Oh my love 😱: ഭാഗം 4

oh my love

രചന: AJWA

ശ്വാസം വിലങ്ങിയതും അവൻ അവളെ മോചിപ്പിച്ചു....! നാണത്തോടെ അവൾ അവനെ നോക്കിയതും അവൻ അവളെ തുറിച്ചു നോക്കി....! "നാണം ഇല്ലെടി നിനക്ക് ഒരുത്തനെ പിടിച്ചു കിസ്സ് ചെയ്യാൻ...." "😨ഏ...." ദേവൂ ഞെട്ടി കൊണ്ട് ചോദിച്ചു....! "ഇത് ഞാൻ നിന്റെ ഏട്ടന്മാരോട് പറയട്ടെ...." "ഞാൻ ആണോ ഇയാൾ അല്ലെ...." "അത് ശരി അതും ഇപ്പൊ എന്റെ തലയിൽ ആയോ.... അന്നും നീ ഇങ്ങനെ എന്നെ ചതിച്ചതാ.... എന്നിട്ട് കുറ്റം ഒക്കെ എന്റെ തലയിൽ...." എന്നും പറഞ്ഞു അവൻ സ്റ്റെപ് കയറാൻ നിന്നതും ദേവു അരിശത്തോടെ അവന്റെ കയ്യിൽ പിടിച്ചു വലിച്ചതും കാൽ തെഞ്ഞി അവൾ താഴേക്ക് പോയതും അവനും ഒപ്പം വെള്ളത്തിലേക്ക് വീണു....! അവൻ വെള്ളത്തിൽ നിന്ന് ഉയർന്നു അവളെ നോക്കിയതും അവളും അതെ പോലെ ഉയർന്നു.... അവളുടെ ദേഹത്തിൽ അവന്റെ കണ്ണുകൾ ഉടക്കി.... അത് കണ്ടതും അവൾ അവനെ തുറിച്ചു നോക്കി....! "കേറി പോടീ...." എന്നും പറഞ്ഞു അവൻ കയറിപ്പോയതും ദേവൂ ദേഷ്യം കൊണ്ട് വെള്ളം തട്ടി തെറിപ്പിച്ചു.....! "ഇതിന് കൂടോത്രം ഒന്നും പോരാ.... വലുത് എന്തോ വേണ്ടി വരും...." അവൾ അരിശത്തോടെ കയറി ഒരു നടത്തം ആയിരുന്നു....! "ഏട്ടൻ വീണു അല്ലേടി...." "കുന്തം...."😬 "എന്നിട്ടാണോ നിങ്ങൾ ലിപ് ലോക്ക് ഒക്കെ ചെയ്തു നിക്കുന്നത് കണ്ടത്...."

"അതിനൊക്കെ നിന്റെ ഏട്ടന് ഞാൻ വേണം....എന്നെ കെട്ടാൻ വയ്യ.... കാണിച്ചു കൊടുക്കാം ഞാൻ...." "😨എന്ത്....?!!" "ഈ ദേവൂട്ടി ആരാണെന്ന്...." "അതാണോ ഞാൻ അങ്ങ് പേടിച്ചു...." "ഞാൻ പോവാ....ആ സാമിക്ക് ഞാൻ വെച്ചിട്ടുണ്ട്...." എന്നും പറഞ്ഞു പെണ്ണ് നനവോടെ ചവിട്ടി തുള്ളിപോയി....! അവളെ കണ്ട് ഭാസി ഒന്ന് ചിരിച്ചു....!അത് കണ്ടതും അവൾ അങ്ങേരെ തുറിച്ചു നോക്കി....! "എന്താ ഇങ്ങനെ കിണിക്കാൻ...." "ഞാൻ കണ്ടു...." "എന്ത് കണ്ടെന്ന്...."