Oh my love 😱: ഭാഗം 28

oh my love

രചന: AJWA

"എടീ പണി പാളി.... നിന്റെ കാര്യം ഒക്കെ ഒക്കെയായി... പക്ഷെ നിന്റെ ഒപ്പം എന്റെ കല്യാണം കൂടി നടത്താനാ ഏട്ടന്റെ പ്ലാൻ...." "ആണോ അത് നല്ല കാര്യം അല്ലെ...." "അത് എനിക്ക് അത്ര നല്ല കാര്യം ആയി തോന്നുന്നില്ല... നിനക്ക് അറിയില്ലേ എന്റെ മനസ്സിൽ ഒരുത്തി ഉണ്ടെന്ന്...." "അയിന് ഇപ്പൊ ഞാൻ എന്ത് ചെയ്യാനാ... കുഞ്ഞേട്ടന് ആരോടെങ്കിലും ഇഷ്ടം ഉണ്ടെങ്കിൽ അത് തുറന്നു പറയണം...." "അവൾക്ക് ഒരു മരങ്ങോടൻ ഏട്ടൻ ഉണ്ട്.... അതാ ഒരു പേടി...." 😨ദൈവമേ എന്റെ ശ്രീയേട്ടനെയാണോ മരങ്ങോടൻ എന്ന് പറഞ്ഞത്.... ഇനി മോൻ തന്നെ മിനക്കെട്ട് അവളെ വീഴ്ത്തിക്കോ....! "എനിക്കും ഉണ്ടല്ലോ രണ്ടെണ്ണം.... എന്നിട്ടെന്താ ഞാൻ പ്രേമിച്ചില്ലേ...." "വല്യേട്ടൻ ഓകെ.... ഞാൻ അങ്ങനെ ആണോടി.... ഒന്നുല്ലേലും ഞാൻ നിന്റെ പ്രേമത്തിന് സപ്പോട്ട് ചെയ്തിട്ടില്ലേ...." "എന്നിട്ടാണോ അന്ന് എന്റെ ശ്രീയേട്ടനെ കുഞ്ഞേട്ടൻ തല്ലിയത്...."😟 "🙄അത് നീ കാരണം അല്ലെ.... നീ പറയുന്നത് ഒക്കെ കേട്ടപ്പോൾ ഞാൻ കരുതി അവൻ നിന്നെ എന്തോ ചെയ്‌തെന്ന്...." "ശ്രീയേട്ടൻ കുഞ്ഞേട്ടനെ പോലെയല്ല... നല്ല കൺട്രോൾ ഉള്ള ആളാ...." "എന്നിട്ടാണല്ലോ മുറിയിൽ കേറി വന്ന് നിന്നെ പിടിച്ചു കിസ്സ് ചെയ്തത്...." "അത്.... പിന്നെ.... പ്രേമം ഒക്കെ ആവുമ്പോ അതൊക്കെ ഉണ്ടാവും...."

"ആ എനിക്ക് ഒന്നിനും ഉള്ള യോഗം ഇല്ല...."😒 "കുഞ്ഞേട്ടൻ ഇങ്ങനെ തളരാതെ....ആദ്യം കുറച്ച് ധൈര്യം ഒക്കെ വരുത്.... എന്നിട്ട് നേരെ ചെന്ന് അവളോട് ഇഷ്ടം ആണെന്ന് പറ...." "അത് വേണോ...." "കുഞ്ഞേട്ടന് പേടിയാണോ...." "ഏയ്‌....പേടി....യൊന്നും ഇല്ല.... ഒരു ധൈര്യകുറവ്...." "അത് തന്നാ പേടി....പരസ്പരം ഇഷ്ടം ആണോ എന്ന് അറിയണ്ടേ....മീശയും പിരിച്ചു നടന്നാൽ പോരാ.... അതൊക്കെ എന്റെ ശ്രീയേട്ടൻ...."😘 "നിന്റെ ശ്രീയേട്ടൻ....! എന്നിട്ട് എന്തായിരുന്നു.... ശ്രീയേട്ടൻ ഏതെങ്കിലും പെണ്ണിനെ കല്യാണം കഴിച്ചോട്ടെ.... എനിക്ക് കല്യാണമേ വേണ്ട...." "അപ്പോഴൊക്കെ ഞാൻ മരിക്കാൻ ആയിരുന്നു കുഞ്ഞേട്ടാ ആഹ്രഹിച്ചത്...."😢 അത് കേട്ടതും നന്ദൻ അവളെ വിഷമത്തോടെ ചേർത്തു പിടിച്ചു....! "നീ ഇല്ലെങ്കിൽ പിന്നെ ഞങ്ങൾ ഒക്കെ ഉണ്ടോടി.... പ്രത്യേകിച്ച് നിന്റെ ശ്രീ...." "മ്മ്....😘 ഹ്മ്മ് അതാ പ്രേമം.... ഇത് ഇവിടെ മനസ്സിൽ ഇട്ടു നടക്കുന്നു....! പോയി അവളോട് ഇഷ്ടം ആണെന്ന് പറ.... എന്നിട്ട് എന്റെ അടുത്ത് വാ.... എന്തിനും ഈ ദേവൂട്ടി കൂടെ ഉണ്ടാവും...." "എനിക്ക് ഇത് കേട്ടാൽ മതി....

