Oh my love 😱: ഭാഗം 14

oh my love

രചന: AJWA

"എന്താ ഏട്ടാ ഇങ്ങനെ നോക്കുന്നെ....?!!" നന്ദൻ ദാസിന്റെ നോട്ടം കണ്ടതും ചോദിച്ചു....! "നിനക്ക് ഒരു ദിവസം അവളുടെ പിന്നാലെ പോയിട്ട് ഒരു തുമ്പും കിട്ടിയില്ലേ...." "ഇല്ല ഏട്ടാ...!ആ പോലീസ്കാർ ഇടിക്കിമ്പോ എന്നെ രക്ഷിക്കാൻ അവളെ ഉണ്ടായിരുന്നുള്ളൂ...."😒 "മ്മ്....ഞാൻ കണ്ട് പിടിച്ചോളാം..." എന്നും പറഞ്ഞു അവൻ പോയതും നന്ദൻ അവിടെ തന്നെ കിടന്നു.... ആരെങ്കിലും ഒരു കൂട്ട് ഇല്ലാതെ ഇവിടന്ന് എണീറ്റ് പോവാൻ ആവില്ല....!🙄 💕💕💕 ഡെയിനിങ് ടേബിളിന് മുന്നിൽ ഇരുന്നു ശ്രീക്കുട്ടി ഏട്ടനെ നല്ലത് പോലെ ഒന്ന് നോക്കി.... കാരണം വേറൊന്നും അല്ല ദേവൂട്ടിയും ആയി മുടിഞ്ഞ ലവ് ഒക്കെ തുടങ്ങിയിട്ടും ഞാൻ ഒന്നും അറിയില്ലേ എന്ന പോലെയല്ലേ നടപ്പ്....! "അമ്മയ്ക്ക് അറിയോ ദേവൂട്ടിയുടെ കാര്യം ഓർക്കുമ്പോ വല്ലാത്ത സങ്കടം തോന്നാ...." "ദേവൂട്ടിക്ക് എന്ത്‌ പറ്റി മോളെ...." ശ്രീദേവും അത് അറിയാൻ ഉള്ള തൊരയിൽ പെങ്ങളെ ഒന്ന് നോക്കി....! "അവൾക്ക് അല്ല അവളെ കുഞ്ഞേട്ടനാ.... അവളെ ഏതോ ഒരു മണ കൊണാഞ്ചൻ പ്രേമിക്കുന്നത് അറിഞ്ഞ നന്ദേട്ടൻ അവളെ നോക്കാൻ കോളേജിന് മുന്നിൽ വന്നതാ.... അപ്പൊ പോലീസ്കാർ പൂവാലന്മാരെ കൂട്ടത്തിൽ നന്ദേട്ടനെയും പിടിച്ചു കൊണ്ട് പോയി...." മണകൊണാഞ്ചൻ നിന്റെ ത.... 🙄ന്ത ചിന്തിക്കുന്നതിനു മുന്നെയാണ് അവൻ അത് ഓർത്തത് അത് എന്റെയും കൂടെ തന്തയല്ലേ....

അവൻ പെങ്ങളെ ഒന്ന് തുറിച്ചു നോക്കി....! "കഷ്ടം.... എന്നിട്ടെന്താ ഉണ്ടായേ...." "ദേവൂട്ടി പിന്നാലെ ചെന്നു സ്റ്റേഷനിൽ ചെന്നു എല്ലാം പറഞ്ഞിട്ട് ഏട്ടനെ ഇറക്കി കൊണ്ട് വന്നു.....പോലീസ്കാരാണെങ്കിൽ നന്ദേട്ടനെ കണ്ടമാനം ഇടിച്ചു... നേരെ ചൊവ്വേ നടക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല...."😒 "നമ്മൾ എന്തിനാ മറ്റുള്ളവരുടെ കാര്യം ചർച്ച ചെയ്യുന്നേ....ശത്രുക്കൾക്ക് കഷ്ടകാലം വരുമ്പോ സന്തോഷിക്കണം എന്നാ എന്റെ അഭിപ്രായം...." അച്ഛൻ എങ്ങോട്ടാ നോക്കി കൊണ്ട് പറഞ്ഞതും മുന്നിൽ ഉള്ള മൂന്നെണ്ണവും തുറിച്ചു നോക്കി....! "ദെ മനുഷ്യാ നിങ്ങളെ പെങ്ങളെ മോൻ അല്ലെ അത്.... അവന് വല്ലതും പറ്റിയോ എന്ന് ചോദിക്കുന്നതിനു പകരം സന്തോഷിക്കാൻ നടക്കുന്നു...." "എനിക്ക് പറ്റിയപ്പോൾ ഒരു പട്ടിയെയും കണ്ടില്ലല്ലോ ചോദിക്കാൻ...." "ഇല്ലാത്ത പ്രേതത്തെ കണ്ട് ബോധം പോയി വീണതിനോ.... അത് പണ്ടേ നിങ്ങൾക്ക് ഇല്ലെന്ന് ഏട്ടനറിയാം...." ശരിയാ.... അല്ലേൽ സ്വന്തം മകൻ ആയ എന്നെ കണ്ട് പ്രേതം ആക്കണോ....!🙄ശ്രീദേവ് അതും ചിന്തിച്ചു അച്ഛനെ നോക്കി....! "അല്ലേലും ദേവൂട്ടി മിനിറ്റ് വെച്ച് എന്നെ വിളിച്ചു ചോദിക്കാറുണ്ട് മാമന് എങ്ങനെ ഉണ്ടെന്ന്...." "അല്ലേലും അവൾക്ക് എന്റെ പെങ്ങളെ സ്വഭാവം ആണ് അത് കൊണ്ടാവും.... ആൺമക്കൾ രണ്ടും ഇവളെ ആങ്ങളയുടെ അതെ സ്വഭാവം ആണ്...."

