Oh my love 😱: ഭാഗം 48

oh my love

രചന: AJWA

നന്ദൻ ആണെങ്കിൽ പല കണക്കുകൂട്ടലുകളുമായി ശ്രീക്കുട്ടിയെയയും കാത്ത് നിന്നു.... അവളെ കാണാതെ അവൻ പുറത്തേക്ക് ഇറങ്ങി താഴേക്ക് നോക്കി... അവിടെ എല്ലാരും ലേറ്റ് അണച്ചു കിടന്നെന്ന് കണ്ടതും നന്ദൻ പിന്നെ ദേവൂട്ടിയുടെ മുറിയിലേക്ക് നടന്നു.... 🙄രണ്ടും കെട്ടിപ്പിടിച്ചു ഉറങ്ങുന്നത് കണ്ട് അവൻ വായും പൊളിച്ചു നിന്നു.... എന്റെ പ്രതീക്ഷകൾ....! "ശ്രീക്കുട്ടി....." അവൻ ദേവൂട്ടി ഉണരരുത് എന്ന ഉദ്ദേശത്തോടെ ശ്രീക്കുട്ടിയുടെ അടുത്തിരുന്ന് പതിയെ വിളിച്ചു....! "എന്താ കുഞ്ഞേട്ടാ.... ഉറങ്ങാനും സമ്മതിക്കില്ലേ...." ദേവൂട്ടിയാണ് പ്രതികരിച്ചത് എന്ന് കണ്ടതും അവൻ പിന്നെ ഭൂമി കുലുങ്ങിയാലും ഉണരാത്ത കെട്ടിയോളെ ദയനീയമായി നോക്കി....! "ഒന്നുല്ല ഉറങ്ങിക്കോ.... കുഞ്ഞേട്ടൻ മക്കൾ ഉറങ്ങിയോ എന്ന് നോക്കാൻ വന്നതല്ലേ....." എന്നും പറഞ്ഞു അവൻ പുറത്തേക്ക് ഇറങ്ങി....! എടാ ശ്രീ നിന്റെ പ്രാക്ക് നല്ലോണം ഏറ്റു....!😟പെങ്ങൾ നിൽക്കുമ്പോൾ ഇങ്ങനെ ഒരു പണി സ്വപ്നത്തിൽ പോലും വിചാരിച്ചില്ല....! ശ്രീയോട് പറഞ്ഞാൽ പിന്നെ അവന് കളിയാക്കാൻ ഇന്നത്തേക്ക് അത് മതി എന്ന് മനസ്സിൽ ആയ നന്ദൻ നിരാശയോടെ മുറിയിൽ ചെന്നു കിടന്നു....! ഒരു ഉറക്കം കഴിഞ്ഞു ഉണർന്ന ദേവൂട്ടി കണ്ണ് തുറന്നതും തന്റെ മേലെ കയ്യും കാലും എടുത്തിട്ട് ഇറങ്ങുന്ന ശ്രീക്കുട്ടിയെ ഒന്ന് നോക്കി....അവളുടെ കയ്യും കാലും എടുത്തു മാറ്റി പെണ്ണ് എണീറ്റിരുന്നു.... 🥺

ശ്രീയേട്ടൻ ഇപ്പൊ ഉറങ്ങികാണുവോ എന്തോ.... അവൾക്ക് പിന്നെ അവനെ ഓർത് ഉറങ്ങാൻ ആയില്ല....! "കുഞ്ഞേട്ടാ..... കുഞ്ഞേട്ടാ.... എണീക്ക്....." നന്ദന്റെ മുറിയിൽ ചെന്ന് അവൾ അവനെ തട്ടി വിളിക്കാൻ തുടങ്ങി.... അവളുടെ നിർത്താതെ ഉള്ള വിളിയിൽ അവൻ എങ്ങനെ ഒക്കെയോ എണീറ്റിരുന്നു....! "എന്താ മോളെ...." "എനിക്ക് ശ്രീയേട്ടനെ കാണണം കുഞ്ഞേട്ടാ....."😒 "😦എന്താ....?!!" നന്ദൻ ഉറക്കപിച്ചിൽ ഞെട്ടി കൊണ്ട് ചോദിച്ചു....! "എനിക്ക് ഇപ്പൊ ശ്രീയേട്ടനെ കാണണം.... കുഞ്ഞേട്ടൻ എന്നെ ശ്രീയേട്ടന്റെ അടുത്ത് കൊണ്ട് വിടണം...." "ഈ നേരത്തോ.... നിന്നെ ആരും നിർബന്ധിച്ചു ഇവിടെ നിർത്തിയത് അല്ലല്ലോ നീയായിട്ട് നിന്നതല്ലേ.... അവനാണെങ്കിൽ വന്നു വിളിക്കേം ചെയ്തത് അല്ലെ...." "ഞാൻ ഏത് നേരത്ത് പറഞ്ഞാലും ശ്രീയേട്ടൻ അനുസരിക്കാറുണ്ടല്ലോ.... കുഞ്ഞേട്ടന് എന്നോട് ഒരു സ്നേഹവും ഇല്ല...."🥺 അവൾ കരച്ചിലിന്റെ വക്കത് എത്തിയതും നന്ദൻ എണീറ്റു....! "ഇതും എന്റെ സ്നേഹവും ആയി നീ താരതമ്യം ചെയ്യല്ലേ എന്റെ ദേവൂട്ടി.... എന്തായാലും നീ വാ...." പെണ്ണ് ചിരിയോടെ എണീറ്റ് അവന്റെ കൂടെ നടന്നു....! "നിങ്ങൾ എവിടേക്കാടാ...."

