Oh my love 😱: ഭാഗം 2

oh my love

രചന: AJWA

"അതേയ് ഇപ്പോ നമ്മൾ മാത്രം അല്ലേ ഉള്ളൂ.... ആരും കേൾക്കില്ല....എന്നെ ഇഷ്ടം ആണെന്ന് പറയോ...." "നോക്ക് ദേവൂ ഞാൻ നിന്നോട് പല തവണ പറഞ്ഞു.... എന്റെ ശ്രീക്കുട്ടിയെ പോലെയാ നിന്നെ ഞാൻ കാണുന്നത് എന്ന്.... വെറുതെ എന്റെ പിന്നാലെ ഇങ്ങനെ നടന്നു ആളുകളെ കൊണ്ട് പറയിപ്പിക്കേണ്ട...." "അത് മാമന്റെ മോൻ ആയത് കൊണ്ടാണെന്ന് നാട്ടുകാർ കരുതിക്കോളും...." "ഓഹോ അപ്പൊ ഇത് നിർത്താൻ ഉള്ള ഉദ്ദേശം ഒന്നും ഇല്ലേ...." "എന്നെ കെട്ടിയാൽ പിന്നെ ഞാൻ ശല്യം ചെയ്യില്ല.... സത്യം..." "നീ ഒരു പെണ്ണാണോ..."😬 "അത് അറിയാഞ്ഞിട്ടാണോ....?!!" അത് കേട്ടതും അവൻ കലിപ്പിൽ അവളെ നോക്കി....! ലിഫ്റ്റ് ഓപ്പൺ ആവുന്നത് കണ്ട് അവൾ അത് ക്ലോസ് ചെയ്തു അതിന്റെ മുന്നിൽ നിന്നു....! "എടീ..." പിടിച്ചു മാറ്റാൻ ചെല്ലാൻ അവനൊരു മടി....! "ഞാൻ മാറി തരണം എങ്കിൽ എന്നെ ഇഷ്ടം ആണെന്ന് പറയണം.... അല്ലെങ്കിൽ പിന്നെ ഇയാൾക്ക് എന്നെ പിടിച്ചു മാറ്റേണ്ടി വരും.... എന്നെ തൊട്ടാൽ ഞാൻ ബഹളം വെക്കേം ചെയ്യും...." ലവൻ വീണ്ടും പല്ല് ഞെരിച്ചു പെണ്ണിനെ ഒന്ന് നോക്കി....! "ആണോ.... എങ്കിൽ നിന്റെ ധൈര്യം ഞാൻ കാണട്ടെ...." എന്നും പറഞ്ഞു ലവൻ സ്ലീവ്ലെസ് കേറ്റി വെച്ച് അവളുടെ അടുത്തേക്ക് നടന്നതും ദേവൂ ചെറുതായി ഒന്ന് ഞെട്ടി....

അവളുടെ ഇരു സൈഡിലും കയ് കുത്തിയതും ദേവൂ എരിവ് വലിച്ചു അവനെ ഭയത്തോടെ നോക്കി....! "ഞാൻ നിന്നെ ഇവിടെ ഇട്ടു ശരിക്കും പീഡിപ്പിക്കാൻ പോവാ....നിനക്ക് ഒച്ച വെക്കണോ...." അവൾ വേണ്ടെന്ന് തോൾ പൊക്കി കാണിച്ചു....!അവന്റെ നോട്ടം കണ്ടപ്പോൾ തന്നെ അവൾ നൈസ് ആയി മാറി കൊടുത്തു....! ശ്രീ നോക്കുമ്പോ ഏട്ടൻ ഇറങ്ങി വരുന്നുണ്ട്....സ്ലീവ്ലെസ് ഒക്കെ അകത്തു കേറിയത് പോലെയല്ല....അവൻ പോയിട്ടും അവൾ ആണെങ്കിൽ ഇറങ്ങുന്നുമില്ല.... ശ്രീ അകത്തു ചെന്ന് നോക്കിയതും അവൾ ഇപ്പോഴും അതെ നിൽപ്പ് ആണ്....! "നീ എന്താടി ഏട്ടനെ ചെയ്തേ....?!!"🙄 "ചെയ്തേനെ... കുറച് കൂടി വൈകിയിരുന്നെങ്കിൽ നിന്റെ ചേട്ടൻ എന്നെ...." എന്നും പറഞ്ഞു അവൾ നിരാശയോടെ ഇറങ്ങി....! വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ പെണ്ണിനേയും നോക്കി തെങ്ങിൻമേൽ ഒരുത്തൻ ഉണ്ട്....അവൻ തേങ്ങ ഇല്ലാത്ത തെങ്ങിൽ കേറി നിക്കുന്നത് തന്നെ അവളെ കാണാൻ വേണ്ടിയാ....എന്ന് വെച്ചാൽ അവളെ മേലെ അവനൊര് നോട്ടം ഉണ്ട്.... " "ദേവൂട്ടി ഇളനീർ വേണോ...." "ഇപ്പൊ വേണ്ട ഭാസ്കരേട്ടാ...." പെണ്ണ് അതും പറഞ്ഞു അകത്തു കയറി....! 💕💕💕

