Oh my love 😱: ഭാഗം 16

oh my love

രചന: AJWA

അമ്മയും അനുവും ചായയും പലഹാരവും കൊണ്ട് വെച്ചതും ശിവന്റെ അമ്മ അവരെ നോക്കി പുഞ്ചിരിച്ചു....! "ദേവൂട്ടി എവിടെ....?!!" "മോളെ...." അമ്മ വിളിച്ചതും പെണ്ണ് ഇന്നേവരെ ഇല്ലാത്ത നാണം ഒക്കെ ഫിറ്റ്‌ ചെയ്തു അവർക്കരികിൽ വന്ന് നിന്നത് കണ്ട് അവിടെ ഉള്ളവർ ഒക്കെ കിളി പോയ പോലെ നിന്നു....! "ഇവൻ പറഞ്ഞപ്പോൾ മോൾ ഇത്രയ്ക്ക് സുന്ദരി ആണെന്ന് കരുതിയില്ല....മോൾ ഇങ്ങ് വന്നെ...." പെണ്ണ് അവർക്കരികിൽ ചെന്നതും അവന്റെ അമ്മ അടുത്ത് പിടിച്ചിരുത്തി.... ശിവൻ അവളെ തന്നെ നോക്കി ഇരിപ്പ് ആയിരുന്നു....! "ഒരു പെണ്ണ് കെട്ടാൻ പറഞ്ഞപ്പോൾ ഒക്കെ ഒഴിഞ്ഞു മാറി നടന്നവനാ.... പക്ഷെ മോളെ കണ്ടപ്പോൾ മുതൽ മനസ് ഒന്ന് ഇളകി തുടങ്ങി...." ആ ഇളക്കം ഞാൻ മാറ്റി തരാം....പെണ്ണ് പുറമെ ചിരിച്ചു കൊണ്ട് ഉള്ളിൽ ചിന്തിച്ചു....! "ഇത് എന്ത് പറ്റിയതാ നെറ്റിയിൽ...." "അത് ക്ഷേത്രത്തിലേക്കുള്ള പൂവ് പറിക്കാൻ പോയപ്പോൾ ഒന്ന് വീണതാ...." ദാസ് ആയിരുന്നു മറുപടി കൊടുത്തത്.... അതൊന്നും അല്ല ഞാൻ എന്റെ കാമുകനെ കാണാൻ പോയപ്പോൾ വീണതാ പെണ്ണ് പുച്ഛത്തോടെ പിറു പിറുത്തു....! "അല്ല ഇങ്ങനെ സംസാരിച്ചിരുന്നാൽ മതിയോ.... ഇവർക്ക് എന്തെങ്കിലും തനിച്ച് സംസാരിക്കാൻ ഉണ്ടാവും...."

"അത് ശരിയാ.... ദേവൂട്ടി ശിവനെയും കൊണ്ട് നിന്റെ മുറിയിൽ പോയി സംസാരിച്ചോളൂ...." പെണ്ണ് നാണത്തോടെ എണീറ്റ് ചേട്ടത്തിയെ നോക്കി സൈറ്റ് അടിച്ചു മുറിയിലേക്ക് നടന്നു....!പിന്നാലെ അവളെ നോക്കി ശിവനും നടന്നു.... പെണ്ണ് കയ്യിൽ ഉള്ള ഫോണിൽ ശ്രീദേവിനെ കോൾ ചെയ്തു.... അവൻ ഒരു ചിരിയോടെ കോൾ അറ്റൻഡ് ചെയ്തു....! "വരൂ...." "ഇത് ദേവൂട്ടിയുടെ മുറിയാണോ....? അല്ല എനിക്ക് അങ്ങനെ വിളിക്കാലോ അല്ലെ...." ശ്രീദേവ് എല്ലാം കേട്ട് ഞെട്ടി കൊണ്ട് എണീറ്റു....! "അതിനെന്താ ചേട്ടന് ഇഷ്ടം ഉള്ളത് വിളിച്ചോളൂ...." "😬ചേട്ടനോ... ഏത് വകയിൽ ആടി നിനക്ക് അവൻ ചേട്ടൻ ആയത്...." ശ്രീ കലിപ്പിൽ സ്വയം പറഞ്ഞു....! 😍പെണ്ണിന്റെ മറുപടി കേട്ട് ശിവൻ അവളെ നോക്കി ഒന്ന് ചിരിച്ചു....! "തന്നെ പറ്റി എല്ലാം തന്റെ വല്യേട്ടൻ പറഞ്ഞിരുന്നു.... എന്തെങ്കിലും കുസൃതി കാണിച്ചു ഈ കല്യാണം മുടക്കും എന്നും..." അതിന് പെണ്ണ് നന്നായി അങ്ങ് ഇളിച്ചു കൊടുത്തു....!കാണാൻ കിടക്കുന്നല്ലേ ഉള്ളു....!😬 "താഴെ ചോദിച്ചാൽ താൻ എന്ത് പറയും.... എന്നെ ഇഷ്ടം ആയെന്നാണോ അതൊ...." "എനിക്കിഷ്ടായി...." 🥺ദൈവമേ അപ്പൊ ഇവൾ എന്നെ തേക്കാൻ ഉള്ള പ്ലാൻ ആണോ....ശ്രീ വായും പൊളിച്ചു നിന്നു....! പെണ്ണ് ഒരു ചിരിയോടെ തന്റെ കെട്ടി വെച്ച ഹെയർ ക്ലിപ് ഊരി മാറ്റിയതും മുടിക്കെട്ടുകൾ അരക്കെട്ടിലേക്ക് താണു....!

