Oh my love 😱: ഭാഗം 13

oh my love

രചന: AJWA

കോളേജിലേക് ഇറങ്ങിയതും പിന്നാലെ നന്ദനും ചെന്നു....!അവൻ ആണെങ്കിൽ സ്പെക്സ് ഒക്കെ വെച്ചു ഗെറ്റപ്പിൽ ആണ് നടത്തം....! ശ്രീദേവിനെ ആ വഴിക്ക് കണ്ടില്ല.... ശ്രീക്കുട്ടി വന്നതും പെണ്ണ് ദേവൂട്ടിയേ നല്ലത് പോലെ ഒന്ന് നോക്കി....! "എടീ ശ്രീയേട്ടൻ പോയോ.... കണ്ടില്ലല്ലോ...." "ആ ഏട്ടൻ ഇന്ന് നേരത്തെ പോയി.... പറഞ്ഞില്ലായിരുന്നോ...." "😒വിളിച്ചപ്പോൾ ഒന്നും പറഞ്ഞില്ലെടി...." പെണ്ണ് ഏതോ ഫ്ലോയിൽ അങ്ങ് പറഞ്ഞു.... പെട്ടെന്ന് ഞെട്ടി കൊണ്ട് ശ്രീക്കുട്ടിയെ ഒന്ന് നോക്കി.... പെണ്ണ് ആണെങ്കിൽ ഇടുപ്പിൽ കയ്യും കൊടുത്ത് ഒരു നിൽപ് ആയിരുന്നു....! "നീ എന്താടി എന്നെ ഇങ്ങനെ നോക്കുന്നെ...." "നോക്കാതെ പിന്നെ.... കഴിഞ്ഞ ഏഴു വർഷം ആയി നിന്റെ കൂടെ ഏട്ടനെ വളക്കാൻ കൂട്ട് നിന്നതല്ലേ ഞാൻ.... എന്നിട്ട് ഇപ്പൊ ഏട്ടൻ വീണപ്പോൾ നീ എന്നോട് പറയാതെ ഒളിച്ചു വെക്കും അല്ലെ...." "സോറിയെടി.... നീ പിണങ്ങല്ലേ...." ദേവൂട്ടി അവളെ നോക്കി ദയനീയമായി പറഞ്ഞു....! "എങ്കിൽ പറ.... എങ്ങനെയാ ഏട്ടൻ വീണത്.... എപ്പോഴാ ഇഷ്ടം ആണെന്ന് പറഞ്ഞത്...." "അത്....അതൊന്നും നിന്നോട് പറയരുത് എന്നാ ശ്രീയേട്ടൻ പറഞ്ഞത്.... നീ വല്ലവനെയും കേറി പ്രേമിക്കും എന്നും പറഞ്ഞു...." 😟അത് കേട്ടതും ശ്രീക്കുട്ടി ചെറുതായി ഒന്ന് ഞെട്ടി....! "അപ്പൊ ഏട്ടനും നിനക്കും എന്തും ആവാം അല്ലെ....?!!" അതിന് പെണ്ണ് ഒന്ന് ഇളിച്ചു കൊടുത്തു....! "നീ പ്രേമിക്കൊന്നും ഇല്ലല്ലോ അല്ലെ...." "അത്.... അത് പിന്നെ.... ഓൾറെഡി എനിക്ക് ഒരാളെ ഭയങ്കര ഇഷ്ടാടി...."

