Oh my love 😱: ഭാഗം 20

oh my love

രചന: AJWA

പ്രകൃതി പോലും കോപത്തോടെ ശക്തമായ കാറ്റ് ആഞ്ഞു വീശി തുടങ്ങി....! അവളുടെ ചുണ്ടുകളിലേക്ക് അവൻ ചുമ്പിക്കാൻ എന്ന പോലെ മുഖം അടുപ്പിച്ചതും ഡോറിൽ കൊട്ട് വീണു....! "ശേ.... ആരാ ഇത്...." അവൻ അരിശത്തോടെ അതും പറഞ്ഞു എണീറ്റു....!! "ഫോൺ...." വേലു അതും പറഞ്ഞു അവന്റെ ഫോൺ നീട്ടിയതും അവൻ അയാളെ തുറിച്ചു നോക്കി....! "കുറച്ച് നേരത്തേക്ക് എന്നെ ഡിസ്റ്റർബ് ചെയ്യരുത്...." എന്നും പറഞ്ഞു അവൻ ഡോർ ലോക്ക് ചെയ്തു മയങ്ങി കിടക്കുന്ന ദേവൂട്ടിയുടെ അരികിലേക്ക് നടന്നതും വീണ്ടും ഡോറിൽ കൊട്ട് വീണത് കേട്ട് അവൻ അരിശത്തോടെ ഡോർ തുറന്നു....!! 💕💕💕 എല്ലാരും ഒരിമിച്ച സന്തോഷത്തോടെ അവർ വീട്ടിലേക്ക് തിരിച്ചു....! "അല്ലച്ചാ....ഇത് എത്ര നാളത്തേക്കാ...." "ഒന്ന് പോടാ...." 🙄എത്ര നാളത്തേക്ക് ആയാലും അടുത്ത ഉടക്ക് തുടങ്ങുന്നതിനു മുൻപ് ഞങ്ങളെ കെട്ട് നടത്തണം.... പിന്നെ ഇവറ്റകൾ എന്താന്ന് വെച്ചാൽ ആയിക്കോട്ടെ.... ശ്രീദേവ് ആ ചിന്തയിൽ ആയിരുന്നു....! എന്നാലും പെണ്ണിനെ കാണാത്ത വിഷമം ആയിരുന്നു അവന്റെ ഉള്ളിൽ.... ഒന്ന് അടുത്ത് കിട്ടിയിട്ടില്ല.... എന്തായാലും വൈകീട്ട് കാണാം...! നന്ദൻ പിന്നെ ശ്രീക്കുട്ടിയെ ഇടക്ക് നോക്കും രണ്ട് പേരും പരസ്പരം നോക്കി ഒന്ന് പുഞ്ചിരിക്കും....!❤️ "ദാസ് വണ്ടിയും ആയി പോയല്ലോ ഇനി എങ്ങനെ തിരിച്ചു പോവും...." "അച്ഛൻ ഇതിൽ കേറിക്കോ.... അമ്മയും ചേട്ടത്തിയും അവരെ കാറിൽ കേറിക്കോട്ടെ...."

ശ്രീദേവ് അവരെയും കൊണ്ട് ആദ്യം അവരുടെ വീട്ടിലേക്ക് ആണ് വണ്ടി എടുത്തത്....! "ഏട്ടൻ ദേവൂട്ടിയെയും കൊണ്ട് ഇങ്ങോട്ട് വന്നില്ലേ...." വീട് അടച്ചത് കണ്ട് നന്ദൻ പറഞ്ഞു....! "അവന്റെ പിണക്കം മാറ്റാൻ അവൾ കൂടെ തന്നെ പോയികാണും...." "നിങ്ങൾ കേറുന്നില്ലേ...." "പിന്നെ ഒരിക്കൽ ആവാം....പോയിട്ട് വേണം ഊണിനുള്ളത് റെഡി ആക്കാൻ...." ദേവൂട്ടിയേ കാണാത്ത നിരാശയോടെ തന്നെ ശ്രീദേവ് വണ്ടി തിരിച്ചു വിട്ടു....! "നീ ഒന്ന് ദേവൂട്ടിയേ വിളിക്കെടാ.... അവൾ ഇന്ന് ഒന്നും കഴിച്ചിട്ടില്ല.... ഇവരെ ഒന്നാക്കാൻ ഉള്ള ഓട്ടത്തിൽ ആയിരുന്നു...." അമ്മ പറഞ്ഞതും നന്ദൻ ദേവൂട്ടിയേ ഫോണിലേക്ക് വിളിച്ചെങ്കിലും അത് സ്വിച്ച് ഓഫ്‌ ആയിരുന്നു....! "അവളെ ഫോൺ ഓഫ്‌ ആണല്ലോ.... ഞാൻ ഏട്ടനെ വിളിച്ചു നോക്കട്ടെ...." നന്ദന്റെ കോളിങ് കണ്ടെങ്കിലും ദാസ് ഫോൺ എടുത്തില്ല.... ദേഷ്യത്തോടെ ഉള്ള ഇരിപ്പ് ആയിരുന്നു....! വീട്ടിൽ എത്തിയതും ശ്രീദേവ് ദേവൂട്ടിയേ കോൾ ചെയ്തു നോകിയെങ്കിലും സ്വിച്ച് ഓഫ്‌ എന്ന് കേട്ട് അവൻ നിരാശയോടെ അങ്ങിങായി നടക്കാൻ തുടങ്ങി.... എല്ലാം അവളെ പ്ലാൻ ആണ്....ഏതോ സിനിമയിൽ കണ്ട് പഠിച്ചതാ..... അല്ലാതെ അവളെ ബുദ്ധിയൊന്നും അല്ല....പക്ഷെ അവർ ഒന്നായത് കാണാൻ പെണ്ണില്ല....! "മ്മ്....ദേവൂട്ടിയേ ഒറ്റയ്ക്ക് കിട്ടാത്ത ടെൻഷൻ ആണോ...." "എനിക്കെന്തിനാ ടെൻഷൻ...." "ഏട്ടന്റെ ഈ മോന്ത കണ്ടാൽ അറിയാം ടെൻഷൻ തീരെ ഇല്ലെന്ന്.... അല്ലെങ്കിൽ പിന്നെ കാന്താരി മുളക് കടിച്ചതിന്റെയാണോ...." 🙄

