Oh my love 😱: ഭാഗം 33

oh my love

രചന: AJWA

ശ്രീ അവന് വാങ്ങുന്നതിനേക്കാൾ കൂടുതൽ വാങ്ങിയത് ദേവൂട്ടിക്കാണ്....തന്റെ ഷർട്ടിന് മാച്ച് ആയ സാരി തന്നെ അവൾക്ക് വേണ്ടി വാങ്ങി....! ദേവൂട്ടി മുറിയിൽ വന്നതും കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്നു.... അവളുടെ രൂപത്തെക്കാൾ അവൾ കാണുന്നത് ശ്രീയേട്ടൻ തന്റെ കഴുത്തിൽ താലി കെട്ടുന്നതാണ്....❤️ അനു മുറിയിലേക്ക് വന്നതും കണ്ടത് കണ്ണാടിയിൽ നോക്കി ഇരുന്ന് പുഞ്ചിരിക്കുന്ന ദേവൂട്ടിയെയാണ്.... അത് കണ്ട് ഒരു ചിരിയോടെ അവളുടെ അടുത്ത് ചെന്നിരുന്നു....! "എന്റെ ഈശ്വരാ ഇവൾക്കിത് എന്ത് പറ്റി....ആദ്യായിട്ടാ കണ്ണാടിയിൽ നോക്കി ഇങ്ങനെ ഇരിക്കുന്ന ഒരാളെ ഞാൻ കാണുന്നത്...." അത് കേട്ടതും ദേവൂട്ടി ഞെട്ടി കൊണ്ട് ചേട്ടത്തിയെ നോക്കി....! "എന്താ ശ്രീയേട്ടനെ സ്വപ്നം കണ്ട് ഇരിക്കുകയായിരുന്നോ മോൾ...." "മ്മ്.... ഇന്നത്തെ ദിവസം നീങ്ങാത്ത പോലെ...." അതിന് ചേട്ടത്തി ഒന്ന് ചിരിച്ചു....! "അത് നിനക്ക് അങ്ങനെ ഒക്കെ തന്നെയാ തോന്നുക....പക്ഷെ ഞാൻ ഒന്നും അങ്ങനെ അല്ലായിരുന്നു.... അറൈൻജ്ഡ് മാരേജ് അല്ലെ....ദിവസം ഒക്കെ പെട്ടെന്ന് തീരുന്നത് പോലെയാ എനിക്ക് തോന്നിയത്.... വീട്ടുകാരെ ഒക്കെ വിട്ടു പെട്ടെന്ന് ഒരു ദിവസം മറ്റൊരു വീട്ടിലേക്ക് പോവുക എന്ന് വെച്ചാൽ പേടിക്കേണ്ട കാര്യം അല്ലെ....

പക്ഷെ ആ കാര്യത്തിൽ നീ ഭാഗ്യവതിയാ...." അത് കേട്ടതും അവളുടെ മുഖത്തെ സന്തോഷം മാഞ്ഞു....! "ഞാനും എല്ലാരേയും വിട്ടു പോവണ്ടേ ചേട്ടത്തി.... അതൊന്നും ഞാൻ ഓർത്തില്ല...." "അത് ഇവിടെ അടുത്തല്ലേ.... നിനക്ക് എപ്പോ വേണേലും ഇവിടെ വരാലോ.... പിന്നെ നിനക്ക് ഈ വീട് പോലെ തന്നെയല്ലേ അതും....മുമ്പൊക്കെ നീ അവിടെ തന്നെ ആയിരുന്നില്ലേ...." "എന്നാലും അച്ഛനെയും അമ്മയെയും വല്യേട്ടനെയും കുഞ്ഞേട്ടനേയും ചേട്ടത്തിയെയും കുഞ്ഞിനെയൊക്കെ കാണാതെ എങ്ങനാ ഞാൻ...."🥺 അവളുടെ കണ്ണ് നിറഞ്ഞത് കണ്ടതും ചേട്ടത്തി അവളെ ചേർത്ത് പിടിച്ചു....! "നീ ഭാഗ്യവതിയാ ദേവൂട്ടി.... നിന്റെ കൺവെട്ടത് തന്നെ എല്ലാരും ഇല്ലേ.... എപ്പോ വേണേലും ഇങ്ങോട്ട് നിനക്ക് ഒന്ന് ഓടി വരാവുന്ന ദൂരമല്ലെ ഉള്ളു...." അവളെ ആശ്വസിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ മോൻ കരയുന്നത് കേട്ടതും ചേട്ടത്തി പോയി.... ദേവൂട്ടി വിഷമത്തോടെ ബെഡിലേക്ക് കിടന്നു....! തന്റെ ശ്രീയേട്ടനെ തനിക്ക് കിട്ടുമ്പോൾ തന്റെ ആരൊക്കെയോ നഷ്ടപ്പെടുന്ന പോലെ ഒരു തോന്നൽ....! "എടാ ലിസ്റ്റിലുള്ള എല്ലാരേയും ക്ഷണിച്ചിട്ടില്ലേ ആരെയും വിട്ടില്ലല്ലോ അല്ലെ...." "ഇല്ലച്ച....എല്ലാരേയും ക്ഷണിച്ചു...." "സദ്യയുടെ കാര്യം ഒക്കെ...." "അതൊക്കെ റെഡിയാ അച്ഛാ...."

