Oh my love 😱: ഭാഗം 26

oh my love

രചന: AJWA

"ശ്രീ എവിടെ....? അവനെ കാണാൻ വേണ്ടിയാ ഞങ്ങൾ വന്നത് തന്നെ....." നന്ദൻ പറഞ്ഞതും ശ്രീക്കുട്ടി മുകളിലേക്ക് ഓടി....! അവൻ ബാത്‌റൂമിൽ നിന്ന് ഇറങ്ങിയതും ശ്രീക്കുട്ടി ഓടി വരുന്നത് കണ്ട് അവളെ നോക്കി....! "എന്താടി...." "ഏട്ടനെ കാണാൻ നന്ദേട്ടനും മാമനും മാമിയും ഒക്കെ വന്നിട്ടുണ്ട്...." അത് കേട്ടതും അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു....! "അതികം അങ്ങ് സന്തോഷിക്കേണ്ട.... ദേവൂട്ടി വന്നിട്ടില്ല...." "പോടീ...." അവൻ സങ്കടം മറച്ചു പിടിച്ചു കൊണ്ട് അതും പറഞ്ഞു വേഗം ഷർട്ട്‌ എടുത്തിട്ട് താഴേക്ക് ഇറങ്ങി.... അവരെ ഒക്കെ നോക്കി ഒന്ന് ചിരിച്ചു നന്ദന്റെ അടുത്ത് വന്നിരുന്നു....! "ഇപ്പൊ എങ്ങനെ ഉണ്ട്...." "കുഴപ്പം ഒന്നും ഇല്ല...." നന്ദൻ ആണെങ്കിൽ ദേവൂട്ടിക്ക് കാണാൻ പറ്റാത്ത പൊസിഷനിൽ ആയോണ്ട് എങ്ങനെ മാറി ഇരിക്കും എന്ന ചിന്തയിൽ ആണ്....അവൾ ആണെങ്കിൽ ശ്രീയേട്ടന്റെ സൗണ്ട് മാത്രം കേട്ട് നിരാശയോടെ ഇരുന്നു....!അല്ലേലും ഈ കുഞ്ഞേട്ടനെ ഒരു കാര്യം ഏല്പിച്ചാൽ അത് ഇങ്ങനെയാ.... 😒 "എന്താ ശരിക്കും ഉണ്ടായത്..." "അത് ചെറുതായി ഒന്ന് ബാലൻസ് തെറ്റി വീണു...." "അതെങ്ങനാ മനസ് ഇപ്പോ എവിടെയൊക്കെയോ അല്ലെ..." അമ്മ അവനെ നോക്കി നിരാശയോടെ പറഞ്ഞതും അവർ കുറ്റബോധത്തോടെ തലയും താഴ്ത്തി ഇരുന്നു....!

ദേവൂട്ടിക്കും അത് കേട്ട് സഹിക്കാൻ ആയില്ല....! "ഞങ്ങൾക്ക് ആരായാലും എതിര് ഇല്ല.... പക്ഷെ അവൾ ഈ വിവാഹത്തിന് താല്പര്യം ഇല്ലെന്ന് പറഞ്ഞാൽ പിന്നെ എങ്ങനെയാ നിർബന്ധിക്കുക....അന്ന് ദാസ് ദേഷ്യത്തോടെ ഒന്ന് സംസാരിച്ചതിനാ അവൾ സങ്കടപ്പെട്ട് മരിക്കാൻ പോയത്...." അത് കേട്ടതും ശ്രീദേവ് എന്തോ ഓർത്ത പോലെ ഇരുന്നു.... ഒരിക്കലും അവളുടെ ഏട്ടൻ ദേഷ്യപ്പെട്ടതിന് ദേവൂട്ടി അങ്ങനെ ചെയ്യില്ല.... അന്ന് മറ്റെന്തോ സംഭവിച്ചിട്ടുണ്ട്....! "ഇവന് ഒരു പെണ്ണിനെ ഇഷ്ടം ആണെന്നും അത് ദേവൂട്ടിയാണെന്നും കേട്ടപ്പോൾ ഞങ്ങൾ പിന്നെ ഒന്നും ആലോചിച്ചില്ല.... ഞങ്ങൾ കരുതി അവൾക്കും ഇവനെ ഇഷ്ടം ആണെന്ന്....അത് കൊണ്ടാ ഇവൻ പറഞ്ഞപ്പോൾ കൂടുതൽ ഒന്നും ആലോചിക്കാതെ അങ്ങോട്ട് വന്നത്...." 😍ഇതൊന്നും കേൾക്കാതെ ശ്രീക്കുട്ടിയും നന്ദനും കണ്ണും കണ്ണും നോക്കി നിൽപ്പാണ്....ശ്രീയേട്ടന് എന്താ പറ്റിയത് എന്ന് അറിയാതെ വിഷമിച്ചിരിക്കുന്ന ദേവൂട്ടി അവനെ കാണാതെ ശ്രീക്കുട്ടിയുടെ പ്രേമത്തിന്റെ നോട്ടം ആണ് കണ്ട്കൊണ്ടിരിക്കുന്നത്.... 😟കഷ്ടം ഇവറ്റകൾക്ക് ആർക്കെങ്കിലും ഒന്ന് തുറന്ന് പറഞ്ഞാൽ എന്താ....! അവന്റെ പോക്കെറ്റിൽ നിന്നുല്ല ലേറ്റ് കണ്ട് ശ്രീദേവ് കാര്യം മനസ്സിൽ ആയ പോലെ ഒന്ന് ചിരിച്ചു....

