Oh my love 😱: ഭാഗം 41

oh my love

രചന: AJWA

"ആര് ഇത് രതീഷേട്ടനോ.... സുഖാണോ രതീഷേട്ടാ...." ദേവൂട്ടി അവനെ കണ്ടപാടെ ചിരിച്ചു കൊണ്ട് ചോദിച്ചു....! "സുഖകുറവ് ഒന്നും ഇല്ല...." എന്നും പറഞ്ഞു അവൻ ദാസ് തല്ലിയ കവിളിൽ കയ് വെച്ചു.... അതികം അവളെ വായ് നോക്കണ്ട.... ഇനി ഇവന്റെ കയ്യീന്ന് കൂടി കിട്ടിയാൽ എല്ലാം അതോടെ തീർന്ന്....!അവന്റെ മനസ് പറഞ്ഞതും അവൻ ശ്രീയെ തന്നെ നോക്കി ഇളിച്ചു....! "ഇവൻ അമേരിക്കയിലേക്ക് പോവാണെന്ന്.... യാത്ര ചോദിക്കാൻ വന്നതാ...." "ആണോ രതീഷേട്ടാ...." "മ്മ്...." അവൻ ഇളിച്ചു കൊണ്ട് മൂളി....! "എങ്കിൽ ഞാൻ ഇറങ്ങട്ടെ....!" എന്നും പറഞ്ഞു അവൻ ഇറങ്ങിയതും ശ്രീ പിന്നാലെ ചെന്നു....! "വൈകീട്ട് സ്ഥിരം പ്ലേസിൽ വരണം.... ഒരു ചെറിയ പരിപാടി ഫ്രണ്ട്‌സ് എല്ലാരും ഉണ്ട്...." "മ്മ്...." ശ്രീ മൂളിയതും അവൻ ഇറങ്ങി....! ദേവൂട്ടി നേരെ കിച്ചണിലേക്ക് നടക്കുന്നത് കണ്ട് ശ്രീ അവളെ നോക്കി പതിയെ വിളിച്ചു.... അച്ഛൻ ഇരിപ്പുണ്ട് അല്ലെങ്കിൽ കയ്യോടെ പിടിച്ചു കൊണ്ട് പോവാം ആയിരുന്നു....! "എന്താ ശ്രീയേട്ടാ....?!!" "അ.... അത്.... നീ ഇങ്ങ് വന്നെ....എനിക്ക് പോവുമ്പോ ഇടാൻ ഉള്ള ഡ്രസ്സ്‌ അയൻ ചെയ്യാൻ ഉണ്ട്...." "മ്മ്...." അവൾ ഒന്ന് മൂളി അവന്റെ പിന്നാലെ സ്റ്റെയർ കയറി....! "ഏത് ഷർട്ട്‌ ആണ് ശ്രീയേട്ടൻ ഇടുന്നെ...." അവൾ ഷെൽഫ് തുറന്നു കൊണ്ട് ചോദിച്ചതും അവൻ ഡോറും ക്ളോസ് ചെയ്തു അവൾക്കരികിൽ നടന്നു... അവളെ പിന്നിൽ കൂടി വട്ടം പിടിച്ചു തന്റെ നെഞ്ചിലേക്ക് ചേർത്തു....!

"അയൺ ഒക്കെ ഞാൻ ചെയ്തെന്നെ.... നേരത്തെ ഞാൻ ഒരു കാര്യം തുടങ്ങി വെച്ചിരുന്നു അത് പൂർത്തീയാക്കാൻ വേണ്ടിയാ വിളിച്ചത്...." "ദേ ശ്രീയേട്ടാ കളിക്കല്ലേ...." അവൾ അവനിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞെങ്കിലും അവന്റെ കയ് ആ മറുകിനു മീതെ കയ് വെച്ച് സാരി നീക്കാൻ ശ്രമിച്ചതും അവൾ അവന്റെ കയ്യിൽ പിടിച്ചു നിർത്തി....! "എന്താ ദേവൂട്ടി നിനക്ക് ഇപ്പോഴും പേടിയാണോ...." അവൾ അതെ എന്ന പോലെ തലയാട്ടി....! "അത് ഞാൻ ഇപ്പൊ മാറ്റി തരാം...." അവൻ പതിയെ അവളുടെ കാതിലായി പറഞ്ഞതും അവൾ തിരിഞ്ഞു നിന്ന് അവനെ നോക്കി....!ചിരിച്ചു കൊണ്ട് അവനെ നോക്കി അവൾ വയറിൽ ഉള്ള സാരി മാറ്റാൻ എന്ന പോലെ കയ് കൊണ്ട് പോയതും അവൻ ശ്വാസം വിടാൻ പോലും മറന്നു അവിടേക്ക് നോക്കി നിന്നു....!😍 പെട്ടെന്ന് അവൾ ചിരിച്ചു കൊണ്ട് അവനെ ബെഡിൽ തള്ളി ഇട്ടു ഓടിയതും അവൻ ചാടി എണീറ്റ് അവൾക്ക് പിന്നാലെ ഓടി....ബെഡിന് ചുറ്റിലും ഓടിയ അവളെ പിടിക്കാൻ അവനും പിന്നാലെ ഓടി....! "ഒരൊറ്റ തവണ മതിയെടി...." "പോ ശ്രീയേട്ടാ.... അതൊന്നും ഇപ്പൊ പറ്റില്ല...." അവൾ ഓടി കൊണ്ട് തന്നെ മറുപടി കൊടുത്തു....!

