Oh my love 😱: ഭാഗം 40

oh my love

രചന: AJWA

 "നിങ്ങൾ രണ്ട് കുടുംബക്കാരുടെയും ആണെന്ന് പറയുന്നതിനേക്കാൾ എനിക്കിഷ്ടം അവൾ എന്റെ ഭാര്യയാണെന്ന് പറയുന്നതാ.... പോരെ...." "നീ അമ്മയെ പേടിച്ചിട്ടാണോടാ...." "എന്റെ അച്ഛാ....അവളെ ഞാൻ കെട്ടി കൊണ്ട് വന്നത് നിങ്ങൾക്ക് തമ്മിൽ തല്ല് കൂടാൻ അല്ല....നിങ്ങൾ തല്ല് കൂടുമ്പോൾ നിങ്ങടെ മക്കളെ കാര്യം പറഞ്ഞാണെങ്കിൽ ഒരു അന്തസ് ഉണ്ട്.... അവൾക്ക് ഏത് പാരമ്പര്യം ആണെന്നൊക്കെ അവളുടെ അച്ഛനും അമ്മയും ഏട്ടന്മാരും ഒക്കെ തീരുമാനിച്ചോളും...."☹️ അതും പറഞ്ഞു ശ്രീ രണ്ടിനെയും ഒന്ന് തുറിച്ചു നോക്കി....! "ഇനി വല്ല സൗണ്ടും കേട്ടാൽ അവൾ അറിയും...അവൾ അറിഞ്ഞാൽ അവളുടെ അച്ഛനും അമ്മയും അറിയും.... അത് നിങ്ങൾക്ക് തന്നെയാ നാണക്കേട്...." അവൻ മുറിയിലേക്ക് നടന്നതും അങ്ങേര് കെട്ടിയോളെ ഒന്ന് നോക്കി....! "ഇന്ന് നീ പാല് തന്നില്ലല്ലോടി...." "അതല്ലേ കുറച്ചു മുന്നേ കുടിച്ചത്....ഉള്ള എനർജി മുഴുവനും കളഞ്ഞത് കൊണ്ട് തോന്നുന്നതാ...." എന്നും പറഞ്ഞു അമ്മയും പോയതും അങ്ങേര് പാല് കുടിച്ചത് സ്വയം ഓർത്തെടുത്തു.... ഇവിടെ അതികം നിൽക്കേണ്ട.... ആ ആത്മാവ് എന്നെയാണോ നോട്ടം വെച്ചതെന്ന് ആർക്കറിയാം....!

അങ്ങേര് പിന്നെ ഭാര്യയുടെ പിന്നാലെ മുറിയിൽ ചെന്ന് കിടന്നു....!! "എന്താ ശ്രീയേട്ടാ...." മുറിയിൽ കേറി വന്ന ശ്രീദേവ് ദേവൂട്ടി തല തുവർത്തി കൊണ്ട് ചോദിക്കുന്നത് കേട്ട് അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു....! "അത് അച്ഛനും അമ്മയ്ക്കും ഒരു ചെറിയ ഡൌട്ട്...." "എന്നിട്ട് ശ്രീയേട്ടൻ തീർത്തു കൊടുത്തോ...." "പിന്നെ....!" എന്നും പറഞ്ഞു അവൻ ബെഡിൽ ഇരുന്നു അവളെ നോക്കി.... അവളുടെ അനാവൃതമായ പിൻകഴുത്തിൽ അവന്റെ കണ്ണുകൾ ഉടക്കി....അവൾ അതൊന്നും കാണാതെ മുടി മുന്നിലേക്ക് വകഞ്ഞു മാറ്റി തല തുവർത്തുന്ന തിരക്കിൽ ആണ്....!അവൻ ഒരു ചിരിയോടെ അവൾക്കരികിലേക്ക് നടന്നു....! "എന്തായിരുന്നു ശ്രീയേട്ടാ അവരുടെ ഡൌട്ട്....?!!" "ഇവിടെയും നിനക്ക് മറുക് ഉണ്ടായൊരുന്നോ ദേവൂട്ടി...." അവനോട് ചോദിച്ചതൊന്നും കേൾക്കാതെ അവൻ അവളോട് ചേർന്ന് നിന്ന് അവന്റെ കയ് അവളുടെ പുറം ഭാഗത്ത്‌ മറുകിൽ ആയി അമർത്തി കൊണ്ട് ചോദിച്ചതും അവൾ പിടഞ്ഞു കൊണ്ട് കണ്ണാടിയിൽ കൂടി അവനെ നോക്കി....! "ഇവിടെ എനിക്ക് ചുംബിക്കണം ദേവൂട്ടി.... നിന്റെ സാമിപ്യം പോലും എന്നെ ഭ്രാന്തൻ ആക്കുവാ.... ഇതെങ്കിലും നീ സമ്മതിച്ചില്ലെങ്കിൽ ഒരു പക്ഷെ ഞാൻ...."