അത് കേട്ടതും അവൻ പെങ്ങളെ നല്ലത് പോലെ ഒന്ന് നോക്കി.... ഇനി അവൾ വല്ലതും പറഞ്ഞു കാണോ....! "ഒന്ന് പോയെടി.... അവളെന്താ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തു വെച്ചിരിക്കുന്നത്...." "ഞാനും കുറെ നോക്കി.... അവൾ തിരിച്ചു വിളിക്കുമായിരിക്കും...." എന്നും പറഞ്ഞു പെണ്ണ് പോയതും ശ്രീദേവ് വീണ്ടും അവളെ നമ്പർ ഡയൽ ചെയ്തു നോക്കി....! മനസിന് എന്തോ സ്വസ്ഥത ഇല്ലാത്ത പോലെ.... എന്തോ അരുതാത്തത് നടക്കാൻ പോവുന്നു എന്ന തോന്നൽ...ദേവൂട്ടി പറയാറുള്ള പോലെ ഒരിക്കലും ഒന്നിച്ചു ജീവിക്കാൻ പറ്റില്ലേ എന്നും തോന്നി തുടങ്ങി....!അവളുടെ ഫോൺ സ്വിച്ച് ഓഫ്‌ തന്നെയാണെന്ന് കണ്ടതും അവൻ അപ്പൊ തന്നെ താഴേക്ക് ഇറങ്ങി....! "നീ എവിടേക്കാ...." "ഞാൻ ഇപ്പൊ വരാം...." അവൻ അതും പറഞ്ഞു ബൈക്കും എടുത്തു വിട്ടു....! 💕💕💕 കണ്ണുകൾ വലിച്ചു തുറന്ന ദേവൂട്ടി കവിളിൽ കയ് വെച്ച് എണീറ്റ് ഇരുന്നതും മുറി കണ്ട് ഞെട്ടലോടെ അവൾ അവിടെ ഒക്കെ ഒന്ന് നോക്കി.... തന്റെ ദാവണി തലപ്പ് വീണു കിടക്കുന്നത് കാണാം....! അവൾ സ്വയം ഒന്ന് നോക്കിയതും തന്റെ ബ്ലൗസിന്റെ ഹൂക്ക് അഴിഞ്ഞു കിടക്കുന്നത് കണ്ടതും അവൾ ഞെട്ടി കൊണ്ട് കണ്ണീരോടെ അത് കൂട്ടി പിടിച്ചു....!! "ശ്രീയേട്ടാ...." ശ്രീയേട്ടനായി കരുതി വെച്ചത് തന്നിൽ നിന്നും നഷ്ടപ്പെട്ടതായി അവൾക്ക് ചിന്തിക്കാൻ പോലും ആയില്ല....!

കണ്ണീരോടെ അവൾ കാൽമുട്ടിൽ മുഖം അമർത്തി അവിടെ ഇരുന്നു ഒരുപാട് കരഞ്ഞു....! "എന്റെ ആഗ്രഹം നേടി എടുത്തിട്ട് ഞാൻ അങ്ങ് പോയിക്കോളാം.... എന്റെ ലക്ഷ്യം തന്നെ നിന്നെയും ആ ശ്രീദേവിനെയും തകർക്കണം എന്നാണ്....അതിന് വേണ്ടിയാ ഞാൻ ഈ നാട്ടിലേക്ക് വന്നത്...." ശിവന്റെ വാക്കുകൾ ഓർത്തതും അവൾ കണ്ണീരോടെ തല ഉയർത്തി....!അതിന് മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തത്....! "ശ്രീയേട്ടൻ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല ശ്രീയേട്ടാ.... പക്ഷെ ഞാൻ....! എനിക്കിനി ജീവിക്കേണ്ട...." അവൾ കണ്ണീരോടെ സ്വയം പറഞ്ഞു എണീറ്റു അവിടെ ഒക്കെ ഒന്ന് നോക്കി....! അടഞ്ഞു കിടക്കുന്ന വാതിലിൽ ഇനി ഒന്നും നഷ്ടപ്പെടാൻ ഇല്ലെന്ന പോലെ അവൾ ശക്തിയായി കൊട്ടി....! "വാതിൽ തുറക്ക്.... പ്ലീസ്...." അവൾ വീണ്ടും അതിൽ കൊട്ടി കൊണ്ട് പറഞ്ഞതും പെട്ടെന്ന് അവൾക്ക് മുന്നിൽ ഡോർ ഓപ്പൺ ആയി.... മുന്നിൽ നിക്കുന്ന സ്ത്രീയെ കണ്ട് അവൾ സ്തംഭിച് നിന്നു....! "കുട്ടി എങ്ങോട്ടെങ്കിലും ഓടി പോയിക്കോളൂ.... സർ ഇപ്പൊ വരും...." "നിങ്ങൾ ആരാ....?!!" "ഇവിടത്തെ ജോലിക്കാരിയാ.... പെട്ടെന്ന് പോയിക്കോളൂ....സർ വന്നാൽ പിന്നെ കുട്ടിക്ക് രക്ഷപെടാൻ ആവില്ല...." അവർ വെപ്രാളത്തോടെ പറഞ്ഞതും അവൾ അവരെ തന്നെ നോക്കി....! "ഞാൻ പോയാൽ നിങ്ങളെ അയാൾ...."

