Oh my love 😱: ഭാഗം 47

oh my love

രചന: AJWA

കാലത്ത് എണീറ്റ അച്ഛന്മാരും ദാസും ശ്രീയെയും നന്ദനെയും കാണാതെ പരസ്പരം ഒന്ന് നോക്കി.... അവിടെ അമ്മമാരും ചേട്ടത്തിയും അതെ അവസ്ഥയിൽ തന്നെയാണ്....! "ഞാൻ ആ മുറിയിൽ നോക്കട്ടെ...." എന്നും പറഞ്ഞു ദാസ് ഇറങ്ങി അവിടേക്ക് ചെന്നതും അവിടെ രണ്ടും കിടന്ന തറ വെറും കാലിയായി കിടക്കുന്നത് കണ്ട് അനുവിനെ ഒന്ന് നോക്കി....! "അവരെവിടെ....?!!" "അത് തന്നെയാ ഞങ്ങളും നോക്കുന്നെ.... ശ്രീയും നന്ദനും...." "അവരും ഇല്ല.... മിക്കവാറും രണ്ടും അവരെയും കൊണ്ട് പുറത്തേക്ക് പോയത് ആവും...." "പരിചയം ഇല്ലാത്ത സ്ഥലവാ.... ദാസേട്ടൻ അവരെ ഒന്ന് വിളിച്ചു നോക്ക്...." "എല്ലാം തികഞ്ഞവരെ പോലെയാണല്ലോ രണ്ടിന്റെയും പ്രവർത്തികൾ....രണ്ടിനെയും കൊണ്ട് പോയത് പോലെ വന്നാൽ മതിയായിരുന്നു...." അച്ഛനും അമ്മയും ദാസും ചേട്ടത്തിയും ചർച്ച നടത്തുമ്പോൾ ആണ് ശ്രീ ദേവൂട്ടിയെയും കൊണ്ട് കയറി വന്നത്.... എല്ലാരും കൂട്ടത്തോടെ ഇരുന്നത് കണ്ട് രണ്ടും പരസ്പരം ഒന്ന് നോക്കി....! "അ.... അത്.... ഞങ്ങൾ....കാറ്റ് കൊള്ളാൻ...." ശ്രീ പരുങ്ങി കൊണ്ട് പറഞ്ഞു....! "കാറ്റ് കൊള്ളാൻ വന്ന വേറെ രണ്ടെണ്ണം കൂടി ഉണ്ടല്ലോ അവർ എവിടെ....?!!"

അപ്പോഴാണ് നന്ദനും ശ്രീക്കുട്ടിയും മിസ്സിങ് ആണെന്ന് രണ്ടും ശ്രദ്ധിച്ചത്....!🙄അപ്പൊ അവൻ കള്ള ഉറക്കം ആയിരുന്നോ.... എടാ നന്ദാ....! ശ്രീ മനസ്സിൽ അവനെ തെറി വിളിച്ചു ഫോൺ എടുത്തു വിളിച്ചെങ്കിലും സ്വിച്ച് ഓഫ്‌ ആയിരുന്നു.... ശ്രീക്കുട്ടിയുടെ ഫോൺ ആണെങ്കിൽ കിടന്നിടത് തന്നെ റിങ് ചെയ്യുന്നുണ്ട്....! "എന്റെ ഈശ്വരാ.... ഇവരിത് എവിടെ പോയി....!" അമ്മമാര് രണ്ടും ഒരു പോലെ കരച്ചിൽ തുടങ്ങിയതും ദാസ് ശ്രീയെ തുറിച്ചു നോക്കി....! "നിങ്ങൾ ഇങ്ങനെ വിഷമിക്കാതെ....അവർ ഇവിടെ എവിടെ എങ്കിലും കാണും ഞാൻ ഒന്ന് നോക്കട്ടെ...." എന്നും പറഞ്ഞു അവൻ താഴേക്ക് ചെന്നു കാർ എടുത്തു പോയി.... വഴിയരികിൽ ഒക്കെ നന്ദന്റെ കാറിന് വേണ്ടി തിരഞ്ഞു.... ഇടക്ക് അവൻ കോളും ചെയ്യുന്നുണ്ട്....! "ശ്രീയേട്ടാ എന്തായി അവരെ കണ്ടോ...." ദേവൂട്ടിയും ഒരു സ്വസ്ഥത ഇല്ലാതെ ശ്രീയെ വിളിച്ചു ചോദിച്ചു....! "നീ ഇങ്ങനെ പേടിക്കാതെ ദേവൂട്ടി അവർ എവിടെ പോവാനാ....ഇവിടെ തന്നെ ഉണ്ടാവും...." ശ്രീ അവളെ ആശ്വസിപ്പിക്കാൻ എന്ന പോലെ പറഞ്ഞു ഫോൺ വെച്ചു.... അവന്റെ മനസും അസ്വസ്ഥമായി തുടങ്ങി....! "അതെങ്ങനാ അവന്റെ ഗുരു അല്ലെ ആ പോയത്...."

