Oh my love 😱: ഭാഗം 36

oh my love

രചന: AJWA

😦ഇവനിന്ന് ബൈക്ക് മിനുക്കാൻ ഒന്നും ഇല്ലേ ആവോ....അച്ഛൻ ചെടി നനച്ചു കൊണ്ട് ശ്രീയെ കാണാതെ ഒന്ന് ചിന്തിച്ചു...! ഹ്മ്മ് പെണ്ണ് കെട്ടിയതല്ലേ ഇനി പലതും കാണേണ്ടി വരും....! "മാമാ...." അയാൾ ചിന്തിച്ചു തീരുന്നതിനു മുന്നേ ദേവൂട്ടിയുടെ വിളി കേട്ട് അയാൾ ഒന്ന് തിരിഞ്ഞു നോക്കി....!കുളിച്ചു സുന്ദരി ആയി ക്ഷേത്രത്തിൽ ചെന്ന് തൊഴുതു വന്ന അവളെ കണ്ടപ്പോൾ സാക്ഷാൽ ഭഗവതി ദേവീ മുന്നിൽ വന്ന് നിന്ന പോലെയാണ് അയാൾക്ക് തോന്നിയത്....! "മാമൻ കുളിച്ചായിരുന്നോ...." അയാൾ വായും പൊളിച്ച നിൽപ്പിൽ തലയാട്ടിയതും അവൾ ചന്ദനം തൊട്ട് മാമന്റെ നെറ്റിയിൽ തൊട്ട് കൊടുത്തതും അയാൾ ഒന്ന് പുഞ്ചിരിച്ചു....! "മോൾ എല്ലാരെക്കാളും മുന്നേ എണീറ്റ് ക്ഷേത്രത്തിൽ പോയി അല്ലെ...." "മ്മ്.... ഞാൻ അകത്തു ചെല്ലട്ടെ മാമാ...." എന്നും പറഞ്ഞു അവൾ അകത്തേക്ക് നടന്നു.... എന്തൊരു എളിമ എന്തൊരു വിനയം....അല്ലേലും എന്റെ പെങ്ങളെ അല്ലെ മോൾ....! "എന്റെ ഏട്ടന്റെയല്ലേ മോൾ.... ഏട്ടന് പണ്ടേ കാലത്ത് എണീറ്റ് ക്ഷേത്രത്തിൽ പോവുന്ന പെൺകുട്ടികളെ വലിയ ഇഷ്ടവാ....." മാമി ഇത്തിരി ചന്ദനം എടുത്തു തൊട്ട് കൊണ്ട് പറഞ്ഞു.... അതിനവൾ ഒന്ന് ചിരിച്ചു....ശ്രീയേട്ടനെ കാണാൻ വേണ്ടി മാത്രം തുടങ്ങിയ ശീലം ആണ്....! "ഇതാ മോളേ ചായ...." മാമി ചായ നീട്ടിയതും അവൾ കപ്പ് കയ്യിൽ വാങ്ങി....! "ഞാൻ ഇത് ശ്രീയേട്ടന് കൊടുത്തു വരാം...." എന്നും പറഞ്ഞു അവൾ മുറിയിലേക്ക് നടന്നു....!

"ശ്രീയേട്ടാ...." ദേവൂട്ടിയുടെ വിളി കേട്ടതും ശ്രീ കണ്ണ് തുറന്നു.... കയ്യിൽ ചായയുമായി നിൽക്കുന്ന അവളെ മതി വരാതെ തന്നെ അവൻ നോക്കി നിന്നു....! "എണീക്ക് ശ്രീയേട്ടാ... നാളെ പെങ്ങളെ കല്യാണം അല്ലെ....തിരക്കുണ്ടാവില്ലേ..." "ഐ ലവ് യൂ ദേവൂട്ടി...." അവൾ ഒരു ചിരിയോടെ അവനെ നോക്കി അടുത്തായി ഇരുന്നു....! "നീ കുടിച്ചോ...." "ശ്രീയേട്ടൻ കുടിക്കാതെ ഞാൻ കുടിക്കില്ല...." "എന്റെ ദേവൂട്ടി നീയെന്തിനാ ഈ ഓൾഡ് സ്ത്രീകളെ സ്വഭാവം എടുക്കുന്നെ.... നിന്റെ കാര്യം ഒക്കെ കഴിഞ്ഞു എന്റെ കാര്യം നോക്കിയാൽ മതി...." "അതൊന്നും ശരിയാവില്ല.... ശ്രീയേട്ടന്റെ കാര്യം കഴിഞ്ഞാലേ ഞാൻ എന്റെ കാര്യം നോക്കൂ...." അവൻ ചിരിച്ചു കൊണ്ട് എണീറ്റ് ബാത്‌റൂമിലേക്ക് നടന്നു....! "ഒരു കമ്പനിക്ക് വരുന്നോ...."😍 കേറുമ്പോൾ അവൻ ഒരു കള്ള ചിരിയോടെ ചോദിച്ചു....! "വേണ്ടാത്തത് പറഞ്ഞാൽ ശ്രീയേട്ടൻ ആണെന്നൊന്നും ഞാൻ നോക്കില്ല...." അവൻ ചിരിച്ചു കൊണ്ട് ഡോർ അടച്ചു കുളി കഴിഞ്ഞിറങ്ങി.... ചായ എടുത്തു കുടിച്ചു കൊണ്ട് അവളെ ഒന്ന് നോക്കി....! "ഇന്നലെ എന്തായിരുന്നു... എനിക്ക് എന്റെ അച്ഛനെയും അമ്മയെയും വല്യേട്ടനെയും കുഞ്ഞേട്ടനേയും കാണണം എന്നും പറഞ്ഞു കരച്ചിൽ ആയിരുന്നല്ലോ....