നന്ദൻ ലിസ്റ്റിൽ നോക്കി എല്ലാം ടിക് ചെയ്തു കൊണ്ട് പറഞ്ഞു....! "ആളെ എണ്ണം കൊടുത്തത് കുറഞ്ഞു പോയിട്ടൊന്നും ഇല്ലല്ലോ.... പിന്നെ സദ്യ തികയാതെ വരരുത്...." "എന്റെ അച്ഛാ ഏട്ടന്റെയും എന്റെയും ഫ്രണ്ട്സിനെ വരെ എണ്ണത്തിൽ പെടുത്തിയിട്ടുണ്ട്.... പിന്നെ ഓഫിസ് സ്റ്റാഫും...." എല്ലാം ഒന്ന് കൂടെ നോക്കുമ്പോൾ ആണ് ദേവൂട്ടി നിരാശയോടെ വന്ന് അവർക്കരികിൽ ഇരുന്നത്....! അപ്പോഴേക്കും അമ്മയും അനുവും ഡെയിനിങ് ടേബിളിൽ ഫുഡ്‌ കൊണ്ട് വെച്ചു....! "എന്ത് പറ്റി മോളെ....എന്താ മുഖത്ത് ഒരു വിഷമം...." "എനിക്ക് നിങ്ങളെ ഒന്നും വിട്ടു പോവേണ്ട അച്ഛാ...." അവൾ അച്ഛനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു....! അത് കണ്ട് എല്ലാരും കണ്ണീരോടെ ഒന്ന് പുഞ്ചിരിച്ചു....! "ഇത്രയും വലിയ കുട്ടിയായിട്ട് കരയാ എന്റെ മോൾ.... ദൂരേക്ക് ഒന്നുമല്ലല്ലോ അടുത്തല്ലേ.... മോൾക്ക് എപ്പോ വേണേലും ഇങ്ങോട്ട് വരാലോ... ഞങ്ങളും മോളെ കാണാൻ തോന്നുമ്പോൾ അങ്ങോട്ട് വരും പോരെ...." അച്ഛൻ അവളെ കണ്ണ് നീർ തുടച്ചു കൊടുത്തു കൊണ്ട് പറഞ്ഞു....! "എന്നാലും അച്ഛാ എനിക്ക് നിങ്ങൾ അടുത്തില്ലാത്തത് ഓർക്കാൻ കൂടെ വയ്യ...."😢 "എങ്കിൽ ഒരു കാര്യം ചെയ്യാം.... നമുക്ക് ശ്രീയെ വിളിച്ചു ഇവൾക്ക് നമ്മളെ ഒന്നും വിട്ടു വരാൻ താല്പര്യം ഇല്ലെന്നും ഈ കല്യാണം വേണ്ടെന്നും വിളിച്ചു പറയാം..." നന്ദൻ പറഞ്ഞതും അവൾ അവനെ തുറിച്ചു നോക്കി....!അതിനവൻ ഇളിച്ചു കൊടുത്തതും കയ്യിൽ കിട്ടിയ ജഗ് എടുത്തു അവന്റെ നേരെ തിരിഞ്ഞതും അവൻ ഒരു ഓട്ടം ആയിരുന്നു....!

"ദേവൂട്ടി അതിൽ വെള്ളം ഉണ്ട്.... ഞാൻ ഒരു തമാശ പറഞ്ഞതാ...." അപ്പോഴേക്കും വെള്ളം മുഴുവനും അവന്റെ മേലെ വീണു.... അത് കണ്ട് അവൾ ചിരിക്കാൻ തുടങ്ങിയതും ബാക്കി ഉള്ളവരും അവന്റെ നനഞ്ഞ പൂച്ചയെ പോലുള്ള നിൽപ് കണ്ട് ചിരിക്കാൻ തുടങ്ങി.... അവളുടെ സങ്കടം മാറ്റാൻ ആണ് അവൻ അങ്ങനെ പറഞ്ഞത് തന്നെ.... അവൻ പ്രതീക്ഷിച്ചതുമാണ് അവളുടെ ഈ പ്രവർത്തിയും....! 💕___💕 "ഞാൻ ഇന്ന് അച്ഛന്റെയും അമ്മയുടെയും കൂടെയാ കിടക്കുന്നെ....ഞാൻ ഇപ്പൊ വരാട്ടോ അമ്മേ...." അതും പറഞ്ഞു അവൾ മുറിയിലേക്ക് പോയി.... മുറി മുഴുവനും കണ്ണോടിച്ചു....എന്തോ വല്ലാത്ത സങ്കടം തോന്നി.... അവൾ ബെഡിൽ ഇരുന്നു ഫോൺ എടുത്തു പതിവ് പോലെ ശ്രീയേട്ടനെ വിളിച്ചെങ്കിലും കോൾ അറ്റൻഡ് ചെയ്തില്ല.... തിരക്കാവും.... അവൾ അവന് മെസേജ് ചെയ്തു ഫോണും വെച്ച് താഴേക്ക് ഇറങ്ങി.... അമ്മയുടെയും അച്ഛന്റെയും കൂടെ ചെന്ന് കെട്ടിപ്പിടിച്ചു കിടന്നു....കുറച്ചു കഴിഞ്ഞതും നന്ദനും കയ്യിൽ തലയിണയായി അവർക്കരികിൽ വന്ന് കിടന്നു.... ദാസും വിഷമത്തോടെ തന്റെ കയ്യും പിടിച്ചു വല്യേട്ടാ എന്നും വിളിച്ചു നടക്കുന്ന ദേവൂട്ടിയെ ഓർത്തതും അവനും അവർക്കരികിൽ വന്ന് കിടന്നു.... നടുവിൽ ആയി കിടക്കുന്ന ദേവൂട്ടിയെ ചേർത്ത് പിടിച്ചു അച്ഛനും അമ്മയും അമ്മയുടെ അടുത്തായി നന്ദനും അച്ഛനടുത്തായി ദാസും അവരുടെ മേലെ കൂടെ അവളെ വാത്സല്യത്തോടെ ചേർത്ത് പിടിച്ചിട്ടുണ്ട്....

