Oh my love 😱: ഭാഗം 43

oh my love

രചന: AJWA

 ഫുഡ്‌ കഴിക്കാൻ ഇരുന്നതും മാമന്റെ മോന്ത കണ്ട് ദേവൂട്ടി മാമനെ നോക്കി ഒന്ന് ചിരിച്ചു....! "മാമന് എന്ത് പറ്റി സുഖം ഇല്ലേ...." നെറ്റിയിൽ കയ് വെച്ചു കൊണ്ടവൾ ചോദിച്ചതും മാമൻ അവളെ നോക്കി പുഞ്ചിരിച്ചു....! "അത് സുഖം ഇല്ലാത്തത് അല്ല മോളെ.... നിന്റെ ഏട്ടൻ വന്നു പോയതിന്റെ അസുഖ‌വാ...." 😟ദേവൂട്ടി ശ്രീയേ ഒന്ന് നോക്കിയതും അവൻ ഒന്ന് ഇളിച്ചു കൊടുത്തു....! "മാമനെ പോലെ വിവരം ഉള്ള ആളുകൾക്കെ വിവരം ഇല്ലാത്ത ആളുകളോട് ക്ഷമിക്കാൻ പറ്റൂ...." ☹️അത് കേട്ടതും അങ്ങേരെ മുഖത്ത് എൽ ഈ ഡി തന്നെ തെളിഞ്ഞു....! "നാളെ വരില്ലെന്നും പറഞ്ഞാ ഈ ഇരിപ്പ്.... അതിനി ആര് പറഞ്ഞാലും മാറില്ല...." അത് ഞാൻ മാറ്റി എടുത്തോളാം.... ദേവൂട്ടി മനസിൽ ചിന്തിച്ചു ഒന്ന് ചിരിച്ചു.... ശ്രീ ആണെങ്കിൽ പെണ്ണിന്റെ മുഖത്തെ എക്സ്പ്രഷൻ കണ്ട് അവളുടെ ഉദ്ദേശം മനസ്സിൽ ആയ പോലെ ഒന്ന് ചിരിച്ചു....! "മാമൻ വരും....അമ്മ പറയാറുണ്ട് മാമന് പെട്ടെന്ന് ദേഷ്യം വരൂവെങ്കിലും ഒന്നും മനസ്സിൽ വെച്ച് നിക്കില്ലെന്ന്....അല്ലെ മാമാ...." മാമൻ ആണെങ്കിൽ അതെ എന്ന പോലെ തലയാട്ടി....! "മോൾ പോയി കിടന്നോ..." കിച്ചണിൽ തന്നെ മാമിയെ ഹെല്പ് ചെയ്തു കൊണ്ടിരുന്ന ദേവൂട്ടിയെ നോക്കി മാമി പറഞ്ഞു...!

"അല്ല മാമി.... നിങ്ങളെ കല്യാണം കഴിഞ്ഞപ്പോൾ ഞങ്ങളെ അതെ അവസ്ഥ തന്നെ ആയിരുന്നോ അന്നും...." "അതല്ലേ അന്നേ ഞാൻ മോളോട് പറഞ്ഞത്.... അതിന്റെ വേറൊരു പകർപ്പാ ശ്രീയും നിന്റെ ഏട്ടന്മാരും... ആ കാര്യത്തിൽ ഒരു സംശയവും വേണ്ട...." "ഇനി ഇപ്പൊ എന്ത് ചെയ്യും മാമി...?!!" പെണ്ണ് ചിന്തയോടെ നഖവും കടിച്ചു നിന്നു....! "അത് മോൾ വിചാരിച്ചാൽ മാറ്റാൻ പറ്റും.... നിന്റെ മാമനെ കയ്യിൽ എടുക്കാൻ നീ പറഞ്ഞത് ഒക്കെ അങ്ങേർക്ക് മനസ്സിൽ ആയില്ലേലും എനിക്ക് മനസ്സിൽ ആയി.... അത് പോലെ അവസരത്തിനൊത്ത് നിന്റെ ബുദ്ധി പ്രയോഗിച്ചാൽ മതി...." "അത് ഞാൻ ഏറ്റു..." ദേവൂട്ടി ഒരു ചിരിയോടെ പറഞ്ഞു മുറിയിലേക്ക് നടന്നു....! "എന്താ ദേവൂട്ടി ലേറ്റ് ആയത്..." "അത് ചില കാര്യങ്ങൾ ഉണ്ടായിരുന്നു..." എന്നും പറഞ്ഞു അവൾ ചിരിയോടെ ബെഡിൽ കയറി ഇരുന്നതും അവൻ അവളുടെ മടിയിൽ തല വെച്ച് കിടന്നു....! "എന്ത് കാര്യം.... എന്നോട് പറയില്ലേ...." "അതിന് മാത്രം ഒന്നും ഇല്ലെന്നേ....ഞാൻ മാമിയോട് സംസാരിച്ചിരുന്നതാ...." "മ്മ്...! നാളെ അച്ഛനെ നീ വീട്ടിൽ എത്തിച്ചേ അടങ്ങൂ എന്ന് എനിക്കറിയാം... എന്താ എന്റെ ദേവൂട്ടിയുടെ പ്ലാൻ...." "അതൊക്കെ ഉണ്ട് ശ്രീയേട്ടൻ കണ്ടോ..."

