Oh my love 😱: ഭാഗം 18

oh my love

രചന: AJWA

🌻സൂര്യകാന്തി 🌻 എന്നാലും അതെന്തായിരിക്കും....എന്തായാലും അവൾ തരുന്നതല്ലേ സ്വീകരിക്കാം....ശ്രീദേവും ഒന്ന് ചിരിച്ചു....! "എടീ എനിക്ക് കൂടെ പറഞ്ഞു താടി...."😒 ശ്രീക്കുട്ടി അത് അറിയാൻ ഉള്ള ആകാംക്ഷയിൽ ആണ്....! "അത് നാളെ പറയാം... എങ്ങാനും ലീക് ആയാലോ...." "നിനക്ക് എന്നെ വിശ്വാസം ഇല്ലേ...." "എനിക്ക് എന്നെ തന്നെ വിശ്വാസം ഇല്ല പിന്നെയാ നിന്നെ...." 😦അല്ലേൽ ഇപ്പൊ അവളെ വിളിച്ചു പറയേണ്ട വല്ല ആവശ്യവും ഉണ്ടോ....!! 💕💕💕 നന്ദൻ ഒരു പെഗ് എടുത്തു വായിലേക്ക് കമിഴ്ത്തി ശ്രീദേവിനെ ഒന്ന് നോക്കി.... അവൻ ആണെങ്കിൽ ദേവൂട്ടി എന്തായിരിക്കും ഗിഫ്റ്റ് തരുന്നത് എന്ന് അറിയാൻ ഉള്ള ആകാംക്ഷയിൽ ആണ്....! "അല്ലെങ്കിലും ഈ ജന്മദിനം ഒന്നും ആഘോഷിക്കരുത് എന്നാ എന്റെ അഭിപ്രായം.... ആയുസിന്റെ ഒരു വർഷം കുറയുന്നു അതാ നമ്മൾ ഇങ്ങനെ ആഘോഷിക്കുന്നത്...." രതീഷ് ഏകദേശം ഫിറ്റ്‌ ആയി കൊണ്ട് പറഞ്ഞു....! "ആഘോഷം അതിനല്ല....നമ്മൾ ഈ ഭൂമിയിൽ ജനിച്ചു വീണ സന്തോഷത്തിനാ.... അത് നമ്മുടെ വേണ്ടപ്പെട്ടവർക്ക് കൂടി സന്തോഷം ഉണ്ടാക്കുന്ന കാര്യം ആണെങ്കിൽ നമ്മൾ അത് ആഘോഷിക്കണ്ടേ...." ശ്രീദേവ് അവനുള്ള മറുപടി കൊടുത്തു വാച്ചിലേക്ക് ഒന്ന് നോക്കി.... ടൈം പത്ത് കഴിഞ്ഞു....

എന്തായാലും അവൾ തന്നെയും കാത്തിരുന്നു ഉറങ്ങില്ലെന്ന് അവനറിയാം.... പക്ഷെ അവിടത്തെ ഒന്ന് കൂടെ തന്നെയുണ്ട്.... ഇവൻ അവിടെ ചെന്ന് ഉറക്കം തുടങ്ങിയാലെ നമുക്ക് അകത്തു കേറാൻ പറ്റൂ....!😒 "എടാ നന്ദാ മതി.... എല്ലാരും വീട്ടിൽ ചെല്ലാൻ നോക്ക്...." "ഏയ്‌ ഞങ്ങൾ ഇത് തീർത്തിട്ടെ പോവൂ...." "അതല്ലടാ ലേറ്റ് ആയാൽ അച്ചൻ സീൻ ആക്കും...." "നീ വേണെങ്കിൽ പോയിക്കോ...." അവരൊക്കെ പറഞ്ഞതും അവൻ ഒന്ന് ചിരിച്ചു....! "എങ്കിൽ ഓകെ....നാളെ കാണാം....ബൈ...." എന്നും പറഞ്ഞു അവൻ ബൈക്ക് എടുത്തതും നന്ദൻ ഒരു ചിരിയോടെ അവൻ പോവുന്നത് നോക്കി എണീറ്റു....! "എടാ എങ്കിൽ ഞാൻ പോവാ.... നിങ്ങൾ അത് തീർത്തോ...." "ഓകെ.... ബൈ അളിയാ...." രതീഷ് ഫുൾ ഫിറ്റിൽ അവനെ നോക്കി പറഞ്ഞു....! "🙄അളിയാന്നോ...." "😨ഓഹ് ഞാൻ അത് മറന്നു.... നിനക്ക് ഒരു പെങ്ങൾ ഉണ്ടല്ലോ.... നീ ചെന്ന് നിന്റെ ആ ഹിറ്റ്ലർ ചേട്ടനോട് ഒന്നും പറഞ്ഞേക്കല്ലേ ഞാൻ അറിയാതെ വിളിച്ചു പോയതാ...." എന്നും പറഞ്ഞു അവൻ കയ് കൊണ്ട് സ്വയം വാ അടച്ചു.... 😒കക്ഷിക്ക് അന്നത്തെ ആ ഇടി ഓർക്കാൻ കൂടി വയ്യ....! ശ്രീ ബൈക്ക് നിർത്തി ദേവ വിലാസം ഗേറ്റ് ചാടി കടന്നു.... പെണ്ണിന്റെ മുറിയിലേക്ക് നടന്നു....! "ശ്രീയേട്ടാ...."😘 അവനെ കണ്ടപാടേ പെണ്ണ് കെട്ടിപ്പിടിച്ചു നിന്നു....!