എങ്ങനെ എങ്കിലും ഞാൻ ആയിട്ട് ചെന്ന് കാണേണ്ടി വരും....പെണ്ണ് അതും ചിന്തിച്ചു നിരാശയോടെ കോൾ കട്ടാക്കി....! "എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ...." എന്നും പറഞ്ഞു അവരൊക്കെ ഇറങ്ങിയതും ശ്രീദേവ് ബൈക്കിന്റെ ചാവി എടുത്തു ഇറങ്ങുന്നത് കണ്ട് അച്ഛനും അമ്മയും അവനെ നീ എങ്ങോട്ടാണെന്ന പോലെ നോക്കി....! "ഒരു അത്യാവശ്യകാര്യം ഉണ്ട്...." "രണ്ട് ദിവസം എങ്കിലും തിരക്കൊക്കെ മാറ്റി വെച്ച് റസ്റ്റ്‌ എടുക്ക്...." "അതൊക്കെ പിന്നെയും ആവാം...." എന്നും പറഞ്ഞു അവൻ ഇറങ്ങി....! 🙄അപ്പൊ ഇവന് ഇനിയും വീഴാൻ ഉള്ള ഉദ്ദേശം ഉണ്ടോ.... എന്ന പോലെ അച്ഛൻ അമ്മയെ ഒന്ന് നോക്കിയതും നേരത്തെ കഴിഞ്ഞ തല്ലിന്റെ ബാക്കി എന്ന പോലെ അമ്മ അച്ഛനെ തുറിച്ചു നോക്കി....! "എന്റെ ആങ്ങളയെ കാണുമ്പോൾ നിങ്ങൾ നിങ്ങളുടെ തനി സ്വഭാവം പുറത്തെടുക്കുന്നത് നിർത്തിക്കൊണം...." "ഒരു ആങ്ങളയും പെങ്ങളും....നിന്റെ ക്ഷേമം അന്വേഷിച്ചു എന്നെങ്കിലും വന്നിട്ടുണ്ടോടി നിന്റെ ഈ ഏട്ടൻ...." 😟രണ്ടും കൂടി തുടങ്ങി എന്ന് കണ്ടതും ശ്രീക്കുട്ടി പിന്നെ മുറിയിലേക്ക് വലിഞ്ഞു.... അവൾക്ക് ഒന്ന് പിടിച്ചു മാറ്റിയാൽ എന്താ....! 💕__💕 തെങ്ങിൽ നിന്നും ഇറങ്ങിയ ഭാസി തന്നെയും വൈറ്റ് ചെയ്തു നിക്കുന്ന ശ്രീദേവിനെ കണ്ട് ചെറുതായി ഒന്ന് ഞെട്ടി....!

"അന്ന് ഞങ്ങൾ ക്ഷേത്രത്തിലേക്ക് പോവുമ്പോ തന്നെ ഞാൻ ഇവിടെ കണ്ടതാ.... അന്ന് ദേവൂട്ടി ദാസേട്ടന്റെ പിന്നാലെ വന്നത് ഭാസി കണ്ടിരുന്നോ...." "അത്....ഇ... ല്ല...." "ഇല്ലേ...." ശ്രീദേവിന്റെ നോട്ടത്തിൽ തന്നെ ഭാസി ഒന്ന് പതറി....! "അന്ന് തൊട്ട് അവൾ പഴയ ദേവൂട്ടിയല്ല...ആർക്കോ വേണ്ടി ചിരിച്ചു കളിച്ചു നടക്കുന്നു.... എനിക്കറിയണം ഭാസി അവൾക്ക് എന്താ പറ്റിയത് എന്ന്...." "അത്.... ദേവൂട്ടി ഒന്നും ആരോടും പറയരുത് എന്ന് പറഞ്ഞത് കൊണ്ടാ ഞാൻ...." "ഭാസിയാ പറഞ്ഞത് എന്ന് അവൾ അറിയില്ല....ഇതിന്റെ പേരിൽ ഭാസിയോടുള്ള അവളെ ഇഷ്ടം കുറയാനും പോണില്ല...." "അന്ന് ഒരുത്തൻ കാറിൽ വന്ന് അവളെ ബലമായി അതിൽ പിടിച്ചിട്ട് കൊണ്ട് പോയതാ.... ഞാൻ ഇറങ്ങി പിന്നാലെ പോയെങ്കിലും അവരെ കണ്ടില്ല...."😢 അത് കേട്ട് അവൻ ഞെട്ടി തരിച്ചു നിന്നു...! "ആളാരാണെന്ന് അറിയോ...." "ഇല്ല...ഈ നാട്ടിൽ ഇതിന് മുൻപ് കണ്ടിട്ടുണ്ട്...." അവന്റെ ഉള്ളിൽ പല മുഖങ്ങളും മിഞ്ഞി മറഞ്ഞു.... ഒടുക്കം അത് ശിവനിൽ തന്നെ എത്തി നിന്നു.... അവനെ അന്ന് തന്നെ തീർക്കേണ്ടത് ആയിരുന്നു....!😬അപ്പൊ തന്നെ ശ്രീദേവ് അവന്റെ താമസസ്ഥലത്തേക്ക് പോയി....! "ആരാ....?!!" "ശിവൻ ഇല്ലേ അവനെ കാണാൻ വന്നതാ ഞാൻ...."