നിനക്ക് ഒരു ദിവസം അവരെ കാണാതിരിക്കാൻ പറ്റില്ലെ....എനിക്ക് അതിൽ തെല്ലൊരു അസൂയ ഇല്ലാതില്ല...." "അവരെ മാത്രം അല്ല എനിക്ക് ശ്രീയേട്ടനെയും കാണാതിരിക്കാൻ പറ്റില്ല...." "അത് ചുമ്മാ....എന്നിട്ട് എത്ര ദിവസം എന്റെ കണ്മുന്നിൽ വരാതെ ഒഴിഞ്ഞു മാറിയിട്ടുണ്ട്...." "ഏഴു വർഷത്തിനിടയിൽ ഉള്ള ആ നശിച്ച ദിവസങ്ങളെ പറ്റി എന്നെ ഓര്മിപ്പിക്കല്ലേ ശ്രീയേട്ടാ.... നീറിയാ ഞാൻ കഴിഞ്ഞത്....എന്നാലും ഞാൻ ഒളിഞ്ഞു നോക്കാറുണ്ട്...." അത് കേട്ടതും അവൻ അവളെ ചേർത്തു പിടിച്ചു....! "അതിന് വേണ്ടി മാത്രം ഞാൻ നിന്റെ മുന്നിൽ വന്നിട്ടുണ്ട്....ഇനി ഞാൻ വെറുതെ ആണെങ്കിൽ പോലും അതൊന്നും പറയില്ല.... ഇപ്പൊ നീ എന്റേതും ഞാൻ നിന്റേതും മാത്രം ആയില്ലെ...." "മ്മ്...."😘 അവളും അവനെ ഇറുകെ പുണർന്നു കൊണ്ട് മൂളി....! "വൈകീട്ട് നിന്റെ വീട്ടിൽ പോവാം.... അങ്ങനെ ഒരു ചടങ്ങ് ഉണ്ടല്ലോ.... അത് വരെ അവരെ കാണണം എന്ന് തോന്നിയാൽ വിഡിയോ കോൾ ചെയ്തു അഡ്ജസ്റ്റ് ചെയ്യ് കേട്ടോ...." "മ്മ്.... ശ്രീയേട്ടനെയും ഞാൻ കോൾ ചെയ്യും...."😘 "ആയിക്കോട്ടെ...." എന്നും പറഞ്ഞു അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് ഇറങ്ങിയതും അവളും പിന്നാലെ ഇറങ്ങി....

അപ്പോഴാണ് നാളെ തന്റെ നാത്തൂൻ ആവേണ്ട പെണ്ണ് കോട്ട് വായും ഇട്ടു എണീറ്റ് വരുന്നത്.... ശ്രീയും ദേവൂട്ടിയും പരസ്പരം അവളുടെ കോലം കണ്ട് ഒന്ന് നോക്കി....! "എടീ നിനക്ക് ഒന്ന് കുളിച്ചിട്ടൊക്കെ പുറത്തിറങ്ങിയാൽ പോരെ...."🙄 ശ്രീ പെങ്ങളെ ദയനീയമായി നോക്കി കൊണ്ട് ചോദിച്ചു....! "ചായ ഒക്കെ കുടിച്ചാലെ കുളിക്കാൻ ഒരു മൂട് വരൂ ഏട്ടാ....വാ ദേവൂട്ടി...." എന്നും പറഞ്ഞു അവൾ ദേവൂട്ടിയുടെ കയ്യും പിടിച്ചു നടന്നതും അവൾ ശ്രീയേട്ടനെ ഒന്ന് തിരിഞ്ഞു നോക്കി ചിരിച്ചു....! "തറവാട്ടിൽ പിറന്ന പെൺകുട്ടികൾ ഇങ്ങനെയാ.... കാലത്ത് എണീറ്റ് കുളി കഴിഞ്ഞു ക്ഷേത്രത്തിൽ ചെന്ന് പ്രാർത്ഥിച്ചാലെ കുടുംബത്തിൽ ഐശ്വര്യം വരൂ...." അച്ഛൻ ശ്രീക്കുട്ടിയേ കണ്ട് ഗൗരവത്തിൽ പറഞ്ഞു....! ഇതേ അഭിപ്രായം തന്നെയാ അച്ഛനും.... അപ്പൊ പിന്നെ രണ്ടിനെയും മാറ്റി എടുക്കാൻ അധിക മിനക്കേട് ഇല്ല.... ദേവൂട്ടി ഒന്ന് ചിന്തിക്കാതെ ഇരുന്നില്ല....! "ഞാൻ കല്യാണം ഒക്കെ കഴിഞ്ഞു നന്നായിക്കോളാം അച്ഛാ.... ഇവിടെ അല്ലെ എനിക്ക് ഇങ്ങനെ ഉറങ്ങാൻ പറ്റൂ...." "ദേവൂട്ടി കല്യാണത്തിന് മുന്പും ക്ഷേത്രത്തിൽ വരാറില്ലേ...." "അത് പിന്നെ ക്ഷേത്രം ഇവിടെ അടുത്തായിപ്പോയില്ലേ....