അത് കണ്ടതും അനു ഒന്ന് ചിരിച്ചു കൊണ്ട് മുറിയിലേക്ക് പോയി....! എല്ലാ തിരക്കുകളും കഴിഞ്ഞു ശ്രീദേവ് ദേവൂട്ടിയെ കാണാൻ ദേവനിലയത്തിലേക്ക് ചെന്നു...ബെഡ്റൂമിൽ അവളെ കാണാതെ അവൻ നെറ്റി ചുളിച്ചു... പെണ്ണ് ഇത് എവിടെ പോയി....അവളുടെ ഫോൺ ബെഡിൽ തന്നെ കണ്ട് അവൻ അത് കയ്യിൽ എടുത്തു.... അതിലെ വാൾപേപ്പർ താൻ ആണ്.... അത് നോക്കി അവൻ പുഞ്ചിരിയോടെ ഇരുന്നു.... തന്റെ ഫോൺ എടുത്തു നോക്കിയതും അവളുടെ പത്തിരുപത് മിസ്ഡ് കോൾ കണ്ട് അവൻ നാവ് കടിച്ചു....തിരക്കിനിടയിൽ ഡിസ്റ്റർബ് ആവേണ്ടെന്ന് കരുതി സൈലന്റിൽ ഇട്ടതാണ്.... അത്രയും ക്ഷമയോടെ അവൾ വിളിച്ചത് ഓർത്ത് അവന് വല്ലാതായി.... അവളുടെ മെസേജ് കൂടി കണ്ടതും അവൻ ഒന്ന് ചിരിച്ചു....! "ഇന്ന് കൂടിയല്ലെ ഞാൻ ഇവിടെ ഉള്ളു ശ്രീയേട്ടാ....അത് ഓർക്കുമ്പോ തന്നെ എനിക്ക് കരച്ചിൽ വരുവാ....അത് കൊണ്ട് ഞാൻ അമ്മയുടെയും അച്ഛന്റെയും കൂടെയാ കിടക്കുന്നത്...." അത് കണ്ടതും അവൻ താഴേക്ക് പതിയെ നടന്നു.... ആ ഹിറ്റ്ലർക്ക് ഇതൊന്നും കണ്ണിൽ പിടിക്കില്ല.... അല്ലേലും നാളെ കെട്ടുന്ന പെണ്ണിനെ ഇന്ന് കാണാൻ വരേണ്ട വല്ല ആവശ്യവും ഉണ്ടോ....!🙄 വാതിൽ അടച്ചിട്ടില്ല.... അവൻ അകത്തേക്ക് നോക്കിയതും ആ കാഴ്ച കണ്ട് അവൻ പുഞ്ചിരിയോടെ നിന്നു....