ദാസ് അക്ഷമയോടെ നടന്ന് കൊണ്ട് ശ്രീയേട്ടനെ കുറ്റപ്പെടുത്തുന്നത് കണ്ട് ദേവൂട്ടി വിഷമത്തോടെ ഇരുന്നു.... അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു....! "ദൈവമേ അവർക്ക് ഒരാപത്തും വരാതെ നോക്കിക്കോണെ...." അവൾ മുകളിലെ ചുവരിൽ കണ്ട മഹാദേവന് മുന്നിൽ തൊഴുതു നിന്ന് കൊണ്ട് പ്രാർത്ഥിച്ചു....! "എല്ലാം സ്വന്തം ഇഷ്ടത്തിനെ ചെയ്യൂ എന്ന് വെച്ചാൽ എന്താ ചെയ്യാ...." നന്ദന്റെ അച്ഛൻ പറഞ്ഞതും ശ്രീയുടെ അച്ഛൻ അങ്ങേരെ ഒന്ന് നോക്കി....! "അതെങ്ങനാ നിന്റെ അല്ലെ മോൻ...." അങ്ങേര് കെട്ടിയോളെ നോക്കി പറഞ്ഞതും അവിടെ അച്ചന്മാർ തമ്മിൽ അടുത്ത അംഗത്തിന് തുടക്കം കുറിച്ചു....! "ഒന്ന് നിർത്തിയെ....അനു നീ ഇവരെയും കൊണ്ട് മുറിയിൽ പോയിക്കോ.....ഞാൻ ഒന്ന് നോക്കിയിട്ട് വരാം....!" എന്നും പറഞ്ഞു ദാസ് കൂടി ഇറങ്ങി....! വഴിയരികിൽ ആയി നന്ദന്റെ കാർ കണ്ടതും ശ്രീ ഇറങ്ങി അതിനടുത്തേക്ക് നടന്നു....അവൻ ഇത്തിരി ഭയത്തോടെ സൂക്ഷിച്ചു അകത്തേക്ക് നോക്കിയതും രണ്ടും നല്ല ഉറക്കം....🙄രണ്ടിനും പിന്നെ നേരം വിളിക്കുന്നതല്ലേ ഉള്ളു.... ഗ്ലാസിന് കൊട്ടി നോക്കിയെങ്കിലും രണ്ടും അകത്തു നിന്ന് ഒന്നും അറിയുന്ന ലക്ഷണം ഇല്ല.... ഫോൺ ആണെങ്കിൽ ഓഫും....!

ശ്രീയുടെ ക്ഷമ ഏതാണ്ട് നഷ്ടപ്പെട്ട് തുടങ്ങിയതും അവന്റെ വണ്ടിയിൽ കയറി ഇരുന്ന് നീട്ടി ഹോൺ അടിച്ചു.... നന്ദൻ പതിയെ കണ്ണ് തുറന്നതും കാറിൽ ആണെന്ന് കണ്ട് അവൻ ഇന്നലെ ഉണ്ടായത് എല്ലാം ഓർത്തെടുത്തു....തന്റെ നെഞ്ചിൽ ചേർന്നുറങ്ങുന്ന ശ്രീക്കുട്ടിയെ അവൻ തട്ടി വിളിച്ചു.... അവളും കണ്ണ് തുറന്നു അവനെ നോക്കി ചിരിച്ചു.... ഇന്നലെ എങ്ങോട്ടെന്നില്ലാതെ വന്നതാണ്....ഇതിൽ തന്നെ കിടന്നുറങ്ങിയത് ഓർത്ത് അവൾ നേരെ ഇരുന്നു കോട്ട് വായും ഇട്ടു പുറത്തേക്ക് ഒന്ന് നോക്കി....അപ്പൊ കണ്ടതോ കലിപ്പിൽ നിൽക്കുന്ന ഏട്ടനെയും... നന്ദൻ ആണെങ്കിൽ വെറും വയറ്റിൽ അവളെ ഉമ്മ വെക്കാൻ എന്ന പോലെ അവളുടെ അടുത്തേക്ക് മുഖം കൊണ്ട് പോയതും പെണ്ണ് അവന്റെ മുഖം പിടിച്ചു തിരിച്ചു ഏട്ടനെ കാണിച്ചു കൊടുത്തു....,! നന്ദൻ ദൃതിയിൽ ചാടി ഇറങ്ങി ശ്രീയെ നോക്കി വളിച്ച ഇളിയായിരുന്നു.... പിന്നാലെ ഇറങ്ങിയ ശ്രീക്കുട്ടിയും അതെ അവസ്ഥയിൽ തന്നെ....!😟 "ഇവളെയും വിളിച്ചു കൊണ്ട് വന്നിട്ടുണ്ടെങ്കിൽ കൃത്യസമയത്ത് ഇറങ്ങിയത് പോലെ തിരിച്ചു വരാനും അറിയണം.... അല്ലാതെ...." "സോറി അളിയാ ഉറങ്ങിപ്പോയി..." "ദേവൂട്ടിയുടെ ഏട്ടൻ ആയിപ്പോയി....

അല്ലെങ്കിൽ രണ്ട് തന്നേനെ ഞാൻ...." "അതിന് ഇപ്പൊ എന്താ ഇവിടെ ഉണ്ടായേ....?!!"🙄 "😬മാങ്ങാ തൊലി.... അവിടെ അമ്മമാർ അവർക്ക് കഴിയുന്നത് പോലെ കരച്ചിലും അച്ചന്മാർ അവരെ കൊണ്ട് കഴിയുന്ന പോലെ തമ്മിൽ തല്ലും പിന്നെ നിന്റെ ആ ഹിറ്റ്ലർ ചേട്ടൻ എനിക്കിട്ട് താങ്ങാനും കഴിയുന്ന പോലെ ശ്രമിക്കുന്നുണ്ട്.... അവിടെ ഇപ്പൊ എന്തായെന്ന് ദൈവം തമ്പുരാന് അറിയാം...." 😟ശെടാ ഇതിന് മാത്രം ഇവിടെ ഇപ്പൊ എന്താ ഉണ്ടായേ.... നന്ദൻ വായും പൊളിച്ചു നിന്നു....! ശ്രീ പെട്ടെന്ന് ഓർത്ത പോലെ ദേവൂട്ടിയുടെ ഫോണിലേക്ക് രണ്ടിനെയും കണ്ടെത്തിയ വിവരം പറയാൻ കോൾ ചെയ്യാൻ തുടങ്ങിയെങ്കിലും റിങ് ചെയ്യുന്നതല്ലാതെ കോൾ അറ്റൻഡ് ചെയ്യാത്തത് കണ്ട് അവൻ ദാസിന്റെ ഫോണിലേക്ക് വിളിച്ചു കാര്യം പറഞ്ഞു.... അത് കേട്ടപാടെ ദാസും ആശ്വാസത്തോടെ മുറിയിലേക്ക് വന്നു....! മൂന്നും തിരികെ വന്നതും ദാസ് നന്ദനെ ഒന്ന് തുറിച്ചു നോക്കി.... അച്ചന്മാർ രണ്ടും രണ്ട് വഴിയായിട്ടുണ്ടെന്ന് നന്ദന് ഒരൊറ്റ നോട്ടത്തിൽ തന്നെ മനസ്സിൽ ആയി.... അമ്മമാർ ആണെങ്കിൽ രണ്ടിനെയും കെട്ടിപ്പിടിക്കലും മോങ്ങലും ആണ്....! "നിങ്ങൾ ഇങ്ങനെ സങ്കടപ്പെടാൻ മാത്രം ഒന്നും ഇല്ല....

