Oh my love 😱: ഭാഗം 44

oh my love

രചന: AJWA

"കഴിഞില്ലേ ദേവൂട്ടി...." "മ്മ്... കഴിഞ്ഞു.... എന്നാലും പഠിച്ചത് ഒന്ന് ഓർത്ത് നോക്കുവാ...." "അത്രയൊക്കെ മതിയെന്നെ....വന്നു കിടക്ക്...." "ഞാൻ എങ്ങാനും തോറ്റാൽ ശ്രീയേട്ടനാ അതിന്റെ നാണക്കേട്...." "എന്റെ ദേവൂട്ടി തോക്കില്ല.... അത് എനിക്കറിയാം...." അതിനവൾ ഒന്ന് ചിരിച്ചു കൊണ്ട് എണീറ്റ് ബെഡിൽ കയറി കിടന്നു....അവന്റെ ദയനീയമായ നോട്ടം കണ്ടതും അവനുള്ള പതിവ് ചുംബനം കൊടുത്തു അവൾ വീണ്ടും കിടന്നു.... അവൻ ഒന്നും പറയാതെ അവളെയും നോക്കി ചിരിച്ചു കൊണ്ട് തൊട്ടടുത്തായി കിടന്നു...! കാലത്ത് എണീറ്റ് ക്ഷേത്ര ദർശനം ഒക്കെ കഴിഞ്ഞു അവൾ കോളേജിലേക്ക് പോവാൻ റെഡി ആയി....ഇന്ന് തൊട്ട് വൃതം തീരുന്ന കാര്യം എക്സാം ടെൻഷനിൽ പെണ്ണ് മറന്നു....! ശ്രീയും റെഡി ആവുന്നത് കണ്ട് അവൾ ചെന്നു അവന്റെ കവിളിൽ ചുംബിച്ചു....! "ഞാൻ പോട്ടെ ശ്രീയേട്ടാ.... എനിക്ക് എല്ലാം നല്ലത് പോലെ എഴുതാൻ പറ്റാൻ പ്രാർത്ഥിക്കണേ...." "അപ്പൊ ഇവിടെ ഇല്ലേ...." "അതൊക്കെ വന്നിട്ട്.... ബൈ...." എന്നും പറഞ്ഞു കവിളിൽ ഒന്ന് കൂടി ചുംബിച്ചു കൊണ്ട് അവൾ ഇറങ്ങി.... ശ്രീക്കുട്ടിയോടൊപ്പം എക്സാം കാര്യം ചർച്ച ചെയ്തു കൊണ്ടാണ് ബസ്‌റ്റോപ്പിലേക്ക് നടന്നത്....

ശ്രീയേട്ടൻ വന്നതും അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു....വൃതം തീരുന്നത് ഓർത്തു കൊണ്ട് അവൻ അവളെ നോക്കി നല്ലത് പോലെ ചിരിച്ചു....!😍 "സൂക്ഷിച്ചു പോണം രണ്ടാളും...." "മ്മ്.... ശ്രീയേട്ടനും...." "മ്മ്...." അവനും അവളെ നോക്കി ഒന്ന് മൂളി.... ബസ് പോയതും ശ്രീയും അവിടെ നിന്ന് പോയി....! 💕___💕 രാത്രി വരാൻ ശ്രീ ലേറ്റ് ആവുന്നത് കണ്ട് ദേവൂട്ടി സിറ്റൗട്ടിൽ തന്നെ ഇരുന്നു.... അവൾക്ക് അരികിൽ ആയി മാമനും വന്നിരുന്നതും അവൾ മാമനെ നോക്കി ഒന്ന് ചിരിച്ചു....! "മോൾ അവനെ വിളിച്ചു നോക്കിയില്ലേ...." "മ്മ് വിളിച്ചു.... ഡ്രൈവിങ്ങിൽ ആവും.... അത് കൊണ്ട് അതികം വിളിച്ചു ഡിസ്റ്റർബൻസ് ചെയ്യേണ്ടെന്ന് കരുതി...." "എന്തെങ്കിലും തിരക്കുണ്ടെങ്കിലേ അവൻ ഇങ്ങനെ ലേറ്റ് ആവാറുള്ളൂ... അല്ലാതെ ഒരു ചീത്ത സ്വഭാവവും കൂട്ട് കെട്ടും അവനില്ല...." ☹️അതൊക്കെ ഏഴു വർഷം മുന്നേ എനിക്ക് മനസ്സിൽ ആയതാ മാമാ എന്ന പോലെ ദേവൂട്ടി അങ്ങേരെ ഒന്ന് നോക്കി....! "ബോർ അടിക്കുന്നു മാമാ....മാമൻ മുമ്പത്തെ കഥ വല്ലതും പറയ്‌...." "ആ എങ്കിൽ ഞാൻ പണ്ട് പത്താം ക്‌ളാസിൽ പഠിക്കുമ്പോ ഉള്ള പ്രേമത്തെ പറ്റി പറയാം...." "അപ്പോഴേ മാമന് ലവ് ഒക്കെ ഉണ്ടായിരുന്നോ...."