നാളെ തൊട്ട് നീ എന്റെ നെഞ്ചിലെ ചൂടെറ്റു കിടക്കേണ്ടവൾ ആണ്.... അവൻ ചെറിയ കുശുമ്പോടെ ചിന്തിച്ചു....! ഇത്തിരി നേരം കൂടി ആ കാഴ്ച നോക്കി നിന്ന് അവൻ പുറത്തേക്ക് ഇറങ്ങി.... പുഞ്ചിരിയോടെ തന്റെ മുറിയിൽ വന്ന് കിടന്നു.... ഈ രാവ് ഒന്ന് പുലർന്നിരുന്നുവെങ്കിൽ....ഇന്നത്തെ രാത്രിക്ക് ഒത്തിരി ധൈർഗ്യം ഉള്ളത് പോലെ അവന് തോന്നി.... അവൾ തന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്നത് പോലെ തോന്നിയവൻ അവളുടെ നെറ്റിയിൽ എന്ന പോലെ തലയിണയിൽ ചുണ്ടുകൾ അമർത്തി....❤️ 💕__💕 "ദേവൂട്ടി.... എണീക്ക് മോളെ...." അമ്മ വിളിച്ചതും അവൾ കണ്ണുകൾ തുറന്നു.... തന്നെ ചേർത്ത് പിടിച്ചു കിടക്കുന്ന വല്യേട്ടനെയും കുഞ്ഞേട്ടനേയും കണ്ട് അവൾ പുഞ്ചിരിയോടെ വീണ്ടും അവരെയും കെട്ടിപ്പിടിച്ചു കിടന്നു....! "ഇത് നല്ല കഥ.... ടാ എണീറ്റെടാ രണ്ടും ആകെ ഉള്ള പെങ്ങളെ കല്യാണം ആണെന്ന് മറന്നോ...." രണ്ടിനെയും അച്ഛൻ തട്ടി വിളിച്ചപ്പോൾ ആണ് രണ്ടും കണ്ണ് തുറന്നത്....ദേവൂട്ടിയെ കണ്ടതും രണ്ട് പേരും വാൽസല്യ പൂർവ്വം അവളെ ചേർത്ത് പിടിച്ചു....! "മതിയെടാ.... ഇത്രയും കാലം അവൾ ഇവിടെ തന്നെ ഉണ്ടായിരുന്നു.... അപ്പോഴൊന്നും ഇല്ലാത്ത സ്നേഹം അവൾ വേറൊരുത്തന്റെ ആവാൻ നേരത്താണോ ഉണ്ടായത്...."

"ഇവൾ എന്നും ഞങ്ങളെ നെഞ്ചിൽ ഉണ്ട് അച്ഛാ....പക്ഷെ ഇന്ന് ഇവളെ മറ്റൊരുത്തനു വിട്ടു കൊടുക്കണം എന്ന് ഓർക്കുമ്പോഴാ...." "എന്ന് വെച്ച് അവളെ കെട്ടിക്കാതിരിക്കാൻ പറ്റുമോ...." "നീ എന്തിനാടി ഇത്രയും പെട്ടെന്ന് വലുതായത്...." നന്ദൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെ പറഞ്ഞു....! "അതാ ഞാനും ആലോചിക്കുന്നേ കുഞ്ഞേട്ടാ.... ഇനി ഇപ്പൊ എന്ത് ചെയ്യാനാ...."😒 "കാലത്ത് തന്നെ അവളെ സങ്കടപ്പെടുത്തതെടാ...." "അയ്യോടാ കുഞ്ഞേട്ടന്റെ ദേവൂട്ടിക്ക് സങ്കടം ആയോ...." "കുഞ്ഞേട്ടന്റെയോ.... അവൾ വല്യേട്ടന്റെയാ അല്ലെ മോളെ...." 🙄അച്ഛനും അമ്മയും പരസ്പരം ഒന്ന് നോക്കി പുഞ്ചിരിച്ചു....! "ഞാൻ എന്റെ അച്ഛന്റെയും അമ്മയുടെയും ആണ്...." അവൾ എണീറ്റിരുന്നു അമ്മയെയും അച്ഛനെയും കെട്ടിപ്പിടിച്ചു...അവരും അവളെ ചേർത്ത് പിടിച്ചു....! "ആഹാ ഇത് വരെ എണീറ്റില്ലേ.... കാലത്ത് എണീറ്റ് ക്ഷേത്രത്തിൽ പോന്ന പെണ്ണാ.... മടിയന്മാരായ ഏട്ടന്മാരെ കൂടെ കിടന്ന് അവളും ഇന്ന് നേരം വൈകി...." "ഇന്ന് എന്തായാലും നമുക്ക് ഒരുമിച്ച് പോവേണ്ടത് അല്ലെ മോളെ....മോൾ ചെന്ന് കുളിച് റെഡി ആയി വാ...." അമ്മ എണീറ്റ് കൊണ്ട് പറഞ്ഞതും അവളും പിന്നാലെ അനുസരണയോടെ എണീറ്റു പോയി....! "ഏട്ടനും അനിയനും എണീക്കാൻ ഉള്ള ഭാവം ഒന്നും ഇല്ലേ....ആകെ കൂടെ ഉള്ള ഒരു പെങ്ങളെ കല്യാണം ആണ്.... അത് മറക്കണ്ട...." അനു ചിരിച്ചു കൊണ്ട് പറഞ്ഞതും ദാസും നന്ദനും പരസ്പരം ഒന്ന് നോക്കി എണീറ്റു പോയി....! 💕___💕