ബൈക്ക് സ്റ്റാർട്ട്‌ ചെയ്യുന്നത് കണ്ട് അച്ഛനും അമ്മയും അനുവും എണീറ്റു വന്നിരുന്നു....! "ഇവൾക്ക് ശ്രീയെ കാണണം എന്ന്...." അവർക്കറിയാം അവൾ വാശി പിടിച്ചാൽ അത് നടക്കാതെ വിടില്ലെന്ന്.... അനു ആണെങ്കിൽ അത് കണ്ട് ചിരിയോടെ മുറിയിലേക്ക് വന്നു....! "നന്ദൻ നല്ലത് പോലെ പെട്ടു...." "എന്താ...." "ദേവൂട്ടി ശ്രീയേട്ടനെ കാണണം എന്ന് പറഞ്ഞു ബഹളം തുടങ്ങി.... അവൻ അവളെയും കൊണ്ട് പോയിരിക്കാ... നിങ്ങൾ അല്ലെ പറഞ്ഞത് അവൾക്ക് നിങ്ങളെ കഴിഞ്ഞെ എന്തും ഉള്ളു എന്ന്.... ഇപ്പൊ കണ്ടില്ലേ ശ്രീയോടുള്ള അവളുടെ സ്നേഹം...." "അവൾക്ക് സ്നേഹിക്കാൻ മാത്രേ അറിയൂ...." "അത് തന്നെയാ ഞാനും പറഞ്ഞത്...പെങ്ങൾ അവളുടെ കെട്ടിയോനെ സ്നേഹിക്കുന്നതിന് നിങ്ങൾ ഇങ്ങനെ കുശുമ്പും ആയി നടന്നിട്ട് എന്ത് കാര്യം.... ആ ശിവൻ എങ്ങാനും ആണ് അവളെ കെട്ടിയത് എങ്കിൽ ഇപ്പൊ നിങ്ങൾക്ക് ആർക്കും അവളെ കാണാൻ കൂടെ കിട്ടില്ലല്ലോ....അപ്പൊ പിന്നെ എന്ത് ചെയ്യും ആയിരുന്നു...." "അതിന് അവൻ കെട്ടിയില്ലല്ലോ പിന്നെന്താ.... അല്ലേലും അവൻ ഞാൻ പറയുന്നത് അനുസരിച് അവളെയും കൊണ്ട് ഇവിടെ തന്നെ നിൽക്കും ആയിരുന്നു...."

"അപ്പൊ അതാണ്‌ കാര്യം...." "ആ അത് തന്നെ....അവളുടെ സ്നേഹം അനുഭവിക്കാൻ ഉള്ള യോഗ്യത ഒന്നും ശ്രീദേവിനില്ല.... അച്ഛന്മാരുടെ പഴയ കണക്ക് തീർക്കുന്നത് അവൻ അവളിൽ ആവും....അത് എനിക്ക് ഉറപ്പാ...." "അതെങ്ങനെ....?!!" "അവനല്ലേ ആള്....ജയിക്കാൻ വേണ്ടി നന്ദനെക്കാൾ മുന്നേ അച്ഛൻ ആവാൻ ഉള്ള ഉദ്ദേശം ആണ് അവന്...." "😨ദൈവമേ....നിങ്ങൾക്ക് ഒക്കെ ഇത് പാരമ്പര്യം ആയിട്ട് കിട്ടിയതാണോ....ഭാര്യക്ക് ഒരു കുഞ്ഞിനെ കൊടുക്കുന്നതും കണക്ക് തീർക്കാൻ ആണോ.... ഇതിന് സ്നേഹം എന്നല്ല കൊമ്പ്ലൈക്സ് എന്നാ പറയാ....പാവം ഒത്തിരി സ്നേഹിച്ചതാ ജീവിച്ചു പോയിക്കോട്ടെ.... ഇങ്ങനെയും ഉണ്ടാവോ മനുഷ്യർ...." അനു ദാസിനെ നോക്കി ഏതാണ്ട് ഒക്കെ പറഞ്ഞു മോനരികിൽ ആയി കിടന്നതും അവൻ അതൊന്നും തന്നെ ബാധിക്കില്ല എന്ന പോലെ ഇരുന്നു....! നന്ദൻ ശ്രീനിലയത്തിന്റെ ഗേറ്റിന് വെളിയിൽ ബൈക്ക് നിർത്തിയതും ശ്രീക്കുട്ടി ഗേറ്റ് തുറന്നു അകത്തേക്ക് കയറി....പിന്നാലെ നന്ദനും....! "എങ്ങനെ അകത്തു കേറാനാ പ്ലാൻ...." നന്ദൻ ചോദിച്ചതും അവൾ കോളിങ് ബെൽ അമർത്തി അവനെ നോക്കി ഇളിച്ചു....! "😟എടീ ശ്രീലക്ഷ്മി ആരോ വന്നിട്ടുണ്ട്.... ഇനി അന്ന് ഇറങ്ങിപോയ പ്രേതം വല്ലതും ആവുമോ...." "പിന്നെ പ്രേതം കോളിങ് ബെൽ അടിച്ചല്ലേ വരുന്നത്.... ഇത് ആരോ വന്നതാ മനുഷ്യാ...." എന്നും പറഞ്ഞു ശ്രീയുടെ അമ്മ എണീറ്റ് മുറിയിൽ നിന്ന് പുറത്തേക്ക് നടന്നതും അച്ഛനും പിന്നാലെ വന്നു....!

