Oh my love 😱: ഭാഗം 23

oh my love

രചന: AJWA

"എന്താ പെണ്ണെ നിനക്ക് പറ്റിയത്.... എന്നിൽ നിന്ന് അകലാൻ മാത്രം...." അവൻ സ്വയം ചോദിച്ചു പോയി.... നിരാശയോടെ തന്നെ പുറത്തേക്ക് ഇറങ്ങി അവൻ പതിയെ താഴെ കണ്ട ഡോർ തുറന്ന് നോക്കി.... അമ്മയുടെയും അച്ഛന്റെയും ഇടയിൽ കൊച്ച് കുഞ്ഞിനെ പോലെ കിടന്നുറങ്ങുന്ന പെണ്ണിനെ അവൻ ഒരുമാത്ര നോക്കി നിന്ന് പോയി.... പിന്നെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി....! പിറ്റേന്നും അവൻ അവളെ ക്ഷേത്രത്തിൽ കണ്ട് അങ്ങോട്ട് ചെന്നു....കണ്ണടച്ച് കയ് കൂപ്പി നിൽക്കുന്ന പെണ്ണിനരികിൽ അവൻ വന്ന് നിന്നു....! "ദേവൂട്ടി...." അവന്റെ വിളിയിൽ അവൻ ഞെട്ടി കൊണ്ട് കണ്ണ് തുറന്നു.... തന്റെ അരികിൽ നിൽക്കുന്നത് തന്റെ പ്രണയം ആണെന്ന് അവൾ തിരിച്ചറിഞ്ഞു.... പെട്ടെന്ന് തന്നെ അവൾ അവനരികിൽ നിന്നും തിരിഞ്ഞു നടന്നു....! "എനിക്ക് തന്നെ തന്നേക്കണേ ദൈവമേ ഈ കാന്താരിയെ...." അവൻ കെഞ്ചുന്നത് പോലെ പറഞ്ഞു അവൾക്ക് പിന്നാലെ ഓടി....! അവളും അവന്റെ വരവ് കണ്ട് മറഞ്ഞു നിന്നു.... ഇത്തിരി നേരം അവിടെ നിന്ന് കണ്ണ് തുടച്ചു കൊണ്ട് അവിടെ ഒക്കെ ഒന്ന് നോക്കിയതും അവൻ പോയെന്ന് കണ്ട് അവൾ മരത്തിനു പിന്നിൽ നിന്ന് തിരിച്ചു നടക്കാൻ ഒരുങ്ങിയതും തൊട്ടടുത്തായി മാറിൽ കയ്യും കെട്ടി നിൽക്കുന്ന ശ്രീദേവിനെ കണ്ട് അവൾ ഒന്ന് ഞെട്ടി....!

അവന്റെ നോട്ടം തന്റെ കണ്ണുകളിൽ ആണ്.... ആ നോട്ടം താങ്ങാൻ ആവാതെ അവൾ അവനെ മറികടന്ന് നടക്കാൻ ഒരുങ്ങിയതും അവളുടെ കയ്യിൽ അവന്റെ പിടി വീണു....! അവൾ ഞെട്ടി കൊണ്ട് തന്റെ കയ്യിലേക്ക് നോക്കി കയ് വിടുവിക്കാൻ ശ്രമിച്ചു.... "ദേവൂട്ടി...."😘 എന്നുള്ള അവന്റെ പ്രണയർദ്രമായ വിളി അവൾക്ക് താങ്ങാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു....! "വിട്...." "എന്താ എന്റെ ദേവൂട്ടിക്ക് പറ്റിയെ.... എന്തിനാ പെണ്ണെ നീ എന്നിൽ നിന്ന് ഒഴിഞ്ഞു മാറുന്നത്....നിന്റെ ഈ അവഗണന എനിക്ക് സഹിക്കാൻ പറ്റുന്നില്ലെടി....," അവൻ നെഞ്ച്പൊട്ടിയാണ് പറയുന്നത് എന്ന് അവൾക്കറിയാം.... അവനെ ഒന്ന് ചേർത്തു പിടിച്ചു ഞാൻ ഇല്ലേ എന്ന് പറയാൻ തന്നെ കൊണ്ട് പറ്റില്ലെന്ന് ഓർത്തതും അവൾ അവന്റെ കയ് മാറ്റി...! "ദേവൂട്ടി...." അവൻ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു അവളുടെ കഴുത്തിൽ മുഖം അമർത്തി....! "വിട്.... ആരെങ്കിലും കാണും...." അവൾ അവനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു....!അവന്റെ കയ്കൾ അവളുടെ ഇടുപ്പിലേക്ക് പതിഞ്ഞതും അവൾ പൊള്ളിപിടഞ്ഞു....! "എനിക്ക് പോണം...." അവനിൽ നിന്ന് രക്ഷപെടാൻ എന്ന പോലെ അവൾ പറഞ്ഞു....! "എന്താ നിനക്ക് പറ്റിയെ.... ഏഴു വർഷം പിന്നാലെ നടന്ന് എന്റെ ഇഷ്ടം പിടിച്ചു പറ്റിയിട്ട് ഇപ്പൊ എന്നെ അവഗണിക്കുന്നോ....

