Oh my love 😱: ഭാഗം 21

oh my love

രചന: AJWA

"ആര് ഇത്... കേറിവാ...." ദേവൂട്ടിയുടെ അച്ഛൻ അതിഥികളെ കണ്ട് പുഞ്ചിരിയോടെ പറഞ്ഞു....!സ്വീകരണത്തിന് വല്ല കോട്ടവും സംഭവിച്ചാൽ രണ്ടും ഈ കാണുന്ന പോലെ ഒന്നും അല്ല....! അകത്തു കേറി ഇരുന്നതും ദാസ് ഓഫിസിലേക്ക് ഇറങ്ങാൻ റെഡി ആയി ഇറങ്ങുന്നത് കണ്ട് ശ്രീദേവ് പിന്നെ ആ ഭാഗത്ത്‌ നോക്കിയിട്ടില്ല.... 😦 "ഏട്ടാ...." പെങ്ങൾ വന്ന് സ്നേഹം പ്രകടിപ്പിച്ചതും അങ്ങേരും പെങ്ങളെ ദയനീയമായി നോക്കി....! "ഇരിക്ക്.... ഞാൻ ചായ എടുക്കാം..." എന്നും പറഞ്ഞു അനു കിച്ചണിലേക്ക് നടന്നു....! ദാസ് ശ്രീദേവിനെ ഒന്ന് തുറിച്ചു നോക്കി മാമനരികിൽ ചെന്നു....! "ഓഫിസിലേക്ക് ഇറങ്ങിയതാണ്.... ഞാൻ ചെല്ലട്ടെ.... വല്ലതും കഴിച്ചിട്ട് പോയാൽ മതി...." എന്നും പറഞ്ഞു അങ്ങേര് ഇറങ്ങിയതും അങ്ങേര് കെട്ടിയോളെ അടുത്ത് നീങ്ങി ഇരുന്നു....! "നമ്മൾ എന്താടി അവിടെ പട്ടിണി കിടപ്പാണോ വല്ലതും കഴിച്ചിട്ട് പോയാൽ മതിയെന്ന്...."😦 "😬ഇങ്ങേരെ കൊണ്ട്.... അവൻ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ല....സ്നേഹം കൊണ്ട് പറഞ്ഞതാ...." എന്നും പറഞ്ഞു അവർ എണീറ്റ് നാത്തൂനെയും കൊണ്ട് കിച്ചണിലേക്ക് പോയി...! "ഏട്ടൻ വരുമെന്ന് ഞാൻ കരുതിയില്ല... സന്തോഷം ആയി.... ഇങ്ങനെ അങ്ങ് ഒരു ഉടക്കും ഇല്ലാതെ പോയാൽ മതിയായിരുന്നു...."

ദേവൂട്ടിയുടെ അമ്മ ആശ്വാസത്തോടെ പറഞ്ഞു....! "ഹ്മ്മ്... എവിടെ.... എനിക്ക് വലിയ പ്രതീക്ഷ ഒന്നും ഇല്ല.... ഇപ്പൊ തന്നെ അങ്ങേര് ഉടക്കിനുള്ള കാരണം അവിടെ ഇരുന്നു ചികഞ്ഞു കൊണ്ടിരിക്കാ...." അത് പിന്നെ സ്വന്തം പെങ്ങൾക്ക് അത്ര പിടിച്ച മട്ടില്ല....! "അടുത്ത് ഇരിക്കുന്നത് അങ്ങേരാ.... കാരണം എപ്പോ കിട്ടി എന്ന് ചോദിച്ചാൽ മതി.... അങ്ങേരെ വായിക്കാണെങ്കിൽ ഒരു ലൈസൻസും ഇല്ല....അതാ എന്റെ പേടി...." 🙄അതും മറ്റേ പെങ്ങൾക്ക് പിടിച്ചിട്ടില്ല.... ആരായാലും സ്വന്തം ആങ്ങളയേ കുറ്റം പറയുന്നത് പിടിക്കോ.... അതിപ്പോ സ്വന്തം കെട്ടിയോൾ ആണെങ്കിലും ശരി....അനു എല്ലാം കേട്ട് വായും പൊളിച്ചു നിക്കാ....ഇനി ഈ പെങ്ങന്മാരെ വക ആണാവോ തല്ല്.... എന്തായാലും ദേവൂട്ടിയുടെ കാര്യം എന്താവോ എന്തോ...! ചായ ഇട്ടതും അനുവിന്റെ കയ്യിൽ നിന്നും ചായ വാങ്ങി അമ്മ തന്നെ എല്ലാർക്കും കൊടുത്തു....! ഇത്തിരി നേരം സൈലന്റ് ആയി ഇരുന്ന് അത് കുടിക്കാൻ തുടങ്ങി.... അപ്പോഴും ശ്രീദേവും പെങ്ങളും അവറ്റകളെ കക്ഷിയെ കണ്ണ് കൊണ്ട് തേടുന്ന തിരക്കിൽ ആണ്....! നന്ദൻ ഒന്നും അറിയാതെ കുളി കഴിഞ്ഞു ഇറങ്ങി വന്ന് വസ്ത്രം ഒക്കെ മാറി ഇത്തിരി അലങ്കാര പണിയൊക്കെ തീർത്തു മുറിയിൽ നിന്ന് ഇറങ്ങിയതും മാമനെയും ഫാമിലിയെയും കണ്ട് ഒന്ന് സ്റ്റെക് ആയി....😍