ഞങ്ങൾ വെറുതെ ഒന്ന് പുറത്തേക്ക് പോയി എന്നെ ഉള്ളു...." 😟നന്ദൻ പറഞ്ഞെങ്കിലും എല്ലാരും അവനെ ഒന്ന് തുറിച്ചു നോക്കി എന്നല്ലാതെ യാതൊരു റിപ്ലൈയും ഇല്ല....! "ദേവൂട്ടി എവിടെ....?!!" ശ്രീയുടെ കണ്ണുകൾ ദേവൂട്ടിയെ തേടിയതും എല്ലാരും ഉണ്ടെങ്കിലും ദേവൂട്ടിയെ മാത്രം കാണാതെ അവൻ ചോദിച്ചു.... അപ്പോഴാണ് എല്ലാരും അത് ശ്രദ്ധിക്കുന്നത് തന്നെ....! എല്ലാരും വെപ്രാളത്തോടെ അവിടെ ഒക്കെ അവൾക്കായി തിരച്ചിൽ നടത്തി....! ശ്രീയുടെ നെഞ്ചു പിടയുന്നത് പോലെ തോന്നി അവന്....ഓരോരുത്തർ ആയി ഓരോ ഭാഗത്ത് അവളുടെ പേരും വിളിച്ചു തിരച്ചിൽ നടത്തിയെങ്കിലും അവളെ കാണാതെ എല്ലാരും തിരിച്ചു വന്നു....! "ഇത്തിരി നേരത്തേക്ക് പോലും നിങ്ങൾക്ക് എന്റെ ദേവൂട്ടിയെ നോക്കാൻ പറ്റിയില്ല അല്ലെ...." ശ്രീ വിഷമത്തോടെ അച്ഛന്മാരെ നോക്കി കൊണ്ട് പറഞ്ഞു....! "അവൾ ദൂരേക്ക് ഒന്നും പോയി കാണില്ല... നീ വാ ശ്രീ നമുക്ക് റോഡിൽ ഇറങ്ങി നോക്കാം...." അവർ താഴേക്ക് ഇറങ്ങി പുറത്തേക്ക് നടക്കാൻ ഒരുങ്ങുമ്പോൾ ആണ് ശ്രീയുടെ കണ്ണുകൾ അവിടെ ഉള്ള ചുവരിൽ തൂക്കിയ മഹാദേവന്റെ രൂപം കണ്ടത്.... അവൻ അങ്ങോട്ട് നടന്നതും നന്ദനും സംശയത്തോടെ അവന്റെ പിന്നാലെ ചെന്നു....!

ശ്രീ മുന്നിൽ കണ്ട വാതിൽ ഒരു ചവിട്ടിന് തന്നെ തുറന്നതും ഒരു നിമിഷം അവൻ തറഞ്ഞു നിന്ന് പോയി.... ദേവൂട്ടിക്ക് ചുറ്റിലും അവളെ കാമത്തോടെ നോക്കി നടക്കുന്ന നാല് പേരെ കണ്ടതും നന്ദനും കാണുന്നത് വിശ്വസിക്കാൻ ആവാത്ത പോലെ നിന്നു....! അതിൽ ഒരുത്തൻ അവളുടെ വാ കയ് വെച്ച് അടിച്ചിട്ടുണ്ട്....! "സൂപ്പർ...." അതും പറഞ്ഞു വേറൊരുത്തൻ തറയിൽ ഇരുന്നു അവളുടെ വയറിലേക്ക് കയ് ചലിപ്പിക്കാൻ തുടങ്ങിയതും ശ്രീ അവനെ ഒരു ചവിട്ടിന് താഴെയിട്ടു....ശ്രീയെ കണ്ടതും അവളുടെ കണ്ണുകൾ തിളങ്ങി....അവളെയും പിടിച്ചു നിക്കുന്നവനെ ശ്രീ ചവിട്ടി താഴെയിട്ട് ദേവൂട്ടിയെ തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു....! "🥺ശ്രീയേട്ടാ...." അവൾ കണ്ണീരോടെ അവനെ കെട്ടിപ്പിടിച്ചു നിന്നു....! "നീ എങ്ങനെ ഇവരുടെ കയ്യിൽ വന്നു പെട്ടു...." "ഞാൻ അവിടെ പുറത്ത് പ്രാർത്ഥിച്ചു നിൽക്കായിരുന്നു.... അപ്പൊ ഇവന്മാർ എന്റെ വാ അടച്ചു എന്നെ...." അവൾ കണ്ണീരോടെ അവന്റെ നെഞ്ചിൽ ചേർന്ന് കൊണ്ട് തന്നെ പറഞ്ഞു....!

