Oh my love 😱: ഭാഗം 29

oh my love

രചന: AJWA

 അവളുടെ അടുത്ത് എത്തിയതും അവൻ അവളെ ഇറുകെ പുണർന്നു....! "എന്തിനാ ശ്രീയേട്ടാ ഇങ്ങോട്ട് വരാൻ പറഞ്ഞത്....അവർ ആണെങ്കിൽ ഈ ബൊക്കെ ഒക്കെ തന്നല്ലോ...." "അവരോട് ഞാൻ പറഞ്ഞതാ ഇതിന്റെ ഒന്നും ആവശ്യം ഇല്ലെന്ന്....പിന്നെ അവർക്ക് വലിയ ആഗ്രഹം എന്റെ പെണ്ണിനെ നല്ലത് പോലെ സ്വീകരിക്കണം എന്ന്.... അന്നൊക്കെ നിന്നെ മൈൻഡ് ചെയ്യാതെ വിട്ടതല്ലേ...." "ഓഹ് അതാണോ.... അങ്ങനെ ആണെങ്കിൽ ശ്രീയേട്ടനും അന്ന് എന്നെ മൈൻഡ് ചെയ്ട്ടില്ലല്ലോ...." "അതിന് പകരം ആയി ഈ കാന്താരിയെ ഞാൻ അങ്ങ് സ്വന്തം ആക്കാൻ ഉള്ള തയാറെടുപ്പാ...." "എങ്ങനെ....?!!" അവൾ ഇടുപ്പിൽ കയ് വെച്ച് കൊണ്ട് ചോദിച്ചു....! "ഈ കഴുത്തിൽ ഒരു താലി കെട്ടിയിട്ട്.... അതിന്റെ ആദ്യ പാടിയെന്നോണം നാളെ നമ്മുടെ മോതിരം മാറ്റം ആണ്.... നാളെ തന്നെ മുഹൂർത്തവും കുറിക്കും...." "നാളെയോ..."😨 "എന്തെ... നിനക്ക് വിശ്വാസം വരുന്നില്ലേ....ഇന്ന് നിന്റെ അച്ഛനും കുഞ്ഞേട്ടനും വീട്ടിൽ വന്നിരുന്നു.... അപ്പൊ അവരോട് ഞാൻ എന്റെ തീരുമാനം പറഞ്ഞു...അവർക്ക് എതിർപ്പ് ഒന്നും ഇല്ല...." അതിനവൾ അവനെ നോക്കി ഒന്ന് ചിരിച്ചു....! "ഇത് പറയാൻ ആണോ വിളിച്ചത്.... എന്നാൽ ഞാൻ പോയിക്കോട്ടെ ശ്രീയേട്ടാ...." സന്തോഷം കൊണ്ട് മനസിന്റെ താളം തെറ്റുന്നത് പോലെ....

ഇനിയും നോക്കി നിന്നാൽ പിടി വിട്ടു ശ്രീയേട്ടനെ പിടിച്ചു ഉമ്മ വെക്കുമെന്ന് തോന്നിയതും അവൾ നിഷ്കു ആയി ചോദിച്ചു....! "നിനക്കെന്താ ഇത് കേട്ടിട്ട് വലിയ സന്തോഷം ഒന്നും ഇല്ലാതെ.... നിന്റെ സന്തോഷം കാണാനാ ഞാൻ ഇങ്ങനെ ഒരു സീൻ ക്രിയേറ്റ് ചെയ്തത് തന്നെ...." അപ്പൊ തന്നെ അവൾ അവനെ കെട്ടിപ്പിടിച്ചു മുഖം ആകെ ചുംബനങ്ങൾ കൊണ്ട് മൂടി....!കണ്ണുകൾ അടച്ചു കൊണ്ടവൻ അത് സ്വീകരിച്ചു....! "ഇപ്പൊ ഈ ലോകത്തിൽ വെച്ച് ഏറ്റവും വലിയ സന്തോഷവധി ഞാൻ ആവും ശ്രീയേട്ടാ...." അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നുണ്ടായിരുന്നു....!അവൻ ഒരു ചിരിയോടെ അവളെ ചേർത്തു പിടിച്ചു നെറ്റിയിൽ ഉമ്മ വെച്ചു....! "നാളെ നീ ഇത് ഇട്ടാൽ മതി...." "മ്മ്...." അവൾ പുഞ്ചിരിയോടെ അവൻ നീട്ടിയ കവർ വാങ്ങി....! "സന്ധ്യക്ക് മുന്നേ വീട്ടിൽ എത്തണ്ടേ.... ഇപ്പോ പോയിക്കോ.... നാളെ കാണാം...." "മ്മ്...." അവൾ തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും പെട്ടെന്ന് ഒന്ന് നിന്ന് അവനെ പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു അവന്റെ ചുണ്ടുകളിലേക്ക് തന്റെ അധരങ്ങൾ ചേർത്തു വെച്ചു...

