Oh my love 😱: ഭാഗം 11

oh my love

രചന: AJWA

ക്ലാസ്സ് മുറിയിലും അവൾ ശ്രീദേവിനൊപ്പം ഉള്ള സ്വപ്നലോകത്ത് ആയിരുന്നു....അവൻ തന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞത് അവൾക്ക് തന്നെ വിശ്വസിക്കാൻ പറ്റാത്ത പോലെ....!😍 നന്ദൻ ബൈക്കിൽ നിന്നും ഇറങ്ങി ദാസിന്റെ കേബിനിലേക്ക് ചെന്നു....! "എന്താ ഏട്ടാ എന്നോട് പറയാൻ ഉണ്ടെന്ന് പറഞ്ഞത്....?!!" നന്ദൻ ദാസിന്റെ അരികിൽ ചെന്നു ചോദിച്ചു....! "അത്.... ദേവൂട്ടിക്ക് ഒരു കല്യാണാലോചന... തത്കാലം അവൾ ഇത് അറിയണ്ട.... നീ നാളെ അവളെയും കൊണ്ട് എന്തെങ്കിലും പറഞ്ഞു ഞാൻ പറയുന്നിടത് ചെല്ലണം...." നന്ദൻ അത് കേട്ട് നല്ലത് പോലെ ഞെട്ടി.... നമ്മളെ കാര്യം വല്ലതും നടക്കണം എങ്കിൽ അവൾ കൂടെ വേണം.... ഇതിപ്പോ എല്ലാം കയ് വിട്ടു പോവാണല്ലോ....! "അത്.... അത് എന്തിനാ...." "ചെക്കൻ അവളെ ഒന്ന് കാണട്ടെ.... അതും അവൾ അറിയാൻ പാടില്ല... അവന് ഇഷ്ടം ആയാൽ നമുക്ക് അത് അങ്ങ് ഉറപ്പിക്കാം.... ബാഗ്റൗണ്ട് ഒക്കെ ഞാൻ നല്ലത് പോലെ അന്വേഷിച്ചതാണ്....കക്ഷി യൂ എസ് എയിൽ ആണ്....ഇത്രയും നല്ല ആലോചന അവൾ തട്ടി തെറിപ്പിക്കുമോ എന്നാ എന്റെ പേടി.... അത് കൊണ്ടാ അവൾ ഒന്നും അറിയരുത് എന്ന് പറയുന്നത്...." "മ്മ്...." നന്ദൻ നിരാശയോടെ ഒന്ന് മൂളി....! 💕💕💕

ദാസ് വിലക്കിയത് കൊണ്ട് തന്നെ അച്ഛനും അമ്മയും നന്ദനും മിണ്ടാട്ടം ഇല്ല...ചേട്ടത്തിയാണെങ്കിൽ ഒന്നും അറിയില്ലതാനും...! "ഇന്നെന്ത് പറ്റി എല്ലാർക്കും,,,, ഒരു മിണ്ടാട്ടാവും ഇല്ലല്ലോ...." ഫുഡ്‌ കഴിച്ചു കൊണ്ട് എല്ലാരേയും നോക്കി കൊണ്ട് ദേവൂട്ടി ചോദിച്ചു....!പെണ്ണ് ഇപ്പൊ ഫുൾടൈം ഹാപ്പിയാണ്....!! "അമേരിക്കയെ പറ്റി നിന്റെ അഭിപ്രായം എന്താ....?!!" അച്ഛൻ ചോദിച്ചതും പെണ്ണ് വായും പൊളിച്ചു അങ്ങേരെ നോക്കി.... വല്ല ആവശ്യവും ഉണ്ടായിരുന്നോ....!നല്ല ആളെയാ വിലക്കി നിർത്തിയത് എന്ന പോലെ നന്ദനും.... ഇങ്ങേർ ഇത് കുടുംബം കലക്കിയ പോലെ ഇതും കലക്കുമോ എന്ന ചിന്തയിൽ ദാസും അച്ഛനെ ഒന്ന് നോക്കി....! "അമേരിക്ക.... കൊള്ളില്ല അച്ഛാ...." "🙄അതെന്താ മോളെ... നല്ല സ്ഥലവാ... ഞാനൊക്കെ എന്തോരം ആഗ്രഹിച്ചിട്ടുണ്ടെന്ന് അറിയോ അവിടെ പോവാൻ...." "എങ്കിൽ അച്ഛന് പൊയ്ക്കൂടേ....