Oh my love 😱: ഭാഗം 39

oh my love

രചന: AJWA

 അവന്റെ നാവും പല്ലും അവളുടെ വയറിൽ ഓടി നടന്നതും അവൾ ഒന്ന് അനങ്ങാൻ പോലും ആവാതെ നിന്നു....! "ശ്രീ.... യേ.... ട്ടാ...." അവൾ വികാര പരവശയായി വിളിച്ചതും ശ്രീ ഒന്ന് കൂടി അവിടെ ചുണ്ടുകൾ അമർത്തി പതിയെ എണീറ്റ് അവളുടെ നെറ്റിയിൽ ചുംബിച്ചതും അവൾ കണ്ണുകൾ തുറന്നു അവനെ നോക്കി....! "അവരുടെ ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞു എന്ന് കേട്ടപ്പോൾ എനിക്ക് തോന്നിയത് ഇതാട്ടോ...." അവൾ അപ്പോഴും കിതപ്പ് മാറ്റാൻ ശ്രമിക്കുന്നത് കണ്ട് അവൻ ഒന്ന് ചിരിച്ചു....! "നമ്മുടെ ഫസ്റ്റ് നൈറ്റിന് നീ എങ്ങനെ പിടിച്ചു നിൽക്കും.... ഞാൻ ഒന്ന് ചുംബിച്ചപ്പോഴേക്കും ഇതാണോ നിന്റെ അവസ്ഥ...." അത് കേട്ടതും അവൾ അവനെ ഇറുക്കെ കെട്ടിപിടിച്ചു നിന്നു....! "ഐ ലവ് യൂ ദേവൂട്ടി..."😘 "ഞാൻ കരുതി എന്റെ വൃതം മുടങ്ങിയെന്ന്...." "അത് ഞാൻ ആയിട്ട് മുടക്കില്ല.... നീയായിട്ട് മുടക്കിയാൽ പിന്നെ എന്നെ കുറ്റം പറയരുത്...." അവൻ കള്ള ചിരിയോടെ പറഞ്ഞതും അവൾ ദയനീയമായി അവനെ നോക്കി...! "ഇങ്ങനെ ഒക്കെ കാണിച്ചാൽ എങ്ങനാ...." "നീയല്ലേ തുടക്കം ഇട്ടത്...." "അത് പിന്നെ ശ്രീയേട്ടനെ കാണുമ്പോ ഞാൻ അങ്ങനെയാ...." "അത് അങ്ങനെ തന്നെ മതി.... വൃതം മുടങ്ങാതെ ഞാൻ നോക്കിക്കളാം പോരെ...." അവൾ നാണത്തോടെ തലയാട്ടിയതും അവനും ഒന്ന് ചിരിച്ചു....! 💕___💕

ശ്രീക്കുട്ടി വന്നപാടെ നാളെ കോളേജിലേക്ക് പോവാൻ ഉള്ള ബുക്ക്‌ എല്ലാം എടുത്തു വെക്കൽ ആണ്.... ഇപ്പൊ തീരും എന്ന് കരുതി കുറെ സമയം ആയി നന്ദൻ ഫോൺ നോക്കി ഇരിക്കാൻ തുടങ്ങിയിട്ട്....! "ഇത് വരെ കഴിഞ്ഞില്ലേ...." നന്ദൻ ഫോണിൽ നിന്ന് തല ഉയർത്തി ചോദിച്ചതും പെണ്ണ് കാര്യായിട്ട് എന്തോ തിരയുകയാണ്....! "നന്ദേട്ടൻ കിടന്നോ ഞാൻ ഇതൊന്ന് നോക്കട്ടെ...." "എന്താ അതിന് മാത്രം അതിൽ...." "അത് പിന്നെ ഞാൻ നന്ദേട്ടന് എപ്പോഴേലും തരാമെന്ന് കരുതി ഒരു ലവ് ലെറ്റർ എഴുതി വെച്ചിരുന്നു അത് നോക്കുവാ...." "🙄ലവ് ലെറ്ററാ...." "മ്മ് നന്ദേട്ടനോടുള്ള എന്റെ ഇഷ്ടം അറിയിക്കാൻ പഴയ ഒരു സിനിമ കണ്ടപ്പോൾ തോന്നിയതാ...." 😍അത് കേട്ടതും നന്ദൻ ഒരു ചിരിയോടെ അവൾക്കരികിൽ ഇരുന്നു അത് തിരയാൻ തുടങ്ങി....! "നിന്റെ കയ്യിൽ എന്റെ നമ്പർ ഒന്നും ഇല്ലേ.... ഒരു മെസേജ് വിട്ടാൽ മതിയായിരുന്നല്ലോ...." "അത് നന്ദേട്ടന്റെ കയ്യിൽ ഉണ്ടായിരുന്നില്ലേ...." "ആ ഉണ്ടായിരുന്നു.... പിന്നെ ഞാൻ കരുതി നീ പറയട്ടെ എന്ന്...." "നന്ദേട്ടൻ ഒരു ദുഷ്ടനാ...." "അപ്പൊ നിന്റെ ഏട്ടനോ.... അവൻ എന്റെ പെങ്ങളെ ഏഴു വർഷമാ പിന്നാലെ നടത്തിച്ചത്...." അവനും അവളോടൊപ്പം ഉള്ള തിരച്ചിലോടെ തന്നെ പറഞ്ഞു....!