"😨അയ്യോ.... അപ്പൊ ശ്രീയേട്ടൻ ആ കാരണവും പറഞ്ഞു എന്നെ ഒഴിവാക്കും അത് ഉറപ്പാ...." "ഏയ്‌ ഏട്ടൻ അങ്ങനെ ഒന്നും ചെയ്യില്ല... നിന്റെ നമ്പർ പോലും മൈ ലവ് എന്നാ സേവ് ചെയ്തിരിക്കുന്നെ...." "ആരാടി അവൻ...." "അത്.... അത്... ഞാൻ ചുമ്മാ പറഞ്ഞതാടി.... നിന്നെ പറ്റിക്കാൻ...." ദേവൂട്ടിയുടെ ചോദ്യം കേട്ടതും പെണ്ണ് അതും പറഞ്ഞു ഒന്ന് ചിരിച്ചു....! "സത്യം ആണല്ലോ അല്ലെ...." "അതേടി... ഞാൻ നിന്റെ കൂടെ അല്ലെ എന്നും അങ്ങനെ വല്ലതും നീ കണ്ടിട്ടുണ്ടോ...." "അതാ എന്റെ ഒരു സമാധാനം...." ദേവൂട്ടി ആശ്വാസത്തോടെ പറഞ്ഞു....! "എന്നോട് പറയെടി ഏട്ടൻ എപ്പോഴാ ഇഷ്ടം ആണെന്ന് പറഞ്ഞത്...." "അത് അന്ന് നിന്റെ അച്ഛൻ പ്രേതത്തെ കണ്ട് ബോധം പോയില്ലേ അന്ന്...." "🙄അന്നോ...." "മ്മ്.... അത് പ്രേതം ഒന്നും അല്ല ശ്രീയേട്ടൻ ആയിരുന്നു....എന്റെ ഫോൺ എന്റെ മുറിയിൽ കൊണ്ട് വെക്കാൻ വന്നതാ നിന്റെ ഏട്ടൻ...." "അതാണല്ലേ ഏട്ടന് അന്ന് തൊട്ടേ ഒരു ഇളക്കം കണ്ടത്.... ഇപ്പോഴല്ലേ കാര്യം മനസ്സിൽ ആയത്...." ശ്രീക്കുട്ടി അവന്റെ സ്വപ്നലോകത്തുള്ള ഇരിപ്പും വെറുതെ ഇരുന്നു ചിരിക്കലും ഒക്കെ ഓർത്ത് കൊണ്ട് പറഞ്ഞു....! രണ്ടും ബസിൽ കേറിയതും നന്ദനും ബസിൽ കയറി....ദേവൂട്ടി പിന്നെ ആ വഴിക്ക് നോക്കീല....ശ്രീക്കുട്ടി തിരിഞ്ഞു നോക്കിയതും നന്ദനെ കണ്ട് അവനെ തന്നെ നോക്കി....

അവൻ അപ്പൊ തന്നെ മറഞ്ഞു നിന്നു....! "എന്താടി....?!!" "ഏയ്‌ ഒന്നുല്ല...." ശ്രീക്കുട്ടി അതും പറഞ്ഞു വീണ്ടും തിരിഞ്ഞു നോക്കി....കാലത്തുള്ള തിരക്ക് ആയത് കൊണ്ട് തന്നെ അവൻ ആളുകൾക്ക് പിന്നിൽ മറഞ്ഞു നിന്നു....! "എന്താ ചേട്ടാ സുഖാണോ....?!!" ദേവൂട്ടി ടിക്കറ്റ് വാങ്ങി ഇളിച്ചു കൊണ്ട് കണ്ടക്ട്ടറെ നോക്കി കൊണ്ട് ചോദിച്ചു....! അവൻ ഒന്നും മിണ്ടാതെ കവിളിൽ തടവി പിന്നിലേക്ക് നടന്നു.... അന്നത്തെ തല്ലിന്റെ വേദന തീർന്നില്ല അപ്പോഴാ അടുത്തതിനുള്ള സ്കോപ്....! ബസ് ഇറങ്ങിയതും ശ്രീ വീണ്ടും അവനെ നോക്കി.... അവൻ അപ്പോഴേക്കും ഇറങ്ങി ഷോപ്പിന് പിന്നിൽ മറഞ്ഞു നിന്നിരുന്നു....! "നീ ആരെയാടി ഈ നോക്കുന്നെ...." "അത് നന്ദേട്ടൻ...." "ആ കുഞ്ഞേട്ടൻ ഇന്ന് മുതൽ എന്റെ പിന്നാലെയാ.... പക്ഷെ ഇന്ന് ഒരു ദിവസം മാത്രേ ഉണ്ടാവൂ...." എന്നും പറഞ്ഞു പെണ്ണ് നടന്നു.... ഒന്ന് കൂടെ തിരിഞ്ഞു നോക്കിയതും നന്ദനെ കണ്ട് അവൾ ഒന്ന് പുഞ്ചിരിച്ചു.... അവനിലും അതെ പുഞ്ചിരി ഉണ്ടായിരുന്നു....! ദേവൂട്ടി അവിടെ കണ്ട പൂവാലന്മാരെ ഒക്കെ ഒന്ന് നോക്കി.... ഇത് സ്ഥിരം ഇവിടെ ഇരിക്കുന്നവർ തന്നെയാണ്....!ഒന്നിന്റെയും പേര് അറിയില്ല.... എങ്കിലും മൊത്തത്തിൽ ഒന്ന് നോക്കിയതും ഒരുത്തനെ കണ്ട് ഒന്ന് ഇളിച്ചു.... അവനെ മാത്രം നല്ലത് പോലെ അറിയാം....