ഡോർ തുറന്നതും ദേവൂട്ടിയെ കണ്ട് മാമി ഒന്ന് ചിരിച്ചു....! "എന്താ മാമാ സുഖം തന്നെയല്ലേ...." നന്ദൻ മാമനെ നോക്കി ഒരു വളിച്ച ഇളിയോടെ ചോദിച്ചു.... അങ്ങേരുടെ മോന്ത കണ്ടാൽ അറിയാം പേടിച്ചു നിൽപ്പാണെന്ന്....!😟 "ഓ സുഖകുറവ് ഒന്നും ഇല്ല...." മാമൻ സ്ഥിരംഡയലോഗ് പറഞ്ഞു അവിടെ തന്നെ നിന്നു....! "മോൻ കേറുന്നില്ലേ...." "ഇല്ല മാമി.... ഉറങ്ങുന്ന എന്നെ വിളിച്ചു എനിക്കിപ്പോ ശ്രീയേട്ടന്റെ അടുത്ത് പോവണം എന്ന് പറഞ്ഞു കുത്തിപൊക്കി കൊണ്ട് വന്നതാ.... ഞാൻ ചെല്ലട്ടെ.... പോട്ടെടി...." "മ്മ്....ബൈ കുഞ്ഞേട്ടാ...." അവൾ അവനെ നോക്കി കയ് വീശി കാണിച്ചു....! ശ്രീ എല്ലാം കണ്ട് കൊണ്ട് സ്റ്റെയറിനു മുകളിൽ തന്നെ ഉണ്ടായിരുന്നു.... "എങ്കിൽ മോൾ ചെന്നു കിടന്നോ അവൻ വാതിൽ ചാരിയിട്ടേ ഉണ്ടാവൂ...." "മ്മ്...." അവൾ സ്റ്റെയർ കയറുന്നത് കണ്ടതും അവൻ മുറിയിൽ ചെന്നു ഉറങ്ങിയ പോലെ ബെഡിൽ കിടന്നു....! ദേവൂട്ടി മുറിയിൽ എത്തി ഡോറും അടച്ചു അവനരികിൽ ചെന്നു കിടന്നു.... അവനെ കണ്ട് മതി വരാത്ത പോലെ ആ മുഖത്തേക്ക് തന്നെ നോക്കി ചെരിഞ്ഞു കിടന്നു.... പതിയെ അവളുടെ ചുണ്ടുകൾ അവന്റെ നെറ്റിയിലും ഇരു കവിളുകളിലും ചുംബിച്ചു....! "മിസ്സ്‌ യൂ ശ്രീയേട്ടാ.... എന്നാലും എന്നെ കാണാതെ ഇങ്ങനെ ഒക്കെ ഉറങ്ങാൻ പറ്റുന്നുണ്ടല്ലെ...."😟 അവൾ അവന്റെ മുഖത്തേക്ക് നോക്കി പരിഭവത്തോടെ പറഞ്ഞു.... അവന് ചിരി വരുന്നുണ്ടെങ്കിലും അവൻ അത് നിയന്ത്രിച്ചു അങ്ങനെ തന്നെ കിടന്നു....!