"അതിന് ദേവൂട്ടി വൃതത്തിൽ ആണെന്ന് പറഞ്ഞു ഏട്ടനെ നല്ലത് പോലെ ശിക്ഷിക്കുന്നുണ്ട്.... അത് പോലെ ഞാനും ചെയ്യണം ആയിരുന്നു...." "അത് എന്റെ അടുത്ത് നടക്കില്ല മോളെ...." ഏതോ തിരച്ചിലിൽ നന്ദന്റെ കയ്യിൽ അവൾ ഭദ്രമായി മടക്കി വെച്ച പേപ്പർ കണ്ടതും അവൻ അത് കയ്യിൽ എടുത്തു അവളെ നോക്കി ഒന്ന് ചിരിച്ചു....! "അതിങ് താ നന്ദേട്ടാ ഇനി അതിന്റെ ആവശ്യം ഒന്നും ഇല്ല...." അവൾ വാങ്ങാൻ നോകിയെങ്കിലും അവൻ കയ് ഉയർത്തി പിടിച്ചു അവൾക്ക് കൊടുക്കാതെ തന്നെ അത് തുറന്ന് വായിക്കാൻ തുടങ്ങി....അവൾ അവന്റെ പിന്നാലെ നടന്ന് അത് വാങ്ങാൻ ആവാതെ ക്ഷീണത്തോടെ ബെഡിൽ ഇരുന്നതും നന്ദൻ അത് മുഴുവനും വായിച്ചു അവൾക്കരികിൽ ഇരുന്നു....! "നിനക്ക് എന്നോട് ഇത്രയും ഇഷ്ടം ഉണ്ടായിരുന്നോ ശ്രീക്കുട്ടി...."😘 "മ്മ്...." "ഐ ലവ് യൂ ശ്രീക്കുട്ടി...." അവൻ അവളെ ഇറുക്കി പിടിച്ചു കൊണ്ട് പറഞ്ഞതും അവളുടെ കയ്യും അവനെ വരിഞ്ഞു മുറുക്കി.... അവൻ അവളെ ചുംബനങ്ങൾ കൊണ്ട് മൂടി വീണ്ടും ഒരു പ്രണയവേഴ്ചയിലേക്ക് വീണു....!❤️ 💕___💕

കാലത്ത് എണീറ്റ് ദേവൂട്ടി ക്ഷേത്രത്തിൽ പോയി വന്ന് കോളേജിലേക്ക് പോവാൻ റെഡി ആവുകയാണ്....! "ഞാൻ കൊണ്ട് വിടണോ...." "വേണ്ട ശ്രീയേട്ടാ.... ഞാനും ശ്രീക്കുട്ടിയും പഴയ പോലെ ബസിൽ പോയിക്കോളാം..." "ആ ബസിലെ കണ്ടക്റ്റർ നിന്നോട് എങ്ങനാ...." 🙄അത് കേട്ടതും പെണ്ണ് അവനെ നല്ലത് പോലെ നോക്കി....! "എനിക്കിപ്പോ ആങ്ങളയേ പോലെയാ...." "എങ്കിൽ അവന് കൊള്ളാം...." "ഇനി മേലാൽ ശ്രീയേട്ടന്റെ ബൈക്കിൽ ആ സിമിയേ എങ്ങാനും കേറ്റിയെന്ന് ഞാൻ അറിഞ്ഞാൽ ഈ ദേവൂട്ടി ആരാണെന്ന് ശ്രീയേട്ടനും അറിയും...." "അമ്പോ നിനക്ക് ഇത്രയ്ക്കും കലിപ്പ് ഒക്കെ ഉണ്ടോ...." "ഉണ്ടോ എന്നോ.... അന്ന് എന്റെ കണ്മുന്നിൽ വെച്ച് ശ്രീയേട്ടൻ അവളെയും കൊണ്ട് പോയപ്പോൾ അവളെ എനിക്ക് കൊല്ലാനാ തോന്നിയത്...."😬 "എന്നിട്ടാണോ നീ അന്ന് എനിക്കൊരു പ്രശ്നവും ഇല്ലെന്ന് പറഞ്ഞത്...." "ഞാൻ അങ്ങനെ പലതും പറയും....ശ്രീയേട്ടൻ എന്ത് ചെയ്താലും പെണ്ണുങ്ങളും ആയി അടുപ്പം വേണ്ട കേട്ടല്ലോ...." "കേട്ടു എന്റെ ദേവൂട്യേ...." "മ്മ്.... എന്നാൽ ഞാൻ പൊക്കോട്ടെ ശ്രീയേട്ടാ...." "പതിവ് തരാൻ ഉള്ളത് തന്നിട്ട് പോയിക്കോ എന്റെ ദേവൂട്ടി...." അപ്പോഴാണ് അങ്ങനെ ഒരു ഡീൽ ഉണ്ടെന്ന് അവൾ ഓർത്തത്....!