അത് കേട്ട് ശ്രീദേവ് ഒന്ന് പുഞ്ചിരിച്ചു....!😍 "ഏയ്‌ എനിക്ക് തോന്നുന്നത് ദാസേട്ടനെ മാമന്റെ സ്വഭാവം കിട്ടിയിട്ടുള്ളൂ എന്നാ.... നന്ദേട്ടൻ ദേവൂട്ടിയേ പോലെ തന്നെ സ്നേഹം ഉള്ള കൂട്ടത്തിലാ...." അത് കേട്ടതും ശ്രീദേവ് പെങ്ങളെ ഒന്ന് നല്ലത് പോലെ നോക്കി....! "എന്ത് തന്നെ ആയാലും അവരും ആയി ഒരു ബന്ധവും നമുക്ക് വേണ്ട...." മൂന്നിന്റെയും പ്രതീക്ഷ അതോടെ അസ്തമിച്ചു....!😒 ഇങ്ങേരെ മാറ്റി എടുക്കാൻ ദൈവം തമ്പുരാൻ തന്നെ മുൻകയ് എടുക്കേണ്ടി വരും.... ശ്രീദേവ് ആ ചിന്തയോടെ എണീറ്റ് പോയി.... പുഞ്ചിരിയോടെ ഫോൺ എടുത്തു ദേവൂട്ടിയേ കോൾ ചെയ്യുന്നതിന് മുന്നേ അവളുടെ കോൾ കണ്ട് അവൻ ഒന്ന് ചിരിച്ചു....!ഈ പെണ്ണിന്റെ ഒരു കാര്യം.... എന്താ ഒരു കൃത്യനിഷ്ഠ....ഇത് കെട്ട് കഴിഞ്ഞാലും കാണോ.... 🙄 "ശ്രീയേട്ടാ...." ശ്രീദേവ് കോൾ അറ്റൻഡ് ചെയ്തതും ദേവൂട്ടിയുടെ വിളി കേട്ട് ഒന്ന് ചിരിച്ചു....! "നിന്റെ ഈ വിളി കേൾക്കുമ്പോൾ നിന്നെ ഇത്രയും പെട്ടെന്ന് കെട്ടി കൊണ്ട് വരണം എന്ന് തോന്നാ...." "എന്നാൽ പെട്ടെന്ന് വന്ന് എന്നെ കെട്ടിക്കോ...." "കെട്ടണം.... അതിന് ആദ്യം നമ്മുടെ ഫാമിലി ഒന്നാവണം.... അതിനുള്ള വഴിയാ ഞാൻ ആലോചിക്കുന്നേ...." "മ്മ്.... ഇവിടെ അച്ഛൻ ഒരു തരത്തിലും അടുക്കുന്ന ലക്ഷണം ഇല്ല.... മാമൻ ആദ്യം വന്ന് സോറി പറയട്ടെ എന്നാ അച്ഛൻ പറയുന്നേ...."

"ഹ്മ്മ് ഇവിടെയും അത് തന്നാ അവസ്ഥ...." "ഇനി എന്ത് ചെയ്യും ശ്രീയേട്ടാ നമ്മൾ...." "എന്തെങ്കിലും വഴി ഉണ്ടാവും.... തത്കാലം ഇപ്പൊ മോൾ ഉറങ്....കാലത്ത് ക്ഷേത്രത്തിൽ വരാൻ ഉള്ളതല്ലേ....നന്ദൻ എന്തായാലും കുറച്ചു ദിവസത്തേക്ക് പിറകെ വരില്ലല്ലോ...." "പാവം എന്റെ കുഞ്ഞേട്ടൻ ആ പോലീസ്കാർ നല്ലത് പോലെ ഇടിച്ചു...." "അത് അവന്റെ വിധി...." "ഇനി ശ്രീയേട്ടന്റെ പ്രാർത്ഥന കൊണ്ടാണോ...?!!"😟 "അവൻ എന്റെ ചങ്ക് അല്ലേടി.... അവന് ഒരു ദോശം വന്നാൽ എനിക്ക് സഹിക്കോ...." "അപ്പൊ എനിക്ക് വന്നാലോ...." "നിനക്ക് എന്ത് വരാൻ.... ഈ ശ്രീദേവ് ജീവനോടെ ഉള്ളിടത്തോളം നിനക്ക് ഒന്നും വരാൻ സമ്മതിക്കില്ല...." അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു....! "എങ്കിൽ എനിക്ക് ഒരു ഉമ്മ തരോ...."😘 "അതൊക്കെ നേരിട്ട് കാണുമ്പോ... ഫോണിൽ തന്നിട്ട് എന്താവാൻ...." "മ്മ്... നമ്മുടെ കല്യാണം കഴിഞ്ഞാൽ എനിക്ക് ശ്രീയേട്ടൻ ഒരു ദിവസം എത്ര ഉമ്മ തരും...." 😳അത് കേട്ടതും അവന്റെ കിളികൾ നാട് വിട്ടു....! "ഒരു പത്തിരുപത് തരാം...." കൂടിപോയോ ആവോ.... അവൻ ചിന്തിക്കാതെ ഇരുന്നില്ല....! "അയ്യേ.... പത്തിരുപതോ.... എനിക്ക് നൂറെണ്ണം എങ്കിലും വേണം...." 😱വീണ്ടും അവൻ ഞെട്ടി....!തലക്ക് ചുറ്റും പാറി പറന്നു കൊണ്ടിരിക്കുന്ന കിളികളെ ഒക്കെ അവൻ തിരിച്ചു പിടിച്ചു....