"ലവ് യൂ ശ്രീയേട്ടാ...."😘 അവൾ അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു അവന്റെ നെഞ്ചോരം ചേർന്ന് കിടന്നു....! "എന്തിനാ ഇപ്പൊ വന്നത്.... അവിടെ തന്നെ വല്യേട്ടനെയും കെട്ടിപ്പിടിച്ചു കിടക്കായിരുന്നില്ലേ...." അവന്റെ ചോദ്യം കേട്ടതും അവൾ തല ഉയർത്തി അവനെ നോക്കി....! "അപ്പൊ ഉറങ്ങിയില്ലെ....." "നീ അരികിൽ ഇല്ലാതെ എനിക്ക് ഉറക്കം വരുമെന്ന് തോന്നുന്നുണ്ടോ ദേവൂട്ടി...." അവന്റെ ചോദ്യത്തിൽ അവൾ അവന്റെ മുഖം ആകെ ചുംബനങ്ങൾ കൊണ്ട് മൂടി....! "സോറി ശ്രീയേട്ടാ....."😒 "എനിക്ക് വേണ്ട സോറി.... കോളേജിൽ നിന്ന് വരുന്ന ടൈം ആയിട്ടും നിന്നെ കാണാതെ ഞാൻ എന്ത് മാത്രം വിഷമിച്ചു എന്ന് അറിയോ.... വല്യേട്ടനെ കണ്ടപ്പോൾ കൂടെ പോയെങ്കിലും അപ്പൊ തന്നെ എന്നോട് വിളിച്ചു പറയാമായിരുന്നില്ലേ.... നിന്നെ കൊണ്ട് വരാൻ വേണ്ടി മാത്രമാ ഞാൻ അങ്ങോട്ട് വന്നത് എന്നിട്ട് നീ എന്നെ മൈൻഡ് ചെയ്തോ.... അല്ലേലും ഇപ്പൊ നിനക്ക് എന്നോട് ആ പഴയ സ്നേഹം ഒന്നും ഇല്ല...." അവൻ പരിഭവത്തോടെ അതും പറഞ്ഞു ബെഡ്റെസ്റ്റിൽ ചേർന്നിരുന്നു....! "സോറി ശ്രീയേട്ടാ.... ശ്രീയേട്ടന് ഫീൽ ആയോ...." "മ്മ്...നല്ലോണം....അല്ലെങ്കിലും ഞാൻ അന്ന് അങ്ങനെ ഒക്കെ കാണിച്ചത് കൊണ്ടല്ലേ നീ എന്നെ കൊണ്ട് കെട്ടിച്ചത് അല്ലാതെ എന്നോടുള്ള ഇഷ്ടം കൊണ്ടൊന്നും....."

അവൻ പറഞ്ഞു തീരുന്നതിനു മുന്നേ അവളുടെ കയ്കൾ അവന്റെ ചുണ്ടിൽ തടസ്സം സൃഷ്ടിച്ചു.....! "ഈ ലോകത്ത് എന്തിനേക്കാളും എനിക്കിഷ്ടം എന്റെ ശ്രീയേട്ടനെയാ.... ശ്രീയേട്ടനെ കാണാതെ എനിക്ക് ഉറങ്ങാൻ പറ്റില്ലെന്ന് മാത്രം അല്ല എനിക്കൊന്ന് ശ്വസിക്കാൻ പോലും പറ്റില്ല....ശ്രീയേട്ടൻ എന്ന് വെച്ചാൽ എനിക്ക് ഭ്രാന്താ...."😘 അവൾ അവന്റെ പിണക്കം മാറാൻ എന്ന പോലെ അവന്റെ കവിളിൽ ചുംബിച്ചു....!അവൻ മൈൻഡ് ഇല്ലെന്ന് കണ്ടതും അവൾ അവന്റെ മടിയിൽ കയറി ഇരുന്നു അവന്റെ കയ് എടുത്തു അവളിലെ അവൻ തേടികൊണ്ടിരിക്കുന്ന ആ മറുകിൽ വെച്ചു.... അവൻ പുഞ്ചിരിയോടെ അവളെ നോക്കിയെങ്കിലും അതെ ഇരിപ്പ് ആയിരുന്നു.... മാറിൽ നിന്ന് സാരി നീക്കി അവന്റെ മുഖം തന്റെ നെഞ്ചിലേക്ക് ചേർത്തു വെച്ചതും അവൻ കള്ള ചിരിയോടെ അവിടെ ചുംബിച്ചു.... കയ്കൾ മറുകിൽ അമർന്നു.... ചുണ്ടുകൾ ദേഹം ആകെ ചുംബനങ്ങൾ കൊണ്ട് മൂടി....!അവളും അവനിലെ പ്രണയത്തെ അറിയാൻ ഉള്ള ആവേശം ആയിരുന്നു....!വിവസ്ത്രയാവാൻ അതികം സമയം വേണ്ടി വന്നില്ല....ഇരുവരും പരസ്പരം ചുംബിച്ചു കൊണ്ട് അവരുടെ പ്രണയ നിമിഷത്തിലേക്ക് വീണു....! "ഐ ലവ് യൂ ദേവൂട്ടി...."😘