"അച്ഛൻ അത്ര പെട്ടെന്ന് ഒന്നും വീഴില്ല മോളെ...." "ശ്രീയേട്ടൻ വീണില്ലേ ഈ ദേവൂട്ടിയുടെ മുന്നിൽ പിന്നെയാണോ ശ്രീയേട്ടന്റെ അച്ഛൻ...." അവൾ അവന്റെ മൂക്ക് പിടിച്ചു തിരിച്ചു കൊണ്ട് പറഞ്ഞതും അവൻ ചിരിച്ചു കൊണ്ട് അവളുടെ വയറിലേക്ക് മുഖം അമർത്തി....! "ആ മറുക് ഇപ്പൊ കണ്ടാലോ...." പെട്ടെന്ന് അവൻ തല ഉയർത്തി പറഞ് അവളുടെ വയറിൽ ചേർന്ന് കിടക്കുന്ന സാരിയിൽ പിടിച്ചതും അവൾ ദയനീയമായി വേണ്ടെന്ന് തലയാട്ടി....! "വേണം ദേവൂട്ടി...." "ഇനി കുറച്ചു ദിവസം കൂടിയല്ലേ ഉള്ളു ശ്രീയേട്ടാ.... ഇപ്പൊ വേണ്ടെന്നേ...." "എനിക്കൊന്ന് കണ്ടാൽ മതി ദേവൂട്ടി...." "അന്ന് ശ്രീയേട്ടന്റെ മുഖത്ത് കണ്ട ഭാവം എനിക്ക് ഓർമയുണ്ട്....ഇന്നും ശ്രീയേട്ടൻ വല്ലതും കാണിച്ചാൽ ഞാൻ ഒരു പക്ഷെ എന്റെ വൃതം മറന്നു പോവും ശ്രീയേട്ടാ.... കാരണം ശ്രീയേട്ടനെ എനിക്ക് തടയാൻ ആവില്ല...." "എന്റെ ദേവൂട്ടി ഇങ്ങനെ സെന്റി ആവാതെ.... ഇത്രയും ദിവസം ഞാൻ നിന്നില്ലേ അത് പോലെ നിന്നോളാം പോരെ...." "ശ്രീയേട്ടന് വിഷമം ആയോ...." "അതൊക്കെ ഞാൻ നമ്മൾ ഒന്ന് ചേരുന്ന ദിവസം ഇവിടെ തീർത്തോളാം...." അവൻ അവളുടെ വയറിൽ കയ് അമർത്തി കൊണ്ട് പറഞ്ഞതും അവൾ പുഞ്ചിരിച്ചു....

ആ ഒരു നിമിഷത്തിന് വേണ്ടി ഒരു പക്ഷെ ശ്രീയേട്ടനേക്കാൾ ആഗ്രഹിക്കുന്നത് ഇപ്പൊ ഞാൻ ആവും.... അതിനേക്കാൾ ഉപരി ഭയവും ഉണ്ട്.... പിന്നെ തന്റെ ശ്രീയേട്ടൻ ആണെന്ന് ഓർക്കുമ്പോൾ അവളിൽ നാണം പൂവിടും....! അവളെയും ചേർത്തു പിടിച്ചവൻ പുഞ്ചിരിയോടെ കിടന്നു....വൃതം തീരാൻ ഉള്ള ദിവസങ്ങൾ വിരലിൽ എണ്ണി അവൻ അവളെ ഒന്ന് കൂടി നോക്കി....ആ ദിവസങ്ങൾ ഒന്ന് പെട്ടെന്ന് തീർന്ന് കിട്ടിയിരുന്നെങ്കിൽ....! 💕____💕 "ഐ ലവ് യൂ ദേവൂട്ടി...."😘 അലാറം കേട്ടതും ദേവൂട്ടി പുഞ്ചിരിയോടെ കണ്ണ് തുറന്നു.... എന്നും കാണാറുള്ള കണിയായി ശ്രീയേട്ടനെ കണ്ണ് നിറച്ചു നോക്കി.... നിഷ്കളങ്കമായി ഉറങ്ങുന്ന അവനെ നോക്കി അവൾ നെറ്റിയിൽ ഉമ്മ വെച്ചെങ്കിലും അവന്റെ ചുണ്ടിലെ പുഞ്ചിരി കണ്ട് അവിടെ കൂടി അവൾ ചുണ്ടുകൾ അമർത്തി....! അവൻ കണ്ണ് തുറന്ന് കൊണ്ട് അവളുടെ അരയിൽ കൂടി കയ്യിട്ടു പിടിച്ചതും അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു...! "എണീറ്റായിരുന്നോ...." "നിന്റെ അലാറം കേട്ടപ്പോൾ തന്നെ.... പിന്നെ നിന്റെ സമ്മാനം കിട്ടണ്ടെ അതിനു വേണ്ടി കണ്ണടച്ച് കിടന്നതാ.... അത് കൊണ്ട് ഒന്ന് അതികം കിട്ടി...." "വേണം എന്ന് വെച്ച് തന്നതല്ല.... ഈ മുഖത്തെ കള്ള ലക്ഷണം കണ്ട് തന്നതാ...."