സാരല്ല എന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ കൊടുത്തേക്കാം....! "അതൊക്കെ നിന്റെ റൊമാൻസ് പോലെ ഇരിക്കും.... അല്ലേലും എനിക്ക് ഇഷ്ടം നീ എല്ലാം അറിഞ്ഞു തരുന്നതാ...."😘 "അതൊക്കെ ഞാൻ ഏറ്റു.... ശ്രീയേട്ടനെ എനിക്ക് ഒന്ന് കെട്ടിയാൽ മതി.... അതിന് വേണ്ടി എന്തൊക്കെ നേർച്ചകളാ ഞാൻ നേർന്നത് എന്ന് അറിയോ...." "അതൊക്കെ ഫലിക്കും.... അതിനിനി അതികകാല താമസം ഒന്നും വേണ്ട...." 🙄അതൊക്കെ നേർച്ച എന്താണെന്ന് കേട്ടിട്ട് പോരെ...!! "അതേയ്.... ശ്രീയേട്ടാ...." "എന്താടി...." "എനിക്ക് ശ്രീയേട്ടനെ ഇപ്പൊ നേരിട്ട് കാണാൻ തോന്നുവാ....എന്നാലെ എനിക്ക് ഉറക്കം വരൂ...."😒 "ഞാൻ അങ്ങോട്ട് വരണോ...."😘 അവൻ ഒരു ചിരിയോടെ ചോദിച്ചു....! "അയ്യോ ഇങ്ങോട്ട് വരണ്ട....വല്യേട്ടന് അല്ലേൽ തന്നെ ഡൌട്ട് ആണ്.... കണ്ടാൽ തല്ലി കൊല്ലാനും മടിക്കില്ല....ഞാൻ അങ്ങോട്ട് വരാം...." 😬അത് കേട്ടതും അവന്റെ കലിപ്പ് മൂട് ഓൺ ആയി....! "ഇങ്ങോട്ട് എങ്ങാനും വന്നാൽ നിന്നെ ഞാൻ ആവും തല്ലി കൊല്ലുന്നേ..,. വെച്ചിട്ട് പോടീ...."😬 എന്നും പറഞ്ഞു അവൻ ദേഷ്യത്തോടെ കോൾ കട്ട് ചെയ്തു....! "ശ്രീയേട്ടാ...." പെണ്ണ് വിളിച്ചെങ്കിലും കോൾ ഓഫ്‌ ആയത് കണ്ട് അവൾ നല്ലത് പോലെ ഞെട്ടി....!😟ഇനി അതും പറഞ്ഞു എന്നെ വേണ്ടെന്ന് വെക്കോ.... എങ്കിൽ കൊല്ലും ഞാൻ....!എന്നും ചിന്തിച്ചു പെണ്ണ് കിടന്നു....

ആ കാലത്ത് കണ്ട് ഒരു സോറി പറയാം....! അവൻ പിണങ്ങിയത് കൊണ്ട് തന്നെ പെണ്ണ് ഉറക്കം ഇല്ലാതെ നേരം വെളുപ്പിച്ചു.... കുളിച്ചു സാരി ഒക്കെ എടുത്തു ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു....! 💕💕💕 ശ്രീദേവ് കാലത്ത് തന്നെ ബൈക്ക് മിനുക്കാൻ തുടങ്ങി....പെണ്ണ് വരാൻ ടൈം ആവുന്നേ ഉള്ളു.... എന്നാലും കണ്ണ് ഇടക്ക് അങ്ങോട്ട് ചെല്ലും....!😍 അച്ഛൻ ആണെങ്കിൽ ഉള്ള ചെടി മുഴുവനും നനക്കാൻ തുടങ്ങി... ഇനി ഇങ്ങേരും വല്ലതിനെയും കാണാൻ നിക്കുവാണോ.... 🙄 "അതേയ് ഇന്നലെ ഒരു കൈയബദ്ധം പറ്റിപ്പോയി...ക്ഷമിക്കാൻ ഉള്ള ഒരു മനസ് അങ്ങ് കൊടുത്തേക്കണേ...." പെണ്ണ് അതും പ്രാർത്ഥിച്ചു ശ്രീദേവിനെ കാണാൻ ഓടി....! "ശൂ.... ശൂ...." പെണ്ണിന്റെ വിളി കേട്ടതും അവൻ പുഞ്ചിരിയോടെ തിരിഞ്ഞു നോക്കി....! "എന്നോട് പിണക്കാണോ....?!!" 🙄അങ്ങനെ ഒരു ഉദ്ദേശം പോലും ഇല്ലാതിരുന്നവനാ.... അപ്പൊ തന്നെ അവൻ ഉള്ളിൽ ചിരിച്ചു കൊണ്ട് പുറമെ ഗൗരവത്തിൽ നിന്നു....! "ശ്രീയേട്ടാ.... പ്ലീസ്.... ശ്രീയേട്ടന് ഇഷ്ടം അല്ലാത്ത ഒന്നും ഞാൻ ഇനി ചെയ്യില്ല...." എന്നും പറഞ്ഞു പെണ്ണ് അവന്റെ നോട്ടം ഉള്ള ഭാഗത്ത്‌ വന്ന് അവിടെ കണ്ട കല്ലിനു മുകളിൽ കേറി നിന്നു....!അവൻ അപ്പോഴെല്ലാം മാറിമാറി നിന്നതും പെണ്ണ് ഓരോ ഭാഗത്തായി ചെന്നു താടിക്ക് കയ്യും കൊടുത്ത് അവനെ തന്നെ നോക്കി നിന്നു....! 🎶

എത്ര നേരമായി ഞാൻ കാത്ത് കാത്ത് നിൽപ്പൂ ഒന്നിങ്ങു നോക്കുമോ വാർത്തിങ്കളെ....! പിണങ്ങരുതേ അരുതേ അരുതേ....!! പെണ്ണ് നിരാശയോടെ നിക്കുന്നത് കണ്ട് അവൻ അവളെ നോക്കി പുഞ്ചിരിച്ചു....! "നിസാര കാര്യത്തിന് പിണങ്ങാൻ ഒന്നും ഈ ശ്രീദേവിനെ കിട്ടില്ല....പിണങ്ങിയേനെ നീ ഇന്നലെ വന്നെങ്കിൽ...." "അത് നേരത്തെ പറയൽ അല്ലെ വെറുതെ എന്റെ സമയം പോയത് മിച്ചം...." എന്നും പറഞ്ഞു പെണ്ണ് അവനെ നോക്കി ഫ്ലയിങ് കിസ്സ് കൊടുക്കാൻ കയ്യിൽ ഉമ്മ വെച്ചു പറത്തി വിട്ടതും മാമനെ കണ്ട് ഒന്ന് ഞെട്ടി....! "ആരാ.... അത്...." മതിലിന് വെളിയിൽ ഒരു കയ് കണ്ട് മാമൻ ചോദിച്ചതും പെണ്ണ് തല കുനിച്ചു നിന്നു....! "😨അ.... ആ.... ആാാാ.....," അലർച്ചയോടെ പെണ്ണ് താഴേക്ക് വീണതും ശ്രീദേവ് ഞെട്ടിതരിച്ചു നിന്നു...! "എന്താടാ ഒരു സൗണ്ട് കേട്ടത്....?!!" അവൻ അവളെ അടുത്തേക്ക് പോവുന്നതിനു മുന്നേ അച്ഛന്റെ ചോദ്യം കേട്ട് അവൻ സ്റ്റെക്ക് ആയി നിന്നു....! "അത്.... അത്...." അവൻ ഒന്ന് പരുങ്ങിയതും അച്ഛൻ ഗേറ്റിന് വെളിയിൽ ഇറങ്ങി നോക്കി....!വീണ് കിടക്കുന്ന ദേവൂട്ടിയേ കണ്ടതും അയാൾ അടുത്തേക്ക് ചെന്നു....! 😨ദൈവമേ മാമൻ.... ബോധം പോയത് പോലെ കിടക്കാം.... അല്ലെങ്കിൽ എല്ലാം കുളമാവും....! "വായും പൊളിച്ചു നിക്കാതെ വന്ന് പിടിക്കെടാ ഈ കൊച്ചിനെ...."