🙄 "ആ ശ്രീദേവ് കുട്ടിയെ...." ഭാഗ്യം ഞാൻ ആണ് തുടക്കം ഇട്ടത് കണ്ടില്ലെന്ന് തോന്നുന്നു.... എങ്കിൽ മാനം പോയേനെ....! "ഞങ്ങൾ തമ്മിൽ വലിയ ഇഷ്ടത്തിലാ.... ശ്രീയേട്ടൻ എനിക്ക് ഇടക്ക് ഒക്കെ ഇങ്ങനെ തരും...." എന്നും പറഞ്ഞു പെണ്ണ് ഓടി....! "നീ ശ്രീയോട് ഒരു കാര്യം പറയാൻ പോയതല്ലേ.... എന്നിട്ടെന്താടി മുങ്ങി കുളിച്ചു വരുന്നത്...." "അത് ഞാൻ കാൽ തെഞ്ഞി വീണതാ...." "പ്രായം ആയ പെൺപിള്ളേർ പതിവിന് വിപരീതമായി പെരുമാറാൻ തുടങ്ങിയാൽ ഉടനെ പിടിച്ചു കെട്ടിക്കണം എന്നാ പഴമൊഴി....." "മിക്കവാറും അത് തന്നെ വേണ്ടി വരും...." അച്ഛനുള്ള മറുപടിയും കൊടുത്തു അവൾ നിരാശയോടെ മുറിയിൽ ചെന്നു....! "ലിപ് ഒരു വഴിയാക്കിയിട്ടുണ്ട്.... എന്നിട്ട് പറഞ്ഞത് കേട്ടില്ലേ ഞാൻ ആണെന്ന്....എന്റെ കയ്യിൽ തന്നെ കിട്ടും...." അവൾ അരിശത്തോടെ തന്നെ പറഞ്ഞു....!

"എന്ത് പറ്റിയെടി...." "ശ്രീയേട്ടൻ ഒരു വഴിക്കും വീഴുന്നില്ല ചേട്ടത്തി...."🥺 എന്നും പറഞ്ഞു അവൾ മോങ്ങി കൊണ്ട് ചേട്ടത്തിയെ കെട്ടിപ്പിടിച്ചു....! "എടീ പൊട്ടി....എനിക്ക് തോന്നുന്നത് അവന് നിന്നെ ഇഷ്ടം ആണെന്നാ.... അത് നിന്റെ മുന്നിൽ തുറന്ന് കാണിക്കാത്തത് ആവും.... ഒന്നാമത് വീട്ടുകാർ ഒത്തു പോവാറില്ലല്ലോ...." "അങ്ങനെ ആവോ...." "ആയിരിക്കും.... അല്ലാതെ നിന്നെ പോലെ ഒരു പെണ്ണിനെ ആരാ ഇഷ്ടപ്പെടാതിരിക്കുക...." "എങ്കിൽ അത് ആ വായീന്ന് കേൾപ്പിച്ചിട്ടേ എനിക്ക് ഇനി വിശ്രമം ഉള്ളൂ...." എന്നും പറഞ്ഞു അവൾ കാര്യായിട്ട് ആലോചന തുടങ്ങി....! 🎶മെല്ലെ മെല്ലെ ആരും കാണാതെ ഉള്ളിന്നുള്ളിൽ മൗനം മായാതെ.... നിഴൽ പോലെ നിന്നിൽ ചേരാൻ അലയുന്നു ഞാൻ.... ഒരു കുമ്പിൾ സ്നേഹം മാത്രം കൊതിക്കുന്നു ഞാൻ....🎶 ഒരാഴ്ചയോളം അവൻ ചെല്ലുന്നിടം എല്ലാം പിന്നാലെ അവൾ ചെന്നു....!