നമ്മൾ എന്തെങ്കിലും ആഗ്രഹിച്ചാൽ അത് പരിശ്രമത്തിലൂടെ നേടിയെടുക്കണം....എത്ര കാലം കഴിഞ്ഞാലും അത് നടക്കും...." അവന്റെ ഇഷ്ടം അങ്ങനെ നേടിയത് ആണെന്നാണല്ലോ പെണ്ണിന്റെ ചിന്ത....! "ആ ഇനി പോണം...." മോളെ കാണാൻ ഇനി അങ്ങോട്ട് ഇടക്ക് ഇടക്ക് പോവേണ്ടത് അല്ലെ....!അങ്ങേര് ആ ചിന്തയോടെ പറഞ്ഞു....!! "അതെന്താ അച്ഛന് വിസ വല്ലതും ശരിയായോ...." "ആ ഒന്ന് ശരിയായിട്ടുണ്ട്...." "അവിടെ പോയിട്ട് അച്ഛൻ എന്ത് ചെയ്യാനാ...." "ഇനിയുള്ള കാലം പേരക്കുട്ടികളെയും കളിപ്പിച്ചു കഴിയണം...."

"അതിന് അവിടെ ഒന്നും പോവേണ്ട.... ഇവിടെ തന്നെ ഉടനെ ഉണ്ടാവും.... അല്ലെ ചേട്ടത്തി...." പെണ്ണ് ഒന്നും മനസ്സിൽ ആവാതെ ചേട്ടത്തിയേ നോക്കി അതും പറഞ്ഞു എണീറ്റ് പോയി....! പെണ്ണ് പോയതും മൂന്നെണ്ണം ഒരു കുറ്റവാളിയേ പോലെ അച്ഛനെ നോക്കി പേടിപ്പിച്ചു....! "അവൾക്ക് ഒരു സൂചന കൊടുത്തതാടാ.... പെട്ടെന്ന് ആവുമ്പോ എന്റെ കുട്ടിക്ക് സഹിക്കാൻ പറ്റില്ല.... സ്കൂളിൽ നിന്നും കോളേജിൽ നിന്നും ഒക്കെ ഒരു ദിവസത്തിൽ കൂടുതൽ പഠനയാത്ര വരെ പോവാൻ തയാർ ആവാത്ത പെണ്ണാ...." അച്ഛൻ വിഷമത്തോടെ അതും പറഞ്ഞു എണീറ്റ് പോയി....! അത് കേട്ട് നന്ദനും ഒന്നും മിണ്ടാതെ എണീറ്റ് പോയി....! പെണ്ണ് ആണെങ്കിൽ ഫോണും എടുത്തു ബെഡിലേക്ക് ഒരു വീഴ്ച ആയിരുന്നു....പുഞ്ചിരിയോടെ മൈ ലവ് എന്ന നമ്പർ ഡയൽ ചെയ്തു....! "ശ്രീയേട്ടാ...."😘 അവളുടെ വിളിയിൽ അവൻ സ്വയം മറന്നത് പോലെ നിന്നു....! "കേൾക്കുന്നില്ലേ...." "ആ ഉണ്ട്.... നീ പറ...." "ഐ ലവ് യൂ...."😘 "🙄അതല്ലാതെ നിനക്ക് വേറൊന്നും പറയാൻ ഇല്ലേ....?!" "ഉണ്ട്.... ശ്രീയേട്ടനോട് നേരം പുലരുവോളം സംസാരിച്ചാലും എനിക്ക് കൊതി തീരില്ല....എന്തേലും പറയുന്നെന് മുന്നേ എന്നെ ബ്ലോക് ചെയത ആളല്ലേ...." അതിനവൻ ഒന്ന് ചിരിച്ചു....! "ഇരുപത്തി നാല് മണിക്കൂറും എന്നെ വിളിച്ചു ഐ ലവ് യൂ എന്ന് പറഞ്ഞാൽ പിന്നെ ഞാൻ എന്ത് ചെയ്യണം...." "അത് ശ്രീയേട്ടൻ എന്നോട് തിരിച്ചു പറയാതോണ്ട് അല്ലെ...." "അത് കഴിഞ്ഞില്ലേ...." "മ്മ്.... അത് കൊണ്ട് ഞാൻ ക്ഷമിച്ചു...."