അവൻ കണ്ണെടുക്കാതെ അവളെ നോക്കിയതും അവളുടെ കയ് അവന്റെ തോളിൽ വെച്ചു.... അത് കണ്ടതും ഒരു പുഞ്ചിരിയോടെ അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി....!അവന്റെ കയ്യും അവളുടെ തോളിലേക്ക് പൊങ്ങിയതും അവൾ പിന്നിലേക്ക് നീങ്ങി....! "വല്യേട്ടാ...." അവനെയും പിടിച്ചു തള്ളി ഇട്ടു പെണ്ണ് താഴേക്ക് ഒരു ഓട്ടം ആയിരുന്നു.... അവളുടെ വിളി കേട്ട് എല്ലാരും ഞെട്ടി തരിച്ചതും പെണ്ണ് ഓടി വന്ന് ദാസിനെ കെട്ടിപ്പിടിച്ചു നിന്നു....! ശിവൻ പെണ്ണിന്റെ ഉദ്ദേശം മനസ്സിൽ ആവാതെ മുറിയിൽ നിന്ന് പുറത്തേക്ക് വന്നതും പെണ്ണ് ദാസിനെയും ഇറുക്കി പിടിച്ചു മോങ്ങാൻ തുടങ്ങി....! "വല്യേട്ടാ.... അയാൾ എന്നെ...."😪 ഇറങ്ങി വരുന്ന ശിവനെ കാണിച്ചു കൊണ്ട് പെണ്ണ് ദയനീയമായി പറഞ്ഞതും ശിവൻ നിന്ന് വിയർക്കാൻ തുടങ്ങി.... നന്ദൻ പെണ്ണിനെ ഒന്ന് നോക്കിയതും പെണ്ണ് സൈറ്റ് അടിച്ചു കാണിച്ചു....!😉 "എടാ ഞങ്ങളെ പെങ്ങളെ നീ...." നന്ദൻ അവന്റെ അടുത്ത് ചെന്ന് അവന്റെ കോളറിൽ പിടിച്ചു....! "ഞാൻ.... ഒന്നും...." "എന്താടാ ഇത്.... നീ ഇവളെ പെണ്ണ് കാണാൻ അല്ലേ വന്നത്....കല്യാണം കഴിയുന്നത് വരെ നിനക്ക് ഒന്ന് ക്ഷമിച്ചൂടെ ശിവ...." അമ്മയും അവനെ നോക്കി പറഞ്ഞതും പെണ്ണ് ദാസിന്റെ നെഞ്ചിൽ കിടന്നു അവനെ നോക്കി നന്നായി ഇളിച്ചു കൊടുത്തു....

അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.... എല്ലാം കേട്ട് ശ്രീദേവും ഹാപ്പി.... അല്ലേലും നിന്നെ കൊണ്ടെ ഇതൊക്കെ സാധിക്കൂ പെണ്ണെ.... 😟പെണ്ണിന്റെ കൂട്ട് സ്വന്തം പെങ്ങളാ ഇനി അവൾ ഇത് പോലെ വല്ലതും കാണിക്കോ....! "എന്താ ശിവൻ ഇത്....നിന്നിൽ നിന്ന് ഞാൻ ഇങ്ങനെ ഒന്നും...." ദാസ് പെണ്ണിനെ ചേർത്ത് പിടിച്ച് ശിവനെ ദേഷ്യത്തോടെ നോക്കി കൊണ്ട് ചോദിച്ചു....! "ഞാൻ ഒന്നും ചെയ്തിട്ടില്ല.... ആ കുട്ടി കള്ളം പറയാ...." അത് കേട്ടതും പെണ്ണ് മോങ്ങാൻ തുടങ്ങി....! "അയാളാ കള്ളം പറയുന്നേ.... എനിക്ക് ഇയാളെ വേണ്ട വല്യേട്ടാ...." പെണ്ണ് മോങ്ങി കൊണ്ട് പറഞ്ഞതും ശിവൻ കലിപ്പിൽ നിന്നതും അവന്റെ കോളറിൽ ഇറുകി കിടക്കുന്ന പെണ്ണിന്റെ ഹെയർക്ലിപ് കണ്ട് നന്ദൻ അതെടുത്തു....! "അവൾ കള്ളം പറയുന്നത് ആണെങ്കിൽ പിന്നെ അവളുടെ ഹെയർക്ലിപ് എങ്ങനെ നിന്റെ തോളിൽ എത്തി...." പെണ്ണ് തന്റെ തോളിൽ കയ് വെച്ചത് അവൻ ഒന്ന് കൂടെ ഓർത്തെടുത്തു.... തന്റെ കോളറിൽ പിടിച്ചു തള്ളുന്നതിന് മുന്നേ അവൾ അത് അവിടെ തിരുകി വെച്ചത് അവന് നല്ലത് പോലെ മനസ്സിൽ ആയി....! "ഇനിയും എന്ത് കണ്ട് കൊണ്ട് നിക്കാടാ വാ..." അമ്മ അതും പറഞ്ഞു ശിവനെയും കൊണ്ട് നടന്നതും അവൻ ഒന്ന് തിരിഞ്ഞു നോക്കി....! "😉ബൈ...."

