Oh my love 😱: ഭാഗം 3

oh my love

രചന: AJWA

"പേടിക്കാൻ ഒന്നുല്ലെടി.... നിന്റെ ഏട്ടൻ അല്ലെ....രാത്രിയിൽ ശ്രീയേട്ടൻ പാല് കുടിക്കാറുണ്ടെന്ന് എനിക്കറിയാം.... അത് അമ്മ കൊണ്ട് കൊടുക്കുമ്പോ നീ വാങ്ങി അതിൽ ഇത് ഇട്ടു കൊടുത്താൽ മതി....എനിക്ക് വേണ്ടിയല്ലെടി....ഏഴു ദിവസത്തെ കാര്യം അല്ലെ ഉള്ളൂ...." ദേവൂ കെഞ്ചുന്നത് പോലെ പറഞ്ഞതും ശ്രീ സമ്മതിച്ച പോലെ അത് വാങ്ങി....! "ഒരു ദിവസം ആണെങ്കിൽ ഓക്കേ.... ഇതിപ്പോ ഏഴു ദിവസം എന്നൊക്കെ പറയുമ്പോൾ...." "എങ്കിൽ ഒരു കാര്യം ചെയ്താലോ.... എല്ലാം കൂടി ഒറ്റ ദിവസം കൊടുത്താലോ...." "എന്റെ ഏട്ടൻ വടിയായിപ്പോവോ...."😟 "ഏയ്‌.... നീ അത് ഇങ്ങ് എടുത്തേ ഞാൻ വായിൽ വെച്ച് നോക്കട്ടെ...." പെണ്ണ് അതീന്ന് കുറച്ചെടുത്തു വായിൽ വെച്ച് നോക്കി....! "നല്ല മധുരം ആടി....പേടിക്കാൻ ഒന്നുല്ല..." അങ്ങനെ രണ്ടും ഏഴു ദിവസത്തേത് ഒറ്റയടിക്ക് കൊടുക്കാൻ തന്നെ തീരുമാനിച്ചു...! "ഒരുപാട് ആളൊക്കെ വരുന്നുണ്ടല്ലേ... ഇങ്ങേരെ പറ്റി എന്താ നേരത്തെ അറിയാതെ പോയത്..." "എല്ലാറ്റിനും അതിന്റെതായ സമയം ഉണ്ടെന്ന് പറയുന്നത് നീ കേട്ടിട്ടില്ലേ...." "അതും ശരിയാ...." അങ്ങനെ ദേവൂ വലിയ സന്തോഷത്തിൽ വീട്ടിലേക്ക് നടന്നു....! ശ്രീയാണെങ്കിൽ ഒരു സമാദാനം ഇല്ലാതെയും.... ഇത് എങ്ങനെ ഏട്ടനെ കൊണ്ട് കുടിപ്പിക്കും....!

"ഡീ കൊടുത്തോ....?!!" ദേവൂ ഇരിക്കപൊറുതിയില്ലാതെ ശ്രീയെവിളിക്കാൻ തുടങ്ങി....! "അമ്മ ഫുഡ്‌ ഉണ്ടാക്കുന്നെ ഉള്ളൂ.... നീ ഒന്ന് അടങ്...." ദേവൂ പിന്നെ കൂൾ ആയി.... 🥰അത് കുടിച്ചാൽ പിന്നെ ശ്രീയേട്ടൻ എന്റെ അടുത്ത് വരും....അവൾ ഒരു സോങ്ങിൽ ഒക്കെ പോയി.... അവസാനം കിസ്സിൽ എത്തി നിന്നു....! "അയ്യേ..." അത് കേട്ടതും ദേവൂ ഞെട്ടി.... നോക്കുമ്പോൾ കവിളും തുടച്ചു നിൽക്കുന്നു ചേട്ടത്തി...! "ഇത് നിന്റെ ശ്രീയേട്ടന് ഉള്ളതാണോ...." "മ്മ്.... സ്വപ്നത്തിൽ അല്ലെ ചേട്ടത്തി എനിക്ക് ഇതൊക്കെ കൊടുക്കാൻ പറ്റൂ.... നേരിട്ട് ഏഴയലത് അടുപ്പിക്കില്ല...."🙄 "എന്തായാലും നിന്നെ കെട്ടിച്ചയക്കാൻ ഉള്ള പ്ലാൻ നിന്റെ ഏട്ടന്മാർ തുടങ്ങിയിട്ടുണ്ട്.... നന്ദന് കൂടി ഒരു പെണ്ണ് കണ്ടാൽ രണ്ടും കൂടി ഒരുമിച്ച് നടത്താനാ പ്ലാൻ...." "എന്റെ കാര്യം ഉടനെ തീരുമാനം ആവും ചേട്ടത്തി.... അപ്പൊ എനിക്ക് ശ്രീയേട്ടനെ തന്നെ കെട്ടാം...." "അതെങ്ങനെ....?!!" "അതൊക്കെ ഉണ്ട്.... ചേട്ടത്തി കണ്ടോ...." അവൾ സന്തോഷത്തോടെ പറയുന്നത് കേട്ടതും ചേട്ടത്തിയും അവളോടൊപ്പം ചിരിച്ചു....! ശ്രീ ആണെങ്കിൽ അതും കയ്യിൽ പിടിച്ചു അമ്മ പാൽ തിളപ്പിക്കുന്നതും നോക്കി നിക്കാ....!☹️ദൈവമേ എന്താവോ എന്തോ....!! "ഇങ്ങ് താ അമ്മേ ഞാൻ കൊടുക്കാം...." അമ്മ കിച്ചണിൽ നിന്ന് ഇറങ്ങുന്നത് കണ്ടതും ശ്രീ കപ്പ് കയ്യിൽ വാങ്ങി....!

