Oh my love 😱: ഭാഗം 35

oh my love

രചന: AJWA

"ഇതാ മോളെ പാല്...." മാമി പാൽ ഗ്ലാസ് നീട്ടിയതും അവൾ ഇളിച്ചു കൊണ്ട് അത് വാങ്ങി ശ്രീക്കുട്ടിയെ ഒന്ന് നോക്കി.... അവളാണെങ്കിൽ അവിടെ ഉള്ള വേറൊരു ഗ്ലാസ് പാല് എടുത്തു ഒറ്റ വലിക്ക് കുടിച്ചു തീർത്തു....! ഫസ്റ്റ് നൈറ്റ്‌ എന്റെ കുഞ്ഞേട്ടന് ഇവൾ ഒരു തുള്ളി കൊടുക്കാൻ ഉള്ള സാധ്യത ഇല്ല....! അച്ഛനുള്ളതും ആയി അമ്മയും നടന്നു...!അത് ഡെയ്‌ലി ഉള്ളതാ.... അല്ലാതെ നിങ്ങൾ തെറ്റിധരിക്കേണ്ട....!😟 "വാ.... ദേവൂട്ടി...." ശ്രീക്കുട്ടി അവളെയും കൊണ്ട് മുകളിലേക്ക് നടന്നു....! "ഇതിൽ അന്നത്തെ പോലെ ഏട്ടനെ വശീകരിക്കാൻ വല്ലതും കലക്കിയാലോ...." "മിക്കവാറും വേണ്ടി വരും.... പക്ഷെ വശീകരണം അല്ല ഉറക്കഗുളിക...." "അയ്യേ നിനക്ക് ഏട്ടനെ ഇത്ര പേടിയാണോ...." "പേടിച്ചിട്ട് ഒന്നും അല്ലെടി.... എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.... അത് കേൾക്കുമ്പോൾ ശ്രീയേട്ടൻ എന്ത് പറയും എന്ന് ഓർത്താ എന്റെ പേടി...." "ഏട്ടൻ ഒന്നും പറയില്ല.... ഏട്ടന് നീയെന്ന് വെച്ചാൽ ജീവനാ..." അത് കൊണ്ട് തന്നാ പേടി... ദേവൂട്ടി ഒന്ന് ആത്മഗതിച്ചു....! മുറിയുടെ മുന്നിൽ എത്തിയതും പെണ്ണ് ശ്രീക്കുട്ടിയെ ഒന്ന് കൂടി നോക്കി....! "നമുക്ക് ശ്രീയേട്ടനെ ഒന്ന് പറ്റിച്ചാലോ...." "🙄എങ്ങനെ....?!!"

"നീ ഇതുമായി ചെല്ല്...." "അത് വേണോ ദേവൂട്ടി.... നീയാണെന്ന് കരുതി ഏട്ടൻ എന്നെ...." "ഒന്നും ഉണ്ടാവില്ലെടി നീ ചെല്ല്...." പെണ്ണ് ശ്രീക്കുട്ടിയുടെ കയ്യിൽ പാല് കൊടുത്തു അകത്തേക്ക് ഉന്തി തള്ളി വിട്ടു....! വാതിൽ പടിയിൽ പ്രതീക്ഷയോടെ നോക്കി നിന്ന ശ്രീദേവ് പാലുമായി കയറിയ പെങ്ങളെ കണ്ട് ഒന്ന് ഞെട്ടി....! "നീ....യാണോ പാല് കൊണ്ട് വന്നത്.... അവളല്ലെ കൊണ്ട് വരേണ്ടത്...." "അവളാ എന്നെ തള്ളി വിട്ടത്.... അവൾക്ക് ഏട്ടന്റെ അടുത്ത് വരാൻ പേടിയാണെന്.... അവൾ ഇന്ന് എന്റെ കൂടെ കിടന്നോട്ടെ ഏട്ടാ...." ദൈവമേ ഈ സമയം വരെ പിടിച്ചു നിന്നത് എങ്ങനെ ആണെന്ന് എനിക്കെ അറിയൂ....അപ്പോഴാ അടുത്ത കുരിശ്.... അല്ലേലും പെങ്ങളുടെ കൂട്ടുകാരിയെ കെട്ടരുത് എന്ന് അത് ഒരു ഒന്നൊന്നര പണിയാണെന്ന് വെറുതെ അല്ല കൂട്ടുകാർ പറയുന്നത്.... അവൻ ഒരു നിമിഷം കൊണ്ട് എന്തൊക്കെയോ ചിന്തിച്ചു നിന്നു....!☹️ പെങ്ങളെ കയ്യിൽ ഉള്ള പാല് വാങ്ങി അവൻ മേശമേൽ വെച്ചു....