"അത് സാരല്ല.... നിനക്ക് വെള്ളം തരാൻ പറഞ്ഞതാ....വാതിൽ തുറന്നപ്പോൾ നീ രക്ഷപെട്ടെന്ന് ഞാൻ പറഞ്ഞോളാം.... പോയിക്കോളൂ...." അവൾ ഒന്ന് തലയാട്ടി അവരെ തിരിഞ്ഞു നോക്കി കൊണ്ട് അവിടെ നിന്ന് ഇറങ്ങി ഓടി....! വലിയ ഗേറ്റ് കണ്ടതും അവൾ ഒന്ന് നിന്നു ചുറ്റിലും നോക്കി...ഗാർഡൻ കണ്ടതും അവിടെ കോൺഗ്രീറ്റ് പടവിൽ കയറി മതിലിനു മുകളിൽ കയറി താഴെക്ക് ചാടി.... നെറ്റി ഇടിച്ചതും അവൾ വേദനയോടെ നെറ്റിയിൽ കയ് വേച്ചു.... രക്തം പൊടിഞ്ഞതും ദാവണി തുമ്പ് കൊണ്ട് അത് തുടച്ചു അവൾ അവിടെ നിന്നും ഓടി....! വേദനയോടൊപ്പം ക്ഷീണവും അവളെ തളർത്തി.... അവൾ അവിടെ ഇരുന്നു കിതപ്പ് മാറ്റാൻ തുടങ്ങിയതും ഏതോ വണ്ടിയുടെ ഹോൺ കേട്ട് അവൾ അവിടെ നിന്ന് മാറി നിന്നു....! ഇനി ശ്രീയേട്ടന് മുന്നിൽ ചെല്ലാൻ ഉള്ള യോഗ്യത എനിക്കില്ല.... അവൾ പതിയെ നടന്ന് കൊണ്ട് ആ സത്യം ഓർത്തു....! അവൾ കണ്ണീരോടെ അത്രയും ദൂരം നടന്ന് വന്ന് അച്ഛനും മാമനും കൊളുത്തിയ വിളക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു.... എന്തിന് വേണ്ടിയാണോ അവരെ ഒന്നാക്കിയത് അതിന്റെ ആവശ്യം ഇന്നില്ലെന്ന് അവൾക്ക് തന്നെ തോന്നി....! "എന്നോട് പൊറുക്കണം ശ്രീയേട്ടാ.... ഇനി ശ്രീയേട്ടന്റെ പെണ്ണായി ഈ ദേവൂട്ടി ഉണ്ടാവില്ല...." എന്നും പറഞ്ഞു അവൾ അഗ്നി എടുത്തു അവളുടെ കയ്യിൽ വെച്ച് അവിടെ ഇരുന്നു....ശ്രീയേട്ടനോടൊപ്പം ഉള്ള മനോഹര നിമിഷങ്ങൾ എല്ലാം ഓർത്തു....അഗ്നി അവളുടെ കയ്യിൽ കയ്യിൽ പൊള്ളൽ ഏല്പിച്ചു തുടങ്ങി...