"ഉണ്ടായിരുന്നോ എന്നോ....അന്ന് ഞാൻ ആയിരുന്നു സ്കൂൾ ലീഡർ.... കാണാൻ ഇപ്പൊ ഉള്ളതിനേക്കാൾ സൗന്ദര്യവും ഉണ്ട്....ക്ലാസിൽ ഉള്ള പെൺപിള്ളേർ മാത്രം അല്ല സ്കൂളിൽ തന്നെ ഉള്ള ഭൂരിഭാഗം പെൺപിള്ളേരും എന്റെ പിറകെ ആയിരുന്നു...." 🥺മാമാ വേണ്ടായിരുന്നു.... ഇത് അച്ഛനെക്കാൾ കഷ്ടം ആണല്ലോ....! "ആരോടെങ്കിലും ഒരു പെണ്ണിനോട് ഇഷ്ടം ആണെന്ന് പറഞ്ഞാൽ ബാക്കി ഉള്ള പെൺകുട്ടികൾക്ക് വിഷമം ആവുമെന്ന് കരുതി ഞാൻ ആണെങ്കിൽ ആരോടും ഇഷ്ടം ആണെന്ന് പറയാനും പോയില്ല...." "പത്തിരുപ്പത്തി അഞ്ച് കൊല്ലം പഴക്കം ഉള്ള വീടാ മനുഷ്യാ.... എല്ലാം കൂടെ ഇടിഞ്ഞു പൊളിഞ്ഞു വീഴും...." 😢ച്ചേ നശിപ്പിച്ചു.... മാമൻ കെട്ടിയോളുടെ ഡയലോഗ് കേട്ട് അവരെ ഒന്ന് തുറിച്ചു നോക്കി....! "മോൾ അതൊന്നും വിശ്വസിക്കേണ്ട...ഏതെങ്കിലും ഒരുത്തിയെങ്കിലും നോക്കി കിട്ടാൻ വഴിപാട് നടത്തുന്ന മനുഷ്യനാ ഇത്...." ദേവൂട്ടി ഉള്ളിൽ പൊട്ടിയ ചിരി കടിച്ചു പിടിച്ചു ഇരുന്നു....! ശ്രീ വന്നതും മാമൻ ദേഷ്യത്തോടെ അകത്തേക്ക് നടന്നു....!

"അച്ഛന് എന്ത് പറ്റി....?!!" "അത് മാമൻ എന്നോട് പഴയ പ്രണയകാലം ഒക്കെ പറയുക ആയിരുന്നു... മാമി വന്ന് എല്ലാം നശിപ്പിച്ചു അതിന്റെ ദേഷ്യവാ...." "മ്മ്...." "ശ്രീയേട്ടൻ എന്താ ലേറ്റ് ആയത്....?!!" "അ.... അത്.... ഞാൻ....അത്യാവശ്യകാര്യം ഉണ്ടായിരുന്നു...." അവൻ ഒന്ന് പരുങ്ങി കൊണ്ട് പറഞ്ഞതും അവൾ അത് വിശ്വസിച്ചു അകത്തേക്ക് നടന്നപ്പോൾ അവൻ അവൾ പോവുന്നത് നോക്കി ഒന്ന് ചിരിച്ചു....! "ഞാൻ ഫ്രഷ് ആയി വരാം...." ശ്രീ അതും പറഞ്ഞു മുറിയിലേക്ക് പോയതും ദേവൂട്ടി മാമിയോടൊപ്പം കിച്ചണിലേക്ക് നടന്നു.... ഫുഡ്‌ ഒക്കെ എടുത്തു ഡെയിനിങ് ടേബിളിൽ കൊണ്ട് വെച്ചതും ശ്രീ ഫ്രഷ് ആയി വന്നിരുന്നു....! "മാമാ വാ ഫുഡ്‌ കഴിക്കാം...." അല്ലേലും അവളോടുള്ള ദേഷ്യത്തിന് ഞാൻ എന്തിനാ ഫുഡ്‌ കഴിക്കാതിരിക്കുന്നത്....എന്ന ചിന്തയോടെ മാമൻ വന്നിരുന്നു കെട്ടിയോളെ ഒന്ന് കൂടി തുറിച്ചു നോക്കി ഫുഡ്‌ കഴിക്കാൻ തുടങ്ങി....! ശ്രീ ആണെങ്കിൽ ഇന്നത്തോടെ വൃതം തീരുമെന്ന ചിന്തയോടെ ദേവൂട്ടിയെയും നോക്കി ഇരുന്നാണ് കഴിച്ചത്....!😘