അവളെ ദയനീയമായി ഒന്ന് നോക്കി....! "ഞാൻ ഒന്ന് ആലോചിക്കട്ടെ...." എന്നും പറഞ്ഞു അവൻ അവളെയും മറി കടന്ന് പുറത്തേക്ക് ഇറങ്ങിയതും നഖവും കടിച്ചു അങ്ങിങായി നടക്കുന്ന ദേവൂട്ടിയെ കണ്ട് അവളെ തന്നെ നോക്കി നിന്നു....അവളും ഒന്ന് തിരിഞ്ഞപ്പോൾ തന്നെ തന്റെ മുന്നിൽ നിൽക്കുന്ന ശ്രീയേട്ടനെ കണ്ട് ഒന്ന് ഞെട്ടിയെങ്കിലും പിന്നെ ഒന്ന് ഇളിച്ചു കൊടുത്തു....! "ഇന്ന് ദേവൂട്ടി എന്റെ കൂടെ കിടന്നോട്ടെ ഏട്ടാ...." ഇന്ന് തന്നെ ഇതിനെ ആ നന്ദന് പിടിച്ചു കെട്ടിച് കൊടുക്കാം ആയിരുന്നു.... ഇതിപ്പോ എന്റെ ഫസ്റ്റ് നൈറ്റ്‌ പെന്റിങ് ആവുമല്ലോ ദൈവമേ...! പ്രതീക്ഷയോടെ ഏട്ടനെ നോക്കി നില്കുന്ന ശ്രീക്കുട്ടിയുടെ കയ്യിൽ നിന്ന് ഫോൺ റിങ് ആയതും നന്ദൻ ആണെന്ന് കണ്ട് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു....ഫോണിൽ നോക്കിയുള്ള അവളുടെ മുഖത്തെ നവരസങ്ങൾ കണ്ട് അത് ആരാണെന്ന് ശ്രീക്ക് മനസ്സിൽ ആയി....! "ഞാൻ ഇപ്പൊ വരാവേ ദേവൂട്ടി...." എന്നും പറഞ്ഞു പെണ്ണ് മുറിയിലേക്ക് ഓടി....! 😍നന്ദാ നീ മുത്താണ്.... നിന്റെ പെങ്ങളുടെ ഫസ്റ്റ് നെറ്റിന് ഒരു കോട്ടവും തട്ടാതെ നോക്കിയതിന്.... അവൻ ഒരു ചിരിയോടെ മനസ് കൊണ്ട് നന്ദനോട് താങ്ക്സ് പറഞ്ഞു ദേവൂട്ടിയെ ഒന്ന് നോക്കി....

അവൾ അപ്പൊ കിളി പോയ നിൽപ്പാണ്....! "നിനക്ക് ഇന്ന് അവളോടൊപ്പം കിടക്കണം അല്ലെ...." അവൻ ചോദിച്ചതും അവൾ നിഷ്കളങ്കമായി തലയാട്ടി....! അവൻ അപ്പൊ തന്നെ അവളെ കയ്യിൽ എടുത്തു മുറിയിലേക്ക് നടന്നതും അവൾ കണ്ണും തള്ളി അവനെ നോക്കി....അവളെ ബെഡിൽ കിടത്തി അവൾക്ക് മീതെ കയ്യൂന്നി അവൻ കിടന്നതും അവൾ വർധിക്കുന്ന ഹൃദയമിടിപ്പോടെ അവനെ നോക്കി....! "നിനക്ക് എന്നെ പേടിയാണോ ദേവൂട്ടി...."😘 അവൾ പുഞ്ചിരിയോടെ അല്ലെന്ന് തലയാട്ടിയതും അവൻ അവളുടെ കവിളിൽ ചുണ്ടുകൾ അമർത്തി....!അവൻ അവളിൽ നിന്ന് വിട്ടു മാറിയതും ടേബിളിൽ കിടക്കുന്ന പാൽ കണ്ട് ഒന്ന് ചിരിച്ചു....!അപ്പൊ തന്നെ അവൾ എണീറ്റിരുന്നു....! "പാലും ആയി വരുന്നതൊക്കെ പ്രാക്ടീസ് ചെയ്തിട്ട് നീ എന്റെ പെങ്ങളെ ആണല്ലോ പറഞ്ഞു വിട്ടത്...." "അത് പിന്നെ ശ്രീയേട്ടൻ അല്ലെ പറഞ്ഞത് ഞാൻ കേറി വരുമ്പോ തന്നെ ഏതാണ്ട് കാണിക്കും എന്ന്.... അത് കൊണ്ടല്ലേ...." "നിനക്ക് എന്നെ ഇത്രയ്ക്ക് പേടിയാണോ...." "പേടിയൊന്നും ഇല്ല....കയ്യിലിരിപ്പ് എനിക്ക് അറിയാലോ അത് കൊണ്ടല്ലേ...." അതിനവൻ ഒന്ന് ചിരിച്ചു....