അത് കേട്ടതും ശ്രീദേവ് ഓടി വന്ന് അവളെ നോക്കി.... നെറ്റിയിലും കയ്യിലും കാലിലും ഒക്കെ മുറിവ് കണ്ട് അവന്റെ നെഞ്ച് ഒന്ന് പിടഞ്ഞു....അവൻ അവളെ കയ്യിൽ എടുത്തതും പെണ്ണ് പുഞ്ചിരിയോടെ കണ്ണടച്ച് കിടന്നു....ഹാളിൽ ഉള്ള സോഫയിൽ അവൻ പെണ്ണിനെ കരുതലോടെ കിടത്തി...! "എടീ ശ്രീലക്ഷ്മി കുറച്ചു വെള്ളം ഇങ്ങ് എടുക്ക്...." അവർ വെള്ളവും ആയി വന്നതും ദേവൂട്ടിയേ കണ്ട് ഒന്ന് ഞെട്ടി....! "ഇത് ദേവൂട്ടിയല്ലേ ഇവൾക്ക് എന്ത് പറ്റിയെടാ...." "നീ ഇങ്ങനെ ബഹളം വെക്കാതെ.... അതിങ്‌ താ...." എന്നും പറഞ്ഞു അച്ഛൻ അവളുടെ മുഖത്ത് വെള്ളം തെളിച്ചു.... നെറ്റിയിലെ മുറിവിൽ അയാൾ വെള്ളം കൊണ്ട് തടവിയതും ശ്രീദേവ് ഒന്ന് പുഞ്ചിരിച്ചു.... അച്ഛന് മക്കളോട് ദേഷ്യം ഇല്ലല്ലോ അത് മതി....! "ദേവൂട്ടി...." മാമി അവളെ തട്ടി വിളിക്കാൻ തുടങ്ങി.... സ്റ്റെയർ ഇറങ്ങി വരുന്ന ശ്രീക്കുട്ടി അത് കണ്ടതും ഓടി അടുത്തേക്ക് വന്നു....! "😨അയ്യോ എന്റെ ദേവൂട്ടിക്ക് എന്ത് പറ്റി....?!!" "മതിലിന്റെ അപ്പുറത്ത് വീണു കിടക്കുന്നതാ കണ്ടത്... എന്താ പറ്റിയത് എന്ന് അറിയില്ല...." അത് കേട്ടതും പെണ്ണ് ഏട്ടനെ ഒന്ന് നോക്കി.... ഞാൻ അല്ലേടി എന്ന പോലെ അവൻ നിന്നു.... ബിൽഡപ്പ് കാണിച്ചതാ പറ്റിയത്....!വേണ്ടായിരുന്നു....!! "ദേവൂട്ടി.... ദേവൂട്ടി...." ശ്രീക്കുട്ടി വിഷമത്തോടെ വിളിച്ചതും പെണ്ണ് പതിയെ എന്ന പോലെ കണ്ണ് തുറന്നു....

തന്റെ ചുറ്റിലും ഉള്ളവരെ നോക്കി ഒന്ന് ഇളിച്ചു....! "ആ...." പെണ്ണ് പെട്ടെന്ന് വേദനയോടെ നെറ്റിയിൽ കയ് വെച്ചു....! "എഴുന്നേൽക്കണ്ട....എടാ ആ മരുന്ന് എടുത്തു കൊണ്ട് വന്ന് മുറിവിൽ വെച്ചു കൊടുക്ക്...." ശ്രീദേവ് അത് കേട്ടതും അവളെ നോക്കി അകത്തേക്ക് നടന്നു....ഫസ്റ്റ് എയ്ഡ് ബോക്സും കയ്യിൽ എടുത്തു വന്ന് കോട്ടൺ എടുത്തു മുറിവിൽ തുടക്കാൻ തുടങ്ങി.... 😍പെണ്ണ് അപ്പോഴേക്കും പൈൻ എല്ലാം മറന്നു അവനെയും നോക്കി ഇരിപ്പ് ആയിരുന്നു.... വീണു തൊലിയെല്ലാം ഉരിഞ്ഞാൽ എന്താ ഇങ്ങനെ ഒരു ചാൻസ് കിട്ടിയില്ലേ....! "സ്സ്...." അവൻ പോയ്സൺ ഒഴിച്ചതും പെണ്ണ് എരിവ് വലിച്ചു അവന്റെ ഷർട്ടിൽ പിടിച്ചു....! "അച്ഛൻ നോക്കുന്നെടി.... പണി പാളും പിടി വിട്...." "ഞാൻ വിടൂല...."😍 എന്നും പറഞ്ഞു പെണ്ണ് ഇല്ലാത്ത പൈനും ആക്ട് ചെയ്തു അവന്റെ ഷർട്ടിൽ ഇറുക്കി പിടിച്ചു....ശ്രീദേവ് ഒരു ചിരിയോടെ അച്ഛനെ നോക്കിയെങ്കിലും പുള്ളി അതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ട് അവളെ നോക്കി....! "മോൾ എന്തിനാ ഇങ്ങോട്ട് വന്നത്....?!!" പെണ്ണ് എന്ത് പറയും എന്ന പോലെ ശ്രീദേവിനെ നോക്കി....! "പൂ പറിക്കാനാ അച്ഛാ.... ഇടക്ക് ഇടക്ക് വന്ന് മോഷ്ടിച്ചു കൊണ്ട് പോവുന്നത് ഞാൻ കാണാറുണ്ട്...." ശ്രീദേവ് പറഞ്ഞതും പെണ്ണ് അതെ എന്ന പോലെ തലയാട്ടി....!😟