അവന്റെ അരികിൽ ചെന്ന് അവനെ ഒന്ന് നോക്കി അവന്റെ വശ്യമായ ചിരി കണ്ട് അവൾ നാണത്തോടെ അവനെ നോക്കി....! "കവിളിൽ തന്നാൽ മതിയോ ശ്രീയേട്ടാ...."😟 "അന്ന് ഞാൻ ചോദിച്ചത് കവിളിൽ എങ്കിലും ജസ്റ്റ്‌ ഒന്ന് തന്നോട്ടെ എന്ന് കരുതിയാ.... പക്ഷെ നീ കേറി ലിപ്പിലാ തന്നത്....അത് കൊണ്ട് അവിടെ തന്നെ മതി...." "മ്മ്.... എന്നാൽ കണ്ണടക്ക്.... എനിക്ക് നാണം വരും...." "അതിന്റെ ആവശ്യം ഇല്ല.... ഇപ്പോഴേ ഇങ്ങനെ നാണിച്ചാൽ ഫസ്റ്റ് നൈറ്റ്‌ നീ എന്തോ ചെയ്യും...."😍 അവൻ ചിരിയോടെ പറഞ്ഞു കയ്യും കെട്ടി നിന്നതും പെണ്ണ് അവനിലേക്ക് അടുത്ത് തന്റെ അധരങ്ങൾ അവന്റെ ചുണ്ടോട് ചേർത്തു.... അവിടെ അമർത്തി ചുംബിച്ചു വിട്ടു മാറുന്നതിനു മുന്നേ അവൻ അവളുടെ അധരങ്ങളെ കടിച്ചെടുത്തു.... അവളുടെ കീഴ്ച്ചുണ്ടിൽ അവൻ ചെറുതായി പല്ലുകൾ അമർത്തിയതും അവൾ പിടഞ്ഞു കൊണ്ട് അവന്റെ തോളിൽ അമർത്തി പിടിച്ചു.... അവളെ വിട്ടു മാറിയതും നാണത്തോടെ ഉള്ള അവളുടെ നിൽപ് കണ്ട് അവൻ അവളുടെ മുഖം കയ്യിൽ എടുത്തു....! "നിന്റെ ഓരോ ചുംബനവും നിന്നെ കൂടുതൽ അറിയാൻ ഉള്ള എന്റെ ആഗ്രഹം ഉണർത്തുന്നു ദേവൂട്ടി.... അതിനിനിയും ദിവസങ്ങൾ ഉണ്ടല്ലോ എന്നോർക്കുമ്പോഴാ...." "നല്ല വിഷമം ഉണ്ടല്ലേ.... അപ്പൊ ഏഴു വർഷം ഞാൻ പിന്നാലെ നടന്ന് എന്നെ മൈൻഡ് ചെയ്യാതിരുന്നപ്പോൾ എനിക്ക് എന്ത് മാത്രം വിഷമം ഉണ്ടായികാണും....

അതിനുള്ള ചെറിയ ഒരു ശിക്ഷയായി കരുതിയാൽ മതി...." "അപ്പൊ നീ മനഃപൂർവം ആണല്ലേ....ഞാൻ വിചാരിച്ചാൽ നീ നിന്റെ വൃതം പോലും മറക്കുന്നത് കാണണോ...." "ചതിക്കല്ലേ ശ്രീയേട്ടാ....എന്റെ നല്ല ശ്രീയേട്ടൻ അല്ലെ...." അതിനവൻ ചിരിച്ചു കൊണ്ട് അവളുടെ സീമന്തരേഖയിൽ അമർത്തി ചുംബിച്ചു....! "ഇനി പോയിക്കോ.... അല്ലെങ്കിൽ വൃതം...." അത് കേട്ടതും പെണ്ണ് ഒരു ഓട്ടത്തിന് മുറിയിൽ നിന്ന് ഇറങ്ങി.... പോയ പോലെ വന്ന് അവന്റെ കവിളിൽ ചുംബിച്ചു അതെ പോലെ തന്നെ തിരിഞ്ഞോടി....!അത് കണ്ടതും ശ്രീ ഒരു ചിരിയോടെ നിന്നു....! "എത്ര നേരായി ഞാൻ ഇവിടെ നിക്കുന്നു എന്ന് അറിയോ...." ദേവൂട്ടിയേ കണ്ടപാടെ ശ്രീക്കുട്ടി അവളെ തുറിച്ചു നോക്കി കൊണ്ട് പറഞ്ഞു....! "ഞാനും ഡെയ്‌ലി ഇങ്ങനെ തന്നെ ആയിരുന്നു.... ഇപ്പൊ മനസ്സിൽ ആയല്ലോ നിനക്ക്...." "ആയി...." രണ്ടും പഴയ പോലെ ഓരോന്ന് പറഞ്ഞു നടക്കാൻ തുടങ്ങി....! "നിങ്ങൾ കോളേജിൽ പോയി തുടങ്ങിയോ...." "ആ ഭാസിയേട്ടാ....ഫൈനൽ എക്സാം അടുത്തു...." "ആണോ....നല്ലത് പോലെ ദേവൂട്ടി പഠിക്കണം...." "മ്മ്...." "ഓ നീ മാത്രം പഠിച്ചാൽ മതിയോ.... എന്നോട് കൂടി അങ്ങേർക്ക് പറഞ്ഞാൽ എന്താ...."😒 ശ്രീക്കുട്ടി കുശുമ്പോടെ ദേവൂട്ടിയോടായി പതിയെ പറഞ്ഞതും അവൾ ഇളിച്ചു കൊടുത്തു....! അവൻ അവരെ നോക്കി ചിരിച് കൊണ്ട് അവിടന്ന് പോയതും ശ്രീദേവ് തന്റെ ബൈക്കിൽ വരുന്നത് കണ്ട് ദേവൂട്ടി പഴയ പോലെ എക്സ്പ്രഷൻ ഇട്ടു നിന്നു....!