അവൻ വന്ന് ഒരിക്കൽ പ്രപ്പോസ് ചെയ്തതാണ്.... അന്ന് നോ ഇന്ട്രെസ്റ് എന്നും പറഞ്ഞു വിട്ടതും ആണ്....! "ഹായ് രാഹുൽ...." "🙄നീ എന്ത് ഭാവിച്ചാടി...." ശ്രീക്കുട്ടി പെണ്ണിന്റെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു....! "എടീ ഇത് കൊണ്ട് ഇവന്റെ സൂക്കേട് ഇന്നത്തോടെ നിർത്തുകയും ചെയ്യും.... പിന്നെ എന്റെ പിന്നാലെ എന്നെ വാച്ച് ചെയ്യാൻ വന്നവന്റെ അസുഖവും നിക്കും...." ശ്രീ കുട്ടി വായും പൊളിച്ചു നിന്നു.... രാഹുൽ ആണെങ്കിൽ പെണ്ണിനെ നോക്കി അടാർ ചിരിയങ് കൊടുത്ത് കൊണ്ട് അടുത്ത് ചെന്നു....!😍 "ആ സ്കൈ ബ്ലൂ ഷർട്ട്‌ ഇട്ടവനെ കണ്ടില്ലേ....കക്ഷി എന്റെ പിന്നാലെയാ.... രാഹുൽ തന്നെ അവന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കണം...." "പിന്നെന്താ അവന്നുള്ളത് ഞാൻ കൊടുത്തിരിക്കും.... ദേവൂ ധൈര്യം ആയിട്ട് ക്‌ളാസിൽ പോയിക്കോളൂ...." 🙄കിട്ടാതെ നോക്കിയാൽ തനിക്ക് കൊള്ളാം....! "ഏട്ടാ ഞാൻ അവനെ കണ്ടു.... ഒരു മണ കൊണാഞ്ചൻ....ഒരുമാതിരി വെള്ളം കാണാത്ത കോലം...." നന്ദൻ ആണെങ്കിൽ പെണ്ണ് അവനോട് സംസാരിക്കുന്നത് കണ്ടപ്പൊ തന്നെ ദാസിനെ വിളിച്ചു....!

"ഒന്നും നോക്കണ്ട.... അവൻ ഇനി മേലിൽ അവളുടെ കണ്മുന്നിൽ വരരുത്...നല്ലത് പോലെ കൊടുത്തങ് വിട്ടോ...." "അത് ഞാൻ ഏറ്റു...." നന്ദൻ അവന്റെ അടുത്തേക്ക് നടന്നതും അവനും നന്ദന്റെ അടുത്തേക്ക് വന്നു....!നന്ദൻ അവനെ കലിപ്പിൽ നോക്കിയതും അവനും നന്ദനെ തുറിച്ചു നോക്കി....! "ആ പോയ പെണ്ണ് ഉണ്ടല്ലോ ദേവപ്രിയ.... അവൾ എന്റെ പെണ്ണാ....അവളുടെ കാര്യം നോക്കാൻ ഞാൻ ഇവിടെ ഉണ്ട്...." രാഹുൽ നന്ദന്റെ തോളിൽ കയ്യിട്ട് കൊണ്ട് പറഞ്ഞതും നന്ദൻ അവന്റെ ആ കയ് പിടിച്ചു തിരിച്ചു അവനെ കുനിച്ചു നിർത്തി ഇടിക്കാൻ തുടങ്ങി....! "അവൾ എന്റെ പെങ്ങളാ.... അവൾ എപ്പോഴാ നിന്റെ പെണ്ണായത്... ഞാൻ അറിയാതെ എന്റെ അച്ഛൻ നിനക്ക് അവളെ കെട്ടിച് തന്നിട്ടുണ്ടോടാ @@#₹%%...."😬 അത് കേട്ടതും രാഹുൽ നല്ലത് പോലെ ഞെട്ടി.... അപ്പൊ നീ എനിക്കിട്ട് പണിതതാ അല്ലെ....!😟 അവന്റെ ഫ്രണ്ട്‌സ് ഒക്കെ ഓടി വന്നതും അവിടെ ഒരു കൂട്ടതല്ലായി മാറി....!! "എന്നെ ഇനി തല്ലരുത്.... ആ പെണ്ണ് നിങ്ങളെ കാണിച്ചു എന്നോട് അവളെ പിന്നാലെ നടക്കുന്നവൻ ആണെന്ന് പറഞ്ഞു അത് കൊണ്ടാ ഞാൻ...." 🙄അത് കേട്ട് നന്ദൻ വായും പൊളിച്ചു നിന്നു.... എടീ ദേവൂട്ടി നീ എല്ലാം അറിഞ്ഞു വെച്ച് എനിക്കിട്ട് പണിയാ അല്ലെ....! 💕💕💕