അപ്പോഴേക്കും അവന്മാർ എല്ലാം എണീറ്റ് ശ്രീയെ തല്ലാൻ എന്ന പോലെ റെഡി ആയി നിന്നു.... അവന് തല്ല് വീഴുന്നതിനു മുന്നേ നന്ദൻ അവന്റെ നേരെ വന്നവനെ തല്ലാൻ തുടങ്ങി.... അവളുടെ കുഞ്ഞേട്ടനെ കണ്ടതും ദേവൂട്ടി അവനെയും നോക്കി പുഞ്ചിരിച്ചു....ദാസും അങ്ങോട്ട് വന്നു അവന്മാരെ തല്ലി പരുവം ആക്കി.... അവന്റെ കയ്യിൽ നിന്ന് ഒന്ന് കിട്ടിയാൽ അടുത്ത കാലത്ത് ഒന്നും എണീക്കില്ലെന്ന് കൂടെ ഉള്ള രണ്ടിനും അറിയാം....ശ്രീയും ദേവൂട്ടിയെ ചേർത്തു പിടിച്ചു കൊണ്ട് തന്നെ അവന്മാരെ തല്ലിയിട്ടു....! "ഇത് ഇവിടെ അടുത്ത് ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളാ....അല്ലാതെ ഞങ്ങൾക്ക് ഇവന്മാരെ പറ്റി കൂടുതൽ ഒന്നും അറിയില്ല...." റിസപ്ഷനിൽ നിന്ന് അവർ അത്രയും പറഞ്ഞു അവന്മാരെ നോക്കിയതും എല്ലാം എണീറ്റ് നിക്കാൻ പോലും വയ്യാത്ത പാകം ആയിട്ടുണ്ട്....! ദേവൂട്ടി അപ്പോഴും പേടിയോടെ ശ്രീയുടെ നെഞ്ചിൽ തന്നെയാണ്....! "പേടിക്കേണ്ട... നിനക്ക് ഒന്നും സംഭവിക്കാൻ നീ പ്രാർത്ഥിക്കാരുള്ള ദൈവം സമ്മതിക്കോ....

പിന്നെ നിന്റെ ശ്രീയേട്ടൻ സമ്മതിക്കോ...." അവൻ അവളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞതും എല്ലാരും അവരെ നോക്കി പുഞ്ചിരിച്ചു....! "സോറി ദേവൂട്ടി ഞങ്ങൾ കാരണം അല്ലെ നിനക്ക്...." ശ്രീകുട്ടി കരച്ചിലോടെ അവളെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു...! "അല്ല ഞാൻ ശ്രദ്ധിക്കാത്തത് കൊണ്ടാ...." ദേവൂട്ടി അവളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു....! "തമ്മിൽ വഴക്ക് കൂടാൻ ശ്രമിക്കുന്ന സമയം ഇവളെ നോക്കിയിരുന്നെങ്കിൽ പാവത്തിന് ഇങ്ങനെ ഒരു ഗതി വരുമായിരുന്നോ...." രണ്ട് അച്ഛന്മാരെയും നോക്കി അവൻ അത്രയും പറഞ്ഞു അവളെയും കൊണ്ട് മുറിയിലേക്ക് നടന്നു....! "നമുക്ക് വീട്ടിൽ പോവാം ശ്രീയേട്ടാ എനിക്ക് പേടിയാ...." "ഇങ്ങോട്ട് വന്നത് നിന്റെ ഇഷ്ടഭഗവാനെ കാണാൻ അല്ലെ....നമുക്ക് കണ്ടിട്ട് തന്നെ പോവാം.... നീ ചെന്ന് ഫ്രഷ് ആയി വാ....ഞാൻ ഇവിടെ തന്നെ ഉണ്ടാവും...." അവൾ അനുസരണയോടെ തലയാട്ടി ബാത്‌റൂമിൽ കയറി ഫ്രഷ് ആയി ഇറങ്ങി വന്നു....! അവിടെ നിന്ന് ഇറങ്ങുമ്പോഴും ദേവൂട്ടി ശ്രീയുടെ കയ്യിൽ തന്നെയാണ്....

അവൾ അത്രമാത്രം ഭയന്നിട്ടുണ്ടെന്ന് എല്ലാവരും ഒരു പോലെ മനസ്സിൽ ആക്കി.... ദാസിനും സ്വയം വെറുപ്പ് തോന്നി.... അത് വരെ തൊട്ടടുത്ത് തന്നെ ഉണ്ടായിട്ടും അവളെ ശ്രദ്ധിക്കാൻ പറ്റാത്ത വിഷമം ആയിരുന്നു....! "വാ ദേവൂട്ടി...." ക്ഷേത്രത്തിന് മുന്നിൽ നിർത്തി അവളുടെ കയ്യിൽ പിടിച്ചവൻ പറഞ്ഞതും അവൾ അവനെ നോക്കി തന്നെ ഇറങ്ങി.....! അവൻ പുഞ്ചിരിയോടെ അവളുടെ കയ്യിൽ കയ്യും ചേർത്തു പിടിച്ചു നടന്നു.... ആ വലിയ ക്ഷേത്രം ആദ്യമായി കാണുന്നത് കൊണ്ട് തന്നെ അവൾ അവിടെ ഒക്കെ അത്ഭുതത്തോടെ നോക്കി.... അവളുടെ കണ്ണുകളിലെ തിളക്കം അവനും കാണാം....! അപ്പോഴും അവൻ അവളുടെ കൈ വിട്ടില്ല.... ഭഗവാന് മുന്നിൽ എല്ലാവരും ഒരു പോലെ പ്രാർത്ഥനയോടെ തൊഴുതു നിന്നു....അവൻ അവൾക്കരികിൽ തന്നെ ഉണ്ടായിരുന്നു.... തിരിച്ചുള്ള യാത്രയിൽ ദാസ് കാർ എടുത്തപ്പോഴും അവൾ അവന്റെ നെഞ്ചോരം ചേർന്ന് പിൻസീറ്റിൽ തന്നെ ഇരുന്നു....! "ശ്രീയേട്ടാ എന്നെ ഒന്ന് ഉമ്മ വെക്കോ...." കാറിൽ നിന്നാണ് അവൾ അത് ചോദിച്ചത്....