ദേവൂട്ടി കുളിച്ചിറങ്ങിയതും ചേട്ടത്തിയും അച്ഛന്റെയും അമ്മയുടെയും വകയുള്ള ഒന്ന് രണ്ട് സ്ത്രീകളും മുറിയിൽ ഉണ്ട്.... അവരെ ഒക്കെ നോക്കി ഒന്ന് ചിരിച്ചു അവൾ താഴേക്ക് ചെന്നു....! കോളേജിൽ ഉള്ള രണ്ട് മൂന്ന് ഫ്രണ്ട്‌സ് വരും....അത് പറയാൻ ശ്രീക്കുട്ടിയെ വിളിച്ചപ്പോൾ അവൾ അവരെ ഒക്കെ കാര്യം ഏറ്റെടുത്തത് കൊണ്ട് അതിന് പേടിയില്ല.... ബാക്കി എല്ലാരും തിരക്കിൽ ആണ്....! "നീ ഇവിടെ നിക്കാണോ ദേവൂട്ടി.... നമുക്ക് ക്ഷേത്രത്തിൽ പോവണ്ടേ...." ചേട്ടത്തി വന്ന് പറഞ്ഞതും എല്ലാരും അങ്ങോട്ട് ഇറങ്ങി.... പഴയ കുടുംബക്ഷേത്രത്തിലേക്ക് ആണ് അവർ ചെന്നത്....അവൾ പ്രാർത്ഥനയോടെ ഒരുപാട് നേരം നിന്നു....തനിക്ക് മാത്രമായി ശ്രീയേട്ടനെ കിട്ടുന്നത് ഓർത്ത് പുഞ്ചിരിയോടെ അവൾ ദൈവത്തിന് നന്ദി പറഞ്ഞു.....! "എന്റെ അച്ഛനും അമ്മയ്ക്കും ഏട്ടന്മാർക്കും ഞാൻ ഇറങ്ങുന്നത് സഹിക്കാൻ ആവില്ല.... അവർ വിഷമിക്കാതെ നോക്കിക്കോണെ...." അവളുടെ പ്രാർത്ഥന തീരുന്നത് വരെ എല്ലാരും അവൾക്ക് വേണ്ടി കാത്ത് നിന്നു.... അവളുടെ പ്രാർത്ഥന തീർന്നതും അവർ എല്ലാരും തിരിച്ചു വന്നു....! വീട്ടിലേക്ക് കയറുമ്പോ ചേട്ടത്തിയുടെ അനിയൻ നോക്കി ചിരിക്കുന്നത് കണ്ട് അവൾ ഒന്ന് പുഞ്ചിരിച്ചു....! "പാവം അവന്റെ ഫേസ് കണ്ടാൽ അറിയാം നല്ല വിഷമം ഉണ്ടെന്ന്....

" അനു പതിയെ അവളോടായി പറഞ്ഞതും അവൾ ചേട്ടത്തിയെ ഒന്ന് നോക്കി....! "ചേട്ടത്തിക്ക് അറിയോ.... എന്റെ ഒരു ഫ്രണ്ട്സിനെ കക്ഷി നോട്ടം ഇട്ടു എന്റെ പിന്നാലെ വന്ന് ഞാനാ അവളെ സെറ്റ് ചെയ്തു കൊടുത്തെ.... ആ ചിരി അതിനുള്ള നന്ദിയാ....അവൾ മാരെജിന് വരുന്നുണ്ട്....അതാ അനിയൻ വെളുപ്പിനെ ക്ഷമയില്ലാതെ ഇങ്ങ് പോന്നത്...." "ദൈവമേ.... അവന് എപ്പോഴാടി ഇത്രയ്ക്കും ധൈര്യം ഒക്കെ ഉണ്ടായത്...." "അതൊക്കെ എന്റെ കൂടെ കൂടിയപ്പോൾ കിട്ടി.... എന്റെ കോളേജിനടുത്തല്ലേ ചേട്ടത്തിയുടെ വീട്.... ഞങ്ങൾ ഇടക്ക് അവിടെ കേറി ഇറങ്ങാറുണ്ട്....." "മ്മ്....ഇപ്പൊ ഞാൻ ആരായി...." "ആ...അത് തന്നെ....! വന്നെ....എന്നെ റെഡി ആക്കണ്ടേ...." എന്നും പറഞ്ഞു അവൾ ചേട്ടത്തിയുടെ കയ്യും പിടിച്ചു മുറിയിലേക്ക് നടന്നു....ചേട്ടത്തിയും ബ്യൂട്ടിഷനും കൂടി അവളെ റെഡി ആക്കി എടുത്തു.... "സുന്ദരികുട്ടിയായിട്ടുണ്ട്....നിന്റെ ശ്രീയേട്ടൻ കണ്ടാൽ അപ്പൊ ഫ്ലാറ്റ്...." "ഒന്ന് പോ ചേട്ടത്തി... മനുഷ്യൻ ഇവിടെ ടെൻഷൻ അടിച്ചു നിക്കുമ്പോഴാ...." അവൾ പറഞ്ഞതും ചേട്ടത്തി ഒരു ചിരിയോടെ അവളെ നോക്കി....! "ഇത്രയും കാലം എനിക്ക് ശ്രീയേട്ടൻ ഇല്ലാതെ പറ്റില്ലെന്ന് പറഞ്ഞു നടന്ന പെണ്ണാ ഇപ്പൊ ഇത്രയ്ക്ക് ടെൻഷൻ അടിച്ചിരിക്കുന്നത്...." "എന്നാലും ഈ കല്യാണം എന്ന് പറയുന്ന ഏർപ്പാട് ടെൻഷൻ പിടിച്ചത് തന്നെയാ...." "സാരല്ല...ഇന്ന് ഒരു ദിവസത്തേക്ക് അല്ലെ...." ഏട്ടത്തി പറഞ്ഞത് അവൾ തലയാട്ടി....! "ദേവൂട്ടി.... ഐ ലവ് യൂ...."😘 അവളുടെ ഫോൺ ട്യൂൺ ആണ്....

