Oh my love 😱: ഭാഗം 27

oh my love

രചന: AJWA

തെറിച്ചു വീണ ശിവൻ സൈക്കൊയെ പോലെ ആർത്തു ചിരിച്ചു കൊണ്ട് അവിടെ നിന്നും എണീറ്റതും ശ്രീദേവ് അവനെ പിടിച്ചു നിർത്തി....! "എന്റെ പെണ്ണിന്റെ ശരീരത്തിൽ നീ കയ് വെച്ചത് എന്തിന്റെ പേരിൽ ആണെങ്കിലും ഞാൻ സഹിക്കില്ല.... അതിന് നീ അനുഭവിക്കാൻ പോന്നേ ഉള്ളു...." അവൻ അത്രയും പറഞ്ഞു അവനെ വീണ്ടും ഇടിക്കാൻ തുടങ്ങി....! "പെങ്ങൾ ബുദ്ധിമോശം കാണിക്കുമ്പോൾ അവൾക്ക് നല്ലത് പറഞ്ഞു കൊടുക്കാൻ ശ്രമിക്കണം ആയിരുന്നു.... അല്ലാതെ ഒന്നും അറിയാത്ത ഒരു പെണ്ണിന്റെ ജീവിതം നശിപ്പിക്കുകയല്ല വേണ്ടത്...." അവൻ ദേഷ്യത്തോടെ വീണ്ടും അവനെ തല്ലി പരുവം ആക്കി....! "എവിടേടാ പന്നി നിന്റെ ഫോൺ...." ടേബിളിൽ കിടക്കുന്ന ഫോൺ അവൻ കയ്യെത്തിച്ചെടുത്ത് ശിവന്റെ ഫിംഗർ അമർത്തി ഓപ്പൺ ചെയ്തു അതിൽ തിരയാൻ തുടങ്ങി....! "ഇതിൽ എന്റെ പെണ്ണിന്റെ ആയുസ് തീരുമാനിക്കുന്ന എന്തോ ഉണ്ടെന്ന് അല്ലെ പറഞ്ഞത്.... എന്നിട്ട് എവിടെടാ അത്...." ശിവൻ ഒന്നും പറയുന്നില്ലെന്ന് കണ്ടതും അവൻ വീണ്ടും തല്ലാൻ തുടങ്ങി....! "അത്.... അത് ഞാൻ അവളോട് വെറുതെ പറഞ്ഞതാ.... അങ്ങനെ ഒന്നും ഇല്ല...." അത് കേട്ടതും അവൻ ആശ്വാസത്തോടെ അത് അപ്പൊ തന്നെ എറിഞ്ഞുടച്ചു....! "അയ്യോ....മോനെ...."

സൗണ്ട് കേട്ട് അവശതയോടെ മുറിയിൽ നിന്ന് ഇറങ്ങി വന്ന ശിവന്റെ അമ്മ അവന്റെ അവസ്ഥ കണ്ട് വിളിച്ചതും ശ്രീദേവ് അമ്മയെ ഒന്ന് നോക്കി....! "അവനെ ഒന്നും ചെയ്യരുത്...." "വേണമെന്ന് കരുതിയല്ല.... പക്ഷെ അമ്മയുടെ ഈ മോൻ എന്റെ പെണ്ണിന്റെ ജീവൻ വെച്ചാ കളിച്ചത്.... അതിനുള്ളത് ഞാൻ കൊടുക്കണ്ടേ...." അമ്മ ഒന്നും മനസ്സിൽ ആവാതെ ശിവനെ നോക്കി....! "ഇവൻ കാരണാ നമ്മുടെ ശിവാനി പോയത്.... അപ്പൊ പിന്നെ അതിന് ഞാൻ പ്രതികാരം ചെയ്യണ്ടേ...." അവശതയിലും ശിവൻ പകയോടെ പറഞ്ഞു....! "അവൾക്ക് എന്നെ ഇഷ്ടം ആണെന്ന് പറഞ്ഞു വന്നപ്പോൾ തന്നെ അവളെ ഞാൻ കാര്യങ്ങൾ പറഞ്ഞു മനസ്സിൽ ആക്കിയതാ....എന്റെ മനസ്സിൽ മറ്റൊരു പെൺകുട്ടി ഉണ്ടെന്ന് കേട്ടാൽ എങ്കിലും ഒഴിഞ്ഞു പോവുമെന്നെ ഞാൻ കരുതിയുള്ളൂ....അവളെ ശല്യം ഒഴിഞ്ഞപ്പോൾ ഞാൻ കരുതിയത് അവൾക്ക് കാര്യം മനസ്സിൽ ആയിട്ടുണ്ടാവും എന്നാണ്....അവൾ സൂയിസൈഡ് ചെയ്തതാണെന്ന് പോലും ഞാൻ ഇന്നാണ് അറിയുന്നത്.... പക്ഷെ ഒന്നും അറിയാത്ത ഒരു പെണ്ണിന്റെ മാനം വെച്ചാ ഇവൻ കളിച്ചത്....അവളുടെ ശരീരത്തിൽ കയ് വെച്ച ഇവനെ ഞാൻ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല...."

