Oh my love 😱: ഭാഗം 31

oh my love

രചന: AJWA

"നിനക്കെന്താ ദേവൂട്ടി ഒരു വിഷമം പോലെ...." അവളുടെ മുഖം ഒന്ന് മാറിയതും അവൻ അത് മനസ്സിൽ ആക്കിയെന്ന പോലെ ചോദിച്ചു....! "അത് പിന്നെ ശ്രീയേട്ടാ....അച്ഛനും വല്യേട്ടനും പറഞ്ഞ പോലെ അടുത്ത മാസം പോരെ കല്യാണം...." "വയ്യെടി എനിക്ക് ഇനിയും നിന്നെ അകന്നിരിക്കാൻ....അത് കൊണ്ടാ നീ എത്രയും പെട്ടെന്ന് എന്റേതാവണം എന്ന് ഞാൻ ആഗ്രഹിക്കുന്നത്...." അത് കേട്ടതും അവൾ അവനെ ഇറുകെ കെട്ടിപ്പിടിച്ചു നിന്നു....!അവനും അവളെ ചേർത്തു പിടിച്ചു കൊണ്ട് അവന്റെ കയ് അവളുടെ സാരി വിടവിലൂടെ അവളുടെ നഗ്നമായ വയറിൽ അമർത്തി ചേർത്തു നിർത്തി സെൽഫി എടുക്കാൻ തുടങ്ങി.... അവിടെ ഏറ്റ ചൂടിൽ അവൾ ഒന്ന് പിടഞ്ഞു....! "ദെ ശ്രീയേട്ടാ കളിക്കല്ലേ.... എനിക്ക് ഇക്കിളി ആവുന്നു...." "അപ്പൊ രണ്ട് ദിവസം കൂടി കഴിഞ്ഞാൽ നീ എല്ലാം എങ്ങനെ സഹിക്കും...." "എന്ത്...."🙄 "എന്റെ പ്രണയം..." അവൾ ഒരു ചിരിയോടെ അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി....! "ഇപ്പോഴേ ഇങ്ങനെ നാണിക്കല്ലേ പെണ്ണെ....നിന്റെ ഈ നാണം കാണുമ്പോൾ ഞാൻ പിടി വിട്ടു പോവും...."

അവൾ തല ഉയർത്തി അവനെ തുറിച്ചു നോക്കിയതും അവൻ ഒന്ന് ചിരിച്ചു....! "ഞാൻ ചുമ്മാ പറഞ്ഞതാടി...." "എങ്കിൽ ശ്രീയേട്ടന് കൊള്ളാം...." "ശ്രീയേട്ടൻ വാ ഭക്ഷണം കഴിക്കണ്ടേ...." രണ്ടും അകത്തേക്ക് നടക്കുമ്പോ ആണ് നന്ദന് പിന്നാലെ വായും പൊളിച്ചു പോവുന്ന ശ്രീക്കുട്ടിയെ കണ്ടത്....! "അയ്യേ ഇവരെന്താ ഇങ്ങനെ....?!!"🙄 "മിക്കവാറും ഞങ്ങളെ കെട്ടിന്റെ അന്ന് ഇത് കൂടെ നടത്തേണ്ടി വരുമെന്നാ തോന്നുന്നേ...." "എനിക്ക് തോന്നുന്നില്ല...." "നിന്റെ കുഞ്ഞേട്ടന് നിന്റെ അത്ര പോലും ധൈര്യം ഇല്ല ല്ലേ...." "അപ്പൊ ശ്രീയേട്ടന്റെ പെങ്ങൾക്കോ...." "അത് പിന്നെ അവൾ കരുതി കാണും അവൻ പറയെട്ടെ എന്ന്....അല്ലേലും അതല്ലേ അതിന്റെ ശരി...." അത് കേട്ടതും ദേവൂട്ടി നേരെ നിന്ന് അവനെ ഒന്ന് മൊത്തത്തിൽ നോക്കി.... അപ്പോഴാണ് അവന് താൻ പറഞ്ഞ അബദ്ധം മനസ്സിൽ ആയത്....! "എന്നിട്ടാണോ ഏഴു വർഷം എന്നെ പിന്നാലെ നടത്തിച്ചത്...." "അതിനൊക്കെ പകരം ആയി നീയെന്നെ രണ്ടാഴ്ച അല്ലെ അവഗണിച്ചത്...." അത് ഓർക്കും തോറും അവളുടെയും അവന്റെയും മനസ് ഒരു പോലെ വിങ്ങും....!

