Oh my love 😱: ഭാഗം 46

oh my love

രചന: AJWA

"ചൂട് ചായ ആയാലോ...." അവൻ വണ്ടി സൈഡിൽ ഒതുക്കി കൊണ്ട് ചോദിച്ചതും അവൾ തലയാട്ടി.... അവൻ ഇറങ്ങി വഴിയരികിൽ കണ്ട കടയിൽ നിന്ന് ചായ വാങ്ങി അവളുടെ കയ്യിൽ കൊണ്ട് കൊടുത്തു... അവനും ഒരു കപ്പ് ചായയും ഒരു പാക്ക് ബിസ്കറ്റും ആയി വണ്ടിയിൽ വന്നിരുന്നു അവൾക്ക് നേരെ ബിസ്കറ്റ് പാക്കറ്റ് നീട്ടി....! "അയ്യേ ബിസ്ക്കറ്റോ...." "എന്തെ ഇന്നലെ ഒരൊറ്റ രാത്രി കൊണ്ട് നീ വലുതായോ...." "എനിക്ക് എന്തെങ്കിലും വലുതായിട്ട് തന്നെ കഴിക്കാൻ വേണം... നല്ല വിശപ്പും ക്ഷീണവും ഒക്കെ ഉണ്ട്...." "ഇപ്പൊ ഇത് കഴിക്ക്....വേറെ എവിടുന്നെങ്കിലും വലുതായിട്ട് തന്നെ വാങ്ങി തരാം...." അവൾ ഒന്ന് മൂളി ബിസ്കറ്റും ചായയും കഴിക്കാൻ തുടങ്ങി....!അവനും ഒന്ന് ചിരിച്ചു കൊണ്ട് ബിസ്കറ്റ് എടുത്തു അവളെ പോലെ കഴിക്കാൻ തുടങ്ങി....! "പിന്നെ ദേവൂട്ടി....അന്ന് ഞാൻ കണ്ട ദേവൂട്ടി അല്ല നീ കേട്ടോ....ഒത്തിരി വളർന്നു.... എന്തിന് പറയുന്നു നിന്റെ ആ മറുക് പോലും...." "പോടാ കള്ള സ്ത്രീദേവാ...." "ഇനി അങ്ങനെ വല്ലതും വിളിച്ചാൽ ഇത് കാർ ആണെന്ന് ഒന്നും ഞാൻ നോക്കില്ല.... ഇത് വല്ല കാട്ടിലും കൊണ്ട് പോയി ഇതിൽ ഇട്ടു നിന്നെ...." "ദേ ശ്രീയേട്ടാ ഇപ്പൊ തന്നെ ഞാൻ ആകെ തളർന്നിരിക്കാ...."

"ആണോ.... എങ്കിൽ പോട്ടെ നമുക്ക് നൈറ്റ്‌ മതി അല്ലെ...." അവൻ കള്ള ചിരിയോടെ പറഞ്ഞതും ദേവൂട്ടി അവനെ നോക്കി നാവ് നീട്ടി....! "വൗ മസാല ദോശ...." കയ് രണ്ടും കൂട്ടി ഉരസി അവൾ മുന്നിൽ കൊണ്ട് വെച്ച മസാല ദോശ ആസ്വദിച്ചു മണത്തു കൊണ്ട് പറഞ്ഞു....! "ചൂടാറുന്നതിനു മുന്നേ കഴിക്ക്...." അവൻ പറഞതും അവൾ അത് ആസ്വദിച്ചു വായിൽ ഇട്ടു....എരിവ് വലിച്ചു കൊണ്ട് അവൾ അവനെ ഒന്ന് നോക്കിയപ്പോൾ തന്നെ കാര്യം മനസ്സിൽ ആയ പോലെ അവൻ ഒന്ന് ഇളിച്ചു കൊടുത്തു....! "സാരല്ല്യ അതൊക്കെ ആദ്യം ആയത് കൊണ്ട് തോന്നുന്നതാ പിന്നെ അങ്ങോട്ട് ശീലം ആയിക്കോളും...."😍 "ഭാര്യ ആണെന്ന് കരുതി ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ല...." "അത് പിന്നെ വൃതം ഒക്കെ ആയി ഒരുപാട് കൺട്രോൾ ചെയ്തു നിന്നതല്ലേ.... എല്ലാം കൂടി കയ് വിട്ടു പോയി എന്റെ ദേവൂട്ടി...." അവൻ ചിരിയോടെ സൈറ്റ് അടിച്ചു കൊണ്ട് പറഞ്ഞതും അവൾ നാണത്തോടെ ഒന്ന് ചിരിച്ചു....അതും കഴിച്ചു റെസ്റ്റോറന്റൈൽ നിന്ന് ഇറങ്ങി അവർ വീട്ടിലേക്ക് വന്നതും അമ്മ അവരെ കണ്ടു പുഞ്ചിരിച്ചു....! അച്ഛൻ ആണെങ്കിൽ പനി പിടിച്ചു നെറ്റിയിൽ തുണി നനച്ചിട്ട് ബജനയും ചൊല്ലി ഇരിപ്പാണ്....! "അച്ഛനെന്ത് പറ്റി അമ്മേ...."