"ഇന്ന് എന്ത് പറ്റി നിനക്ക്....?!!" "അത് ഏട്ടനോട്‌ കുറച്ച് കാശ് ചോദിക്കാൻ ഉണ്ട് അതിനാ...." "മ്മ്.... മനസ്സിൽ ആയി...." അമ്മ കിച്ചണിലേക്ക് തന്നെ നടന്നതും ശ്രീ ആ വശീകരണ പൊടി മുഴുവനും അതിൽ ഇട്ടു.... വിരലിട്ട് നന്നായി ഇളക്കി....! "ദൈവമേ ഏട്ടന് ഒന്നും പറ്റല്ലേ...." എന്നും പ്രാർത്ഥിച്ചു അവൾ സ്റ്റെയർ കയറാൻ തുടങ്ങിയതും ദെ വരുന്നു അച്ചൻ....! അച്ഛൻ അത് കണ്ടപാടേ കയ്യിൽ എടുത്തു....! "അയ്യോ.... അച്ഛാ.... അത്.... ഏട്ടനാ...." "അത് സാരല്ല അച്ഛൻ കുടിച്ചോട്ടെ ഞാൻ വേറെ എടുത്തോളാം...." എന്നും പറഞ്ഞു ശ്രീദേവ് ഇറങ്ങി വന്നു....പറഞ്ഞു തീർന്നില്ല അങ്ങേര് ഒറ്റ വലിക്ക് അത് കുടിച്ചു തീർത്തു....!😱അത് കണ്ട് ശ്രീ വായും പൊളിച്ചു നിന്നു....! "ആ മോളെ അത് അച്ഛൻ കുടിച്ചെങ്കിൽ ഇത് നീ ഏട്ടന് കൊടുത്തോ...." പെണ്ണ് വായും പൊളിച്ചു കൊണ്ട് അച്ഛനെയും നോക്കി അവിടെ തന്നെ നിന്നു.... 🙄അച്ഛന് വല്ലതും പറ്റുമോ...?!! അവൻ ആണെങ്കിൽ അമ്മയുടെ കയ്യിൽ നിന്ന് പാൽ എടുത്തു കുടിച്ചു....! "ശ്രീ ലക്ഷ്മി...."😍 എന്നും വിളിച്ചു ദോണ്ടെ അങ്ങേര് അമ്മയുടെ പിന്നാലെ മുറിയിലേക്ക് ചെല്ലുന്നു....!അത് കണ്ടതും ശ്രീദേവ് പോലും ഒന്ന് ഞെട്ടി.... ഇങ്ങേർക്കെന്താ പെട്ടെന്ന് ഒരു ഇളക്കം....! "നീ എന്താടി ഇങ്ങനെ വായും പൊളിച്ചു നിക്കുന്നെ...."

"😨ഏ.... അത്.... ഒന്നുല്ല...." എന്നും പറഞ്ഞു പെണ്ണ് ഒരു ഓട്ടം ആയിരുന്നു മുറിയിലേക്ക്.... ദേവൂട്ടിയുടെ വിളി കണ്ടതും അവൾ അപ്പൊ തന്നെ ഫോൺ ഓഫ് ചെയ്തു.... ഇവിടെ വെളുക്കാൻ തേച്ചത് പാണ്ടായി അപ്പോഴാ അവളെ ഒരു വിളി....! കാലത്ത് ശ്രീദേവ് എണീറ്റ് ബൈക്ക് മിനുക്കി അകത്തേക്ക് കേറുമ്പോൾ ആണ് അമ്മ മുറിയിൽ നിന്ന് വരുന്നത് കണ്ടത്.... 😍അച്ഛൻ ആണെങ്കിൽ ശ്രീലക്ഷ്മി എന്നും വിളിച്ചു പിന്നാലെയും.... കോട്ട് വാ ഇട്ടു വരുന്ന ശ്രീകുട്ടിയും ഒന്ന് ഞെട്ടാതെ ഇരുന്നില്ല....! പെണ്ണിന്റെ നിൽപ് ആണെങ്കിൽ ഇന്നലെ തൊട്ടേ ഇങ്ങനെയാണ്....!അത് കണ്ടതും ശ്രീദേവ് അവളെ അടുത്ത് ചെന്നു....! "എന്താടി അച്ഛന് പെട്ടെന്ന് അമ്മയോട് ഒരു റൊമാൻസ്...." "അ.... അത്.... എനിക്ക് എങ്ങനെ അറിയാനാ...." "നീ അറിയാതെ ആണോടി.... ഇന്നലെ ആ പാലിൽ നീ എന്താടി കലക്കിയത്...." "അത്.... ഏട്ടാ.... ദേവൂട്ടി തന്നതാ,,,, ഏട്ടന് തരാൻ...." "😬നീയൊക്കെ കൂടി എന്നെ അങ്ങ് കൊല്ലെടി...." "കൊല്ലാൻ ഉള്ളതല്ല....അവളോട് ലവ് തോന്നാൻ ഉള്ള പൗഡറാ...." "🙄വെറുതെ അല്ല അച്ഛൻ അമ്മയുടെ പിന്നിൽ നിന്ന് മാറാത്തത്.... ദൈവമേ ഈ പ്രായത്തിൽ ഒരു അനിയനോ അനിയത്തിയോ ഉണ്ടാവോ...." "😨ഉണ്ടാവോ...." "അത് എന്നോടാണോ ചോദിക്കുന്നെ.... അച്ഛന്റെ പോക്ക് കണ്ടിട്ട് എനിക്ക് അങ്ങനാ തോന്നുന്നേ....

