Oh my love 😱: ഭാഗം 30

oh my love

രചന: AJWA

അവർക്ക് വേണ്ടത് മിസ്റ്റർ ക്ളീൻ അളിയനെ ആണ്.... അപ്പൊ പിന്നെ ഇത് കുളം തോണ്ടാൻ ഒരു ബോട്ടിൽ വെള്ളം മതി....! ഫോട്ടോ നോക്കി അത് സെൻറ് ചെയ്ത നമ്പർ നോട് ചെയ്ത ദേവൂട്ടി മുറിയിലേക്ക് വിട്ടു....! നന്ദൻ ആണെങ്കിൽ നിരാശ കാമുകനെ പോലെ ശ്രീക്കുട്ടിയുടെ ഫോട്ടോയും നോക്കി ഇരിപ്പാണ്.... ആ ശ്രീദേവ് എത്ര നിസാരമായാ എല്ലാ പ്രശ്നവും പരിഹരിച്ചു കാര്യങ്ങൾ ഒക്കെ ഇവിടെ വരെ എത്തിച്ചത്....!😒 ദേവൂട്ടി നന്ദന്റെ മുറിയിലേക്ക് വന്നതും അവൻ ഫോൺ ഓഫ്‌ ചെയ്തു താടിക്ക് കയ്യും കൊടുത്ത് ഇരുന്നു.... "നിന്റെ കാര്യം ഒക്കെ സെറ്റ് ആയപ്പോഴേക്കും നീ ഈ കുഞ്ഞേട്ടന്റെ കാര്യം മറന്നു അല്ലെ...." "ഈ ദേവൂട്ടി ഒരു കാര്യം ഏറ്റാൽ അത് നടത്തിയിരിക്കും...." "എങ്ങനെ....?!!"🙄 "ഇത് കണ്ടോ...ആ പെണ്ണിന്റെ ഏട്ടന്റെ നമ്പർ ആണ്...." "ഇത് നിനക്ക് എവിടുന്ന് കിട്ടി....!" "ഓഹ്....കുഞ്ഞേട്ടൻ ആ പെണ്ണിന്റെ ഫോട്ടോ വായും പൊളിച്ചു നോക്കുന്നത് കണ്ടല്ലോ...." "അത്.... അത്.... പിന്നെ....! നീയും നോക്കുന്നത് കണ്ടല്ലോ...." "ഞാൻ നോക്കിയത് അത് സെൻറ് ചെയ്തവന്റെ നമ്പരാ.... അതാ ഇത്...." "😘ദേവൂട്ടി നീ മുത്താണ്...." അവൻ അവളെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു....! "വെറും നമ്പർ മാത്രേ കിട്ടീട്ടുള്ളൂ...." "😟പറയും പോലെ ഇത് വെച്ച് എന്ത് ചെയ്യാനാ...."

"അതൊക്കെ ഞാൻ ഏറ്റു....ഏതെങ്കിലും ഒരു ഫോണിൽ നിന്ന് ഇവനെ വിളിച്ചു കുഞ്ഞേട്ടന്റെ ചില ദിവസങ്ങളിൽ നൈറ്റ്‌ ഉള്ള ലീലാ വിലാസങ്ങൾ ഞാൻ അങ്ങ് വിശദീകരിച്ചു കൊടുത്തോളാം...." അത് കേട്ടതും അവൻ വായും പൊളിച്ചു നിന്നു....! "അതൊന്നും വേണ്ട.... ഏട്ടൻ എങ്ങാനും അറിഞ്ഞാൽ എന്റെ ചീട്ട് കീറും.... അത് മാത്രല്ല അവർ എന്നെ പറ്റി എന്ത് കരുതും....! അതൊക്കെ അവിടെ നിക്കട്ടെ നീ അന്നത്തെ പോലെ ഏതവന്റെ ഫോൺ വാങ്ങി വിളിക്കാനാ പ്ലാൻ....അന്ന് ആ രതീഷ് കൊണ്ട ഇടിക്ക് കണക്കില്ല....കണ്ട് നിന്ന എനിക്ക് തന്നെ സഹിക്കാൻ പറ്റിയിട്ടില്ല...." "അത് പിന്നെ ഒന്ന് ചീഞ്ഞാലേ മറ്റൊന്നിന് വളമാവൂ എന്നല്ലേ...."😒 "അതും ശരിയാ.... അതല്ലാതെ വേറെ വഴിയൊന്നും ഇല്ലേ....ഡി...." "ഉണ്ട്... നേരെ ചൊവ്വേ വല്യേട്ടനോട് ചെന്ന് പറ എനിക്ക് ഒരുത്തിയേ ഇഷ്ടം ആണെന്ന്...." "അതിന് ആദ്യം അവൾക്ക് ഇഷ്ടം ആണോ എന്ന് അറിയണ്ടേ...." "അപ്പോഴേക്കും മൂക്കിൽ പല്ല് മുളക്കും.... ഞാൻ പോയി ഉറങ്ങാ...." എന്നും പറഞ്ഞു പെണ്ണ് പോയതും നന്ദൻ ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടാതെ ഇരുന്നു....! 😍എന്തായാലും നാളെ ചടങ്ങിന് അവളും ഉണ്ടാവുമല്ലോ.... എങ്ങനെ എങ്കിലും അതിന്റെ മനസ്സിൽ ഞാൻ ഉണ്ടോ എന്ന് അറിയണം....