ശ്രീ പറഞ്ഞതും അമ്മ ശിവന്റെ അടുത്തേക്ക് നീങ്ങി അവന്റെ കരണം നോക്കി ആഞ്ഞു തല്ലി....! "അവൾ ബുദ്ധിമോശം കാണിച്ചതിന് എന്റെ മോൻ പ്രതികാരം ചെയ്യാൻ നടക്കുവായിരുന്നോ....എന്ത് ആഗ്രഹവും സാധിച്ചു കൊടുക്കാൻ ശ്രമിക്കുമ്പോൾ നീ അവളെ പറഞ്ഞു മനസ്സിൽ ആക്കാനാണ് ശ്രമിച്ചത് എങ്കിൽ അവൾ ഇന്നും ഞങ്ങളെ കൂടെ ഉണ്ടാവുമായിരുന്നു...." ശിവൻ അമ്മയെ ദയനീയമായി നോക്കി....! "നീയായിട്ട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന് പ്രയാശ്ചിതം ചെയ്തിട്ട് എന്റെ മോൻ ഈ അമ്മയുടെ മുന്നിൽ വന്നാൽ മതി...." "ഇല്ലമ്മേ.... ഞാൻ ഒന്നും ചെയ്തിട്ടില്ല...." "ചെയ്യാതെയാണോടാ അവളെ മാനത്തിന് നീ വില പറഞ്ഞത്....ഒരു പെണ്ണിന്റെ സമ്മതം ഇല്ലാതെ അവളുടെ ദേഹത്ത് കയ് വെച്ചത്...."😬 ശ്രീദേവ് അവനെ ദേഷ്യത്തോടെ കവിളിൽ കുത്തിപിടിച്ചു കൊണ്ട് ചോദിച്ചു....! "അന്ന് ഞാൻ ആ ഉദ്ദേശത്തിൽ തന്നെയാ അവളെ കൊണ്ട് പോയത്.... പക്ഷെ അന്ന് അമ്മ ബാത്‌റൂമിൽ കാൽ തെഞ്ഞി വീണെന്ന് പറഞ്ഞു ഫോൺ വന്നത് കൊണ്ട് ഞാൻ അപ്പൊ തന്നെ ഇങ്ങോട്ട് വന്നിരുന്നു.... തിരിച്ചു ചെല്ലുമ്പോഴേക്കും അവൾ രക്ഷപെട്ടിരുന്നു....എന്റെ ലക്ഷ്യം നടക്കില്ലെന്ന് കണ്ടപ്പോൾ എല്ലാം നടന്നെന്ന് ഞാൻ അവളെ ബോധ്യപ്പെടുത്തുകയായിരുന്നു....

" അത് കേട്ടതും ശ്രീദേവ് കണ്ണീരോടെ ഒന്ന് പുഞ്ചിരിച്ചു.... അവളെ തനിക്ക് തന്നെ തിരിച്ചു കിട്ടിയ സന്തോഷമായിരുന്നു അത്....!❤️ ശ്രീ ശിവന്റെ കോളറിൽ പിടിച്ചു പുറത്തേക്ക് നടന്നതും അമ്മ അവനെ ഒന്ന് നോക്കി....! "അവനെ ഒന്നും ചെയ്യരുത് മോനെ....അവന്റെ വിവരക്കേട് ആയി കരുതി എന്റെ മോനെ വെറുതെ വിടണം...." അവര് ശ്രീയെ നോക്കി പറഞ്ഞു....! "മകനെ കാത്തിരിക്കുന്ന അമ്മയുടെ വിഷമം എനിക്ക് മനസ്സിൽ ആവും.... എന്റെ ദേവൂട്ടി സത്യം വിശ്വസിക്കണം എങ്കിൽ ഇവൻ തന്നെ നേരിട്ട് എല്ലാം പറയണം.... അതിന് വേണ്ടി കൊണ്ട് പോവുകയാ.... ഇനിയെങ്കിലും മോന് നല്ലത് പറഞ്ഞു മനസ്സിൽ ആക്കി കൊടുക്കണം.... അല്ലെങ്കിൽ ഈ ദയ ഞാൻ പിന്നെ കാണിച്ചെന്ന് വരില്ല...." എന്നും പറഞ്ഞു അവനെയും പിടിച്ചു വണ്ടിയിൽ ഇട്ടു അവൻ കാർ എടുത്തു....! എത്രയും പെട്ടെന്ന് സത്യം മനസ്സിൽ ആക്കികൊടുത്തു ഇനി ഒരു പരീക്ഷണത്തിന് നിൽക്കാതെ അവളെ സ്വന്തം ആക്കണം എന്നുള്ള ആഗ്രഹം മാത്രം ആയിരുന്നു അവന്റെ മനസ്സിൽ....! 💕__💕

ഹാളിൽ ഉള്ള സോഫയിൽ തന്നെ ദേവൂട്ടി ഏതോ ചിന്തയിൽ ഇരിക്കുന്നത് കേട്ട് ദാസ് അവളെ തന്നെ നോക്കുന്നുണ്ടായിരുന്നു.... അവളിലെ മാറ്റം കുറച്ചായി അവരൊക്കെ മനസ്സിൽ ആക്കുന്നുണ്ട്.... പക്ഷെ അത് എന്തിനാണെന്ന് മാത്രം അറിയാൻ പറ്റുന്നില്ല....തന്റെ പ്രണയം പോലും അവൾ ഉപേക്ഷിച്ചെന്നത് എന്തിനാണെന്ന് അവർക്ക് ആർക്കും മനസ്സിൽ ആയില്ല....! "ദേവൂട്ടി...." പെട്ടെന്ന് പുറത്ത് ശ്രീദേവിന്റെ വിളി കേട്ട് ദേവൂട്ടി ചാടി എണീറ്റ് പുറത്തേക്ക് ഓടി....പിന്നാലെ തന്നെ ദാസും അമ്മയും അച്ഛനും നന്ദനും വന്നു....! മുറ്റത് നിൽക്കുന്ന ശ്രീദേവിനെ കണ്ട് അവൾ എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ ആയിരുന്നു....! വണ്ടിയിൽ നിന്നും പുറത്തേക്ക് പിടിച്ചിറക്കിയ ശിവനെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു....!ബാക്കി ഉള്ളവർ ഒന്നും മനസ്സിൽ ആവാതെ തന്നെ അവരെ നോക്കി നിന്നു....! "ദേവൂട്ടി നിന്റെ വിശ്വാസം ഒക്കെ തെറ്റാണ്.... ഇവന് അന്ന് നിന്റെ വിരൽ തുമ്പിൽ പോലും സ്പർശിക്കാൻ പറ്റിയിട്ടില്ല.... നീ വിളിക്കുന്ന ദൈവം അതിന് സമ്മതിച്ചില്ല എന്ന് വേണം പറയാൻ...." അവനും കണ്ണീരിൽ കലർന്ന പുഞ്ചിരിയോടെ അവളെ നോക്കി കൊണ്ട് പറഞ്ഞതും അവൾ ഒന്നും മനസ്സിൽ ആവാത്ത പോലെ തറഞ്ഞു നിന്നു....! "നിനക്ക് ഒന്നും സംഭവിച്ചിട്ടില്ല ദേവൂട്ടി...