"നിന്റെ ഏറ്റവും വലിയ സ്വപ്നം എന്താ....?!!" "ശ്രീയേട്ടനെ കല്യാണം കഴിക്കണം...." "പിന്നെ...." "ശ്രീയേട്ടന്റെ മക്കളുടെ അമ്മയാവണം...." "അത്രയേ ഉള്ളോ.... എങ്കിൽ ഇത് നേരത്തെ പറയണ്ടേ.... അല്ല എത്ര മക്കൾ വേണം...." "അത്.... ശ്രീയേട്ടൻ തരുന്നത്രയും...." "ഒന്നോ രണ്ടോ മതിയെടി....അല്ലെങ്കിൽ നിനക്ക് തന്നാ പണി...." "അത് സാരല്ല ശ്രീയേട്ടൻ തരുന്നത് അല്ലെ...." ഇവൾ ഇത് എന്തോന്ന് ഭാവിച്ചാ.... ഇപ്പൊ അങ്ങനെ ഒക്കെ പറയും....അനുഭവിക്കുമ്പോൾ പഠിച്ചോളും....!🙄 "പിന്നെയുള്ള ആഗ്രഹം എന്താ....?!!" "അത്.... ശ്രീയേട്ടനോടൊപ്പം ഈ ലോകം മുഴുവനും ചുറ്റി കാണണം...." "അത് ഇപ്പോ ആയാലോ...." "😨ഏ...." "ഞാൻ നിന്റെ വീടിന് മുന്നിൽ ഉണ്ട്.... ഇറങ്ങി വന്നാൽ നമുക്ക് ഒന്ന് കറങ്ങാം...." അത് കേട്ട് പെണ്ണ് ഞെട്ടി....! "അയ്യോ ആരെങ്കിലും കണ്ടാലോ....?!!" "നിനക്ക് പേടിയോ...ഈ നേരം എന്റെ വീട്ടിൽ കേറി വന്നതല്ലേ നീ...." അതിനവൾ ഒന്ന് ഇളിച്ചു....! "വന്നാൽ എന്റെ ബൈക്കിന്റെ പിറകിൽ എന്നെയും കെട്ടിപ്പിടിച്ചു ഈ നാട് ചുറ്റികാണാം.... ഏറെ കാലത്തെ എന്റെ ആഗ്രഹം ആണ് അത്...." അത് കേട്ടതും പെണ്ണ് ചാടി എണീറ്റ് ഡോർ തുറന്ന് എല്ലാ മുറിയിലേക്കും ഒന്ന് നോക്കി.... എല്ലാരും ഉറങ്ങിയെന്ന് കണ്ടതും പെണ്ണ് പതുക്കെ നടന്നു പിന്നാമ്പുറം വഴി പുറത്തേക്ക് ഇറങ്ങി....! അവനെ കണ്ടപാടേ അടുത്ത് ചെന്നതും അവൻ പരിസരം മറന്നു അവളെയും നോക്കി നിന്നു....! "എന്താ ഇങ്ങനെ നോക്കുന്നെ...." "ഏയ്‌ ഒന്നുല്ല.... അന്ന് കണ്ട സീൻ ഓർത്തതാ...."