ആരും കണ്ടില്ലെന്ന് ഉറപ്ല് വരുത്തിയതും അവൻ വീണ്ടും മുറിയിലേക്ക് ചെന്ന് ഷർട്ട്‌ ഊരി മാറ്റി കൂടുതൽ നല്ലത് ഒന്ന് എടുത്തിട്ടു....കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്ന് തൃപ്തി വരാതെ വീണ്ടും അത് ഊരി മാറ്റി കൂട്ടത്തിൽ പുതിയത് തന്നെ എടുത്തിട്ടു... നേരത്തെ ഇത്തിരി അലങ്കാര പണി നടത്തിയ മുടി വീണ്ടും നിന്ന് ചീകി.... മുഖം ഒക്കെ ഉള്ള ക്രീം മുഴുവനും വാരി തേച്ചു ഫേഷ്യൽ ചെയ്തു.... സ്പ്രേ ആണെങ്കിൽ ഒരു ഫുൾ ബോട്ടിൽ തന്നെ എടുത്തടിച്ചു.... അവരെന്താ മണം പിടിക്കാൻ വന്നതാണോ....!🙄 ഒന്നും അറിയാത്ത പോലെ വീണ്ടും ഒന്ന് ഇറങ്ങി അവരെ അടുത്ത് ചെന്നു....! ഇങ്ങേരെ ആദ്യം സോപ്പിട്ടു നിർത്താം....😦 "ഹാ.... മാമാ.... മാമൻ എപ്പോ വന്നു.... സുഖാണോ മാമാ...." ലെ മാമൻ _എനിക്കെന്താ ഇപ്പോ വല്ല അസുഖവും ഉണ്ടോ....! "ആ... അങ്ങനെ പോണു...." എന്നും പറഞ്ഞു അങ്ങേര് ഇരുന്നു പലഹാരം കഴിക്കാൻ തുടങ്ങി.... നേരത്തെ കഴിക്കാൻ പറഞ്ഞപ്പോൾ പട്ടിണി ആണോ എന്ന് ചോദിച്ച ആളാ....! നന്ദൻ പിന്നെ ശ്രീദേവിനെ നോക്കി ഒരു വളിച്ച ഇളി ആയിരുന്നു... അവനും പിന്നെ അതെ അവസ്ഥയിൽ തന്നെ....!

എല്ലാരെയും നോക്കി ഒന്ന് ഉറപ്പ് വരുത്തി അവൻ ശ്രീക്കുട്ടിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.... പെണ്ണും അവനെ നോക്കി തിരിച്ചൊരു പുഞ്ചിരി സമ്മാനിച്ചു.... "ആര് ഇത് നന്ദനോ.... ഓഫിസിലേക്ക് ഇറങ്ങിയതാണോ മോനെ...." മാമി കിച്ചണിൽ നിന്ന് വന്ന് ചോദിച്ചതും അവൻ ഒന്ന് ഇളിച്ചു കൊടുത്തു....! "അങ്ങനെ ഒന്നുല്ല...." ആണെന്ന് പറഞ്ഞാൽ പെട്ടെന്ന് ഇറങ്ങി പോവേണ്ടി വന്നാലോ.... 🙄 "അങ്ങനെ ഒന്നും ഇല്ലെന്നോ.... നീ ഈ സമയം ഓഫിസിലേക്ക് അല്ലാതെ പിന്നെ എവിടെ പോവാനാ...." 😒ഓഹ്... എന്റെ അച്ഛാ.... അവൻ ദയനീയമായി അച്ഛനെ ഒന്ന് നോക്കി....! "അതല്ല അച്ഛാ.... വീട്ടിൽ ഒരു ഗസ്റ്റ് വന്നിട്ട് നമ്മൾ അവരെ മുന്നിൽ വെച്ച് ഇറങ്ങി പോവാ എന്ന് വെച്ചാൽ അത് അവരെ അഭാമാനിക്കുന്നതിന് തുല്യം അല്ലേ.... ഓഫിസിൽ ഇത്തിരി വൈകി ആയാലും പോവാലോ.... മാമൻ അങ്ങനെ ആണോ.... ഞങ്ങക്ക് ആകെ ഉള്ള ഒരു മാമൻ അല്ലെ...." 🥺എല്ലാം കേട്ട് അങ്ങേരെ കണ്ണ് നിറഞ്ഞു....ഇവൻ ഇപ്പൊ തന്നെ അച്ഛനെ കയ്യിൽ എടുക്കാൻ ഉള്ള പ്ലാൻ ആണോ.... ശ്രീദേവ് ആ ചിന്തയോടെ അവനെ നോക്കി....! "😨