"ഇല്ല....സാറിന്റെ അമ്മയ്ക്ക് സുഖം ഇല്ലാതെ ഹോസ്പിറ്റലിൽ ആയിരുന്നു കുറച്ച് ദിവസം.... അവർ നേരെ സാറിന്റെ തറവാട്ടിലേക്കാ പോയത്...." അവിടത്തെ ജോലിക്കാരി പറഞ്ഞതും അവൻ പിന്നെ കൂടുതൽ ഒന്നും ചോദിക്കാതെ തിരികെ വന്നു....! ദേവൂട്ടി തന്നെ കാണാൻ ആഗ്രഹിച്ചത് ഓർത്ത് അവൻ രാത്രി അവളുടെ മുറിയിലേക്ക് വന്നതും അവൾ ബുക്കും വായിച്ച് കൊണ്ട് ഉള്ള ഇരിപ്പിൽ ഉറങ്ങുന്നത് കണ്ട് അവൻ ഒരു ചിരിയോടെ അവളെ കയ്യിൽ ഉള്ള ബുക്ക് മാറ്റി അവളെ കയ്യിൽ എടുത്തു ബെഡിൽ കിടത്തി....അവളെ തന്നെ നോക്കി ഇരുന്നു പതിയെ അവളുടെ നെറ്റിയിൽ അവന്റെ ചുണ്ടുകൾ അമർന്നതും അവന്റെ സാമിപ്യം തിരിച്ചറിഞ്ഞ പോലെ അവൾ കണ്ണുകൾ തുറന്നു....! ആദ്യം സ്വപ്നം ആണെന്ന് തോന്നിയെങ്കിലും അവനെ കണ്ട സന്തോഷത്തിൽ അവൾ എല്ലാം മറന്നു കൊണ്ട് അവനെ ഇറുക്കി പിടിച്ചു....!കണ്ണീരിനോടൊപ്പം മറന്നു തുടങ്ങിയ ചിന്തകൾ വീണ്ടും കടന്ന് വന്നതും അവൾ അവനെ അടർത്തി മാറ്റി....! "ശ്രീയേട്ടൻ എന്താ ഇവിടെ....? ഞാൻ പറഞതല്ലേ ഇങ്ങോട്ട് വരരുത് എന്ന്...." "ഇന്ന് ഞാൻ വന്നത് എനിക്ക് നിന്നെ കാണാൻ അല്ല.... നിനക്ക് എന്നെ കാണാൻ വേണ്ടിയാ...." അത് കേട്ടതും അവൾ മനസ്സിൽ ആവാതെ അവനെ നോക്കി....! "നീയല്ലേ ഇന്ന് എന്നെ കാണാൻ ആഗ്രഹിച്ച് നന്ദനെ വിട്ടത്....മനഃപൂർവം തന്നെയാ ഞാൻ ക്യാമറക്ക് മുന്നിൽ നിന്ന് ഒഴിഞ്ഞു മാറിയത്...." "അത്....എനിക്ക് ഒന്നും അറിയില്ല...."

"നിന്നെക്കാൾ നന്നായി എനിക്ക് നിന്നെ മനസ്സിൽ ആക്കാൻ പറ്റും.... അത് കൊണ്ട് നീ പരുങ്ങണ്ട.... എനിക്ക് ഇത്രയൊക്കെയേ ഉള്ളു.... വേറെ പ്രശ്നം ഒന്നുല്ല...." അവൾ അവന്റെ മുറിവിലേക്ക് ഒക്കെ ഒന്ന് നോക്കി....അത് കണ്ട് നിൽക്കാൻ അവൾക്ക് ആവാത്ത പോലെ അവളുടെ നെഞ്ചു പിടഞ്ഞു....! "എവിടെ നോക്കിയാ ബൈക്ക് ഓടിക്കുന്നെ...." "മനസ് മുഴുവനും നിന്റെ അടുത്ത് ആയിപ്പോയി.... അപ്പൊ പിന്നെ ഒന്നും കണ്ടില്ല...." അവൾ ദയനീയമായി അവനെ നോക്കി....! "വെറുതെ ലേറ്റ് ആക്കണ്ട.... ശ്രീയേട്ടന് ഇനി പൊയ്ക്കൂടേ...." "ഞാൻ ഇന്ന് പോണില്ല....ഇന്ന് ഇവിടെ നിന്റെ കൂടെ കിടക്കാം....നിനക്ക് ആഗ്രഹം ഇല്ലേ എന്റെ നെഞ്ചിലെ ചൂട് പറ്റി കിടക്കണം എന്ന്...." "ദെ ശ്രീയേട്ടാ....ഇവിടെ വല്യേട്ടൻ ഉള്ളതാ....വെറുതെ വല്യേട്ടന്റെ കയ്യിന്ന് തല്ല് വാങ്ങേണ്ട...." "നിനക്ക് വേണ്ടി ആരുടെ കയ്യിൽ നിന്നും തല്ല് വാങ്ങാൻ ഞാൻ റെഡിയാ...." "ശ്രീയേട്ടനോടാ പോവാൻ പറഞ്ഞത്.... ഞാൻ കാരണം ശ്രീയേട്ടന് ഒന്നും സംഭവിക്കുന്നത് എനിക്ക് ഇഷ്ടം അല്ല...വെറുതെ എന്നെ കൊണ്ട് ശ്രീയേട്ടന് ചീത്തപ്പേര് ഉണ്ടാവേണ്ട...." അവൾ വിഷമത്തോടെ തന്നെ പറഞ്ഞു....! "ഞാൻ ഇവിടന്ന് പോയാൽ നിനക്ക് കരഞ്ഞു തീർക്കാൻ ആണോ...." അവൾ ഒന്ന് പതറി കൊണ്ട് അവനെ നോക്കി....!

