ല....!ലവൾ പിന്നെ ചെന്ന് കോളേജിലേക്ക് പോവാൻ ഉള്ള ഒരുക്കം തുടങ്ങി....!!

💕💕💕 എല്ലാരും ഒരുമിച്ച് ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ ഇരുന്നതും ദേവൂട്ടി ഏട്ടന്മാരെയും അച്ഛനെയും അമ്മയെയും ചേട്ടത്തിയെയും ഒക്കെ ഒന്ന് നോക്കി....!ഇതിൽ ദാസിന്റെ മാരേജ് കഴിഞ്ഞു.... ആള് ഇപ്പൊ പ്രെഗ്നന്റ് ആണ്.... ദേവൂട്ടിയുടെ വീട്ടിലെ മനസാക്ഷി സൂക്ഷിപ്പ്കാരിയാണ് ചേട്ടത്തി...! "അച്ചന് ഇത്തിരി ഏലും ഉളുപ്പ് ഉണ്ടോ....?!!" "എന്ത് ഇഡലി കഴിക്കാനോ...."🙄 "അതല്ല....ഏതേലും കല്യാണത്തിന് പോയാൽ കൂടെ ചെന്നവർ ഒക്കെ കഴിച്ചോ എന്നെങ്കിലും നോക്കിയല്ലേ ഇരുന്നു കഴിക്കേണ്ടത്.... സദ്യ കണ്ടപാടെ ചെന്ന് ഇരിക്കണോ...." അത് കൊണ്ട് മാത്രം ഇപ്പൊ ലവൾക്ക് അവന്റെ വീട്ടിൽ കൂടി ചെന്ന് ശല്യം ചെയ്യാൻ പറ്റുന്നില്ല അതിന്റെ കലിപ്പ് ആണ്....! "അത് കഴിഞ്ഞിട്ട് മൂന്നാല് കൊല്ലം ആയില്ലേ....എനിക്ക് ആണെങ്കിൽ അപ്പൊ വിശന്നിട്ടാടി...." "അല്ലേലും ഫുഡ്‌ കാണുമ്പോ അച്ഛന് വിശപ്പ് കൂടുതലാ...."

"നിനക്കിപ്പോ എന്താ വേണ്ടത്...." "അത് ഇത് വരെ അച്ഛന് മനസ്സിൽ ആയില്ലേ....ഇവൾക്ക് ഇപ്പോ മാമന്റെ വീട്ടിൽ കേറി നിരങ്ങണം അതിന് പറ്റാത്ത ദേഷ്യം ആണ്...." ലവളെ ഉള്ളിലിരിപ്പ് മുഴുവനും കണ്ട് പിടിക്കുന്നവൻ ആണ് നന്ദൻ...! "അതെ അത് തന്നാ.... അല്ലാതെ ഏട്ടനെ പോലെ കുടുംബക്കാർ ഒന്നാവുമ്പോ മാത്രം ഫ്രണ്ട്.... തെറ്റിയാൽ ശത്രു....അതൊക്കെ ഞാനും ശ്രീയും.... നിങ്ങൾ ആര് തെറ്റിയാലും ഞങ്ങളെ ഫ്രണ്ട്ഷിപ്പിനെ അത് ബാധിക്കില്ല...." "ഞങ്ങൾക്ക് അങ്ങനെ ഒക്കെ മതി...." എന്നും പറഞ്ഞു നന്ദൻ എണീറ്റ് പോയി.... ലവനാണ് രണ്ടാമത്തെ ചേട്ടൻ.... ആള് ശ്രീ ദേവന്റെ കൂടെ ഒരുമിച്ച് പഠിച്ചത് ഒക്കെയാണ്....എങ്കിലും വലിയ അടുപ്പം ഒന്നുല്ല.... പറഞ്ഞിട്ട് എന്താ കാര്യം....! "അല്ല വല്യേട്ടാ.... വല്യേട്ടന്റെ അഭിപ്രായം എന്താ ഈ കാര്യത്തിൽ...." "അതിൽ ഇപ്പൊ ഞാൻ അഭിപ്രായം പറഞ്ഞിട്ട് ഒന്നും ഒരു കാര്യവും ഇല്ല....