അത് കേട്ടതും അനു ചിരിച്ചു കൊണ്ട് അതിലേക്ക് നോക്കി....! "നിന്റെ ശ്രീയേട്ടൻ ആണല്ലോടി...." അവൾ പുഞ്ചിരിയോടെ ഒരു ചാട്ടത്തിന് അത് കയ്യിൽ എടുത്തു....!അത് കണ്ടതും ചേട്ടത്തി ബ്യൂട്ടിഷനെയും കൊണ്ട് പുറത്തേക്ക് ഇറങ്ങി....! "ശ്രീയേട്ടാ...."😘 "ഉഫ്.... നിന്റെ ആ വിളി.... എന്റെ ദേവൂട്ടി നിന്നെ ഇപ്പൊ എന്റെ കയ്യിൽ കിട്ടിയാൽ...." "ശ്രീയേട്ടാ...."😟 അവളുടെ വിളി ദയനീയമായിരുന്നു.... അല്ലേൽ തന്നെ ടെൻഷൻ അടിച്ചു നിൽപ്പാണ്....!അപ്പഴാ കയ്യിൽ കിട്ടിയാൽ ഉള്ള അവസ്ഥ പറഞ്ഞു പേടിപ്പിക്കുന്നത്.... അന്നൊരിക്കൽ കിട്ടിയപ്പോൾ കയ്യിലിരിപ്പ് നന്നായി മനസ്സിൽ ആയതും ആണ്....!😦 പറയുന്നത് പോലെ അതിനല്ലല്ലോ ഇപ്പൊ ഞാൻ വിളിച്ചത്.... ശ്രീ ബാക്കി പറയാതെ നിർത്തി ഒന്ന് ചിരിച്ചു....! "ഞാൻ ഇവിടെ ടെൻഷൻ അടിച്ചു നിക്കാ.... അപ്പോഴാ...." "എന്തിനാ എന്റെ ദേവൂട്ടിക്ക് ടെൻഷൻ...." "അത്.... അത്.... പിന്നെ.... ഞാൻ അപ്പോഴേ പറഞ്ഞതല്ലേ നമുക്ക് ഒളിച്ചോടി പോവാന്ന്.... അതാവുമ്പോൾ ഇത്രയും ആൾക്കാരുടെ മുന്നിൽ നിൽക്കേണ്ടല്ലോ...." അത് കേട്ട് അവൻ ചിരിച്ചു....! "ഞങ്ങൾ ഇവിടന്ന് ഇറങ്ങാ.... ഞാൻ അവിടെ എത്തുന്നത് വരെ എന്റെ ദേവൂട്ടി ടെൻഷൻ അടിച്ചാൽ മതി.... പിന്നെ നിനക്കുള്ള ധൈര്യം ഞാൻ തന്നോളാം...." "മ്മ്...."😘