പെണ്ണ് ദാസിന്റെ നെഞ്ചിൽ കിടന്ന് അവനെ നോക്കി കയ് കൊണ്ട് റ്റാറ്റാ കാണിച്ചു....! "ച്ചെ...."😬 അവൻ കലിപ്പിൽ കാറിൽ ഇടിച്ചു ദേഷ്യം തീർത്തു....! "നിനക്ക് അവളെ കെട്ടുന്നത് വരെ ഒന്ന് ക്ഷമിച്ചൂടെ.... പെണ്ണ് കാണാൻ വന്ന അന്ന് തന്നെ.... നിനക്ക് ഇത്രയ്ക്കും ബോധം ഇല്ലാതായോ.... ഒന്ന് ക്ഷമിച്ചിരുന്നെങ്കിൽ ഇത് നടന്നേനെ.... പിന്നെ നിനക്ക് എന്താണെന്ന് വെച്ചാൽ ആയിക്കൂടായിരുന്നോ...." "എന്റെ അമ്മേ.... ആ പെണ്ണ് മനഃപൂർവം ചെയ്തതാ എല്ലാം.... അല്ലാതെ ഞാൻ ഒന്നും...." "പിന്നെങ്ങനെ അത് നിന്റെ കോളറിൽ വന്നു...." ശിവൻ അത് ഓർത്ത് കലിപ്പിൽ വണ്ടി ബ്രേക്ക്‌ ഇട്ടു.... അന്ന് ഇവിടെ വെച്ചാണ് അവളെ ശ്രീദേവിനോപ്പം ബൈക്കിൽ കണ്ടത്.... അതിന് മുന്നേ തന്റെ മനസ്സിൽ സ്ഥാനം പിടിച്ചതാണ് അവൾ.... നിനക്ക് അവനോട് പ്രേമം ആണെങ്കിൽ എനിക്ക് നിന്നോടാ പ്രേമം.... നീ അവനെ കിട്ടാൻ എന്ത് വേണമെങ്കിലും ചെയ്യും എങ്കിൽ അതിനപ്പുറം ഞാനും കാണിക്കും....! അവൻ അതും ചിന്തിച്ചു കാർ മുന്നോട്ട് എടുത്തു....! "അനു ഇവളെ മുറിയിൽ കൊണ്ട് ചെന്നാക്ക്...." ദാസ് പറഞ്ഞതും ചേട്ടത്തി പെണ്ണിനെ പിടിച്ചു മുറിയിലേക്ക് നടന്നു....! അവൾ പോയതും ദാസ് ദേഷ്യത്തോടെ അവിടെ ഇരുന്നു....! "എന്താ ഏട്ടാ ഇത് അവനെ പറ്റി നല്ലത് പോലെ അന്വേഷിച്ചിട്ടല്ലേ ദേവൂട്ടിയെ കെട്ടിച് കൊടുക്കാൻ തീരുമാനിക്കുന്നത്....അവൾക്ക് നല്ലത് പോലെ വിഷമം ആയെന്നാ തോന്നുന്നേ...." "നിനക്ക് തോന്നുന്നുണ്ടോ നന്ദാ അവൻ അങ്ങനെ ചെയ്യും എന്ന്....

എനിക്കറിയാം അവൾ മനസ്സിൽ ഉള്ള ഇഷ്ടം നേടിയെടുക്കാൻ വേണ്ടി കാണിച്ചു കൂട്ടുന്നതാ ഇതൊക്കെ എന്ന്...." 🙄എടീ ദേവൂട്ടി പണി പാളി....നന്ദൻ അതും ചിന്തിച്ചു വായും പൊളിച്ചു നിന്നു....! "ഇതൊക്കെ മനസ്സിൽ ആക്കിയിട്ടും അവൻ ഇവളെ സ്വീകരിക്കാൻ തയാർ ആണെങ്കിൽ അവൻ തന്നെയാവും ദേവൂട്ടിയെ കെട്ടുന്നത്.... അത് വരെ ഞങ്ങൾ എല്ലാം വിശ്വസിച്ചെന്ന് അവളും കരുതിക്കോട്ടെ.... തത്കാലം അനുവും ഇത് അറിയണ്ട...." 🙄നന്ദൻ പിന്നെയും കിളി പോയ പോലെ നിന്നു....! "ശ്രീയേട്ടാ...."😘 പെണ്ണ് മുറിയിൽ എത്തിയപാടെ ശ്രീദേവിനെ വിളിച്ചു....! "നീ കലക്കി കേട്ടോ.... അവൻ എന്തായാലും ഇനി ആ വഴിക്ക് വരില്ല...." "ശ്രീയേട്ടൻ പിന്നെ ഈ ദേവൂട്ടിയെ പറ്റി എന്താ കരുതിയത്...." "നീ ഒരു സംഭവം അല്ലെടി.... വെറുതെ ആണോ നിന്റെ സ്നേഹത്തിന് മുന്നിൽ ഞാൻ തോറ്റു പോയത്...."😘 അതിന് പെണ്ണ് ഒന്ന് ഇളിച്ചു....! "ഇപ്പൊ എന്റെ കൂടെ എല്ലാറ്റിനും കുഞ്ഞേട്ടനും ഉണ്ട്.... അതാ ഒരു ധൈര്യം...." "നന്ദനോ...."🙄 "മ്മ്.... കുഞ്ഞേട്ടന് ഏതോ ഒരു പെണ്ണിനെ ഇഷ്ടാ.... അതിന് വേണ്ടിയാ എന്റെ കൂടെ നിക്കുന്നത്...." "അതാരാ....?!!" "അത് പറയണേൽ ശ്രീയേട്ടനാ എന്റെ മനസ്സിൽ ഉള്ളത് എന്ന് ഞാൻ പറയേണ്ടി വരും.... അത് കൊണ്ട് തത്കാലം ഞാൻ ചോദിച്ചിട്ടില്ല....