"ഇപ്പൊ പിടിച്ചു കെട്ടിക്കുന്നത് തന്നാ നല്ലത്....നല്ല ആലോചനയാണ്...." ദേവൂട്ടി ഫുഡ്‌ കഴിക്കാൻ വരുമ്പോ തന്നെ അച്ഛന്റെയും ഏട്ടന്മാരുടെയും ചർച്ച കല്യാണകാര്യം ആണെന്ന് തോന്നിയതും ചേട്ടത്തിയെ നോക്കി എനിക്കണോ അതോ ഏട്ടനാണോ എന്ന് അക്ഷൻ ഇട്ടു.... നിനക്ക് തന്നെയാണെന്ന് ചേട്ടത്തി ആക്ഷൻ ഇട്ടതും ദേവൂട്ടി അച്ഛനെ ദയനീയമായി നോക്കി....! "എന്റെ അതെ പ്രായം അല്ലെ ശ്രീക്ക് എന്നിട്ട് അവളെ അടുത്തൊന്നും കെട്ടിക്കുന്നില്ലല്ലോ...."😒 "നിന്റെ കെട്ട് ഉറപ്പിച്ചു എന്ന് കേട്ടാൽ മാമൻ ഒരു ദിവസം തികയ്ക്കാതെ അവളെ പിടിച്ചു കെട്ടിച്ചോളും...." വല്യേട്ടൻ പറഞ്ഞതും ദേവു അങ്ങേരെ തുറിച്ചു നോക്കി....! "പയ്യൻ ഒരു ഡോക്ടർ ആടി....അതും സർജൻ ആണ്....!" 😨ദൈവമേ.... അങ്ങേരെ ചതിച്ചു എന്നും പറഞ്ഞു അങ്ങേര് എന്നെ കീറി എടുക്കോ....! "അയ്യേ എനിക്ക് ഡോക്ടറെ ഒന്നും വേണ്ട.... അതിനേക്കാൾ ബേധം തെങ്ങ്കയറ്റക്കാരനാ...." 🙄ലെ തെങ്ങ് കയറ്റക്കാരൻ ഭാസി__ഈ കുട്ടിക്ക് ഇങ്ങനെ ഒരു ഇഷ്ടം ഉണ്ടായിരുന്നോ എന്നോട്....!എന്റെ പ്രാർത്ഥന ദൈവം കേട്ടു.... പെണ്ണ് മറ്റവന്റെ പിന്നാലെ നടന്നു ക്ഷീണിച്ചു ഇവന്റെ അടുത്ത് വന്നു ഇളനീർ വാങ്ങി കുടിച് ഇവന്റെ ഉള്ളിൽ കേറി പറ്റിയെന്ന് വേണം പറയാൻ....! അങ്ങേര് അപ്പൊ തന്നെ തെങ്ങിൽ നിന്ന് ചാടി ഇറങ്ങി....!

നിരാശയോടെ ഇരുന്നു ഫുഡ്‌ കഴിക്കുന്ന പെണ്ണിനെ ജനാല വഴി ഒന്ന് നോക്കി.... നാണം കൊണ്ട് അങ്ങേര് മാറി നിന്നു... വീണ്ടും അവളെ ഒന്ന് നോക്കി....😍 "ശൂ.... ശൂ...." അത് കേട്ടതും മുറിയിലേക്ക് നടന്ന ദേവൂ ഒന്ന് നിന്നു വിൻഡോസ് വഴി പുറത്തേക്ക് നോക്കി....!ദെ നിക്കുന്നു ഭാസി.... 😍 "എനിക്ക് സമ്മതാട്ടോ...." "എന്തിന്....?!!"🙄 "കുട്ടിയെ കെട്ടാൻ...." അവൾ കിളി പോയ നിൽപ് ആയിരുന്നു....,! പിന്നാലെ വന്ന വല്യേട്ടൻ നോക്കുമ്പോഴോ കണ്ടത് തെങ്ങ് കയറ്റക്കാരനെ വായും പൊളിച്ചു നിൽക്കുന്ന ദേവൂട്ടിയെയാണ്.... ദൈവമേ ശരിക്കും ഇവൾക്ക് അവനെ ഇഷ്ടം ആണോ....?! "😬ഡാ...." അയ്യോ വല്യേട്ടൻ ദേവൂ മുറിയിലേക്ക് ഓടി.... വല്യേട്ടൻ ആണെങ്കിൽ പുറകിലൂടെ ചെന്ന് അവനെ കയ്യോടെ പിടിച്ചു....! "സത്യം പറയെടാ എത്രയായി ഇത് തുടങ്ങിയിട്ട്...." "അങ്ങനെ ചോദിച്ചാൽ അത് എനിക്ക് അറിയില്ല...."😒 "ഞങ്ങൾ ഉണ്ടാക്കി വെച്ചത് മുഴുവനും അവൾക്കാ....അവൾ ആണെങ്കിൽ നല്ല പാൽ പോലത്തെ നിറവും.... പിന്നെ എങ്ങനെയാടാ കരിങ്കട്ട പോലെ ഇരിക്കുന്ന നിന്നെ അവൾക്ക് ഇഷ്ടം ആയത്...." "എന്താ ഏട്ടാ....?!!" നന്ദനും ആ വഴിക്ക് വന്നു....! "ഇവനും ദേവൂട്ടിയും ഇഷ്ടത്തിൽ ആണെന്ന്...." "😨ഏ.... ഇവനോ....?!!" "അതേടാ.... രണ്ടും കൂടി സംസാരിക്കുന്നത് ഞാൻ കണ്ടതാ.... നീയും അവൾ പറഞ്ഞത് കേട്ടതല്ലേ തെങ്ങ്കയറ്റക്കാരനെ മതിയെന്ന്...."