അത് കേട്ടതും അവൾ അവനെ തിരിഞ്ഞു നോക്കി നാണത്തോടെ ഒന്ന് പുഞ്ചിരിച്ചു....! "ഒരു മറുകിൽ എന്തിരിക്കുന്നു ശ്രീയേട്ടാ.... ശ്രീയേട്ടന് ഈ മറുക് ഒന്നും ഇല്ലേ...." "ഞാൻ എന്റെ ദേഹത്ത് കാണുന്ന മറുക് പോലെയല്ല നിന്റെ ഈ ദേഹത്ത് കാണുമ്പോ ഉള്ളത്.... എന്റെ കൺട്രോൾ മുഴുവനും പോവാ...."😘 "നോക്കട്ടെ എനിക്ക് കൺട്രോൾ പോവുമോന്ന്...." അവൾ അവനെ പിടിച്ചു ബെഡിലേക്ക് തള്ളിയതും അവൻ ബെഡിലേക്ക് മലർന്ന് വീണതും അവൾ അവന്റെ ടി ഷർട്ട്‌ അല്പം ഉയർത്തി അവന്റെ അരയിൽ ആയി മറുക് കണ്ടതും അവൾ ഒരു ചിരിയോടെ അവനെ നോക്കി....! "എനിക്ക് കൺട്രോൾ പോണില്ലല്ലോ ശ്രീയേട്ടാ...." "അതിന് നിനക്ക് എന്നോട് പ്രണയം ഉണ്ടെങ്കിലും വികാരം ഇല്ലല്ലോ അത് കൊണ്ടാ...." അവൻ നിരാശ ഭാവത്തോടെ പറഞ്ഞതും അവളുടെ ചുണ്ടുകൾ അവന്റെ മറുകിൽ അമർന്നു....!അവളുടെ ചുംബനത്തിൽ അവന്റെ കണ്ണുകൾ താനെ അടഞ്ഞു പോയി.... അവൻ അവളെ പിടിച്ചു ബെഡിൽ കിടത്തി അവളുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു....

അവയെ കടിച്ചെടുത്തു അവൻ നുണയാൻ തുടങ്ങിയതും അവളുടെ കൈ അവന്റെ പുറത്ത് അമർന്നു.... അവളുടെ നാവിനെ തേടി പിടിച്ചവൻ അതിനെയും നുണഞ്ഞു....! അവളെ മോചിപ്പിച്ചു കൊണ്ട് അവൻ അവളെ പിടിച്ചുയർത്തി അവളുടെ പുറം കഴുത്തിൽ ചുണ്ടുകൾ അമർത്തി.... അവൾ ഒന്ന് ഞെരുങ്ങിയതും അവന്റെ പല്ലും നാവും അമർന്നു.... അവൾ സ്വയം മറന്നു അവനെ ഇറുകെ പുണർന്നു.... എന്നാൽ അവന് അവൾ തന്റേതാവാൻ തയാർ ആയിട്ടില്ലെന്ന ബോധം ഉണ്ടായിരുന്നു.... അത് കൊണ്ട് തന്നെ അവൻ അവളെ വിട്ടു നിന്ന് ആ നെറ്റിയിൽ കൂടി ഒന്ന് ചുംബിച്ചു....!അവൾ അപ്പോഴും അവന്റേതാവാൻ ഉള്ള ആഗ്രഹത്തോടെ അവനെ തന്നെ നോക്കി ഇരുന്നു....! "എന്താ ദേവൂട്ടി നിന്റെ വൃതം തെറ്റിക്കേണ്ടി വരുവോ....മ്മ്...." അവൻ ഒരു കള്ള ചിരിയോടെ ചോദിച്ചതും അവൾ അവനിൽ ഉള്ള നോട്ടം മാറ്റി....! "പേടിക്കേണ്ടന്നെ നീ മറന്നാലും ഞാൻ മറക്കില്ല..." "ഒന്ന് പോ ശ്രീയേട്ടാ....ഞാൻ അങ്ങനെ ഒന്നും...." "മ്മ്... മനസ്സിൽ ആയി...."

അവൻ ചിരിയോടെ തന്നെ പറഞ്ഞതും അവൾ അവനെ നോക്കാതെ തിരിഞ്ഞു കിടന്നു... അത് കണ്ടതും അവൾ അവളുടെ പിൻ കഴുത്തിൽ മുഖം അമർത്തി അവളെ പിടിച്ചു തന്നിലേക്ക് ചേർത്തു പിടിച്ചു കിടന്നു....!❤️ 💕___💕 അലാറം അടിച്ചതും ശ്രീക്കുട്ടി നന്ദന്റെ ദേഹത്തോട് ഒന്ന് കൂടി ചേർന്ന് കിടന്നു....നന്ദൻ ആണെങ്കിൽ അലാറം കേട്ട് കണ്ണ് തുറക്കാതെ തന്നെ കുറെ അത് ഓഫ്‌ ചെയ്യാൻ നോക്കി.... അത് നിൽക്കുന്നില്ലെന്ന് കണ്ടതും അവൻ അത് കയ്യിൽ എടുത്തു നോക്കി....കെട്ടിയോളെ ഫോൺ അലാറം ആണെന്ന് കണ്ടതും അവൻ അവളെ ഒന്ന് നോക്കി....! "ശ്രീക്കുട്ടി നീ എന്തിനാ ഈ ടൈം അലാറം വെച്ചത്...." പെണ്ണ് ഒന്നും അറിയുന്നില്ലെന്ന് കണ്ടതും അവൻ അത് അവളുടെ കാതിൽ ആയി വെച്ചു....! "അത് ഓഫ്‌ ആക്ക് നന്ദേട്ടാ...." "പിന്നെന്തിനാ നീ ഇത് വെച്ചത് എന്റെ ഉറക്കം കളയാനോ...." "കാലത്ത് എണീറ്റ് ക്ഷേത്രത്തിൽ പോണം എന്ന് കരുതിയാ...." ബെസ്റ്റ്.... എന്നിട്ടാണോ ഈ ഉറങ്ങുന്നത്....! "എന്നിട്ട് പോണില്ലേ...." "ഹ്മ്മ്.... എനിക്ക് വയ്യ.... നന്ദേട്ടൻ നേരെ ചൊവ്വേ ഉറങ്ങാൻ സമ്മതിച്ചിട്ടുണ്ടോ...." "അല്ലായിരുന്നെങ്കിൽ പോയേനെ.... നിന്റെ വീട്ടിൽ ഉള്ളപ്പോൾ എന്തായിരുന്നു കാരണം...."