"എങ്ങനെ....?!!" "അല്ല ഈ മുഖത്തെ നിഷ്കു കണ്ട് തന്നതാ....പക്ഷെ ഉള്ള് മുഴുവനും കള്ളത്തരം ആണെന്ന് എനിക്കല്ലേ അറിയൂ...." അത് കേട്ടതും അവളുടെ അരയിൽ ഉള്ള പിടി അവൻ ഒന്ന് കൂടി മുറുക്കിയതും അവൾ അവന്റെ നെഞ്ചിലേക്ക് അമർന്നു....! "എനിക്ക് കള്ളത്തരം ആണല്ലേ....എന്നാൽ അത് ഞാൻ കാണിക്കാൻ പോവാ...." "വേണ്ട ശ്രീയേട്ടാ.... ഞാൻ ചുമ്മാ പറഞ്ഞതാ...." "എന്ത് വേണ്ടെന്ന്.... എനിക്ക് വയ്യ പെണ്ണെ ഇനിയും പിടിച്ചു നിൽക്കാൻ ചില നേരം കയ് വിട്ടു പോവാ...." "ഈ ദേവൂട്ടി ശ്രീയേട്ടന്നുള്ളത് തന്നെയല്ലേ.... അത് കൊണ്ട് ഇത്തിരി ദിവസം കൂടി ക്ഷമിക്ക് ശ്രീയേട്ടാ...." "ആണോ....?!!" "മ്മ്...." അവൾ കണ്ണുകൾ ഇറുക്കി അടച്ചു മൂളിയതും അവൻ അവളിലെ പിടി വിട്ടു....! "അഞ്ചാറ് ദിവസം ആയില്ലേ ക്ഷേത്രത്തിൽ പോയിട്ട്.... ഞാൻ കുളിച്ച് ക്ഷേത്രത്തിൽ പോവട്ടെ...." "അപ്പൊ ആ വൃതം കഴിഞ്ഞു അല്ലെ...." "ഒന്ന് പോ ശ്രീയേട്ടാ...." അവൾ അവന്റെ കവിളിൽ പിടിച്ച് നുള്ളി കൊണ്ട് എണീറ്റ് പോയി....അവൻ ചിരിയോടെ അവിടെ തന്നെ കിടന്നു....! ഫ്രഷ് ആയി ഇറങ്ങി അവൾ ശ്രീയേട്ടനെ നോക്കി ഒന്ന് ചിരിച്ചു ക്ഷേത്രത്തിലേക്ക് ചെന്നു....! "അച്ഛന്മാരെ പോലെ ശ്രീയേട്ടനെയും ഏട്ടന്മാരെയും ആക്കല്ലേ ദൈവമേ...." 🙄

ഇതിന് പ്രാർത്ഥിക്കാൻ ഡെയ്‌ലി എന്തേലും കിട്ടുമല്ലോ....! പ്രാർത്ഥന ഒക്കെ കഴിഞ്ഞു വന്നതും പെണ്ണ് മാമനെ തിരക്കി മുറിയിൽ വന്നു....! "മാമാ....മാമനെന്താ പുറത്ത് ഇറങ്ങാതിരുന്നത്...." അവൾ ചന്ദനം എടുത്തു മാമന്റെ നെറ്റിയിൽ തൊട്ട് കൊണ്ട് ചോദിച്ചു....! "അത് പിന്നെ ഞാൻ പുറത്തോട്ട് വരാൻ തുടങ്ങുവായിരുന്നു...." എന്നും പറഞ്ഞു അങ്ങേര് അവൾക്ക് പിന്നാലെ മുറിയിൽ നിന്ന് ഇറങ്ങി.... ദേവൂട്ടി ആണെങ്കിൽ മാമിയുടെ അടുത്ത് കൂടി ചെന്നു ശ്രീയേട്ടനുള്ള ചായയും ആയി മുറിയിലേക്ക് പോയി.... ശ്രീയേട്ടൻ ബാത്‌റൂമിൽ ആണെന്ന് കണ്ടതും അവൾ അത് ടേബിളിൽ അടച്ചു വെച്ച് പുറത്തേക് വന്നു....! 😍വെറുതെ ആ ബോഡി കണ്ട് വൃതം മറക്കണ്ട.... അല്ല പിന്നെ...ഇനി കുറച്ച് ദിവസം കൂടിയല്ലേ ഉള്ളു....! "മാമന് ഈ ഷർട്ട്‌ മതി... നന്നായി ചേരും...." എങ്ങനെ എങ്കിലും കക്ഷിയെ ഇറക്കാൻ ഉള്ള പ്ലാൻ ആണ്.... അത് കണ്ടതും അങ്ങേര് ഒന്ന് ചിരിച്ചെന്നല്ലാതെ ഒന്നും പറയാൻ നിന്നില്ല....! "മാമൻ വരോ മോളെ...." "കണ്ടറിയാം....മാമി റെഡി ആവുന്നില്ലേ...." "ആ ഇത് കൂടി കഴിയട്ടെ....മോൾ പോയി റെഡി ആയിക്കോ...." മാമി പറഞ്ഞതും പെണ്ണ് മുറിയിലേക്ക് തന്നെ പോയി....

