Oh my love 😱: ഭാഗം 49

oh my love

രചന: AJWA

"ശ്രീയേട്ടാ...." അവൻ കണ്ണ് തുറന്നു എണീറ്റ് ഇരുന്നതും തുമ്മാൻ തുടങ്ങി....അത് കണ്ട് അവൾ ദയനീയമായി അവനെ നോക്കി....! "പനി പിടിച്ചെന്നാ തോന്നുന്നേ...." "അത് ഒരു ചെറിയ ചൂടല്ലേ...." അവൻ സ്വയം തൊട്ട് നോക്കി കൊണ്ട് പറഞ്ഞു....! "ചെറുതോ.... നല്ല പനിയുണ്ട്.... ഹോസ്പിറ്റലിൽ പോയാലോ ശ്രീയേട്ടാ...." "എനിക്ക് കുഴപ്പം ഒന്നും ഇല്ല ദേവൂട്ടി.... ഒരു തണുപ്പ് പിടിച്ചതിനാണോ ഇങ്ങനെ...." അവൻ എണീക്കാൻ ശ്രമിച്ചതും അവൾ അവനെ പിടിച്ചു ബെഡിൽ ഇരുത്തി....! "ശ്രീയേട്ടൻ ഇവിടെ ഇരിക്ക്... ഞാൻ പോയി ആവി പിടിക്കാൻ ഉള്ള വെള്ളവും ചുക്ക് കാപ്പിയും കൊണ്ട് വരാം...." എന്നും പറഞ്ഞു അവൾ താഴേക്ക് പോയതും അവൻ ഒന്ന് ചിരിച്ചു കൊണ്ട് അവിടെ തന്നെ ഇരുന്നെങ്കിലും വീണ്ടും തുമ്മാൻ തുടങ്ങി....! "ശ്രീയേട്ടന് നല്ല പനിയുണ്ട് മാമി...." "അതിന് മോൾ ഇങ്ങനെ വിഷമിക്കുകയൊന്നും വേണ്ട....അത് ഇന്നലെ മഴ നനഞ്ഞതിന്റെയാവും...." "മ്മ്...." അവൾ തിളച്ച വെള്ളവും ആയി വന്ന് അവനെ പിടിച്ചിരുത്തി ബ്ലാങ്കറ്റ് എടുത്തു അവനെ മൂടി....! "നീ കൂടെ ഉണ്ടായിരുന്നെങ്കിൽ...."😘 അവൻ പുതപ്പ് മാറ്റി പറഞ്ഞതും അവൾ അത് വലിച്ചു അവനെ മൂടി....!

"ദേ ശ്രീയേട്ടാ അടങ്ങി ഇരുന്നില്ലെങ്കിൽ ഈ ദേവൂട്ടി ആരാണെന്ന് ശ്രീയേട്ടൻ അറിയും...." "ഇപ്പോഴോ...." വീണ്ടും അവൻ തല പൊക്കാൻ നിന്നതും അവൾ അവനെ പിടിച്ചിരുത്തി....!ചുക്ക് കാപ്പിയും കുടിപ്പിച്ചു അവനെ പിടിച്ചു ബെഡിൽ കിടത്തി പുതച്ചു കൊടുത്തു അവന്റെ നെറ്റിയിൽ അവൾ അമർത്തി ചുംബിച്ചു....! "വെറുതെ പനി പിടിക്കേണ്ട ദേവൂട്ടി..." "ഞാൻ സ്ട്രോങ്ങ്‌ ആണ്.... ശ്രീയേട്ടനെ പോലെ ഒരു മഴ നനയുമ്പോഴേക്കും പനി പിടിക്കില്ല...." അവൾ പറയുന്നത് കേട്ടതും അവൻ ഒന്ന് ചിരിച്ചു....! "നീ പറഞ്ഞ പോലെ എനിക്ക് നിന്റെ ഈ നെഞ്ചിൽ തല വെച്ച് കിടക്കണം ദേവൂട്ടി...." അവൻ അവളുടെ നെഞ്ചിലേക്ക് തല വെച്ച് കിടന്നതും അവൾ അവനെ ചേർത്തു പിടിച്ചു....! "ഏട്ടന് സുഖം ഇല്ലെന്ന്....അത് കൊണ്ട് ദേവൂട്ടി ഇന്ന് കോളേജിലേക്ക് ഇല്ല....നമുക്ക് ഒന്ന് ഏട്ടനെ കാണാൻ പോയാലോ...." ശ്രീക്കുട്ടി ഓഫിസിലേക്ക് പോവാൻ റെഡി ആവുന്ന നന്ദനെ നോക്കി കൊണ്ട് പറഞ്ഞു....! "എങ്കിൽ നീ റെഡിആവ്.... പോവുന്ന വഴി അവിടെ ഡ്രോപ്പ് ചെയ്യാം.... തിരിച്ചു വരുമ്പോൾ നിന്നെ കൊണ്ട് വരാൻ അങ്ങോട്ട് വരാം...." "ഒരു ദിവസം ഞാൻ ദേവൂട്ടിയുടെ കൂടെ നിന്നോട്ടെ.... ഏട്ടന് സുഖം ഇല്ലാത്തത് കൊണ്ട് അവൾക്ക് നല്ല വിഷമം ഉണ്ടാവും...." "ഒരു പനി പിടിച്ചതിനോ....?!!"🙄 അവൻ വായും പൊളിച്ചു കൊണ്ട് ചോദിച്ചതും പെണ്ണ് ഒന്ന് ഇളിച്ചു കാണിച്ചു....!