"പൂവിനാണെങ്കിൽ ഇവനോട് ചോദിച്ചാൽ ഇവൻ പറിച്ചു തരില്ലേ മോളെ....വെറുതെ അവിടെ ഒക്കെ കേറി ഇപ്പൊ വീണത് കണ്ടില്ലേ...." "ഇനി ചോദിച്ചോളാം മാമ..." പെണ്ണ് നിഷ്കു ആയി മറുപടി കൊടുത്തു....! "ഡാ ഇവളെ വീടിന് മുന്നിൽ കൊണ്ട് വിട്ടേക്ക് നടക്കാൻ ബുദ്ധിമുട്ട് ഉണ്ടാവും...." ശ്രീദേവ് അനുസരണയോടെ തലയാട്ടി.... 🙄 "എന്തായാലും മോൾ കുറെ കാലം കൂടി ഇങ്ങോട്ട് വന്നതല്ലേ വല്ലതും കഴിച്ചിട്ട് പോവാം..." കഴിഞ്ഞയാഴ്ച കൂടി വന്ന് ഇവിടെ താമസിച്ചു പോയ പെണ്ണാ....! മാമി ഫുഡ്‌ കൊണ്ട് വെച്ചതും പെണ്ണ് ശ്രീക്കുട്ടിയോടൊപ്പം ഇരുന്നു....ശ്രീദേവിനെ നോക്കി പെണ്ണ് സൈറ്റ് അടിച്ചു കാണിച്ചതും അവൻ ചെറുതായി ഒന്ന് ഞെട്ടി... കഴിച്ചു കൊണ്ട് പെണ്ണ് അവന്റെ കാലിൽ കാൽ കൊണ്ട് ഒന്ന് തൊട്ടതും അവനും അത് ആസ്വദിച്ചു കൊണ്ട് അവളെ പുഞ്ചിരിയോടെ നോക്കി....!😘 പെണ്ണ് ഇറങ്ങാൻ നേരം എല്ലാരേയും നോക്കി റ്റാറ്റാ ഒക്കെ കാണിച്ചു.... മാമനെ കയ്യിൽ എടുക്കാൻ ഒരു പ്രത്യേക ശ്രമവും.... എന്നാലേ ഭാവിയിൽ മരുമകൾ ആയി നിലവിളക്കും കയ്യിൽ പിടിച്ചു അകത് കേറാൻ പറ്റൂ....! "പോട്ടെ മാമാ.... ബൈ...." "മതിയെടി ഓവർ ആക്കണ്ട...." എന്നും പറഞ്ഞു അവൻ കാർ സ്റ്റാർട്ട്‌ ചെയ്തു....! "ബൈക്ക് മതിയായിരുന്നു ശ്രീയേട്ടാ...."

"അതിൽ നമുക്ക് നൈറ്റ്‌ കറങ്ങാം.... ഇപ്പൊ മോൾ അച്ഛന് സംശയം ഉണ്ടാക്കാതെ ഇതിനകത്ത് കേറ്...." പെണ്ണ് ഫ്രണ്ട്സീറ്റിൽ കയറി ഇരുന്നു അവനെ നോക്കി പുഞ്ചിരിച്ചു....! ഗേറ്റ് കടന്നതും അവന്റെ കയ് അവളെ ദേഹത്തേക്ക് നീങ്ങാൻ തുടങ്ങി....! "ചുമ്മാതിരിക്ക് ശ്രീയേട്ടാ...." "നീയല്ലേടി കഴിച്ചു കൊണ്ടിരിക്കുമ്പോൾ എന്നെ ഇളക്കി വിട്ടത്...." "😘അത് പിന്നെ എത്രയാന്ന് വെച്ചാ ഞാൻ ഇങ്ങനെ ശ്രീയേട്ടനെയും കണ്ട് കൊണ്ട് അടങ്ങി ഇരിക്കുന്നത്...." "അപ്പൊ ഞാനോ.... സാരിയിൽ ആണെങ്കിൽ പിന്നെ പറയെ വേണ്ട.... നിന്റെ ഈ വയർ.... ഉഫ്...അത് കാണുമ്പോ തന്നെ...." അവൻ അവിടെ കയ് വെച്ചു കൊണ്ട് പറഞ്ഞതും പെണ്ണ് അവന്റെ കയ് എടുത്തു മാറ്റി....! "ആരെങ്കിലും കാണും...." അവൻ ഒന്നും മിണ്ടാതെ പിണങ്ങിയ പോലെ ഇരുന്നതും പെണ്ണ് അവന്റെ കയ് എടുത്തു വയറിൽ തന്നെ വെച്ചു....! "ദേവൂട്ടി...."😘 അവൻ അവിടെ കുസൃതി കാണിച്ചു കൊണ്ട് വിളിച്ചു....! "മ്മ്...." "എനിക്ക് നിന്നെ ദാ ഇവിടെ ചുംബിക്കണം...." "ദേ ശ്രീയേട്ടാ കളിക്കല്ലേ...." "ഇപ്പോഴല്ല പിന്നെ മതി....നീ സാരി എടുത്തു കണ്ടപ്പോൾ തോന്നിയ ആഗ്രഹവാ...." "എന്ത്..?!!"😟 "നിന്റെ ഈ വയറ്റിൽ എന്റെ ചുണ്ടുകൾ ചേർക്കാൻ...." "അന്നും അങ്ങനെ അല്ലെ....അന്നത്തെ പോലെ എന്നെ വീണ്ടും പറ്റിക്കോ...."😒