പക്ഷെ എന്റെ ഡൌട്ട് ഞാൻ പറഞ്ഞാൽ ശ്രീയേട്ടൻ കുഞ്ഞേട്ടനെ ഒന്നും ചെയ്യരുത്.... എന്നെ ഉപേക്ഷിക്കേം ചെയ്യരുത്...."😒 "നിന്റെ കുഞ്ഞേട്ടൻ ഏതേലും പെണ്ണിനെ പ്രേമിച്ചാൽ എനിക്കെന്താ...." "ഏതേലും പെണ്ണല്ല ശ്രീക്കുട്ടിയാണെന്നാ എനിക്ക് തോന്നുന്നത്...." "😨ഏ....ശ്രീ കുട്ടിയോ...?!! അവിടെ ഉള്ളവർക്ക് ഒക്കെ എന്താടി ഇങ്ങോട്ട് ഒരു ചായ് വ്...." "അവിടെ ഉള്ളവർക്കും ഇങ്ങോട്ട് തന്നാ ചായ് വ്.... ശ്രീക്കുട്ടിക്കും കുഞ്ഞേട്ടനെ ഇഷ്ടം ആണോന്ന് എനിക്ക് ഡൌട്ട് ഉണ്ട്...." "😲ഏ...." ശ്രീദേവ് ഞെട്ടി കൊണ്ട് ചോദിച്ചു....! "അത് പിന്നെ ഏട്ടൻ മതില് ചാടിയാൽ പെങ്ങൾ വേലി എങ്കിലും ചാടണ്ടേ...." "അതൊക്കെ നിന്റെ ഡൌട്ട് അല്ലെ അവൾ അങ്ങനെ ഒന്നും ചെയ്യില്ല...." "പെങ്ങളെ പറ്റി എല്ലാ ഏട്ടന്മാരെ ദാരണയും ഇങ്ങനെ ഒക്കെ തന്നെയാ.... എനിക്ക് രണ്ട് ഏട്ടന്മാർ ഉണ്ടായിട്ടും ഞാൻ ശ്രീയേട്ടനെ പ്രേമിക്കുന്നില്ലേ.... അപ്പൊ പിന്നെ അവൾക്ക് എന്താ പ്രേമിച്ചാൽ...." "നീയാവും ഓരോന്ന് പറഞ്ഞു അവളെ ഇളക്കി വിട്ടത്...." "ഒന്ന് പോ ശ്രീയേട്ടാ.... ഞാൻ എന്റെ ഡൌട്ട് പറഞ്ഞതാ.... എന്തായാലും അവളുടെ ഉള്ളിൽ ആരാണെന്ന് കണ്ട് പിടിക്കുന്ന കാര്യം ഞാൻ ഏറ്റു.... കുഞ്ഞേട്ടന്റെ അടുത്ത് നിന്ന് ശ്രീയേട്ടൻ വേണം കണ്ട് പിടിക്കാൻ.... ആണെങ്കിൽ നമുക്ക് ഒരു കൂട്ടായില്ലേ..." ☹️അവൻ പിന്നെയും വായും പൊളിച്ചു നിന്നു....!! 💕💕💕