കെട്ട് പ്രായം ആയ രണ്ട് മക്കൾ ഉള്ളതാ.... അച്ഛനാണെങ്കിൽ മാമനോടുള്ള വാശിക്ക് ചിലപ്പോൾ അങ്ങേരെ കണക്ക് തീർക്കാൻ നോക്കും.... ഒരു മോന്റെ കണക്ക് ബാക്കിയാണെ...." ശ്രീയാണെങ്കിൽ അത് കേട്ട് വായും പൊളിച്ചു നിന്നു....!അയ്യേ എനിക്ക് ചെക്കനെ കിട്ടോ.... ഏട്ടന് പിന്നെ ദേവൂട്ടി ഉള്ളോണ്ട് പ്രശ്നം അല്ല....! "ദെ അവളെ വാക്ക് കേട്ട് വല്ല ഏടാകൂടവും ഒപ്പിച്ചാൽ ഉണ്ടല്ലോ...."😬 പെണ്ണ് അപ്പൊ തന്നെ തോൾ പൊക്കി ഇല്ലെന്ന് കാണിച്ചു....! 😟ദേവൂ വന്നു ശ്രീയെയും കാത്ത് നിന്നതും ശ്രീ ആണെങ്കിൽ കിളി പോയ പോലെ വന്നു....! "നീ ഇന്നലെ തൊട്ട് ഫോൺ ഓഫ് ചെയ്തത് എന്തിനാ.....?!!" "ആകെ പ്രശ്നം ആയെടി.... പാൽ അച്ഛനാ കുടിച്ചത്...." "🙄എന്നിട്ട്...." "അച്ഛന് അമ്മയോട് മുടിഞ്ഞ റൊമാൻസ് ആണ്...." "ഉള്ളതാണോ.... അപ്പൊ ഇതൊക്കെ സത്യം ആണല്ലേ...." "അതാണോ ഇവിടെ പ്രശ്നം.... ഏട്ടൻ പറഞ്ഞ പോലെ ഞങ്ങൾക്ക് ഒരു അനിയനോ അനിയത്തിയോ കിട്ടാൻ ചാൻസ് ഉണ്ട്...." "അയ്യേ.... ശ്രീയേട്ടൻ അച്ഛൻ ആവേണ്ട സ്ഥാനത്തോ...." "ദെ അങ്ങനെ വല്ലതും സംഭവിച്ചാൽ നിന്റെ പ്രേമത്തിന് കൂട്ട് നിക്കാൻ എന്നെ കിട്ടില്ല...." "അങ്ങനെ ഒന്നും ഉണ്ടാവില്ലെടി.... അല്ലേടി ഇനി ഇപ്പൊ ആ പൗഡർ ഒന്ന് കൂടി വാങ്ങേണ്ടി വരൂലേ...." "😬ഞാൻ ആ പണിക്ക് ഇല്ല.... വേറെ വല്ലതും മതി.... വല്ലതും സംഭവിച്ചാൽ ഏട്ടൻ എന്നെ കൊല്ലും...." "ശേ... നല്ലൊരു ചാൻസ് ആയിരുന്നു.... നീയാ കുളം ആക്കിയത്...." "നിനക്ക് അത് പറയാം.... ഞാൻ ടെൻഷൻ അടിച്ചു ചത്തില്ലെന്നേ ഉള്ളൂ...."

"നമുക്ക് ഒന്ന് കൂടി ആ സാമിയുടെ അടുത്ത് പോയാലോ...." "😬ഞാൻ ഇല്ല...." "പൗഡർ വേണ്ടെന്ന് പറയാം.... വേറെ വല്ലതും ഉണ്ടോ എന്ന് ചോദിക്കാം...." അത് പെണ്ണ് സമ്മതിച്ചു....! "ദേവൂട്ടി...." ഓ.... ഇവനെ കൊണ്ട് തോറ്റല്ലോ.... പെണ്ണ് ഭാസിയെ നോക്കി കലിപ്പിട്ടു....! "എന്താടോ തനിക്ക് വേണ്ടത്...." "അത്...." ദെ വരുന്നു ശ്രീദേവ്.... 😍പെണ്ണ് പരിസരം മറന്നു അവനെയും നോക്കി നിന്നു....! "😬നിനക്ക് എന്തിന്റെ കേടാടി....ഇനി വല്ല കൂടോത്രവും ആയി വന്നാൽ ഉണ്ടല്ലോ.... ദെ നിക്കുന്നു അവനോട് കാണിച്ചാൽ മതി അതൊക്കെ...." അയ്യേ ഇവനോടൊ....!ലവൻ പോയതും പെണ്ണ് നിരാശയോടെ നിന്നു....! "ആ പാൽ ശ്രീയേട്ടൻ ആണ് കുടിച്ചത് എങ്കിൽ ഇപ്പൊ എന്നെ കെട്ടിപ്പിടിച്ചു ഒരു കിസ്സ് തന്നേനെ അല്ലേടി...." "ഏയ്‌.... ഏട്ടൻ അത്തരക്കാരൻ ഒന്നും അല്ല...." അതൊക്കെ ഞാൻ ആക്കി എടുത്തോളാം....! "ദേവൂട്ടി...." വീണ്ടും മറ്റവന്റെ വിളി വന്നതും അവൾ അവനെ നോക്കി ഇളിച്ചു....! "എന്താ ചേട്ടാ...." "ഞാൻ വിളിച്ചാൽ ദേവൂട്ടി എന്റെ കൂടെ ഇറങ്ങി വരോ...." "മ്മ്....പക്ഷെ ഇയാൾ അല്ല ദെ ആ പോയവൻ ഇല്ലേ അവൻ വിളിച്ചാൽ ഏതു നരകത്തിലോട്ടും ഞാൻ ഇറങ്ങി പോവും.... എനിക്ക് അങ്ങേരെ അത്രയ്ക്ക് ഇഷ്ടാ...." "അവരും നിങ്ങളും തമ്മിൽ തെറ്റല്ലേ...." "പറഞ്ഞിട്ട് എന്താ കാര്യം ഭാസിയേട്ടാ....ഇഷ്ടപ്പെട്ടു പോയില്ലേ...."

