Oh my love 😱: ഭാഗം 22

oh my love

രചന: AJWA

"എടീ ഇങ്ങ് വന്നെ.... നിന്നെ ആ ദേവൂട്ടി വിളിക്കാറുണ്ടോ...." അവളെ കയ്യും പിടിച്ചു മുറിയിലേക്ക് നടന്ന് കൊണ്ട് അവൻ ചോദിച്ചു....! "ഇല്ല ഏട്ടാ.... ഇന്നലെ അവൾ ചേട്ടത്തിയുടെ ഫോണിൽ നിന്ന് ഒരു മെസേജ് അയച്ചായിരുന്നു ഇന്ന് തൊട്ട് കോളേജിൽ ഉണ്ടെന്ന്....നിന്റെ ഫോൺ എവിടെ എന്നൊക്ക ചോദിച്ചു കുറെ മെസേജ് ഞാൻ അയച്ചതാ ഇത് വരെ റിപ്ലൈ ഒന്നും വന്നിട്ടില്ല...."😒 അപ്പൊ ഇന്ന് കോളേജിലേക്ക് ഉണ്ടല്ലോ.... എങ്കിൽ അപ്പൊ കാണാം...!🙄അവൾ ഏഴു കൊല്ലം പിന്നാലെ നടന്നപ്പോൾ എന്തായിരുന്നു.... ഇനി മോൻ കുറച്ച് കാലം നടക്ക്.... 😟 അവൻ റെഡി ആയി പെണ്ണ് വരുന്നതും നോക്കി ബൈക്കിൽ ഇരുന്നു.... ശ്രീക്കുട്ടിയും അപ്പോഴേക്കും എത്തി പെണ്ണിനേയും വൈറ്റ് ചെയ്തു നിന്നു....! "ഇന്നെന്താടി അവൾ ലേറ്റ് ആണല്ലോ...." "ആ എനിക്ക് അറീല...." അപ്പോഴാണ് ദാസിന്റെ കാർ അവർക്ക് മുന്നിൽ വന്ന് നിന്നത്....ദേവൂട്ടിയെ അതിൽ കണ്ടപ്പോൾ തന്നെ അവൾ ചാടി കയറി അതിനകത്തിരുന്നു.... ശ്രീദേവ് ആണെങ്കിൽ അവളുടെ ഒരു നോട്ടത്തിന് വേണ്ടി പ്രതീക്ഷയോടെ നിന്നു.... ശ്രീക്കുട്ടിയും അവളെ തന്നെ ശ്രദ്ധിക്കുകയായിരുന്നു.... അവൾ അപ്പോഴും കയ്യിൽ ഉള്ള ബാഗിൽ ബുക്ക് എല്ലാം ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നത് പോലെ ഇരുന്നു....