കണ്ണീരോടെ അവൾ കണ്ണുകൾ അടച്ചു അവിടെ ഇരുന്നു....! ബൈക്ക് നിർത്തി കാലത്ത് ദീപം കൊളുത്തിയ ക്ഷേത്രത്തിലേക്ക് ശ്രീദേവ് ചുവട് വെച്ചത്....!ഇങ്ങോട്ട് വരാൻ ആണ് മനസ് ഇപ്പൊ തോന്നിക്കുന്നത്....!ഒരു ഞെരുക്കം കേട്ടതും അവൻ തല ഉയർത്തി നോക്കി.... ആ കാഴ്ച കണ്ടതും അവൻ അങ്ങോട്ട് ഓടി....!! "ദേവൂട്ടി...."😨 ശ്രീദേവ് ഞെട്ടലോടെ അവളുടെ കയ്യിൽ ഉള്ള തീ തട്ടി മാറ്റി....! "എന്താ ദേവൂട്ടി നീ കാണിച്ചത്...." അവൻ അവളുടെ കയ്യിൽ ഊതി കൊണ്ട് ചോദിച്ചു....! അവൾ അപ്പോഴേക്കും തളർച്ചയോടെ താഴേക്ക് വീഴാൻ ഒരുങ്ങിയതും അവൻ അവളെ തന്റെ തോളിൽ ചായ്ച്ചു കിടത്തി....! പെട്ടെന്ന് ഇവൾക്ക് ഇത് എന്ത് പറ്റിയെന്ന് അവന് തന്നെ മനസ്സിൽ ആവുന്നില്ല....! അവളെ കയ്യിൽ എടുത്തു അവൻ വഴിയിലേക്ക് ഇറങ്ങി... അടുത്ത് തന്നെയുള്ള വൈദ്യന്റെ അടുത്ത് ചെന്നതും അവർ അവളുടെ മുറിപ്പാടിൽ മരുന്ന് വെച്ച് കെട്ടി....!നീറ്റൽ കാരണം അവൾ ഞെരുങ്ങിയതും അവൻ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു....!! 💕💕💕 "ദേവൂട്ടി എവിടെ....?!!" ദാസ് വന്ന് കേറിയപാടെ അനു ചോദിക്കുന്നത് കേട്ട് അവൻ കാര്യം അറിയാതെ അവളെ നോക്കി....! "ദേവൂട്ടിയോ....?!!" "അത് ശരി പെങ്ങളെ പേരും മറന്ന് പോയോ....അവൾ അല്ലെ ദാസേട്ടന്റെ കൂടെ വന്നത്...."

"എന്റെ കൂടെയോ... നീ എന്താ ഈ പറയുന്നത്...." "ദെ ദാസേട്ടാ കളിക്കല്ലേ.... ദേവൂട്ടി ദാസേട്ടന്റെ കൂടെയല്ലേ ക്ഷേത്രത്തിൽ വെച്ച് വന്നത്...." അത് കേട്ടതും അവൻ ഞെട്ടി തരിച്ചു നിന്നു....! "എടീ അവൾ വന്നത് സത്യവാ.... പക്ഷെ അവളെ ഞാൻ കൂടെ കൊണ്ട് പോയിട്ടില്ല.... അല്ലേലും ഓഫിസിൽ അവൾക്കെന്ത് കാര്യം...." 😨അത് കേട്ടതും എല്ലാരും ഒരു പോലെ പകച്ചു നിന്നു....! "അപ്പൊ പിന്നെ അവൾ എവിടെ പോയി...." "ഇപ്പൊ എളുപ്പം ആയല്ലോ.... അവൾ ശ്രീ നിലയത്തിൽ കാണും...." "നീ കാറും ആയി പോയപ്പോൾ അവരാ ഞങ്ങളെ ഇവിടെ ഇറക്കിയത്...അവൾ അപ്പൊ ഇവിടെ ഇല്ല....നന്ദൻ നിന്നെ വിളിച്ചിട്ടാണെങ്കിൽ നീ ഫോൺ എടുക്കുന്നുമില്ല.... അപ്പൊ പിന്നെ ഞങ്ങൾ കരുതി നിന്റെ കൂടെ വന്ന് കാണും എന്ന്...." 😢അത് കേട്ട് ദാസ് തലയിൽ കയ് വെച്ചു.... താലോലിച്ചു ഓമനിച്ചു വളർത്തിയതാണ്.... അവളുടെ കാലിൽ ഒരു മുള്ള് തറക്കുന്നത് പോലും സഹിക്കാൻ ആവില്ല.... തന്റെ ഒരു നിമിശത്തെ അശ്രദ്ധ കാരണം അവളെ കാണാതായെന്ന് അവന് തന്നെ ചിന്തിക്കാൻ പറ്റുന്നില്ല....! ശ്രീദേവിനെ പറ്റി ആരെക്കാളും കൂടുതൽ അറിയാവുന്നത് അവളുടെ ഇഷ്ടം അംഗീകരിക്കാൻ പറ്റാതിരുന്നത്....! ദാസ് അവളോട് അവസാനമായി പറഞ്ഞ വാക്ക് ഓർത്തതും അവന്റെ നെഞ്ചു പിടഞ്ഞു...