നീ എന്റെ കുഞ് പെങ്ങൾ ആണേലും ചില സമയത്ത് നിന്റെ വാക്കിന് ഈ വീട്ടിൽ വലിയ വിലയുണ്ട്...." "ഈ....! വെറുപ്പിക്കാതെ ഒന്ന് പോയെ കുഞ്ഞേട്ടാ.... ഞാൻ എന്റെ ശ്രീയേട്ടനെ സ്വപ്നം കണ്ട് കിടക്കട്ടെ...." അത് കേട്ടതും അവൻ ഹാപ്പി ആയി ഇറങ്ങി....! 😟ഇനിയൊരു വലിയ കടമ്പ കടക്കാൻ ഉണ്ട്....അവളോട് ചെന്ന് ഇഷ്ടം ആണെന്ന് പറയണം....! 💕___💕 കാലത്ത് ക്ഷേത്രത്തിലേക്ക് ഇറങ്ങിയ ദേവൂട്ടി നിറ പുഞ്ചിരിയോടെ തൊഴുതു നിന്നു....! "എല്ലാം എനിക്ക് തിരിച്ചു തന്നതിന് ഒത്തിരി നന്ദിയുണ്ട്.... എനിക്ക് ഇനി എന്റെ ശ്രീയേട്ടനെ എത്രയും പെട്ടെന്ന് എന്റേതായി തന്നാൽ മാത്രം മതി...."❤️ തിരുമേനിയും അവളുടെ മുഖത്തെ പുഞ്ചിരി കണ്ട് ഒന്ന് ചിരിച്ചു....! "എന്താ മോളെ വിഷമം ഒക്കെ മാറിയോ...." "മ്മ്.... എല്ലാം മാറി...." "ഞാൻ പറഞ്ഞില്ലേ.... ഇവിടെ വന്ന് പ്രാർത്ഥിച്ചവരാരും നിരാശപ്പെട്ടിട്ടില്ലെന്ന്...." അതിനവൾ ഒന്ന് ചിരിച്ചു....! "ആ പിന്നെ.... കുഞ്ഞേട്ടൻ ഇത്തിരി പേടിയുള്ള കൂട്ടത്തിലാ....എത്രയും പെട്ടെന്ന് അവളോട് ഇഷ്ടം ആണെന്ന് പറയാനുള്ള ധൈര്യം കൂടി അങ്ങ് കൊടുത്തേക്കണേ...." പ്രാർത്ഥന ഒക്കെ കഴിഞ്ഞു അവൾ ശ്രീയെ അവിടെ ഒക്കെ ഒന്ന് നോക്കി....അവന്റെ നിഴൽ വെട്ടം കണ്ടതും അവൾ പുഞ്ചിരിയോടെ അങ്ങോട്ട് നടന്നു....!