"നിന്റെ എക്സാം തീർന്നോ ദേവൂട്ടി...." മുറിയിൽ വന്നതും ശ്രീ ദേവൂട്ടിയെ നോക്കി കൊണ്ട് ചോദിച്ചു....! "മറ്റന്നാൾ കൂടി ഉണ്ട്...." "മറ്റന്നാളോ....?!!"😨 "ആ എന്തെ...." "ഏയ്‌.... ഒന്നുല്ല ഞാൻ ചോദിച്ചു എന്നെ ഉള്ളു.... അപ്പൊ നാളെ ഇല്ലേ...." "നാളെ ലീവാ...." എല്ലാ പ്ലാനും വെള്ളത്തിൽ ആയോ ദൈവമേ....!ശ്രീ നിരാശയോടെ ഓരോന്ന് ചിന്തിച്ചു ബെഡിൽ ഇരുന്നു....! "എക്സാം കഴിഞ്ഞാൽ വൺ വീക്ക്‌ ലീവ് ഉണ്ട്....അപ്പൊ നമുക്ക് മൂവി കാണാൻ പോവണം...." "എങ്കിൽ ഹണിമൂൺ ട്രിപ്പ്‌ പോയാലോ...." "ഏയ്‌ അത് വേണ്ട.... എനിക്ക് ആരെയും കാണാതിരിക്കാൻ പറ്റില്ല...."😒 അത് കേട്ടതും ശ്രീ ഒന്ന് ചിരിച്ചു....! "ഇത്ര നല്ല ഭാര്യയെ കിട്ടാനും വേണം യോഗം....ഹണിമൂൺ ട്രിപ്പ്‌ പോയില്ലെന്ന് പറഞ്ഞു ഡിവോഴ്സ് വാങ്ങുന്ന കാലവാ ഇത്...." "എന്നെ എങ്ങാനും ഹണിമൂണ് കൊണ്ട് പോയാൽ ആവും ഞാൻ ഡിവോഴ്സ് വാങ്ങുന്നെ...." "ഇല്ല എന്റെ ദേവൂട്ടി.... നിനക്ക് ഇഷ്ടം ഇല്ലാത്തത് ഒന്നും ഞാൻ ചെയ്യില്ല...." അവൾ ചിരിച്ചു കൊണ്ട് അവന്റെ കവിളിൽ ഉമ്മ വെച്ചു....! "കാലത്തും ഇവിടെയെ കിട്ടിയുള്ളൂ...." "ആണോ...." എന്നും പറഞ്ഞു അവൾ ചുണ്ടുകൾ അവന്റെ അധരങ്ങൾക്ക് മീതെ അമർത്തി.... കീഴ്ചുണ്ട് അവനായി വിട്ടു കൊടുത്തുകൊണ്ടവൾ അവന്റെ മേൽ ചുണ്ട് നുണഞ്ഞു....

ചുംബനത്തിന്റെ തീവ്രത കൂടിയതും അവൻ അവളുടെ ഇരു ചുണ്ടുകളും നുണഞ്ഞു.... സ്വയം നഷ്ടപ്പെടുമെന്ന് തോന്നിയതും അവൻ തന്നെ അവളിൽ നിന്ന് അടർന്നു മാറി...! അവൾ കിതപ്പോടെ അവനെ നോക്കിയതും അവൻ അവളെ പിടിച്ചു തന്റെ നെഞ്ചോരം ചേർത്തു കൊണ്ട് കിടന്നു....! ദേവൂട്ടിയുടെ അലാറം കേട്ട് കണ്ണ് തുറന്ന ശ്രീ അവളെ മതി വരാതെ നോക്കി ഇരുന്നു.... അങ്ങനെ വൃതം തീർന്നു.... ഇപ്പൊ തന്നെ കടിച്ചു തിന്നാൻ തോന്നുവാ.... ഉറക്കത്തിൽ ഉള്ള അവളെ നോക്കി അവൻ ചിരിച്ചു.... വീണ്ടും അലാറം അടിഞ്ഞതും ദേവൂട്ടി കണ്ണ് തുറന്നത് കണ്ട് ശ്രീ അവളിൽ ഉള്ള നോട്ടം മാറ്റി....! ശ്രീ കമ്പനിയിലേക്ക് പോയതും ദേവൂട്ടി നാളത്തെ എക്സാം ബുക്ക്‌ എടുത്തു ഇരുന്നു.... ദേവൂട്ടി ഉള്ളത് കൊണ്ട് തന്നെ ശ്രീ നേരത്തെ വന്നിരുന്നു.... "ദേവൂട്ടി എവിടെ അമ്മേ...." "അച്ഛൻ പുറത്ത് പോയെ പിന്നെ ബോർ അടിക്കുന്നു എന്ന് പറഞ്ഞു പുറത്തോട്ട് ഇറങ്ങിയതാ.... പറമ്പിൽ എവിടെ എങ്കിലും കാണും...." അവനും പുറത്തേക്ക് ഇറങ്ങിയതും അവൾ കുള കടവിൽ ഇരുന്നു ഓരോ കല്ല് എടുത്തു വെള്ളത്തിൽ ഇട്ടു സ്വപ്നത്തിൽ എന്ന പോലെ ഇരിക്കുന്ന ദേവൂട്ടിയെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട് അവൻ അവൾക്കരികിൽ ആയി ഇരുന്നു....!

