Oh my love 😱: ഭാഗം 17

oh my love

രചന: AJWA

"നിന്റെ ഏട്ടന്മാർക്ക് പോലും അറിയാത്ത കാര്യം ഞാൻ എങ്ങനെ അറിഞ്ഞു എന്നാണോ നീ ആലോചിക്കുന്നത്....എനിക്കറിയാം നീ പ്രേമിക്കുന്നത് ശ്രീദേവിനെ ആണെന്ന്.... അത് മാത്രം അല്ല നീയും അവനും പാതിരാത്രിയുള്ള കറക്കം കൂടി എനിക്കറിയാം.... അതിന്റെ തെളിവ് പോലും എന്റെ കയ്യിൽ ഉണ്ട്...." അവൻ ഫോൺ എടുത്തു വീഡിയോ പ്ലേ ചെയ്തു അവൾക്ക് മുന്നിൽ നീട്ടിയതും പെണ്ണ് ഞെട്ടി കൊണ്ട് അവനെ നോക്കി....! "ഇത് നിന്റെ ഏട്ടൻ അറിഞ്ഞാൽ എന്താ ഉണ്ടാവുക എന്ന് എന്നേക്കാൾ നന്നായി നിനക്കല്ലേ അറിയുക...ശ്രീദേവും ആയി തല്ലുണ്ടാക്കും...കുടുംബങ്ങൾ തമ്മിൽ ഇപ്പോഴുള്ളതിനേക്കാൾ വിദ്വേഷം കൂടും.... അല്ലെ...." 😒മിക്കവാറും അതിനേക്കാൾ ഭീകരം ആയിരിക്കും അവസ്ഥ....!പെണ്ണ് അതും ചിന്തിച്ചു അവനെ തുറിച്ചു നോക്കി....! "ഞാൻ ആയിട്ട് ഈ കാര്യങ്ങൾ ഒന്നും നിന്റെ ഏട്ടനെ അറിയിക്കില്ല....അത് കൊണ്ട് നീ ഏട്ടൻ പറയുന്നത് അനുസരിച് എന്നെ വിവാഹം ചെയ്യാൻ റെഡി ആയി നിന്നോ....എല്ലാ ഭർത്താക്കന്മാരും പറയുന്നത് പോലെ അവനെ മറക്കണം എന്നൊന്നും ഞാൻ പറയില്ല...." "😬ചീ.... നീ പോടാ വൃത്തികെട്ടവനെ.... നീയെന്താടാ ഈ ദേവൂട്ടിയെ പറ്റി കരുതിയത്.... എന്റെ കഴുത്തിൽ ഒരു താലി വീഴുന്നുണ്ടെങ്കിൽ അത് ശ്രീയേട്ടന്റെ മാത്രം ആയിരിക്കും...." "എങ്കിൽ അതിന് മുൻപ് ഒരു ദിവസം എങ്കിൽ ഒരു ദിവസം നീ എന്റേതായിരിക്കും...

അതെങ്കിലും ഞാൻ നടത്തിയിരിക്കും...." അത് കേട്ടതും പെണ്ണ് കലിപ്പിൽ അവനെ നോക്കി....! "എന്റെ ഏട്ടന്മാരെ പേര് പറഞ്ഞു എന്നെ ഭീഷണിപ്പെടുത്തുകയൊന്നും വേണ്ട.... എന്റെ ഏട്ടന്മാർക്ക് ഞാൻ എന്ന് വെച്ചാൽ ജീവനാ.... എനിക്ക് നല്ലത് വരാനെ അവർ ആഗ്രഹിക്കൂ....നിന്റെ ഡ്രാമ ഒക്കെ വിശ്വസിച്ചാ ഏട്ടൻ നിന്നെ കൊണ്ട് എന്നെ കെട്ടിക്കാൻ ശ്രമിക്കുന്നത്....ആ ദാരണ ഞാൻ തീർത്തു കൊടുത്തോളാം....നിന്റെ മനസ്സിൽ ഇരിപ്പ് എന്താണെന്ന് അറിയാൻ വേണ്ടി ഞാൻ നിന്റെ അടുത്തേക്ക് വരുമ്പോ തന്നെ റെക്കോർഡ് ഓൺ ചെയ്തിരുന്നു.... നിന്നിൽ നിന്ന് ഇത്രയും പ്രതീക്ഷിക്കാതെയാ ഞാൻ ഇത് ചെയ്‌തത് എന്നാലും നിന്റെ യഥാർത്ഥ മുഖം ഇത് കേട്ടാൽ ഏട്ടൻ മനസ്സിലാക്കിക്കോളും...." എന്നും പറഞ്ഞു അവൾ ഫോണും കയ്യിൽ പിടിച്ചു തിരിഞ്ഞു നടന്നതും ശിവൻ ഞെട്ടി....! ദാസിനെ ഒന്ന് നോക്കിയതും അവൻ കാറിനരികിൽ തിരിഞ്ഞു നിന്ന് ഫോണിൽ സംസാരിക്കുകയാണ്....തിരിഞ്ഞു നടക്കുന്ന അവളുടെ ലെഫ്റ്റ് ഹാൻഡിൽ ഫോൺ കണ്ടതും ഒരു ചാട്ടത്തിന് അവൻ അത് കയ്യിൽ ആക്കി ദൂരേക്ക് വലിച്ചെറിഞ്ഞു.... അത് ചിന്നഭിന്നമായി തെറിച്ചു വീഴുന്നത് കണ്ടതും പെണ്ണ് ദേഷ്യത്തോടെ അവനെ നോക്കി....!