ഇവരെ ഞാൻ ഇടപെട്ട് ഒന്നാക്കുന്നത് നിർത്തി.... ഒരാഴ്ച ആയുസ് ഉണ്ടാവില്ല അതിന്...." എന്നും പറഞ്ഞു അങ്ങേരും പോയി.... അങ്ങേര് ജനിച്ചപ്പോൾ തന്നെ കുടുംബ വഴക്ക് തുടങ്ങിയതാ....! "ഇന്നും അവൻ നിന്റെ ലവ് ആക്സ്പെക്ട് ചെയ്തില്ലേ ദേവൂട്ടി...." "ഇല്ല ചേട്ടത്തി....എന്റെ പ്ലാൻ ഒന്നും അവിടെ വർക്ക്‌ ഔട്ട്‌ ആവുന്നില്ല...." "അതൊക്കെ ശരിയാവും... ഒരു പക്ഷെ കുടുംബത്തിന്റെ വഴക്ക് കാരണം ആവും...." "അതാവോ....?!! എന്നെക്കാണാൻ കൊള്ളില്ലേ ചേട്ടത്തി...." "അത് പിന്നെ ചോദിക്കാൻ ഉണ്ടോ....നീ സുന്ദരി കുട്ടിയല്ലെടി...." "ശ്രീയേട്ടൻ വീഴുമായിരിക്കും അല്ലെ...." "അതൊക്കെ വീഴ്ത്താടി.... നീ ഇപ്പോ കോളേജിൽ പോവാൻ നോക്ക്....." അതും ശരിയാ ഇപ്പൊ ചെന്നാൽ ലവൻ പോവുന്നതിന് മുന്നേ ബസ്സ്റ്റോപ്പിൽ എത്താം....!പെണ്ണ് അപ്പൊ തന്നെ ബാഗും എടുത്തു കണ്ണാടിയിൽ ഒന്നൂടെ നോക്കി ഇറങ്ങി....!

"ആ വരുന്നുണ്ട്.... ദൈവമേ ഒന്ന് നോക്കിയേക്കണേ...." സ്പെക്സ് ഉള്ളോണ്ട് എവിടെയാ നോട്ടം എന്ന് മാത്രം അറീല....അവളെ മറി കടന്ന് ബൈക്ക് പോയതും അവൾ ഒന്ന് ചിരിച്ചു....! "ഹോയ്.... ഐ ലവ് യൂ...." "പോടീ...."😬 അപ്പൊ ഇന്നത്തെ പ്രാർത്ഥനയും വൈസ്റ്റ്‌....! "വാ പോവാം...." ശ്രീ വന്നു അവളെ തട്ടി വിളിച്ചതും രണ്ടും ബസ്‌റ്റോപ്പിലേക്ക് നടന്നു....! "ഏട്ടൻ ഇന്ന് നോക്കിയോടി...." "അതിന് എന്റെ ഈ പ്രാർത്ഥന ഒന്നും പോരാ.... വേറെ വലുത് എന്തെങ്കിലും നോക്കേണ്ടി വരും...." "അതെന്താ...." "വല്ല കൂടോത്രവും ചെയ്യേണ്ടി വരും....." "അത് എന്റെ ഏട്ടനാ...." "എന്നിട്ട് നിന്നെ കൊണ്ട് ഇത് വരെ ഒരു ഉപകാരം ഉണ്ടായോ....എന്റെ ഏട്ടനെയാ നീ പ്രേമിക്കുന്നത് എങ്കിൽ എപ്പോ നിങ്ങളെ കെട്ട് കഴിഞ്ഞു എന്ന് ചോദിച്ചാൽ മതി...." "ഞാൻ എന്ത് ചെയ്യാനാ.... നിന്റെ പേര് കേൾക്കുമ്പോ തന്നെ ഏട്ടൻ എന്നോട് കലിപ്പാവും....