എടാ.... അപ്പൊ ഇവന്റെ ഏട്ടൻ ആ ദാസൻ എന്നെ അഭമാനിച്ചു പോയതല്ലേ...." അങ്ങേര് ഇടക്ക് ഒരു ഡൌട്ട് വന്നതും ശ്രീദേവിനെ തോണ്ടി കൊണ്ട് ചോദിച്ചു.... 🥴എല്ലാം കൂടെ കയ്യീന്ന് പോവുമെന്നാ തോന്നുന്നേ....! "എന്റെ അച്ഛാ.... ദാസേട്ടൻ തിരക്ക് ഉള്ളത് കൊണ്ടാണെന്ന് പറഞ്ഞല്ലേ പോയത്...." 😬ഓവർ ആക്കി കുളമാക്കല്ലേടാ പന്നി എന്ന പോലെ ശ്രീദേവ് നന്ദനെ ഒന്ന് കൂടെ ഒന്ന് നോക്കി....! ചെക്കൻ പിന്നെ അവരെ അടുത്ത് ഇരുന്നു ശ്രീക്കുട്ടിയെ മൗത് വാച്ചിങ് ചെയ്യാൻ തുടങ്ങി.... അവളും ഒട്ടും മോശം അല്ല....! "ദേവൂട്ടി എവിടെ അവളെ കണ്ടില്ലല്ലോ.... സത്യം പറഞ്ഞാൽ അവൾക്ക് സുഖം ഇല്ലെന്ന് കേട്ടിട്ട് അവളെ കാണാനാ ഞങ്ങൾ വന്നത്...." 😘എന്റെ അമ്മേ.... അമ്മ മുത്താണ്....!ശ്രീദേവ് അമ്മയെ നോക്കി അത്മിച്ചു.... ചെക്കൻ ഇരിക്കപൊറുതി ഇല്ലാതെയാണ് ഇത്രയും നേരം ഇരുന്നത്....! "അവൾ മുറിയിൽ ഉണ്ട് വാ...." 😟എല്ലാം കൂടെ ഇടിച്ചു കയറി അങ്ങോട്ട് ചെന്നു.... ഉറക്കം നടിച്ചു കിടക്കുന്ന പെണ്ണിനെ ശ്രീദേവ് വിഷമത്തോടെ തന്നെ നോക്കി.... തന്റെ പ്രണയം.... തന്റെ ജീവൻ.... തന്റെ ആത്മാവ്.... അവളെ ചേർത്തു പിടിച്ചു ആ നെറ്റിയിൽ ചുമ്പിക്കാൻ തോന്നി അവന്....! "എടീ ദേവൂട്ടി.... എണീക്ക്...." ശ്രീക്കുട്ടി പെണ്ണിന്റെ അടുത്തായി ഇരുന്നു തട്ടി വിളിക്കാൻ തുടങ്ങി....