ശ്രീയേട്ടൻ റെഡി ആയി കണ്ണാടിക്ക് മുന്നിൽ നിൽപ്പാണ്.... അത് കണ്ടതും അവൾ ഒന്ന് ചിരിച്ചു ഷെൽഫ് തുറക്കുമ്പോൾ ആണ് അവൻ അവളെ പിടിച്ച് തനിക്ക് അഭിമുഖമായി നിർത്തിയത്....! "നിനക്കുള്ള സാരി ഇതാ...." അവൾ അവൻ നീട്ടിയ സാരിയിലേക്ക് നോക്കിയതും അവന്റെ ഷർട്ടിന്റെ അതെ കളർ കോമ്പിനേഷൻ ആണെന്ന് കണ്ട് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു....! "ഇവിടന്ന് മാറിക്കോന്നെ...." അവൾ ബാത്‌റൂമിലേക്ക് കേറുമ്പോൾ അവൻ ബെഡിൽ ഇരുന്നു കൊണ്ട് പറയുന്നത് കേട്ടതും അവൾ ഒന്ന് നിന്ന് അവനെ തുറിച്ചു നോക്കി....! "ചുമ്മാ ഒരു ദർശന സുഖം...."😘 "പോടാ കള്ള സ്ത്രീ ദേവാ...." എന്നും വിളിച്ചു അവൾ ബാത്‌റൂമിൽ കയറി ഡോർ അടച്ചു....ശ്രീ ആണെങ്കിൽ അത് കേട്ട് വായും പൊളിച്ചിരുന്നു....! സാരി മാറി അവൾ ഇറങ്ങിയതും അവൾ ഇറങ്ങാൻ വേണ്ടി കാത്ത് നിന്നെന്ന പോലെ അവൻ അവളെ വട്ടം പിടിച്ചു....! "വിട് ശ്രീയേട്ടാ...." "നീ കേറുന്നതിന് മുൻപ് എന്താ വിളിച്ചത്...." "എന്ത് വിളിച്ചു....?!!" "അത് തന്നെയാ ഞാനും ചോദിക്കുന്നത്...." അവൻ അവളെ പിടിച്ചു തന്റെ നെഞ്ചിലേക്ക് ചേർത്തു കൊണ്ട് അവളുടെ അരക്കെട്ടിൽ അമർത്തിയതും അവൾ പൊള്ളിപിടഞ്ഞു....!

"അ....അത്.... ശ്രീയേട്ടൻ...." "അങ്ങനെ ആണോ വിളിച്ചത്...." അവന്റെ കയ് അവിടെ ഇഴയാൻ തുടങ്ങിയതും അവൾക്ക് സർവ നിയന്ത്രണവും നഷ്ടപ്പെടുന്നത് പോലെ തോന്നി....! "ശ്രീയേട്ടൻ കണ്ട പെണ്ണുങ്ങളെ ഒക്കെ ബൈക്കിൽ കേറ്റി പോന്നത് കണ്ട് ഞാൻ ഇട്ട പേരാ..." "എന്ത്....?!!" "സ്ത്രീ ദേവൻ...." "പക്ഷെ ഞാൻ ഒരു സ്ത്രീയിലെ എന്റെ ദൃഷ്ടി പതിപ്പിച്ചിട്ടുള്ളൂ....അവൾ തന്നെ എനിക്ക് ആ പേരിട്ട സ്ഥിതിക്ക് ശരിക്കും സ്ത്രീ ദേവൻ ആവാൻ പോവാ ഞാൻ...." "വേണ്ട ശ്രീയേട്ടാ ഞാൻ ചുമ്മാ.... ഇനി വിളിക്കില്ല....എന്റെ നല്ല ശ്രീയേട്ടൻ അല്ലെ...." "എനിക്ക് ആ പേരിട്ട സ്ഥിതിക്ക് ഞാൻ എന്തിനാ സ്വയം നിയന്ത്രിച് നിന്റെ വൃതവും കാത്ത് കഴിയുന്നെ....അത് കൂടി ഇന്നത്തോടെ തീരുമാനം ആക്കാം...." "വേണ്ട ശ്രീയേട്ടാ.... ഇനി മൂന്ന് നാല് ദിവസം അല്ലെ ഉള്ളു...." "അത് കഴിഞ്ഞാൽ...." "ഈ ദേവൂട്ടി ശ്രീയേട്ടന്റെത് മാത്രം ആയിരിക്കും...." 😘അത് കേട്ടതും അവൻ ഒരു ചിരിയോടെ അവളുടെ കഴുത്തിൽ അമർത്തി ചുംബിച്ചു....! "അപ്പൊ പിന്നെ നീ എനിക്കിട്ട പേര്...." "അ.... അത്.... ഇനി ഞാൻ വെറുതെ പോലും വിളിക്കില്ല...."😟 അവൻ ചിരിച്ചു കൊണ്ട് അവളെ മോചിപ്പിച്ചതും അവൾ ശ്വാസം വിട്ടു കൊണ്ട് അവനെ നോക്കി....