ബെഡിലായ് നേരത്തെ എടുത്തു വെച്ച കവർ എടുത്തു അവളുടെ കയ്യിൽ വെച്ചു കൊടുത്തതും അവൾ എന്തെ എന്ന പോലെ അവനെ നോക്കി....! "പോയി ഇത് മാറി വാ....നമ്മുടെ ഫസ്റ്റ് നെറ്റിന് വേണ്ടി ഞാൻ സെലക്ട്‌ ചെയ്ത ദാവണിയാ ഇത്...." 😨അത് കേട്ട് അവൾ ഞെട്ടി കൊണ്ട് അവനെ നോക്കി.... ദൈവമേ ഇതെങ്ങനെ ഞാൻ പറയും....! സാരല്ല എന്റെ ശ്രീയേട്ടൻ അല്ലെ.... പറഞ്ഞേക്കാം....! "ശ്രീയേട്ടാ...."😒 "എന്താ ദേവൂട്ടി പേടിയാണെന്ന് പറയാൻ ആണോ.... ഞാൻ നിന്നെ പിടിച്ചു തിന്നത്തൊന്നും ഇല്ലടി.... എനിക്ക് നിന്നെ മനസറിഞ്ഞു സ്നേഹിക്കണം അത്രയേ ഉള്ളു...." "അതാ കുഴപ്പം ശ്രീയേട്ടാ...." "സാരല്ല ഞാൻ എടി പിടി എന്ന് പറഞ്ഞു കാര്യങ്ങൾ തുടങ്ങില്ല.... പതിയെ നിന്റെ പേടി ഒക്കെ മാറ്റി...."😍 "ശ്രീയേട്ടാ...."😨 അവൻ പറഞ്ഞു മുഴുവനും ആക്കുന്നതിന് മുന്പേ ദേവൂട്ടി അറിയാതെ വിളിച്ചു പോയി....! "എന്ത് പറ്റി...." "ഒന്നുല്ല...."😒 എന്നും പറഞ്ഞു പെണ്ണ് ടേബിളിൽ കണ്ട പാല് എടുത്തു ഒറ്റ നിൽപ്പിന് കുടിക്കാൻ തുടങ്ങി.... 🙄അവന്റെ നോട്ടം കണ്ടാവണം പെണ്ണ് കയ്യിലെ ഗ്ലാസിലേക്ക് ഒന്ന് നോക്കി....ഇത് പാല് ആണല്ലോ ദൈവമേ....! ഗ്ലാസ് ആണെങ്കിൽ മൊത്തം ശൂന്യം.... പെണ്ണ് വായിൽ ഉള്ള പാലും വെച്ച് അവനെ ദയനീയമായി ഒന്ന് നോക്കിയതും അവൻ ഒരു ചിരിയോടെ അവൾക്കരികിലേക്ക് വന്നു...

.കിളി പോയി നിൽക്കുന്ന പെണ്ണ് അതെ നിൽപ്പോടെ അവനെ തന്നെ നോക്കിയതും അവൻ അവളുടെ പുറം കഴുത്തിൽ കയ് വെച്ച് അവളെ പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു....അവളുടെ വീർത്തു നിക്കുന്ന മുഖത്തിലേക്ക് മുഖം അടുപ്പിച്ചു അവളുടെ അധരങ്ങളിലേക്ക് അവൻ ചുണ്ടുകൾ ചേർത്തു....! അവളിൽ നിന്ന് വിട്ടു മാറി നിന്നതും അവന്റെ ചുണ്ടുകളിൽ പരന്നു കിടക്കുന്ന പാൽ ഒരു കള്ളചിരിയോടെ നാവ് കൊണ്ട് ഒപ്പിയെടുത്തു....! "സോറി ശ്രീയേട്ടാ...." "എനിക്ക് ഇത് മതിയെന്നെ...."😘 അവളും നാണത്തോടെ ഒന്ന് ചിരിച്ചു....! "ആ.... അങ്ങനെ ആ ചടങ്ങ് കഴിഞ്ഞു.... ഇനി നമുക്ക് ഫസ്റ്റ് നൈറ്റ്‌ സ്റ്റാർട്ട്‌ ചെയ്യാം.... നീ പോയി ഡ്രസ്സ്‌ മാറി വാ.... അല്ലെങ്കിൽ വേണ്ട ഞാൻ തന്നെ...." "😨ശ്രീയേട്ടാ...." വീണ്ടും ദേവൂട്ടി ഞെട്ടലോടെ വിളിച്ചു....! "ദേ പെണ്ണെ നമ്മുടെ വിലപ്പെട്ട സമയം ആണ് പോവുന്നത്...." "അ.... അത്.... ശ്രീ... യേ.... ട്ടാ.... എനിക്ക്.... ഒരു കാര്യം പറയാൻ ഉണ്ട്...." അവൾ എങ്ങനെ ഒക്കെയോ പറഞ്ഞൊപ്പിച്ചു അവനെ ദയനീയമായി നോക്കി....! "നീ ഇവിടെ വന്നിരിക്ക്...." അവൻ അവളെ പിടിച്ചു ബെഡിൽ ഇരുത്തി അടുത്ത് തന്നെ ഇരുന്നു....! "ഈ ഫസ്റ്റ് നൈറ്റ്‌ എന്ന് പറയുന്നത് നീ പേടിക്കുന്നത് പോലെ ഉള്ള കാര്യം ഒന്നും അല്ല....നിന്റെ ശ്രീയേട്ടൻ അല്ലെ.... നിന്നെ ഞാൻ അങ്ങനെ പേടിപ്പിക്കോ...."