"എന്ത് പറ്റി എന്റെ ദേവൂട്ടിക്ക്...." "ഏയ്‌ ഒന്നുല്ല ശ്രീയേട്ടാ...." അവൾ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു....! 😦വൃതം തീർന്ന കാര്യം എങ്ങനെ ഇതിനോട് ഒന്ന് പറയും.... അല്ലെങ്കിൽ ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്ന ആളാ.... ദേവൂട്ടി അവനെ നോക്കി ആ ചിന്തയിൽ ആണ്.... അവനും അവളുടെ നോട്ടത്തിൽ തന്നെ മനസ്സിൽ ആക്കിയെങ്കിലും ഒന്നും അറിയാത്ത പോലെ ഇരുന്നു....! "എന്റെ ദേവൂട്ടിക്ക് ബോർ അടിച്ചിരിക്കുകയാണെന്ന് കേട്ടല്ലോ...." "മ്മ്.... പഠിപ്പ് ഒക്കെ കഴിഞ്ഞപ്പോഴേക്കും ബോർ അടിച്ചു തുടങ്ങി.... മാമന്റെ രണ്ട് തള്ള് കേൾക്കാം എന്ന് കരുതി വന്നപ്പോൾ പുള്ളി പുറത്തേക്ക് പോയി....അല്ല ശ്രീയേട്ടൻ എന്താ ഇന്ന് നേരത്തെ...." "എനിക്ക് തോന്നി എന്റെ ദേവൂട്ടി ഇവിടെ ബോർ അടിച്ചിരിക്കുകയാണെന്ന് അത് കൊണ്ട് വന്നതാ...." അത് കേട്ടതും അവൾ ചിരിച്ചു കൊണ്ട് അവനെ ഒന്ന് നോക്കി.... പിന്നെ ഒരു കുസൃതിയോടെ അവനെ പിടിച്ചു വെള്ളത്തിലേക്ക് ഒരു തള്ള് ആയിരുന്നു.... അവൻ വീണത് കണ്ട് അവൾ നിന്ന് ചിരിക്കാൻ തുടങ്ങി.... അവനും ഉയർന്ന് പൊങ്ങി അവളെ നോക്കി ഒന്ന് ചിരിച്ചു....! അവൻ പിണക്കം നടിച്ചു അവിടെ തന്നെ നിന്നതും ദേവൂട്ടി സ്റ്റെപ് ഇറങ്ങി അവസാനം ചെന്നു നിന്നു....!

"പനി പിടിക്കും വാ ശ്രീയേട്ടാ...." അവൾ അവന് നേരെ കയ് നീട്ടി കൊണ്ട് പറഞ്ഞതും അവൻ ഒരു കള്ള ചിരിയോടെ അവളുടെ കയ്യിലേക്ക് കയ് വെച്ച് അവളെ പിടിച്ചു വലിച്ചു....! "എന്ത് പണിയാ ശ്രീയേട്ടൻ കാണിച്ചേ...." അവൾ ചോദിച്ചു തീരുന്നതിനു മുന്നേ അവൻ അവളെ പിടിച്ചു തന്റെ നെഞ്ചോരം ചേർത്തു നിർത്തി അവളുടെ അധരങ്ങളിലേക്ക് ചുണ്ടുകൾ ചേർത്തു.... ആ തണുപ്പിൽ ഇരുവരും പരസ്പരം മറന്നു ചുംബിച്ചു.... അവന്റെ കയ് അവളുടെ വയറിലേക്ക് നീങ്ങിയതും ദേവൂട്ടി വിറയലോടെ അവന്റെ തോളിൽ കയ്കൾ അമർത്തി....! അരക്കെട്ടിലേക്ക് നീങ്ങിയ കയ്കൾ എന്തിനോ വേണ്ടി തിരയുന്ന പോലെ അവിടെ ഒക്കെ ഒഴുകി നടന്നു.... വൃതം കഴിഞ്ഞെന്ന് അറിയാവുന്നത് കൊണ്ട് തന്നെ രണ്ട് പേരും അകലാൻ ആഗ്രഹിച്ചില്ല.... എങ്കിലും ശ്രീ താൻ ആഹ്രഹിച്ചത് പോലെ അവളെ നേടി എടുക്കാൻ ഉള്ള പ്ലാനിങ് ആയിരുന്നു.... അത് കൊണ്ട് തന്നെ അവൻ അവളെ മോചിപ്പിച്ചു അവളുടെ ചുവന്നു തുടുത്ത മുഖത്തേക്ക് ഒന്ന് നോക്കി....! "വൃതം മുടക്കേണ്ട....വാ പോവാം..." അവളെയും പിടിച്ചു കയറി കൊണ്ട് അവൻ പറഞ്ഞതും പെണ്ണ് കിളി പോയ പോലെ നിന്നു....😨വൃതം തീർന്നെന്ന് അപ്പൊ അറിയില്ലേ....!

