Oh my love 😱: ഭാഗം 42

oh my love

രചന: AJWA

ശ്രീ ബാത്‌റൂമിൽ ആണെന്ന് കണ്ടതും പെണ്ണ് കപ്പ് ടേബിളിൽ വെച്ച് ബെഡിൽ ഇരുന്നു ആലോചന തുടങ്ങി.... ശ്രീകുട്ടി ഇത് അറിയുമ്പോൾ ഉള്ള അവസ്ഥ ആലോചിച്ചു അവൾക്ക് ചിരിയും വരുന്നുണ്ട്....! ശ്രീ ഇറങ്ങുമ്പോൾ തന്നെ കണ്ടത് പെണ്ണ് നഖവും കടിച്ചു കാര്യായിട്ട് എന്തോ ചിന്തിക്കുന്നതാണ്.... അത് കണ്ടതും അവൻ ഒരു ചിരിയോടെ അവളെ നേർക്ക് തല കുടഞ്ഞതും വെള്ള തുള്ളികൾ മുഖത്ത് പതിഞ്ഞപ്പോൾ അവൾ ഞെട്ടി കൊണ്ട് എണീറ്റു.... മുന്നിൽ ചിരിയോടെ നിൽക്കുന്ന ശ്രീയേട്ടനെ കണ്ടതും അവൾ പുഞ്ചിരിച്ചു....! "എന്ത് പറ്റി....? എന്റെ ദേവൂട്ടിക്ക് ഇത്രയും വലിയ ആലോചന...." അവൻ ചായ കപ്പ് കയ്യിൽ എടുത്തു ചുണ്ടോട് അടുപ്പിച്ചു കൊണ്ട് ചോദിച്ചു....! "ശ്രീയേട്ടനും കുഞ്ഞേട്ടനും അച്ഛനെയും മാമനെയും പോലെ ആവോ....?!!" 🙄അത് കേട്ടതും അവൻ വായും പൊളിച്ചു അവളെ നോക്കി....! "ന്ത്‌....?!!" "പറ ശ്രീയേട്ടാ.... നിങ്ങൾ രണ്ടാളും അത് പോലെ ആവോ.... അമ്മയെയും മാമിയേയും പോലെ ഞങ്ങടെ ഒരു ആഹ്രഹവും നടത്തിതരാതിരിക്കോ...." "എന്റെ ദേവൂട്ടിയുടെ ആഗ്രഹം ഞാൻ സാധിച്ചു തരാതിരിക്കോ..." അവൻ ഒരു കയ് കൊണ്ട് അവളുടെ അരയിൽ കൂടി പിടിച് തന്നിലേക്ക് അടുപ്പിച്ചു കൊണ്ട് പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു....! "അത്.... അതില്ലേ ശ്രീയേട്ടാ...." പെണ്ണ് അവന്റെ കഴുത്തിൽ കൂടി വട്ടം പിടിച്ചു അവന്റെ കവിളിൽ ചുംബിച്ചു....! "പറ ദേവൂട്യേ...."

"ഞാൻ വൺ വീക്ക്‌ വീട്ടിൽ പോയി നിന്നോട്ടെ.... എക്സാം അല്ലെ അപ്പൊ ശ്രീക്കുട്ടിയോടൊപ്പം ഒന്നിച്ചു പഠിക്കാലോ...." "അതിന് അവളോട് ഇവിടെ വന്നു നിക്കാൻ പറഞ്ഞാൽ പോരെ...." അത് കേട്ടതും പെണ്ണ് മുഖം ഉയർത്തി അവനെ നോക്കി....! "അപ്പൊ എന്റെ ഏത് ആഗ്രഹവും നടത്തി തരുമെന്ന് ശ്രീയേട്ടൻ പറഞ്ഞതോ...." "അത്.... അല്ല വേറെ എന്ത് ആഗ്രഹം ഉണ്ടെങ്കിലും നടത്തി തരാം...." "ഇത് തന്നാ ഞാൻ നേരത്തെ പറഞ്ഞത്.... ശ്രീക്കുട്ടി പറഞ്ഞ പോലെ തന്ന ഉമ്മ വൈസ്റ്റ്‌ ആയി...." അവൾ മുഖം കോട്ടി കൊണ്ട് പറഞ്ഞതും അവൻ ഒന്ന് ചിരിച്ചു....! "അപ്പൊ അവൾ അവിടെ പയറ്റി പരാജയപ്പെട്ട അടവ് ആണല്ലേ..... നിന്റെ കുഞ്ഞേട്ടൻ സമ്മതിക്കാത്തതിന് നിനക്ക് ഒരു പരാതിയും ഇല്ല...." അത് കൂടി കേട്ടതും അവൾ കലിപ്പിൽ അവനെ പിടിച്ചു തള്ളി....! "ഇത് തന്നാ ഞാൻ പറഞ്ഞത് ശ്രീയേട്ടനും കുഞ്ഞേട്ടനും രണ്ടും കണക്കാണെന്ന്....എന്റെ വല്യേട്ടൻ തന്നാ പാവം...." "നിന്റെ വല്യേട്ടനോ....കുശുമ്പ് എന്ന് പറഞ്ഞാൽ എന്താണെന്ന് നിന്റെ വല്യേട്ടനെ കാണിച്ചു പറഞ്ഞാൽ മതി...