ഇവളെ വീടിനടുത്താണെങ്കിൽ ഞാനും പോയേനെ...."😍 ദേവൂട്ടി ഒരു ചിരിയോടെ ശ്രീയേട്ടനെ നോക്കിയതും അവനും അവളെ നോക്കി ചിരിച്ചു....! ശ്രീയേട്ടൻ പോയതും ശ്രീക്കുട്ടി ദേവൂട്ടിയെയും കൊണ്ട് മുറിയിലേക്ക് ഓടി....! "എടീ നിന്റെ വീട്ടിൽ എല്ലാരും എത്ര മണിക്കാ എണീക്കുന്നെ...." "അതോർത്തു നീ പേടിക്കേണ്ട.... ഞാൻ തന്നാ ആദ്യം എണീക്കുന്നത്....പിന്നെ കുഞ്ഞേട്ടൻ ആണെങ്കിൽ ഉറക്കപിശാഷാ അത് കൊണ്ട് ലേറ്റ് ആയി എണീറ്റാൽ മതി...." "അപ്പൊ ക്ഷേത്രത്തിൽ പോക്ക്...." "അതിൽ കുഞ്ഞേട്ടന് വലിയ താല്പര്യം ഇല്ല.... പക്ഷെ എന്തെങ്കിലും കാര്യം കാണണം എങ്കിൽ ദൈവത്തോട് പറയാൻ എന്നെ ഏല്പിക്കാറുണ്ട്....പക്ഷെ അച്ഛൻ മാമനെ പോലെ തന്നെയാ പറയാറ്.... കുടുംബത്തിൽ ഐശ്വര്യം വേണെങ്കിൽ പെൺകുട്ടികൾ കാലത്ത് എണീറ്റ് ക്ഷേത്രത്തിൽ പോയി മുടങ്ങാതെ പ്രാർത്ഥിക്കണം എന്ന്....ക്ഷേത്രം പിന്നെ ഇവിടെ ആയത് കൊണ്ട് നിന്നിൽ അവർക്ക് ഒരു വിശ്വാസം ഉണ്ടാവും.... അത് കൊണ്ട് നീ എണീറ്റ് എന്നെ പോലെ വരുവോ...." "അവിടെ അടുത്താണെങ്കി നോക്കരുന്നു...." "ഞാൻ അവിടെ ഉള്ളപ്പോൾ വരാറുണ്ടല്ലോ..." "അത് ഏട്ടനെ കാണാൻ അല്ലെ...." "ഇനി തൊട്ട് നിനക്ക് ഞങ്ങളെ ഒക്കെ കാണാലോ...." "അതും ശരിയാ.... നോക്കാം..." എന്നും പറഞ്ഞു അവൾ ഒരു ചിരിയോടെ എണീറ്റ് ഡോർ ലോക്ക് ചെയ്തു ദേവൂട്ടിയുടെ അരികിൽ വന്നിരുന്നു....!