"എന്തിനാ ദേവൂട്ടി ഇങ്ങനെ സ്വയം നീറി കഴിയുന്നെ.... നിന്നെ ഞാൻ മനസ്സിൽ ആക്കിയില്ലെങ്കിൽ പിന്നെ ആർക്കാ മനസ്സിൽ ആവാ....മറ്റുള്ളവരുടെ മുന്നിൽ നീ ഹാപ്പി ആയി കാണിക്കുന്നുണ്ടെങ്കിലും എനിക്കറിയാം നിന്റെ നെഞ്ചു പിടയുന്നത്...." എന്നും പറഞ്ഞു അവൻ എണീറ്റു....അവന്റെ വാക്കുകളിൽ അവൾ കണ്ണീരോടെ പിറകിൽ നിന്ന് അവനെ കെട്ടിപ്പിടിച്ചു നിന്നു....! "സോറി ശ്രീയേട്ടാ...." അവൾ അവന്റെ പുറത്ത് മുഖം അമർത്തി കൊണ്ട് പറഞ്ഞു....! "ഞാൻ ചീത്തയായിപ്പോയി ശ്രീയേട്ടാ.... ശ്രീയേട്ടന് തരാൻ എന്റെ കയ്യിൽ ഇപ്പൊ ഒന്നും ഇല്ല.... ഈ എന്നെ പോലും...." അവളുടെ വാക്കുകൾ കേട്ട് അവൻ ഞെട്ടി തരിച്ചു നിന്നു....! "അത് കൊണ്ട് മാത്രാ ഞാൻ ശ്രീയേട്ടനിൽ നിന്ന് അകലാൻ ശ്രമിക്കുന്നത്.... പക്ഷെ എനിക്കതിന് പറ്റുന്നില്ല.... ശ്രീയേട്ടൻ എങ്കിലും എന്നെ മറക്കണം.... നല്ലൊരു പെണ്ണിനെ കണ്ടെത്തി വിവാഹം ചെയ്യണം.... അത് മാത്രേ ഇപ്പൊ എനിക്ക് ആഗ്രഹം ഉള്ളു....മറ്റെല്ലാ ആഗ്രഹങ്ങളും എന്നിൽ നിന്ന് അവസാനിച്ചു...." അവൾ ഒരു പൊട്ടികരച്ചിലോടെ പറഞ്ഞതും അവനും അതൊന്നും കേട്ട് നിൽക്കാൻ ആവാതെ അവളെ പിടിച്ചു തന്റെ മുന്നിൽ നിർത്തി അവളെ ഇറുകെ ചേർത്തു പിടിച്ചു....! "നിന്റെ ശരീരം അല്ലെ അവന് നേടി എടുക്കാൻ പറ്റിയിട്ടുള്ളൂ....

ഈ മനസിൽ ഞാൻ മാത്രം അല്ലെ ഉള്ളു ദേവൂട്ടി എനിക്ക് അത് മതി...." അത് കേട്ടതും അവൾ മുഖം ഉയർത്തി അവനെ നോക്കി....! "വേണ്ട.... ഞാൻ സമ്മതിക്കില്ല... മറ്റൊരാൾ തൊട്ട അഴുക്ക് പുരണ്ട എന്നെ ശ്രീയേട്ടൻ ജീവിതകാലം മുഴുവനും.... വേണ്ട.... ശ്രീയേട്ടാ... ശ്രീയേട്ടന് എന്നേക്കാൾ നല്ല പെണ്ണിനെ തന്നെ കിട്ടും...." "കിട്ടുമായിരിക്കും....എനിക്ക് നിന്നെ മാത്രം മതി.... എന്റെ ഈ കാന്താരിയെ...." അവൻ അവളെ മുഖം കയ്യിൽ എടുത്തു ചിരിച്ചു കൊണ്ട് പറഞ്ഞതും അവൾ അവന്റെ കയ് എടുത്തു മാറ്റി....! "ഞാൻ സമ്മതിക്കില്ല.... ഞാൻ ചീത്തയാ ശ്രീയേട്ടാ...." "എന്നാര് പറഞ്ഞു....നിന്റെ ഈ ശരീരത്തെ അല്ല ഞാൻ പ്രണയിച്ചത്.... ഏഴു വർഷം ഒരു മടുപ്പും ഇല്ലാതെ എന്റെ പിന്നാലെ നടക്കാൻ കാണിച്ച ആ മനസ് ഇല്ലേ അതിനെയാ....അവിടെ ഞാൻ ഉള്ളിടത്തോളം കാലം നീ എന്റേത് മാത്രാ ദേവൂട്ടി....നീ ഇപ്പോഴും എന്റെ ആ പഴയ ദേവൂട്ടി തന്നെയാ...." അവൾ ഒന്നും പറയാൻ ആവാതെ അവന്റെ സ്നേഹത്തിന് മുന്നിൽ വിതുമ്പിയതും അവൻ അവളുടെ മുഖം കയ്യിൽ ആക്കി നെറ്റിയിൽ അമർത്തി ചുംബിച്ചു....! "ഇനി ഈ കണ്ണ് നിറയാൻ പാടില്ല.... നിന്റെ മനസ്സിൽ എന്താണെന്ന് അറിയാത്തത് കൊണ്ടുള്ള വിഷമം മാത്രേ എനിക്ക് ഉണ്ടായിട്ടുള്ളൂ.... എന്റെ പഴയ ദേവൂട്ടിയില്ലേ ആ കാന്താരി മുളക്,,,,

ഇനി നിന്നെ കാണുമ്പോൾ നീ അങ്ങനെ ആയിരിക്കണം.... ഇനി ഒന്നിനും വിട്ടു കൊടുക്കാതെ ഈ കഴുത്തിൽ ഞാൻ ഒരു താലി കെട്ടി നിന്നെ സ്വന്തം ആക്കാൻ പോവാ....നീ സമ്മതിച്ചില്ലേലും നിന്നെ ഞാൻ കെട്ടിയിരിക്കും...." "വേണ്ട....ശ്രീയേട്ടാ.... എനിക്ക് അത് സഹിക്കില്ല....എന്റെ ശ്രീയേട്ടന്റെതാവുമ്പോ എനിക്കിപ്പോ ആ പഴയ സന്തോഷം കിട്ടില്ല...." അവൾ കണ്ണീരോടെ അവന്റെ നെഞ്ചിൽ വീണു കൊണ്ട് പറഞ്ഞു....! "എന്റേതായി കഴിഞാൽ നിന്റെ സന്തോഷം ഒക്കെ ഞാൻ തിരികെ കൊണ്ട് വന്നോളാം.... പോരെ...." അവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു....! "ഇല്ല ശ്രീയേട്ടാ ഞാൻ ഒരിക്കലും സമ്മതിക്കില്ല.... ശ്രീയേട്ടൻ വേറെ ഏത് പെണ്ണിനെ കെട്ടിയാലും ഞാൻ സന്തോഷിക്കും.... പക്ഷെ ഈ ദേവൂട്ടിയെ വേണ്ട....ആ ശിവൻ എന്നോട് പറഞ്ഞത് ഒരിക്കലും നമ്മൾ തമ്മിൽ ഒരുമിച്ച് ജീവിക്കാൻ അയാൾ സമ്മതിക്കില്ലെന്നാണ്.... നമ്മളെ അകറ്റാൻ വേണ്ടി മാത്രം ആണ് അയാൾ ഈ നാട്ടിലേക്ക് വന്നത്.... അയാളുടെ പക മുഴുവനും എന്നോടാണ്.... അറിഞ്ഞു കൊണ്ട് ഒരാളെ പോലും വേദനിപ്പിച്ചിട്ടില്ല എന്നിട്ടും അയാൾ എങ്ങനെയാ എന്റെ ഇത്രയും വലിയ ശത്രു ആയത്.... അയാളുടെ കയ്യിലാ എന്റെ ആയുസ് പോലും ഉള്ളത്....എന്നെ അയാള് പിന്നാലെ നടന്ന് കൊല്ലാ കൊല ചെയ്യാണ്....