"സോറി ശ്രീയേട്ടാ...." അവൾ പരിസരം മറന്നു അവനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു....!അപ്പോഴാണ് പെണ്ണിന്റെ അച്ഛനെ ശ്രീദേവ് കണ്ടത്....! "അച്ഛൻ നോക്കുന്നു ദേവൂട്ടി...." അവൻ പെണ്ണിന്റെ അച്ഛനെ നോക്കി ഒന്ന് ഇളിച്ചു കൊണ്ട് പറഞ്ഞതും അവൾ അവനെ വിട്ടു മാറി അകത്തേക്ക് ഓടി....! "വാ മോനെ....ഭക്ഷണം കഴിക്കാം...." ശ്രീ തലയാട്ടി ചമ്മൽ ഒന്നും പുറത്ത് കാണിക്കാതെ പിന്നാലെ നടന്നു....! "എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ ഒന്ന് പറ നന്ദേട്ടാ.... ഞാൻ പോവാ...."😬 വന്നിട്ട് പത്ത് മിനിറ്റ് ആയി....! "അത്.... അത് പിന്നെ നിനക്ക് എന്തെങ്കിലും എന്നോട് പറയാൻ ഉണ്ടോ...?!!"😢 "😒എനിക്കൊന്നും ഇല്ല...." "ഇല്ലേ...."🙄 "ഇല്ലന്നെ...." "എങ്കിൽ നീ പോയിക്കോ...." "നന്ദേട്ടൻ അല്ലെ എന്നോട് എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞു വിളിച്ചു കൊണ്ട് വന്നത്....ഇതും ചേർത്ത് മൂന്ന് തവണയായി....!" 🙄ആണോ.... എങ്കിൽ പിന്നെ പറഞ്ഞേക്കാം....! "ശ്രീക്കുട്ടിക്ക് ആരോടെങ്കിലും പ്രേമം ഉണ്ടോ....?!!" "ഉണ്ട്...." അവൾ ചിരി മറച്ചു പിടിച് ഗൗരവത്തിൽ പറഞ്ഞു....! "ആ.... രെ... യാ...."😒

"എനിക്കൊരു കളിക്കൂട്ടുകാരിയുണ്ട്.... അവൾക്ക് ഒരു പെണ്ണിനോട് ഇഷ്ടം ആണെന്ന് തുറന്ന് പറയാൻ പോലും ആവാത്ത ഒരു ഏട്ടൻ ഉണ്ട്.... അവനെയാ ഞാൻ പ്രേമിക്കുന്നത്...." 😢അങ്ങനെ അതും പോയികിട്ടി.... വെറുതെ സ്വപ്നം കണ്ടത് മിച്ചം....!അവൻ അതും ചിന്തിച്ചു അവൾക്ക് മുന്നേ നടന്നതും ഒന്ന് നിന്നു....! 😍ചിരിയോടെ ഉള്ള അവളുടെ നോട്ടം കണ്ടതും അവൻ പരിസരം മറന്നു അവളെ അടുത്തേക്ക് നടന്നു അവളെ കെട്ടിപ്പിടിച്ചു നിന്നു....! "വിട് നന്ദേട്ടാ..... ആരെങ്കിലും കാണും...." നന്ദൻ അവളെ വിട്ടു മാറി അവളെ തന്നെ നോക്കി പുഞ്ചിരിച്ചു....! "ഐ ലവ് യു നന്ദേട്ടാ...."❤️ "ഐ ലവ് യു...." "ഇത് ഒന്ന് ഈ നാവിൽ നിന്ന് കേൾക്കാൻ ഞാൻ എത്ര മാത്രം ആഗ്രഹിച്ചിട്ടുണ്ട് എന്ന് അറിയോ...." "ഞാനും....!😘 നിനക്ക് എന്റെ ഓരോ നോട്ടത്തിലും എന്റെ ഇഷ്ടം മനസ്സിൽ ആയിട്ടില്ലേ...." "മ്മ്.... പക്ഷെ നന്ദേട്ടൻ ആദ്യം പറയട്ടെ എന്ന് കരുതി....പക്ഷെ ദേവൂട്ടിയുടെ അത്രയും ധൈര്യം ഇല്ലെന്ന് ഞാൻ അറിയോ...." "എന്നാര് പറഞ്ഞു.... ഞാൻ അവളുടെ ഏട്ടനാ.... അവൾ പറഞ്ഞിട്ടാ നിന്റെ ഏട്ടൻ അവളെ ഇഷ്ടം തിരിച്ചറിഞ്ഞത് എങ്കിൽ എനിക്കും ഉണ്ടാവില്ലേ നിന്റെ വായിൽ നിന്ന് എന്നെ ഇഷ്ടം ആണെന്ന് കേൾക്കാൻ ഉള്ള ആഗ്രഹം...." "അപ്പൊ ഒക്കെ അക്ഷൻ ആയിരുന്നു അല്ലെ...." "പിന്നല്ലാതെ...." "എങ്കിൽ പറ എപ്പോഴാ എന്നെ കല്യാണം കഴിക്കുന്നേ...." "😨ഏ...." "എപ്പോഴാ എന്നെ കെട്ടുന്നത് എന്ന്...." അത് പിന്നെ കുട്ടിക്ക് ഇത്തിരി തിടുക്കം ഉണ്ട്....