നീ എന്നെ സ്നേഹിക്കുന്നത് പോലും പുള്ളിക്ക് സഹിക്കുന്നില്ല അപ്പോഴാ ഒരു പാവം...." "ദേ എന്റെ വല്യേട്ടനെ പറഞ്ഞാൽ ശ്രീയേട്ടൻ ആണെന്ന് ഒന്നും ഞാൻ നോക്കില്ല...." "സോറി.... ക്ഷമിച്ചേക്ക്...." അവൻ കയ് കൂപ്പി പറഞ്ഞതും പെണ്ണ് ഒന്ന് കൂൾ ആയി....!അത് കണ്ടതും അവൻ ഒന്ന് കൂടി അവളെ പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു....! "നേരത്തെ കവിളിൽ അല്ലെ തന്നത് എനിക്ക് ഇവിടെ മതി...." "😍എന്നാൽ സമ്മതിക്കോ...." "അതില്ല.... ആദ്യം നിന്റെ കുഞ്ഞേട്ടനോട് വൺ വീക്ക്‌ അവളെ ഇങ്ങോട്ട് അയക്കാൻ പറ.... എന്നിട്ട് ആലോചിക്കാം...." വീണ്ടും അവൾ അവനെ പിടിച്ചു തള്ളി കപ്പും എടുത്തു പുറത്തേക്ക് ഇറങ്ങിയതും ശ്രീ ഒരു ചിരിയോടെ നിന്നു....! 💕____💕 ദേവൂട്ടി എല്ലാം പറഞ്ഞതും ശ്രീക്കുട്ടി നിർത്താതെ ചിരിക്കാൻ തുടങ്ങി.... അത് കണ്ട് അവൾ ഇടുപ്പിൽ രണ്ട് കയ്യും വെച്ച് അവളെ തന്നെ നോക്കി നിന്നു....! "എന്തായിരുന്നു ഒരൊറ്റ കിസ്സ് കൊടുത്തു ഏട്ടനെ കൊണ്ട് സമ്മതിപ്പിക്കും എന്ന്....അപ്പോഴെ ഞാൻ പറഞ്ഞതല്ലേ ഒന്നും നടക്കില്ലെന്ന്...." ദേവൂട്ടിയുടെ തുറിച്ചുള്ള നോട്ടം കണ്ടതും പെണ്ണ് ചിരി നിർത്തി....! "അച്ഛനും മാമനും എങ്ങനെ ആണോ അത് പോലാ ഇപ്പൊ കുഞ്ഞേട്ടനും ശ്രീയേട്ടനും.... അത് നിനക്ക് മനസ്സിൽ ആയോ...." "😳

അയ്യോ.... എന്നാര് പറഞ്ഞു...." "നിന്റെ അമ്മ തന്നാ പറഞ്ഞത്... അത് തന്നാ സത്യവും....ഇന്ന് ഇങ്ങനെ... നാളെ തമ്മിൽ കണ്ടാൽ വഴക്ക്.... പിന്നെ നമ്മളെ തമ്മിൽ ഒന്ന് കാണാൻ പോലും സമ്മതിക്കില്ല.... അമ്മമാരെ പോലെ നമ്മൾ കെട്ടിയോന്മാർ കാണാതെ ഒളിച്ചു കാണേണ്ടി വരും... നമ്മുടെ മക്കൾ നമ്മളെ പോലെ ഒരു സ്വസ്ഥതയും ഇല്ലാത്തവർ ആവും....കുടുംബത്തിൽ എന്തെങ്കിലും ഫങ്ക്ഷന് പോയാൽ അവിടെ വഴക്ക് ആവും...ഭാവിയിൽ ഇങ്ങനെ ഒക്കെ നടക്കാനാ ചാൻസ്...." "ഓ മൈ ഗോഡ്...." രണ്ടും അതൊക്കെ ഓർത്ത് നിരാശയോടെ പരസ്പരം ഒന്ന് നോക്കി....! "ഇനി എന്ത് ചെയ്യും ദേവൂട്ടി...."😟 "ഒരു വഴിയേ ഉള്ളു....കെട്ടിയോന്മാരെ നമ്മൾ തന്നെ ശരിയാക്കണം...." "എങ്ങനെ....?!!" "അത് തന്നാ ഞാനും ആലോചിക്കുന്നേ....എന്ത് ചെയ്തിട്ടായാലും വേണ്ടില്ല അവരെ നമ്മളെ അച്ഛൻമാരെ പോലെ ആവാൻ സമ്മതിക്കരുത്...." "ശരിയാ....രണ്ട് കൊടുത്തിട്ട് ആയാലും നന്ദേട്ടനെ ഞാൻ ശരിയാക്കും...." "എന്റെ കുഞ്ഞേട്ടനെ എങ്ങാനും തൊട്ടാൽ വിവരം അറിയും നീ...." അത് കേട്ടതും ദേവൂട്ടി കലിപ്പായി.... ശ്രീക്കുട്ടി ആണെങ്കിൽ വായും പൊളിച്ചു നിന്നു....🙄ശരിക്കും ഇവിടെ ആർക്കാ കുഴപ്പം....!