"അതും നന്ദേട്ടൻ തന്നെയാ.... നന്ദേട്ടന്റെ ഫോട്ടോയും നോക്കി നന്ദേട്ടനെ സ്വപ്നം കണ്ട് എങ്ങനെ വളച്ചെടുക്കാം എന്നും ചിന്തിച്ചു നേരെ ചൊവ്വേ ഉറങ്ങാൻ പറ്റിയിട്ടില്ല അറിയോ...." അതിനവൻ ഒന്ന് ചിരിച്ചു കൊണ്ട് അവളെയും ചേർത്തു പിടിച്ചു കിടന്നു....! "നാളെ തൊട്ട് പോവാം അല്ലെ...." അവൾ കണ്ണ് തുറക്കാതെ തന്നെ പറഞ്ഞു....! "ആവോ എനിക്ക് തോന്നുന്നില്ല...." നന്ദനും ഒരു ചിരിയോടെ പറഞ്ഞു....! ഒൻപത് മണിയായതും നന്ദൻ പിന്നെ എണീറ്റ് ബാത്‌റൂമിലേക്ക് നടന്നു.... ഇറങ്ങി വന്നപ്പോഴും പെണ്ണ് നല്ല ഉറക്കം....! "ശ്രീക്കുട്ടി എണീക്ക്.... ടൈം ഒൻപത് ആയി...." അത് കേട്ടതും പെണ്ണ് ചാടി എണീറ്റു....! "ഒൻപതായോ എന്നിട്ടെന്താ എന്നെ നേരത്തെ വിളിക്കാഞേ...." "അത് ശരി.... ഇപ്പൊ അങ്ങനെ ആയോ....നീയല്ലേ പറഞ്ഞത് നാളെ തൊട്ട് ഞാൻ നന്നായിക്കോളാം എന്ന്...." അതിനവൾ അവനെ നോക്കി ഇളിച്ചു....! "അതൊക്കെ എന്റെ ദേവൂട്ടി.... നീ പറയും പോലെ അവൾ ശ്രീയ കാണാൻ വേണ്ടിയാണ് ക്ഷേത്രത്തിലേക്ക് പോവാറുള്ളത് എങ്കിലും ഇപ്പോഴും അതിന് ഒരു മുടക്കും വന്നിട്ടില്ല...." "അത് എന്റെ ഏട്ടൻ അവളെ ഉറങ്ങാൻ സമ്മതിക്കുന്നത് കൊണ്ടാ...." "അത് അവൾ വൃതത്തിൽ ആയത് കൊണ്ടല്ലേ.... അല്ലെങ്കിൽ കാണായിരുന്നു....

എനിക്ക് അറിയില്ലേ നിന്റെ ഏട്ടനെ....അവൾ എട്ടിൽ പഠിക്കുമ്പോൾ പോലും അവൻ വെറുതെ വിട്ടിട്ടില്ല...." "പറയും പോലെ എട്ടിൽ പഠിക്കുമ്പോൾ എന്തുണ്ടായി എന്നാ...." "നിന്റെ ഏട്ടൻ അല്ലെ ആള് പീഡിപ്പിച്ചു കാണും...." "എന്റെ ഏട്ടൻ അത്രയ്ക്ക് വൃത്തികെട്ടവൻ അല്ല....കല്യാണം കഴിഞ്ഞിട്ട് പോലും അവൾ വൃതത്തിൽ ആണെന്ന് പറഞ്ഞപ്പോൾ വെറുതെ വിട്ടില്ലേ...." "വൃതം കഴിഞ്ഞാൽ കാണാം നിന്റെ ഏട്ടന്റെ തനി സ്വഭാവം...." "നന്ദേട്ടൻ പിന്നെ പാവം.... എന്നിട്ടാണല്ലോ എന്നെ ഒരു ദിവസം ഗ്യാപ് പോലും തരാതെ...." "അത് പിന്നെ അവനെക്കാൾ മുന്നേ പലതും നടത്തണം എന്ന ആഗ്രഹം എനിക്കുണ്ട്...." "എന്ത് ആഗ്രഹം...." "അത് വേറൊന്നും അല്ല....നിന്റെ ഏട്ടനേക്കാൾ മുന്നേ എനിക്ക് ഒരു അച്ഛൻ ആവണം.... എന്റെ അച്ഛൻ ഒരു സന്തതിയെ അതികം നേടിയില്ലേ....അത് പോലെ നിന്റെ ഏട്ടനേക്കാൾ ഒന്നെങ്കിലും നമുക്ക് കൂടുതൽ വേണം...." അത് കേട്ടതും പെണ്ണ് കണ്ണും തള്ളി അവനെ നോക്കി.... അല്ലേലും എനിക്ക് എന്തിന്റെ കേടായിരുന്നു ഇങ്ങേരെ കേറി പ്രേമിക്കാൻ.... അച്ഛനും മാമനും എങ്ങനെ ആണോ അത് പോലെ തന്നെ ആവോ ഏട്ടനും നന്ദേട്ടനും....എന്തായാലും ദേവൂട്ടിക്ക് ഒരു സൂചന കൊടുക്കാം....!