കൂടെ ഉള്ളത് രണ്ട് ദിവസം കൊണ്ട് കെട്ടി കഴിഞ്ഞു വീട്ടിലേക്ക് വരും.... അപ്പൊ പിന്നെ പെണ്ണിനും കാണില്ലേ ആഗ്രഹം....! "അത്.... ദേവൂട്ടിയുടെയും ശ്രീയുടെയും കഴിഞ്ഞിട്ട് നമ്മുടെ കാര്യം നടത്താം.... ഇപ്പൊ നീ ചെല്ല്.... ആരെങ്കിലും തിരക്കി വരും...." ശ്രീക്കുട്ടി അവനെ നോക്കി ഒന്ന് ചിരിച്ചു അകത്തേക്ക് നടന്നു....!ഇവളെ ഒന്ന് കെട്ടാൻ പല കടമ്പകളും കടക്കേണ്ടി വരും...! നന്ദൻ അകത്തേക്ക് കയറി ശ്രീദേവിന്റെ അടുത്തായി ചെന്നിരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി....! "എന്തായി...." "അത് സെറ്റ്.... പക്ഷെ എങ്ങനെ അച്ഛന്മാരോട് ഇത് പറയും...."😒 "ഉള്ള ചങ്കുറ്റത്തിൽ നിന്ന് ഇത്തിരി പുറത്തെടുക്കെടാ...." "ഇവളെ കെട്ടിന്റെ അന്ന് ഇവന്റെയും കൂടെ നടത്താൻ ആയിരുന്നു ഞങ്ങളെ ആഗ്രഹം.... രണ്ട് ദിവസം അല്ലെ ഉള്ളു അപ്പൊ ഇവന്റെ പിന്നെ ഒരു ദിവസം നടത്തെണ്ടി വരും...." നന്ദനെ നോക്കി അച്ഛൻ പറഞ്ഞു....! "വൈകീട്ട് നമുക്ക് എന്തായാലും ആ കുട്ടിയെ കാണാൻ പോവാം...." ദാസ് പറഞ്ഞതും ശ്രീക്കുട്ടി കണ്ണും മിഴിച്ചു നന്ദനെ നോക്കി.... അവൻ ആണെങ്കിൽ ലവ് സക്സസ് ആയ അന്ന് തന്നെ ഫൈൽ ആവോ എന്ന അവസ്ഥയിൽ ആണ്....! "ഈ തിരക്ക് ഒക്കെ കഴിയട്ടെ ഏട്ടാ...." "ഇന്നിനി ലീവ് എടുത്ത സ്ഥിതിക്ക് അത് കൂടെ നടക്കട്ടെ...."