ആര് എതിർത്താലും നീ എന്റെയാ.... പിന്നെന്തിനാ നീ എന്നിൽ നിന്ന് അകലാൻ ശ്രമിക്കുന്നത്...." "വിട്.... ശ്രീയേട്ടാ എനിക്ക് പോണം...." "ശ്രീയേട്ടാ എന്നുള്ള നിന്റെ വിളി കേട്ടിട്ട് എത്ര ദിവസം ആയെന്ന് അറിയോ....നീ എന്താ ശ്രീക്കുട്ടിയോട് പറഞ്ഞത് എന്നെ മൈൻഡ് ചെയ്യാൻ ഞാൻ ആരാ പ്രധാനമന്ത്രി ആണോ എന്നോ.... നിനക്ക് ഞാൻ ദൈവത്തിന് തുല്യം ആയ സ്ഥാനം ആണെന്നല്ലേ നീ പറയാറ്...." അവൻ അവളുടെ എതിർപ്പ് അവഗണിച്ചു കൊണ്ട് അവളുടെ ചുണ്ടിൽ വിരൽ ഓടിച്ചു കൊണ്ട് പറഞ്ഞു....! അവൾ ഒന്നും പറയാൻ ആവാതെ അവന്റെ കയ് തട്ടി മാറ്റിയതും അവൻ അവളുടെ അരയിൽ പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു അവളുടെ അധരങ്ങൾ ചുണ്ടുകൾ കൊണ്ട് കോർത്തു.... അവളുടെ കയ്കൾ അവനെ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നിനും പറ്റാതെ അവൾ നിന്നു.... അവൻ സങ്കടം എല്ലാം മാറുന്നത് വരെ അവളുടെ ചുണ്ടുകൾ മാറി മാറി നുണഞ്ഞു....! എല്ലാം ഓർമയിലേക്ക് വന്നതും അവൾ അവനെ പിടിച്ചു തള്ളി.... അവനെ ഒന്ന് നോക്കാൻ പോലും നിക്കാതെ അവൾ ഓടിയതും അവളിലെ മാറ്റം കണ്ട് അവൻ സ്തംഭിച്ചു നിന്നു.... ആരെയും നോക്കാതെ മുറിയിൽ എത്തിയ ദേവൂട്ടി അവനെ അവഗണിച്ചത് ഓർത്ത് പൊട്ടികരഞ്ഞു....! "സോറി ശ്രീയേട്ടാ...."

അവൾ കരച്ചിലിനിടയിലും പറയുന്നുണ്ടായിരുന്നു....! ശ്രീദേവും സ്വസ്ഥത ഇല്ലാതെ മുറിയിൽ അങ്ങിങായി നടന്നു.... അവന് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി....അവൾ തന്റേത് മാത്രം ആണെന്നുള്ള വിശ്വാസം ഇല്ലാതായത് പോലെ....! 💕💕💕 ബസിൽ ആയിരുന്നു രണ്ട് പേരും കോളേജിലേക്ക് പോയത്....ശ്രീക്കുട്ടി ഓരോന്ന് പറയുന്നതിനനുസരിച് അവൾ ഏതോ ലോകത്തെന്ന പോലെ ഒന്ന് മൂളും....! ബസ് ഇറങ്ങി നടക്കുമ്പോൾ ആണ് അവളുടെ കണ്ണുകൾ എവിടെയോ ഉടക്കിയത്.... കാറും ചേർന്ന് നിന്ന് തന്നെ നോക്കി നിൽക്കുന്ന ശിവനെ കണ്ടതും അവൾ പേടിച്ച പോലെ ബാഗിൽ പിടി മുറുക്കി....അയാൾ എന്തിനായിരിക്കും തന്റെ പിന്നാലെ ഒരു പ്രതികാരദാഹിയെ പോലെ നടക്കുന്നത്.... അതിന് മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തത്.... അവൾ ചിന്തിച്ചെങ്കിലും ഉത്തരം കിട്ടിയില്ല....അവൻ തന്നെ നോക്കി വശ്യമായി ചിരിക്കുന്നത് കണ്ടതും അവൾ നോട്ടം മാറ്റി കോളേജ് ഗേറ്റ് കടന്ന് അകത്തേക്ക് നടന്നു....! "മോൾക്ക് ചായ എടുക്കണോ.... അവരൊക്കെ ചേട്ടത്തിയുടെ ചെക്കപ്പിന് ഹോസ്പിറ്റലിൽ പോയിരിക്കാ....ഡേറ്റ് ആവാൻ ഇനി പത്തിരുപത് ദിവസം അല്ലെ ഉള്ളു...." "ഇപ്പോ വേണ്ട അച്ഛാ....ഫ്രഷ് ആയി വന്ന് ഞാൻ ഇട്ടോളാം...." എന്നും പറഞ്ഞു അവൾ അകത്തേക്ക് കയറി അച്ഛൻ സിറ്റൗട്ടിൽ തന്നെ ഇരുന്നു...!