അത് കേട്ട് ദാസും ശ്രീയുടെ അച്ഛനും അമ്മയും ഒരു പോലെ വായും പൊളിച്ചു നിന്നു....! "🙄ഇപ്പോഴോ...." "അയാൾ എന്നെ ചുമ്പിക്കാൻ വന്നപ്പോൾ ഉള്ള ബാഡ് സ്മെൽ പോവാത്ത പോലെ ശ്രീയേട്ടാ...." അവൾ ദയനീയമായി പറഞ്ഞതും ശ്രീ എല്ലാരേയും ഒന്ന് നോക്കി.... അവരൊക്കെ ഏതൊക്കെയോ ഭാഗത്ത് നോക്കാൻ തുടങ്ങിയതും അവൻ അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു.... അവൾക്ക് അത് ഒരു ആശ്വാസം ആയിരുന്നു....! "ഇനി ഇവിടെയും കൂടി...." ശ്രീ വീണ്ടും വായും പൊളിച്ചു എല്ലാരേയും നോക്കി.... അവർ ഞങ്ങൾ ഒന്നും അറിയില്ലേ എന്ന പോലെ എങ്ങോട്ടൊക്കെയോ നോക്കി തന്നെയാ ഇരിപ്പ്.... അവൻ അവളുടെ വയറിലേക്ക് മുഖം അമർത്തി അവളുടെ നാവെലിനു ചുറ്റിലും ചുണ്ടുകൾ ഓടിച്ചു....! "എനിക്ക് അത് ഓർക്കുമ്പോ തന്നെ കരച്ചിൽ വരുവാ ശ്രീയേട്ടാ...." "ഒന്നും ഇല്ലന്നെ.... ഞാൻ പറഞ്ഞില്ലേ എന്റെ ദേവൂട്ടിക്ക് ഒന്നും സംഭവിക്കില്ലെന്ന്...." അവന്റെ ആശ്വാസവാക്കിൽ അവൾ കണ്ണീരോടെ തന്നെ അവന്റെ നെഞ്ജിലേക്ക് മുഖം അമർത്തി....! "ഭക്ഷണം കഴിക്കണ്ടേ ദേവൂട്ടി...." അവൾ അവന്റെ നെഞ്ചിൽ ഉറക്കം ആണെന്ന് കണ്ടതും ശ്രീ അവളെ ചെറുതായി തട്ടി വിളിച്ചു കൊണ്ട് ചോദിച്ചു....!

"എനിക്ക് വേണ്ട ശ്രീയേട്ടാ... ശ്രീയേട്ടനും പോവണ്ട എനിക്ക് പേടിയാ...." "ഞാൻ ഇല്ലേ കൂടെ.... വാ...." അവളെയും ചേർത്തു പിടിച്ചു കൊണ്ട് അവൻ അങ്ങോട്ട് നടന്നു.... തൊട്ടരികിൽ ആയി ഇരുത്തിയതും അവൾ ചുറ്റിലും പേടിയോടെ കണ്ണോടിച്ചു.... അത് കണ്ട ശ്രീ ഫുഡ്‌ എടുത്തു അവളെ കഴിപ്പിക്കാൻ തുടങ്ങി.... ദാസും നന്ദനും അത് കണ്ട് ഒരു പോലെ കണ്ണും മിഴിച്ചിരുന്നു....😟 💕___💕 "ദേവൂട്ടി വല്ലാതെ പേടിച്ചിട്ടുണ്ട് അല്ലെ നന്ദേട്ടാ...." "മ്മ്.... ശ്രീ അവളെ കെയർ ചെയ്യുന്നത് കാണുമ്പോ ശരിക്കും അസൂയ തോന്നുവാ...." "അത് എനിക്കല്ലേ തോന്നണ്ടേ....അസൂയ തോന്നുവാ പോലും....നന്ദേട്ടൻ കാരണവാ ഇങ്ങനെ ഒക്കെ സംഭവിച്ചത് അത് മറക്കണ്ട...." "അപ്പൊ നിന്റെ ഏട്ടനോ...." "ഏട്ടൻ ദേവൂട്ടിയെയും കൊണ്ട് പോയിട്ടുണ്ടെങ്കിൽ അത് പോലെ തിരിച്ചു വന്നതും ആണല്ലോ...." "ഞാൻ എന്താ നിന്നെ കൊണ്ട് വന്നില്ലേ...." "ഓ പിന്നെ ഏട്ടൻ വന്നില്ലേ കാണായിരുന്നു...." ശ്രീക്കുട്ടി അതും പറഞ്ഞു അവനെ പുച്ഛിച്ചു ബെഡിൽ കയറി കിടന്നു.... നന്ദൻ ഫ്രഷ് ആയി വരുമ്പോഴേക്കും പെണ്ണ് നല്ല ഉറക്കം....!യാത്രാ ക്ഷീണം തീർത്തോട്ടെ എന്ന് കരുതി അവൻ ഉണർത്താനും പോയില്ല.... അവന്റെ ചിന്ത ദേവൂട്ടിയെ കുറിച്ചായിരുന്നു....