"പോ... അവിടന്ന്...." പെണ്ണ് മുഖം പൊത്തിപ്പിടിച്ചു നിന്നതും അവൻ കയ് എടുത്തു മാറ്റി അവളെ തന്നെ നോക്കി....! "പോയാലോ....?!!" "എന്നെ അന്നത്തെ പോലെ വല്ലതും ചെയ്യോ....?!!" "എന്തേ ചെയ്യണോ...." "എന്നെ എങ്ങാനും തൊട്ടാൽ കൊല്ലും ഞാൻ.... അതൊക്കെ കല്യാണം കഴിഞ്ഞിട്ട് മതി...." "ജസ്റ്റ്‌ ഒരു കിസ്സ്...." "അതും വേണ്ട....എങ്കിലേ ഞാൻ വരൂ...." "നിനക്ക് എന്നെ ഒട്ടും വിശ്വാസം ഇല്ല അല്ലെ...." എന്നും പറഞ്ഞു അവൻ ബൈക്ക് നേരെ ആക്കി ഇരുന്നതും പെണ്ണ് അവനെ ഒന്ന് നോക്കി....! "എന്തെ കേറുന്നില്ലേ...." "എന്നെ ഒന്നും ചെയ്യില്ലല്ലോ അല്ലെ...." ഒന്ന് കൂടെ അവൾ ചുണ്ട് പിളർത്തി കൊണ്ട് ചോദിക്കുന്നത് കേട്ട് അവൻ ചിരിച്ചു....! "എടീ പ്രേമത്തിന് ആദ്യം വേണ്ടത് വിശ്വാസം ആണ്....അതൊന്നും ഇല്ലാതെയാണോ ഇത്രയും കാലം എന്റെ പിന്നാലെ നടന്നത്...." "അത് കൊണ്ടല്ലേ എനിക്ക് പിന്നാലെ നടക്കേണ്ടി വന്നത്...." അതിനവൻ അവളെ നോക്കി ഒന്ന് ചിരിച്ചു....! "നിനക്ക് എന്നെ വിശ്വാസം ഉണ്ടെങ്കിൽ വന്നാൽ മതി.... ഞാൻ നിർബന്ധിക്കില്ല...." "ശ്രീയേട്ടൻ വിളിച്ചാൽ ഏത് നരകത്തിലോട്ടും ഞാൻ വരും.... പക്ഷെ കയ്യിലിരിപ്പ് എന്റെ അടുത്ത് കാണിക്കരുത്...." എന്നും പറഞ്ഞു പെണ്ണ് അവന്റെ ബൈക്കിന്റെ പിറകിൽ കേറി ഇരുന്നതും അവൻ ചിരിച്ചു കൊണ്ട് ബൈക്ക് മുന്നോട്ട് എടുത്തു....!

അവൾ ആദ്യം അകലം പാലിച്ചാണ് ഇരുന്നത് എങ്കിലും പിന്നെ അവനെ ചേർന്നിരുന്നു....താൻ നടക്കുന്ന വഴികൾക്ക് ഇത്രയും സൗന്ദര്യം ഉണ്ടെന്ന് അവൾ ഇന്നാണ് തിരിച്ചറിയുന്നത്....! "ഐ ലവ് യൂ ശ്രീയേട്ടാ...."😘 അവൾ അവനെ ഇറുകേ പുണർന്നു കൊണ്ട് പറഞ്ഞു.... അവനും അത് എത്ര കേട്ടാലും മതിവരാത്ത പോലെ തോന്നി....! "ലവ് യൂ ഡീ...."😘 കുറെ ദൂരം സഞ്ചരിച്ചതും അവൻ ബൈക്ക് നിർത്തി അവളെ നോക്കി.... അവൾ അവനെയും കെട്ടിപ്പിടിച്ചു ഇരിപ്പാണ്....! "തണുക്കുന്നുണ്ടോ...." അവൾ ഇല്ലെന്ന് തോൾ പൊക്കി കാണിച്ചു....! "തിരിച്ചു പോവണ്ടേ...." "ഇപ്പോഴേ പോണോ...." "രണ്ട് മണിയായി...നിന്നെ ഒരു പോറൽ പോലും ഏല്പിക്കാതെ കൊണ്ട് വന്നത് പോലെ തിരിച്ചെത്തിചില്ലെങ്കിൽ നിന്റെ ഹിറ്റ്ലർ ചേട്ടന്മാർ എന്നെ വെച്ചേക്കില്ല മോളെ...." "ദാസേട്ടൻ അല്ലെ വരൂ... നന്ദേട്ടൻ വരോ.... ഇയാളെ ബെസ്റ്റ് ഫ്രണ്ട് അല്ലെ...." "നീ എങ്ങനെ അത് അറിഞ്ഞു...." "ഫോൺ കയ്യിൽ ഉള്ളപ്പോൾ നന്ദേട്ടൻ വിളിച്ചിരുന്നു.... രണ്ടും വലിയ ഡ്രാമ കളിക്കാല്ലേ...എന്താ ഒരു വിദ്വേഷം പേര് പറയുമ്പോ തന്നെ...." "അത് പിന്നെ കുടുംബം പിണങ്ങി എന്ന് കരുതി നമുക്ക് പിരിയാൻ പറ്റോ... നീയും ശ്രീക്കുട്ടിയും ഇന്ന് വരെ പിരിഞ്ഞിട്ടുണ്ടോ...." "ഞങൾ മറ്റുള്ളവരുടെ മുന്നിലും അങ്ങനെ തന്നെയാ.... അല്ലാതെ നിങ്ങളെ പോലെയല്ല...."