മുറിയിൽ എത്തിയതും അവൾ ബാഗ് വെച്ച് തോളിൽ നിന്നും ഷാൾ എടുത്തു മാറ്റി.... മാറാൻ ഉള്ള ഡ്രസ്സ്‌ എടുക്കാൻ തിരിഞ്ഞതും പെട്ടെന്ന് ഒരു രൂപം മുന്നിൽ കണ്ട് അവൾ ഞെട്ടി....!ശ്രീദേവ് ആണെന്ന് കണ്ടതും അവൾ ഒന്ന് ആശ്വസിച്ചു....! "എന്താ പേടിച്ചു പോയോ...." മാറിൽ കയ്യും കെട്ടി നിന്ന് കൊണ്ട് അവൻ ചോദിച്ചതും അവൾ അവന്റെ മുഖത്ത് നോക്കാതെ നിന്നു.... അവൻ അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി അവന്റെ മുഖത്തിന് നേരെ പിടിച്ചു....! "ശ്രീയേട്ടൻ എന്താ ഇവിടെ... ഇറങ്ങി പോയെ....ഇവിടെ ആരും ഇല്ല..." "നീ എന്റെ മുഖത്ത് നോക്കി അങ്ങനെ പറയാൻ ആയോ....ആരും ഇല്ലെന്ന് അറിഞ്ഞു തന്നെയാ ഞാൻ വന്നതും....ഏഴു വർഷം എന്റെ പിന്നാലെ നടന്ന് എന്റെ ഇഷ്ടം പിടിച്ചു പറ്റി ഒടുവിൽ ഞാൻ നിന്റെ മുന്നിൽ മുട്ട് മടക്കിയപ്പോൾ നീ എന്നിൽ നിന്ന് ഒഴിഞ്ഞു മാറുന്നോ...." "അത്.... ഞാൻ.... എനിക്കിപ്പോ ശ്രീയേട്ടനെ ഇഷ്ടം അല്ല...." അവൾ പുറമെ ഗൗരവം കാണിച്ചു കൊണ്ട് പറഞ്ഞു....! "ഇപ്പൊ ഇഷ്ടം അല്ലന്നോ...നിന്നെ കൊണ്ട് ഐ ലവ് യൂ ശ്രീയേട്ടാ എന്ന് ഈ നിമിഷം വേണെങ്കിൽ എനിക്ക് പറയിക്കാൻ ആവും.... കാണണോ...." അത് കേട്ടതും അവൾ ഞെട്ടി കൊണ്ട് അവനെ നോക്കി....അവന്റെ ഒരു നോട്ടത്തിൽ തന്നെ ഞാൻ അലിഞ്ഞു പോവും.... ഒരു പക്ഷെ എന്നെ പോലും മറന്ന് പോവും....!

"ശ്രീയേട്ടനോട് ഇറങ്ങി പോവാനാ പറഞ്ഞത്.... അല്ലെങ്കിൽ ഞാൻ ഒച്ച വെക്കും...." "എങ്കിൽ നീ ഒച്ച വെക്ക്....നിന്റെ അച്ഛൻ ഇല്ലേ താഴെ....വരട്ടെ.... എല്ലാരും എന്നെ തല്ലി കൊല്ലട്ടെ.... എന്നാലും നീ എന്റെ മനസ്സിൽ നിന്നും പോവില്ല.... അത്രയ്ക്ക് സ്നേഹിച്ചു പോയി ഞാൻ നിന്നെ...." "എനിക്ക് ഇഷ്ടം അല്ലെന്ന് ഞാൻ പറഞ്ഞില്ലേ.... പിന്നെന്തിനാ എന്നെ ഇങ്ങനെ ശല്യം ചെയ്യുന്നേ...." അവൾ സങ്കടം കടിച്ചു പിടിച്ചു കൊണ്ട് അവനെ നോക്കി പറഞ്ഞു....! "ഞാൻ നിനക്ക് ഒരു ശല്യം ആണോ ദേവൂട്ടി....നിനക്ക് എന്നെ ആരെക്കാളും ഇഷ്ടം ആണെന്ന് നീ പറയാതെ തന്നെ എനിക്കറിയാം.... നിന്റെ ഈ ഹൃദയത്തിൽ ഞാൻ മാത്രമേ ഉള്ളു.... പക്ഷെ നീ മറ്റെന്തോ കാരണം കൊണ്ട് എന്നെ അകറ്റി നിർത്തുകയാ...അതെന്താണെന്ന് ചോദിച്ചാൽ നീ പറയില്ലെന്നും എനിക്കറിയാം..." "ഒരു കാരണവും ഇല്ല.... ശ്രീയേട്ടൻ ഒന്ന് പോയെ.... അവർ ഒക്കെ ഇപ്പൊ വരും...." "ഞാൻ പോവാൻ വന്നതല്ല.... നിന്നെ കൊണ്ട് എന്നെ ഇഷ്ടം ആണെന്ന് പറയിക്കാൻ വന്നതാ...." അവൻ അവളുടെ അടുത്തേക്ക് നടന്നതും അവൾ പിന്നിലേക്ക് നടന്ന് ചുവരിൽ തട്ടി നിന്നു.... അവളുടെ ഇരു വശവും അവൻ കയ് കുത്തി നിന്ന് അവളുടെ കണ്ണുകളിലേക്ക് നോക്കി....! "ഐ ലവ് യൂ ദേവൂട്ടി...."😘

അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ പതിഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞു....!അവളുടെ ഇരു കണ്ണുകളിലും പതിയെ അവളുടെ അധരങ്ങളിലേക്കും അവന്റെ ചുണ്ടുകൾ നീങ്ങി.... അവൾ കണ്ണുകൾ അടച്ചു അവന്റെ ചുംബനം സ്വീകരിച്ചു....! "ഇത് നിനക്ക് ഞാൻ വാങ്ങിയ ഫോൺ ആണ്....ഗാലറിയിൽ ഞാൻ ഇല്ല.... ഇതിലെ ഒരു ടോണും എന്റെ വോയിസ്‌ അല്ല....അതൊന്നും നിനക്ക് ഇപ്പൊ ആവശ്യം ഇല്ലല്ലോ.... പക്ഷെ ഞാൻ വിളിക്കും.... എനിക്ക് നിന്റെ ശ്രീയേട്ടാ എന്നുള്ള ആ വിളി കേൾക്കാതിരിക്കാൻ ആവില്ല.... ഒരു ദിവസം നിന്റെ ആ വിളി ഇല്ലാതെ നിന്നെ കാണാതെ എനിക്ക് വയ്യ പെണ്ണെ...." "ഞാൻ ഫോണിന് കുഞ്ഞേട്ടനോട് പറഞ്ഞിട്ടുണ്ട്....ഇതൊന്നും വേണ്ട...." അത് കേട്ടതും അവൻ ആദ്യം ദേഷ്യത്തോടെ അവളെ നോക്കി.... പിന്നെ സ്വയം നിയന്ത്രിച്ചു അവളുടെ അടുത്തേക്ക് ഒന്ന് കൂടെ നീങ്ങി....! "ഡീ പെണ്ണെ നീ ഇങ്ങനെ ഒക്കെ പറഞ്ഞാൽ നിന്നെ ഞാൻ അങ്ങ് ഉപേക്ഷിച്ചു പോവും എന്ന് കരുതിയോ നീ.... ഞാൻ നിന്നെയും കൊണ്ടെ പോവൂ.... ദേവൂട്ടി ഇല്ലെങ്കിൽ ഈ ശ്രീദേവില്ല...." അവൾക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു അവന്റെ വാക്കുകൾ....! "ശ്രീയേട്ടൻ പോയെ.... എനിക്ക് ഒന്ന് കുളിക്കണം...." "ഞാൻ പോവാൻ ഉദ്ദേശിച്ചിട്ടില്ല...."