അപ്പൊ ഇതൊക്കെ ആണല്ലേ മനസിലിരിപ്പ്....ശരിയാക്കി തരാം....അവൾ അവനെ നല്ലത് പോലെ ഒന്ന് നോക്കി ബാത്‌റൂമിൽ കയറി....! 💕____💕 ദേവൂട്ടി മുറിയിലേക്ക് വന്നതും ശ്രീ ഭയങ്കര ആലോചനയിൽ ആണ്....! "എന്താ ശ്രീയേട്ടാ ആലോചിക്കുന്നേ....?!!" "ഇന്നേക്ക് നിന്റെ വൃതത്തിൽ ഒൻപത് ദിവസം കഴിഞ്ഞു....ഇനിയും പന്ത്രണ്ട് ദിവസം ഉണ്ടെന്ന് ഓർക്കുമ്പോഴാ...."😒 "ഞാൻ ഏഴു വർഷം കാത്തിരുന്നത്രയൊന്നും ഇല്ലല്ലോ...." "നീ അതിന് വല്ല പ്രതികാരവും ഉദ്ദേശിച്ചാണോ ദേവൂട്ടിയെ...." "ഒന്ന് പോ ശ്രീയേട്ടാ.... എനിക്ക് ഈ ശ്രീയേട്ടന്റെ മാത്രം ആവാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ...." അത് കേട്ടതും അവൻ അവൾക്കരികിൽ നീങ്ങി ഇരുന്നു അവളുടെ കഴുത്തിൽ മുഖം അമർത്തി....! "എനിക്ക് ഇവിടെ ഉള്ള ആ മറുക് കാണണം ദേവൂട്യേ...." അവൻ അവളുടെ കാതിൽ ആയി പതിയെ പറഞ്ഞതും അവൾ അവനെ ദയനീയമായി നോക്കി....! "അവിടെ ഇപ്പൊ ആ മറുക് ഇല്ല ശ്രീയേട്ടാ...." "നീ കള്ളം പറയുവാ... എന്റെ കൺട്രോൾ പോവുമെന്ന് പേടിച്ചാണോ....കയ്യീന്ന് പോവാതെ ഞാൻ നോക്കിക്കോളാം ദേവൂട്ടി...." "അതൊന്നും ശരിയാവില്ല.... അത് ഒരിക്കൽ കണ്ടപ്പോൾ എന്തായിരുന്നു....എനിക്ക് പേടിയാ...."

"എന്നെയോ...." അവൻ ചിരിച്ചു കൊണ്ട് ചോദിച്ചതും അവൾ അതെ എന്ന പോലെ തലയാട്ടി...! "വൃതം ഒന്ന് കഴിയട്ടെ ഞാൻ എടുത്തോളാം....പക്ഷെ അത് എന്റെ ദേവൂട്ടിക്ക് താങ്ങാൻ പറ്റില്ല.... കടിച്ചെടുക്കും ഞാൻ...." "എനിക്കറിയാം എന്റെ ശ്രീയേട്ടൻ എന്നെ വേദനിപ്പിക്കില്ലെന്ന്...." "ആര് പറഞ്ഞു.... അത് നീ കണ്ടറിഞ്ഞോ...." അവൾ നാണത്തോടെ അവനെ നോക്കി ചിരിച്ചു....! "എനിക്ക് നല്ല ഉറക്കം വരുന്നു...." എന്നും പറഞ്ഞു അവൾ ബെഡിന്റെ അറ്റത്തായി ചെന്ന് കിടന്നു....! "നീ ഇങ്ങനെ കിടന്നോ....രണ്ട് ദിവസം മുന്പേ ആണെങ്കിലും നമ്മുടെ കെട്ടാ ആദ്യം കഴിഞ്ഞത്...."😟 "അതിന്....?!!" "നിന്റെ കുഞ്ഞേട്ടൻ അവിടെ ആദ്യം പണി പറ്റിക്കുവോന്നാ എന്റെ പേടി...." "എന്ത് പണി...." "അതായത് ദേവൂട്ടി എനിക്ക് ഒരു ആഗ്രഹം നിന്റെ കുഞ്ഞേട്ടനേക്കാൾ മുന്നേ ഒരു അച്ഛൻ ആവണം എന്ന്....അങ്ങനെ ആണെങ്കിൽ എന്റെ അച്ചനും സന്തോഷം ആവും.... നിന്റെ അച്ഛൻ അന്ന് അച്ഛനെ തോൽപിച്ചതല്ലേ...." അത് കേട്ടതും പെണ്ണ് വായും പൊളിച്ചു എണീറ്റു....!🙄 "അപ്പൊ ശ്രീയേട്ടൻ എന്നെ കെട്ടിയത് പഴയ കണക്ക് വീട്ടാൻ ആണോ...." "ഏയ്‌.... നിന്നോട് ഉള്ള ഇഷ്ടം കൊണ്ട് തന്നെയാ.... പക്ഷെ നന്ദൻ എന്റെ പെങ്ങളെ തന്നെ കെട്ടിയ സ്ഥിതിക്ക് അതല്ലേ അതിന്റെ ഒരു ശരി...."

അപ്പൊ ഇങ്ങനെ ഒക്കെ ഉള്ള ഉദ്ദേശം ഉണ്ടല്ലേ.... എന്തായാലും കുഞ്ഞേട്ടൻ തന്നെ ജയിക്കട്ടെ.... എന്നും തീരുമാനിച്ചു പെണ്ണ് കിടന്നു.... 😒അപ്പൊ ശ്രീയേട്ടൻ തോക്കില്ലേ....ഏയ്‌ അത് പറ്റില്ല....! എന്ത് ചെയ്യും നാളെ ശ്രീക്കുട്ടിയോട് തന്നെ ചോദിക്കാം....! "ഇനി നമ്മൾ എന്ത് ചെയ്യുമെടി...." "എനിക്ക് നന്ദേട്ടൻ ജയിക്കണം എന്നാ.... പക്ഷെ ഏട്ടൻ ജയിക്കണം എന്നും ഉണ്ട്...." ശ്രീക്കുട്ടി വിഷമത്തോടെ പറഞ്ഞു....! "കുഞ്ഞേട്ടൻ തന്നെ ജയിക്കും... കാരണം നിങ്ങടെ ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞില്ലേ...." "അപ്പൊ നീ വൃതത്തിൽ ആയോണ്ട് ഏട്ടൻ തോൽക്കില്ലേ...." "സാരല്ല്യ ശ്രീയേട്ടനെ ഞാൻ സമാദാനിപ്പിച്ചോളാം...." "എന്ന് പറഞ്ഞാൽ എങ്ങനാ എന്റെ ഏട്ടൻ തോൽക്കാൻ ഞാൻ സമ്മതിക്കില്ല...." "പിന്നെ കുഞ്ഞേട്ടൻ തോൽക്കണം എന്നാണോ...." രണ്ടും വഴിയിൽ പൊരിഞ്ഞ വഴക്ക് തുടർന്നു....! "എന്താ ദേവൂട്ടി രണ്ടാളും തമ്മിൽ വഴക്കായോ...?!!" ഭാസിയേട്ടൻ ചോദിച്ചതും രണ്ടും പരസ്പരം ഒന്ന് നോക്കി....! "ഇല്ല ഭാസിയേട്ടാ.... നമ്മൾ തമ്മിൽ കുടുംബകാര്യം ചർച്ച ചെയ്യുവായിരുന്നു...."