"ഓഹ് മൈ ലവ്...."😘 "ഓഹ് മൈ ഹസ്ബൻഡ് എന്ന് പറയെടി...." "പക്ഷെ ഇപ്പോഴും ശ്രീയേട്ടൻ എന്റെ ലവർ ആടി...." അവൾ നെഞ്ചിൽ കയ് വെച്ച് കൊണ്ട് പറഞ്ഞു.... അവനും അവൾക്കരികിൽ ബൈക്ക് നിർത്തി അവളെ ഒന്ന് ഉഴിഞ്ഞു നോക്കി....! "നിന്റെ താലി എവിടെ....?!!" "ദേ.... എന്താ...." "അത് ഡ്രെസ്സിനുള്ളിൽ ഒളിപ്പിക്കാൻ ഉള്ളതല്ല...." ഇനിയും വല്ലവനും അവളെ നോക്കുന്നത് അവന് ഓർക്കാൻ കൂടി വയ്യ.... അത് കണ്ടാൽ പിന്നെ ഒരുത്തനും തിരിഞ്ഞു നോക്കില്ലെന്ന് അവനറിയാം....! "വല്ല കള്ളനും തട്ടി പറിച്ചെടുത്തു ഓടേണ്ടെന്ന് കരുതിയാ...." അവൾ അത് ടോപ്പിനുള്ളിൽ നിന്ന് പുറത്തെടുത്തിട്ട് കൊണ്ട് പറഞ്ഞു....!ശ്രീദേവ് എന്ന പേരിൽ ഉള്ള അവന്റെ താലി അവളുടെ മാറിൽ ഊർന്ന് വീണതും അവൻ പുഞ്ചിരിച്ചു....! "ഈ താലി പൊട്ടിച്ചെടുക്കാൻ ഉള്ള ധൈര്യം ഒന്നും ആർക്കും ഇല്ല...." അത് കേട്ടതും അവൾ അവനരികിൽ മുഖം കുനിച്ചു....! "എന്റെ ശ്രീയേട്ടാ ഇങ്ങനെ കലിപ്പ് ആവാതെ.... എനിക്കിത് ആളെ കാണിക്കുന്നതിനേക്കാൾ ഇഷ്ടം എന്റെ മാറിൽ ഒട്ടി ചേർന്ന് കിടക്കാനാ....എന്റെ ഹൃദയത്തിൽ ശ്രീയേട്ടന്റെ മുഖം മാത്രമാണ്.... അത് പോലെ എന്റെ ദേഹത്ത് ശ്രീയേട്ടന്റെ പേരും...."😘

അവനും അത് കേട്ട് അവളെ പറഞ്ഞറിയിക്കാൻ പറ്റാത്ത പ്രണയ ഭാവത്തോടെ നോക്കി....! അവൾ ആ താലി കയ്യിൽ എടുത്തു അവന്റെ പേരിൽ അമർത്തി ചുംബിച്ചു അത് ടോപ്പിനുള്ളിലായി മാറിലേക്ക് തന്നെ ചേർത്തതും അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു....! അവൾ ബസ് കയറി പോവുന്നത് വരെ അവൻ അവിടെ തന്നെ നിന്നു....! ക്ലാസ് ഒക്കെ പഴയത് പോലെ തന്നെ അവർ എൻജോയ് ചെയ്തു.... കോളേജിന് മുന്നിലും ബസിലും ഒക്കെ ദേവൂട്ടിയേ നോക്കാൻ മാത്രം നിൽക്കുന്നവന്മാർ ഒക്കെ പെണ്ണിന്റെ നെറ്റിയിലെ കുങ്കുമം കണ്ട് ശോകമൂകമായി ഇരുന്നു....😒 "ഇതിൽ ചില അവന്മാർ നിന്റെ മാരേജ് കഴിഞ്ഞത് മനസ്സിൽ ആയിട്ട് വല്ലാത്ത സങ്കടത്തിൽ ആണോ എന്നൊരു ഡൌട്ട്...." ശ്രീക്കുട്ടി പറഞ്ഞതും പെണ്ണ് എല്ലാവന്മാരെയും തല ഉയർത്തി നോക്കി.... ഇത് വരെ മൈൻഡ് ഒന്നും ചെയ്തിട്ടില്ലേലും ഇന്ന് നല്ല ഇളി തന്നെ കൊടുത്തു....!ഇനി എന്തിനാ എന്ന പോലെ അവന്മാർക്ക് വലിയ മൈൻഡ് ഇല്ല....! "ദേവൂട്ടി ദേ ഏട്ടൻ...." അത് കേട്ടതും അവളുടെ കണ്ണുകൾ വിടർന്നു....!ബൈക്കും ചേർന്ന് നിൽക്കുന്ന ശ്രീയേട്ടനെ അവൾ കണ്ണ് നിറച്ചു നോക്കി ഏതോ ലോകത്തെന്ന പോലെ നിന്നു....! "ലവ് യൂ ശ്രീയേട്ടാ...."😘