"ശ്രീയേട്ടാ...."😘 അവളുടെ വിളിയിൽ അവൻ സ്വയം മറന്നു നിന്നു....! 🎶എന്റെ ജനലരികിലിന്ന് ഒരു ജമന്തി പൂ വിരിഞ്ഞു.. അവളെന്മനസ്സിൽ ചിരി തൂകും പോലെ....!🎶 "ശ്രീയേട്ടാ...."😘 അവൾ വീണ്ടും വിളിച്ചതും അവൻ ഒരു ചിരിയോടെ അവൾക്കരികിലേക്ക് നടന്നു....! "നിന്റെ ഈ വിളി ഒരുപാട് മിസ്സ്‌ ചെയ്തെടി....ഒന്നൂടെ വിളിക്കോ...." "ശ്രീയേട്ടാ...."😘 "ഒന്നൂടെ...."😘 "ശ്രീയേട്ടാ....പോയിട്ട് വേണം കോളേജിൽ പോവാൻ.... ഞാൻ പോവാ...." "ഇന്ന് നീ കോളേജിൽ പോന്നുണ്ടോ...." "ആ.... ഇന്ന് പോവാതിരിക്കാൻ എന്താ...."😒 "ഏയ്‌.... ഒന്നുല്ല...." "എന്നാൽ ഞാൻ പോട്ടെ ശ്രീയേട്ടാ...." അവൾക്ക് തന്നെ വിട്ടു പോവാൻ മനസ് വരുന്നില്ലെന്ന് അവളുടെ ചോദ്യത്തിൽ തന്നെ അവന് മനസ്സിൽ ആയതും പിറകിൽ നിന്നും അവൻ അവളുടെ വയറിൽ കൂടി വട്ടം പിടിച്ചു കഴുത്തിലേക്ക് മുഖം അമർത്തി....! "ഐ മിസ്സ്‌ യൂ ദേവൂട്ടി...."😘 "സോറി ശ്രീയേട്ടാ...."😒 "സാരല്ല.... നീ പോയിക്കോ...." "മ്മ്...." അവൾ ഇത്തിരി നടന്ന് ഒന്ന് നിന്ന് കൊണ്ട് അവനെ തിരിഞ്ഞു നോക്കി....! "എപ്പോഴാ ശ്രീയേട്ടാ എന്നെ കെട്ടുന്നേ...."😘 പെട്ടെന്നുള്ള അവളുടെ ചോദ്യം കേട്ട് അവൻ ഞെട്ടി കൊണ്ട് അവളെ നോക്കി....! "ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ നോക്കണം....എന്നിട്ട് എന്നെ വേദനിപ്പിച്ചതിനൊക്കെ നിനക്കുള്ളത് തരാട്ടോ...." "😍ഞാൻ റെഡിയാ...." "ഇത് നിനക്ക് താങ്ങില്ല ദേവൂട്യേ...." "എന്നാലും ഞാൻ ഏറ്റു വാങ്ങിക്കോളാം.... ശ്രീയേട്ടൻ തരുന്നതല്ലേ...."

അവൾ ഓട്ടത്തിനിടയിൽ പറയുന്നത് കേട്ട് അവൻ ചിരിച്ചു കൊണ്ട് അവൾ കണ്മുന്നിൽ നിന്ന് മറയുന്നത് വരെ നിന്നു.... അവൾ പോയതും അവൻ തിരിച്ചു നടക്കാൻ ഒരുങ്ങിയതും മുന്നിൽ നിൽക്കുന്ന അച്ഛനെ കണ്ട് ഒന്ന് ഞെട്ടി....! ദേവൂട്ടി പോയ ഭാഗത്തേക്ക് കഴുത്ത് ചെരിച്ചു ഒന്ന് നോക്കി വീണ്ടും അച്ഛനിലേക്ക് നോട്ടം എറിഞ്ഞു വളിച്ച ഒരു ഇളി കൊടുത്തു....! "ഇത്രയ്ക്ക് വലിയ അടുപ്പം ആയിട്ടെന്താ അവൾക്ക് നിന്നെ കെട്ടാൻ വേണ്ടാത്തത്...." "🙄അത്.... അച്ഛാ.... ഒരു തെറ്റിധരണ ഉണ്ടായിരുന്നു അവളെ മനസ്സിൽ അത് കൊണ്ടാ...." "നിന്നെ പറ്റിയോ...." അതൊക്കെ ഇങ്ങേരെ എങ്ങനെ പറഞ്ഞു മനസ്സിൽ ആക്കും.... ആ പോയതിനേക്കാൾ കഷ്ടം ആണ് ഇതിന്റെ കാര്യം....! "മ്മ്..."😟 "നീ അരുതാത്തത് വല്ലതും അവളോട് കാണിച്ചു കാണും.... അതാവും അവൾ അങ്ങനെ പറഞ്ഞത്...." 😍അതിൽ പിന്നെയാ അവൾ മൂക്കും കുത്തി വീണത്.... അവൻ അതോർത്തു ഒരു ചിരിയോടെ നിന്നു....! "അല്ല...ച്ഛാ.... ഒന്ന് കൂടി നമുക്ക് ദേവനിലയത്തിൽ പോയാലോ...." "ആ വെള്ളം എന്റെ മോൻ അങ് മാറ്റി വെച്ചേരെ.... ഇനി അവർ ഇങ്ങോട്ട് വരട്ടെ...." ഇങ്ങേർ പറഞ്ഞാൽ പറഞ്ഞതാ....! "അച്ഛന്റെ ഒരേ ഒരു പെങ്ങളെ ഒരേ ഒരു മോളല്ലേ അത്.... ആ ഒരു പരിഗണന വെച്ചിട്ടെങ്കിലും...." "പക്ഷെ എന്റെ ഒരേ ഒരു അളിയൻ ആള് ശരിയല്ല....