"ഇന്നലെ ഞാൻ വന്നപ്പോഴേക്കും നീയും ഏട്ടനും കൂടെ....! ഫസ്റ്റ് നൈറ്റ്‌ അല്ലെ.... ഇത്രയും കാലം പ്രേമിച്ചു കാത്തു നിന്നത് അല്ലെ എന്നൊക്കെ കരുതിയാ ഞാൻ പിന്നെ ഡിസ്റ്റർബ് ചെയ്യാതിരുന്നത്.... എങ്ങനെ ഉണ്ടായിരുന്നെടി ഫസ്റ്റ് നൈറ്റ്‌.... പേടിക്കാൻ ഒന്നും ഇല്ലല്ലോ.... അല്ലെ...." ദേവൂട്ടി അവളെ ഒന്ന് മൊത്തത്തിൽ നോക്കി.... കുഞ്ഞേട്ടന്റെ കാര്യം പോക്കാണെന്നാ തോന്നുന്നേ....!😟 "ഏയ്‌ പേടിക്കാൻ ഒന്നും ഇല്ലെടി.... നമ്മളെ അവർക്ക് ഒരുപാട് ഇഷ്ടം ആയിട്ടല്ലേ...." "😍പക്ഷെ നന്ദേട്ടനെ കാണുമ്പോ തന്നെ എനിക്ക് നാണം വാരുവെടി...." "അതൊക്കെ നല്ലതാ...." "അപ്പൊ പേടിക്കാൻ ഒന്നും ഇല്ല അല്ലെ..." അവൾ നാണത്തോടെ പറയുന്നത് കേട്ടതും ദേവൂട്ടി ഒന്ന് ചിരിച്ചു.... എക്സ്പീരിയൻസ് ആയിട്ട് വേണം ഇവളോട് ചോദിച്ചറിയാൻ....! 💕__💕 വൈകീട്ട് ശ്രീദേവ് വന്ന് ദേവൂട്ടിയെയും കൊണ്ട് അവളുടെ വീട്ടിലേക്ക് ചെന്നു....! "കഴിക്ക് ശ്രീയേട്ടാ...." ഫുഡ്‌ കഴിക്കാൻ ഇരുന്നതും അവൾ ഓരോന്നായി എടുത്തു കൊടുത്ത് ശ്രീദേവിനെ കഴിപ്പിക്കുന്നത് കണ്ട് നന്ദനും ദാസും വായും പൊളിച്ചു നോക്കി ഇരുന്നു....അല്ലെങ്കിൽ ഫുഡ്‌ കഴിക്കാൻ ഇരുന്നാൽ കുറുമ്പും ബഹളവും ഒക്കെയാണ്....ഒരു ദിവസം കൊണ്ട് അവളിൽ കണ്ട മാറ്റം അവർക്ക് വിശ്വസിക്കാൻ പറ്റാത്ത പോലെ....!

അച്ഛനും അമ്മയും അനുവും ഒക്കെ അവൾ ഒരു മകളിൽ നിന്നും ഒരു ഭാര്യ ആയുള്ള മാറ്റം നോക്കി കാണുകയായിരുന്നു....! "ശ്രീയേട്ടാ.... കുറച്ച് കൂടി ഇടട്ടെ...." "എന്റെ ദേവൂട്ടി എന്റെ വയർ നിറഞ്ഞു...." ശ്രീദേവ് അവളോടായി പറഞ്ഞതും അവൾ അവനെ നോക്കി ചിരിച്ചു....! "ഇന്നിനി നിങ്ങൾക്ക് പോണോ...." "അവിടെ ഏട്ടൻ ആയി ഞാനും പിന്നെ നാത്തൂൻ ആയി ഇവളും മാത്റമേ ഉള്ളു.... അത് കൊണ്ട് പോയെ പറ്റൂ...." "പോട്ടെ അച്ഛാ.... അമ്മേ.... വല്യേട്ടാ.... കുഞ്ഞേട്ടാ.... ചേട്ടത്തി...." എല്ലാരേയും നോക്കി അവൾ സങ്കടത്തോടെ തന്നെ ബൈ പറഞ്ഞു.... അവന്റെ ബൈക്കിൽ കേറി ഇരുന്നു കണ്ണ് തുടക്കുന്നത് കണ്ട് അവൻ ഒന്ന് ചിരിച്ചു....! "നിങ്ങൾ കഴിച്ചോടാ മക്കളെ...." "ഉവ്വ് അച്ഛാ...." "മാമൻ കഴിച്ചോ..." ദേവൂട്ടി മാമനോടായി ചോദിച്ചതും മാമൻ അവളെ നോക്കി ഒന്ന് ചിരിച്ചു....! "ആ മോളെ...." "എങ്കിൽ ഗുഡ് നൈറ്റ്‌ മാമാ...." "ഗുഡ് നൈറ്റ്‌ മോളെ...." അവൾ മാമിയോട് കൂടി പറഞ്ഞു ശ്രീയേട്ടന് പിന്നാലെ മുറിയിലേക്ക് നടന്നു....! "നീ അച്ഛനെ പതപ്പിച്ചെടുക്കാൻ ഉള്ള പ്ലാൻ ആണോ...." "അതിപ്പോ എന്റെ മാമൻ മാത്രം അല്ല എന്റെ അച്ഛൻ കൂടിയാ....അപ്പൊ ആ സ്നേഹം കൂടി ഞാൻ കൊടുക്കണ്ടേ...."