"എടാ...."😬 അവൾ അവന്റെ കോളറിൽ പിടിച്ചതും ദാസ് അത് കണ്ട് ഞെട്ടി അവരെ അടുത്തേക്ക് ഓടി വന്നു....! "വല്യേട്ടാ ഇവൻ...." "എന്നോടുള്ള ദേഷ്യം ആ ഫോണിനോട് ആണോ തീർത്തത്.... അത് പോട്ടെ നാളെ തന്നെ ഞാൻ അതിനേക്കാൾ നല്ലൊരു ഫോൺ വാങ്ങി തരാം ഓകെ...." ശിവൻ പെണ്ണിനെ നോക്കി ഒരു കുസൃതി പോലെ പറഞ്ഞു....അത് കേട്ടതും ദാസ് ഒന്ന് ചിരിച്ചു....! "കൊണ്ട് പോയി നിന്റെ കെട്ടിയോൾക്ക് കൊടുത്തേക്ക്....വല്യേട്ടാ ഇവൻ ആള് ശരിയല്ല..... ഇവൻ എന്നോട് പറയാ...." "അതിന് മുൻപ് ഇവൾ എന്നോട് പറയാ ഏതോ ഒരുത്തനെ പ്രേമിക്കുന്നുണ്ടെന്ന്.... അപ്പൊ ഞാൻ പറഞ്ഞു ഇപ്പൊ തന്നെ ആളെ മറക്കുകയൊന്നും വേണ്ട സമയം എടുത്തു സാവകാശം മറന്നാൽ മതി.... ഇനി മറന്നില്ലേലും എനിക്ക് കുഴപ്പം ഒന്നും ഇല്ല കേട്ടോ...." 😡അത് കേട്ടതും പെണ്ണ് അവനെ കൊല്ലാൻ ഉള്ള ദേഷ്യത്തോടെ തുറിച്ചു നോക്കി....! അന്ന് ഇവനെ വെള്ളം കുടിപ്പിച്ചതിനൊക്കെ ഇവൻ എന്നെ ഇന്ന് വെള്ളം കുടിപ്പിക്കുവാണല്ലോ ദൈവമേ....! "നിന്റെ ഉദ്ദേശം ഒന്നും നടക്കാൻ പോണില്ലെടാ തെണ്ടി...."😬 പെണ്ണ് കലിപ്പിൽ അവനെ നോക്കി പറഞ്ഞു....! "എന്താ ദേവൂട്ടി ഇത്.... അവൻ എത്ര കൂൾ ആയാ നിന്നോട് സംസാരിക്കുന്നത്...നീ എന്താ അവനോട്‌ ഇങ്ങനെ സംസാരിക്കുന്നത്....നീ ഇങ്ങ് വന്നെ.... വരാനാ പറഞ്ഞത്...." ദാസ് അവളെയും പിടിച്ചു നടന്നതും അവൾ കലിപ്പിൽ അവനെ തിരിഞ്ഞു നോക്കി.... അപ്പൊ അവൻ ചിരിച്ചു കൊണ്ട് സൈറ്റ് അടിച്ചു കാണിച്ചു....!😉

ഇതൊക്കെ എന്റെ കയ്യീന്ന് തന്നെ പഠിച്ചെടുത്തത് അല്ലെ.... നിനക്ക് ഉള്ളത് എന്റെ ശ്രീയേട്ടന്റെ കയ്യീന്ന് തന്നെ ഞാൻ വാങ്ങി തരും.... എന്നും ചിന്തിച്ചു അവൾ കാറിൽ കയറി ഇരുന്നു....! വീട് എത്തിയതും ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി അത് ആഞ്ഞടച്ചു അകത്തേക്ക് നടന്നു....! "ശിവൻ എന്ത് പറഞ്ഞു മോളെ...." കേറിയപാടെ അച്ഛൻ ചോദിക്കുന്നത് കേട്ട് പെണ്ണ് ഒന്ന് നിന്നു അച്ഛനെ തുറിച്ചു നോക്കി.... അപ്പൊ ഇറങ്ങുമ്പോ തന്നെ അറിയാം ആയിരുന്നു അല്ലെ....! "കല്യാണം കഴിഞ്ഞാൽ ഹണിമൂൺ എവിടെ പോണം എന്ന് ചോദിക്കാൻ വിളിച്ചതാ...." ഉള്ളത് പറഞ്ഞാലും ആരും വിശ്വസിക്കാൻ പോണില്ല....! പെണ്ണ് ദേഷ്യത്തോടെ അതും പറഞ്ഞു മുറിയിലേക്ക് കയറി.... അവന്റെ വാക്ക് ഓരോന്നായി ഓർത്തതും മുന്നിൽ ഉള്ള കണ്ണാടിയിൽ കയ്യിൽ കിട്ടിയ ഫ്‌ളവർ വൈസ് എടുത്തു ഒരു ഏറായിരുന്നു....! 😢സൗണ്ട് കേട്ട് എല്ലാരും പരസ്പരം ഒന്ന് നോക്കി....! "എന്താടാ ഉണ്ടായത്....?!!" "അവനോട് ഇവൾ വളരെ മോശം ആയിട്ടാ പെരുമാറിയത്....ചീത്തപ്പേര് കേൾക്കുക അവളെ വളർത്തിയവർക്കാ....അവൻ എത്ര മാന്യമായിട്ടാ സംസാരിച്ചത്.... പക്ഷെ ഇവൾ എന്തൊക്കെയാ പറഞ്ഞത്...ഇവൾ എന്താ ഇങ്ങനെ....?!!" "അവൾ ആരോടും അങ്ങനെ മാന്യതയില്ലാതെ ആരോടും സംസാരിക്കരിക്കാറില്ല....