"സോറി ശിവൻ.... അവൾ കാണിച്ച തെറ്റിന് ശിവനോട് ഞാൻ ക്ഷമ ചോദിക്കുന്നു...." ദാസ് വന്ന് ശിവനോടായി പറഞ്ഞതും അവൻ ഒന്ന് പുഞ്ചിരിച്ചു....! "ഏയ്‌ അത് പ്രശ്നം ഇല്ല...അതൊക്കെ ഒരു വികൃതിയായിട്ടേ ഞാനും കണ്ടിട്ടുള്ളൂ....." "അവൾ എന്തെങ്കിലും വികൃതി കാണിക്കുമെന്നെ ഞാനും കരുതിയിരുന്നുള്ളൂ.... ഇത് ഇത്തിരി കൂടി പോയെന്നും ശിവന്റെ അഭിമാനത്തിന് അത് കോട്ടം സംഭവിച്ചു എന്നും എനിക്കറിയാം....ഞാൻ വേണെങ്കിൽ ശിവന്റെ അമ്മയോട് മാപ്പ് പറയാനും തയാർ ആണ്...." "ഏയ്‌ അതിന്റെ ആവശ്യം ഒന്നും ഇല്ല... അമ്മയെ ഞാൻ കാര്യങ്ങൾ പറഞ്ഞു മനസ്സിൽ ആക്കിയിട്ടുണ്ട്...." അത് കേട്ടതും ദാസ് ഒന്ന് ആശ്വസിച്ചു....! "ശിവന് വേറെ എതിർപ്പ് ഒന്നും ഇല്ലെങ്കിൽ അവളെ വിവാഹം ചെയ്ത് തരുന്നതിന് ഞങ്ങൾക്ക് എതിർപ്പ് ഒന്നും ഇല്ല...." ദാസിന്റെ വാക്കിൽ ശിവൻ ഒന്ന് പുഞ്ചിരിച്ചു....! "അവൾക്ക് മാറ്റാരോടെങ്കിലും പ്രണയം ഉണ്ടോ....?!!" എല്ലാം അറിയാം എങ്കിലും ഒന്നും അറിയാത്ത പോലെ ശിവൻ ദാസിനെ നോക്കി ചോദിച്ചു....! "ഒരാളെ ഇഷ്ടം ആണെന്ന് അറിയാം... പക്ഷെ അവന് അത് അക്‌സെപ്റ് ചെയ്തിട്ടില്ലെന്ന് അവൾ പറഞ്ഞിരുന്നു.... അതൊക്കെ ഈ പ്രായത്തിന്റെ ഒരു കൗതുകം ആണ്..." അപ്പൊ അവൾ പാതിരാത്രി അവന്റെ കൂടെ കറക്കം ആണെന്ന് ഇവന്മാർക്ക് അറിയില്ല.... അത് എന്തായാലും നന്നായി....അവൻ ഒരു ചിരിയോടെ ചിന്തിച്ചു....! "എനിക്ക് അവളെ വിവാഹം ചെയ്യുന്നതിന് എതിർപ്പ് ഒന്നും ഇല്ല....

പക്ഷെ അതിന് മുൻപ് എനിക്ക് അവളോട് കുറച്ച് സംസാരിക്കാൻ ഉണ്ട്...." "അത് വേണോ ശിവൻ...." "പേടിക്കേണ്ട പുറത്ത് എവിടെ എങ്കിലും വെച്ച് മതി...." "ശരി.... ഞാൻ വിളിക്കാം...." ദാസ് ഇറങ്ങിയതും ശിവൻ ഒരു ചിരിയോടെ തന്നെ ഇരുന്നു....ഫോണിൽ അവളുടെ പിക് എടുത്തു നോക്കി....! കോളേജിന് മുന്നിലൂടെ നല്ല മഴയുള്ള ഒരു ദിവസം പോവുമ്പോൾ ആണ് ആ മുഖം കണ്ണിൽ ഉടക്കിയത്...മഴയൊന്നും വക വെക്കാതെ അത് നനഞ്ഞു ആസ്വദിക്കുകയായിരുന്നു അവൾ.... നനഞൊട്ടിയ അവളുടെ ശരീര സൗന്ദര്യം കണ്ണിൽ ഉടക്കിയതും അവളെ നേടണം എന്ന വാശിയായിരുന്നു....!! പക്ഷെ ഈ നാട്ടിൽ വന്നത് മറ്റൊരു ലക്ഷ്യം നേടിയെടുക്കാൻ വേണ്ടിയാണ്.... അന്ന് ആ രാത്രി വരുന്ന വഴി തന്നെ കണ്ടതും അവളെയാണ്....അവൾ മറ്റൊരാളുടെ മനസ്സിൽ ഇടം നേടിയിരുന്നെന്ന് അന്ന് മനസ്സിൽ ആയി....പക്ഷെ ഒരിക്കലും അവന് നിന്നെ ഞാൻ വിട്ട് കൊടുക്കില്ല....എന്റെ ലക്ഷ്യം നിറവേറ്റുന്നതിനോടൊപ്പം നിന്നെയും ഞാൻ നേടി എടുത്തിരിക്കും.... അവൻ പകയോടെ ചിന്തിച്ചു നിന്നു....! 💕💕💕 ശ്രീദേവ് നന്ദനോടൊപ്പം ഉള്ളപ്പോൾ ആണ് അവന്റെ ഫോൺ റിങ് ആയത്.... അവൻ പോക്കെറ്റിൽ കയ്യിട്ട് ഫോൺ എടുത്തു നോക്കിയതും ദേവൂട്ടിയാണെന്ന് കണ്ട് നന്ദനെ ഒന്ന് നോക്കി....