അയാളുടെ ഒരു അശ്രദ്ധ മതി എന്റെ ശരീരം ഈ ലോകം മുഴുവനും കാണാൻ....അങ്ങനെ വല്ലതും സംഭവിച്ചാൽ ആ നിമിഷം മരിക്കാൻ തയാർ ആയാണ് ഞാൻ ജീവിക്കുന്നത്.... അത് വരെ എന്നെ സ്നേഹിക്കുന്നവരെ ഒക്കെ സന്തോഷിപ്പിക്കാൻ വേണ്ടി മാത്രാ ഞാൻ എല്ലാം മറന്നു പഴയ ദേവൂട്ടി ആവാൻ ശ്രമിക്കുന്നത്.... പക്ഷെ ശ്രീയേട്ടനെ മാത്രം എനിക്ക് സന്തോഷിപ്പിക്കാൻ ആവില്ല...." അവൾ കണ്ണീരോടെ തന്നെ പറഞ്ഞു....! "നീ എന്റേതയാൽ ഞാൻ ആയിരിക്കും ഈ ലോകത്തിലെ ഏറ്റവും വലിയ സന്തോഷവാൻ....പക്ഷെ നിന്നെ ഇത്രയൊക്കെ വേദനിപ്പിച്ച അവൻ ഇനി ജീവനോടെ ഉണ്ടാവില്ല.... ഏത് പാതാളത്തിൽ ആണെങ്കിലും ഈ ശ്രീദേവ് അവനെ തേടി ചെന്ന് എന്റെ പെണ്ണിനെ ഇത്രയധികം വേദനിപ്പിച്ചതിനുള്ളത് ഞാൻ കൊടുത്തിരിക്കും...." അവൻ അവളെ തന്നിൽ നിന്ന് മാറ്റി കൊണ്ട് അത്യധികം ദേഷ്യത്തോടെ പറഞ്ഞു.....! അവളുടെ കണ്ണുനീർ തുടച്ചു അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് അവളെ ബെഡിലേക്ക് പിടിച്ചു കിടത്തി....! "ഉറങ്ങിക്കോ....ഞാൻ ഉണ്ടാവും കൂടെ....നിന്റെ ഏത് അവസ്ഥയിലും....മരണത്തെ പറ്റി ചിന്തിക്കുമ്പോൾ എന്നെ ഓർത്താൽ മതി.... നീയില്ലെങ്കിൽ ഞാൻ ഇല്ല.... നിന്റെ കൂടെ ഞാനും അങ്ങ് വരും...."

ഒന്ന് കൂടെ അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് അവൻ എണീറ്റതും അവൾ അവന്റെ കയ്യിൽ പിടിച്ചു നിർത്തി....! "ശ്രീയേട്ടൻ എങ്ങോട്ടാ...." "അവനെ കാണാൻ...." "ഈ അവസ്ഥയിൽ...." "നീ അനുഭവിക്കുന്ന വേദനയുടെ അത്രയൊന്നും ഇല്ലന്നെ...." അവൻ ഒരു ചിരിയോടെ അതും പറഞ്ഞു അവളെ ഒന്ന് കൂടെ നോക്കി പുഞ്ചിരിയോടെ അവിടെ നിന്നും ഇറങ്ങി....! ദേവൂട്ടിയുടെ ഓരോ വാക്കിലും അവൻ ശിവനോടുള്ള ആളികത്തുന്ന ദേശ്യം കടിച്ചു പിടിച്ചായിരുന്നു നിന്നത്...എന്റെ പെണ്ണിനെ വേദനിപ്പിച്ചതിനുള്ളത് മുഴുവനും നീ അനുഭവിക്കാൻ പോണേ ഉള്ളു....!😬 💕__💕 നിർത്താതെയുള്ള കോളിങ് ബെൽ കേട്ടാണ് ശിവൻ കുളി കഴിഞ്ഞു ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്ന് ഷർട്ട്‌ എടുത്തിട്ട് കൊണ്ട് ഡോർ തുറന്നത്.... മുന്നിൽ കലിപ്പിൽ നിൽക്കുന്ന ശ്രീദേവിനെ കണ്ട് അവൻ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ പുച്ഛത്തോടെ ഒന്ന് ചിരിച്ചു....! "ഹാ ഇതാര്.... ദേവൂട്ടിയുടെ ശ്രീയേട്ടനോ.... ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല കേട്ടോ...." അവൻ പുച്ഛത്തോടെ പറഞ്ഞതും ശ്രീദേവ് കലിപ്പിൽ അവന്റെ നെഞ്ചിൽ നോക്കി ഒരു ചവിട്ടായിരുന്നു.... പിന്നിലേക്ക് തെറിച്ചു വീണ ശിവൻ എണീക്കുന്നതിന് മുന്നേ ശ്രീ അവന്റെ അടുത്ത് ചെന്ന് കോളറിൽ പിടിച്ചു നിർത്തി....! "😬

