Oh my love 😱: ഭാഗം 37

oh my love

രചന: AJWA

അവളുടെ നോട്ടം കണ്ടതും അവനും ഒരു കള്ള ചിരിയോടെ അവൾക്കരികിലേക്ക് വന്നു.... അവളുടെ തൊട്ടടുത്തായി നിന്ന് അവളെ ഒന്ന് നോക്കിയതും പെണ്ണ് ഇപ്പോഴും അവന്റെ ബോഡിയിൽ നിന്ന് കണ്ണെടുത്തിട്ടില്ല....! അവൻ അവളുടെ അരയിൽ കൂടി കയ്യിട്ട് തന്നോട് ചേർത്തു നിർത്തിയതും അവന്റെ നഗ്നമായ ദേഹത്തോട് ഒട്ടി നിന്ന അവൾ ഒന്ന് ഞെട്ടി....! "ശ്രീ.... യേ.... ട്ടാ...." "എന്താ ദേവൂട്ടി...."😘 അവൻ അവളെ ഒന്ന് കൂടി തന്നിലേക്ക് ചേർത്തു ചെഞ്ഞിയിൽ നിന്ന് അവളെ മുടി അവന്റെ വിരലാൽ നീക്കി കൊണ്ട് ചോദിച്ചു....! "വിട് ശ്രീയേട്ടാ...." "നിനക്ക് എന്റെ ദേഹത്തോട് ഒട്ടി നില്ക്കുമ്പോൾ ഇക്കിളി ആവുന്നുണ്ടോ...."😍 അവൾ അവനെ നോക്കി അതെ എന്ന പോലെ തലയാട്ടി....! "നിനക്ക് എന്നെ ഈ കോലത്തിൽ കാണുമ്പോൾ കൺട്രോൾ പോന്നുണ്ടോ...."😍 "ഏയ്‌.... ഇല്ല...."😦 പെണ്ണ് മറ്റെങ്ങോ നോട്ടം മാറ്റി കൊണ്ട് പറഞ്ഞു....! "പക്ഷെ എനിക്ക് കൺട്രോൾ പോന്നുണ്ട്...." "വേണ്ട ശ്രീയേ....ട്ടാ...." അവൾ പറഞ്ഞു തീരുന്നതിനു മുമ്പേ അവന്റെ ചുണ്ടുകൾ അവളുടെ അധരത്തെ പൊതിഞ്ഞിരുന്നു....ചുണ്ടുകൾ മാറി മാറി നുണഞ്ഞവൻ നാവിനെ തേടിപിടിച്ചു അതിനെയും നുണയാൻ തുടങ്ങി... അവളുടെ കയ് അവന്റെ നഗ്നമായ പുറത്ത് അമർന്നതും അവൻ അവളെ മോചിപ്പിച്ചു.... രണ്ട് പേരും ഒരു പോലെ കിതച്ചു കൊണ്ട് പരസ്പരം നോക്കി....!

"നിന്റെ വൃതം നീ മറന്നാലും ഞാൻ മറക്കില്ല പോരെ.... ദിവസങ്ങൾ എണ്ണി കാത്തിരിക്കുവാ ഞാൻ ഈ കാന്താരിയേ സ്വന്തം ആക്കാൻ.... ഇപ്പൊ ചെല്ല്... അല്ലെങ്കിൽ വൃതം ഞാനും മറക്കും...." അവൾ നാണത്തോടെ അവന്റെ അടുത്ത് നിന്ന് മാറി നിന്നു....! "ദേവൂട്ടി ഇതാ നിനക്ക് ഇന്ന് ഇടാൻ ഉള്ള സാരി...." "വീട്ടിന്ന് വാങ്ങിയിരുന്നു...." "ഞാൻ അല്ലെ നിന്റെ ഭർത്താവ്....അപ്പൊ നീ ഞാൻ തരുന്നത് ഇട്ടാൽ മതി...." അവൾ അവനെ തുറിച്ചു നോക്കി അത് കയ്യിൽ വാങ്ങി.... ചില സമയത്ത് അച്ഛന്മാരേക്കാൾ കോംപ്ലക്സ് ആണ് മക്കൾക്ക്....!😟 💕__💕 സാരി ഒക്കെ ചുറ്റി ശ്രീക്കുട്ടിയെയും റെഡിയാക്കി ഇറങ്ങി ദേവൂട്ടിയുടെ കണ്ണുകൾ ശ്രീയേട്ടനെ തിരക്കി എങ്കിലും കണ്ടില്ല....! വലിയ ചടങ്ങ് ഒന്നും ഇല്ലാത്തത് കൊണ്ട് ക്ഷേത്രത്തിൽ വെച്ചാണ് താലി കെട്ട്....! "കുഞ്ഞേട്ടാ റെഡിയായോ...." അവൾ അല്പം മാറി നിന്ന് നന്ദനെ കോൾ ചെയ്തു കൊണ്ട് ചോദിച്ചു....! "ആ മോളെ.... പക്ഷെ നീയില്ലാത്ത കുറവ് നല്ലോണം ഉണ്ട്.... നിനക്ക് എന്താ കാലത്ത് വന്നാൽ...." "ഇവിടെ ഞാൻ അല്ലെ ഉള്ളു കുഞ്ഞേട്ടൻ കെട്ടാൻ പോണ പെണ്ണിനെ റെഡിയാക്കാൻ...." "അത് പറഞ്ഞു നീ എന്നെ സോപ്പിടാൻ ഒന്നും നോക്കണ്ട... കെട്ടിനെങ്കിലും എന്റെ പെങ്ങൾ ആയി അടുത്ത് വേണം...."