സ്ഥലം പോലീസ് സ്റ്റേഷൻ....! "സർ വിമൻസ് കോളേജിന് മുന്നിൽ പൂവാലന്മാരുടെ കൂട്ടതല്ല് നടക്കാണെന്ന് പറഞ്ഞു അവിടത്തെ പ്രിൻസി വിളിച്ചിരുന്നു...." "ഇവന്മാർക്ക് ഒന്നും വേറെ പണിയില്ലേ..." എന്നും പറഞ്ഞു എസ് ഐ എണീറ്റ് തൊപ്പി എടുത്തു തലയിൽ വെച്ചു....! "സർ രാവിലെയും വൈകീട്ടും പൂവാലന്മാരുടെ ഒഴുക്കാ അവിടെ...." "മ്മ്.... യൂണിഫോമിൽ പോയാൽ എല്ലാ അവന്മാരും ഓടി കളയും.... അത് കൊണ്ട് നമുക്കും അതെ പോലെ പോവാം...." "ശരി സർ...." "നോക്കെടാ വരുന്നുണ്ട്...." രണ്ട് മൂന്നെണ്ണം മുന്നിൽ ഉള്ള ഷെൽട്ടറിൽ ഇരുന്നു പറഞ്ഞതും പോലീസ്കാർ പരസ്പരം ഒന്ന് നോക്കി അവന്മാരെ തോളിൽ കയ് വെച്ചു....! "എന്താടോ ഇവിടെ....?!!" "നിങ്ങൾ എന്തിനാണോ വന്നത് അതിന് തന്നെയാ ഞങ്ങളും വന്നത്...." അവന്മാർ തോളിൽ ഉള്ള കയ് തട്ടി മാറ്റി കൊണ്ട് പറഞ്ഞു....! "ഞങ്ങൾ വന്നത് നിങ്ങളെ കൊണ്ട് പോവാനാ...." "🙄എങ്ങോട്ട്....?!!" "😬സ്റ്റേഷനിലോട്ട്...." "എടാ ഓടിക്കോ പോലീസ്...." അവന്മാർ വിളിച്ചു പറഞ്ഞു കൊണ്ട് ഓടിയതും പോലീസ്കാർ പിന്നാലെ ഓടി അവറ്റകളെ പിടിച്ചു വണ്ടിയിൽ ഇട്ടു....! "എല്ലാറ്റിനെയും പിടിക്കെടാ.... ഒന്ന് പോലും കയ് വിട്ടു പോവരുത്...." വൈകീട്ടും പോലീസ്കാർ യൂണിഫോം ഇല്ലാതെ അവിടെ വന്ന് നിന്നു.... ഒന്നും അറിയാതെ നന്ദനും സ്റ്റൈലിൽ വന്ന് നിന്നു....! "കണ്ടാൽ എന്തൊരു മാന്യൻ.... നിൽപ് കണ്ടില്ലേ....ഒരു കാരണവശാലും അവൻ രക്ഷപ്പെടരുത്...."

പോലീസ്കാർ നന്ദനെ കണ്ട് പരസ്പരം ഒന്ന് നോക്കി അടുത്ത് ചെന്ന് ഇരു സൈഡിലും നിന്നതും നന്ദൻ രണ്ട് പേരെയും ഒന്ന് നോക്കി....! പെൺപിള്ളേർ മുഴുവനും ഇറങ്ങി വരുന്നത് കണ്ടതും നന്ദൻ അവർക്കിടയിൽ ദേവൂട്ടിയേ തേടി....ഇരു സൈഡിലും തന്നെ വാച്ച് ചെയ്തു നിക്കുന്നത് ഒന്നും അറിയാതെ....!🙄 അവൾ ശ്രീയോടൊപ്പം ഗേറ്റ് കടന്ന് വന്നതും നന്ദൻ അവൾ കാണരുത് എന്ന ഉദ്ദേശത്തിൽ മറഞ്ഞു നിന്നു....! "ഇവന്റെ ഉദ്ദേശം വേറെ എന്തോ ആണ് സർ.... കണ്ടില്ലേ അവൻ ആ പെണ്ണിനെ നോക്കി മറഞ്ഞു നിൽക്കുന്നത്...." അവൾ ആരെയൊക്കെയോ നോക്കുന്നു സംസാരിക്കുന്നു എന്നൊക്കെ ഉള്ള ആകാംക്ഷയിൽ ആണ് അവന്റെ നിൽപ്.... തോളിൽ കയ് വീണതും നന്ദൻ അത് എടുത്തു മാറ്റി വീണ്ടും പെങ്ങളെ ഭാഗത്ത്‌ നോക്കി....! "😬ഡാ...." അത് കേട്ടതും നന്ദൻ ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി...! "നീ എന്താടാ പെൺപിള്ളേരെ ഇത് വരെ കണ്ടിട്ടില്ലേ.... ഇങ്ങ് വാടാ പന്നി നിന്റെ സൂക്കേട് ഇന്നത്തോടെ തീർത്തു തരാം...." 😨ദൈവമേ പെട്ടോ... നന്ദൻ വായും പൊളിച്ചു നിന്നു....! "സർ ഞാൻ എന്റെ പെങ്ങളെ നോക്കിയതാ...." "അങ്ങനെ തന്നെയാ ഇവിടെ ഉള്ള പൂവാലന്മാർ മുഴുവനും പറഞ്ഞത്.... ചിലർ പെങ്ങളെ നോക്കാൻ വന്നത്.... ചിലർ പെങ്ങളെ ഡ്രോപ്പ് ചെയ്യാൻ വന്നത്...."