"നമുക്ക് നിന്റെ വീട്ടിലേക്ക് ഒന്ന് പോയാലോ...." ഫ്രഷ് ആയി ഇറങ്ങിയതും ദേവൂട്ടിയെ നോക്കി ശ്രീ ചോദിച്ചപ്പോൾ തന്നെ അവളുടെ മുഖം തെളിഞ്ഞു....!രണ്ട് പേരും ഇറങ്ങുമ്പോ ആണ് അച്ഛൻ കേറി വന്നത്....! "നിങ്ങൾ എങ്ങോട്ടാ...." "ഞങ്ങൾ ഇവളുടെ വീട് വരെ...." "ഇത് പോലെ എന്റെ മോളെ അവിടെ കെട്ടിച്ചയച്ചിട്ടുണ്ട്....അവർ ഇങ്ങോട്ട് വരാതെ നിങ്ങൾ പോയാൽ ശരിയാവില്ല...." ശ്രീ ദയനീയമായി ദേവൂട്ടിയെ ഒന്ന് നോക്കി....! "ഞങ്ങളെ കല്യാണം അല്ലെ ആദ്യം കഴിഞ്ഞത് അപ്പൊ ഞങ്ങൾ അല്ലെ ആദ്യം പോവേണ്ടത്.... അത് കഴിഞ്ഞു അവർ വരുവോന്ന് നോക്കാം.... വന്നില്ലെങ്കിൽ അപ്പൊ കാണാം...." ദേവൂട്ടി മാമനോടായി പറഞ്ഞതും ശ്രീ വായും പൊളിച്ചു പെണ്ണിനെ നോക്കിയതും പെണ്ണ് സൈറ്റ് അടിച്ചു കാണിച്ചു....! ദേവൂട്ടിയുടെ സോപ്പിടലിൽ മാമൻ നല്ലത് പോലെ പതഞ്ഞു....! "എങ്കിൽ നിങ്ങൾ പോയി വാ...." അത് കേട്ടതും ദേവൂട്ടിയും ശ്രീയും ഇറങ്ങി....! "എടാ ശ്രീ...." അച്ഛന്റെ വിളിയിൽ ശ്രീ തിരിഞ്ഞു നോക്കി....! "എന്താ അച്ഛാ...." "നിന്നോട് എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.... മോൾ അവിടെ നിന്നോ...." ശ്രീയെയും കൊണ്ട് അങ്ങേര് മാറി നിന്നതും ദേവൂട്ടി എന്തെങ്കിലും കൊനിഷ്ട് ആവും എന്ന് ചിന്തിച്ചു നിന്നു....!

"അവൾ പറഞ്ഞത് പോലെ ആദ്യം നിങ്ങടെ കല്യാണം അല്ലെ കഴിഞ്ഞത്.... അപ്പൊ ഒരു കുഞ് ജനിക്കുന്നുണ്ടെങ്കിൽ അത് ശ്രീ നിലയത്തിൽ ആയിരിക്കണം...." ഇത് വരെയും വൃതത്തിൽ ആയിരുന്ന ഭാര്യയെ അവൻ ഒന്ന് തിരിഞ്ഞു നോക്കി.... പെണ്ണിന്റെ കുഞ്ഞേട്ടൻ അവിടെ പ്ലാൻ ഏറ്റെടുത്തു.... അപ്പോഴാ ഇങ്ങനെ ഒന്ന്....! "അതിപ്പോ ദേവ നിലയത്തിൽ ആയാലും ശ്രീക്കുട്ടി...." "പണ്ട് ആ ചന്ദ്രൻ എന്നെ തോൽപിച്ചപ്പോൾ ഞാൻ എന്ത് മാത്രം ആഗ്രഹിച്ചതാ എന്ന് അറിയോ നിനക്ക് എന്നെങ്കിലും ഒരു വിജയം...." "അച്ഛന് ജയിക്കാൻ വേറെ എന്തെല്ലാം വഴിയുണ്ട്...." "നിനക്കെന്താടാ നിന്റെ കഴിവിൽ വിശ്വാസം ഇല്ലേ...." "വേണ്ടാത്തത് പറഞ്ഞാൽ അച്ഛൻ ആണെന്ന് ഒന്നും ഞാൻ നോക്കൂല....ഞാൻ മാത്രം വിചാരിച്ചാൽ പോരാ എല്ലാം ദൈവം തീരുമാനിച്ചാൽ കൂടിയേ നടക്കൂ...." എന്നും പറഞ്ഞു ശ്രീ പുറത്തേക്ക് നടന്നു....! "എന്താ ശ്രീയേട്ടാ മാമൻ സ്വകാര്യം പറഞ്ഞത്....?!!" ദേവൂട്ടി അവന്റെ ബൈക്കിന്റെ പിന്നാലെ കേറി ഇരുന്നു കൊണ്ട് ചോദിച്ചു....! "അത് പഴയ ഒരു കണക്കിനെ പറ്റി പറഞ്ഞതാ...." അവൻ അത്ര മാത്രം പറഞ്ഞു പെണ്ണിനെ മിററിൽ ഒന്ന് നോക്കി.... എന്നാലും അച്ഛന് ഒന്ന് ജയിച്ചു കാണിക്കാൻ അച്ഛനെ തോൽപിച്ച ആളുടെ മോൾ തന്നെ വേണ്ടി വരുമോ....!😍 വീട്ടിൽ എത്തിയതും എല്ലാരും അവരെ സന്തോഷത്തോടെ സ്വീകരിച്ചു....നന്ദനും ദാസും വൈകിയാണ് എത്തിയത്....!