"ശ്രീയേട്ടനെ എങ്ങനെ മാറ്റി എടുക്കണം എന്ന് എനിക്കറിയാം... എന്തായാലും വൃതത്തിൽ ആയത് നന്നായി.... കാര്യം കാണാൻ ശ്രീയേട്ടനെ കൊണ്ട് എന്തും ചെയ്യിക്കും ഞാൻ...." "അപ്പൊ നിനക്ക് എന്റെ ഏട്ടനോട് എന്തും ആവാം അല്ലെ...."😟 അതിനവൾ ഉള്ള പല്ല് മുഴുവനും കാട്ടി ഇളിച്ചു...! രണ്ടും വീട്ടിലേക്ക് തിരിച്ചതും ശ്രീക്കുട്ടി കടുത്ത ചിന്തയിൽ ആണ്....!നന്ദൻ മുറിയിലേക്ക് വന്നതും പെണ്ണ് ഗൗരവത്തിൽ ഇരുന്നു....! "എന്ത് പറ്റിയെടോ....?!!" അവൻ അവൾക്കരികിൽ ഇരുന്നു തോളിൽ കയ് വെച്ച് ചോദിച്ചതും അവൾ ദേഷ്യത്തോടെ അവന്റെ കയ് എടുത്തു മാറ്റി....! "ഹേ എന്ത് പറ്റിയെന്ന് പറയാതെ ഇങ്ങനെ ദേഷ്യപ്പെട്ടാൽ എങ്ങനാ...." "ഇന്ന് തൊട്ട് ഞാൻ വൃതത്തിൽ ആണ്...." "എന്തിന്....?!!" "കെട്ടിയോനെ നേരെയാക്കാൻ.... എന്ന് നേരെ ആവുന്നോ അന്നേ എന്റെ വൃതം അവസാനിക്കൂ.... അത് വരെ ശ്രീക്കുട്ടി എന്ന് എങ്ങാനും വിളിച്ചു എന്നെ തൊടാൻ വന്നാൽ ഉണ്ടല്ലോ...." "അതിന് ഞാൻ നേരെ തന്നെയാണല്ലോ എനിക്കെന്താ കുഴപ്പം...." നന്ദൻ സ്വയം ഒന്ന് നോക്കി കൊണ്ട് പറഞ്ഞു....! "ഞങ്ങളെ അമ്മമാരെ പോലെ ഞാനും ദേവൂട്ടിയും നിങ്ങളെ പേടിച്ചു കഴിയും എന്ന് കരുതേണ്ട.... ആ സ്വഭാവം എങ്ങാനും പുറത്തെടുത്താൽ ഞങ്ങൾ ആരാണെന്ന് നിങ്ങൾ അറിയും...."😬

"അതാണോ കാര്യം.... അല്ല ഇപ്പൊ എന്താ അങ്ങനെ തോന്നാൻ...." "എന്തേലും ചോദിച്ചാൽ പറയും നിന്റെ ഏട്ടൻ ചെയ്യട്ടെ എന്ന്....ദേവൂട്ടിക്കും അത് തന്നാ അവസ്ഥ...." "അവൻ എന്റെ പെങ്ങളെ അവിടെ ഇട്ടു വിഷമിപ്പിക്കാല്ലെ....!" അത് കൂടി കേട്ടതും പെണ്ണ് അവനെ കലിപ്പിൽ ഒന്ന് നോക്കി....! "മാറങ്ങോട്ട്.... എന്നെ എങ്ങാനും തൊട്ടാൽ വിവരം അറിയും...." എന്നും പറഞ്ഞു പെണ്ണ് ബെഡിൽ കയറി കിടന്നു....! "അല്ല ശ്രീക്കുട്ടി ഇപ്പൊ എന്താ പ്രശ്നം....?!!"🙄 "കുന്തം...."😬 പെണ്ണ് കലിപ്പ് കൂട്ടി പറഞ്ഞതും നന്ദൻ കിളി പോയ പോലെ ഇരുന്നു....! 💕___💕 ദേവൂട്ടിയേ കണ്ടപാടെ ശ്രീ അവളെ പിടിച്ചു മടിയിൽ ഇരുത്തി.... അവളുടെ കവിളിൽ ചുംബിച്ചു കൊണ്ട് കഴുത്തിലേക്ക് ഇറങ്ങി....! "ശ്രീയേട്ടാ...." കഴുത്തിലായി അവന്റെ പല്ലുകൾ അമർന്നതും അവൾ അറിയാതെ വിളിച്ചു പോയി....! "ഈ വൃതം തീരാൻ ഇനി അഞ്ച് ദിവസം കൂടിയേ ഉള്ളു.... അത് കഴിഞ്ഞിട്ട് വേണം...."😘 അവൻ മുഴുവനാക്കാതെ അവളുടെ കഴുത്തിൽ ഒന്ന് കൂടെ ചുണ്ടുകൾ അമർത്തി....! "ഇത് കഴിഞ്ഞിട്ട് വേണം എനിക്ക് വീണ്ടും ഇരുപത്തി ഒന്ന് ദിവസത്തെ വൃതം എടുക്കാൻ...." "😱ഏ.... എ....ന്താ....?!!" ശ്രീ ഞെട്ടലോടെ ചോദിച്ചു....! "ഇത് കഴിഞ്ഞിട്ട് വേണം എനിക്ക് വീണ്ടും ഇരുപത്തി ഒന്ന് ദിവസത്തെ വൃതം എടുക്കാൻ എന്ന്...." "തമാശയ്ക്ക് ആണെങ്കിൽ അങ്ങനെ ഒന്നും പറയല്ലേ എന്റെ ദേവൂട്ടി....