"എന്താ എനിക്കുള്ള സ്പെഷ്യൽ ഗിഫ്റ്റ്...." "കണ്ണടക്ക്...." അവൾ കുസൃതിയോടെ പറഞ്ഞതും അവൻ കണ്ണുകൾ അടച്ചു കയ് നീട്ടി...! "ഇതിൽ കയ്യിൽ തരാൻ ഉള്ളതാ വായിലാ...." പെണ്ണ് അവന്റെ കയ് എടുത്തു തന്റെ അരയിൽ വെച്ച് അവനോട് ചേർന്ന് നിന്നതും അവനും കണ്ണ് തുറക്കാതേ തന്നെ പുഞ്ചിരിച്ചു....! അവളുടെ കയ് അവന്റെ നെറ്റിയിൽ തൊട്ട് നാസികയിലൂടെ താഴേക്ക് ഇറങ്ങി ചുണ്ടുകളിൽ പതിഞ്ഞതും അവനും ആകാംക്ഷയായി.... കയ്യിൽ ഉള്ള ഗിഫ്റ്റിലേക്ക് നോക്കി അവളും ഒരു ചിരിയോടെ അത് അവന്റെ വായിലേക്ക് വെച്ചതും അവൻ അത് പ്രതീക്ഷയോടെ കടിച്ചു....! "🥺എന്റമ്മേ എന്താടി ഇത്....?!!" "😍പച്ച മുളക്.... ആരേലും ഈ ഗിഫ്റ്റ് കൊടുത്തിട്ട് ഉണ്ടാവോ...." അത് കേട്ടതും അവൻ വായിലുള്ള മുളക് മുഴുവനും ഇറക്കി പെണ്ണിനെ ഒന്ന് നോക്കി....! "ഹാ... വൂ.... വെള്ളം താ...." അവൻ എരിവ് സഹിക്കാൻ ആവാതെ പറഞ്ഞു....! "അയ്യോ ശ്രീയേട്ടാ.... നിക്ക് ഞാൻ ഇപ്പൊ വെള്ളം കൊണ്ട് വരാ.... " എന്നും പറഞ്ഞു അവൾ പോവാൻ തുനിഞ്ഞതും അവൻ അവളുടെ അരയിൽ ഉള്ള പിടി മുറുക്കി....! "എടീ കാന്താരി മുളകെ എനിക്ക് നിന്റെ ലിപ് മതി.... എരിവൊക്കെ അതിൽ തീർത്തോളാം ഞാൻ...." അത് കേട്ടതും അവൾ ചുണ്ടുകൾ കൂട്ടിപിടിച്ചു....!

അവൻ ഒരു ചിരിയോടെ അവളിലേക്ക് മുഖം അടുപ്പിച്ചു....! "അയ്യോ വേണ്ട ശ്രീയേട്ടാ.... രാവിലെ തന്ന നീറ്റൽ ഇത് വരെ പോയില്ല...."😒 "😍ഞാൻ അറിഞ്ഞ എരിവ് നീയും അറിയണ്ടെ...." അവന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളിലേക്ക് പതിഞ്ഞതും അവൾ സ്വയം മറന്ന് നിന്നു..... അവൻ തന്റെ മേൽചുണ്ടും കീഴ് ചുണ്ടും മാറി മാറി നുണയാൻ തുടങ്ങിയതും അവളുടെ വായിലേക്കും എരിവ് പകർന്നു....അവന്റെ നാവ് അവളുടെ നാവിനെ തേടി പിടിച്ചു അതും നുണയാൻ തുടങ്ങി.... എരിവ് കാരണം കണ്ണ് നിറഞ്ഞെങ്കിലും അവനെ എതിർക്കാൻ അവൾക്ക് മനസ് വന്നില്ല....എന്തിനേക്കാളും പ്രിയപ്പെട്ടത് ആയിരുന്നു അവളിൽ അവനോടുള്ള പ്രണയം....!❤️ കണ്ണുകൾ അടച്ചു കൊണ്ട് ചുംബനങ്ങൾ തുടർന്നു കൊണ്ടിരിക്കെ ശ്രീദേവിന്റെ കണ്ണുകൾ ഒന്ന് തുറന്ന് പെണ്ണിനെ നോക്കിയതും പെട്ടെന്ന് മാറിൽ കയ്യും കെട്ടി നിൽക്കുന്ന നന്ദനിൽ അവന്റെ കണ്ണുകൾ ഉടക്കിയതും അവൻ ഞെട്ടി കൊണ്ട് ദേവൂട്ടിയേ അടർത്തി മാറ്റി സ്റ്റെക്ക് ആയി നിന്നു....!😨 ശ്രീദേവിന്റെ നിൽപ് കണ്ടതും പെണ്ണും ഒന്ന് ഞെട്ടി....😟ദൈവമേ ആരാവും.... അച്ഛൻ അമ്മ വല്യേട്ടൻ കുഞ്ഞേട്ടൻ ചേട്ടത്തി....പെണ്ണ് പേടിയോടെ തിരിഞ്ഞു നോക്കിയതും നന്ദനെ കണ്ട് ശ്വാസം വലിച്ചു വിട്ട് ഒന്ന് ഇളിച്ചു കൊടുത്തു....!

"ശ്രീയേട്ടൻ പേടിക്കേണ്ട.... കുഞ്ഞേട്ടൻ എന്റെ സൈഡാ...." "എന്ന് കരുതി നിന്നെ പിടിച്ചു കിസ്സ് ചെയ്യുന്നത് കണ്ട് ഞാൻ വെറുതെ നിക്കും എന്നാണോ....എനിക്ക് അന്നേ തോന്നിയതാ ഇവൻ ആണ് ആ കള്ളകാമുകൻ എന്ന്.... ഇന്ന് കയ്യോടെ പിടിക്കാൻ തീരുമാനിച്ചു തന്നെയാ ഞാൻ വന്നത്...."😬 അവൻ കലിപ്പിൽ രണ്ടിന്റെയും അടുത്തേക്ക് വന്നു...! "എന്ത് ധൈര്യം ഉണ്ടായിട്ടാടാ നീ ഈ വീട്ടിലും ഇവളുടെ മുറിയിലും വന്നത്...." "ഇവൾ എന്റെയാണെന്നുള്ള ധൈര്യം...." ശ്രീ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു....!പെണ്ണ് ആണെങ്കിൽ എരിവ് വലിച്ചു നിക്കാ.... ഇങ്ങേർക്ക് ഒന്നും ഏൽക്കുന്നില്ലേ....! "ഓഹോ അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ....?!!" "നമ്മുടെ രണ്ട് വീട്ടുകാരും തീരുമാനിക്കണം.... അതിന് നീയൊക്കെ മനസ് വെക്കണം...." "പിന്നെ.... എനിക്ക് അതല്ലേ പണി...." "എങ്കിൽ പിന്നെ നിന്റെ ഈ പെങ്ങളെയും കൊണ്ട് ഞാൻ അങ്ങ് മുങ്ങും...." "അതിന് വെച്ച വെള്ളം മോൻ അങ്ങ് മാറ്റിവെച്ചേര്...." "നീ ഇങ്ങനെ മസിൽ പിടിക്കാതെടാ.... ഇതൊന്നും നിന്റെ ഈ മോന്തയ്ക്ക് ചേരില്ല...." ശ്രീ അവന്റെ തോളിൽ കയ് വെച്ച് കൊണ്ട് പറഞ്ഞതും അവൻ കയ് എടുത്തു മാറ്റി ശ്രീയെ ഗൗരവത്തിൽ നോക്കി....! "നീ ഇവളെ പ്രേമിക്കുന്ന കാര്യം ഓകെ....പക്ഷെ ഈ സമയത്ത് ഇവളെ മുറിയിൽ വന്ന് ഇങ്ങനെ ചെയ്തത് ഞാൻ സഹിക്കില്ല...."