അവൻ ഒന്നും അറിയാത്ത പോലെ ഇരുന്നു....! കോൾ അറ്റൻഡ് ചെയ്തു അവൻ അല്പം നീങ്ങി നിന്നു....! "ശ്രീയേട്ടാ.... ഇത് എവിടെയാ....?!!" "ഞാൻ പുറത്താ.... എന്റെ കൂടെ എന്റെ ഫ്രണ്ട് നന്ദനും ഉണ്ട്...." എന്നെ എടുത്തു പറയണം എങ്കിൽ മോനെ ശ്രീദേവേ അത് എന്റെ പെങ്ങൾ തന്നെയായിരിക്കും... നന്ദൻ ചിന്തിക്കാതിരുന്നില്ല....! "😟അയ്യോ എന്നിട്ട് കുഞ്ഞേട്ടൻ ഞാനാണ് വിളിച്ചത് എന്ന് കണ്ടോ...." "ഏയ്‌ ഇല്ല...." "എങ്കിൽ ഞാൻ കാത്തിരിക്കും... വീട്ടിൽ എത്തിയാൽ എന്നെ വിളിക്കണം....ഉമ്മ... ബൈ...."😘 എന്നും പറഞ്ഞു പെണ്ണ് കോൾ കട്ട് ചെയ്തു....! ശ്രീദേവ് ഫോൺ പോക്കെറ്റിൽ ഇട്ടു നന്ദനരികിൽ വന്നിരുന്നു....! "ഏട്ടൻ എന്തായാലും അവളെ ആ ശിവന് തന്നെ കെട്ടിച്ച് കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്...." നന്ദൻ ശ്രീയുടെ പ്രതികരണം കാണാൻ എന്ന പോലെ പറഞ്ഞു....! "അതിന് അവൾ സമ്മതിക്കോ...." "ഏട്ടൻ അല്ലെ ആള് എങ്ങനെ എങ്കിലും സമ്മതിപ്പിച്ചോളും.... ഞങ്ങളെ ആരെയും വിഷമിപ്പിക്കുന്നത് അവൾക്ക് ഇഷ്ടം അല്ല.... അത് കൊണ്ട് ഏട്ടൻ രണ്ട് സെന്റി അടിച്ചാൽ അവൾ വീണോളും...." ശ്രീയുടെ മുഖം മാറുന്നത് അവൻ കാണുന്നുണ്ടായിരുന്നു....! "നിനക്കെന്താടാ ഒരു വിഷമം പോലെ...." "ഏയ്‌.... അത്.... ദേവൂട്ടിയുടെ വിവാഹം ഉടനെ ഉണ്ടാവുമെങ്കിൽ ശ്രീകുട്ടിയുടെ വിവാഹവും ഉടനെ നടത്തണം....

അവരുടെ എല്ലാ കാര്യവും ഒരുമിച്ചല്ലേ...." അത് കേട്ടതും നന്ദനും ചെറുതായി ഒന്ന് ഞെട്ടി....ദേവൂട്ടി വെറും ഒരു ഡൌട്ട് പറഞ്ഞതാണ് അത് സത്യം ആണോ എന്നറിയാൻ ഒന്ന് എറിഞ്ഞു നോക്കിയതാണ്....! അവന്റെ മുഖം മാറുന്നത് ശ്രീയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു....! ഇനി പെങ്ങൾ കൂടി ഇവനെ പ്രേമിക്കുന്നുണ്ടെങ്കിൽ കാര്യങ്ങൾ എല്ലാം ഹുദാ ഗവ.... കുടുംബം തമ്മിൽ തല്ലാതിരുന്നാൽ കൊള്ളാം....!!🙄 വീട്ടിൽ എത്തിയതും ശ്രീദേവ് പെങ്ങളെ നല്ലത് പോലെ ഒന്ന് ഇരുത്തി നോക്കി....! "ദേവ നിലയത്തിലെ ദേവൂട്ടിയുടെ കല്യാണം ഉടനെ ഉണ്ടാവും എന്നാ കേട്ടത്.... അവർ ക്ഷണിക്കാൻ വന്നാൽ നമ്മൾ പോണം എന്നാ എന്റെ അഭിപ്രായം...." ശ്രീദേവ് ഫുഡ്‌ കഴിച്ച് കൊണ്ട് പെങ്ങളെ മാത്രം അല്ല അച്ഛന്റെയും ഉള്ളിലിരിപ്പ് അറിയാൻ എന്ന പോലെ പറഞ്ഞു....! "അവർ ക്ഷണിക്കാൻ വന്നില്ലെങ്കിലോ...." "ദേവൂട്ടിയുടെയും നന്ദന്റെയും വിവാഹം ഒരുമിച്ച് നടത്താനാ അവരെ പ്ലാൻ.... കുടുംബത്തിൽ ആണെങ്കിൽ ഇത് കഴിഞ്ഞാൽ ഇനി ഒരു വിവാഹവും നടക്കാൻ ഇല്ല....അപ്പൊ പിന്നെ അവർ എല്ലാം മറന്ന് നമ്മളെ ക്ഷണിക്കാൻ വരാതിരിക്കില്ല...." "ദേ മനുഷ്യാ ഏട്ടൻ എല്ലാം മറന്ന് വന്നാൽ ഞാനും പിള്ളേരും അങ്ങ് പോവും.... നിങ്ങളെ വാക്ക് കേട്ട് നിൽക്കില്ല....വാശിയും കൊണ്ട് നിൽക്കാണെങ്കിൽ നിങ്ങൾ ഇവിടെ തന്നെ നിൽക്കേണ്ടി വരും...." ശ്രീക്കുട്ടി ആണെങ്കിൽ ഏതോ ഒരു അവസ്ഥയിൽ ഇരിപ്പാണ്....!😟 "അതെ പ്രായം അല്ലെ നിങ്ങൾ രണ്ടാൾക്കും...