അവന്റെ അല്ലെ മോൾ.... അത് ഓർക്കുമ്പോഴാ...." 🙄ഇങ്ങേരെ കൊണ്ട് കൂടുതൽ ഓർമിപ്പിക്കാതിരിക്കുന്നതാ നല്ലത്.... അവൻ അതും ചിന്തിച്ചു അകത്തേക്ക് നടന്നു....! ദേവൂട്ടി ബാഗും എടുത്തു കോളേജിലേക്ക് ഇറങ്ങിയതും അവളുടെ സന്തോഷം കണ്ട് അച്ഛനും അത് നോക്കി ഒന്ന് പുഞ്ചിരിച്ചു....! ശ്രീക്കുട്ടി വരുന്നതിന് മുന്നേ ശ്രീയേട്ടൻ വരുന്നത് കണ്ടതും അവൾ പുഞ്ചിരിയോടെ തന്നെ അവനെ നോക്കി നിന്നു.... അവൻ മുന്നിൽ ആയി വന്ന് നിന്നതും പെണ്ണ് അവനരികിലേക്ക് ഒന്ന് നീങ്ങി....! "എന്നും തരാം എന്ന് വാക്ക് തന്നത് ഇന്ന് തൊട്ട് തന്ന് തുടങ്ങിക്കൊ.... കുറച്ച് കടം വീട്ടാൻ ഉണ്ട്.... അത് ഞാൻ പിന്നീട് ഈടാക്കിക്കോളാം...." "എന്ത്....?!!" "അതും മറന്നോ.... നിന്റെ ഈ ചുണ്ടുകൾ കൊണ്ട് ഒരു ചുംബനം...." അവൾ പുഞ്ചിരിയോടെ അവന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു.... അറിയാതെ ആണെങ്കിലും കണ്ണുകൾ നിറഞ്ഞു....! "ഈ കണ്ണ് ഇനി നിറയാൻ പാടില്ല.... കേട്ടോ...." "മ്മ്...." "പോട്ടെ...." "മ്മ്...." അവൻ ബൈക്ക് തിരിച്ചു വിടുന്നത് കണ്ടതും അവൾ അവനെ തന്നെ നോക്കി....! "ശ്രീയേട്ടൻ വീട്ടിലേക്ക് പോവാണോ...." "മ്മ്...." "അതെന്താ....?!!"🙄 "ഇന്ന് ഒരു വിശേഷപ്പെട്ട ദിവസം ആണ്.... അപ്പൊ ഞാൻ പോയാൽ എങ്ങനാ....നിന്നോട് ഇത് വാങ്ങാൻ വേണ്ടി മാത്രാ ഞാൻ വന്നത്...."

"ഇന്നെന്താ വിശേഷം...." "അതൊക്കെ രാത്രി പറയാം...." എന്നും പറഞ്ഞു അവൻ പോയതും ശ്രീക്കുട്ടി അടുത്തേക്ക് വന്നു....! "നീലകുറിഞ്ഞി വീണ്ടും പൂത്ത് തുടങ്ങി അല്ലെ...." "അതിന് അത് ഒരിക്കൽ പോലും വാടിയിട്ടില്ല...." "ഇല്ലേ.... അപ്പൊ പിന്നെ എന്തായിരുന്നു...." "അത്.... ഒന്ന് വാടാൻ ശ്രമിച്ചു പക്ഷെ അതിന്റെ ഇരട്ടി ശക്തിയായി പൂത്ത് തുടങ്ങി...." എന്നും പറഞ്ഞു ഒരു ചിരിയോടെ അവൾ നടന്നു....! ദാസ് ഇറങ്ങുന്നത് കണ്ടതും അച്ഛൻ എണീറ്റ് അവനരികിൽ ചെന്നു....! "നീ പോവാണോ.... നമുക്ക് അവിടെ വരെ പോയിട്ട് കാര്യങ്ങൾക്കൊക്കെ ഒരു തീരുമാനം ഉണ്ടാക്കണ്ടേ...." "അതിന് അച്ഛനും ഇവനും പോയാൽ മതി....എനിക്ക് കുറച്ച് തിരക്കുണ്ട്.... അനുന്റെ ഡെലിവറി ഒക്കെ ആയിട്ട് ലീവ് എടുത്തതല്ലേ...." "ഞാൻ പോയില്ലേലും ഏട്ടൻ അല്ലെ പോവേണ്ടത്....അവളുടെ എല്ലാ കാര്യവും ഏട്ടൻ അല്ലെ ചെയ്തു കൊടുക്കുന്നത്...." "ഞാൻ ഇല്ലെന്നേ ഉള്ളു.... എന്റെ മനസ് നിങ്ങളെ കൂടെ തന്നെ ഉണ്ടാവും...." "ഏട്ടന് ശ്രീ ദേവൂട്ടിയെ വിവാഹം ചെയ്യുന്നത് ഇഷ്ടം അല്ലെ...." "ഏയ്‌.... അങ്ങനെ ഒന്നും ഇല്ല...." എന്നും പറഞ്ഞു അവൻ പോയതും അച്ഛൻ കാര്യായിട്ടുള്ള ചിന്തയോടെ നിന്നു....! "വാ അച്ഛാ.... എങ്കിൽ നമുക്ക് പോവാം...." നന്ദൻ അച്ഛനെയും കൊണ്ട് ശ്രീ നിലയത്തിലേക്ക് ഇറങ്ങി....