ശ്രീക്കുട്ടിയെയും കൊണ്ട് നന്ദൻ അവളുടെ വീട്ടിലേക്ക് ചെന്നതും അവനെ കാണാൻ എന്ന പോലെ നന്ദൻ മുറിയിലേക്ക് ചെന്നു.... ദേവൂട്ടിയുടെ നെഞ്ചിൽ തല വെച്ച് കിടക്കുന്ന ശ്രീയെ കണ്ട് നന്ദൻ പെങ്ങളെ ഒന്ന് ദയനീയമായി നോക്കി.... 😟 "കുഞ്ഞേട്ടാ....നമുക്ക് ശ്രീയേട്ടനെ ഹോസ്പിറ്റലിൽ കൊണ്ട് പോയാലോ ശ്രീയേട്ടൻ സമ്മതിക്കുന്നില്ല...." "അതിന് മാത്രം എനിക്ക് ഒന്നുല്ല ദേവൂട്ടി...." എന്നിട്ടും അവളെ ബുദ്ധിമുട്ടിക്കാ അല്ലെ.... നന്ദൻ അവർക്കരികിൽ ചെന്നു....! "മോൾ പോയി വല്ലതും കഴിക്ക് അത് വരെ കുഞ്ഞേട്ടൻ നോക്കിക്കോളാം...." ദേവൂട്ടി അനുസരണയോടെ പോയതും നന്ദൻ ശ്രീക്കരികിൽ ഇരുന്നു....! "ഓവർ ആക്കണ്ട.... നിനക്ക് പനി ഒക്കെ നിസാരം അല്ലെ...." "അവൾ ഇങ്ങനെ സ്‌നേഹിക്കുമ്പോൾ എങ്ങനെയാട വേണ്ടെന്ന് വെക്കുന്നത്...."😍 ശ്രീ ഇളിച്ചു കൊണ്ട് പറഞ്ഞതും നന്ദൻ അവനെ ഒന്ന് ഇരുത്തി നോക്കി....! "ഞാൻ വൈകീട്ട് വരും...." നന്ദൻ ശ്രീക്കുട്ടിയോടായി പറഞ്ഞു ഇറങ്ങാൻ നിന്നു....! "ഞാൻ ഇന്ന് ദേവൂട്ടിയുടെ കൂടെ...." "ഏയ്‌ അതൊന്നും വേണ്ട...." എന്നും പറഞ്ഞു അവൻ പോയതും ശ്രീക്കുട്ടി മുഖം ചുളിച്ചു ദേഷ്യത്തോടെ നിന്നു....! ദേവൂട്ടിക്ക് ശ്രീക്കുട്ടിയെ കിട്ടിയത് കൊണ്ട് അവൾ ഹാപ്പി.... രണ്ടും കൂടെ ശ്രീയെ പരിപാലിച്ചു ഒരു വഴിക്ക് എത്തിച്ചിട്ടുണ്ട്.... 😟 വൈകീട്ട് തന്നെ നന്ദൻ വന്ന് ശ്രീക്കുട്ടിയെയും കൊണ്ട് ഇറങ്ങി....!