അവൻ ഒന്ന് മൈൻഡ് പോലും ചെയ്തില്ല....! "അതേയ്.... എനിക്ക് വട്ടായത് കൊണ്ടല്ല ഇയാളെ പിന്നാലെ നടക്കുന്നത്.... ഇയാളെ അത്രക്ക് ഇഷ്ടം ആയോണ്ടാ.... അത് ഇന്നല്ലെങ്കിൽ നാളെ ഇയാൾക്ക് മനസ്സിൽ ആവും....അത് വരെ ഞാൻ കാത്തിരിക്കും....ഒരാളെയും കെട്ടാതെ...." എന്നും പറഞ്ഞു അവൾ വിഷമത്തോടെ ഇറങ്ങി നടന്നതും അവൾ പോവുന്നതും നോക്കി അവൻ ഒരു പുഞ്ചിരിയോടെ നിന്നു....!❤️ 💕💕💕

"ദാസേട്ടാ...." ദേവൂട്ടിയുടെ വല്യേട്ടൻ പോവുമ്പോൾ ആണ് ഭാസി പിന്നിൽ നിന്ന് വിളിച്ചത്....! "എന്താടാ....നിനക്ക് എന്റെ പെങ്ങളെ വേണം എന്നൊന്നും പറഞ്ഞു വന്നേക്കല്ലേ....അവളെ പറ്റി ഞങ്ങൾക്ക് ചില സ്വപ്‌നങ്ങൾ ഒക്കെ ഉണ്ട്...." "അത് എന്തായാലും നടക്കാൻ പോണില്ല....നിങ്ങളുടെ സ്വപ്‌നങ്ങൾ ഒക്കെ ശ്രീദേവ് ഇല്ലാതാക്കാൻ ഇനി അതികകാലം വേണ്ടി വരില്ല...." "ശ്രീദേവോ...." "അതെ അവൻ അവളെ പിടിച്ചു ചുംബിക്കുന്നത് ഞാൻ കണ്ടതാ...." "അവളെ പറ്റി അനാവശ്യം പറയുന്നോടാ...."😬 ദാസ് ദേഷ്യം കൊണ്ട് ഭാസിയെ നെഞ്ചിൽ കുത്തിപിടിച്ചു കൊണ്ട് പറഞ്ഞു....! "എന്നോട് ദേഷ്യപ്പെട്ടിട്ട് ഒരു കാര്യവും ഇല്ല.... ശ്രീദേവ് കുടുംബത്തോടുള്ള ശത്രുത അവൾ വഴി തീർക്കാൻ പോവാ.... ചെന്നു അവനോട് ചോദിക്ക്...." അത് കേട്ടതും അവനെ പിടിച്ചു തള്ളി ദാസ് പോവുന്നതും നോക്കി ഭാസി ചിരിച്ചു....! ശ്രീദേവ് ടെക്സ്റ്റൈൽസിൽ നിന്ന് ഇറങ്ങി വരുമ്പോൾ ആണ് ദാസ് അവന്റെ നേരെ കുതിച്ചു അവനെ ചവിട്ടി താഴെയിട്ടത്....!അവൻ ഞെട്ടി കൊണ്ട് നോക്കിയതും കലിപ്പിൽ നിൽക്കുന്ന ദാസിനെ കണ്ട് ഒന്ന് ചിരിച്ചു....! "എടാ നിന്നെ ഞാൻ...." എന്നും പറഞ്ഞു ദാസ് അവനെ പിടിച്ചു നിർത്തി ഇടിക്കാൻ നോക്കിയതും ശ്രീദേവ് അവന്റെ കയ്യിൽ പിടിച്ചു നിർത്തി....! "ദാസേട്ടാ.... എന്താ ഈ കാണിക്കുന്നേ...."