അത് അവൻ ചിരിച്ചു തള്ളി....! ബൈക്ക് സ്റ്റാൻഡ് ചെയ്തു ഇറങ്ങിയതും അവൾ മുന്നിലേക്ക് നീങ്ങി അത് ഓടിക്കും പോലെ കാണിക്കാൻ തുടങ്ങി.... അത് കണ്ട് അവൻ ഒരു ചിരിയോടെ അടുത്ത് ചെന്നു....! "ഓടിക്കണോ...." "ഹ്മ്മ്....എനിക്ക് വല്ലതും പറ്റുവൊന്ന് കരുതി ഏട്ടന്മാർ സമ്മതിക്കില്ല... അച്ഛനും അങ്ങനെ തന്നെയാ...." "ഒന്നും പറ്റാതെ ഞാൻ നോക്കിക്കോളാം...." എന്നും പറഞ്ഞു അവൻ അവൾക്ക് പിറകിൽ കേറി ഇരുന്നു.... അവളുടെ കയ്കൾക്ക് മുകളിൽ കയ് എടുത്തു വെച്ചു അവൻ സ്റ്റാർട്ട്‌ ചെയ്തു വണ്ടി മുന്നോട്ട് എടുത്തു....!അവളും ഒരു ചിരിയോടെ അവനെ നോക്കി....! "അയ്യോ ശ്രീയേട്ടാ ഒരു കാർ...." "ഇങ്ങനെ പേടിക്കാതെ പെണ്ണെ...." അവൻ ബൈക്ക് തിരിച്ചു കാറിന് പോവാൻ ഗ്യാപ് കൊടുത്തതും അതിൽ നിന്നും ഒരുത്തൻ രണ്ട് പേരെയും നല്ലത് പോലെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു....! "കണ്ടിട്ട് പ്രേമം ആണെന്നാ തോന്നുന്നത്.... വീട്ടുകാർ അറിയാതെ ഇപ്പോഴത്തെ പിള്ളേർക്ക് ഇത് തന്നാ പണി...." ഡ്രൈവർ പറയുന്നത് കേട്ട് പിൻസീറ്റിൽ നിന്നും അയാൾ ഒന്ന് കൂടെ അവരെ തിരിഞ്ഞു നോക്കി....!പിന്നെ എന്തോ ഓർത്തത് പോലെ ഫോൺ എടുത്തു ഗാലറി ഓപ്പൺ ചെയ്തു.... അതിൽ പുഞ്ചിരിയോടെ നിൽക്കുന്ന ദേവൂട്ടിയുടെ പിക് നോക്കി അവൻ ഒന്ന് പുഞ്ചിരിച്ചു....!