ഇത് ഒന്ന് ആയി കിട്ടാൻ പെടുന്ന പാട് എനിക്കെ അറിയൂ...." "ഞാൻ കാര്യായിട്ട് പറഞ്ഞതാ ശ്രീയേട്ടാ...." പെണ്ണ് അവന്റെ കഴുത്തിലൂടെ വട്ടം പിടിച്ചു കൊണ്ട് പറഞ്ഞു....! "😨എന്തിനാ ഇപ്പൊ വീണ്ടും ഒരു വൃതം...." അവൻ കിളി പോയ അവസ്ഥയിൽ ആയിരുന്നു ചോദിച്ചത്....! "അത് ശ്രീയേട്ടനെയും കുഞ്ഞേട്ടനെയും നേരെയാക്കാൻ.... അല്ലെങ്കിൽ അച്ഛനെയും മാമനെയും പോലെ ആവും ശ്രീയേട്ടനും കുഞ്ഞേട്ടനും...." "ഏയ്‌ ഞാൻ അങ്ങനെ ഒന്നും ആവില്ല....നീ ആ വൃത്തതിന്റെ കാര്യം വിട്ടേക്ക്....അല്ലെങ്കിൽ തന്നെ എങ്ങനെയാ കൺട്രോൾ ചെയ്തു നിക്കുന്നെ എന്ന് എനിക്കെ അറിയൂ...."😟 "എങ്കിൽ പിന്നെ ഞാനും ശ്രീക്കുട്ടിയും ആവശ്യപ്പെടുന്നത് ഒക്കെ നിങ്ങളിൽ ആരെങ്കിലും സമ്മതിക്കണം....മാമി തന്നാ പറഞ്ഞത് ഇങ്ങനെ തന്നെയാ കെട്ടിയോന്മാർ ആദ്യം തുടങ്ങുന്നേ എന്ന്...." 🙄ആ നന്ദന് ഒന്ന് സമ്മതിച്ചാൽ എന്താ.... അവന്റെ കാര്യം ഒക്കെ നൈസ് ആയി നടത്തിയിട്ട് ഇവൻ വീണ്ടും പെങ്ങളെ വൃതത്തിൽ ഇരുത്താൻ പോവാ അല്ലെ.... എന്റെ കാര്യം ഇങ്ങനെ ആണെങ്കിൽ ഈ ജന്മം നടക്കില്ല....! അവൻ ഏതാണ്ട് ഒക്കെ തീരുമാനിച്ചു അവളെ നോക്കി ഒന്ന് ചിരിച്ചു.... നിന്നെ വീഴ്ത്താൻ എനിക്കറിയാം....!😘 "നിനക്ക് അത്രയ്ക്ക് ആഗ്രഹം ആണെങ്കിൽ നീ നിന്റെ വീട്ടിൽ പോയിക്കോ.... ഇനി അതിന്റെ പേരിൽ വൃതം ഒന്നും വേണ്ട...

പക്ഷെ അത്രയും ദിവസം നിന്നെ കാണാതിരിക്കേണ്ട കാര്യം ഓർക്കുമ്പോഴാ എന്റെ വിഷമം...നിനക്ക് അല്ലെങ്കിലും എന്നേക്കാൾ വലുത് അവരൊക്കെ ആണല്ലോ..,നീ പോയിക്കോന്നെ ഞാൻ തടസ്സം നിക്കില്ല...." എന്നും പറഞ്ഞു അവൻ അവളെ മുഖത്തേക്ക് ഒന്ന് പാളി നോക്കി....! "അത്.... അതില്ലേ.... എനിക്ക് ശ്രീയേട്ടനെ കാണാതിരിക്കാൻ പറ്റില്ല... അപ്പൊ പിന്നെ എന്താ ചെയ്യാ...."😟 "ചിലപ്പോൾ നിന്റെ കുഞ്ഞേട്ടനും അവന്റെ ഭാര്യയേ കാണാതിരിക്കാൻ പറ്റാത്തതിന്റെ വിഷമം കൊണ്ടാവും....അല്ലാതെ നിങ്ങൾ കരുതും പോലെ അച്ഛന്മാരുടെ സ്വഭാവം ആയത് കൊണ്ടൊന്നും അല്ല...." അതോടെ പെണ്ണ് ഒന്ന് കൂൾ ആയത് കണ്ട് ശ്രീ ഒന്ന് ആശ്വസിച്ചു....! "നിനക്ക് എന്റെ പെങ്ങളെ ഒരാഴ്ച വീട്ടിലേക്ക് വിട്ടാൽ എന്താ.... ഇവിടെ അതിന്റെ പേരിൽ നിന്റെ പെങ്ങൾ വീണ്ടും വൃതം തുടങ്ങാൻ ഉള്ള പ്ലാൻ ആണ്...." "ഇവിടെയും തുടങ്ങി...." "നിന്റെ എല്ലാം കഴിഞ്ഞില്ലേ.... ഇനി തുടങ്ങിയാൽ എന്താ.... എന്റെ കാര്യം അങ്ങനെ ആണോ...." "അത് നന്നായെ ഉള്ളു.... അവളെങ്കിലും രക്ഷപെടുമല്ലോ...." "ദേ നന്ദാ....ഒരുമാതിരി നിന്റെ അച്ഛന്റെ സ്വഭാവം എടുക്കല്ലേ.... ഞാൻ വിചാരിച്ചാൽ പിന്നെ എന്റെ പെങ്ങളെ നിനക്ക് ഇനി കണികാണാൻ കൂടി കിട്ടില്ല...." "ഞാൻ നിന്നെ പോലെയല്ല.... ഞാൻ വിചാരിച്ചാൽ അവൾ അല്ല അവളുടെ...." "😬അവളുടെ...."