"ഇന്നലെയും ഏതാണ്ട് കണ്ടു എന്ന് പറഞ്ഞു തുടങ്ങിയതാ.... കാലത്ത് നോക്കുമ്പോൾ ചുട്ട് പൊള്ളുന്ന പനിയും...പേടി എന്ന് വെച്ചാൽ ഇങ്ങനെ ഉണ്ടോ...." അത് കേട്ടതും ശ്രീയും ദേവൂട്ടിയും പരസ്പരം ഒന്ന് നോക്കി....!😨 "നീ പോയി റസ്റ്റ്‌ എടുത്തോ.... അച്ഛന്റെ പനി മാറ്റി ഞാൻ വന്നോളാം...." എന്നും പറഞ്ഞു അവൻ അച്ഛന്റെ അടുത്തേക്ക് നടന്നതും ദേവൂട്ടി ചിരിച്ചു കൊണ്ട് മുറിയിലേക്ക് നടന്നു....! "അച്ഛനെന്ത് പറ്റി....?!!" അവൻ അച്ഛന്റെ നെറ്റിയിൽ തൊട്ട് കൊണ്ട് ചോദിച്ചു....! "എടാ ആ പ്രേതം ഇവിടെ തന്നെയുണ്ട്... ഞാൻ ഇന്നലെയും കണ്ടെടാ....ഒന്നല്ല രണ്ടെണ്ണം ആണ്...." "അച്ഛന് ഉറക്കം ഒന്നും ഇല്ലേ.... രാത്രി എന്തിനാ ആവശ്യം ഇല്ലാതെ പുറത്തേക്ക് ഇറങ്ങുന്നേ...." "ഇന്നലെ ഞാൻ ഇറങ്ങിയില്ലേടാ.... മുറിയിൽ നിന്ന് കണ്ടതാ ഗേറ്റ് കടന്ന് പോവുന്നത്...." അത് കേട്ട് ശ്രീ ഒന്ന് ഇളിച്ചു...! "അച്ഛൻ കണ്ടത് ഗേറ്റ് കടന്ന് പോവുന്നത് അല്ലെ.... അപ്പൊ പിന്നെ പോയികാണും.... ഇനി വരാതെ ഞാൻ നോക്കിക്കോളാം...." "അങ്ങനെ ആണെങ്കിൽ വല്ല ഏലസും ജപിച്ചു കെട്ടണം.... എങ്കിൽ വരില്ല...." "അതൊക്കെ നമുക്ക് ആലോചിക്കാം.... അച്ഛൻ ഇങ്ങനെ പേടിച്ചു പനി പിടിച്ചു എന്ന് പറയിപ്പിക്കാതെ എണീറ്റ് പുറത്തോട്ട് ഒക്കെ ഒന്ന് ഇറങ്ങിക്കെ....

ദേവൂട്ടി കണ്ടാൽ അച്ഛനാ അതിന്റെ നാണക്കേട്...." നാണക്കേട് ഓർത്ത് അച്ഛൻ പനി ഒന്നും ഇല്ലെന്ന് കാണിക്കാൻ പുറത്തേക്ക് ഇറങ്ങി....! ശ്രീ മുറിയിൽ എത്തിയതും ദേവൂട്ടി നല്ല ഉറക്കം ആയിരുന്നു.... അവളെ ഒരു ചിരിയോടെ അവൻ നോക്കി അരികിൽ ഇരുന്നു.... അവളുടെ ഉടലാകെ തന്റെ പ്രണയം സമ്മാനിച്ച നോവിന്റെ ക്ഷീണം ആവാം....എങ്കിലും എല്ലാം അവൾ ഒരു പുഞ്ചിരിയോടെ തന്നെ സ്വീകരിച്ചു....അത് തന്നോടുള്ള അടങ്ങാത്ത പ്രണയം കൊണ്ടാണെന്ന് അവനറിയാം....!❤️ 💕___💕 ശ്രീക്കുട്ടി മുറിയിലേക്ക് വരുമ്പോൾ തന്നെ നന്ദൻ ബെഡിൽ ഇരുന്ന് അവളെ നോക്കി മൂളിപ്പാട്ട് ഒക്കെ പാടി.... അവൾ അതൊന്നും കാര്യം ആക്കാതെ ബെഡിൽ കയറി ഇരുന്നു....കാൽ കീഴിൽ ഉള്ള പുതപ്പ് ഒക്കെ വലിച്ചെടുക്കുന്നത് കണ്ടു നന്ദൻ അത് വാങ്ങി അവളെ ഒന്ന് നോക്കി....! അത് കണ്ട് അവളും അവനെ ഒന്ന് തുറിച്ചു നോക്കി....! "അഞ്ചാറ് ദിവസം ആയി ഞാൻ ദിവസങ്ങൾ എണ്ണി കാത്തിരിക്കുവായിരുന്നു....എന്നിട്ട് നീ വന്ന് പുതച്ചുറങ്ങാൻ പോവാണോ...." "പിന്നെ ഞാൻ ഇവിടെ തല കുത്തി നിന്ന് ഡാൻസ് ചെയ്യണോ...." "നിനക്ക് അതിന് പറ്റോ....എങ്കിൽ ഒരു കയ് നോക്കിയാലോ...." 😨

ശ്രീകുട്ടി വായും പൊളിച്ചു അവനെ നോക്കിയതും അവൻ ഒന്ന് ഇളിച്ചു കൊടുത്തു....! "നന്ദേട്ടന് ഇപ്പൊ എന്താ വേണ്ടത്...." "പറയട്ടെ...."😘 അവൻ കള്ള ചിരിയോടെ ചോദിച്ചതും അവൾ ഉള്ളിൽ വന്ന ചിരി ഒക്കെ മറച്ചു പിടിച്ചു ഗൗരവത്തിൽ ഇരുന്നു....! "നിന്റെ ഏട്ടന് മുന്നേ എനിക്ക് ഒരു അച്ഛൻ ആവണം...." "പള്ളിയിൽ അച്ഛൻ ആണോ.... അതിന് സെമിത്തേരിയിലോ മറ്റൊ ചേരണ്ടെ...." "സെമിത്തേരിയിൽ അല്ലെടി പള്ളി മേടയിൽ...." അവൻ കലിപ്പിട്ടതും അവൾ ഒന്ന് ഇളിച്ചു....! "എനിക്ക് നിന്റെ കൊച്ചിന്റെ അച്ഛൻ ആയാൽ മതി...." "അത് എനിക്ക് സമ്മതവാ.... പക്ഷെ ഏട്ടനേക്കാൾ മുന്നേ വേണം എന്ന് വാശി പിടിക്കരുത്...." "അതെന്താ...." "ഒരിക്കൽ നന്ദേട്ടന്റെ അച്ഛൻ ഞങ്ങടെ അച്ഛനെ തോല്പിച്ചത് അല്ലെ...." "നീ ഇപ്പോൾ ഈ കുടുംബത്തിലേയാടി അത് മറക്കണ്ട...." "എന്ന് കരുതി.... ഇനി ഇപ്പൊ ഏട്ടനാ ആദ്യം അച്ഛൻ ആവുന്നതെങ്കിലോ...." "നമുക്ക് സെക്കന്റ്‌ ഫസ്റ്റ് എടുക്കാം...." "എന്നെ അങ്ങ് കൊല്ല്...." അവൾ നന്ദനെ കഴുത്തിൽ പിടിക്കും പോലെ കാണിച്ചു കൊണ്ട് പറഞ്ഞു....! "സ്നേഹിച്ചു കൊല്ലട്ടെ...."😍 അവന്റെ ചോദ്യത്തിൽ അവൾ അവനെ തുറിച്ചു നോക്കുന്നതിന് മുന്പേ അവൻ അവളുടെ അധരങ്ങളെ തന്റെ ചുണ്ട് കൊണ്ട് പൊതിഞ്ഞു....