കാർ നീങ്ങിയതും ശ്രീദേവ് നിരാശയോടെ ഇരുന്നു....!ദാസും ഒരു ചിരിയോടെ അവരെ രണ്ട് പേരെയും നോക്കുന്നുണ്ടായിരുന്നു....!! 😒എന്താ അവൾക്ക് പറ്റിയത്.... ഈ എന്നെ പോലും നോക്കാതിരിക്കാൻ.... ചങ്ക് പിടയുന്നത് പോലെ തോന്നി അവന്....! "എന്ത് പറ്റിയെടി നിനക്ക്...."🙄 കാറിൽ നിന്ന് ഇറങ്ങിയപാടെ ശ്രീകുട്ടി ദേവൂട്ടിയെ നല്ലത് പോലെ നോക്കികൊണ്ട് ചോദിച്ചു....! "എന്ത് പറ്റാൻ....?!!" "നീ ഇന്ന് ഫുൾ സൈലന്റ് ആണല്ലോ....ഏട്ടനെ കണ്ടിട്ടാണെങ്കിൽ നീ മൈൻഡ് പോലും ചെയ്തില്ല.... പിന്നെ നിന്റെ ഫോൺ എവിടെ.... അത് സ്വിച്ച് ഓഫ്‌ ആണല്ലോ...." "ആ എന്റെ ഫോൺ എവിടെയോ മിസ്സ്‌ ആയി..." അവൾ എങ്ങോട്ടോ നോക്കി മറുപടി പറഞ്ഞു....! "അപ്പൊ ഏട്ടൻ...." "നിന്റെ ഏട്ടൻ ആര് ഞാൻ മൈൻഡ് ചെയ്യാൻ ഇന്ത്യൻ പ്രധാനമന്ത്രിയോ..." 😨അത് കേട്ടതും ശ്രീ വായും പൊളിച്ചു നിന്നു....ശ്രീയേട്ടൻ ആണ് തന്റെ ശ്വാസം പോലും എന്ന് പറഞ്ഞു നാടന്ന പെണ്ണാ....! "നിനക്ക് എന്തോ പറ്റിയിട്ടുണ്ട്.... നീ ഈ പറഞ്ഞതൊന്നും ഏട്ടൻ അറിയണ്ട...." ശ്രീയേട്ടൻ എന്നെ വെറുക്കണം.... അതിന് എന്തും പറയേണ്ടി വരും.... ഇത്രയും കാലം ആ മനസിൽ ഇഷ്ടം നേടാൻ ആണ് ശ്രമിച്ചത് എങ്കിൽ ഇനി അങ്ങോട്ട് ആ മനസ്സിൽ വെറുപ്പ് നേടാൻ ആയിരിക്കണം എന്റെ പരിശ്രമം....

ആ ഹൃദയത്തിൽ നിന്നും എന്നുന്നേക്കുമായി പടി ഇറങ്ങണം....!💔 ശ്രീക്കുട്ടിയും അവൾ ഏതോ ചിന്തയോടെ നടക്കുന്നത് നോക്കികാണുകയായിരുന്നു....!! വൈകീട്ട് ശ്രീദേവ് തന്റെ കാറും ആയി കോളേജിന് മുന്നിൽ ചെന്ന് നിന്നു.... അവർ ഇറങ്ങിയതും ഏട്ടനെ കണ്ട് ശ്രീക്കുട്ടി ഒന്ന് ചിരിച്ചു....! "ശ്രീയേട്ടൻ.... ദേവൂട്ടി വാ...." "വേണ്ട നീ പോയിക്കോ.... എന്നെ വിളിക്കാൻ വല്യേട്ടൻ വരും...." "അതെന്താ.... നിന്റെ വല്യേട്ടന്റെ കാറിൽ നമ്മൾ ഇങ്ങോട്ട് വന്ന് ശ്രീയേട്ടന്റെ കാറിൽ തിരിച്ചു പോണു...." "എനിക്ക് വല്യേട്ടന്റെ കൂടെ കുറച്ച് ഷോപ്പിംഗ് ഉണ്ട്...." എന്നും പറഞ്ഞു അവൾ അവിടെ തന്നെ നിന്നു....ദേവൂട്ടി മടിച്ചു നിൽക്കുന്നത് കണ്ടതും അവൻ കാറിൽ നിന്ന് ഇറങ്ങി.... അപ്പോഴേക്കും ദാസ് കാറും ആയി അവൾക്ക് മുന്നിൽ വന്നതും അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ ദാസിന്റെ കാറിൽ കയറിപ്പോയി....! "ഏട്ടനും ദേവൂട്ടിയും തമ്മിൽ പിണക്കം ആണോ....?!!" "അതെന്താ നീ അങ്ങനെ ചോദിച്ചത്...." "അവളെ പെരുമാറ്റം കണ്ട് ചോദിച്ചതാ.... ഞാൻ കരുതി അച്ഛനും മാമനും നേരെ ആയപ്പോൾ നിങ്ങൾ തമ്മിൽ തെറ്റിയെന്ന്...." ഇത് ഒരു പിണക്കം അല്ല അവൾക്ക് ഒരിക്കലും എന്നോട് പിണങ്ങാൻ ആവില്ല.... പിന്നെ എന്താവും അവൾക്ക് പറ്റിയിട്ടുണ്ടാവുക....