ആ മുറിയിൽ ശ്രീക്ക് കയറാൻ തോന്നിയില്ലെങ്കിൽ എന്താവുമായിരുന്നെന്ന് അവന് ചിന്തിക്കാൻ പോലും ആയില്ല....! ശ്രീയുടെ നെഞ്ചിൽ തല വെച്ചാണ് ദേവൂട്ടി ഉറങ്ങിയത്.... കാലത്ത് എണീറ്റ് അവൾ പതിവ് പോലെ ക്ഷേത്രത്തിൽ പോയി തിരിച്ചു വന്നു....!അവൾ പഴയ പോലെ ആയത് കണ്ട് മാമനും മാമിയും ആശ്വസിച്ചു....! "ശ്രീയേട്ടാ...." അവൾ അവനുള്ള ചായയും ആയി വന്നു വിളിച്ചതും അവൻ കണ്ണ് തുറന്നു....! "ക്ഷേത്രത്തിൽ പോയോ ദേവൂട്ടി...." "മ്മ്...." "ഇന്നലെ എന്തൊരു പേടിയായിരുന്നു...." "ഇവിടെ എത്തിയപ്പോൾ തന്നെ പേടിയൊക്കെ പോയി ശ്രീയേട്ടാ....ഇനി ഞാൻ എങ്ങും ഇല്ല.... എനിക്ക് ഇവിടെ ശ്രീയേട്ടന്റെ നെഞ്ചിൽ ഇങ്ങനെ കിടക്കാനാ ഇഷ്ടം...." "ആണോ...." അവൻ കള്ളചിരിയോടെ അതും ചോദിച്ചു അവളെ പിടിച്ചു തന്റെ നെഞ്ചിലേക്ക് ഇട്ടു.... അവളെ ചുംബിച്ചുണർത്താൻ തുടങ്ങിയതും അവളും അത് ആഗ്രഹിച്ച പോലെ അവനെ ഇരുകയ്കളും നീട്ടി സ്വീകരിച്ചു....!❤️ അവന്റെ പല്ലുകൾ അവളുടെ മറുകിൽ അമർന്നു....

അവൾ വികാരപരവശയായി അവന്റെ തലമുടിയിൽ കയ്കൾ കോർത്തു....! "ശ്രീയേട്ടാ...." അവളുടെ വിളിയിൽ അവനും തന്റെ പ്രണയം നിയന്ത്രിക്കാൻ ആവാത്ത പോലെ.... അത്യധികം പ്രണയത്തോടെ അവൻ അവളിലേക്ക് അമരുമ്പോൾ അവളും അവനെ ചുംബനങ്ങൾ കൊണ്ട് മൂടുകയായിരുന്നു.... ഒടുവിൽ അവൻ കിതപ്പോടെ മാറിലേക്ക് മുഖം അമർത്തി കിടന്നതും അവൾ അവനെ ചേർത്തു പിടിച്ചു....!❤️ "ശ്രീയേട്ടാ...." ഇരുവരുടെയും കിതപ്പ് ഒന്ന് അടങ്ങിയതും അവൾ അവനെ പ്രണയത്തോടെ തന്നെ വിളിച്ചു....! "എന്താ ദേവൂട്ടി...." "കുഞ്ഞേട്ടന് ആദ്യം ഒരു കുഞ് ഉണ്ടായിക്കോട്ടെ അല്ലെ...." അതിന് വേണ്ടിയാണോ ഞാൻ ഈ കഷ്ടപ്പെടുന്നത് എന്ന പോലെ ശ്രീ അവളെ ദയനീയമായി ഒന്ന് നോക്കി....! "അതെന്താ ഇപ്പൊ അങ്ങനെ ഒരു ചോദ്യം...." "അത് പിന്നെ ശ്രീയേട്ടൻ സമ്മതിച്ചാൽ എനിക്ക് ശ്രീയേട്ടൻ തോറ്റാലും സങ്കടം ഇല്ല.... അത് കൊണ്ട് ചോദിച്ചതാ...." "അതൊക്കെ ദൈവത്തിന്റെ കയ്യിൽ അല്ലെ എന്റെ ദേവൂട്ടി...."

അവൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞതും അവൾ ഒരു പുഞ്ചിരിയോടെ അവന്റെ നെഞ്ചിൽ തല വെച്ച് കിടന്നു.... 💕__💕 ദേവൂട്ടിയും ശ്രീകുട്ടിയും പഴയ പോലെ ചിരിയും കളിയും ഒക്കെ ആയി കോളേജ് കഴിഞ്ഞു വരുമ്പോൾ ആണ് ആണ് നന്ദൻ അവർക്ക് മുന്നിൽ ആയി കാർ നിർത്തിയത്....! "അയ്യോ വല്യേട്ടാ എന്ത് പറ്റി...." നെറ്റിയിലും കയ്യിലും ബാൻഡ്എയ്ഡ് ചെയ്തിരിക്കുന്ന ദാസിനെ കണ്ടതും ദേവൂട്ടി വിഷമത്തോടെ ചോദിച്ചു....! "ഒരു ചെറിയ ആക്‌സിഡന്റ് അത്രയേ ഉള്ളു...." "ചെറുതോ.... വല്യേട്ടനെന്താ ശ്രദ്ധിച്ചു പൊയ്ക്കൂടേ...." "ഇത് ഏട്ടന്റെ ശ്രദ്ധയില്ലായ്‌മ കൊണ്ടല്ല...." "എനിക്കറിയില്ലേ വല്യേട്ടനെ വണ്ടിയിൽ കയറിയാൽ പിന്നെ റോഡ് ആണെന്ന ബോധം ഉണ്ടോ...." ദേവൂട്ടി ദാസിനരികിൽ കേറി ഇരുന്നു വിഷമത്തോടെ തന്നെ നോക്കി ഇരുന്നു.... ശ്രീകുട്ടിയും അവൾക്കരികിൽ ആയി ഇരുന്നതും നന്ദൻ കാർ എടുത്തു....! വീട്ടിൽ എത്തിയതും എല്ലാരും ദാസിന്റെ അവസ്ഥ കണ്ട് ഭയന്നു....! "ഒന്നുല്ല അമ്മേ അച്ഛാ....ഇതിനാണോ നിങ്ങൾ ഇങ്ങനെ കരയുന്നത്...." "ദേ ചേട്ടത്തി കരഞ്ഞു സീൻ ആക്കാതെ വല്യേട്ടന് കുടിക്കാൻ എന്തെങ്കിലും എടുക്ക്...." ദേവൂട്ടി ദാസിനെ പിടിച്ചു അകത്തേക്ക് ഇരുത്തി കൊണ്ട് പറഞ്ഞു....!