അവളുടെ ഓരോ നോട്ടത്തിലും ഇഷ്ടം ആണെന്ന് തോന്നിയതാണ്....! 💕__💕 കാലത്ത് എണീറ്റ ദേവൂട്ടി ക്ഷേത്രത്തിൽ ചെന്ന് പുഞ്ചിരിയോടെ പ്രാർത്ഥന തുടങ്ങി.... തന്റെ ശ്രീയേട്ടനെ തനിക്ക് കിട്ടാൻ പോവുന്നതിന്റെ സന്തോഷം പങ്കിടുകയായിരുന്നു അവൾ....!❤️ പതിവ് പോലെ അവനെ തിരക്കി മതിലിനു വെളിയിൽ വന്നെങ്കിലും അവനെ അവിടെ ഒന്നും കാണാതെ നിരാശയോടെ തിരിച്ചു നടക്കാൻ ഒരുങ്ങുമ്പോൾ ആണ് അവൻ മുന്നിൽ നിൽക്കുന്നത് കണ്ടത്....! "ശ്രീയേട്ടാ...."😘 എന്നും വിളിച്ചു അവൾ അവനെ കെട്ടിപ്പിടിച്ചു നിന്നു....!അവനും ഒരു ചിരിയോടെ അവളെ ഇറുക്കി പിടിച്ചു....! "ഇന്ന് എന്താ എന്റെ ദേവൂട്ടി ദൈവത്തോട് പറഞ്ഞത്...." "എനിക്ക് ഈ ശ്രീയേട്ടനെ ഒരു തടസവും ഇല്ലാതെ തന്നേക്കണേ എന്ന്...." "ദൈവത്തിന് തന്നെ കേട്ട് മടുത്തു കാണും....അല്ലെ...." "ഇല്ല.... ദൈവത്തിന് അറിയാം എനിക്ക് എത്ര മാത്രം പ്രിയപ്പെട്ടത് ആണ് ഈ ശ്രീയേട്ടൻ എന്ന്...." "ആണോ....എങ്കിൽ പറ എത്രത്തോളം പ്രിയപ്പെട്ടത് ആണെന്ന്...." അവൻ അവളിലേക്ക് മുഖം അടുപ്പിച്ചു കൊണ്ട് ചോദിച്ചതും അവൾ അവന്റെ മുഖം ആകെ വിരൽ ഓടിച്ചു....! "അത് നമ്മൾ ഒന്നായാൽ ശ്രീയേട്ടന് മനസ്സിൽ ആവും...." "അല്ലാതെ തന്നെ എനിക്ക് മനസ്സിൽ ആക്കാൻ പറ്റുന്നുണ്ട് എന്റെ ഈ കാന്താരിയുടെ സ്നേഹം...."