ബഹുമാനിക്കേണ്ടവരെ ഒക്കെ അവൾ ബഹുമാനിക്കാറുണ്ട്.... ഇത് അവൾക്ക് ഇഷ്ടം അല്ലാത്ത ആലോചനയായത് കൊണ്ടാവും...." "എന്ന് കരുതി അവൾക്ക് ഞങ്ങളെ അനുസരിക്കാൻ ഉള്ള ബാധ്യത ഇല്ലേ...." എന്നും പറഞ്ഞു ദാസ് കലിപ്പോടെ ഇറങ്ങിപ്പോയി....!! 💕💕💕 "ഇതാ ഫോൺ.... ഇതിലെ ഗാലറി മുഴുവനും ഞാൻ ആണ്.... പോരെ...." രാത്രി ശ്രീദേവ് അവൾക്ക് ഫോൺ നീട്ടി കൊണ്ട് പറഞ്ഞതും അവൾ അത് പുഞ്ചിരിയോടെ വാങ്ങി....!ഗാലറി മുഴുവനും അവന്റെ ഓരോരോ പോസിലുള്ള പിക് കണ്ട് അവൾ ചിരിച്ചു....! "അവനെ വെറുതെ വിടരുത് ശ്രീയേട്ടാ.... അവൻ എന്നോട് പറഞ്ഞത് അത്രയ്ക്ക് വൃത്തികെട്ട കാര്യങ്ങളാ...." "അതോർത്തു നീ പേടിക്കേണ്ട അവന്റെ കാര്യം ഞാൻ ഏറ്റു...." "അവൻ പറഞ്ഞത് പോലെ വല്ലതും സംഭവിച്ചാൽ ശ്രീയേട്ടൻ എന്നെ ഉപേക്ഷിക്കോ....?!!"😒 പെണ്ണ് നിരാശയോടെ അവനെ കെട്ടിപ്പിടിച്ചു കൊണ്ട് ചോദിച്ചു...! "നിനക്കൊന്നും സംഭവിക്കാൻ ഞാൻ സമ്മതിക്കില്ലെടി...." അവനും അവളെ ഇറുകെ പുണർന്നു കൊണ്ട് പറഞ്ഞു....! "എന്നാൽ ശ്രീയേട്ടൻ എനിക്ക് ഒരു ഉമ്മ താ...." "എവിടെയാ വേണ്ടത്...." "ഇവിടെ...." പെണ്ണ് നെറ്റിയിൽ തൊട്ട് കാണിച്ചു കൊണ്ട് പറഞ്ഞതും അവൻ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു.... പിന്നെ ഇരു കണ്ണുകളിലും പിന്നെ മൂക്കിലും പതിയെ അത് ചുണ്ടുകളിലേക്കും നീങ്ങി.... അവളുടെ കണ്ണുകൾ വിടർന്നു.... അവനെ ഇറുക്കി പിടിച്ചു കൊണ്ട് അവന് തന്റെ അധരങ്ങൾ പൂർണമായും വിട്ടു കൊടുത്തത് പോലെ അവൾ നിന്നു....!😘

"ഇന്ന് ഇത്രയും മതി കേട്ടോ...." അവളെ മോചിപ്പിച്ചു കൊണ്ട് പറഞ്ഞതും അവൾ അവനെ നോക്കി പുഞ്ചിരിച്ചു.... പെണ്ണ് അകത്തേക്ക് പോയതും ശ്രീദേവ് ദേഷ്യത്തോടെ ബൈക്കും എടുത്തു പോയി....! വഴിയിൽ തടസ്സം സൃഷ്ടിച്ചു കൊണ്ട് ബൈക്കിൽ ഇരിക്കുന്ന ശ്രീദേവിനെ കണ്ട് ശിവൻ പുറത്തേക്ക് ഇറങ്ങാൻ നിന്ന വേലുനെ തടഞ്ഞു അവൻ തന്നെ പുറത്തേക്ക് ഇറങ്ങി....! "എടുത്തു മാറ്റെട....ഈ വഴി നിന്റെ തന്തയുടെ വകയല്ല...." അത് കേട്ടതും ശ്രീദേവ് അവനെ ഒന്ന് നോക്കി അവിടെ തന്നെ ഇരുന്നു....! "തനിക്ക് എന്താടോ ചെവി കേട്ടൂടെ...." എന്നും പറഞ്ഞു ശിവൻ അടുത്ത് ചെന്നതും ശ്രീദേവ് ബൈക്കിൽ നിന്ന് ഇറങ്ങി അവനെ തുറിച്ചു നോക്കി....! "ഈ ലോകത്തിലെ ഏറ്റവും വലിയ സമ്പത്താ എന്റെ പെണ്ണ്.... അവളോട് നീ ഇന്നെന്താ പറഞ്ഞത്.... അത്രയും പറഞ്ഞു വെറുതെ നിനക്ക് അങ്ങ് പോവാം എന്ന് കരുതിയോ.... അവളെ മനസ് ഒന്ന് വേദനിച്ചാൽ അത് ചോദിക്കാൻ ഞാൻ ഇവിടെ ഉണ്ട്...." "ഓഹ്....ഒരു കാമുകൻ.... ഇങ്ങനെ ഒളിച്ചു നിന്ന് പ്രേമിക്കാൻ മാത്രമേ നിനക്ക് യോഗം ഉള്ളു....അവളെ കെട്ടുന്നത് ഞാൻ ആണ്...." "😬

അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ...." "തത്കാലം അവളുടെ കാമുകന്റെ അനുവാദം എനിക്ക് വേണ്ട...." അത് കേട്ടതും ശ്രീദേവ് അവന്റെ മൂക്കിനിട്ട് ഒരു പഞ്ച് കൊടുത്തു....ദേഷ്യത്തോടെ വീണ്ടും വീണ്ടും അവനെ തല്ലാൻ തുടങ്ങിയതും ശിവൻ അവനെ എതിർത്തു തിരിച്ചു തല്ലാൻ ശ്രമിച്ചു....! "എന്നെ തല്ലാൻ നിനക്ക് പറ്റില്ല....ഇത് നല്ല നാടൻ തല്ലാ....ഈ സോട്ടും കോട്ടും ഇട്ടു നടക്കാനെ നിന്നെ കൊണ്ട് പറ്റൂ.....ഒരുത്തൻ തല്ലാൻ വന്നാൽ അവനെ എതിർത്തു നിൽക്കാൻ പോലും ആവാത്ത നീയാണോ അവളോട് ഇത്രയും വലിയ ഡയലോഗ് ഒക്കെ പറഞ്ഞത്....എന്റെ പെണ്ണിനോട് നീ സംസാരിച്ചത് അറിഞ്ഞപ്പോൾ തന്നെ ഞാൻ ഇത് നിനക്ക് ഓങ്ങി വെച്ചതാ...." എന്നും പറഞ്ഞു അവൻ ശിവനെ തല്ലി പരുവം ആക്കി....! "സർ...." എന്നും വിളിച്ചു വേലു ഓടി വന്നതും അവന്റെ മേലെ ശിവനെ ഇട്ടു കൊടുത്തു....! "പ്രായത്തിനു മൂത്തവരെ ഞാൻ ബഹുമാനിക്കാറുണ്ട്.... അത് കൊണ്ട് സാറിന് വേണ്ടി എന്നോട് എതിർക്കാൻ വരേണ്ട...." അതോടെ വേലു നിസ്സഹായനായി നിന്നു....! "മേലാൽ ഇനി എന്റെ പെണ്ണിന്റെ നിഴൽ വെട്ടത് പോലും നിന്നെ കണ്ടേക്കരുത്...." അത്രയും പറഞ്ഞു അവൻ ബൈക്ക് എടുത്തു പോയതും ശിവൻ കലിപ്പിൽ നിന്നു....! "സർ ഹോസ്പിറ്റലിൽ പോണോ...."

"വേണ്ട.... ഈ വേദന ഞാൻ അനുഭവിച്ചു തീർക്കണം... എന്നാലേ എനിക്ക് അവനോട് പ്രതികാരം ചെയ്യാൻ കരുത്തുണ്ടാവൂ....ഒപ്പം എന്റെ ലക്ഷ്യം നേടാനും...." അവൻ മൂക്കിൽ നിന്നും ചുണ്ടിൽ നിന്നും പൊടിഞ്ഞു തുടങ്ങിയ ചോര തുടച്ചു കൊണ്ട് പറഞ്ഞു.... വേലു അവനെ കാറിൽ പിടിച്ചിരുത്തി കാർ മുന്നോട്ട് എടുത്തു....! 💕💕💕 "ഐ ലവ് യൂ ദേവൂട്ടി...."😘 ശ്രീദേവിന്റെ ടോൺ കേട്ട് കാലത്ത് തന്നെ എണീറ്റ് ദേവൂട്ടി ഫോൺ എടുത്തു അവന്റെ പിക് നോക്കി അതിൽ ചുംബിച്ചു....!ടൈം പതിനൊന്നു അന്പത്തി ഏഴെന്ന് കണ്ടപ്പോൾ ആണ് പെണ്ണിന് ഈ ടൈം അലാം വെച്ചത് എന്തിനാണെന്ന് ഓർമ വന്നത്....! "ദൈവമേ എന്റെ ശ്രീയേട്ടന്റെ ബർത്ത് ഡേ ആണല്ലോ...." എന്നും പറഞ്ഞു പെണ്ണ് മൈ ലവ് എന്ന നമ്പർ ഡയൽ ചെയ്തു....! "ഹലോ...." അവൻ ഉറക്കചടവോടെ ഫോൺ എടുത്തു കാതിൽ വെച്ച് കൊണ്ട് പറഞ്ഞു....! "ഹാപ്പി ബർത്ത് ഡേ ശ്രീയേട്ടാ...."😘 അത് കേട്ടതും അവൻ പുഞ്ചിരിയോടെ എണീറ്റ് ടൈം നോക്കി....! "ഓർത്ത് വെച്ചു അല്ലെ...." "ഞാൻ എന്റെ ബർത്ത്ഡേ മറന്നാലും ശ്രീയേട്ടന്റെ ബർത്ത്ഡേ മറക്കില്ല...." "ഞാൻ നിന്റെ ബർത്ത്ഡേ ഓർത്തോളാം...." അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു....! "എല്ലാ ബർത്ത്ഡേക്കും ഞാൻ ഇത് പോലെ ശ്രീയേട്ടനെ വിളിക്കാറുണ്ട്....