ആവേശത്തോടെ ഇരുവരും ചുംബിച്ചു കൊണ്ട് ബെഡിലേക്ക് വീണു....! രണ്ടാളും മത്സരിച്ചു തന്നെ ഭാര്യമാരെ സ്നേഹിച്ചു തുടങ്ങി.... എന്താവോ എന്തോ....! കാലത്ത് നന്ദൻ ഇറങ്ങിയതും ശ്രീക്കുട്ടി ദേവൂട്ടിയെ ഫോണിൽ വിളിച്ചു....റിങ് ചെയ്യുന്നുണ്ടെങ്കിലും കോൾ അറ്റൻഡ് ചെയ്യാത്തത് കണ്ട് അവൾ നിരാശയോടെ ഫോൺ വെച്ച് ബാൽക്കണിയിൽ ചെന്നു നിന്നു...! 😟ആരായിരിക്കും ആദ്യം അച്ഛൻ ആവാൻ പോവുന്നത്.... അതാണ്‌ പെണ്ണിന്റെ ഇപ്പോഴത്തെ കൺഫ്യൂഷൻ....! ഉത്തരം കിട്ടാതായപ്പോൾ അവൾ പിന്നെ ചേട്ടത്തിയുടെ കൂടെ ചെന്നു....! 💕__💕 "ദേവൂട്ടി ആ ടവൽ ഇങ്ങ് എടുത്തേ...." ശ്രീയുടെ വിളിയിൽ പെണ്ണ് ടവൽ എടുത്തു ബാത്‌റൂമിന് അടുത്ത് ചെന്ന് നിന്നു....! "ഇതാ ശ്രീയേട്ടാ...." അവൾ പറഞ്ഞതും ശ്രീയുടെ കയ്കൾ പുറത്തേക്ക് നീണ്ടു.... അവന്റെ കയ്കൾ അവളുടെ കയ്യിൽ പിടിച്ചു അകത്തേക്ക് വലിച്ചു....! ടവൽ ചുറ്റി നനവോടെ നിൽക്കുന്ന അവനെ കണ്ടതും അവൾ ഒരു മാത്ര സ്വയം മറന്നു നിന്നു.... അവന്റെ തലയിൽ നിന്നും വെള്ളതുള്ളികൾ അവന്റെ ഇടനെഞ്ചിലൂടെ ഒഴുകി ഇറങ്ങുന്നത് അവൾ കൗതുകത്തോടെ നോക്കി നിന്നു.... 😍 അവനും അവളുടെ നോട്ടത്തിൽ തന്റെ ദേഹത്ത് നോക്കി ഒരു പുഞ്ചിരിയോടെ അവളിലേക്ക് അടുത്ത് നിന്നു....! "ഇ...താ... ടവൽ...."

അവൾ സ്വബോധം വീണ്ടെടുത്ത് കൊണ്ട് പറഞ്ഞു....! അവൻ അവളെ നോക്കി വശ്യമായി ചിരിച്ചു കൊണ്ട് അവളെ ചേർത്തു പിടിച്ചു...ഇരുവരും നനയാൻ തുടങ്ങിയതും അവരുടെ ചുണ്ടുകൾ തമ്മിൽ കോർക്കാൻ അധിക നേരം വേണ്ടി വന്നില്ല....! ശ്വാസം വിലങ്ങിയതും അവൻ അവളെ മോചിപ്പിച്ചു....അവൾ കൗതുകത്തോടെ തന്നെ അവനെ വീണ്ടും നോക്കി.... അവന്റെ നെഞ്ചിൽ അവളുടെ ചുണ്ടുകൾ അമർന്നു....അവന്റെ നെഞ്ചിൽ കൂടി ഇറങ്ങുന്ന വെള്ളതുള്ളികളെ അവളുടെ ചുണ്ടുകൾ ഒപ്പിയെടുത്തു.... അവൻ പ്രണയർദ്രമായി കണ്ണുകൾ അടച്ചു നിന്നു.... അവളുടെ ചുണ്ടുകൾ അവന്റെ ദേഹം ആകെ ഒഴുകി നടന്നു.... അവന്റെ നിയന്ത്രണം നഷ്ടമായതും അവൻ അവളെയും കയ്യിൽ എടുത്തു കൊണ്ട് ഇറങ്ങി അവളെ ബെഡിലായി കിടത്തി.... ഇരുവരും ആവേശത്തോടെ ചുംബിച്ചു കൊണ്ട് പ്രണയങ്ങൾ കയ്മാറി.... ഇരുശരീരങ്ങളും ഒന്നായി ചേർന്നതും അവന്റെ വിയർപ്പിനെ പോലും അവൾ ആവേശത്തോടെ നുണഞ്ഞു....! അവളുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി എങ്കിലും ഇരുവരും അതൊന്നും കേട്ടില്ല....!അവരുടെ മനോഹരമായ പ്രണയലോകത്തായിരുന്നു ഇരുവരും....!❤️ മയങ്ങി കിടക്കുന്ന ശ്രീയേട്ടനെ ഒന്ന് നോക്കി ദേവൂട്ടി എണീറ്റ് ബാത്‌റൂമിൽ കയറി.... ഫ്രഷ് ആയി ഇറങ്ങി അവന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു കൊണ്ട് അവൾ ഫോണും എടുത്തു പുറത്തേക്ക് ഇറങ്ങി....! "എന്താ ശ്രീക്കുട്ടി നീ നേരത്തേ വിളിച്ചത്...."