"ഞാൻ ഒത്തിരി വിഷമിപ്പിച്ചു അല്ലെ ശ്രീയേട്ടനെ...."😒 "ഇല്ലടി.... എനിക്ക് അറിയായിരുന്നു.... നിന്നെ ഞാൻ മനസ്സിൽ ആക്കിയില്ലെങ്കിൽ പിന്നെ ആര് മനസ്സിൽ ആക്കാനാ...." അവൾ ഒരു ചിരിയോടെ അവന്റെ നെഞ്ചിലേക്ക് തല ചേർത്തു....! "ഞാൻ പോട്ടെ ശ്രീയേട്ടാ....പത്തു മണിക്കല്ലേ ചടങ്ങ്...." "ഞാൻ വരുമ്പോഴേക്കും സുന്ദരി കുട്ടിയായി നിക്കണം...." "മ്മ്...."😍 "എങ്കിൽ പോയിക്കോ.... എനിക്കും റെഡി ആവാൻ ഉണ്ട്...." അവൾ കാൽ ഉയർത്തി നിന്ന് അവന്റെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് തിരിച്ചു നടന്നു....! "സൂക്ഷിച്ചു പോണേ ദേവൂട്ടി...." "മ്മ്...." അവൾ ഒരു ചിരിയോടെ അവനെ നോക്കി വീട്ടിലേക്ക് നടന്നു....! അച്ഛനും വല്യേട്ടനും കുഞ്ഞേട്ടനും ഒക്കെ ഓരോ തിരക്കിൽ പെട്ടിരിക്കുകയാണ്.... അത് കണ്ട് ദേവൂട്ടി മുറിയിലേക്ക് ചെന്ന് തന്റെ ദേഹത്തുള്ള സാരി ഊരി മാറ്റി.... ശ്രീയേട്ടൻ സമ്മാനിച്ച കവർ തുറന്ന് അതിലേക്ക് നോക്കിയതും ഗ്രീൻ കളറിൽ ബ്ലൂ പ്രിന്റ് വർക്ക്‌ ഉള്ള സാരി കണ്ട് അവൾ അത് തന്റെ മേലെ വെച്ച് കണ്ണാടിയിൽ നോക്കി.... തനിക്ക് ഇത് അത്രത്തോളം ചേരുമെന്ന് ആരെക്കാളും ശ്രീയേട്ടനറിയാം....അവൾ അത് ഉടുത്തു മുടിയും അവനിഷ്ടമുള്ളത് പോലെ അഴിച്ചിട്ടു.... ചെറിയ ഒരു ഹെയർ ക്ലിപ് എടുത്തു അവൾ ഇരു സൈഡിൽ നിന്നും അല്പം മുടി എടുത്തു ഇറുക്കി വെച്ചു....!

"ദാ ഇത് കൂടെ ഇരുന്നോട്ടെ...." ചേട്ടത്തി അവളുടെ തലയിൽ മുല്ലപ്പൂ വെച്ചു കൊടുത്ത് കൊണ്ട് പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു....! "അവരൊക്കെ വന്ന് താഴേക്ക് വിളിക്കുമ്പോൾ വന്നാൽ മതി...." "ഒന്ന് പോ ചേട്ടത്തി.... എനിക്ക് അത്രയ്ക്ക് തിടുക്കം ഒന്നും ഇല്ല...." എന്നും പറഞ്ഞു അവൾ ചിരിച്ചു കൊണ്ട് ഫോൺ കയ്യിൽ എടുത്തു ബെഡിൽ ഇരുന്നു....! സമയം അടുക്കും തോറും അവളുടെ കണ്ണുകൾ ജനാലവഴി പുറത്തേക്ക് നോക്കാൻ തുടങ്ങി.... പ്രതീക്ഷിച്ചത് പോലെ അവന്റെ കാർ ഗേറ്റ് കടന്ന് വന്നതും അവൾ പുഞ്ചിരിയോടെ കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്ന് ഒന്ന് കൂടെ തന്നെ നോക്കി....! അവരെ കണ്ടതും അച്ഛനും നന്ദനും കൂടി അവരെ അകത്തേക്ക് ക്ഷണിച്ചു.... നന്ദന്റെ കണ്ണ് പിന്നെ ശ്രീക്കുട്ടിയിൽ തന്നെ ആയിരുന്നു....അവളും അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു....ഇന്ന് തന്നെ അറിയണം ഈ പുഞ്ചിരിക്ക് വല്ല അർത്ഥവും ഉണ്ടോ എന്ന്....നന്ദൻ അവളെ പുഞ്ചിരി കണ്ട് ചിന്തിച്ചു....! അച്ഛൻ വകയിലും അമ്മ വകയിലും മുതിർന്ന മൂന്ന് നാല് ആളുകൾ മാത്രം ക്ഷണിക്കപ്പെട്ട അതിഥികൾ ആയിട്ടുണ്ട്....കുടുംബക്കാർ ഉള്ളത് കൊണ്ട് തന്നെ രണ്ട് അച്ഛന്മാരും ഇത്തിരി ഡീസന്റ് ആയിരുന്നു....അല്ലാതെ ഇത് ഒരു നടക്ക് പോവില്ലെന്ന് ശ്രീദേവിനറിയാം.... 😟