"അല്ല അവൾ തന്നെ.... അവളെ വൃതം ഒക്കെ പുഷ്പം പോലെ പൊട്ടിച്ചു കയ്യിൽ കൊടുക്കും.... പക്ഷെ അതൊന്നും എന്റെ പെങ്ങൾ ദേവൂട്ടിയുടെ അടുത്ത് വില പോവില്ല.... അവൾക്ക് ദൈവഭക്തി ഇത്തിരി കൂടുതലാ...." "ഇതിനൊക്കെ നിന്നോട് ദൈവം ചോദിക്കുമെടാ നാറി...." "ആയിക്കോട്ടെ....എന്റെ പെങ്ങൾ എന്തായാലും അവളുടെ കുഞ്ഞേട്ടന് വേണ്ടി പ്രാർഥിക്കാത്ത ദിവസങ്ങൾ ഉണ്ടാവില്ല.... ദൈവം എന്നെ നോക്കിക്കോളും...." ശെടാ...ഇവൻ രണ്ടും കല്പിച്ചാണല്ലോ.... ഏഴു വർഷം പ്രേമിച്ച പെണ്ണിനെ കെട്ടിയിട്ടും ഇനിയും ചുമ്മാ നോക്കി ഇരിക്കേണ്ടി വരോ....!🙄 "ഒരു രണ്ട് ദിവസത്തേക്ക് എങ്കിലും ഒരു വിട്ടു വീഴ്ച ചെയ്യെടാ...." "ഇല്ല മോനെ.... നിനക്കുള്ള അതെ കോംപ്ലകേസും വാശിയും എനിക്കും ഉണ്ട്...." ശ്രീ ഫോണും വെച്ച് ദേവൂട്ടിയേ തേടി മുറിയിൽ എത്തി....!പെണ്ണ് മുറി ക്ളീൻ ചെയ്യുന്ന തിരക്കിൽ ആണ്....ഒരു കിസ്സ് വരെ പ്രതീക്ഷിക്കേണ്ട....!നോക്കി ഒന്ന് ചിരിച്ചെങ്കിലും വലിയ മൈൻഡ് ഇല്ല....!അതെങ്ങനാ അവന്റെ അല്ലെ പെങ്ങൾ....🙄ഇത് തന്നാ അച്ഛന്മാരുടെയും ചിന്ത....! അവൻ ഫോൺ എടുത്തു അതിൽ എന്ന പോലെ അവളെയും നോക്കി ഇരുന്നു....ശോ കേസിൽ ഉള്ള ഫ്‌ളവർ ഒക്കെ എടുത്തു അവൾ പൊടി തട്ടി അതിന് മുകളിൽ വെക്കാൻ എന്ന പോലെ കാൽ പൊക്കി പെരുവിരലിൽ നിന്നതും നന്ദന്റെ കണ്ണുകൾ വിടർന്നു...

അവളുടെ അനാവൃതമായ വയറിൽ അവന്റെ കണ്ണുകൾ ചെന്നു നിന്നു.... അവളിലെ തന്റെ ആദ്യചുംബനം ഏറ്റ ആ മറുകിനെ കണ്ടതും അവന്റെ കയ്യിൽ നിന്ന് ഫോൺ പോലും താഴെക്ക് വീണു....! അവളുടെ നഗ്നമായ വയറിലൂടെ അവന്റെ കയ്കൾ ഇഴഞ്ഞതും അവൾ ഒന്ന് വിറച്ചു....! "ദേവൂട്ടി...."😘 പ്രണയർദ്രമായി അവൻ അവളുടെ കാതിൽ ചുണ്ടുകൾ അമർത്തി വിളിച്ചതും അവൾ അവന്റെ നെഞ്ചോട് ചേർന്ന് നിന്നു....അവൻ അവളെ എടുത്തു പൊക്കിയതും അവൾ ഒരു പുഞ്ചിരിയോടെ എല്ലാം അതാതു സ്ഥനത്ത് വെച്ചു....താഴെ ഇറക്കി അവളെ ഒന്ന് കൂടി തന്നിലേക്ക് ചേർത്തു പിടിച്ചു....! "ദേവൂട്ടി.... എനിക്ക് ഇവിടെ നിന്റെ ഈ മറുകിൽ...." അവൻ അവളുടെ മറുകിന് മീതെ കയ്കൾ അമർത്തി കൊണ്ട് പറഞ്ഞതും അവൾ ഒരു പുഞ്ചിരിയോടെ അവന് അഭിമുഖമായി തിരിഞ്ഞു നിന്നു....! അവൻ പ്രതീക്ഷയോടെ അവളെ നോക്കിയതും അവൾ ഒരു ചിരിയോടെ അവനെ പിടിച്ചു തള്ളി പുറത്തേക്ക് ഓടി....! "ദേവൂട്ടി...." അവൻ പിന്നാലെ ഓടിയെങ്കിലും താഴെ അച്ഛനെ കണ്ട് പോയത് പോലെ തന്നെ അവൻ തിരിച്ചു വന്നു.... അവൾ ഇനി മനഃപൂർവം അതൊക്കെ കാണിച്ചു എന്നെ കൊതിപ്പിച്ചത് ആവോ.... അങ്ങനെ ആണെങ്കിൽ നീ ഇങ്ങോട്ട് തന്നെ അല്ലെ വരേണ്ടത്.... അപ്പൊ ഞാൻ എടുത്തോളാം....!😘 💕___💕 "വല്യേട്ടാ...." വൈകീട്ട് ദാസിനെ കണ്ടതും ദേവൂട്ടി ഓടി ചെന്നു കെട്ടിപ്പിടിച്ചു നിന്നു....!