"☹️അയ്യേ എന്നാലും ഇവനെയാ.... അവൾക്ക് ബുദ്ധിയും ഇല്ലേ.... വെറുതെ അല്ല കാലത്ത് എണീറ്റ് ക്ഷേത്രത്തിലേക്ക് എന്നും പറഞ്ഞു പോന്നത്.... ഇവൻ വെളുപ്പിന് ഇറങ്ങുമല്ലോ തെങ്ങ് കേറാൻ.... ഇവനെ കാണാൻ വേണ്ടിയാവും...." രണ്ടും കൂടി അങ്ങേരെ പഞ്ഞിക്കിട്ടു....!🙄അതിനിപ്പോ എന്താ ഇവിടെ ഉണ്ടായേ....! "ഇന്നത്തോടെ അവളെ വെളുപ്പിന് എണീറ്റുള്ള അമ്പലത്തിൽ പോക്ക് നിർത്തണം...." അയ്യോ അപ്പൊ ആ കൊച് എങ്ങനെ മറ്റവനെ വീഴ്ത്താൻ ചെല്ലും....! 💕💕💕 "അതേയ് ചേട്ടാ...." "എന്താടി...." "ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ.....!!" "മ്മ്... എന്താ....?!!" "ശരിക്കും ദേവൂട്ടി എന്തിനാ ഏട്ടന്റെ പിന്നാലെ ഇങ്ങനെ നടക്കുന്നെ...." "നിനക്ക് വേറെ പണിയൊന്നും ഇല്ലേ...." "ഈ നേരത്ത് ഉറക്കം അല്ലെ.... അത് വരാത്തത് കൊണ്ടല്ലേ ഞാൻ ചോദിക്കാൻ വന്നത്...." "എടീ അവൾക്ക് മുഴു വട്ടാ....നീ അതിനെന്തിനാ കൂട്ട് നിൽക്കുന്നെ...." "അവൾക്ക് വട്ട് തന്നെയാ....ആ വട്ട് ഏട്ടൻ ആണെന്ന് മാത്രം...." "എടീ എനിക്ക് നീയും അവളും ഒരു പോലെയാ.... അത് അവളോട് പറഞ്ഞു മനസ്സിൽ ആക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.... നീയെങ്കിലും ഒന്ന് പറഞ്ഞു മനസ്സിൽ ആക്ക് അതിനെ...." "അതിന്റെ ഒക്കെ ടൈം കഴിഞ്ഞുന്നാ തോന്നണേ....

വെറുതെ ഒന്ന് ചേട്ടന്റെ പേര് എവിടെ ഏലും കണ്ടാൽ മതി അതിന്റെ അടുത്ത് ചെന്ന് ദേവൂട്ടി എന്ന് എഴുതി വെക്കാൻ....അങ്ങനെ ഒക്കെ ചേട്ടനെ പ്രേമിക്കുന്ന കാണുമ്പോൾ ഞാൻ എങ്ങനെയാ വേണ്ടെന്ന് പറയുന്നേ...." "അവളെ വല്ലവനും കെട്ടുന്നത് വരെയേ ഇത് കാണൂ.... അത് കഴിഞ്ഞാൽ എങ്കിലും ആശ്വാസം കിട്ടുമല്ലോ...." "അതിന് അവൾ സമ്മതിച്ചിട്ട് വേണ്ടേ...." "അവളെ അച്ഛനും ഏട്ടന്മാരും കെട്ടിച്ചോളും..." എന്നും പറഞ്ഞു അങ്ങേര് എണീറ്റ് പോയി....! 💕💕💕 കാലത്ത് തന്നെ എണീറ്റ ദേവു റെഡി ആയി മുറി തുറന്നതും ഇരു സൈഡിലും രണ്ട് ചേട്ടന്മാർ പന പോലെ നിക്കുന്നു....!☹️ഇവറ്റകൾ എന്താ ഈ വെളുപ്പാൻ കാലത്ത്....! "നീ എവിടേക്കാ...." "അമ്പലത്തിൽ...." "എങ്കിൽ അത് ഇന്ന് തൊട്ട് വേണ്ട...." 😦യ്യോ.... ഇവറ്റകൾ എല്ലാം കണ്ട് പിടിച്ചോ....! "അതെന്താ...." "നിന്റെ പോക്ക് എന്തിനാണെന്ന് ഒക്കെ ഞങ്ങൾക്ക് മനസ്സിൽ ആയി.... അത് കൊണ്ട് ഇവിടെ നിന്ന് പ്രാർത്ഥിച്ചാൽ മതി.... ദൈവം എവിടെ ആയാലും വിളി കേൾക്കും...." അവിടെ പോയിട്ട് തന്നെ കേൾക്കുന്നില്ല.... പിന്നെയാ ഇവിടെ നിന്ന്.... ദേവൂ ഒന്ന് ആത്മഗതിച്ചു....! "അതൊന്നും പറ്റില്ല.... എനിക്ക് ഒരു ദിവസം അമ്പലത്തിൽ പോയില്ലേ ഒരു സ്വസ്ഥത കിട്ടില്ല.... അത് മാത്രം അല്ല നാളെ തൊട്ട് എക്സാം സ്റ്റാർട്ട്‌ ചെയ്യാ.... അപ്പൊ അതും പ്രാർത്ഥിക്കണം...."