നിനക്ക് ആണെങ്കിൽ എട്ടിൽ പഠിക്കുമ്പോ ഒരു സുപ്രഭാതത്തിൽ തുടങ്ങിയതാണല്ലോ ഈ ഇളക്കം...." "ഇളക്കം അല്ലേടി ലവ്...." "അത് എന്ത് കൊണ്ടന്നെന്നാ ഞാൻ ചോദിക്കുന്നെ.... നാട്ടിൽ വേറെ ചെക്കന്മാർ ഇല്ലാത്ത പോലെ....!" "ദേവൂട്ടി...." ലവൾ പറഞ്ഞു തീർന്നില്ല പിന്നിൽ നിന്നും ഒരുത്തന്റെ വിളി വന്നതും രണ്ടും തിരിഞ്ഞു നോക്കി....! ലവളെയും നോക്കി നിക്കുന്നത് നല്ല ചുള്ളൻ ചെക്കൻ ആണ്....രണ്ടും ആണെങ്കിൽ വായും പൊളിച്ചു നോക്കാതിരുന്നില്ല....! "ഐ ലവ് യൂ...."😍 "പോടാ പട്ടി...."😬 "നീ എന്തിനാടി അവനോട് ഇങ്ങനെ ചൂടാവുന്നെ.... നിനക്ക് ഏട്ടനെ ഇഷ്ടം ആയിട്ട് പിന്നാലെ നടക്കുന്നത് പോലെ അവന് നിന്നെ ഇഷ്ടം ആയിട്ട് നിന്റെ പിന്നാലെ നടക്കുന്നു...." "എന്നിട്ട് നിന്റെ ഏട്ടൻ എന്റെ അടുത്ത് എന്തെങ്കിലും മര്യാദ കാണിക്കുന്നുണ്ടോ.... പിന്നെ ഞാൻ ആയിട്ട് എന്തിനാ ഇവനോട് കാണിക്കുന്നേ...." അങ്ങാടിയിൽ തോറ്റതിന് അമ്മയോടോ....!അവൻ ആണെങ്കിൽ ബസ് വരുന്നത് വരെ അവളെയും നോക്കി നിന്നു....! 💕💕💕

ക്ലാസ് റൂമിലും പെണ്ണ് ലവനെ വളക്കാൻ ഉള്ള ചിന്തയിൽ ആണ്....! "വല്ലതും തലയിൽ കേറുന്നുണ്ടോ...." "തലയിൽ മുഴുവനും ശ്രീയേട്ടൻ ആടി.... പിന്നെ എങ്ങനെ കേറും..." ദേവൂ അതും പറഞ്ഞു താടിക്ക് കയ്യും കൊടുത്ത് ഇരുന്നു....! "ഇത് നീ ഏട്ടന്റെ മുറിയിൽ കൊണ്ട് വെക്കണം.... നോക്കുമ്പോ തന്നെ കാണുന്നിടത് വെക്കണോടി.... ആ പിന്നെ നിന്റെ തന്തപ്പടി കാണരുത്... അടുത്ത കലഹം കാണാൻ വയ്യ...." നോട്സ് എഴുതേണ്ട സ്ഥാനത് പെണ്ണ് ലവന് ലവ് ലറ്റർ ആണ് എഴുതിയത്....! "ഇത് കിട്ടിയാൽ വായിച്ചു പോലും നോക്കാതെ ഏട്ടൻ എന്നെ പഞ്ഞിക്കിടും അത് ഉറപ്പാ...." "എനിക്ക് വേണ്ടിയല്ലെടി....ഇത്തിരി തല്ല് കിട്ടിയാൽ എന്താ....നിനക്ക് വല്ലവനോടും പ്രേമം തോന്നിയാൽ എന്തിനും കൂടെ ഞാൻ ഉണ്ടാവുമെടി...." "ആ.... അത് കണ്ടാൽ മതി...."🙄 ശ്രീ ചെന്ന് അത് ഏട്ടന്റെ മുറിയിൽ പെട്ടെന്ന് കാണുന്നിടത് തന്നെ വെച്ചു....!