അവളെയും ചേർത്തു പിടിച്ചു കൊണ്ട് അവൻ അകത്തേക്ക് കയറി....! "ഇരിക്ക് വല്യേട്ടാ...." അവൻ ദേവൂട്ടിയേ നോക്കി ഒന്ന് ചിരിച്ചു അവിടെ ഇരുന്നു....!മാമി അവനെ കണ്ടപ്പോൾ തന്നെ ചായ ഇടാൻ ചെന്നു... മാമൻ ആണെങ്കിൽ മുന്നിൽ വന്നിരുന്നു ഒന്ന് ചിരിച്ചു....! "മാമൻ സംസാരിച്ചിരിക്ക്.... ഞാൻ ശ്രീയേട്ടനെ വിളിക്കട്ടെ...." എന്നും പറഞ്ഞു അവൾ മുകളിലേക്ക് പോയി....! "അവിടെ എല്ലാർക്കും സുഖാണോ....?!!" "ആ...." "ശ്രീയേട്ടാ വല്യേട്ടൻ വന്നിട്ടുണ്ട്...." എന്നും പറഞ്ഞു താഴെക്ക് ഇറങ്ങാൻ നിന്ന അവളെ അവൻ പിടിച്ചു നിർത്തി....! "നേരത്തെ എന്നെ തള്ളിയിട്ട് പോയതല്ലേ.... എനിക്ക് ഇപ്പൊ അത് കാണണം...." "ദേ ശ്രീയേട്ടാ ഒരുമാതിരി സ്വഭാവം കാണിക്കല്ലേ....അതൊക്കെ പിന്നെ....മാമനാ വല്യേട്ടന്റെ കൂടെ ഉള്ളത്....ഒന്ന് വാ ശ്രീയേട്ടാ...." "എങ്കിൽ നിന്റെ ഏട്ടൻ പോയി കഴിഞ്ഞാൽ...." "എന്റെ വൃതം ഒക്കെ തീരട്ടെ.... പ്ലീസ് ശ്രീയേട്ടാ നല്ല ശ്രീയേട്ടൻ അല്ലെ...."😘 പെണ്ണ് അതും പറഞ്ഞു അവന്റെ കവിളിൽ ഉമ്മ വെച്ചതും അവൻ അതിൽ മൂക്കും കുത്തി വീണു....🙄അവനെ വിളിക്കാൻ പോയിട്ട് രണ്ടിനെയും കാണുന്നില്ലല്ലോ.... മാമനും ദാസും ഒരേ ചിന്തയിൽ ആണ്.... മാമി ചായയും ആയി വന്നതും ദാസ് പുഞ്ചിരിയോടെ അത് വാങ്ങി....

രണ്ടും ചിരിച്ചു കളിച്ചു വരുന്നത് കണ്ട് ദാസും മാമനും ഒരു പോലെ രണ്ടിനെയും നോക്കി....! "എന്താ ദാസേട്ടാ വിശേഷിച്ച്...." "വിശേഷം ഉണ്ടെങ്കിലേ എനിക്ക് വന്നൂടൂ....എനിക്ക് എന്റെ പെങ്ങളെ കാണാൻ വന്നൂടെ...." എങ്കിൽ പിന്നെ എന്നെ എന്തിനാടി വിളിച്ചു കൊണ്ട് വന്നത് എന്ന പോലെ ശ്രീ ദേവൂട്ടിയേ ഒന്ന് നോക്കിയതും അവൾ ഉള്ള പല്ല് മുഴുവനും കാട്ടി ഇളിച്ചു കൊടുത്തു....! പെണ്ണ് ആണെങ്കിൽ ദാസിനരികിൽ ചെന്നിരുന്നതും അവന്റെ കയ് എടുത്തു അവളെ തോളിൽ ചേർത്തു പിടിച്ചു.... അത് കണ്ടതും ശ്രീ കുശുമ്പോടെ രണ്ടിനെയും ഒന്ന് നോക്കി....!😒 "നാളെ കുഞ്ഞിന്റെ പേരിടൽ ചടങ് നടത്താൻ തീരുമാനിച്ചു....എല്ലാരും കാലത്ത് തന്നെ അങ്ങോട്ട് വരണം.... മോൾ ഇന്ന് വൈകീട്ട് തന്നെ വരണം...." പെണ്ണ് ശ്രീയെ ഒന്ന് നോക്കിയതും അവന് അതൊന്നും ദഹിച്ച മട്ടില്ല....! "അപ്പൊ അതിന് ക്ഷണിക്കാൻ വന്നതാ അല്ലെ.... പറയുന്നത് കേട്ടപ്പോൾ ഞാൻ കരുതി പെങ്ങളോടുള്ള സ്നേഹം കൊണ്ട് അവളെ കാണാൻവന്നതാണെന്ന്...." 🙄ഇങ്ങനെ തന്നെ ആയിരുന്നു പണ്ട് ഇങ്ങേരും എന്ന പോലെ മാമി ശ്രീയെ ഒന്ന് നോക്കി.... ദേവൂട്ടിയും അതെ ദയനീയാവസ്ഥയിൽ ആണ്....! "ഫോണിൽ പറഞ്ഞാൽ മതിയായിരുന്നു....