"😒അതല്ല ശ്രീയേട്ടാ.... എനിക്ക്.... ഒരു കാര്യം...." "പറ.... എന്താ എന്റെ ദേവൂട്ടിക്ക് പറയാൻ ഉള്ളത്...." "അത്...ഞാൻ ശ്രീയേട്ടന്റെ പിന്നാലെ നടക്കുന്ന സമയത്ത് ശ്രീയേട്ടൻ എന്നെ ഇഷ്ടം ആണെന്ന് പറയാൻ വേണ്ടി ഞാൻ ഒരു നേർച്ച നേർന്നിരുന്നു...." "അതാണോ.... അത് നല്ല കാര്യം അല്ലെ....പക്ഷെ അത് കൊണ്ടൊന്നും അല്ല കേട്ടോ ഞാൻ വീണത്...."😍 "അത് എനിക്ക് അറിയില്ലല്ലോ.... അത് കൊണ്ടല്ലെ ഞാൻ...." "അതിനിപ്പോ എന്താ എന്റെ ദേവൂട്ടിയേ എനിക്ക് തന്നെ കിട്ടീലെ.... അത് ചിലപ്പോൾ നിന്റെ നേർച്ചയുടെയും പ്രാർത്ഥനയുടെയും ഒക്കെ ഫലമായിരിക്കും...." "മ്മ്...." എന്നിട്ടും പെണ്ണിന്റെ നോട്ടം കണ്ട് അവന് ഒരു വശപിശക് തോന്നി.... 😨എന്തോ ഏടാകൂടം പിടിച്ചത് ആണോന്നോരു ഡൌട്ട്....! "അല്ല എന്തായിരുന്നു നേർച്ച....എന്റെ തല മുണ്ഡനം ചെയ്യാനോ മറ്റൊ ആണോ...."☹️ "ഉ... ഹും...."😒 "പിന്നെ...." "അതില്ലേ....ഞങ്ങടെ കല്യാണം കഴിഞ്ഞാൽ ഞാൻ വ്രതം അനുഷ്ഠിച്ചോളാന്ന്...." "😨ഏ...?എ....ന്താ....?!!" "ശ്രീയേട്ടൻ അന്നേ എന്നെ ഇഷ്ടം ആണെന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ വൃതം എടുക്കുവായിരുന്നോ...." ഇങ്ങനെ ആണെങ്കിൽ അന്നേ പറഞ്ഞേനെ....!

സാരല്ല എന്റെ ദേവൂട്ടിയല്ലേ.... ഇന്ന് ഒരു ദിവസം ക്ഷമിക്കാം.... ഒന്നുല്ലേലും അവൾ എന്റേതായില്ലേ....!😍 "ഇന്ന് ഒരു ദിവസം അല്ലെ.... ഞാൻ വൈറ്റ് ചെയ്തോളാം...." "ഒരു ദിവസം അല്ല ഇരുപത്തി ഒന്ന് ദിവസാ...." "എ.... ന്താ....ഇരുപത്തി ഒന്ന് ദിവസൊ...."🤯 "മ്മ്...."😒 അവൾ ദയനീയമായി ഒന്ന് മൂളിയതും അവൻ കിളി പോയ പോലെ ഇരുന്നു.... എന്റെ സ്വപ്‌നങ്ങൾ...! "ഇപ്പോഴാ ആശ്വാസം ആയത്.... എന്നാൽ ഞാൻ കിടക്കട്ടെ ശ്രീയേട്ടാ...." ഞാൻ സ്വപ്നം കണ്ട എന്റെ ഫസ്റ്റ് നൈറ്റ്‌ ഇങ്ങനെ അല്ല....!🥺 "അത് ഒരു ദിവസം ആക്കിയാൽ കുഴപ്പം ഒന്നും ഉണ്ടാവില്ല.... ദൈവത്തിന് അറിയാലോ എനിക്കും കൂടെ അന്നേ ഇഷ്ടം ആണെന്ന്...." "ദൈവകോപം ഉണ്ടാവും ശ്രീയേട്ടാ....വൃതം തെറ്റിച്ചാൽ ദൈവം നമ്മളെ വീണ്ടും അകറ്റിയാലോ...." കിടക്കാൻ നിന്ന അവളെ ഒന്ന് കൂടി അവൻ നോക്കി അവളെ പിടിച്ചു തന്റെ മടിയിൽ ഇരുത്തി....! "ഒരു ഉമ്മ വെക്കുന്നത് കൊണ്ട് വൃതം തെറ്റൊന്നും ഇല്ല...." എന്നും പറഞ്ഞു അവൻ അവളുടെ അധരങ്ങൾ കടിച്ചെടുത്തു നുണയാൻ തുടങ്ങി....!ചുംബനത്തിന്റെ തീവ്രത കൂടിയതും അവളുടെ കയ്കൾ അവന്റെ തലയിൽ തഴുകാൻ തുടങ്ങി....അവന്റെ കയ്കൾ അവളുടെ ഇടുപ്പിൽ നിന്നും ദിശ മാറുന്നത് മനസ്സിൽ ആക്കിയ അവൾ അവന്റെ കയ്യിൽ പിടിച്ചു നിർത്തി....

ശ്വാസം വിലങ്ങിയെങ്കിലും അവൾ തന്റെ പ്രണയത്തെ അകറ്റി മാറ്റാൻ ആവാതെ കണ്ണുകൾ ഇറുക്കി അടച്ചു....അവളിൽ നിന്നും വിട്ടു മാറി അവൻ അവളുടെ മുഖത്തേക്ക് നോക്കിയതും അവൾ ശ്വാസം വലിച്ചു വിട്ടു....! "അന്നത്തേക്കാൾ ഇമ്പ്രൂവ്മെന്റ് ഉണ്ട്...." "ശ്രീയേട്ടനെ എതിർക്കാൻ പറ്റാത്തോണ്ടാ ഞാൻ....ഇപ്പൊ ചത്തെനെ...." അത് കേട്ട് അവൻ ഒന്ന് ചിരിച്ചു കൊണ്ട് അവൾ പിടിച്ചു വെച്ച വയറിൽ ഉള്ള അവന്റെ കയ്യിലേക്ക് നോക്കി....! "ഇവിടെ എവിടെയോ ഒരു കുഞ്ഞു മറുക് ഇല്ലേ... എന്റെ ആദ്യചുംബനം പതിഞ്ഞ മറുക്.... എനിക്ക് അവിടെ ചുംബിക്കണം ദേവൂട്ടി...." അവൻ ആർദ്രമായി അവളുടെ കാതിലായി പറഞ്ഞതും അവൾ നാണത്തോടെ അവനെ നോക്കി....! "ശ്രീയേട്ടന്റെ ചുംബനത്തിന് എന്നിലെ പെണ്ണിനെ ഉണർത്താൻ ആവും....എന്റെ വൃതം തെറ്റിക്കാൻ പറ്റില്ല ശ്രീയേട്ടാ...." അവനും അവളെ നോക്കി ഒന്ന് ചിരിച്ചു....! "എങ്കിൽ നീ കിടന്നോ...." ദേവൂട്ടി ബെഡിലായി കിടന്നതും അവനും അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അരികിലായി കിടന്നു....! "സോറി ശ്രീയേട്ടാ....! ശ്രീയേട്ടന് വിഷമം ആയോ...." "ഏയ്‌ ഇല്ലന്നെ....എന്റെ ഇഷ്ടം അറിയാൻ ഏഴു വർഷം നീ കാത്ത് നിന്നില്ലേ....

