Oh my love 😱: ഭാഗം 24

oh my love

രചന: AJWA

🙄ഇവറ്റകൾ എന്താ ഈ സമയത്ത് ഇവിടെ....? പെണ്ണിന്റെ അച്ഛൻ ആ ചിന്തയോടെ അവരുടെ അടുത്തേക്ക് ചെന്ന് ഒന്ന് ഇളിച്ചു...! "വരൂ.... അകത്തിരിക്കാം..." എന്നും പറഞ്ഞു അങ്ങേര് അവരെ നോക്കി ചിരിച്ചതും അവർ കയറി സിറ്റൗട്ടിൽ തന്നെ ഇരുന്നു....സുഖ വിവരം ഒക്കെ അന്വേഷിക്കുന്ന തിരക്കിൽ ശ്രീദേവ് അവളുടെ നോട്ബുക്ക്‌ കണ്ട് അതിൽ പെൻ എടുത്തു ഐ ലവ് യൂ ദേവൂട്ടി എന്ന് എഴുതി വെച്ചു....! 'നീ കൂടെ ഇല്ലാതെ എൻ ജന്മം പൂർണമാവില്ല.... അതിനുള്ള കാത്തിരിപ്പിൽ ആണ് ഞാൻ....'❤️ അപ്പോഴേക്കും പെണ്ണിന്റെ അമ്മ ചായയും ആയി വന്നതും അവൻ അത് കയ്യിൽ എടുത്തു എല്ലാരേയും ഒന്ന് നോക്കി ദേവൂട്ടിയുടെ ചായ കയ്യിൽ ആക്കി അവന്റെ കയ്യിൽ ഉള്ള ചായ അവിടെ വെച്ച് ഒരു പുഞ്ചിരിയോടെ അത് കുടിച്ചു....! "പറ അച്ഛാ...." 😦ശ്രീദേവ് അച്ഛനെ നോക്കി അക്ഷൻ ഇട്ടതും അച്ഛൻ ഒന്ന് നേരെ ഇരുന്നു....! "ഞങ്ങൾ വന്നത് ഒരു കല്യാണ ആലോചനയുടെ കാര്യം പറയാൻ ആണ്...." 🙄എന്തേലും വശപിശക് ഉണ്ടോടാ എന്ന പോലെ അച്ഛൻ അവനെ ഒന്ന് നോക്കി അവൻ കണ്ടിന്യു എന്ന് കാണിച്ചു....! "ആർക്ക്...." "ഇവന് തന്നെയാ...." ശ്രീദേവ് ആണെങ്കിൽ മാമനെയും മാമിയെയും നോക്കി ഒന്ന് ഇളിച്ചു....ദാസും നന്ദനും ലാൻഡ് ആയിട്ടില്ല....! "ആഹാ.... എവിടുന്നാ...."

അത് കേട്ടതും അവർ മൂന്നും പരസ്പരം ഒന്ന് നോക്കി.... 😨 "നേരെ ചൊവ്വെ പറയച്ചാ...." ശ്രീദേവ് വീണ്ടും അച്ഛനെ നോക്കി ആക്ഷൻ ഇട്ടു....! "അത്... അത്.... പിന്നെ.... ഞാൻ...." അങ്ങേർക്ക് വിക്ക് വന്നത് കണ്ട് ശ്രീദേവ് അച്ഛനെ ദയനീയമായി നോക്കി.... ഇനി ഒന്നും നടക്കുന്ന ലക്ഷണം ഇല്ല.... അപ്പോഴേക്കും നന്ദൻ ബൈക്കിൽ വന്ന് അവരെ കണ്ട് ഒരു വളിച്ച ഇളിയോടെ അകത്തേക്ക് കയറി.... അവന്റെ നോട്ടം ശ്രീക്കുട്ടിയെയാണ്....! "ആര് ഇത് മാമനോ.... സുഖാണോ മാമാ...." "അതെ മോനെ...." ശ്രീക്കുട്ടിയെ അവരുടെ കൂടെ കാണാതെ വീണ്ടും അവരെ ഒക്കെ ഒന്ന് നോക്കി ഇളിച്ചു അവൾ ദേവൂട്ടിയുടെ കൂടെ കാണും എന്ന് കരുതി അവൻ അകത്തു കയറി.... ദേവൂട്ടി ആണെങ്കിൽ ഹാളിൽ തന്നെ താടിക്ക് കയ്യും കൊടുത്ത് ഇരുന്നു ഏതോ ആലോചനയിൽ ആണ്....! "നീ എന്താടി ഇവിടെ ഒറ്റയ്ക്ക് ഇരിക്കുന്നെ...." കൂടെ ആരെങ്കിലും ഉണ്ടോ എന്ന് അറിയാലോ എന്ന് കരുതി അവൻ ദേവൂട്ടിയെ നോക്കി ചോദിച്ചു....! "എന്നാൽ കുഞ്ഞേട്ടൻ കൂടെ ഇവിടെ ഇരിക്ക്.... എന്നാൽ നമ്മൾ രണ്ട് പേരാവും...." 😒അപ്പൊ ഒറ്റയ്ക്ക് തന്നെയാ.... അവളും അവിടെ ഒറ്റയ്ക്ക് ആവും.... ശ്രീദേവിനെ പോലെ മതില് ചാടിയാലോ....🙄അതിന് മുൻപ് ചെന്ന് ഇഷ്ടം ആണെന്ന് പറയാൻ നോക്ക് എന്ന് മനസ് തന്നെ പറഞ്ഞതും അവൻ പിന്നെ നിരാശയോടെ അകത്തു കയറി....!