സ്വീകരണം ഒക്കെ കഴിഞ്ഞതും തിരുമേനി പൂജാ മുറിയിൽ ഇരുന്നു വിളക്ക് കൊളുത്തി....പൂജയൊക്കെ കഴിഞ്ഞു രണ്ട് പേരുടെയും ജാതകം സ്വീകരിച്ചു....! "ഇനി കുട്ടിയെ വിളിച്ചോളൂ...." "ഞാൻ പോവാം...." ചേട്ടത്തി പോവാൻ നിന്നതും ശ്രീക്കുട്ടി അതും പറഞ്ഞു മുകളിലേക്ക് വിട്ടു....! ശ്രീദേവിനോടൊപ്പം ഉള്ള സ്വപ്നലോകത്ത് ഇരിക്കുന്ന ദേവൂട്ടിയുടെ അരികിൽ ചെന്ന ശ്രീക്കുട്ടി പെണ്ണ് ഒന്നും അറിഞ്ഞില്ലെന്നു കണ്ട് മുഖത്തിന് നേരെ കയ് വീശി.... ദേവൂട്ടി ഞെട്ടിയതും അവളെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു....! "സ്വപ്നം കാണൽ ഒക്കെ മതിയാക്കി വാ....ഏട്ടന്റെ ക്ഷമ നശിച്ചു കാണും.... വന്നപ്പോ തൊട്ട് കണ്ണ് കൊണ്ട് നിന്നെ തേടുന്നത് ഞാൻ കണ്ടതാ...." ശ്രീക്കുട്ടി അതും പറഞ്ഞു അവളുടെ മുടി ഒക്കെ ഒന്ന് നേരെയാക്കി കൊടുത്തു....! "എനിക്കെന്തോ ഒരു പേടി പോലെയെടി....ഞാൻ അന്നേ ശ്രീയേട്ടനോട് പറഞ്ഞതാ ഒളിച്ചോടി കല്യാണം കഴിക്കാം എന്ന്...."😟 "അയ്യേ നിനക്ക് പേടിയോ....അപ്പൊ ഞാൻ ഒക്കെ നിന്റെ സ്ഥാനത് പേടിച്ചു ചാകണം അല്ലോ...." "ആഹാ രണ്ടും ഇവിടെ സംസാരിച്ചു നിക്കാണോ വന്നെ സമയം ആയി...." ചേട്ടത്തി പറഞ്ഞതും ദേവൂട്ടി അവരെ ദയനീയമായി നോക്കി....! "ഇവൾക്ക് പേടിയാണെന്ന്...." ശ്രീക്കുട്ടി ഒരു ചിരിയോടെ പറഞ്ഞു....!

"അങ്ങനെ ഒന്നും ഇല്ല ചേട്ടത്തി.... ഒരു ചമ്മൽ...." "അതിനാ നാണം എന്ന് പറയുന്നത്.... സാരല്ല നിന്റെ ശ്രീയേട്ടന്റെ മുന്നിൽ അല്ലെ....നീ വാ...." അവൾ ഏറ്റവും പിന്നിൽ ആയി ഇറങ്ങി അവരുടെ കൂടെ നടന്നു....!അവളുടെ വരവ് കണ്ട എല്ലാരുടെയും നോട്ടം അവളിൽ ആയിരുന്നു....അവൾ അത്രയധികം സുന്ദരി ആയി വന്നത് കൊണ്ടാവും എല്ലാരും പരസ്പരം നോക്കി ഒന്ന് പുഞ്ചിരിച്ചു....! അപ്പോഴും ശ്രീദേവ് അവളെ നോക്കാതെ തന്നെ പുഞ്ചിരിയോടെ നിന്നു....! "ഇങ്ങോട്ട് നീങ്ങി നിക്ക് കുട്ടി...." തിരുമേനി പറഞ്ഞതും അവൾ വളിച്ച ഒരു ഇളിയോടെ എല്ലാരേയും നോക്കി...പതിയെ അവൾ ശ്രീദേവിന്റെ അടുത്ത് നീങ്ങി നിന്നു.... തന്റെ പ്രണയിനിയുടെ സാമിപ്യം അവനും തിരിച്ചറിയാം.... അവൻ അപ്പോഴും അവളുടെ ഭാഗത്തേക്ക് പോലും നോക്കാതെ പുഞ്ചിരിയോടെ തന്നെ....! പതിവിന് വിപരീതമായാണ് അവളുടെ ഹൃദയം മിടിക്കാൻ തുടങ്ങിയത്.... ശ്രീയേട്ടന്റെ അടുത്ത് നിൽക്കുമ്പോൾ ആദ്യമായാണ് ഇങ്ങനെ....അവൾ വർധിച്ചു വരുന്ന ഹൃദയമിടിപ്പോടെ അവനെ ഒന്ന് നോക്കി.... ഇന്ന് കൂടുതൽ സുന്ദരൻ ആയത് പോലെ.... താടി ട്രിമ്ചെയ്തു മീശ ഒതുക്കി വെച്ചിട്ടുണ്ട്...അവന്റെ ചുണ്ടിലെ പുഞ്ചിരി കാണും തോറും അവൾക്ക് സ്വയം നഷ്ടപ്പെടുന്നത് പോലെ തോന്നി....