അവൻ അവളിലേക്ക് ഒഴുകി ചേർന്ന് കൊണ്ട് കാതിലായി പറഞ്ഞതും പ്രണയാലസ്യത്തിൽ അവൾ പുഞ്ചിരിച്ചു....! "ഞാൻ നാളെ കാലത്ത് വീട്ടിൽ പോവും...." പുതപ്പെടുത്ത് ദേഹത്തേക്ക് നീക്കി കൊണ്ട് ദേവൂട്ടി പറഞ്ഞതും ശ്രീ നിരാശയോടെ അവളെ നോക്കി....! "വൈകീട്ട് തന്നെ വരാന്നെ...." അവൾ ചിരിയോടെ അവന്റെ കവിളിൽ പിച്ചി കൊണ്ട് പറഞ്ഞതും അവനും ഒന്ന് ചിരിച്ചു....! 💕___💕 നന്ദൻ അകത്തു കയറിയതും നേരെ ചെന്നത് ശ്രീക്കുട്ടിയുടെ അരികിലേക്ക് ആണ്....! എത്ര വിളിച്ചിട്ടും അവൾ അറിയുന്നില്ലെന്ന് കണ്ടതും അവൻ അവളുടെ കവിളിൽ ചുംബിച്ചു അവളെയും ചേർത്തു പിടിച്ചു കിടന്നു....! "ദേവൂട്ടി നിന്റെ കുഞ്ഞേട്ടൻ ആള് ശരിയല്ലടി.... ഏട്ടനെ തോൽപിക്കാൻ വേണ്ടി എന്നെ അങ്ങ് സ്നേഹിച്ചു കൊല്ലുവാ.... പക്ഷെ എനിക്ക് ഉറപ്പാ ഏട്ടനെ ജയിക്കൂ...." കയ്യും കാലും നന്ദന്റെ മേലെ കയറ്റി വെച്ച് അവൾ ഉറക്കപിച്ചിൽ പറയുന്നത് കേട്ട് നന്ദൻ ഒന്ന് ചിരിച്ചു....! "നിന്റെ ഏട്ടൻ അല്ല ഞാൻ ആണ് ജയിക്കാൻ പോന്നേ...." അവൻ വാശിയോടെ അവളെ നോക്കി കൊണ്ട് പറഞ്ഞു.... 🙄ഈ ഉറക്ക് ആണെങ്കിൽ മിക്കവാറും കപ്പ് അവൻ തന്നെ കൊണ്ട് പോവും....! "ദേവൂട്ടി എവിടെ....?!!" കാലത്ത് ഉണർന്ന ശ്രീക്കുട്ടി ഞാൻ കെട്ടിപ്പിടിച്ചു കിടക്കുന്നത് കെട്ടിയോനെ ആണെന്ന് കണ്ട് അവനെ ഒന്ന് ഉഴിഞ്ഞു നോക്കി കൊണ്ട് ചോദിച്ചു....!

"അവൾ നിന്നെ പോലെയല്ല എനിക്ക് കെട്ടിയോനെ കാണാതെ ഉറങ്ങാൻ പറ്റില്ലെന്ന് പറഞ്ഞു മോങ്ങി അവന്റെ അടുത്തേക്ക് പോയി.... നീ ഇവിടെ പോത്ത് പോലെ കിടന്നുറങ്ങിക്കോ.... അവളുടെ കൂടെയല്ലേ നടപ്പ് നിനക്ക് അവളെ കണ്ട് പടിച്ചൂടെ...." "ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.... ഇയാളെ കപ്പ് മേടിക്കാൻ ഉള്ള ആവേശം കൊണ്ട് തന്നെ ഞാൻ തളർന്നിരിക്കുവാ.... ഇനി ഞാൻ കൂടെ സ്നേഹിച്ചാൽ ഒടുക്കം എനിക്കത് താങ്ങില്ല അത് കൊണ്ടാ...." അവൾ അതും പറഞ്ഞു അവനെ ഒന്ന് തുറിച്ചു നോക്കി മുറിയിലേക്ക് പോയി.... പിന്നാലെ നന്ദനും....! "നിന്റെ ഉള്ളിലിരിപ്പ് ഒക്കെ എനിക്ക് മനസ്സിൽ ആയി.... അതെന്തായാലും നടക്കില്ല.... നടക്കാൻ ഈ നന്ദൻ സമ്മതിക്കില്ല...." "🙄എന്ത് ഉള്ളിലിരിപ്പ്...." "നിന്റെ ഏട്ടൻ ജയിക്കും എന്നല്ലേ കാണാം...." "ഏയ്‌ ഞാൻ അങ്ങനെ ഒന്നും...." അവൾ തല ചൊറിഞ്ഞു ആലോചനയോടെ പറഞ്ഞു....! "എന്തായാലും ഞാൻ ജയിക്കാൻ തന്നെ തീരുമാനിച്ചു...." എന്നും പറഞ്ഞു അവൻ കള്ള ചിരിയോടെ അവൾക്കരികിലേക്ക് നടന്നതും പെണ്ണ് പേടിച്ച പോലെ പിറകിലേക്ക് നടന്നു....! "ശ്രീക്കുട്ടി...." പുറത്ത് ദേവൂട്ടിയുടെ വിളി വന്നതും രണ്ടും ഞെട്ടി കൊണ്ട് അങ്ങോട്ട് നോക്കി.... ശ്രീക്കുട്ടി കിട്ടിയ ഗ്യാപ്പിന് അവിടെ നിന്ന് മാറി ഒരു ഓട്ടത്തിന് ഡോർ തുറന്നു.... കുളിച്ചു തൊഴുതു നിൽക്കുന്ന അവളെ കണ്ട് നന്ദൻ ഒന്ന് പുഞ്ചിരിച്ചു....! "ഞാൻ കുളിച്ചില്ലെടി...."