. ഇവന് കിട്ടേണ്ടത് കിട്ടിയപ്പോൾ എല്ലാ സത്യവും വിളിച്ചു പറഞ്ഞു...." അവൾ വിശ്വാസം വരാത്ത പോലെ അല്ലെന്ന് തന്നെ തലയാട്ടി....! "ഇല്ല.... എന്നെ വിവാഹം ചെയ്യാൻ വേണ്ടി ശ്രീയേട്ടൻ കള്ളം പറയാ.... ഇവനെ തല്ലി പറയിക്കുന്നത് അല്ലെ എല്ലാം.... എന്ത് വന്നാലും ശ്രീയേട്ടനെ പഴയ പോലെ സ്നേഹിക്കാൻ ഉള്ള യോഗ്യത എനിക്കില്ല...." അവൾ കണ്ണീരോടെ അതും പറഞ്ഞു അവനെ നോക്കാതെ തിരിച്ചു നടക്കാൻ നിന്നതും അവൻ അവളുടെ കയ്യിൽ പിടിച്ചു നിർത്തി....! "നീ ഇതേ പറയുള്ളൂ എന്ന് എനിക്കറിയാം.... അത് കൊണ്ട് അതിന് സാക്ഷിയായവരെയും ഞാൻ കൊണ്ട് വന്നിട്ടുണ്ട്...." വണ്ടിയിൽ നിന്ന് ഡ്രൈവർ വേലുവും തന്നെ അന്ന് ഇറക്കി വിട്ട അവിടത്തെ അടുക്കളക്കാരി സ്ത്രീയെയും കണ്ട് അവൾ അവരെ നോക്കി....! "അതെ മോളെ അന്ന് ഒന്നും സംഭവിച്ചിട്ടില്ല.... സാറിന്റെ അമ്മ വീണെന്ന് പറഞ്ഞു അപ്പൊ തന്നെ ഫോൺ വന്നത് കൊണ്ട് സർ അപ്പൊ തന്നെ ഇറങ്ങി പോയിരുന്നു...." അപ്പോഴും അവൾ ഒന്നും വിശ്വസിക്കാൻ ആവാതെ തന്നെ നിന്നു....! "എനിക്കറിയാം....ശ്രീയേട്ടൻ ഇവരെ കൊണ്ട് പറയിക്കുന്നതാ...." അവൾ പറയുന്നത് കേട്ടതും അവന് ദേഷ്യം വന്ന് അവൻ കണ്ണുകൾ ഇറുക്കി അടച്ചു തുറന്നു അവളെ ഒന്ന് നോക്കി....! നന്ദനും ദാസും പരസ്പരം ഒന്ന് നോക്കി ദേവൂട്ടിയുടെ അടുത്ത് വന്നു....!

"എന്താ മോളെ ഇതൊക്കെ...." "കുറച് ദിവസം ആയി ഇവൾ ഈ വീട്ടിൽ ചിരിച്ചു കളിച്ചു നടക്കുന്നുണ്ടെങ്കിലും മനസ് നീറിയാ കഴിയുന്നത്.... അത് വരെ ഇവളെ പ്രിയപ്പെട്ട ഏട്ടന്മാർക്ക് മനസ്സിൽ ആയില്ലല്ലോ,,, കഷ്ടം...പക്ഷെ എനിക്ക് മനസ്സിൽ ആക്കാൻ പറ്റിയിരുന്നു ഇവളുടെ ഓരോ ചലനവും.... നിങ്ങൾ ഇവൾക്ക് വേണ്ടി കണ്ട് പിടിച്ച ചെക്കൻ അല്ലെ ഇത്.... ഇവൻ ഇവളെ കഴിഞ്ഞ കുറെ ദിവസം ആയി മുൾമുനയിൽ നിർത്തുകയായിരുന്നു.... ഒന്നും ആരോടും തുറന്നു പറയാൻ പോലും ആവാതെ നീറി കഴിയുകയായിരുന്നു ഇവൾ...." "ഹ്മ്മ്... നീ അത്രയ്ക്ക് നല്ലവൻ ആണോ.... നീ കാരണം ഒരു പെണ്ണ് ജീവൻ ഒടുക്കിയതല്ലേ...അത് പോലെ നീ ഇവളെയും കൊല്ലാ കൊല ചെയ്യാൻ ഇറങ്ങിയതാണോ...."😬 ദാസ് അവനെ നോക്കി പുച്ഛത്തോടെ ചോദിച്ചതും ശ്രീദേവ് ഒന്ന് ചിരിച്ചു....!എല്ലാം കേട്ട് നന്ദൻ നിസ്സഹായാവസ്ഥയിൽ നിന്നു....! "അതിനുള്ള പ്രതികാരം ഇവൻ എന്നോടാണ് ചെയ്തതെങ്കിൽ ഞാൻ സഹിച്ചേനെ....ഞാൻ അവളെ പ്രേമിക്കാത്തതിന് അവൾ ജീവൻ കളഞ്ഞിട്ടുണ്ടെങ്കിൽ അത് എന്റെ തെറ്റാണോ.... ആഗ്രഹിക്കുന്നത് ഒക്കെ കിട്ടണം എന്ന് വാശി പിടിക്കരുത്....അങ്ങനെ ഉള്ള വാശിയാ അവളെ കൊണ്ട് അത് ചെയ്യിച്ചത്....അവൾ ജീവൻ വെടിഞ്ഞിട്ടുണ്ടെങ്കിൽ അതിൽ ഒരു പങ്കും എനിക്കില്ല.... അന്നും ഇന്നും എന്നും എന്റെ മനസ്സിൽ എന്റെ ദേവൂട്ടിക്കെ സ്ഥാനം ഉള്ളു....എന്നെ തിരിച്ചും സ്നേഹിച്ചിരുന്നു എന്ന ഒറ്റകാരണം കൊണ്ട് ഇവളെ ഇത്രയൊക്കെ വേദനിപ്പിച്ചതിന് ഇവനെ കൊല്ലാൻ തന്നെ തീരുമാനിച്ച ഞാൻ പോയത്...." ദാസ് ഒന്നും പറയാൻ ആവാതെ നിന്നു.... അത് കേട്ടപ്പോൾ തൊട്ട് അവനോട് തോന്നിയ ദേഷ്യം ആണ്....