അത്രയൊന്നും ഇല്ലല്ലോ...." അവൻ പറഞ്ഞതും അവൾ ഒരു ചിരിയോടെ അവന്റെ നെഞ്ചിൽ തല ചേർത്തു വെച്ചു....!വലിയ ഡയലോഗ് ഒക്കെ അടിച്ചിട്ട് എന്റെ കൺട്രോൾ പോവാതെ നീ നോക്കിക്കൊണെ ദൈവമേ....! 💕__💕 ശ്രീക്കുട്ടിയും നന്ദനും മണിക്കൂർ ഒന്നായി സംസാരം തുടങ്ങിയിട്ട്....!🙄 "ഉറങ്ങണ്ടേ....ഞാൻ വെക്കട്ടെ...." "മ്മ്...ഇന്ന് എനിക്കും ദേവൂട്ടിക്കും ഒരുപാട് സംസാരിക്കാൻ ഉണ്ട്....ദേവൂട്ടി ഇന്ന് എന്റെ കൂടെയാ കിടക്കുന്നെ...." അത് കേട്ട് നന്ദൻ കിളി പോയ പോലെ ഇരുന്നു....! "നിന്റെ കൂടെ കിടക്കാൻ നീയാണോ അവളെ കെട്ടിയത് നിന്റെ ഏട്ടൻ അല്ലെ...."☹️ "അത് ദേവൂട്ടിക്ക് ഒരു പേടി... അപ്പൊ പിന്നെ അവൾ പറഞ്ഞു...." ഇത് അനുവദിച്ചു കൂടാ.... നാളെ പിന്നെ ഇവൾക്ക് ആവും പേടി....!പക്ഷെ ദേവൂട്ടിയുടെ കാര്യം ഓർക്കുമ്പോൾ അതാ ശരിയെന്ന് തോന്നും.... ആ ശ്രീ ആള് ശരിയല്ല....! "നിനക്ക് ഇത് പോലെ പേടിയൊന്നും ഇല്ലല്ലോ അല്ലെ...." "അയ്യോ എനിക്ക് ആലോചിക്കുമ്പോൾ തന്നെ പേടിയാവാ...." "നിന്നെ കൊല്ലാൻ അല്ല കൂടെ ജീവിക്കാനാ ഞാൻ കെട്ടുന്നത്....!" "അത് തന്നാ പേടി...." "പോടീ....! നിന്റെ പേടി ഒക്കെ ഞാൻ മാറ്റി എടുത്തോളാം...."

ശ്രീക്കുട്ടി ഫോണിൽ അവനെ നോക്കി നാണത്തോടെ ഒന്ന് ചിരിച്ചു....!😍 "ദേവൂട്ടി നിന്റെ കൂടെയാണെന്നല്ലേ പറഞ്ഞത്.... എന്നിട്ട് അവൾ എവിടെ...." "അയ്യോ ഞാൻ അത് മറന്നു...." എന്നും പറഞ്ഞു ശ്രീക്കുട്ടി മുറിയിൽ നിന്ന് ഇറങ്ങി വന്നതും ദേവൂട്ടിയും ഇല്ല ഏട്ടനും ഇല്ല....! "നന്ദേട്ടൻ വിളിച്ചോണ്ടാ ദേവൂട്ടിയുടെ കാര്യം ഞാൻ മറന്നത്.... ഏട്ടൻ അവളെ കൊണ്ട് പോയി...."😒 😨ദൈവമേ എന്റെ ദേവൂട്ടി....! "നിന്നെ ഞാൻ പിന്നെ വിളിക്കാം.... എനിക്ക് ഇപ്പൊ അർജെന്റ് ആയിട്ട് ഒരാളെ വിളിക്കാൻ ഉണ്ട്...." "ഈ നേരത്തോ...." "മ്മ്.... ഈ നേരത്ത് വിളിച്ചാലെ അവനെ കിട്ടൂ...." എന്നും പറഞ്ഞു നന്ദൻ കോൾ കട്ട് ചെയ്തതും ശ്രീക്കുട്ടി വായും പൊളിച്ചു നിന്നു.... പെട്ടെന്ന് ഇത് എന്ത് പറ്റി ആവോ....!🙄 നന്ദൻ ആണേൽ അപ്പൊ തന്നെ ശ്രീയുടെ ഫോണിൽ വിളിച്ചു....ഉറക്കം ഒന്ന് തലോടിയതെ ഉള്ളു.... ശ്രീദേവ് ഫോൺ എടുത്തു സ്‌ക്രീനിൽ നോക്കിയതും നന്ദൻ ആണെന്ന് കണ്ട് തന്റെ നെഞ്ചോരം ചേർന്നുറങ്ങുന്ന ദേവൂട്ടിയേ ഒന്ന് നോക്കി.... "എന്താടാ നീ ഈ നേരത്ത്...." "നിനക്ക് ബുദ്ധിമുട്ട് ആയെങ്കിൽ ക്ഷമിച്ചേക്ക്....!നിന്നെ പേടിച്ചിട്ട് അവൾ ശ്രീക്കുട്ടിയോടൊപ്പം കിടക്കാന്നു പറഞ്ഞതല്ലേ....