"സർ ശരിക്കും അതിന് തന്നെയാ വന്നത്...." "അത് സ്റ്റേഷനിൽ ചെന്നു അതിനുള്ള ട്രീറ്റ്മെന്റ് തന്ന് ഞങ്ങൾ പറയിച്ചോളാം...." അവന്റെ കോളറിൽ പിടിച്ചു പോലീസ്കാർ നടന്നതും ദേവൂട്ടി അത് കണ്ട് പകച്ചു നിന്നു....! "ദൈവമേ കുഞ്ഞേട്ടൻ.....കുഞ്ഞേട്ടാ...." എന്നും വിളിച്ചു അവൾ പിറകെ ഓടിയെങ്കിലും പോലീസ് വാൻ മുന്നോട്ട് നീങ്ങിയിരുന്നു.... ശ്രീയും അവൾക്ക് പിന്നാലെ വന്ന് വിഷമത്തോടെ ആ കാഴ്ച നോക്കി നിന്നു....! ദേവൂട്ടി അപ്പൊ തന്നെ ശ്രീയെയും കൊണ്ട് ഓട്ടോ പിടിച്ചു സ്റ്റേഷനിലേക്ക് ചെന്നു....! "🥺എന്ത് തെറ്റ് ചെയ്തിട്ടാ എന്റെ കുഞ്ഞേട്ടനെ അവർ പിടിച്ചു കൊണ്ട് പോയത്....എന്റെ കുഞ്ഞേട്ടനെ അവർ തല്ലി കാണോ ആവോ...." ദേവൂട്ടി കരച്ചിലോടെ ഓട്ടോയിൽ ഇരുന്നു സ്വയം പറഞ്ഞു....! "ഒന്ന് വേഗം പോ ചേട്ടാ...." "എന്റെ കുട്ടി ഇത് പ്ലെയിൻ അല്ല ഓട്ടോയാണ്....." 🙄അത് എനിക്കറിയില്ലേ.... പെണ്ണ് അങ്ങേരെ നോക്കി പുച്ഛിച്ചു....! ഓട്ടോയിൽ നിന്ന് ഇറങ്ങിയതും പെണ്ണ് അകത്തേക്ക് ഒരു ഓട്ടം ആയിരുന്നു.... സെല്ലിൽ ഇട്ടു നന്ദനെ ഇടിച്ചു കൊണ്ടിരിക്കുന്നത് കണ്ട് പെണ്ണ് സെൽ തുറന്ന് അകത്തേക്ക് ചെന്നു നന്ദനെ കെട്ടിപ്പിടിച്ചു നിന്നു....! "ഇനി എന്റെ കുഞ്ഞേട്ടനെ തല്ലരുത്...." "മോളെ നീ എന്തിനാ ഇങ്ങോട്ട് വന്നത്...." നന്ദൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു....! "കുഞ്ഞേട്ടനെ എന്തിനാ ഇവർ പിടിച്ചു കൊണ്ട് വന്നത്...." "അത്.... അത്... ഞാൻ...." അവൻ പറയാൻ ആവാതെ നിന്നു....! "എന്റെ ഏട്ടൻ എന്ത് തെറ്റ് ചെയ്തിട്ടാ നിങ്ങൾ പിടിച്ചു കൊണ്ട് വന്നത്...."