"അത് പിന്നെ മാമാ.... എനിക്ക് ദേവൂട്ടിയെ ഇഷ്ടം ആണ്.... ദേവൂട്ടിക്ക് എന്നെയും.... അതിനാ ഞങ്ങൾ വന്നത്...." ഒന്നും നടക്കില്ലെന്ന് കണ്ടതും ശ്രീദേവ് രണ്ടും കല്പിച്ചു പറഞ്ഞതും ദേവൂട്ടി അകത്ത് എന്ത്‌ ചെയ്യും എന്ന് അറിയാത്ത അവസ്ഥയിൽ ഇരുന്നു....! നന്ദൻ ഫ്രഷ് ആയി വന്ന് എല്ലാം കേട്ട് പുഞ്ചിരിയോടെ അവരെ അടുത്ത് തന്നെ നിന്നു....ഇത് പോലെ അവിടെ ഒരു പോക്ക് പോവേണ്ടത് ആണ്....!അച്ഛനും അമ്മയും പരസ്പരം ഒന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല....! ദാസ് കൂടെ വന്നതും ശ്രീദേവ് എല്ലാം കയ്യീന്ന് പോയ പോലെ ഇരുന്നു....!അവൻ എല്ലാരേയും ഒന്ന് നോക്കി അടുത്ത് തന്നെ നിന്നതും അച്ഛൻ പറഞ്ഞു തുടങ്ങി....! "അവളുടെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് ഇവർ രണ്ട് പേരും ആണ്.... അവൾക്ക് ദോശം ആയത് ഒന്നും ഇവർ ചെയ്യില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.... അവൾക്ക് ആരെയോ ഇഷ്ടം ആണെന്ന് മാത്രം അറിയാം.... അതാരാണെന്ന് അവൾ ഇന്നേവരെ ഞങ്ങളോട് പറഞ്ഞിട്ടും ഇല്ല...." "എന്താ അച്ഛാ....?!!" അച്ഛൻ പറയുന്നത് കേട്ട് ദാസ് സംശയത്തോടെ ചോദിച്ചു....! "ദേവൂട്ടിയെ പെണ്ണ് ആലോചിച്ചു വന്നതാടാ....ഇവർ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന്.... അങ്ങനെ ആണെങ്കിൽ നമുക്ക് ഇവരെ...." "ദേവൂട്ടി എവിടെ അവളോട് ചോദിച്ചു നോക്ക്...."