ഉറങ്ങുന്നവരെ വിളിച്ചുണർത്താം.... പക്ഷെ ഉറക്കം നടിക്കുന്നവരെ പറ്റില്ലല്ലോ... ദേവൂട്ടി അനക്കം ഇല്ലാതെ കിടന്നു.... തന്റെ ശ്രീയേട്ടന്റെ മുഖത്ത് നോക്കാൻ ഉള്ള ശേഷി തനിക്കില്ലെന്ന് അവൾക്കറിയാം....! "ദേവൂട്ടി...." ശ്രീക്കുട്ടി വീണ്ടും പെണ്ണിനെ തട്ടി വിളിച്ചു....! "വേണ്ട... വിളിക്കേണ്ട.... അവൾ ഉറങ്ങിക്കോട്ടേ....ക്ഷീണം കാണും...." ശ്രീദേവ് ആയിരുന്നു അത് പറഞ്ഞത്.... അതോടെ ശ്രീക്കുട്ടിയും പെണ്ണിനെ ഒന്ന് നോക്കി അവരോടൊപ്പം പുറത്തേക്കിറങ്ങി....! ഏറ്റവും അവസാനം ഇറങ്ങിയ ശ്രീദേവ് ടേബിളിൽ അവൾക്കായി ഒരു സമ്മാനം കരുതി വെച്ചു....!❤️ അവരൊക്കെ ഇറങ്ങി എന്ന് കണ്ടതും ദേവൂട്ടി നിറഞ്ഞു വന്ന കണ്ണ് തുടച്ചു.... ഇനി എത്രനാൾ ഞാൻ ഇങ്ങനെ...?!! "ഊണ് കഴിച്ചിട്ട് പോയാൽ പോരെ...." അവർ ഇറങ്ങാൻ നിന്നതും അമ്മ പറയുന്നത് കേട്ടതും നന്ദൻ പ്രതീക്ഷയോടെ അവരെ നോക്കി....! "പിന്നെ ഒരിക്കൽ ആവാം....ചെന്നിട്ട് വേണം ഇവന് ഓഫിസിൽ പോവാൻ...." നമ്മൾ ആയിട്ട് ഒട്ടും കുറക്കേണ്ടല്ലോ എന്ന് കരുതി ശ്രീദേവിനെ കാണിച്ചു അമ്മ പറഞ്ഞു....!ശ്രീക്കുട്ടി നന്ദനെ നോക്കി ഒന്ന് പുഞ്ചിരിച്ച് കൊണ്ട് വണ്ടിയിൽ കയറി.... അവരെ യാത്രയാക്കി എല്ലാരും അകത്തു കയറിയതും നന്ദൻ നിരാശയോടെ നിന്നു....ഒന്ന് സംസാരിക്കാൻ എന്നാണാവോ പറ്റുന്നെ.... 😒

"🙄നീ പൊന്നില്ലെടാ...." അച്ഛൻ അവന്റെ നിൽപ് കണ്ട് അവനെ നല്ലത് പോലെ ഒന്ന് നോക്കി ചോദിച്ചു....! "ആ... പോണം...." എന്നും പറഞ്ഞു അവൻ അകത്തേക്ക് തന്നെ കയറി.... ആരെ കാണിക്കാനാ ഇങ്ങനെ പോയിട്ട്.... അവൻ ആദ്യം ഇട്ട ഓഞ്ഞ ഷർട്ട്‌ തന്നെ എടുത്തിട്ട് ഇറങ്ങി.... 🙄അവന്റെ വേറൊരു കോലം കണ്ട അച്ഛൻ അവനെ മൊത്തത്തിൽ ഒന്ന് നോക്കി....! "പ്രായം ആയ പെൺപിള്ളേർ മാത്രം അല്ല ആണ്പിള്ളേരും ഉണ്ടെങ്കിൽ പലതും കാണേണ്ടിയും കേൾക്കേണ്ടിയും വരും എന്നാ കാരണവന്മാർ പറഞ്ഞത്....." "ദെ അച്ഛാ.... ഏത് കാരണവന്മാർ പറഞ്ഞു എന്നാ.... അവരോട് ആദ്യം ഒരാൾ വീട്ടിൽ കേറി വന്നാൽ എങ്ങനെ പെരുമാറണം എന്ന് പഠിപ്പിച്ചു തരാൻ പറ.... അച്ഛന്റെ ഡയലോഗ് ഒക്കെ കേട്ടിട്ട് മാമൻ ഇന്ന് തന്നെ പിണങ്ങി പോവുമെന്നാ ഞാൻ കരുതിയത്...." "പോവാണെങ്കിൽ അങ്ങ് പോട്ടെടാ.... അവരെ ചിലവിൽ ഒന്നും അല്ലല്ലോ നമ്മൾ കഴിയുന്നത്...." 😟എടീ ദേവൂട്ടി.... നമ്മുടെ അച്ഛൻ തന്നെ മിക്കവാറും എല്ലാം കുളം ആക്കുമെന്നാ തോന്നുന്നത്....! "ദേവൂട്ടി കേൾക്കേണ്ട.... അവൾ കഷ്ടപ്പെട്ടിട്ടാ നിങ്ങളെ ഒരുമിപ്പിച്ചത്.... അത് മറക്കണ്ട...."😬 എന്നും പറഞ്ഞു അവൻ കലിപ്പിൽ ബൈക്കും എടുത്തു വിട്ടു....! എണീറ്റ് ഇരുന്നതും ദേവൂട്ടിയുടെ കണ്ണ് ടേബിളിൽ ശ്രീ വെച്ച ഗിഫ്റ്റിൽ ഉടക്കി....