അങ്ങേര് ചിരിച്ചു കൊണ്ട് പോയതും രണ്ടും വീണ്ടും പരസ്പരം നോക്കി....! "നമ്മൾ തമ്മിൽ വഴക്ക് വേണ്ടെടി.... ദൈവം എന്താണെന്ന് വെച്ചാൽ തീരുമാനിക്കട്ടെ...." "മ്മ്.... അതാ നല്ലത്...." ദേവൂട്ടി പറഞതും ശ്രീക്കുട്ടിയും അത് ശരി വെച്ചു....! രണ്ടും എല്ലാം ദൈവത്തിന് വിട്ടു കൊടുത്തു വീട്ടിലേക്ക് നടന്നു....! ലെ ദൈവം __ഇവറ്റകളുടെ കാര്യത്തിൽ ഉടനെ ഒരു തീരുമാനം വേണ്ടി വരും....! ശ്രീ വരുമ്പോ ദേവൂട്ടി മൂടി പുതച്ചു കിടത്തം ആയിരുന്നു.... അത് കണ്ടതും അവൻ ഇത്തിരി പേടിയോടെ അവളുടെ നെറ്റിയിൽ തൊട്ട് നോക്കി.... പനി ഒന്നും ഇല്ല.... പിന്നെന്താ ഈ സമയത്ത് ഒരു കിടത്തം....! അവൻ ഫ്രഷ് ആയി അവളെ ഉണർത്താതെ താഴേക്ക് വന്നു....! "ദേവൂട്ടി എണീറ്റോടാ...." "ഇല്ല...." "അവൾക്ക് വയറ് വേദനയാണെന്ന് പറഞ്ഞിരുന്നു.... ഞാൻ അവൾക്ക് കൊടുക്കാൻ വേണ്ടി ഉണ്ടാക്കിയതാ നീ തന്നെ കൊടുത്തേക്ക് ഇത് കുടിച്ചാൽ വേദന പെട്ടെന്ന് മാറിയേക്കും...." "🙄ഇതെന്താ.... ഒരു പ്രത്യേകസ്മെൽ...." "നീ അത് മണത്തു നോക്കാതെ അവൾക്ക് കൊണ്ട് കൊടുക്കെടാ...." ശ്രീ അമ്മയെ ഒന്ന് നോക്കി മുറിയിലേക്ക് നടന്നു.... ഗ്ലാസ് ടേബിളിൽ വെച്ച് അവളുടെ അടുത്തായി ഇരുന്നു....! "ദേവൂട്ടി.... എണീക്ക്...."

അവൻ വിളിക്കേണ്ട താമസം അവൾ കണ്ണുകൾ തുറന്നു....! "അമ്മ പറഞ്ഞു നിനക്ക് വയർ വേദനയാണെന്ന്....എന്ത് പറ്റി....?!!" "ഏയ്‌ ഒന്നുല്ല....ഇത് എല്ലാ മാസവും ഉണ്ടാവുന്നതാ...." അവൾ ബെഡ് റെസ്റ്റിലേക്ക് ചാരി ഇരുന്നു മുടി നേരെ ആക്കി കൊണ്ട് പറഞ്ഞതും അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു....! "അപ്പൊ അതാണോ കാര്യം....! ദാ ഇത് അമ്മ തന്നതാ.... വയർ വേദന പെട്ടെന്ന് മാറും എന്ന് പറഞ്ഞു...." "😟ഈ എനിക്ക് ഇതൊന്നും വേണ്ട....എനിക്ക് വയറിൽ ചൂട് പിടിച്ചാൽ മതി...." "അത് വേണേൽ പിടിക്കാം.... നീ ഇത് ആദ്യം കുടിക്ക്...." "എനിക്ക് വേണ്ട ശ്രീയേട്ടാ ഭയങ്കര കയ്പ്പാ അതിന്...." "എന്ന് പറഞ്ഞാൽ പറ്റില്ല.... ഇത് കുടിച്ചേ പറ്റൂ....എന്നാലേ വേദന മാറൂ...." "എനിക്ക് വേണ്ട....ശ്രീയേട്ടൻ അത് കുടിച്ചു നോക്കിയാലെ അതിന്റെ കയ്പ്പ് മനസ്സിൽ ആവൂ...." "അതിന് എനിക്കല്ലല്ലോ നിനക്ക് അല്ലെ വയർ വേദന....കുടിക്ക്...." "എനിക്ക് വേണ്ട ശ്രീയേട്ടാ...." "ഡീ കുടിക്കെടി.... അല്ലെങ്കിൽ എങ്ങനെ കുടിപ്പിക്കണം എന്ന് എനിക്കറിയാം...." അവന്റെ കലിപ്പ് മൂട് കണ്ട് പെണ്ണ് അത് വാങ്ങി വായിൽ വെച്ച് അവനെ ദയനീയമായി നോക്കി....അവൾ ഇപ്പൊ കരയും എന്ന അവസ്ഥയിൽ ആണ് ഉള്ളത്.....!🥺

