Oh my love 😱: ഭാഗം 34

oh my love

രചന: AJWA

"ഹാവൂ.... അങ്ങനെ അത് കഴിഞ്ഞു.... ഇനി സമാദാനം ആയി വല്ലതും കഴിക്കാം...." ദേവൂട്ടിയുടെ അച്ഛൻ സദ്യ കഴിക്കാൻ ചെല്ലുമ്പോൾ ആണ് അളിയന്റെ ഒരുമാതിരി നോട്ടം കണ്ടത്....🙄 എന്റെ മോളെ കെട്ടിച്ചത് ഈ കാട്ടുമാക്കാന്റെ മോനെ കൊണ്ടായിപ്പോയി.... അങ്ങേര് പിന്നെ കഴിക്കാതെ ഫോട്ടോ എടുപ്പിനായി ചെന്നു....! നന്ദനും ശ്രീക്കുട്ടിയും അവരുടെ ഇരു വശവും നിന്ന് ഫോട്ടോ എടുത്തു ഇറങ്ങിയതും ഓരോരുത്തർ ആയി വന്ന് നിന്ന് ഫോട്ടോ എടുക്കാൻ തുടങ്ങി....! "ഹാപ്പി മാരീഡ് ലൈഫ്....അളിയാ...." രതീഷ് അതും പറഞ്ഞു വിഷ് ചെയ്തതും ശ്രീദേവ് അവനെ നല്ലത് പോലെ ഒന്ന് നോക്കി....! ദേവൂട്ടിയെ കാണുമ്പോ തന്നെ അവൻ ദാസിന്റെ തല്ല് ഓർത്ത് കവിളിൽ കയ് വെച്ചു....!അവളാണെങ്കിൽ അത് കണ്ട് ഇളിച്ചു കൊടുത്തു....! "ഇനി ഫാമിലി എല്ലാരും നിക്ക്...." അമ്മമാരും അച്ഛനും ഒക്കെ ഓരോ ഭാഗത്തായി വന്ന് നിന്നതും രണ്ട് അച്ഛന്മാരും പരസ്പരം ഒന്ന് നോക്കി....! 😟എന്റെ കാര്യം കൂടി ഒന്ന് നടന്ന് കിട്ടുന്നത് വരെ ഇവറ്റകൾ തമ്മിൽ തല്ലാതെ ഒന്ന് നോക്കിക്കോണെ ദൈവമേ.... നന്ദൻ രണ്ടിന്റെയും നിൽപ് കണ്ട് ആത്മാർത്ഥമായി പ്രാർത്ഥിച്ചു....! "വിഷ് യു ഹാപ്പി മാരീഡ് ലൈഫ്...." ദാസ് ഒരു ചിരിയോടെ ശ്രീദേവിനെ ഹഗ് ചെയ്തു കൊണ്ട് പറഞ്ഞതും അവനും പുഞ്ചിരിച്ചു....!

പെങ്ങളെ കെട്ടിയപ്പോൾ എന്താ ഒരു സ്നേഹം....!🙂 "അപ്പൊ അളിയാ ഓൾ ദെ ബെസ്റ്റ്...." നന്ദൻ ഷേക്ക്‌ ഹാൻഡ് കൊടുത്തു കൊണ്ട് പറഞ്ഞു....!അതിനവൻ ഒന്ന് ചിരിച്ചു.... ദേവൂട്ടി ആണെങ്കിൽ ശ്രീക്കുട്ടിയോടും അവളെ ഫ്രണ്ടിനോടും തിരിഞ്ഞു നിന്ന് സംസാരം ആണ്....! "ഇതൊക്കെ ഒന്ന് തീർന്നിട്ട് വേണം എന്റെ പെണ്ണിനേയും കൊണ്ട് ഒന്ന് വീട്ടിൽ പോയി സ്വസ്ഥം ആയി..." "😬പന്നി ഞാൻ അവളെ ഏട്ടനാ...." ശ്രീ മുഴുവനാക്കുന്നതിനു മുന്പേ നന്ദൻ കലിപ്പിട്ടു....! "അവളോട് സംസാരിച്ചിരിക്കുന്ന കാര്യവാടാ പറഞ്ഞത്...." "അതാണോ.... ഞാൻ കരുതി...! ഇന്ന് ഫസ്റ്റ് നൈറ്റ്‌ ആണെന്ന് കരുതി ആക്രാന്തം കാണിക്കേണ്ട.... നിന്റെ സ്വഭാവം അറിയുന്നത് കൊണ്ട് പറയുന്നതാ.... അവൾ കൊച്ച് പെണ്ണാ...." "രണ്ട് ദിവസം കഴിഞ്ഞു എന്റെ പെങ്ങളെ കെട്ടിയാലും നീ ഇത് തന്നെ പറയണം..." അത് കേട്ടതും നന്ദൻ ഇളിച്ചു തല ചൊറിഞ്ഞു....! "ഞാൻ ആയിട്ട് ഒന്നിനും മുതിർന്നില്ലേലും നിന്റെ പെങ്ങൾ ആയിട്ട് എനിക്ക് എല്ലാം തന്നോളും.... അവൾക്ക് ഞാൻ എന്ന് വെച്ചാൽ ജീവൻ അല്ലേടാ....ഏഴു വർഷം അല്ലേടാ അവളെന്റെ പിന്നാലെ നടന്നത് ഇപ്പൊ കണ്ടില്ലേ അവളുടെ മുഖത്തെ ഒരു സന്തോഷം...." ശ്രീദേവ് അവൾ ചിരിച്ചു കൊണ്ട് സംസാരിക്കുന്നത് തന്നെ നോക്കി നിന്ന് കൊണ്ട് നന്ദനോടായി പറഞ്ഞു....!