അത് കയ്യിൽ എടുത്തു അവൾ ഒന്ന് പുഞ്ചിരിച്ചു.... 'നീ കാരണം ആണ് നമ്മുടെ അച്ഛന്മാരുടെ പിണക്കം ഒക്കെ മാറിയത്... അതിന് എന്റെ കാന്താരി മുളകിന് ഈ ചോക്ലേറ്റ് ഇരിക്കട്ടെ...' അവളുടെ പുഞ്ചിരി അതികം വൈകാതെ തന്നെ മാഞ്ഞു...!വേദനയോടെ അവൾ അതിലേക്ക് നോക്കി ഇരുന്നു....!! 💕💕💕 രണ്ട് ദിവസം കഴിഞ്ഞു വന്ന ശിവൻ ആദ്യം നോക്കിയത് ദേവൂട്ടിയെ അടച്ചു വെച്ച മുറിയിൽ ആണ്....! "😬അവൾ എങ്ങനെയാ രക്ഷപെട്ടത്...." "അത്.... സർ.... ആ കുട്ടി വെള്ളത്തിന് ചോദിച്ചപ്പോൾ കൊടുക്കാൻ.... അപ്പൊ എന്നെ തള്ളിയിട്ട് ഓടിയതാ...." ജോലിക്കാരി എങ്ങനെ ഒക്കെയോ പറഞ്ഞൊപ്പിച്ചു....! "ഹ്മ്മ്.... നിങ്ങളെ ഒക്കെ ഒരു കാര്യം ഏല്പിച്ചാൽ എന്താ ഇങ്ങനെ.... ആ സാരല്ല അവൾ എന്റെ വരുതിയിൽ വന്നോളും.... വരുത്താൻ ഈ ശിവനറിയാം...." അത് കേട്ടതും അവർ ഒന്നും പറയാതെ കിച്ചണിലേക്ക് നടന്നു.... ഈ കാലമാടന് ആ പെണ്ണിന്റെ ആൾക്കാരിൽ നിന്ന് കിട്ടുമ്പോ പഠിച്ചോളും....!അവർ പുച്ഛത്തോടെ ചിന്തിച്ചു....!! അവൻ ഫോൺ എടുത്തു ചിരിച്ചു കൊണ്ട് അവിടെ ഇരുന്നു....!ഇവിടെ നിന്ന് രക്ഷപെടാൻ പറ്റിയേക്കാം പക്ഷെ എന്റെ അടുത്ത് നിന്ന് നിനക്ക് ഒരിക്കലും രക്ഷയില്ല ദേവൂട്ടി....! ദേവൂട്ടി എല്ലാം ഓർത്ത് വിഷമത്തോടെയും സങ്കടത്തോടെയും ബാൽക്കണിയിൽ അങ്ങിങായി നടപ്പ് ആണ്....!അത് കണ്ട് കൊണ്ടാണ് നന്ദൻ അടുത്ത് ചെന്നത്....! "ഇവിടെ ഇങ്ങനെ നടന്നാൽ പ്രേമം തലക്ക് പിടിച്ചിട്ടുണ്ടാവും എന്ന് നീ തന്നെയാ പറഞ്ഞത്....

പക്ഷെ നിന്റെ കാമുകൻ ഇത്തിരി സങ്കടത്തിലാ കേട്ടോ.... നിന്നെ ഒന്ന് തനിച്ചു കിട്ടില്ലെന്നുള്ള പരാതിയാ...." അതിനവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു....! "എന്താടി നിനക്ക് പറ്റിയേ...." "ഏയ്‌.... ഒന്നുല്ല.... കുഞ്ഞേട്ടൻ അല്ലെ പറഞ്ഞത് കാമുകൻ ആണെന്ന് കരുതി മുറിയിൽ വിളിച്ചു വരുത്തരുത് എന്നൊക്കെ...." "ഓഹ്.... അത് കൊണ്ടാണോ... നീ വേണേൽ വിളിച്ചു വരുത്തിക്കോ.... ഞാൻ ഒന്ന് കണ്ണടച്ചോളാം...." അതിനും അവൾ ഒന്ന് പുഞ്ചിരിച്ചു...! "നീ വാ വല്ലതും കഴിക്കാം.... കുഞ്ഞേട്ടന് നല്ല വിശപ്പ്.... നിന്റെ നാല് ചളി കേട്ടാലേ ഫുഡ്‌ ഇറങ്ങൂ.... അത് ഷീലം ആയിപ്പോയി...." എന്നും പറഞ്ഞു നന്ദൻ അവളുടെ കയ്യും പിടിച്ചു നടന്നു....! "നിന്റെ ശ്രീക്കുട്ടിയും മാമനും മാമിയും ഒക്കെ വന്ന് വിളിച്ചിട്ടും നീ എന്താ എണീക്കാതിരുന്നത്..." ചെയറിൽ ഇരുത്തി കൊണ്ട് നന്ദൻ പറഞ്ഞതും പെണ്ണ് എല്ലാരേയും നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി....! "ചേട്ടത്തി പറഞ്ഞായിരുന്നു.... ഞാൻ ഒന്നും അറിഞ്ഞില്ല...." "നീ നല്ല ഉറക്കം ആയിരുന്നു...നിന്നെ ഡിസ്റ്റർബ് ചെയ്യേണ്ടെന്ന് ശ്രീദേവാ പറഞ്ഞത്...."