"പേടിച്ചു പോയോ.... അത് കുടിക്ക് ദേവൂട്ടി നിന്റെ വേദന മാറാൻ അല്ലെ...." "എങ്കിൽ ശ്രീയേട്ടൻ കുറച്ച് കുടിക്കണം...." "അത് ശരി ഭാര്യക്ക് വയർ വേദന ഉള്ളതിന് ഭർത്താവ് ഇത് കുടിച്ചിട്ട് എന്ത് കാര്യം...." "എന്നെ പേടിപ്പിച്ചില്ലേ.... അതിനുള്ള ശിക്ഷയാ...." അവൻ ഒന്ന് മൂളി ഗ്ലാസ് വാങ്ങി ഒരു കവിൾ കുടിച്ചത് അത് ഇറക്കണോ തുപ്പണോ എന്ന അവസ്ഥയിൽ ഇരുന്നു.... പെണ്ണിന്റെ നോട്ടം കണ്ടതും അവൻ അപ്പൊ തന്നെ ഇറക്കി....എന്റെ അമ്മേ ഇത് എന്തോന്നാ ഇത് എന്റെ പെണ്ണിനെ കുടിപ്പിക്കാൻ തന്നത്....പെണ്ണ് അത് കുടിക്കുന്നത് അവൻ ദയനീയമായി നോക്കി ഇരുന്നു.... അത് കുടിക്കുമ്പോ ഉള്ള അവളുടെ മുഖത്തെ ഭാവം കണ്ട് അവന് ചിരി വന്നിരുന്നു....അപ്പോഴാ അവൻ ഓർത്തത് ഇത് ഇടക്ക് ശ്രീക്കുട്ടിയെ അമ്മ അടുത്തിരുത്തി കുടിപ്പിക്കുന്നത് കാണാം.... അന്ന് അതൊന്നും കാര്യം ആക്കിയിട്ടില്ല.... അമ്മയുടെ മടിയിൽ തല വെച്ച് കിടക്കുന്നതും കാണാം... അന്ന് അവളോട് വഴക്കിന് വല്ലതും പോയാൽ അവൾക്ക് സുഖം ഇല്ലെന്ന് പറഞ്ഞു അമ്മ ആട്ടി ഓടിക്കാറുണ്ട്....! അവൾ മുഖം ചുളിച്ചു അവന് നേരെ ഗ്ലാസ് നീട്ടിയതും അവൻ അത് കയ്യിൽ വാങ്ങി ടേബിളിൽ വെച്ചു.... "കയ്പ്പുണ്ടോ ദേവൂട്ടി...."

"ഇല്ല നല്ല മധുരം...." "എന്നാൽ ഈ കയ്പ്പ് മാറാൻ ഞാൻ ഒരു മധുരം തരട്ടെ...." അവൾ ചുണ്ട് കൂർപ്പിച്ചു അവനെ നോക്കിയതും അവൻ ചുണ്ടുകൾ അവളുടെ അധരങ്ങളിലേക്ക് ചേർത്തു വെച്ചു....!അവളുടെ അധരങ്ങളിൽ നിന്നും നാവിൽ നിന്നും അവന് പകർന്ന കയ്പ്പ് ഒന്നും അവൻ അറിഞ്ഞില്ല....കുറച്ച് കഴിഞ്ഞതും അവൻ അവളിൽ നിന്ന് വിട്ടു മാറി....! "നല്ല കയ്പ്പ് ആണല്ലേ...." അവൻ ഇളിച്ചു കൊണ്ട് ചോദിച്ചതും പെണ്ണ് നിഷ്കളങ്കമായി അതെ എന്ന് തലയാട്ടി....! "ഇനി വയറിൽ ചൂട് പിടിക്കാം അല്ലെ...." "ശ്രീയേട്ടനോ വേണ്ട...." "ഞാൻ ആയാൽ എന്താ കുഴപ്പം...." "വേണ്ട ശ്രീയേട്ടാ.... ഇപ്പൊ മാറി...." "അതൊന്നും പറഞ്ഞാൽ ശരിയാവില്ല... നാളെ എന്റെ മക്കൾക്ക് കിടക്കേണ്ട വയർ ആണ്...." 😨ദേവൂട്ടി ഞെട്ടി കൊണ്ട് ശ്രീയേട്ടനെ നോക്കി.... അവൻ ഇളിച്ചു കൊണ്ട് അവളെ പിടിച്ചു മടിയിൽ കിടത്തിയതും പെണ്ണ് അവന്റെ കയ് വയറിൽ കൊണ്ട് പോവുന്നത് കണ്ട് അത് പിടിച്ചു നിർത്തി....! "വേണ്ട ശ്രീയേട്ടാ...." "എന്റെ കൺട്രോൾ ഒന്നും പോവില്ലന്നെ...." അവൻ അവളുടെ സാരി അല്പം നീക്കി വയറിൽ നോക്കി കഴിഞ്ഞു അവളെ മുഖത്തേക്ക് ഒന്ന് നോക്കി.... കൺട്രോൾ പോവാഞ്ഞാൽ ഭാഗ്യം....!

"കണ്ണടച്ചിട്ട് മതി...." അത് കേട്ട് അവൻ അനുസരണയോടെ കണ്ണുകൾ അടച്ചു....അവന്റെ കൈ അവളുടെ വയറിൽ അമർന്നതും അവൾ ഒന്ന് പുഞ്ചിരിച്ചു.... അവിടെ ആയി അവൻ തലോടാൻ തുടങ്ങിയതും അവൾ ആശ്വാസത്തോടെ കണ്ണുകൾ അടച്ചു കിടന്നു.... അവൻ അവളുടെ നാവേലിനു ചുറ്റും തഴുകി കൊണ്ട് കണ്ണ് തുറന്നു അവളെ നോക്കിയതും അവൾ ഉറങ്ങി എന്ന് കണ്ട് അവൻ ഒരു ചിരിയോടെ അവളെ വയറിലേക്ക് നോക്കി....! പുഞ്ചിരിയോടെ അവൻ അവിടെ ചുണ്ടുകൾ അമർത്തിയതും അവൾ ഒന്ന് ഞെരുങ്ങി... അന്നാധ്യമായി കണ്ട അവളുടെ മറുക് കാണാൻ എന്ന പോലെ അവൻ അവളുടെ സാരി അല്പം നീക്കി.... അപ്പൊ തന്നെ അവൾ തിരിഞ്ഞു കിടന്നതും അവൻ ഒരു ചിരിയോടെ അവളുടെ സാരി നേരെയാക്കി അവളെ പുതച്ചു കൊടുത്ത് നെറുകിൽ തലോടി കൊണ്ട് അവനും ഉറക്കത്തെ കൂട്ട് പിടിച്ചു....! 💕____💕 കാലത്ത് ശ്രീ എണീറ്റ് താഴേക്ക് വരുമ്പോ തന്നെ കണ്ടത് അച്ഛനും ദേവൂട്ടിയും കൂടെ അവന്റെ ബൈക്ക് ക്ളീൻ ചെയ്യുന്നതാണ്....! "രണ്ടും എന്താ ഈ കാണിക്കുന്നേ....എന്റെ ബൈക്ക് വൃത്തിയാക്കാൻ എനിക്കറിയാം....ആരെങ്കിലും കണ്ടാൽ എനിക്കാ അതിന്റെ നാണക്കേട്...."