"എന്താ ശ്രീ ഈ നേരത്ത് ഇങ്ങനെ ഒരു വരവ്....." നന്ദൻ അവനെ തനിച്ചു കിട്ടിയപ്പോൾ ചോദിച്ചു....!ദേവൂട്ടി ശ്രീക്കുട്ടിയുടെയും ചേട്ടത്തിയുടെയും കൂടെ ഇരുന്നു സംസാരം ആണ്....! "വേറൊന്നും അല്ല പെങ്ങളുടെ വൃതം അവസാനിച്ചു.... അപ്പൊ പിന്നെ...."😍 നന്ദൻ അവനെ നല്ലത് പോലെ ഒന്ന് നോക്കിയതും അവൻ ഇളിച്ചു കാണിച്ചു....! "ശ്രീയേട്ടൻ ഈയിടെ ആയിട്ട് കുറച്ചേ കഴിക്കുന്നുള്ളൂ.... കഴിക്കെന്നെ...." ദേവൂട്ടി ആരെയും ശ്രദ്ധിക്കാതെ ശ്രീയെ മാത്രം കഴിപ്പിക്കുന്നത് കണ്ട് നന്ദനും ദാസും ഒരു പോലെ കുശുമ്പോടെ നോക്കി....😟 "നമുക്ക് പോവാം ശ്രീയേട്ടാ.... നാളെ എക്സാം ഉണ്ട്.... കുറച്ച് പ്രെപറേഷൻ ചെയ്യാൻ ഉണ്ട്...." അത് കേട്ടതും ശ്രീ ദാസിനെ നോക്കി ഒന്ന് ചിരിച്ചു.... അന്നൊക്കെ ഇറങ്ങാൻ മടി കാണിക്കുന്ന അവൾ തന്നെ ഇന്ന് ഇങ്ങനെ പറയും എന്ന് അവനും കരുതിയില്ല....! "എക്സാം ഒക്കെ കഴിഞ്ഞു സ്റ്റഡി ലീവിന് ഞാൻ ഇവിടെ ഒരു അഞ്ചാറ് ദിവസം എങ്കിലും കഴിയും...." അത് കേട്ടതും ശ്രീ എന്നിട്ട് നീ കഴിഞ്ഞത് തന്നെ എന്ന പോലെ അവളെ നോക്കി....

ദാസിനും അങ്ങനെ ഒന്ന് കേട്ടപ്പോൾ ആണ് ആശ്വാസം ആയത്....! "പോട്ടെ...." അവൾ എല്ലാരേയും കെട്ടിപ്പിടിച്ചു വിഷമത്തോടെ യാത്ര പറഞ്ഞു....!നന്ദൻ ആണെങ്കിൽ പെങ്ങളെ അവന്റെ കയ്യീന്ന് രക്ഷിച്ചേക്കണേ എന്ന ആഗ്രഹത്തോടെ ആണ് നിന്നത്....!😒 മുറിയിൽ എത്തിയതും ശ്രീ ബാത്‌റൂമിലേക്ക് നടന്നു.... ദേവൂട്ടി ആണെങ്കിൽ ബുക്ക്‌ എടുത്തു പഠിക്കാൻ ഇരുന്നു.... ശ്രീ ഫ്രഷ് ആയി ഇറങ്ങി പെണ്ണിനെ നോക്കി കൊണ്ട് ബെഡിൽ ഇരുന്നു.... സാരി വിടവിലൂടെ അവളുടെ വയറിലേക്ക് അവന്റെ നോട്ടം പതിഞ്ഞതും അവൻ ഒരു ചിരിയോടെ അതും നോക്കി ഇരുന്നു.... ഈ ദർശനം അവളുടെ വൃതം തീർന്നെന്ന ഓർമപ്പെടുത്തൽ കൂടിയായപ്പോൾ അവൻ നോട്ടം മാറ്റി.... നാളത്തെ എക്സാം കൂടി കഴിയട്ടെ.... ആഗ്രഹിച്ച പോലെ അവളെ സ്വന്തം ആക്കണം.... അത് വരെ എങ്ങനെ പിടിച്ചു നിക്കും ആവോ....!😒 "വന്നു കിടക്ക് ദേവൂട്ടി.... അല്ലെങ്കിൽ പിന്നെ എക്സാം ടൈം ഉറക്കം വരും...." അവൾ എണീറ്റ് വന്നു അവനരികിൽ ആയി ഇരുന്നു....! "നാളത്തെ എക്സാം കൂടി കഴിഞ്ഞിട്ട് വേണം സ്വസ്ഥം ആയി ഉറങ്ങാൻ...." ഇനി അങ്ങോട്ട് നിനക്ക് ഉറക്കം ഇല്ലാത്ത രാത്രിയാണ് എന്റെ ദേവൂട്ടി.... അവൻ ഒരു ചിരിയോടെ അവളെ നോക്കി....