"😟വേണമെന്ന് വെച്ചിട്ടല്ലേടാ....ഈ കാന്താരി എന്നോട് കാണിച്ചത് അമ്മാതിരി പണിയായിരുന്നു.... ഇവൾ എന്നെ മുളക് തീറ്റിച്ചെടാ...." അതിന് പെണ്ണ് രണ്ടിനെയും നോക്കി ഇളിച്ചു....! "ഞാൻ സഹിച്ച എരിവ് പിന്നെ പെണ്ണിനേയും അറിയിക്കണ്ടേ...."😍 അതിന് നന്ദൻ അവനെ തുറിച്ചു നോക്കി....! "അപ്പൊ കാലത്തോ...." ബാഗ് തുറന്നു ലോലിപോപ്പ് എടുക്കുന്ന പെണ്ണ് അത് കേട്ടതും ഒന്ന് ചിരിച്ചു....!🙄അത് പിന്നെ ബസ് ഇറങ്ങിയാൽ വീട് വരെ അത് വായിൽ കാണും.... അത് എടുത്തു കവർ കളഞ്ഞു പെണ്ണ് വായിൽ ആക്കി എരിവ് കളഞ്ഞു....! "അത് എനിക്ക് ഒരു ബർത്ത് ഡേ ഗിഫ്റ്റ് തന്നതാടാ നിന്റെ പെങ്ങൾ...." എന്നും പറഞ്ഞു അവൻ അവളുടെ വായിൽ നിന്ന് ലോലിപോപ്പ് എടുത്തു തന്റെ വായിൽ വെച്ചു....! 🙄ഞാൻ എങ്ങാനും ആണ് ഇവന്റെ പെങ്ങളെ മുറിയിൽ പോയത് എങ്കിൽ ഇവന്റെ പെർഫോമൻസ് എന്തായിരിക്കും....എപ്പോഴാ അങ്ങനെ ഒരു ആവശ്യം വരിക എന്ന് പറയാൻ പറ്റില്ല....അത് കൊണ്ട് അതികം ജാഡ ഒന്നും വേണ്ട....! "ഞാൻ പോട്ടെ ദേവൂട്ടി,,,, നാളെ കാണാം...."😍 അവൻ കൂൾ ആയി പറഞ്ഞു ലോലിപോപ്പ് പെണ്ണിന് തന്നെ നീട്ടി ഇറങ്ങിയതും പെണ്ണ് അത് അപ്പൊ തന്നെ വായിൽ ഇട്ടു.... 🙄ഇതൊക്കെ കണ്ട് കിളി പോയാ അവന്റെ നിൽപ്....!

പെട്ടെന്ന് ബോധം വന്ന പോലെ നന്ദൻ മറ്റവന്റെ പിന്നാലെ ഓടി....! "അവിടെ നിക്കെടാ...." ബൈക്ക് സ്റ്റാർട്ട്‌ ചെയ്യാൻ നിന്ന അവന്റെ മുന്നിൽ ചെന്ന് നിന്ന് നന്ദൻ പറഞ്ഞു....! "എന്താടാ...." "നീ കുടുംബവഴക്കിനുള്ള പ്രതികാരം തീർക്കുകയാണോ അവളോട്...." "ഞാൻ അങ്ങനെ ഒക്കെ ചെയ്യോടാ.... അവൾ എന്ന് വെച്ചാൽ എനിക്ക് ജീവനാ.... അവൾക്ക് ഞാനും.... ഇന്നും ഇന്നലെയും തുടങ്ങിയതല്ല കഴിഞ്ഞ ഏഴു വർഷം ആയിട്ട് മനസ്സിൽ കൊണ്ട് നടക്കുന്നതാ...." "🙄ഈ ഏഴു വർഷത്തിന്റെ കണക്ക് ഇടക്ക് ഇടക്ക് കേൾക്കുന്നുണ്ടല്ലോ.... എന്താടാ അന്ന് സംഭവിച്ചത്...." അത് എങ്ങാനും പറഞ്ഞാൽ ഇവൻ തനി ആങ്ങളയാവും....! "അത് ഞങ്ങളെ കെട്ടിന്റെ അന്ന് പറഞ്ഞു തരാം...."😍 എന്നും പറഞ്ഞു അവൻ ബൈക്ക് മുന്നോട്ട് എടുത്തു....! അതിൽ പിന്നെയാ ഇവൻ വെള്ളം അടി നിർത്തിയത്.... ഇനി ഞാനും നിർത്തേണ്ടി വരോ....! നന്ദൻ മുറിയിലേക്ക് ചെല്ലുമ്പോ പെങ്ങൾ സ്വപ്നലോകത്ത് ഇരുന്നു ലോലിപോപ്പ് നുണയുകയാണ്....! "എന്താ കുഞ്ഞേട്ടാ ഇങ്ങനെ നോക്കുന്നെ...."😟 അവൻ അടുത്ത് ചെന്ന് നിന്നതും പെണ്ണ് ഇത്തിരി പേടിയോടെ എണീറ്റ് നിന്ന് കൊണ്ട് ചോദിച്ചു....! "അവനെ പ്രേമിക്കുന്നുണ്ടെന്ന് വെച്ച് പാതിരാത്രി മുറിയിൽ കേറി വന്ന് എന്തിനും ഉള്ള സ്വാതന്ത്ര്യം കൊടുക്കേണ്ട...."