പെണ്ണ് അതെ നിൽപ്പിൽ തന്നെ പറഞ്ഞു.... ശ്രീക്കുട്ടി അവളെ ഒന്ന് നോക്കി ചിരിച്ചു.... ഇവൾക്ക് ഏട്ടൻ എന്ന് വെച്ചാൽ ഭ്രാന്ത് ആണല്ലോ ദൈവമേ....!🙄 രണ്ടും ശ്രീയേട്ടനടുത്തേക്ക് നടക്കുമ്പോ ആണ് നന്ദൻ അവർക്ക് മുന്നിൽ ബൈക്കിൽ ആയി വന്നത്....നന്ദനെ കണ്ടതും ശ്രീക്കുട്ടിയും പുഞ്ചിരിച്ചു....! "കുഞ്ഞേട്ടൻ എന്താ ഇവിടെ....?!!" "നിന്റെ ശ്രീയേട്ടൻ എന്തിനാണോ വന്നത് അതിന് തന്നെയാ ഞാനും വന്നത്...." "അതിന് പൂവാലന്മാർക്ക് ഇവിടെ പ്രവേശനം ഇല്ലല്ലോ കുഞ്ഞേട്ടാ...." ദേവൂട്ടി രണ്ട് കയ്യും ഇടുപ്പിൽ വെച്ച് കൊണ്ട് പറഞ്ഞതും അവൻ ഒന്ന് ഇളിച്ചു....! "ഇനി എനിക്ക് ധൈര്യം ആയിട്ട് വരാടി.... എന്റെ ഭാര്യ ഇവിടെ അല്ലെ...." "അല്ല എന്താ രണ്ടിന്റെയും ഉദ്ദേശം...." "ശ്രീ വിളിച്ച് ഒരു മൂവിക്ക് പോയാലോ എന്ന് ചോദിച്ചു.... അപ്പൊ പിന്നെ...." "മ്മ്.... എങ്കിൽ പോവാം...." എന്നും പറഞ്ഞു ദേവൂട്ടി ശ്രീയേട്ടനരികിൽ നടന്നതും നന്ദൻ നോക്കുമ്പോൾ ശ്രീക്കുട്ടി ഏതോ ചിന്തയിൽ ആണ്....! "നീ ആരെയും നോക്കി നിക്കാ.... കേറെടി...." നന്ദൻ അവളോടായി പറഞ്ഞതും പെണ്ണ് അപ്പൊ തന്നെ നന്ദന്റെ തോളിൽ കയ് വെച്ച് അവന്റെ പിന്നാലെ കേറി ഇരുന്നതും അവൻ ശ്രീയെ ഒന്ന് നോക്കി ബൈക്ക് എടുത്തു....!

"വരുന്നില്ലെ ശ്രീയേട്ടാ...." ബൈക്കിനടുത്തേക്ക് എത്തിയെങ്കിലും ശ്രീ അതെ നിൽപ് തന്നെയാണെന്ന് കണ്ട് ദേവൂട്ടി ചോദിച്ചു....! "ഇവന്മാരൊക്കെ ആരെ നോക്കാൻ നിക്കുവാ...." "ആ എനിക്ക് അറീല.... ഏതെങ്കിലും പെണ്ണിനെ ആയിരിക്കും...."😟 "മ്മ്...." അവൻ ഒന്ന് മൂളി ബൈക്കിൽ കേറി ഇരുന്നു....! "ഡാ ഇവനാണോ ആ പെണ്ണിനെ കെട്ടിയെ.... അവന്റെ ഒക്കെ ഒരു യോഗം...." അത് കേട്ട് ദേവൂട്ടി ഒരു വളിച്ച ഇളിയോടെ അവനെ നോക്കിയതും അവൻ കാറ്റ് പോലെ ഇറങ്ങി അവർക്കരികിൽ ചെന്നതും പെണ്ണ് വായും പൊളിച്ചു നിന്നു....! "അപ്പൊ മക്കൾ എന്റെ പെണ്ണിനെയും നോക്കിയാ നിൽപ് അല്ലെ.... അവൾ എന്റെ ഭാര്യ മാത്രം അല്ല എന്റെ പ്രണയം കൂടിയാ.... എന്റെ ജീവനും എന്റെ ജീവിതവും എല്ലാം അവൾ ആണ്.... അവളെ ഞാൻ അല്ലാതെ മറ്റാരും ഒന്ന് നോക്കുന്നത് പോലും എനിക്കിഷ്ടം ഇല്ല...." അവൻ അതും പറഞ്ഞു ഒന്ന് തിരിഞ്ഞതും ദേവൂട്ടി ആശ്വാസത്തോടെ നെഞ്ചിൽ കയ് വെച്ചു.... അവന്മാരെ കാര്യം തീർന്നെന്ന് കരുതിയതാ....!😒 തിരിഞ്ഞു നടന്ന അവൻ ഒന്ന് നിന്നു രണ്ടിന്റെയും കരണം നോക്കി ഒന്ന് കൊടുത്തതും ദേവൂട്ടി എല്ലാം കയ്യീന്ന് പോയ പോലെ നിന്നു....!