എന്നും പറഞ്ഞു അവൻ അവളുടെ ബെഡിലേക്ക് വീണതും അവൾ ദയനീയമായി അവനെ നോക്കി... അവളുടെ ഷാൾ കയ്യിൽ എടുത്തു അവൻ അതിൽ ചുംബിച്ചു കണ്ണുകൾ അടച്ചു പിടിച്ചു കിടന്നതും അവൾ ഷാൾ എടുക്കാൻ കയ് നീട്ടിയപ്പോൾ തന്നെ അവൻ അവളെ വലിച്ചു തന്റെ നെഞ്ചിൽ ഇട്ടു....!അവൾ ഞെട്ടി കൊണ്ട് അവന്റെ മുഖത്ത് നോക്കിയതും അവൻ ഒരു ചിരിയോടെ അവളെയും കൊണ്ട് തിരിഞ്ഞു കിടന്നതും അവൻ അവൾക്ക് മുകളിൽ സ്ഥാനം പിടിച്ചു....! "ശ്രീയേട്ടൻ എന്താ ഈ കാണിക്കുന്നേ.... എന്നെ വിട്...." അവൾ അവനെ തള്ളി മാറ്റാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.... പക്ഷെ ഇരു കയ്യും ഊന്നി അവൻ അവളെ തന്നെ നോക്കി അങ്ങനെ കിടന്നു....! "എന്റെ ഭാരം നീ അറിയുന്നത് നമ്മൾ തമ്മിൽ ഒന്ന് ചേരുമ്പോഴായിരിക്കണം...." അങ്ങനെ ഒരു ദിവസം നമ്മുടെ ജീവിതത്തിൽ ഉണ്ടാവില്ല ശ്രീയേട്ടാ.... അവൾ പറയാതെ പറയുന്നുണ്ടായിരുന്നു....!😒 "ഇങ്ങനെ നോക്കല്ലെടി പെണ്ണെ.... എന്റെ കൺട്രോൾ എന്റെ നിയന്ത്രണത്തിൽ നിന്നെന്ന് വരില്ല...." അത് കേട്ടതും അവൾ അവന്റെ മുഖത്ത് നിന്നും നോട്ടം മാറ്റി....!അവൻ ഒരു ചിരിയോടെ അവളുടെ ഇരു കവിളുകളിലും ചുംബിച്ചു....!! "ഈ കാന്താരിയെ ഞാൻ സ്വന്തം ആക്കാൻ പോവാ...." അവൾ ഞെട്ടി കൊണ്ട് വീണ്ടും അവനെ നോക്കി....!

"നമ്മുടെ അച്ചന്മാർ ഒന്നായാൽ പിന്നെ ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ നിന്നെ ഞാൻ സ്വന്തം ആക്കുമെന്ന് നിനക്ക് ഞാൻ വാക്ക് തന്നതല്ലേ.... രണ്ടും കല്പിച്ചു ഞാൻ അച്ഛനോട് പറയാൻ തീരുമാനിച്ചു...." "വേണ്ട...." "എന്ത്‌ വേണ്ടെന്ന്...." "ശ്രീയേട്ടനെ വിവാഹം കഴിക്കാൻ എനിക്ക് സമ്മതം അല്ല...." "അല്ലെ...." "അല്ല..." അവൾ വിഷമം മറച്ചു പിടിച്ചു പറഞ്ഞതും അവൻ എണീറ്റ് ഇരുന്നു....! "ഏഴു വർഷം നീ എന്റെ പിന്നാലെ നടന്നതിന് നീ എന്നോട് പ്രതികാരം ചെയ്യുവാണോ.... എന്ത്‌ പ്രതികാരം ആണെങ്കിലും നമ്മുടെ കല്യാണം കഴിഞ്ഞാൽ എന്നോട് തീർത്തോ.... അല്ലാതെ ഇപ്പൊ എനിക്ക് സഹിക്കുന്നില്ലെടി...." "നമ്മൾ തമ്മിൽ ഉള്ള വിവാഹം ഒരിക്കലും നടക്കില്ല...." അവൻ ദയനീയമായി അവളെ നോക്കിയതും പുറത് കാർ വരുന്ന സൗണ്ട് കേട്ട് അവൾ ഞെട്ടി കൊണ്ട് വിൻഡോസ് വഴി അങ്ങോട്ട് നോക്കി....! "വല്യേട്ടൻ വന്നു....പ്രശ്നം ഉണ്ടാക്കാതെ ഒന്ന് പോ ശ്രീയേട്ടാ...." "മ്മ്...." അവൻ അവളെ നോക്കി നേർത്ത പുഞ്ചിരി നൽകി ഇറങ്ങിപോയതും അവൾ അവിടെ ഇരുന്നു പൊട്ടികരഞ്ഞു....! 💕💕💕 "ദൈവമേ ഈ കാന്താരിയുടെ ഉള്ളിൽ എന്താണെന്ന് അറിയാൻ പറ്റുന്നില്ലല്ലോ....