അന്നൊക്കെ ശ്രീയേട്ടൻ എന്നെ ബ്ലോക് ചെയ്തോണ്ടല്ലേ...." "പക്ഷെ എനിക്ക് നിന്റെ വിഷ് കിട്ടാറുണ്ടല്ലോ...." "ഇത് പക്ഷെ അത് പോലെ അല്ല ശ്രീയേട്ടൻ എന്നെ ഇഷ്ടം ആണെന്ന് പറഞ്ഞതിന് ശേഷം ഉള്ള ബർത്ത് ഡേ ആണ്....നേരിട്ട് വന്ന് പറയണം എന്നൊക്കെ കരുതിയതാ പക്ഷെ അത് ശ്രീയേട്ടന് ഇഷ്ടം അല്ലല്ലോ...." അതിനവൻ ഒന്ന് ചിരിച്ചു....!😍 "എനിക്ക് ഈ വിഷ് മാത്രേ ഉള്ളോ.... ഗിഫ്റ്റ് ഒന്നുല്ലേ...." "അത് ഞാൻ കാലത്ത് തരാം...." "എന്താ തരുന്നേ....?!!" "അത് പിന്നെ ഗിഫ്റ്റ് ആണെന്ന് പറഞ്ഞു തരുന്നതിൽ എന്താ ഒരു ത്രിൽ ഉള്ളത്...." "ഞാൻ അറിഞ്ഞു നീ ഉള്ള കട മുഴുവനും കേറി ഇറങ്ങി എനിക്ക് വേണ്ടി എന്തൊക്കെയോ ഗിഫ്റ്റ് വാങ്ങിച്ചിട്ടുണ്ടെന്ന്...." "ഈ ശ്രീക്കുട്ടി എല്ലാം കുളമാക്കും...."😒 "അവൾ എന്താണെന്നൊന്നും പറഞ്ഞിട്ടില്ല....എനിക്ക് വേണ്ടത് ആ ഗിഫ്റ്റും അല്ല...." അത് കേട്ടതും പെണ്ണ് ഒന്ന് ചിരിച്ചു....! "അത് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ മതി എന്ന് ശ്രീയേട്ടൻ തന്നെയല്ലേ പറഞ്ഞത്...."😟 😨അത് കേട്ടതും അവൻ നല്ലത് പോലെ ഞെട്ടി.... പിന്നെ ഒരു ചിരിയായിരുന്നു....! "എന്റെ ദേവൂട്ടി നീ ഇത് എവിടേക്കാ ഈ പോണേ.... ഞാൻ ചോദിച്ചത് നിന്നെയല്ല.... നീ എന്നും എന്റേത് മാത്രം ആണ്.... അത് ഞാൻ ടൈം ആവുമ്പോ നിന്റെ അനുവാദം ചോദിക്കാതെ തന്നെ എടുത്തോളാം.... എനിക്ക് വേണ്ട ഗിഫ്റ്റ് ഇന്ന് വരെ ഒരു കാമുകിയും കാമുകന് കൊടുക്കാത്ത ഗിഫ്റ്റ് ആണ്...." "😟അതെന്താ....?!!" "അതല്ലേ പറഞ്ഞത് ഒരു കാമുകിയും കൊടുക്കാത്ത ഗിഫ്റ്റ് എന്ന്...."

"അത് എനിക്കറിയില്ല...."😢 "അത് നീ ആലോചിച്ചു തീരുമാനിക്ക്.... അതൊരു മൊട്ടുസൂചി ആണെങ്കിലും ഞാൻ സന്തോഷത്തോടെ സ്വീകരിക്കും....എനിക്കത് എല്ലാ ബർത്ത്ഡേക്കും ഓർക്കാൻ പറ്റുന്നതായിരിക്കണം...." പെണ്ണ് ഫോണും വെച്ച് ഉറക്കം ഇല്ലാതെ മുറിയിൽ അങ്ങിങായി നടന്നു അതെന്താണെന്ന് ആലോചിക്കാൻ തുടങ്ങി....🙄ഇനി മൊട്ടുസൂചി തന്നെ കൊടുത്താലോ.... അത് ആരും ഇന്നേ വരെ ഗിഫ്റ്റ് ആയിട്ട് കൊടുത്തിട്ട് ഉണ്ടാവില്ലല്ലോ.... ഏയ്‌ അത് വേണ്ട ശ്രീയേട്ടൻ പറഞ്ഞ പോലെ എല്ലാ ബർത്ത്ഡേക്കും ഓർത്തിരിക്കുന്ന എന്തെങ്കിലും ആയിരിക്കണം....! പെണ്ണ് പിന്നെ ഫോൺ എടുത്തു ശ്രീക്കുട്ടിയെ വിളിച്ചു....! "എന്താടി നിനക്ക് ഉറക്കം ഒന്നുല്ലേ...." "എടീ ഒരു കാമുകിയും കാമുകന് കൊടുക്കാത്ത ഗിഫ്റ്റ് എന്താ...." "ഉലക്ക...."😬 ഉറക്കം പോയ ദേഷ്യത്തിൽ പെണ്ണ് പറഞ്ഞു....! "ഉലക്കയോ.... അത് എന്ത് ഗിഫ്റ്റാടി...."😟 "ഈ നട്ടപാതിരക്കു ആളെ ഉറക്കം കളഞ്ഞു വിളിച്ചു ചോദിച്ചാൽ പിന്നെ ഞാൻ എന്ത് പറയും...." "നീ സീരിയസ് ആയിട്ട് പറയെടി...." പെണ്ണും പിന്നെ ഉറക്കം കളഞ്ഞിരുന്നു അലോചന തുടങ്ങി.... ദേവൂട്ടി എന്തായാലും ഇന്ന് കിടത്തി ഉറക്കില്ലെന്ന് പെണ്ണിനറിയാം....! "എടീ ഒരു തല്ലായാലോ അത് ഒരു കാമുകിയും കൊടുത്ത് കാണില്ല...." "നിനക്ക് നിന്റെ ഏട്ടനോട് എന്തെങ്കിലും ദേഷ്യം ഉണ്ടെങ്കിൽ അത് നീ നേരിട്ട് കൊടുത്താൽ മതി അതിൽ എന്നെ വലിച്ചിടേണ്ട...." രണ്ടും രണ്ടു മുറികളിൽ ആയി വീണ്ടും നടന്നു കൊണ്ട് ആലോചന തുടങ്ങി....!