"അതിന് ഇവിടെ ഇരുന്നാൽ പഠിച്ചാൽ മാത്രം മതി പാസ്സ് ആയിക്കോളും...." അത് കേട്ടതും അവൾ നന്ദനെ തുറിച്ചു നോക്കി....എന്നെ കൊണ്ട് ആവശ്യം വരും....! "അമ്മേ അച്ഛാ കണ്ടില്ലേ...." "പ്രായപൂർത്തിയായ പെണ്ണാ നീ....അത് കൊണ്ട് ഏട്ടന്മാർ പറയുന്നത് അനുസരിച്ചാൽ മതി...." "ഇതെന്തൊരു കഷ്ടാ...." ദേവൂ എല്ലാരേയും നോക്കി മുഖം ചുളിച്ചു മുറിയിലേക്ക് കയറി....! "എടീ ശ്രീ നീ നിന്റെ ഏട്ടന്റെ ഒരു പിക് എടുത്തു വിടെടി....ഞാൻ ഇവിടെ ലോക്ക് ആയി...." "എങ്ങനെ....?!!" "ആ.... ആർക്കറിയാം... എന്റെ പോക്ക് എങ്ങോട്ടാണെന്ന് അവർക്ക് മനസ്സിൽ ആയെന്ന്...." ശ്രീ പിന്നെ അവന്റെ ബോഡിയും കാണിച്ചു ബൈക്കിന്റെ ബോഡി മിനുക്കുന്ന പിക് എടുത്തു അവൾക്ക് സെന്റി....! ബൈക്ക് തുടക്കുവാണേലും അവന്റെ കണ്ണ് ഇടക്ക് ഒന്ന് തിരിഞ്ഞു നോക്കുന്നുണ്ട്....! 🙄ഇനി ഇഷ്ടം കൊണ്ടാണോ ആവോ....! "നീ വേണ്ടാത്തത് ഒന്നും എഴുതി പിടിപ്പിക്കല്ലെടി.... ഞാൻ ഒരു കണിയായിട്ടേ അതിന് കണ്ടിട്ടുള്ളൂ...." ലെ __അജ് വ.... അത് നോട്ടം കണ്ടപ്പോൾ തന്നെ മനസ്സിൽ ആയി....! അങ്ങനെ കണി കാണാതെ അവൻ നിരാശയോടെ അകത്തേക്ക് കേറിപ്പോയി....! "ഡീ പോയ പോലെ വരണം.... വഴിയിൽ കണ്ടവനോട് വല്ലതും സംസാരിച്ചാൽ ഉണ്ടല്ലോ...."