ഷർട്ട്‌ തന്റെ സാരിയുടെ അതെ നിറം ആണ്.... അത് കണ്ടതും അവളും ഒന്ന് പുഞ്ചിരിച്ചു....!❤️ അവനെ തന്നെ വായും പൊളിച്ചു നോക്കി നിൽപാണെങ്കിലും തിരുമേനി മുറ പോലെ പൂജാ കർമങ്ങൾ ഒക്കെ ചെയ്യുന്നുണ്ട്....! എല്ലാരും തൊഴുതു നിൽപ്പാണ്.... ഇടക്ക് ഒന്ന് കണ്ണ് തുറന്ന നന്ദൻ ഏറ്റവും പിന്നിൽ ആയി നിൽക്കുന്ന ശ്രീക്കുട്ടിയേ ഒന്ന് നോക്കി....തനിക്ക് ഇതിൽ വലിയ റോൾ ഒന്നും ഇല്ലേ എന്ന മട്ടിൽ ഉള്ള അവളുടെ നിൽപ് കണ്ട് നന്ദൻ ഒന്ന് ചിരിച്ചു കൊണ്ട് വീണ്ടും എല്ലാരേയും ഒന്ന് നോക്കി പതിയെ പിന്നിലേക്കായി ഓരോ സ്റ്റെപ് വെച്ചു നടന്നു....! ഒടുക്കം അവളുടെ തൊട്ടടുത്തായി എത്തി നിന്നതും തന്റെ പ്രണയം തിരിച്ചറിഞ്ഞ പോലെ അവൾ നേരെ നിന്നു....! 😨ദൈവമേ.... ഇങ്ങേർ എന്തിനാ എന്റെ അടുത്ത് വന്ന് നിക്കുന്നെ.... അല്ലേലും ഞാൻ ആഗ്രഹിച്ചത് അല്ലെ ഇത്.... എന്നാലും ഒരു പേടി.... ആ ദേവൂട്ടിയേ ഒക്കെ സമ്മതിക്കണം....! അവൾ ഒറ്റ നിമിഷം കൊണ്ട് എന്തൊക്കെയോ ചിന്തിച്ചു കൂട്ടി....! കണ്ണടച്ച് നിൽക്കുന്ന പെണ്ണിനെ നന്ദൻ ഒന്ന് കൂടെ നോക്കി.... ദേവൂട്ടിയുടെ ധൈര്യത്തെ മനസ്സിൽ ദ്യാനിച്ചു അവൻ ഇത്തിരി ധൈര്യം ഒക്കെ ഉള്ളിൽ വരുത്തി....! "എന്റെ കാര്യം കൂടെ ഒന്ന് സെറ്റ് ആക്കണേ ദൈവമേ...." അവൻ മനസറിഞ്ഞു പ്രാർത്ഥിച്ചു ഒന്ന് കൂടെ അവളെ അടുത്തേക്ക് നീങ്ങി....!

"താൻ....ഒന്ന്...പുറത്തേക്ക് വരോ....എനി...ക്ക്....കുറച്ച്....സംസാരിക്കാൻ.... ഉണ്ട്...." അവൻ വിക്കി വിക്കി എങ്ങനെ ഒക്കെയോ പറഞ്ഞൊപ്പിച്ചു....അത് കേട്ടതും അവൾ ഞെട്ടലോടെ അവനെ നോക്കി.... അവൻ വാ എന്ന് കാണിച്ചു പതിയെ പുറത്തേക്ക് നടന്നതും പെണ്ണ് വായും പൊളിച്ചു നിന്നു....! "ദൈവമേ എന്നെ ഇഷ്ടം ആണെന്ന് പറയാൻ ആയിരിക്കണേ...." അവളും ഒന്ന് പ്രാർത്ഥിച്ചു പുറത്തേക്ക് നടന്നു....! "ഇനി അച്ഛനമ്മമാരുടെ കാലിൽ വീണു അനുഗ്രഹം വാങ്ങിച്ചോളൂ..." അത് കേട്ടതും ദേവൂട്ടി അവളുടെ അച്ഛനമ്മമാർ ഉള്ള ഭാഗത്തേക്ക് തിരിഞ്ഞതും ശ്രീദേവും അവന്റെ അമ്മയും അച്ഛനും ഉള്ള ഭാഗത്തേക്ക് തിരിഞ്ഞു....! ദേവൂട്ടി ആദ്യം അച്ഛന്റെയും പിന്നീട് അമ്മയുടെയും കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയതും പിന്നെ വല്യേട്ടന്റെ കാലിൽ കൂടി വീണതും അവന്റെ കണ്ണുകൾ നിറഞ്ഞു.... അവളെ പിടിച്ചു നിർത്തി അവൻ അവളെ കെട്ടിപ്പിടിച്ചു....! വെറും ഒരു റിങ് എക്സ്ചേഞ്ചിന് ഇങ്ങനെ ആണെങ്കിൽ കല്യാണത്തിന് എന്താവും.... ശ്രീദേവ് ഒന്ന് ചിന്തിക്കാതെ ഇരുന്നില്ല... "കുഞ്ഞേട്ടനോട് കൂടി അനുഗ്രഹം വാങ് മോളെ...." അച്ഛൻ പറഞ്ഞതും അവൾ അവനെ അവിടെ ഒക്കെ ഒന്ന് നോക്കി....!അവളെ പോലെ എല്ലാരും അവനെ നോക്കിയെങ്കിലും കാണാൻ ഇല്ല....! "ഇവനിത് എവിടെ പോയി...."