ദാസ് പറഞ്ഞതും ശ്രീദേവ് ഒരു പുഞ്ചിരിയോടെ ഇരുന്നു....! "ദേവൂട്ടി.... മോളെ...." അച്ഛൻ വിളിച്ചതും ദേവൂട്ടി വിഷമത്തോടെ എണീറ്റു.... ഇങ്ങനെ ഒരു അവസരത്തിന് വേണ്ടി പ്രാർത്ഥിക്കാത്ത ദിവസങ്ങൾ ഇല്ല.... പക്ഷെ ഇന്ന്... ശ്രീയേട്ടന് വേണ്ടത് എന്നിലെ പഴയ ദേവൂട്ടിയെയാണ്..... അവൾ ധൈര്യം സംഭരിച്ചു പതിയെ അവർക്കരികിലേക്ക് നടന്നു.... ശ്രീദേവിന്റെ നേരെ ഒരു നോട്ടം അറിയാതെ പോലും നോക്കാതെ അവൾ നിന്നു....! "എന്താ അച്ഛാ...." "നിന്റെയും ശ്രീദേവിന്റെയും വിവാഹകാര്യവാ ആലോചിക്കുന്നത്....എന്റെ മോൾക്ക് ശ്രീദേവിനെ ഇഷ്ടം ആണോ...." "എനിക്ക് ഈ കല്യാണം വേണ്ട...." അവൾ പറയുന്നത് കേട്ട് ശ്രീദേവ് ഞെട്ടി കൊണ്ട് എണീറ്റു....! "ദേവൂട്ടി...."😢 അവൻ അത്യധികം വിഷമത്തോടെ വിളിച്ചു പോയി....! "എന്നോട് പറഞ്ഞതല്ലേ വല്യേട്ടൻ എന്റെ സമ്മതം ഇല്ലാതെ ആരുടെയും കല്യാണആലോചനയും ആയി എന്റെ അടുത്തേക്ക് വരില്ലെന്ന്...." "മ്മ്... നീ പൊയ്ക്കോ....നിനക്ക് കൂടെ ഇഷ്ടം ആണെന്ന് ഇവൻ പറഞ്ഞത് കൊണ്ട് മാത്രാ...." ദാസ് പറഞ്ഞതും ദേവൂട്ടി ആരെയും നോക്കാതെ അകത്തേക്ക് ഓടി കയറി.... മുറിയിൽ കയറി വാതിൽ അടച്ചു കണ്ണീരോടെ ബെഡിലേക്ക് വീണു.... എന്റെ ശ്രീയേട്ടൻ എന്ത് മാത്രം വിഷമിച്ചു കാണും....ഇതിന് വേണ്ടിയാണോ നീ ഞങ്ങളെ തമ്മിൽ അടുപ്പിച്ചത്....

അവൾ സഹിക്കാൻ ആവാതെ പൊട്ടി കരഞ്ഞു....!! "അവൾ പറയേണ്ടത് പറഞ്ഞല്ലോ ഇനി പൊയ്ക്കൂടേ...." ദാസ് ഒരു ചിരിയോടെ പറഞ്ഞതും ശ്രീദേവിന്റെ അച്ഛനും അമ്മയും എണീറ്റു....! "ഹ്മ്മ്.... കുമ്പളം കുത്തിയാൽ മത്തൻ മുളക്കൊ.... അച്ഛന്റെ സ്വഭാവം മക്കൾ പുറത്തെടുത്തു എന്ന് കരുതിയാൽ മതി.... ഇവിടെ കളഞ്ഞിട്ട് വന്നാൽ മതി നിന്റെ ഇഷ്ടം....ഇനി മേലാൽ ഈ കുടുംബം ആയി യാതൊരു ബന്ധവും ഇല്ല...." ശ്രീദേവിന്റെ അച്ഛൻ അരിശത്തോടെ പറഞ്ഞു ...! "അവൾക്ക് നിന്റെ മോനെ ഇഷ്ടം ആവാത്തത് എന്റെ കുറ്റം ആണോ...." "നിങ്ങൾ പറഞ്ഞു പഠിപ്പിച്ചത് അല്ലെ അവൾ പറഞ്ഞത്...." "അനാവശ്യം പറയരുത്.... ഞങ്ങൾ ഒന്നും പഠിപ്പിച്ചിട്ടില്ല...." അവരുടെ തമ്മിൽ തല്ല് എല്ലാം ദേവൂട്ടി കേട്ട് പൊട്ടി കരച്ചിലോടെ അവിടെ ഇരുന്നു....! "വാ... അച്ഛാ...." ശ്രീദേവ് അടിയോടടുത്ത അച്ഛനെ പിടിച്ചു നടന്നതും നന്ദൻ അവന്റെ അച്ഛനെയും പിടിച്ചു വെച്ചു.... നെഞ്ചു പിടയുന്ന വേദനയോടെ ശ്രീദേവ് അവിടെ നിന്നും ഇറങ്ങി....നന്ദനും എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ വിഷമത്തോടെ മുറിയിലേക്ക് ചെന്നു....! "എന്തായി ഏട്ടാ...." ശ്രീക്കുട്ടി വാതിൽ തുറന്നപാടെ ചോദിച്ചതും ശ്രീദേവ് ഒന്നും പറയാതെ വിഷമത്തോടെ മുറിയിലേക്ക് നടന്നു....