തനിക്കുള്ള പതിവും ചോദിച്ചു അവൻ ഇരുന്നതും അവൾ അവന്റെ ചുണ്ടിൽ ഒന്ന് ചുംബിച്ചു.... കൂടുതൽ പണിക്ക് നിന്നാൽ എല്ലാ പ്ലാനും തെറ്റും എന്ന് അവനും തോന്നി.... അത് കൊണ്ട് തന്നെ അവൻ അവളെയും ചേർത്തു പിടിച്ചു കിടന്നു....വൃതം കഴിഞ്ഞ ദേവൂട്ടി അവനെ ഒന്ന് ദയനീയമായി നോക്കി....അങ്ങോട്ട് പറഞ്ഞു ഓർമിപ്പിച്ചാൽ ശ്രീയേട്ടൻ എന്ത് കരുതും.... എന്നാലും എന്റെ ശ്രീയേട്ടൻ അല്ലെ പറഞ്ഞേക്കാം....!😘 "ശ്രീയേട്ടാ...." "എന്താ ദേവൂട്ടി....?!!" "അ.... അത്.... ഞാൻ.... എന്റെ...." ദേവൂട്ടി പറയാൻ ആവാതെ വിക്കുന്നത് കണ്ടപ്പോൾ തന്നെ അവന് കാര്യം മനസ്സിൽ ആയിരുന്നു....! "നാളെ എക്സാം അല്ലെ ഇപ്പൊ ഒന്നും ചിന്തിക്കേണ്ട.... ഉറങ്ങിക്കോ...." അവൻ അവളെ ഒന്ന് കൂടി തന്നിലേക്ക് ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.... അവളും പിന്നെ അവന്റെ നെഞ്ചോരം ചേർന്ന് ഒരു പുഞ്ചിരിയോടെ കിടന്നു....! 💕___💕 "പോട്ടെ ശ്രീയേട്ടാ ബൈ...." "മ്മ്... എക്സാം നല്ലത് പോലെ എഴുതണം...." "അത് ഞാൻ ഏറ്റു...." "സൂക്ഷിച്ചു പോണേ ദേവൂട്ടി....അല്ലെങ്കിൽ വേണ്ട ഞാൻ ഡ്രോപ്പ് ചെയ്യാം...." "അത് വേണ്ട ശ്രീയേട്ടാ....ശ്രീയേട്ടന് പോവണ്ടേ...." "അത് സാരല്ല്യന്നെ നീ വാ...." അവൻ അവളെയും കൊണ്ട് കാറിൽ കയറി....

ശ്രീ കുട്ടി വന്നതും അവളും രണ്ട് പേരെയും ഒന്ന് നോക്കി കയറി ഇരുന്നു....ശ്രീ നല്ലൊരു റൊമാന്റിക് സോങ് പ്ലെ ചെയ്തു ദേവൂട്ടിയെ ഇടക്ക് ശ്രദ്ധിക്കുന്നുണ്ട്....! രണ്ട് പേരും ബുക്കും നോട്സും നോക്കി പഠിത്തത്തെ പറ്റിയുള്ള സംസാരം ആണ്....! "രണ്ടും ഇറങ്ങിക്കെ കോളേജിൽ എത്തി...." അപ്പോഴാണ് രണ്ടും അതിൽ നിന്ന് തല പൊക്കിയത്....! "ഞാൻ പിക് ചെയ്യാൻ വരും..." "അങ്ങനെ ആണെങ്കിൽ ശ്രീയേട്ടൻ ഇവിടെ തന്നെ നിക്കുന്നതാ നല്ലത്.... എക്സാം കഴിഞ്ഞാൽ പിന്നെ ക്ലാസ് ഇല്ല...." "അപ്പോഴേക്കും ഞാൻ വരാം നിങ്ങൾ പോയിക്കോ....എക്സാം ഒക്കെ നല്ലത് പോലെ എഴുതണം.... All the best...." എന്നും പറഞ്ഞു ശ്രീ പോയതും രണ്ടും അകത്തേക്ക് നടന്നു....! "ഏട്ടന് എന്താ ഇന്ന് ഒരു പ്രത്യേക സ്നേഹം...." "എനിക്കും അങ്ങനെ തോന്നി....എന്താണാവോ കാര്യം...." രണ്ടും പിന്നെ എക്സാം കാര്യത്തിൽ തന്നെ വന്നു വീണു....! ശ്രീ ഒരു ചിരിയോടെ ആയിരുന്നു അവരെ പിക് ചെയ്യാൻ വന്നത്.... ഇനി കുറച്ച് മണിക്കൂറുകൾ കൂടി കഴിഞ്ഞാൽ അവൾ എല്ലാ അർത്ഥത്തിലും തന്റേതാവാൻ പോവാണെന്നുള്ള ചിന്ത ആയിരുന്നു അവന്റെ ഉള്ളിൽ....!തിരിച്ചുള്ള വരവിൽ അവൻ ഒരു ഐസ്ക്രീം പാർലറിന് മുന്നിൽ വണ്ടി നിർത്തി....!