"ഇനി ഒരിക്കൽ കൂടി ഈ കോളേജ് പരിസരത് കണ്ടാൽ ഇതാവില്ല അവസ്ഥ...." ഇനി എന്ത് അവസ്ഥ.... 😟രണ്ടിന്റെയും മൂക്കിൽ നിന്ന് വരെ ബ്ലഡ് വന്നു....!രണ്ടും അനുസരണയോടെ തലയാട്ടിയതും അവന്മാരെ അവസ്ഥ കണ്ട് ആ പരിസരത്തുള്ളവന്മാർ പോലും ജീവനും കൊണ്ട് നാട് വിട്ടു....! ശ്രീ വന്നു ബൈക്കിൽ കേറി സ്റ്റാർട്ട്‌ ചെയ്തതും ദേവൂട്ടി അവന്റെ പിറകെ കേറി ഇരുന്നു അവനെ മിററിൽ കൂടി ഒന്ന് നോക്കി.... ഇപ്പൊ നേരത്തെ കണ്ട ദേഷ്യം ഇല്ല....അവൾ അവന്റെ തോളിൽ കയ് വെച്ചതും അവൻ പുഞ്ചിരിയോടെ ബൈക്ക് മുന്നോട്ട് എടുത്തു....! "അല്ല ദേവൂട്ടി ഇത്രയധികം ഫാൻസ്‌ നിനക്ക് ഉണ്ടായിട്ടും നീ എന്താ എന്നെ മാത്രം പ്രണയിച്ചത്...." "എനിക്ക് ഒരു മനസ് ഉള്ളത് ശ്രീയേട്ടന്റെ അടുത്തായിപ്പോയില്ലേ അപ്പൊ പിന്നെ എന്ത് ചെയ്യും...."❤️ അതിനവൻ ഒന്ന് ചിരിച്ചു.... പിന്നെ അതിനെ പറ്റി ഒന്നും അവർ സംസാരിച്ചില്ല....!അവനറിയാം അവളുടെ ഹൃദയത്തിന്റെ ഓരോ തുടിപ്പും അവനുള്ളതാണെന്ന്....! കപ്പിൾസ് ആയി ഇരുന്നു നാലും ഐസ്ക്രീം ഒക്കെ കഴിച്ച് തിയേറ്ററിൽ എത്തി....! റൊമാന്റിക് മൂവി ആയത് കൊണ്ട് തന്നെ അവർ സ്വയം മറന്നിരുന്നു....റൊമാന്റിക് സീനിൽ നന്ദൻ ഒരു ചിരിയോടെ ശ്രീക്കുട്ടിയുടെ കയ്യിൽ കയ് കോർത്തു പിടിച്ചിരുന്നതും ഇരുവരും പരസ്പരം നോക്കി പുഞ്ചിരിച്ചു....! ശ്രീദേവ് ആണെങ്കിൽ മൂവിയെക്കാൾ കൂടുതൽ ശ്രദ്ധിച്ചത് ദേവൂട്ടിയേ ആണ്....

റൊമാന്റിക് സീനിൽ അവളുടെ കണ്ണിൽ മിന്നി മറയുന്ന ഭാവങ്ങൾ അവന് അത്ഭുതം ആയിരുന്നു.... ഞങ്ങളുടെ പ്രണയ നിമിഷങ്ങളിൽ അവൻ എങ്ങനെ ആയിരിക്കും....അവളുടെ കണ്ണുകളിലെ ഭാവം എന്തായിരിക്കും....അവൻ ഒരു പുഞ്ചിരിയോടെ ചിന്തിച്ചു....!❤️ "ഐ ലവ് യൂ ദേവൂട്ടി...."😘 അവൻ അവളുടെ കാതിലായി പതിയെ പറഞ്ഞതും അവൾ മൂവിയിൽ നിന്ന് കണ്ണ് മാറ്റി അവനെ നോക്കി....! "ലവ് യൂ ശ്രീയേട്ടാ...." അവളും ഒരു പുഞ്ചിരിയോടെ മൊഴിഞ്ഞു....! അവളുടെ കയ്യിൽ കയ് ചേർത്തു പിടിച്ചു അവൻ സ്ക്രീനിലേക്ക് തന്നെ നോകിയെങ്കിലും പെണ്ണ് അപ്പോഴും ശ്രീയേട്ടനെ തന്നെ നോക്കി ഇരുന്നു....! "അങ്ങോട്ട് നോക്ക്.... ക്ലൈമാക്സ്‌ ആയി...." "എനിക്ക് അത് അറിയാൻ താല്പര്യം ഇല്ല ശ്രീയേട്ടാ.... അതിനേക്കാൾ ഒക്കെ എനിക്ക് ശ്രീയേട്ടനെ കാണാനാ ഇഷ്ടം...."❤️ അവൾ അവനിൽ നിന്ന് കണ്ണെടുക്കാതെ തന്നെ പറഞ്ഞു.... അവൾ തനിക്ക് നൽകുന്ന പ്രണയത്തിന് മുന്നിൽ അവൻ അവൾക്ക് എന്ത് പകരം കൊടുക്കും എന്ന് പോലും ചിന്തിച്ചു....! അവനും പിന്നെ അവളുടെ കണ്ണുകളിൽ തന്നോടുള്ള പ്രണയം കണ്ട് അത് നോക്കി ഇരുന്നു....! "മൂവി കാണാൻ വന്നിട്ട് രണ്ടാളും മൂവി അല്ലല്ലോ മുഖത്തോട് മുഖം നോക്കി ഇരിക്കുന്നത് ആണല്ലോ കണ്ടത്....എങ്കിൽ പിന്നെ അത് ബെഡ്‌റൂമിൽ തന്നെ ഇരുന്നാൽ പോരായിരുന്നോ....!" മൂവി കഴിഞ്ഞു ഇറങ്ങിയതും നന്ദൻ ശ്രീയോടായി പതിയെ ചോദിച്ചു....!