"എടാ ശ്രീ ഒന്ന് ഹെല്പ്പെടാ...." "ഞാൻ എന്ത് ചെയ്യാൻ.... എന്റെ കാര്യം തന്നെ ഇവിടെ എത്തിച്ച പാട് എനിക്കെ അറിയൂ....മാത്രവുമല്ല ഞാൻ ആയിട്ട് ഇതിന് മുൻകയ് എടുത്താൽ എന്റെ അച്ഛനാ കക്ഷി എന്റേത് കൂടി മുടക്കും....അവളെ നഷ്ടപ്പെടുന്ന കാര്യം,,,, സഹിക്കാൻ പറ്റില്ലെടാ...." എന്നും പറഞ്ഞു ശ്രീ കഴിച്ചത് മതിയാക്കി എണീറ്റ് പോയി....! നന്ദനും കഴിച്ചത് മതിയാക്കി എണീറ്റ് കയ് കഴുകുന്നത് കണ്ട് ശ്രീക്കുട്ടി അടുത്ത് ചെന്നു....! "നീ പേടിക്കേണ്ടടി.... എനിക്ക് ആ പെണ്ണിനെ ഇഷ്ടം ആയില്ലെന്ന് ഞാൻ പറഞ്ഞോളാം...." "എനിക്ക് പേടിയൊന്നും ഇല്ല...." എന്നും പറഞ്ഞു പെണ്ണ് പോയി....! ശ്രീദേവ് കയ്യും കഴുകി എല്ലാരേയും ഒന്ന് നോക്കിയതും അവരൊക്കെ ഓരോ ഭാഗത്ത്‌ നിന്ന് കൊണ്ട് പിടിച്ച ചർച്ചയാണ്....ദേവൂട്ടിയുടെ പാദസരത്തിന്റെ കിലുക്കം കേട്ടതും അവൻ പതിയെ പിന്നിലേക്ക് നടന്നു അവൾ ഉള്ള മുറിയിലേക്ക് കയറി....! "എ.... എന്താ... ശ്രീയേട്ടാ...." ദാസിന്റെ മുറിയിൽ കുഞ്ഞിനെ കൊഞ്ചിക്കുന്ന ദേവൂട്ടി അവനെ കണ്ടതും ചാടി എണീറ്റ് കൊണ്ട് ചോദിച്ചു.... അവൻ ഒരു കള്ള ചിരിയോടെ അവളുടെ അടുത്തേക്ക് നടന്നു....! ഉറങ്ങാതെ കിടക്കുന്ന കുഞ്ഞിനെ ഒന്ന് നോക്കി ചിരിക്കുന്നത് കണ്ട് ദേവൂട്ടിയും കുഞ്ഞിനെ നോക്കി ഒന്ന് ചിരിച്ചു....

പക്ഷെ അതിന് മുന്നേ അവൻ അവളെ വലിച്ചടുപ്പിച്ചു അവളുടെ അധരങ്ങൾ കവർന്നെടുത്തു.... അവളുടെ കണ്ണുകൾ വിടർന്നതും അവൾ അവന്റെ തോളിൽ അമർത്തി പിടിച്ചു....! അവളുടെ ചുണ്ടുകൾ മാറി മാറി നുകർന്നു കൊണ്ട് അവൻ നാവിനെ തേടി പിടിച്ചു അതിനെയും നുകർന്നു....അവൾ ഒന്ന് കൂടെ അവനിലേക്ക് അടുത്തു.... ഇരുവരുടെയും ശ്വാസം ഒന്നായ പോലെ....!❤️ ദാസ് തന്റെ മുറിയിലേക്ക് കയറിയതും ആ കാഴ്ച കണ്ട് തറഞ്ഞു നിന്നു....അവളുടെ പിടക്കുന്ന മിഴികൾ വല്യേട്ടനിൽ ഉടക്കിയതും അവൾ ശ്രീയെ പിടിച്ചു തള്ളി മാറ്റി.... അവൻ പിന്നിലേക്ക് നീങ്ങുമ്പോൾ മതി വരാത്ത പോലെ അവളുടെ കീഴ്ചുണ്ടിനെ കടിച്ചു വലിച്ചു....! "വല്യേ...ട്ടൻ...." എന്നും പറഞ്ഞു അവൾ ആരെയും നോക്കാതെ പുറത്തേക്ക് ഇറങ്ങി പിന്നെ ഒരു ഓട്ടം ആയിരുന്നു.... ശ്രീദേവും ദാസിനെ ഒന്ന് നോക്കി വളിച്ച ഒരു ഇളിയോടെ പുറത്തേക്ക് നടന്നു....! ........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story