അച്ഛന്റെയും അമ്മയുടെയും മുഖം കണ്ടപ്പോൾ തന്നെ അവൾക്ക് ഒന്നും ചോദിക്കാൻ തോന്നിയില്ല....! ഞാൻ ആയിട്ട് ഒരുമിപ്പിച്ചവരെ ഞാൻ ആയിട്ട് തന്നെ അകറ്റി....തന്റെ പ്രണയം അവസാനിച്ചു....മനസ്സിൽ ഒരിക്കലും മായാത്ത മുറിവ് ആയി അതുണ്ടാവും....അവൾക്ക് ഓർക്കും തോറും കരയാൻ മാത്രമേ ആയുള്ളൂ....!💔 ദേവൂട്ടി അന്ന് മുറിയിൽ നിന്നും ഇറങ്ങിയില്ല....ആരും തമ്മിൽ മിണ്ടാൻ പോലും ആവാത്ത അവസ്ഥ....! "ഇത് നീ പുറത്ത് വെച്ച നിന്റെ ബുക്ക്‌ ആണ്...." നന്ദൻ പിറ്റേന്ന് കാലത്ത് അവളുടെ മുറിയിൽ കയറി ബുക്ക്‌ അവൾക്ക് നീട്ടി കൊണ്ട് പറഞ്ഞു....! "നിന്റെ ശ്രീയേട്ടന് പറയാൻ ഉള്ളത് അതിൽ ഉണ്ട്...." നന്ദൻ പറഞ്ഞതും അവൾ പെൻ വെച്ച് അടച്ച ഭാഗം തുറന്നതും അവളുടെ കണ്ണുകൾ നിറഞ്ഞു....! 'നീ കൂടെ ഇല്ലാതെ എൻ ജന്മം പൂർണമാവില്ല.... അതിനുള്ള കാത്തിരിപ്പിൽ ആണ് ഞാൻ.... ❤️' "നിനക്ക് പറയാൻ ഉള്ളത് ഞങ്ങളോട് ആരോടും പറയണ്ട....പക്ഷെ അവനോട് പറയണം.... നെഞ്ചു പൊട്ടിയാ അവൻ ഇവിടെ നിന്ന് പോയത്...." നന്ദൻ പറഞ്ഞതും അവൾ ഒന്നും പറയാൻ ആവാതെ തലയും താഴ്ത്തി നിന്നു....! "ശ്രീയെ വേണ്ടെന്ന് വെക്കാൻ മാത്രം എന്താ ഉണ്ടായത്...." "ഏയ്‌.... ഒന്നുല്ല കുഞ്ഞേട്ടാ.... എനിക്കിപ്പോ കല്യാണം ഒന്നും വേണ്ട അത് കൊണ്ടാ ഞാൻ...."

"അതാണെങ്കിൽ നിനക്ക് അത് പറയാം ആയിരുന്നു.... നിന്റെ കോഴ്സ് പൂർത്തിയാക്കാൻ ആണോ.... നിനക്ക് വേണ്ടി അവൻ എത്ര വേണമെങ്കിലും കാത്തിരിക്കില്ലേ...." "അത്.... ഞാൻ.... ശ്രീയേട്ടൻ ഏതെങ്കിലും പെണ്ണിനെ കല്യാണം കഴിച്ചോട്ടെ...." "അതിൽ നിനക്ക് ഒരു വിഷമവും ഇല്ലേ...." "ഞാൻ എന്തിനാ വിഷമിക്കുന്നെ...." അവൾ സങ്കടം മറച്ചു വെച്ച് കൊണ്ട് തന്നെ പറഞ്ഞു....! "അപ്പൊ അത് വരെ ആയി അല്ലെ കാര്യങ്ങൾ.... നിനക്ക് തോന്നുന്നുണ്ടോ ശ്രീ നിന്നെ മറന്ന് മറ്റൊരു പെണ്ണിനെ വിവാഹം ചെയ്യും എന്ന്....നിനക്ക് വേണ്ടി ഈ ജന്മം മുഴുവനും അവൻ കാത്തിരിക്കും....അത് എന്നേക്കാൾ നന്നായി നിനക്കും അറിയാവുന്നതല്ലേ...." "ഇല്ല കുഞ്ഞേട്ടാ.... ഇപ്പൊ എനിക്ക് ഒന്നും അറിയില്ല.... ഈ ദേവൂട്ടിക്ക് ഈ ജന്മം ഒരു കല്യാണവും ഉണ്ടാവില്ല...." അത് കേട്ട് നന്ദൻ നല്ലത് പോലെ ഞെട്ടി....! "അങ്ങനെ ഒന്നും അബദ്ധത്തിൽ പോലും പറഞ്ഞേക്കല്ലെടി...." "കുഞ്ഞേട്ടൻ പേടിക്കേണ്ട.... കുഞ്ഞേട്ടന്റെ മനസ്സിൽ ഉള്ള ഇഷ്ടം ഈ ദേവൂട്ടി നടത്തി തരും...." "അങ്ങനെ ഇപ്പൊ ഞാൻ ആയിട്ട് പെണ്ണ് കെട്ടുന്നില്ല....നിനക്ക് കല്യാണം വേണ്ടെങ്കിൽ എനിക്കും വേണ്ട...."