"ആയിക്കോട്ടെ.... എനിക്കുള്ളത് തന്നിട്ട് മതി ബാക്കി ഉള്ളവരെ ഒക്കെ സ്നേഹിക്കുന്നത്...." "ശ്രീയേട്ടനുള്ളത് വൃതം കഴിഞ്ഞു തരാട്ടോ...."😘 "എടീ കാന്താരി.... ഞാൻ പറഞ്ഞത് സ്നേഹത്തിന്റെ കാര്യവാ...." "ആണോ...." അവൾ ഇളിച്ചു കൊണ്ട് ചോദിച്ചത് അവൻ തലയാട്ടി....! "ഇന്നിനി എന്നെ വീട്ടിൽ പോവാൻ വിളിച്ചുണർത്തോ ദേവൂട്ടി...." "അങ്ങനെ പറഞ്ഞാലും ശ്രീയേട്ടൻ എന്നെ ചേർത്തു പിടിച്ചു അവരൊക്കെ തരുന്ന സ്നേഹം തന്നാൽ മതി...." "😍അത് ഞാൻ ഏറ്റു....! പക്ഷെ വൃതം തെറ്റിക്കേണ്ടി വരുവോ എന്നൊരു ഡൌട്ട്...." അത് കേട്ടതും അവൾ അവനെ തുറിച്ചു നോക്കി....! "ഇല്ലെടി.... എനിക്ക് നല്ല കൺട്രോളാ...." "അത് ഞാൻ അന്ന് കണ്ടതാണല്ലോ...." "അത് പിന്നെ ഒരു തെറ്റൊക്കെ പറ്റാത്ത ആരാ ഉള്ളത്...." "വൃതം കഴിയുന്നത് വരെ അത് വേണ്ടാട്ടോ.... അല്ലേൽ ഈ ദേവൂട്ടി ആരാണെന്ന് ശ്രീയേട്ടൻ അറിയും...." അതിനവൻ ചിരിച്ചു കൊണ്ട് അവളെ ചേർത്തു പിടിച്ചു കിടന്നു....! "ദേവൂട്ടി.... ഇന്ന് എനിക്ക് പതിവ് തരാം എന്ന് പറഞ്ഞത് കിട്ടീട്ടില്ല കേട്ടോ...." "ഈ സമയത്ത് തന്നെ വേണോ ശ്രീയേട്ടാ...." അവൻ കൂടുതൽ ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പ് കൊടുത്തതും അവൾ തല ഉയർത്തി അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചതും അവൻ അവളുടെ കഴുത്തിൽ കയ് കോർത്തു പിടിച്ചു അവളുടെ അധരങ്ങളെ മോചിപ്പിക്കാതെ അത് നുണയാൻ തുടങ്ങി....

നാവുകൾ തമ്മിൽ കെട്ടു പിണഞ്ഞതും അവൾ കണ്ണുകൾ വിടർത്തി അവനെ നോക്കി.... അവന്റെ കണ്ണുകളിലെ പ്രണയം അവൾക്ക് കാണാം.... ഇനിയും നോക്കിയാൽ ഞാൻ തന്നെ വൃതം മുടക്കുമെന്ന് തോന്നിയ അവൾ കണ്ണുകൾ ഇറുക്കി അടച്ചു.... ശ്വാസം വിലങ്ങിയതും അവൻ അവളെ മോചിപ്പിച്ചു....അവന്റെ നോട്ടം കണ്ടതും അവൾ നാണത്തോടെ അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി....!അവളെയും ചേർത്തു പിടിച്ചവൻ പതിയെ ഉറക്കത്തിലേക്ക് വീണു....! ശ്രീക്കുട്ടിയും നന്ദനും ഫോണിൽ കൊണ്ട് പിടിച്ച ചർച്ചയാണ്....! "വേണ്ട നന്ദേട്ടാ.... എനിക്ക് പേടിയാ.... ആരെങ്കിലും കണ്ടാലോ...." "ഞാൻ വരും.... നിന്റെ ഏട്ടൻ എത്ര തവണ ദേവൂട്ടിയുടെ മുറിയിൽ വന്നിട്ടുണ്ടെന്നോ.... അതൊക്കെ കണ്ടപ്പോൾ തൊട്ടുള്ള ആഗ്രഹം ആടി...." 🙄നാളെ അല്ലെ ഇവറ്റകളെ കെട്ട്.... ഇന്നിനി അത് വേണോ....! "വേണ്ട നന്ദേട്ടാ.... നാളെ നമ്മുടെ കല്യാണം അല്ലെ...." "അത് കൊണ്ട് ധൈര്യം ആയി വരാലോ...."😍 "ഏട്ടൻ എങ്ങാനും കണ്ടാൽ...." "നിന്റെ ഏട്ടൻ അറിഞ്ഞാലും എനിക്ക് കുഴപ്പം ഇല്ല...." "അച്ഛൻ ആണെലോ.... ഈ കല്യാണം വരെ മുടങ്ങും...." "ഏയ്‌ ഒരിക്കൽ നിന്റെ ഏട്ടനെ തന്നെ കണ്ട് ബോധം പോയ ആളല്ലേ നിന്റെ അച്ഛൻ.... അപ്പൊ പിന്നെ അത് പേടിക്കാൻ ഇല്ല....നീ പിറക് വശത്തെ ഡോർ തുറക്ക്.... ഞാൻ ഇവിടെ എത്തി...." അത് കേട്ടതും ശ്രീക്കുട്ടി ഞെട്ടി കൊണ്ട് ചാടി എണീറ്റു....😨