ഡാ....നീ എന്റെ പെണ്ണിനെ...." ശ്രീ ദേഷ്യം നിയന്ത്രിക്കാൻ ആവാതെ ശിവനെ പൊതിരെ തല്ലി....അപ്പോഴും അവൻ ഒരു ഭ്രാന്തനെ പോലെ ചിരിച്ചു കൊണ്ടിരുന്നു....! "അവളോട് ഇത്രയൊക്കെ ചെയ്തിട്ടും പിന്നെയും നീ എന്തിനാ അവളെ പിന്നാലെ നടന്ന് ഇഞ്ചിഞ്ചായി കൊല്ലുന്നത്.... എന്തിനാ നിനക്ക് അവളോട് ഇത്രയും പക....അതിന് മാത്രം എന്ത് തെറ്റാ നിന്നോട് അവൾ ചെയ്തത്...." അത് കേട്ടതും അവൻ വീണ്ടും ഒരു സൈക്കൊയെ പോലെ ആർത്തു ചിരിക്കാൻ തുടങ്ങി....! "അതിന് കാരണം നീയാ ശ്രേദേവ്....! നിന്റെ പ്രണയിനി ആയത് കൊണ്ട് മാത്രം ആണ് ഞാൻ അവളെ ദ്രോഹിക്കുന്നത്...." അത് കേട്ട് ശ്രീദേവ് ഞെട്ടി തരിച്ചു നിന്നു....!😨 "നിന്നെയും ദേവപ്രിയയെയും ഒരുമിച്ച് ജീവിക്കാൻ സമ്മതിക്കില്ലെന്ന് ഞാൻ എന്റെ പെങ്ങളുടെ ചിതയടങ്ങുന്നതിന് മുൻപ് അവൾക്ക് വാക്ക് കൊടുത്തതാ....നോക്ക്....അറിയോ നിനക്ക് ഇവളെ...." അവൻ വിരൽ ചൂണ്ടിയ ഭാഗത്ത്‌ അവൻ നോക്കിയതും ഫാമിലി ഫോട്ടോയിൽ ശിവനോട് ചേർന്ന് നിക്കുന്ന ആ പെണ്ണിനെ കണ്ടതും ശിവന്റെ മേലുള്ള അവന്റെ പിടി ഒന്ന് അയഞ്ഞു....! "ശിവാനി...." അവന്റെ കോളേജ് കാലത്തേക്ക് ചിന്തകൾ കടന്ന് കൊണ്ടവൻ മൊഴിഞ്ഞു....!പിന്നെ ചോദ്യഭാവത്തോടെ അവനെ ഒന്ന് നോക്കി....!

"അവൾ എന്റൊപ്പം അമ്മയുടെ വയറ്റിൽ വെച്ച് തന്നെ ഉണ്ടായിരുന്ന എന്റെ ഒരേ ഒരു പെങ്ങളാ....രണ്ട് മിനിറ്റിന് ശേഷം ഉള്ള എന്റെ കുഞ്ഞനിയത്തി....അച്ഛൻ ചെറുപ്പം തൊട്ടേ ഒരു ആക്സിഡന്റിൽ ഞങ്ങളെ വിട്ടു പോയി.... പിന്നീട് അങ്ങോട്ട് എന്റെ അമ്മ കഷ്ടപ്പെട്ടിട്ടാണ് ഞങ്ങളെ വളർത്തിയത്.... കോളേജ് ലൈഫിലേക്ക് കടന്നപ്പോൾ എന്റെ കൂടപിറപ്പിന്റെ ആഗ്രഹം സാധിക്കാൻ വേണ്ടി ഞാൻ പഠനം നിർത്തി അവളെ കോളേജിലേക്ക് അയച്ചു.... ചെറിയ ബിസിനസിൽ തുടങ്ങി അത് ഞങ്ങളെ ജീവിത മാർഗം ആയപ്പോൾ ഞങ്ങളെ നഷ്ടപ്പെട്ടു പോയ സന്തോഷം ഒക്കെ തിരിച്ചു വന്നു...! കുറച്ച് നാളുകൾ കൊണ്ട് തന്നെ അവൾ എന്റെ അടുത്ത് വന്ന് എനിക്കൊരു പ്രണയം ഉണ്ടെന്ന് പറഞ്ഞു.... അത് കേട്ടപ്പോൾ ഞങ്ങളും ഒരുപാട് സന്തോഷിച്ചു.... എന്തും ആദ്യം അവൾ വന്ന് പറയുന്നത് എന്നോടായിരുന്നു....എനിക്ക് സമ്മതം ആണെന്ന് കേട്ടപ്പോൾ അവൾ അവനോട് ഇഷ്ടം ആണെന്ന് പറയാൻ തീരുമാനിച്ചായിരുന്നു പിറ്റേന്ന് കോളേജിലേക്ക് പോയത്.... പക്ഷെ അന്ന് തിരിച്ചു വന്ന അവളുടെ മുഖത്തുള്ള വിഷമം ഞാൻ കണ്ടു...." ശിവൻ കണ്ണീരോടെ അന്നത്തെ ദിവസം ഓർമിച്ചു....! __ "എന്ത് പറ്റിയെടോ.... നിന്റെ ദേവിനെ ഇന്ന് കണ്ടില്ലേ...." "കണ്ടു...." "പ്രപ്പോസ് ഏറ്റില്ലേ...." ശിവൻ അവളുടെ മുഖത്തെ നിരാശ കണ്ട് ചോദിച്ചു....! "ദേവിന് മറ്റൊരു പെണ്ണിനെ ഇഷ്ടം ആണെന്ന്...." അവൾ കണ്ണീരോടെ പറഞ്ഞതും ശിവൻ അവളെ ചേർത്തു പിടിച്ചു....!