.എത്രയൊക്കെ വാശി കാണിച്ചാലും ഒരിക്കലും ഞങ്ങളുടെ വാക്ക് എതിർക്കാറില്ല.... അപ്പൊ പിന്നെ അവൾ വല്ല കടും കയ്യും ചെയ്തു കാണുമോ എന്ന ഭയം അവന്റെ നെഞ്ചിൽ കടന്ന് കൂടി....! "അവൾ വല്ല കടുംകയ്യും ചെയ്യുവോ എന്നാണ് എന്റെ പേടി.... നീ വാ നന്ദാ നമുക്ക് നോക്കാം...." ദാസ് നന്ദനെയും കൊണ്ട് ഇറങ്ങിയതും അച്ഛനും അമ്മയും ചേട്ടത്തിയും വിഷമത്തോടെ നിന്നു....! "ഈശ്വരാ എന്റെ മോൾക്ക് ആപത്ത് ഒന്നും വരുത്തല്ലേ...." അമ്മ വിഷമത്തോടെ പറഞ്ഞു....! "അവൾക്ക് ശ്രീദേവിനെയാണ് ഇഷ്ടം എന്ന് അറിഞ്ഞപ്പോൾ അത് ഞാൻ എതിർത്തതാണ്‌.... അവൾക്ക് അത് സഹിക്കാൻ പറ്റി കാണില്ല അതാവും അവൾ...." ദാസ് വിഷമത്തോടെ പറഞ്ഞു....! "ഒന്നും ഉണ്ടാവില്ല ഏട്ടാ.... ഞാൻ ഒന്ന് ശ്രീയേ വിളിച്ചു നോക്കട്ടെ...." നന്ദൻ പറഞ്ഞു തീരുന്നതിനു മുന്നേ അവന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി....! "അവൻ ആണല്ലോ...." എന്നും പറഞ്ഞു നന്ദൻ കോൾ അറ്റൻഡ് ചെയ്തു.....! "ഹലോ....എടാ ശ്രീ.... ദേവൂട്ടി ദാസേട്ടന്റെ കൂടെയില്ല.... അവൾ ക്ഷേത്രത്തിൽ നിന്ന് ഇറങ്ങിയതിൽ പിന്നെ ആരും കണ്ടിട്ടില്ല...." "അവൾ ഇവിടെയുണ്ട്.... വൈദ്യന്റെ അടുത്ത്...." ശ്രീദേവ് വിഷമത്തോടെ പറഞ്ഞതും നന്ദൻ കാർ അങ്ങോട്ട് എടുത്തു....! നന്ദനും ദാസും ഇറങ്ങിയപാടെ അകത്തേക്ക് ഓടി....

ദാസ് ശ്രീയെ കണ്ടതും അവനെ തുറിച്ചു നോക്കി....അവളെ കണ്ടതും വാത്സല്യത്തോടെ രണ്ട് ഏട്ടന്മാരും അവളെ തലോടി....! "എന്താടാ ഉണ്ടായത്....?!!" "അറിയില്ല....സ്വയം എരിഞ്ഞടങ്ങാൻ ഉള്ള ഉദ്ദേശം ആവും.... ആ ക്ഷേത്രത്തിൽ അഗ്നിക്കിരയാവൻ തയാർ എടുക്കുകയായിരുന്നു...." അത് കേട്ടതും ദാസ് അവളെ വിഷമത്തോടെ ഒന്ന് നോക്കി.... തന്റെ വാക്കുകൾ അവളിൽ ഇത്രയും മുറിവേല്പിക്കുമെന്ന് കരുതിയില്ല....! "ഹോസ്പിറ്റലിൽ പോയാലോ...." "ഏയ്‌ അതിന്റെ ആവശ്യം ഒന്നും ഇല്ല.... അവൾ ക്ഷീണം കാരണം മയങ്ങുന്നതാ...." രണ്ടാളും കൂടി അവളെ എടുത്തു കാറിൽ കിടത്തിയതും നന്ദൻ ശ്രീദേവിന്റെ അടുത്ത് ചെന്നു....! "നീ ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ അവളെ...." "ഏയ്‌.... അവളെ അങ്ങനെ ഒന്നും ഞങ്ങളിൽ നിന്ന് അടർത്തി കൊണ്ട് പോവാൻ ദൈവത്തിനാവില്ല.... എന്നും വെളുപ്പിന് അവൾ ആദ്യം വരുന്നത് ദൈവത്തിനോട് അവളുടെ ആഗ്രഹങ്ങൾ ചോദിക്കാനാ.... അതിൽ ഒന്ന് മാത്രമേ നടന്നുള്ളൂ.... ഇനിയും പലതും ഉണ്ട്.... അതൊക്കെ ആ ദൈവം അവൾക്ക് തിരികെ കൊടുക്കും.... അത് വരെ അവൾ എന്റെയൊപ്പം ഉണ്ടാവും...." നന്ദനും ഒന്ന് പുഞ്ചിരിച്ചു....! "നീയും ശ്രീദേവും എപ്പോ തുടങ്ങി ഈ അടുപ്പം...." "അ.... അത്....ഏട്ടാ....ഞാൻ....." "ഹ്മ്മ്.... എല്ലാരും എന്നെ വിഡ്ഢിയാക്കുകയായിരുന്നു.....ദേവൂട്ടിക്ക് അവനെയാണ് ഇഷ്ടം എന്ന് നിനക്കറിയില്ലേ...." "അത് ഏട്ടാ.... ഏട്ടൻ എങ്ങനെ പ്രതികരിക്കും എന്ന് അറിയാത്തത് കൊണ്ടാ....