ദൈവമേ.... എനിക്ക് ഇത്തിരി ധൈര്യം തരണെ.... അവൾ പതിയെ താഴേക്ക് ഇറങ്ങി കിച്ചണിലേക്ക് നടന്ന് ഡോർ തുറന്നതും നന്ദൻ അകത്തു കയറി....! അവൻ ശ്വാസം വലിച്ചു വിട്ടു വാതിൽ അടച്ചതും മുന്നിൽ തന്നെക്കാൾ പേടിച്ചു നിൽക്കുന്ന ശ്രീക്കുട്ടിയെ കണ്ട് ഒന്ന് ചിരിച്ചു....! പരസ്പരം നോക്കിയുള്ള നിൽപ്പിൽ രണ്ട് പേരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി.... പതിയെ അവൻ അവൾക്കരികിലേക് നീങ്ങിയതും അവൾ പതിയെ പിന്നിലേക്ക് നീങ്ങി ചുവരിൽ തട്ടി നിന്നു....! "ഐ ലവ് യൂ ശ്രീക്കുട്ടി...."😘 അവൻ അവളുടെ കാതിൽ ആയി പതിയെ മൊഴിഞ്ഞു....അവന്റെ നിശ്വാസം പിൻകഴുത്തിൽ തട്ടിയതും പിടക്കുന്ന കണ്ണുകളോടെ അവൾ അവനെ നോക്കിയതും അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ പതിഞ്ഞു.... അവൾ വിറയലോടെ നിന്നതും നന്ദൻ അവളെ നോക്കി ചിരിച്ചതും അവന്റെ കണ്ണുകൾ ഉടക്കിയത് അവളുടെ വിറച്ചു നിൽക്കുന്ന അധരങ്ങളിൽ ആണ്....പതിയെ അവൻ ചുണ്ടുകൾ അതിലേക്ക് അമർത്തി അത് നുണഞ്ഞെടുത്തു.... ഞെട്ടി തരിച്ചു നിന്ന അവളുടെ കയ്കളും അവനെ ചുറ്റി വരിയാൻ അധിക നേരം വേണ്ടി വന്നില്ല....! നീണ്ട ചുംബനത്തിന് ശേഷം അവൻ അവളിൽ നിന്ന് അടർന്നു മാറി നെറ്റിയിൽ ഒന്ന് കൂടി ചുംബിച്ചു....!

അന്ന് ഒരു പ്രേതത്തെ കണ്ടതിൽ പിന്നെ പെണ്ണിന്റെ അച്ഛൻ മുറിയിൽ തന്നെ വെള്ളം എടുത്തു വെക്കാറാണ് പതിവ്....ജഗ്‌ എടുത്തു നോക്കിയതും അത് ശൂന്യം... 🙄കെട്ടിയോളെ ഒന്ന് നോക്കിയപ്പോൾ പൊരിഞ്ഞ ഉറക്കം ആണ്.... ഇവൾക്ക് എന്താ ഇതിൽ നിറച്ചു വെള്ളം വെച്ചാൽ.... വന്ന് വന്ന് ഇവൾക്ക് ഇപ്പൊ എന്നെ പേടിയില്ലാതായിട്ടുണ്ട്.... അതെങ്ങനാ അവന്റെ അല്ലെ പെങ്ങൾ....! പുച്ഛത്തോടെ അയാൾ കെട്ടിയോളെ ഒന്ന് നോക്കി എണീറ്റു.... പ്രേതം ഒക്കെ അന്നത്തെ പൂജ നടത്തിയെ പിന്നെ ഇറങ്ങി പോയി കാണും....!അങ്ങേര് എണീറ്റ് പുറത്തേക്ക് ഇറങ്ങി....! "വന്ന സ്ഥിതിക്ക് ദേവൂട്ടിയെ കൂടി ഒന്ന് കണ്ടാലോ...." എന്നും പറഞ്ഞു അവൻ ഹാളിലേക്ക് നടന്നതും ശ്രീക്കുട്ടി അന്തം വിട്ടു നിന്നു.... 🙄 "അയ്യോ...നിന്റെ...അ...ച്ഛ...ൻ...." അച്ഛന്റെ വരവ് കണ്ടതും നന്ദൻ തിരികെ വന്നു ശ്രീക്കുട്ടിയോടായി പറഞ്ഞു....!പെണ്ണ് ആണെങ്കിൽ കിളി പോയ നിൽപ്പ് ആണ്....! "നിന്റെ അച്ഛന് ഉറക്കവും ഇല്ലേ...." എന്നും ചോദിച്ചു നന്ദൻ പെണ്ണിനെയും കൊണ്ട് മാറി നിന്നു....!അച്ഛൻ ആണെങ്കിൽ ഫ്രിഡ്ജ് തുറന്നു ബോട്ടിൽ എടുക്കുമ്പോൾ ആണ് രണ്ടാളും കൂടി ഒട്ടി നിന്ന നിഴൽ കണ്ടത്.... 😨