ലവൻ വന്നപ്പോ തന്നെ കണ്ടത് അതും....ഇതൊക്കെ സ്ഥിരവാ.... വേറെ വല്ലതും പയറ്റി നോക്ക്....അത് എടുത്തു അപ്പോ തന്നെ അങ്ങേര് വൈസ്റ്റ്‌ ബാസ്കറ്റിൽ ഇടുന്നത് കണ്ട് ശ്രീ അപ്പോ തന്നെ അത് മെസേജ് വിട്ടു....! ദേവൂ ആണെങ്കിൽ അപ്പൊ തന്നെ അവന്റെ ഫോണിലേക്ക് ഡയൽ ചെയ്തു.... അത് ബ്ലോക്ക്‌ ചെയ്തു വെച്ചിരിക്കാണെന്ന് അപ്പോഴാ ലവൾ ഓർത്തത്.... പതിനായിരം സിം എങ്കിലും എടുത്തു കാണും....ഏതൊക്കെ വോയ്‌സിൽ വിളിച്ചു എന്നാലും അവന് വിളിക്കുന്നത് അവൾ ആണെന്ന് ഒരൊറ്റ ഹലോ കേട്ടാൽ മനസ്സിൽ ആവും.... അത് കൊണ്ട് എന്താ മിമിക്രി വരെ പഠിച്ചു ലവൻ മാത്രം വീണില്ല....ഒരൊറ്റ ദിവസം കൊണ്ട് ബ്ലോക് ചെയ്യും.... ഈ ബ്ലോക്ക്‌ കണ്ട് പിടിച്ചവനെ കൊല്ലണം....😬 പിറ്റേന്നും കാലത്ത് ലവൾ എണീറ്റു വന്നെങ്കിലും അവൻ നൊ മൈൻഡ്....!ഈ ബൈക്ക് എന്തിനാ ഇവൻ ദിവസവും കാലത്ത് തുടച്ചു മിനുക്കുന്നത്.... 🙄

"ഇന്നലെയെന്താ എന്റെ ലവ് ലെറ്റർ ഇയാൾ ഒന്ന് നോക്ക പോലും ചെയ്യാതെ കളഞ്ഞത്...." "ഓഹ് അതിൽ എന്താണെന്ന് എനിക്ക് വായിക്കാതെ തന്നെ അറിയാം...." "എങ്കിൽ പറ അതിനകത്ത് എന്താണെന്ന്...." 🙄അങ്ങനെ ഏലും ലവന്റെ വായീന്ന് ഒരു ഐ ലവ് യൂ കേൾക്കാലോ....! "അയ്യോടാ മോളെ ഒരു ബുദ്ധി....എന്നെ കൊണ്ട് അത് പറയിപ്പിച്ചിട്ട് വേണം നിനക്ക് അത് ഞാൻ നിന്നോട് പറഞ്ഞതാണെന്ന് വരുത്തി തീർക്കാൻ അല്ലേ...." അത് ചീറ്റി...! "എന്റെ വീട്ടിൽ എന്നെ കെട്ടിക്കാൻ ഉള്ള ആലോചന വരെ തുടങ്ങി.... ഇഷ്ടം ആണേൽ ഇപ്പൊ പറയണം...." "എന്റെ വീട്ടുകാരും കെട്ടാൻ ഒരു പറ്റിയ ഒരു പെണ്ണിനെ നോക്കുന്നുണ്ട്...." "എന്നെ കെട്ടിക്കൂടെ...." "നിന്നെയോ... അയ്യേ...." 🙄എനിക്കെന്താ ഒരു കുറവ്.... അവൾ സ്വയം ഒന്ന് നോക്കി....! "ഇയാൾക്ക് വേറെ പെണ്ണിനെ കെട്ടാം എനിക്ക് അതിന് പറ്റില്ലല്ലോ.... അറിഞ്ഞു കൊണ്ട് എങ്ങനെയാ ഞാൻ ഒരാളെ ചതിക്കുന്നെ...." അത് കേട്ട് ലവൻ വായും പൊളിച്ചു നിന്നു....! "നിന്റെ പറച്ചിൽ കേട്ടാൽ തോന്നുമല്ലോ നിന്നെ ഞാൻ പീഡിപ്പിച്ചത് ആണെന്ന്...."