"അല്ലേടാ....ഈ ഏഴു വർഷത്തെ കണക്കിനെ പറ്റി നിങ്ങളെ മാരെജിന്റെ അന്ന് പറയാം എന്ന് പറഞ്ഞതല്ലെ എന്താ അത്...." "അത് വേണോ....?!!" ശ്രീദേവ് ഒന്ന് പരുങ്ങി കൊണ്ട് ചോദിച്ചു....! "പറയെടാ...." "അത് നിനക്ക് ഓർമ്മയുണ്ടോ.... അന്ന് നമ്മൾ ആദ്യായിട്ട് വെള്ളം അടിച്ചത്...." "അതൊക്കെ ഓർമയുണ്ട്....അന്നല്ലേ നീ എന്തോ സംഭവിച്ചു എന്ന് പറഞ്ഞു വെള്ളം അടി നിർത്തിയത്...." "മ്മ്....! അന്ന് നിന്നെ താങ്ങി വീട്ടിൽ എത്തിച്ചു ഇറങ്ങുന്ന വഴി ദേവൂട്ടിയുടെ മുറിയിൽ നിന്ന് എന്തോ സൗണ്ട് കേട്ട് ഒന്ന് കേറേണ്ടി വന്നായിരുന്നു...."😍 "പാതിരാത്രിയോ....?എന്നിട്ട്....?!!😟 "ഒരു പ്രത്യേകസാഹചര്യം കൊണ്ട് അവളെ ഞാൻ...." "😬പന്നി.... നീ ഇതിനാണോ എന്നെയും കൊണ്ട്...." "ഒന്ന് കണ്ടിട്ടേ ഉള്ളു.... അതിന് നീ ഇങ്ങനെ ചൂടാവാതെ...." ശ്രീദേവ് അവനെ ആശ്വസിപ്പിച്ചതും അവൻ ഒന്ന് കൂൾ ആയി....! "പക്ഷെ അവൾ അന്ന് തൊട്ട് നിന്റെ പിറകെയല്ലേ നടന്നത്....നീ അവളെ പിറകെയല്ലേ നടക്കേണ്ടത്...."🙄 "😘അതാണ്‌ മോനെ എന്റെ ആദ്യചുംബനത്തിന്റെ പവർ..." അത് കേട്ടതും നന്ദൻ ഒന്ന് കൂടി അവന്നെ തുറിച്ചു നോക്കി....!😬 "ഞാൻ അവളെ പിഴപ്പിച്ചിട്ട് ഒന്നുല്ലെടാ....! അല്ലേലും അവളെ ഞാൻ തന്നെ കെട്ടീലെ.... എന്റെ ആദ്യ ചുംബനം എവിടെയാണോ പതിഞ്ഞത്.... ഇന്ന് തൊട്ട് അവിടെ നിന്ന് തുടങ്ങണം...."😍 "ദൈവമേ....എന്റെ പെങ്ങൾ...." "ഇതൊക്കെ ഞാൻ പറഞ്ഞത് ഫ്രണ്ട്‌സ് ആയിട്ടാടാ.... അല്ലാതെ എന്റെ പെണ്ണിന്റെ ആങ്ങളയായിട്ടല്ല...."

"ഇതിനൊക്കെ നിന്റെ പെങ്ങളോട് ഞാൻ കണക്ക് വീട്ടിക്കോളാം...."😘 നന്ദൻ ശ്രീക്കുട്ടിയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞതും ശ്രീദേവ് അവനെ ഒന്ന് തുറിച്ചു നോക്കി.... അത് പിന്നെ അച്ഛന്മാരെ മക്കൾ അല്ലെ.... ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി....! "ഒരു കിസ്സിങ് പിക് കൂടെ കിട്ടിയാൽ സൂപ്പർ ആയേനെ...." ക്യാമറമാൻ പറഞ്ഞതും ദേവൂട്ടി ശ്രീദേവിനെ വായും പൊളിച്ചു നോക്കി....! "അത് ഞാൻ അവൾക്ക് ബെഡ്‌റൂമിൽ വെച്ച് കൊടുത്തോളാം.... ഇത് എന്റെ അമ്മയും പെങ്ങളും ഫാമിലി അടക്കം നാളെ കാണാൻ ഉള്ളതാ....കിസ്സിങ് ഇല്ലാതെ കംപ്ലീറ്റ് ആവില്ലെങ്കിൽ അത് വേണ്ട...." ദേവൂട്ടി അവനെ നോക്കി പുഞ്ചിരിച്ചു....! "എന്തെ പേടിച്ചു പോയോ....ഇപ്പൊ നീ എന്റെയാ.... കിസ്സിങ് എങ്ങാനും തുടങ്ങിയാൽ പിന്നെ ഏതിൽ ചെന്ന് നിൽക്കുമെന്ന് എനിക്ക് തന്നെ അറിയില്ല.... അത് കൊണ്ടാട്ടോ....ആ നീവാ നമുക്ക് വല്ലതും കഴിക്കാം...." അവൻ അവളുടെ കയ്യിൽ കയ് ചേർത്തു അങ്ങോട്ട് നടന്നു....! ഭക്ഷണം കഴിച്ചു കൊണ്ട് അത് സെർവ് ചെയ്യുന്ന അവളുടെ വല്യേട്ടനെയും കുഞ്ഞേട്ടനെയും നോക്കി ദേവൂട്ടി ഒന്ന് പുഞ്ചിരിച്ചു.... നന്ദൻ തന്നെ രണ്ട് അച്ഛന്മാരെയും ഒരുമിച്ച് ഇരുത്തിയിട്ടുണ്ട്.... 😢ഇവൻ ഇത് തീരുമ്പോഴേക്കും ഒരു വഴിയാവും....! "ദേവൂട്ടി.... ദാ പായസം...." പെട്ടെന്ന് അവളുടെ മുന്നിലേക്ക് വെച്ച പായസം കണ്ട് അവൾ തല ഉയർത്തി നോക്കിയതും ഭാസിയെ കണ്ട് ഒന്ന് പുഞ്ചിരിച്ചു....! "ഭാസിയേട്ടൻ കഴിച്ചോ...." "ഏയ്‌ എല്ലാരേയും കഴിഞ്ഞിട്ട് അവസാനം കഴിക്കാന്നു കരുതി...."