ദൈവമേ അന്ന് ഒരാൾ ആയിരുന്നു.... ഇന്ന് ആളെയും കൂട്ടിയാണല്ലോ വന്നേക്കുന്നെ....! "😫എ.... ടീ.... ശ്രീ... ലക്ഷ്.... മി...." എന്നും പറഞ്ഞു അച്ഛൻ താഴേക്ക് വീണു....! "നിന്റെ അച്ഛന് നല്ല ധൈര്യം ആണല്ലോ...." വീഴ്ച കണ്ടതും നന്ദൻ ശ്രീക്കുട്ടിയോടായി പറഞ്ഞു....! "അതിപ്പോ അച്ഛന്റെ സ്ഥാനത് നന്ദേട്ടൻ ആണേലും ഇതൊക്കെ തന്നെയേ സംഭവിക്കൂ....അത്രയ്ക്ക് ധൈര്യം ആണല്ലോ...." "പോടീ.... എനിക്ക് ആകെ കൂടെ പേടിയുള്ളത് ആ വീണു കിടക്കുന്ന നിന്റെ അച്ഛനെയാ...." "😨അയ്യോ അച്ഛൻ എണീക്കുന്നില്ല.... വല്ലതും പറ്റികാണോ...." അനങ്ങാതെ ഉള്ള കിടപ്പ് കണ്ട് പെണ്ണ് നന്ദനെ തള്ളി മാറ്റി അച്ഛനരികിൽ ചെന്നു....! "അച്ഛാ.... അച്ഛാ...." "വെള്ളം തെളിക്ക്...." "ഒന്ന് പോ നന്ദേട്ടാ ഞാൻ ആരെയെങ്കിലും വിളിക്കട്ടെ....അല്ലെങ്കിൽ പിന്നെ നാളത്തെ കല്യാണം പോലും മുടങ്ങും..." അവൻ ഇത്തിരി വെള്ളം എടുത്തു അങ്ങേരെ മുഖത്ത് കുടഞ്ഞതും അങ്ങേര് ഒന്ന് ഞെരുങ്ങിയത് കണ്ട് അവൻ ആശ്വാസത്തോടെ അപ്പൊ തന്നെ അവൻ അവളെ പിടിച്ചു മാറി നിന്ന് മുഖം ആകെ ചുംബനങ്ങൾ കൊണ്ട് മൂടി....! "ഇനി ഞാൻ പൊക്കോട്ടെ.... നാളെ വരെ പിടിച്ചു നിൽക്കാൻ എനിക്ക് ഇത് മതി...."

അവളും നാണത്തോടെ അവനെ നോക്കി ഒന്ന് ചിരിച്ചു.... അവൻ വാതിൽ തുറന്നു ഇറങ്ങിയതും അവൻ കണ്മുന്നിൽ നിന്ന് മറയുന്നത് വരെ അവൾ നോക്കി നിന്നു....! 😦പുഞ്ചിരിയോടെ തിരിച്ചു നടക്കാൻ ഒരുങ്ങുമ്പോ ദേ കിടക്കുന്നു അച്ഛൻ....! "അമ്മേ... അമ്മേ.... അച്ഛൻ ദേ അവിടെ ബോധം പോയി കിടക്കുന്നു...." പെണ്ണ് അമ്മയെ തട്ടി വിളിച്ചു നിഷ്കു ആയി പറഞ്ഞതും അമ്മയും എണീറ്റ് അങ്ങോട്ട് വന്നു....! "ഇന്നിനി എന്ത് കണ്ടിട്ടാണാവോ...." "അത് തന്നാ ഞാനും ആലോചിക്കുന്നേ...."😟 പെണ്ണ് ഫൈസ് മുഴുവനും നിഷ്കു വാരി വിതറി കൊണ്ട് പറഞ്ഞു....! "ദേ മനുഷ്യാ എണീറ്റ് മുറിയിൽ വന്ന് കിടന്നേ...." അമ്മ കലിപ്പിട്ടെങ്കിലും അച്ഛൻ പതിയെ കണ്ണ് തുറന്നു....! "നീ എന്തിനാ ഈ നേരത്ത് ഇങ്ങോട്ട് വന്നത്.... ഇനി നിന്നെ കണ്ടിട്ട് എങ്ങാനും ആണോ...." "ഏയ്‌.... ഞാൻ.... വെള്ളം കുടിക്കാൻ.... വന്നപ്പോൾ അച്ഛൻ വീണു കിടക്കായിരുന്നു....! ഞാൻ ഏട്ടനെ വിളിക്കട്ടെ അമ്മേ...." "അവനെ വെറുതെ ശല്യം ചെയ്യേണ്ട.... നീ പിടിക്ക്...." രണ്ടും കൂടി ഇരു തോളിലും പിടിച്ചു എങ്ങനെ ഒക്കെയോ ബെഡിൽ കൊണ്ടിട്ടു....! "എടീ ശ്രീലക്ഷ്മി ഇവിടത്തെ പ്രേതം പോയിട്ടില്ലെടി.... ഇപ്പൊ ആളെയും കൊണ്ടാ വന്നിരിക്കുന്നത്...."