"ആയിക്കോട്ടെ.... കുഞ്ഞേട്ടൻ പെട്ടെന്ന് ഇറങ്ങാൻ നോക്ക്...." "ആ ശരി...." ഫോൺ വെച്ച് അവൾ മാമനെ നോക്കിയതും മാമൻ ഏതാണ്ട് കിളി പോയ അവസ്ഥയിൽ ആണ്....🙄 "മാമാ....മാമൻ റെഡി ആയില്ലേ...." "ഞാൻ എപ്പോഴേ റെഡിയായി...." "അയ്യേ ഈ ഷർട്ട്‌ ആണോ മാമൻ ഇട്ടത്.... മാമൻ ഇങ്ങ് വന്നെ.... ഇതിൽ മാമനെ കാണാൻ ഒരു ഭംഗിയും ഇല്ല...." എന്നും പറഞ്ഞു അവൾ മാമനെ മുറിയിൽ കൊണ്ട് പോയി ഷെൽഫ് തുറന്ന് ഒരു ഷർട്ട്‌ എടുത്തു കൊടുത്തു... "ഇത് മാമന് നന്നായി ചേരും.... മാമൻ ഇത് ഇട്ടാൽ മതി...." "ശരിയാ...." കണ്ണാടിയിൽ നോക്കി പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു....! "ഇപ്പൊ മാമനെ കണ്ടാൽ ശ്രീയേട്ടന്റെ അച്ഛൻ ആണെന്ന് എന്നൊന്നും പറയില്ല.... ഏട്ടൻ ആണെന്നെ പറയൂ...." അങ്ങേരെയും ചാക്കിലാക്കി പെണ്ണ് ഇറങ്ങി....! "മ്മ്...അച്ഛനെ സോപ്പിട്ടു പതപ്പിച്ചു വരുവാ അല്ലെ...." "ഇത് ഇടങ്കോലില്ലാതെ നടക്കണം എങ്കിൽ ഇതൊക്കെ അത്യാവശ്യം ആടി...." എന്നും പറഞ്ഞു പെണ്ണ് ശ്രീക്കുട്ടിയേ നോക്കി മാമൻ ഇറങ്ങി വരുന്നത് കാണിച്ചു ഒന്ന് ചിരിച്ചു....! ക്ഷേത്രത്തിൽ ചെന്ന് തൊഴുതു വലം വെച്ചതും ദേവൂട്ടിയുടെ വീട്ടുകാർ വരുന്നത് കണ്ട് അവൾ അങ്ങോട്ട് ചെന്നു....! "അച്ഛാ....അമ്മേ...."

അവരെ കെട്ടിപ്പിടിച്ചു കഴിഞ്ഞു പിന്നെ നന്ദനെ ഒന്ന് നോക്കി....! "കുഞ്ഞേട്ടാ....സുന്ദരൻ ആയിട്ടുണ്ടല്ലോ...."😍 "നിന്റെയല്ലേ ഏട്ടൻ അപ്പൊ പിന്നെ ഇത്തിരി എങ്കിലും കൂട്ടണ്ടേടി...." "അത് വേണം...." "വല്യേട്ടാ.... വല്യേട്ടൻ എന്താ ഒന്നും മിണ്ടാതെ എന്നെ മറന്നോ...." "നിന്നെ മറക്കാനോ.... നീയല്ലേ ഞങ്ങളെ ഒക്കെ മറന്നത്....നീ എന്താ വീട്ടിലേക്ക് വരാതിരുന്നത്...." "അത് പിന്നെ ഇവിടെ വേറെ ആരും...." "മ്മ്....മനസ്സിൽ ആയി...." അതിനവൾ വല്യേട്ടനെ നോക്കി ഒന്ന് ഇളിച്ചു....അവരും തൊഴുതു നിൽകുമ്പോൾ എല്ലാം ദേവൂട്ടിയുടെ കണ്ണുകൾ ശ്രീയേട്ടനെ തിരക്കുകയായിരുന്നു.... പെട്ടെന്ന് അവളുടെ വയറിൽ ചൂട് അനുഭവപ്പെട്ടതും അത് ശ്രീയേട്ടന്റെ കയ്കളുടെ ചൂടാണെന്ന് അവൾ മനസ്സിൽ ആക്കി.... ഒരു പുഞ്ചിരിയോടെ തിരിഞ്ഞു നോക്കിയതും അവൻ അവളെ നോക്കി പുഞ്ചിരിച്ചു....തന്റെ സാരിയുടെ അതെ കളർ ഷർട്ട്‌ തന്നെയാണ് ശ്രീയേട്ടന്റേതും....വെറുതെ അല്ല അപ്പൊ അത്രയ്ക്ക് ഗൗരവം കണ്ടത്....! "ഇനി താലി കെട്ടിക്കോളൂ...." പൂജ കഴിഞ്ഞതും തിരുമേനി പറയുന്നത് കേട്ട് നന്ദൻ താലി എടുത്തു പുഞ്ചിരിയോടെ ശ്രീക്കുട്ടിയുടെ കഴുത്തിലേക്ക് ചേർത്തതും ദേവൂട്ടി അവളുടെ മുടി മാറ്റി കൊടുത്തു.... താലി ചാർത്തിയതും ഇരുവരും പരസ്പരം ഒന്ന് നോക്കി പുഞ്ചിരിച്ചു കൊണ്ട് മാലയും ചാർത്തി....! "തിരുമേനി വൈകീട്ട് വീട്ടിൽ ഒരു പൂജ നടത്തണം...