അവൻ സൈറ്റ് അടിച്ചു കാണിച്ചതും അവൾ എല്ലാം കയ്യിൽ നിന്ന് പോവുമെന്ന് കരുതി വേഗം കണ്ണാടിക്ക് മുന്നിൽ ചെന്നു നിന്ന് മുടി കെട്ടി വെച്ചു.... സീമന്ത രേഖയിൽ കുങ്കുമം ഇടാൻ തുടങ്ങിയതും അവൻ അത് തടഞ്ഞു കൊണ്ട് അവന്റെ വിരലിനാൽ അവിടം ചുവപ്പിച്ചു....! "ഇറങ്ങാം...." ഒന്ന് കൂടെ കണ്ണാടിയിൽ നോക്കി ദേവൂട്ടി പറഞ്ഞതും അവൻ അവൾക്ക് മുന്നിൽ ആയി മാറിൽ കയ്യും കെട്ടി നിന്നു....! "അപ്പൊ എന്റെ പതിവ്...."😘 അവൾ ഒരു പുഞ്ചിരിയോടെ അവനെ നോക്കി.... വിരലിൽ ഊന്നി നിന്ന് കൊണ്ട് അവൾ അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു.... അവൻ ഏതോ മായാലോകത്തെന്ന പോലെ ഒരു നിമിഷം കണ്ണുകൾ ഇറുക്കി അടച്ചു.... അവളുടെ ചുണ്ടുകൾ വേർപിരിയുന്നതിനു മുന്നേ അവൻ അതിനെ തന്റെ വായിക്കുള്ളിൽ ആക്കി നുണയാൻ തുടങ്ങി....അവളുടെ കയ്കളും അവന്റെ തോളിൽ അമർന്നു....! ശ്വാസം വിലങ്ങിയതും അവൻ അവളെ മോചിപ്പിച്ചു....!അവളും പ്രണയപരവേഷത്തോടെ ഒന്ന് ചിരിച്ചു...! "ശ്രീയേട്ടൻ എന്താ കാണിച്ചേ.... ഷർട്ടിൽ ഒക്കെ കുങ്കുമം ആയി...." എന്നും പറഞ്ഞു അവളുടെ സീമന്ത രേഖയിൽ നിന്ന് പടർന്ന കുങ്കുമം അവൾ കയ് കൊണ്ട് തട്ടി കൊടുത്തു....!

"നമ്മൾ ഒന്നാവുന്ന നിമിഷം നിന്റെ ഈ നെറ്റിയിലെ കുങ്കുമം എന്റെ ശരീരം ആകെ പടർന്നിട്ടുണ്ടാവണം ദേവൂട്ടി...."😘 അവൻ അവളുടെ കാതിലായി പതിയെ മൊഴിഞ്ഞതും അവൾ ശ്വാസം പോലും എടുക്കാൻ മറന്നെന്ന പോലെ നിന്നു....! "വാ ഇറങ്ങാം..." അവൻ ഒരു ചിരിയോടെ അവളുടെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞതും അവളും നാണത്തോടെ ഉള്ള ഒരു ചിരിയോടെ അവന് പിന്നാലെ നടന്നു....! സ്റ്റെയർ ഇറങ്ങുമ്പോൾ തന്നെ മാമൻ താൻ എടുത്തു കൊടുത്ത ഷർട്ട്‌ ഒക്കെ ഇട്ടു റെഡി ആയി നിൽക്കുന്നത് കണ്ട് ദേവൂട്ടിയുടെ കണ്ണുകൾ വിടർന്നു.... ശ്രീയും വായും പൊളിച്ചു നീ ഇത് എങ്ങനെ സാധിച്ചു എന്ന പോലെ ദേവൂട്ടിയെ നോക്കി....!🙄 "മാമാ... മാമൻ സൂപ്പർ ആയിട്ടുണ്ട്...." ഓ ഈ പത കേട്ട് വീണതാ അല്ലെ... ശ്രീ ചിന്തിക്കാതെ ഇരുന്നില്ല....! ശ്രീ കാർ എടുത്തതും ദേവൂട്ടിയും മാമിയും പിറകിൽ കേറി ഇരുന്നു... മാമൻ ശ്രീക്ക് അടുത്തായും....!മാമി ഇടക്ക് മാമനെ നോക്കി ചിരിക്കുന്നുണ്ട്.... ഇന്നലത്തെ ബിൽഡപ്പ് കണ്ടപ്പോൾ ഇങ്ങനെ ഒരു വരവ് പ്രതീക്ഷിച്ചതല്ല....! ദേവനിലയത്തിൽ ഇറങ്ങിയതും ശ്രീ ദേവൂട്ടിയുടെ കയ്യിൽ കയ് കോർത്തു പിടിച്ചു അകത്തേക്ക് കയറി....! "ദേവൂട്ടി...."

എന്നും വിളിച്ചു ശ്രീക്കുട്ടി അവരെ കണ്ടപാടെ ദേവൂട്ടിക്ക് അരികിൽ വന്നു കെട്ടിപ്പിടിച്ചു.... ഇവിടെ വന്നപ്പോൾ ഞങ്ങളെ ഒക്കെ വേണ്ടാതായോ എന്ന പോലെ അവളെ അമ്മയും അച്ഛനും ഏട്ടനും ഒന്ന് ഇരുത്തി നോക്കി....ദേവൂട്ടിയെ വിട്ടു പിന്നെ അവൾ അച്ഛനെയും അമ്മയെയും ഹഗ് ചെയ്തതും ശ്രീ നന്ദനെ ഒന്ന് തുറിച്ചു നോക്കി.... ഇവൻ എന്തോ അവളുടെ മനസിൽ കുത്തി വെച്ചിട്ടുണ്ട്....🙄 "ഏട്ടാ...." എല്ലാം കഴിഞ്ഞു അവസാനം അവൾ ശ്രീയുടെ അടുത്ത് വന്നതും അവൻ അവളെ ദയനീയമായി നോക്കി....! "എന്നെ ഒക്കെ നിനക്ക് ഏറ്റവും അവസാനം മതിയല്ലേ...." "അ.... അത്...."🙄 പെണ്ണ് വായും പൊളിച്ചു ദേവൂട്ടിയെ നോക്കിയതും അവൾ അച്ഛനെയും മാമനെയും ചൂണ്ടി അവരെക്കാൾ കഷ്ടം ആടി ഇവരെന്ന് ആക്ഷൻ കാണിച്ചതും പെണ്ണ് ഇളിച്ചു കൊണ്ട് തലയാട്ടി....! ദേവൂട്ടി ആണെങ്കിൽ വീട്ടിൽ ഉള്ളവരെ മുഴുവനും നോക്കി ഒന്ന് ചിരിച്ചു.... ശ്രീ അവളെ കയ്യിൽ ഉള്ള പിടി വിട്ടിട്ട് വേണ്ടേ എങ്ങോട്ടെങ്കിലും മാറാൻ....!😟 "വാ ഇരിക്ക്...." ദാസ് ഒരു ചിരിയോടെ ശ്രീയെ നോക്കി കൊണ്ട് പറഞ്ഞതും അവൻ ദേവൂട്ടിയുടെ കയ്യും പിടിച്ചു അവളെയും കൊണ്ട് ഇരുന്നു....! "ശ്രീയേട്ടാ എന്നെ വിട്.... ഞാൻ ഇവിടത്തെ ഗസ്റ്റ്‌ ആണോ...