അവളെ കണ്ണ് തെറ്റിയപ്പോഴേക്കും നീ ദേവൂട്ടിയെയും കൊണ്ട് പോയി അല്ലെ...."😬 "🙄ഇതെന്തോന്നെടാ....ഞാൻ അല്ലെ അവളെ കെട്ടിയത്....എന്നോടൊപ്പം അല്ലെ അവൾ കിടക്കേണ്ടത്....! അവളെ എന്റെ മുറിയിൽ കിട്ടിയത് തന്നെ നീ അപ്പൊ എന്റെ പെങ്ങളെ വിളിച്ച ആ കോൾ ഇല്ലേ അതാണ്‌ മോനെ.... താങ്ക്സ് അളിയാ...." ശേ വേണ്ടായിരുന്നു....! "😬പോടാ...." "നീ ഇങ്ങനെ ചൂടാവതെടാ.... നാളെ കഴിഞ്ഞാൽ എന്റെ പെങ്ങൾ നിന്നോടൊപ്പം അല്ലെ....അത് മുടക്കണോ..." "ചതിക്കല്ലേടാ... ഞാൻ എന്റെ പെങ്ങളെ കാര്യം ഓർത്ത് പറഞ്ഞതാ.... അവൾ പാവമാടാ...." "ഇപ്പൊ ഞാൻ ആടാ പാവം...!😒 ഒരു ഉത്തമഅളിയൻ പെങ്ങൾ സന്തോഷത്തോടെ ജീവിക്കട്ടെ എന്നാ കരുതേണ്ടത്.... അല്ലാതെ പെങ്ങളെ ഫസ്റ്റ് നൈറ്റ്‌ കലക്കാൻ ശ്രമിക്കുകയല്ല വേണ്ടത്....അല്ലേലും നീ പേടിക്കേണ്ട....നിന്റെ പെങ്ങളെ ഞാൻ പിടിച്ചു തിന്നിട്ടൊന്നും ഇല്ല....അവൾ നല്ല ഉറക്കവാ....എനിക്കും നല്ല ഉറക്കം വരുന്നുണ്ട്....വെറുതെ ഡിസ്റ്റർബ് ചെയ്യാതെ വെച്ചിട്ട് പോയി ഉറങ്ങാൻ നോക്ക്...." എന്നും പറഞ്ഞു ശ്രീ കോൾ കട്ട് ചെയ്തു ഫോൺ ടേബിളിൽ വെച്ച് ദേവൂട്ടിയുടെ അരികിലേക്ക് നീങ്ങി കിടന്നു.... കണ്ണുകൾ അടച്ചെങ്കിലും പിന്നെ പതിയെ കണ്ണ് തുറന്നു അവളെ തന്നെ നോക്കി.... 😘എന്റെ പ്രണയം....!എന്റെ കൂടെ....എന്റെ ബെഡിൽ എന്റെ നെഞ്ചിൽ....

അവൻ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു.... അവളെ അറിയാൻ ഉള്ള അതിയായ ആഗ്രഹം ഉണ്ടെങ്കിലും അവൻ അവളെയും ചേർത്തു പിടിച്ചു കിടന്നു....! രാത്രിയുടെ ഏതോ യാമങ്ങളിൽ കണ്ണ് തുറന്ന ദേവൂട്ടി ചുറ്റിലും നോക്കിയതും തന്നെയും ചേർത്തു പിടിച്ചു ഉറങ്ങുന്ന ശ്രീയേട്ടനെ കണ്ട് എണീറ്റിരുന്നു....! "ശ്രീയേട്ടാ...." അവൾ അവനെ തട്ടി വിളിക്കാൻ തുടങ്ങി....🙄 "ശ്രീയേട്ടാ.... എണീക്ക്...." അവൾ ഒന്നകൂടെ അവനെ തട്ടി വിളിച്ചതും അവൻ ചാടി എണീറ്റു....! "എന്താ ദേവൂട്ടി....?!!" "എനിക്ക് എന്റെ അച്ഛനെയും അമ്മയെയും വല്യേട്ടനെയും കുഞ്ഞേട്ടനേയും കാണണം...."🥺 😨അത് കേട്ട് ശ്രീദേവ് നല്ലത് പോലെ ഞെട്ടി.... ടൈം നോക്കിയതും രണ്ട് കഴിഞ്ഞെ ഉള്ളു....! "ഇപ്പോഴോ...." "മ്മ്... എനിക്ക് അവരെ കാണണം ശ്രീയേട്ടാ...." ഒറ്റ പെങ്ങൾ ആയോണ്ട് പുന്നാരിച്ചു വളർത്തിയത് അല്ലെ....ഏട്ടൻ ആണെങ്കിൽ അവളെ ഒന്നും ചെയ്യരുത് എന്ന് പറഞ്ഞു വിളിക്കുന്നു....പെങ്ങൾ ആണെങ്കിൽ ഇങ്ങനെയും....! "നാളെ കാലത്ത് പോയാൽ...." "🥺എനിക്കിപ്പോ കാണണം ശ്രീയേട്ടാ...." മുൻപ് നന്ദനെയും കൊണ്ട് ഔട്ടിങ്ങിന് പോയത് അവൻ ഓർത്തു.... അന്ന് രാത്രി തന്നെ ഇവളെ കരച്ചിൽ കൊണ്ട് എല്ലാം മതിയാക്കി നാട്ടിലേക്ക് തിരിച്ചത് ആണ്....! പിന്നെ വേറെ വഴി ഒന്നും ഇല്ലാത്തത് കൊണ്ട് ശ്രീ പെണ്ണിനേയും കൊണ്ട് ഒച്ചയുണ്ടാക്കാതെ പുറത്തേക്ക് ഇറങ്ങി...!