എന്തൊക്കെ ആയാലും ഈ കാന്താരിയെ എനിക്ക് തന്നെ തന്നേക്കണേ.... ഞാൻ ഇന്ന് ഈ കാന്താരിയാണ് എന്റെ മനസ്സിൽ എന്ന് അച്ഛനോടും അമ്മയോടും പറയാൻ പോവാ...."😒 ദേവൂട്ടി കയ് കൂപ്പി പ്രാർത്ഥനയോടെ നിൽക്കുമ്പോൾ ആണ് ശ്രീദേവ് തൊട്ടടുത്തു നിന്ന് ഭഗവാനെ നോക്കി അത്രയും പറഞ്ഞത്....! അവൾ വിഷമത്തോടെ അവനെ നോക്കി നിന്നു....! അവൾ ഇറങ്ങുന്നത് കണ്ടതും അവൻ അവളുടെ കയ്യും പിടിച്ചു മാറിനിന്നു....! "എന്റെ കയ്യിന്ന് വിട്..." "നീ എന്റെ അനുവാദം ചോദിച്ചിട്ടാണോടി എന്റെ പിന്നാലെ വന്ന് എന്നെ ഡിസ്റ്റർബ് ചെയ്തത്.... അത് പോലെ നിന്നെ സ്വന്തം ആക്കുന്നത് വരെ ഞാൻ കുറച്ച് ഡിസ്റ്റർബ് ചെയ്യാൻ തന്നെ തീരുമാനിച്ചു...." അവൻ അവളുടെ കയ്യിൽ ഉള്ള പിടി മുറുക്കി കൊണ്ട് പറഞ്ഞതും അവൾ അവനെ തുറിച്ചു നോക്കി....! "ശ്രീയേട്ടന് ഇപ്പൊ എന്താ വേണ്ടത്...." "എനിക്ക് വേണ്ടത് ഈ നിന്നെയാണ്.... ഇന്ന് സൺ‌ഡേ അല്ലെ എല്ലാരും അവിടെ തന്നെ കാണുമല്ലോ....ഞാൻ അച്ഛനെയും കൊണ്ട് വരും നിന്റെ വീട്ടിൽ നിന്നെ എനിക്ക് പെണ്ണാലോചിച്ചു കൊണ്ട്...." അത് കേട്ടതും അവൾ ഞെട്ടി.... ഇങ്ങനെ ഒരു ദിവസത്തിന് വേണ്ടി പ്രാർത്ഥനയോടെ കാത്തിരുന്നതാണ്....!പക്ഷെ ഇന്ന് അത് കേൾക്കുമ്പോൾ സന്തോഷം ഇല്ല....!

"അതൊന്നും വേണ്ട.... ഞാൻ ഇപ്പോഴൊന്നും വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നില്ല...." അവൾ പറഞ്ഞു തീരുന്നതിനു മുന്നേ അവന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളിൽ പൊതിഞ്ഞു....!അല്പം കഴിഞ്ഞു അവൻ അവളിൽ നിന്നും മാറി നിന്നു....! "എന്റെ ദേഷ്യം നിയന്ത്രിക്കാൻ നിന്റെ ഈ ചുണ്ടുകൾക്കെ പറ്റൂ.... കാരണം നിന്റെ വാക്കുകൾ എന്നെ എത്ര മാത്രം വേദനിപ്പിക്കുന്നുണ്ടെന്ന് നിനക്ക് അറിയില്ല ദേവൂട്ടി...." അവൾ ഒന്നും പറയാൻ ആവാതെ നിന്നു....! "ഞാൻ എന്റെ അച്ഛനെ പറഞ്ഞു വിടും....എന്തെങ്കിലും ചെറിയ തടസ്സം കണ്ടാൽ അച്ഛൻ പിന്നെ എല്ലാം ഉപേക്ഷിച്ചു ഇറങ്ങി വരും.... എന്നാലും എനിക്ക് നിന്നെ വേണം ദേവൂട്ടി.... എനിക്കറിയാം അന്നത്തെ സംഭവത്തിന് ശേഷം നിന്റെ ഒരു കാര്യത്തിനും ആരും എതിര് നിൽക്കില്ലെന്ന്.... നീയായിട്ട് ഇതിന് എതിര് നിൽക്കരുത് ദേവൂട്ടി.... എനിക്ക് അത് സഹിക്കാൻ ആവില്ല...." അവൻ പോവുന്നത് അവൾ വിഷമത്തോടെ ഒന്ന് നോക്കി വീട്ടിലേക്ക് നടന്നു....! ശ്രീയേട്ടൻ തന്നെ പ്രണയിക്കുന്നതിന് പകരം ആയി കൊടുക്കാൻ ഒന്നും തന്നെ എന്റെ കയ്യിൽ ഇല്ല.... ഈ എന്നെ പോലും.... അവൾ കണ്ണ് തുടച്ചു വീടിനകത്തേക്ക് കയറി....! "നീ കരഞ്ഞോ മോളെ...." "ഇല്ലച്ചാ.... കണ്ണിൽ ഒരു കരട് വീണതാ...."