"ഞാൻ ശ്രീയോടെ സംസാരിക്കാറുള്ളൂ...." എന്നും പറഞ്ഞു ദേവു ഇറങ്ങി.... ശ്രീ അത് ഏതായാലും ശ്രീ തന്നെയല്ലേ....! "ദേവൂട്ടി...." 😨ദൈവമേ ഇവൻ ആ തെങ്ങ്കയറ്റക്കാരൻ തന്നെയാണോ.... ആള് സുന്ദരൻ ആയിട്ടുണ്ടല്ലോ....! "എന്താ....?!!" "ദേവൂ ഇന്നലെ പറഞ്ഞില്ലേ എന്നെ കെട്ടാൻ സമ്മതം ആണെന്ന്.... ഏട്ടന്മാർ സമ്മതിക്കുന്നില്ലേ നമുക്ക് ഒളിച്ചോടാം ദേവൂ...." അയ്യേ ഇവന്റെ കൂടെയാ....ഈ സ്ഥാനത് അവൻ ആണ് വിളിച്ചതെങ്കിൽ എന്ന് അവൾ ഒരു മാത്ര വെറുതെ ആഗ്രഹിച്ചു പോയി....! 🙄ഇനി ദൈവത്തിന് ആള് മാറിയതാണോ.... ഞാൻ ശ്രീയേട്ടൻ എന്ന് തന്നെയാണല്ലോ പ്രാർത്ഥിച്ചത്....! "എന്താ ദേവൂ ആലോചിക്കുന്നേ.... ഒളിച്ചോടാം എന്നാണോ...." "അയ്യേ ഇയാളോടൊപ്പോ.... എന്റെ ഏട്ടൻമാര് കാണണ്ട.... തന്നെ തല്ലി കൊല്ലും.... ഒന്ന് പോവാൻ നോക്ക്...," "ദേവൂന് വേണ്ടി ഞാൻ മരിക്കാനും തയാർ ആണ്...." അവൻ പറഞ്ഞു തീർന്നില്ല.... രണ്ടിനെയും മറി കടന്ന് ശ്രീദേവ് പോയതും ദേവൂ ഐ ലവ് യൂ പറയാൻ പറ്റാത്ത നിരാശയോടെ അവനെ നോക്കി....! "എങ്കിൽ താൻ ചെന്ന് മരിക്ക്.... ഒന്ന് പോടോ.... ഓരോ കുരിശ് വന്നോളും...." ദേവൂ അതും പറഞ്ഞു കലിപ്പിൽ നടന്നു....! "നീ എന്താടി ആ ഭാസിഏട്ടനോട്‌ സംസാരിച്ചത്...." "എനിക്ക് വേണ്ടി അവൻ മരിക്കാൻ റെഡി ആണെന്ന്...." "അയ്യേ അവനോ...."

"ആടി.... ഇനി ദൈവത്തിന് ആള് മാറിയതാവോ...."🙄 "ഏട്ടനെ കണ്ടോ...." "കണ്ടു ഒന്നും പറയാൻ പറ്റിയില്ലെടി...." രണ്ടും ബസ്സ്റ്റോപ്പിൽ എത്തിയതും അവിടെ മറ്റവൻ ലാൻഡ് ആയിട്ടുണ്ട്....! "ദേവൂട്ടി..." "വഴിയിൽ കാണുന്ന അടകോടൻമാര് മുഴുവനും നിന്റെ പിന്നാലെ ആണല്ലോടി...." "ഡോ.... ഇനിയെങ്ങാനും കേവൂട്ടി എന്നും വിളിച്ചു തന്നെ ഇവിടെ കണ്ടാൽ ഉണ്ടല്ലോ എന്റെ ഏട്ടന്മാരെ കയ്യിന്റെ ചൂട് നീ അറിയും...."😬 "ഏട്ടന്മാരോട് നമ്മളെ കാര്യം പറയാൻ ഇരിക്കായിരുന്നു ഞാൻ...." "😬എന്ത് പറയാൻ...." "തന്നെ കല്യാണം കഴിക്കുന്ന കാര്യം...." "അങ്ങ് ചെല്ല് ഇപ്പൊ പിടിച്ചു കെട്ടിച് തരും...." അവൾ കലിപ്പ് ആയതും അവൻ പിന്നെയും അവളെയും നോക്കി നിന്നു....! "എന്താടി ഈ കോന്തന്റെ പേര്....?!!" "രതീഷ് എന്നാ.... ആള് ആ സുമതി ചേച്ചിടെ മോൻ ആടി....ഇവിടത്തെ സലൂണിലാ...." "നിന്നോട് ഞാൻ പേരെ ചോദിച്ചുള്ളൂ....ഡീറ്റെയിൽസ് മുഴുവനും പറയാൻ അവനെ ചെക്കൻ ആലോചിച്ചു പോവാൻ അല്ല....ഏട്ടന്മാരോട് പറയാൻ വേണ്ടിയാ..." "നമുക്ക് എന്റെ ഏട്ടനോട് പറഞാലോ.... അപ്പൊ അറിയാലോ നിന്നോട് പ്രേമം ഉണ്ടോ എന്ന്...." ശ്രീ ചോദിച്ചതും ദേവൂ ചിരിച്ചു കൊണ്ട് തലയാട്ടി....! "ചേട്ടാ...." ശ്രീ ഏട്ടന്റെ അടുത്ത് വന്നു വിളിച്ചതും അവൻ ഒന്ന് മൂളി....!