"അപ്പൊ ദേവൂട്ടിക്ക് എന്നെ ഇഷ്ടം അല്ലെ... ഏട്ടന്മാരോട് പിന്നെന്തിനാ എന്നെ കെട്ടാൻ സമ്മതം ആണെന്ന് അന്ന് പറഞ്ഞത്...." "😨ഞാനോ.... എപ്പോ....?!!" "അത് അന്ന് പറഞ്ഞില്ലേ തെങ്ങ്കയറ്റുകാരനെ മതിയെന്ന്...." "അയ്യേ അതാണോ.... അത് ഞാൻ ചുമ്മാ പറഞ്ഞതല്ലേ...." ഫോൺ വെച്ച് മറന്ന നന്ദൻ അത് എടുക്കാൻ വേണ്ടി പോയ പോലെ വരുമ്പോ കണ്ടത് ഭാസിയോട് സംസാരിച്ചു നിൽക്കുന്ന പെങ്ങളെയാണ്.... അത് കണ്ടതും അവൻ ഞെട്ടി....😨ദൈവമേ ഇവൾ ഇത് എന്ത് ഭാവിച്ചാ....! "😬എടാ...." അത് കേട്ടതും ദേവൂവും ശ്രീയും ഒരു പോലെ ഞെട്ടി കൊണ്ട് അങ്ങോട്ട് നോക്കി....! അവൻ കലിപ്പിൽ വന്നു ഭാസിയെ ചവിട്ടി താഴെയിട്ടു....! "ഏട്ടാ... വേണ്ട...." "നീ മിണ്ടി പോവരുത്.... നിനക്കുള്ളത് ഞാൻ വീട്ടിൽ എത്തിയാൽ തരാം...." എന്നും പറഞ്ഞു അങ്ങേരെ അവൻ ചവിട്ടി കൂട്ടാൻ തുടങ്ങി....! "🙄ഇവനെയെന്തിനാടി നിന്റെ ഏട്ടൻ തല്ലുന്നേ...." "അത് തന്നെയാ ഞാനും ആലോചിക്കുന്നേ...." "നിനക്ക് വേറെ ആരെയും കിട്ടിയില്ലേടാ പ്രേമിക്കാൻ....ഞങ്ങടെ പെങ്ങളെ മാത്രേ കിട്ടിയുള്ളൂ...." അയ്യേ ഇവനോട് പ്രേമം ആണെന്ന് കരുതിയാണോ ഇവനെ ഈ ഇട്ടു തല്ലുന്നേ....! ദേവൂ അതും ചിന്തിച്ചു ഏട്ടനെ വീണ്ടും ചെന്നു പിടിച്ചു.... അവനെ ഉണ്ടോ അവൾക്ക് പിടിച്ചിട്ട് കിട്ടുന്നു....! "വന്നു പിടിക്കെടി...."

"🙄ഞാനോ.... എന്തിന്....?!!" "അല്ലെ ഇങ്ങേരെ ഇപ്പൊ കൊല്ലും...." അത് കേട്ടതും ശ്രീയും കൂടെ ചെന്നു അവനെ പിടിച്ചു വലിക്കാൻ തുടങ്ങി....! "ഏട്ടാ അയാളെ ഇനിയും തല്ലിയാൽ അയാൾ ചത്തു പോവും...." "ചാവട്ടെ...." അത് കൂടി കേട്ടതും രണ്ടും അവനെ വീണ്ടും വലിക്കാൻ തുടങ്ങി.... അപ്പൊ തന്നെ ദേവൂ ഒരു വഴിക്കും നന്ദനും ശ്രീയും വേറൊരു വഴിക്കും തെറിച്ചു.... ദേവൂ എണീറ്റ് നോക്കിയതും ദെ കിടക്കുന്നു ശ്രീയുടെ മേലെ നന്ദേട്ടൻ....!രണ്ടും പരസ്പരം കണ്ണും കണ്ണും നോക്കി കിടക്കുന്നത് കണ്ടതും ദേവൂട്ടി ഇത് ഏതു വരെ പോവും എന്ന് നോക്കി അവിടെ തന്നെ ഇരുന്നു....!അതിനിടയിൽ ഭാസി എണീറ്റ് പോയി....! പെട്ടെന്ന് എന്തോ വെളിവ് വന്നപോലെ നന്ദൻ എണീറ്റതും ഇളിച്ചു കൊണ്ടിരിക്കുന്ന ദേവൂട്ടിയെ കണ്ട് അവൻ ചെറുതായി ഒന്ന് ഞെട്ടി....! ശ്രീയും അപ്പോഴേക്കും എണീറ്റ് ദേവൂനെ നോക്കി ഒന്ന് ഇളിച്ചു....! "അവൻ എവിടെ....?!!" "അങ്ങേര് എണീറ്റ് പോയി...." "😬നിനക്ക് വേറെ ആരെയും കിട്ടീലെടി പ്രേമിക്കാൻ.... അവനെ ഒക്കെ എന്ത് കണ്ടിട്ടാ....കാണാൻ ഏലും ഇത്തിരി ചന്തം ഉണ്ടെങ്കിൽ പിന്നെയും നോക്കാം...." "ഏട്ടന് ഇത് എന്തിന്റെ കേടാ... ഞാൻ അയാളെ പ്രേമിക്കുന്നൊന്നുല്ല....കണ്ടാലും മതി...."