നന്ദൻ അതും പറഞ്ഞു അവളെ ഒന്ന് നോക്കി തിരിച്ചു നടന്നു....! "കുഞ്ഞേട്ടാ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്...." ദേവൂട്ടി പിന്നിൽ നിന്ന് വിളിച്ചെങ്കിലും ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അവൻ മുറിയിലേക്ക് നടന്നു....എന്ത് ചെയ്യും എന്ന് അറിയാത്ത അവസ്ഥയിൽ അവൾ അവിടെ തന്നെ ഇരുന്നു.... ശ്രീയേട്ടൻ എഴുതിയ വരികളിൽ അവൾ വിഷമത്തോടെ വിരൽ ഓടിച്ചു....!! ദേവൂട്ടിക്ക് എന്താവും പറ്റിയത് എന്ന ചിന്തയിൽ ആയിരുന്നു ദാസ്.... മുറിയിൽ അങ്ങിങായി നടന്ന് അവൻ ഓരോന്ന് ചിന്തിക്കാൻ തുടങ്ങി.... ഒരു പക്ഷെ അവൾ ശ്രേദേവിനെ അകറ്റിയത് അവനെ പറ്റി വല്ലതും അറിഞ്ഞു കൊണ്ടാവുമോ....അങ്ങനെ ആണെങ്കിൽ അത് നന്നായേ ഉള്ളു....! 💕💕💕 എന്നത്തേയും പോലെ ദേവൂട്ടി ക്ഷേത്രത്തിൽ നിന്ന് വന്ന് കോളേജിലേക്ക് പുറപ്പെട്ടു...!ശ്രീയേട്ടനെ കണ്ടെങ്കിലും മൈൻഡ് ചെയ്യാതെ അവൾ ഒഴിഞ്ഞു മാറി...! "വീണ്ടും ഫാമിലി തമ്മിൽ ഉടക്കി.... ഇതിനാണെങ്കിൽ കഷ്ടപ്പെട്ട് അവരെ ഒന്നാക്കേണ്ട ആവശ്യം ഇല്ലായിരുന്നു...."😒 ശ്രീക്കുട്ടി ദേവൂട്ടിയെ നോക്കി നിരാശയോടെ പറഞ്ഞു....!അവൾ അപ്പോഴും ഏതോ ചിന്തയിൽ ആണ്....!

"നീ ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ...." ദേവൂട്ടിയെ പിടിച്ചു കുലുക്കി കൊണ്ട് പെണ്ണ് ചോദിക്കുന്നത് കേട്ട് അവൾ ബോധത്തിലേക്ക് വന്നു....! "എന്താ....?!!" "🙄കുന്തം.... നീ ഇത് ലോകത്താണ്...." "അത് പോട്ടെ,,,,ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ...." "എന്ത് കാര്യം....?!!" ശ്രീക്കുട്ടി അല്പം പരുങ്ങി കൊണ്ട് ചോദിച്ചു....! "നിനക്ക് എന്റെ കുഞ്ഞേട്ടനെ ഇഷ്ടം ആണോ...." അത് കേട്ടതും ശ്രീക്കുട്ടി ചെറുതായി ഒന്ന് ഞെട്ടി...! "ഏ...യ്.... നീ... എന്താ ഈ പറയുന്നത്....എനിക്ക് അങ്ങനെ ഒന്നും.... നീയും ഏട്ടനും ഇഷ്ടത്തിൽ ആയിരുന്നില്ലേ.... പക്ഷെ ഇപ്പൊ നീ ഏട്ടനെ അവേയ്ഡ് ചെയ്യുന്നു.... നീ കാരണാ നമ്മുടെ ഫാമിലി ഒന്നായത് പക്ഷെ നീ കാരണം തന്നെ ഇപ്പൊ നമ്മുടെ ഫാമിലിയും അകന്നു....ഇഷ്ടപ്പെട്ടാലും ഒന്നാവാൻ പറ്റില്ലെന്ന് ഉറപ്പല്ലേ...." "എന്റെ കാര്യം വിട്.... നിനക്ക് കുഞ്ഞേട്ടനെ ഇഷ്ടം ആണെങ്കിൽ അവരെ ഒന്നാക്കി നിങ്ങളെ കല്യാണം നടക്കാൻ എന്തെങ്കിലും ഐഡിയ നോക്കാമെന്ന് കരുതിയാ ഞാൻ ചോദിച്ചത്...." "ഓഹ് നിനക്ക് അപ്പൊ എന്റെ ഏട്ടനെ വേണ്ട അല്ലെ...." "നിന്റെ ഏട്ടന് എന്നേക്കാൾ നല്ല പെണ്ണിനെ കിട്ടും...." "എന്നിട്ടാണോ എന്റെ ഏട്ടനെ ഒരു പെണ്ണിനെയും നോക്കാൻ സമ്മതിക്കാതെ പിന്നാലെ നടന്ന് വീഴ്ത്തിയത്....