"അതില്ലേ ഞങ്ങൾ കോളേജിൽ പോവുന്ന വഴിക്ക് ബസ്സ്റ്റോപ്പിൽ ഒരുത്തൻ ഭയങ്കര ശല്യം ചെയ്യുന്നു....ആ സലൂണിലെ രതീഷ്...." "നിന്നെയോ...." "എന്നെയല്ല ദേവൂട്ടിയെ...." "അവൾക്ക് രണ്ട് ഏട്ടന്മാർ ഇല്ലേ അവർ നോക്കിക്കോളും അത്...." 😦എടീ ദേവൂട്ടി നിന്റെ ഏഴു വർഷത്തെ പരിശ്രമം ഒക്കെ പാഴായിപ്പോയെടി....ശ്രീ പോയ അതെ സ്പീഡിൽ മുറിയിൽ വന്നു മെസേജ് വിട്ടു....! 💕💕💕 "നിന്റെ കെട്ടിയോൻ ഇപ്പൊ കുടിച്ചു വന്നു ബഹളം ഉണ്ടാക്കാറുണ്ടോ...." കിച്ചണിൽ തേരാ പാര ബിസ്കറ്റ് തിന്ന് ഇരിക്കുന്ന ദേവൂ അമ്മയുടെ ചോദ്യം കേട്ട് അങ്ങോട്ട് ശ്രദ്ധ ചെലുത്തി....!അലക്ക്കാരി ചേച്ചിയാണ്.... ഇടക്ക് വരും....! "ഇല്ല.... ഇപ്പൊ പണിക്കും പോന്നുണ്ട്.... ആ സാമിയുടെ അടുത്ത് പോയതിൽ പിന്നെയാ ഈ മാറ്റം.... എന്നെയും പിള്ളേരെയും ഇപ്പൊ പൊന്ന് പോലെയാ നോക്കുന്നെ...." പൊന്ന് പോലെ നോക്കുന്നുണ്ടോ....സാമി.... ഇനി അതാരാ.... നമ്മളെയും പൊന്ന് പോലെ നോക്കുവോ എന്ന് അറിയാലോ....! അവർ പോയതും പെണ്ണ് അപ്പൊ തന്നെ ഇറങ്ങി അവർക്ക് അരികിൽ എത്തി....! "ചേച്ചി അമ്മയോട് പറഞ്ഞില്ലേ ഒരു സാമിയുടെ കാര്യം.... അത് എവിടെയാ..." "അത് എന്തിനാ കുട്ടിക്ക്...." "അ.... അത്.... എന്റെ ക്‌ളാസിൽ ഒരു കുട്ടിയുടെ അച്ഛൻ ചേച്ചിടെ ഭർത്താവിനെ പോലെയാ അവളോട് പറയാൻ...." "അതിനാണോ.... സാമി നമ്മുടെ കോവിലിനടുത് പുതുതായി വന്നതാ.... വൈകീട്ട് ആള് അവിടെ ഉണ്ടാവും...." അപ്പൊ കോളേജ് കഴിഞ്ഞു പോവാം.... ഇനി അത് ഏൽക്കോ....!

"അല്ല ഇതിന്റെ പരിപാടി എങ്ങനാ...." "അത് സാമി പറഞ്ഞ പോലെ ഞാൻ അദ്ദേഹം തന്ന ഒരു പൊടി കലക്കി കൊടുത്തതാ.... ഒരാഴ്ച കൊടുത്തു,,,,അത് കഴിഞ്ഞതെ ഉള്ളൂ അപ്പോഴേക്കും പിള്ളേരെ അച്ഛൻ കുടി നിർത്തി...." അപ്പൊ ഈസിയാ.... ശ്രീയുണ്ടല്ലോ....! പെണ്ണ് ഇളിച്ചു കൊണ്ട് വീട്ടിലേക്ക് നടന്നു....! "നീ എവിടെ പോയതാ...." "ഞാൻ പറമ്പിൽ ഒരു തേങ്ങാ വീണത് കേട്ട്...." "😬അവളുടെ ഒരു തെങ്ങും തേങ്ങയും.... നിനക്ക് എന്താടി അവനെ കാണാതിരിക്കാൻ പറ്റുന്നില്ലേ...." "ആരെ...." "ഇനി അത് കൂടി ഞാൻ പറഞ്ഞു തരണോ.... എന്ത് കണ്ടിട്ടാടി....." ഇങ്ങേർക്ക് ഇത് എന്ത് പറ്റി.... നന്ദനെ നോക്കി പെണ്ണ് ചിന്തിച്ചു....ആ എന്തേലും ആവട്ടെ.... പെണ്ണ് അത് അപ്പൊ തള്ളി കളഞ്ഞു മുറിയിലേക്ക് പോയി....! "അല്ലേടി ആ ദേവൂട്ടിയെ ഇപ്പൊ ഈ വഴിക്ക് കാണുന്നില്ലല്ലോ.... അവൾക്ക് എന്ത് പറ്റി...." കാലത്ത് ദേവൂനെ കാണാതെ ശ്രീദേവ് പെങ്ങളെ അടുത്ത് വന്നു ചോദിച്ചു....! "എന്താ കാണാത്തത് കൊണ്ട് ഏട്ടന് പറ്റുന്നില്ലേ...." "ഒന്ന് പോടീ... അവൾക്ക് ഏതോ ആലോചന വന്നിട്ടുണ്ടെന്ന് കേട്ടു... ഇനി കെട്ടിപ്പോയോ എന്ന് അറിയാൻ വേണ്ടി ചോദിച്ചതാ....കുടുംബം തെറ്റായോണ്ട് നമ്മളെ ക്ഷണിക്കാൻ വഴിയില്ലല്ലോ...." "അവളാ ആള് അത് എങ്ങനെ എങ്കിലും മുടക്കിക്കോളും....അവൾ ഏട്ടനെയും കൊണ്ടേ പോവൂ...."