പിന്നെ അച്ഛന്റെയും മാമന്റെയും കാര്യം ഏട്ടന് അറിയാവുന്നതല്ലേ....എപ്പോഴാ അടുത്ത പിണക്കം എന്ന് ആർക്കറിയാം.... എല്ലാരുടെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയും മാത്രമേ ഒന്നിച്ചു ജീവിക്കൂ എന്ന് രണ്ടാളും ഒരുമിച്ചെടുത്ത തീരുമാനം ആണ്.... അത് കൊണ്ടാ പരസ്പരം ഇഷ്ടം ഉള്ള ആളെ പേര് പറയാതിരുന്നത്..... അതിനിടയിൽ ഞാൻ ആയിട്ട് പ്രശ്നം കൂടുതൽ വഷളാക്കേണ്ടെന്ന് കരുതി...." "മ്മ്...ഇവൾക്ക് അവനെയാവും ഇഷ്ടം എന്ന് ഒരിക്കൽ പോലും ഞാൻ ചിന്തിച്ചിട്ടില്ല....അവൻ മനഃപൂർവം അവളെ വരുതിയിൽ വരുത്തിയത് ആവും..." ദാസ് നിരാശയോടെ പറഞ്ഞതും നന്ദനും എന്ത് പറയണം എന്ന് അറിയാതെ ഇരുന്നു....! "ശല്യം ചെയ്യേണ്ട.... അവൾ സ്വസ്ഥം ആയി ഉറങ്ങിക്കോട്ടെ...." അവളെ മുറിയിൽ കിടത്തി പുതച്ചു കൊടുത്ത് ദാസ് അവളുടെ നെറ്റിയിൽ ചുംബിച്ചു....! "നിന്റെ ഒരു ആഗ്രഹത്തിനും ഈ ഏട്ടൻ എതിര് നിൽക്കില്ല..പക്ഷെ ശ്രീദേവ് അവനെ പറ്റി നിനക്ക് അറിയാത്തത് കൊണ്ടാ മോളെ....അത് അറിയുമ്പോ നീയും അവനെ വെറുക്കും.... അത് എനിക്ക് ഉറപ്പാ...." അവൻ അവളുടെ കവിളിൽ തലോടി കൊണ്ട് പുഞ്ചിരിയോടെ പറഞ്ഞു.... അവളെ ഒന്ന് കൂടെ നോക്കി അവൻ പുറത്തേക്ക് ഇറങ്ങി....!! 💕💕💕 "ദേവൂട്ടി.... മോളെ.... എണീക്ക്...." അമ്മയുടെ വിളിയിൽ ആണ് പിന്നെ അവൾ കണ്ണ് തുറന്നത്....!പുഞ്ചിരിയോടെ തന്നെ നോക്കുന്ന അമ്മയെ കണ്ടതും അവൾ ചാടി എണീറ്റ് അമ്മയെ കെട്ടിപ്പിടിച്ചു....

ഓരോന്നായി മനസിൽ ഓടിയെത്തിയതും അവളുടെ കണ്ണീർ ഒഴുകി....! "എന്റെ മോൾ കരയാണോ.... എന്തിനാ ഇനി കരയുന്നത്.... വല്യേട്ടൻ നിന്റെ ഇഷ്ടത്തിന് എതിര് നിന്നതിനാണോ മോൾ ജീവിതം അവസാനിപ്പിക്കാൻ നോക്കിയത്....അവനെ നിനക്ക് അറിയില്ലേ.... ആദ്യം ഉള്ള ദേഷ്യം ഒന്നും പിന്നെ കാണില്ല...." അമ്മയുടെ വാക്കുകൾക്ക് മുന്നിൽ അവൾക്ക് ഒന്നും പറയാൻ ആയില്ല....! "മോൾ വിഷമിക്കണ്ട....നിന്റെ ആഗ്രഹം നടത്തി തരാൻ ഞങ്ങൾ ഒക്കെ ഇവിടെ ഇല്ലേ.... വല്യേട്ടനെ നമുക്ക് പറഞ്ഞു മനസ്സിൽ ആക്കാം.... അവൻ ഒന്ന് ദേഷ്യപ്പെട്ടപ്പോഴേക്കും എന്റെ മോൾക്ക് എങ്ങനെ തോന്നി ഞങ്ങളെ ഒക്കെ വിട്ട് പോവാൻ...." ഇനി അതിന്റെ ഒന്നും ആവശ്യം ഇല്ലെന്ന പോലെ അവൾ അമ്മയെ കണ്ണീരോടെ തന്നെ നോക്കി....! "മോൾ ചെന്ന് കുളിച്ചു ഈ വേഷം ഒക്കെ ഒന്ന് മാറിവാ.... അപ്പോഴേക്കും അമ്മ കഴിക്കാൻ എടുത്തു വെക്കാം.... നീയില്ലാതെ അവർ ആരും കഴിക്കാൻ വരില്ല...." ശരിയാണ്....ഞാൻ ഒന്ന് പനിച്ചു കിടന്നാൽ പോലും ഏട്ടന്മാർ എടുത്തു കൊണ്ട് വന്ന് ഡെയിനിങ് ടേബിളിന് മുന്നിൽ ഇരുത്തും....! "മ്മ്...." അവൾ കണ്ണ് തുടച്ചു അമ്മയെ നോക്കി പുഞ്ചിരിച്ചു ബാത്‌റൂമിലേക്ക് നടന്നു.... ഷവർ തുറന്നു എത്ര നേരം അതിന് കീഴിൽ നിന്നെന്ന് അറിയില്ല....! ശ്രീയേട്ടൻ,,,,അത് മാത്രം ആയിരുന്നു മനസ് മുഴുവനും.... ഈ ജന്മം എനിക്ക് മറക്കാൻ ആവില്ല.... ശ്രീയേട്ടനും അങ്ങനെ തന്നെയാണ്....!! "ദേവൂട്ടി നിന്റെ കുളി ഇത് വരെ കഴിഞ്ഞില്ലേ...."