"പിന്നെ നീ അവനോട് ഏതു നേരം നോക്കിയാലും ഒലിപ്പിച്ചു നിക്കുന്നതോ...പിന്നെ നീ അന്ന് പറഞ്ഞതും അല്ലേടി തെങ്ങ്കയറ്റക്കാരനെ മതിയെന്ന്....!" "ഓ എന്റെ ഏട്ടാ അത് ഞാൻ ഒരു ഉപമ പറഞ്ഞതല്ലേ.... അപ്പോഴേക്കും തെങ്ങ്കയറ്റക്കാരനെ ഒക്കെ പിടിച്ചു തല്ലണോ....!എല്ലാർക്കും ഇതെന്താ പറ്റിയെ...."🙄 "പിന്നെ നീ അവനോട് സംസാരിക്കുന്നത് കണ്ടാൽ ഞാൻ എന്ത് ചെയ്യണം....ഒന്നുല്ലെങ്കിൽ പിന്നെ അവനെന്താടി നിന്നോട് സംസാരിച്ചത്...." "അവന് എന്നെ ഇഷ്ടം ആണെന്നും നമുക്ക് ഒളിച്ചോടി പോയാലോ എന്നും പറഞ്ഞു....അതും അന്ന് ഞാൻ ആ തെങ്ങ്കയറ്റക്കാരനെ മതിയെന്ന് പറഞ്ഞത് കേട്ടിട്ട്...."😒 "ദൈവമേ എന്നിട്ട് നീയെന്ത്‌ പറഞ്ഞു...." "അത്.... ഞാൻ വേറൊരാളെ പ്രേമിക്കുന്നുണ്ടെന്ന്...." "😨ഏ.... അതാരാ...." "😍ഏട്ടൻ പേടിക്കേണ്ട...അങ്ങേരെ കാണാൻ ഒടുക്കത്തെ ഗ്ലാമറാ....കണ്ടാൽ തന്നെ പ്രേമിക്കാൻ തോന്നും...." "ആരാടി അവൻ.... അവന്റെ അന്ത്യം ഇന്ന് തന്നെ നടത്തിയേക്കാം...." "ഏട്ടൻ അല്ലെ എന്നോട് പറഞ്ഞത്.... കാണാൻ കൊള്ളാവുന്നവനെ പ്രേമിച്ചോ എന്ന്...." "ഞാൻ അങ്ങനെ പറഞ്ഞോ...." "ആ പറഞ്ഞു...ഇവൾ കേട്ടതാ....അല്ലേടി...." "ആ...." ശ്രീയും അപ്പൊ തന്നെ സമ്മതിച്ചു....!നന്ദൻ ആണെങ്കിൽ കിളി പോയ പോലെ നിന്നു....! "നീ വീട്ടിലേക്ക് വാ അവിടെ വെച്ച് തീരുമാനം ആക്കാം...."

"ആയിക്കോട്ടെ....അവിടെ വെച്ചു എനിക്കും ചിലത് പറയാൻ ഉണ്ട്..." "എന്ത് പറയാൻ....?!!" "മ്മ്മ്... മ്മ്മ്.... മ്മ്...." "എന്തോന്ന്....." അപ്പൊ തന്നെ പെണ്ണ് കണ്ണ് കൊണ്ട് ആക്ഷൻ ഇട്ടതും അവൻ ദയനീയമായി ശ്രീയെ ഒന്ന് നോക്കി.... അവൾ ഒന്നും മനസ്സിൽ ആവാതെ രണ്ടിനെയും വായും പൊളിച്ചു നോക്കി നിൽപ് ആണ്....! "എങ്കിൽ ഞങ്ങൾ പോട്ടെ ചേട്ടാ.... ബൈ...." എന്നും പറഞ്ഞു അവൾ ശ്രീയെയും കൊണ്ട് നടന്നതും അവൻ രണ്ടിനെയും ഒന്ന് തിരിഞ്ഞു നോക്കി.... അപ്പൊ തന്നെ ദേവൂട്ടിയും തിരിഞ്ഞ് നോക്കി കണ്ണ് ഇറുക്കി കാണിച്ചു....!🙄 "ലേറ്റ് ആയത് എന്താന്ന് ചോദിച്ചാൽ എന്താടി പറയ...?!!" "ആര് ചോദിക്കാൻ.... നീ വാടി...." അത് പിന്നെ പെൺപിള്ളേർ ഭരിക്കുന്ന വിമൻസ് കോളേജ് ആയോണ്ട് ആരെയും ഒന്നിനെയും ഭയം ഇല്ല....! 💕💕💕 "നാളെ നമുക്ക് ചെന്ന് ആ കുട്ടിയെ ഒന്ന് കാണാം.... അത് കഴിഞ്ഞു മതി ദേവൂട്ടിയെ പെണ്ണ് കാണുന്നത്...." "രണ്ടും കൂടി ഒരുമിച്ച് നടത്തുന്നത് തന്നാ നല്ലത്....ഒന്നിനും ഒരു കുറവും വരുത്താതെ ഉഗ്രൻ കല്യാണം ആവണം.... ഈ നാട്ടിൽ ഇത് പോലെ ഒരു കല്യാണം നടന്നിട്ട് ഉണ്ടാവരുത്...." ദേവൂ അതൊന്നും ശ്രദ്ധിക്കാതെ ഫുഡ്‌ കഴിക്കൽ ആണ്....! പക്ഷെ അതൊക്കെ കേട്ട് ഒരാൾ സൈലന്റ് ആണ്.... നമ്മളെ കാര്യം ചർച്ച ചെയ്യുമ്പോൾ ഉള്ള ആവേശം ഒന്നും ഇങ്ങേർക്ക് സ്വന്തം കാര്യത്തിൽ ഇല്ലല്ലോ....!ദേവൂട്ടി നന്ദനെ നോക്കി ഒന്ന് ചിന്തിച്ചു....! "എന്താടാ നിന്റെ അഭിപ്രായം നമുക്ക് നാളെ പോയാലോ...."