അപ്പോഴാണ് ശ്രീക്കുട്ടി കൂടി മിസ്സിംഗ്‌ ആണെന്ന് അവൾ കണ്ടത്....! "കുഞ്ഞേട്ടനോട് ഞാൻ നേരത്തെ അനുഗ്രഹം വാങ്ങിച്ചതാ അച്ഛാ...." എന്നും പറഞ്ഞു അവൾ എല്ലാരേയും ഒന്ന് നോക്കി.... ആർക്കും ഡൌട്ട് ഒന്നും ഇല്ലെന്ന് കണ്ടതും അവൾ ഒന്ന് ആശ്വസിച്ചു.... അവളുടെ അതെ ഡൌട്ട് ശ്രീദേവിനും ഉണ്ടെങ്കിലും അവനും അത് പുറമെ കാണിച്ചില്ല....! "ഇനി മോതിരം മാറിക്കോളൂ....! ആദ്യം ശ്രീദേവ്...." അത് കേട്ടതും അവൻ പുഞ്ചിരിയോടെ താലത്തിൽ നിന്നും റിങ് എടുത്തു അവളെ നേരെ തിരിഞ്ഞു.... അപ്പോഴാണ് അവർ രണ്ട് പേരും മുഖത്തോട് മുഖം നോക്കുന്നത്....അവളിലെ നാണത്തെ അവൻ മതിവരുവോളം ആസ്വദിച്ചു....കണ്ണുകൾ തമ്മിൽ പരസ്പരം ഉള്ള പ്രണയങൾ കയ്മാറി....! ശ്രീക്കുട്ടി നന്ദനരികിൽ നിൽപ്പാണെങ്കിലും അവൻ ഇത് എങ്ങനെ തുടങ്ങും എന്നുള്ള ചിന്തയിൽ പുറം തിരിഞ്ഞു നിൽപ്പാണ്....! "എന്താ പറയാൻ ഉള്ളത്.... ഇപ്പൊ റിങ് എക്സ്ചേഞ്ച് കഴിയും...." "അ.... അത്.... പിന്നെ...! എങ്കിൽ നമുക്ക് മോതിരം മാറി വന്ന് സംസാരിക്കാം അല്ലെ...." അവൻ ഒരു വളിച്ച ഇളിയോടെ പറഞ്ഞതും പെണ്ണ് അവനെ അന്തം വിട്ടു നോക്കി.... ഇത് ഞാൻ തന്നെ പറയേണ്ടി വരും....😟 "വാ... തുടങ്ങി കാണും...." എന്നും പറഞ്ഞു അവൻ അകത്തേക്ക് നടന്ന് നെഞ്ചിൽ കയ് വെച്ചു.... 😒