ഇങ്ങനെ എന്നെയും പിടിച്ചു ഇവിടെ ഇരുത്താൻ...." "ഇപ്പൊ നീ ഇവിടത്തെ ഗസ്റ്റ്‌ തന്നെയാ...." അത് കേട്ട് പെണ്ണ് അവനെ ദയനീയമായി നോക്കി.... ഇതിനെ ഒക്കെ എങ്ങനെ നേരെയാക്കാൻ ആണാവോ....! ചേട്ടത്തിയുടെ വീട്ടുകാർ വന്നതും ദേവൂട്ടി അവരെ ഒക്കെ നോക്കി ഒന്ന് ചിരിച്ചു....! "എന്താ ദേവൂട്ടി ഇവിടെ തന്നെ ഇരുന്നു കളഞ്ഞത്...." ചേട്ടത്തിയുടെ അമ്മ ചോദിച്ചതും അവൾ മുഖം ചുളിച്ചു ശ്രീയേട്ടനെ ഒന്ന് കൂടി നോക്കി....! "😟ശ്രീ... യേ.... ട്ടാ...." അവനിൽ കേട്ട ഭാവം ഇല്ലെന്ന് കണ്ടതും അവൾ അവനരികിലേക്ക് ഒന്ന് നീങ്ങി...! "എന്റെ നല്ല ശ്രീയേട്ടൻ അല്ലെ.... പ്ലീസ് ശ്രീയേട്ടാ...." "മ്മ്...." അവൻ കയ് വിട്ടതും അവൾ എണീറ്റ് ചേട്ടത്തിയുടെ മുറിയിലേക്ക് ഓടി.... അത് കണ്ടതും നന്ദൻ അവനരികിൽ വന്നിരുന്നു....! "എന്തൊരു കൊമ്പ്ലൈക്സ് ആടാ ഇത്.... ഡ്രസ്സ്‌ മാച്ചിങ്....അവൾ അടുത്ത് തന്നെ ഇരിക്കണം...." "ഇനി അങ്ങോട്ട് അത് അങ്ങനെ ഒക്കെ തന്നെയാ...." "ഓ ആയിക്കോട്ടെ...." നന്ദനും അതെ ടോണിൽ മറുപടി കൊടുത്തു....! "ദക്ഷിൻ ദാസ്...."

ദേവൂട്ടി പറഞ്ഞ പേര് തന്നെ തിരുമേനി കുഞ്ഞിന്റെ കാതിൽ ആയി വിളിച്ചതും ശ്രീ ദേവൂട്ടിയേ ഒന്ന് തോണ്ടി... നന്ദനും അതെ അവസ്ഥയിൽ ശ്രീക്കുട്ടിയെയും....! "🙄എന്താ....?!!" "നമ്മുടെ കുഞ്ഞിന് എന്താ പേരിടുക..."😘 "ഏത് കുഞ്ഞിന്....?!!"🙄 ദേവൂട്ടി വായും പൊളിച്ചു നിന്ന് കൊണ്ട് ചോദിച്ചതും ശ്രീ ഒന്ന് ഇളിച്ചു കൊടുത്തു.... ഇപ്പോഴും വൃതം തന്നെയല്ലേ....! "നമ്മുടെ കുഞ്ഞിന് ന വെച്ച പേര് തന്നെ വേണം അല്ലെ ശ്രീക്കുട്ടി...." "അതെന്താ ശ്രീ വെച്ചുള്ളത് ആയാൽ...." 😨ദൈവമേ ഇവൾ ഇത്രയും സീരിയസ് ആണോ....! "അത് കുഞ് ആയിട്ട് നമുക്ക് തീരുമാനിക്കാം...." "എന്നാലും ശ്രീ വെച്ചുള്ളത് മതി...." "എന്താ അതിനുള്ള വല്ല വകുപ്പും ഉണ്ടോ... എനിക്ക് നിന്റെ ഏട്ടനേക്കാൾ മുന്നേ ഒരു അച്ഛൻ ആവണം എന്ന ആഗ്രഹം ഉണ്ട്...." "അതോർത്തു നന്ദേട്ടൻ ടെൻഷൻ ആവേണ്ട.... ഇന്ന് തൊട്ട് ഒരാഴ്ചത്തേക്ക് എനിക്ക് റെസ്റ്റാ...." "😨ഏ...." "പിന്നല്ലാതെ.... എനിക്കും കാണില്ലേ ആഗ്രഹം...." നന്ദന്റെ കിളി പോയ നിൽപ് കണ്ട് ശ്രീക്കുട്ടി ഒരു ചിരിയോടെ പറഞ്ഞു....!അപ്പോഴേക്കും ദേവൂട്ടിയുടെ വൃതവും തീരും....ഇവൻ എന്നേക്കാൾ മുന്നേ പണി പറ്റിക്കോ....!🙄 എല്ലാ ചടങ്ങും കഴിഞ്ഞു ഫുഡ്‌ കഴിക്കാൻ ഇരുന്നതും മാമനെയും അച്ഛനെയും പിടിച്ചു ദേവൂട്ടി അവരെ ഒരുമിച്ചിരുത്തി....!