"ശ്രീയേട്ടന് ഒരു ഉത്തരവാദിത്തം ഇല്ലാത്തത് കൊണ്ടല്ലേ എനിക്കും മാമനും ഇത് ചെയ്യേണ്ടി വന്നത്...." "നിന്റെ ഏട്ടന്മാർ വല്ലതും കണ്ടാൽ അവരുടെ വായിൽ ഉള്ളത് മുഴുവനും ഞാൻ ആവും കേൾക്കേണ്ടി വരിക...." "ഭർത്താവിന്റെ ബൈക്ക് വൃത്തിയാക്കുന്നത് അത്ര വലിയ തെറ്റൊന്നും അല്ല...." അവൾ ഹോസ് എടുത്ത് നനച്ചു കൊണ്ട് പറഞ്ഞതും അവൻ അത് കയ്യിൽ വാങ്ങാൻ ഒരു ശ്രമം നടത്തി....!അത് കണ്ടതും പെണ്ണ് അവന്റെ മേലെ ഹോസ് നീട്ടിയതും അവൻ നനഞ്ഞു.... അവളുടെ ചിരി കേട്ടതും അവനും ഒരു കുസൃതിചിരിയോടെ അവളെ നോക്കി....! അത് തട്ടി പറിച്ചു വാങ്ങി അവളെ നനച്ചതും അവൾ മുഖം ചുളിച്ചു അവനെ നോക്കി....! അവന്റെ കണ്ണുകൾ അവളുടെ ദേഹം ആകെ സഞ്ചരിച്ചു തുടങ്ങി.... അവൻ അവളുടെ ഇടുപ്പിൽ കൂടി ചേർത്തു പിടിച്ചതും ഒരു ചുമ കേട്ടാണ് അച്ഛൻ അടുത്ത് ഉണ്ടെന്ന ബോധം അവന് വന്നത്....! അവൾ അവനെ തള്ളി മാറ്റി അകത്തേക്ക് ഓടിയതും അച്ഛനെ നോക്കി വളിച്ച ഇളിയോടെ അവൻ നിന്നു.... അച്ഛൻ ഹോസ് എടുത്തു ചെടി നനക്കാൻ തുടങ്ങിയതും അവൻ മെല്ലെ അകത്തേക്ക് ഓടി കയറി....! ഡ്രസ്സ്‌ എടുത്തു ബാത്‌റൂമിലേക്ക് ചെല്ലുകയായിരുന്നു ദേവൂട്ടി....

അത് കണ്ടതും അവൻ മുന്നിൽ ചെന്ന് നിന്നു...! "മാറ് ശ്രീയേട്ടാ...." "അതിന് മുന്നേ...." അവൻ ഒരു കള്ളചിരിയോടെ ലിപ്പിൽ കയ് വെച്ച് കൊണ്ട് പറഞ്ഞതും ദേവൂട്ടി നാണത്തോടെ അവനെ നോക്കി....! "ഞാൻ കുളിച്ചില്ല...." "ഇതിന് കുളിക്കുകയൊന്നും വേണ്ട...." അവൻ പറഞ്ഞതും അവൻ അവളെ തുറിച്ചു നോക്കുന്നതിന് മുന്നേ അവൻ അവളെ പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു കൊണ്ട് അവളുടെ അധരങ്ങളെ പൊതിഞ്ഞു....അധരങ്ങൾ നുണഞ്ഞു കൊണ്ട് അവൻ കയ് അവളുടെ അരക്കെട്ടിൽ അമർത്തിയതും അവൾ അവനിൽ നിന്ന് വിട്ടു മാറാൻ ഒരു ശ്രമം നടത്തി....അതിന് സമ്മതിക്കാതെ അവൻ കയ് അവിടെ ചലിപ്പിക്കാൻ തുടങ്ങിയതും അവൾ കണ്ണുകൾ ഇറുക്കി അടച്ചു....അവന്റെ കയ് അവളുടെ വയറിനു മീതെ ഉള്ള മറുകിൽ വന്നു നിന്നതും അവൻ അവളെ മോചിപ്പിച്ചു....! "ഇവിടെ അല്ലെ ഞാൻ തേടിയ മറുക്...." "അത് ശ്രീയേട്ടന് എങ്ങനെ അറിയാം...." അവൾ കിതപ്പ് മാറ്റി കൊണ്ട് ചോദിച്ചു....! "എനിക്ക് അറിയാം.... അന്ന് ഞാൻ കണ്ടതല്ലേ....പിന്നെ അന്ന് നിന്നെ വിട്ടത് നിന്റെ പേടി കണ്ടല്ലേ.... ഇന്നിനി ഞാൻ വിടില്ല.... എനിക്ക് അവിടെ ചുംബിക്കണം ദേവൂട്ടി...." "വേണ്ട ശ്രീയേട്ടാ.... ഞാൻ.... എനിക്ക്...." അവൾ എന്തൊക്കെയോ പറയാൻ തുടങ്ങിയതും അവൻ അവൾക്ക് മുന്നിൽ മുട്ട് കുത്തി ഇരുന്നു..... അവളെ നോക്കി ഒരു ചിരിയോടെ സാരി നീക്കാൻ തുടങ്ങിയതും അവൾ പേടിയോടെ തന്നെ അവനെ നോക്കി....