"വല്ലതും കിട്ടിയോ....?!!" "😒ഇല്ലടി...." പിന്നെയും രണ്ടും ആലോചന തുടങ്ങി....! നേരം വെളുത്തതും പെണ്ണ് നന്ദന്റെ മുറിയിൽ ചെന്നു....!മൂടി പുതച്ചുറങ്ങുന്ന അവനെ പെണ്ണ് തട്ടി വിളിച്ചതും അവൻ ഉറക്കചടവോടെ ഒന്ന് മൂളി....! "അതേയ് കുഞ്ഞേട്ടാ.... ഒരു കാമുകിയും കാമുകന് കൊടുക്കാത്ത ഗിഫ്റ്റ് എന്താന്ന് അറിയോ കുഞ്ഞേട്ടന്...." 🙄അത് കേട്ടതും നന്ദൻ കണ്ണും തുറന്നു എണീറ്റ് വായും പൊളിച്ചു പെങ്ങളെ ഒന്ന് നോക്കി....! "നീ എന്താടി ഈ ചോദിക്കുന്നെ.... അതും നിന്റെ ചേട്ടൻ ആയ എന്നോട്...." "അയ്യേ അതല്ല.... അതൊക്കെ ഏതേലും കാമുകി കാമുകന് കൊടുത്ത് കാണും.... ഇത് വേറെ എന്തോ സ്പെഷ്യലാണ്...." "എങ്കിൽ നീ ചെന്ന് ഒരു തല്ല് കൊടുത്തേക്ക്.... അത് ഇത്തിരി സ്പെഷ്യൽ ആണ്...." ഇത് തന്നാ രഹസ്യ കാമുകിയും പറഞ്ഞത്.... രണ്ടും നല്ല മനപ്പൊരുത്തം ഉണ്ട്.... പെണ്ണ് അതും ചിന്തിച്ചു എണീറ്റ് പോയി....! പെണ്ണ് അവന് വേണ്ടി വാങ്ങിയ ഡ്രസ്സ്‌ വാച്ച് എല്ലാം കയ്യിൽ എടുത്തു ക്ഷേത്രത്തിലേക്ക് എന്നും പറഞ്ഞു ഇറങ്ങി....! "എന്റെ ശ്രീയേട്ടന് ആയുസും ആരോഗ്യവും ഒക്കെ കൊടുത്തേക്കണേ.... പിന്നെ ശ്രീയേട്ടനെ എനിക്ക് തന്നെ തന്നേക്കണം കേട്ടല്ലോ...." പെണ്ണ് അവന്റെ പേരിൽ വഴിപാട് ഒക്കെ കഴിപ്പിച്ചു ശ്രീദേവിനെ നോക്കി ഇറങ്ങിയതും മാമൻ എങ്ങാണ്ടോ ഇറങ്ങി പോവുന്നത് കണ്ട് പെണ്ണ് ഒന്ന് ചിരിച്ചു....! മുൻവശത്തെ ഡോർ വഴി അകത്തേക്ക് കേറിയതും മാമി കിച്ചണിൽ ഉഗ്രൻ പാചകത്തിൽ ആണ്....പിന്നെ ഒന്നും നോക്കിയില്ല സ്റ്റെയർ കയറി ഒരു പോക്ക് ആയിരുന്നു....! 🙄

ദൈവമേ എവിടെ പോയി.... റിസ്ക് എടുത്തു വന്നിട്ട് ആള് ഇല്ലേ.... ശൂന്യമായ ബെഡ് നോക്കി പെണ്ണ് നിരാശയോടെ നിക്കുമ്പോൾ ആണ് ബാത്‌റൂം ഡോർ ഓപ്പൺ ആവുന്നത് കണ്ടത്.... അതിൽ നിന്ന് ഇറങ്ങി വരുന്ന ശ്രീദേവിനെ കണ്ടതും പെണ്ണ് വായും പൊളിച്ചു നിന്നു....!😍 😨ശ്രീദേവ് ആണെങ്കിൽ പെണ്ണിനെ കണ്ട് സ്റ്റെക്ക് ആയി നിന്നു.... കാണുന്നത് സ്വപ്നം ആണോ എന്ന അവന്റെ ചിന്ത...!🙄 "🙈എന്റെ കൺട്രോൾ കളയാതെ എന്തേലും എടുത്തിട് ശ്രീയേട്ടാ...." അപ്പോഴാണ് അവൻ ടവൽ മാറ്റം ചുറ്റി നിൽക്കാണെന്ന ബോധം അവന് വന്നത്.... അവൻ ചിരിച്ചു കൊണ്ട് പെണ്ണിന്റെ അടുത്തേക്ക് നടന്നു....! "നിന്റെ കൺട്രോൾ പോയാൽ നീ എന്നെ എന്തോ ചെയ്യും...." "ഞാൻ കേറി ഇയാളെ ഉമ്മ വെക്കും...." "എങ്കിൽ താ...." അത് കേട്ടതും പെണ്ണ് വീണ്ടും വായും പൊളിച്ചു അവനെ നോക്കി.... അവന്റെ പുഞ്ചിരിച്ചു കൊണ്ടുള്ള നിൽപ് കണ്ടതും പെണ്ണ് ഒരു ചിരിയോടെ അവന്റെ കവിളിൽ ചുണ്ടുകൾ അമർത്തി.... ബർത്ത് ഡേ അല്ലെ ഇരിക്കട്ടെ....! "അവിടെ അല്ല എനിക്ക് ഇവിടെയാ വേണ്ടത്...." അവൻ ചുണ്ടുകളിൽ തൊട്ട് പറഞ്ഞതും പെണ്ണ് നാണത്തോടെ അവനെ നോക്കി....! "അത് ഷർട്ട്‌ ഇട്ടാലേ തരൂ...." "അതെന്താ ഇങ്ങനെ തന്നാൽ...." "അത്.... അത്.... ശ്രീയേട്ടന്റെ ദേഹത്ത് തട്ടുമ്പോ എനിക്ക് ഇക്കിളിയാവും...."😌