നേരിട്ട് വന്നത് ഇവളെ കൂടി കാണാൻ വേണ്ടിയാ...." ദാസ് തോറ്റു കൊടുക്കാൻ തയാർ അല്ലാത്ത പോലെ പറഞ്ഞു....! "ഓ ശരി.... അങ്ങനെ ആയിക്കോട്ടെ...." ശ്രീ ദാസിനോടും അതെ വാശിയോടെ പറഞ്ഞു....! "വല്യേട്ടൻ പോട്ടെ ദേവൂട്ടി... ബൈ...." "ബൈ വല്യേട്ടാ...."😒 ദേവൂട്ടി വിഷമത്തോടെ അവനെ നോക്കി ബൈ പറഞ്ഞു.... അവന്റെ ബൈക്ക് ഗേറ്റ് കണ്ടന്നതും ശ്രീയുടെ അമ്മ അകത്തേക്ക് നടന്നു.... പിന്നാലെ എന്തോ കുനിഷ്ട് ചിന്തിച്ചു അച്ഛനും....! ദേവൂട്ടി ആണെങ്കിൽ അതെ നിൽപോടെ ഇടുപ്പിൽ രണ്ട് കയ്യും വെച്ചു ശ്രീയേട്ടനെ തന്നെ നോക്കി നിന്നു....! "എന്താ ദേവൂട്ടി എന്നെ ഇങ്ങനെ നോക്കുന്നെ...." "ഞാൻ വീണ്ടും വൃതം എടുക്കേണ്ടി വരുവോ എന്ന് നോക്കുവാ...." "ചങ്കിൽ കൊള്ളുന്നതൊന്നും പറയല്ലേ എന്റെ ദേവൂട്ടി...."😟 ശ്രീ നിരാശയോടെ നെഞ്ചിൽ കയ് വെച്ചു കൊണ്ട് പറഞ്ഞു....! "പിന്നെന്തിനാ ശ്രീയേട്ടൻ വല്യേട്ടനോട് അങ്ങനെ ഒക്കെ സംസാരിച്ചത്...." "അത് നീയും കേട്ടതല്ലേ നിന്റെ വല്യേട്ടന്റെ സംസാരം... എന്നോട് നിന്റെ വല്യേട്ടൻ എങ്ങനെ സംസാരിച്ചാലും കുഴപ്പം ഒന്നും ഇല്ല അല്ലെ നിനക്ക്...."😒 ശ്രീ മുഖത്ത് ദയനീയ ഭാവം വരുത്തി അകത്തേക്ക് നടന്നു.... ദേവൂട്ടി ആണെങ്കിൽ വല്യേട്ടൻ പോയ ഭാഗത്തും ശ്രീ പോയ ഭാഗത്തും മാറിമാറി നോക്കി....🙄

എവിടെയാ ആർക്കാ തകരാർ എന്ന് മനസ്സിൽ ആവണ്ടേ....! "അയ്യോ ശ്രീയേട്ടൻ...." എന്നും പറഞ്ഞു പെണ്ണ് തലയിൽ കയ് വെച്ചു സ്റ്റെയർ കയറി മുറിയിലേക്ക് ഓടി....! "എടീ അവൻ പറഞ്ഞത് കേട്ടില്ലേ....ഫോണിൽ പറഞ്ഞാൽ മതിയായിരുന്നു എന്ന്.... അങ്ങനെ ഉള്ള ബന്ധം ആണോ ഇപ്പൊ ഉള്ളത്....രണ്ട് മൂന്ന് ബന്ധം ഇല്ലെ...." "അത് കൊണ്ടല്ലേ അവൻ നേരിട്ട് വന്നത്...." "ഹ്മ്മ്.... ഫോണിൽ വിളിക്കേണ്ട ബന്ധമേ ഉള്ളു എന്ന് അവൻ പറഞ്ഞത് നീയും കേട്ടതല്ലേ.... അവൻ നിന്റെ ആങ്ങളയുടെ തനി പകർപ്പാ.... വെറുതെ അല്ല... ഞാൻ എങ്ങും ഇല്ല... നീയും അവനും വേണെങ്കിൽ പോയിക്കോ...." "അവരൊക്കെ എന്ത് കരുതും കല്യാണം കഴിഞ്ഞിട്ട് ആദ്യം ആയിട്ടുള്ള ചടങ്ങല്ലേ...." "അവരെന്ത്‌ കരുതിയാലും എനിക്ക് കുഴപ്പം ഇല്ല..." എന്നും പറഞ്ഞു അങ്ങേര് പുച്ഛത്തോടെ മുറിയിലേക്ക് നടന്നതും അടുത്ത പൊരുത്തക്കേട് തുടങ്ങിയോ എന്ന പോലെ അമ്മ വായും പൊളിച്ചു നിന്നു....! "പ്ലീസ് ശ്രീയേട്ടാ....എന്റെ ശ്രീയേട്ടൻ അല്ലെ.... എന്റെ മുത്തല്ലേ.... പ്ലീസ് ഒന്ന് ക്ഷമിച്ചു എന്ന് പറ...." ദേവൂട്ടി ചെന്ന് ശ്രീയേട്ടനെ പിറകിൽ കൂടി കെട്ടിപ്പിടിച്ചു നിന്ന് കൊണ്ട് പറഞ്ഞതും അവൻ കിളി പോയ പോലെ നിന്നു.... 🙄അല്ല ഇതിപ്പോ എന്തിനാ....!