എന്നും പറഞ്ഞു നടന്ന് പോവുന്ന ഭാസിയെ അവൾ ദയനീയമായി നോക്കി ഇരുന്നു.... തന്നെ ഒരുപാട് ഇഷ്ടം ആണ്.... പലപ്പോഴും വഴിയരികിൽ എന്റെ ക്ഷീണം അറിഞ്ഞു അത് ഒരു ഇളനീർ കൊണ്ട് തീർത്തു തരും....തന്റെ ഏട്ടന്റെ സ്ഥാനത് എല്ലാം ചെയ്യുന്നത് കണ്ട് അവൾ പുഞ്ചിരിച്ചു....! "നിന്റെ ഭാസി ഏട്ടൻ ആള് കൊള്ളാല്ലോ.... എനിക്ക് പായസം തന്നില്ല.... ഇനി നിന്നെ കെട്ടിയ ദേഷ്യം കൊണ്ടാണോ...." പായസം കുടിച്ചു കൊണ്ടിരിക്കുന്ന ദേവൂട്ടി അത് കേട്ടതും ശ്രീയേട്ടനെ ഒന്ന് നോക്കി....! "സാരല്ല എനിക്ക് ഇത് തന്നാൽ മതി...." അവൻ ചിരിയോടെ പറഞ്ഞു കൊണ്ട് അവളുടെ കയ്യിൽ നിന്ന് കപ്പ് വാങ്ങി കുടിക്കാൻ തുടങ്ങി.... അവന്റെ മുന്നിലേക്ക് ഒന്ന് നോക്കി കഴിഞ്ഞു അവൾ അവനെ തുറിച്ചു നോക്കി....! "അപ്പൊ ഇതെന്താ...." "ഇതിനേക്കാൾ മധുരം ഒന്നും അതിനില്ലെന്നേ...."😘 അവൻ കണ്ണ് ഇറുക്കി കൊണ്ട് പറഞ്ഞതും അവൾ പുഞ്ചിരിയോടെ തലയാട്ടി....! 💕___💕 "അച്ഛാ.... അമ്മേ...." ദേവൂട്ടി കണ്ണീരോടെ അമ്മയെയും അച്ഛനെയും കെട്ടിപിടിച്ചു നിന്നതും ശ്രീദേവ് വിഷമത്തോടെ അത് നോക്കി നിന്നു....! "മോൾ വിഷമിക്കേണ്ട.... ദൂരേക്ക് ഒന്നും അല്ലല്ലോ...." നന്ദനും ദാസും കണ്ണീരോടെ തന്നെ അവളെ നോക്കി നിൽക്കുന്നുണ്ട്....! "വല്യേട്ടാ...." അവൾ അവന്റെ നെഞ്ചിൽ വീണതും അവൾ കണ്ണ് തുടച്ചു കൊണ്ട് അവളെ ചേർത്തു പിടിച്ചു....! "എന്റെ ദേവൂട്ടി കരയാണോ....മോൾ ആഗ്രഹിച്ച ജീവിതം അല്ലെ കിട്ടിയത്....അപ്പൊ സന്തോഷിക്കുകയല്ലേ വേണ്ടത്...."

അവനും വിഷമം മറച്ചു വെച്ച് അവളെ ആശ്വസിപ്പിച്ചതും അവൾ നന്ദന്റെ അരികിൽ ചെന്നു....! "കുഞ്ഞേട്ടാ....കുഞ്ഞേട്ടൻ എന്നെ മിസ്സ്‌ ചെയ്യോ...." "എന്റെ ദേവൂട്ടിയെ മിസ് ചെയ്യുമ്പോൾ ഒക്കെ ഞാൻ അങ്ങോട്ട് ഓടി വരും.... പോരെ...." "ചേട്ടത്തി...." "ഇങ്ങനെ കരയാതെ പെണ്ണെ....നിന്റെ ശ്രീയേട്ടൻ എന്ന് നാഴികക്ക് നാല്പത് വട്ടം പറയുന്നത് അല്ലെ.... ആ ശ്രീയേട്ടന്റെ കൂടെയല്ലേ നീ പോന്നത്.... ഇപ്പൊ കാണുന്ന കരച്ചിൽ ഒക്കെ അഞ്ച് മിനിറ്റ് കൊണ്ട് അവൻ മാറ്റി എടുത്തോളും.... രണ്ട് ദിവസം കൂടി കഴിഞ്ഞാൽ പിന്നെ നിനക്ക് ഞങ്ങളെ ഓർമ പോലും ഉണ്ടാവോ എന്നാ എന്റെ ഡൌട്ട്...." "ഒന്ന് പോ ചേട്ടത്തി...."😟 അതിന് അനു ഒന്ന് ചിരിച്ചു....! "മോനൂട്ടാ....ചിറ്റ പോവട്ടെടാ...." അവൾ മോനെ കവിളിൽ ഉമ്മ വെച്ച് വീണ്ടും എല്ലാരേയും വിഷമത്തോടെ നോക്കി നിന്നതും ശ്രീദേവ് അവളെ അടുത്ത് ചെന്നു തന്നോട് ചേർത്തു നിർത്തി....! "ഒക്കെ... ഞങ്ങൾ ഇറങ്ങട്ടെ...." അവൻ ഡോർ ഓപ്പൺ ചെയ്തു എല്ലാരേയും നോക്കി പറഞ്ഞതും നന്ദനും ദാസും കൂടി അവളെ കാറിൽ ഇരുത്തി അവളെ നോക്കി പുഞ്ചിരിച്ചു....! "ഞങ്ങളും ഇറങാ.... ഇനിയും ചടങ്ങുകൾ ഉണ്ടല്ലോ അപ്പൊ കാണാം..." എന്നും പറഞ്ഞു ശ്രീദേവിന്റെ അച്ഛനും അമ്മയും അവരെ ഒക്കെ ഒന്ന് നോക്കി മറ്റൊരു കാറിൽ കേറി ഇരുന്നു....! "എന്ത് ചടങ്ങാടാ ഉദ്ദേശിച്ചത്....?!!"🙄 പെണ്ണിന്റെ അച്ഛൻ വായും പൊളിച്ചു നിന്ന് കൊണ്ട് ചോദിച്ചു....! "ആ....ഇവരുടെ കല്യാണം ആവും...."