ഫോണും വെച്ച് അവൾ ചേട്ടത്തിയോടൊപ്പം താഴേക്ക് വന്നതും അവളെ കണ്ടപാടെ എല്ലാ തിരക്കും മാറ്റി വെച്ച് അമ്മയും അച്ഛനും ദാസും നന്ദനും അവൾക്കരികിൽ വന്നു.... അവൾ എല്ലാരുടെയും കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി.... എല്ലാരും അവളെ നെറുകിൽ കയ് വെച്ച് അനുഗ്രഹിച്ചു....എല്ലാരേയും കെട്ടിപ്പിടിച്ചു അവൾ കണ്ണ് നിറച്ചു....! "എന്റെ മോൾക്ക് നല്ലതേ വരൂ....ആരെക്കാളും നന്നായി നീ കണ്ടെത്തിയ ആള് നിന്നെ നോക്കും.... എന്റെ മോൾ ഒന്ന് കൊണ്ടും സങ്കടപ്പെടേണ്ട...." അച്ഛൻ അവളെ തലയിൽ തലോടി കൊണ്ട് പറഞ്ഞു....! "ഒന്ന് ചിരിക്കെടി...." നന്ദൻ സങ്കടം ഒക്കെ മറച്ചു വെച്ച് പറഞ്ഞതും അവൾ കണ്ണ് തുടച്ചു ഒന്ന് ചിരിച്ചു....! ശ്രീദേവ് മണ്ഡപത്തിൽ എത്തിയതും അക്ഷമയോടെ കാത്ത് നിന്നു....! "എന്റെ ഏട്ടാ അവൾ വന്നാൽ ഇവിടെ തന്നെ വന്നോളും....ഇങ്ങനെ നോക്കി നിക്കേണ്ട...." "പോടീ...." അവൻ ശ്രീക്കുട്ടിയോടായി പറഞ്ഞു വീണ്ടും അവൾ വരുന്നതും നോക്കി നിന്നു....!അവരുടെ കാർ കണ്ടതും അവന് ആശ്വാസം ആയി....! "എടീ ദേവൂട്ടി വന്നു.... വാടി...." ശ്രീക്കുട്ടി ഫ്രണ്ട്സിനെയും കൊണ്ട് പോയതും ശ്രീദേവ് പുഞ്ചിരിയോടെ അവൾ നടന്ന് വരുന്ന വഴിയിലേക്ക് കണ്ണും നട്ട് നിന്നു....! കാറിൽ നിന്നും ഇറങ്ങിയ ദേവൂട്ടിയെ ശ്രീക്കുട്ടി ഓടി ചെന്ന് കെട്ടിപ്പിടിച്ചു....ശ്രീക്കുട്ടിയെ കണ്ടതും നന്ദന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു....അവളും അവനെ കണ്ടപാടേ നാണത്തോടെ ഒന്ന് നോക്കി....! രണ്ട് അച്ഛന്മാരും പരസ്പരം ഒന്ന് നോക്കി ആരാദ്യം മിണ്ടും എന്ന പോലെ നിന്നു....നന്ദന്റെ കാര്യം നടക്കാൻ ഉള്ള സ്ഥിതിക്ക് അവൻ തന്നെ രണ്ടിന്റെയും അടുത്ത് ചെന്നു....! "മാമാ.... അച്ഛാ....മാമൻ...."🙄

അച്ഛന് മാമനെ കാണിച്ചു കൊണ്ട് പറഞ്ഞതും അച്ചൻ വായും പൊളിച്ചു അവനെ നോക്കി....🙄 "അകത്തേക്ക് വാ മാമാ.... അച്ഛാ....വാ...."😢 ദേവൂട്ടി നന്ദനെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു.... സ്വന്തം കാര്യം നടക്കാൻ ഉള്ളത് കൊണ്ട് അവർ തമ്മിൽ ഒരു പൊട്ടലും ചീറ്റലും ഇല്ലാതെ അവൻ നോക്കുമെന്ന് അവൾക്കറിയാം....! അനു ദേവൂട്ടിയെ തോണ്ടിയതും അനിയന്റെ കാമുകിയെ അവൾ കണ്ണ് കൊണ്ട് ആക്ഷൻ കിട്ടു കാണിച്ചു....അവളെ നല്ലത് പോലെ ഒന്ന് നോക്കി തരക്കേടില്ലെന്ന് പോലെ തിരിച്ചും ആക്ഷൻ ഇട്ടു....! "വാ.... മോളെ...." രണ്ട് അമ്മമാരും അവളെ അകത്തേക്ക് വിളിച്ചതും ദേവൂട്ടി അവരോടൊപ്പം അകത്തേക്ക് നടന്നു.... അവളുടെ പേടിച്ച പോലുള്ള മുഖം കണ്ട് ശ്രീദേവ് ഒന്ന് ചിരിച്ചു....അവൾ ആണെങ്കിൽ അവൻ നിന്നത് ഒന്നും കാണാതെ കൂടി ഇരുന്നവരെ ഒക്കെ നോക്കിയാണ് നടപ്പ്....! "ദേവൂട്ടി നിന്റെ ബ്യൂട്ടിഷൻ ആരാടി.... എന്റെ കെട്ടിന് അവർ തന്നെ മതി... നീ എന്റെ നാത്തൂൻ ആയാൽ പിന്നെ നീ വേണം അത് ഏറ്റെടുക്കാൻ...." ശ്രീക്കുട്ടി നടത്തത്തിനിടയിൽ പറഞ്ഞതും അവൾ അവളെ ദയനീയമായി നോക്കി....! "ഈ സമയത്ത് തന്നെ നിനക്ക് ഇത് പറയണോടി...."😟 "നിന്റെ മുഖം കണ്ട് ടെൻഷൻ പോവാൻ വേണ്ടി ഒരു ചളി പറഞ്ഞതാടി...." "രണ്ട് ദിവസം കഴിഞ്ഞാൽ നീ അനുഭവിക്കാൻ ഉള്ളതാ....അത് മറക്കണ്ട...." "അപ്പൊ എന്റെ നാത്തൂൻ ആയി നീ ഉണ്ടാവില്ലേ എല്ലാറ്റിനും അത് കൊണ്ട് എനിക്ക് പേടിയൊന്നും ഇല്ല...."😍