അവളെ വല്യേട്ടൻ എങ്ങാനും എന്തെങ്കിലും പറഞ്ഞു വിലക്കി കാണുമോ.... പക്ഷെ അതിൽ ഒന്നും വീഴുന്നവൾ അല്ല അവൾ....അവരുടെ എതിർപ്പ് അവഗണിച്ചു കൊണ്ട് തന്നെയാണ് തന്നിലേക്ക് അടുത്തത്.... അവൻ ചിന്തയോടെ നിന്നു....! "ഏട്ടനെ എന്താ മൈൻഡ് ചെയ്യാത്തത് എന്ന് ഞാൻ ചോദിച്ചപ്പോൾ അവൾ പറയാ നിന്റെ ഏട്ടൻ എന്താ ഇന്ത്യൻ പ്രധാനമന്ത്രിയാണോ എന്ന്...." "🙄അവൾ അങ്ങനെ പറഞ്ഞോ....?!!" "മ്മ്...." എടീ കാന്താരി നിനക്ക് ഞാൻ വെച്ചിട്ടുണ്ട്.... നിന്നെ എന്റെ കയ്യിൽ തന്നെ കിട്ടും.... അവൻ രാത്രി ഒരു മതില് ചാട്ടം മനസിൽ കണ്ട് കൊണ്ട് പറഞ്ഞു....! "എന്തായാലും നീ വാ...." ശ്രീക്കുട്ടിയെയും കൊണ്ട് അവൻ വിട്ടു....! 💕💕💕 എന്റെ അവഗണന ശ്രീയേട്ടന് സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരിക്കും.... കാരണം അറിയാൻ തന്നെ തിരക്കി വരാതിരിക്കാൻ ശ്രീയേട്ടന് പറ്റില്ല.... അവൾ ബുക്ക്‌ മുന്നിൽ തുറന്ന് വെച്ച് നഷ്ടബോധത്തോടെ ഇരുന്നു....! "എന്റെ ദേവൂട്ടി നീ പഠിക്കാണോ സ്വപ്നം കാണാണോ...." ചേട്ടത്തി വന്ന് പെണ്ണിനെ നോക്കി ചോദിച്ചതും അവൾ ഒന്ന് ചിരിച്ചെന്ന് വരുത്തി....! "ശ്രീക്കുട്ടിയാ...." ഫോൺ നീട്ടി കൊണ്ട് പറഞ്ഞതും അവൾ മടിച്ചു കൊണ്ട് അത് വാങ്ങി കാതിൽ വെച്ചു....! "എടീ ദേവൂട്ടി നീ നാളെ കോളേജിൽ ഉണ്ടോ....