"നിനക്ക് കുടുംബത്തോട് പ്രതികാരം ചെയ്യാൻ ഞങ്ങളെ പെങ്ങളെ തന്നെ വേണം അല്ലേടാ...." "ദാസേട്ടൻ എന്താ ഈ പറയുന്നത്.... എനിക്കെന്തിനാ പ്രതികാരം...." "പിന്നെന്തിനാ നീ ദേവൂട്ടിയെ പിടിച്ചു ചുംബിച്ചത്...." അത് കേട്ടതും അവൻ നല്ലത് പോലെ ഞെട്ടി....! "അത്.... ഞാൻ....അങ്ങനെ ഒന്നും....കുടുംബത്തോടുള്ള പ്രതികാരത്തിന് വേണ്ടി ദേവൂട്ടിയോട് ഞാൻ അപമര്യാദയായി പെരുമാറും എന്ന് തോന്നുന്നുണ്ടോ.... എനിക്ക് ശ്രീക്കുട്ടിയെ പോലെയല്ലേ അവളും...." "എന്നിട്ടാണോ നീ അവളെ ചുംബിച്ചത്....നീ നിന്റെ പെങ്ങളോട് ആണെങ്കിൽ അത് ചെയ്യോ...." "അത്...." അവൻ പറയാൻ ആവാതെ കുഴങ്ങി....! "പറയെടാ പന്നി മറ്റു വല്ലതും നീ അവളെ ചെയ്തിരുന്നോ...." "എന്റെ ദാസേട്ടാ.... ഇങ്ങനെ ബലം പിടിക്കാതെ.... ഒന്നുല്ലേലും ഞാൻ നിങ്ങടെ മാമന്റെ മോൻ അല്ലെ....അവൾ കുളകടവിൽ വെച്ച് കണ്ണിൽ കരട് പോയെന്ന് പറഞ്ഞപ്പോൾ ഞാൻ അത് എടുത്തു കൊടുത്തതാ....അത് കണ്ട് ആരെങ്കിലും തെറ്റിധരിച്ചത് ആവും...." "തത്കാലം അവളെ കണ്ണിലെ കരട് എടുക്കാൻ ഞങ്ങൾ ഒക്കെ ഇവിടെ ഉണ്ട്.... നീ മിനക്കെടേണ്ട....അവൾക്ക് ഒരു ഡോക്ടറുടെ ആലോചന വന്നിട്ടുണ്ട്.....അത് എന്തായാലും ഉടനെ ഉണ്ടാവുകയും ചെയ്യും...." "ആയിക്കോട്ടെ...." ശ്രീദേവ് ഒരു പുഞ്ചിരിയോടെ പറഞ്ഞു....

ദാസ് പോയതും അവന്റെ തോളിൽ ഒരു കയ് വീണതും ശ്രീദേവ് തിരിഞ്ഞു നോക്കി....സിമിയെ കണ്ടതും അവൻ ഒന്ന് ചിരിച്ചു....!കൂടെ പഠിച്ചത് ആണെങ്കിലും അവന്റെ കടയിൽ സെയിൽസ് ഗേൾ കൂടിയാണ് അവൾ....! "എന്താടാ പ്രശ്നം....?!!" "ഏയ്‌ ഒന്നുല്ല...." "അതിനിടയിൽ നീ അവളെ എപ്പോഴാ ചുംബിച്ചത്...." "ആരെ....?!!" "ഞാൻ എല്ലാം കേട്ടു.... ദേവൂട്ടിയുടെ കാര്യം അല്ലെ അദ്ദേഹം പറഞ്ഞത്...." അതിനും അവൻ ഒന്ന് ചിരിച്ചു....! 💕💕💕 "☹️ഇന്നും എന്തിനാടി ഈ സാമിയുടെ അടുത്ത് വന്നത്...." "വേറെ വല്ല കൂടോത്രവും ഉണ്ടോ എന്ന് ചോദിക്കാൻ ആടി.... ഒന്നും അങ്ങോട്ട് ഏൽക്കുന്നില്ലല്ലോ...." "അപ്പൊ ഇനി ശല്യം ചെയ്യില്ല എന്നൊക്കെ ഏട്ടനോട് വലിയ ഡയലോഗ് അടിച്ചെന്ന് പറഞ്ഞതോ...." "😒പറ്റണ്ടെടി...." എന്നും പറഞ്ഞു പെണ്ണ് അങ്ങോട്ട് നടന്നു....!