"മ്മ്...." "നീ ഒരു പുലിക്കുട്ടിയാണെന്നാ ഞങ്ങൾ കരുതിയത്.... ചില സമയത്ത് നിന്റെ ഏട്ടന്മാരെ പോലും നീ നിലക്ക് നിർത്താറുണ്ട്.... പക്ഷെ ഇവനൊന്ന് എതിർത്തെന്ന് കരുതി മോൾ ചെയ്തത് ഒട്ടും ശരിയായില്ല.... അങ്ങനെ തളർന്നു പോവുന്നവൾ ആണോ എന്റെ മോൾ.... നീ പോയാൽ ഞങ്ങൾ ഒക്കെ നിന്റെ പിന്നാലെ വരില്ലേ...." അച്ഛൻ പ്ലേറ്റിൽ തന്നെ നോക്കി വിഷമത്തോടെ പറഞ്ഞതും ദേവൂട്ടി അച്ഛന്റെ അടുത്ത് എണീറ്റ് ചെന്ന് കെട്ടിപ്പിടിച്ചു....! "ഞാൻ പോവാൻ നോക്കിയത് ഒന്നും അല്ല.... എനിക്ക് ഇങ്ങനെ സ്നേഹിക്കാൻ അറിയുന്ന അച്ഛനെയും അമ്മയെയും ഏട്ടന്മാരെയും ചേട്ടത്തിയെയും ഒക്കെ കിട്ടിയതിന് നന്ദി പറയാൻ പോയതാ...." "മ്മ്... ഞങ്ങൾ വിശ്വസിച്ചു...." "ഇനി വിശ്വസിച്ചില്ലേലും കുഴപ്പം ഇല്ല...." "ഡീ നാളെ മുതൽ കാലത്ത് എണീറ്റ് ക്ഷേത്രത്തിൽ ഒക്കെ പോയി തുടങ്ങി കോളേജിലും പോണം.... എന്നിട്ട് ഇവിടെ ഒക്കെ ഓടി ചാടി നടക്കണം.... കുറച്ച് ദിവസം ആയി ഇവിടെ ഒരു മരണ വീട് പോലെയാ..." "ആയിക്കോട്ടെ...." അവൾ നന്ദനെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു....! "ഇനി ആരും നിന്നെ ഒന്നിനും നിർബന്ധിക്കില്ല.... പ്രേമം ഒക്കെ ഉണ്ടെന്ന് കേട്ടപ്പോൾ നീ വല്ല ഏടാ കൂടത്തിലും ചാടുവോ എന്ന് കരുതിയാ നിന്നെ പെട്ടെന്ന് കെട്ടിക്കാൻ തീരുമാനിചത്....

പക്ഷെ കുറച്ച് സമയത്തേക്ക് നിന്നെ കാണാതായപ്പോഴാ നിന്നെ കെട്ടിച്ചയച്ചാൽ ഉള്ള വിഷമം ഞങ്ങൾ ഓർത്തത്....എന്തായാലും നിന്റെ പഠിപ്പ് ഒക്കെ പൂർത്തിയാക്കിയിട്ട് മതി കല്യാണം...." ദാസും അവളെ നോക്കി പറഞ്ഞതും അവൾ ഉള്ളിൽ ഉള്ള വിഷമം ഒന്നും പുറത്ത് കാണിക്കാതെ ഒന്ന് ചിരിച്ചു...! "എനിക്ക് പഠിച് ഒരു ജോലി വാങ്ങണം എന്നാ ആഗ്രഹം...." "ആര് നീയോ... വല്ല മാസികയും വായിച്ചിരിക്കുന്നത് കണ്ട് പഠിക്കാൻ പറഞ്ഞാൽ അത് കൊണ്ട് എന്താ ഉപകാരം എന്ന് ചോദിക്കുന്ന ആളാ...." ചേട്ടത്തി പറഞ്ഞതും ദാസ് അവളെ തുറിച്ചു നോക്കി...! "ഇത് വരെ അവൾ അങ്ങനെ ഒരു ആഗ്രഹം പറഞ്ഞിട്ടില്ലല്ലോ.... ഇനി പഠിച്ചോളും അല്ലെ മോളെ...." "മ്മ്..." ദേവൂട്ടി ചേട്ടത്തിയേ നോക്കി ചിരിയോടെ മൂളി....! എല്ലാരും ഹാപ്പിയാണ്.... ഞാൻ ആയിട്ട് അവരുടെ സന്തോഷം തല്ലിക്കെടുത്തരുത്.... അവൾ മുറിയിൽ കിടന്ന് സ്വയം തീരുമാനമെടുത്തു...! പിറ്റേന്ന് കാലത്ത് എണീറ്റ് അവൾ ക്ഷേത്രത്തിലേക്ക് നടന്നു.... അത് കണ്ട് പുഞ്ചിരിയോടെ അച്ഛനും അമ്മയും അവൾ പോവുന്നതും നോക്കി നിന്നു....! വഴിയിൽ ഭാസിയെ കണ്ടതും അവൾ ഒന്ന് പുഞ്ചിരിച്ചു....!അത് കണ്ടതും ഭാസി അവളെ തന്നെ നോക്കി നിന്നു....! "എന്താ ഭാസിയേട്ടാ ഇങ്ങനെ നോക്കുന്നെ....