"വിമൻസ് കോളേജിന് മുന്നിൽ വന്ന് നിന്ന് പെൺകുട്ടികളോട് ആഭാസം പറയുന്നവന്മാർക്ക് ഇന്ന് ഒരു സ്വീകരണം ഒരുക്കിയതാ ഞങ്ങൾ...." "ഇത് എന്റെ ഏട്ടനാ...ഏട്ടൻ എന്നെ നോക്കാൻ വന്നതാ...." "ആവും സർ....ഇവൻ ആണെങ്കിൽ ഈ പെണ്ണിനെ മാത്രമേ നോക്കിയിട്ടുള്ളൂ...." "നീയല്ലേ പറഞ്ഞത് വേറെ എന്തോ ഉദ്ദേശം ആണെന്ന്...."😬 "ഉദ്ദേശം ഇപ്പൊഴല്ലേ മനസ്സിൽ ആയത്....പെങ്ങൾ ആയത് കൊണ്ട് തന്നെയാ...." അതിന് എസ് ഐ കോൺസ്റ്റബിളിനെ ഒന്ന് തുറിച്ചു നോക്കി....! "കുഞ്ഞേട്ടന് ഇത് എന്തിന്റെ കേടായിരുന്നു.... വെറുതെ തല്ല് വാങ്ങാൻ...." പെണ്ണ് ഷാൾ കൊണ്ട് നന്ദന്റെ മുഖം തുടച്ചു കൊടുത്ത് കൊണ്ട് പറഞ്ഞു....! "നിനക്ക് എന്താ വാ തുറന്ന് പറഞ്ഞൂടെ...." "അത് തന്നെയല്ലേ സർ എന്നെ പിടിച്ചപ്പോൾ തൊട്ട് ഞാൻ പറഞ്ഞത്...." "ശരിയാ സർ.... അവൻ പറഞ്ഞതാ...." 😬വീണ്ടും അങ്ങേര് അയാളെ നോക്കി പല്ല് കടിച്ചു....! "ഇനി മേലാൽ ആ ഭാഗത്ത്‌ കണ്ടേക്കരുത്...." "ഇല്ല സർ ഇവളെ ഡ്രോപ്പ് ചെയ്യാൻ പോലും ഞാൻ ആ വഴിക്കില്ല...." നന്ദൻ നൊണ്ടി നടന്നു കൊണ്ട് പറഞ്ഞു.... എവിടെ ഒക്കെയാ എങ്ങനെ ഒക്കെയാ ഇടിച്ചത് എന്ന് അവന് തന്നെ ഓർമയില്ല....!🙄എനിക്ക് ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ....! നന്ദൻ ദേവൂട്ടിയുടെ തോളിൽ ചാഞ്ഞു കൊണ്ട് ഇറങ്ങുമ്പോൾ ആണ് ശ്രീക്കുട്ടി ദയനീയമായി നോക്കുന്നത് കണ്ടത്....

അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു....!അവൾ വിഷമത്തോടെ അവനെ നോക്കി നിന്നു....! "ഒന്ന് പിടിക്കെടി.... ഒടുക്കത്തെ വൈറ്റ് ആണ്.... കാണുന്ന പോലെയല്ല...." "🙄ഞാനോ...." "അല്ല പിന്നെ,,,,ഞാൻ അതിന് റെന്റിന് ആളെ കൊണ്ട് വരാം...." അത് കേട്ടതും പെണ്ണ് അവന്റെ ലെഫ്റ്റ് സൈഡിൽ വന്ന് താങ്ങി... പരസ്പരം നോക്കി ഒന്ന് പുഞ്ചിരിച്ചു....! "കേറ്...." ഓട്ടോയിൽ നന്ദനെ പിടിച്ചു കേറ്റി അടുത്തായി ദേവൂട്ടിയും പിന്നെ ശ്രീയും കേറിഇരുന്നു....! "ചേട്ടാ ഇവിടെ നിർത്ത്...." ശ്രീക്കുട്ടി ഇറങ്ങിയതും ദേവൂട്ടിയോട് ബൈ പറഞ്ഞു നന്ദനെ ഒന്ന് നോക്കി.... അവൻ ഒന്ന് പുഞ്ചിരിച്ചതും ശ്രീക്കുട്ടിയും പുഞ്ചിരിയോടെ വീട്ടിലേക്ക് നടന്നു....! "ഓട്ടോയിൽ ആരാണാവോ...." അച്ഛൻ സിറ്റൗട്ടിൽ ഇരുന്നു സ്വയം പറഞ്ഞു....ദേവൂട്ടി ഇറങ്ങുന്നത് കണ്ടതും അച്ഛൻ ഒന്ന് ചിരിച്ചു...! "ഇളിച്ചു കാണിക്കാതെ ഇങ്ങ് വാ അച്ഛാ...." "എന്താടി...." "ഈ മുതലിനെ ഒന്ന് താങ്ങി പിടിക്കാൻ...." അച്ഛൻ ഓടി വന്ന് നോക്കിയതും ഡാമേജ് ആയി ഇരിക്കുന്ന നന്ദനെ കണ്ട് വായും പൊളിച്ചു നിന്നു....! "🙄നിനക്ക് ഇത് എന്ത് പറ്റിയെടാ....നീ എങ്ങനെ ഇറങ്ങി പോയതാ ഇവിടനിന്ന്.... നിന്റെ ആ ഗ്ലാസ് എവിടെ....?!!" എല്ലാറ്റിനും നന്ദൻ ഒന്ന് ഇളിച്ചു.... രണ്ടും കൂടെ അവനെ പിടിച്ചു ഇറക്കി ഓട്ടോ വിട്ടു....