ഒടുവിൽ ഓടി തളർന്നു അവൾ നിന്നതും അവനും ഒരു ചിരിയോടെ നിന്നു....അവളെ പിടിച്ചു ബെഡിലേക്ക് ഇട്ടു അവനും തൊട്ടടുത്തായി കിടന്നു.... "അതെയ്.... ശ്രീയേട്ടാ അതൊക്കെ അതിന്റെ ടൈം ആവുമ്പോ കണ്ടാൽ മതി.... അല്ലെങ്കിൽ പിടി വിട്ടു പോവും...." അവൾ അവന്റെ മുഖത്തൂടെ വിരൽ ഓടിച്ചു കൊണ്ട് പറഞ്ഞു....! "നിന്റെ വൃതം ഞാൻ ആയിട്ട് തെറ്റിക്കില്ല എന്റെ ദേവൂട്ടി...." "ഞാൻ പിടി വിട്ടു പോവുമെന്നാ പറഞ്ഞത്...." 😘അത് കേട്ടതും അവൻ ചിരിയോടെ അവളുടെ കഴുത്തിലേക്ക് മുഖം അമർത്തി....! "ഇപ്പൊ മനസ്സിൽ ആയി.... വൈറ്റ് ചെയ്തോളാം ഞാൻ.... അത് വരേയ്ക്കും...." എന്നും പറഞ്ഞു അവൻ അവളുടെ അധരങ്ങളിലേക്ക് ചുണ്ടുകൾ അമർത്തി അവയെ നുണഞ്ഞെടുത്തു....! "ഐ ലവ് യു ശ്രീയേട്ടാ...." അവളിൽ നിന്ന് വിട്ടു മാറിയതും അവൾ അവനെ ഇറുകെ പുണർന്നു കൊണ്ട് പറഞ്ഞു....! "ലവ് യൂ ദേവൂട്ടി...."😘 ശ്രീയും അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു....! "അന്നത്തെ പോലെ ഫുൾ ഫിറ്റ്‌ ആയിട്ടാണോ തിരിച്ചു വരുന്നേ...." ശ്രീ ഇറങ്ങുന്നത് കണ്ട് ദേവൂട്ടി ഒരു ചിരിയോടെ ചോദിച്ചു....!രതീഷ് നൈറ്റ്‌ വെച്ച പാർട്ടിയുടെ കാര്യം അവൾ അറിഞ്ഞു കൊണ്ടാണ് ചോദിച്ചത്....!

"അന്ന് ഞാൻ അത് നിർത്തിയതാ.... ഇന്ന് തൊട്ട് തുടങ്ങിയാലോ.... ഇപ്പൊ നീ എന്റെ ഭാര്യ ആയില്ലേ....!" "കൊല്ലും ഞാൻ.... എനിക്ക് വെള്ളം അടിക്കുന്നവരെ ഇഷ്ടം അല്ല.... പിന്നെ ശ്രീയേട്ടന് അത്ര നിർബന്ധം ആണെങ്കിൽ ഒരൊറ്റ പെഗ് അടിച്ചോ...." "അയ്യടാ കെട്ടിയോനെ കള്ള് കുടിക്കാൻ പ്രോത്സാഹിപ്പിക്കുന്ന ഭാര്യ.... ഞാൻ കുടിക്കില്ല അന്നത്തെ പോലെ എന്റെ കൺട്രോൾ പോയാൽ നിന്റെ വൃത്തതിന്റെ കാര്യം തീരുമാനം ആവും..." അവൻ അതും പറഞ്ഞു സൈറ്റ് അടിച്ചതും അവൾ അവനെ തുറിച്ചു നോക്കി....! "ഞാൻ ചുമ്മാ പറഞ്ഞതാ എന്റെ ദേവൂട്യേ...." "ഹ്മ്മ് അത് തന്നെയല്ലേ സത്യം.... എട്ടും പൊട്ടും തിരിയാത്ത അന്ന് എന്നെ കുടിച്ചു ബോധം ഇല്ലാതെ....." "അത് കൊണ്ടല്ലേ ഈ ഹൃദയത്തിൽ ഞാൻ മാത്രം കേറി കൂടിയത്...." അവൻ അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞതും അവളുടെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞു....! 💕___💕 "ഇന്നാടാ പിടിക്ക്...." "ഏയ്‌ എനിക്ക് വേണ്ട...." "സാദാരണ പെണ്ണ് കെട്ടുന്നതിന് മുൻപ് കുടിക്കാത്തവർ ശേഷം കുടി തുടങ്ങാറുണ്ട്.... നിനക്ക് അതും ഇല്ലേ...." ശ്രീ അവൻ കൊടുത്ത ഗ്ലാസ് നിരസിച്ചത് കണ്ട് രതീഷ് പറഞ്ഞു....! "കെട്ടിയ പെണ്ണിനേക്കാൾ വലിയ ലഹരി ഒന്നും ഈ ലോകത്ത് ഇല്ലെടാ...."