.ഇന്നലെയും ഞാൻ പ്രേതത്തെ കണ്ടു....!" തിരുമേനിയോടായി അച്ഛൻ രഹസ്യമായി പറഞ്ഞു....! "ഞാൻ മാത്രേ കാണുന്നുള്ളൂ.... അതാ എന്റെ പേടി...." രണ്ട് മക്കളുടെയും കെട്ടൊക്കെ കഴിഞ്ഞ സ്ഥിതിക്ക് അതിന്റെ ആവശ്യം ഉണ്ടോ....!🙄 "അച്ഛാ അച്ഛൻ ഇങ്ങ് വന്നെ...." ശ്രീ തിരുമേനിയോട് കുശുകുശുക്കുന്ന അച്ഛനെയും പിടിച്ചു കൊണ്ട് നടന്നു....! "നീയെങ്കിലും ഞാൻ പറയുന്നത് വിശ്വസിക്കേടാ....ഇന്നലെ ഞാൻ കണ്ടതാ...." "ഇന്നലെ കണ്ടതിനെ ഞാൻ കയ്യോടെ പിടിച്ചോളാം.... അച്ഛൻ മേലാൽ ഇനി പ്രേതത്തെ കാണില്ല അത് പോരെ...." അവൻ നന്ദനെ നല്ലത് പോലെ നോക്കി കൊണ്ട് പറഞ്ഞു.... അച്ഛന് ആണെങ്കിൽ ഇത്തിരി ആശ്വാസവും ആയി....! ഫുഡ്‌ ഒക്കെ ശ്രീനിലയത്തിൽ തന്നെ ആയിരുന്നു.... എല്ലാരും ഒരുമിച്ചിരുന്നു സദ്യ കഴിക്കാൻ ഇരുന്നു....! "വല്യേട്ടന്റെ ദേവൂട്ടി വാ.... ഇന്ന് വല്യേട്ടനോടൊപ്പം കഴിക്കാം...." അത് കേട്ടതും അവൾ നോക്കിയത് ശ്രീയേട്ടനെയാണ്.... അവൻ അവളെ ഒന്ന് നോക്കിയതല്ലാതെ മുഖത്ത് പ്രത്യേകിച്ച് ഭാവ മാറ്റം ഒന്നും ഇല്ല....! "ഞാൻ ശ്രീയേട്ടനോടൊപ്പം ഇരുന്നോളാം വല്യേട്ടാ...." അത് കേട്ട് ശ്രീയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു....! ദാസ് ശ്രീയെ ഒന്ന് നോക്കിയതും അവൻ ഇളിച്ചു കാണിച്ചു....!

നന്ദനും ശ്രീക്കുട്ടിയും പിന്നെ പരസ്പരം നോക്കി പുഞ്ചിരിച്ചു കൊണ്ട് സദ്യ കഴിക്കുന്നുണ്ട്....! "മാമാ വാ അച്ഛനടുത്തിരിക്കാം...." ദേവൂട്ടി തന്നെ മാമനെ പിടിച്ചു അച്ഛനരികിൽ ഇരുത്തി.... ☹️രണ്ടും പരസ്പരം ഒന്ന് നോക്കിയാൽ ഒരു ലോഡ് പുച്ഛം മാത്രം....!അവർക്കടുത്തായി ശ്രീ ദേവൂട്ടിയെയും കൊണ്ട് ഇരുന്നതും അവൾ ഒരു ചിരിയോടെ അവന്റെ മുന്നിൽ വാ തുറന്ന് കാണിച്ചു.... അത് കണ്ടതും അവൻ അവളുടെ വായിലേക്ക് ഫുഡ്‌ വെച്ചു കൊടുത്തു....! "അച്ഛാ.... അമ്മേ.... ഏട്ടാ...." ഇറങ്ങാൻ നേരം ശ്രീക്കുട്ടി മോങ്ങാൻ തുടങ്ങി....! അവരൊക്കെ ആശ്വസിപ്പിക്കുന്നത് നോക്കി ദേവൂട്ടി അവൾക്കരികിൽ തന്നെ നിന്നു....! "നീയും വാ ദേവൂട്ടി.... നീയുണ്ടെങ്കിൽ എനിക്ക് ആശ്വാസം ആണ്...." അത് കേട്ടതും അവൾ ശ്രീയേട്ടനെ നോക്കി....! "ഇവിടെ ഇവരെ ഒക്കെ ആശ്വസിപ്പിക്കാൻ ഞാൻ വേണ്ടേ...."😒 "ഹ്മ്മ് കെട്ട് കഴിഞ്ഞു രണ്ട് ദിവസം ആയില്ല.... ഞാൻ പറഞ്ഞത് പോലെ തന്നെ സംഭവിച്ചല്ലോ ദേവൂട്ടി.... നിനക്ക് ഇപ്പൊ ഞങ്ങളെ ഒന്നും വേണ്ടതായല്ലേ...." "എന്റെ ചേട്ടത്തി എനിക്ക് ശ്രീയേട്ടനെ പിരിഞ്ഞിരിക്കാൻ പറ്റാത്തോണ്ട് അല്ലെ...."😒 "അത് തന്നെയാ ഞാനും പറഞ്ഞത്...." "ചേട്ടത്തി ആണെന്നൊന്നും ഞാൻ നോക്കില്ല....എന്നെ കളിയാക്കിയാൽ നല്ല തല്ല് വെച്ച് തരും ഞാൻ...."