അവിടെ നിന്ന രതീഷിനെ കണ്ട് ശ്രീ ആണെങ്കിൽ ദേവൂട്ടിയെ തോണ്ടി അവനെ കാണിച്ചു കൊടുത്തു....! "ഇവനെന്താടി ഇവിടെ....?!!" "ഇപ്പോഴല്ലേ മനസ്സിൽ ആയെ ഇവനെ കുറച്ചു ദിവസം ആയി കാണാത്തത് ഇവൻ നിന്നെ വശീകരിക്കാൻ എന്തോ കൂടോത്രം ചെയ്യാൻ വന്നതാണെന്ന്...." "😨ഏ.... അയ്യോ.... അതിനാവോ...." "ആണെങ്കിൽ നീ പെട്ട്.... ഏൽക്കുന്നുള്ള കാര്യം ഉറപ്പല്ലേ...." "എന്നിട്ട് നിന്റെ ഏട്ടന് ഒന്നും ഏൽക്കുന്നില്ലല്ലോ...." "അത് പോലാണോ നീ... നിനക്ക് എല്ലാം പെട്ടെന്ന് ഏൽക്കുമല്ലോ...." "😒ഹ്മ്മ്.... ഞാൻ അങ്ങനെ ഒരു കൂടോത്രത്തിലും വീഴില്ല.... എന്റെ മനസ്സിൽ ശ്രീയേട്ടനെ ഉള്ളൂ...."

"നമുക്ക് എന്താ ഇവിടെ എന്ന് ചോദിച്ചാലോ....?!അപ്പൊ അറിയാലോ...." "എന്നിട്ട് വേണം അവൻ കൂടോത്രം എന്റെ മേലെപ്രയോഗിക്കാൻ.... ഞാൻ അവന്റെ അടുത്ത് ഒന്നും വരില്ല...." എന്നും പറഞ്ഞു പെണ്ണ് അവനെ ഒന്നും മൈൻഡ് ചെയ്യാതെ ശ്രീയെയും കൊണ്ട് അകത്തേക്ക് കയറി....!! ഇവളെ ചെക്കൻ അടുത്ത കാലത്തൊന്നും ഈ പെണ്ണിനെ ഇഷ്ടം ആണെന്ന് പറയല്ലേ ഭഗവാനെ...സാമി അവളുടെ വരവ് കണ്ട് പ്രാർത്ഥിക്കാതിരുന്നില്ല....! "സാമി തന്ന തൈലം ഒക്കെ തേച്ചു ആളോടൊപ്പം ഒട്ടി നിന്ന് ഒരു കുളത്തിൽ വരെ ഒരുമിച്ച് കുളിച്ചു.... എന്നിട്ടും ആൾക്ക് എന്നോട് ഇഷ്ടം ഒന്നുല്ല സാമി...." "അങ്ങനെ വരാൻ വഴിയില്ലല്ലോ...." "എനിക്ക് തോന്നുന്നേ സാമിടേ മരുന്ന് കൊള്ളത്തില്ലെന്നാ.... അല്ലെ ആള് വീഴാതിരിക്കോ...." "രണ്ടിൽ പിഴച്ചാൽ മൂന്നാമത്തേത് നടക്കും എന്നാണല്ലോ പഴമൊഴി.... അത് കൊണ്ട് ഇതിൽ നമുക്ക് ആളെ വീഴ്ത്താം...." "ഏതിൽ....?!!"🙄 "ഇത് സ്വല്പം ശ്രദ്ധയോടെ കയ്കാര്യം ചെയ്യേണ്ട കാര്യവാ...." "ആണോ....?!!എത്ര ശ്രദ്ധിച്ചാലും ആള് വീഴണ്ടേ...." "ഇതിൽ വീണോളും...." "ഡീ കുറെ സമയം ആയി അല്ലോ അങ്ങേര് ഇതിൽ വീണോളും എന്ന് പറയുന്നത്...." ശ്രീ ദേവൂന്റെ കാതിൽ പതിയെ ചോദിച്ചു....! "എനിക്ക് എങ്ങനെ അറിയാനാ...." സാമി വീണ്ടും ഒരു ബോട്ടിലിൽ എന്തോ എടുത്തു അവളുടെ നേരെ നീട്ടി....!