ചേട്ടത്തിയുടെ വിളി കേട്ടതും അവൾ ടാപ് അടച്ചു....വേഷം മാറി അവൾ താഴേക്ക് വന്നപ്പോൾ തന്നെ എല്ലാരും വന്നിരുന്നു.... മുന്നിൽ ഭക്ഷണം കൊണ്ട് വെച്ചെങ്കിലും അതൊന്നും കാണാത്ത പോലെ അവൾ ഏതോ ചിന്തയിൽ ആണ്....അത് കണ്ട് എല്ലാരും അവളെ തന്നെ നോക്കി ഇരിപ്പാണ്....! "എന്ത് പറ്റി മോളെ നിനക്ക്....?!!" അവൾ ഒന്നും ഇല്ലെന്ന് തലയാട്ടി എണീക്കാൻ നിന്നതും അമ്മ അവളെ അടുത്ത് ചെന്ന് നെറ്റിയിൽ തൊട്ട് നോക്കി....! "നല്ല പനിയുണ്ടല്ലോ....ഹോസ്പിറ്റലിൽ പോണോ മോളെ...." "വേണ്ട അമ്മേ..... എനിക്ക് അമ്മയെ കെട്ടിപിടിച്ചു കിടന്നാൽ മതി...." എന്നും പറഞ്ഞു പെണ്ണ് അമ്മയെ കെട്ടിപ്പിടിച്ചു നിന്നു....! "അമ്മ കഞ്ഞി എടുക്കാം.... അത് കുടിച്ചാൽ തന്നെ പകുതി ക്ഷീണം മാറും...." നെറ്റിയിൽ തുണി നനച്ചിട്ട് അമ്മ കിച്ചണിലേക്ക് പോയതും അവൾ കണ്ണീരോടെ തന്നെ കിടന്നു....!അമ്മ കഞ്ഞിയും ആയി വന്ന് അവളുടെ അടുത്തിരുന്നു സ്പൂണിൽ കഞ്ഞി എടുത്തു അവളുടെ വായിൽ വെച്ച് കൊടുത്തു....! "മതിയമ്മേ...." രണ്ട് കവിൾ കുടിച്ചു കഴിഞ്ഞപ്പോൾ അവൾ പറഞ്ഞതും അമ്മയും പിന്നെ നിർബന്ധിക്കാൻ നിന്നില്ല....! "എന്താ എന്റെ മോൾക്ക് പറ്റിയെ.... നിന്റെ കളിയും ചിരിയും ഇല്ലാതെ ഈ വീട് ഉറങ്ങിയത് പോലെയായി....നിന്നെ ഇങ്ങനെ കണ്ട് ആരും ഒന്നും കഴിച്ചത് പോലും ഇല്ല...."

അച്ഛൻ അവൾക്കരികിൽ വന്നിരുന്നു തലയിൽ തലോടി കൊണ്ട് പറഞ്ഞതും അവൾ ഒന്നും മിണ്ടാതെ ഇരുന്നു....! "ഈ വല്യേട്ടൻ മോളോടുള്ള ഇഷ്ടം കൊണ്ടല്ലേ നിനക്ക് വേണ്ടി എല്ലാം ചെയ്യുന്നത്....നീ നല്ല നിലയിൽ ജീവിച്ചു കാണാനാ ഏട്ടന്റെ ആഗ്രഹം....അതിന് ഇടയിൽ നിന്റെ മനസ് ഞാൻ കാണാതെ പോയി.... ഏട്ടൻ അപ്പോഴത്തെ ദേഷ്യത്തിന് എന്തെങ്കിലും പറഞ്ഞു എന്ന് വെച്ച് ഇങ്ങനെ ഒക്കെ ചെയ്യണോ.... നിനക്ക് അറിയില്ലേ ഈ ഏട്ടനെ....നിന്നെ പോലെ തന്നെ വാശി ഇത്തിരി കൂടുതൽ ആണെന്ന്..." കണ്ണീരോടെ പറഞ്ഞു തുടങ്ങിയ ദാസിന്റെ വാക്കുകൾ പിന്നെ ഒരു ചിരിയിൽ അവസാനിച്ചതും അവൾ സങ്കടം എല്ലാം ഉള്ളിൽ ഒതുക്കി പുറമെ ഒന്ന് ചിരിച്ചു....! "വാശി ഇത്തിരി കൂടുതൽ ആണെന്നോ.... ഒത്തിരി കൂടുതൽ ആണെന്ന് പറ...." അനു പറഞ്ഞതും അവൻ കെട്ടിയോളെ ഒന്ന് തുറിച്ചു നോക്കി....! "ദൈവമേ എന്റെ കൊച്ചിന് ഈ വാശി ഒന്നും കിട്ടിയേക്കല്ലേ...." അത് കേട്ടതും എല്ലാരും ഒന്ന് ചിരിച്ചതും ദേവൂട്ടിയും അവരെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി....! "ഇപ്പൊ നീ ഒന്നിനെ കുറിച്ചും ആലോചിക്കേണ്ട.... സമയം ആവുമ്പോ ഈ വല്യേട്ടൻ തന്നെ നിനക്ക് എല്ലാം മനസ്സിൽ ആക്കി തരാം.... അത് വരെ നിന്നെ ഒരു കല്യാണകാര്യവും പറഞ്ഞു ഈ വല്യേട്ടൻ നിറബന്ധിക്കില്ല...." "🙂ഹാവൂ....' അത് കേട്ട് നന്ദനും ഒന്ന് ആശ്വസിച്ചു....!