അവനാണ് ദേവൂട്ടിയുടെ മനസ്സിൽ എന്ന് കേട്ടപ്പോൾ അത് പോലെ ഒരു അവസ്ഥ അവൾക്ക് വരുവോ എന്ന ഭയം ആയിരുന്നു മനസ്സിൽ ഉണ്ടായിരുന്നത്....! "തല്ലി കൊല്ലെടാ അവനെ.... അല്ലെങ്കിൽ ഇവളെ ഏട്ടന്മാർ എന്ന് പറഞ്ഞു നടന്നിട്ട് കാര്യം ഇല്ല....!" അച്ഛൻ പറഞ്ഞതും ദാസ് ദേഷ്യത്തോടെ അവനെ നോക്കി....! "ഇവനോട് എനിക്ക് ദേഷ്യം തോന്നിയത് ഇവൻ കാരണം ഒരു പെണ്ണ് മരിച്ചത് അറിഞ്ഞപ്പോൾ മുതലാ....പക്ഷെ നീ എന്റെ മുന്നിൽ നല്ലവൻ ആയി അഭിനയിച്ചു എന്റെ പെങ്ങളെ നീ ദ്രോഹിക്കുകയായിരുന്നു.... നീ എന്നെ മീറ്റ് ചെയ്തപ്പോൾ തൊട്ട് നീ നന്നായി ആക്ട് ചെയ്യുകയായിരുന്നു അല്ലെ.... അത് വിശ്വസിച്ചു ഇവളെ ഇവനെ കൊണ്ട് കെട്ടിക്കാൻ സമ്മതിക്കാതെ നിന്നെ കൊണ്ട് കെട്ടിക്കാൻ ഞാൻ ആഗ്രഹിച്ചത് അത് കൊണ്ടാ....😬 "മാറ് ഏട്ടാ ഇവനെ ഞാൻ കൊല്ലാം....ദേവൂട്ടി ഇത്രയും ദിവസം വിഷമിച്ചു നടന്നത് ഇവൻ കാരണം ആണെങ്കിൽ ഇവൻ ഇനി ജീവിക്കാൻ പാടില്ല...." നന്ദൻ ഉള്ള ദേഷ്യം മുഴുവനും അവനോട് തീർത്തു.... ദാസ് ആണെങ്കിൽ കുറ്റബോധത്തോടെ ശ്രീദേവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു....! "ഇനിയെങ്കിലും നീ വിശ്വസിക്ക് ദേവൂട്ടി നിനക്ക് ഒന്നും സംഭവിച്ചിട്ടില്ല...." ശ്രീദേവ് അവളുടെ കയ്യിൽ പിടിച്ചു കെഞ്ചുന്നത് പോലെ പറഞ്ഞതും ദേവൂട്ടി എന്ത് ചെയ്യും എന്ന് അറിയാതെ നിന്നു....!

അപ്പോഴും അവൾക്ക് വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല....! "നിനക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് എങ്ങനെ മനസ്സിൽ ആക്കി തരണം എന്ന് എനിക്കറിയാം....! മാമാ,,,ഇവളെ ഇത്തിരി കഴിഞ്ഞു ഞാൻ ഇവിടെ എത്തിക്കാം.... ഒരു പോറൽ പോലും ഇവൾക്ക് സംഭവിക്കില്ല...." എന്നും പറഞ്ഞു അവൻ അവളുടെ കയ്യും പിടിച്ചു അവന്റെ വണ്ടിയുടെ അടുത്തേക്ക് നടന്നു....!ദേവൂട്ടി അവന്റെ കയ് മാറ്റാൻ നോകിയെങ്കിലും അത് കൂടുതൽ മുറുകി....! "നന്ദാ അവനെ വിടരുത്....അവന് കുറച്ച് കൂടി കൊടുക്കാൻ ഉണ്ട്...." പോണ പോക്കിൽ ശ്രീ വിളിച്ചു പറഞ്ഞതും നന്ദൻ അനുസരണയോടെ തലയാട്ടി....! 🙄ഇനി ബാക്കി എവിടെ കൊടുക്കാൻ ആണാവോ അവന്റെ പ്ലാൻ...അമ്മാതിരി കൊടുത്തിട്ടുണ്ടെന്ന് ഒരൊറ്റ നോട്ടത്തിൽ തന്നെ മനസ്സിൽ ആവും....! "കണ്ടോടാ അവന്റെ സ്നേഹം.... അവൾ ഒന്ന് വിഷമിച്ചപ്പോൾ രണ്ട് ഏട്ടന്മാർ ഉണ്ടായിട്ടും അവനെ അവളെ മനസ്സിൽ ആക്കാൻ പട്ടിയുള്ളൂ.... അവൾ ഇത്രയും കാലം അവനെ മനസ്സിൽ ഇട്ടു കൊണ്ട് നടന്നിട്ടുണ്ടെങ്കിൽ അത് വെറുതെയാവില്ല.... ഇങ്ങനെ സ്നേഹിക്കാൻ അറിയാവുന്ന ഒരുത്തനെ വേറെ എവിടെ നിന്ന് കിട്ടാനാ...." അച്ഛൻ പറഞ്ഞതും നന്ദനും ദാസും പരസ്പരം ഒന്ന് നോക്കി ചിരിച്ചു....! 💕__💕 "ശ്രീയേട്ടാ... എങ്ങോട്ടാ ഈ പോണേ...." "നിനക്കെന്തേ പേടിയുണ്ടോ.... ഏത് നരകത്തിലേക്ക് വേണേലും നീ എന്റെ കൂടെ ഇറങ്ങി വരാൻ തയാർ ആണല്ലോ...." "ആ സമയം എന്നെ കൊണ്ട് പോയിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നോ...."😟