ദൈവമേ ഇത്തിരി കൂടി നിന്നെങ്കിൽ ഞാൻ നെഞ്ചു പൊട്ടി ചത്തെനെ....! വായും പൊളിച്ചു പിന്നാലെ അവളും അകത്തു കയറി...!റിങ് കയ്യിൽ പിടിച്ചു നിൽക്കുന്ന ശ്രീദേവിനെ കണ്ട് രണ്ടും ഒന്ന് ചിരിച്ചു....! "കയ് കാണിക്ക് മോളെ...." അച്ഛൻ പറഞ്ഞതും അവൾ തല കുനിച്ചു നിന്ന് കയ് അവന് മുന്നിൽ നീട്ടി.... ആ അണിവിരലിൽ അവന്റെ ഇടതു കയ് പിടുത്തം ഇട്ടതും അവളിൽ എന്തൊക്കെയോ മാറ്റം ഉടലെടുത്തത് അവൾ അറിഞ്ഞു.... അവനെ നോക്കിയതും അവനും ഒന്ന് പുഞ്ചിരിച്ചു....പതിയെ അവളുടെ മോതിര വിരലിൽ അവൻ അത് അണിയിച്ചു....രണ്ട് പേരിലും എന്തെന്നില്ലാത്ത സന്തോഷം ഉടലെടുത്തു....! "ഇനി കുട്ടി എടുത്തോളൂ...." അവളും റിങ് എടുത്തു അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.... അവൻ അപ്പൊ തന്നെ ചിരിച്ചു കൊണ്ട് കയ് നീട്ടി...അവന്റെ വിരലിൽ അവൾ റിങ് അണിയിച്ചതും രണ്ട് പേരും പരസ്പരം ഒന്ന് നോക്കി പുഞ്ചിരിച്ചു....! "ഇനി പ്രാർത്ഥിച്ചോളൂ...." "ദൈവമേ അതികം വൈകാതെ ആ കഴുത്തിൽ ഒരു താലി കൂടി കെട്ടി അവളെ എന്റേത് മാത്രമായി തന്നേക്കണേ...." അവൻ കയ് കൂപ്പി പ്രാർത്ഥിച്ചു....! "ഇനി വിവാഹത്തിന് ഒരു ദിവസം കൂടി കാണണം....ഏറ്റവും നല്ല മുഹൂർത്തം തന്നെ ആയിക്കോട്ടെ...." അച്ഛൻ പറഞ്ഞതും തിരുമേനി കബഡി നിരത്തി തുടങ്ങി....

അത് കണ്ടതും നന്ദൻ ശ്രീക്കുട്ടിയെ ഒന്ന് നോക്കി അടുത്തേക്ക് നീങ്ങി....! "ഇനി... വാ...." "😟എന്താ...." "അല്ല പുറത്തേക്ക്...." 🙄ഇത് വല്ലതും നടക്കോ എന്തോ....?!!നന്ദൻ പോയതും പെണ്ണും എല്ലാരേയും ഒന്ന് നോക്കി പിന്നാലെ നടന്നു....! ദേവൂട്ടി നാണത്തോടെ ശ്രീദേവിനെ നോക്കിയതും അവൻ ചിരിച്ചു കൊണ്ട് കണ്ണ് ഇറുക്കി കാണിച്ചു....!❤️ സൂപ്പർ എന്ന് അവളെ നോക്കി വിരൽ കൊണ്ട് ആക്ഷൻ ഇട്ടതും അവൾ ഒന്ന് ചിരിച്ചു....! "ദേവ പ്രിയ.... ദേവിക്ക് പ്രിയപ്പെട്ടവൾ...." "എനിക്കും...." തിരുമേനി പറയുന്നത് കേട്ട് ശ്രീദേവ് പതിയെ പറയുന്നത് കേട്ട് അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു....! "ജാതകം തമ്മിൽ പത്തിൽ പത്ത് പൊരുത്തം...." പൊരുത്തക്കേട് അച്ചന്മാർ തമ്മിലാ....! "എന്താ പറയാൻ ഉള്ളത്...." ശ്രീക്കുട്ടി പുറത്ത് എത്തിയപാടെ ഗൗരവത്തിൽ ചോദിച്ചു....! "അത്.... അത്.... പിന്നെ...." "ഇപ്പൊ ദിവസം പറയും...." "എങ്കിൽ അത് കഴിഞ്ഞു സംസാരിക്കാല്ലേ...." ഒരുത്തന്റെ പിന്നാലെ നടന്നിട്ട് ഇഷ്ടം പറയിച്ച ദേവൂട്ടിയുടെ ഏട്ടൻ തന്നെയാണോ ഇങ്ങേര്....🙄 "വാ.... നോക്കാം...." ക്ഷമയെ പരീക്ഷിക്കുന്നതിന് ഒരു അതിരുണ്ട്.... 😟പെണ്ണ് വീണ്ടും നിരാശയോടെ അവന്റെ പിന്നാലെ അകത്തേക്ക് കയറി....! "മൂന്നാം ദിവസം നല്ലൊരു മുഹൂർത്തം ഉണ്ട്....