"ഇത്രയ്ക്കും ദുഷ്ടൻ ആവരുത് നന്ദേട്ടൻ...." "അന്ന് ഒരു ദിവസം ദേവൂട്ടി നിന്നത് നീയും കണ്ടതല്ലേ...പാതിരാത്രി തന്നെ ശ്രീയേട്ടനെ കാണണം എന്ന് പറഞ്ഞു അവൾ പോയി.... പക്ഷെ നീ അങ്ങനെ അല്ല ഉറങ്ങി കിടന്നാൽ അവിടെ തന്നെ ബോധം ഇല്ലാതെ ഉറങ്ങും എന്ന് എനിക്കറിയാം..... ദേവൂട്ടി ഒരു ദിവസം പോലും വീട്ടിൽ നിക്കാത്ത സ്ഥിതിക്ക് നീ നിൽക്കുന്നത് അത്ര ശരിയല്ല...." "ഇത് കൊണ്ട് തന്നെയാ നന്ദേട്ടനെ ഞാൻ ദുഷ്ടൻ എന്ന് വിളിച്ചത്...." "ശരിയാ ഞാൻ ദുഷ്ടൻ തന്നെയാ....എന്റെ പെങ്ങൾ നിന്റെ ഏട്ടനെ സ്നേഹിക്കുന്നത് നീയും കണ്ടതല്ലേ.... വലിയ ഇഷ്ടം ആണെന്ന് ഒക്കെയാണല്ലോ നിന്റെ വാദം.... എന്നിട്ട് നീ ഇത് വരെ എന്നെ അങ്ങനെ സ്നേഹിച്ചിട്ടുണ്ടോ...." "അത് ഏട്ടന് പനി ആയോണ്ട് അല്ലെ.... നന്ദേട്ടന് പനി പിടിച്ചാൽ കാണാം എന്റെ സ്നേഹം...." "നിന്റെ സ്നേഹം കിട്ടാൻ ഇനി ഞാൻ പനി പിടിച്ചു കിടക്കാം...." "എനിക്ക് ഒരു ചാൻസ് കിട്ടണ്ടേ...." "എനിക്ക് ഒരു കുഞ്ഞിനെ തന്ന് നീ എന്നോടുള്ള സ്നേഹം പ്രകടിപ്പിച്ചോടി...." "അതൊക്കെ ദൈവത്തിന്റെ കയ്യിൽ അല്ലെ...."😒 "അപ്പൊ ഞാൻ ഈ മിനക്കെടുന്നത് വെറുതെയാണോ...." "വൃത്തികേട് പറയാതെ ഒന്ന് പോ നന്ദേട്ടാ...."