"അതെന്താ....?!!"😟 "നീ ഒരു പെണ്ണും അവൻ ഒരു ആണും ആണ്...." "😍അത് കൊണ്ടല്ലേ ഞങ്ങൾ പ്രേമിക്കുന്നത്.... " "😬ഓഹ് അതല്ലടി.... ഇപ്പൊ തന്നെ അവൻ നിന്നോട് കണിച്ചത് എന്താ...ഞാൻ വന്നില്ലായിരുന്നെങ്കിൽ വേറെ എന്തൊക്ക നടന്നേനെ...." "😒അതൊന്നും ഉണ്ടാവില്ല....അതൊക്കെ നമ്മുടെ കല്യാണം കഴിഞ്ഞിട്ട് മതിയെന്നാ ശ്രീയേട്ടൻ പറഞ്ഞത്...." 🙄അപ്പൊ ഇതൊന്നും അവന്റെ മാത്രം തെറ്റല്ല അല്ലെ...!അപ്പൊ പിന്നെ അവനെ കുറ്റം പറയാനും പറ്റില്ല....!! "ഇതൊക്കെ കണ്ട് കുഞ്ഞേട്ടൻ ഇത് പോലൊന്നും ഇറങ്ങിപുറപ്പെട്ടേക്കല്ലേ....കൂമ്പിനിട്ട് കിട്ടും.... അന്ന് പോലീസ്കാരെ കയ്യിന്ന് കിട്ടിയത് പോലെ...."😍 "😬പോടീ...." അവന് ആവാം എങ്കിൽ എനിക്കായിക്കൂടെ.... 🙄അതിന് ആദ്യം അവൾക്ക് കൂടെ ഇഷ്ടം ആണോ എന്നറിയണ്ടേ.... അല്ലേലും ഇപ്പൊ ആത്മസമീപനം പാലിക്കുന്നതാ നല്ലത്....ഈ പ്രേമം തന്നെ എപ്പോഴാ പൊട്ടി തെറിക്കുന്നെ എന്ന് പറയാൻ പറ്റില്ല.... അവൻ അതും ചിന്തിച്ചു ലോലിപോപ്പ് നുണയുന്ന പെങ്ങളെ ഒന്ന് കൂടെ നോക്കി മുറിയിലേക്ക് നടന്നു.... ഫോൺ എടുത്തു അതിലെ ഫോൾഡർ തുറന്ന് മനസ്സിൽ ഉള്ള പെണ്ണിന്റെ പിക് എടുത്തു അതിൽ ചുംബിച്ചു.... 😒നമ്മക്ക് ഇതിനൊക്കെയെ യോഗം ഉള്ളു.... ഇതൊക്കെ എന്നാണാവോ നേരിട്ട്....!! 💕💕💕

ശിവൻ ഹാളിൽ അങ്ങിങായി നടക്കാൻ തുടങ്ങി....!വേലു കാറിൽ നിന്ന് ഇറങ്ങി അവന്റെ അടുത്തേക്ക് വന്നു....! "സർ എന്താ വിളിച്ചത്....?!!" "ദേവപ്രിയ.... അവളെ എനിക്ക് വേണം....അവരുടെ രണ്ട് കുടുംബങ്ങളും തമ്മിൽ തല്ലുന്നത് എനിക്ക് കാണുകയും വേണം...." "ഇപ്പൊ തന്നെ രണ്ട് കുടുംബങ്ങളും അകൽച്ചയിൽ അല്ലെ സർ...." "അത് വെറും സൗന്ദര്യപിണക്കം ആണ്.... ശ്രീദേവും ദേവപ്രിയയും ഒരുമിക്കുന്നതോടെ അത് അവസാനിക്കുകയും ചെയ്യും.... അത് കൊണ്ട് അവർ ഒരിക്കലും ഒരുമിക്കാൻ പാടില്ല....അതിന് എന്ത് ചെയ്യണം എന്ന് ഈ ശിവനറിയാം....താൻ ഞാൻ പറയുന്നത് പോലെ ചെയ്യണം...." "ശരി സർ...." അവൻ പ്ലാൻ എല്ലാം പറഞ്ഞതും വേലു സമ്മതിച്ചു...!! "ബസ് കാണുന്നില്ലല്ലോടി...." കോളേജ് കഴിഞ്ഞു ദേവൂട്ടിയും ശ്രീക്കുട്ടിയും ബസും നോക്കി നിന്നു....!ഓരോ റൂട്ടിലേക്കുള്ള ബസ് വന്നതും ബസ്‌റ്റോപ് കാലിയായി തുടങ്ങി....! "ശ്രീയേട്ടനെ വിളിച്ചാലോ....?!!"😍 "😒നിനക്ക് നിന്റെ ഏട്ടനെ വിളിച്ചൂടെ...." "🥰ഇത് ആവുമ്പോ എനിക്ക് കണ്ടോണ്ട് ഇരിക്കാലോടി...." അപ്പൊ നമ്മക്ക് അതൊന്നും പറ്റില്ലേ....!ശ്രീ പെണ്ണിനെ നോക്കി ഒന്ന് ആത്മഗതിച്ചു....! "ശ്രീയേട്ടൻ സ്വിച്ച് ഓഫ്‌ ആണല്ലോ...." "എന്നാൽ നീ നിന്റെ കുഞ്ഞേട്ടനെ വിളിക്ക്...." "കുഞ്ഞേട്ടൻ കോൾ എടുക്കുന്നില്ല...."😒