"നിനക്ക് എന്നെ വിശ്വാസം ഇല്ലെങ്കിൽ വേണ്ട...." "😘അയ്യോ വേണം ഞാൻ കാത്തിരിക്കും...." അതിനവൻ ഒന്ന് ചിരിച്ചു.... എന്താവോ എന്തോ....🙄പെണ്ണ് ആണെങ്കിൽ കെട്ട് പൊട്ടിയ പട്ടം പോലെയാ നിൽക്കുന്നത്.... അവനെങ്കിലും കൺട്രോൾ ഉണ്ടായാൽ ഭാഗ്യം....! 💕💕💕 "ക്ഷേത്രത്തിൽ പോയിട്ട് അവൾ ഇത് വരെ വന്നില്ലല്ലോ...." അച്ഛൻ ഉമ്മറത് ഇരുന്ന് പറയുന്നത് കേട്ടതും ദാസ് ടൈം നോക്കി.... സമയം ഒൻപത് കഴിഞ്ഞു....!ഇവൾ ഇത് എവിടെ പോയി കിടക്കാ....! 😨ദൈവമേ ഇനി അവൾ പിന്നാലെ നടക്കുന്നവൻ എങ്ങാനും കൂടെ കൊണ്ട് പോയി കാണോ.... അമ്മാതിരി പ്രേമം ആണ് പെണ്ണിന് അവനോടുള്ളത്....! "നീ വന്നെ നന്ദാ.... നമുക്ക് ചെന്നു നോക്കാം...." ഇറങ്ങുന്നതിന് മുന്നേ ഗേറ്റ് കടന്ന് ശ്രീദേവിന്റെ കാർ വന്നത് കണ്ട് എല്ലാം കൂടെ അന്തം വിട്ടു നിന്നു....മുൻ സീറ്റിൽ ഉള്ള ദേവൂട്ടിയെ അവൻ പിടിച്ചിറക്കുന്നത് കണ്ട് ഏട്ടന്മാർ രണ്ടും അങ്ങോട്ട് ഓടി....! "നീ എന്താടി ഇവന്റെ കാറിൽ....?!!ഇത്രയും നേരം നീ എവിടെ ആയിരുന്നു...." "ഞാൻ ഒന്ന് വീണു.... കണ്ടില്ലേ പൊട്ടിയത്....മാമന്റെ വീട്ടിൽ ആയിരുന്നു ഇത്രയും നേരം....മാമൻ പറഞ്ഞു ശ്രീയേട്ടനോട് എന്നെ ഇവിടെ എത്തിക്കാൻ...." "😬നീ എന്തിനാ അങ്ങോട്ട് പോയത്...." "ഞാൻ വീണപ്പോൾ ശ്രീയേട്ടൻ എന്നെ എടുത്തു കൊണ്ട് പോയതാ..."

"നീ വീഴാൻ കാത്ത് നിക്കായിരുന്നോ ഇവൻ എടുക്കാൻ...." "ഞാൻ എങ്ങാനും തിരിഞ്ഞു നോക്കിയില്ലെങ്കിൽ നിങ്ങൾ പറയും കുടുംബത്തോടുള്ള ശത്രുത തീർത്തത് ആണെന്ന്....ഇതാ പറയുന്നത് ഇക്കാലത്ത് ഒരു ഉപകാരം ചെയ്യരുത് എന്ന്....ഇനി എന്റെ കണ്മുന്നിൽ നിങ്ങളെ പെങൾ വീണാലും ഞാൻ തിരിഞ്ഞു നോക്കില്ല പോരെ...." ശ്രീദേവ് അതും പറഞ്ഞു മാമനെ ഒന്ന് നോക്കി....! "ആര് ഇത് ശ്രീദേവോ.... മോൻ അകത്തേക്ക് വാ...." മാമി വന്ന് വിളിച്ചതും അവൻ മടിച്ചു നിന്നു....! "മോൻ കണ്ടത് കൊണ്ടല്ലേ അവൾക്ക് ഒന്നും സംഭവിക്കാതെ ശത്രുത ഒക്കെ മറന്ന് ഇവിടെ എത്തിച്ചത്....കുറെ കാലം കൂടി ഈ വീട്ടു മുറ്റത്ത് വന്നതല്ലേ അകത്തേക്ക് കേറ്.... വല്ലതും കഴിച്ചിട്ട് പോവാം...." "വാ ശ്രീയേട്ടാ....ഞാൻ മാമി വിളിച്ചപ്പോൾ അകത്തു കേറിയത് അല്ലെ...." ശ്രീദേവ് ദാസിനെ ഒന്ന് നോക്കി പുഞ്ചിരിച്ചു....!നന്ദൻ ആണേൽ വായും പൊളിച്ചു നിക്കാ....🙄 "അച്ഛനോടെ ഞങ്ങൾക്ക് ശത്രുതയുള്ളൂ.... മക്കളോട് ഇല്ല മോൻ അകത്തു വാ...." മാമൻ കൂടി വിളിച്ചതും ശ്രീദേവ് പെണ്ണിനേയും പിടിച്ചു അകത് കേറാൻ നിന്നതും ദാസ് അവളെ പിടിച്ചു....! "അവളെ പിടിക്കാൻ തത്കാലം ഞങ്ങൾ ഉണ്ട്...." "വീണപ്പോൾ പിടിക്കാൻ ഞാനെ ഉണ്ടായുള്ളൂ...." എന്നും പറഞ്ഞു അവൻ അകത്ത് കയറി....! ഫുഡ്‌ കഴിക്കാൻ ഇരുന്നതും പിന്നെയും പെണ്ണ് കാൽ കൊണ്ട് പണി തുടങ്ങി....