ദാസ് അതും പറഞ്ഞു രണ്ട് അച്ഛന്മാരെയും ദയനീയമായി നോക്കി.... രണ്ടും കൂടി എന്റെ കുഞ് പെങ്ങൾക്ക് സ്വസ്ഥത കൊടുക്കോ എന്തോ....!😟 ദേവൂട്ടി കണ്ണീരോടെ അവരെ ഒക്കെ നോക്കി ഇരുന്നതും കാർ മുന്നോട്ട് നീങ്ങി....അവരൊക്കെ കണ്മുന്നിൽ നിന്ന് മറഞ്ഞതും അവളുടെ കരച്ചിൽ കേട്ട് അവൻ അവളെ തന്റെ നെഞ്ചോട് ചേർത്തു....! "എന്റെ ദേവൂട്ടി ഇങ്ങനെ കരയാൻ മാത്രം എന്താ.... അവരെ ഒക്കെ എപ്പോ വേണേലും ചെന്ന് നിനക്ക് കാണാലോ...." "അവരെ പിരിഞ്ഞിരിക്കാൻ എനിക്ക് വയ്യ ശ്രീയേട്ടാ.... ഒരു ദിവസം പോലും ഞാൻ അവരെ പിരിഞ്ഞിരുന്നിട്ടില്ല...." "എനിക്കത് അറിയില്ലേ....ഞങ്ങൾ കോളേജിൽ നിന്ന് മുൻപ് ഒരു ട്രിപ്പ്‌ പോയതിന് നീ നിന്റെ കുഞ്ഞേട്ടനെ ഇപ്പൊ കാണണം എന്നും പറഞ്ഞു ബഹളം വെച്ചത് കൊണ്ട് അന്ന് അർദ്ധരാത്രി തന്നെ ഞങ്ങൾ നാട്ടിലേക്ക് തിരിച്ചതൊക്കെ എനിക്ക് നല്ല ഓർമയുണ്ട്...." അവൻ ഒരു ചിരിയോടെ പറഞ്ഞതും അവൾ തല ഉയർത്തി അവനെ തുറിച്ചു നോക്കി....! അത് കണ്ടതും അവന്റെ കയ് അവളുടെ സാരി വിടവിലൂടെ വയറിലേക്ക് നീങ്ങി.... അപ്പൊ തന്നെ പെണ്ണ് കയ് എടുത്തു മാറ്റി....! "ഐ ലവ് യൂ ദേവൂട്ടി...."😘 അവൻ കാതിലായി പറഞ്ഞതും അവൾ കണ്ണുകൾ വിടർത്തി അവനെ നോക്കി....ഒരിക്കൽ അത് കേൾക്കാൻ ഒരുപാട് ആഗ്രഹിച്ചു പിന്നാലെ നടന്നത് കൊണ്ടാവും അവന്റെ നാവിൽ നിന്നും അത് കേൾക്കുമ്പോൾ അവൾ സ്വയം മറക്കും....അവളുടെ സങ്കടം തീർക്കാൻ ശ്രമിച്ചതായിരുന്നു അവൻ....!

"വാ... ഇറങ്.... നമ്മുടെ വീടെത്തി...." കാർ ശ്രീ നിലയം ഗേറ്റ് കടന്നതും ശ്രീദേവ് പറയുന്നത് കേട്ട് അവൾ അവിടേക്ക് ഒന്ന് നോക്കി.... അവൻ ഡോർ തുറന്നു ഇറങ്ങി കൊണ്ട് അവളുടെ നേരെയുള്ള ഡോർ തുറന്ന് കയ് നീട്ടിയതും അവൾ അവന്റെ കയ്യിൽ പിടിച്ചു അതിൽ നിന്നും ഇറങ്ങി....! അവൾ ആദ്യം നോക്കിയത് താൻ എന്നും ശ്രീയേട്ടനെ നോക്കാൻ നിൽക്കാറുള്ള സ്ഥലം ആയിരുന്നു.... അവനും അത് കണ്ട് ഒന്ന് ചിരിച്ചു....! "അവിടെ ഞാൻ ഒരു ജമന്തി പൂവ് നട്ട് പിടിപ്പിച്ചിട്ടുണ്ട്.... എനിക്ക് എന്നും കാണാൻ...."😍 അതിന് അവൾ ഒന്ന് ചിരിച്ചു....! "വാ മക്കളെ...." മാമി നിലവിളക്കും കയ്യിൽ പിടിച്ചു നിൽക്കുന്നത് കണ്ട് ശ്രീദേവ് അവളെയും കൊണ്ട് അങ്ങോട്ട് നടന്നു.... ശ്രീക്കുട്ടി അമ്മയ്‌ക്കരികിൽ എല്ലാം നോക്കി പഠിക്കാൻ എന്ന പോലെ നിൽപ്പുണ്ട്....! "വലത് കാൽ വെച്ച് കേറ് മോളെ...." ആരതി ഉഴിഞ്ഞു അമ്മ പറഞ്ഞതും നിലവിളക്ക് വാങ്ങി അവൾ തന്റെ വലത് കാൽ വെച്ച് അകത്തേക്ക് കയറുന്നത് പുഞ്ചിരിയോടെ അവൻ നോക്കി നിന്നു....!😘 "ഇനി നിന്നെ പ്രത്യേകം വിളിക്കണോടാ...." 😟അത് കേട്ടതും അവൻ അമ്മയെ നോക്കി ഒന്ന് ഇളിച്ചു കൊണ്ട് അകത്തേക്ക് കയറി...! 💕__💕 ദേവ നിലയത്തിലെ എല്ലാരും അകത് കയറി ഓരോ മൂലയിൽ ആയി ഇരുന്നു....അനു ആണെങ്കിൽ അവരെ ഒക്കെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട് മോനെയും കൊണ്ട് മുറിയിലേക്ക് നടന്നു....പരസ്പരം ആർക്കും സംസാരിക്കാൻ പറ്റാത്ത അവസ്ഥ....! "എത്ര പെട്ടെന്നാ പത്തിരുപത് വർഷം ആയത്...."