അന്ന് എന്റെ പിന്നാലെ വന്നിട്ട് എന്നെ രക്ഷിക്കാൻ ആയില്ല അല്ലെ...." "ദേവൂട്ടി...."😒 "സാരല്ല....എനിക്ക് സംഭവിച്ചത് ഒന്നും ആരും അറിയണ്ട.... ഞാൻ ആയിട്ട് ആരുടേയും സന്തോഷം ഇല്ലാതാക്കാൻ പാടില്ല...." എന്നും പറഞ്ഞു അവൾ കണ്ണ് തുടച്ചു നടന്നതും അവൻ അവൾ പോവുന്നത് നോക്കി നിന്നു.... അന്ന് പിന്നാലെ ഓടിയതാണ്.... തളർന്നു വീഴുന്നത് വരെ.... പിറ്റേന്നാണ് കണ്ണ് തുറന്നത്.... ദേവൂട്ടി വീട്ടിൽ എത്തിയെന്ന് കേട്ടപ്പോൾ തന്നെ ആശ്വാസം ആയി.... ഇന്നാണ് പിന്നെ അവൾ പുറത്തേക്ക് ഇറങ്ങിയതും....! "എന്നും ഞാൻ എനിക്ക് ശ്രീയേട്ടനെ തന്നെ തരണം എന്ന് പ്രാർത്ഥിക്കാൻ അല്ലെ വരാറുള്ളത്....പക്ഷെ ഇന്ന് അതിനല്ല.... ഇപ്പൊ എനിക്ക് അതിനുള്ള യോഗ്യത ഇല്ല....അത് കൊണ്ട് എന്റെ ശ്രീയേട്ടന് നല്ലൊരു പെണ്ണിനെ നീ തന്നെ കണ്ടെത്തിക്കൊടുക്കണം....കുഞ്ഞേട്ടന് ശ്രീക്കുട്ടിയെ തന്നെ കിട്ടണം....അതെങ്കിലും നീ ചെയ്തു കൊടുക്കണം.... അല്ലെങ്കിൽ പിന്നെ ഈ ദേവൂട്ടി ഒരിക്കലും ഒന്നും ചോദിക്കാൻ ഇങ്ങോട്ട് വരില്ല...." അവൾ ഭഗവാന് മുന്നിൽ കയ്കൂപ്പി കണ്ണടച്ച് നിന്ന് പ്രാർത്ഥിച്ചു....!