അച്ഛൻ ആണെങ്കിൽ വാതിൽ തുറക്കുന്നതിന്റെയും അടക്കുന്നതിന്റെയും സൗണ്ട് കേട്ട് പേടിയോടെ കെട്ടിയോളെ അരികിലേക്ക് നീങ്ങി.... അന്നത്തെ പൂജ കഴിഞ്ഞിട്ടും ആത്മാവ് ഇവിടെ തന്നെയുണ്ടെന്നാ തോന്നുന്നേ....! കോളിംഗ് ബെൽ അമർത്തി ശ്രീ ദേവൂട്ടിയേ ഒന്ന് നോക്കി.... അവൾ അവനെ നോക്കി ഒന്ന് ചിരിച്ചതും ചെക്കൻ പിന്നെ ഫ്രീസ് ആയി.... ആരെക്കാളും നിന്റെ മനസ്സിൽ ഞാൻ മാത്രമേ ഉണ്ടാവാൻ പാടുള്ളൂ എന്ന ഒരു അത്യാഗ്രഹം അവന്റെ മനസ്സിൽ ഇല്ലാതില്ല....! "എന്ത് പറ്റി മോളെ...." വാതിൽ തുറന്നപാടെ അച്ഛൻ ചോദിക്കുന്നത് കേട്ട് ശ്രീ എനിക്കിതിൽ പങ്കില്ലെന്ന പോലെ നിന്നു....! "അച്ഛാ... അമ്മേ...."🥺 എന്നും പറഞ്ഞു പെണ്ണ് അവരെ കെട്ടിപ്പിടിച്ചു കരഞ്ഞു....! ദാസിന്റെയും നന്ദന്റെയും നോട്ടം കണ്ടതും ശ്രീ ഒന്ന് ചിരിച്ചു കൊടുത്തു.... ഏട്ടന്റെയും അനിയന്റെയും നോട്ടം കണ്ടാൽ തോന്നും ഞാൻ ഏതാണ്ട് ചെയ്തത് കൊണ്ട് ഇറങ്ങി വന്നതാണെന്ന്....!😟 ഒന്നൊന്നര മണിക്കൂർ ആയി അവർ വിശേഷം പറഞ്ഞിരിക്കാൻ തുടങ്ങിയിട്ട്....! "നീ വല്ലതിനും മുതിർന്നിട്ട് പേടിച്ചിട്ട് വന്നതാണോ...."🙄 "പിന്നെ....നീ പണ്ട് ഔട്ടിങ്ങിന് വന്നപ്പോ നിന്റെ പെങ്ങൾക്ക് എന്തായിരുന്നു....

അത് തന്നാ ഇതും....ഇരുപത്തി ഒന്ന് ദിവസത്തേക്ക് നീ പേടിക്കേണ്ട....അവൾ വൃതത്തിൽ ആണെന്ന്....പോരെ...."☹️ ശ്രീ പറഞ്ഞതും നന്ദൻ വായും പൊളിച്ചു നിന്നു....!ഇവൾക്ക് അല്ലേലും ദൈവഭക്തി കൂടുതൽ ആണ്.... ഇവന്റെ പെങ്ങൾ എങ്ങാനും.... ഏയ്‌.... അവൾക്ക് അമ്പലത്തിൽ കേറുന്ന ശീലം തന്നെയില്ല പിന്നല്ലേ....നന്ദൻ സ്വയം ആശ്വസിച്ചു....! "ദേവൂട്ടി ഇനി നമുക്ക് പോവാം.... നാളെ കാലത്ത് വരാം...." ശ്രീ പറഞ്ഞതും ദേവൂട്ടി അനുസരണയോടെ എണീറ്റ് എല്ലാരേയും നോക്കി ചിരിച്ചു....! "ഞാൻ പോട്ടെ.... നാളെ വരാം...." എന്നും പറഞ്ഞു അവൾ ശ്രീയോടൊപ്പം ഇറങ്ങി....! അവനും ഒരു ചിരിയോടെ വീട്ടിലേക്ക് ബൈക്ക് എടുത്തു...മുറിയിൽ കയറിയതും അവൾ വീണ്ടും അവന്റെ നെഞ്ചോരം തല ചേർത്തു വെച്ചു കിടന്നു....! 💕___💕 "ഐ ലവ് യൂ.... ദേവൂട്ടി...."😘 ദേവൂട്ടിയുടെ അലാറം ടോൺ കേട്ടാണ് ശ്രീദേവ് കണ്ണ് തുറന്നത്....തന്റെ നെഞ്ചോരം ചേർന്നുറങ്ങുന്ന അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഫോൺ കയ്യിൽ എടുത്തു....! വീണ്ടും അവന്റെ വോയ്‌സ് കേട്ടതും ദേവൂട്ടി പതിയെ കണ്ണുകൾ തുറന്നു....കണിയായി ശ്രീയേട്ടനെ കണ്ടതും അവൾ ഒരു പുഞ്ചിരിയോടെ എണീറ്റു അവനെ ഇറുക്കി പിടിച്ചു....!