അത് കേട്ട് നന്ദൻ വായും പൊളിച്ചു അവനെ നോക്കി....! "ടാ നന്ദാ നിനക്കും വേണ്ടേ...." "🙄അ.... അത്...." ഫിറ്റ്‌ ആയി ചെന്നാൽ ശരിയാവില്ല... എന്റെ ശ്രീക്കുട്ടിയെ സ്നേഹിക്കാൻ ഉള്ളതാ....! "ഏയ്‌ എനിക്കും വേണ്ട....ഇവൻ പറഞ്ഞ പോലെ കെട്ടിയ പെണ്ണിനേക്കാൾ വലിയ ലഹരി ഒന്നും ഇല്ല...." "അത് പത്തിരുപത് വർഷം കഴിഞ്ഞാലും രണ്ടും പറയണം...." അതിന് ശ്രീയും നന്ദനും പരസ്പരം നോക്കി ഒന്ന് ചിരിച്ചു....! "എന്റെ കല്യാണം കഴിഞ്ഞിട്ട് മൂന്ന് വർഷം തികച്ചില്ല.... ഒരു കൊച്ചും ആയി.... ഇപ്പോഴേ എന്റെ സ്വസ്ഥത പോയി.... ഞാൻ ചെന്നാൽ അവൾ മണത്തു കണ്ട് പിടിക്കുമെടാ...." എന്നും പറഞ്ഞു കൂട്ടുകാരിൽ ഒരുത്തൻ ഉള്ളത് മുഴുവനും വലിച്ചു കുടിക്കുന്നത് കണ്ട് നന്ദൻ വായും പൊളിച്ചു നിന്നു.... ഇത്തിരി ആയാലോ.... ഫിറ്റ്‌ ആയാൽ അല്ലെ കുഴപ്പം ഉള്ളു....! ഒരു പെഗ് എടുക്കാൻ കയ് പൊക്കിയതും ശ്രീ അവന്റെ കയ് പിടിച്ചു വെച്ചു....! "നിന്റെ ലിവറിന്റെ കാര്യം എനിക്ക് നോക്കിയേ പറ്റൂ.... കാരണം എന്റെ പെങ്ങടെ ജീവിതം നിന്റെ കയ്യിലാ...." "അവൾ ഇങ്ങോട്ട് വരാൻ നേരം പറഞ്ഞതാ ഒരു പെഗ് അടിച്ചോ എന്ന്...." "നിന്റെ പെങ്ങൾ എന്നോടും പറഞ്ഞതാ എന്നിട്ട് ഞാൻ അടിക്കുന്നുണ്ടോ...."

"നീ അടിച്ചോടാ... ഞാൻ ആരോടും പറയില്ല...." "പക്ഷെ നീ എങ്ങാനും ഇതിൽ തൊട്ടാൽ ഞാൻ വിഡിയോ റെക്കോർഡ് ചെയ്യും...." "ഇതാ പറയുന്നേ കൂട്ടുകാരന്റെ പെങ്ങളെ കെട്ടരുത് എന്ന്...." നന്ദൻ സ്വയം പറഞ്ഞു പിൻവാങ്ങി.... ബാക്കി മൂന്നും ഇരുന്നു തീർക്കുന്നത് മിക്സറിൽ കയ്യിട്ട് വാരി കൊണ്ട് നന്ദൻ നോക്കി നിന്നു....! "ഇനി ഞാൻ തിരിച്ചു വന്നിട്ട് ബാക്കി...." "ശരിയാ... നീ ഒരു പത്തിരുപത് എണ്ണം അവിടുത്തെ മുന്തിയ ഇനം തന്നെ കൊണ്ട് വരണം...." 🙄അങ്ങോട്ട് ചെല്ലുന്നതിനു മുന്നേ കൊണ്ട് വരേണ്ട കുപ്പിയുടെ ലിസ്റ്റ് ആയി....! അവരൊക്കെ അവനെ ഹഗ് ചെയ്തു യാത്ര പറഞ്ഞു.... ശ്രീയും നന്ദനും അവരവരുടെ ബൈക്കിൽ ഒരുമിച്ച് ഇറങ്ങി... രണ്ട് വഴി ആയതും അവർ ബൈ പറഞ്ഞു പിരിഞ്ഞു....! ശ്രീ വീട്ടിൽ കയറിയതും ദേവൂട്ടിയെ കാണാതെ മുറിയിലേക്ക് നടന്നു.... അവൾ ഉറങ്ങുന്നത് കണ്ട് അവൻ ഒരു ചിരിയോടെ കണ്ണാടിക്ക് മുന്നിൽ ചെന്നു നിന്ന് ഷർട്ട്‌ ഊരി മാറ്റുമ്പോൾ ആണ് കണ്ണാടിയിൽ ബെഡിൽ ഉറങ്ങുന്ന ദേവൂട്ടിയിലേക്ക് പതിഞ്ഞത്....കാറ്റിനനുസരിച്ചു അവളുടെ സാരി നീങ്ങുന്നത് കണ്ട് അവന്റെ നോട്ടം അവളുടെ വയറിൽ ആയി.... അവൻ ഒരു ചിരിയോടെ തന്നെ അവൾക്കരികിലേക്ക് നടന്നു.... അവളുടെ ആ മറുകിനെ ഒന്ന് കാണാൻ എന്ന പോലെ അവൻ അവളുടെ സാരി വിരൽ കൊണ്ട് അല്പം മാറ്റി നോക്കി...നിരാശയോടെ ഒന്ന് കൂടി അവൻ അരക്കെട്ടിൽ നിന്ന് സാരി മാറ്റാൻ നോക്കിയതും അവൾ തിരിഞ്ഞു കിടന്നു....