അത് കഴിഞ്ഞാൽ പിന്നെ അടുത്ത മാസമേ ഉള്ളു...." അത് കേട്ടതും അവരൊക്കെ പരസ്പരം ഒന്ന് നോക്കിയെങ്കിലും ശ്രീദേവ് മാത്രം എന്തൊക്കെയോ തീരുമാനിക്കുകയായിരുന്നു....! "അടുത്ത മാസം മതി അല്ലെടാ.... ഒരുക്കങ്ങൾ ഒക്കെ വേണ്ടേ...." പെണ്ണിന്റെ അച്ഛൻ ദാസിനോടായി ചോദിച്ചതും ദാസ് അതെ എന്ന പോലെ തലയാട്ടി....! "ആദ്യത്തെ മുഹൂർത്തം കുറിച്ചോളൂ...." ശ്രീദേവ് തിരുമേനിയോടായി പറയുന്നത് കേട്ടതും ദാസും അച്ഛനും പരസ്പരം ഒന്ന് നോക്കി.... നന്ദൻ ആണെങ്കിൽ എങ്ങനെ പറഞ്ഞു തുടങ്ങും എന്ന ചിന്തയിൽ ആണ്....!😟 "ആദ്യത്തേത് എന്ന് പറയുമ്പോൾ രണ്ട് ദിവസം അല്ലെ ഉള്ളു.... ഒരുക്കങ്ങൾ ഒക്കെ വേണ്ടേ... ബന്ധുക്കളെയും ക്ഷണിക്കണം...." ദാസ് ശ്രീയെ നോക്കി കൊണ്ട് പറഞ്ഞു....! "വളരെ അടുത്ത കുറച്ച് ബന്ധുക്കൾ മാത്രം മതി....രണ്ടാളുടെയും ഒരേ കുടുംബക്കാർ ആയത് കൊണ്ട് അവരെയൊക്കെ ക്ഷണിക്കുന്ന കാര്യം ഞാനും നന്ദനും ഏറ്റു....പിന്നെ വിവാഹ മണ്ഡപവും ഞാൻ നോക്കിക്കോളാം...." ശ്രീ എല്ലാം സ്വയം തീരുമാനിച്ചത് പോലെ പറയുന്നത് കേട്ട് ദാസ് അവനെ ദേഷ്യത്തോടെ നോക്കി....! "എന്നാലും വേറെ എന്തൊക്കെ കാര്യങ്ങൾ ഉണ്ട്....കല്യാണവസ്ത്രം എടുക്കണം ആഭരണം എടുക്കണം...." "ചെറുക്കന്റെ വീട്ടുകാർ തീരുമാനിക്കുന്നതിനാണ് പെൺവീട്ടുകാർ വില കല്പിക്കേണ്ടത്...."

ശ്രീയുടെ അച്ഛൻ ദാസിനെ നോക്കി അമർഷത്തോടെ പറഞ്ഞതും ശ്രീ അച്ഛനെ ഒന്ന് നോക്കി....! "എന്റെ അച്ഛാ.... ഓരോന്ന് പറഞ്ഞു അവരെ ഇളക്കി വിടല്ലേ...." "അതാ ഏട്ടാ നല്ലത്.... ഇനിയും ഇവരെ അകറ്റുന്നത് നല്ലതല്ല.... ഇപ്പൊ തന്നെ നമ്മുടെ ദേവൂട്ടി ഒരുപാട് വിഷമിച്ചത് അല്ലെ...." നന്ദൻ കൂടി പറഞ്ഞതും ദാസ് അവളെ മുഖത്തേക്ക് ഒന്ന് നോക്കി.... അവൾക്കും എന്തൊക്കെയോ പറയണം എന്നുണ്ട്... പക്ഷെ എന്ത് തീരുമാനിക്കും എന്ന് അറിയാത്ത പോലെ....! "എങ്കിൽ അത് തന്നെ കുറിച്ചോളൂ...." ദാസ് ശ്രീയെ ദേഷ്യത്തോടെ തന്നെ നോക്കി കൊണ്ട് പറഞ്ഞു....! "പത്തിനും പത്ത് പതിനഞ്ചിനും ആണ് മുഹൂർത്തം...." "ശരി...." ശ്രീദേവ് പുഞ്ചിരിയോടെയും അത്യധികം സന്തോഷത്തോടെയും കയ് കൂപ്പി നിന്നു....! "ഇനി വല്ലതും കഴിക്കാം...." അച്ഛൻ പറഞ്ഞതും എല്ലാരും നിന്നിടത് നിന്ന് നീങ്ങി തുടങ്ങി....! ദേവൂട്ടി നടക്കാൻ ഒരുങ്ങിയതും ശ്രീ അവളെ കയ്യിൽ പിടിച്ചു നിർത്തി.... അവൾ എന്തെ എന്ന പോലെ അവനെ നോക്കിയതും അവൻ അപ്പോഴേക്കും അവളുടെ കയ്യും പിടിച്ചു പുറത്തേക്ക് നടന്നു....! ...........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story