"ഐ ലവ് യൂ ശ്രീയേട്ടാ...."😘 "ലവ് യൂ ടീ....! ഇനി ഈ ടോണിന്റെ ആവശ്യം ഉണ്ടോ...." "പിന്നല്ലാതെ എനിക്ക് എന്നും ശ്രീയേട്ടന്റെ വോയ്‌സ് കേട്ട് ഉണരണം.... ശ്രീയേട്ടനെ കണി കാണണം.... ശ്രീയേട്ടൻ എന്ന് വെച്ചാൽ ഈ ദേവൂട്ടിക്ക് ഭ്രാന്ത് ആണ്...."😍 "മ്മ്.... എന്നിട്ടാണല്ലോ എന്നെ ഇന്നലെ വൃതം ആണെന്ന് പറഞ്ഞു പട്ടിണിക്ക് ഇട്ടത്...."😒 "അത് ശ്രീയേട്ടനോടുള്ള ഇഷ്ടം കൊണ്ടല്ലേ.... എന്റെ വൃതം ഒക്കെ കഴിയട്ടെ.... അത് വരെ ക്ഷമിക്ക് കേട്ടോ..." എന്നും പറഞ്ഞു അവൾ എണീക്കാൻ നിന്നതും അവൻ അവളെ പിടിച്ചു നെഞ്ചിലേക്ക് ഇട്ടു....! "അപ്പോഴേക്കും പേടി ഒക്കെ മാറ്റി വെച്ചേക്ക്...വൃതം കഴിഞ്ഞാൽ പിന്നെ ഞാൻ ഒന്നിനും വെയ്റ്റ് ചെയ്യില്ല...." "എനിക്ക് പേടിയൊന്നും ഇല്ല.... എന്റെ ശ്രീയേട്ടൻ അല്ലെ ഇത്...."😘 അവൾ അവന്റെ കവിളിൽ ഉമ്മ വെച്ച് കൊണ്ട് പറഞ്ഞതും അവൻ അവളുടെ കഴുത്തിൽ മുഖം അമർത്തി....! "എങ്കിൽ പിന്നെ ഡെയിലി തരാമെന്ന് ഏറ്റത് തന്നോളൂ...." "അതൊക്കെ വന്നിട്ട് തരാട്ടോ...." എന്നും പറഞ്ഞു അവൾ അവന്റെ മടിയിൽ നിന്നും എണീറ്റു....! "നീ എവിടേക്കാ വെളുപ്പിന് തന്നെ...." "ക്ഷേത്രത്തിൽ...."

"ഇനി അതിന്റെ ആവശ്യം ഉണ്ടോ....നമുക്ക് ഇവിടെ ഇങ്ങനെ കെട്ടിപ്പിടിച്ചു കിടക്കാന്നെ...." "ദൈവദോഷം പറയല്ലേ ശ്രീയേട്ടാ....! ശ്രീയേട്ടന് ഇന്ന് ബൈക്ക് വൃത്തിയാക്കണ്ടേ...." "അതൊക്കെ നിന്നെ കണി കാണാൻ വേണ്ടിയല്ലേ.... ഇനി അതിന്റെ ആവശ്യം ഇല്ലല്ലോ... ബൈക്ക് തുടച്ചില്ലെന്ന് കരുതി ദൈവം കോപിക്കാനും പോണില്ല...." എന്നും പറഞ്ഞു അവൻ ബെഡിലേക്ക് തന്നെ വീണതും അവൾ അവനെ നോക്കി ഒരു ചിരിയോടെ ബാത്‌റൂമിലേക്ക് കയറി....! ഫ്രഷ് ആയി ഇറങ്ങിയപ്പോഴേക്കും ശ്രീയേട്ടൻ നല്ല ഉറക്കം ആയിരുന്നു....അപ്പോഴാണ് അവൾ ബെഡിന്റെ അറ്റത്തായി ശ്രീയേട്ടൻ ഇന്നലെ തന്ന കവർ കണ്ടത്.... അത് എടുത്തു അവൾ ഷെൽഫിൽ ഭദ്രമായി വെച്ചു....ശ്രീയേട്ടന്റെ ആഗ്രഹം പോലെ നമ്മുടെ ഫസ്റ്റ് നൈറ്റിന് തന്നെ അത് ഉടുത്തേക്കാം....! റെഡി ആയി കഴിഞ്ഞു അവന്റെ അരികിൽ ചെന്ന് നെറ്റിയിൽ പതിഞ്ഞ മുടി വകഞ്ഞു മാറ്റി അവിടെ ചുംബിച്ചു കൊണ്ട് അവൾ ക്ഷേത്രത്തിലേക്ക് ഇറങ്ങി....! ....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story