ഐസ്ക്രീം ഒക്കെ ഓർഡർ ചെയ്തു ഇരുന്നതും ശ്രീക്കുട്ടി ദേവൂട്ടിയെ ഒന്ന് തോണ്ടി....! "നിങ്ങടെ ഫസ്റ്റ് നൈറ്റ്‌ സ്റ്റാർട്ട്‌ ആയോ....?!!" "😒ഉ ഹും...." "വൃതം ഒക്കെ കഴിഞ്ഞിട്ടും...."🙄 "ശ്രീയേട്ടൻ അത് മറന്നെടി.... പിന്നാലെ നടന്ന് ഇഷ്ടം ആണെന്ന് പറഞ്ഞ പോലെ ഇനി എന്റെ വൃതം തീർന്ന് ശ്രീയേട്ടാ എന്നും പറഞ്ഞു പിന്നാലെ നടക്കാൻ പറ്റോ...."😟 ദേവൂട്ടി നിരാശയോടെ ആയിരുന്നു അത് പറഞ്ഞത്....എന്നാൽ ശ്രീ അവളെ തന്നെ നോക്കി സ്വയം മറന്നു ഇരിപ്പ് ആയിരുന്നു....! ഐസ്ക്രീം നുണഞ്ഞു കൊണ്ടിരിക്കുന്ന അവളെ കാണും തോറും അവൻ തന്റെ മുന്നിൽ ഉള്ള ഐസ്ക്രീം കഴിക്കാൻ പോലും മറന്നു കൊണ്ട് അവളെ നോക്കി ഇരുന്നു.... 😘 "ശ്രീയേട്ടന് വേണ്ടേ...." "പിന്നെ വേണ്ടാതെ...."😍 ദേവൂട്ടിയുടെ ചോദ്യത്തിന് മുന്നിൽ അവൻ ഏതോ ചിന്തയിൽ തന്നെ പറഞ്ഞു....! "എന്നിട്ടെന്താ കഴിക്കാതെ...." "ടൈം ആയാൽ ഞാൻ തന്നെ കഴിച്ചോളാം എന്റെ ദേവൂട്ടി...."😘 🙄രണ്ടും കിളി പോയ പോലെ പരസ്പരം നോക്കി....! "ശ്രീയേട്ടാ...." അവളുടെ ഉറക്കെ ഉള്ള വിളിയിൽ ആണ് അവന് വെളിവ് വന്നത്....! "അത് പിന്നെ.... എനിക്ക് വേണ്ട നിങ്ങൾ തന്നെ കഴിച്ചോ...." മുന്നിൽ ഉള്ള ഐസ്ക്രീം രണ്ടാൾക്കും വീതിച്ചു കൊടുത്ത് അവൻ പിന്നെയും അവളെ നോക്കി ഇരുന്നു....!ദേവൂട്ടിയും അവന്റെ തന്നിൽ ഉള്ള നോട്ടം മനസ്സിൽ ആക്കിയിരുന്നു....പക്ഷെ അത് എന്തിനാണെന്ന് മാത്രം അവൾക്ക് മനസ്സിൽ ആയില്ല....!

അവന്റെ ഹൃദയം അവളെ അറിയാൻ തിടുക്കം കൂട്ടുകയായിരുന്നു....! "ബൈ ശ്രീക്കുട്ടി...." "ബൈ ദേവൂട്ടി .... ബൈ ഏട്ടാ!...." ശ്രീ കുട്ടി പോയതും ശ്രീ ഒരു ചിരിയോടെ കാർ തിരിച്ചു....! "ശ്രീയേട്ടന് ഇന്ന് ഇത് എന്ത് പറ്റി....?!!" "എന്ത് പറ്റാൻ....?!!" "എന്തോ....ഇന്ന് മൊത്തം ഒരു പന്തികേട്...." "ആണോ...." അവൻ കള്ള ചിരിയോടെ ചോദിച്ചതും അവൾ വായും പൊളിച്ചു അവനെ തന്നെ നോക്കി....വീട് എത്തിയതും കാറിൽ നിന്നിറങ്ങി ദേവൂട്ടി മുറിയിൽ ചെന്ന് എക്സാം കഴിഞ്ഞ ആശ്വാസത്തോടെ ബെഡിലേക്ക് വീണു....! "വന്നപാടെ കിടാക്കാണോ....?!!' ശ്രീ മുറിയിലേക്ക് കയറിയതും അവളുടെ കിടപ്പ് കണ്ട് ചോദിച്ചു....! "എക്സാം ആയിട്ട് എത്ര ദിവസം ആയി ശരിക്കും ഒന്ന് ഉറങ്ങിയിട്ട് എന്ന് അറിയോ....ഇപ്പോഴാ സമാദാനം ആയത്.... ഇനി വൺ വീക്ക്‌ അങ്ങോട്ട് പോവേം വേണ്ട....അപ്പൊ ഗുഡ് നൈറ്റ്‌ ശ്രീയേട്ടാ...."😍 "ഇന്ന് എനിക്ക് അല്ലേലും ഗുഡ് നൈറ്റ്‌ തന്നെയാ...."😘 "ആണോ....?!! ഞാൻ ഉറങ്ങാൻ പോവാ....ശ്രീയേട്ടന് എന്തെങ്കിലും വേണോ...." "എനിക്ക് വേണ്ടതെല്ലാം ഞാൻ എടുത്തോളാം...." അവന്റെ അർത്ഥം വെച്ചുള്ള സംസാരം ഒന്നും അവൾക്ക് മനസ്സിൽ ആയില്ല.... എന്നാലും എവിടെയോ എന്തോ തകരാർ ഉള്ള പോലെ തോന്നിയിരുന്നു....!🙄 "ശ്രീയേട്ടൻ എന്താണെന്ന് വെച്ചാൽ ചെയ്യ്....ഞാൻ ഉറങ്ങാ...." എന്നും പറഞ്ഞു അവൾ അവിടെ തന്നെ കിടന്നതും അവൻ ഒന്ന് ചിരിച്ചു കൊണ്ട് ബാത്‌റൂമിൽ കയറി.... ഫ്രഷ് ആയി ഇറങ്ങുമ്പോഴേക്കും അവൾ നല്ല ഉറക്കത്തിൽ ആയിരുന്നു.... അവനും ഒരു ചിരിയോടെ അവളെ ഡിസ്റ്റർബ് ചെയ്യാതെ പുറത്തേക്ക് ഇറങ്ങി....!..തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story