"അത് നേരത്തെ അല്ലെ.... അല്ല നീ അപ്പൊ എവിടെ പോയി കിടക്കുവായിരുന്നു....!" "അ... അത്...ഞാൻ... കണ്ടില്ല...." "വന്ന് വന്ന് ഇപ്പൊ നിനക്ക് ഫോൺ എടുക്കാൻ വരെ ടൈം ഇല്ലാതായി അല്ലെ...."😟 "എന്താ കാര്യം.... നീ അത് പറ...." "അതില്ലെടി.... നിന്റെ കുഞ്ഞേട്ടൻ ഇവിടെ ഭയങ്കര വാശിയിലാ...." "എന്ത് വാശി....?!!"🙄 "ഏട്ടനേക്കാൾ മുന്നേ അച്ഛൻ ആവണം എന്ന്...." "അത് നമ്മൾ ദൈവത്തിന് വിട്ടു കൊടുത്ത കാര്യം അല്ലെ...." "അത് ദൈവം നോക്കിക്കോട്ടേ....പ്രശ്നം അതല്ല...." "പിന്നെന്താ....?!!" "ശ്രീയേട്ടൻ അങ്ങനെ വല്ലതും പറഞ്ഞൊ...." "ഏയ്‌ ശ്രീയേട്ടന് അങ്ങനെ ഉള്ള ആഗ്രഹം ഒന്നും ഇല്ല...." അത് കേട്ട് കൊണ്ടാണ് ശ്രീ അവൾക്കരികിൽ വന്നത്....! "എനിക്ക് എന്ത് ആഗ്രഹം ഇല്ലെന്നാ ദേവൂട്ടി...." അവളെ പിന്നിൽ നിന്ന് വട്ടം പിടിച്ചു കഴുത്തിൽ താടി വെച്ച് കൊണ്ട് അവൻ ചോദിച്ചതും അവൾ ഒന്ന് ഉയർന്നു പൊങ്ങി....! "അ....അത്.... ശ്രീയേട്ടാ.... അതില്ലേ...." "പറ എന്റെ ദേവൂട്ടി...." "ഏയ്‌ അത് ഒന്നും ഇല്ല....കുഞ്ഞേട്ടൻ ഒരു ആഗ്രഹം പറഞ്ഞത് ശ്രീക്കുട്ടി എന്നോട് വിളിച്ചു പറഞ്ഞു എന്നെ ഉള്ളു...."

അവൾ ഫോൺ നീക്കി പിടിച്ചു കൊണ്ട് പറഞ്ഞു....! "എന്താ നിന്റെ കുഞ്ഞേട്ടന്റെ ആഗ്രഹം അത് പറ...." "അത്.... വേറൊന്നും അല്ല ശ്രീയേട്ടനെക്കാൾ മുന്നേ കുഞ്ഞേട്ടന് അച്ഛൻ ആവണം എന്ന്...." 😨അത് കേട്ട് ശ്രീ ഒന്ന് ഞെട്ടി....അപ്പൊ എന്റെ ലക്ഷ്യം തന്നെയാണോ അവിടെയും....!വായും പൊളിച്ചുള്ള അവന്റെ നിൽപ് കണ്ട് ദേവൂട്ടി അവനെ ഒന്ന് ഇരുത്തി നോക്കിയതും അവൻ അങ്ങനെ ഒരു ഉദ്ദേശം ഇല്ലെന്ന കണക്കെ അവളെ നോക്കി ഒന്ന് ചിരിച്ചു....! "അതൊക്കെ ദൈവത്തിന്റെ കയ്യിൽ അല്ലെ എന്റെ ദേവൂട്ടി...." ദൈവത്തെ കൂട്ട് പിടിച്ചാൽ അവൾ പിന്നെ അതിൽ വീണോളും എന്ന് അവനറിയാം....! "അല്ലേലും നിന്റെ കുഞ്ഞേട്ടന് വാശി അല്പം കൂടുതലാ...." അവൾ അതെ എന്ന പോലെ നിരാശയോടെ തലയാട്ടി....!അവനും അവളെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് ഏതാണ്ട് ഒക്കെ പ്ലാൻ ചെയ്തു....! "എനിക്ക് ചായ വേണം ദേവൂട്ടി...." "ഞാൻ കൊണ്ട് വരാം.... അത് വരേയ്ക്കും ശ്രീയേട്ടൻ പെങ്ങളോട് ഒന്ന് സംസാരിക്ക്...." അവൾ ഫോൺ ശ്രീയുടെ കയ്യിൽ വെച്ച് കൊടുത്തു താഴേക്ക് പോയി....! "നീ പേടിക്കേണ്ടടി....അവളുടെ കുഞ്ഞേട്ടന്റെ ഒരു ആഗ്രഹവും നടക്കാൻ പോണില്ല....