അവൻ നിരാശയോടെ എണീക്കാൻ നിന്നതും പുറം ഭാഗത്തുള്ള അവളുടെ മറുക് ബ്ലൗസ്സിനിടയിലൂടെ കണ്ണിൽ ഉടക്കിയതും അവന്റെ കണ്ണുകൾ വിടർന്നു....!😘 ദൈവമേ ഈ പെണ്ണിന് എവിടെ നോക്കിയാലും മറുക് ആണല്ലോ.... അന്ന് ഒരു മറുകെ കണ്ടുള്ളൂ.... അന്ന് തന്നെ എന്നെ പറ്റി അവൾ നല്ലത് പോലെ മനസ്സിൽ ആക്കിയതാണ്....കള്ള ചിരിയോടെ അവന്റെ ചുണ്ടുകൾ അവിടെ അമർന്നതും അവന്റെ താടി രോമങ്ങൾ കുത്തി തറച്ചത് കൊണ്ട് അവൾ ഒന്ന് ഞെരുങ്ങി.... അതൊന്നും കാര്യം ആക്കാതെ അവൻ അവിടെ ഭ്രാന്തമായി ചുംബിച്ചു കൊണ്ടിരുന്നു.... അവന്റെ പല്ലും നാവും അവിടെ വികൃതി കാട്ടി തുടങ്ങി.... ദേവൂട്ടി ഞെരുക്കത്തോടെ കണ്ണ് തുറന്നതും അവന്റെ വികൃതികളിൽ അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു....! "ശ്രീ... യേ... ട്ടാ...." അവൾ ആർദ്രമായി വിളിച്ചതും അവൻ തല ഉയർത്തി അവളുടെ മുഖത്ത് നോക്കി....അതികം വൈകാതെ തന്നെ അവന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളിൽ പതിഞ്ഞു.... അവളും അവന്റെ ചുംബനത്തിൽ ലയിച്ചത് കണ്ട് അവൻ സ്വയം മറന്നു കൊണ്ട് അവളുടെ സാരി തലപ്പ് അവളുടെ മാറിൽ നിന്നും വലിച്ചു നീക്കി...

കയ്കൾ അവളുടെ ദേഹം ആകെ ഒഴുകി നടക്കാൻ തുടങ്ങിയതും അവളും സ്വയം മറന്നിരുന്നു....! അവളുടെ അധരങ്ങളെ മോചിപ്പിച്ചു കൊണ്ട് അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ സഞ്ചരിച്ചു.... അവിടെ നിന്നും അവളുടെ മാറിലേക്കും അവന്റെ ചുണ്ടുകൾ അമർന്നു.... പെട്ടെന്ന് ദേവൂട്ടി അവനെ തള്ളി മാറ്റിയതും അവനും അവൾ വൃതത്തിൽ ആണെന്നുള്ള കാര്യം ഓർത്ത് സ്വയം നിയന്ത്രിച്ചിരുന്നു....! "🥺സോറി ശ്രീയേട്ടാ.... എന്റെ വൃതം കൊണ്ടല്ലെ എനിക്ക് ശ്രീയേട്ടനെ കിട്ടിയേ.... അപ്പൊ അത് തെറ്റിച്ചാൽ ദൈവം എന്നോട് പൊറുക്കോ.... ശ്രീയേട്ടനെ എന്നിൽ നിന്ന് അകറ്റിയാലോ...." അവൾ അവനെ ഇറുകെ പുണർന്നു കൊണ്ട് പറഞ്ഞതും അവനും അവളെ ചേർത്തു പിടിച്ചു....! "സോറി ദേവൂട്ടി....ഞാനും ഒരു നിമിഷത്തേക്ക് എന്നെ തന്നെ മറന്നു പോയി...." "ശ്രീയേട്ടന് എന്നോട് ദേഷ്യം ഉണ്ടോ....?!!" "ഇല്ലെടി.... എനിക്ക് നിന്നോടുള്ള ഇഷ്ടം കൂടിയിട്ടേ ഉള്ളു.... എനിക്ക് വേണ്ടിയല്ലേ നീ...." "എന്നാലും ഞാൻ ഉറങ്ങി കിടക്കുമ്പോൾ ഇതാ അല്ലെ പണി...." അവൾ തല ഉയർത്തി അവനെ നോക്കി ചുണ്ട് പിളർത്തി കൊണ്ട് ചോദിച്ചു....! "അത് പിന്നെ നിന്റെ ഇവിടെ ഉള്ള മറുക് ചതിച്ചതാ എന്റെ ദേവൂട്ടി...." "മറുകും നോക്കി നടക്കാ.... സ്ത്രീ ദേവൻ...." "എടീ...സ്ത്രീ ദേവനോ....എനിക്ക് നോബൽ സമ്മാനം കിട്ടേണ്ട ടൈം കഴിഞ്ഞു.... അത്ര മാത്രം കൺട്രോൾ ചെയ്താ ഞാൻ നിന്റെ കൂടെ കഴിയുന്നത്....