അവന്റെ നെറ്റിയിൽ ചന്ദനം തൊടാൻ പോയതും അവൻ പറഞ്ഞത് കേട്ട് അവൾ കയ് പിൻവലിച്ചു....! "വല്യേട്ടന് വഴിപാട് കഴിച്ചപ്പോൾ ഏട്ടനും കൂടെ വഴിപാട് കഴിച്ചിട്ടുണ്ട്....കുളിച്ചു വന്നു തൊടണെ...." "മ്മ്....! അല്ല മോളെ നീ എന്താ ഈ കുഞ്ഞേട്ടന് വേണ്ടി പ്രാർത്ഥിച്ചത്...." "കുഞ്ഞേട്ടന് ഒരു ആപത്തും വരരുത് എന്നും കുഞ്ഞേട്ടന്റെ എല്ലാ ആഗ്രഹവും സാധിച്ചു കൊടുക്കണം എന്നും...." "അത് മതി..."😍 നന്ദൻ ഇളിച്ചു കൊണ്ട് ശ്രീക്കുട്ടിയെ നോക്കി കൊണ്ട് പറഞ്ഞു....! 🙄ഇത് പണി ആവോ.... ശ്രീക്കുട്ടി ആ ചിന്തയിൽ ആണ്....പെണ്ണ് ശ്രീക്കുട്ടിയെയും വലിച്ചു താഴേക്ക് പോയതും പ്രാർത്ഥന ഇവൾ നടത്തുന്നുണ്ടെങ്കിലും ആഗ്രഹത്തിന് രണ്ട് ദിവസം ആയി ഇവൾ തന്നെയാണല്ലോ തടസം എന്ന പോലെ നിന്നു....! വൈകീട്ട് ദേവൂട്ടിയെ കൊണ്ട് പോവാൻ ശ്രീ വന്നതും അവൻ നന്ദനരികിൽ ചെന്നു....! "എന്താ അളിയാ മുഖത്ത് ഒരു വാട്ടം....ഇന്നലെ എന്തൊക്കെ ആയിരുന്നു.... എന്റെ കാര്യം നടന്നു...നീ പിന്നെ ഉറങ്ങുന്ന എന്റെ പെങ്ങളെയും നോക്കി കിടന്ന് കാണും എന്ന് എനിക്കറിയാം...." "നിന്റെ ഭാര്യ എന്ന് പറയുന്നത് എന്റെ പെങ്ങളാ..... അവളെ ഞങ്ങൾ നല്ല ശീലം പഠിപ്പിച്ചു കൊടുത്താ വളർത്തിയത്... അത് കൊണ്ട് നിനക്ക് കൊള്ളാം...."

"ആര് നീയോ.... പോത്ത് പോലെ കിടന്നുറങ്ങുന്ന നിന്നെ കണ്ട് പഠിച്ചാണെങ്കിൽ ഞാൻ പെട്ടേനെ... അവളോട് ഇഷ്ടം ആയിട്ടും അത് തുറന്നു പറയാതിരുന്നത് കൊണ്ട് മാത്രമാ അവൾ നല്ല ശീലങ്ങൾ ഒക്കെ തുടങ്ങിയത്....അത് കൊണ്ട് ഞാൻ രക്ഷപെട്ടു...." "പോവാം ശ്രീയേട്ടാ...." ദേവൂട്ടി വന്നതും ശ്രീ നന്ദനെ നോക്കി ഒന്ന് ഇളിച്ചു എണീറ്റ് ദേവൂട്ടിയെയും കൊണ്ട് നടന്നു....! "ബൈ...." അവൾ എല്ലാരേയും നോക്കി ബൈ പറഞ്ഞു ശ്രീയുടെ ബൈക്കിനു പിന്നിൽ കേറി ഇരുന്നു പോയി....! അനു ആണെങ്കിൽ ദാസിനെ നോക്കി ഒന്ന് ചിരിച്ചു അകത്തേക്ക് നടന്നു.... ശ്രീക്കുട്ടിയെ നന്ദൻ കയ്യോടെ പിടിച്ചു മുറിയിൽ എത്തിയിരുന്നു.... അച്ഛനും അമ്മയും പരസ്പരം ഒന്ന് നോക്കി....! "കാലത്ത് എണീറ്റ് ക്ഷേത്രത്തിൽ പോയി കൂടപിറപ്പുകൾക്ക് വേണ്ടി പ്രാർത്ഥിച്ച അവൾ വന്നത്...." "ശരിയാ പാവം എന്റെ കുട്ടി...."😟 "അവൾ എന്റെ മോളാ....ഞാൻ വളർത്തിയ ഗുണവാ അത്...." "നിങ്ങളോ...?!!" "പിന്നല്ലാതെ നിന്റെ ഗുണം ആണ് കിട്ടിയത് എങ്കിൽ ഇപ്പൊ കാണാമായിരുന്നു...." "ദേ മനുഷ്യാ.... ഒരു കുഞ്ഞിനെ വളർത്താൻ അമ്മമാർ അനുഭവിക്കുന്ന കഷ്ടപ്പാടിന്റെ കാൽഭാഗം നിങ്ങൾ അനുഭവിക്കുന്നില്ല.... എന്നിട്ട് പറയുന്നത് കേട്ടില്ലേ....