"നീ ഞങ്ങളോടൊപ്പം വാടി.... വൈകീട്ട് ഇങ്ങ് വരാം...." ശ്രീയേട്ടനും അത് വരെ എന്തായാലും തിരക്ക് കാണും.... ദേവൂട്ടി അതും ചിന്തിച്ചു അവന്റെ അരികിൽ ചെന്നു....! "ശ്രീയേട്ടാ ഞാൻ വൈകീട്ട് വരാം...." "മ്മ്...." അവൻ താല്പര്യമില്ലാത്ത പോലെ ഒന്ന് മൂളിയതും ദേവൂട്ടി അവരോടൊപ്പം ഇറങ്ങി.... ഇവിടെ യക്ഷിയേ ഒഴിപ്പിക്കാൻ ഉള്ള പൂജ ആണെങ്കിൽ അവിടെ ദേവൂട്ടി വന്ന സന്തോഷത്തിൽ ആയിരുന്നു എല്ലാരും....! "മോന് ദക്ഷിൻ എന്ന് പേരിടാം അല്ലെ വല്യേട്ടാ...." "ആ... നീ പറഞ്ഞതല്ലേ അത് തന്നെ ഇട്ടേക്കാം...." ദാസ് ഒരു ചിരിയോടെ ദേവൂട്ടിയേ നോക്കി പറഞ്ഞു....!ശ്രീക്കുട്ടിയും നന്ദനും ഒക്കെ അവർക്കരികിൽ തന്നെയുണ്ട്....!ഇടക്ക് അവരുടെ കണ്ണുകൾ തമ്മിൽ പ്രണയം കയ്മാറും....!❤️ വൈകീട്ട് എല്ലാരും ഒരുമിച്ചിരുന്നു ചായ കുടിക്കാൻ ഇരുന്നതും ദേവൂട്ടി പതിവ് പോലെ ബിസ്കറ്റ് എടുത്തു ചായയിൽ മുക്കി കഴിക്കാൻ തുടങ്ങി....നന്ദൻ കൂടി അങ്ങനെ ചെയ്യുന്നത് കണ്ട് ശ്രീക്കുട്ടി വായും പൊളിച്ചു നിന്നു....! "വായും പൊളിച്ചു നിക്കാതെ കഴിക്ക്...." പിന്നെ പെണ്ണും ആരെയും നോക്കാതെ അത് പോലെ തുടങ്ങി....!വലിയ പെണ്ണായെന്ന് തോന്നിയപ്പോൾ ഇതൊക്കെ മാറ്റിയ ശീലങ്ങളാ....!

നന്ദൻ എല്ലാ തിരക്കും കഴിഞ്ഞു മുറിയിൽ കയറി ഫ്രഷ് ആയി ഇറങ്ങി കെട്ടി കൊണ്ട് വന്ന പെണ്ണിനെ തിരക്കി നടക്കുമ്പോൾ ആണ് ദേവൂട്ടിയുടെ മുറിയിൽ നിന്ന് രണ്ടിന്റെയും സൗണ്ട് കേട്ടത്....! "കുഞ്ഞേട്ടൻ വാ ഇവിടെ ഇരിക്ക്...." നന്ദനെ കണ്ടപാടേ ദേവൂട്ടി അവനെ പിടിച്ചു അവർക്കിടയിൽ ഇരുത്തി....!ഇവളുമാർക്ക് ഇതാണോ പണി.... കോളേജ് കാര്യം ഒക്കെ ചർച്ച ചെയ്യുന്നതിന് എന്നെ എന്തിനാ പിടിച്ചിരുത്തിയിരിക്കുന്നത് എന്ന പോലെ നന്ദൻ അക്ഷമനായി ഇരുന്നു....! "ഞാൻ ശ്രീയേട്ടനെ വിളിച്ചു നോക്കട്ടെ...." എന്നും പറഞ്ഞു പെണ്ണ് ഫോൺ എടുത്തു കോൾ ചെയ്തെങ്കിലും ഔട്ട്‌ ഓഫ്‌ കവറൈജ് എന്ന് കേട്ട് അവളും നിരാശയോടെ ഇരുന്നു....! "ഇന്നിനി നീ പോണ്ടെടി.... നാളെ പോയാൽ പോരെ...." "എങ്കിൽ എന്നോടൊപ്പം ഇവളും കിടക്കും...." 😨ഏയ്‌ അതെങ്ങനെ ശരിയാവും... നന്ദൻ പറഞ്ഞു പെട്ട അവസ്ഥയിൽ ഇരുന്നു....! "ഡാ ശ്രീ വന്ന് അവളെ വിളിച്ചോണ്ട് പോടാ അല്ലെങ്കിൽ ഞാൻ സ്വപ്നം കണ്ട എന്റെ ഫസ്റ്റ് നൈറ്റ്‌ പോവും...."😢 അവൻ മെല്ലെ പുറത്തേക്ക് വലിഞ്ഞു ശ്രീക്ക് മെസേജ് വിട്ടു.... എവിടെ കാണാൻ.... രണ്ടും കൊണ്ട് പിടിച്ച ചർച്ചയിൽ ആണ്....! "ബാക്കി നാളെ സംസാരിക്കാം... നന്ദൻ അവിടെ വൈറ്റ് ചെയ്യാൻ തുടങ്ങിയിട്ട് മണിക്കൂർ രണ്ടായി...മോൾ ഈ പാലും ആയി ചെല്ല്...." അമ്മ വന്ന് ശ്രീക്കുട്ടിക്ക് നേരെ പാൽ ഗ്ലാസ് നീട്ടി പറഞ്ഞതും അവൾ അത് വാങ്ങി ദേവൂട്ടിയേ ദയനീയമായി നോക്കി....!