സ്ത്രീ ദേവൻ നിന്റെ കുഞ്ഞേട്ടൻ...." "ദേ എന്റെ കുഞ്ഞേട്ടനെ പറഞ്ഞാൽ ഉണ്ടല്ലോ.... ശ്രീയേട്ടൻ ആണെന്ന് ഒന്നും ഞാൻ നോക്കില്ല..." "നീ എന്നെ എന്ത് ചെയ്യും...." "ഞാൻ...." അതും പറഞ്ഞു അവൾ അവന്റെ മുഖം പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു കൊണ്ട് അവന്റെ കവിളിൽ പല്ലുകൾ അമർത്തി....! "ആ..." അവൻ അറിയാതെ വിളിച്ചു പോയി...! "കടിച്ചെടുക്കും ഞാൻ.... ശ്രീയേട്ടന് പിന്നെ പുറത്തിറങ്ങാൻ പറ്റില്ല...." "😘ഞാൻ റെഡിയാ...." അവൻ കവിളിൽ തലോടി കൊണ്ട് ഒരു ചിരിയോടെ പറഞ്ഞു....!അവളും ഒരു ചിരിയോടെ അവനെ നോക്കി അവന്റെ നെഞ്ചിൽ തല വെച്ച് കിടന്നു....! 💕___💕 അലാറം ഓഫ്‌ ചെയ്തു തന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്ന ശ്രീക്കുട്ടിയെ നന്ദൻ ഒരു ചിരിയോടെ തന്നെ നോക്കി....! നാളെ തൊട്ട് നന്നായിക്കോളാം എന്ന് പറഞ്ഞ മുതൽ ആണ്....!🙄 "ശ്രീക്കുട്ടി എണീക്ക്.... കോളേജിൽ പോണ്ടേ...." അവൻ തട്ടി വിളിച്ചതും അവൾ മുഷിപ്പോടെ എണീറ്റു....! "കാലത്ത് എണീറ്റ് ക്ഷേത്രത്തിൽ പോവുമെന്ന് ഒക്കെ ആയിരുന്നു ഇന്നലെ.... എന്നിട്ടിപ്പോ കണ്ടില്ലേ..." "അതിന് കാരണം നന്ദേട്ടൻ തന്നെയാ....ഉറങ്ങാനും സമ്മതിക്കില്ല...."😟 "നിന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ പെണ്ണെ...."😍 "ഹ്മ്മ് ദേവൂട്ടി പറഞ്ഞത് എല്ലാം ദൈവത്തിന് വിട്ടു കൊടുക്കാം എന്നാണ്.... അതിനൊന്നും നിന്റെ കുഞ്ഞേട്ടൻ നിക്കില്ലെന്ന് ഞാൻ അവളോട് പറയാം...."

"എന്തായാലും അവൾ വൃതം നേർന്നത് നന്നായി...." "ഇന്ന് തൊട്ട് ഞാനും ഒരു പത്ത് മുപ്പത് ദിവസം വൃതത്തിലാ...." "ചതിക്കല്ലെടി...." "ഒന്ന് പോ നന്ദേട്ടാ.... പ്രേമം തോന്നിയപ്പോൾ ഞാൻ കരുതി നന്ദേട്ടൻ ആള് പാവാണെന്ന്.... കെട്ടിയപ്പോഴല്ലെ മനസ്സിൽ ആയത്...." "🙄എന്ത് മനസ്സിൽ ആയെന്ന്...." "നന്ദേട്ടൻ ഒടുക്കത്തെ റൊമാൻസ് ആണെന്ന്...." "നിന്റെ ഏട്ടന്റെ അത്രയും വരില്ല...." അവൻ ഇളിച്ചു കൊണ്ട് പറഞ്ഞു....! "എന്ത് പറഞ്ഞാലും എന്തിനാ ഏട്ടനെ പറയുന്നേ...." "നിന്റെ ഏട്ടൻ എന്റെ പെങ്ങളെ മുറിയിൽ വന്ന് എന്റെ കണ്മുന്നിൽ വെച്ച് അവളെ കിസ്സ് വരെ ചെയ്തിട്ടുണ്ട്.... അപ്പൊ പിന്നെ ഞാൻ എങ്ങനാടി പറയാതിരിക്കുന്നേ...." "നന്ദേട്ടനോട് സംസാരിച്ചാൽ എന്റെ കോളേജിൽ പോക്ക് നടക്കില്ല....ദേവൂട്ടിയോട് ഞാൻ എല്ലാം പറയുന്നുണ്ട്...." "🙄എന്ത്....?!!" "അച്ഛന്മാരെ സ്വഭാവം അത് പോലെ രണ്ടും തുടങ്ങുന്നതിന് മുൻപ് രണ്ടിന്റെയും കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കാൻ...." അതിനും നന്ദൻ ഇളിച്ചു കാണിച്ചു.... പെണ്ണ് അവനെ ഒന്ന് തുറിച്ചു നോക്കി ബാത്‌റൂമിൽ കയറി ഫ്രഷ് ആയി ഇറങ്ങി....! "ഞാൻ കൊണ്ട് വിടാം...." "വേണ്ട നന്ദേട്ടാ....എനിക്കും ദേവൂട്ടിക്കും ആകെ കൂടെ സംസാരിക്കാൻ പറ്റിയ സമയം ഈ കോളേജിൽ പോവുമ്പോഴും വരുമ്പോഴും ഒക്കെയാ.... ക്ലാസിൽ ആണെങ്കിൽ പിന്നെ ആ ഗിരിരാജൻ ആണെങ്കിലെ സംസാരിക്കാൻ പറ്റൂ... ബാക്കി എല്ലാം കണക്കാ....