"സാരല്ല... നമുക്ക് വേറെ ആളെ നോക്കാം...." "ഇല്ല ശിവാ.... എനിക്ക് ദേവിനെ അല്ലാതെ മറ്റൊരു പുരുഷനെ സങ്കല്പിക്കാൻ പോലും പറ്റില്ല.... അവനെ ഞാൻ ഒരു പെണ്ണിനും വിട്ടു കൊടുക്കില്ല...." അവൾ വാശിയോടെ പറഞ്ഞതും ശിവൻ അവളെ വിഷമത്തോടെ നോക്കി....എന്ത് ആഹ്രഹിച്ചിട്ടുണ്ടെങ്കിലും അവൾ അത് നേടി എടുക്കാതെ അതിൽ നിന്ന് പിൻതിരിയാറില്ല....അത് ആരെക്കാളും ശിവനറിയാം....!അത് കൊണ്ട് തന്നെ അവൻ അവളെ ഓരോന്ന് പറഞ്ഞു മനസ് മാറ്റാൻ നോക്കിയെങ്കിലും അവൾ പിന്മാറിയില്ല....! ദിവസവും അവൾ അവന്റെ പിന്നാലെ നടന്നെങ്കിലും അവന്റെ മനസ്സിൽ താൻ ഒരിക്കലും കടന്ന് ചെല്ലില്ലെന്ന് കണ്ട് അവൾ നിരാശയോടെ ആയിരുന്നു വീട്ടിലേക്ക് വന്നത്....!ശിവൻ അവളെ അടുത്ത് ചെല്ലുമ്പോൾ അവൾ പകയോടെ കുത്തി കുറിച് കൊണ്ടിരിക്കുന്ന പേരിലേക്ക് അവൻ ഒന്ന് നോക്കി....! "ദേവൂട്ടി....! ആരാ ഇത്...." അത് കേട്ടതും അവൾ കത്തി എരിയുന്ന കണ്ണുകളോടെ അവനെ നോക്കി....! "എന്റെ ആ ജന്മ ശത്രു.... എന്റെ ദേവിന്റെ മനസ്സിൽ കയറി കൂടിയ പെണ്ണ്....ദേവ പ്രിയ എന്ന ദേവൂട്ടി.... എന്റെ ദേവിന്റെ മനസ്സിൽ കയറി കൂടിയതിന് അവളെ തിരഞ്ഞു പിടിച്ചു കൊല്ലണം എനിക്ക്.... അല്ലെങ്കിൽ വേണ്ട അവൾ തന്നെ എന്റെ ദേവിനെ വേണ്ടെന്ന് പറയണം....

അതോടെ ദേവ് എന്റെയാവും....! അല്ലെങ്കിൽ അവളെ ഇഞ്ചിഞ്ചായി ദേവിന്റെ മുന്നിൽ ഇട്ടു കൊല്ലണം.... ദേവിന്റെ മനസ്സിൽ കയറി കൂടിയതിനൊക്കെ അവൾ അനുഭവിക്കണം....!" അവൾ ദേവൂട്ടിയോടുള്ള പകയോടെ പറയുന്നത് കേട്ടതും ശിവനും ആ പേരിനോട് ദേഷ്യം ആയിരുന്നു....! "ദേവിനോട് ഞാൻ സംസാരിക്കണോ..." "വേണ്ട ശിവാ.... ദേവിന്റെ മനസ്സിൽ ആ ദേവൂട്ടി ഉള്ളിടത്തോളം കാലം അവൻ ആര് പറഞ്ഞാലും കേൾക്കില്ല.... എനിക്കറിയാം എന്ത് ചെയ്യണം എന്ന്...." അതും പറഞ്ഞു അവൾ മുറിയിലേക്ക് പോവുന്നത് ശിവൻ വിഷമത്തോടെ നോക്കി നിന്നു....! * ഒരിക്കൽ അവൻ മറ്റുള്ളവരുടെ മുന്നിൽ അഭാമാനിച്ചെന്ന് പറഞ്ഞു കൊണ്ടാണ് അവൾ വീട്ടിലേക്ക് വന്നത്....! "അഭമാനിക്കപ്പെട്ടതിനല്ല അത് താൻ അത്രയേറെ പ്രണയിക്കുന്ന ദേവിൽ നിന്നായത് ആയിരുന്നു അവൾക്ക് സങ്കടം...." പിറ്റേന്ന് കാലത്ത് ഡോർ തുറന്ന ശിവൻ കാണുന്നത് ഫാനിൽ കഴുത്തിൽ കുരുക്കിട്ട് തൂങ്ങിയാടുന്ന കൂടപിറപ്പിനെയാണ്....!അത് കണ്ടതും അവൻ ഞെട്ടി തരിച്ചു നിന്നു.... തന്റെ കൂടപിറപ്പിന്റെ അവസ്ഥ അവന് കണ്ട് നിൽക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു....! "ശിവാനി..." അവൻ കണ്ണീരോടെ കഴുത്തിലേ കുരുക്ക് ഊരി മാറ്റി അവളെ പിടിച്ചു കട്ടിലിൽ കിടത്തി വിളിച്ചു നോക്കിയെങ്കിലും അവളുടെ ജീവൻ നിലച്ചിരുന്നു....!