എന്നാലും അവൻ അതും ആസ്വദിച്ചു മൗനമായി നിന്നു....!😘 "ശ്രീയേട്ടാ ഒന്ന് ക്ഷമിച്ചു എന്ന് പറ...." അവൾ ഗൗരവത്തോടെ അവന് മുന്നിൽ വന്നു നിന്നതും അവൻ ഒന്ന് ചിരിച്ചു....! "കുറച്ചൂടെ അങ്ങനെ നിക്ക് ദേവൂട്ടി...." "ഒന്ന് പോ ശ്രീയേട്ടാ...." എന്നും പറഞ്ഞു അവൾ ബെഡിൽ വന്നിരുന്നതും അവനും അവൾക്കരികിൽ ആയി വന്നിരുന്നു....! "എന്തിനാ എന്റെ ദേവൂട്ടിയോട് ഞാൻ ക്ഷമിക്കേണ്ടത്...." "അപ്പൊ ശ്രീയേട്ടൻ വല്യേട്ടൻ അങ്ങനെ പറഞ്ഞത് കൊണ്ട് ദേഷ്യപ്പെട്ടു വന്നതല്ലേ...." അതിനവൻ ഒന്ന് ചിരിച്ചു....! "അത് നമ്മുടെ കുടുംബക്കാരുടെ പാരമ്പര്യം അല്ലെ അതിന് കെട്ടിയ പെണ്ണിനോട് പിണങ്ങി നിന്നിട്ട് എന്ത് കാര്യം.... അവരവർക്ക് നഷ്ടം എന്നല്ലാതെ....എനിക്കാണെങ്കിൽ വിലപ്പെട്ട ദിവസങ്ങൾ അല്ലെ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നത്...." അവൻ ദേവൂട്ടിയേ നോക്കി നിരാശയോടെ ആയിരുന്നു അത് പറഞ്ഞത്.... അത് കേട്ടതും അവൾ അവന്റെ തോളിലേക്ക് തല ചായ്ച്ചു....! "എന്തായാലും വൃതത്തിൽ അല്ലെ.... അത് കൊണ്ട് ഇന്ന് വൈകീട്ട് ഞാൻ പോയിക്കോട്ടെ ശ്രീയേട്ടാ...." അവൾ കെഞ്ചികൊണ്ട് ചോദിച്ചതും ശ്രീയുടെ കുശുമ്പ് പുറത്തേക്ക് വന്നു... നന്ദൻ ആണെങ്കിൽ പെങ്ങളെ വിടാത്തതും ദാസ് തനിക്കിട്ട് താങ്ങിയിട്ട് പോയതും ഒക്കെ ഓർത്ത് ശ്രീ അവളെ ദയനീയമായി നോക്കി...!

ഉള്ളിലിരിപ്പ് എങ്ങാനും അറിഞ്ഞാൽ പിന്നെ അത് മതി അടുത്ത വൃതത്തിന്.... 🙄 "നിന്നെ പറഞ്ഞു വിടുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളു....നിനക്കും അത് സന്തോഷം ഉണ്ടാക്കുന്ന കാര്യം അല്ലെ.... പക്ഷെ എങ്ങനാ എന്റെ ദേവൂട്ടിയേ കാണാതെ ഞാൻ കഴിച്ചു കൂട്ടുക എന്നോർക്കുമ്പോഴാ എന്റെ വിഷമം.... സാരല്ല ഒരു ദിവസം അല്ലെ ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം...."😟 എന്നും പറഞ്ഞു അവൻ ദയനീയമായി അവളെ നോക്കി....അവൾ അതിൽ തന്നെ ഫ്ലാഷ് ആയെന്ന് അവളുടെ മുഖം കണ്ടപ്പോൾ തന്നെ അവന് മനസ്സിൽ ആയി....! "എനിക്കും ശ്രീയേട്ടനെ കാണാതിരിക്കാൻ പറ്റില്ല.... പിന്നെ വല്യേട്ടന് സങ്കടം ആവുമല്ലോ എന്ന് കരുതിയാ.... ഞാൻ വല്യേട്ടനെ വിളിച്ചു പറഞ്ഞോളാം....നമുക്ക് ഒരുമിച്ച് കാലത്ത് പോവാല്ലേ ശ്രീയേട്ടാ...."😒 "അത് എന്റെ ദേവൂട്ടിയുടെ ഇഷ്ടം..."😘 എന്നും പറഞ്ഞു അവളെ ചേർത്തു പിടിച്ചവൻ അവൾ കാണാതെ ഒന്ന് ചിരിച്ചു....!..തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story