എന്നും പറഞ്ഞു പെണ്ണ് വീണ്ടും കോൾ ചെയ്യാൻ തുടങ്ങി....! "നമുക്ക് വല്ല ഓട്ടോയും നോക്കാം...." രണ്ടും പിന്നെ ഓട്ടോയും നോക്കി നിന്നു....ഓരോ ഓട്ടോ കാണുംതോറും കയ് നീട്ടിയെങ്കിലും ഒന്ന് പോലും തിരിഞ്ഞു നോക്കുന്ന ലക്ഷണം ഇല്ല....! അവർക്കരികിലേക്ക് വേലു എല്ലാം കണ്ട് കൊണ്ട് കാറും ആയി നീങ്ങിയതും അവർക്ക് മുന്നിൽ ആയി പെട്ടെന്ന് മറ്റൊരു കാർ വന്ന് നിന്നു....! "നിങ്ങൾ എന്താ ഇത് വരെ പോയില്ലേ...." "അത് സർ ഞങ്ങളെ ബസ് കണ്ടില്ല.... ഏട്ടന്മാരെ വിളിച്ചപ്പോൾ ആണെങ്കിൽ ഒരാൾ സ്വിച്ച് ഓഫ്‌ ഒരാൾ എടുക്കുന്നുമില്ല...." പഠിപ്പിക്കുന്ന സാർ ആയത് കൊണ്ട് രണ്ടും ഇത്തിരി ബഹുമാനത്തോടെ പറഞ്ഞു....! "എങ്കിൽ കേറിക്കോ.... ഞാൻ ഡ്രോപ്പ് ചെയ്യാം...." രണ്ടും പരസ്പരം ഒന്ന് നോക്കി.... നല്ല ഒന്നൊന്നര ഗിരിരാജൻ കോഴിയാണ്....! "കേറാല്ലേ...." "നമ്മൾ രണ്ടാൾ ഇല്ലേ.... അത് കൊണ്ട് പേടിക്കേണ്ട...." എന്നും പറഞ്ഞു രണ്ടും പിന്നിൽ കേറി ഇരുന്നു അങ്ങേരെ നോക്കി വളിച്ച ഒരു ഇളി കൊടുത്തു... വേലു ആണെങ്കിൽ നിരാശയോടെ കാർ തിരിച്ചു വിട്ടു....! "രണ്ടാളും നല്ലത് പോലെ പഠിക്കണം.... എന്നാലേ ഫൈനൽ എക്സാമിന് നല്ല മാർക്കോടെ പാസ്സ് ആവാൻ പറ്റൂ...." "🙂ഞങ്ങൾ നന്നായി പഠിക്കുന്നുണ്ട് സർ...." "എന്ത് ഡൌട്ട് ഉണ്ടെങ്കിലും എപ്പോ വേണേലും എന്നെ വിളിക്കാം കേട്ടോ...."

"🥴പിന്നെ.... ഞങ്ങൾക്ക് അതല്ലേ പണി...." ദേവൂട്ടി അങ്ങേര് കേൾക്കാതെ പതിയെ പറഞ്ഞു....! "രണ്ടാളുടെയും വീട് അടുത്താണോ...." "അല്ല സർ ഒരുപാട് ദൂരം ഉണ്ട്...." എന്നും പറഞ്ഞു ദേവൂട്ടി ശ്രീയെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു....!പിന്നെയും അങ്ങേര് കുറച്ച് ഉപദേശം ഒക്കെ ഫ്രീ ആയി കൊടുത്തു.... രണ്ടും മുക്കിയും മൂളിയും നാട് എത്തി....! "സർ.... ഇവിടെ നിർത്തിയാൽ മതി...." "ഇവിടെ എന്തിനാ.... ഞാൻ വീട്ടിൽ കൊണ്ട് വിടാം....നിങ്ങളെ ഫാമിലിയേ ഒക്കെ എനിക്കൊന്ന് കാണാലോ...." "അത്.... ഇവിടന്ന് ഞങ്ങൾക്ക് കുറച്ച് ഫാൻസി ഐറ്റംസ് വാങ്ങാൻ ഉണ്ടായിരുന്നു...." "ഓഹ്...." എന്നും പറഞ്ഞു അങ്ങേര് കാർ ബ്രേക്ക് ഇട്ടതും രണ്ടും ഇറങ്ങി....! "ഡാ ശ്രീ നോക്കിയേ...." രതീഷ് ശ്രീദേവിനെ തോണ്ടി കൊണ്ട് രണ്ടും കാറിൽ നിന്ന് ഇറങ്ങുന്നത് കാണിച്ചു കൊടുത്തു....രണ്ടും അതിൽ ഉള്ളവനെ നോക്കി ഇളിച്ചു കൊണ്ട് റ്റാറ്റാ ഒക്കെ കൊടുക്കുന്നുണ്ട്....അത് കണ്ടതും ശ്രീദേവ് ഇത്തിരി കുശുമ്പോടെ എണീറ്റ് അവർക്കരികിലേക്ക് ചെന്നു....! "നിങ്ങൾ എന്താ കാറിൽ ഒക്കെ...." പിന്നിൽ നിന്നുള്ള ശ്രീയുടെ സൗണ്ട് കേട്ടതും ദേവൂട്ടി പിന്നെ അവനെയും നോക്കി നിന്നു....😍 "അത് ഏട്ടാ...ബസ് വന്നില്ല....ഏട്ടനെ വിളിച്ചപ്പോൾ സ്വിച്ച് ഓഫ്‌... നന്ദേട്ടനെയും ഇവൾ വിളിച്ചതാ കോൾ അറ്റൻഡ് ചെയ്തില്ല...."