എന്നും പറഞ്ഞു അവൾ അകത്തേക്ക് കയറി....,! "ഇന്ന് നിന്റെ ശ്രീയേട്ടനെ കണ്ടില്ലെ... എന്താണ് മുഖത്ത് ഒരു വാട്ടം...." ചേട്ടത്തി അവൾക്കരികിൽ വന്ന് കൊണ്ട് ചോദിച്ചതും അവൾ ഒന്ന് ചിരിച്ചു....! "പിന്നെ കാണാതെ...." അവൾ സ്റ്റെയർ കയറി കൊണ്ട് പറഞ്ഞു മുറിയിലേക്ക് ഓടി.... പഴയ പോലെ സ്റ്റെയർ കയറി വരാൻ ചേട്ടത്തിക്ക് പറ്റില്ല.... അത് കൊണ്ട് തന്റെ കരച്ചിലിന് സാക്ഷിയാവാൻ ആരും ഇല്ല... മുറിയിൽ എത്തിയതും അവൾ ഡോർ അടച്ചു അവിടെ മുട്ട് കുത്തി ഇരുന്നു കരഞ്ഞു തീർത്തു....! 💕💕💕 ഡെയിനിങ് ടേബിളിന് മുന്നിൽ ഇരുന്നു ശ്രീദേവ് കഴിച്ചു കൊണ്ടിരിക്കുന്ന അച്ഛനെ ഒന്ന് നോക്കി....🙄എങ്ങനെ തുടങ്ങും എന്ന കൺഫ്യൂഷൻ ആണ്....!സ്വന്തം കല്യാണകാര്യം വീട്ടിൽ അവതരിപ്പിക്കുന്ന കഷ്ടപ്പാട് ഒന്ന് വേറെ തന്നെയാ....! പിന്നെ വേറെ വഴിയൊന്നും കാണാതെ അമ്മയുടെ പിന്നാലെ കിച്ചണിലേക്ക് ചെന്നു....!അമ്മയാണെങ്കിൽ ഫുഡ്‌ കഴിച്ച പ്ലേറ്റ് ഒക്കെ ക്‌ളീൻ ചെയ്യൽ ആണ്....!🙄ഇതിൽ പിടിച്ചു കേറാം....! "എന്താടാ ഇന്ന് ഇവിടെ ഒരു കറക്കം..." അവനെ നോക്കാതെ തന്നെ അമ്മ ചോദിക്കുന്നത് കേട്ട് അവൻ ഒരു വളിച്ച ഇളിയോടെ അമ്മയുടെ പിറകിൽ ചെന്ന് തോളിൽ കയ്യിട്ടു.... "അമ്മ ഈ കണ്ട ജോലി ഒക്കെ ഒറ്റയ്ക്ക് ചെയ്യുന്നത് കണ്ടപ്പോൾ...." "ഇത്രയും കാലം ഞാൻ അല്ലെ ഇത് ചെയ്തത്....

ഇപ്പൊ പെട്ടെന്ന് എന്താ മോന് അമ്മയോട് ഒരു സ്നേഹം...." "അത്.... പിന്നെ.... അമ്മേ....അമ്മയെ ജോലിയിൽ സഹായിക്കാൻ പറ്റിയ ഒരാളെ ഞാൻ കണ്ട് വെച്ചിട്ടുണ്ട്...."😍 "ഇവിടെ ഒരു ജോലിക്കാരിയുടെ ആവശ്യം ഒന്നും ഇല്ല....പുര നിറഞ്ഞു നിക്കുന്ന ആണുങ്ങൾ രണ്ടെണ്ണം ആണ്.... എനിക്ക് ആണെങ്കിൽ രണ്ടിനെയും ഒട്ടും വിശ്വാസവും ഇല്ല...." 😒ഈ അമ്മ എന്നെയും അച്ഛനെയും പറ്റി ചിന്തിച്ചു വെച്ചത് ഇങ്ങനെ ആണോ....എന്റെ പെണ്ണിനെ ആണെങ്കിൽ ഒരു ജോലിക്കാരിയും ആക്കി....! "അതല്ലമ്മേ....ഞാൻ ഒരു പെണ്ണ് കെട്ടി അമ്മയെ സഹായിക്കുന്ന കാര്യവാ പറഞ്ഞത്...." "🙄ആര് നീയോ...." "പിന്നെ അച്ഛനോ....അമ്മയുടെ മരുമകൾ ആയി വന്നാൽ അവൾ അമ്മയെ എല്ലാറ്റിനും സഹായിക്കും...."😍 "ചുരുക്കി പറഞ്ഞാൽ നിനക്ക് ഇപ്പൊ പെണ്ണ് കെട്ടണം....എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ അത് നേരെ ചൊവ്വേ പറയെടാ...." അമ്മ അവനെ ഒന്നിരുത്തി നോക്കി കൊണ്ട് പറഞ്ഞു....! "അത്.... പിന്നെ.... അമ്മ.... എനിക്ക്....എന്റെ മനസ്സിൽ ഒരുത്തി കയറി കൂടിയിട്ട് കുറച്ച് നാളായി...." ചെക്കൻ ഇത്തിരി നാണത്തോടെ അമ്മയുടെ പുറത്ത് വിരൽ കൊണ്ട് ചിത്രപണി നടത്തി കൊണ്ട് പറഞ്ഞു....! "പ്രേമം ആണോ...." "മ്മ്.... അമ്മ വേണം അച്ഛനോട് പറയാൻ....