"😨അപ്പൊ ഇല്ലെന്നാണോ പറയുന്നത്...." ദൈവമേ ലവൻ ചുറ്റിലും ഒന്ന് നോക്കി....! "അനാവശ്യം പറയുന്നോ.... നിന്നെ ഞാൻ എപ്പോഴാടി പീഡിപ്പിച്ചത്....ഞാൻ നിന്നെ എന്റെ ശ്രീകുട്ടിയെ പോലെയല്ലാതെ കണ്ടിട്ടില്ല...." ലവൻ കലിപ്പിട്ട് അകത്തേക്ക് കേറിപ്പോയി....!ദേവു ആണെങ്കിൽ പതിവ് പോലെ ദൈവത്തെയും പഴിച്ചു ജിഞ്ചർ കടിച്ച മങ്കിയെ പോലെ വീട്ടിലേക്ക് നടന്നു.....! 💕💕💕 സൺ‌ഡേ ആണ്.... ലവൻ ഇന്ന് മുഴുവനും ടെക്സ്റ്റൈൽസിൽ ആണ്.... അത് കൊണ്ട് തന്നെ ദേവൂ റെഡി ആയി ശ്രീയെയും കൂട്ടി ഇറങ്ങി....! "നിനക്കെന്താ വാങ്ങേണ്ടത്...." "എന്തേലും വാങ്ങണം...." "ഞങ്ങളെ കടയിൽ ഒരു കസ്റ്റമറെ കിട്ടുന്ന കാര്യം ഓർത്താ ഞാൻ വന്നത്...." ശ്രീ വലിയ ഏതാണ്ട് പ്രതീക്ഷിച്ചു പറഞ്ഞു....! "എന്താ വേണ്ടത്....?!!" ലവനെ ഒന്ന് അടുത്ത് കിട്ടാനാ വന്നത്.... അപ്പോഴാ സെയിൽസ് ചേച്ചിടെ ഒരു ചോദ്യം...!ശ്രീയും പ്രതീക്ഷയോടെ അവളെ നോക്കി....!! "ഒരു കർചീഫ്...." 🙄അവർ വായും പൊളിച്ചു ദേവൂനെ ഒന്ന് നോക്കി....!ശ്രീയും അവരെ പോലെ കണ്ണും തള്ളി നിന്നു....!

"ഇതല്ല വേറെ...." അവിടെ ഉള്ള കർചീഫ് മുഴുവനും അവറ്റകൾ അവിടെ നിരത്തി വെച്ചു....പെണ്ണ് ആണെങ്കിൽ ലവനെയും നോക്കി അത് വേണ്ടെന്ന് പറഞ്ഞു നിൽപ്പ് ആണ്....! ലവൻ ആണെങ്കിൽ കണക്ക് മുഴുവനും സെറ്റിൽഡ് ചെയ്യൽ ആണ്.... ലവൾ ഒന്ന് ചുമച്ചതും അവൻ നോക്കുമ്പോൾ അവൾ ഫ്ലയിങ് കിസ്സ് പറത്തി വിടും....അത് കാണുമ്പോൾ തന്നെ അവൻ മുഖം തിരിക്കും....! "എന്തിനാടി നീ ഇതിനെയും കൊണ്ട് ഇങ്ങോട്ട് വന്നത്...." "ഇവൾക്ക് കർച്ചീഫ് വാങ്ങാൻ വന്നതാ...." ലവന്റെ കിളയും പോവാതിരുന്നില്ല....! "എനിക്കിപ്പോ ഏറ്റവും കൂടുതൽ കർച്ചീഫ് ആടി ആവശ്യം....എന്റെ സ്നേഹം കാണേണ്ട ആള് കാണാതിരിക്കുമ്പോൾ കരച്ചിൽ വരും.... അത് തുടക്കാൻ ഡെയ്‌ലി പത്ത് കർച്ചീഫ് എങ്കിലും വേണം...."

"അത് വാങ്ങാൻ ആണെങ്കിൽ വാങ്ങിയിട്ട് പോണം അല്ലാതെ...." എന്നും പറഞ്ഞു ലവൻ നടന്നു ലിഫ്റ്റിലേക്ക് കേറുന്നത് കണ്ടതും ദേവൂ ഒന്ന് ചിരിച്ചു....! "ഞാൻ ഇപ്പോ വരാം...." എന്നും പറഞ്ഞു അവന് പിന്നാലെ ഒരു ഓട്ടത്തിന് ചെന്ന് ലിഫ്റ്റിലേക്ക് കയറിയതും ശ്രീദേവ് ഒന്ന് ഞെട്ടി....! അവൻ ഇറങ്ങാൻ നോകിയെങ്കിലുംലിഫ്റ്റ് അടഞതും മുകളിലേക്ക് ചലിക്കാൻ തുടങ്ങിയതും കണ്ട് അവൾ അവനെ നോക്കി ഇളിച്ചു....! "ദൈവമേ,,,, ഏട്ടൻ...."😨 ശ്രീ അത് കണ്ട് തലയിൽ കയ് വെച്ച് കൊണ്ട് പറഞ്ഞു....! തുടരും..

Share this story