വളർത്തിയ ഗുണമാണ് പോലും...എന്റെ കുടുംബക്കാറുടെ പാരമ്പര്യവാ എന്റെ മോൾക്ക് കിട്ടിയിരിക്കുന്നത്...." "എന്നിട്ട് നിന്റെ ആങ്ങളയുടെ മോൾക്ക് അതൊന്നും കിട്ടിയില്ലല്ലോ...." "അത് നിങ്ങളുടെ പെങ്ങളുടെ മകൾ ആയത് കൊണ്ട് മാത്രമാ...." രണ്ടിന്റെയും വഴക്ക് കേട്ടാണ് ദാസും അനുവും പുറത്തേക്ക് ഇറങ്ങിയത്....! "എന്റെ അമ്മേ അച്ഛാ.... പേരക്കുട്ടികൾ ആയി.... ഇനിയെങ്കിലും ഈ തല്ലും വഴക്കും ഒന്ന് നിർത്തിക്കൂടെ...." രണ്ടിനെയും പിടിച്ചു മാറ്റി കൊണ്ട് ദാസ് പറഞ്ഞു.....! "അതെങ്ങനാ അണ്ണാൻ മൂത്താലും മരംകയറ്റം മറക്കില്ലല്ലോ മോനെ...." എന്നും പറഞ്ഞു അമ്മ മുറിയിലേക്ക് നടന്നതും അച്ഛൻ എന്തോ പോയ ആരെയോ പോലെയോ ദാസിനെ നോക്കി....! "അനുനെ പോലെ അല്ല ശ്രീക്കുട്ടി.... ആ കുട്ടി എങ്ങാനും കേട്ടാൽ നിങ്ങൾക്കാ അതിന്റെ നാണക്കേട്...." എന്നും പറഞ്ഞു ദാസും പോയതും അച്ഛൻ അമ്മ പോയ വഴിയേ പോയി....! 💕____💕 രാത്രി ഏറെ വൈകിയാണ് ശ്രീ വന്നത്....നല്ല മഴ ആയത് കൊണ്ട് തന്നെ ദേവൂട്ടി അവനെ പത്തിരുപത് തവണ എങ്കിലും വിളിച്ചു കാണും....! ശ്രീയുടെ ബൈക്കിന്റെ സൗണ്ട് കേട്ടപ്പോൾ തന്നെ പെണ്ണ് പുറത്തേക്ക് വന്ന് അവന്റെ വരവ് നോക്കി നിന്നു....! "മഴ നനഞ്ഞു അല്ലെ...."

"കുറെ നോക്കി.... മാറുന്ന ലക്ഷണം ഒന്നും ഇല്ലെന്ന് കണ്ടപ്പോൾ ഞാൻ ഇങ്ങ് പോന്നു....പിന്നെ നിന്റെ വിളിയും...." "മഴ നനയേണ്ടെന്ന് പറയാനാ വിളിച്ചത്...." അവൾ ടവൽ എടുത്തു അവന്റെ തല തുവർത്തി കൊണ്ട് പറഞ്ഞു.... അവൻ ഒരു ചിരിയോടെ അവളുടെ ഇടുപ്പിൽ കയ്യിട്ട് അവളെ തന്റെ നെഞ്ചോട് ചേർത്തു....! "എന്നെയും കൂടെ നനക്കല്ലേ ശ്രീയേട്ടാ...." "നീ കേട്ടിട്ടില്ലേ ഉദിരുമാ മഴയിൽ ഇവന് നീ കുടയായി എന്നും ചേരുകില്ലേ...." "ഇപ്പൊ ശ്രീയേട്ടൻ പെട്ടെന്ന് പോയി കുളിച്ചിട്ട് വാ...." "😉നീ കൂടെ ഉണ്ടെങ്കിൽ...." "ഇന്ന് ഇത്തിരി ഇളക്കം കൂടുതൽ ആണല്ലോ... നിന്ന് പനി പിടിപ്പിക്കാതെ പോയി കുളിച്ചിട്ട് വാ ശ്രീയേട്ടാ...." "ഓകെ എന്റെ ദേവൂട്ടി..." അവൻ അവളുടെ കവിളിൽ പിച്ചി കൊണ്ട് പറഞ്ഞതും ദേവൂട്ടി ചിരിയോടെ അവന് പിന്നാലെ ചെന്നു....! "ദേവൂട്ടി ആ ടവൽ ഇങ്ങ് എടുത്തേ...." അവൾ ടവൽ നീട്ടിയതും അവൻ അവളെയും അകത്തേക്ക് പിടിച്ചു വലിച്ചു....! "എന്താ ശ്രീയേട്ടാ...." "ഇന്ന് ഈ മഴ നനഞ്ഞപ്പോൾ കൂടെ നീ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ച് പോയി.... അപ്പൊ പിന്നെ ഇങ്ങനെ എങ്കിലും നനയാം ദേവൂട്ടി...." എന്നും പറഞ്ഞു അവൻ ഷവർ ഓൺ ആക്കിയതും അവളും അവനോടൊപ്പം നനഞ്ഞു....വെള്ളതുള്ളിയോടൊപ്പം അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു....ഇരു കണ്ണിലും ചുംബിച്ചു കൊണ്ട് പിന്നെ നാസികയിലൂടെ അത് അതിന്റെ ഇണയെ കണ്ടെത്തിയത് പോലെ അവളുടെ അധരങ്ങളിൽ ചേർന്നു....