അത് കൂടി നിങ്ങൾ ഇല്ലാതാക്കരുത്..." അത് കേട്ട് നന്ദൻ വായും പൊളിച്ചു നിന്നു.... രണ്ടിനും പിന്നെ അത് തന്നെ ആയിരുന്നു പണി....! "നിന്റെ വൃതം തീർന്നോടി...." "അതിന് ഇനിയും അഞ്ചാറ് ദിവസം കൂടിയുണ്ട്....! 😨അയ്യോ അഞ്ചാറ് ദിവസം കൂടിയേ ഉള്ളു...." പെണ്ണ് പേടിയോടെ പറഞ്ഞതും ശ്രീക്കുട്ടി ഒന്ന് ചിരിച്ചു....! "അതിനെന്താ നിന്റെ ശ്രീയേട്ടൻ അല്ലെടി...." "അത് തന്ന പേടി...." ഒരു മറുക് കണ്ടാൽ വിടാത്ത മനുഷ്യനാ.... അന്നൊക്കെ റൊമാൻസ് വാരി കോരി കൊടുക്കാൻ ദൈവത്തോട് പ്രാർത്ഥിച്ചതിന്റെ ശിക്ഷ ആവും....!😍എന്ത് തന്നെ ആയാലും ശ്രീയേട്ടൻ എന്റെയായില്ലേ.... അപ്പൊ പിന്നെ ഈ ഞാൻ തന്നെ ശ്രീയേട്ടാനുള്ളതല്ലേ.... അവൾ നാണത്തോടെ എന്തൊക്കെയോ ചിന്തിച്ചു നിന്നതും ശ്രീക്കുട്ടി അവളുടെ തോളിൽ തട്ടി....! "ശ്രീയേട്ടന്റെ പേര് കേൾക്കെ വേണ്ടൂ അവൾക്ക് സ്വപ്നം കാണാൻ.... എന്നിട്ടാ വൃതം ആണെന്നും പറഞ്ഞു ഏട്ടനെ...." "അത് ശ്രീയേട്ടനോടുള്ള ഇഷ്ടം കൊണ്ടല്ലെടി ഞാൻ അങ്ങനെ ഒക്കെ ചെയ്തത്...." അവൾ ചിരിച്ചു കൊണ്ട് ശ്രീ കുട്ടിയുടെ താടിയിൽ പിടിച്ചു പറഞ്ഞു....! "എടീ നമ്മളെ ഏട്ടന്മാർ നമ്മളെ കെട്ടിയെങ്കിലും നമ്മൾ ഒരു ദിവസം പോലും ഒരുമിച്ച് നിന്നിട്ടില്ല.... കല്യാണം കഴിഞ്ഞാൽ എന്തൊക്കെ വേണമെന്ന് സ്വപ്നം കണ്ടതാ.... ഇതിപ്പോ കെട്ടിയോനോടൊപ്പം കിടക്കാനെ എനിക്ക് യോഗം ഉള്ളു...."😟 ശ്രീകുട്ടി നിരാശയോടെ പറഞ്ഞു....

നന്ദൻ ആണെങ്കിൽ പെണ്ണിന് ഒരു ദിവസം സ്വസ്ഥത കൊടുക്കണ്ടെ....ഒന്ന് പ്രേമിച്ചു പോയെന്ന് കരുതി ഇങ്ങനെ ശിക്ഷിക്കണോ....! ദേവൂട്ടി ആണെങ്കിൽ ശ്രീയേട്ടൻ ഇല്ലാതെ എങ്ങനെ ഉറങ്ങും എന്ന ചിന്തയിൽ ആണ്....! "എക്സാം നെക്സ്റ്റ് വീക്ക്‌ അല്ലെ.... നമുക്ക് ഒരുമിച്ച് പഠിക്കാൻ ആണെന്ന് പറഞ്ഞു ഒന്നുകിൽ എന്റെ വീട്ടിൽ അല്ലെങ്കിൽ നിന്റെ വീട്ടിൽ ഒരുമിച്ച് ഒരേ മുറിയിൽ കഴിഞ്ഞാലോ...." "അത് വേണോടി.... എനിക്ക് ശ്രീയേട്ടനെ കാണാതെ പറ്റില്ല...." "ഒരു വീക്ക്‌ അല്ലെടി....അല്ലേലും ഇപ്പൊ നീ വൃതത്തിലും അല്ലെ...." "എന്നാലും...." "പഠിക്കാൻ ആണെന്ന് പറഞ്ഞാൽ ആരും തടസ്സം നിൽക്കില്ലെടി...." "ആ ഞാൻ ഒന്ന് ആലോചിക്കട്ടെ....!" രണ്ടും ബൈ പറഞ്ഞു വീട്ടിലേക്ക് നടന്നു....! "നല്ല നന്ദേട്ടൻ അല്ലെ.... എക്സാം ആയോണ്ട് അല്ലെ.... പഠിക്കാൻ ദേവൂട്ടി ഉണ്ടായാൽ എളുപ്പാ... അത് കൊണ്ടാ ഞാൻ ചോദിക്കുന്നത്.... ഞാൻ ഒരാഴ്ച എന്റെ വീട്ടിൽ ദേവൂട്ടിയുടെ കൂടെ പോയി നിന്നോട്ടെ...." പെണ്ണ് നന്ദനെ കഴുത്തിൽ കൂടി വട്ടം പിടിച്ചു കവിളിൽ മാറി മാറി ചുംബിച്ചു കൊണ്ടാണ് ചോദിച്ചത്.... അതിനവൻ ചിരിച്ചു കൊണ്ട് നിന്ന് കൊടുക്കുന്നുണ്ട് എന്നല്ലാതെ പ്രതികരണം ഒന്നും ഇല്ല....! "നന്ദേട്ടൻ ഒന്നും പറഞ്ഞില്ല...."