മേൽ ചുണ്ടിലും കീഴ് ചുണ്ടിലും ഒന്ന് ചുംബിച്ചു വിട്ടു മാറുന്നതിനു മുന്നേ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ പൊതിഞ്ഞിരുന്നു....അവൻ അവളുടെ ചുണ്ടുകളിലേക്ക് ആഴ്ന്നിറങ്ങി കൊണ്ട് അവളുടെ നാവിനെ കൊരുത്തു പിടിച്ചു.... അവളുടെ കയ്കൾ അവന്റെ ഷർട്ടിൽ കൊരുത്തു പിടിച്ചു കണ്ണുകൾ ഇറുക്കി അടച്ചു....! ശ്വാസം വിലങ്ങിയതും അവൻ ഒന്ന് വിട്ടു മാറി വീണ്ടും ശരവേഗത്തിൽ അവളുടെ ചുണ്ടുകളെ കവർന്നെടുത്തു.... മതിവരാതെ അതിൽ ലയിച്ചു നിന്നതും അവളും അവന്റെ ദേഹത്തേക്ക് അമർന്നു....!വീണ്ടും ദീർഘ ചുംബനത്തിന് ശേഷം വിട്ടു മാറിയതും അവൾ നാണത്തോടെ അവന്റെ മുഖത്തേക്ക് നോക്കാൻ പറ്റാതെ താഴെക്ക് നോക്കി നിന്നു....! "എന്റെ ദേവൂട്ടിക്ക് നാണം വന്നോ.... നീയല്ലേ തുടക്കമിട്ടത്...." അവൻ അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി കൊണ്ട് ചോദിച്ചതും അവൾ നാണത്തോടെ അവനെ നോക്കി ചിരിച്ചു....! "ഞാൻ പോവാ ശ്രീയേട്ടാ...." അവൾ പോവാൻ ഒരുങ്ങിയതും അവൻ അവളെ വലിച്ചടുപ്പിച്ചു അവളെ ചേർത്തു പിടിച്ചു....!.

"നമ്മൾ ഒന്നാവാൻ ഇനി അധിക ദിവസം ഒന്നും കാത്തിരിക്കേണ്ടി വരില്ല...." അവളെ തന്നിലേക്ക് ചേർത്ത് നിർത്തി അവൻ അത്യധികം പ്രണയത്തോടെ അവളുടെ തലയിൽ തലോടി....! "ഇപ്പോ പോയിക്കോ.... അല്ലെങ്കിൽ കയ് വിട്ടു പോവും....," "എന്ത്....?!!" അവൾ ഒരു ചിരിയോടെ ചോദിച്ചതും അവനും ഒന്ന് ചിരിച്ചു....! "എല്ലാം..." അവളുടെ ചുണ്ടുകൾ വിരൽ കൊണ്ട് തഴുകി കൊണ്ടവൻ പറഞ്ഞു....!ഒന്ന് കൂടെ അവളുടെ നെറ്റിയിൽ അവൻ അമർത്തി ചുംബിച്ചതും അവൾ അവനെ നോക്കി പുഞ്ചിരിയോടെ ഇറങ്ങി....! ശ്രീക്കുട്ടി അവളെ കണ്ടപാടേ അടുത്ത് ചെന്ന് അവളെ ഒന്ന് ഉഴിഞ്ഞു നോക്കി....!അവൾക്ക് എല്ലാം സിമി പറഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നു....! "നീ എന്താ എന്നെ ഇങ്ങനെ നോക്കുന്നെ...." "ഏട്ടൻ നിന്നെ എന്തൊക്കെ ചെയ്തു എന്ന് നോക്കിയതാ...." "പോടീ...." "കിസ്സ് നടന്നിട്ടുണ്ടെന്ന് നിന്റെ ലിപ് കണ്ടാൽ അറിയാം.... ഫസ്റ്റ് നൈറ്റ്‌ കൂടി നടന്നോ ആവോ...." "ഇല്ല....ശ്രീയേട്ടൻ നല്ല കൺട്രോൾ ഉള്ള ആളാ...." "നിനക്ക് അത് തീരെ ഇല്ലല്ലോ അതാ എന്റെ പേടി...." അതിനവൾ ഒന്ന് ഇളിച്ചു കൊടുത്തു....! എല്ലാരേയും നോക്കി നല്ലത് പോലെ ചിരിച്ചു കൊടുത്ത് അവൾ ഇറങ്ങി....വീട്ടിൽ എത്തിയതും പുറത്ത് ആരെയും കാണാതെ അവൾ അകത്തേക്ക് കയറി....!