ഒരിക്കൽ അവന്റെ അച്ഛൻ നമ്മുടെ അച്ഛനെ തോൽപിച്ചതല്ലേ....ഞാൻ പക്ഷെ അങ്ങനെ അല്ല.... ഒരു ദിവസം എങ്കിൽ ഒരു ദിവസം നിന്റെ കെട്ടിയോനെക്കാൾ മുൻപ് ഞാൻ അച്ഛൻ ആയിരിക്കും...." 😟ശ്രീക്കുട്ടി കിളി പോയ നിൽപ്പിൽ ആയിരുന്നു.... ഇതെങ്ങാനും കേട്ടാൽ ദേവൂട്ടി എല്ലാ കാര്യത്തിലും തീരുമാനം ഉണ്ടാക്കും എന്ന് അവൾക്കറിയാം....! "നന്ദേട്ടന് മാത്രേ വാശിയുള്ളൂ എന്ന് പറഞ്ഞിട്ട്...." "അതിനേക്കാൾ കൂടുതൽ വാശി എനിക്കുണ്ട്.... ഇതൊന്നും നീ അവളോട് പറഞ്ഞു എന്റെ കഞ്ഞിയിൽ പാറ്റയിടല്ലേ മോളെ...." "മ്മ്.... ദേവൂട്ടി പറഞ്ഞ പോലെ എല്ലാം ദൈവത്തിന്റെ കയ്യിൽ ആണെന്ന് അർത്ഥം...." അതിനവൻ ഒന്ന് ചിരിച്ചു.... ദേവൂട്ടി ചായ കപ്പും ആയി വന്നതും അവൻ അത് വാങ്ങി കുടിച്ചു രണ്ട് പേരുടെയും സംസാരവും ശ്രദ്ധിച്ചു അവൻ അവിടെ തന്നെ ചുറ്റി പറ്റി നിന്നു....! രണ്ടിനും കിട്ടിയ അഞ്ച് ദിവസത്തെ ലീവ് കെട്ടിയോന്മാർ ശരിക്കും മുതൽ എടുത്തു....കെട്ടിയോന്മാരും ലീവ് എടുത്തു രാവും പകലും അവളുമാരുടെ കൂടെ തന്നെ ഉണ്ടായിരുന്നു....! "😟

ഹ്മ്മ്... എത്ര പെട്ടെന്നാ അഞ്ച് ദിവസം തീർന്നത്...." കാലത്ത് കോളേജിലേക്ക് പോവാൻ റെഡി ആയി കൊണ്ട് അലസതയോടെ ദേവൂട്ടി കണ്ണാടിയിൽ നോക്കി കൊണ്ട് പറഞ്ഞു....! "വയ്യെങ്കിൽ ലീവ് എടുത്തോ ദേവൂട്ടി... ഞാനും ലീവ് എടുക്കാം...." "വയ്യാത്തത് തന്നെ ശ്രീയേട്ടൻ കൂടെ നിന്ന് ഇങ്ങനെ സ്നേഹിക്കുന്നത് കൊണ്ടാ... ഞാൻ പുറത്തോട്ടൊക്കെ ഒന്ന് പോയി ഇത്തിരി ശുദ്ധവായു ശ്വസിക്കട്ടെ...." അതിനവൻ ചമ്മിയ ഒരു ഇളി ആയിരുന്നു....! "എനിക്കുള്ള പതിവ് ഇല്ലേ ദേവൂട്ടി...." അവൾ ബാഗ് എടുക്കുന്നത് കണ്ട് ശ്രീ ഒരു ചിരിയോടെ ചോദിച്ചു.... ഇനി എന്ത് പതിവ് നേരം വെളുക്കുന്നത് വരെ ഇത് തന്നെയല്ലേ പണി എന്ന പോലെ അവൾ അവനെ ഒന്ന് നോക്കി....! നെറ്റിയിൽ ഒന്ന് ചുംബിച്ചു അവൾ പോവാൻ ഒരുങ്ങിയതും അവൻ അവളെ പിടിച്ചു മടിയിൽ ഇരുത്തി അധരങ്ങളെ കടിച്ചെടുത്തു നുണഞ്ഞു....! "നമുക്ക് ഒരു ഹണിമൂൺ ട്രിപ്പ്‌ പോയാലോ ദേവൂട്ടി...." ചുംബനം തീർന്നതും അവൻ ഒരു കള്ള ചിരിയോടെ ചോദിച്ചു....!

"കുടുംബക്കാർ എല്ലാരും ആയി പഴനിയിൽ പോയാലോ എന്ന് ഞാൻ ആലോചിക്കുന്നുണ്ട്...."😍 "😟അത് വേണോ ദേവൂട്ടി... ഞാൻ ഹണിമൂൺ എന്ന് പറഞ്ഞത് നിനക്ക് മനസ്സിൽ ആയില്ലേ...." "അതൊക്കെ മനസ്സിൽ ആയെന്നെ...." അവൾ അവന്റെ കവിളിൽ പിച്ചി അതും പറഞ്ഞു പുറത്തേക്ക് പോയി....! പഴനിയെങ്കിൽ പഴനി.... ഒരു കയ് നോക്കിയാലോ.... ദേവൂട്ടിക്ക് തന്നോടുള്ള സ്നേഹം കാണിച്ചു അവരെയൊക്കെ ഒന്ന് തോൽപിക്കണം എന്ന കുരുട്ട് ചിന്ത അവനുണ്ടായി....! അങ്ങനെ ദേവൂട്ടി തന്നെ എല്ലാരെ കൊണ്ടും സമ്മതിപ്പിച്ചു.... ശ്രീയുടെ അച്ഛൻ ആണെങ്കിൽ പിന്നെ ഇപ്പൊ ദൈവഭക്തി ഇത്തിരി കൂടുതൽ ആണല്ലോ.... രണ്ട് കാറിൽ ആയി പോവാൻ ഉള്ള തീരുമാനത്തോടെ ശ്രീയും ദേവൂട്ടിയും അച്ഛനും അമ്മയും കാറിൽ കയറി ദേവനിലയത്തിൽ എത്തി....അവിടെ ഒരാൾ അതികം ആയത് കൊണ്ട് എങ്ങനെ പോവും എന്ന കൺഫ്യൂഷനിൽ നിൽക്കുകയാണ് എല്ലാരും....! "ശ്രീക്കുട്ടി നീ വാ നമുക്ക് സംസാരിച്ചോണ്ട് ഇരിക്കാം...." ശ്രീ കുട്ടി ചിരിച്ചു കൊണ്ട് പോവാൻ നിന്നതും നന്ദൻ തടഞ്ഞു....! "ഏയ്‌ ഇവൾ എന്നോടൊപ്പം വന്നോളും...." "ഞാൻ വരാം...." ചേട്ടത്തി ചാടി കയറി പറഞ്ഞു അവരുടെ കാറിൽ കേറാൻ നിന്നതും ദാസ് തടഞ്ഞു....