"ഒരു കാര്യം ചെയ്യ്.... ദേവൂട്ടിയോട് ഇവിടെ വന്നു നിക്കാൻ പറ.... ഞങ്ങളോടൊപ്പം ഒരാഴ്ച അവളുണ്ടെങ്കിൽ ഞങ്ങളും ഹാപ്പിയാ...." കൊടുത്ത ഉമ്മ മുഴുവനും വൈസ്റ്റ്‌ ആയോ....! "ഏട്ടൻ സമ്മതിക്കോ ആവോ....?!!"😟 "നിന്റെ ഏട്ടൻ സമ്മതിക്കില്ല ഞാൻ സമ്മതിക്കണം അല്ലെ...." "ഹ്മ്മ് ഇത്രയും നേരം ഉമ്മ വെച്ചത് വൈസ്റ്റ്‌ ആയി...." അവൾ അവനിൽ നിന്ന് വിട്ടു മാറി കൊണ്ട് അരിശത്തോടെ പറഞ്ഞു....! "വൈസ്റ്റ്‌ ആയെങ്കിൽ തന്നത് മുഴുവനും ഞാൻ തിരിച്ചു തരാം...."😘 അവൻ ചിരിയോടെ ശ്രീക്കുട്ടിയേ നോക്കി പറഞ്ഞതും അവൾ അവനെ തുറിച്ചു നോക്കി....!അവൻ അവളെ ചുമ്പിക്കാൻ എന്ന പോലെ പോയതും അവൾ നന്ദനെ പിടിച്ചു തള്ളി എണീറ്റ് പോയി....! "നിന്റെ കുഞ്ഞേട്ടൻ ആള് ശരിയല്ല...." "നിന്റെ പറച്ചിൽ കേട്ടാൽ തോന്നും ഞാൻ നിന്നെ നിർബന്ധിച്ചു ഏട്ടനെ കൊണ്ട് കെട്ടിച്ചതാണെന്ന്...." "ആ പ്രേമിച്ചു പോയി....ആരോട് പറയാൻ....! എന്റെ ദേവൂട്ടി നീ എങ്ങനെ എങ്കിലും ഏട്ടനെ ചാക്കിൽ ആക്കി ഇങ്ങോട്ട് വരാൻ നോക്ക്...." "ഞാൻ വന്നാൽ പോരെ ഏട്ടനെ ചാക്കിൽ ആക്കുകയും വേണോ....?!!" "ഏട്ടൻ നിന്റെ ചാക്കിൽ തന്നെ ആണല്ലോ.... നീ രണ്ട് ഉമ്മ കൊടുത്തു ചോദിച്ചാൽ ഏട്ടൻ സമ്മതിക്കാതിരിക്കില്ല...." "നീ എത്ര കൊടുത്തു...." "എണ്ണിയിട്ടില്ല.... പക്ഷെ കൊടുത്തത് മുഴുവനും വൈസ്റ്റ്‌ ആയിപ്പോയി...." "ഞാൻ ഒരൊറ്റ കിസ്സ് കൊടുത്തു ശ്രീയേട്ടനെ കൊണ്ട് സമ്മതിപ്പിക്കും നീ കണ്ടോ...."