"കുട്ടിയോട് തനിച്ചു പറയേണ്ട കാര്യം ആണ്....ഈ കുട്ടി ഉണ്ടെങ്കിലും പറയുന്നത് കൊണ്ട് പ്രശ്നം ഒന്നും ഇല്ലല്ലോ അല്ലെ...." ദേവൂ ഒന്ന് ആലോചിച്ചു....! "നീ പുറത്ത് നിക്കെടി...." "☹️ഏ....ഞാനോ....? എന്തിന്....?!!" "എനിക്ക് തോന്നുന്നേ നീ കേൾക്കുന്നോണ്ടാ ഒന്നും വർക്ക്‌ ഔട്ട്‌ ആവാതെ എന്നാ...." "ഓ ഇപ്പൊ അങ്ങനെ ആയി അല്ലെ...ഇനി ഞാൻ ഉള്ളോണ്ട് ഏട്ടൻ വീഴാതിരിക്കേണ്ട...." എന്നും പറഞ്ഞു അവൾ പോയതും സാമി പെണ്ണിനോട് പറയുന്നത് കേട്ട് പെണ്ണിന്റെ കിളി പോയില്ലെന്നേ ഉള്ളൂ....! "എന്നാൽ ആൾക്ക് എന്നെ ഇഷ്ടം ആവോ....?!!"😦 "ഉറപ്പായും....." "എന്നാലും... അങ്ങനെ ഒക്കെ...." "കുട്ടിയോട് ആൾക്ക് ഇഷ്ടം തോന്നണം എങ്കിൽ മതി...." "അത് വേണം...." "എങ്കിൽ ഇതേ വഴിയുള്ളൂ...." അത് കേട്ടതും പെണ്ണ് തലയാട്ടി കൊണ്ട് എണീറ്റു....! കാശും എടുത്തു അയാൾക്ക് കൊടുത്തതും അങ്ങേര് അത് ചിരിയോടെ വാങ്ങി.... അത് എണ്ണി തിട്ടപ്പെടുത്തി അയാൾ ഒന്ന് ചിരിച്ചു....! "സാമി എന്താ ഒറ്റയ്ക്ക് പറഞ്ഞത്...." "അത് ഇത്തിരി ഇടങ്ങേറ് പിടിച്ചത് ആടി...." "അതെന്തുവാ...."🙄 "അത് പറഞ്ഞാൽ ചിലപ്പോൾ ഫലം ഉണ്ടാവില്ല.... അത് കൊണ്ട് പിന്നെ പറയാ...." "ആയിക്കോട്ടെ...." എന്നും പറഞ്ഞു ശ്രീ മുന്നിൽ നടന്നു....! അപ്പോഴാണ് അകത്തേക്ക് പോലീസ് ജീപ്പ് വന്നത്....! "കണ്ടില്ലേടി.... പോലീസ്കാര് വരെ സാമിടേ അടുത്ത് സഹായം ചോദിക്കാൻ വരുന്നത്.... വല്ല കള്ളന്മാരെ പിടിക്കാൻ ഉള്ള സൂത്രം ചോദിക്കാൻ ആവും...." "ശരിയാ....! ശ്രീയും അത് ശരിവെച്ചു....!