"അമ്മേ.... എനിക്ക് അമ്മയുടെ കൂടെ കിടന്നാൽ മതി...." അവരൊക്കെ മുറി വിട്ട് പോയതും പെണ്ണ് അമ്മയെയും കെട്ടിപ്പിടിച്ചു അമ്മയുടെ കൂടെ കിടന്നു....ഉറക്കം വരാതെ അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു.... ശ്രീയേട്ടന്റെ മുഖം മാത്രം ആയിരുന്നു മനസ്സിൽ....!അത് ഓർത്തതും അവളുടെ കണ്ണുകൾ നിറഞ്ഞു....! ദേവൂട്ടിയേ ഒരു നോക്ക് കാണാൻ അവൻ വന്നെങ്കിലും മുറിയിൽ അവളെ കാണാതെ അവൻ വിഷമത്തോടെ നിന്നു....! "അവൾക്ക് നല്ല പനിയാടാ...." നന്ദൻ പറഞ്ഞ വാക്കുകൾ ഓർത്തതും അവൻ നിരാശയോടെ ഇറങ്ങി....!എങ്ങനെ എങ്കിലും അവളെ ഒന്ന് കാണണം.... നാളെ തന്നെ....! "ഡീ പറ...." ശ്രീദേവ് കാലത്ത് തന്നെ പെങ്ങളെ ഇട്ടു തോണ്ടാൻ തുടങ്ങിയതാണ്....അവനിപ്പോ ദേവൂട്ടിയേ കാണണം.... അതാണ് ഈ കുരുക്ക് വഴി കണ്ട് പിടിച്ചത്.... ശ്രീക്കുട്ടിയും പിന്നെ വേറൊന്നിനെ കാണാൻ ഉള്ള സന്തോഷത്തിൽ ആണ്....! "അച്ഛാ.... ദേവൂട്ടിക്ക് പനിയാണെന്ന്.... നമുക്ക് ഒന്ന് ചെന്ന് അവളെ കണ്ടാലോ...."😒 രണ്ടും പ്രതീക്ഷയോടെ അച്ഛനെയും നോക്കി ഇരുന്നതും അച്ഛൻ കടുത്ത ചിന്തയിൽ ആണ്.... 😦ഇങ്ങേർ എന്താ വല്ല ആറ്റംബോംബും കണ്ട് പിടിക്കാൻ പറഞ്ഞ പോലെ ഇരിക്കുന്നെ.... രണ്ടിനും ആ ഭാവം ആയിരുന്നു....! "അത് വല്ല പകർച്ച പനിയോ മറ്റൊ ആണെങ്കിലോ...." "😨

അച്ഛാ...." രണ്ടും ഒരേ ഈണത്തിൽ വിളിച്ചു....! "ദെ മനുഷ്യാ വെറുതെ ഓരോന്ന് പറയാതെ.... ആ കൊച്ചിനെ ഒന്ന് കണ്ട് വന്നെന്ന് കരുതി നിങ്ങൾക്ക് മാറാ രോഗം ഒന്നും പിടിക്കാൻ പോണില്ല....ഇനി അതും പറഞ്ഞു നിങ്ങൾ ഇവിടെ ഇരുന്നോ.... നമുക്ക് അവിടെ വരെ ഒന്ന് പോവാടാ...." "എങ്കിൽ ഞാനും വരാം...." അത് കേട്ടതും രണ്ടും ഹാപ്പി ആയി റെഡി ആവാൻ ചെന്നു....! രണ്ടും ഓരോ മുറിയിലും നന്നായി അണിഞ്ഞൊരുങ്ങി ഇറങ്ങി....!രണ്ടും ഇറങ്ങി വരുന്നത് അച്ഛനും അമ്മയും പരസ്പരം ഒന്ന് നോക്കി.... 😨ഒരു പനി പിടിച്ച പെണ്ണിനെ കാണാൻ പോണ പോക്ക് തന്നെയാണോ ഇത്....!! നഷ്ടബോധത്തോടെ ബാൽക്കണിയിൽ നിൽക്കുകയായിരുന്നു ദേവൂട്ടി.... ശ്രീദേവിന്റെ കാർ ഗേറ്റ് കടന്ന് വരുന്നത് കണ്ടതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... പക്ഷെ പെട്ടെന്ന് തന്നെ അത് മാഞ്ഞു....! അതിൽ നിന്നും ഇറങ്ങുന്ന ശ്രീയേട്ടനെ തൂണും മറഞ്ഞു നിന്ന് കണ്ണീരോടെ നോക്കി കൊണ്ട് മുറിയിലേക്ക് ഓടി കയറി....ശ്രീയേട്ടന്റെ മുന്നിൽ പഴയ ദേവൂട്ടിയാവാൻ എനിക്ക് പറ്റില്ല.... ഒരിക്കലും ആ മുഖത്ത് നോക്കാൻ പോലും ഉള്ള യോഗ്യത ഇല്ല.... അവൾ കണ്ണും തുടച്ചു ഒന്നും അറിയാത്ത പോലെ ബെഡിലായി കിടന്നു....!! ...തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story