"അമ്മേ.... എല്ലാരും എവിടെ പോയി.... ആരെയും കാണുന്നില്ലല്ലോ...." "നീ വല്ലതും അറിഞ്ഞോ.... നിന്റെ നിശ്ചയം അല്ലേ നാളെ.... അതിന്റെ ഓട്ടപാച്ചിലിലാ എല്ലാരും...." അതിനവൾ ഒന്ന് ചിരിച്ചു....! "ഇപ്പോ കണ്ടോ അമ്മേ.... മുഖത്ത് എൽ ഈ ഡി തെളിഞ്ഞത്...." ചേട്ടത്തി പറഞ്ഞതും അവൾ ചേട്ടത്തിയുടെ കയ്യിൽ ഉള്ള മോന്റെ കവിളിൽ ചിരിയോടെ തലോടി മുറിയിലേക്ക് ഓടി....! ഒന്നും വിശ്വസിക്കാൻ പറ്റാത്ത പോലെ അവൾ കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്നു.... ചുണ്ടിലെ തുടിപ്പ് കണ്ണിൽ ഉടക്കിയതും അവന്റെ ചുംബനത്തെ ഓർത്ത് അവൾ ചിരിച്ചു കൊണ്ട് ബെഡിലേക്ക് വീണു....! രാത്രി എല്ലാരും ഒരുമിച്ച് ഫുഡ്‌ കഴിക്കാൻ ഇരുന്നതും അവളുടെ മുഖത്തെ സന്തോഷം കണ്ട് എല്ലാരും ഒന്ന് പുഞ്ചിരിച്ചു.... തന്റെ കുഞ്ഞ് പെങ്ങളെ അവന് കൊടുക്കുന്നത് ദാസിന് മാത്രം അംഗീകരിക്കാൻ പറ്റാത്ത പോലെ....അച്ഛനമ്മമാരെ പോലെ ഇടക്ക് പ്രശ്നം ഉണ്ടാവുമെന്ന ഭയം.... മാമനെയും അച്ഛനെയും നല്ലത് പോലെ അറിയാം....പക്ഷെ അവരുടെ സ്നേഹം കാണുമ്പോ എതിർക്കാനും പറ്റുന്നില്ല....!

"നാളെയും നീ പോയേക്കല്ലേടാ.... പത്ത് മണിക്കാ ചടങ്ങ്....എല്ലാം കഴിഞ്ഞിട്ട് ഉച്ചയ്ക്ക് വേണെങ്കിൽ നീ പോയിക്കോ...." "വല്യേട്ടൻ പോയാൽ പിന്നെ വിവരം അറിയും....ഞാൻ പിന്നെ മിണ്ടൂല...." ദേവൂട്ടി അവനെ തുറിച്ചു നോക്കി കൊണ്ട് പറഞ്ഞതും അവൻ ഒന്ന് ചിരിച്ചു....! "ഞാൻ നാളെ മുഴുവനും ഇവിടെ ഉണ്ടാവും.... പോരെ...." "അത് മതി...." അവൾ അവന്റെ കവിളിൽ പിച്ചി കൊണ്ട് പറഞ്ഞു....! "നാളെ ഇവളെ ചടങ്ങ് കഴിഞ്ഞാൽ വൈകീട്ട് നമുക്ക് ഇവന്റെ പെണ്ണിനെ കാണാൻ പോയാലോ...." 😨അത് കേട്ടതും നന്ദൻ ഇരുന്ന് ചുമച്ചു....! അത് കണ്ടതും അമ്മ അവന്റെ തലയിൽ കൊട്ട് കൊടുത്ത് വെള്ളം ഒക്കെ എടുത്തു കൊടുത്തെങ്കിലും അവൻ ചുമ മാറാതെ ദേവൂട്ടിയേ ഒന്ന് നോക്കി....

നിന്റെ കാര്യം ഒക്കെ സെറ്റ് ആയപ്പോൾ എന്റെ കാര്യം ഒന്നും മൈൻഡ് ഇല്ല അല്ലെ....! "വല്യേട്ടന്റെ കയ്യിൽ ആ പെണ്ണിന്റെ ഫോട്ടോ വല്ലതും ഉണ്ടോ...." "തിരക്കിനിടയിൽ ഞാൻ അത് മറന്നു.... ഇന്നലെ പെണ്ണിന്റെ ഏട്ടൻ സെൻറ് ചെയ്തതാ.... ഇവനെ പറ്റി പറഞ്ഞപ്പോൾ അവർക്ക് നല്ലത് പോലെ ബോധിച്ചു...." "കുഞ്ഞേട്ടനെ പറ്റി എന്ത് പറഞ്ഞു എന്നാ...."🙄 "ഇപ്പോഴത്തെ ചെറുപ്പക്കാർ ഒക്കെ എന്തെങ്കിലും ദുശീലം ഉള്ളവർ ആയിരിക്കുമല്ലോ.... പക്ഷെ ഇവന് അങ്ങനെ ഉള്ള സ്വഭാവം ഒന്നും ഇല്ല...." 😌അത് കേട്ടതും ദേവൂട്ടി നന്ദനെ നോക്കി ഉള്ള പല്ല് മുഴുവനും കാട്ടി ഇളിച്ചു....മൂക്കറ്റം കുടിച്ചു പല തവണ ശ്രീയേട്ടൻ ഇതിനകത്ത് കൊണ്ടിട്ട പയ്യനാ മിസ്റ്റർ ക്ളീൻ ആയി ഇരിക്കുന്നത്....!  .തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story