രണ്ടും ബസിന് നിക്കുമ്പോൾ ആണ് സാമിയെ വിലങ്ങു വെച്ച് പോലീസ്കാർ ഇറങ്ങി വരുന്നത് കണ്ടത്.... 🙄അത് കണ്ട് രണ്ടും വായും പൊളിച്ചു നിന്നു....! "അതേയ് എന്തിനാ സാമിയങ്കിളിനെ കൊണ്ട് പോണേ....?!!" "ഇയാൾ സാമി ഒന്നും അല്ല കള്ളനാ....സാമി ആണ് ദിവ്യൻ ആണ് എന്നൊക്കെ പറഞ്ഞു എത്രയാൾക്കാരെയാ ഇയാൾ പറ്റിച്ചത് എന്ന് അറിയോ.... ലക്ഷകണക്കിന് കാശാ അകത്തു നിന്ന് കിട്ടിയത്...." 😦ദേവൂ വിശ്വാസം വരാത്ത പോലെ നിന്നു....! "ഒന്ന് നിക്ക്...." വണ്ടി എടുക്കാൻ നിന്നതും പെണ്ണ് പോലീസ് വണ്ടിയുടെ അടുത്ത് ചെന്നു അയാളെ ഒന്ന് നോക്കി...! "അപ്പൊ എനിക്ക് അന്ന് തന്ന ആ പൗഡർ...." "അത് പഞ്ചാര പൊടിച്ചതാ...." "അപ്പൊ ആ തൈലം...." "അത് ഉളുക്കിനും ചതവിനും ഒക്കെ പുരട്ടുന്നതാ...." "അപ്പൊ ഇതൊ...." "ഇത് തേക്കാതെയും കുട്ടി ഞാൻ പറഞ്ഞ പോലെ അവന്റെ മുന്നിൽ പോയാൽ അവന് ഇഷ്ടാവും...." 😨അത് കേട്ടതും പെണ്ണ് ഞെട്ടി തരിച്ചു നിന്നു....! "ഈ... ഹി.... ഇനി ഫലിക്കാതിരിക്കുന്നുള്ള പേടി വേണ്ടല്ലോ.... എന്താടി സാമി ഒറ്റയ്ക്ക് പറഞ്ഞത്...." അപ്പൊ തന്നെ ദേവൂ പെണ്ണിന്റെ കാതിൽ പറഞ്ഞതും ശ്രീയുടെ കിളിയും പോയി....! "എന്നിട്ട് നീ നിക്കാൻ പോവാണോ...." "വേറെ വഴിയൊന്നും ഇല്ലെങ്കിൽ മിക്കവാറും അത് തന്നെ ചെയ്യേണ്ടി വരും...." "എങ്കിൽ ആ സാമി പറഞ്ഞ പോലെ ഏട്ടൻ പെട്ടെന്ന് വീണോളും...." "മ്മ്...." പെണ്ണ് അതെ നിൽപോടെ തലയാട്ടി കൊണ്ട് മൂളി....!! 💕💕💕 "നീ എന്താ ലേറ്റ് ആയത്...." ശ്രീ അകത്തു കയറുമ്പോ തന്നെ കലിപ്പിൽ നിൽക്കുന്ന ഏട്ടനെ കണ്ട് ഒന്ന് ഞെട്ടി....!