എന്നും പറഞ്ഞു പെണ്ണ് ഇളിച്ചതും അവൻ ചിരിച്ചു കൊണ്ട് കയ് നീട്ടുന്നത് കണ്ട പെണ്ണ് ഞെട്ടി...തന്റെ സാരി തലപ്പ് പിടിക്കാൻ എന്നാണ് അവൾ കരുതിയത്.... അവൻ അവളുടെ പിന്നിൽ ഉള്ള ആംഗറിൽ നിന്ന് ഷർട്ട്‌ കയ്യെത്തിച്ച് എടുക്കാൻ നിന്നതും പെണ്ണ് അവന്റെ അധരങ്ങളിൽ തന്റെ ചുണ്ടുകൾ ചേർത്ത് വെച്ചു....അവൻ ഷർട്ട്‌ അവിടെ ഇട്ടു അവളുടെ നഗ്നമായ ഇടുപ്പിൽ കയ്കൾ അമർത്തിയതും പെണ്ണ് ഒന്ന് ഉയർന്നു പൊങ്ങി കൊണ്ട് അവന്റെ മേൽ ചുണ്ട് നുണയാൻ തുടങ്ങി....!❤️ ശ്രീക്കുട്ടി എണീറ്റ് കാലത്തുള്ള ചായ കുടിക്കാൻ ഉള്ള പോക്ക് ആയിരുന്നു.... ഏട്ടന്റെ മുറിയിൽ നിന്ന് എന്തൊക്കെയോ സൗണ്ട് കേട്ടതും പെണ്ണ് അകത്തേക്ക് തലയിട്ട് നോക്കി....! 😱ദൈവമേ ദേവൂട്ടി....ഇവൾ എങ്ങനെ ഇതിനകത്ത് കയറി.... ടവൽ മാത്രം ചുറ്റി നിക്കുന്ന അവന്റെ ദേഹത്തോട് ചേർന്ന് നിന്ന് കൊണ്ട് പെണ്ണ് ചുംബനത്തിൽ ലയിച്ചു നിൽക്കുകയാണ്....രണ്ടും ഇത് എന്ത് ഭാവിച്ചാ എവിടെയാ ഉള്ളത് എന്നെങ്കിലും ഓർത്തൂടെ....!🙄 അല്ലേലും ഞാൻ എന്തിനാ ടെൻഷൻ അടിക്കുന്നെ.... ഏട്ടന് അല്ലെ അവളെ കൊണ്ട് ഉപകാരം ഉണ്ടായത്.... ഏട്ടൻ തന്നെ ടെൻഷൻ അടിക്കട്ടെ.... എന്നും ചിന്തിച്ചു പെണ്ണ് ഡോർ അടച്ചു ഒന്നും അറിയാത്ത പോലെ താഴേക്ക് ഇറങ്ങി അമ്മയോട് ചായയും വാങ്ങി ഇരുന്നു കുടിക്കാൻ തുടങ്ങി....!

ശ്വാസം വിലങ്ങിയതും പെണ്ണ് ശ്രീദേവിനെ പിടിച്ചു തള്ളി നല്ലത് പോലെ കിതച്ചു....! "എന്നോടൊപ്പം പിടിച്ചു നിക്കാൻ ഉള്ള കപ്പാസിറ്റി നിനക്ക് ഇല്ല അല്ലെ...." അവൻ പെണ്ണ് കിതക്കുന്നത് കണ്ട് ചിരിച്ചു കൊണ്ട് ചോദിച്ചു....! "അല്ലേലും എന്തൊരു കിസ്സ് ആണ് ഇത്....ഒന്ന് ശ്വാസം വിടാൻ പോലും സമ്മതിച്ചില്ല...." "അത് പിന്നെ പിടി വിട്ട് പോയെടി....നിനക്കല്ലേ എന്നോട് ചേർന്ന് നിക്കുമ്പോ ഇക്കിളിയാവും എന്നൊക്കെ പറഞ്ഞത്....എന്നിട്ട് എന്തായിരുന്നു...." "അത് പിന്നെ ശ്രീയേട്ടൻ ഇങ്ങനെ മുന്നിൽ വന്ന് നിന്നാൽ എന്റെയും കൺട്രോൾ പോവും...." അതിനവൻ ഒന്ന് ചിരിച്ചു....!പെട്ടെന്ന് ഇത് എവിടെയാണെന്ന് ഓർത്തതും അവന്റെ ചിരി താനേ നിന്നു....!😨 "നീ എന്താ ഇവിടെ എന്റെ മുറിയിൽ....?!!" "ഞാൻ ശ്രീയേട്ടനെ വിഷ് ചെയ്യാൻ വന്നതാ.... ഹാപ്പി ബർത്ത് ഡേ മൈ ശ്രീയേട്ടാ....."😘 എന്നും പറഞ്ഞു പെണ്ണ് അവനെ കെട്ടിപ്പിടിച്ചു....! "നീ വരുന്നത് ആരെങ്കിലും കണ്ടോ....?!!" "ഉഹും.... മാമൻ എങ്ങാണ്ടോ ഇറങ്ങി പോന്നത് കണ്ടു അപ്പൊ അകത്തു കേറിയതാ...." "എടീ നിന്നോട് ഞാൻ പറഞ്ഞതല്ലേ ആവശ്യം ഇല്ലാതെ ഇങ്ങോട്ട് കേറി വരരുത് എന്ന്....എന്നെങ്കിലും നടക്കുമെന്ന് കരുതിയ നമ്മുടെ കല്യാണം പോലും പിന്നെ നടന്നെന്നു വരില്ല...." "അതൊക്കെ നടക്കും....ഞാൻ ശ്രീയേട്ടന് ഗിഫ്റ്റ് തരാൻ വന്നതാ.... ദാ പിടിച്ചോ...." അവൻ കവർ തുറന്നു ഗിഫ്റ്റ് കണ്ട് ഒന്ന് പുഞ്ചിരിച്ചു....! "അപ്പൊ ഞാൻ പറഞ്ഞ ഗിഫ്റ്റ് ഇല്ലേ...." "അതല്ലേ കുറച്ച് മുന്നേ ഞാൻ തന്നത്...."😘