രണ്ടും പരസ്പരം നോക്കി ഒന്ന് പുച്ഛിച്ചു കൊണ്ട് ഫുഡ്‌ കഴിക്കാൻ തുടങ്ങി.... ദേവൂട്ടിയും ശ്രീയും നന്ദനും ശ്രീക്കുട്ടിയും അടുത്തതടുത്തായി ഇരുന്നതും ശ്രീയും നന്ദനും അച്ഛന്മാരെ പോലെ തന്നെ പരസ്പരം മുഖത്ത് നോക്കി ഒരു ലോഡ് പുച്ഛം വാരി വിതറി....!🙄 "ദേവൂട്ടി നമുക്ക് ഇറങ്ങണ്ടേ...." ചേട്ടത്തിയും ശ്രീക്കുട്ടിയും ഒക്കെ ഇരുന്നു ഓരോന്ന് പറയുമ്പോൾ ആണ് ശ്രീ വിളിച്ചത്.... അത് കേട്ടതും ദേവൂട്ടിയുടെ മുഖം മങ്ങി....! "അവൾ ഇന്ന് ഇവിടെ നിന്നോട്ടെ ഏട്ടാ...." ശ്രീക്കുട്ടി അവനെ നോക്കി പറഞ്ഞതും അവൻ ദേവൂട്ടിയെ ഒന്ന് നോക്കി....!അത് കണ്ടതും അവൾ എണീറ്റ് അവനരികിൽ ചെന്നു....! "വാ പോവാം ശ്രീയേട്ടാ...." 😨അത് കേട്ടതും അനുവും ശ്രീക്കുട്ടിയും വായും പൊളിച്ചു പരസ്പരം ഒന്ന് നോക്കി....! "ബൈ...." എല്ലാരോടും യാത്ര പറഞ്ഞു അവൾ കാറിൽ കേറി ഇരുന്നു....!അവളുടെ മുഖം കണ്ടതും ശ്രീ ചിരിക്കാതിരിക്കാൻ പാട് പെട്ടു....മുറിയിൽ കേറിയതും പെണ്ണ് ഇടുപ്പിൽ രണ്ട് കയ്യും വെച്ച് നിന്ന് അവനെ തുറിച്ചു നോക്കി....! "🙄നീ എന്താ ദേവൂട്യേ എന്നെ ഇങ്ങനെ നോക്കുന്നെ...." "ശ്രീയേട്ടൻ ദുഷ്ടനാ...." "ആണോ....?!!" അവൻ സ്വയം നോക്കി കൊണ്ട് ചോദിച്ചു....! "അല്ലാതെ പിന്നെ....! ഇന്ന് നീ ഇവിടെ നിന്നോ ദേവൂട്ടി എന്ന് പറയുന്നതിന് പകരം....."

"അതാണോ....നിനക്കറിയില്ലേ ദേവൂട്ടി എനിക്ക് നിന്നെ കാണാതിരിക്കാൻ പറ്റില്ലെന്ന്...." അവൻ നിഷ്കളങ്കത വാരി വിതറി പറഞ്ഞതും അവൾ അവനരികിൽ ചെന്നു ആ മുഖത്ത് സൂക്ഷിച്ചു നോക്കി....! "എങ്കിൽ ഞാൻ ഇന്ന് ശ്രീക്കുട്ടിയുടെ മുറിയിലാ കിടക്കുന്നെ...." "അതെന്തിനാ...." "ശ്രീയേട്ടന് എന്നെ കാണാതിരിക്കാൻ പറ്റുവോ എന്ന് അറിയാൻ...." "ചതിക്കല്ലേ എന്റെ ദേവൂട്ടി ഓരോ മിനിറ്റിലും എനിക്ക് നിന്നെ കാണണം.... നിന്നെ കാണാത്ത നിമിഷങ്ങൾ ഞാൻ ഓരോ യുഗങ്ങൾ ആയാ കഴിച്ചു കൂട്ടുന്നത്...." "ശ്രീയേട്ടൻ എന്റെ വീക്നെസ്സിൽ കയറി പിടിക്കുവാണെന്ന് എനിക്കറിയാം...." "അയ്യേ ഞാൻ എവിടെയും പിടിച്ചിട്ടില്ല...." അവൻ ഒരു കള്ളചിരിയോടെ അവളെ നോക്കി പറഞ്ഞതും അവൾ ആദ്യം വായും പൊളിച്ചു നിന്നെങ്കിലും പിന്നെ ചിരിച്ചു കൊണ്ട് അവനെ പിടിച്ചു തള്ളി പുറത്തേക്ക് ഓടി....! ഒരു പരീക്ഷണത്തിന് ശ്രീക്കുട്ടിയുടെ മുറിയിൽ ആണ് കിടന്നത് എങ്കിലും പാതിരാത്രി എപ്പോഴോ അവൾ എണീറ്റ് വന്നു ശ്രീയേട്ടനെയും കെട്ടിപ്പിടിച്ചു കിടന്നു....!