"അത് പിന്നെ നിങ്ങളെ കാണാൻ കുടുംബക്കാർ മൊത്തം ഇറങ്ങിയത് ആവും...." രണ്ടും ഇപ്പൊ തുടങ്ങും എന്ന് കണ്ടതും ശ്രീക്കുട്ടി നൈസ് ആയി ഒഴിഞ്ഞു മാറി....! "എന്നാൽ ഞാൻ പോയിക്കോട്ടെ അമ്മേ...." അമ്മ മൂളിയതും പെണ്ണ് ഓടി മുറിയിൽ വന്ന് ബെഡിലേക്ക് വീണു.... നന്ദേട്ടൻ തന്ന ചുംബനങ്ങൾ ഓർത്തതും അവൾ നാണത്തോടെ കണ്ണുകൾ അടച്ചു കിടന്നു....! 💕____💕 കാലത്ത് എണീറ്റ ദേവൂട്ടി ശ്രീയേട്ടനെ കണ്ട് ഒരു പുഞ്ചിരിയോടെ അവന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു....! രാത്രി എപ്പോഴോ എല്ലാരേയും കാണണം എന്ന് പറഞ്ഞു വിളിച്ചപ്പോൾ അവരൊക്കെ ആയി ഞാൻ ഉണ്ടെന്ന് പറഞ്ഞു തന്നെ കെട്ടിപ്പിടിച്ചു വാത്സല്യത്തോടെ ഉറക്കിയതാണ് ശ്രീയേട്ടൻ.... അതോർത്തു അവൾ വീണ്ടും അവനെ നോക്കി ഒന്ന് ചിരിച്ചു....! ഫ്രഷ് ആയി വന്നിറങ്ങിയതും ശ്രീയേട്ടൻ നല്ല ഉറക്കം തന്നെ.... അവൾ ക്ഷേത്രത്തിലേക്ക് പോവാൻ റെഡി ആയി ഇറങ്ങി....! "എടീ ശ്രീലക്ഷ്മി ഈ വീട്ടിൽ ഉള്ള ആത്മാവ് പടിയിറങ്ങിയിട്ടില്ല....ഞാൻ ഇന്നലെയും കണ്ടെടി..."

കാലത്ത് തന്നെ അച്ഛൻ പിന്നെയും ഭാര്യയെ സത്യാവസ്ഥ ബോധിപ്പിക്കാൻ ഉള്ള തന്ത്രപാടിൽ ആണ്....!പനി പിടിച്ചാണ് ഇരിപ്പ്....! ദേവൂട്ടി ക്ഷേത്രത്തിൽ നിന്ന് വന്നതും മാമന് നെറ്റിയിൽ ചന്ദനം തൊട്ട് കൊടുത്തു...അതോടെ ആൾക്ക് ഇത്തിരി ആശ്വാസം ആയി.... പെണ്ണ് നേരെ ചെന്ന് ശ്രീക്കുട്ടിയുടെ മുറിയിലേക്ക് ആണ്.... അവൾ ആണെങ്കിൽ വായും പൊളിച്ചു കിടപ്പാണ്.... കുഞ്ഞേട്ടന് പറ്റിയ കൂട്ട് തന്നെ....! അലാറം ഓൺ ചെയ്തു കാതിൽ വെച്ചതും പെണ്ണ് എണീറ്റു അവളെ നോക്കി ഒന്ന് ഇളിച്ചു...! "ഇത്ര പെട്ടെന്ന് നേരം വെളുത്തോ....?!!" "ഇന്ന് നിന്റെ കല്യാണം ആയത് കൊണ്ടാവും...." അത് കേട്ടതും അവൾ ചിരിച്ചു കൊണ്ട് ദേവൂട്ടിയുടെ കവിളിൽ ഉമ്മ വെച്ച് ബാത്‌റൂമിൽ പോയതും ദേവൂട്ടി മുറിയിലേക്ക് വന്ന് ബെഡിൽ നോക്കിയെങ്കിലും ശ്രീയേട്ടൻ ഇല്ല.... അപ്പോഴാണ് കക്ഷി ബാത്‌റൂം ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയത്....ടവൽ മാത്രം ചുറ്റി നിൽക്കുന്ന ശ്രീയേട്ടനെ കണ്ടതും പെണ്ണ് അവനെ വായും പൊളിച്ചു നോക്കി നിന്നു....!😘 ....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story