വല്യേട്ടന്റെ കാറിൽ ആണോ.... അതൊ ബസിന് ആണോ.... അത് അറിഞ്ഞിട്ട് വേണം ഞാൻ വരണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ...."😒 ആദ്യം തന്നെ പറഞ്ഞാൽ ശ്രീയേട്ടൻ അറിയും....! "അത് ഞാൻ തീരുമാനിച്ചിട്ടില്ല...." അവൾ അതും പറഞ്ഞു കോൾ കട്ട് ചെയ്യാൻ തുടങ്ങിയതും.... "ദേവൂട്ടി...."😘 ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള ശ്രീയേട്ടന്റെ വിളിയിൽ അവൾ സ്വയം മറന്നു നിന്നു....എന്ത് പറയും എന്ന് അറിയില്ല.... പക്ഷെ ആ വിളി കേൾക്കാൻ ഒരുപാട് കൊതിക്കുന്നുണ്ട്....! അവനറിയാം ഒരു ശ്വാസത്തിനപ്പുറം അവൾ മൗനമായി നിൽപ്പാണെന്ന്.... "ദേവൂട്ടി...." വീണ്ടും അവന്റെ വിളിയിൽ അവളുടെ കണ്ണുകൾ നിറഞ്ഞു തൂവുമെന്ന് തോന്നിയതും അവൾ കട്ട് ചെയ്തു....! "ഫോൺ ഞാൻ കുറച്ച് കഴിഞ്ഞു തരാം.... എനിക്ക് ഒരു ഫ്രണ്ടിനെ വിളിക്കാൻ ഉണ്ട്...." "ശ്രീക്കുട്ടി തന്നെയല്ലേ വിളിച്ചത്.... എന്നിട്ട് എന്താ നീ ഒന്നും പറയാതിരുന്നത്.... സാധാരണ അവൾ വിളിച്ചാൽ ഫോൺ വെക്കാത്തത് ആണല്ലോ.... അതും ഡെയ്‌ലി പത്ത് പതിനഞ്ച് തവണ എങ്കിലും വിളിയും ഉണ്ടാവും...." "അത്.... അത് പിന്നെ കുറച്ചു ദിവസം ലീവ് അല്ലെ കുറെ നോട്സ് കംപ്ലീറ്റ് ചെയ്യാനും പഠിക്കാനും ഉണ്ട്...." ചേട്ടത്തി വിശ്വസിച്ചത് പോലെ പോയതും അവൾ വേദനയോടെ നിന്നു....

ഇപ്പൊ ഞാൻ നന്നായി കള്ളം പറയാനും പഠിച് തുടങ്ങി....ശ്രീയേട്ടൻ വീണ്ടും കോൾ ചെയ്യുന്നത് കണ്ട് അത് സ്വിച്ച് ഓഫ്‌ ചെയ്തു....! "ഞാൻ ഇന്ന് അമ്മയുടെ കൂടെ കിടന്നോട്ടെ...." ദേവൂട്ടി പില്ലോയും കയ്യിൽ എടുത്തു അമ്മയുടെയും അച്ഛന്റെയും ഇടയിൽ കയറി കിടന്ന് കൊണ്ട് പറഞ്ഞു....! "എന്റെ കുട്ടിക്ക് ഇത് എന്താ പറ്റിയത്..." "ഒന്നുല്ല അമ്മേ.... നിങ്ങളെ കൂടെ കിടക്കുമ്പോ ഞാൻ കൊച്ചു കുട്ടിയാണെന്ന് തോന്നും...." "നീ ഞങ്ങളുടെ കൊച് കുട്ടി തന്നെയല്ലേ...." "ആണോ...." "മ്മ്...." അച്ഛനും കൂടെ സമ്മതിച്ചതും അവൾ അമ്മയെ കെട്ടിപ്പിടിച്ചു.... അച്ഛനും വാത്സല്യത്തോടെ അവളുടെ തലയിൽ തലോടി.... ഇവരുടെ കൂടെ കിടക്കുമ്പോ താൻ സുരക്ഷിതയാണെന്ന തോന്നൽ....തനിക്ക് പറ്റിയത് ഒരിക്കലും ഇവർ ആരും അറിയരുത്....എന്തൊക്കെയോ ചിന്തിച്ചു കിടന്ന അവൾ അമ്മയുടെയും അച്ഛന്റെയും കരുതലോടെ ഉള്ള തലോടലിൽ എപ്പോഴോ ഉറക്കത്തെ കൂട്ട് പിടിച്ചു....! ദേവ നിലയം മതില് ചാടി കടന്ന ശ്രീദേവ് രണ്ടും കല്പിച്ചു പെണ്ണിന്റെ മുറിയിലേക്ക് ചെന്നു....അവൾ ഇല്ലെന്ന് കണ്ടതും തന്റെ പ്രണയത്തെ കണ്ണ് നിറച്ച് കാണാൻ ഉള്ള അവന്റെ ആഗ്രഹം അസ്തമിച്ചത് പോലെ അവൻ നിരാശയോടെ അവളുടെ ബെഡിൽ ഇരുന്നു.....!..തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story