ദാസ് തന്നെയാണ് ശ്രദ്ധിക്കുന്നത് എന്ന് കണ്ടതും അവൻ പിന്നെ പെണ്ണിന്റെ ഭാഗത്ത്‌ നോക്കിയിട്ടില്ല....! "നീ ക്ഷേത്രത്തിലേക്ക് എന്ന് പറഞ്ഞല്ലേ പോയത്.... പിന്നെങ്ങനാ ഇവന്റെ വീടിന് മുന്നിൽ വീണത്...." "അ.... അത്.... ഞാൻ പൂ പറിക്കാൻ പോയപ്പോൾ...." "ഇവിടെ ഇല്ലാഞ്ഞിട്ടാണോ...." "അത് പിന്നെ ഇവിടെ ഇല്ലാത്ത പൂവാ ഇത്...." "ഇവിടെ ഇല്ലാത്തത് മറ്റു പലയിടത്തും കാണും.... എന്ന് കരുതി അതിന്റെ പിന്നാലെ പോവാൻ നിക്കണ്ട...." എന്നും പറഞ്ഞു ദാസ് കലിപ്പിൽ എണീറ്റ് പോയി....അങ്ങനെ ഒന്നിന്റെ പിന്നാലെ പോയതിന്റെയാ ഈ അനുഭവിക്കുന്നത് എല്ലാം.... "പോട്ടെ ദാസേട്ടാ...." അവൻ പിന്നെ സോപ്പിട്ടു നിർത്തേണ്ടത് ഇങ്ങേരെയാണല്ലോ എന്ന് കരുതി അങ്ങേരെ നല്ലത് പോലെ കെട്ടിപ്പിടിച്ചു....! അവൻ ഇറങ്ങുന്നതും നോക്കി പെണ്ണ് ലിപ് കൊണ്ട് ഉമ്മ വെക്കുന്നത് പോലെ കാണിച്ചു അകത്തേക്ക് ഒരു ഓട്ടത്തിന് ചെന്നു....! "🙄ഇപ്പൊ ഇവൾക്ക് കുഴപ്പം ഒന്നും കാണുന്നില്ലല്ലോ...." എന്നും പറഞ്ഞു അച്ഛൻ വായും പൊളിച്ചു ഇരുന്നു....! 💕💕💕 "പേര് ദേവപ്രിയ.... ബി കോം സെക്കന്റ്‌ ഇയർ പഠിക്കുന്നു.... വീട്ടിൽ അച്ഛൻ അമ്മ രണ്ട് ഏട്ടന്മാർ.... ഒരാൾ മാരീഡ് ആണ്....ആള് പ്രിയ കമ്പനിസിന്റെ ഓർണർ ആണ്...." വേലു പറഞ്ഞതും അയാൾ ഫോണിൽ അവളുടെ പിക് നോക്കി പുഞ്ചിരിച്ചു....!

"അപ്പൊ അവളെ കൂടെ അന്ന് കണ്ടവൻ ഏതാ...." "അത്....മുറചെക്കൻ ആയിട്ട് വരും....! രണ്ട് പേരുടെയും കുടുംബം ഇപ്പൊ അകൽച്ചയിലാണെന്നാ കേട്ടത്...." "മ്മ്...." അയാൾ ഒരു ചിരിയോടെ മൂളി....!ദാസിന്റെ കമ്പനി മെയിലിൽ അവന്റെ എക്സ്പോർട്ടിങ് ബിസിനെസ്സ് ഡീൽ ചെയ്യാൻ ശിവൻ മെയിൽ അയച്ചു....ദാസും പ്രതീക്ഷിക്കാതെ വന്ന ഓഫർ കണ്ട് സന്തോഷിച്ചു....! "സർ ഒരാൾ കാണാൻ വന്നിട്ടുണ്ട്...." ശിവന്റെ കേബിനിലേക്ക് പ്യുൺ കയറി വന്ന് കൊണ്ട് പറഞ്ഞു....! "മ്മ്.... വരാൻ പറയൂ...." അവൻ സി സി ടി വിയിൽ ദാസിനെ കണ്ട് പുഞ്ചിരിയോടെ പറഞ്ഞതും പ്യുൺ ഇറങ്ങി അയാളെ അകത്തേക്ക് പറഞ്ഞു വിട്ടു....! "ഐ ആം ശിവൻ...." "ദേവ ദാസ്...." ദാസിനോട്‌ ഇരിക്കാൻ പറഞ്ഞു ബിസിനസ് ഡീലിനെ പറ്റി സംസാരിക്കുമ്പോ ആണ് അവന്റെ ഫോൺ റിങ് ആയത്....!അവൻ ആദ്യം കട്ട് ചെയ്തെങ്കിലും പിന്നെയും റിങ് ചെയ്യുന്നത് കണ്ട് അവൻ ദാസിനെ ഒന്ന് നോക്കി....! "അമ്മയാണ് എടുത്തില്ലെങ്കിൽ പിന്നെയും വിളിച്ചു കൊണ്ടെ ഇരിക്കും.... കട്ട് ചെയ്‌താൽ പിന്നെ എനിക്ക് വീട്ടിൽ കേറി ചെല്ലാൻ പറ്റില്ല...." ദാസ് അതിന് ഒന്ന് പുഞ്ചിരിച്ചു....! "എന്റെഅമ്മേ ഞാൻ പറഞ്ഞതല്ലേ എന്നെ ഇങ്ങനെ വിളിക്കരുത് എന്ന്.... ഞാൻ ഇവിടെ ബിസിയാ...." ദാസ് അവന്റെ സംസാരം തന്നെ ശ്രദ്ധിച്ചു കൊണ്ട് ഇരുന്നു....! "ഞാൻ ഇപ്പൊ ഒരു പെണ്ണ് കെട്ടണം എന്നാൽ അമ്മയുടെ ഈ ഒറ്റപ്പെടൽ മാറും അതല്ലേ പറഞ്ഞു വരുന്നത്....