"ചില പ്രണയങ്ങൾ ബെഡ്‌റൂമിൽ മാത്രം തീർക്കാൻ ഉള്ളതല്ല...." "എങ്കിൽ അവൾ രക്ഷപെട്ടു...." "പോടാ.... അവളെ വൃതം ഒന്ന് കഴിഞ്ഞിട്ട് വേണം...." "സംസാരിച്ചിരിക്കാൻ എന്നല്ലേ...." "കടിച്ചു തിന്നാൻ...."😘 😳നന്ദൻ അവനെ മൊത്തത്തിൽ ഒന്ന് നോക്കിയതും അവൻ ഇളിച്ചു കാണിച്ചു....! രാത്രി വൈകിയാണ് അവർ വീട്ടിലേക്ക് എത്തിയത്....! "ബൈ ദേവൂട്ടി...." "ബൈ...." രണ്ടും രണ്ട് വഴിക്ക് പോയതും നന്ദനും ശ്രീക്കുട്ടിയും വരുന്നത് കണ്ട് അച്ഛൻ അവരെ നോക്കി ചിരിച്ചു....! "നിങ്ങൾ കഴിച്ചിരുന്നോടാ...." "ആ അമ്മേ....ഞങ്ങൾ കഴിച്ചു....ദേവൂട്ടിയും ശ്രീയും ഉണ്ടായിരുന്നു...." "മ്മ്...." അവർ സ്റ്റെയർ കയറി പോവുന്നത് കണ്ട് അമ്മ ചിരിയോടെ അച്ഛനെ നോക്കി....! "നിങ്ങൾക്ക് ഓർമയുണ്ടോ....ഞങ്ങളെ കല്യാണം കഴിഞ്ഞപ്പോൾ ഞങ്ങൾ ഇത് പോലെ ഒരുമിച്ച് സിനിമയ്ക്ക് പോയത്...." "ഹ്മ്മ് അന്ന് നിന്റെ ഏട്ടൻ അഞ്ച് പൈസ ചിലവാക്കിയില്ല എല്ലാം ഞാൻ ആയിരുന്നു... അതും ഞാൻ ഓർക്കുന്നുണ്ട്...." "ഞാൻ കൊടുക്കാം ഞാൻ കൊടുക്കാം എന്ന് പറഞ്ഞു ഏറ്റിട്ട് കൊടുത്തത് അല്ലെ.... എന്നിട്ട് വന്നപ്പോൾ തൊട്ട് ഏട്ടനെ കുറ്റം പറയാൻ തുടങ്ങിയതല്ലേ നിങ്ങൾ...."😬 "അത് എന്റെ മര്യദ.... നിന്റെ ഏട്ടന് അത് പോലും ഇല്ലല്ലോ...." മുറിയിൽ കയറിയ നന്ദൻ താഴെ നിന്നുള്ള ബഹളം കേട്ട് പോയതിനേക്കാൾ സ്പീഡിൽ താഴേക്ക് ഇറങ്ങി....! "ഓ... ഹ്.... എന്റെ അച്ഛാ....

പത്ത് മുപ്പത് കൊല്ലം മുൻപുള്ള കാര്യം പറഞ്ഞു ഇങ്ങനെ തല്ല് കൂടാതെ പോയി കിടന്നുറങ്ങാൻ നോക്ക്...." "നീ പറ മോനെ ഇന്ന് ആരാ കാശ് ചിലവാക്കിയത്...." "അന്ന് അച്ഛൻ അല്ലെ.... ഇന്ന് എന്തായാലും മാമന്റെ മോൻ ശ്രീയാ ചിലവാക്കിയത്.... അപ്പൊ പിന്നെ അതിന് പരിഹാരം ആയല്ലോ...." "അവൻ ചിലവാക്കും.... അവൻ എന്റെ പെങ്ങടെ മോനാ...." എന്നും പറഞ്ഞു അച്ഛൻ മുറിയിലേക്ക് നടന്നതും നന്ദൻ വായും പൊളിച്ചു അമ്മയെ നോക്കി....! "🙄അമ്മേ.... അപ്പൊ ഞാൻ...." "അങ്ങേർക്ക് ഭ്രാന്ത് ആടാ....! എന്നാലും നീ ഉള്ളപ്പോൾ ശ്രീ കാശ് ചിലവാക്കിയത് തീരെ ശരിയായില്ല.... നീ എങ്ങനെയാടാ അത് സമ്മതിച്ചത്...." 🥺എന്നും പറഞ്ഞു അമ്മ കൂടെ പോയതും നന്ദൻ തലയിൽ ഉള്ള കിളിയെ തിരഞ്ഞു പിടിച്ചുള്ള നിൽപ് ആയിരുന്നു....! 💕____💕 ശ്രീയും ദേവൂട്ടിയും അകത്തു കയറിയതും അച്ഛനോടും അമ്മയോടും ഗുഡ് നൈറ്റ്‌ പറഞ്ഞു മുറിയിലേക്ക് നടന്നു....! "രണ്ടിനെയും ഒരു വീട്ടിൽ കെട്ടിച്ചയച്ചത് തെറ്റായെന്നാ തോന്നുന്നേ...." "അതെന്താ നിങ്ങൾ അങ്ങനെ പറഞ്ഞത്....?!!" "ഹ്മ്മ് ഇപ്പൊ തന്നെ കണ്ടില്ലേ.... ഇനി വല്ല ഹണിമൂൺ എന്ന് പറഞ്ഞു പോകുവാണേലും രണ്ടും ഒരുമിച്ചല്ലേ പോവുള്ളൂ...." "അത് നല്ല കാര്യം അല്ലെ...."