"നാളെ പറ്റില്ല ഏട്ടാ....നാളെ എനിക്ക് കുറച്ച് ജോലിയുണ്ട്...." എന്നും പറഞ്ഞു നന്ദൻ എണീറ്റ് പോയതും ദേവൂ ഒന്ന് ചിരിച്ചു....!കൂട്ടിന് ഇങ്ങേർ ഉണ്ട്...! "നീ എന്താടി ചിന്തിക്കുന്നെ...." "അത്.... ഒന്നുല്ല...." എന്നും പറഞ്ഞു അവളും വല്യേട്ടനെ നോക്കി ഒന്ന് ഇളിച്ചു എണീറ്റ് പോയി....! പെണ്ണ് പിന്നെ ശ്രീദേവന്റെ ഫോട്ടോയും നോക്കി കിടപ്പാണ്....!😍 "ഐ ലവ് യൂ....എന്ന് എപ്പോഴാ എന്നോട് ഒന്ന് പറയുന്നേ...." അത് എളുപ്പം ഒന്നും പറയാൻ ചാൻസ് ഇല്ല....! സാമിടെ അടുത്ത് നാളെ കൂടി ഒന്ന് പോയേക്കാം....വേറെ വല്ല പൊടിയും വാങ്ങി അങ്ങേരെ മേലെ പറത്തി വിടേണ്ടി വരും.... പെണ്ണ് അതും ചിന്തിച്ചു കിടന്നു....! ഭാസിയും ആയി പ്രേമം ഒന്നും ഇല്ലെന്ന് അറിഞ്ഞ സ്ഥിതിക്ക് പെണ്ണിന് ക്ഷേത്രത്തിൽ ചെല്ലാൻ ഉള്ള വിലക്ക് നീക്കി....! "ശൂ.... ശൂ.... ശൂ...." "നീ പിന്നെയും വന്നോ.... രണ്ട് മൂന്ന് ദിവസം കാണാതായപ്പോൾ ഞാൻ കരുതി ശല്യം പോയെന്ന്...." "അപ്പൊ ശ്രീയേട്ടൻ എന്നെ മിസ്സ്‌ ചെയ്തില്ലേ...." "പിന്നെ,,,, എനിക്ക് വട്ടല്ലേ...." "അതേയ്.... എന്നെ എന്ത് കൊണ്ടാ ഇഷ്ടം ആവാതെ.... അതെങ്കിലും പറയോ...."😒 "അത് കുറെ കാരണം ഉണ്ട്...." "അതെന്തുവാ.... പരിഹരിക്കാൻ പറ്റൊന്ന് നോക്കട്ടെ...." "ഒന്നാമത് നീ മാമന്റെ മോൾ ആണ്.... അറിയാലോ നമ്മുടെ കുടുംബം ഒരിക്കലും ചേരില്ല...."

"അത് എന്റെ തെറ്റാണോ....അല്ലേൽ വേണ്ട നമുക്ക് എങ്ങോട്ടെങ്കിലും ഒളിച്ചോടാം...." "😬ഒന്ന് പോടീ.... എന്നിട്ട് വേണം കുടുംബം തമ്മിൽ തല്ലാൻ...." "അപ്പൊ അത് മാത്രേ ഉള്ളോ പ്രശ്നം...." "ഏയ്‌ അല്ല.... വേറെയും കുറെ കാരണങ്ങൾ ഉണ്ട്...." "എന്താ അത്....?!!" "എന്റെ സങ്കല്പത്തിൽ ഉള്ള ഒരു പെണ്ണല്ല നീ...." "അത് എന്തോണ്ടാ...." "അടക്കവും ഒതുക്കവും ഉള്ള ഒരു പെണ്ണിനെയാ എനിക്ക് വേണ്ടത്.... അല്ലാതെ പതിമൂന്നാം വയസിൽ ഒരുത്തന്റെ പിന്നാലെ നടക്കുന്ന നിന്നെ പോലെ ഒന്നിനെ അല്ല...." "അത് എന്റെ മാത്രം കുറ്റം ആണോ.... ഇയാൾ എന്തിനാ അന്ന്...." "എടീ അന്ന് നീ ഒരു കൊച്ച് പെണ്ണല്ലേ.... ഞാൻ ആണെങ്കിൽ നിന്നെ ശ്രീക്കുട്ടിയെ പോലെയെ കണ്ടിട്ടും ഉള്ളൂ...." "എന്നിട്ടാണോ അന്ന് എന്നോട് അങ്ങനെ ഒക്കെ.... നോക്കിക്കോ ഞാൻ ഇത് എല്ലാരോടും പറയും...." "നീ ഇനി പറഞ്ഞാൽ ആരും വിശ്വസിക്കാൻ പോണില്ല...." "ഓഹോ അപ്പൊ എന്നെ ചതിച്ചിട്ട് വേറെ പെണ്ണിനെ കെട്ടാൻ ആണ് അല്ലെ ഉദ്ദേശം.... നോക്കിക്കോ ഞാൻ എന്താ ചെയ്യാൻ പോണേ എന്ന്...." എന്നും പറഞ്ഞു മോങ്ങി കൊണ്ട് പെണ്ണ് പോയി.... ശ്രീദേവ് ആണെങ്കിൽ വല്ലവരും കേട്ടോ എന്ന് ചുറ്റിലും ഒന്ന് നോക്കുമ്പോൾ ആണ് പെങ്ങൾ ബാൽക്കണിയിൽ നിന്ന് നോക്കുന്നത് കണ്ടത്....!🙄