അല്ലാതെ അച്ഛൻ ഇങ്ങോട്ട് പറഞ്ഞു ഞാൻ ഒരു പെണ്ണ് കെട്ടും എന്നൊന്നും എനിക്ക് തോന്നുന്നില്ല....ഇനിയും വൈകിയാൽ അവളെ എനിക്ക് നഷ്ടപ്പെടും അമ്മേ...."😒 "ആരാടാ ആ പെണ്ണ്....എനിക്ക് അപ്പോഴേ തോന്നി.... ഏതോ കെണിയിൽ എന്റെ മോൻ വീണിട്ടുണ്ടെന്ന്....ദെ മനുഷ്യാ...." എന്നും പറഞ്ഞു അമ്മ അച്ഛന്റെ അടുത്തേക്ക് ഓടി....!ശ്രീദേവ് ആണെങ്കിൽ വായും പൊളിച്ചു അമ്മയുടെ പിന്നാലെ ചെന്നു.... എന്തായാലും നനഞ്ഞു ഇനി കുളിച്ചു കേറാം....! "നിങ്ങൾ ഇവിടെ ഇങ്ങനെ മാനം നോക്കി ഇരുന്നോ.... മോൻ ഏതോ പെണ്ണിനെ കെട്ടികൊണ്ട് വരുന്ന കാര്യവാ എന്നോട് പറഞ്ഞത്...." 😒ഈ അമ്മ.... ഇങ്ങനെ പറയാൻ ആണോ.... സൗമ്യമായിട്ട് പറയും എന്ന് കരുതിയാ പുള്ളിക്കാരിയുടെ അടുത്ത് ചെന്നത്....! "ദേവ നിലയത്തിലെ ദേവൂട്ടിയുടെയും നന്ദന്റെയും വേലി കഴിഞ്ഞിട്ട് മതി നിന്റെയും ശ്രീക്കുട്ടിയുടെയും വേലി.... അവരേക്കാൾ തറവാട് മഹിമയുള്ള കുടുംബത്തിൽ നിന്ന് നിങ്ങളെ വേലി കഴിപ്പിക്കാനാ എന്റെ തീരുമാനം...." അവിടെ ഉള്ളത് തന്നാ ഇവിടെ വേണ്ടത്.... ഇത് ഒരു നടക്കും പോകുന്ന ലക്ഷണം ഇല്ലല്ലോ....! ശ്രീക്കുട്ടി ബഹളം കേട്ട് ഇറങ്ങി വന്ന് ഏട്ടനെ ഒന്ന് നോക്കി... അവൻ ആണെങ്കിൽ കടുത്ത ചിന്തയിൽ ആണ്.... ഇങ്ങേരെ എങ്ങനെ ഒന്ന് മയക്കി എടുക്കും....!

"അച്ഛാ..." 😟ശ്രീക്കുട്ടി വിളിച്ചതും ശ്രീദേവ് പ്രതീക്ഷയോടെ അവളെ നോക്കി....! "ഏട്ടൻ പ്രേമിക്കുന്ന പെണ്ണിനെ എനിക്കറിയാം.... നല്ല കുട്ടിയാ.... നല്ല കുടുംബം ആണ്....ആ പെണ്ണിനെ അച്ഛന് ഇഷ്ടാവും..." "ആരായാലും എന്തായാലും എല്ലാം ഒത്തു വന്നാലേ നടക്കൂ...." "😒അച്ഛാ...." "ഒന്നുല്ലേലും തറവാട്ടുകാർ എങ്കിലും ആയിരിക്കണം....." എന്നും പറഞ്ഞു അച്ഛൻ എണീറ്റ് പോവാൻ നിന്നതും അവൻ രണ്ടും കല്പിച്ചു പറഞ്ഞു....! "എനിക്ക് ദേവ നിലയത്തിലെ ദേവൂട്ടിയെയാ ഇഷ്ടം....അവൾ ആണെങ്കിൽ അച്ഛന്റെയും അമ്മയുടെയും തറവാട്ടിൽ ഉള്ളവരുടെ മകൾ അല്ലെ...." "😨ഏ.... ദേവൂട്ടിയെയോ....?!!" അച്ഛനും അമ്മയും ഒരു പോലെ ഞെട്ടി കൊണ്ട് ചോദിച്ചതും അവൻ നിഷ്കു ആയി തലയാട്ടി....! "എപ്പോ തുടങ്ങിയെടാ ഇത്....?!!" "ഏഴു വർഷം ആയി.... പക്ഷെ അതിന് മുന്നേ അവൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നു...."😒 "അപ്പൊ ഇതിന് വേണ്ടിയാണോ നീ ഓരോന്ന് പറഞ്ഞു ഞങ്ങളെ അന്ന് ക്ഷേത്രത്തിലേക്ക് കൊണ്ട് ചെന്ന് ഒന്നാക്കിയത്...." "പിന്നെ എത്രയെന്നു വെച്ചാ നിങ്ങളെ പിണക്കം മാറി ഞങ്ങൾ ഒന്നാവും എന്ന് കരുതി കാത്ത് നിക്കുന്നെ.... അപ്പൊ പിന്നെ അതല്ലാതെ വേറെ വഴി കണ്ടില്ല....അത് കൊണ്ട് ഇന്ന് തന്നെ ദേവ നിലയത്തിൽ ചെന്ന് ഇതിന് ഒരു തീരുമാനം ഉണ്ടാക്കണം...."