"ഞാൻ കുഞ്ഞേട്ടന്റെ പെങ്ങൾ ആയിട്ടാ വരിക കേട്ടോ....ആകെ കൂടെ ഉള്ള ഒരു പെങ്ങളാ ഞാൻ...." "ആരായാലും എന്റെ അടുത്ത് ഉണ്ടായാൽ മതി...." എന്നും പറഞ്ഞു ശ്രീകുട്ടി ചിരിച്ചതും അവളും ഒന്ന് ചിരിച്ചു....! അവളുടെ കണ്ണുകൾ മുന്നിൽ നിൽക്കുന്ന ശ്രീദേവിൽ ഉടക്കിയതും അത് വരെ ഉണ്ടായിരുന്ന കുറുമ്പ് ഒക്കെ അവളിൽ നിന്ന് പോയി നാണത്തിന് തിരി കൊളുത്തി.... 'ദൈവമേ.... ശ്രീയേട്ടനെ കാണുമ്പോൾ തന്നെ കയ്യും കാലും തളരുന്ന പോലെ....' അവൻ അവളെ തന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു....! തിരുമേനി പറഞ്ഞതനുസരിച്ചു ശ്രീദേവ് മണ്ഡപത്തിൽ ഇരുന്നതും അച്ഛൻ ദേവൂട്ടിയുടെ കയ് പിടിച്ചു അവനരികിൽ ഇരുത്തി.... എല്ലാരേയും നോക്കി പുഞ്ചിരിച്ചു കൊണ്ട് ദേവൂട്ടി തിരുമേനിയുടെ ആജ്ഞ പോലെ എല്ലാം ചെയ്തു....! അവന്റെ കയ്കൾക്ക് മീതെ അവളുടെ കയ് വെച്ച് മന്ത്രോചാരണം നടത്തുമ്പോഴും അവളുടെ ഹൃദയമിടിപ്പ് വർധിച്ചു.... ഒടുവിൽ കന്യാധാനം നടത്തുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞു....! "എടീ കാന്താരി....ഒന്ന് ചിരിക്കെടി...." അവൻ അവൾക്കരികിലേക്ക് നീങ്ങി ഇരുന്നു പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു....! പൂജിച്ച താലി തിരുമേനി താലത്തിൽ ശ്രീദേവിന് മുന്നിൽ നീട്ടിയതും അവൻ ആ താലി കയ്യിൽ എടുത്തു പുഞ്ചിരിയോടെ അവളുടെ കഴുത്തിലേക്ക് ചേർത്തു....! "ഐ ലവ് യൂ ദേവൂട്ടി...."😘 ശ്രീക്കുട്ടി അവളുടെ മുടി നീക്കി കൊടുത്തതും അവൻ അതും പറഞ്ഞു ആ താലി മൂന്ന് കൊരുക്കിൽ ബന്ധിച്ചു....

പതിയെ കവിളിൽ അവന്റെ ചുണ്ടുകൾ അമർത്തി....എണീറ്റ് നിന്ന് അവൻ അവളുടെ കഴുത്തിൽ മാലയിട്ടതും അവൾ അവന്റെ കഴുത്തിൽ ഇടാൻ ഒരുങ്ങിയതും അവൻ ഉയർന്ന് നിന്നതും അവൾ നന്ദനെ ദയനീയമായി നോക്കിയതും നന്ദൻ അവളെ എടുത്തുയർത്തി.... അവന്റെ കഴുത്തിലേക്ക് മാലയിട്ടതും അവന്റെ കയ്യിൽ കയ്യും ചേർത്തു പിടിച്ചു അഗ്നിയെ വലം വെക്കുമ്പോൾ തന്റെ പ്രണയത്തെ തനിക്ക് മാത്രമായി കിട്ടിയ സന്തോഷത്തിൽ ആണ് ഇരുവരും....! 🎶എന്റെ മാത്രം പെൺകിളി... എന്നും നീയെൻ സ്വന്തമേ... പൊന്ന് നൂലിൽ രണ്ട് ജീവൻ ഒന്ന് ചേരുന്നേ....! മഞ്ഞു നീരിൻ തുള്ളിയായി പെയ്യുമെങ്കിൽ മെല്ലെ നീ കണ്ണ് നീരും പുഞ്ചിരിപ്പൂ ചില്ലയാകുന്നേ....! മിഴികളിൽ കനവായ് ഒരു നിലാ തിരിയായി പ്രണയ വാർമുകിലായി നീയെൻ വെണ്ണിലാകെ എന്നും മിഞ്ഞി നിൽക്കില്ലേ... ഉരുകുമീ വെയിലിൽ ഉദിരുമാ മഴയിൽ ഇവന് നീ കുടയായി എന്നും ചേരുകില്ലേ....! ഓമൽ പെൺമണി പൂവേ..!! അന്നുമിന്നും നെഞ്ചിനുള്ളിൽ നീയേ മാത്രം...!!🎶 (ശ്രീദേവിനെയും ദേവൂട്ടിയെയും മാത്രം ചിന്തിച്ചു ഈ സോങ് ഒന്ന് കേട്ട് നോക്കണേ..) അവളെയും ചേർത്തു പിടിച്ചവൻ ക്യാമറക്ക് മുന്നിൽ നിന്നതും രണ്ട് പേരും പരസ്പരം നോക്കി ഒന്ന് പുഞ്ചിരിച്ചു....!❤️ ....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story