"അതിന് എന്ത് സംഭവിച്ചു എന്നാ.... നിനക്ക് എന്ത് സംഭവിച്ചാലും ഞാൻ നിന്നെ ഉപേക്ഷിക്കാനും പോണില്ല...." അത് കേട്ടതും ദേവൂട്ടി അവനെ നോക്കി പേടിപ്പിച്ചു....! "എന്ന് കരുതി നിനക്ക് ഒന്നും സംഭവിച്ചു എന്നല്ല.... അങ്ങനെ ഒരു ഡൌട്ട് ഉണ്ടെങ്കിൽ ആരോടെങ്കിലും ഒന്ന് തുറന്നു പറയാം ആയിരുന്നു.... മനസ്സിൽ ഇട്ടു എന്നെ അവേയ്ഡ് ചെയ്തു നടന്നത് കൊണ്ട് നിനക്ക് എന്ത് സന്തോഷവാ കിട്ടിയത് ദേവൂട്ടി...." "ശ്രീയേട്ടന്റെ സന്തോഷം ഞാൻ ആയിട്ട് ഇല്ലാതാക്കേണ്ടെന്ന് കരുതി...." "നീയില്ലാതെ എനിക്ക് സന്തോഷിക്കാൻ പറ്റുമോ ദേവൂട്ടി...." അത് കേട്ടതും അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു....! "നിനക്ക് എന്തെങ്കിലും അന്ന് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് നിനക്ക് മനസ്സിൽ ആവില്ലേ....അല്ലാതെ നിന്റെ ഡ്രസ്സ്‌ ഒന്ന് നീങ്ങിയത് കണ്ടപ്പോഴേക്കും ഇത്രയൊക്കെ ഊഹിച്ചെടുക്കണം ആയിരുന്നോ...." "അത്....അയാൾ എന്നോട് അങ്ങനെ ഒക്കെ പറഞ്ഞതാ.... അയാളെ തല്ല് കവിളിൽ കിട്ടിയത് മാത്രമേ ഓർമയുള്ളൂ....പിന്നെ എനിക്ക് ഒന്നും ഓർമയില്ല.... എണീറ്റപ്പോഴേക്കും എന്റെ ബ്ലൗസ് ഒക്കെ ബട്ടൻസ് അഴിച്ചിട്ട നിലയിൽ ആയിരുന്നു...." അത് കേട്ടതും ശ്രീ ദേഷ്യത്തോടെ അവനിട്ട് കുറച്ച് കൂടെ കൊടുക്കാൻ ഉള്ള ദേഷ്യത്തോടെ ഇരുന്നു....! "ശ്രീയേട്ടനും അന്ന് അങ്ങനെ ഒക്കെ തന്നെ ആയിരുന്നില്ലേ...."😒

"എടീ പെണ്ണെ....അത് ഞാൻ നിന്നെ റേപ്പ് ചെയ്തത് ഒന്നും അല്ല.... ജസ്റ്റ്‌ ഒരു കിസ്സ്.... അത്രയല്ലേ ഉള്ളു.... നമ്മുടെ കല്യാണം കഴിഞ്ഞിട്ട് അത് എന്തെന്നൊക്കെ നിനക്ക് ഞാൻ മനസ്സിൽ ആക്കി തരാം..." അവൻ ഒരു ചിരിയോടെ പറഞ്ഞതും അവൾ അവനെ തന്നെ നോക്കി ഇരുന്നു....! "ഇപ്പൊ പിന്നെ ഇത് എങ്ങോട്ടാ...." "ഏതെങ്കിലും ഒരു ഗൈനകോളജിന്റെ അടുത്തേക്ക്...." "😨അയ്യോ വേണ്ട.... വണ്ടി നിർത്ത്.... എനിക്ക് വീട്ടിൽ പോണം...." "നിന്റെ ഡൌട്ട് തീർക്കാൻ ഇതല്ലാതെ വേറെ വഴിയില്ല.... അല്ലെങ്കിൽ പിന്നെ നിനക്ക് ഇത് പറഞ്ഞു ഇരുന്നു മോങാനെ നേരം കാണൂ.... ഒന്നും സംഭവിച്ചിട്ടില്ലെന്ന് നിന്നെ ബോധ്യപ്പെടുത്തിയിട്ട് വേണം ഇത്രയും ദിവസം എന്നെ അവഗണിച്ചതിനുള്ള കണക്ക് നിന്നോട് തീർക്കാൻ...." "അത് എന്ത് കണക്ക്...." "അത് നീ കണ്ടറിഞ്ഞോ...." അതിനവൾ ഒന്ന് ചിരിച്ചു... അവന്റെ നോട്ടം കണ്ടതും അവളുടെ ചിരി മാഞ്ഞു....! "അങ്ങനെ ആണെങ്കിൽ എന്റെ ഫ്രണ്ടിന്റെ അമ്മ ഒരു ഗൈനക്കോളജിസ്റ്റാണ്....വീട് ഇവിടെ അടുത്താണ്.... അതാവുമ്പോ ശ്രീയേട്ടന് അവരെ കൊണ്ട് പറയിക്കാൻ പറ്റില്ലല്ലോ...." "അപ്പൊ ഇത് വരെ ഞാൻ പറയിച്ചതാണെന്നാണോ നീ കരുതിയത്...."😬 അവൻ കലിപ്പിട്ടതും പെണ്ണ് സൈലന്റ് ആയി ഇരുന്നു....! ശിവൻ തന്നെ വെറുതെ വിട്ടെന്ന് അവൾക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല....!