എന്നിട്ട് നൈസ് ആയിട്ട് ഏട്ടനെ നീ തേച്ചു അല്ലെ...." അപ്പോഴാണ് ശ്രീദേവ് അവർക്ക് മുന്നിൽ കൂടി സിമിയെയും ബൈക്കിന്റെ പിന്നിൽ കയറ്റി പോവുന്നത് കണ്ടത്.... അത് കണ്ടതും ദേവൂട്ടിക്ക് ആദ്യം ദേഷ്യം വന്നെങ്കിലും പിന്നെ എന്തോ ഓർത്ത പോലെ അതൊന്നും എന്നെ ബാധിക്കില്ല എന്ന പോലെ നിന്നു....ശ്രീക്കുട്ടി ആണെങ്കിൽ വായും പൊളിച്ചു രണ്ടിനെയും ഒന്ന് നോക്കി.... അവറ്റകൾ പോയതും പെണ്ണ് ദേവൂട്ടിയെ നോക്കി....! "ഇപ്പൊ കണ്ടോ.... ഈ നിന്റെ ഏട്ടനെ എങ്ങനാ തേക്കാതിരിക്കുന്നത്...." 😢അതും ശരിയാ.... ഈ ഏട്ടൻ ഇത് എന്ത് ഭാവിച്ചാണാവോ....! "ദെ സ്റ്റീഫെൻ ഇനി എന്നെ വിളിച്ചു ശല്യം ചെയ്യരുത് എന്ന് വൈഫിനോട് പറഞ്ഞേക്ക്... നാട്ടിൽ വന്നാൽ ഹസ്ബൻഡിന് ജോലി വേണം എന്നുള്ളതും താമസിക്കാൻ ഒരു വീടും ആയി....ഇനിയെങ്കിലും നമ്മളെ വഴിക്ക് വിട്ടേക്ക്...." സിമി ഇറങ്ങിയതും ശ്രീദേവ് അവളുടെ കെട്ടിയോനെ നോക്കി ചിരിയോടെ പറഞ്ഞു....! "വണ്ടി കാശ് ലാഭിക്കാലോ എന്ന് കരുതിയാ....ഇത് ദേവൂട്ടി കണ്ട ഏനക്കേട് ആണെന്നും എനിക്കറിയാം...." "അത് തന്നെയാ.... അല്ലെങ്കിൽ തന്നെ അവൾ ഒഴിഞ്ഞു മാറി നടക്കാ എന്റെ അടുത്ത് നിന്ന്.... ഇനി ഇപ്പൊ ഇത് കണ്ട വക എന്താണാവോ...." അവൻ പറയുന്നത് കേട്ട് രണ്ടും ഒന്ന് ചിരിച്ചു....!

"പ്രേമം ആവുമ്പോ ഇണക്കവും പിണക്കവും ഒക്കെ സ്വാഭാവികം ആണ്.... ഞങ്ങൾ തന്നെ ഒരു ദിവസം എത്ര തവണ പിണങ്ങിയിട്ടുണ്ട് എന്ന് അറിയോ...." "ഇത് അങ്ങനെ ആണെങ്കിൽ ഓകെ.... ഏഴു വർഷം പിന്നാലെ നടന്നിട്ട് മൈൻഡ് ചെയ്യാതിരുന്നപ്പോൾ പോലും അവൾ ഒരു ദിവസം പോലും പിണങ്ങി നടന്നിട്ടില്ല.....പക്ഷെ ഇപ്പൊ...." "അതൊക്കെ ശരിയാവും.... നീ ആദ്യം അവളോട് തനിച് ഒന്ന് മനസ് തുറന്ന് സംസാരിക്ക്.... അപ്പൊ അവൾ അവളുടെ ഉള്ളിൽ ഉള്ളത് പറഞ്ഞോളും...." "മ്മ്.... അത് തന്നെയാ എന്റെ തീരുമാനം... അവൾ എന്നെ എത്ര അകറ്റിയാലും ഞാൻ അവളിൽ നിന്ന് അകന്നു പോവില്ലെന്ന് അവൾ മനസ്സിലാക്കാൻ പൊന്നാതെ ഉള്ളു...." അവരെ നോക്കി ബൈ പറഞ്ഞു അവൻ വണ്ടി എടുത്തു....! 💕💕💕 വൈകീട്ട് അനുവിന് ഡെലിവറി പൈൻ തുടങ്ങിയതും അച്ഛനും അമ്മയും കൂടി ഒരു ടാക്സി പിടിച്ചു ഹോസ്പിറ്റലിലേക്ക് വിട്ടു....! "മോനെ ദാസാ,,,,അനു മോൾക്ക് പൈൻ വന്ന് ഞങ്ങൾ എല്ലാരും ഹോസ്പിറ്റലിൽ പോവാ.... നീ അങ്ങോട്ട് വന്നാൽ മതി...." ഹോസ്‌പിറ്റലിലേക്ക് പോവും വഴി അച്ഛൻ ദാസിനെ വിളിച്ചു പറഞ്ഞു....! "ശരി അച്ഛാ...." എന്നും പറഞ്ഞു അവൻ കോൾ കട്ട് ചെയ്തു ദൃതിയോടെ അവിടെ നിന്നും ഇറങ്ങി വണ്ടിയും എടുത്തു വിട്ടു....! "എന്തായച്ഛാ...." അവൻ വെപ്രാളത്തോടെ ലേബർ റൂമിനടുത് വന്ന് ചോദിച്ചു....! "ഇവിടെ എത്തിയപ്പോൾ തന്നെ അകത് കേറ്റിയതാ..." ദാസ് ലേബർ റൂം ഡോറിൽ അക്ഷമയോടെ മുട്ടിയതും നഴ്സ് ഡോർ തുറന്നു....! "അനുപമ..."