"ആരാ അവൻ...." "ഞങ്ങടെ സർ ആണ്...." "സാറോ.... അങ്ങേര് കോളേജിൽ ഉള്ള മുഴുവൻ പെൺപിള്ളേരെയും ഇത് പോലെ കാറിൽ ഡ്രോപ്പ് ചെയ്യുന്നുണ്ടോ...." "അത് ഞങ്ങൾ മാത്രേ ബസ്‌റ്റോപ്പിൽ ഉണ്ടായിരുന്നുള്ളൂ.... അപ്പൊ സർ അടുത്ത് വന്ന് ചോദിച്ചതാ....ബസ് ഇല്ലെന്ന് പറഞ്ഞപ്പോൾ സർ ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞു...." അവൻ ദേവൂട്ടിയേ ഒന്ന് നോക്കിയതും പെണ്ണ് ഏതോ ലോകത്താണ്.... ശ്രീക്കുട്ടി പിടിച്ചു കുലുക്കിയതും പെണ്ണ് ബോധമണ്ഡലത്തിലേക്ക് വന്നു....! "😍എന്താ ശ്രീയേട്ടാ...." "അത് ഒരു കാന്താരി മുളക് കടിച്ചതാ...." 😘അപ്പൊ തന്നെ പെണ്ണ് അവനെ നോക്കി നാണത്തോടെ പുഞ്ചിരിച്ചതും അവൻ പിന്നെ ഒന്നും പുറത്ത് കാണിക്കാതെ തിരിച്ചു നടന്നു....!അവന്റെ കിസ്സിങ് സീൻ വരെ പെങ്ങൾ കണ്ടിട്ടുണ്ട്....ഒന്നും അറിയില്ലെന്നാ കക്ഷിയുടെ വിചാരം....! "കാന്താരി മുളകോ...."🙄 "മനസിൽ ആയില്ലേ.... നിന്റെ ഏട്ടൻ കാന്താരി മുളക് കടിച്ചിട്ടുണ്ടെന്ന്...അതാടി എന്റെ സ്പെഷ്യൽ ഗിഫ്റ്റ്...." "അതാണോ ഗിഫ്റ്റ്.... നീ കിട്ടിപ്പോയെന്ന് പറഞ്ഞു തുള്ളിചാടുന്നത് കേട്ടപ്പോൾ ഞാൻ കരുതി ഏതാണ്ട് വലിയ ഗിഫ്റ്റ് ആണെന്ന്...." പെണ്ണ് അതും പറഞ്ഞു ദേവൂട്ടിയേ നോക്കിയതും അവൾ ഇളിച്ചു കാണിച്ചു രണ്ടും കൂടെ വീട്ടിലേക്ക് നടന്നു....! "ഇന്ന് ഇളനീർ ഇല്ലേ ഭാസിയേട്ടാ...." "തീർന്ന് പോയല്ലോ നാളെ തരാം...."

"മ്മ്...." ഒന്ന് മൂളി പെണ്ണ് നടന്നതും അവൻ അവളെയും നോക്കി നിരാശയോടെ നിന്നു....! "ഠ.... പ്പേ...." കരണക്കുറ്റിക്ക് കിട്ടിയതും വേലു കവിളിൽ കയ് വെച്ച് ശിവനെ ഒന്ന് നോക്കി....! "ആ രണ്ട് വീട്ടിലെയും പെൺപിള്ളേരെ ഒരുമിച്ച് കയ്യിൽ കിട്ടിയെന്ന് കരുതിയതാ.... അതിന് വേണ്ടിയാ ഇരട്ടി കാശ് കൊടുത്ത് ആ നേരത്തെ അവർക്ക് പോവാൻ ഉള്ള ബസ് വരെ ബ്ലോക്ക്‌ ചെയ്തത്....എന്നിട്ട് അവള്മാർ വല്ലവന്റെയും കാറിൽ കേറിപോയല്ലേ അത് വരെ താൻ എന്ത് ചെയ്യുവായിരുന്നു...." മകന്റെ പ്രായം ഉള്ള ഒരാളിൽ നിന്ന് തല്ല് കിട്ടിയ വിഷമത്തോടെ വേലു നിന്നു....! "എന്തെങ്കിലും ഒന്ന് വാ തുറന്ന് പറയെടോ...." "ഞാൻ പറഞ്ഞല്ലോ സർ.... പ്രതീക്ഷിക്കാതെ അവർക്ക് മുന്നിൽ കാർ വന്നത് കൊണ്ടാണെന്ന്...." "താൻ പ്രതീക്ഷിക്കുന്നത് പോലെ തന്നെ സംഭവിക്കും എന്ന് കരുതാൻ ആരാ തന്നോട് പറഞ്ഞത്.... ഇനി വല്ല ചാൻസും കിട്ടുവോന്ന് നോക്കണം.... അവൾ ഉണ്ടല്ലോ ആ ദേവപ്രിയ വിളഞ്ഞ വിത്താണ്.... അവളെ അത്ര പെട്ടെന്ന് ഒന്നും വരുതിയിൽ കൊണ്ട് വരാൻ പറ്റില്ല....തന്നെ ഒക്കെ വിശ്വസിച്ചു നിന്ന എന്നെ വേണം പറയാൻ.... ഇനി ഞാൻ തന്നെ എന്തെങ്കിലും ചെയ്യേണ്ടി വരും...." അയാൾ നിരാശയോടെ പുറത്തേക്ക് ഇറങ്ങി കാറിൽ കയറി ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു...