ശ്രീദേവ് പ്രതീക്ഷിച്ചു നിന്നത് കൊണ്ട് തന്നെ പുഞ്ചിരിയോടെ അവരെ അടുത്തേക്ക് ചെന്നു....! "വരൂ... മാമാ....ഇരിക്ക്...." ഇതെന്തോന്നടെ.... എന്ന പോലെ നന്ദൻ അവനെ നോക്കിയതും അവൻ ഒന്ന് ഇളിച്ചു കൊടുത്തു.... 🙄ആ കാര്യത്തിൽ ഇവൻ ഗുരു ആണ്.... നോക്കി പഠിക്കുന്നത് നല്ലതാ....! "അച്ഛാ....അവരെ മുന്നിൽ വന്ന് ഒന്ന് ഇരിക്ക് അച്ഛാ...." എങ്ങനെ ഒക്കെയോ അച്ഛനെ അവൻ മുറിയിൽ നിന്ന് പുറത്തേക്ക് ഇറക്കി....ഇത് ഒന്ന് നടന്ന് കിട്ടുന്നത് വരെ ഇത്തിരി അതികം വെള്ളം കുടിക്കേണ്ടി വരും.... അത് ഉറപ്പാ....!🙄 ശ്രീയുടെ അമ്മ അവർക്കുള്ള ജ്യൂസുമായി വന്നതും അവർ അത് വാങ്ങി കുടിച്ചു അച്ഛനെ ഒന്ന് നോക്കി....! "ഞങ്ങൾ വന്നത്....ശ്രീദേവിന്റെയും ദേവൂട്ടിയുടെയും കാര്യം സംസാരിക്കാൻ ആണ്.... അവർ തമ്മിൽ ഇഷ്ടപ്പെട്ട സ്ഥിതിക്ക് നമുക്ക് അത് നടത്തി കൊടുക്കാം അല്ലെ...." ദേവൂട്ടിയുടെ അച്ഛൻ അവന്റെ അച്ഛനെ നോക്കി പറഞ്ഞതും അങ്ങേര് ബിൽഡപ്പ് കാണിക്കാൻ തുടങ്ങി....! "ഇവന് വേറെ ഒന്ന് രണ്ട് ആലോചന വന്നിട്ടുണ്ട്.... അതൊക്കെ നമ്മൾ സ്വപ്നം കാണാൻ പോലും പറ്റാത്ത തറവാട്ട്കാർ ആണ്...." 😨അതൊക്കെ എപ്പോ....?!!ശ്രീ അച്ഛനെ നോക്കി പകച്ചു നിന്നു....! "എടാ ഞാൻ പറഞ്ഞതല്ലേ പ്രതികാരം ചെയ്യും എന്ന്.... എന്റെ മോളെ സങ്കടം കാണാൻ വയ്യാത്തോണ്ടാ ഞാൻ വന്നത് അല്ലെങ്കിൽ...."