"അപ്പൊ ഏട്ടൻ ദേവൂട്ടിയെ ചതിച്ചിട്ടാണല്ലേ അവൾ ഇങ്ങനെ പിന്നാലെ നടക്കുന്നത്.... എനിക്ക് എല്ലാം മനസ്സിൽ ആയി.... ഞാൻ ഏട്ടനെ പറ്റി ഇങ്ങനെ ഒന്നും അല്ല കരുതിയത്...." അത് കേട്ടതും ശ്രീദേവ് ഞെട്ടി....! "എടീ അവൾ കള്ളം പറയുന്നതാ... നീ അതൊന്നും വിശ്വസിക്കേണ്ട...." "അവൾ എന്തൊക്കെ കാണിച്ചു കൂട്ടിയാലും ഒരിക്കലും കള്ളം പറയാറില്ല...." "അപ്പൊ ഞാൻ കള്ളം പറയാറുണ്ട് എന്നാണോ...." "അത്.... പിന്നെന്തിനാ അവൾ അതൊക്കെ പറഞ്ഞപ്പോൾ ഏട്ടൻ പേടിച്ചത്...." "പെണ്ണല്ലേ വർഗം.... കള്ളം ആയാലും അവളുടെ കൂടെയാവും ആൾക്കാര്.... അത് കൊണ്ട്...." 😟ഇതിപ്പോ എന്താ സംഭവം എന്ന് മനസ്സിൽ ആവുന്നുമില്ലല്ലോ....!ഏട്ടൻ പോവുന്നതും നോക്കി ശ്രീ ആലോചനയിൽ ആണ്....! 💕💕💕 "സാമിയങ്കിൾ.... ആ പൗഡർ ഏറ്റില്ല...." "അങ്ങനെ വരാൻ വഴിയില്ലല്ലോ...." "നല്ലോണം ഏറ്റിട്ടുണ്ട്.... എന്റെ അച്ഛൻ ഇപ്പൊ അമ്മയുടെ അടുത്ത് നിന്ന് വിട്ടു മാറുന്നില്ല...."😒 ശ്രീ അങ്ങേരെ നോക്കി പറഞ്ഞു....! "അത് പിന്നെ ആള് മാറിപ്പോയി....അത് കൊണ്ട് പൗഡർ വേണ്ട.... വേറെ എന്തെങ്കിലും വശീകരണം ഉണ്ടോ....ഈ ആള് മാറി പോവാത്ത വല്ലതും...." "മ്മ്..." അങ്ങേര് നീണ്ട താടി തടവി ആലോചന തുടങ്ങി.....! "കുട്ടി ഒന്ന് പുറത്ത് നിക്കോ.... എനിക്ക് ഈ കുട്ടിയോട് ഒന്ന് തനിച്ചു സംസാരിക്കാൻ വേണ്ടിയാ...."

"ഇവൾ ഇവിടെ ഉണ്ടായാൽ പ്രശ്നം ഒന്നുല്ല സാമി...ഇവൾ എന്റെ സൈഡ...." "മ്മ്...." ശ്രീയും അതെ എന്ന പോലെ തലയാട്ടി....! "ഇത് ഒരു വശീകരണ തൈലം ആണ്...." "അയ്യോ ഇത് അങ്ങേരെ മേത്തു തേക്കാൻ ഒന്നും ഞങ്ങൾക് പറ്റില്ല...."😒 "കുട്ടിയുടെ ദേഹത്താ തേക്കേണ്ടത്...." "🙄എന്തിന്....?!!" "ഇത് തേച്ചു കുട്ടിക്ക് ഇഷ്ടം ഉള്ള ആളെ മുന്നിൽ ചെല്ലണം.... കുട്ടിയുടെ ശരീരത്തിൽ നിന്ന് ഇതിന്റെ മണം ആളെ മൂക്കിൽ കയറണം...." "😍അപ്പൊ ആൾക്ക് ഇഷ്ടാവും ആയിരിക്കും അല്ലെ...." "മ്മ്.... അതല്ലെങ്കിൽ വല്ല കുളത്തിലോ ആള് കുളിക്കാൻ പോവുന്നുണ്ടെങ്കിൽ ആ വെള്ളത്തിൽ ഇത് തേച്ചു കക്ഷി ഉള്ളപ്പോൾ ഇറങ്ങിയാലും മതി...." "അത് ഞാൻ ഏറ്റു.... വൈകീട്ട് ശ്രീയേട്ടൻ കുളത്തിൽ ഇറങ്ങിയാ കുളിക്കാറ്...." എന്നും പറഞ്ഞു പെണ്ണ് അത് കയ്യിൽ വാങ്ങി....! "നീ ഇതൊക്കെ തേച്ചു വരുന്നത് കൊള്ളാം.... വഴിയിൽ ആ ഭാസി ഏട്ടന്റെ കണ്മുന്നിൽ ഒന്നും ചെന്നു പെടല്ലേ പെണ്ണെ...." "😦ഇത് നീയല്ല കുളം ആക്കാൻ.... ദേവൂട്ടിയാ...." "അത് തന്നാ എന്റെ പേടി...." അതിനവൾ അവളെ നോക്കി പേടിപ്പിച്ചു...! "എടീ സൂക്ഷിച്ചു വേണം...." വീട്ടിലേക്ക് പോവുമ്പോ ശ്രീ ഒന്ന് കൂടെ ഓർമിപ്പിച്ചു....! "അതൊക്കെ ഞാൻ ഏറ്റു...." മുറിയിൽ എത്തിയതും ദേവൂ അതും കയ്യിൽ പിടിച്ചു സ്വപ്നം കാണാൻ തുടങ്ങി.....!ഇത് തേച്ചു പോവുന്നു സ്മെൽ കാരണം ശ്രീയേട്ടൻ തന്നെ വന്നു കെട്ടിപ്പിടിക്കുന്നു....അങ്ങനെ സ്വപ്‌നം നീണ്ടു പോയപ്പോൾ ആണ് ഫോൺ റിങ് ആയത്....! "എന്താടി...."