നീണ്ടു നിവർന്നു നിക്കാൻ ആവാതെ നന്ദൻ കുനിഞ്ഞു തന്നെ നടന്നു....! "എന്റെ അച്ഛാ... പോലീസ്കാരുടെ കൂമ്പിനിടി എന്ന് കേട്ടിട്ടേ ഉള്ളു....എന്റെ എല്ലാം പോയെന്നാ തോന്നുന്നെ...." "എന്താ കുഞ്ഞേട്ടാ പോയെ...." "ഏയ്‌ ഒന്നുല്ലടി..." "നിന്റെ ഭാവി ജീവിതം പ്രശ്നം ആവോ....?!!" "മിക്കവാറും....ഉഴിച്ചിൽ ചികിത്സ വേണ്ടി വരും...."😢 എന്നും പറഞ്ഞു അവൻ അവിടെ ഉള്ള സോഫയിൽ ഇരുന്നു....! "പണ്ട് എനിക്ക് ഇത് പോലെ ഒരിക്കൽ കിട്ടിയതാടാ.... അന്ന് ഞാനും ഇങ്ങനെ ഒക്കെ തന്നെയാ കരുതിയത്...." "അത് എന്തിനായിരുന്നു അച്ഛാ....?!!" "ലേഡീസ് ഹോസ്റ്റലിന്റെ മതിൽ ചാടിയതിനാടി...." നന്ദൻ ആയിരുന്നു മറുപടി കൊടുത്തത്....! "അതൊന്നും അല്ല മോളെ.... ഞങ്ങൾ ആ മതിലിന് പോസ്റ്റർ ഒട്ടിക്കാൻ പോയതാ...." "അപ്പൊ ഒരു ആവേശത്തിന് ചാടിയത് ആയിരിക്കും അല്ലെ അച്ഛാ...." "നീ പോടാ അവിടന്ന്...." പെങ്കൊച് ഇരിക്കുമ്പോഴാ അവന്റെ ഒരു.... അച്ഛൻ അവനെ നോക്കി വേണ്ടെന്ന് കാണിച്ചു....! "പെൺപിള്ളേരെ കോളേജിന് മുന്നിൽ ചെന്നു നീ എന്ത് കാണിച്ചാടാ പോലീസ്കാരെ അടിയും വാങ്ങി വന്നിരിക്കുന്നത്...." കമിഴ്ന്നു കിടക്കുന്ന നന്ദന്റെ മേലെ അമ്മ ചൂട് പിടിച്ചു കൊണ്ട് ചോദിച്ചു....!അത് കേട്ടതും നന്ദൻ ദയനീയമായി ഏട്ടനെ ഒന്ന് നോക്കി....!എന്നോട് ഈ ചതി വേണ്ടായിരുന്നു....!

ദേവൂട്ടി ആണെങ്കിൽ താടിക്ക് കയ്യും കൊടുത്ത് അടുത്ത് തന്നെ കുഞ്ഞേട്ടന്റെ ദയനീയവസ്ഥ നോക്കി കാണുകയാണ്....!😒 "ഇന്നേ വരെ ഒരു ചീത്തപ്പേരും കേൾപ്പിക്കാത്ത ചെക്കനാണ്....പെണ്ണ് കെട്ടാൻ അന്വേഷിക്കുന്ന ഈ സമയത്ത് ഇങ്ങനെ ഒക്കെ ആണെങ്കിൽ നിനക്ക് കെട്ടാൻ ഒരു പെണ്ണ് കിട്ടോ.... ഈ നിക്കുന്ന നിന്റെ പെങ്ങൾക്ക് ഒരു ചെക്കനെ കിട്ടോ...." 😍അതൊക്കെ ശ്രീയേട്ടൻ കെട്ടിക്കോളും.... ദേവൂട്ടി ഒരു പുഞ്ചിരിയോടെ ഓർത്തു....! "ആ കാര്യം ഓർത്ത് അമ്മ പേടിക്കേണ്ട...." നന്ദനും ഏതോ ഫ്ലോയിൽ അങ്ങ് പറഞ്ഞു....! "😨ഏ.... അതെന്താടാ നീയും വല്ല പെണ്ണിനേയും കണ്ട് വെച്ചിട്ടുണ്ടോ....?!!" "എന്റെ അമ്മേ.... ഞാൻ ഇവിടെ കാറ്റ് പോയ ബലൂൺ പോലെ കിടക്കുന്നത് കണ്ടിട്ട് അമ്മയ്ക്ക് എങ്ങനെ എന്നോട് ഇതൊക്കെ ചോദിക്കാൻ തോന്നുന്നു...." അപ്പോഴും ദേവൂട്ടി കാര്യായിട്ടുള്ള ആലോചനയിൽ ആണ്....! "നീ എന്താടി ഇങ്ങനെ ചിന്തിക്കുന്നേ...." "വേറെന്താ.... ഏട്ടൻ എന്തിനാ എന്റെ കോളേജിന് മുന്നിൽ വന്ന് നിന്നത് എന്ന്...." നന്ദൻ ദാസിനെ ഒന്ന് കൂടെ നോക്കി....! "അത് തന്നെയാ ഞാനും ആലോചിക്കുന്നേ....?!!🙄