കോംപ്ലക്സ് ഇത്തിരി ഉള്ള കൂട്ടത്തിൽ ആണെ.... അച്ചന്മാർ പിന്നെ വിട്ടു വീഴ്ച ചെയ്യില്ലെന്ന കാര്യം പകൽ സത്യം പോലെ അവർക്കറിയാം.... അമ്മമാരെയും വിടില്ല....! "എങ്കിൽ വല്യേട്ടൻ വാ...." ദേവൂട്ടി തന്നെ ഒടുക്കം തീരുമാനമെടുത്തു....!അത് കേട്ടതും ദാസ് സമ്മതിച്ചു ശ്രീയുടെ അടുത്തായി കോഡ്രൈവർ സീറ്റിൽ തന്നെ കയറി ഇരുന്നു.... അച്ഛനും അമ്മയ്ക്കും ഒപ്പം ദേവൂട്ടി കേറി ഇരിക്കുന്നത് ശ്രീ ദയനീയമായി നോക്കി ഇരുന്നു.... എന്റെ ഹണിമൂൺ....!😟 നന്ദൻ പിന്നെ ശ്രീയെ നോക്കി ഇളിച്ചു കൊണ്ട് ശ്രീക്കുട്ടിയെയും കൊണ്ട് മുന്നിൽ ഇരുന്നു.... അച്ഛനും അമ്മയും ചേട്ടത്തിയും പിന്നാലെയും....ഇങ്ങനെ ഒന്ന് പ്ലാൻ ചെയ്യാൻ വല്ല ആവശ്യവും ഉണ്ടായിരുന്നോ.... ശ്രീ ആ അവസ്ഥയിൽ ആയിരുന്നു....! അങ്ങനെ യാത്ര തുടർന്നതും ദാസ് പിറകിലേക്ക് ചെരിഞ്ഞിരുന്നു ദേവൂട്ടിയോട് സംസാരം ആണ്....ശ്രീക്ക് ആണെങ്കിൽ ഇതൊക്കെ കണ്ട് കുശുമ്പ് കേറാൻ തുടങ്ങി....! ലഞ്ച് കഴിക്കാൻ റെസ്റ്റോറന്റിൽ കയറിയതും ശ്രീ ദേവൂട്ടിയോടൊപ്പം ഇരുന്നു....! "ഇത് വലിയ ചതിയായിപ്പോയി ദേവൂട്ടി...." "എന്ത്....?!!" "നിന്നോടൊപ്പം മുട്ടി ഇരുമ്മി ഇരിക്കാൻ ഉള്ള അവകാശം പോലും എനിക്കില്ലേ.... നിന്റെ കുഞ്ഞേട്ടന്റെ ഒക്കെ ഒരു യോഗം...."

"അപ്പൊ എന്റെ വല്യേട്ടൻ ശ്രീയേട്ടന്റെ അടുത്ത് ഇരിക്കുന്നത് ശ്രീയേട്ടന് ഇഷ്ടം അല്ല അല്ലെ...."🥺 "നിന്റെ വല്യേട്ടൻ എന്റെയും കൂടി വല്യേട്ടൻ അല്ലെടി....ഞാൻ പറഞ്ഞത് എനിക്ക് നിന്നോടൊപ്പം ഇരിക്കണം എന്നാ...." "ഒന്ന് പോ ശ്രീയേട്ടാ....എന്നിട്ട് വേണം വല്ല കുരുത്തക്കേടും കാണിക്കാൻ...." "ആ ഞാൻ ഒരു വഴി കണ്ടിട്ടുണ്ട്...." അവൻ സ്വയം പറഞ്ഞു ദാസിനെ ഒന്ന് നോക്കി ഇളിച്ചു....!ഫുഡ്‌ കഴിച്ചു ഇറങ്ങിയതും ശ്രീ ദാസിന് നേരെ ചാവി നീട്ടി....! "അച്ഛൻ മുന്നിൽ ഇരിക്ക്.... എനിക്ക് നല്ല ഉറക്കം വരുന്നു...." എന്നും പറഞ്ഞു അവൻ അച്ഛനെയും ദാസിനരികിൽ ഇരുത്തി ദേവൂട്ടിയുടെ ഒപ്പം പിന്നിൽ ഇരുന്നു.... ഉറക്കം വരുന്നു എന്ന് പറഞ്ഞവൻ ആണ് ദേവൂട്ടിയോട് സംസാരിച്ചിരിക്കുന്നത് കണ്ട് അച്ഛൻ വായും പൊളിച്ചു ശ്രീയെ ഒന്ന് നോക്കി.....! എവിടെ ക്ഷേത്രം കണ്ടാലും അവിടെ എല്ലാം ഇറങ്ങി തൊഴുതു കൊണ്ടാണ് അവർ പോയത്.... ദേവൂട്ടി പിന്നെ ശ്രീയുടെ തോളിൽ തല വെച്ച് കിടന്നു നല്ല ഉറക്കം ആയിരുന്നു.... ശ്രീ അവളെ തോളിൽ കൂടി കയ്യിട്ട് അവളെയും ചേർത്തു പിടിച്ചിരുന്നു.... അത് കാണുമ്പോൾ ദാസിനും ഇത്തിരി കുശുമ്പ് ഇല്ലാതില്ല....! 💕__💕 "രണ്ട് മുറിയെ ഒഴിവുള്ളൂ സർ...."