. നീ നിനക്ക് പറ്റിയ ഒരു പെണ്ണിനേയും ഇവൾക്ക് പറ്റിയ ഒരു ചെക്കനെയും കണ്ട് പിടിക്കാൻ നോക്ക്....അവർ നമ്മളെ ക്ഷണിക്കാണെങ്കിൽ നമുക്കും അവരെ ക്ഷണിക്കാം.... ഇല്ലേൽ നമ്മളും ക്ഷണിക്കില്ല...." ☹️ഇത് ഒരു നടക്ക് പോകുന്ന ലക്ഷണം ഇല്ല.... ശ്രീദേവ് അച്ഛനെ നോക്കി ആത്മഗതിച്ചു....!! "കഴിക്കെടി.... നീ എന്താ ഇങ്ങനെ ഇരിക്കുന്നെ...." പെങ്ങളെ ഇരിപ്പ് കണ്ടതും ശ്രീദേവ് പറഞ്ഞു....! "എനിക്ക് വിശപ്പില്ല...."😒 എന്നും പറഞ്ഞു പെണ്ണ് എണീറ്റ് പോയി....!അപ്പൊ ദേവൂട്ടിയുടെ ഡൌട്ട് വെറുതെയല്ല....! "ദേവൂട്ടിയുടെ കല്യാണം ആണെന്ന് കേട്ടത് കൊണ്ടാവും....അവർ രണ്ടും അത്രയ്ക്ക് നല്ല അടുപ്പം അല്ലെ.... ദൂരേക്ക് എങ്ങാനും ആണ് അവളെ കെട്ടിച്ചയക്കുന്നത് എങ്കിൽ പിന്നെ രണ്ട് പേരും ഒന്ന് കാണുകയെങ്കിലും ചെയ്യോ ആവോ...." അമ്മ പെണ്ണിന്റെ പോക്ക് നോക്കി വിഷമത്തോടെ പറഞ്ഞു....! അവൾ ദൂരേക്ക് ഒന്നും പോകില്ല അമ്മേ....ഈ വീട്ടിൽ തന്നെ അവൾ കേറി വരും.... ഈ ശ്രീദേവിന്റെ ഭാര്യ ആയിട്ട്.... അവൻ ഒരു പുഞ്ചിരിയോടെ ചിന്തിച്ചു....! പക്ഷെ പെങ്ങൾ പോയത് അതൊന്നും അല്ല.... വേറെ എന്തോ കേട്ടത് കൊണ്ടാ.... അത് ഓർത്തതും അവൻ പെങ്ങൾക്ക് പിന്നാലെ ചെന്നു....പെണ്ണ് ആണെങ്കിൽ മുറിയിൽ ടെൻഷൻ അടിച്ചു അങ്ങിങായി നടപ്പ് ആണ്....! "എന്ത് പറ്റിയെടി...." "ഏയ്‌ ഒന്നുല്ല ഏട്ടാ.... ഞാൻ വെറുതെ ദേവൂട്ടിയുടെ കാര്യം ഒക്കെ ഓർത്ത്...." "അവളുടെ കാര്യം ഓർത്ത് നീ ടെൻഷൻ ആവണ്ട.... അവളെ ഈ ഞാൻ അല്ലാതെ വേറെ ആരും വിവാഹം ചെയ്യില്ല.... പോരെ...."

"അപ്പൊ നന്ദേട്ടൻ...." അപ്പൊ ആ കാര്യത്തിൽ തീരുമാനം ആയി....! "അല്ല അവളെ വിവാഹത്തിന്റെ അന്ന് തന്നെയല്ലേ നന്ദേട്ടന്റെ വിവാഹം ഉണ്ടെന്ന് പറഞ്ഞത്....അത് കൊണ്ട് ചോദിച്ചതാ...." ഏട്ടന്റെ നോട്ടം കണ്ടതും പെണ്ണ് ഒന്നും അറിയാത്ത പോലെ നിഷ്കളങ്കമായി പറഞ്ഞു....! "അവനും ഏതോ ഒരു മാക്രിയെ ഇഷ്ടം ആണെന്നാ കേട്ടത്.... അപ്പൊ പിന്നെ അതും നടക്കില്ല...." ശ്രീദേവ് അന്ന് പെണ്ണ് മണകൊണാഞ്ചൻ എന്ന് പറഞ്ഞ പ്രതികാരം കണക്കെ പറഞ്ഞു....! മാക്രി ഏട്ടന്റെ....അത് വേണ്ട.... ഏട്ടന്റെ പെങ്ങൾ തന്നെയാ....പെണ്ണ് ഒരു പുഞ്ചിരിയോടെ ചിന്തിച്ചു നിന്നു....!😍 അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് മുറിയിൽ നിന്ന് ഇറങ്ങിയതും പെണ്ണ് ഫോൺ എടുത്തു നന്ദന്റെ പിക് നോക്കി പുഞ്ചിരിച്ചു കൊണ്ട് പതിയെ അതിൽ ചുണ്ടുകൾ അമർത്തി....!! 💕💕💕 "എവിടേക്കാ വല്യേട്ടാ ഈ പോണേ...." ദേവൂട്ടിയെയും കൊണ്ട് ദാസ് വൈകീട്ട് വീട്ടിൽ നിന്ന് ഇറങ്ങിയതാണ്.... പെണ്ണ് ആണെങ്കിൽ എങ്ങോട്ടാണെന്ന് മനസ്സിൽ ആവാതെ ഏട്ടനെ നോക്കി ചോദിച്ചെങ്കിലും ഉത്തരം ഇല്ല....! "വല്യേട്ടാ...." പെണ്ണ് അരിശത്തോടെ വിളിച്ചിട്ടും അനക്കം ഇല്ലാത്തത് കണ്ട് പെണ്ണ് പിന്നെ സൈലന്റ് ആയി ഇരുന്നു....! മുന്നിൽ ശിവൻ കാറും ചാരി നിൽക്കുന്നത് ദൂരെ നിന്നും കണ്ണിൽ ഉടക്കിയ ദേവൂട്ടി ദാസിനെ ഒന്ന് നോക്കി....