ശ്രീ അതും പറഞ്ഞു മുറിയിലേക്ക് പോയി....! "ദേവൂ.... നീ എന്ത് തീരുമാനിച്ചു...." പിറ്റേന്നും ഭാസി കുളിച്ചു റെഡി ആയി നിന്നിട്ടുണ്ട്....!ഇവന് ഇത് എന്തിന്റെ കേടാണോ എന്തോ....!ശ്രീ അതും കണ്ട് കൊണ്ടാണ് വന്നത്....! "എടീ നീ വരുന്നോ അതോ ഇയാളോടൊപ്പം ഇവിടെ തന്നെ നിക്കുന്നോ...." "ഇവന്റെ കൂടെയോ....ഇവന് വട്ടാടി...." രണ്ടും നടക്കുമ്പോ ആണ് അവന്റെ ബുള്ളറ്റിന്റെ സൗണ്ട് കാതിൽ തുളച്ചു കയറിയത്....!അപ്പൊ പോയില്ലേ.... ഇന്ന് മിസ്സ്‌ ആയെന്ന് കരുതിയതാ.... താങ്ക് ലവ്.... 😍 "ഇന്ന് ലേറ്റ് ആണോ ശ്രീയേട്ടൻ...." "മ്മ്.... ഇന്ന് ചേട്ടൻ ഉറങ്ങിപ്പോയി...അലാറം വെക്കാൻ മറന്നെന്ന്...." "അപ്പൊ ഇന്ന് വന്നാൽ വൈസ്റ്റ്‌ ആയേനെ.... എന്നാലും കാണാൻ പറ്റിയല്ലോ...." "ദേവൂ.... നിന്റെ ഏട്ടന്മാരോട് പോയി പണി നോക്കാൻ പറ.... എനിക്കറിയാം നിനക്ക് എന്നെ ഇഷ്ടം ആണെന്ന്...." 😬ഇവൻ എന്റെ കോൺസെൻട്രേഷൻ കളയാണല്ലോ ദൈവമേ....! "നിക്ക്.... നിക്ക്.... നിക്ക്...." പെണ്ണ് അപ്പൊ തന്നെ ലവന്റെ ബൈക്കിനു മുന്നിൽ ചാടി....! "നീ എന്താ ചാവാൻ ഇറങ്ങിയതാണോ....?!!"😬 "ചാവാണേലും ഞാൻ ഇയാളെയും കൊണ്ടേ പോവൂ...." "പിന്നെ,,,,നിനക്കെന്താ വേണ്ടത്...." "ദെ അവനെ കണ്ടോ....അവൻ ഈ ശ്രീയോട് പറയാ നമുക്ക് ഒളിച്ചോടി പോവാന്ന്...." അത് കേട്ടതും ശ്രീദേവ് കലിപ്പിൽ അവനെ തിരിഞ്ഞു നോക്കി....🙄

ശ്രീയാണെങ്കിൽ വായും പൊളിച്ചു നിൽപ്പ് ആണ്....! "ഡാ പട്ടി നിനക്ക് എന്റെ പെങ്ങളെ തന്നെ വേണോ പ്രേമിക്കാൻ...." അവനെ കുനിച്ചു നിർത്തി ഇടിക്കുന്നത് കണ്ടതും ദേവൂ ഞെട്ടി കൊണ്ട് ശ്രീയുടെ പിന്നിൽ ചെന്ന് നിന്നു.... 🙄ഇത് പോലെ ഒന്ന് കിട്ടിയാൽ അതോടെ എല്ലാം തീർന്ന്....! "ഞാൻ പ്രേമിക്കുന്നത് ദേവൂനെയാ...." അവൻ മോങ്ങി കൊണ്ട് പറഞ്ഞതും ദേവുവും ശ്രീയും പരസ്പരം ഒന്ന് നോക്കി....ശ്രീദേവ് ആണെങ്കിൽ ഞെട്ടി കൊണ്ട് ഇടി നിർത്തി...! "എങ്കിൽ അത് നേരത്തെ പറയണ്ടേ.... നിനക്ക് എന്ത് കൊണ്ടും മാച്ച് ആടാ അവൾ.... നീ ധൈര്യം ആയിട്ട് പ്രേമിച്ചോ...." അവനെ പിടിച്ചു നേരെ നിർത്തി കോളർ ഒക്കെ നേരെയാക്കി ശ്രീയേട്ടൻ പറയുന്നത് കേട്ട് ദേവൂന്റെ വാ താനെ തുറന്നു....!😨 "എനിക്ക് ഇതീന്ന് ഒന്ന് മനസ്സിൽ ആയി...." ഏട്ടൻ പോവുന്നതും നോക്കി ശ്രീ പറഞ്ഞു....! "🙄എന്ത് മനസ്സിൽ ആയെന്ന്...." "നിന്റെ ഏഴു വർഷം വൈസ്റ്റ്‌ ആയെന്ന്...." ദേവു മുഖവും ചുളിച്ചു പിടിച്ചു നഖവും കടിച്ചു അവളെ കൂടെ ചെന്നു....!ഇവന് കൂടോത്രം തന്നെ വേണം....! "ഭാഗ്യം ഇന്ന് മറ്റവൻ ഇല്ല.... ഇനി നിന്റെ ഏട്ടന്മാർ പഞ്ഞിക്കിട്ടോ...." "ഏയ്‌ ഞാൻ വീട്ടിൽ പറഞ്ഞിട്ടില്ല.... എന്നിട്ട് വേണം എന്റെ കോളേജിൽ പോക്ക് കൂടി നിർത്താൻ...."😒 "പിന്നെ അവൻ എവിടെ പോയി....?!!" "എവിടെ ഏലും പോട്ടെ.... നീ എന്തിനാ അവന്റെ കാര്യം അന്വേഷിക്കുന്നെ.... ഞാൻ നിന്റെ ഏട്ടനെ വീഴ്ത്താൻ ഒരു ഉഗ്രൻ ഐഡിയ പ്ലാൻ ചെയ്തിട്ടുണ്ട്...." "അതെന്ത് ഐഡിയയാ...." "അതൊക്കെ ഉണ്ട്... വൈകീട്ട് മനസ്സിൽ ആവും...."