അച്ഛൻ നിരാശയോടെ പറഞ്ഞു....! "അല്ലേലും പെൺകുട്ടികളെ പത്തിരുപത് വർഷം ആയാൽ കെട്ടിച്ചയക്കണം.... അത് വരെ അവർക്ക് വല്ല തെറ്റും പറ്റുമോ അല്ലെങ്കിൽ അവർക്ക് വേറെ വല്ലതും സംഭവിക്കോ എന്ന പേടിയാണ്.... ഞങ്ങളെക്കാൾ ഒക്കെ അവളെ മനസ്സിൽ ആക്കാൻ അവന് പറ്റും.... അന്ന് തന്നെ എന്റെ കുട്ടി മനസുരുകി കഴിഞ്ഞപ്പോൾ അവനല്ലേ എല്ലാം മനസ്സിൽ ആക്കി കൊടുത്തത്...." അമ്മയും അച്ഛന്റെ ബാക്കി എന്നോണം നിരാശയോടെ താടിക്ക് കയ്യും കൊടുത്തിരുന്നു പറഞ്ഞു....! "അങ്ങനെ സംഭവിക്കാനും ശ്രീദേവ് തന്നെയല്ലേ കാരണം...." ദാസ് പറഞ്ഞതും നന്ദൻ എല്ലാരേയും ഒന്ന് നോക്കി....! "ശ്രീ അവളെ പൊന്നു പോലെ നോക്കും.... അവളും ഹാപ്പിയാ.... പിന്നെന്തിനാ നമ്മൾ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്.... അവൾ പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.... ഇങ്ങനെ കുറ്റപ്പെടുത്താതെ അവളെ ജീവിതം സന്തോഷകരമായി മുന്നോട്ട് പോവാൻ നമ്മൾ പ്രാർത്ഥിക്കുകയാണ് വേണ്ടത്...." നന്ദൻ എല്ലാരേയും ആശ്വസിപ്പിക്കാൻ എന്ന പോലെ പറഞ്ഞതും അച്ഛൻ അമ്മയെ ഒന്ന് നോക്കി....! "ഇവളെ ഏട്ടൻ ഇല്ലേ അവനെയാ എനിക്ക് പേടി....എന്റെ കുട്ടിയെ ഓരോന്ന് പറഞ്ഞു വിഷമിപ്പിക്കും...." "എങ്കിൽ മാമൻ വിവരം അറിഞ്ഞേനെ....അത് ദേവൂട്ടിയാ അച്ഛാ...."

"അതും ശരിയാ.... അവനെ മര്യദ പഠിപ്പിക്കാൻ എന്റെ മോൾ മതി...." നന്ദൻ പറയുന്നത് കേട്ട് അച്ഛൻ ഒരു ചിരിയോടെ പറഞ്ഞതും അമ്മയുടെ തുറിച്ചുള്ള നോട്ടം അച്ഛനെയാണെന്ന് കണ്ട് നന്ദൻ ഇനി നിങ്ങൾ ആയി നിങ്ങളെ പാടായി എന്ന പോലെ മുറിയിലേക്ക് വലിഞ്ഞു....! "എന്ത് നല്ല കാര്യം നടക്കുന്നുണ്ടെങ്കിലും നിങ്ങൾ എന്റെ ഏട്ടനെ കുറ്റം പറയാത്ത ദിവസം ഉണ്ടായിട്ടുണ്ടോ....നിങ്ങൾ എന്താ അത്രയ്ക്ക് നല്ലവൻ ആണോ...."😬 ദാസും ഇനി നിന്നിട്ട് കാര്യം ഇല്ലെന്ന് മനസ്സിൽ ആക്കി മുറിയിലേക്ക് നടന്നു.... അനു മോനെ ഉറക്കുന്ന തിരക്കിൽ ആണ്.... അവൻ ഒരു ചിരിയോടെ അവൾക്കരികിൽ ചെന്ന് ഇരുന്നു....! "പെങ്ങൾ പോയ വിഷമം ഒക്കെ മാറിയോ...." "അത് മാറില്ല... പക്ഷെ അവൾ അടുത്ത് തന്നെ ഉണ്ടെന്ന സമാദാനം ഉണ്ട്....!" "എന്നിട്ടാണോ ശ്രീയെ കൊണ്ട് പെങ്ങളെ കെട്ടിക്കാൻ ഇഷ്ടക്കേട് കാണിച്ചത്...." "അവൾ എന്നും ഹാപ്പി ആയി കാണാനാ എനിക്കിഷ്ടം.... അവളെ എന്റെ പെങ്ങൾ ആയിട്ടല്ല എന്റെ മോൾ ആയിട്ടാ ഞാൻ കൊണ്ട് നടന്നത്...."😒 "അവൾ ശ്രീയുടെ കൂടെ തന്നെയാ ഏറ്റവും വലിയ സന്തോഷവധി....ഒന്നും രണ്ടും അല്ല ഏഴു വർഷം ആയി അവളുടെ മനസ്സിൽ അവൻ കയറി കൂടിയിട്ട്....മൂന്ന് വർഷം മുന്പേ ഞാൻ ഇവിടെ വന്നപ്പോൾ തൊട്ട് അവൾ പറഞ്ഞു കേൾക്കുന്നതാ അവനോടുള്ള അവളുടെ പ്രണയം...." "എന്നിട്ടാണല്ലെടി നീ അന്നൊക്കെ അവന്റെ പേര് ചോദിച്ചപ്പോൾ അറിയില്ലെന്ന് പറഞ്ഞത്....ഭർത്താവിനോട് കള്ളം പറയാൻ നീ എപ്പോഴാടി പഠിച്ചത്...."😬