പിന്നെ നന്ദനും കൂടുതൽ ഒന്നും പറയാൻ പോയില്ല....! 💕___💕 തന്റെ വോയ്‌സിൽ ഉള്ള അലാറം അടിച്ചിട്ടും ദേവൂട്ടി ഉണരാത്തത് കണ്ട് ശ്രീ അത് ഓഫ്‌ ചെയ്തു ദേവൂട്ടിയെ ഒന്ന് നോക്കി.... അവൾ മൂടി പുതച്ചുറങ്ങുന്നത് കണ്ട് അവൻ പുതപ്പ് മാറ്റിയതും വിറച്ചു കിടക്കുന്ന പെണ്ണിനെ കണ്ട് അവൻ ഞെട്ടി....! അവളെ തൊട്ട് നോക്കിയതും ചുട്ട് പൊള്ളുന്നത് പോലെ തോന്നി അവന്....! "ദേവൂട്ടി...." "എന്താ ശ്രീയേട്ടാ...." "എന്റെ സ്ട്രോങ്ങ്‌ ദേവൂട്ടിക്ക് പനി പിടിച്ചല്ലോ ഇന്നലെ ഞാൻ പറഞ്ഞതല്ലേ വേണ്ടാത്ത പണിക്ക് നിൽക്കേണ്ടെന്ന്...." "സാരല്ല്യ ശ്രീയേട്ടാ എനിക്ക് കുഴപ്പം ഒന്നുല്ല...." അവൾ എണീറ്റിരുന്ന് മൂടി പുതച് കൊണ്ട് പറഞ്ഞു....! ശ്രീ ഒരു ചിരിയോടെ എണീറ്റ് പോയി അവൾക്കുള്ള ചുക്ക് കാപ്പിയും തിളച്ച വെള്ളവും ആയി വന്നു അവളെ പരിചരിക്കാൻ തുടങ്ങി....! വൈകീട്ട് ആണ് ദേവൂട്ടിക്ക് പനിയാണെന്ന് പെണ്ണിന്റെ വീട്ടിൽ ഉള്ളവർ അറിഞ്ഞത്.... കേട്ടപാടെ എല്ലാരും അവളെ കാണാൻ കരച്ചിലും പിഴിച്ചിലും ആയി ഒരുമിച്ചിറങ്ങി....! "ഒരു പനിയല്ലേ നിങ്ങളുടെ ഒക്കെ കരച്ചിൽ കണ്ടാൽ തോന്നും...." "അവൾക്ക് ഒരു പനി പിടിച്ചാലും ഞങ്ങളെ അത് വിഷമിപ്പിക്കുന്ന കാര്യവാ...." മാമനെ നോക്കി അത്രയും പറഞ്ഞു ദാസ് അകത്തേക്ക് കയറി....😟ഒരു പനി ആയതിന് ഇങ്ങനെ ആണെങ്കിൽ വേറെ വല്ല അസുഖവും പിടിച്ചാൽ എന്താവും.... മാമൻ കിളി പോയ അവസ്ഥയിൽ സ്വയം പറഞ്ഞു....!

ശ്രീ ദേവൂട്ടിക്കരികിൽ ഇരുന്നു ലാപ്പിൽ വർക്ക്‌ ചെയ്യുകയായിരുന്നു....! "🥺മോളെ ദേവൂട്ടി...." എന്നും വിളിച്ചു ദേവനിലയത്തിൽ ഉള്ളവർ എല്ലാരും കൂടെ ആ മുറിയിലോട്ട് ഇടിച്ചു കയറിയത് കണ്ട് ശ്രീ വായും പൊളിച്ചു എണീറ്റു....! "അമ്മേ അച്ഛാ വല്യേട്ടാ കുഞ്ഞേട്ടാ ഞാൻ ഇപ്പൊ കൂടി ചിന്തിച്ചതെ ഉള്ളു നിങ്ങളെ ഒക്കെ കണ്ടിരുന്നെങ്കിലെന്ന്...." അത് കേട്ടതും എല്ലാരും ഒരു കുറ്റവളിയെ പോലെ ശ്രീയെ നോക്കി.... ശ്രീക്കുട്ടി അമ്മയോടൊപ്പം കിച്ചണിൽ ചെന്നു എല്ലാർക്കും ഉള്ള ചായ എടുക്കുകയായിരുന്നു.... അല്ലേലും ഇതൊക്കെ കണ്ട് കിളി പോയി നിൽക്കാം എന്നല്ലാതെ പെണ്ണ് വേറെന്ത് ചെയ്യാൻ....! "ഹോസ്പിറ്റലിൽ പോവാം മോളെ വാ...." ദാസ് ശ്രീയെ ഒരുമാതിരി നോക്കി കൊണ്ടാണ് അത് പറഞ്ഞത്....! "വേണ്ട വല്യേട്ടാ.... ശ്രീയേട്ടൻ വിളിച്ചതാ ഞാനാ പറഞ്ഞത് വേണ്ടെന്ന്...." "നീ ഇങ്ങനെ കിടക്കുമ്പോൾ ഞങ്ങൾക്ക് അത് കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല.... വന്നെ...." 🙄ഒരു ആയിരം തവണ വിളിച്ചതാണ്.... അപ്പൊ പെണ്ണ് തന്നാ പറഞ്ഞത് വേണ്ടെന്ന്.... എന്നിട്ടിപ്പോ ഞാൻ ചുമ്മാ നോക്കി ഇരുന്നത് പോലെയാണല്ലോ എല്ലാറ്റിനെയും നോട്ടം....! "വേണ്ട വല്യേട്ടാ.... എനിക്ക് കുഴപ്പം ഒന്നും ഇല്ല...." ദാസ് എങ്ങനെ ഒക്കെയോ പെണ്ണിനെ പിടിച്ചു നിർത്തിയതും ശ്രീ ദേവൂട്ടിയെ ദയനീയമായി നോക്കി....!😟 "പകർച്ച പനിയാ അതല്ലേ ഇവന്റെ പനി നിനക്ക് പകർന്നത്....