"അതല്ലടി..... ഒരു കാമുകിയും കാമുകന് കൊടുക്കാത്ത ഗിഫ്റ്റ്...." "ഇന്നലെ ഉറക്കം ഒളിച്ചിരുന്ന് ആലോചിച്ചിട്ടും എനിക്ക് അങ്ങനെ ഒരു ഗിഫ്റ്റ് കിട്ടീല...."😒 "നൈറ്റ്‌ വരെ ടൈം തരും.... അത് വരെ ആലോചിച്ചെടുത്തു തന്നാൽ മതി...." അവൾ അതിന് തലയാട്ടി....! "ശ്രീക്കുട്ടി പറയാ ഏട്ടന് ഒരു തല്ല് കൊടുത്തോ അത് ഒരു കാമുകിയും കൊടുത്ത് കാണില്ലെന്ന്...." "🙄എന്നിട്ട് നീ എന്ത് പറഞ്ഞു...." "എന്റെ ശ്രീയേട്ടനെ ഞാൻ തല്ലില്ലെന്ന്.... എങ്കിൽ ഞാൻ പോട്ടെ എനിക്ക് ആ ഗിഫ്റ്റ് കൂടി കണ്ട് പിടിക്കാൻ ഉള്ളതാ...." എന്നും പറഞ്ഞു പെണ്ണ് ഇറങ്ങിയതും ദേ വരുന്നു മാമൻ....!അത് കണ്ടതും പെണ്ണ് അവിടെ കുനിഞ്ഞു.... അങ്ങേര് കിച്ചണിലേക്ക് ചെന്നതും പെണ്ണ് ഒരു ഓട്ടത്തിന് സ്റ്റെയർ ഇറങ്ങി പുറത്തേക്ക് ഓടി....! എണീറ്റ് ഫ്രഷ് ആയി വന്ന നന്ദൻ ഫോൺ കയ്യിൽ എടുത്തപ്പോൾ ആണ് ഇന്ന് ശ്രീദേവിന്റെ ബർത്ത്ഡേ ആണെന്ന് കണ്ടത്....നൈറ്റ്‌ ഒരു പാർട്ടി ഉണ്ടെന്നുള്ള മെസേജ് കണ്ടതും അവൻ ചിരിച്ചു....! പെട്ടെന്നാണ് പെങ്ങളുടെ കാലത്തുള്ള ചോദ്യം ഓർമ വന്നത്.... ഓഹോ അപ്പൊ അവനുള്ള ഗിഫ്റ്റിനു വേണ്ടിയുള്ള ചോദ്യം ആണല്ലേ.... 😦എന്നാലും ഇവൻ ഇങ്ങനെ ഒക്കെ ചോദിച്ചാൽ അവൾ എന്തോ കൊടുക്കും....! "സ്സ്...." കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ദേവൂട്ടി ലിപ് നീറിയിട്ട് എരിവ് വലിച്ചത്....!

രാവിലത്തെ കിസ്സിങ് അവൻ നല്ലോണം മുതൽ എടുത്തതല്ലേ....! "എന്ത് പറ്റിയെടി...." "☹️അത് ഒരു മുളക് കടിച്ചതാ...." എല്ലാരും വിശ്വസിച്ചെങ്കിലും നന്ദൻ മാത്രം അവളെ നോക്കി....ഗിഫ്റ്റ് കൊടുത്തത് എന്താണെന്ന് അവന് ഏകദേശം കാര്യം മനസ്സിൽ ആയി.... മോനെ കള്ള കാമുകാ നിന്നെ ഞാൻ ഇന്ന് കയ്യോടെ പൊക്കിയിരിക്കും....!അവൻ ഒരു ചിരിയോടെ ചിന്തിച്ചു....!! "കിട്ടിപ്പോയി...."😘 പെണ്ണ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് പറഞ്ഞതും എല്ലാം വീണ്ടും അവളെ ഒന്ന് നോക്കി....! "🙄എന്ത്....?!!" "അത് വെണ്ടയ്ക്ക.... സാമ്പാറിൽ നിന്ന്...." പെണ്ണ് ഇളിച്ചു കൊണ്ട് പറഞ്ഞു....! "അല്ലേലും പണ്ടത്തെ കാരണവന്മാർ പറയുന്നത് നേരാ പ്രായം ആയ പെൺകുട്ടികളെ പെട്ടെന്ന് കെട്ടിച് വിടണം എന്ന്..... അല്ലെങ്കിൽ ഇങ്ങനെ പലതും കാണേണ്ടിയും കേൾക്കേണ്ടിയും വരും...." അച്ഛൻ എങ്ങാണ്ടോ നോക്കി പറഞ്ഞു....! "ഞാൻ എപ്പോഴേ റെഡിയാ.... പക്ഷെ എനിക്ക് ഇഷ്ടം ഉള്ള ആളാണെങ്കിൽ മാത്രം...."😍 അച്ഛന്റെ കവിളിൽ നുള്ളി അത്രയും പറഞ്ഞു പെണ്ണ് മുറിയിലേക്ക് ഓടി ചെന്നു....!! "ശ്രീയേട്ടാ...."😘 "മ്മ്.... എന്താ....?!!" "ഒരു കാമുകിയും കാമുകന് കൊടുക്കാത്ത ഗിഫ്റ്റ് എനിക്ക് കിട്ടി...." "അതെന്താ...." "അത് ഇന്ന് രാത്രി എന്റെ അടുത്ത് വന്നാൽ ഞാൻ തരാം...."😍 "ഞാൻ വന്നിരിക്കും...." അത് കേട്ടതും പെണ്ണ് ഒരു ചിരിയോടെ ഫോൺ വെച്ച് ബെഡിലേക്ക് വീണു....! ...തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story