അച്ഛനും പറഞ്ഞു....! "സത്യം പറയാലോ ഇവളെ കാമുകനെ കണ്ട് പിടിക്കാൻ പിന്നാലെ ചെന്നതാ ഞാൻ.... എനിക്ക് ഇതീന്ന് ഒന്ന് മനസ്സിൽ ആയി ഇവൾ എല്ലാം നേരത്തെ അറിഞ്ഞിട്ടുണ്ട്....അത് കൊണ്ട് തന്നെ ഇന്ന് ഇവളെ ഭാഗത്ത്‌ അവൻ തിരിഞ്ഞു നോക്കിയിട്ടില്ല...." "ഞാൻ ഒന്നും അറീല...." "അറിയാതെ ആണോടി നീ കാലത്ത് ആ രാഹുലിനെ വെച്ച് എനിക്കിട്ട് പണിതത്...." "അവൻ കുറെയായി ശല്യം ചെയ്യാൻ തുടങ്ങീട്ട്....അപ്പൊ പിന്നെ ഇതേ വഴി കണ്ടുള്ളൂ... അല്ല കുഞ്ഞേട്ടാ അവൻ ജീവനോടെ ഉണ്ടോ..." "അവൻ ഇപ്പൊ ഏതെങ്കിലും ഹോസ്പിറ്റലിൽ കിടക്കുന്നുണ്ടാവും...." ദേവൂട്ടി അതിന് ഒന്ന് ഇളിച്ചു...! "എന്തായാലും അവനെ ഞാൻ തന്നെ കണ്ട് പിടിച്ചു അവനുള്ളത് കൊടുത്തോളാം...." ദാസ് കലിപ്പോടെ പറഞ്ഞു....! "ഞാൻ ഇഷ്ടപ്പെടുന്ന ആൾ വല്യേട്ടൻ കൊടുക്കുന്നത് വാങ്ങാൻ നിക്കല്ലേ.... ഒന്ന് പൊ വല്യേട്ടാ...." "എടീ അവൻ ആരായാലും എന്റെ പെങ്ങളെ പ്രേമിച്ചിട്ടുണ്ടെങ്കിൽ അവനുള്ളത് ഞാൻ കൊടുത്തിരിക്കും...."😬

"ഭാവി അളിയന്റെ കയ്യീന്ന് തിരിച്ചു കിട്ടാതെ നോക്കിക്കോ.... അല്ലെങ്കിൽ പിന്നെ മുഖത്ത് നോക്കാൻ നാണക്കേട് ആവും...." അതിന് ഏട്ടത്തി ഒന്ന് ചിരിച്ചതും ദാസ് കെട്ടിയോളെ ഒന്ന് തുറിച്ചു നോക്കി....! "ആ പിന്നെ വല്യേട്ടനെ അല്ലേൽ തന്നെ ആള് പറയുന്നത് ഹിറ്റ്ലർ ദാസ് എന്നാ..." "അവൻ അതികകാലം ഇങ്ങനെ ഒളിച്ചു നിക്കില്ല...." "ഒരിക്കൽ വരും ഏട്ടന്മാരെ മുന്നിലേക്ക്.... എന്നെ കെട്ടിച് കൊടുക്കോ എന്ന് ചോദിക്കാൻ....അപ്പൊ ഇല്ലെന്ന് ഒന്നും പറഞ്ഞേക്കല്ലേ.... ഏഴു കൊല്ലം പിന്നാലെ നടന്നിട്ട് ഒന്ന് വീണ് കിട്ടിയതാ...."😒 എന്നും പറഞ്ഞു പെണ്ണ് പോയതും ദാസ് വായും പൊളിച്ചു നന്ദനെ ഒന്ന് നോക്കി....അവനെ കണ്ട് പിടിക്കാൻ വിട്ടതാ ഇവൻ ഈ കിടപ്പിലും ആയി.... വേറെന്താ വഴി അവനെ ഒന്ന് കണ്ട് പിടിക്കാൻ....! ...തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story