"ശ്രീയേട്ടൻ ഇവിടെ ഇരുന്നാൽ മതി...." അവിടേക്കുള്ള റൂട്ട് പറഞ്ഞു കൊടുത്ത് വണ്ടി അവിടെ എത്തിയതും പെണ്ണ് അതും പറഞ്ഞു ഇറങ്ങിപോയി... അവളെ പഴയ ദേവൂട്ടിയായി തിരിച്ചു കിട്ടിയ സന്തോഷത്തിൽ ആണ് അവൻ....!😘 ഡോക്ടർ അവളെ ചെക്കപ്പ് ഒക്കെ ചെയ്തു പറഞ്ഞത് കേട്ടതും അവളുടെ കണ്ണുകൾ വിടർന്നു....ശ്രീയേട്ടൻ ഇനി എന്റേത് മാത്രം ആണ്....എന്നിലെ പെണ്ണിനെ എന്റെ ശ്രീയേട്ടന് മാത്രമായി നൽകണം.... അവൾ പുഞ്ചിരിയോടെ ഇരുന്നു....! "നിന്റെ കൂടെ ആരാ വന്നത്....?!!" "ശ്രീയേട്ടൻ....എന്നെ കെട്ടാൻ പോണ ചെക്കനാ...." "എങ്കിൽ ആളെയും കൊണ്ട് വാ...." പെണ്ണ് അനുസരണയോടെ പുറത്തേക്ക് ഇറങ്ങി ശ്രീയേട്ടന്റെ അടുത്ത് ചെന്നു....! "ഡോക്ടർ വരാൻ പറഞ്ഞു...." "എന്തിന്...." "ആ എനിക്ക് അറീല...." അവൾ അതും പറഞ്ഞു കയ് മലർത്തി കാണിച്ചു....അവനെയും കൊണ്ട് അകത്തേക്ക് ചെന്നതും ശ്രീ അവരുടെ മുന്നിൽ കണ്ട ചെയറിൽ ഇരുന്നു.... പെണ്ണ് ആണെങ്കിൽ അവനെ ഒന്ന് നോക്കി അടുത്ത് ആയി നിന്നു....! "ആദ്യായിട്ടാ എന്റെ അടുത്ത് ഇങ്ങനെ ഒരു ഡൗട്ടും ആയി ഒരാൾ വരുന്നത്.... താൻ ഇവളെ മാരേജ് ചെയ്യുന്നതിന് മുൻപ് സംശയിച്ചത് കൊണ്ടാണോ ഇങ്ങനെ ഒരു ചെക്കപ്പ്...." അത് കേട്ടതും ശ്രീദേവ് പെണ്ണിനെ ഒന്ന് നോക്കി... പെണ്ണ് ആണെങ്കിൽ എല്ലാറ്റിനും ഇളിച്ചു കൊടുത്തു....!

"ഇവൾക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഇവളെ തന്നെ മനസ്സിൽ ആക്കാൻ വേണ്ടിയാ ഇങ്ങനെ ഒരു ചെക്കപ്പ്...എന്ത് സംഭവിച്ചാലും അവളെ സ്വീകരിക്കാൻ ഞാൻ തയാറായതാ അവളെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചതും....അപ്പൊ പിന്നെ ആ വിഷമം എങ്കിലും മാറട്ടെ എന്ന് കരുതി...." "അത് ആന്റി.... നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ആൾക്ക് വേണ്ടി കരുതി വെച്ചതൊക്കെ നഷ്ടപ്പെട്ടു എന്ന് തോന്നിയപ്പോൾ...ശ്രീയേട്ടന് മനസറിഞ്ഞു കൊടുക്കാൻ എന്റെ കയ്യിൽ ഒന്നും ഇല്ലെന്ന് തോന്നിയപ്പോൾ മരിക്കാൻ വരെ തീരുമാനിച്ചതാ ഞാൻ.... പക്ഷെ ഇപ്പൊ ഞാൻ ഹാപ്പിയാ.... എനിക്ക് എന്റെ ശ്രീയേട്ടനെ കിട്ടിയല്ലോ...." 😟കേട്ടാൽ തോന്നും എനിക്കാ ഏനക്കേട് എന്ന്.... ശ്രീ ചിന്തിക്കാതിരുന്നില്ല....! "ഉടനെ തന്നെ ഇവളെ കെട്ടി എല്ലാം മനസ്സിൽ ആക്കി കൊടുക്കായിരുന്നില്ലേ...." "അതിന് തന്നെയാ പോന്നത്....താങ്ക്സ് ഡോക്ടർ....ഞങ്ങൾ ഇറങ്ങട്ടെ...." എന്നും പറഞ്ഞു അവൻ അവളുടെ കയ്യും പിടിച്ചു തിരിച്ചു നടന്നു.... അവളാണെങ്കിൽ അവന്റെ കയ്യിലെ പിടിയിൽ ആണ് നോട്ടം.... ഇരച്ചു വന്ന ദേഷ്യം മുഴുവനും അവൻ തീർക്കുന്നത് തന്റെ കയ്യിൽ ആണ്....! അവളെ കാറിൽ ഇരുത്തി അവൻ ശക്തിയായി ഡോർ അടച്ചു വന്നിരുന്നു കാറ്റു പോലെ അവളിലേക്ക് അടുത്ത് അവളുടെ അധരങ്ങൾ കവർന്നെടുത്തു....ഒട്ടും പ്രതീക്ഷിക്കാതെ ആയത് കൊണ്ട് തന്നെ അവൾ നല്ലത് പോലെ ഞെട്ടി.... പിന്നെ ഒരു പുഞ്ചിരിയോടെ അവന്റെ ചുംബനത്തിൽ ലയിച്ചിരുന്നു....!