"എന്ത് നല്ല കാര്യം.... അവർ പോയാൽ നമ്മൾ ഇവിടെ തനിച്ചല്ലേ.... അവിടെ പിന്നെ ദാസും ഭാര്യയും ഒക്കെ ഉണ്ടാവില്ലേ...." അത് കേട്ടതും അമ്മ അങ്ങേരെ ഒന്ന് തുറിച്ചു നോക്കി.... ഈ വയസാം കാലത്ത് നഷ്ടകണക്ക് തീർക്കാൻ ഉള്ള പ്ലാൻ ആണോ....! "രണ്ട് മൂന്ന് ദിവസത്തേക്ക് അവർ പോയെന്ന് കരുതി എന്ത് സംഭവിക്കാനാ...." "എടീ ഈ വീട്ടിൽ ഏതോ പ്രേതബാധയുണ്ട്.... അപ്പൊ പിന്നെ അവർ കൂടിയില്ലെങ്കിൽ...." "അവർ ഹണിമൂൺ പോവാണെന്ന് കേൾക്കണേൽ ഞാൻ പറയാം.... അച്ഛന് പേടിയാണെന്ന്....അത് കൊണ്ട് നിങ്ങൾ പോവേണ്ടെന്ന്...." "😟നീ ആ കുട്ടിയുടെ മുന്നിൽ എന്റെ മാനം കളയോ...." "അത് ഉണ്ടെങ്കിൽ അല്ലെ..... അവൾക്ക് നിങ്ങളെ നല്ലത് പോലെ അറിയാം...." "അവൾ എന്റെ പെങ്ങളെ മോളാ.... എന്ത് സ്നേഹം ആണെന്ന് അറിയോ അവൾക്ക് എന്നോട്.... അവൾ ക്ഷേത്രത്തിൽ പോയി വന്നാൽ ആദ്യം എന്റെ അടുത്താ വരുന്നത്.... അത് മാത്രം അല്ല ശ്രീക്കുട്ടിയുടെ കല്യാണത്തിന് അവൾ ആടി എനിക്ക് ഷർട്ട്‌ വരെ എടുത്തു തന്നത്...."

"ഞങ്ങടെ കുടുംബക്കാർ അങ്ങനെ ഒക്കെ തന്നെയാ....ആ പാരമ്പര്യം ആണ് അവൾക്ക് കിട്ടിയിരിക്കുന്നെ...." "ഓ പിന്നെ അത് നീ മാത്രം അങ്ങ് പറഞ്ഞാൽ മതിയല്ലോ...." "😬എന്റെ കുടുംബക്കാർ മോശം ആണെന്നാണോ...." രണ്ടും ഉഗ്രൻ കലിപ്പ് തുടങ്ങിയതും ബാത്‌റൂമിൽ നിന്ന് വന്നു ടി ഷർട്ട്‌ എടുത്തിടുന്ന ശ്രീ ബഹളം കേട്ട് അന്തം വിട്ടു നിന്നു.... ഈ നേരത്ത് ഇനി എന്താണാവോ....!🙄 അപ്പൊ തന്നെ അവൻ ഇറങ്ങി അവരുടെ അടുത്ത് ചെന്നു....തുടക്കം ഏതിൽ ആണെന്ന് അറിയില്ലേലും ഇപ്പൊ കുടുംബത്തിൽ ആണ് എത്തിയിരിക്കുന്നത്.... അവൻ രണ്ടിന്റെയും ഇടയിൽ ചെന്ന് നിന്ന് രണ്ടിനെയും ഒന്ന് നോക്കി....! "രണ്ടും പോയി കിടന്നേ.... ബാക്കി ഇനി നാളെ...." "ഏടാ നീ കേൾക്ക് ഇവൾ പറയാ ദേവൂട്ടി ഇവളെ കുടുംബക്കാരെ പോലെയാണെന്ന്.... അത് കേട്ടാൽ പിന്നെ എങ്ങനെയാടാ....അല്ല നിനക്ക് എന്ത് തോന്നുന്നു അവൾ അച്ഛന്റെ കുടുംബക്കാരെ പോലെയാണോ അതോ ഇവളുടെ കുടുംബക്കാരെ പോലെയാണോ....?!!" 😨ദൈവമേ അവൾ ബാത്‌റൂമിൽ ആയത് നന്നായി....!ഇനി ഇവരോടെന്ത് പറയും....! ...തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story