"വേലു തന്റെ വാട്ട്‌സാപ്പ് ഒന്ന് ചെക്ക് ചെയ്യ്..." ഡ്രൈവർ സീറ്റിൽ ഉള്ള വേലു ഫോൺ എടുത്തു നോക്കിയതും ഇപ്പൊ ബൈക്കിൽ പോയ പെണ്ണിന്റെ പിക് കണ്ട് പിന്നിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി....! "ആ പെണ്ണിന്റെ വീടും വീട്ടിൽ ആരൊക്കെ ഉണ്ടെന്നും ഫാമിലിയുടെ ഡീറ്റൈൽസും എനിക്ക് രണ്ട് ദിവസത്തിനകം കിട്ടണം...." "ശരി സർ...." എന്നും പറഞ്ഞു വേലു വണ്ടി മുന്നോട്ട് എടുത്തു....! വീടിന് മുന്നിൽ ഇറങ്ങിയതും ദേവൂട്ടി അവനെ നോക്കി ഒന്ന് ചിരിച്ചു....! "ഇനി മാമന് ശ്രീയേട്ടനെ കണ്ട് ബോധം പോവോ...." "ഏയ്‌ അതിൽ പിന്നെ അച്ഛൻ രാത്രി മുറിക്ക് പുറത്തിറങ്ങാറില്ല.... വെള്ളം ഒക്കെ അടുത്ത് തന്നെ കൊണ്ട് വെക്കും...." "അപ്പൊ എനിക്ക് ധൈര്യം ആയിട്ട് അങ്ങോട്ട് വരാം അല്ലെ...."😍 "😬എങ്കിൽ പിന്നെ ഈ ശ്രീദേവ് ആരാണെന്ന് നീ അറിയും....വേണ്ടാത്ത പണിക്ക് നിന്നാൽ പിന്നെ നിന്നെ ഞാൻ കെട്ടില്ല...." "എന്നോട് ഇങ്ങനെ കലിപ്പ് ആയാൽ ഉണ്ടല്ലോ ഞാൻ വേറെ ചെക്കനെ നോക്കും...." "എങ്കിൽ പിന്നെ അവന്റെ അന്ത്യം എന്റെ കയ് കൊണ്ട് ആവും...." "ശ്രീയേട്ടൻ അപ്പൊ എന്റെ മുന്നിൽ വേറെ പെണ്ണുങ്ങളെ കൂടെ നടക്കുന്നതോ...." "അത് നിന്റെ ഈ കുറുമ്പ് കാണാൻ അല്ലെ....അല്ലേലും നിന്നെ പ്രേമിക്കുന്നുണ്ടെന്ന് കരുതി വേറൊരു പെണ്ണിനോട് എനിക്ക് മിണ്ടിക്കൂടെ...." അത് കേട്ടതും അവൾ അവനെ തുറിച്ചു നോക്കി....! "പോയിക്കോ.... നീ അകത്തു കേറിയാൽ ഞാനും പോയിക്കോളാം...." പെണ്ണ് തലയാട്ടി നടന്നതും പെട്ടെന്ന് ഓടി വന്നു അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു....!😘

"എന്നോട് ഒന്നും ചെയ്യരുത് എന്ന് പറഞ്ഞ ആളാ...." അതിനവൾ ചിരിച്ചു കാണിച്ചു അകത്തേക്ക് ഓടി കയറി....മുറിയിൽ കയറി ഫ്ലാഷ് ഓൺ ചെയ്തത് കണ്ട് അവൻ ഒരു ചിരിയോടെ വീട്ടിലേക്ക് വണ്ടി എടുത്തു....! 💕💕💕 വെളുപ്പിന് വന്നു കിടന്നത് കൊണ്ട് തന്നെ പെണ്ണ് നല്ലത് പോലെ ഉറക്കം ആണ്....! "അവൾ ഇത് വരെ എണീറ്റില്ലേ.... ഇന്ന് ക്ഷേത്രത്തിലും പോയില്ലല്ലോ...." അച്ഛൻ കാലത്ത് തന്നെ ദേവൂട്ടിയേ കാണാതെ പറഞ്ഞു....! "അലാറം വെക്കാൻ മറന്നു കാണും....ഇന്നെങ്കിലും സ്വസ്ഥം ആയി ഉറങ്ങിക്കോട്ടെ...." അമ്മ അതും പറഞ്ഞു കിച്ചണിലേക്ക് നടന്നു....! ലെ ദൈവം__ആവശ്യം കഴിഞ്ഞപ്പോൾ എന്നെ വേണ്ടാതായി അല്ലെ....! ഇത് വലിയ ചതിയായിപ്പോയി.... ശ്രീദേവ് ബൈക്കിൽ മിനുക്കാൻ ബാക്കി ഒന്നും ഇല്ല....!പെണ്ണിന് ഇപ്പൊ എന്നെ കാണണം എന്നൊന്നും ഇല്ലേ....😒ഇങ്ങനെ ആയിരുന്നെങ്കിൽ ഞാൻ പഴയ പോലെ നടന്നേനെ....!ശ്രീക്കുട്ടി വന്നത് ഒന്നും അറിയാതെ അവന്റെ ശ്രദ്ധ മുഴുവനും മതിലിനു വെളിയിൽ ആണ്....! "ദേവൂട്ടിയേ നോക്കി നിൽപായിരിക്കും അല്ലെ...." "പിന്നെ.... എനിക്ക് അതല്ലേ പണി...." "എന്നിട്ടാണോ ടർക്കിയും കയ്യിൽ പിടിച്ചു അങ്ങോട്ട് തന്നെ കണ്ണും നട്ട് നിക്കുന്നത്...." "ഓഹ്.... അത് ഞാൻ എന്തോ സൗണ്ട് കേട്ട് നോക്കിയതാ...."