അച്ഛൻ നന്ദനോടായി പതിയെ പറഞ്ഞു....! നന്ദൻ ആണെങ്കിൽ ശ്രീയെ നോക്കി കയ് മലർത്തി കാണിച്ചു....! "അത്.... അച്ഛാ.... എനിക്ക് അതിൽ ഒന്നും താല്പര്യം ഇല്ലെന്ന് ഞാൻ പറഞ്ഞതല്ലേ.... നമുക്ക് ഈ ആലോചന തന്നെ മതി...." അച്ഛനെ നോക്കി അവൻ അടുത്തായി ഒന്ന് നീങ്ങി....! "എന്റെ പൊന്നച്ചാ.... ഇത് കഴിയുന്നത് വരെ അച്ഛൻ അടങ്ങി ഇരുന്നാൽ മതി.... അവൾ എന്റെ ആയി കഴിഞ്ഞിട്ട് അച്ഛൻ എന്താണെന്ന് വെച്ചാൽ ആയിക്കോ...." അവൻ കെഞ്ചുന്നത് പോലെ അച്ഛനെ നോക്കി കൊണ്ട് പറഞ്ഞതും അച്ഛൻ പിന്നെ ഇത്തിരി ഡീസന്റ് ആയി ഇരുന്നു....! "അപ്പൊ എങ്ങനാ കാര്യങ്ങൾ...." അത് കേട്ട് നന്ദനും അച്ഛനും പരസ്പരം ഒന്ന് നോക്കി.... ഇത് ഒരു നടക്ക് പോകില്ലെന്ന് കണ്ടതും ശ്രീ മനസ്സിൽ കുറിച്ചിട്ട കാര്യങ്ങൾ പറയാൻ തീരുമാനിച്ചു....! "നാളെ നമുക്ക് നിശ്ചയം നടത്താം.... ഒരു മോതിരമാറ്റം.... നാളെ തന്നെ തിരുമേനിയെ കണ്ട് ഏറ്റവും അടുത്ത മുഹൂർത്തം തന്നെ കുറിച്ച് തരാൻ പറയാം...." 🙄ഇത്രയ്ക്ക് തിടുക്കം വേണോടാ....സാരല്ല കെട്ട് കഴിഞ്ഞാൽ പിന്നെ മകൾ ഇവിടെ ആവുമ്പോ ഇങ്ങേരെ എന്റെ ചൊൽപടിയിൽ നിർത്താം....ശ്രീയുടെ അച്ഛൻ ആ ചിന്തയിൽ ആയിരുന്നു....! "എങ്കിൽ അങ്ങനെ ആയിക്കോട്ടെ...." ശ്രീദേവ് ഒന്ന് പുഞ്ചിരിച്ചു....!

"ഞങ്ങൾ ഇറങ്ങട്ടെ.... നാളെ ആവുമ്പോ ഇന്നിനി അതികം സമയം ഇല്ലല്ലോ...." "തിരുമേനിയുടെ കാര്യം ഞാൻ ഏറ്റു.... നിങ്ങൾ അവിടത്തെ കാര്യം മാത്രം ചെയ്താൽ മതി...." "ശരി...." അച്ഛൻ എല്ലാറ്റിനും സമ്മതം എന്നോണം പറഞ്ഞതും നന്ദൻ അവരോട് യാത്ര പറഞ്ഞു അച്ഛനെയും കൊണ്ട് ഇറങ്ങി.... അവർ പോയതും ശ്രീ അച്ഛനെ നല്ലത് പോലെ ഒന്ന് നോക്കി...! "നീ എന്താടാ എന്നെ ഇങ്ങനെ നോക്കുന്നെ.... നാളെ തന്നെ മോതിരമാറ്റം ഒക്കെ നടത്തണം എന്ന് ആരോട് ചോദിച്ചിട്ടാ നീ തീരുമാനിച്ചത്...." "അച്ഛൻ ആയിട്ട് എന്തായാലും തീരുമാനിക്കാൻ പോണില്ലെന്ന് എനിക്കറിയാം.... തത്കാലം എന്റെ കാര്യം തീരുമാനിക്കാൻ ഉള്ള പക്വതയൊക്കെ എനിക്കുണ്ട്...." "നമുക്ക് ആ ചടങ്ങ് ഇവിടെ വെച്ച് നടത്തിയാലോ...." "എന്റെ അച്ഛാ ഈ ചടങ്ങ് പെണ്ണിന്റെ വീട്ടിൽ വെച്ചല്ലേ നടത്തേണ്ടത്.... അതല്ലേ നാട്ട് നടപ്പ്...." "എങ്കിൽ ഞാൻ ഇല്ല.... നിങ്ങൾ പോയി എന്താന്ന് വെച്ചാൽ ചെയ്തോ...." "ഞാൻ അവളെ ഒന്ന് കെട്ടിക്കോട്ടെ അച്ഛാ.... അത് വരെ പ്രശ്നം ഒന്നും ഉണ്ടാക്കാതിരിക്കാൻ അച്ഛന് പറ്റോ....ഇത് കൂടെ മുടങ്ങിയാൽ ഞാൻ പിന്നെ അവളെയും വിളിച്ചോണ്ട് നാട് വിടും.... അത് പിന്നെ നിങ്ങൾക്ക് തന്നാ കുറച്ചിൽ...." എന്നും പറഞ്ഞു ശ്രീ പോയതും അച്ഛൻ വായും പൊളിച്ചു നിന്നു....!😟