"എനിക്ക് അറിയാം ആയിരുന്നു നീ വരുവെന്ന്...." "മാമൻ പറഞ്ഞ പോലെ ഇവിടെ പ്രേതം ഉണ്ടോ എന്നൊരു ഡൌട്ട് അത് കൊണ്ടാ...." "മ്മ്... ഞാൻ വിശ്വസിച്ചു...." അവൻ ചിരിയോടെ പറഞ്ഞതും അവളും ഒരു ചിരിയോടെ അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി....! 💕____💕 "അല്ലെടി ഇതിന്റെ കണക്ക് എങ്ങനാ നാല് ദിവസം ആണോ....?!" ശ്രീക്കുട്ടി കിടന്നതും നന്ദൻ അവൾക്കരികിൽ ഇരുന്നു കാര്യായിട്ട് ഇരുന്നു ആലോചിച്ചു കൊണ്ട് ചോദിച്ചു....! "നാലോ ഒരാഴ്ചയാ...." "🙄ഏയ്‌ ദേവൂട്ടി ക്ഷേത്രത്തിൽ പോവാതിരിക്കുന്നത് നാലോ അഞ്ചോ ദിവസം ആണല്ലോ...." "അ.... അത്.... നന്ദേട്ടൻ അതിന് അവൾ ക്ഷേത്രത്തിൽ പോന്നത് കാണാറുണ്ടോ...." "അതില്ല എന്നാലും വരുന്നത് കാണാറുണ്ട്...." "അതൊക്കെ എന്റെ ഏട്ടൻ.... അവളെ കാണാൻ വേണ്ടി ആണെങ്കിലും കാലത്ത് എണീറ്റ് കുളി ഒക്കെ കഴിഞ്ഞു നിക്കും...." "അപ്പോഴും അവന്റെ പെങ്ങൾ ഒരുത്തി മൂടി പുതച്ചു ഉറക്കം ആവും...." "അത് പിന്നെ കാണാൻ ആളുണ്ടെങ്കിൽ ഞാനും ക്ഷേത്രത്തിൽ പോയേനെ...." "സാദാരണ പ്രാർത്ഥിക്കാൻ വേണ്ടിയാ ആളുകൾ ക്ഷേത്രത്തിൽ പോവാറ്...." "ആണോ എനിക്കത് അറിയില്ലായിരുന്നു...." "നീ ഇങ്ങനെ കലിപ്പാവല്ലേ ശ്രീക്കുട്ടി ഞാൻ ഒരു തമാശ പറഞ്ഞതല്ലേ...." "കലിപ്പ് ആവാതെ പിന്നെ....ഈ സമയത്ത് എനിക്ക് അമ്മയുടെ മടിയിൽ തല വെച്ച് കിടന്നാലേ ആശ്വാസം കിട്ടൂ.... അവരുടെ കൂടെ പോട്ടെ എന്ന് ചോദിച്ചപ്പോൾ നന്ദേട്ടൻ സമ്മതിച്ചോ...."

"അതാണോ ഈ കലിപ്പിന്റെ കാരണം.... വാ നീ ഇവിടെ കിടന്നോ...." നന്ദൻ അവളെ പിടിച്ചു തന്റെ മടിയിൽ തല ചായ്ച്ചതും അവൾ പ്രണയത്തോടെ അവനെ നോക്കി പുഞ്ചിരിച്ചു....! "ഒരാഴ്ച ഒന്നും ഇല്ല.... അഞ്ചാറ് ദിവസേ ഉള്ളു ട്ടോ...." "എടീ കള്ളി...." അവൻ ഒരു ചിരിയോടെ അവളുടെ കവിളിൽ അമർത്തി ചുംബിച്ചു.... അവളും ആശ്വാസത്തോടെ അവന്റെ മടിയിൽ കിടന്നു ഉറക്കത്തെ കൂട്ട് പിടിച്ചു....! കാലത്ത് പെണ്ണ് എണീറ്റതും അവൾ അവന്റെ മടിയിൽ തന്നെയാണ്.... അവൻ ആണെങ്കിൽ ഇരുന്ന് ഉറക്കം ആണ്.... അത് കണ്ടതും അവൾ എണീറ്റ് അവന്റെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് എണീറ്റ് ബാത്‌റൂമിൽ കയറി ഫ്രഷ് ആയി ഇറങ്ങി....! പിന്നെ രണ്ടാളും എക്സാം തിരക്കിൽ ആയിരുന്നു.... രണ്ട് കെട്ടിയോന്മാരും വിട്ടു വീഴ്ച ചെയ്യാത്ത സ്ഥിതിക്ക് രണ്ടും ഫോണിലൂടെ ഡൌട്ട് തീർത്തു നന്നായി പഠിച്ചു....! ശ്രീ മുറിയിലേക്ക് വരുമ്പോ കണ്ടത് നോട്സ് എഴുതുന്ന ദേവൂട്ടിയെ ആണ്....അവൻ ഒരു പുഞ്ചിരിയോടെ അവളെ നോക്കി ബെഡിൽ ഇരുന്നു.... നാളെ പെണ്ണിന്റെ വൃതം തീരുന്ന ദിവസം ആണ്.... ദിവസങ്ങൾ എണ്ണി ഉറപ്പ് വരുത്തി അവൻ ഒരു ചിരിയോടെ അവൾക്കരികിലേക്ക് ചെന്നു....!..തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story