മുറി എടുക്കാൻ ചെന്നതും റിസപ്ഷനിസ്റ്റ് പറയുന്നത് കേട്ട് ശ്രീയും നന്ദനും ഒരേ അവസ്ഥയിൽ ആയിരുന്നു....!😟 "ഒന്ന് കൂടി എങ്ങനെ എങ്കിലും അഡ്ജസ്റ്റ് ചെയ്യാൻ പറ്റുവോ....?!!" ശ്രീ ദയനീയമായി ചോദിച്ചു....! "രണ്ടെന്ന് പറയെടാ...." "വൃതം ഒക്കെ കഴിഞ്ഞു ഞാൻ ഒന്ന് സ്നേഹിച്ചു തുടങ്ങിയതേ ഉള്ളു.... ഹണിമൂൺ പോയാലോ എന്ന് ചോദിച്ചതാ ഞാൻ ഈ അവസ്ഥയിൽ ആയത്.... അപ്പോഴാ അവനും കൂടി...." ശ്രീ നന്ദനെ നോക്കി കലിപ്പിട്ടു....! "അവൾക്ക് ദൈവഭക്തി കൂടിയത് നീ കാരണം അല്ലെ അനുഭവിച്ചോ...." "എങ്കിൽ സ്ത്രീകൾ എല്ലാം ഒരു മുറിയിലും ആണുങ്ങൾ എല്ലാം ഒരു മുറിയിലും ആയി കഴിയാം...." ശ്രീ നന്ദനോട് എന്തോ പറയാൻ നിന്നതും ദാസ് പറയുന്നത് കേട്ട് ശ്രീ ദേവൂട്ടിയെ ഒന്ന് നോക്കി....പെണ്ണിനെ അതൊന്നും ബാധിക്കുന്ന മട്ടില്ല.... ശ്രീക്കുട്ടിയെയും ചേട്ടത്തിയെയും അടുത്ത് കിട്ടിയ സന്തോഷം ആണ് അവളിൽ....! അച്ചന്മാർ രണ്ടും പരസ്പരം ഒന്ന് നോക്കി പുച്ഛത്തോടെ മുറിയിൽ കയറി.... നന്ദനും ശ്രീയും ഒരേ അവസ്ഥയിൽ കെട്ടിയ പെണ്ണ് അവരുടെ മുറിയിൽ പോവുന്നത് നോക്കിയാണ് അകത്തേക്ക് കയറിയത്....! എല്ലാരും ഫ്രഷ് ആയി ഇറങ്ങി ബെഡിലേക്ക് ഒന്ന് നോക്കി....മൂന്ന് പേർക്ക് കിടക്കാം....

ആദ്യം ശ്രീയുടെ അച്ഛൻ കിടന്നതും നടുവിൽ ആയി ദാസ് കിടന്നു പിന്നെ അവന്റെ അച്ഛനും.... വെറും ഒരു ഷീറ്റ് എടുത്തു നന്ദനും ശ്രീയും ഒരുമിച്ച് തറയിൽ കിടന്നു.... കെട്ടിയ പെണ്ണുമായി ഹണിമൂൺ ആഘോഷിക്കേണ്ട രണ്ടെണ്ണം ആണ്.... 😟 നന്ദനും ശ്രീക്കും ഒരു പോലെ ഉറക്കം വരുന്നുണ്ടായിരുന്നില്ല.... രണ്ട് പേരും പരസ്പരം ഒന്ന് നോക്കിയെങ്കിലും മനസിലിരിപ്പ് പുറത്ത് കാണിക്കാതെ ഒന്ന് ചിരിച്ചു...!രണ്ടും പിന്നെ ഉറങ്ങിയതായി നല്ലത് പോലെ ആക്ഷൻ ഇട്ടു കിടന്നു.... ഇത്തിരി കഴിഞ്ഞതും ശ്രീ തല പൊക്കി നന്ദനെ ഒന്ന് നോക്കി.... അവൻ ആണെങ്കിൽ അഭിനയത്തിനുള്ള സംസ്ഥാന അവാർഡ് വാങ്ങിയേ അടങ്ങൂ എന്ന പോലെയാണ്‌ കിടപ്പ്....! പതിയെ എണീറ്റ് ബെഡിൽ ഉള്ള മൂന്നിനെയും കൂടി ഒന്ന് നോക്കി അവൻ ഒച്ച വെക്കാതെ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി ദേവൂട്ടിയെ കോൾ ചെയ്തു....! "ശ്രീയേട്ടാ ഉറങ്ങിയില്ലേ...." അവന്റെ കോൾ അറ്റൻഡ് ചെയ്തപാടെ ചോദിക്കുന്നത് കേട്ട് അവൻ പുഞ്ചിരിച്ചു....! "നീയില്ലാതെ എനിക്ക് ഉറക്കം വരുവോ ദേവൂട്ടി...." "എനിക്കും ഉറക്കം വരുന്നില്ല ശ്രീയേട്ടാ...." "എങ്കിൽ പതിയെ പുറത്തേക്ക് ഇറങ്ങി വാ.... ഞാൻ പുറത്തുണ്ട്...." "മ്മ്...." അവൾ ഫോണും പിടിച്ചു കൂടെ കിടന്ന ശ്രീക്കുട്ടിയെ ഒന്ന് നോക്കി....

കക്ഷി ഒരു റസ്റ്റ്‌ കിട്ടിയ സന്തോഷത്തിൽ പൊരിഞ്ഞ ഉറക്കം ആണ്....! ബെഡിൽ ഉള്ള മൂന്നും പുരാണം പറഞ്ഞു എപ്പോഴാണാവോ ഉറങ്ങിയത്.... അവൾ എണീറ്റ് പതിയെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി അത് പോലെ തന്നെ ചാരി വെച്ചു.... ശ്രീ അവളെ കണ്ടപാടെ അവളെ കെട്ടിപ്പിടിച്ചു നിന്നു....! "വാ നമുക്ക് പുറത്ത് പോവാം...." അവൻ അവളുടെ കയ്യും പിടിച്ചു പുറത്തേക്ക് നടന്നു....ലോക്ക് ചെയ്യാതെ അടച്ചു വെച്ച ഗേറ്റ് തുറന്ന് അവർ പുറത്തേക്ക് ഇറങ്ങി.... അവളെയും കാറിൽ ഇരുത്തി കാർ എടുത്തതും ദേവൂട്ടി എങ്ങോട്ടാണെന്ന പോലെ അവനെ നോക്കി....! ശ്രീ പോയതും നന്ദനും കണ്ണ് തുറന്ന് ബെഡിൽ ഉള്ള മൂന്നിനെയും ഒന്ന് നോക്കി പതിയെ പുറത്തേക്ക് ഇറങ്ങി....! ശ്രീക്കുട്ടിയെ കോൾ ചെയ്തിട്ടാണെങ്കിൽ പെണ്ണ് ഫോണും സൈലന്റ് ചെയ്തു സുഖ നിദ്രയിൽ ആണ്....😒ഈ പെണ്ണിന് ഞാൻ അരികിൽ ഇല്ലാത്ത വിഷമം ഒന്നും ഇല്ലേ....! അവൻ പിന്നെ രണ്ടും കല്പിച്ചു ദേവൂട്ടി ചാരി വെച്ച വാതിൽ തുറന്നു പതിയെ അകത്തേക്ക് കയറി.... ഇവിടെയും തറയിൽ ആയിരുന്നോ....ദേവൂട്ടിയുടെ സ്ഥാനം ശൂന്യമായത് കണ്ട് ശ്രീ അവളെയും കൊണ്ട് മുങ്ങിയെന്ന് അവന് മനസ്സിൽ ആയി....! അവൻ പതിയെ അവിടെ കിടന്നു ശ്രീക്കുട്ടിയെ തോണ്ടി വിളിക്കാൻ തുടങ്ങി....!