എല്ലാം കയ് വിട്ടു പോയാലോ....ശ്രീയേട്ടനെ തടയാനും അവൾക്ക് പറ്റുന്നില്ല....! അരക്കെട്ടിൽ നിന്ന് സാരി താഴേക്ക് നീക്കിയതും അവന്റെ കണ്ണുകൾ ആ മറുകിൽ ഉടക്കി....കണ്ണുകൾ വിടർന്നു.... അവൾ നാണത്തോടെ അവനെ നോക്കിയതും അവൻ അവിടെ ചുണ്ടുകൾ അമർത്താൻ തുടങ്ങിയതും വാതിലിൽ ഉള്ള മുട്ട് കേട്ട് രണ്ട് പേരും ഒരു പോലെ ഞെട്ടി....! "നിന്നെ ഞാൻ എടുത്തോളാം...." പെണ്ണ് ചിരിച്ചു കൊണ്ട് ബാത്‌റൂമിലേക്ക് പോന്നത് കണ്ട് അവൻ അതും പറഞ്ഞു ഡോർ തുറന്നു....! "എന്താ അമ്മേ...." "ആ രതീഷ് വന്നിട്ടുണ്ട് താഴെ...." "ആ....ഞാൻ ഈ ഷർട്ട്‌ ഒന്ന് മാറി വരാം...." അവൻ പറഞ്ഞതും അമ്മ താഴേക്ക് നടന്നു.... നല്ലൊരു ചാൻസ് ആണ് അവൻ മിസ്സ്‌ ആക്കിയത്....! അവൻ ഷർട്ട്‌ മാറി താഴേക്ക് ഇറങ്ങുമ്പോൾ തന്നെ സോഫയിൽ ഇരുന്നു ഇളിക്കുന്ന രതീഷിനെ ഒന്ന് ഇരുത്തി നോക്കി....! "എന്താ അളിയാ കെട്ടൊക്കെ കഴിഞ്ഞെ പിന്നെ കാണുന്നെ ഇല്ലല്ലോ.... ഏത് നേരം നോക്കിയാലും കെട്ടിയോളെയും കെട്ടിപ്പിടിച്ചു മുറിയിൽ തന്നെ ഇരിക്കുവാണോ...." അതിനുള്ള ശ്രീയുടെ നോട്ടം കണ്ടപ്പോൾ തന്നെ അവന് പന്തികേട് തോന്നി...! "😬നല്ലൊരു ചാൻസ് ആണ് മിസ്സ്‌ ആക്കിയത്.... എന്നിട്ട് ചോദിക്കുന്നത് കേട്ടില്ലേ...."

അവന്റെ കലിപ്പിൽ നിന്ന് രതീഷ് എല്ലാം ഊഹിച്ചെടുത്തു....! "കൂൾ ശ്രീ....കെട്ടിയ പെണ്ണിനേയും സലൂണിലേക്ക് വരുന്ന ഒരാളെയും ഒരു പോലെയല്ല കയ്കാര്യം ചെയ്യേണ്ടത്....മുടി വെട്ടുമ്പോ ആദ്യം എടി പിടി എന്നല്ലേ തുടങ്ങുന്നത് പിന്നെ അത് സാവകാശം ആവും.... പക്ഷെ പെണ്ണിനോട് ആദ്യം ഒരു മയത്തിൽ ഒക്കെ വേണം...." 🙄അവന്റെ ക്ലാസ് കേട്ട് ശ്രീ വായും പൊളിച്ചു നിന്നു....!എന്തെങ്കിലും പറയുന്നതിന് മുന്നേ അമ്മ ചായയും ആയി വന്നു....! "ഞാൻ മറ്റന്നാൾ അമേരിക്കയിലെക്ക് പോവാ.... അവിടെ സലൂണിലേക്ക് ഒരു വിസ ശരിയായിട്ടുണ്ട്.... നിങ്ങളെ ഒക്കെ നേരിട്ട് കണ്ട് യാത്ര പറയാൻ വന്നതാ...." "നിന്റെ കല്യാണകാര്യം ഒന്നും നോക്കിയില്ലേ മോനെ...." "അതൊക്കെ ഇനി നാട്ടിൽ വന്നിട്ട് മതി.... തിരിച്ചു വരുമ്പോഴേക്കും പറ്റിയ പെണ്ണിനെ അമ്മ കണ്ട് പിടിച്ചോളും...." "നിന്റെ ക്ലാസ് കേട്ടിട്ട് എനിക്ക് ഒന്ന് മനസ്സിൽ ആയി.... നീ പെണ്ണ് കെട്ടാതിരിക്കുന്നതാ നല്ലത്...." 😟ശ്രീ പതിയെ അവനോടായി പറഞ്ഞതും അവൻ ഒന്ന് ഇളിച്ചു.... അപ്പൊ അങ്ങനെ അല്ലെ കാര്യങ്ങൾ.... ഇനി രണ്ടും ഒരു പോലെ ആണോ കയ്കാര്യം ചെയ്യേണ്ടത്....!🙄 അവൻ ചായ കുടിച്ചു തീരുമ്പോഴേക്കും ദേവൂട്ടി കുളി ഒക്കെ കഴിഞ്ഞു സ്റ്റെയർ ഇറങ്ങി താഴേക്ക് വരുന്നത് കണ്ട് ശ്രീ പുഞ്ചിരിയോടെ അവളെ തന്നെ കണ്ണെടുക്കാതെ നോക്കി ഇരുന്നു....😘 രതീഷ് നഷ്ടബോധത്തോടെയും.... ആദ്യം ആയി പ്രണയം തോന്നിയ പെണ്ണല്ലെ....!  ...തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story