ഈ കാലമാടന്റെ അടുത്താണോ എന്നെയും കൊണ്ട് വന്നത്.... ഇവന്നിട്ട് കൊടുത്ത പണിയൊന്നും ഏറ്റില്ലേ....!🙄 "അന്ന് നീ കാണിച്ചു കൂട്ടിയത് ഒക്കെ അവൻ ആയത് കൊണ്ട ക്ഷമിച്ചത്.... ഇനിയും വല്ല ഉദ്ദേശവും മനസ്സിൽ ഉണ്ടെങ്കിൽ എന്റെ മോൾ അത് ഇവിടെ ഉപേക്ഷിച്ചു പോയാൽ മതി.... അവന് നിന്നോട് സംസാരിക്കാൻ ഉണ്ട്....അത് മാത്രം നീ കേട്ടാൽ മതി തിരിച്ച് ഒന്നും പറയാൻ നിക്കണ്ട കേട്ടല്ലോ...." ദാസ് ഗൗരവത്തോടെ പറഞ്ഞതും പെണ്ണ് അനുസരണയോടെ തലയാട്ടി കാറിൽ നിന്നും ഇറങ്ങി....! ഇവന് ചെറിയ പണി ഒന്നും പോരാ.... വലുത് എന്തെങ്കിലും വേണ്ടി വരും....ആദ്യം ഇവന് എന്താ പറയാൻ ഉള്ളത് എന്ന് കേൾക്കാം....!പെണ്ണ് ആ ചിന്തയോടെ അവന്റെ അടുത്തേക്ക് നടന്നു.... അവൻ അവളുടെ സൗന്ദര്യവും ആസ്വദിച്ചു ഏതോ ലോകത്തെന്ന പോലെ നിന്നു....!പിന്നെ മനസ്സിൽ പഴയ കണക്ക് തീർക്കാൻ ഉള്ള പകയും....! അവന്റെ നിൽപ് കണ്ടതും പെണ്ണ് അരിശത്തോടെ ഒന്ന് ചുമച്ചു....!അത് കേട്ടപ്പോൾ ആണ് അവന് സ്ഥലകാല ബോധം വന്നത്....! "എന്താ എന്നോട് പറയാൻ ഉള്ളത്...."

അവൾ ഗൗരവത്തോടെ തന്നെ അവനെ നോക്കി കൊണ്ട് ചോദിച്ചു....! "അത് വേറൊന്നും അല്ല.... നിന്നെ വിവാഹം ചെയ്യാൻ എനിക്ക് സമ്മതം ആണെന്ന് പറയാൻ വേണ്ടി...." "എന്നാലേ എനിക്ക് ഇയാളെ ഇഷ്ടം അല്ല....എന്റെ മനസ് മുഴുവനും മറ്റൊരാളാ.... അയാളെ അല്ലാതെ ഞാൻ വേറെ ഒരാളെയും കെട്ടാൻ സമ്മതിക്കില്ല...." "മനസ് ആർക്ക് വേണേലും നീ കൊടുത്തോ....എന്നെ വിവാഹം ചെയ്‌താൽ മതി...." അവൻ പെണ്ണിനെ ഉഴിഞ്ഞു നോക്കി കൊണ്ട് പറഞ്ഞതും പെണ്ണ് തരിച്ചു നിന്നു....അത്യധികം വിഷമത്തോടെ കാറിൽ ഇരിക്കുന്ന വല്യേട്ടനെ ഒന്ന് തിരിഞ്ഞു നോക്കി....! "അന്ന് നീ കാണിച്ചില്ലേ.... നിന്നെ കണ്ടപ്പോൾ ശരിക്കും എനിക്ക് അത് തന്നെയാ തോന്നിയത്.... ഇനിയിപ്പോൾ ഞാൻ റിയൽ ആയിട്ട് അത് ചെയ്താലും നീ പറഞ്ഞാൽ ആരും അത് വിശ്വസിക്കാനും പോണില്ല....നിന്റെ പ്രിയപ്പെട്ട ഏട്ടന്മാർ പോലും...." അത് കേട്ടതും പെണ്ണ് അവനെ പുച്ഛത്തോടെ ഒന്ന് നോക്കി....! "നിനക്ക് എന്റെ ചെറുവിരലിൽ പോലും ഒന്ന് തൊടാൻ പറ്റില്ല....അതിന് എന്റെ ഏട്ടൻമാർ മാത്രം അല്ല ഞാൻ ഇഷ്ടപ്പെടുന്ന ആളും അനുവദിക്കില്ല...." "ആര് ശ്രീദേവോ....?!!" അവൻ ഒരു ചിരിയോടെ ചോദിച്ചതും പെണ്ണ് വീണ്ടും ഞെട്ടി തരിച്ചു നിന്നു....!ഈ കാലമാടൻ എല്ലാം അറിഞ്ഞു വെച്ച് കൊണ്ടുള്ള വരവാണല്ലോ ദൈവമേ....!!😒 ...തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story