അത് കാണിച്ചില്ലെങ്കിൽ അപകടം ആണ്...." ശ്രീ എല്ലാം കേട്ട് മാറിൽ കയ്യും കെട്ടി നിന്നു....! "ശരിയാ എന്റെ പനി തന്നെയാ അവൾക്ക് പകർന്നത്.... അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ ഭർത്താവ് ആയ ഞാൻ ഇവിടെ ഉണ്ട്.... പനി പിടിച്ച പെങ്ങളെ കാണാൻ വന്നതല്ലേ കണ്ടിട്ട് പോയിക്കോട്ടെ എന്ന് കരുതി നിന്നതാ ഞാൻ...." ശ്രീ ദേഷ്യത്തോടെ തന്നെ പറഞ്ഞതും ദേവൂട്ടി നോക്കിയത് ദാസിനെയാണ്.... അവനും അത് കേട്ട് ദേഷ്യം വന്നിരുന്നു....! "ഇവളെ കെട്ടിച്ചു തന്നെന്നു കരുതി ഇവളെ കാര്യത്തിൽ ഉള്ള ഞങ്ങളുടെ ഉത്തരവാദിത്തം തീർന്നിട്ടില്ല...." "അവൾ ഒരു ഭാര്യ ആയി കഴിഞ്ഞാൽ അത് ഭർത്താവ് നോക്കിക്കോളും...." "അതാണല്ലോ ഇപ്പൊ കണ്ടത്...." "വല്യേട്ടാ വേണ്ട...." ദേവൂട്ടി ദാസിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞെങ്കിലും ദാസിന് ദേഷ്യം നിയന്ത്രിക്കാൻ ആയില്ല....! "എന്ത് കണ്ടെന്നാ....ഇവളുടെ മനസ് വിഷമിക്കും എന്ന് കരുതി മാത്രാ ഞാൻ ക്ഷമിച്ചു നിക്കുന്നത്.... കുറെയായി നിങ്ങൾ എനിക്കിട്ട് കൊട്ടാൻ തുടങ്ങിയിട്ട്....അതൊന്നും ഞാൻ കണ്ടില്ലെന്ന് നടിച്ചത് ഒന്നും എനിക്ക് മനസ്സിൽ ആവാഞ്ഞിട്ടല്ല...." ശ്രീ വിട്ടു കൊടുക്കാതെ തന്നെ പറഞ്ഞു....! "നിനക്ക് മനസ്സിൽ ആയെങ്കിൽ കണക്കായിപ്പോയി....ഇവളെ പ്രേമിച്ചിട്ട് ഒടുക്കം കെട്ടിച് തന്നപ്പോൾ....ഇവളെ കെട്ടിക്കാൻ വേറെ ആളെ കിട്ടാഞ്ഞിട്ടല്ല...."