"എന്തിനാ മോളെ നീ ഇത് ചെയ്തത്...." അമ്മയും കണ്ണീരോടെ അവളുടെ അരികിൽ വന്നിരുന്നു കൊണ്ട് ചോദിച്ചു....! 'എന്റെ ആ ജന്മ ശത്രു.... എന്റെ ദേവിന്റെ മനസ്സിൽ കയറി കൂടിയ പെണ്ണ്....ദേവ പ്രിയ എന്ന ദേവൂട്ടി.... എന്റെ ദേവിന്റെ മനസ്സിൽ കയറി കൂടിയതിന് അവളെ തിരഞ്ഞു പിടിച്ചു കൊല്ലണം എനിക്ക്.... അല്ലെങ്കിൽ വേണ്ട അവൾ തന്നെ എന്റെ ദേവിനെ വേണ്ടെന്ന് പറയണം....അതോടെ ദേവ് എന്റെയാവും....! അല്ലെങ്കിൽ അവളെ ഇഞ്ചിഞ്ചായി ദേവിന്റെ മുന്നിൽ ഇട്ടു കൊല്ലണം.... ദേവിന്റെ മനസ്സിൽ കയറി കൂടിയതിനൊക്കെ അവൾ അനുഭവിക്കണം....!' ശിവാനിയുടെ ആ വാക്കുകൾ ഓർത്തതും ശിവൻ ദേഷ്യത്തോടെ ഇരുന്നു....! "ഒരിക്കലും നിന്റെ ദേവ് ആ ദേവൂട്ടിയോടൊപ്പം ജീവിക്കില്ല....ഇത് നിന്റെ ശിവ നിനക്ക് തരുന്ന വാക്കാണ്.... നീ ആഗ്രഹിച്ചത് പോലെ അവളെ ഇഞ്ചിഞ്ചായി ഞാൻ കൊല്ലും...." കൂടപിറപ്പിന്റെ കത്തിഎരിയുന്ന ചിതയിൽ നോക്കി ശിവൻ കണ്ണീരോടെ ശപതം ചെയ്തു....! അവൾ തന്നെ വിട്ടു എന്നന്നേക്കും ആയി പോയെന്നുള്ള സത്യം ഉൾകൊള്ളാൻ അവന് കുറെ കാലം വേണ്ടി വന്നു.... പക്ഷെ അപ്പോഴും അവൻ ദേവൂട്ടിയോടുള്ള പകയോടെ ആയിരുന്നു ദിവസങ്ങൾ കഴിച്ചു കൂട്ടിയത്....!

പിന്നീട് അവളെ അന്വേഷിച്ചു വന്ന് അവൾ പഠിക്കുന്ന കോളേജിൽ എത്തി....അന്ന് ഒരു മഴയുള്ള ദിവസം ശിവന്റെ കണ്മുന്നിൽ പതിഞ്ഞ ആ നിമിഷം തന്നെ മനസ്സിൽ പ്രണയം മൊട്ടിട്ട് തുടങ്ങിയ പെണ്ണ് ദേവൂട്ടി ആയിരുന്നു....!അവളെ തിരക്കിയാണ് താൻ വന്നതെന്ന് ആ നിമിഷം വരെ അവനറിയില്ലായിരുന്നു....! "ശിവൻ....താൻ ചോദിച്ച ദേവപ്രിയ എന്ന പെണ്ണിന്റെ സർട്ടിഫിക്കേറ്റിൽ ഉള്ള ഫോട്ടോ ഞാൻ ആരും കാണാതെ എടുത്തു നിനക്ക് സെൻറ് ചെയ്തിട്ടുണ്ട്...." ആ കോളേജിൽ തനിക്ക് പരിചയമുള്ള ലക്ച്ചറെ അവൻ കയ്യിൽ ആക്കി അവളെ പറ്റി അന്വേഷിച്ചപ്പോൾ അവൻ പറയുന്നത് കേട്ടതും ശിവൻ പകയോടെ ഫോണിൽ വന്ന പിക് നോക്കി.... അവൾ തന്നെയാണ് തന്റെ തൊട്ട് മുന്നിൽ നിൽക്കുന്ന ദേവൂട്ടി എന്ന് മനസ്സിൽ ആക്കിയ ശിവൻ ആ നിമിഷം അവളെ തീർക്കാൻ എന്ന പോലെ കാർ മുന്നോട്ട് എടുത്തെങ്കിലും കൂടപിറപ്പിന്റെ ആഗ്രഹം പോലെ അവൾ ഇഞ്ചിഞ്ചായി മരിക്കണം എന്നുള്ളതാണെന്ന് ഓർത്ത് അവൻ ബ്രേക്ക് ചവിട്ടി....! അങ്ങനെ അവൻ തന്റെ ലക്ഷ്യത്തോടെ പക എരിയുന്ന മനസും ആയി ആ നാട്ടിലേക്ക് വന്നു....ആ രാത്രി തന്നെയാണ് ദേവൂട്ടിയെ ശ്രീയോടൊപ്പം ബൈക്കിൽ അവൻ കണ്ടത്....!! 💕__💕

ശ്രീദേവ് എല്ലാം കേട്ട് നിസ്സഹായനായി നിന്നു....! "എന്റെ ശിവാനിയുടെ ദേവ് നീയായത് കൊണ്ട് മാത്രം ആണ് നിന്നെ ഞാൻ വെറുതെ വിട്ടത്.... പക്ഷെ നിന്റെ മനസ്സിൽ ദേവൂട്ടി ഉള്ളിടത്തോളം കാലം അവളെ സന്തോഷത്തോടെ ജീവിക്കാൻ ഞാൻ സമ്മതിക്കില്ല....!" അത് കേട്ടതും ശ്രീദേവ് അരിശത്തോടെ അവനെ തുറിച്ചു നോക്കി....! "നിനക്ക് ഭ്രാന്ത് ആണോ.... എന്റെ പിന്നാലെ ഒരു ശല്യം ആയി നിന്റെ പെങ്ങൾ നടന്നപ്പോൾ എന്റെ മനസ്സിൽ ദേവൂട്ടി ആണെന്ന് ഞാൻ തുറന്നു പറഞ്ഞതിനാണോ നിന്റെ പെങ്ങൾ സൂയിസൈഡ് ചെയ്തത്.... അതിന്റെ പിന്നാലെ നീ എന്റെ ദേവൂട്ടിയെ ഇത്രയൊക്കെ ദ്രോഹിച്ചത്...." "അതെ... നീ അവളുടെ പ്രണയം നിഷേധിച്ചില്ലെങ്കിൽ അവൾ ഇപ്പോഴും എന്റെ കൂടെ ഉണ്ടാവുമായിരുന്നു....എന്റെ അമ്മയുടെ സന്തോഷം അവളെ നഷ്ടപ്പെട്ടപ്പോൾ മുതൽ ആണ് അവസാനിച്ചത്.... എല്ലാറ്റിനും കാരണം നിന്റെ ദേവൂട്ടിയാണ്...." അത് കേട്ടതും ശ്രീദേവ് ദേഷ്യത്തോടെ അവനെ ആഞ്ഞു ചവിട്ടി....!..തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story