ഒടുക്കം മരുമകൾ വന്നാൽ പിന്നെ അമ്മ എന്നെ ഇത് പോലെ ഇടക്ക് വിളിക്കുന്നത് നിർത്തിയാലോ...." അവൻ ചിരിയോടെ പറഞ്ഞതും ദാസും ഒന്ന് പുഞ്ചിരിച്ചു....! "എനിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ അമ്മേ....മനസ്സിനിണങ്ങിയ ഒരു പെണ്ണിനെ കണ്ട് കിട്ടണ്ടേ...." ദാസിന്റെ മനസ്സിൽ അപ്പൊ ദേവൂട്ടിയുടെ മുഖം ആണ് തെളിഞ്ഞു വന്നത്.... അവൾക്ക് കിട്ടിയേക്കാവുന്ന പരിഗണനയും സ്നേഹവും ഓർത്ത് അവൻ പുഞ്ചിരിയോടെ ഇരുന്നു....! "അമ്മ ഇങ്ങനെയാ ഇടക്ക് ഫോൺ ചെയ്തു എന്നെ പെണ്ണ് കെട്ടാൻ ഓർമിപ്പിച്ചു കൊണ്ട് ഇരിക്കും.... വീട്ടിലും ഇത് തന്നെയാ പണി....ഡെയ്‌ലി ഒരു പത്തിരുപത് പെൺകുട്ടികളുടെ ഫോട്ടോ എങ്കിലും അമ്മയ്ക്ക് കാണിക്കാൻ ഉണ്ടാവും.... പക്ഷെ എനിക്ക് എന്തോ അതൊന്നും മനസിൽ പിടിക്കുന്നില്ല.... എന്റെ സങ്കല്പത്തിൽ ഉള്ള പെണ്ണിനെ കണ്ട് കിട്ടുന്നത് വരെ ഇങ്ങനെ നിക്കാം...." ദാസിനും അത് കേട്ടപ്പോൾ തന്നെ സന്തോഷം ആയി....!ബിസിനസ് ഡീൽ ഒക്കെ കഴിഞ്ഞു ദാസ് ഇറങ്ങിയതും ശിവനും ഒരു പുഞ്ചിരിയോടെ ഇരുന്നു.... വൈകീട്ട് തന്നെ ദാസ് ശിവനെ ഒന്ന് പേർസണൽ ആയി കാണണം എന്ന് പറഞ്ഞു വിളിച്ചതും അവൻ ഒന്ന് ചിരിച്ചു.... തന്റെ ലക്ഷ്യം നേടി എടുത്ത ചിരി ആയിരുന്നു അത്....! "എനിക്ക് ഒരു പെങ്ങൾ ഉണ്ട് ദേവപ്രിയ....

ശിവന്റെ സങ്കല്പത്തിൽ ഉള്ള പെണ്ണ് ആണോ എന്ന് അറിയില്ല.... ശിവൻ കാലത്ത് അമ്മയോട് സംസാരിക്കുന്നത് കേട്ടപ്പോൾ തൊട്ട് മനസ്സിൽ തോന്നിയതാ അവൾക്ക് പറ്റിയ ചെക്കൻ ശിവൻ ആണെന്ന്....ഇതാണ് അവളുടെ ഫോട്ടോ.... ശിവനും അമ്മയ്ക്കും ഇഷ്ടം ആയെങ്കിൽ എന്നെ കോൾ ചെയ്‌താൽ മതി...." "ഓകെ...." ശിവൻ ആ പിക് നോക്കി പുഞ്ചിരിച്ചു....!രാത്രി തന്നെ ശിവൻ വിളിച്ചു സമ്മതം അറിയിച്ചു....! "അച്ഛൻ ഒന്നും പറഞ്ഞില്ല....ഇതാവുമ്പോ അവൾ അന്യരാജ്യത്ത് പോവേണ്ടി വരും എന്ന ടെൻഷൻ ഇല്ലല്ലോ...." "പക്ഷെ അവൾ സമ്മതിക്കോ...." "അവളെ കൊണ്ട് ഞാൻ സമ്മതിപ്പിച്ചോളാം....ശിവ എക്സ്പോർട്ടിങ് കമ്പനിയുടെ ഒരു ഡീലിന് വേണ്ടി ക്യു നിക്കാത്ത കമ്പനിയില്ല....അത്രക്ക് എക്സലന്റ് ആയ ബിസിനസ് മാൻ ആണ് ശിവൻ.... അതും ഈ ചെറു പ്രായത്തിൽ...." "പക്ഷെ ദാസേട്ടാ അവൾക്ക് മറ്റൊരാളെ ഇഷ്ടം ആണെന്ന്...." ദാസ് ഒന്ന് നോക്കിയതും അനു മുഴുവനും ആക്കാതെ നിന്നു....! "ഈ പ്രായത്തിൽ അങ്ങനെ ഒക്കെ ഉണ്ടാവും.... എന്ന് കരുതി അവനെ തന്നെ വിവാഹം ചെയ്യണം എന്ന് വാശിപിടിക്കരുത്....

അവൾക്ക് ലൈഫിനെ പറ്റി ഒന്നും അറിയില്ല.... പിന്നീട് അവളുടെ കണ്ണ് നിറയാൻ ഇടവരരുത്...." എന്നും പറഞ്ഞു ദാസ് മുറിയിലേക്ക് പോയതും അനുവും പിന്നാലെ ചെന്നു....! "എന്തെങ്കിലും ഒക്കെ തീരുമാനിക്കുന്നതിന് മുൻപ് അവളോട് ഒന്ന് ചോദിക്കുന്നത് നല്ലതാ.... അല്ലെങ്കിൽ ദാസേട്ടൻ തന്നെയാവും നാണം കെടാൻ പോന്നത്....ദാസേട്ടന്റെ അല്ലെ പെങ്ങൾ വാശിക്ക് അവളും ഒട്ടും പുറകിൽ അല്ല...." "നീയും കൂടിയാ അവൾക്ക് എല്ലാറ്റിനും വളം വെച്ച് കൊടുക്കുന്നത് എനിക്കറിയാം....അത് കൊണ്ട് അവളോട് ഇത് ചെന്നു പറയാൻ നിക്കണ്ട.... അവൾ എന്തെങ്കിലും പാര പണിത് ഇത് മുടക്കും എന്നും എനിക്കറിയാം...." അല്ലേലും അവൾ ഇത് മുടക്കും....അവളുടെ ഉള്ളിൽ കടന്ന് കൂടിയ ഇഷ്ടം ഈ ജന്മം അവൾക്ക് മറക്കാൻ ആവില്ല....അനുപമ കലിപ്പിൽ നിൽക്കുന്ന കെട്ടിയോനെ നോക്കി ചിന്തിച്ചു....! "അവൾ വല്ലതും അറിഞ്ഞാൽ അറിയാലോ എന്നെ...."😬 "അത് ആരെക്കാളും എനിക്കറിയാം...." എന്നും പറഞ്ഞു കെട്ടിയോൾ മുറി വിട്ട് ഇറങ്ങിയതും ദാസ് വായും പൊളിച്ചു നിന്നു.... 🙄ഇവൾ ഇത് ഏത് അർത്ഥത്തിൽ ആണ് പറഞ്ഞതാവോ...! ...തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story