"ശ്രീക്കുട്ടി എണീക്ക്...." അനക്കം ഇല്ലെന്ന് കണ്ടതും അവൻ ഒരുവിധം അവളെ ഉണർത്തി....! "അയ്യോ നന്ദേട്ടൻ എന്താ ഇവിടെ....?!!ഇവിടെ കിടന്ന ദേവൂട്ടി എവിടെ....?!!"🙄 ദേവൂട്ടിയോടൊപ്പം കിടന്ന ശ്രീക്കുട്ടി കണ്ണ് തുറന്നപ്പോൾ പകരം നന്ദനെ കണ്ട് ഞെട്ടലോടെ ചോദിച്ചു....! "അവളെ നിന്റെ ഏട്ടൻ പൊക്കി....നീ എണീറ്റ് വന്നെ...." "ആരെങ്കിലും കണ്ടാലോ....?!!" "എടീ നിന്റെ കെട്ടിയോനെല്ലേ ഞാൻ... നീ എന്താ കാമുകൻ വന്നു വിളിച്ച പോലെ പെരുമാറുന്നത്...." "ഓ ഞാൻ അത് മറന്നു...." പെണ്ണ് തലയും ചൊറിഞ്ഞു എണീറ്റ് നന്ദന്റെ കൂടെ പുറത്തേക്ക് ഇറങ്ങി....അവളെയും കാറിൽ ഇരുത്തി അവനും കാർ എടുത്തു വിട്ടു....! 💕____💕 "ഇത് എവിടേക്കാ പോണേ ശ്രീയേട്ടാ...." "നിനക്ക് പേടിയുണ്ടോ...." "എനിക്കെന്തിനാ പേടി.... എന്നാലും അറിയാൻ വേണ്ടി ചോദിച്ചതാ...." "സത്യം പറഞ്ഞാൽ എനിക്കും അറിയില്ല.... പക്ഷെ നീ കൂടെ ഇല്ലാതെ ഉറക്കം വരുന്നില്ല പെണ്ണെ അത് കൊണ്ടാ...." അവൾ ഒരു പുഞ്ചിരിയോടെ അവന്റെ കവിളിൽ അമർത്തി ചുംബിച്ചു....അവനും പുഞ്ചിരിയോടെ അത് സ്വീകരിച്ചു....ഇത്തിരി കഴിഞ്ഞതും അവൻ വണ്ടി നിർത്തി ചുറ്റിലും നോക്കി....!

അവളെയും കൊണ്ട് പിൻസീറ്റിലേക്ക് ചെന്നിരുന്നു അവൻ അവളെ തന്നെ നോക്കി ഇരുന്നു....! "ദേവൂട്ടി...." അവൻ പ്രണയർദ്രമായി വിളിച്ചു കൊണ്ട് അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ അമർത്തി.... അവിടെ നിന്നും ഇരു കണ്ണുകളിലേക്കും നാസികയിൽ കൂടി താഴേക്ക് ഇറങ്ങി അത് അതിന്റെ ഇണയെ കണ്ടത് പോലെ അവളുടെ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങി.... അവളും എല്ലാം മറന്നു കീഴ്ചുണ്ടിനെ അവനായി വിട്ടു കൊടുത്ത് അവന്റെ മേൽ ചുണ്ട് നുണഞ്ഞു....!❤️ അവന്റെ കയ്കൾ ദേഹം ആകെ എന്തോ തിരയുന്നത് പോലെ ഒഴുകി നടക്കാൻ തുടങ്ങി.... അവളിൽ നിന്നും കുറുകൽ ഉയർന്നതും അവൻ നിയന്ത്രണം നഷ്ടമായത് പോലെ അവളുടെ ചുണ്ടുകളെ മോചിപ്പിച്ചു കഴുത്തിലൂടെ അവളുടെ ദേഹത്തേക്ക് ഇറങ്ങി.... അവൾ അവന്റെ തലമുടിയിൽ കയ്കോർത്തു അവിടെ തലോടി....! മാറിൽ നിന്ന് സാരി നീക്കി അവിടെ അവന്റെ ചുണ്ടും പല്ലും നാവും അവളിൽ ഒരു പോലെ ഒഴുകി നടന്നു....! "സ്സ്....." അവന്റെ പല്ലുകൾ അമർന്നതും അവളിൽ നിന്ന് ശബ്ദം ഉയർന്നു....! അവൻ തല ഉയർത്തി അവളെ നോക്കി സാരി മാറിലേക്ക് തന്നെ വലിച്ചിട്ടു....! "സോറി.... ജസ്റ്റ്‌ ഒരു കിസ്സേ ഉദ്ദേശിച്ചുള്ളൂ എല്ലാം കയ്യീന്ന് പോയി...." അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു അതും പറഞ്ഞു വിൻഡോസ് ഡോറിലേക്ക് തല വെച്ച് കിടന്നു.... അത് കണ്ട് ദേവൂട്ടി അവന്റെ നെഞ്ചിൽ മുഖം അമർത്തി അവന്റെ മേലേ കിടന്നതും അവൻ ഒരു ചിരിയോടെ അവളെ ചേർത്തു പിടിച്ചു....! ......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story