"പേടിക്കേണ്ടടി.... എന്റെ കുഞ്ഞേട്ടൻ ആള് പാവാ...." അത് ഇന്നലെ നൈറ്റ്‌ കണ്ടതാ എന്ന പോലെ ശ്രീക്കുട്ടി എണീറ്റു....! "നിന്നെ ഞാൻ ഹെല്പ് ചെയ്തതല്ലെടി....ഒന്ന് സഹായിക്കെടി...." "കുഞ്ഞേട്ടൻ ശ്രീയേട്ടന്റെ അത്ര ഡൈഞ്ജർ അല്ലടി....എന്നാലും ഞാൻ ഹെല്പ് ചെയ്തില്ലെന്ന് വേണ്ട നീ വാ...." എന്നും പറഞ്ഞു പെണ്ണ് പാൽ ഗ്ലാസും വാങ്ങി നന്ദന്റെ മുറിയിലേക്ക് നടന്നതും ശ്രീക്കുട്ടി പുറത്ത് തന്നെ നിന്നു....മുറിയിൽ അങ്ങിങായി നടക്കുന്ന നന്ദൻ ആരോ മുറിയിലേക്ക് കയറി വരുന്നത് പോലെ തോന്നിയതും ഒരു ചിരിയോടെ അവൻ ദൃതിയിൽ അവളെ കെട്ടിപ്പിടിക്കാൻ എന്ന പോലെ പോയതും ദേവൂട്ടിയേ കണ്ട് അവൻ സ്റ്റെക്ക് ആയി....🙄 "ഹ്മ്മ് അപ്പൊ വിചാരിച്ച പോലെ അല്ല കക്ഷി.... വെറുതെ അല്ല അവൾക്ക് ഇത്ര പേടി...." "എടീ അത്.... അല്ല നീയെന്താ ഇവിടെ.... അവളല്ലെ പാലുമായി വരേണ്ടത്...." "എനിക്ക് പകരം അവളാ പോയത്.... അപ്പൊ പിന്നെ അവൾക്ക് പകരം ഞാൻ വന്നു.... അത് കൊണ്ട് ഞങ്ങൾ രണ്ടാൾക്കും ഏട്ടന്മാരുടെ തനി സ്വഭാവം കാണാൻ പറ്റി...." ദേവൂട്ടി നന്ദനെ നോക്കി ചിരിയോടെ പറഞ്ഞതും അവൻ അവളെ നോക്കി വളിച്ച ഒരു ഇളി ആയിരുന്നു....! "അത് പിന്നെ....! ഹ്മ്മ് നിന്റെ ശ്രീയെ പോലെയല്ല ഞാൻ...." "അതെനിക്കറിയാം....ശ്രീയേട്ടൻ ഇത്രയ്ക്ക് ഡൈഞ്ജർ അല്ല...." "പോടീ...." "ദേ കുഞ്ഞേട്ടാ.... കെട്ട് കഴിഞ്ഞെന്ന് കരുതി എന്നോട് ഇപ്പൊ പഴയ സ്നേഹം ഒന്നും ഇല്ല അല്ലെ...."