ശ്രീ ആണെങ്കിൽ ദേവൂട്ടി വരേണ്ട ടൈം ആയിട്ടും കാണാതെ അല്പം ഭയത്തോടെ തന്നെ അവളെ കോൾ ചെയ്തു.... ദേവൂട്ടിയും ശ്രീയേട്ടനെ വിളിക്കാൻ എന്ന പോലെ ഫോൺ കയ്യിൽ എടുക്കുമ്പോൾ ആണ് ശ്രീയേട്ടന്റെ വിളി കണ്ടത്....! "ഹലോ ശ്രീയേട്ടാ...."😘 അവളുടെ ആ വിളിയിൽ ശ്രീ ചോദിക്കാൻ വന്ന കാര്യം പോലും മറന്നെന്ന പോലെ നിന്നു....! "ഞാൻ വീട്ടിലാ ശ്രീയേട്ടാ.... വല്യേട്ടന് എന്തോ ആക്‌സിഡന്റ് പറ്റി വയ്യ....വഴിയിൽ വെച്ച് കണ്ടപ്പോൾ ഞാൻ ഇങ്ങോട്ട് പോന്നു.... ഞാൻ ശ്രീയേട്ടനോട് പറയാൻ വിളിക്കാൻ തുടങ്ങുവായിരുന്നു.... അപ്പോഴാ ശ്രീയേട്ടൻ വിളിച്ചത്...." ദേവൂട്ടി പറയുന്നത് കേട്ടതും ശ്രീ എന്ത് പറയണം എന്ന് അറിയാത്ത അവസ്ഥയിൽ ആയിരുന്നു.... വൈകീട്ട് മൂവിക്ക് പോവാൻ ഒക്കെ പ്ലാൻ ഇട്ടതാ.... അതിന് വേണ്ടിയാ നേരത്തെ വന്നതും....! "നിന്നെ കൊണ്ട് വരാൻ ഞാൻ വരട്ടെ...." "വേണ്ട ശ്രീയേട്ടാ....കുഞ് ഉള്ളോണ്ട് ചേട്ടത്തിക്ക് വല്യേട്ടന്റെ കാര്യങ്ങൾ ഒക്കെ നോക്കാൻ പറ്റുന്നില്ല.... ഞാൻ ഇവിടെ നിന്നോളാം...." അത് കേട്ടതും അവന് കുശുമ്പും ദേഷ്യവും ഒരു പോലെ വന്നു....! "ദേവൂട്ടി.... അത് പിന്നെ.... നീ ഇല്ലാതെ എനിക്ക്...." "വല്യേട്ടന് വയ്യാത്തത് കൊണ്ടല്ലേ ശ്രീയേട്ടാ.... പാവം വല്യേട്ടൻ....

ഒത്തിരി വേദന ഉണ്ട്....എന്റെ നല്ല ശ്രീയേട്ടൻ അല്ലെ കുറച്ച് ദിവസത്തേക്ക് വല്യേട്ടന്റെ അടുത്ത് തന്നെ ഒരാൾ വേണം...." "അവിടെ വേറെയും ആൾക്കാർ ഇല്ലേ ദേവൂട്ടി...." "അച്ഛനും അമ്മയ്ക്കും പറ്റുവോ.... പിന്നെ കുഞ്ഞേട്ടന് ആണെങ്കിൽ ഓഫിസിൽ പോണ്ടേ...." എന്നാലും ഇവൾ ഇങ്ങനെ ചെയ്യും എന്ന് കരുതിയില്ല.... ആ നന്ദൻ എങ്ങാനും കേറി ആദ്യം പണി പറ്റിച്ചാൽ പിന്നെ അച്ഛന്റെ വായിൽ ഇരിക്കുന്നത് കൂടി ഞാൻ കേൾക്കേണ്ടി വരും.... ശ്രീ എന്തൊക്കെയോ വലിയ ചിന്തയോടെ നിന്നു....! ദാസിനെ കാണാൻ എന്ന പോലെ അവൻ വന്നതും പെണ്ണ് വല്യേട്ടനെയും കെട്ടിപ്പിടിച്ചു ഇരിപ്പ് ആണെന്ന് കണ്ടതും ശ്രീ നിരാശയോടെ നിന്നു.... "ഞാൻ പോട്ടെ ദേവൂട്ടി...." "ശ്രീയേട്ടൻ പോവേണ്ട...എന്റെ മുറിയിൽ കിടന്നോ...." "നീ ഉണ്ടാവോ...."😍 "എനിക്ക് വല്യേട്ടനെ നോക്കണ്ടെ...." ഉറങ്ങുമ്പോഴും അടുത്തിരുന്നു പരിപാലിക്കാൻ അങ്ങേര് കൊച്ച്കുട്ടിയല്ലേ....ദാസ് ആണെങ്കിൽ കിട്ടിയ ചാൻസ് വേദന അഭിനയിച്ചു അവളുടെ സഹതാപം പിടിച്ചു പറ്റി....!