എന്നാലും അവരുടെ അടുത്ത് വീണ്ടും ചെല്ലുക എന്നൊക്കെ വെച്ചാൽ.... എന്റെ അഭിമാനപ്രശ്നം ആണ്.... കെട്ട് കഴിയട്ടെ.... അത് വരെ അഭിമാനം ഒന്നും നോക്കണ്ട.... പിന്നീട് അവനെ നിലക്ക് നിർത്താം....! "ഇപ്പൊ എനിക്ക് ഒരു ആശ്വാസം ഉണ്ട്.... ആ രാമനാഥൻ നാളെ ഇങ്ങോട്ട് വരുവല്ലോ....ഞങ്ങൾ അവിടെ കയറി ചെന്നപ്പോൾ എന്തായിരുന്നു...." 🙄അത് കേട്ട് നന്ദൻ വായും പൊളിച്ചു അച്ഛനെ ഒന്ന് നോക്കി....! "എന്റെ അച്ഛാ.... അവർ ഒന്നാവുന്നത് വരെ എങ്കിലും നിങ്ങളുടെ രണ്ടാളുടെയും വാശി ഒന്ന് കളഞ്ഞൂടെ...നിങ്ങൾക്ക് കുറച്ചിൽ ഇല്ലേലും കാണുന്ന ഞങ്ങൾക്ക് ബോർ അടിച്ചു തുടങ്ങി...." "അവൻ ഒരു നല്ല പയ്യനാ.... എന്റെ പെങ്ങളെ എല്ലാ ഗുണവും അവനാ കിട്ടിയിരിക്കുന്നെ.... അത് കൊണ്ട് മാത്രാ ഞാൻ അവനെ കൊണ്ട് ദേവൂട്ടിയെ കെട്ടിക്കാൻ സമ്മതിച്ചത് തന്നെ...." "അല്ലാതെ അവർ ഇഷ്ടപ്പെട്ടത് കൊണ്ടല്ല...." നന്ദൻ അതും പറഞ്ഞു അകത്തേക്ക് കയറി.... ഇനി പലതും കാണേണ്ടിയും കേൾക്കേണ്ടിയും വരും.... തത്കാലം അതിലൊന്നും തലയിട്ട് കൊടുക്കാതിരിക്കുന്നതാ നല്ലത്....!! 💕__💕

കോളേജ് കഴിഞ്ഞു ബസ് നോക്കി നിൽക്കുമ്പോ ആണ് ശ്രീക്കുട്ടിയുടെ ഫോൺ റിങ് ചെയ്തത്....! "🙄ഏട്ടൻ ആണല്ലോ...." അത് കേട്ടതും ദേവൂട്ടിയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.... അവൾ കോൾ അറ്റൻഡ് ചെയ്തു കാതിൽ വെക്കുന്നത് അവൾ പുഞ്ചിരിയോടെ തന്നെ നോക്കി നിന്നു....! "എന്താ ഏട്ടാ...." "എടീ നീ എനിക്ക് ഒരു ഹെല്പ് ചെയ്യണം...." "ഏട്ടൻ പറ...." തിരിച്ച് എപ്പോഴാ ഹെല്പ് ചോദിക്കേണ്ടത് എന്ന് പറയാൻ പറ്റില്ലല്ലോ....! "നീ ദേവൂട്ടിയെയും കൊണ്ട് നമ്മുടെ ഷോപ്പിലേക്ക് വരണം...." "🙄അതെന്തിനാ...." "നീ ഞാൻ പറയുന്നത് കേട്ടാൽ മതി....തിരിച്ച് ചോദിക്കേണ്ട...." "ആ.... നോക്കട്ടെ...." എന്നും പറഞ്ഞു അവൾ ഫോൺ ഓഫ്‌ ചെയ്തു ദേവൂട്ടിയെ ഒന്ന് നോക്കി....! "ശ്രീയേട്ടൻ എന്ത് പറഞ്ഞു...." "എന്നോട് ഷോപ്പിലേക്ക് ചെല്ലാൻ പറഞ്ഞു...." "അപ്പൊ നീ അവിടെക്കാണോ പോന്നത്.... വീട്ടിലേക്ക് ഇല്ലേ...." "ഞാൻ മാത്രം അല്ല നീയും ഉണ്ടാവണം എന്നാ ഏട്ടൻ പറഞ്ഞത്...." "ഈ ടൈം പോയാൽ എപ്പോഴാ തിരിച്ചു വീട്ടിൽ എത്തുക.... ലേറ്റ് ആയാൽ വല്യേട്ടൻ വഴക്ക് പറയും...." "നീ വീട്ടിൽ വിളിച്ചു പറ.... അപ്പൊ പിന്നെ പ്രശ്നം ഇല്ലല്ലോ.... എന്റെ കൂടെയാണെന്ന് പറഞ്ഞേക്ക്...." അപ്പൊ തന്നെ അവൾ അച്ഛനെ വിളിച്ചു കാര്യം പറഞ്ഞു....