"എന്റെ പൊന്ന് ദേവൂട്ടി.... നീ ഈ കുഞ്ഞേട്ടന്റെ കഞ്ഞിയിൽ പാറ്റ ഇടല്ലേ മുത്തേ....ആറ്റ് നോറ്റ ഫസ്റ്റ് നൈറ്റ്‌ പിന്നെ ഉണ്ടാവില്ല...." "അയ്യേ...."😟 "എന്ത് അയ്യേ....നീ ചെന്ന് അവളെ പറഞ്ഞു വിടെടി... കുഞ്ഞേട്ടല്ലേ ചക്കര മോളല്ലേ...." "ഓഹ്.... പതപ്പിച്ചെടുക്കുവാ.... ശ്രീയേട്ടനെ വിളിച്ചിട്ട് കിട്ടുന്നില്ല കുഞ്ഞേട്ടാ.... അത് കൊണ്ടും ഞാനും അവളും ഇന്ന് ഒരു ദിവസത്തേക്ക് എന്റെ മുറിയിൽ കിടന്നോട്ടെ കുഞ്ഞേട്ടാ.... എന്റെ മുത്തല്ലേ കുഞ്ഞേട്ടൻ.... എന്റെ ചക്കരയല്ലേ.... പ്ലീസ്...." 🙄നന്ദൻ അത് കേട്ട് കിളി പോയ പോലെ നിന്നു....! "ഞാൻ ഒന്ന് ആലോചിക്കട്ടെ...." സൈം പിച്....! നന്ദൻ ഫോൺ എടുത്തു ശ്രീയെ വിളിക്കാൻ തുടങ്ങി.... ഇവനിത് എവിടെ പോയി കിടക്കാ....! ശ്രീയേട്ടന്റെ ബുള്ളറ്റിന്റെ സൗണ്ട് കേട്ടതും ദേവൂട്ടി എല്ലാം മറന്നു പുറത്തേക്ക് ഇറങ്ങി.... നന്ദനും പെണ്ണിന്റെ പിന്നാലെ ഇറങ്ങിയതും പുറത്ത് നഖവും കടിച്ചു നിക്കുന്ന ശ്രീക്കുട്ടിയേ കണ്ട് നിനക്ക് ഞാൻ വെച്ചിട്ടുണ്ട് എന്ന പോലെ അവൻ അവളെ നല്ലത് പോലെ ഒന്ന് നോക്കി....! "ശ്രീയേട്ടാ...."😘

അവൾ ഓടി ചെന്ന് അവനെ കെട്ടിപ്പിടിച്ചത് കണ്ട് കുഞ്ഞിനെ കയ്യിൽ എടുത്തിരിക്കുന്ന ദാസ് വായും പൊളിച്ചിരുന്നു....! "ഞാൻ എത്ര നേരായി വിളിക്കുന്നു.... ശ്രീയേട്ടന്റെ ഫോണിന് ഇതെന്തു പറ്റി...." "അത് വെള്ളത്തിൽ വീണു പോയി....നീ എന്നെ കാത്തിരിക്കുമെന്ന് അറിയാം അത് കൊണ്ടല്ലേ ഞാൻ വന്നത് എന്റെ ദേവൂട്ടി...." ദാസ് അതൊക്കെ കേട്ട് അവനെ നോക്കി പുച്ഛത്തോടെ ഇരുന്നു....അവൾ അവനെ തന്നേക്കാൾ സ്നേഹിക്കുന്നത് കാണുമ്പോ ഒരു കുശുമ്പ്....!😒 "ശ്രീ നീ ഇവളെ കൊണ്ട് പോവാൻ വന്നതാണോ...." നന്ദൻ അതും ചോദിച്ചു അവർക്കരികിലേക്ക് വന്നു....! "ഞാൻ ശ്രീയേട്ടന് കുടിക്കാൻ എടുക്കാം...." ദേവൂട്ടി കിച്ചണിലേക്ക് പോയതും നന്ദൻ അവനരികിലേക്ക് വന്നു....! "പിന്നല്ലാതെ...." "എങ്കിൽ പെട്ടെന്ന് കൊണ്ട് പോയിക്കോ.... അല്ലെങ്കിൽ എന്റെ കഞ്ഞിയിൽ പാറ്റ വീഴാൻ ചാൻസ് ഉണ്ട്...അവർക്ക് ഇന്ന് ഒരുമിച്ച് കിടക്കണം എന്ന്.... അതിനാണോ ഞാൻ കഷ്ടപ്പെട്ട് കല്യാണം കഴിച്ചത്...." "ഇത് തന്നെ ആയിരുന്നു അവിടെയും അവസ്ഥ.... അത് കൊണ്ട് ഞാൻ വരേണ്ടെന്ന് ഒക്കെ കരുതിയതാ.... എന്റെ പെങ്ങൾ രക്ഷപെടുമല്ലോ.... പക്ഷെ എന്റെ ദേവൂട്ടിയേ കാണാതിരിക്കാൻ പറ്റണ്ടെടാ...."😘 അതിന് നന്ദൻ ഒന്ന് ചിരിച്ചു....!