"നിങ്ങളുടെ പെങ്ങളാ എന്റെ പിന്നാലെ നടന്ന് എന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞത് അല്ലാതെ ഞാൻ അല്ല...." ശ്രീയുടെ വായിൽ നിന്ന് അത് കേട്ടതും ദേവൂട്ടിയുടെ കണ്ണുകൾ നിറഞ്ഞു.... പിന്നീട് അവർ സംസാരിക്കുന്നത് ഒന്നും അവളുടെ കാതിൽ പതിഞ്ഞില്ല....! കുടുംബം തമ്മിൽ ഒരിക്കലും യോജിക്കില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ശ്രീയേട്ടനെ സ്നേഹിച്ചത്.... കൂടെ നിൽക്കും എന്ന് കരുതി.... പക്ഷെ ഇപ്പൊ വാക്ക്പയറ്റിന് വിജയിക്കാൻ വേണ്ടി തന്നെ ഒറ്റപ്പെടുത്തും എന്ന് കരുതിയില്ല....! "നമുക്ക് പോവാം വല്യേട്ടാ...." ദേവൂട്ടിയുടെ വാക്കുകൾ കേട്ടതും ശ്രീ ഞെട്ടി....! "ദേവൂട്ടി...." "പിന്നാലെ നടന്ന് ഇഷ്ടം പിടിച്ചു പറ്റിയത് അല്ലെ ഞാൻ....ശ്രീയേട്ടൻ ഒരിക്കലും അങ്ങനെ പറയും എന്ന് കരുതിയില്ല.... വാ വല്യേട്ടാ നമുക്ക് പോവാം...."🥺 അതും പറഞ്ഞു അവൾ ദാസിന്റെ കയ്യും പിടിച്ചു നടന്നു....! "ദേവൂട്ടി.... ഞാൻ...." ഒന്നും കേൾക്കാൻ നിക്കാതെ അവൾ ദാസിന്റെ ഒപ്പം താഴേക്ക് നടന്നു....! "അപ്പോഴത്തെ ദേഷ്യത്തിന് അവനെന്തെങ്കിലും പോഴത്തരം പറഞ്ഞു എന്ന് കരുതി മോൾ പോവാണോ...."

"ശ്രീയേട്ടൻ എന്ത് പറഞ്ഞാലും ഞാൻ സഹിക്കും മാമി.... പക്ഷെ എന്റെ സ്നേഹം.... അത് മനസ്സിൽ ആക്കാൻ ശ്രീയേട്ടന് പറ്റിയിട്ടില്ല...." അവൾ അത്രയും പറഞ്ഞു നടന്നു.... ശ്രീ എന്ത് പറയും എന്ന് അറിയാതെ അവൾ പോവുന്നതും നോക്കി നിന്നു.... ശ്രീക്കുട്ടിയും എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ ഏട്ടനെയും നന്ദനെയും മാറി മാറി നോക്കി....!😟 "വാടി പോവാം...." നന്ദൻ പറഞ്ഞതും ശ്രീക്കുട്ടി തലയാട്ടി എല്ലാരേയും ഒന്ന് കൂടി നോക്കി നന്ദനോടൊപ്പം നടന്നു....! ആരോടും ഒന്നും മിണ്ടാതെ അവൾ മുറിയിൽ നടന്ന് ബെഡിലേക്ക് വീണു....കണ്ണ് തുടച്ചു അവൾ ഒന്ന് ചിരിച്ചു.... ഇവറ്റകളുടെ സ്വഭാവം എങ്ങനെ മാറ്റണം എന്ന് ഈ ദേവൂട്ടിക്ക് അറിയാം....തമ്മിൽ കാണുമ്പോ ഉള്ള ഈ വഴക്ക് ഒക്കെ നിർത്തി കാണുമ്പോ പരസ്പരം ഹഗ് ചെയ്യുന്ന അവസ്ഥയിൽ കൊണ്ടെത്തിക്കും ഈ ദേവൂട്ടി.... അവൾ ഒരു ചിരിയോടെ സ്വയം പറഞ്ഞു....! "ശ്രീയേട്ടാ....കുറച്ച് ദിവസത്തേക്ക് എന്നോട് ഒന്ന് ക്ഷമിച്ചേക്ക്...."😍 അവൾ ഫോണിൽ അവന്റെ പിക് നോക്കി പറഞ്ഞു അതിൽ ഉമ്മ വെച്ച് ബെഡിലേക്ക് വീണു....!! .....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story