"പൈൻ തുടങ്ങിയിട്ടേ ഉള്ളു....ഡെലിവറി ആയാൽ ഞങ്ങൾ അറിയിക്കും...." അവർ അതും പറഞ്ഞു ഡോർ അടച്ചതും ദാസ് പരവശനായി അങ്ങിങായി നടക്കാൻ തുടങ്ങി....!അച്ഛനും അമ്മയും അവിടെ കണ്ട ചെയറിൽ ഇരുന്നു....! "ദേവൂട്ടി കോളേജ് കഴിഞ്ഞു വന്നില്ലേ അച്ഛാ...." "ഈ വെപ്രാളത്തിനിടയിൽ ഞാൻ അത് അങ്ങ് മറന്നു.... നീ നന്ദനെ വിളിച്ചു പറ അവളെയും കൊണ്ട് ഇങ്ങോട്ട് വരാൻ...." "മ്മ്...." അവൻ ഫോൺ എടുത്തു നന്ദനെ വിളിച്ചു കാര്യം പറഞ്ഞു... നന്ദൻ അപ്പൊ തന്നെ ഒരു ചിരിയോടെ ടൈം നോക്കി ബൈക്കും എടുത്തു രണ്ടും ബസ് ഇറങ്ങുന്നടത് വന്ന് നിന്നു...! ദേവൂട്ടിയും ശ്രീക്കുട്ടിയും ബസ് ഇറങ്ങുമ്പോ തന്നെ കണ്ടത് നന്ദനെയാണ്....! "കുഞ്ഞേട്ടൻ എന്താ ഇവിടെ....?!!" "ചേട്ടത്തിയെ പൈൻ ആയി ഹോസ്പിറ്റലിൽ കൊണ്ട് പോയി....നീ തനിച്ചാവേണ്ടെന്ന് കരുതി എന്നോട് നിന്നെയും കൊണ്ട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു...." "നമുക്ക് വീട്ടിൽ ചെന്ന് ഫ്രഷ് ആയിട്ട് അങ്ങോട്ട് പോവാം...." "എങ്കിൽ നീ കേറ്...." "ഞാൻ നടന്ന് വന്നോളാം...." നന്ദൻ ശ്രീക്കുട്ടിയെ നോക്കി ഒന്ന് പുഞ്ചിരിച്ചതും പെണ്ണും അവനെ നോക്കി പുഞ്ചിരിച്ചു....ദേവൂട്ടി ആണെങ്കിൽ രണ്ട് പേരെയും നല്ലത് പോലെ വാച്ച് ചെയ്തു....! നന്ദൻ ബൈക്ക് എടുത്തു ശ്രീക്കുട്ടി പോവുന്നിടം വരെ വന്ന് നിന്നു....