. ഒരുപാട് നേരം അവിടെ ഇരുന്നു വിഷമങ്ങൾ ഒക്കെ തീർത്തു.... തന്റെ പ്രായം ആയ പെണ്മക്കളെയും ഭാര്യയെയും ഒക്കെ ഓർത്തതും അയാളിലെ വിഷമം ഒക്കെ പോയി.... അവർക്ക് താൻ മാത്രമേ ഉള്ളു ഏക ആശ്രയം....!എടുത്തു ചാടി ഈ ജോലി വേണ്ടെന്ന് വെച്ചാൽ വീട് പട്ടിണിയായിപ്പോവും.... അയാൾ മനസിനെ പാകപ്പെടുത്തി ഒന്ന് പുഞ്ചിരിച്ചു....!! ശിവൻ എക്സ്പോർട്ടിങ് ഡീൽ എക്സിറ്റ് ചെയ്തത് കണ്ടതും ദാസ് ലാപ്പും നോക്കി ദേഷ്യത്തോടെ ഇരുന്നു.... ലക്ഷങ്ങളുടെ നഷ്ടം ആണ്....!അവൻ എണീറ്റ് ശിവന്റെ ഓഫിസിലേക്ക് ചെന്നു....! "ഇത് വെറുതെ വഴിയിൽ വീണു കിട്ടിയതല്ല.... തന്റെ പെങ്ങളുടെ കാമുകൻ ഇട്ടു പെരുമാറിയതാ.... അപ്പൊ പിന്നെ ഞാൻ ഇതെങ്കിലും ചെയ്യണ്ടേ.... മൂക്കിൻ തുമ്പിൽ ഉള്ള അവളുടെ കാമുകനെ കണ്ട് പിടിക്കാൻ കഴിയാത്ത നിങ്ങളോട് ഇത് പറഞ്ഞിട്ട് എന്ത്‌ കാര്യം...." ശിവൻ അത്യധികം ദേഷ്യത്തോടെ പറഞ്ഞതും അവനും ദേഷ്യത്തോടെയും വാശിയോടെയും അവിടെ നിന്നും ഇറങ്ങി....രാത്രി മുറിയിൽ ഉറങ്ങി കിടക്കുന്ന ദേവൂട്ടിയുടെ അടുത്ത് ചെന്ന് അവൻ ശബ്ദം ഉണ്ടാക്കാതെ അവളുടെ ഫോൺ എടുത്തു നോക്കിയതും ശ്രീദേവിന്റെ പുഞ്ചിരിക്കുന്ന മുഖം വാൾപേപ്പർ കണ്ട് അവൻ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ ദേഷ്യത്തോടെ അത് അവിടെ വെച്ചു അവളെ ഒന്ന് നോക്കി....!

അവളുടെ മനസ്സിൽ ശ്രീദേവ് ആണെന്ന് മനസ്സിൽ ആയതും അവന് ദേഷ്യം നിയന്ത്രിക്കാൻ ആവാത്ത പോലെ...!! 💕💕💕 ശ്രീദേവ് ഒരു മുങ്ങി കുളി ഒക്കെ കഴിഞ്ഞു കുളകടവിലേക്ക് കയറുമ്പോൾ ആണ് കൽപടവിൽ ഇരിക്കുന്ന ദേവൂട്ടിയേ കണ്ടത്.... ഇവൾ ഇവിടെ കാമുകന്റെ കുളി സീൻ പിടിക്കുവാണോ....!😟 "ഇന്നെന്താ ഇവിടെ....? എന്റെ കുളി സീൻ കാണാൻ വന്നതാണോ...." അവൻ അവൾക്കരികിൽ ഇരുന്നു കൊണ്ട് ചോദിച്ചതും പെണ്ണ് നാണത്തോടെ അവനെ നോക്കി....! "ഞാൻ വന്നത് അതിനൊന്നും അല്ല.... ശ്രീയേട്ടൻ എന്താ എന്നെ കെട്ടാതെ...."😒 "എടീ അതിനുള്ള സമയം ആയാൽ നിന്നെ ഞാൻ കെട്ടിക്കോളാം...." "അതെങ്ങനെ എന്നാ ഞാൻ ചോദിച്ചേ....ഈയിടെ ആയി എനിക്ക് നല്ല പേടിയുണ്ട്.... ശ്രീയേട്ടനെ എനിക്ക് കിട്ടില്ലേ എന്ന്...." അതിനവൻ ഒന്ന് ചിരിച്ചു കൊണ്ട് അവൾക്കരികിലേക്ക് ഒന്നൂടെ ചേർന്നിരുന്നു....! "ഞാൻ ജീവനോടെ ഉണ്ടെങ്കിൽ എന്റെ ഈ കാന്താരി മുളകിനെ അല്ലാതെ കെട്ടില്ല....എന്നിട്ട് വേണം എനിക്ക് ഈ കാന്താരി മുളകിനെ കടിച്ചു തിന്നാൻ...." "അപ്പൊ എരിയില്ലേ...." "ഈ മുളകിന് നല്ല മധുരം ആണ്...."😘 "ഒന്ന് പോ ശ്രീയേട്ടാ...." പെണ്ണ് നാണത്തോടെ എണീറ്റ് കൽപടവ് കേറിയതും പെട്ടെന്ന് ഒന്ന് നിന്നു.... ശ്രീയും അവൾക്ക് പിന്നാലെ കേറി പെണ്ണിന്റെ നിൽപ് കണ്ട് അവളെ ഒന്ന് നോക്കി....

കൗതുകത്തോടെ ഉള്ള പെണ്ണിന്റെ നോട്ടം കണ്ട് അവനും അങ്ങോട്ട് നോക്കി....! രണ്ട് പാമ്പുകൾ ഇണ ചേരുന്നത് കണ്ടതും അവൻ ഒരു പുഞ്ചിരിയോടെ നിന്നു....! "അതെന്ത് ചെയ്യുവാ ശ്രീയേട്ടാ...." "🙄ആ.... എനിക്ക് അറിയില്ല...." "വഴക്ക് കൂടാണോ....?!!" "ആയിരിക്കും...." എന്നും പറഞ്ഞു അവൻ പെണ്ണിനെ ഇടം കണ്ണിട്ട് നോക്കി.... പെണ്ണ് അപ്പോഴും കണ്ണ് മാറ്റാതെ അതിനെ വീക്ഷിച്ചു കൊണ്ടിരിക്കൽ ആണ്....! "അതിനെ ഓടിച്ചാലോ...." "അതിനെ ഡിസ്റ്റർബൻസ് ചെയ്യേണ്ട....നീ ഇത് വഴി പോയിക്കോ...."😍 "അതെന്താ...." "എടീ അത് ഇണ ചേരുകയാ...." അത് കേട്ടതും പെണ്ണ് നാണത്തോടെ അവനെ നോക്കി.... അവനും അത് കണ്ട് ഒന്ന് പുഞ്ചിരിച്ചു....! "ഇങ്ങനെയോ....," "ഓരോ ജീവികൾക്ക് ഓരോ രീതിയല്ലേ...." "അപ്പൊ മനുഷ്യൻ എങ്ങ...." 😨പെണ്ണ് ഒന്ന് നിർത്തി അവനെ നോക്കാതെ നിന്നു....!പെട്ടെന്നുള്ള ആവേശത്തിൽ ചോദിച്ചതാണ്.... പെണ്ണ് സ്വയം തലക്ക് ഇടിക്കുന്നുണ്ട്....! "അത് ഞാൻ നിനക്ക് നമ്മുടെ കല്യാണം കഴിഞ്ഞാൽ മനസ്സിൽ ആക്കി തരാം....ഇപ്പോ ഈ കാന്താരി ചെല്ല്.... അല്ലെങ്കിൽ പിന്നെ....,എന്തെ വേണോ...." അത് കേട്ടതും പെണ്ണ് നാണത്തോടെ ഒന്ന് ചിരിച്ചു അവിടെ നിന്നും ഓടി.... അത് നോക്കി അവനും ഒന്ന് ചിരിച്ചു കൊണ്ട് വീട്ടിലേക്ക് നടന്നു....! വൈകീട്ട് കണ്ട ആ സീൻ തന്നെയായിരുന്നു പെണ്ണിന്റെ ഉള്ളിൽ....