അവൾ കണ്ണ് ഇറുക്കി കാണിച്ചു കൊണ്ട് പറഞ്ഞതും ശ്രീ തലയാട്ടി...! "ഇവിടെ എവിടെയോ ആണ്...." രണ്ടും വൈകീട്ട് ബസ് ഇറങ്ങി സാമിയെ തിരക്കി ചെന്നു....! "ചേട്ടാ ഇവിടെ ഒരു സാമി ഇല്ലേ അത് എവിടെയാ...." "ദെ അവിടെയുള്ള ആശ്രമത്തിൽ...." "സാമി എന്തിനാടി....?!!"🙄 "അതൊക്കെ നിനക്ക് വൈകാതെ മനസ്സിൽ ആവും...." എന്നും പറഞ്ഞു പെണ്ണ് ശ്രീയെയും കൊണ്ട് നടന്നു....! "എന്താ വേണ്ടത്...." "എന്റെ സാമിയങ്കിൾ ഒരുത്തനെ എനിക്ക് ഭയങ്കര ഇഷ്ടാ.... ഏഴു വർഷം ആയി ഞാൻ അവന്റെ പിന്നാലെ നടക്കാൻ തുടങ്ങീട്ട്.... പക്ഷെ ആള് ഒന്ന് മൈൻഡ് പോലും ചെയ്യുന്നില്ല.... അതിന് വല്ല മരുന്നും ഇവിടെ കിട്ടോ....കാശൊക്കെ എത്ര വേണേലും തരാം...." എല്ലാം കേട്ട് അങ്ങേരെ കിളി പോയെങ്കിലും നീട്ടി വളർത്തിയ താടി ഒന്ന് തടവി....! "ആരാ ആള്...." "😍ഇവളെ ഏട്ടനാ....അമ്മ വകയിലും അച്ഛൻ വകയിലും മുറ ചെക്കനാ...." അത് പറയുമ്പോൾ തന്നെ പെണ്ണിന്റെ നാണം ഒന്ന് കാണണം.... ശ്രീ ആണെങ്കിൽ ഇവൾ വളച്ചെടുത് എന്റെ ഏട്ടനെ കൊല്ലുവോ എന്ന ചിന്തയിൽ ആണ്....! "ഇത് തുടർച്ചയായി ഏഴു ദിവസം രാത്രിയിൽ പാലിൽ കലക്കി കൊടുത്താൽ മതി...." "എങ്കിൽ എന്നെ ഇഷ്ടാവോ....?!!"🥰 "അത് കഴിഞ്ഞു എന്നെ വന്നു കണ്ടാൽ മതി...." പെണ്ണ് കയ്യിൽ ഉള്ള കാശ് മുഴുവനും അങ്ങേർക്ക് കൊടുത്ത് എണീറ്റ് വന്നു....! "ഉയ്യോ.... ഇത് കൊടുത്തിട്ട് വേണം അങ്ങേര് എന്നോട് ഐ ലവ് യൂ ദേവൂട്ടി എന്നും പറഞ്ഞു വരാൻ...." "അത് കൊടുത്താൽ അല്ലെ....ഇത് എങ്ങനെ കൊടുക്കാനാ നിന്റെ പ്ലാൻ...." "അതിനല്ലെടി നീ..." ദേവൂ ശ്രീയുടെ താടിയിൽ പിടിച്ചു പറഞ്ഞതും ശ്രീ ഞെട്ടി....! "😨ഞാനോ....?!!" അതിനവൾ അതെ എന്ന പോലെ തലയാട്ടി ഇളിച്ചു കൊടുത്തു....!!.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story