അവൻ രണ്ടാളുടെയും മുഖത്ത് നോക്കാതെ എങ്ങനെ ഒക്കെയോ പറഞ്ഞൊപ്പിച്ചു....! "അമ്മയും മോനും എന്താണെന്ന് വെച്ചാൽ ആയിക്കോ ഞാൻ ഇല്ല...." "അങ്ങനെ പറയല്ലേ അച്ഛാ.... അങ്ങനെ ആണെങ്കിൽ പിന്നെ അച്ഛനെയും മാമനെയും കഷ്ടപ്പെട്ട് നേരെയാക്കേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ...." "എനിക്ക് തോന്നുന്നില്ല അവർ ഇതിന് സമ്മതിക്കും എന്ന്.... അവിടെ ചെന്ന് നാണം കെടലെ ഉണ്ടാവൂ...." "ഇല്ലച്ച.... അങ്ങനെ ഒന്നും ഉണ്ടാവില്ല...." അത് കേട്ടതും അച്ഛൻ ഒന്ന് നിന്നു അവനെ നോക്കി....! "ദേവൂട്ടി ആയത് കൊണ്ട് മാത്രാ ഞാൻ സമ്മതിച്ചത്.... എന്നും ക്ഷേത്രത്തിൽ വരുന്ന കുട്ടിയാ.... വല്ല നാണക്കേടും അവിടെ വെച്ച് ഉണ്ടായാൽ പിന്നെ എന്റെ മോൻ ആ ചിന്ത അങ്ങ് കളഞ്ഞേക്ക്...." അതിന് അവൻ ഒന്ന് ചിരിച്ചു.... അവൾ ക്ഷേത്രത്തിൽ വരുന്നത് തന്നെ എന്നെ കാണാനാ.... 😦ഇനി ആ ഹിറ്റ്ലർ വല്ല പ്രശ്നവും ഉണ്ടക്കോ... മാമൻ ആണെങ്കിൽ പിന്നെ അച്ഛന്റെ ബാക്കിയാ... എന്താവോ എന്തോ....! 🙄എന്റെ കാര്യം കൂടെ ഇവരെ ഒന്നിച് സെറ്റ് ആക്കാൻ വല്ല വകുപ്പും ഉണ്ടോ.... ശ്രീ കുട്ടി വായും പൊളിച്ചു നിന്നുള്ള ചിന്തയിൽ ആണ്.... അല്ലെ വേണ്ട ഇത് എന്താവുമെന്ന് നോക്കട്ടെ... അല്ലേലും ഞാൻ അല്ലല്ലോ കഷ്ടപ്പെടേണ്ടത് നന്ദേട്ടൻ അല്ലെ...!😒 💕💕💕

വൈകീട്ട് ശ്രീദേവ് കുളി ഒക്കെ കഴിഞ്ഞു കണ്ണാടിക്ക് മുന്നിൽ നിന്ന് റെഡി ആവുകയാണ്....ദൈവമേ യാതൊരു മുടക്കും ഇല്ലാതെ അവളെ എനിക്ക് തന്നെ തന്നേക്കണേ....! "പെണ്ണ് ചോദിക്കാൻ പോന്നേ ഉള്ളു.... നിന്റെ ഒരുക്കം കണ്ടാൽ അവളെ കെട്ടി കൊണ്ട് വരാൻ പോവാണെന്ന് തോന്നുമല്ലോ...." ഇറങ്ങി വരുമ്പോ തന്നെ അമ്മ അവനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു....! "അത് പിന്നെ അവൾക്ക് ചേരുന്ന ചെക്കൻ ആണെന്ന് തോന്നണ്ടേ...." എന്നും പറഞ്ഞു അവൻ കയ്യിന്റെ സ്ലീവ്ലെസ് കയറ്റി അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് വന്നു...! "ഞാൻ റെഡി പോവാം...." ശ്രീക്കുട്ടിയും വലിയ ഒരുക്കം ഒക്കെ കഴിഞ്ഞു ഇറങ്ങി വന്ന് പറഞ്ഞതും അച്ഛനും അമ്മയും ശ്രീദേവും അവളെ നല്ലത് പോലെ ഒന്ന് നോക്കി....! "🙄നീ എവിടേക്കാ...." "ദേവൂട്ടിയെ കാണാൻ...." "അവളെ കാണാൻ അല്ല പെണ്ണ് ചോദിക്കാനാ പോന്നത്.... അതിന് നിന്റെ ആവശ്യം ഒന്നും ഇല്ല...." 😒അപ്പൊ നന്ദേട്ടനെ കാണാൻ പറ്റില്ല...! "ഞാൻ വന്നെന്ന് കരുതി എന്താ....എന്റെ ഒരേ ഒരു നാത്തൂൻ ആവാൻ പോവല്ലേ അവൾ...."

"അതിന് ഇനിയും ചടങ്ങുകൾ ഉണ്ട്.... അപ്പൊ പോവാം...." എന്നും പറഞ്ഞു അവറ്റകൾ പോയതും കെട്ടി ഒരുങ്ങിയത് മാത്രം ബാക്കി.... പെണ്ണ് മുൻവശത്തെ വാതിലും അടച്ചു നിരാശയോടെ മുറിയിൽ തന്നെ പോയി....! സിറ്റൗട്ടിൽ തന്നെ ഇരുന്നു ബുക്ക്‌ വായിക്കുകയായിരുന്നു ദേവൂട്ടി... അമ്മ അവൾക്കുള്ള ചായയും ബിസ്ക്കറ്റും അരികിൽ കൊണ്ട് വെച്ചതും അവൾ ചായ എടുത്തു ഒരു സിപ് കുടിച്ചു ബിസ്ക്കറ്റ് അതിൽ മുക്കി എടുത്തു കഴിക്കാൻ തുടങ്ങിയതും ശ്രീദേവിന്റെ കാർ മുറ്റത്തേക്ക് കയറിയതും പെണ്ണ് ഞെട്ടി അതെ പോലെ ഇരുന്നു.... ശ്രീദേവ് അവളെ കണ്ട് ഒരു പുഞ്ചിരിയോടെ ഇറങ്ങി....! "വൈകീട്ട് നിന്നെ പെണ്ണ് ആലോചിച്ചു അച്ഛനും ആയി ഞാൻ വരും...." 😨പെട്ടെന്ന് അവൻ കാലത്ത് പറഞ്ഞ വാക്ക് ഓർത്ത് അവൾ ചാടി എണീറ്റ് അകത്തേക്ക് ഓടി....! ..തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story