ബസ് ഇറങ്ങി രണ്ടും ടെക്സ്റ്റൈൽസിലേക്ക് കയറിയതും എല്ലാരും അവരെ ഭാഗത്തേക്ക് നോക്കുന്നത് കണ്ട് രണ്ടും പരസ്പരം ഒന്ന് നോക്കി.... "🙄എന്താടി എല്ലാരും നമ്മളെ ഇങ്ങനെ നോക്കുന്നെ...." "എനിക്ക് എങ്ങനെ അറിയാനാ.... നീ എന്നെ മൊത്തത്തിൽ ഒന്ന് നോക്കിയെ.... എന്റെ ഡ്രസ്സ്‌ എങ്ങാനും എവിടെ എങ്കിലും കീറുകയോ നീങ്ങുകയോ ചെയ്തിട്ടുണ്ടോ.... അങ്ങനെ ഉള്ളപ്പോൾ ആണല്ലോ എല്ലാം കൂടെ ഇങ്ങനെ നോക്കുന്നത്...." "ഒന്നുല്ലെടി...." അവൾ ശ്രീക്കുട്ടിയെ മൊത്തത്തിൽ ഒന്ന് നോക്കി കൊണ്ട് പറഞ്ഞു....! "നിന്റെയും അങ്ങനെ ഒന്നുല്ല.... എന്തായാലും നമുക്ക് ഏട്ടന്റെ അടുത്തേക്ക് പോവാം... നീ വാ...." എന്നും പറഞ്ഞു നടക്കാൻ ഒരുങ്ങിയതും സിമി കയ്യിൽ ഒരു ബൊക്കെയും ആയി അവർക്കരികിൽ വരുന്നത് കണ്ട് രണ്ടും വീണ്ടും പരസ്പരം ഒന്ന് നോക്കി....! "കൺഗ്രറ്റുലേഷൻ ദേവൂട്ടി...." "എന്തിന്...." "അത് അകത്തുള്ള ആള് പറഞ്ഞു തരും.... ചെല്ല്...." 😟പെണ്ണ് ഒന്നും മനസ്സിൽ ആവാതെ ബൊക്കെ കയ്യിൽ വാങ്ങി....! "കർചീഫ്‌ വല്ലതും വേണോ...." അതിനവൾ ഇളിച്ചു കൊടുത്തു.... ശ്രീയേട്ടനെ കാണാൻ വേണ്ടി മാത്രം ഓരോ കാരണം ഉണ്ടാക്കി വരുമ്പോ ഓർക്കണം....! "ശ്രീയുടെ റൂം പിന്നെ എവിടെ ആണെന്ന് പറയേണ്ടല്ലോ.... ദേവൂട്ടി ചെല്ല്....! നീ വാ ശ്രീക്കുട്ടി...." സിമി അവളെയും കൊണ്ട് മാറി നിന്നതും ദേവൂട്ടി അവരെ ഒന്ന് നോക്കി ശ്രീദേവിന്റെ കേബിനിലേക്ക് നടന്നു....! പതിയെ ഡോർ തള്ളി അകത്തേക്ക് കയറിയതും ചെയറിൽ ഇരുന്നു ലാപ്പിൽ നോക്കി ഇരിക്കുന്ന ശ്രീയേട്ടനെ കണ്ട് അവൾ ഏതോ ലോകത്തെന്ന പോലെ നിന്നു....!😘 അവന്റെ കണ്ണുകളും അവളെ തേടി എത്തിയതും ഒരു നിമിഷം അവനും സ്വയം മറന്നു നിന്നു.... പിന്നെ പതിയെ പുഞ്ചിരിയോടെ അവൾക്കരികിലേക്ക് നടന്നു....! .തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story