"അത് പിന്നെ നമ്മുടെ ദേവൂട്ടിയുടെ സുരക്ഷക്ക് വേണ്ടി മാത്രം അല്ലെ ദാസേട്ടാ....അല്ലേൽ ദാസേട്ടൻ ശ്രീയും ആയി വഴക്ക് ഉണ്ടാക്കി എന്തൊക്കെ ഉണ്ടാക്കി വെച്ചേനെ.... അതൊക്കെ ദേവൂട്ടിക്ക് സഹിക്കാൻ പറ്റോ.... അവൾ എന്നോടുള്ള വിശ്വാസം കൊണ്ടാ എല്ലാം തുറന്ന് പറഞ്ഞത്...." "മ്മ്.... സ്വന്തം മോൻ വളർന്ന് വലുതായി വല്ല പ്രേമത്തിലുംഎടുത്തു ചാടുമ്പോൾ നീ ഇങ്ങനെ തന്നെ വേണം...." "പഠിക്കുന്ന കാലത്ത് ദാസേട്ടനെ ഏതോ പെണ്ണ് തേച്ചിട്ട് പോയതിനല്ലെ ദാസേട്ടന് ഈ പ്രേമത്തോട് ഇത്രയ്ക്കും വിദ്വേഷം...." അത് കേട്ട് ദാസ് ഞെട്ടി കൊണ്ട് അവളെ ഒന്ന് നോക്കി....! "വന്ന് കേറിയ അന്ന് തന്നെ ദേവൂട്ടി അതും പറഞ്ഞിരുന്നു.... ചോദിക്കാതിരുന്നത് വെറുതെ അത് പറഞ്ഞു വിഷമിപ്പിക്കേണ്ട എന്ന് കരുതിയാ...." "അത്.... അവൾ എന്നെ തേച്ചത് ഒന്നും അല്ല.... ഞാൻ ദേഷ്യപ്പെട്ടപ്പോൾ പോയതാ...." "ഈ ദേഷ്യം തന്നെയാ എല്ലാറ്റിനും കാരണം... ഞാൻ ക്ഷമിച്ച് നിൽക്കുന്നത് പോലെ എല്ലാ പെണ്ണും ക്ഷമിച്ചു നിക്കില്ലെന്ന് ഇപ്പൊ മനസ്സിൽ ആയല്ലോ അല്ലെ...." "പോടീ...." അവൻ ചമ്മൽ മറച്ചു വെച്ച് ബാത്‌റൂമിലേക്ക് കയറി.... അത് കണ്ട് അനു ഒന്ന് ചിരിച്ചു....! മുറിയിൽ എത്തിയ നന്ദൻ വിഷമത്തോടെ ദേവൂട്ടിയുടെ മുറിയിലേക്ക് വന്ന് അവിടെ ഒക്കെ ഒന്ന് നോക്കി.... അവളുടെ ചിരിയും കളിയും ഓർത്ത് അവൻ ഇത്തിരി നേരം അവിടെ നിന്നു....പിന്നെ അവൾ എന്നും നിൽക്കാറുള്ള ബാൽക്കണിയിൽ വന്ന് നിന്ന് ദൂരേക്ക് നോക്കി നിന്നു....! ശ്രീയെ ഒന്ന് വിളിച്ചു നോക്കിയാലോ....

അല്ലെങ്കിൽ വേണ്ട നൈറ്റ്‌ വിളിക്കാം.... അവൻ അതും ചിന്തിച്ചു മുറിയിലേക്ക് നടന്നു....! 💕__💕 കുടുംബക്കാരും ഫ്രണ്ട്സും ഒക്കെ പോയതും ശ്രീദേവ് കുളി ഒക്കെ കഴിഞ്ഞു നല്ലത് പോലെ ഒന്ന് ഒരുങ്ങി മുറിയിൽ നിന്ന് പുറത്തിറങ്ങി ദേവൂട്ടിയെ തിരക്കി അവിടെ ഒക്കെ നടക്കാൻ തുടങ്ങി....! അമ്മയുടെ അടുത്ത് കാണും.... അവൻ നേരെ കിച്ചണിലേക്ക് നടന്നു.... അമ്മ തനിച്ചാണെന്ന് കണ്ടതും അവൻ അമ്മയെ നോക്കി വളിച്ച ഒരു ഇളിയോടെ ഫ്രിഡ്ജ് തുറന്നു വെള്ളം എടുത്തു കുടിച്ചു....! "വെള്ളം അല്ലെ ഡെയിനിങ് ടേബിളിൽ ഉള്ളത്...." "അത് പിന്നെ തണുത്ത വെള്ളം...." "ഹ്മ്മ്....എന്റെ ഓർമയിൽ നീ ആദ്യായിയ്ത് കിച്ചണിൽ കേറിയത് അന്ന് നിന്റെ കല്യാണകാര്യം പറയാനാ...." അമ്മ സത്യം ഒക്കെ മനസ്സിൽ ആക്കി എന്ന് കണ്ടതും അവൻ ഒരു ചിരിയോടെ അമ്മയ്‌ക്കരികിൽ നടന്നു.... "അത് പിന്നെ.... അവളെവിടെ അമ്മേ.... ഞാൻ കെട്ടി കൊണ്ട് വന്ന പെണ്ണിനെ തിരക്കാൻ ഉള്ള അവകാശം എനിക്കില്ലേ...."😍 "അവൾ ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നു.... ഇവിടെ ഇരുന്നു ഉറക്കം തൂങ്ങുന്നത് കണ്ട് ഞാനാ പറഞ്ഞത് പോയി കിടന്നോളാൻ....!ശ്രീക്കുട്ടിയുടെ മുറിയിൽ കാണും...." 😟അവൾ എന്താ കിടക്കാൻ പിന്നെ എന്റെ മുറിയിൽ വരാതിരുന്നത്....! അതും ചിന്തിച്ചു അവൻഅവിടെ ഒക്കെ ഒന്ന് നടന്ന് കളിച്ചു അമ്മയുടെ ശ്രദ്ധ തെറ്റി എന്ന് കണ്ടതും കിച്ചൻ വിട്ടു.... സ്റ്റെയറിനടുത്തായി ഇരിക്കുന്ന അച്ഛനെ ഒന്ന് നോക്കി അവൻ മുകളിലേക്ക് കയറി ശ്രീക്കുട്ടിയുടെ മുറിയിൽ എത്തി....