"അത് തന്നെയാ ഞാനും പറഞ്ഞത്.... ഏട്ടൻ ദേവൂട്ടിയാണെന്ന് കരുതി നോക്കിയതാണെന്ന്....അവളോട് ഇഷ്ടം ആണെന്ന് തുറന്ന് പറഞ്ഞൂടെ...." അത് പറഞ്ഞതാ ഇപ്പൊ ഈ നിൽപ് നിക്കേണ്ടി വന്നത്.... അവൻ ചിന്തിക്കാതെ ഇരുന്നില്ല....! എന്തായാലും പോവുന്ന വഴിക്ക് കാണാം.... അവൻ അതും ചിന്തിച്ചു അകത്തേക്ക് നടന്നു....! "ദേവൂട്ടി.... എണീക്കെടി കോളേജിൽ പോവണ്ടേ...." ചേട്ടത്തി പെണ്ണിനെ വിളിക്കാൻ നോക്കിയെങ്കിലും പെണ്ണ് സ്വപ്നലോകത്ത് ആണ്....! "ദേവൂട്ടി...." വീണ്ടും വിളിച്ചതും പെണ്ണ് ചേട്ടത്തിയേ പിടിച്ചു കവിളിൽ ഉമ്മ വെച്ചു....! "ഉമ്മ.... ഐ ലവ് യൂ ശ്രീയേട്ടാ...."😘 "മ്മ്.... അപ്പൊ അവനെയും സ്വപ്നം കണ്ടാ കിടപ്പ് അല്ലെ....ദേവൂട്ടി എണീക്കെടി....സമയം ഒൻപത് മണിയായി...." അത് കേട്ടതും പെണ്ണ് ചാടി എണീറ്റു....ഫസ്റ്റ് നൈറ്റ്‌ ഒക്കെ സ്വപ്നം കണ്ടതല്ലേ നോക്കുമ്പോ പെണ്ണ് സ്വന്തം മുറിയിൽ തന്നെയാ....!ഇളിച്ചു നിൽക്കുന്ന ചേട്ടത്തിയേ കണ്ട് പെണ്ണ് ഒന്ന് നോക്കി....! "ഒൻപത് മണിയായോ....ചേട്ടത്തിക്ക് എന്താ എന്നെ നേരത്തെ വിളിക്കൽ അല്ലെ...." "ഇപ്പൊ തന്നെ വന്നു പെട്ടു....നിന്റെ ശ്രീയേട്ടനുള്ള കിസ്സ് ഒക്കെ ഇടക്ക് എനിക്കാ കിട്ടുന്നത്...." "നല്ലൊരു സ്വപ്നം ആയിരുന്നു.... വെളുപ്പാൻ കാലത്ത് ആയോണ്ട് ഫലിക്കും ആയിരിക്കും അല്ലെ...." "വെളുപ്പാൻ കാലവോ.... ഒൻപത് മണിയായി...." "അയ്യോ ശ്രീയേട്ടൻ പോയി കാണോ....കുളിയൊക്കെ വന്നിട്ടാവാം...." എന്നും പറഞ്ഞു പെണ്ണ് പുതപ്പ് വലിച്ചെറിഞ്ഞു താഴേക്ക് ഓടി....!