ശ്രീയോടൊപ്പം ഉള്ള നിമിഷങ്ങൾ ഓർത്ത് അവൾ പുഞ്ചിരിയോടെ ബെഡിൽ കിടന്നു.... ഒരു ചിരിയോടെ ഫോൺ എടുത്തു അവനെ വിളിച്ചു....! "ശ്രീയേട്ടാ...."😘 "മ്മ്....നിന്റെ വിളിക്കായി ഞാൻ കാത്ത് നിക്കായിരുന്നു...." "ശ്രീയേട്ടൻ കിടക്കുവാണോ...." "അല്ല നിന്റെ വിളിയും കാത്ത് ഇരിക്കുവായിരുന്നു.... ബാൽക്കണിയിലാ...." "ശ്രീയേട്ടാ....ആ പാമ്പ് എപ്പോഴാ അവിടന്ന് പോയെ...." "😨നീ ഇത് വരെ അത് വിട്ടില്ലേ....കാര്യം കഴിഞ്ഞപ്പോൾ അവർ പോയി കാണും...." ഇനി വേണ്ടാത്തത് ഒന്നും ചോദിച്ചേക്കല്ലേ ദൈവമേ....!🙄 "ശ്രീയേട്ടൻ ഇന്ന് വരോ....,?!!" "😨എന്തിന്....?!!" "എനിക്കൊന്ന് കാണാൻ...." "എന്നിട്ട് വേണം നിന്റെ കുഞ്ഞേട്ടൻ എനിക്കിട്ട് തരാൻ.... അവന്റെ മനസ്സിൽ ആണെങ്കിൽ എന്റെ പെങ്ങൾ ആണെന്നല്ലേ നീ പറഞ്ഞത് അപ്പൊ പിന്നെ അവന് അത് ഒരു കുറുക്ക് വഴിയായ് പ്രയോഗിക്കാൻ ചാൻസ് ഉണ്ട്...." "ഏയ്‌ കുഞ്ഞേട്ടൻ അങ്ങനെ ഒന്നും ചെയ്യില്ല...." "പക്ഷെ എന്റെ പെങ്ങൾക്ക് നിന്റെ അതെ സ്വഭാവം ആണ്.... അത് കൊണ്ട് അവൾ ഇത് പോലെ വിളിക്കില്ലെന്ന് എനിക്ക് ഉറപ്പിക്കാൻ പറ്റില്ല...."

"അതിന് അവരെ പ്രേമം വർക്ക്‌ ഔട്ട്‌ ആയില്ല ശ്രീയേട്ടാ...." "അതിന് വലിയ കാല താമസം ഒന്നും വേണ്ടി വരില്ല...."😟 "ശ്രീയേട്ടൻ എന്നെ പ്രേമിച്ചു ഇങ്ങനെ നടക്കാൻ ഉള്ള പ്ലാൻ ഉള്ളോ.... എന്നെ വന്ന് കെട്ടിക്കൂടെ....എങ്കിൽ എനിക്ക് എപ്പോഴും കണ്ടോണ്ടിരിക്കായിരുന്നു...." "🙄അത് ഞാൻ മാത്രം വിചാരിച്ചാൽ പോരല്ലോ...ആരെങ്കിലും ഒരാൾ മാപ്പ് പറയണം.... രണ്ട് പേരും അതിന് തയാറും അല്ല....അപ്പൊ പിന്നെ എന്ത് ചെയ്യും...." "നമുക്ക് ഒരു കാര്യം ചെയ്താലോ അവരെ വെഡിങ് ആനിവേഴ്സറിക്ക് ശ്രീയേട്ടൻ എന്നെ അന്ന് കൊണ്ട് പോയ ആ പഴയ കുടുംബക്ഷേത്രത്തിൽ അവരെ എത്തിച്ചാലോ....രണ്ടാളെയും കൊണ്ട് അവിടെ ദീപം കൊളുത്തിക്കണം.... ദൈവത്തിന്റെ കാര്യം ആയൊണ്ട് അവർ എതിർക്കില്ല....അവിടെ വെച്ച് ആവുമ്പോ പഴയ ഓർമയിൽ ഈ കാണുന്ന പിണക്കം ഒക്കെ അപ്പൊ മാറിക്കോളും...." "എങ്കിൽ അതൊന്ന് ശ്രമിച്ചു നോക്കാം....ഏറ്റില്ലെങ്കിൽ വേറെ ഐഡിയ നോക്കാം.... ഓക്കേ...." "ഓകെ ശ്രീയേട്ടാ..." പെണ്ണ് കോളും കട്ട് ചെയ്തു ഒന്ന് ചിരിച്ചു.... അവരെ പിണക്കം മാറിയാൽ എത്രയും പെട്ടെന്ന് ശ്രീയേട്ടനെ കൊണ്ട് ഈ എന്നെ കെട്ടിക്കണം....!😍...തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story