"നിന്റെ ഇന്നലത്തെ രാത്രിയുള്ള വരവ് ഞാൻ അറിഞ്ഞില്ലെന്നു വേണ്ട.... അച്ഛൻ പ്രേതത്തെ കണ്ടെന്ന് പറഞ്ഞപ്പോൾ തന്നെ എനിക്ക് ആളെ മനസ്സിൽ ആയതാ...." "അത് പിന്നെ നിനക്ക് ആവാം എങ്കിൽ എനിക്ക് ആയിക്കൂടെ...." നന്ദൻ ഇളിച്ചു കൊണ്ട് പറഞ്ഞതും ശ്രീ അവനെ തുറിച്ചു നോക്കി....! "ഏട്ടാ...." ശ്രീക്കുട്ടി വന്ന് അവനെ കെട്ടിപ്പിടിച്ചതും അവനും അവളെ പുഞ്ചിരിയോടെ ചേർത്തു പിടിച്ചു....! "ദേവൂട്ടി ഇവിടെ ആയൊണ്ട് അല്ലെ ഏട്ടൻ വന്നത്....അല്ലെങ്കിൽ എന്നെ കാണാൻ വരുമായിരുന്നോ...." "അല്ലാതെ ഞാൻ എങ്ങാനും വന്നാൽ പിന്നെ വകുപ്പ് വേറെയാവും.... അല്ലെങ്കിൽ തന്നെ അച്ഛന്മാരുടെ കാര്യം നിനക്ക് അറീലെ...." അവൻ പറഞ്ഞതും പെണ്ണ് ഒന്ന് ചിരിച്ചു....! ദേവൂട്ടി അവനുള്ള ജ്യൂസും ആയി വന്നതും അവൻ അത് വാങ്ങി....! "ആ മോനോ.... എപ്പോ വന്നു...." "കുറച്ചു നേരായി...." "കല്യാണതിരക്കിൽ എന്തൊക്കെയോ കാണാൻ ഇല്ലെന്ന് പറഞ്ഞു ഇങ്ങേരെ കുറച്ചു സാധനങ്ങൾ നോക്കി എടുക്കുകയായിരുന്നു.... മോൻ ഭക്ഷണം കഴിച്ചോ...." "മ്മ് കഴിച്ചു...." അവൻ മാമിയേ നോക്കി പുഞ്ചിരിയോടെ പറഞ്ഞു....!മാമനും പിറകെ വന്നത് കണ്ട് അവൻ ഒന്ന് ചിരിച്ചു കൊണ്ട് ദേവൂട്ടിയേ നോക്കി....!

"ദേവൂട്ടി എങ്കിൽ നമുക്ക് ഇറങ്ങാം...." "മ്മ്...." അവൾ ഒന്ന് മൂളി എല്ലാരേയും വിഷമത്തോടെ ഒന്ന് നോക്കി....! "ശ്രീക്കുട്ടി ഞാൻ പോവാട്ടോ... നമുക്ക് വേറൊരു ദിവസം എന്റെ മുറിയിൽ ഒരുമിച്ച് കിടക്കാം...." "മ്മ്...." ശ്രീക്കുട്ടിയും വിഷമത്തോടെ അവളെ നോക്കി ഒന്ന് മൂളി.... അവൾ ശ്രീയോടൊപ്പം ഇറങ്ങുന്നത് എല്ലാരും വിഷമത്തോടെ നോക്കി നിന്നു....! "എന്ത് പറ്റി ദേവൂട്ടി വിഷമം ആയോ...." "മ്മ്....! പക്ഷെ ശ്രീയേട്ടനെ കാണാത്തത്രയും ഇല്ലാട്ടോ...." അവൾ പറഞ്ഞതും അവൻ ഒരു ചിരിയോടെ അവളെ നോക്കി....!😍 "ഇനിയും പത്ത് പതിനെട്ടു ദിവസം ഉണ്ടെന്ന് ഓർക്കുമ്പോളാ...." "ഒന്ന് പോ ശ്രീയേട്ടാ.... അത് കൊണ്ടാ നമ്മൾ ഒന്നായത്...." "ആണോ.... ഞാൻ നിന്നെ താലി കെട്ടിയതോടു കൂടിയല്ലേ...." "അതിന് സാധിച്ചത് എന്റെ പ്രാർത്ഥന കൊണ്ടാ...." അവൾ ബൈക്കിൽ നിന്ന് മുറ്റത്ത് ഇറങ്ങി കൊണ്ട് പറഞ്ഞു....! "ആയിക്കോട്ടെ എന്റെ ദേവൂട്ടി...." അവൻ കയ് കൂപ്പി കൊണ്ട് പറഞ്ഞതും അവൾ ചിരിച്ചു.... അവളെയും ചേർത്തു പിടിച്ചു കൊണ്ടവൻ മുറിയിലേക്ക് നടന്നു....! 💕__💕 പാലൊക്കെ ഓൾറെഡി മുറിയിൽ എത്തി.... ശ്രീക്കുട്ടി ചേട്ടത്തിയേ ഒന്ന് ചിരിച്ചു കൊണ്ട് നന്ദന്റെ മുറിയിലേക്ക് കയറിയതും അവൻ ബെഡിൽ ഇരിക്കുന്നത് കണ്ട് അവൾ വാതിൽ പടിയിൽ തന്നെ നിന്നു....!