അവളെ ഒന്ന് കൂടി നോക്കി പുഞ്ചിരിച്ചതും ദേവൂട്ടി അവന്റെ പിന്നാലെ കേറി ഇരുന്നു.... "കുഞ്ഞേട്ടൻ ശരിക്കും എന്നോടുള്ള സ്നേഹം കൊണ്ട് തന്നെ വന്നതാണോ.... അതൊ...." "പോടീ....നിനക്ക് സ്നേഹിക്കാൻ അറിയായിരിക്കും... പക്ഷെ അത് പ്രകടിപ്പിക്കാൻ അറിയില്ല....പക്ഷെ ഞാൻ അങ്ങനെയല്ല...." അതിനവൾ ഒന്ന് പുഞ്ചിരിച്ചു....എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി മാത്രം ആണ് ഞാൻ ഇന്ന് ജീവിക്കുന്നത് തന്നെ....! "അത് ഇപ്പൊ പോയവളോട് ചെന്ന് പ്രകടിപ്പിക്ക്.... അല്ലാതെ എപ്പോ കണ്ടാലും കുഞ്ഞേട്ടന്റെ ഒരു ഇളി...." "നീ വേണ്ടെന്ന് വെച്ചത് ഒന്നും എനിക്കും വേണ്ട...." "എന്ത്....?!!" "ഈ പ്രേമവും കല്യാണം ഒന്നും...." അതിനവൾ ഒന്നും മിണ്ടാതെ അവനെ തുറിച്ചു നോക്കി.... വീട്ടിൽ എത്തി ഫ്രഷ് ആയി ഇറങ്ങി ദേവൂട്ടി കിച്ചണിൽ ചെന്ന് ചായ ഇട്ടു....! "ദാ കുഞ്ഞേട്ടന് ചായ...." "🙄നീ ഇട്ടതാണോ....?!!" "ആ...." ആദ്യം ആയിട്ട് എന്നോട് തന്നെ വേണോ ഈ പരീക്ഷണം.... എന്നും ചിന്തിച്ചു അവൻ ഒരു സിപ് കുടിച് അവളെ നോക്കി ചിരിച്ചു....! "നിനക്ക് ഇതൊക്കെ അറിയാലേ...." "പിന്നെ ഈ ദേവൂട്ടിയെ പറ്റി എന്താ കുഞ്ഞേട്ടൻ കരുതിയത്...." അവൾ സ്റ്റൈലിൽ പറഞ്ഞതും അവൻ പെണ്ണിന്റെ തലക്ക് ഒരു കിഴുക്ക് കൊടുത്തു....!വീടും അടച്ചു രണ്ടും ഇറങ്ങാൻ നിന്നപ്പോൾ ആണ് നന്ദന്റെ ഫോൺ വീണ്ടും റിങ് ആയത്....

അവൻ കോൾ അറ്റൻഡ് ചെയ്തു സംസാരിക്കുന്നത് വരെ പെണ്ണ് അവിടെ നെയിൽ പോളിഷിന്റെ ഭംഗിയും നോക്കി നിന്നു....! "ചേട്ടത്തി പ്രസവിച്ചു....മോനാണ്...." ദേവൂട്ടിയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു....വല്യേട്ടന് ഇഷ്ടം മോളാണെന്ന് അവൾക്കറിയാം....സാരല്ല നെക്സ്റ്റ് ടൈം നോക്കട്ടെ....!🙄 "ഞാൻ ശ്രീക്കുട്ടിയെ വിളിച്ചു പറയട്ടെ...." എന്നും പറഞ്ഞു അവൾ അപ്പൊ തന്നെ അവളെ വിളിച്ചു കാര്യം പറഞ്ഞു....! "ആണോ.... എനിക്കും കാണണം എന്നുണ്ടെടി...."😒 ശ്രീക്കുട്ടി നിരാശയോടെ പറയുന്നത് കേട്ടാണ് ശ്രീദേവ് അവൾക്കരികിലേക്ക് വന്നത്....! "ഞാൻ പിക് സെന്റ്റാം...." എന്നും പറഞ്ഞു ദേവൂട്ടി കോൾ കട്ട് ചെയ്തു....! "എന്ത് പറ്റി...." "ഏയ്‌ ഒന്നുല്ല ഏട്ടാ.... ദേവൂട്ടിയുടെ ഏട്ടത്തി പ്രസവിച്ചെന്ന്....അവൾ അങ്ങോട്ട് പോവാണെന്ന്.... എനിക്കും കുഞ്ഞിനെ കാണാൻ വല്യ ഇഷ്ടാ...."😒 അത് കേട്ടതും ശ്രീദേവ് ഒന്ന് പുഞ്ചിരിച്ചു....! "എങ്കിൽ നമുക്ക് പോയേക്കാം...." അത് കേട്ടതും ശ്രീക്കുട്ടിയും ഹാപ്പി....! നിന്നെ കാണാൻ കിട്ടുന്ന ഒരു അവസരവും ഞാൻ പാഴാക്കില്ല മോളെ.... ശ്രീദേവ് അതും ചിന്തിച്ചു നിന്നു....!  ..തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story