ശ്രീ നിരാശയോടെ തന്നെ ഇറങ്ങി.... പിന്നാലെ നടന്ന് എന്നെ കൊണ്ട് കെട്ടിച്ച പെണ്ണാ.... ഇപ്പൊ ഒരു മൈൻഡും ഇല്ലാതെ നടക്കുന്നത്....!നന്ദൻ ഒരു ചിരിയോടെ അവനരികിൽ വന്നു....! "അളിയോ.... എങ്കിൽ പിന്നെ അളിയൻ ചെല്ല്...." "നിന്നോടൊക്കെ ദൈവം ചോദിക്കും തെണ്ടി...." "അത് ശരി.... അവൾക്കും കാണില്ലേ രണ്ട് ദിവസം അവളുടെ വീട്ടിൽ വന്നു നിൽക്കണം എന്ന ആഗ്രഹം...." "നീയൊക്കെ മനഃപൂർവം വരുത്തി തീർത്തതാണോ എന്ന ഡൌട്ട് എനിക്കുണ്ട്...." "പോടാ അവൾ വല്യേട്ടനെയും നോക്കി നിന്നെ വിട്ടു ഇവിടെ വന്നു നിൽക്കും എന്ന് ഞങ്ങൾ സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല.... പിന്നല്ലേ...." "അവളെ കൊണ്ട് പഴയ പോലെ ഐ ലവ് യൂ ശ്രീയേട്ടാ എന്ന് പറഞ്ഞു പിന്നാലെ നടത്താൻ എനിക്ക് അറിയാഞ്ഞിട്ടല്ല...." അതിന് നന്ദൻ നന്നായി ഇളിച്ചു കൊടുത്തു....! "നിങ്ങളുടെ പിണക്കവും ഇണക്കവും ഒക്കെ തീരുമ്പോഴേക്കും ഞാൻ എന്റെ ലക്ഷ്യസ്ഥാനത് എത്തിയിരിക്കും...." "നിന്റെ ലക്ഷ്യം ഒക്കെ എനിക്കറിയാം...."

"അറിയാലോ അല്ലെ....എന്റെ പെണ്ണ് ഇവിടെ തന്നെ ഉള്ള സ്ഥിതിക്ക് ഞാൻ പോയി കാര്യത്തിലേക്ക് കടക്കട്ടെ..." 😟ശ്രീ വായും പൊളിച്ചു നന്ദൻ അകത്തേക്ക് പോവുന്നതും നോക്കി നിന്നു.... എന്നാലും എന്റെ ദേവൂട്ടി എന്നോട് ഈ ചതി വേണ്ടായിരുന്നു....!അവൻ ബൈക്ക് എടുത്തു നിരാശയോടെ തന്നെ പോയി....! 💕____💕 "മോൾ പോയി മുറിയിൽ കിടന്നോ....ചേട്ടന് എന്തെങ്കിലും ആവശ്യം വന്നാൽ ഞാൻ ഇവിടെ ഇല്ലേ...." അതിന് ദേവൂട്ടി ദാസിനെ ഒന്ന് നോക്കി....! "അതെ മോളെ ഉറക്കം ഒളിച്ചിരുന്ന് എന്നെ നോക്കാൻ മാത്രം അസുഖം ഒന്നും എനിക്കില്ല...." "എന്തുണ്ടെലും എന്നെ വിളിക്കണം.... എന്നാ ഞാൻ പോട്ടെ വല്യേട്ടാ...." അവൾ അവന്റെ കവിളിൽ ഉമ്മ വെച്ച് പോവുന്നത് കണ്ടതും അനു ഒന്ന് ചിരിച്ചു....! "ഈ പെണ്ണിന്റെ ഒരു കാര്യം...." "അവൾ കുഞ് നാളിലെ അങ്ങനെയാ... ഞങ്ങൾക്ക് ഒരു പനി പിടിച്ചാൽ അടുത്തിരുന്നു പരിപാലിച്ചോളും..... പിറ്റേന്ന് അവൾ പനി പിടിച്ചു കിടന്നാലും പ്രശ്നം ഇല്ല...."

"അവൾക്ക് ഇപ്പൊ ശ്രീയേട്ടൻ എന്ന് വെച്ചാൽ ജീവനാ.... രാത്രി എണീറ്റിരുന്നു എനിക്ക് ശ്രീയേട്ടനെ കാണണം എന്ന് പറഞ്ഞില്ലേ കൊള്ളാം...." "ഏയ്‌ അവൾ അങ്ങനെ ഒന്നും ചെയ്യില്ല... ഞങ്ങളെ കഴിഞ്ഞെ അവൾക്ക് മറ്റാരും ഉള്ളു...." ദാസ് പറഞ്ഞതും അനു കാണാം എന്ന പോലെ അവനെ നോക്കി ചിരിച്ചു....! ദേവൂട്ടി മുറിയിലേക്ക് ചെല്ലുമ്പോൾ ആണ് ശ്രീക്കുട്ടി അടുത്തേക്ക് വന്നത്....! "ദേവൂട്ടി നീ വല്യേട്ടന്റെ മുറിയിൽ അല്ലെ കിടക്കുന്നെ....." "വല്യേട്ടൻ പറഞ്ഞു എന്റെ മുറിയിൽ പോയി കിടന്നോളാൻ...." "എങ്കിൽ ഞാനും ഉണ്ട് നിന്റെ കൂടെ.... എത്ര നാളത്തെ ആഗ്രഹം ആണെന്ന് അറിയോ...." "കുഞ്ഞേട്ടൻ സമ്മതിക്കോ...." "നിന്റെ കുഞ്ഞേട്ടന്റെ സമ്മതം കാത്ത് നിന്നാൽ ഒന്നും നടക്കില്ല.... എന്നെ കാണാതാവുമ്പോൾ അവിടെ കിടന്ന് ഉറങ്ങിക്കോളും...." എന്നും പറഞ്ഞു പെണ്ണ് ദേവൂട്ടിയോടൊപ്പം മുറിയിൽ ചെന്നു അവളെയും കെട്ടിപ്പിടിച്ചു കിടന്നു....! ......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story