"എന്റെ ദേഷ്യം നിയന്ത്രിക്കാൻ നിന്റെ ഈ ചുണ്ടുകൾക്കെ സാധിക്കൂ...." അല്പം കഴിഞ്ഞു അവളെ വിട്ടു മാറി കൊണ്ട് അവൻ പറഞ്ഞു....! "ഇപ്പൊ എന്നോട് ദേഷ്യം ഉണ്ടോ ശ്രീയേട്ടാ...." "അതൊക്കെ ഞാൻ ദാ ഇവിടെ തീർത്തു...." അവൾ മിററിൽ തന്റെ ലിപ്പിലേക്ക് നോക്കിയതും അവിടെ പൊട്ടി രക്തം പൊടിഞ്ഞത് കണ്ട് അവനെ ഒന്ന് നോക്കി....! "ഒരു പോറൽ പോലും ഏല്പിക്കില്ലെന്ന് പറഞ്ഞല്ലേ കൊണ്ട് വന്നത്...."😟 "സാരല്ല നീ വാ അടച്ചു നിന്നാൽ മതി...." അതിനവൾ ഒന്ന് ചിരിച്ചു....! അവനും അവളിലെ മാറ്റം കണ്ട് ഒന്ന് ചിരിച്ചു....!അവൾക്ക് അവനോട് എന്തൊക്കെയോ സംസാരിക്കാൻ ഉണ്ട്.... പക്ഷെ ഒന്നിനും പറ്റാത്ത പോലെ അവൾ മൗനത്തെ കൂട്ട് പിടിച്ചു ഇരുന്നു....! വീട്ട് മുറ്റത്ത് എത്തിയതും ദേവൂട്ടി ഇറങ്ങി അകത്തേക്ക് നടന്നു.... പരുവം ആയി ഇരിക്കുന്ന ശിവനെ കണ്ടതും അവൾ ദേഷ്യത്തോടെ അവനരികിൽ ചെന്നു.... അവളെ കാലിലെ ചെരിപ്പ് ഊരി അവന്റെ ഇരു കവിളിലും അടിച്ചു....!നന്ദനും ദാസും വിഷമത്തോടെ അവളെ പ്രവർത്തി നോക്കി നിന്നു... അവൾ അത്രയ്ക്ക് വേദനിച്ചിരിക്കണം അല്ലാതെ ഒരാളെയും വേദനിപ്പിക്കുന്നത് അവൾക്ക് ഇഷ്ടം അല്ല....! എല്ലാവരെയും ഒന്ന് നോക്കി ഒന്നും പറയാതെ നിറഞ്ഞു വന്ന കണ്ണ് തുടച്ചു അവൾ അകത്തേക്ക് നടന്നു.... എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതിയതാണ്.... ഇപ്പോ എല്ലാം തിരിച്ചു കിട്ടിയ സന്തോഷം ആണ് അവളിൽ.... അവളുടെ ഉള്ളിൽ ശ്രീയേട്ടനോടുള്ള സ്നേഹം അതിരുകൾ ബേധിക്കുകയായിരുന്നു....!

ശ്രീദേവും ശിവനരികിൽ ഇരുന്നു അവന്റെ ഇരു കവിളിലും ആഞ്ഞു തല്ലി....! "ഇത് എന്തിനാണെന്ന് അറിയോ.... എന്റെ പെണ്ണിനെ നീ അന്ന് തല്ലിയില്ലേ അതിനാ.... അവളെ ആരും കയ് വെക്കുന്നത് എനിക്ക് സഹിക്കാൻ ആവില്ല...." നന്ദനും അരിശത്തോടെ അവനെ വീണ്ടും തല്ലാൻ തുടങ്ങി....! "മതി നന്ദാ....ഇനിയും തല്ലിയാൽ അവൻ ചത്തു പോവും.... അവനെയും കാത്ത് വീട്ടിൽ ഒരു പാവം അമ്മ ഉണ്ട്.... ഇനിയെങ്കിലും ആ അമ്മയ്ക്ക് വേണ്ടി വാശിയും പകയും കളഞ്ഞു നല്ലൊരു മകൻ ആയി ജീവിക്ക്.... അല്ലാതെ ബുദ്ധി മോശം കാണിച്ച പെങ്ങൾക്ക് വേണ്ടി പ്രതികാരം ചെയ്യാൻ നടക്കുകയല്ല വേണ്ടത്....പോയിക്കോ...." അവനെ പിടിച്ചു പുറത്തേക്ക് തള്ളി ശ്രീദേവ് പറഞ്ഞതും അവൻ എല്ലാരേയും ഒന്ന് നോക്കി പതിയെ നടന്നു....! "സോറി ശ്രീ....അവളുടെ മാറ്റം കണ്ടിട്ടും ഞങ്ങൾക്ക് ഒന്നും മനസ്സിൽ ആക്കാൻ പറ്റിയില്ല...." നന്ദൻ അവനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു....! "സാരല്ല.... അവൾ അങ്ങനെയാ സ്വയം വേദനിച്ചാലും മറ്റുള്ളവർ വേദനിക്കുന്നത് അവൾക്ക് സഹിക്കാൻ ആവില്ല...." അവളെ ആരെക്കാളും മനസ്സിൽ ആക്കിയ പോലുള്ള അവന്റെ സംസാരം ദാസിന് ഇഷ്ടപ്പെടാത്ത പോലെ നിന്നു....!ഒരു ആങ്ങളയുടെ കുശുമ്പ്....! "ഞാൻ പോട്ടെ..."