രണ്ടും കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്നത് കണ്ട് അവന് തെല്ലൊരു അസൂയ ഇല്ലാതില്ല.... എന്റെ മുറിയിൽ വന്നിരുന്നെങ്കിൽ ഞാൻ ഇത് പോലെ കെട്ടിപ്പിടിച്ചു കിടന്നേനെ....!😟 പിന്നെ വിളിച്ചുണർത്താനും തോന്നാത്ത സ്ഥിതിക്ക് അവൻ ഇറങ്ങി മുറിയിൽ വന്നു ബൈക്കിന്റെ കീ എടുത്തു പുറത്തേക്ക് ഇറങ്ങി....! "നീ എവിടെക്കാടാ...." "അത് അമ്മയുടെ കുടുംബക്കാർ ഒക്കെ ശ്രീക്കുട്ടിയുടെ കല്യാണവും കൂടി കഴിഞ്ഞെ തറവാട്ടിലേക്ക് ഉള്ളു.... അത് കൊണ്ട് അവരെയൊക്കെ രണ്ട് മൂന്ന് ദിവസത്തേക്ക് ഒരു ഫ്ലാറ്റിൽ ആക്കി.... അവർക്കുള്ള ഫുഡ്‌ ഒക്കെ അറൈഞ്ച് ചെയ്തു വേറെ വല്ല ആവശ്യവും ഉണ്ടോ എന്ന് അറിഞ്ഞു വരാം.... അവർ നമ്മുടെ ഗസ്റ്റ്‌ അല്ലെ അച്ഛാ...." "മ്മ്....അവളുടെ അച്ഛന്റെയും കുടുംബക്കാർ അല്ലെ എന്നിട്ട് അവർക്ക് ഉത്തരവാദിത്തം ഇല്ലേ...." "എന്റെ കൂടെ നന്ദനും ഉണ്ട് അച്ഛാ...." അച്ഛന്റേത് പിന്നെ പോയി വരാവുന്ന ദൂരമേ ഉള്ളു.... അപ്പൊ പിന്നെ പ്രശ്നം ഇല്ല....!അല്ലേൽ അതിന് ഇനി വേറെ കേൾക്കേണ്ടി വന്നേനെ....! അവൻ പോയി എല്ലാം റെഡിയാക്കി നൈറ്റ്‌ ആയിരുന്നു വീട്ടിൽ എത്തിയത്....!ഫോൺ റിങ് ചെയ്തതും അവൻ പോക്കെറ്റിൽ കയ്യിട്ട് എടുത്തു നോക്കിയതും ദേവൂട്ടി ആണെന്ന് കണ്ട് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു....! "ഹലോ.... ശ്രീയേട്ടാ എവിടെയാ...."😘 "ഞാൻ വന്നു പുറത്തുണ്ട്...." അത്രയും പറഞ്ഞു അവൻ കോൾ ഓഫ്‌ ചെയ്യാതെ തന്നെ അകത് കയറി....! "വാടാ ഇരിക്ക്.... ഭക്ഷണം കഴിക്കാം...."

കേറി വരുമ്പോ തന്നെ അമ്മ പറയുന്നത് കേട്ട് അവൻ തലയാട്ടി...ദേവൂട്ടിയുടെ ശ്രീക്കുട്ടിയുടെയും സംസാരം കിച്ചണിൽ അവന് കേൾക്കാം....നാളെ കൂടി കഴിഞ്ഞാൽ ശ്രീക്കുട്ടി പോവും.... അത് രണ്ടാളെയും എത്ര മാത്രം വിഷമിപ്പിക്കും എന്ന് അവന് ഊഹിക്കാം....! "വാ മക്കളെ...." അമ്മ വിളിക്കുന്നത് കേട്ട ശ്രീ പുഞ്ചിരിയോടെ ദേവൂട്ടി വരുന്നതും നോക്കി നിന്നു.... അവനെ കണ്ടതും അവൾ കോൾ ഓഫ്‌ ചെയ്തു അവനെ നോക്കി പുഞ്ചിരിച്ചു....തന്റെ അരികിൽ വന്നിരിക്കുമെന്ന് കരുതിയെങ്കിലും അവൾ വന്ന് മാമനരികിൽ ആയാണ് ഇരുന്നത്....! "കഴിക്ക് മോളെ...." അവൾ കഴിക്കാതെ ഇരുന്നത് കണ്ട് മാമി പറഞ്ഞതും എല്ലാരുടെയും നോട്ടം അവളിൽ ആയി.... അവളുടെ കണ്ണുകൾ നിറഞ്ഞത് കണ്ട് അവന് സഹിക്കാൻ ആയില്ല....! "ഇപ്പൊ വീട്ടിൽ എല്ലാരും...."🥺 "അതാണോ...." ശ്രീദേവ് ഒരു ചിരിയോടെ നന്ദന് വിഡിയോ കോൾ ചെയ്തതും അവരും ഡെയിനിങ് ടേബിളിന് മുന്നിൽ വിഷമത്തോടെ ഇരിക്കുന്നതാണ് കണ്ടത്....! "നിങ്ങളെ അവസ്ഥ തന്നെയാ ഇവിടെ ഇവൾക്ക്.... ഇനി പരസ്പരം കണ്ട് കൊണ്ട് വിശേഷം ഒക്കെ പറഞ്ഞു ഫുഡ്‌ കഴിച്ചോ...." എന്നും പറഞ്ഞു അവൻ അവൾക്ക് മുന്നിൽ ഫോൺ സ്റ്റാൻഡ് ചെയ്തതും അവൾ ഒരു ചിരിയോടെ അവരെ ഒക്കെ ഒന്ന് നോക്കി....! "കഴിക്ക് മോളെ.... ദെ ഞങ്ങൾ ഒക്കെ കഴിക്കുന്നുണ്ട് കേട്ടോ...." അച്ഛൻ പറഞ്ഞതും ദേവൂട്ടിയും ചിരിച്ചു കൊണ്ട് ഫുഡ്‌ കഴിക്കാൻ തുടങ്ങി.... 🙄ഇതെല്ലാം കണ്ട് മാമൻ അരികിൽ നിന്ന് വായും പൊളിച്ചു അവരെ നോക്കി ഇരിപ്പാണ്....! ഫുഡ്‌ കഴിഞ്ഞെങ്കിലും അവൾ പിന്നെ ഫോണും പിടിച്ചു അച്ഛനോടും അമ്മയോടും വല്യേട്ടനോടും ചേട്ടത്തിയോടും ഗുഡ് നൈറ്റ്‌ ഒക്കെ പറഞ്ഞു എല്ലാരേയും അവരെ മുറിയിലേക്ക് അയച്ചു....! "കുഞ്ഞേട്ടാ.... ഇനി കുഞ്ഞേട്ടൻ പറ...."