"ഹ്മ്മ്...." നന്ദൻ മൈൻഡ് ഇല്ലെന്ന് കണ്ടതും ശ്രീക്കുട്ടി തൊണ്ട അനക്കിയതും നന്ദൻ ഫോണിൽ നിന്ന് തല ഉയർത്തി നോക്കി അവൾക്കരികിലേക്ക് നടന്നു....ഡോർ ലോക്ക് ചെയ്യുന്നത് കണ്ട് അവൾ അവനെ ദയനീയമായി നോക്കി....! "ഇങ്ങനെ പേടിക്കാതെ പെണ്ണെ.... നിന്നെ ഞാൻ പിടിച്ചു തിന്നാൻ ഒന്നും പോണില്ല...." അവൾ അവനെ നോക്കി നാണത്തോടെ ഒന്ന് ചിരിച്ചു....! "നീയൊക്കെ ഇങ്ങനെ പേടിക്കാൻ മാത്രം ഈ ഫസ്റ്റ് നൈറ്റിന് എന്താടി ഇത്ര പ്രത്യേകത...." 🙄ഏ ഒന്നുല്ലേ.... ശ്രീക്കുട്ടി വായും പൊളിച്ചു നന്ദനെ നോക്കിയതും അവൻ അവളെ പിടിച്ചു നടന്ന് ബെഡിൽ ഇരുത്തി....! "എങ്കിൽ ഞാൻ കിടക്കട്ടെ നന്ദേട്ടാ...." "അതിന് ഇനിയും ദാരാളം സമയം ഉണ്ട്.... ഇപ്പൊ നീ ഈ പാല് കുടിക്ക്...." "നന്ദേട്ടൻ കുടിച്ചിട്ട്...." "നീ കുടിക്കെന്നെ.... നിന്റെ ഈ പേടിയൊന്ന് മാറട്ടെ...." അവൾ ഇത്തിരി കുടിച്ചതും അവൻ ബാക്കി മുഴുവനും കുടിച്ചു തീർത്തു....!☹️മുഴുവനും കുടിക്കായിരുന്നു.... വല്ലാത്ത ദാഹം....! "ശ്രീ...ക്കുട്ടി...."😘 അവന്റെ പ്രണയാർദ്രമായ വിളി കേട്ടപ്പോൾ ആണ് പെണ്ണ് പാലിന്റെ ചിന്തയിൽ നിന്ന് ഉണർന്നത്....! "എന്താ നന്ദേ... ട്ടാ...." അവന്റെ നോട്ടം താങ്ങാൻ ആവാതെ അവൾ ചോദിച്ചതും അവന്റെ കയ്കൾ അവളുടെ കവിളിൽ തലോടി....!

ദൈവമേ എനിക്ക് ഇത്തിരി ധൈര്യം തരണേ....!😨 അവൻ അവളെ ചുമ്പിക്കാൻ എന്ന പോലെ മുഖം അടുപ്പിച്ചതും പെണ്ണ് ചാടി എണീറ്റു....! "കാലത്ത് മുതൽ ഒരുങ്ങി കെട്ടി നിന്നതിന്റെയാവും.... എനിക്ക് നല്ല ക്ഷീണം ഉണ്ട്.... ഞാൻ കിടക്കട്ടെ നന്ദേട്ടാ...." "പിന്നെ നീ കാലത്ത് മുതൽ പറമ്പ് കിളക്കായിരുന്നില്ലേ.... ക്ഷീണം ഒക്കെ ഞാൻ തീർത്ത് തരാം.... എനിക്ക് ഇന്ന് എന്തായാലും ഫസ്റ്റ് നൈറ്റ്‌ വേണം...."😍 😨ദൈവമേ ഇങ്ങേർ രണ്ടും കല്പിച്ചാണല്ലോ....! "നിനക്ക് ഇത് അറിയാൻ ഉള്ള താല്പര്യം ഒന്നും ഇല്ലേ...." അതിനവൾ നിഷ്കു ആയി ഇല്ലെന്ന് തലയാട്ടി....! "അതെന്താ....?!!" "അത് പിന്നെ ദേവൂട്ടിയുടേതൊന്നും കഴിഞ്ഞിട്ടില്ല.... അതൊക്കെ കഴിഞ്ഞു മതി എനിക്ക്...."😒 "അതിന് മുന്നേ നമുക്ക് നടത്താം ശ്രീക്കുട്ടി.... എന്തെ...."😘 "അത് ഇല്ലേ നന്ദേട്ടാ ഞാൻ വൃതത്തിലാ...." "ആ പരിപ്പ് ഇവിടെ വേവില്ല മോളെ.... ക്ഷേത്രത്തിന്റെ തൊട്ടടുത്തായിട്ടും നീ അതിന്റെ പടി കേറാറില്ലെന്ന് എനിക്കറിയാം.... ആ നീയല്ലേ വൃതം അനുഷ്ഠിക്കാൻ പോന്നത്.... ഇത് എന്റെ ദേവൂട്ടി പറഞ്ഞു തന്നത് അല്ലെ.... അവൾ കാര്യായിട്ട് വൃതത്തിലാ.... അല്ലാതെ നിന്നെ പോലെ കെട്ടിയോന്റെ അടുത്ത് നിന്ന് രക്ഷപെടാൻ അല്ല...." അതിനവൾ ഉള്ള പല്ല് മുഴുവനും കാട്ടി ഇളിച്ചു കൊടുത്തു....!ഇത് ഒരു നടക്ക് പോവില്ലെന്നാ തോന്നുന്നേ... നന്ദന്റെ രണ്ടും കല്പിച്ചുള്ള നിൽപ് കണ്ടപ്പോൾ തന്നെ അവൾ നിന്ന് വിയർക്കാൻ തുടങ്ങി....! ....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story