എന്നും പറഞ്ഞു അവൻ എല്ലാരേയും നോക്കി ഒന്ന് പുഞ്ചിരിച്ചു ഇറങ്ങാൻ നിന്നതും ദേവൂട്ടിയുടെ അമ്മ അവനരികിൽ വന്നു....! "കഴിച്ചിട്ട് പോവാം മോനെ...." "ഇപ്പൊ വേണ്ട മാമി.... പിന്നീട് ആവാം...." അവൻ അതും പറഞ്ഞു പോവുന്നത് അവരൊക്കെ പുഞ്ചിരിയോടെ തന്നെ നോക്കി നിന്നു....!അവൻ ഇറങ്ങുന്നത് ദേവൂട്ടി വിൻഡോസിലൂടെ ഒന്ന് നോക്കി പുഞ്ചിരിച്ചു.... എത്രയും പെട്ടെന്ന് അവന്റേതാവാൻ ഉള്ള തിടുക്കം ആയിരുന്നു അവളുടെ ഉള്ളിൽ....❤️ അവൻ ആശ്വാസത്തോടെ വീട്ടിലേക്ക് കയറി അച്ഛനെയും അമ്മയെയും പെങ്ങളെയും നോക്കി ഒന്ന് ചിരിച്ചു മുറിയിൽ കയറി....എത്രയും പെട്ടെന്ന് അവളെ തന്റേത് മാത്രം ആക്കണം.... അവൻ ആ ചിന്തയോടെ ബെഡിലേക്ക് മലർന്ന് കിടന്നു....! ഫുഡ്‌ കഴിക്കാൻ ഇരുന്നതും മൂന്നും അവന്റെ മുഖത്തെ സന്തോഷം കണ്ടിട്ടാവണം അവനെ തന്നെ നോക്കി ഇരുന്നു....!അവൻ ദേവൂട്ടിയുടെ ഓരോ കുറുമ്പും ഓർത്ത് ഒരു ചിരിയോടെ ഫുഡ്‌ വായിലേക്ക് ഇടുമ്പോ ആണ് തന്നെ നോക്കി ഇരിക്കുന്ന അച്ഛൻ കണ്ണിൽ ഉടക്കിയത്....ഒന്ന് ഡീസന്റ് ആയി ബാക്കി ഉള്ള രണ്ടിനെ കൂടെ നോക്കിയത് അവറ്റകളും തന്നെയും നോക്കി ഇരിപ്പാണ്....! "🙄ഇന്നെന്താടാ നിനക്ക് ഒരു ഇളക്കം...." "അതൊക്കെ ഉണ്ട്...." എന്നും പറഞ്ഞു അവൻ മുറിയിലേക്ക് നടന്നു....! "പറഞ്ഞിട്ട് പോടാ...." "അത് നാളെ കാലത്ത് മനസ്സിൽ ആവും...." അവൻ ഒരു ചിരിയോടെ അതും പറഞ്ഞു പോയതും മൂന്നും കാര്യം മനസ്സിൽ ആവാതെ വായും പൊളിച്ചിരുന്നു....!

💕_💕 ടേബിളിൽ ഫുഡ്‌ കൊണ്ട് വെച്ചതും ആദ്യം വന്നിരുന്നത് ദേവൂട്ടിയാണ്.... അവളുടെ മുഖത്തെ ആ പുഞ്ചിരി കുറച്ചായി നഷ്ടപെട്ടിട്ട്.... ഇന്ന് അത് തിരിച്ചു വന്നത് അവരൊക്കെ നോക്കി കാണുകയായിരുന്നു.... അതിന് കാരണം ശ്രീദേവ് ആണെന്ന് അവർക്കറിയാം....അവളുടെ പ്രണയം അവൾ തുറന്നു പറയാതെ തന്നെ അവർ തിരിച്ചറിഞ്ഞു....! "അച്ഛാ.... ഇനി താമസിപ്പിക്കേണ്ട.... നമുക്ക് ഇവളെ പിടിച്ചു അങ്ങ് കെട്ടിച്ചേക്കാം...." നന്ദൻ ഒരു ചിരിയോടെ പറഞ്ഞതും പെണ്ണിന്റെ ഉള്ളിലും ഒരു ചിരി ഉണ്ടായിരുന്നു....! "അതിന് ഇവൾ സമ്മതിക്കോടാ...." "അവളെ മനസ്സിൽ ഉള്ള ആളെ കൊണ്ട് തന്നെ കെട്ടിക്കാം.... അപ്പൊ അവൾ സമ്മതിച്ചോളും..." അത് കേട്ടതും അവൾ ചൊടിയിൽ വിരിഞ്ഞ ചിരിയോടെ മുറിയിലേക്ക് ഓടി....! "ശരിയാ അച്ഛാ... നമുക്ക് നാളെ തന്നെ ഇതിന് ഒരു തീരുമാനം ഉണ്ടാക്കണം.... ഒപ്പം ദാ ഇവന്റെയും....ഇവനും നല്ലൊരു ആലോചന വന്നിട്ടുണ്ട്...." 😨ദാസ് പറഞ്ഞതും നന്ദൻ നല്ലത് പോലെ ഞെട്ടി....ദൈവമേ....എനിക്കുള്ള പണിയും കൂടെ ഉണ്ടായിരുന്നോ.... ഇത് കലക്കാൻ ദേവൂട്ടിയെ തന്നെ കൂട്ട് പിടിക്കേണ്ടി വരും.... അവൻ അവരെ ഒക്കെ ഒന്ന് നോക്കി വളിച്ച ഒരു ഇളിയോടെ ദേവൂട്ടിയുടെ അടുത്തേക്ക് വിട്ടു....! ..തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story