അവന്റെ കയ് അവളെ വിവസ്ത്രയാക്കാൻ തുടങ്ങിയതും അവൾ നാണത്തോടെ അവന്റെ നെഞ്ചിലേക്ക് അമർന്നു.... അവന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളിൽ നിന്ന് കഴുത്തിലേക്കും അത് പിന്നെ ദേഹത്തേക്കും നീങ്ങി.... അവൾ കണ്ണുകൾ ഇറുക്കി അടച്ചു അവയെല്ലാം പുഞ്ചിരിയോടെ സ്വീകരിച്ചു....!❤️ "ദേവൂട്ടി...." അവൻ പതിയെ അവളുടെ കാതിലായി വിളിച്ചതും അവൾ അവനെ ഇറുകെ പുണർന്നു നിന്നു....! "ഇനിയും ഇങ്ങനെ നിന്നാൽ എന്റെ ദേവൂട്ടിക്ക് പനി പിടിക്കും...." അവൻ ഷവർ അടച്ചു അവളുടെ തല തുവർത്തി കൊണ്ട് പറഞ്ഞു....! "പനി പിടിച്ചാൽ ശ്രീയേട്ടന്റെ നെഞ്ചിൽ എനിക്ക് ഇങ്ങനെ ചേർന്ന് കിടക്കാലോ...." "പനി പിടിക്കാതെയും നിനക്ക് ഈ നെഞ്ചിൽ ചേർന്ന് കിടക്കാം...." അവൻ പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു.... അവൻ ഷർട്ട്‌ എടുത്തിടുമ്പോൾ അവൾ സാരി മാറുകയായിരുന്നു....! "ശ്രീയേട്ടന് കഴിക്കാൻ വേണ്ടേ...." "പിന്നെ വേണ്ടാതെ.... ഇന്നെന്തോ നല്ല വിശപ്പ്...."😘

അവൻ അവളെ നോക്കി കള്ള ചിരിയോടെ പറഞ്ഞതും അവൾ അവന്റെ കയ്യും പിടിച്ചു താഴേക്ക് നടന്നു....! "നീ ഇതിന്റെ കാര്യം ആണോ ചോദിച്ചത്...." ഭക്ഷണം വിളമ്പുന്ന അവളെ നോക്കി അവൻ കള്ളചിരിയോടെ തന്നെ ചോദിച്ചു....! "പോടാ കള്ള സ്ത്രീദേവാ...." "മുറിയിൽ എത്തട്ടെ....ഞാൻ സ്ത്രീദേവൻ ആണെന്ന് മനസ്സിൽ ആക്കി തരാം...." "അത് ഞാൻ മനസ്സിൽ ആക്കിയത് ആണല്ലോ...." "ഇത് അത് പോലല്ല എന്റെ ദേവൂട്ടിക്ക് താങ്ങില്ല....പാവല്ലേ വേദനിപ്പിക്കേണ്ടെന്ന് കരുതി ഞാൻ ഇത്തിരി ദയ കാണിക്കുമ്പോൾ...." അതിനവൾ അവനെ നോക്കി ഒന്ന് ചിരിച്ചു....! അവളിൽ ഉള്ള അവന്റെ വികൃതികളെ അവൾ പുഞ്ചിരിയോടെ തന്നെ സ്വീകരിച്ചു.... തളർന്നു കൊണ്ട് അവൻ അവളുടെ മാറിലേക്ക് ചാഞ്ഞതും ഒരു കുഞ്ഞിനെ എന്ന പോലെ അവൾ അവനെ ചേർത്തു പിടിച്ചു പതിയെ ഉറക്കത്തിലേക്ക് വീണു....! കാലത്തും ശ്രീ അവളുടെ നെഞ്ചിൽ അതെ കിടപ്പ് തന്നെ ആയിരുന്നു....അവൾ ഒരു പുഞ്ചിരിയോടെ അവന്റെ തലയിൽ തലോടി.... തന്റെ ദേഹത്ത് പതിഞ്ഞ ചൂടിനെ അവൾ തിരിച്ചറിഞ്ഞതും അവൾ പതിയെ അവനെ മാറ്റി നെറ്റിയിൽ തൊട്ട് നോക്കി....! .....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story