"ലോട്ടറി അടിച്ചത് കൊണ്ടാണോ മോളെ അമ്പലത്തിൽ പോക്ക് നിർത്തിയത്...." "ഉറങ്ങിപോയി അച്ഛാ...." "അല്ലേലും കാര്യം കഴിഞ്ഞാൽ ദൈവത്തെ ഒഴിവാക്കുന്നത് അത്ര നല്ലതല്ല....," പെണ്ണ് നിരാശയോടെ അച്ഛനെ നോക്കി....!അതിന് ആര് ഒഴിവാക്കി....! "നീ എണീറ്റപോലെ എവിടെ പോവാ...." "അത് ദൈവത്തോട് ഒരു സോറി പറയാൻ...." എന്നും പറഞ്ഞു പെണ്ണ് ഓടി....ശ്രീദേവ് ആണെങ്കിൽ അവളെ കാണാതെ ബൈക്കും നിർത്തി അവിടെ ഇരുന്നു....!ഓടി വരുന്ന ദേവൂട്ടിയേ കണ്ടതും അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളെ ഒന്നും മൈൻഡ് ചെയ്യാതെ ഇരുന്നു....! "സോറി ശ്രീയേട്ടാ.... ഞാൻ ഉറങ്ങിപ്പോയി...." അവൻ അപ്പോഴും ഒന്നും മിണ്ടാതെ പിണക്കം നടിച്ചു തന്നെ ഇരുന്നു....! "ശ്രീയേട്ടാ.... എന്നോട് മിണ്ടൂലെ....ഇന്നലെ ഉറക്കം കളഞ്ഞത് കൊണ്ടല്ലേ....ഇനി ഇങ്ങനെ ഉണ്ടാവില്ല...." പെണ്ണ് അവന്റെ അടുത്ത് ചെന്നു കെഞ്ചുന്നത് പോലെ പറഞ്ഞതും അവൻ ഒന്ന് ചിരിച്ചു....! "രാവിലെ ഉള്ള കണിയോ കണ്ടില്ല.... എങ്കിൽ പിന്നെ എന്നും തരാമെന്ന് പറഞ്ഞ ഉമ്മയെങ്കിലും താ...." അപ്പൊ തന്നെ പെണ്ണ് ദാവണി തുമ്പ് കൊണ്ട് വാ അടച്ചു ഇല്ലെന്ന് തലയാട്ടി....! "അത്.... അത് ഇല്ലേ.... ഞാൻ കുളിച്ചില്ല...." "അതിനെന്തിനാ കുളിക്കുന്നെ....," "പല്ലും തേച്ചില്ല...."

പെണ്ണ് ഇളിച്ചു കാണിച്ചു തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞതും അവൻ പെട്ടെന്ന് പെണ്ണിനെ വലിച്ചടുപ്പിച്ചു അവളുടെ അധരങ്ങളിൽ ചുംബിച്ചതും അവളുടെ കണ്ണുകൾ വിടർന്നു.,..! അടുത്തുള്ള തെങ്ങിൽ നിന്നും ഭാസി ഇതെല്ലാം വായും പൊളിച്ചു നോക്കുന്നുണ്ടായിരുന്നു....!😨ഇത് എന്തോന്നാ ഈ കാണുന്നെ ദൈവമേ....! അവൾ ചമ്മലോടെ അവനെ നോക്കിയതും അവൻ നാവുകൊണ്ട് സ്വയം ചുണ്ട് നുണഞ്ഞു....! "ഇനി വരുമ്പോ പല്ലൊക്കെ തേച്ചിട്ട് വന്നാൽ മതി കേട്ടോ...."😍 അവൻ ഒരു ചിരിയോടെ പറഞ്ഞതും അവൾ അവനെ തുറിച്ചു നോക്കി....! "ഞാൻ പറഞ്ഞതല്ലേ പിന്നെന്തിനാ...."😒 "ദേവൂട്ടി,,,,നീ ഈ ശ്രീദേവിന്റേത് മാത്രം ആണ്....നിന്റെതെല്ലാം എന്റേതും കൂടിയാണ്.... അത് എങ്ങനെ ആയാലും..." അവൾ പുഞ്ചിരിയോടെ അവനെ നോക്കിയതും അവൻ ബൈ പറഞ്ഞു പോയി.... അവളും അവൻ കണ്മുന്നിൽ നിന്ന് മറയുന്നത് വരെ നോക്കി നിന്നു....അവന്റെ വാക്കുകൾ ഓർത്ത് നാണത്തോടെ ദാവണി തുമ്പ് കയ്യിൽ എടുത്തു കടിച്ചു വീട്ടിലേക്ക് നടന്നു.... അപ്പോഴും ഭാസി കിളി പോയ പോലെ തെങ്ങിൽ ഇരിപ്പ് ആയിരുന്നു....!! ....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story