ശ്രീദേവ് അവൾക്കരികിൽ വന്നിരുന്നു നന്ദനെ നോക്കി....! "മോനെ നന്ദാ.... ഒന്ന് വെച്ചിട്ട് പോടാ....ഇനി നാളെ കാണാം...." "നിനക്ക് എന്താ തിരക്ക് എന്ന് എനിക്കറിയാം...." നന്ദൻ ശ്രീയോടായി പറഞ്ഞതും ദേവൂട്ടി ശ്രീയെ ഒന്ന് നോക്കി.... രണ്ടും അടുത്ത കാലത്ത് ഒന്നും ഇത് ഓഫ്‌ ചെയ്യാൻ ഉള്ള പ്ലാൻ ഇല്ലെന്ന് കണ്ടതും അവൻ അവളുടെ അരയിൽ കൂടി കയ്യിട്ട് അവളുടെ വയറിൽ ആയി കയ്കൾ അമർത്തിയതും അവൾ ഒന്ന് ഉയർന്ന് പൊങ്ങി.... അവന്റെ കയ് തട്ടി മാറ്റി അവൾ നന്ദനോട് സംസാരിക്കാൻ തുടങ്ങിയതും അവന്റെ കയ്കൾ അവളുടെ നാവേൽ ചുഴിയിൽ അമർന്നതും അവളുടെ മുഖം ചുവന്നു.... ദേഹം ആകെ വിളറി വെളുത്തതും അവളുടെ കൈ അവന്റെ കയ് എടുത്തു മാറ്റാൻ നോക്കിയെങ്കിലും അവൻ വിട്ടു കൊടുക്കാൻ തയാർ ആയിരുന്നില്ല....! "എങ്കിൽ ശരി കുഞ്ഞേട്ടാ.... ഞാൻ നാളെ വിളിക്കാം...."😟 നന്ദനും അവളുടെ മുഖത്തെ ഭാവമാറ്റം കണ്ട് ഏതാണ്ട് മനസ്സിൽ ആയിരുന്നു....ഫോണും അവന്റെ കയ്യിൽ വെച്ച് കൊടുത്തു അവൾ ശ്വാസം വലിച്ചു വിട്ടു അവനെ ഒന്ന് നോക്കി കിച്ചണിലേക്ക് നടന്നു....! "ദേവൂട്ടി പാല് എടുക്കാൻ ആണോ....?പെട്ടെന്ന് വരണേ...."😍 അവൻ പറയുന്നത് കേട്ട് അവൾ ഒന്ന് നിന്നു വായും പൊളിച്ചു അവനെ നോക്കിയതും അവൻ സൈറ്റ് അടിച്ചു കാണിച്ചു ഒരു ചിരിയോടെ മുറിയിലേക്ക് നടന്നു....! ബാത്‌റൂമിൽ ചെന്ന് ഫ്രഷ് ആയി ഇറങ്ങി അവൻ ടി ഷർട്ടും ഷോർട്സും എടുത്തിട്ടു....

അവൾക്കായി ഇന്നത്തെ ദിവസത്തേക്ക് താൻ കരുതിയ സാരി എടുത്തു അവൻ ബെഡിലേക്ക് വെച്ചു ഫോൺ നോക്കി ഇരുന്നു....! "😬ടാ നീ എന്താടാ എന്റെ പേങ്ങളോട് കാണിച്ചത്.... അവൾ ചുമ്മാ കോൾ ഓഫ്‌ ചെയ്തതല്ലെന്ന് എനിക്കറിയാം...." നന്ദൻറെ വോയിസ്‌ ക്ലിപ് കേട്ട് അവൻ ഒന്ന് ചിരിച്ചു....! "ഞങ്ങളെ ഫസ്റ്റ് നൈറ്റ്‌ അല്ലേടാ....ഡേ മുഴുവനും നീ അവളെ വിളിച്ചോടാ...." "പോടാ....! നിന്നോട് മുടിഞ്ഞ പ്രേമം ആണെന്നെ ഉള്ളു.... അവൾ ഒരു പാവം ആടാ.... ഇതിനെ പറ്റി ഒന്നും അറിയില്ല...." "അതൊക്കെ ഞാൻ പഠിപ്പിച്ചു കൊടുത്തോളാം...."😍 "രണ്ട് ദിവസം കഴിഞ്ഞാൽ നിന്റെ പെങ്ങൾ എന്റെയാ അത് മറക്കണ്ട.... അപ്പൊ ഞാൻ ഇതിനൊക്കെ പ്രതികാരം ചെയ്തോളാം...." "പോടാ...." രണ്ടും ഉഗ്രൻ കലിപ്പിടുമ്പോൾ ആണ് വളകിലുക്കം അവന്റെ കാതിൽ പതിഞ്ഞത്.... അത് കേട്ടതും അവൻ ഫോൺ ഓഫ്‌ ചെയ്തു വാതിൽ പടിയിലേക്ക് കണ്ണും നട്ടിരുന്നു....ദൈവമേ എന്റെ ദേവൂട്ടി....!😘....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story