"കാണാം.... ഒരു കണക്കിന് നന്ദേട്ടന്റെ കോപ്പിയാ ശ്രീയേട്ടൻ...." "എന്റെ ശ്രീയേട്ടൻ അങ്ങനെ ഒന്നും അല്ല...." "എങ്കിൽ നീ കാണിക്ക്...." ഡീൽ ഉറപ്പിച്ചു പെണ്ണ് ഫോണും വെച്ച് ബാൽക്കണിയിൽ അങ്ങിങായി നടന്ന് ആലോചന തുടങ്ങി....!അപ്പോഴാണ് ശ്രീ താഴെ ബൈക്കിൽ വന്നിറങ്ങുന്നത് കണ്ടത്....ഓ ഹ് എന്റെ ശ്രീയേട്ടാ.... 😘പെണ്ണ് ഏതോ അവസ്ഥയിൽ നെഞ്ചിൽ കയ് വെച്ച് നിന്നു....! എന്റെ ശ്രീയേട്ടൻ അല്ലെ ഞാൻ പറഞ്ഞാൽ എന്തും അനുസരിക്കും.... അത് അവളെ ബോധ്യപ്പെടുത്തിയിട്ട് തന്നെ കാര്യം.... അവൾ നേരെ താഴേക്ക് ചെന്നു.... അവളെ കണ്ടതും അവൻ ഒന്ന് പുഞ്ചിരിച്ചു....! "ശ്രീയേട്ടൻ ചെല്ല് ഞാൻ ചായ എടുത്തു വരാം...." അവൻ അവളെ വട്ടം പിടിക്കാൻ നിന്നതും പെണ്ണ് അതും പറഞ്ഞു കിച്ചണിലേക്ക് നടന്നു.... മാമി വൈകീട്ടത്തേക്കുള്ള പലഹാരം ഉണ്ടാക്കുന്ന തിരക്കിൽ ആണ്....! ദേവൂട്ടി മാമിയേ നോക്കി ഒന്ന് ചിരിച്ചു ചായ വെക്കാൻ തുടങ്ങി...! "ശ്രീക്കാണോ...." "ആ...." ഷുഗർ ഇത്തിരി കൂട്ടാം.... എന്നാൽ ആള് പെട്ടെന്ന് എന്റെ സോപ്പിങ്ങിൽ വീണോളും.... പെണ്ണ് കാര്യായിട്ട് ആലോചിച്ചു ഒരു ചിരിയോടെ ഷുഗർ നല്ലത് പോലെ ചേർത്തു.... 🙄അത് കണ്ട മാമി അവളെ ഒന്ന് നോക്കി.... പെണ്ണ് എന്തോ ചിന്തിച്ചു നല്ല ചിരിയാണ്....!

"പഞ്ചസാര അധികമല്ലേ മോളെ...." "അത് പിന്നെ ശ്രീയേട്ടന്...." "നിനക്ക് എന്തോ അവന്റെ അടുത്ത് നിന്ന് സാധിക്കാൻ ഉണ്ടല്ലോ...." അവൾ പറഞ്ഞു തീരുന്നതിനു മുന്പേ മാമി ചോദിക്കുന്നത് കേട്ട് അവൾ അതെ എന്ന പോലെ തലയാട്ടി....! "എനിക്ക് ശ്രീക്കുട്ടിയോടൊപ്പം ഒരാഴ്ച വീട്ടിൽ പോയി നിക്കണം.... അവിടെ കുഞ്ഞേട്ടൻ സമ്മതിച്ചില്ല...." "നിനക്ക് തോന്നുന്നുണ്ടോ ശ്രീ സമ്മതിക്കും എന്ന്.... അച്ഛന്മാരുടെ മക്കൾ അല്ലെ....സ്വഭാവം ഇത്തിരി എങ്കിലും അവർക്ക് കിട്ടാതിരിക്കോ....നീ ചെന്നു ചോദിച്ചു നോക്ക് അവൾ ഇങ്ങോട്ട് വരട്ടെ എന്ന് പറയും.... പണ്ട് ഞാനും നിന്റെ അമ്മയും ഇങ്ങനെ ആയിരുന്നു.... കെട്ടിയോന്മാരെ സോപ്പിട്ട് എന്തെങ്കിലും ഒന്ന് സമ്മതിപ്പിക്കാൻ ചെന്നാൽ അവർ ചെയ്യട്ടെ എന്ന് പറയും.... ഒടുക്കം ഞങ്ങൾ തന്നെ ആ ആവശ്യം വേണ്ടെന്ന് വെക്കും....അത് കൊണ്ട് നിങ്ങൾ രണ്ടാളും കൂടുതൽ പ്രതീക്ഷ ഒന്നും വെക്കേണ്ട....എന്റെയും നിന്റെ അമ്മയുടെയും അതെ അവസ്ഥ തന്നെയാവും നിങ്ങൾക്കും.... രണ്ടാളും പരസ്പരം ഇഷ്ടത്തിൽ ആണെന്ന് കേട്ടപ്പോൾ തന്നെ ഞാൻ ഓർത്തത് ഞങ്ങളെ ജീവിതവാ.... എന്തായാലും മോൾ ചോദിച്ചു നോക്ക്.... വലിയ പ്രതീക്ഷ ഒന്നും വേണ്ട....നിന്റെ മാമന്റെ അല്ലെ മോൻ.... ആ സ്വഭാവം അതെ പോലെ കിട്ടിയിട്ടുണ്ട്...." 😨ദൈവമേ എന്റെയും ശ്രീക്കുട്ടിയുടെയും അവസ്ഥ അമ്മയുടെയും മാമിയുടെയും പോലെ ആവോ.... 🥺അങ്ങനെ ആണെങ്കിൽ ഏത് നേരം നോക്കിയാലും അവരെ പോലെ തല്ല് കൂടാൻ അല്ലെ നേരം കാണൂ.....! പെണ്ണ് നിരാശയോടെ ചായ കപ്പും ആയി മുറിയിലേക്ക് നടന്നു....!...തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story