കണ്ണുകൾ അപ്പോഴും നിറഞൊഴുകുന്നുണ്ട്....!! "എന്താ മോളെ.... കണ്ണൊക്കെ നിറഞ്ഞത്.... അല്ലെങ്കിൽ ചിരിച്ചു കൊണ്ട് ചോദിക്കുന്ന ആളാണല്ലോ.... കുറച്ച് ദിവസം കാണാതായപ്പോൾ ഞാൻ കരുതി ഇനി ദൈവത്തിന്റെ ആവശ്യം ഇല്ലെന്ന്....പിന്നെ ശ്രേദേവാ കുട്ടിക്ക് പനിയാണെന്ന്....ഇപ്പൊ പനിയൊക്കെ മാറിയോ...." തിരുമേനി പ്രസാദം കയ്യിൽ കൊടുത്ത് കൊണ്ട് പറഞ്ഞതും അവൾ ഒന്ന് മൂളി....! "മ്മ്...." "ഈ അമ്പലനടയിൽ നിന്ന് ചോദിച്ചിട്ട് ദൈവം ഇന്നേവരെ ആരെയും നിരാശരാക്കിയിട്ടില്ല....കുട്ടിയുടെ ആഗ്രഹവും ദൈവം നടത്തി തരും...." അവൾ അതിന് ഒന്ന് പുഞ്ചിരിച്ചു ചന്ദനവും തൊട്ട് നെറ്റിയിൽ വെച്ച് തിരിച്ചു നടന്നു.... എന്നത്തേയും പതിവ് പോലെ അവളുടെ കാലുകൾ ചലിച്ചത് ശ്രീനിലയത്തിലേക്കാണ്.... എന്തോ ഓർത്തത് പോലെ ഒന്ന് നിന്ന് അവൾ തിരികെ വീട്ടിലേക്ക് നടന്നു....! 😍ക്ഷേത്ര നടയിൽ ദേവൂട്ടിയെ കണ്ട ശ്രീദേവ് അവൾ തന്റെ അടുത്ത് വരുന്നത് പ്രതീക്ഷിച്ചു പുഞ്ചിരിയോടെ നിന്നു.... പക്ഷെ അവളുടെ തിരിച്ചു പോക്ക് കണ്ട് അവൻ വേദനയോടെ നിന്നു.... എന്താ അവൾക്ക് പറ്റിയത്....! "എല്ലാ ദിവസവും എനിക്ക് ദൈവത്തെ കാണുന്നത് പോലെ ശ്രീയേട്ടനെയും കണ്ടാലേ എല്ലാറ്റിനും ഒരു ഉന്മേഷം കിട്ടൂ...." അവളുടെ വാക്ക് ആയിരുന്നു.... അത് ഓർത്തതും അവൻ അവൾക്കരികിലേക്ക് പോകാൻ ഇറങ്ങിയതും തന്റെ മേലെ ഷർട്ട്‌ ഇല്ലെന്ന് കണ്ട് അവൻ അകത്തേക്ക് ഓടി കയറി ഷർട്ട്‌ എടുത്തിട്ട് അതെ പോലെ തന്നെ തിരിച്ചോടി....!

🙄ഇവനിത് എന്ത് പറ്റി.... ഉടനെ തന്നെ പിടിച്ചു കെട്ടിക്കേണ്ടി വരും.... നോക്കാം....! ശ്രീയേട്ടന്റെ ബുള്ളറ്റിന്റെ സൗണ്ട് കേട്ടപ്പോൾ തന്നെ ദേവൂട്ടി ഒരിടത് അവന്റെ കണ്ണിൽ പെടാതെ മറഞ്ഞു നിന്നു.... എല്ലാം തെങ്ങിൽ നിന്നും ഭാസി കാണുന്നുണ്ടായിരുന്നു.... ശ്രീദേവ് അവളെ അവിടെ ഒക്കെ ഒന്ന് നോക്കി കാണാതെ തിരിച്ചു പോയതും ദേവൂട്ടി ആശ്വാസത്തോടെ വീട്ടിലേക്ക് നടന്നു....! "എന്താ മോളെ.... ക്ഷേത്രത്തിൽ പോയിട്ട് നിന്റെ മുഖത്ത് ഒരു തെളിച്ചം ഇല്ലാതെ.... അല്ലെങ്കിൽ തിരികെ വരുമ്പോൾ എൽ ഈ ഡി ബൾബ് പോലെ പ്രകാശിക്കുന്നത് കാണാലോ...." അതിന് ശ്രീയേട്ടൻ മാത്രം ആണ് കാരണം.... പക്ഷെ ഇനി അങ്ങോട്ട് ദേവൂട്ടിയുടെ ജീവിതത്തിൽ ആ സന്തോഷം ഉണ്ടാവില്ല....! "എന്റെ ബൾബിന്റെ ഫ്യുസ് അടിച്ചു പോയി...." അച്ഛനെ നോക്കി ചിരിച്ചു കൊണ്ട് അത്രയും പറഞ്ഞു അവൾ ഉള്ളിൽ വിങ്ങിപൊട്ടിയ കരച്ചിലോടെ മുറിയിലേക്ക് നടന്നു....! 😒ശ്രീദേവ് ആണെങ്കിൽ വാല് പോയ കുരങ്ങിനെ പോലെ അകത്തേക്ക് കയറുന്നത് കണ്ട് അച്ഛൻ വീണ്ടും നല്ലത് പോലെ നോക്കി....! "എന്ത് പറ്റിയെടാ നിനക്ക്...." "🥺ഒന്നുല്ല അച്ഛാ...." എന്നും പറഞ്ഞു അവൻ വിഷമത്തോടെ മുറിയിലേക്ക് നടന്നു...അപ്പോഴാണ് പെങ്ങൾ ഇറങ്ങി വരുന്നത് കണ്ടത്....! ..തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story