"അത് എന്നും വരാറുള്ള ബസ് കിട്ടീല.... അത് കൊണ്ടാ ഏട്ടാ...." "അങ്ങനെ ആണോ....പിന്നെ നിന്നെ ആ കള്ള സാമിടേ അടുത്ത് കണ്ടതോ...." അതും ഇങ്ങേര് അറിഞ്ഞോ.... ശ്രീ ഒന്നും മിണ്ടാൻ ആവാതെ ഇളിച്ചു....! ചോദ്യം കേട്ടില്ലേ ഇങ്ങേർക്ക് ദേവൂട്ടിയെ ഇഷ്ടം ആണെന്ന് ഒന്ന് പറഞ്ഞാൽ എന്താ.... അത് കൊണ്ടല്ലേ ഈ കഷ്ടപ്പാട് ഒക്കെ....! "ചോദിച്ചത് കേട്ടില്ലേ നീ എന്തിനാ അവിടെ പോയത് എന്ന്...." "അ.... അത്.... ഞാൻ ദേവൂട്ടിയുടെ കൂടെ....!" "അത് എനിക്ക് മനസ്സിൽ ആയി.... എവിടെ ഈനാംബേച്ചി ഉണ്ടോ അവിടെ മരപ്പട്ടിയും ഉണ്ടാവും എന്ന്.... അത് എന്തിനാണെന്നാ ചോദിച്ചത്...." "അത് ഏട്ടന് ദേവൂട്ടിയോട് ഇഷ്ടം ഉണ്ടാവാൻ സാമിടേ അടുത്ത് പോയതാ...." 😨അത് കേട്ട് ശ്രീദേവ് ഒന്ന് ഞെട്ടി....! "ദൈവമേ.... അതാണോടി നീ അന്ന് അച്ഛനെ കുടിപ്പിച്ചത്....അന്ന് ഞാൻ അത് അത്ര കാര്യം ആക്കീല...." "മ്മ്.... പക്ഷെ പേടിക്കാൻ ഒന്നുല്ല.... അത് പഞ്ചസാര പൊടിയാണത്രെ.... അന്ന് ഷുഗർ കൂടിയൊണ്ട് ആവും അച്ഛൻ അമ്മേടെ പിന്നാലെ പോയത്...." "വേറെ എന്തൊക്കെ നീയൊക്കെ ചേർന്ന് എന്നെ കുടിപ്പിച്ചെടി.... പറയെടി...." "അത് ചീറ്റിപോയോണ്ട് കുടിക്കാൻ ഒന്നും തന്നില്ല...." "പിന്നെ...." "അത് അവളെ മേലെ പുരട്ടാൻ ഉള്ള ഒരു തൈലം ആണ്....

അതാ അന്ന് അവൾ അത് തേച്ചു ഏട്ടന്റെ അടുത്ത് കുളകടവിൽ വന്നത്...." 🙄ഇനി അതൊക്കെ സത്യം ആണോ.... അന്ന് ഞാനും കയ് വിട്ടു പോയതാ.... ശ്രീദേവ് ഒരു നിമിഷം ചിന്തിച്ചു.... അല്ലേലും അങ്ങനെ ഒരു ചാൻസ് കിട്ടിയാൽ ആരാ വീണു പോവാത്തത്....!😍 "അതിലും ഏട്ടൻ വീഴാതോണ്ടാ ഇന്നും ഞങ്ങൾ സാമിടേ അടുത്ത് പോയത്...." "എന്നിട്ട് ഇന്നെന്താ തന്നത്.... എന്നെ കൊല്ലാൻ ഉള്ള വല്ലതും തന്നോ...." "ഏയ്‌ അതില്ല.... ഇത് വേറൊരു സാധനാ...." "അതെന്താണെന്നാ ചോദിച്ചത്...." ദൈവമേ അതെങ്ങനെ ഞാൻ പറയും.... ശ്രീ ദയനീയമായി ഏട്ടനെ ഒന്ന് നോക്കി....! "😬പറയെടി...." ശ്രീ പേടിച്ചു കൊണ്ട് ഏട്ടനെ നോക്കി....അങ്ങേര് കലിപ്പ് ആയാൽ ആരായാലും ഒന്ന് പേടിക്കും....! "അത്....അതില്ലേ...." എന്നും പറഞ്ഞു അവൾ പിന്നോട്ട് നടന്നു....! "അത് ആ സാമി കൊടുത്ത എണ്ണ തേച്ചു ഏട്ടന്റെ മുന്നിൽ തുണി ഇല്ലാതെ വന്ന് നിക്കാൻ പറഞ്ഞു...." എന്നും പറഞ്ഞു ശ്രീ ഓടി മുറിയിൽ കയറിയതും ശ്രീദേവ് കിളി പോയ പോലെ നിന്നു.... ദൈവമേ ഇനി അത് കൂടി കാണേണ്ടി വരുമോ....!😨......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story