"ഏട്ടൻ ഇവിടെ കുള കടവിൽ പോവാൻ ഉള്ള തയാറെടുപ്പ് ആണ്...." "ആണോ.... എങ്കിൽ ശരി.... നീ അവിടെ തന്നെ നിക്കണം....ഞാൻ ഇപ്പൊ വരാം...." "മ്മ്...." പെണ്ണ് അപ്പൊ തന്നെ ഡ്രസ്സ്‌ വലിച്ചൂരി ദേഹം മുഴുവനും അത് തേച്ചു പിടിപ്പിച്ചു.... ഇതിൽ എങ്കിലും ഒന്ന് വീണാൽ മതിയായിരുന്നു....!☹️ "നീ എവിടേക്കാടി...." "അത് അച്ഛാ....ശ്രീയോട് ഒരു കാര്യം പറയാൻ...." എന്നും പറഞ്ഞു പെണ്ണ് ഒരു ഓട്ടം ആയിരുന്നു.... 😨ഒരു കാര്യം പറയാൻ പോണ പോക്ക് ആണോ അത്.... അച്ഛൻ ചിന്തിക്കാതെ ഇരുന്നില്ല....! "😨ദൈവമേ ഭാസി ഏട്ടൻ...." അങ്ങേരെ കണ്ടതും പെണ്ണ് മറഞ്ഞു നിന്നു....!ഇനി സ്മെൽ എങ്ങാനും കിട്ടോ... എങ്കിൽ പെട്ടത് തന്നെ....! പെണ്ണ് അങ്ങേരെ ഏഴയലത്തു പോലും അടുക്കാതെ എങ്ങനെ ഒക്കെയോ നടന്നു.... അതിനിടയിൽ കയ് മുള്ളിൽ തട്ടി ചോര പൊടിയാൻ തുടങ്ങി....!അങ്ങേര് ആണേൽ അവളെ കാണുകയും ചെയ്തു....! "ദേവൂട്ടി...." അവൾ ആ വിളിയൊന്നും കേട്ടില്ല....! ഇവൾ ഇത് എവിടെ പോയി കിടക്കാ.... കുളി കഴിയാറായി... ശ്രീ ക്ഷമ ഇല്ലാതെ നടന്നു....!അപ്പോഴാണ് ഓടി വരുന്ന ദേവൂട്ടിയെ കണ്ടത്....! "എന്താടി ലേറ്റ് ആയെ...." "വഴിയിൽ നീ പറഞ്ഞ പോലെ ഭാസിയേട്ടൻ....." "എന്നിട്ട് ഇത് മണത്തോ...." "ഇല്ലെന്നാ തോന്നുന്നേ....ശ്രീയേട്ടൻ എവിടെ....?!!" "ദെ കുളി കഴിഞു തല തുവർത്തുന്നു...." "എന്നെ നല്ല സ്മെൽ ആണോടി.... എനിക്ക് ഒരു സ്മെല് ഒന്നും ഇല്ല...." "ഹ്മ്മ് ഒരു വൃത്തികെട്ട നാറ്റം...."😷 "ഇതിൽ ആള് വീണാൽ മതി....ആ നീ ഇവിടെ നിക്ക്.... ആരെങ്കിലും വരുന്നുണ്ടെങ്കിൽ വിസിൽ അടിക്കണം...."

"മ്മ്...." ദേവൂട്ടി പേടിയോടെ ആണേലും അങ്ങോട്ടേക്ക് ഓരോ കൽപടവും ഇറങ്ങി.... അവളെ കണ്ടതും ശ്രീദേവ് ഒന്ന് നോക്കി....!ഇവളെന്താ ഈ സമയം ഇവിടെ....! അവൻ കയറി നടക്കാൻ തുടങ്ങിയതും അവൾ പേടിയോടെ ചുറ്റിലും ഒന്ന് നോക്കി.... ദൈവമേ കൺട്രോൾ പോവാണല്ലോ....! അവൻ കയറി വരും തോറും അവൾ അവനരികിലേക്ക് ഓരോ സ്റ്റെപ്പും ഇറങ്ങി.... അവന്റെ നഗ്നമായ ബോഡിയിൽ ആണ് നോട്ടം... കഴുത്തിലൂടെ മുണ്ട് ഇട്ടിട്ടുണ്ട്....! "നീ എന്താടി ഇവിടെ....?!!" "ശ്രീയേട്ടനെ കാണാൻ...." "ഒരു ആണ് കുളിക്കുന്നിടത് ആണോടി ഒരു പെണ്ണ് ആയ നീ വരുന്നേ...." എന്നും പറഞ്ഞു അവളെ മൈൻഡ് ചെയ്യാതെ അവൻ കയറാൻ നിന്നതും അവൾ കഴുത്തിലൂടെ ഇറങ്ങിയ തോർത്തിൽ അവനെ പിടിച്ചു വലിച്ചു തന്നോട് അടുപ്പിച്ചു....! അവനും ഒന്ന് ഞെട്ടി കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി....! തല താഴ്ത്തി അവന്റെ ദേഹത്തോട് ഒട്ടി നിന്നു അവന്റെ ചുണ്ടുകളിൽ അവൾ അമർത്തി ചുംബിച്ചു....അവനെ പ്രണയാർദ്രമായി നോക്കി പിന്മാറാൻ നിന്നതും അവൻ അവളുടെ അധരങ്ങളെ പതിയെ നുണയാൻ തുടങ്ങി.... അത് കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു....! സാമി,,,, മരുന്ന് ഫലം കണ്ടെന്നാ തോന്നുന്നത്....! തുടങ്ങി വെച്ചത് അവൾ ആണെങ്കിലും അവൻ അവളുടെ അധരങ്ങളിൽ സ്വയം മറന്നു ലയിച്ചു ചേർന്നു....!❤️ ശ്രീ എന്തായെന്ന് അറിയാൻ തല പൊക്കി നോക്കിയതും രണ്ടിന്റെയും നിൽപ് കണ്ട് അവൾ ഒന്ന് ചിരിച്ചു.... ഏട്ടൻ മൂക്കും കുത്തി വീണെന്ന് അവൾക്ക് മനസ്സിൽ ആയി.....! പക്ഷെ ദേവൂട്ടിക്ക് പിന്നാലെ വന്ന ഭാസിയും ആ സീൻ കണ്ട് കൊണ്ട് നിൽപ് ഉണ്ടായിരുന്നു....!......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story